2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

കന്യാകുമാരിയിലെ സൂര്യൊദയം





ട്രെയിൻ പതിയെ നീങ്ങി കൊണ്ടേ ഇരുന്നു. എറണാകുളം ജംഗ്ഷൻ അടുക്കാറായി . ഇറങ്ങുവാൻ ഉള്ള ആളുകൾ വരി വരി ആയി പെട്ടിയും വലിച്ചു , ബാഗും തുക്കി നിൽകുന്നു . അക്ഷമ  പ്രതി ഭലികുന്ന മുഖങ്ങൾ.  സ്റ്റേഷനിൽ ചായയും വടയും വിൽക്കുന്നവർവണ്ടി നിറുത്തുമ്പോൾ കയറുവാനായി ഒരുങ്ങി നിൽക്കുന്നു.      കുരച്ചുകൊണ്ടു  കൊണ്ട് ട്രെയിൻ ജംഗ്ഷനിൽ വന്നെത്തി.

ആളുകൾ ബഹളം വച്ച് കൊണ്ട് നിറുത്തിയ ട്രെയിനിൽ നിന്നും ഇറങ്ങി തുടങ്ങി.  കയറുവാൻ വലിയ തിരക്ക് ഇല്ല. ഒരു മധ്യ വയസ്സനും , പിന്നെ അയാളുടെ ഭാര്യയും , രണ്ടു കുട്ടികളും അവൾക്കു അഭി മുഘമായി വന്ന്  ഇരുന്നു.  അധികം നേരം അവിടെ സ്റ്റോപ്പ്‌ ഇല്ലായിരുന്നു. ചുളം വിളിച്ചു കൊണ്ട് ട്രെയിൻ പതിയെ നീങ്ങി തുടങ്ങി.  പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ ഒരു സർക്കസ് സർക്കസ് അഭ്യസിയുറെ  മെയ് വഴക്കതോടെ ഓടുന്ന ട്രെയിനിലേക്ക്‌ ചാടി കയറി. ഒന്ന് തെറ്റി പോയാൽ ചതഞ്ഞു അരഞ്ഞു പോകുന്ന ജീവിതം. ചുമലിൽ ഒരു ബാഗ്‌ തുക്കി ഇട്ടിടുണ്ട് . ടീ ഷർട്ടും , ജീന്സും ആണ് വേഷം. വൃത്തി യായി  ഷേവ് ചെയ്ത മുഖം.   തിടുക്കത്തിൽ നടക്കുന്നതിൻ ഇടെക്ക് എപ്പോഴോ ആണ്  അയാൾ മുമ്പിൽ ഇരുന്ന മധ്യ വയസ്സനുമായി കുട്ടി ഇടികുനത്. നന്നായി രണ്ടു പേർക്കും വേദനിച്ചു എന്ന് തോന്നി.  അയാൾ അവനെ രൂക്ഷമായി നോക്കി. ഒരു ക്ഷമാപണതോടെ കുനിഞ്ഞ്  ഇടിച്ച മുട്ട് തിരുകി അവൻ  വേച്ച് വേച്ച്  നടന്ന്  പോയി.

ട്രെയിനിന്റെ വേഗത കുടുക്യാണ് .  മരങ്ങളും , കുളങ്ങളും  കന്നുകാലികളും , പൂക്കളും എന്ന് വേണ്ട ഇലക്ട്രിക്‌ പോസ്റ്റ്‌ പോലും ഓടി മറയുന്നു.  ദൂര കാഴ്ചകൾ അകന്നു പോകുന്നത് കാണുവാൻ ഒരു രസം ആണ്. തണുത്ത കാറ്റു വീശുന്ന കാരണം അവൾ സ്കാർഫ് എടുത്തു തലയും , മുഖവും മറച്ചു. കട്ലറ്റ് വേണമോ എന്ന് ചോദിച്ചു ഒരാൾ  അത് വഴി ഉറക്കെ ഒച്ച വച്ച് പോയി. മുമ്പിൽ ഇരിക്കുന്നവരെ ശ്രദ്ധിക്കാതെ അവൾ ജനൽ പാളിയിലൂടെ കാഴ്ചകൾ നോക്കി ഇരുന്നു. ട്രെയിൻ  ചേർത്തല കഴിഞ്ഞിരിക്കുന്നു . അടുത്ത സ്റ്റോപ്പ്‌ ആലപുഴ യാണ്. പിന്നെ കായംകുളവും , കൊല്ലവും . എട്ടെ മുക്കലോടു കുടി വണ്ടി തിരുവനന്തപുരത്ത് എത്തുമായിരിക്കും.

ചായ വേണോ , ചായ എന്ന് ചോദിച്ചു കൊണ്ട് ഒരാൾ കുടി  വന്നു . എതിരെ ഇരുന്ന ചെറുപ്പകാരി ഭർത്താവിനോട് ചോദിക്കുന്ന കേട്ടു  ചായ വേണ്ടേ?  വേണം . ഇളയകുട്ടി ഇരുന്നു ഉറങ്ങുന്ന കൊണ്ടാകാം അയാൾ പറഞ്ഞു മുന്ന് ചായ. പിന്നെ പേഴസ് എടുക്കുവാൻ തുടങ്ങുമ്പോൾ സം ഭൂമത്തോടെ അയാൾ പറഞ്ഞു അയ്യോ എന്റെ പേഴസ് . പിന്നെ വെപ്രാളത്തോടെ അയാൾ  പോക്കറ്റു തപ്പി , പിന്നെ കുനിഞ്ഞു  സീറ്റിൻ  അടിയിലേക്ക് എത്തി നോക്കി. അയാളുടെ പരിഭ്രമം കണ്ടിട്ട് അവൾ പറഞ്ഞു . ഇനി തപ്പേണ്ട. അത് പോയി. അയാൾ അവളെ ചോദ്യ ഭാവത്തിൽ നോക്കി. ശാന്തയായി അവൾ പറഞ്ഞു അത് പോകറ്റ് അടിച്ചു പോയി. ആ ചെക്കനുമായി കുട്ടി ഇടിചില്ലേ . അവൻ ചേർത്തല ഇറങ്ങി അടുത്ത വണ്ടിക്കു നോക്കുന്നുണ്ടാവും ഇപ്പോൾ.

അടുത്ത ഇരുന്ന  നീല ഷർട്ട്‌ ഇട്ട, പല്ല് പൊന്തിയ ,  കഷണ്ടി തലയൻ ൻ ചോദിച്ചു . എത്ര രൂപ ഉണ്ടായിരുന്നു. അയാൾ വ്യസനതോടെ പറഞ്ഞു നാലായിരം,  വേറെ എന്തെങ്കിലും പോയോ. ഇല്ല  എന്ന് പറഞ്ഞു എങ്കിലും അയാളുടെ മുഖത്ത് നഷ്ടത്തിൻ നിരാശ ഉണ്ടായിരുന്നു. വന്നു  വന്നു ട്രെയിനിൽ യാത്ര ചെയുവാൻ വയ്യ എന്നായിരിക്കുന്നു. വേറെ  ആരോ സഹതാപത്തോടെ പറഞ്ഞു. ഇനി വല്ല കംപ്ലൈന്റ്റ്‌ വല്ലതും കൊടുക്കാനോ . അത് കേട്ട് അവൾ പറഞ്ഞു  പോലീസിനെ അറിയിച്ചിട്ടു എന്ത് കാര്യം. നിങ്ങളുടെ സമയം പോകും എന്നല്ലാതെ ?  പോയത് പോയി അത്ര തന്നെ.  അത് ശരിയാ അവളുടെ അഭിപ്രായത്തോട്  കഷണ്ടി തലയൻ യോജിച്ചു .   ഭാഗ്യത്തിന് കുറച്ചു രൂപ മാറ്റി വച്ചിരുന്നു .   അയാളുടെ ഭാര്യ അവളോടായി പറഞ്ഞു.  കാറ്റത്തു അവളുടെ മുടി പാറൂന്നുണ്ടായിരുന്നു. അവൾ ഒന്നും ശ്രദ്ധിക്കാതെ പുറത്തേക്കു കണ്ണ് ഓടിച്ചു കൊണ്ടേ ഇരുന്നു.  ഒന്നിലും ശ്രധികാതെ  വെറുതെ ഇരിക്കുന്ന അവളെ നോക്കി അവർ ചോദിച്ചു തിരുന്തോരതെക്കാ ല്ലെ ? അവൾ മുളി. പിന്നെ ചോദിച്ചു അവിടെ എവിടെയാ .  'വട്ടിയൂർ കാവിൽ' ഉത്തരം മുഴുമിപ്പിക്കും മുമ്പേ അവർ വീണ്ടും ചോദിച്ചു  ജോലി?  അവൾ ഒറ്റ വാക്കിൽ  പറഞ്ഞു 'സെക്രട്ടരിയെറ്റിൽ'. പിന്നെ എന്തോ ചൊദികുവാനായി ആ സ്ത്രീ  മുഖം ഉയർത്തി . പക്ഷെ അത് അവഗണിച്ചു അവൾ വീണ്ടും പുറത്തേക്കു തന്നെ നോക്കി ഇരുന്നു.

എട്ടെ മുക്കലോടുകുടി   'ജൻ  ശതാബ്ദി'   തിരുവനന്ത പുരത്ത് എത്തി. ആളുകൾ  തിരക്കിട്ട് ഇറങ്ങി കൊണ്ടേ ഇരുന്നു.  ആൾ ഒഴിയുവനായി അവൾ കാത്തിരുന്നു . പിന്നെ മുകളിൽ നിന്നും ബാഗ്‌ വലിച്ചു എടുത്തു . അതും തുക്കി അവൾ പതിയെ പുറത്തേക്ക് നടന്നു. എസ് കലെറ്റ്ർ ഉണ്ടെങ്കിലും അത് ഓടുന്നില്ല .  ബാഗും തുക്കി പടികൾ കയറി അവൾ തിരക്കിലൂടെ ഊളയിട്ടു. നേരിയ തണുപ്പ് വീശുന്നതിനാൽ അവൾ വീണ്ടും ആ മഞ്ഞ സ്കാർഫ് ഇട്ടു തലയും മുഖവും മറച്ചു. പുറത്തേക്ക് ഇറങ്ങിയ ശേഷം അവൾ ചിന്തിച്ചു . നടക്കാവുന്ന ദൂരമേയുള്ളൂ . ഓട്ടോ പിടിക്കണോ ? പിന്നെ വേണ്ട എന്ന് കരുതി  ഓരം  ചേർന്നു നടന്നു.  അകെലെ ആയി 'ആര്യ നിവാസ് '  കാണാം. ഭക്ഷണവും , താമസവും അവിടെ ആവാം .  തിരുവനന്തപുരത്തെ ഭക്ഷണം അവൾക്കു അത്ര പിടിക്കില്ല. 'ആര്യ നിവാസിൽ' നല്ല സസ്യ ഭക്ഷണം ലഭിക്കും .  മുറി ഒഴിവ് ഉണ്ടായിരുന്നു . ബാഗ് , മുറിയിൽ കൊണ്ട് വച്ച ശേഷം ഭക്ഷണം കഴിക്കാം എന്ന് അവൾ തിരുമാനിച്ചു. '402'  എന്ന മുറി പയ്യൻ തുറന്നു തന്നു. വിശാലമായ മുറി ഒന്നും അല്ല. എന്നാൽ  തീരെ ചെറുതും അല്ല . നല്ല വൃത്തി യുള്ള മുറി. എ സി യില്ല എന്ന് മാത്രം.  പുറത്തേക്കു നോക്കിയാൽ നിരത്തിലൂടെ വാഹനങ്ങൾ പോകുന്ന കാണാം .  കുളി മുറിയിലെ പൈപ്പ് തുറന്നു തണുത്ത വെള്ളം കുറെ നേരം മുഖത്തേക്ക് കോരി ഒഴിച്ചു.  മുഖം തുടച്ച ശേഷം കട്ടിലിൽ കുറെ നേരം കിടന്നു. പയ്യൻ ഓണ്‍ ചെയ്ത ടിവിയിൽ മോഹൻലാൽ  നായകനായ് 'ദൃശ്യം' മലയാള സിനിമ . അവൾ റിമോട്ട് എടുത്തു ടിവി ഓഫ്‌ ചെയ്തു.
പിന്നെ എന്തോ ചിന്തിക്കുന്ന പോലെ കൈകൾ കൊണ്ട് മുഖം മറച്ചു കുറെ നേരം ഇരുന്നു. താഴെ റെസ്റ്ററൻറ്റിൽ പോകാം എന്ന് ആദ്യം കരുതി എങ്കിലും പിന്നെ വേണ്ട എന്ന് വച്ചു . റൂം സെർവിസിൽ വിളിച്ചു  ചപ്പാത്തിയും , വെജ് കറിയും പറഞ്ഞു.  പിന്നെ എന്തോ ഓർത്തിട്ടു എന്ന പോലെ അവൾ പറഞ്ഞു നാളെ രാവിലേക്ക് ഒരു ടാക്സി വേണം. കന്യാകുമാരിയിലേക്ക് പോകുവാൻ.

ഭക്ഷണം കഴിച്ച ശേഷം  അവൾ ഉറങ്ങി.  പിറ്റേന്ന് രാവിലെ എഴു മണിയോടെ അവൾ കുളിച്ചു ഒരുങ്ങി . റൂമിലേക്ക്‌ ഇട്ട 'ഹിന്ദു'   പേപ്പറിൻ തല കെട്ടുകൾ അവൾ  കണ്ണോടിച്ചു. ഏഴരയോടെ ടാക്സി വന്നു . റൂം ചെക്ക്‌ ഔട്ട്‌ ചെയ്ത ശേഷം അവൾ ടാക്സിയിൽ കയറി. ചെറുതായി പെയുന്ന മഴ . ഡ്രൈവറോടായി  പറഞ്ഞു 'പഴവങ്ങടിയിൽ' കയറിട്ടു പോകാം.   ക്ഷേത്രത്തിൻ അടുത്തു എത്തിയപ്പോൾ അവൾ പറഞ്ഞു ഇവിടെ പാർക്ക്‌ ചെയ്തു കൊള്ളൂ . ഞാൻ കാറിൽ ഇരുന്നു കൊള്ളാം. ഒരു തേങ്ങ ഉടക്കണം . നുറിന്റെ ഒറ്റ നോട്ട് അയാൾ അവൾക്കു കൊടുത്തു. അയാൾ ചോദ്യ ഭാവത്തിൽ ഒന്ന്  നോക്കിയ ശേഷം അമ്പലം ലക്ഷ്യമാക്കി നടന്നു. വെറുതെ കാറിൽ ഇരുന്നു പരിസരം വീക്ഷിച്ചു.  പഴവങ്ങാടി ഗണപതിയെ ദർശിച്ചു അനുഗ്രഹം തേടാൻ എത്തുന്നവർ . ദർശനം കഴിഞ്ഞു വരുന്നവരെ തേടി ഭാഗ്യം വിളമ്പുന്ന ഒരു ലോട്ടറി വില്പനക്കാരൻ . പിന്നെ  കാഷായ വേഷം ധരിച്ചു , താടി നീട്ടി  വളർത്തിയ ഒരു സ്വാമി.   തെരുവിലൂടെ ചീറി പോകുന്ന വാഹനങ്ങൾ. മഴയുടെ ശക്തി കുടുന്നു എന്ന് തോന്നി.  റോഡിന്റെ അപ്പുറത്ത് 'അന്നപുർണ' എന്ന് എഴുതിയ  വെജിറ്റേറിയെൻ ഹോട്ടൽ.  കാഷായ വേഷം ധരിച്ച സ്വാമി ശീല നരച്ച കാലൻ കുടയുമായി ഹോട്ട്ലിനെ ലക്ഷ്യമാക്കി നടക്കുന്നു.  നഗര കാഴ്ചകൾ കണ്ടു കൊണ്ട് ഇരിക്കവേ ഡ്രൈവർ വന്നു.

ഇനി എവിടെയെങ്കിലും പോകണമോ എന്ന ചോദ്യത്തിന് വേണ്ട എന്ന അവൾ തലയാട്ടി.  യേശു ദേവന്റെയും,  ഗണപതിയുടെയും ചിത്രം മുമ്പിൽ പ്രതിഷ്ടിച്ചിടുണ്ട് . ഒരു  നാൽപ്പതിൻ അടുത്തു പ്രായം തോന്നിക്കും . കറുത്ത , പൊക്കം കുറഞ്ഞു ശരീരം , ചെറിയ ഒരു കുട വയർ  ഉണ്ട്. വളയം പിടിച്ച തഴംബിച്ച കൈകൾ . ചന്ദന നിറത്തിൽ ഉള്ള ഷർട്ടും, ചാര  നിറത്തിൽ  ഉള്ള പ്യന്റ്സും ആണ് അയാൾ ധരിചിരുനത്. പിറകിൽ  വരുന്ന വണ്ടിയെ കടത്തി വിടുമ്പോൾ അയാളാടായി  ചോദിച്ചു . എന്താ പേര് . 'ഷിബു  ' അയാൾ പിറകിലേക്ക് നോക്കി പറഞ്ഞു.  ഇത് ബിജുവിന്റെ  വണ്ടി ആണോ. അതെ , ഇങ്ങനെ രണ്ടു മുന്ന് വണ്ടികൾ  കുടെ യുണ്ട്. ഇപ്പോൾ സീസണ്‍  അല്ല. ഓട്ടം തീരെ കുറവാണു .  ജൂണ്‍ , ജൂലൈ പൊതുവെ മഴക്കാലം അല്ലെ? നവംബർ തൊട്ടു ഫെബ്രുവരി വരെ യാണ് ശരിക്ക് സീസണ്‍ . അപ്പോൾ ഒരു പാടു ടുരിസ്ടുകൾ വരും. ഇടക്കിടക്ക് അയാൾക്ക് ചില ഫോണ്‍ വരുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം അയാൾ പറഞ്ഞു   ഓടത്തിൽ ആണ്. അവർക്ക് വേണ്ടി അയാൾ തന്നെ മറ്റു  ചില ഡ്രൈവർ മാരെ വിളിച്ചു ശരിപെടുതി കൊടുക്കുനുണ്ടായിരുന്നു. പിന്നെ അയാൾ പറഞ്ഞു വെറുതെ നിൽക്കുമ്പോൾ ആരും ചിലപ്പോൾ വിളിക്കില്ല. വണ്ടി ഒട്ടതിൻ ഇടയ്ക്കനെങ്കിൽ ഇത് പോലെ വിളികൾ വന്നു കൊണ്ടേ ഇരിക്കും.  ഫോണ്‍ വിളി തീർന്ന ശേഷം അയാൾ ചോദിച്ചു കന്യാകുമാരിക്ക് പോകുന്ന വഴി പല 'tourist spots'  കാണുവാൻ ഉണ്ട് . ചോദിക്കാതെ തന്നെ അയാൾ പറഞ്ഞു .

പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകണമോ. ഇപ്പോൾ ലോകത്തിലെ തന്നെ സമ്പന്നമായ ക്ഷേത്രം  ക്ഷേത്രം  അല്ലെ അത്. പണ്ടൊന്നും തിരക്കെ ഉണ്ടായിരുന്നില്ല. ഇപ്പോൾ അതല്ലല്ലോ   അവൾ ഒന്നും മിണ്ടിയില്ല . അയാൾ  വീണ്ടും തുടർന്നു.   പിന്നെ 'പൂവാർ ഡാം' ഉണ്ട് . ബോട്ടിംഗ്  അവിടെ ഒരു അനുഭവം ആണ്. കണ്ടൽ കാടുകൾ ക്കിടയിലൂടെ  യുള്ള  ബോട്ട് യാത്ര . അപൂർവ ഇനങ്ങളിൽ ഉള്ള പക്ഷികളെ അവിടെ കാണുവാൻ കഴിയും . പിന്നെ അതി സുന്ദരമായ്‌ ബീച്ചും . വെള്ളത്തിൽ  ഒഴുകി നടക്കുന്ന "floating  restaurants'  ഒക്കെ ഉണ്ട് അവിടെ.  മാഢത്തിന് പോകണം എന്നുണ്ടോ അവിടെ .   അത്  കുടാതെ കാണുവാൻ ഇനിയും ഏറെ സ്ഥലങ്ങൾ ഉണ്ട്. ശുചീന്ദ്രം ക്ഷേത്രം , പദ്മനാഭപുരം  കൊട്ടാരം  ഇതെല്ലം പോകുന്ന വഴി കളിലുടെ  തന്നെ ആണ്.   മാഢത്തിന് താല്പര്യം ഉണ്ട് എങ്കിൽ ഇവിടെ ഒക്കെ പോകാം. അവൾ ഒന്നും മിണ്ടിയില്ല.  കൗശല ക്കരാൻ ആയ ഒരു 'guide' നെ പോലെ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.  കുറച്ചു നേരത്തെ  മൌനത്തിൻ ഇട വേളക്ക് ശേഷം അയാൾ വീണ്ടും ചോദിച്ചു.   കന്യാകുമാരിയിലെ സുര്യോദയം കണ്ടിടുണ്ടോ മാഢം? . അത് അവളെ സ്പര്ശിച്ചു എന്ന് തോന്നി. "കന്യാകുമാരിയിലെ സുര്യോദയം." അവൾ   മനസ്സിൽ പറഞ്ഞു.  ഷിബു  പറഞ്ഞു  കൊണ്ടേ ഇരുന്നു. ഏറ്റവും മനോഹരമായി ഉദയം കാണുക ഒരു പക്ഷെ ഇവിടെ ആയിരിക്കാം . കടലിൽ നിന്ന് പൊട്ടു  പോലെ പൊങ്ങുന്ന സുര്യൻ . സുര്യൻ ഉയർന്നു  പൊങ്ങുമ്പോൾ കുങ്കുമ സുര്യന്റെ  പ്രതിഭലനം നമുക്ക്  താഴെ കടലിൽ കാണുവാൻ കഴിയും. മഞ്ഞയും, കുങ്കുമവും അണിഞ സുര്യൻ.  കന്യാകുമാരിയുടെ കഥ മാഢത്തിന് അറിയാമോ. അവളുടെ ഉത്തരം  പ്രതീക്ഷിക്കാതെ  തന്നെ അയാൾ ആ കഥ പറഞ്ഞു തുടങ്ങി.

കന്യാകുമാരി എന്ന പേര് വന്നതിൻ  ഐതിഹ്യം അയാൾ വിവരിക്കുവാൻ ആരംഭിച്ചു.

അസുര രാജാവ് ആയ ബാണാസുരൻ ദേവലോകം കീഴടക്കി.  അതോടെ എവിടെയും അധർമം നടമാടി. ബാണാസുരനെ  നശിപ്പുകുവാൻ ഉള്ള ഉപായം തേടി ദേവന്മാർ വിഷ്ണുവിനെ സമീപിച്ചു. അതീവ ശക്തി ശാലിയായ ബാണാസുരനെ വധികുവാൻ കന്യക രൂപത്തിൽ ഉള്ള പരാ ശക്തിക്ക്  മാത്രമേ കഴിയു എന്ന് വിഷ്ണു ഭഗവാൻ ഉപദേശിച്ചു. ദേവന്മാരുടെ  അഭ്യർത്ഥന മാനിച്ചു ദേവി കന്യക ആയി അവതരിച്ചു .

ശക്തി ആയി അവതരിച്ചാൽ ദേവി  ശിവനോട് ഒന്നിക്കും.  കന്യക രൂപത്തിൽ അവതരിച്ച പരാശക്തി കഠിന തപത്തിലുടെ  പരമ ശിവനെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചു .  ദേവിയുടെ അഭീഷ്ടം സാധിച്ചു കൊടുക്കുവാൻ ഭഗവാൻ തിരുമാനിച്ചു.  അവരുടെ വിവാഹം നിശ്ചയിച്ചു . വിവാഹ മുഹർത്തം രാത്രിയിൽ ആയിരുന്നു. ഈ വിവാഹം നടന്നാൽ ബാണാസുര വധം നടക്കില്ല എന്നറിഞ്ഞു  ദേവൻമാർ  നാരദനെ സമീപിച്ചു . കൗശലക്കരാൻ ആയ നാരദൻ  ശുചീചീന്ദ്രത്  നിന്ന് ഭഗവൻ ശിവൻ പരിവര സമേതം വിവാഹത്തിന് വരുമ്പോൾ 'വഴുക്കാം പാറ' എന്ന സ്ഥലത്ത് വച്ച്  ഒരു കോഴിയുടെ രൂപത്തിൽ കുവി. കോഴി കുവിയതിനാൽ മുഹുർത്തം  തെറ്റി  'നേരം വെളുത്തു ' എന്ന കാരണത്താൽ വരനും സംഘവും മടങ്ങി പോയി അത്രേ.  അങ്ങനെ ആ വിവാഹം മുടങ്ങി.

വിവാഹം മുടങ്ങിയ ദേഷ്യത്തിൽ ദേവി വിവാഹത്തിന് കരുതിയ സാധനങ്ങൾ  എല്ലാം വാരി എറിഞ്ഞു. ദേവി കോപം കൊണ്ട്  അങ്ങനെ എറിഞ്ഞതിനാൽ ആണത്രേ കന്യാകുമാരിയിലെ ചില ഇടങ്ങളിൽ മണ്ണ് ചുവന്നു ഇരിക്കുനത്.

ദേവിയുടെ സൌന്ദര്യം കേട്ടറിഞ്ഞു  കാമാന്ധനായ ബാണാസുര്ൻ ദേവിയെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചു.  ദേവി ആ ആശയം നിരസിക്കയും  തന്മൂലം കുപിതനായ അസുരൻ  ദേവിയെ ബലമായി കീഴ്പെടുതുവാൻ തുനിയുന്നു. അതി ഭയങ്കരമായ് യുദ്ധത്തിൻ ഒടുവിൽ ദേവി ബാണാസുരനെ വധിക്കുന്നു. ഇവിടെ തപം ചെയ്തു. ദേവിക്ക്  തന്റെ അഭിലാഷം നേടിയെടുക്കാൻ കഴിഞ്ഞില്ല. ദേവിയുടെ കാൽ പാദം കന്യാകുമാരിയിൽ ഉണ്ടത്രേ .   ഇപ്പോഴും കന്യക ആയി ഇരിക്കുന്നു എന്നുള്ളതിനാൽ ആണത്രേ അത്രേ ഈ പ്രദേശത്തിന് 'കന്യാകുമാരി' എന്ന നാമം ലഭിച്ചത്.  ഷിബു പറഞ്ഞു നിറുത്തി .

കന്യാകുമാരി , അവൾ വെറുതെ മന്ത്രിച്ചു . ഗിരീഷ്‌ ഇപ്പോൾ എവിടെ ആയിരിക്കും. വിവാഹം കഴിഞ്ഞിട്ടുണ്ടാകുമോ? ഗിരീഷിനെ വിവാഹം കഴിക്കുവാൻ താൻ ആത്മാർഥമായി  ആഗ്രഹിചിരുന്നില്ലേ? അപർണ - ഗിരീഷ്‌ എന്ന എത്ര വട്ടം മനസ്സിൽ എഴുതി പിടിപ്പിചിരുന്നില്ലോ ? വിവാഹം വരെ ഉറപ്പിച്ച ശേഷം എന്തിനാണ് ഗിരീഷ്‌ പിൻ വാങ്ങിയത്. ഒരു വാക്ക് പോലും മിണ്ടാതെ ,  ഒരു പക്ഷെ ഇനി ഗിരീഷിനെ വീണ്ടും  കാണുവാൻ കഴിയുമോ? ഒരിക്കൽ എങ്കിലും കാണുക യാണെങ്കിൽ ഗിരീഷിനോട് തന്നെ ചോദിക്കണം എന്ന് കരുതിയ ചോദ്യങ്ങൾ . അല്ലെങ്കിൽ ഇനി എന്തിനാണ് അത് എല്ലാം ഓർക്കുന്നത്.


കാർ  'ലക്ഷ്മി ടൂറിസ്റ്റ് ഹോം' മുന്നിൽ  നിറുത്തി . രൂപ കൊടുത്തു ഷിബുവിനെ പറഞ്ഞു വിട്ടു. . തിരിച്ചു പോകാൻ നല്ലത് വേറെ വണ്ടി യാണെന്ന്  തോന്നൽ .   ഇടത്തരം   ഹോട്ടൽ . സാരമില്ല ഒരു ദിവസേതെക്ക് ഇത് തന്നെ ധാരാളം.  അപർണ  എന്ന പേരിന്  പകരം ജ്യോതി എന്ന പേര് നല്കുവാൻ തോന്നി. ഇതിപ്പോൾ ഒരു ശീലമായിരിക്കുന്നു.  അല്ലെങ്കിലും ഒരു പേരിൽ എന്താണ് കാര്യം.  കാഷ്യർ റൂം കീ തരുമ്പോൾ ഒരു ഫോണ്‍ ശബ്ദിച്ചു . അയാൾ ജ്യോതി എന്ന് ഉറക്കെ സംസാരിക്കുന്ന കേടിട്ടു അവൾ  ചോദിച്ചു എനിക്കാണോ ഫോണ്‍. അയാൾ അവളെ നോക്കി . പിന്നെ  റെജിസ്റ്റർ നോക്കിയാ ശേഷം ആ റിസിവർ അവൾക്കു നേരെ  നീട്ടി. അതിനിടെ വേറെ ആരോ മുറി എടുക്കുവാൻ വന്നു. കാഷ്യർ അവരെ ശ്രദ്ധിക്കുന്ന തിരക്കിൽ  ആയിരുന്നു. ഫോണിൽ തോമസ്‌ ആയിരുന്നു. ഹെഡ് കോണ്‍സ്റ്റബിൾ തോമസ്‌ മാത്യു . സാർ എത്തിയോ എന്ന് അറിയുവാൻ   വേണ്ടി വിളിച്ചതാണ് .  സമയം പറഞ്ഞിരുന്നല്ലോ . അവൾ കഷ്യേറെ ശ്രദ്ധിച്ച ശേഷം പറഞ്ഞു  അതെ ഇപ്പോൾ എത്തിയാതെ ഉള്ളു. തോമസ്‌ വിളിക്കുന്നത്‌ മൊബൈലിൽ നിന്ന് അല്ലല്ലോ? അല്ല , ലോകൽ കാൾ ആണ്.  സാർ  പറഞ്ഞ പോലെ മൊബൈൽ നാട്ടിൽ സ്വിച്ച് ഓഫ്‌ ചെയ്തിട്ടാണ് വന്നിട്ടുളത് . ശരി  തോമസ്‌ ഇവിടെ വന്നത് ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ. ഇല്ല   . അത് കേട്ട് അവൾ തല യാട്ടി. തികച്ചും 'confidential ' ആകണം എന്ന് നിർദ്ദേശിച്ചത്  ഈ ഓപറേഷൻ  ആരും അറിയതിരിക്കുവാൻ വേണ്ടി ആണ് .  അവൻ  അവിടെ തന്നെ ഉണ്ടല്ലോ അല്ലെ  ? സാർ . അവൻ കസ്റ്റഡിയിൽ തന്നെ ഉണ്ട് . കഴിഞ്ഞ രണ്ടാഴ്ച യായി  ഞാൻ അവനെ നിരീക്ഷിച്ചു വരിക ആയിരുന്നു. അവൻ ഇവിടെ യുണ്ട് എന്ന് വിവരം കിട്ടിയിരുന്നു. അത് കൊണ്ട് തന്നെ യാണ് തോമസിനോട് അവനെ  നിരീക്ഷിക്കുവാൻ ആവശ്യ പെട്ടത് . അവന്റെ  .  അറസ്റ്റ്   രേഖ പെടുത്തി യിട്ടിലല്ലോ അല്ലെ?  ഇല്ല എന്നാ ഉത്തരം കേട്ടപ്പോൾ  ഒരു  ദീർഘ ശ്വാസത്തിന് ശേഷം അവൾ പറഞ്ഞു. ഞാൻ അങ്ങോട്ടെക്കു  വരം.

കുറച്ചു കഴിഞ്ഞു ശേഷം അവൾ  ആ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് പോയി.  അവളെ കണ്ടതും തോമസ്‌ അവളെ സലുട്ട് ചെയ്തു. ആൾ ഒഴിഞ്ഞ ഒരു കെട്ടിടം . വൃത്തി ഹീനമായ ഇടം. അവൻ അവിടെ ഉണ്ടായിരുന്നു . 'സുലെമാൻ' . വസുരി കുത്തുള്ള, ക്രൂര മുഖം. അഞ്ചടി ഏഴിഞ്ച്ന് അടുത്ത ഉയരം. ഒത്ത തടി. വിവാഹ തട്ടിപ്പ് വീരൻ . പോലിസ്  ഡിപ്പാർട്ട്മെന്റ് കണക്കു സുലെമാൻ പത്തോ , പതിനൊന്നോ വിവാഹം കഴിചിടുണ്ട്. വിവാഹം കഴിച്ച ശേഷം ഏറിയാൽ മുന്ന് മാസം അത് കഴിഞ്ഞു അവൻ  വധുവിന്റെ  സ്വർണവും , സമ്പാദ്യവും കൊണ്ട് നാട്  വിടും. പിന്നെ വേറെ നാട്ടിൽ .  ഒന്നോ രണ്ടോ പെണ്ണുങ്ങളെ അവൻ ചുവന്ന് തെരുവിൽ വിറ്റിട്ടും ഉണ്ട് . അത് കുടാതെ രണ്ടോ , മുന്നോ ബലാത്സംഗ കേസിലെ പ്രതി കുടി യാണവൻ. പെണ്ണുങ്ങളെ ചൂഷണം ചെയത് ജീവിക്കുന്ന അസുര ജന്മം .  ഒരു തവണ അവൻ പോലീസിന്റെ വലയിൽ കുടുങ്ങിയതാണ് . പക്ഷെ അന്ന് അവൻ സമർത്മയി രക്ഷപെട്ടു. ഇനി അതിനു ഇട വരില്ല.

അവളെ കണ്ടതും അവൻ അവളെ നോക്കി  ശ്ര്യംഗാര ഭാവത്തിൽ ഒന്നിളിച്ചു . ഒറ്റ നിമിഷം അവന്റെ മുഖത്തെ ആ വളിച്ച ചിരി മാഞ്ഞു . അവളുടെ കൈ പത്തിയുടെ ശക്തി അവൻ അറിഞ്ഞു . വേദനിക്കുന്ന കവിൾ തടവുന്നതിൻ മുമ്പേ അവളുടെ ബൂടിന്റെ ചവിട്ടു അവന്റെ നെഞ്ചിൽ അമർന്നു . ചുമരിലേക്കു തെറിച്ച വീണ അവനെ അവൾ വീണ്ടും വീണ്ടും ചവിട്ടി . ദയനീയ വീണു   പട്ടിയെ പോലെ മോങ്ങുന്ന അവന്റെ മർമ  ഭാഗം അവൾ ബൂട്ട് കൊണ്ട് ചവിട്ടി അരച്ചു .  അലറി കരയുന്ന അവനെ അവൾ വലിച്ചു നിവർത്തി . പിന്നെ ആ നെഞ്ചിൻ കുടു നോക്കി ശക്തമായി  പ്രഹരിച്ചു. ചങ്കു പൊട്ടുന്ന വേദന അവൻ ആദ്യമായി അറിഞ്ഞു. അവന്റെ കരച്ചിൽ  ആ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി. എത്ര ഉറക്കെ കരഞ്ഞാലും ആരും വരാത്ത ഇടം. കളരി മർമം അറിയുന്ന അവളുടെ കൈകൾ   അവനെ  ശിരോ താഢനം ചെയ്തു.  ഒരു ചതവോ  അല്ലേൽ  ഒരു തുള്ളി ചോര  പോലും പൊടിയാത്ത അവളുടെ പ്രയോഗം കണ്ടു തോമസ്‌ അമ്പരന്നു .  പിടയുന്ന വേദനയിൽ തല പൊത്തി ഇരിക്കുന്ന അവനെ കണ്ടിട്ട് അവൾ ആക്രോശിച്ചു . ഇനി ഈ കൈകൾ കൊണ്ട് ഒരു പെണ്ണിനെ പോലും നിനക്ക്  തൊടുവാൻ തോന്നരുത്.  മോങ്ങുന്ന അവനു ഒരു ചവിട്ടും കുടി  കൊടുത്ത ശേഷം  അവൾ പുറത്തേക്കു നടന്നു. അവളുടെ അടുത്തേക്ക് തോമസ്‌ ഓടി ചെന്നു . മാഢം  അവന്റെ അറസ്റ്റ് രേഖ പെടുത്തേണ്ട?  നടക്കുനതിൻ ഇടെ അവൾ പറഞ്ഞു . വേണ്ട. ചത്ത്‌ തുലയട്ടെ ഇവൻ ഒക്കെ.  ഇന്നേക്ക് നാലാം ദിനം സുര്യോദയം കാണുവാൻ അവൻ ഉണ്ടാകില്ല.

കത്തി എരിഞ്ഞ സുര്യൻ അപ്പോൾ കടലിൻ  അഗാധതയിലേക്ക്  താഴുന്നുണ്ടായിരുന്നു . പുതിയ ഒരു സുര്യൊദയതിനു വേണ്ടി..