2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

മലയാളം {കവിത }

മലയാളമേ എന്റെ മലയാളമേ
മനസ്സിൽ നീ ഉണർത്തുന്ന രതി ഭാവമേ
എഴുതിയാൽ തീരാത്ത  പ്രിയ കാവ്യമേ

തുഞ്ചനും കുഞ്ചനും നെഞ്ജെറ്റി  വളർത്തിയ
കിളി മകൾ കൊഞ്ചിയ   മലയാളമേ
കലയുടെ രാജനാം കഥകളി മുദ്രയാൽ
കൈ നീട്ടി വിളിക്കുന്ന മലയാളമേ

തുമ്പിയും തുളസിയും പൂവിളിയും
ഓലക്കുട ചൂടും തമ്പുരാനും
കരി വള കൈകളാൽ കളമെഴുതുന്നൊരു
കരി മഷി പെണ്ണിന്റെ കനവുകളും

അരയാൽ തറയും കൽ വിളക്കും
കാവും കുളവും വയലുകളും
പാണന്റെ പാട്ടിൽ ശ്രുതി കേട്ടിട്ടാ
ചാഞാടിയാടുന്ന നെൽ  കതിരും

വർഷവും വേനലും ഒരു പോലെ
ഹർഷൊന്മാദമം മിഴി പോലെ
പാടി തീരാത്ത്  കഥകൾ പാടി
പിന്നെയും ഒഴുകും നിള പോലെ

മലയാളമേ എന്റെ മലയാളമേ
മനസ്സിൽ നീ ഉണർത്തുന്ന രതി ഭാവമേ
എഴുതിയാൽ തീരാത്ത  പ്രിയ കാവ്യമേ






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ