2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

പ്രതികാരം (കഥ)
അയാൾ വീണ്ടും മൊബൈൽ എടുത്തു അവളുടെ മെസ്സേജ് ഒന്നും കൂടി വായിച്ചു. എനിക്ക് നിന്നോടു സംസാരികണം . നാളെ ഒന്ന് വീട്ടിലേക്ക്‌   വരുമോ? . മൊബൈൽ എടുത്തു  മേശപുറത്തു വച്ച ശേഷം അയാൾ കസേരയിൽ ഒന്ന് ആഴ്ന്നു ഇരുന്നു. പിന്നെ അല്പം ഉറക്കെ തന്നെ പിറുപിറുത്തു. അവൾ എന്താ കരുതിയിരികുനത്. ഞാൻ അവളോടു ക്ഷമിക്കും എന്നോ? അതിനു തൻ രണ്ടാമത് ജനിക്കണം. മാപ്പർഹിക്കുന്ന കുറ്റം അല്ലല്ലോ അവൾ ചെയ്തിരികുന്നത്. ? എനിക്കറിയാം ഇനി അല്പം കള്ളകണീർ , ക്ഷമ ചോദിച്ചു കൊണ്ടുള്ള അപേക്ഷ, ഇത് കൊണ്ട് തീരവുനതാണോ കഴിഞ്ഞ ഒരു വർഷം ആയി താൻ അനുഭവിക്കുന്ന വേദന. ഇത് ദൈവം തരുന്ന അവസരം ആണ്. തനിക്കു എണ്ണി എണ്ണി തിരിച്ചു ചോദിക്കുവാൻ ഉള്ള അവസരം. അയാൾ മുഷ്ടി ചുരുട്ടി വാശിയിൽ ഭിത്തിയിൽ ഇടിച്ചു. പിന്നെ ലക്‌ഷ്യം ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അപ്പോഴും അയാളുടെ ചുണ്ടുകളിൽ ശാപ വചനങ്ങൾ ഉരുവിട്ട് കൊണ്ടിരുന്നു. പിന്നെ വീണ്ടും കസേരയിൽ പോയിരുന്നു. അറിയാമായിരുന്നു അവൾ തന്നെ വിളിക്കും എന്ന്. അവൾക്കു കുറ്റബോധം തോന്നി തുടങ്ങിയിട്ടുണ്ടാകണം.

അവളുടെ അടുത്തു മുറിയിൽ   അപരിചിതനെ  പോലെ ഇരിക്കണം. കണ്ണിൽ  നോക്കാതെ അലസമായി മാഗസീനിൽ കണ്ണും നട്ട്  ചോദിക്കുന്ന ചോദ്യങ്ങൾക്ക്  ഒറ്റ വാകിൽ ഉത്തരം പറഞ്ഞു അവളോടു തീരെ ശ്രദ്ധ   കാട്ടാതെ ഇരിക്കണം . അവൾ ഇത് തന്നെ യല്ലേ അർഹികുന്നത്?   ഇത്രയും ചെയ്തില്ലേങ്ങിൽ പിന്നെ എന്തിനീ മീശയും വച്ച് നടക്കണം.

കാല്ലിംഗ് ബേൽ അമർത്തി വാതിൽ തുറക്കുവാനായി അയാൾ കാത്തിരുന്നു. പ്രതീക്ഷിച്ച പോലെ തുറന്ന ചിരിയോടെ അവൾ അയാളെ സ്വീകരിച്ചു.   ഭംഗി യാർന്ന അകമുറി.   മനോഹരമായി അലങ്കരിച്ച ഭിത്തികൾ. ചുമരിൽ ഭർത്താവിനെ കാത്തു   ഒക്കത്ത് കുട്ടിയുമായി ഉള്ള രവിവർമയുടെ പ്രശതമായ   ച്ചായാചിത്രം. നറുമണം വീശുന്ന അന്തരീക്ഷം. ചായ തന്ന ശേഷം ഒരു ഭാവ വത്യാസം ഇല്ലാതെ ചിര    പരിചിതരെ പോലെ തന്നെ അവൾ സംസാരിച്ചു തുടങ്ങി . ഇങ്ങനെ സംസാരികുവാൻ പെണ്കുട്ടികള്ക്ക് മാത്രമേ കഴിയു. അയാൾ മനസ്സിൽ ഓർത്തു.


നിറുത്താതെ മണികിലുക്കം പോലെ അവൾ സംസാരിച്ചു കൊണ്ടേ ഇരുന്നു. അവളുടെ ഓഫീസി ലെ കാര്യങ്ങൾ , വീട്ടു വിശേഷങ്ങൾ  , കഴിഞ്ഞ ആഴ്ച കണ്ട സിനിമയുടെ കഥ പോലും ഇടക്ക് അവൾ വിവരിച്ചു കൊണ്ടേയിരുന്നു. ഇടക്കിടെ തന്റെയും വിശേഷങ്ങൾ   അവൾ ആരാഞ്ഞു. അവളുടെ ചോദ്യങ്ങൾക്ക് നിശ്ചയിച്ച  ഉറപ്പിച്ച പോലെ  ഒറ്റ വാകിൽ അധികം സംസാരികാതെ തന്നെ അയാൾ ഉത്തരം പറഞ്ഞു. നിമിഷങ്ങൾ കടന്നു പോയി. ഒറ്റ വാക്കുകൾ ചെറു വാക്യങ്ങൾ , ചെറു വാക്യങ്ങൾ പുഞ്ചിരിയിലെക്കും പിന്നെ പൊട്ടി ചിരിയിലേക്കും കടന്നു പോയി. അപ്പോളെയാൾ ആ സത്യം തിരിച്ചറിഞ്ഞു.അയാൾക്ക് അവളെ ഒരികലും മറക്കുവാൻ കഴിയില്ല എന്നുള്ള സത്യം. അപ്പോൾ  അതെ വികാരം തന്നെ ആയിരിക്കും അല്ലോ അവളുടെയും മനസിൽ?‌. അല്ലെങ്ങിൽ എല്ലാം മറന്നു അവൾ തന്നെ വിളികില്ലല്ല്ലോ?. അയാളുടെ മനസിലെ  മഞ്ഞു ഉരുകി. തന്റെ മനസ്സിൽ എന്നാ പോലെ പ്രണയം കരിയാതെ അവളുടെ മനസിലും തളിർത്തു   നില്പുണ്ട്. അതെല്ലെങ്ങിൽ അങ്ങനെ തന്നെയേ വരൂ. പ്രണയം സത്യമാണല്ലോ. എത്ര അകന്നു കഴിഞ്ഞാലും ഒന്നിച്ചകെണ്ടാവർ  ഒന്നിച്ചേ മതി ആവൂ.  അവളുടെ സംസാരത്തിൽ, ചിരിയിൽ, ഭാവത്തിൽ , ചുറുചുറുക്കിൽ   അയാൾ എല്ലാം മറന്നു.പ്രണയ ആർദ്രനായ  കാമുകനെ പോലെ അവളുടെ മുഘത്തിൽ നിന്ന് കണ്ണ് എടുകാതെ അയാൾ ഇരുന്നു. 

ഊണ് കഴിഞ്ഞു അയാൾക്ക് പോകുവാൻ തോന്നുന്നില്ലയിരുന്നു. അകലം കുറഞ്ഞു,  ഇഷ്ടം പാതയിൽ എത്തി നില്കുന്നു. അയാൾ യാത്ര പറഞ്ഞു എഴുനേറ്റു. പെട്ടെന്ൾഅയാളെ  തിരികെ വിളിച്ചിട്ട് പറഞ്ഞു. അയ്യോ ഞാൻ മറന്നു. എന്ന് പറഞ്ഞു അവൾ അകത്തേക്ക് ഓടി പോയി. പിന്നെ മനോഹരമായ ഒരു കവറുമായി അവൾ ഓടി വന്നു. ചിരിച്ചു കൊണ്ട് തന്നെ അവൾ  അയാളുടെ നേരെ  ആ കവർ നീട്ടി. ഇത് തരാൻ ഞാൻ മറന്നു. അപ്പോഴും അവളുടെ മുഖംതു നിന്ന്  ചിരി മാഞ്ഞിരുന്നില്ല.   അയാൾ ആ കവർ നോക്കുമ്പോൾ അവൾ പറഞ്ഞു അടുത്ത മാസം എന്റെ വിവാഹം ആണ്പിന്നെയും എന്തൊക്കെയോ അവൾ പറഞ്ഞു  പക്ഷെ അതൊന്നും അയാൾ കേൾകുകയുണ്ടായില്ല.
 
 തിരിഞ്ഞു നടക്കുമ്പോൾ ഒന്ന് മാത്രം അയാൾ മന്ത്രിച്ചു   "ശവം"അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ