2014, ജനുവരി 28, ചൊവ്വാഴ്ച

അനുരാഗിണി



അനുരാഗിണി  നിനക്ക് എന്ത് നൽകാൻ 
അഭിലാഷ  പൂർണമാം ഈ ദിനത്തിൽ 
അനുമോദനം കൊണ്ട് മൂടുന്നു ഞാൻ 
അമലേ നിനക്കെന്റെ ആശംസകൾ 

 ചൈത്രം ചാലിച്ച ഈ സന്ധ്യയിൽ 
പ്രിയ ദർശിനി  നിനക്കെന്റെ ഗാനം 
നല്കുന്നു ഞാനെൻ വാടിയിലെ 
സ്വര രാഗ പുഷ്പങ്ങൾ കോർത്തിണക്കി 

വെണ്ണിലാ പൂമേനി തളിർത്തു  പോലെ 
ചന്ദ്രിക മോഹിച്ച നിൻ  രൂപം 
കന്മദ പൂ ഗന്ധം ഒഴുകിടും രാവിൽ  
ഇതു വഴി വന്നുവോ പൊൻ വസന്തം 

ഇന്ദു മുഖി  നിന്നെ കണ്ട നാളിൽ 
സങ്കല്പ തേരിൽ നീ വന്ന നാളിൽ 
ഹൃദയേശ്വരി നിനക്ക് ഏകുന്നു ഞാൻ 
അനുമോദനത്തിന്റെ നിറ മാലകൾ 

അനുരാഗിണി  നിനക്ക് എന്ത് നൽകാൻ 
അഭിലാഷ  പൂർണമാം ഈ ദിനത്തിൽ 
അനുമോദനം കൊണ്ട് മൂടുന്നു ഞാൻ 
അമലേ നിനക്കെന്റെ ആശംസകൾ 









2014, ജനുവരി 26, ഞായറാഴ്‌ച

ബ്ലാക്ക്‌ കാർ .




വൈകുനേരങ്ങളിൽ ബീച്ചിലുള്ള അയാളുടെ സായാഹ്ന സവാരി പതിവുള്ളതാണ്. നനഞ്ഞ മണ്ണിലൂടെ കാൽ പാദം മണ്ണിൽ ഊന്നി നടക്കുമ്പോൾ ചെറു തിര വന്നു കാൽ കഴുകി തിരിച്ചു പോകും. വീണ്ടും ഒരാവർത്തനം , വെൺ തിര വന്നു തലോടുമ്പോൾ ലഭിക്കുന്ന ഒരു പ്രത്യേക അനുഭൂതി അയാളിൽ കുളിർ പകരും. എത്ര തിരക്കുണ്ടെങ്കിലും
 വൈകുന്നേരത്തെ ഈ പതിവ് സവാരി  അയാൾ മുടക്കാറില്ല. വീശി അടിക്കുന്ന തണുത്ത കാറ്റിൽ  അയാളുടെ മുടി  അനുസരണ ഇല്ലാതെ ആടി ഉലഞ്ഞു .

നടത്തം മതിയാക്കി ബീച്ചിന്റെ ഓരത്തെ ചാരു ബെഞ്ചിൽ പോയി അയാൾ ഇരുന്നു. അങ്ങകലെ ഒരു ചെറിയ വഞ്ചി തിരമാലകളിൽ ആടി  ഉലഞ്ഞു പതിയെ തീരത്തേക്ക് അണയുന്നു.  സൂര്യൻ അന്നത്തെ  യാത്ര മതിയാക്കി വിടപറയുവാൻ ഒരുങ്ങി നിൽക്കുന്നു .നിമിഷങ്ങൾക്കുള്ളിൽ സന്ധ്യയാവാം . തിരികെ നടന്നാലോ എന്നാലോചിക്കുമ്പോൾ ആണ്  ആ ബെഞ്ചിന്റെ മറ്റേ അറ്റത്തിരിക്കുന്ന ഒരു കൊച്ചു കുട്ടിയെ അയാൾ ശ്രദ്ധിച്ചത്. അയാൾ അവളെ ശ്രദ്ധിക്കുന്നു എന്ന് കണ്ടവൾ ചോദിച്ചു.

" ഡാഡി , എന്താ ഇങ്ങനെ നോക്കുന്നേ ? "

അയാൾ അവളുടെ  മിഴി പോയ ദിശയിലേക്കു നോട്ടം പായിച്ചു . അങ്ങ് ദൂരെ കുട്ടികൾ പട്ടം പറത്തി കളിക്കുന്നുണ്ടായിരുന്നു .

"ഡാഡി,"  ഇത്തവണ അല്പം ഉറച്ച ശബ്ദത്തിൽ അവൾ വീണ്ടും  വിളിച്ചു. അയാൾ അവളെ തുറിച്ചു നോക്കി. പിന്നെ ആംഗ്യം കൊണ്ട്  താൻ  തന്നെ  ആണോ എന്നർത്ഥത്തിൽ അവളെ നോക്കി. അതെ എന്ന് അവൾ തല കുലുക്കി.

അവൾ ഫ്രൊകിന്റെ പോക്കറ്റിൽ നിന്ന്   കാഡ്ബറി  ചോക്ലേറ്റ് എടുത്തയാൾക്ക്  നേരെ നീട്ടി . വേണ്ട എന്നാ അർഥത്തിൽ   അയാൾ തലയാട്ടി . പിന്നെ അയാൾ  അവളോടായി ചോദിച്ചു .

"ആരുടെ കൂടെയാണ് മോൾ ഈ ബീച്ചിൽ വന്നത്."

" വിത്ത്‌ യു ഡാഡി . "

അവൾ നിഷ്കളങ്കമായി പറഞ്ഞു. അയാൾ  ഒന്ന്   പരിഭ്രമിച്ചു .  പിന്നെ പറഞ്ഞു .

"സ്വീറ്റി,  ഐ അം നോട് യുവർ ഡാഡി." അവൾ അവനെ വിഷാദഭാവത്തിൽ നോക്കി.

ഓക്കേ , അയാൾ  വിഷയം മാറ്റികൊണ്ട്  ചോദിച്ചു

" ഈ ചൊക്ലറ്റെസ് ആരാ മോളുവിന്‌ തന്നത് ."

" യു,... ഡാഡി."    അവൾ പറഞ്ഞു.  അവൻ അല്പ ദീർഘനിശ്വാസം എടുത്തു പിന്നെ പതിയെ മനസ്സിൽ പറഞ്ഞു.

" ഓക്കേ, ഓക്കേ ."

"കാറിൽ വച്ച് ഡാഡി അല്ലെ ചൊക്ലറ്റെസ് തന്നത് . അധികം കഴിക്കരുത്  എന്ന് പറഞ്ഞില്ലേ. അധികം ചൊക്ലറ്റെസ് കഴിച്ചാൽ പല്ല് മീരയുടെ പോലെ പുഴു പല്ലാവും ,  ഇല്ലേ ഡാഡി . "  അയാൾ അവളോട്‌ പറഞ്ഞപോലെ അവൾ സംസാരിച്ചു .

അവൾ കുഞ്ഞിനെ പോലെ സംസാരിക്കുന്നകെട്ടിട്ട്   അയാൾക്ക്  നല്ലവണ്ണം  ദേഷ്യം വന്നു. പൊട്ടി തെറിച്ചു കൊണ്ട് അയാൾ ചോദിച്ചു .

"എപ്പോൾ   ചൊക്ലറ്റ്‌സ്  തന്നു ഞാൻ ?"

 അവന്റെ ഭാവ മാറ്റം കണ്ടിട്ട് പേടിയോടെ അവൾ പറഞ്ഞു .

" ഇന്ന് ബീച്ചിൽ,  കാറിൽ വരുമ്പോൾ ."

"ആരുടെ കാറിൽ"  അവൻ വീണ്ടും അവളോടായി ചോദിച്ചു .

" ഡാഡിയുടെ ബ്ലാക്ക്‌ കാറിൽ ." അവൾ പതിയെ പറഞ്ഞു.

കുറച്ചു നേരം കണ്ണുകൾ അടച്ചു അയാൾ ഇരുന്നു.  പിന്നെ അവളോടായി   പറഞ്ഞു ,

"അതിനു എനിക്ക് ബ്ലാക്ക്‌ കാർ ഇല്ലല്ലോ  കുട്ടി "

". ഡാഡി യു ആർ ലയിംഗ് . യു ഗോട്ട് ദിസ്‌ കാർ ആസ് എ ഗിഫ്റ്റ്  ഫ്രം
 ഗ്രാന്റ് പാ "

ദേഷ്യവും അമർഷവും അയാളെ മൂടി.   ആരാണിവൾ?  ഒരു പരിചയും ഇല്ലാതെ തികച്ചും  ആധികാരികമായി ഇങ്ങനെ സംസാരിക്കുവാൻ ഉള്ള ബന്ധം എന്താണ്? മനസിനെ മയപെടുത്തി കൊണ്ട് അയാൾ വീണ്ടും അവളോടായി  ചോദിച്ചു .

" എന്റെ പേര് എന്താണ് ?"

 അവൾ ഒരു നിമിഷം പോലും വൈകാതെ  അയാളുടെ പേര്  കൃത്യമായി പറഞ്ഞു.

അയാൾക്കു ക്ഷമ നശിച്ചു.  വീണ്ടും അവളോടായി പറഞ്ഞു.

" നോക്കു കുട്ടി ഞാൻ നിന്റെ ഡാഡി അല്ല. എവിടെയാ  നിന്റെ വീട് ഞാൻ അവിടെ കൊണ്ട് പോയി വിടാം."

അവൾ  താമസിക്കുന്ന അപ്പാർട് മെൻറ്സിന്റെ  പേര് അവൾ പറഞ്ഞു. അയാളുടെ രോമ കൂപങ്ങൽ വിടർന്നു  ഭയം അയാളെ കാർന്നു  തുടങ്ങി. അവളുടെ പല്ലുകളിൽ നിന്ന് രണ്ടു ദംഷ്ട്രകൾ താഴേക്ക് ഇറങ്ങി വരുന്ന പോലെ അയാൾക്ക് തോന്നി.

അവൾ തന്നെ കൊല്ലുമോ എന്ന് അയാൾ ഭയന്നു . അയാൾ അലറി കൊണ്ട് അവിടെ നിന്ന് ഓടി .  പിറകിൽ ഡാഡി എന്ന് വിളിച്ചു കൊണ്ട് അവളുടെ ശബ്ദം കേട്ടു .  എത്ര നേരം ഓടി എന്നയാൾക്ക് അറിയില്ല. പിന്നെ തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ ആരും ഇല്ല. അവൾ ആ ഇരുട്ടിൽ  അലിഞ്ഞു പോയ പോലെ. അണപ്പ്‌ തീരും വരെയും അയാളുടെ കണ്ണുകൾ അവളെ പരതി കൊണ്ടേയിരുന്നു.  പതിയെ അയാൾ   സ്ഥലകാല  ബോധം വീണ്ടെടുത്തു .

ഒരു പക്ഷെ തന്റെ തോന്നലാകാം. മനസ് ചിലപ്പോൾ അങ്ങനെയാണ്. കാണാത്തത് കണ്ടു എന്ന് തൊന്നിപ്പിക്കും.ഭൂത പ്രേത പിശാചുകളെ കണ്ടു എന്നൊക്കെ ആളുകൾ പറയുന്നത് ഈ തോന്നലിന്റെ  അനുഭവത്തിൽ ആയിരിക്കും അല്ലെ?  മാന്ത്രികന്റെ കൈ അടക്കതേക്കാൾ മനസ്   ചിലപ്പോൾ  നമ്മളിൽ  വിഭ്രാന്തി   സൃഷ്ടിക്കും. അയാൾ വെറുതെ ചിരിക്കുവാൻ ശ്രമിച്ചു.

ചാരിയ വാതിൽ തുറന്നു അയാൾ അകത്തേക്ക് കയറി. വാതിൽക്കൽ  എലിസബത്ത്  ഉണ്ടായിരുന്നു. വയറും താങ്ങി പിടിച്ചു പതിയെ അവൾ നടന്നു. അയാൾ കൈകൾ  കൊണ്ടവളെ  ചേർത്തു പിടിച്ചു.  അടുത്തമാസമാണ് അവളുടെ ഡേറ്റ്  പറഞ്ഞിരിക്കുന്നത്.


അകത്തു പപ്പയും , മമ്മയും സംസാരിക്കുന്ന ശബ്ദം കേട്ടു . അയാളുടെ ശബ്ദം കേട്ടിട്ട് അവർ അയാളുടെ മുറിയിലേക്ക് വന്നു. പിന്നെ  ശബ്ദം ഉയർത്തി രണ്ടു പേരും കൂടി പറഞ്ഞു .

 "ഹാപ്പി ബർത്ത് ഡേ  മൈ സണ്‍ ".

തലകുനിച്ചയാൾ   അവരുടെ അനുമോദനം സ്വീകരിച്ചു .


പപ്പാ അയാളെ ചേർത്ത് പിടിച്ചു . പിന്നെ  കോട്ടിന്റെ പോക്കറ്റിൽ  നിന്നും ഒരു കാർ കീ എടുത്തു അയാളുടെ കൈയിൽ വച്ചു കൊടുത്തു.  പിന്നെ താഴേക്കു  കൈ ചൂണ്ടി . ഇരുണ്ട വെളിച്ചത്തിൽ താഴെ കിടക്കുന്ന കാർ അയാൾ കണ്ടു.  ഒരു ബ്ലാക്ക്‌ കാർ .



2014, ജനുവരി 25, ശനിയാഴ്‌ച

NITHYA HARITHAM - Jayaraj Warrier




ആയിരം നായകന്‍മാര്‍ ഒന്നിച്ച് അണിനിരന്നാലും സൗന്ദര്യത്തിന്റെ പൊന്‍തിടമ്പു നല്‍കി മലയാളി എന്നും ആരാധിക്കുന്ന പ്രേമസ്വരൂപന്‍. തന്നോടൊപ്പം നാട്ടുവഴികളിലും നഗരവീഥികളിലും മണിയറകളിലും പ്രമദവനങ്ങളിലും പാടി ആടിയ മാദകത്വമുള്ള നായികമാരേക്കാള്‍ ആണും പെണ്ണും ആസ്വദിച്ചത് അങ്ങയെ ആയിരുന്നു. പുരുഷസൗന്ദര്യമാണ് എല്ലാ ജീവജാലങ്ങിലും വച്ച് സൗന്ദര്യത്തിന്റെ അവസാന വാക്ക് എങ്കില്‍.. മനുഷ്യകുലത്തില്‍ പിറന്ന ആ മലയാളിരൂപം കറുപ്പിലും വെളുപ്പിലും, കളറിലും നമ്മെ ഏറെ രസിപ്പിച്ചത് 60കളിലും 70കളിലുമായിരുന്നു. വയലാറിന്റേയും ഭാസ്‌കരന്‍ മാഷിന്റേയും ശ്രീകുമാരന്‍ തമ്പിയുടെയും യൂസഫലിയുടെയും കാവ്യാംഗനകളെ ഒന്നാന്തരമായി നൃത്തം ചെയ്യിച്ച ദേവരാജന്‍ മാസ്റ്ററുടെയും ബാബുരാജിന്റേയും ദക്ഷിണാമൂര്‍ത്തി, അര്‍ജ്ജുനന്‍ മാസ്റ്റര്‍ എന്നിവരുടെയും പാട്ടുകള്‍ സുന്ദരപുഷ്പങ്ങള്‍ പോലെ ചുംബനമേറ്റ് അടര്‍ന്നുവീണത് ആ ചുണ്ടുകളുടെ ചലനങ്ങളിലൂടെയാണ്. നിത്യവും ഞാന്‍ പാടുന്ന സന്ധ്യകളില്‍ പാട്ടുകേള്‍ക്കുന്ന ദിനരാത്രങ്ങളില്‍ എന്നോടൊപ്പം നിത്യവിസ്മയമായി അങ്ങയുണ്ടല്ലോ..ഹിമവാഹിനിക്കും കാമിനിക്കും കാവ്യമോഹിനിയ്ക്കും സന്യാസിനിയ്ക്കും കള്ളിപ്പാലകളില്‍ പൂക്കുന്ന മാദകഗന്ധമുള്ള സുന്ദരഗീതങ്ങളിലും.. ‘മലയാളം’ പാട്ടിലൂടെ മൂളുന്ന വാക്കും കടപ്പാട് അങ്ങയോടു തന്നെ.. രാത്രിഗീതങ്ങളുടെ ഒരു ഗാനമാല തന്നെ അങ്ങ് തീര്‍ത്തുതന്നു. ഇളവൂര്‍ മഠത്തിലെ ഇണക്കുയിലേ, ഇന്ദുവല്ലരി, വസുമതീ, രാക്കുയിലിന്‍ രാഗസദസ്സില്‍, താമസമെന്തേ വരുവാന്‍…. ഹേമന്തരാവുകളില്‍ വസുമതികളുടെ ഉറക്കം കെടുത്തിയ ഗന്ധര്‍വ്വ സാന്നിദ്ധ്യം. വടക്കന്‍ പാട്ടിന് നിറപ്പകിട്ടാര്‍ന്ന ചമയങ്ങളുടെ ചിത്രരഥങ്ങള്‍കൊണ്ട് ഘോഷയാത്രകള്‍ തീര്‍ത്ത വിഷുക്കാലത്തും ഓണക്കാലത്തും ‘ദൃശ്യ’വിസ്മയം തീര്‍ത്തും മറക്കാതെ.. മായാതെ.. എന്നും ഉണ്ടാകും. പാട്ടില്‍ നിന്ന് മലയാളഭാഷയേയും സാഹിത്യത്തേയും പടിയ്ക്കു പുറത്തു നിര്‍ത്തുന്ന ഇക്കാലത്ത് ആയിരം പാദസരങ്ങളിലും കായമ്പൂവിലും പ്രാണസഖിയിലും ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി ഇപ്പോഴും പറന്നു നടക്കാന്‍ കഴിയുന്നതിന്റെ ഊര്‍ജ്ജം യേശുദാസിനോടും ജയചന്ദ്രനോടും ഞങ്ങളുടെ തലമുറ ഇപ്പോഴും ആഘോഷിക്കുയാണ്. മോഹിപ്പിക്കുന്ന ചലന സൗന്ദര്യമായി അങ്ങ് മുന്‍നിരയില്‍ നിന്ന് ഇന്നും ഞങ്ങള്‍ക്ക് ഉന്മാദം പകരുന്നു. അഭിനയമികവിന്റെ അമരത്ത് സത്യന്‍ സാറും കൊട്ടാരക്കരയും സിംഹാസനം പണിത കാലത്ത് മലയാളസിനിമയുടെ ‘മാറ്റിനി ഹീറോ’ എന്ന നിലയില്‍ സിനിമയെ പിടിച്ചുനിര്‍ത്തിയത് മറ്റാരാണ് ? നായകസങ്കല്പത്തിന്റെ തേരോട്ടവും പ്രണയസങ്കല്പത്തിന്റെ നീരോട്ടവും നിറഞ്ഞൊഴുകിയത് അങ്ങിലൂടെയായിരുന്നല്ലോ ? പണ്ട് അങ്ങയെ തള്ളിപ്പറഞ്ഞവര്‍ ഇന്ന് മറിച്ചാണ് പറയുന്നത്. 85 വയസ്സായ മലയാളസിനിമയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്ന മുഖം അങ്ങയുടേതാണ്. നിത്യവസന്തഗാനങ്ങളാണ്. നാം കണ്ട പല ചലച്ചിത്രങ്ങളുടെ രംഗങ്ങളും കഥയും ഓര്‍മ്മയില്‍ നിന്നും മാഞ്ഞുപോയെങ്കിലും അങ്ങയുടെ സുന്ദരമായ മുഖവും കൊതിപ്പിക്കു പാട്ടുകളും നിലനില്‍ക്കുത് തന്നെയാണ് അങ്ങേയ്ക്കുള്ള ഏറ്റവും വലിയ സ്മാരകം. ഓര്‍മ്മകളുടെ ആല്‍ബം മറിയ്‌ക്കേണ്ടത് പിന്നോട്ടല്ല….മുന്നോട്ടാണ് എന്ന് അങ്ങ് ഓര്‍മ്മിപ്പിച്ചിരുന്നു. മലയാളിത്തം നിറഞ്ഞുതുളുമ്പുന്ന പാട്ടിന്റെ അക്ഷയഖനിയും മായാത്ത ഈണങ്ങളുടെ രാജഹംസമായി പ്രിയപ്പെട്ട നസീര്‍ സാറും…. അപ്പം ചുടുന്ന പാട്ടുകളും ബര്‍ഗര്‍ പാട്ടുകളും പാടിയാല്‍ മത്സരങ്ങളില്‍ ജയിക്കാനവില്ല. ആ നിമിഷത്തിന്റെ നിര്‍വൃതിയും തേനും വയമ്പും സ്വര്‍ഗനന്ദിനിയും പാടി ‘കോടികള്‍’ നേടുന്ന പുതിയ തലമുറ എന്നും കടപ്പെട്ടിരിക്കുന്നത് പാട്ട് ഒരുക്കിയ കവികളോടും സംഗീതസംവിധായകരോടും ഗായകരോടും ഒപ്പം ചലനം കൊണ്ടും സൗന്ദര്യം കൊണ്ടും വേഷം പകര്‍ന്ന അങ്ങയോടുമാണ്. വിടചൊല്ലി 25 വര്‍ഷം പിന്നിടുമ്പോഴും താരം എന്ന വാക്കിനെ ആദ്യമായി അന്വര്‍ത്ഥമാക്കിയ അങ്ങേയ്ക്ക് ഈ ആരാധകന്റെ ഹൃദയാഞ്ജലി. മരിക്കാത്ത പാട്ടുകള്‍ക്ക്.. നിത്യസാന്നിദ്ധ്യത്തിന്….


കടപ്പാട് - 

2014, ജനുവരി 21, ചൊവ്വാഴ്ച

അമ്പാടി കണ്ണൻ (Devotional)




അമ്പാടിയിൽ വാഴുംഓമന  കുട്ടനെ ഒന്നൊന്നു
കാണുവാൻ ഞാൻ കൊതിച്ചു
നിദ്രയിലെന്നാലും സ്വപ്നത്തിലെങ്കിലും
ഓടി വാ നീയെന്റെ ഗോപാബാലാ
അമ്പാടിയിൽ വാഴും ....

ഇന്ദീവര നേത്ര നിൻ മിഴി  കാണുമ്പൊൾ
എൻ  മിഴി കോണിൽ ജലം നിറഞ്ഞു
ഇന്നെന്റെ ചിന്തയിൽ എന്നുമേ എപ്പോഴും
ഗോപാലകൃഷ്ണ നിൻ ഓർമ മാത്രം

ചന്ജലമാം എൻ ചിന്തകൾ ചാലിച്ച
മത്സ്യമായി ഞാനിന്നു നീന്തിടുമ്പോൾ
അപ്പോഴും നീയെന്റെ മുമ്പിൽ തെളിയുന്നു
മത്സ്യവതരതിൻ ഓർമ പോലെ

ഞാണൊലി പോലെൻ    മനകാമ്പിൽ
ആട്ട മുണ്ടെന്നു ഞാൻ ഇന്നറിഞ്ഞു
ലക്ഷ്യത്തിൽ എത്തുന്ന ഒരംബുപോൽ
നിൻ കൃപ ഇന്നെന്റെ മുമ്പിൽ ചൊരിഞ്ഞിടെണേ
അമ്പാടിയിൽ വാഴും ....

2014, ജനുവരി 20, തിങ്കളാഴ്‌ച

ഇന്റർവ്യൂ (കഥ)




രാവിലെ അലാറം അടിക്കുനതിനു മുമ്പേ അവൻ എഴുനേറ്റു . ഇന്നാണ് ഇന്റർവ്യൂ കൈ കൂപ്പി കൃഷ്ണനെ നല്ലവണ്ണം പ്രാർത്ഥിച്ചു . ഇത് ഒരു കച്ചി  തുരുബാണ് . മാസം മുന്നാകുന്നു രാജിവിന്റെ ചിലവിൽ താമസം തുടങ്ങിയിട്ടു.     ഇത് വരെ അവൻ ഒന്നും പറഞ്ഞിട്ടില്ല ഇനി ഈ ജോലി കിട്ടിയില്ലെങ്കിൽ അവൻ എന്തെങ്കിലും പറയും . അല്ല അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ. ഫ്ലാറ്റിന്റെ വാടക തന്നെ 14000 രൂപ വരും. പിന്നെ സിഗരട്ട് തൊട്ടു അല്ലറ ചിലവുകൾ വേറെയും. ഒന്നും കൂടി മനസിരുത്തി പ്രാർത്തിച്ചിട്ടാണ് കിടക്കയിൽ നിന്നും എഴുനെറ്റു.

രാവിലെ ഒന്പത് മണിക്കാണ് ഇന്റർവ്യൂ . അലക്കി തേച്ച ഷർട്ടും, പ്യന്റ്സും പിന്നെ ട്യ്യും അണിഞ്ഞു കണ്ണാടിയുടെ മുമ്പിൽ പോയി നോക്കി. ഇന്നലെ വൈകുനേരം ഷേവ്   ചെയ്തതാണ് .  അത് കൊണ്ട് ഷേവ്  ചെയെണ്ടാതില്ല.  അല്ലെങ്കിലും ഇതാണ് പാകം. കൃത്യ സമയത്തിന് മുമ്പേ ഓഫീസിൽ എത്തി .  അധികം തിരക്കില്ല.  വിളിച്ച ഉദ്യൊഗർത്തികൾ  മാത്രമേ വന്നിടുള്ളൂ . ആദ്യം ടെക്നികൽ റൗണ്ട് ആണ്. ആത്മ വിശ്വാസത്തിനു ഒട്ടും കുറവില്ല. ജോലി ചെയ്തു പരിചയം ഉണ്ട്. പിന്നെ റിസ്ഷ്ൻ എന്ന ആഗോള പ്രതിഭാസം ആണ് തന്റെ ജോലി നഷ്ട പെടുത്തിയത്. കൂട്ടതോടെ  ഉദ്യോഗർത്തികളെ പിരിച്ചു വിട്ടപ്പോൾ അതിൽ ഒരാൾ താനും ആയി. ടെക് ക്ക്നിക്ൽ  റൗണ്ട് ആത്മ വിശ്വാസത്തോടെ തന്നെ പിന്നിട്ടു. ഇനി രണ്ടു കടമ്പകൾ കൂടി. ഗ്രൂപ്പ്‌ ഡിസ്കഷനും , പിന്നെ HR  റൌണ്ടും . ഇന്റർവ്യൂ ടിപ്സ് വായിച്ചു  പഠിച്ചിടുണ്ട്. അങ്ങനെ അറിയാം ഗ്രൂപ്പ്‌ ഡിസ്കഷൻ പാനലിൽ ഉള്ളവർ മിക്കപോഴും നമ്മൾ പറയ്ന്ന പോയിന്റ്‌ എതിരായി സംസാരിക്കും. പറയാനുള്ള കാര്യങ്ങൾ തെറ്റായാലും ശരി പരിഭ്രമം ഇല്ലാതെ, ആത്മ വിശ്വസതൊട്ടെ, ചുറു  ചുറുക്കൊടെ  പാനലിനെ കണ്‍വിൻസ് ചെയ്യിക്കുക എന്ന ദൗത്യം വിജയിച്ചാൽ നിങ്ങളുടെ ഭാഗം വിജയിച്ചു  എന്നാണ്. പലപ്പോഴും നമ്മുടെ ശരികൾ അവർ കീറി മുറിക്കും . ശരിയെ തെറ്റായി വ്യഘാ നിക്കും. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിന്ന് നിങ്ങളുടെ അഭിപ്രായം പറയു അതാണ് വിജയിക്കുവാനുള്ള തന്ത്രം .  ഗ്രൂപ്പ്‌ ഡിസ്കഷൻ കഴിഞ്ഞു പുറത്തേക്കു പോയി കൊള്ളുവാൻ പാനൽ ആവ്ശയ്പെട്ടു. നന്നായി ചെയ്തു എന്ന ആത്മ വിശ്വാസം അവനിൽ ഉണ്ടായിരുന്നു.  കുറച്ചു കഴിഞ്ഞു  അറിയിപ്പ് വന്നു അവൻ ഉൾപടെ മുന്ന് പേരെ HR  റൌണ്ടിലേക്ക്  സെലക്ട്‌ ചെയ്തിട്ടുണ്ട് . ബാക്കി യുള്ളവരോടെല്ലാം  തിരിച്ചു പൊക്കൊളാനായിരുന്നു അറിയിപ്പ്.

പുറത്തെ കാബിനിൽ അവൻ പോയി  ഇരുന്നു. അപ്പോഴേക്കും എതിരായി ഇരുന്ന  ആളെ  പ്യൂണ്‍ വന്നു  വിളിച്ചു കൊണ്ട് പോയി . അടുത്തിരിക്കുന്നയാൾ  ആകെ വല്ലാതെ ഇരിക്കുന്ന പോലെ തോന്നി. ആത്മ വിശ്വാസ കുറവ് അയാളിൽ അനുഭവ പെട്ടിരുന്നു. എ സി യുടെ തണുപ്പിലും അയാൾ വിയർക്കുന്ന പോലെ. അവൻ എഴുനേറ്റു ചെന്ന് അയാളോടു സംസാരിച്ചു.


കുറെ  ഏറെ നേരം കഴിഞ്ഞു പ്യൂണ്‍ വന്നു അവന്റെ പേര് വിളിച്ചു. അവൻ അകത്തേക്ക് ചെന്നു .  HR മാനേജർ  മുഘവര കുടാതെ പറഞ്ഞു നിങ്ങളുടെ റ്റെക്നികൽ ആൻഡ്‌ ഗ്രൂപ്പ്‌ ഡിസ്കഷൻ റിപ്പോർട്ട്‌ നല്ലതാണു. യു ർ സെലെകട്ട്ട്‌ . ഇനി സാലറി ഡിസ്ക്ഷനും മുമ്പ് നിങ്ങള്ക്ക് എന്തെങ്ങിലും പറയുവാനുണ്ടോ?

അവൻ ചോദിച്ചു. ഞാൻ ഒരു കാര്യം ചൊദിക്കുന്നതിൽ തെറ്റുണ്ടോ? ഇല്ല ചൊദിചൊളു ഇന്റർവിയർ പറഞ്ഞു. അവൻ പതിയെ ചോദിച്ചു ഈ ജോലി എത്ര പേർക്കാണ്?  മറുപടി എന്നോണം മാനേജർ പറഞ്ഞു  രണ്ടു പേർക്ക്  അതിൽ ആദ്യത്തെ ആളെ സെലക്ട്‌ ചെയ്തു കഴിഞ്ഞു. ഇനി രണ്ടാമത്തെ ആൾ നിങ്ങളാണ്.

അവൻ പതിയെ അയാളോടായി പറഞ്ഞു . സർ അങ്ങനെ യാണെങ്കിൽ എന്നെ ഈ ജോലിക്ക് പരിഗണികേണ്ട . വാട്ട്‌?, മാനേജർ  അല്പം അത്ഭുതത്തോടെ ചോദിച്ചു . സാലറി നമ്മൾ ഡിസ്കസ് ചെയ്തില്ലല്ലോ?  പിന്നെന്താണ് അയാൾ വീണ്ടും അവനോടായി ചോദിച്ചു. അവൻ മറുപടി പറഞ്ഞു സർ , സാലറി എനിക്ക് പ്രശ്നം അല്ല.   എനിക്ക് ഇപ്പോൾ  ഈ ജോലി വളരെ  ആവശ്യും ആണ് താനും .  പക്ഷെ എന്നെക്കാൾ ഈ ജോലിക്ക്  അർഹൻ  പുറത്തിരിക്കുന്ന ആ ദീപക്കാണ്  എനിക്കുള്ള എല്ലാ യോഗ്യതകളും  ദീപകിന്യം ഉണ്ട് പക്ഷെ എന്നെകാൾ ഒരു അഡിഷനൽ  qualification അവനുണ്ട്. കഷ്ട്പെട്ടാണ്  അവൻ പഠിച്ചു ഈ നിലയിൽ എത്തിയത് .  അവന്റെ അച്ഛന്റെയും അമ്മയുടെയും  കൂടി പ്രതീക്ഷ യാണ് ഈ ജോലി. അച്ഛൻ ഒരു ടാക്സി ഡ്രൈവർ ആണ്  എന്നാണ് അവൻ പറഞ്ഞത് .   ഇത് അവന്റെ എട്ടാമത്തെ ഇന്റർവ്യൂ ആണ്. ഇനി ഇതു കൂടി കിട്ടിയിലെങ്കിൽ അവൻ മാനസികമായി തകർന്നു  പോകും. ഒരു പക്ഷെ എനിക്ക് അടുത്ത  അപേക്ഷയിൽ ചിലപ്പോൾ  ജോലി കിട്ടുമായിരിക്കും പക്ഷെ അവനു ഈ ജോലി കിട്ടിയില്ലെങ്കിൽ , അവൻ ഒന്ന് നിറുത്തി   അവന്റെ അച്ഛനും അമ്മക്കും കൊടുക്കുവാൻ കഴിയുന്ന എറ്റ്‌ വും   വലിയ സന്തോഷം ആയിരിക്കും ഒരു പക്ഷെ ഈ ജോലി. ഒന്നും പറയാതെ  ഇന്റെർവ്വ്ര്ർ അവനെ അല്പം നേരം നോക്കി ഇരുന്നു . പിന്നെ പറഞ്ഞു എനിക്കിങ്ങനെ ആദ്യമായിട്ടാണ് ഇത് പോലത്തെ അനുഭവം . മറ്റൊരാൾക്ക്‌ വേണ്ടി കിട്ടിയ ജോലി വേണ്ട എന്ന് വയ്ക്കുക. അയാൾ അവനു കൈ കൊടുത്തു കൊണ്ട് പറഞ്ഞു "ഐ അം ഷുവർ യു വിൽ ബി എ ഫൈൻ സിടിസെൻ ഇൻ ഫുചർ ഫോർ  അവർ കണ്‍ട്രി" . നന്ദി പറഞ്ഞു കൊണ്ട് അവൻ പുറത്തേക്കു നടന്നു.

അവനെ കണ്ട യുടനെ ദീപക് ആകാംഷയോടെ അവനോടു ചോദിച്ചു എങ്ങനെ യുണ്ടായിരുന്നു ഇന്റർവ്യൂ?  നന്നായില്ല  എന്നർത്ഥത്തിൽ അവൻ തല കുലുക്കി.

പിന്നെ  പുറത്തേക്കു നടന്നപ്പോൾ ദീപകിന്റെ പേര് വിളിക്കുനത് കേട്ടു . പ്യൂണിന്റെ പുറകിൽ ധിറുതിയിൽ പോകുന്ന ദീപകിനെ നോക്കി അവൻ ഉറക്കെ വിളിച്ചു  ദീപക് ?  തിരിഞ്ഞു നോക്കിയ   ദീപകിന്റെ അടുത്തു ചെന്ന് അവന്റെ കണ്ണുകളിൽ നോക്കി, പിന്നെ അവനു കൈ കൊടുത്തിട്ട് ആൾ ദി ബെസ്റ്റ് പറഞ്ഞിട്ട് അവൻ തിരികെ നടന്നു.



2014, ജനുവരി 12, ഞായറാഴ്‌ച

ഉറക്കം (കവിത)



ഉറങ്ങുവാൻ കഴിയുന്നില്ലെനിക്കിപോഴും രാത്രിയിൽ
പണ്ടമ്മ ചൊല്ലി പഠിപ്പിച്ച മന്ത്രങ്ങൾ ഉച്ചത്തിൽ ചൊല്ലിയിട്ടും

നാമം ജപിച്ചു പ്രാർത്ഥിച്ചു കിടക്കുണ്ണി
ദുസ്വപ്നം കാണാതിരിക്കുവാൻ അമ്മ തൻ വാക്കുകൾ ഓർത്തെടുക്കുന്നു  ഞാൻ

പുലർ കാലെ ഉണരണം , ദിന ചര്യകൾ ചെയ്യും മുമ്പേ ഫോണിലെ മെസ്സജുകൾ
നോക്കണം,

ഫ്ലാറ്റിൻ EMI കൊടുക്കണം , കറന്റ്‌ ചാർജു അടക്കണം , മക്കൾ തൻ ഇംഗ്ലീഷ് സ്കൂളിൻ ഫീസും അടക്കണം

വാണം പോൽ ഉയരും പെട്രോൾ ചാർജു കണ്ടിട്ട് ഞെട്ടാതെ ബൈക്കിന് പെട്രോൾ അടിക്കണം

നാളെ പോരും വഴി ഭാര്യ ചൊല്ലി പഠിപ്പിച്ച പച്ച കറികൾ
മാർകറ്റിൽ നിന്നും മേടിക്കണം

മാസാവസാനം മേടിക്കും ശംമ്പളത്തിൻ പലിശ എന്നോണം
മേധാവി തൻ ശകാരം ഒറ്റയ്ക്ക് ഏറ്റ്‌ വാങ്ങിടണം ദിനമെല്ലാം


അരികിൽ  ശാന്തമായി ഉറങ്ങും മകളെ കാണുമ്പൊൾ
വിഷാദത്തോടോർക്കുന്നു ഞാൻ
ഇനിയും ഇതുപോലൊന്ന് ഉറങ്ങുവാൻ
കഴിയുമോ ഒരിക്കെലെങ്കിലും

2014, ജനുവരി 11, ശനിയാഴ്‌ച

പരദേവത (Devotional)



മടിക്കല്ലേ ഭഗവതി അടിയനെ തുണക്കുവാൻ
ഇനി എന്തു താമസം പരദേവതെ

ദുഷിച്ചവർ   വന്നെന്നെ  പിടിച്ചങ്ങു  വലയ്ക്കുംമ്പോൾ
തടുക്കുവാൻ നീ വേണം   പരദേവതെ

തിരുപ്പാദം വണങ്ങി ഞാൻ ഇരിക്കുന്ന നേരവും
കയറിട്ടു വലിക്കുന്നു കരുത്തില്ലയ്കിൽ

തിരു നെറ്റി തടത്തിലെ  കനൽ കണ്ണിൽ എരിയുന്ന
അഗ്നി കൊണ്ടാ ദുഷിപ്പെല്ലാം ഏരിച്ചിടേണം



ഞാനെന്നും എനിക്കെന്നും നിനച്ചോരോ കർമങ്ങൾ
അഹംബോധത്തോടെ എത്ര ചെയ്തു വെന്നോ

അറിവില്ലാ പൈതലിൻ അവിവേകം എന്ന പോൽ
അടിയന്റെ അവിവേകം ക്ഷമിച്ചീടണേ

ഗുണം പോര എനികെന്നു വരികിലും ഭഗവതി
അവിടുത്തെ കൃപ എന്നിൽ  ചൊരിഞ്ഞിടെണം

ഒടുക്കം ഞാൻ അടുക്കുമ്പോൾ അടുക്കൽ നീ വന്നിടേണം
തിരുനാമം സ്മരികുവാൻ അരുളിടേണം

യമൻ തന്റെ പുരതിലെക്കയക്കല്ലേ ഇനി എന്നെ
ശിവേ നിന്റെ പുരത്തിലേക്കയച്ചിടേണം


2014, ജനുവരി 10, വെള്ളിയാഴ്‌ച

ഒരു കുട കീഴിൽ (കഥ )




മോളെ  ഇനി പോയി കിടന്നോളു ,  പുലർച്ചെ അല്ലെ ട്രെയിൻ  അമ്മ അകത്തു നിന്ന് വിളിച്ചു പറഞ്ഞു .  ഉറക്കം വരുന്നില്ല . അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ എല്ലാം ബാഗിൽ എടുത്തു വച്ചിടുണ്ട്. രാവിലെ മുന്ന് മണിക്ക് അമ്മമ്മ വരാം എന്ന് പറഞ്ഞിടുണ്ട് .  മേശപുറത്തെ ടൈംപീസിൽ സമയം പതിനൊന്നു ആകുന്നു. ഒന്നും കൂടി നോക്കിയ  ശേഷം കട്ടിലിൽ വന്നു ഇരുന്നു. പിന്നെ എന്തോ ഓർത്തിട്ടു എന്നാ പോലെ മേശപുറത്തിരുന്ന ചെറിയ കാള കൂറ്റനെ എടുത്തു അവൾ ഹാൻഡ്‌ ബാഗിൽ വച്ചു.  ഒന്ന് ഉറങ്ങി എന്ന് തോന്നി യപോഴേക്കും അലാറം അടിച്ചു . അപ്പുറത്ത് അമ്മാമയുടെ  ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടു . ഇത്ര നേരത്തെ അമ്മാമ്മ വന്നോ പല്ലുതേക്കുമ്പോൾ അവൾ ആലോചിച്ചത് അതായിരുന്നു. അല്ലെങ്കിലും അമ്മാമ്മ കണിശ കാരനാണ് . തന്റെ കാര്യത്തിൽ ഒരു പ്രതേക വാത്സല്യം ഉണ്ട്. അമ്മയോട് പലപ്പോഴും ദേഷ്യപെട്ട് സംസാരിക്കും എങ്കിലും ആ ഉള്ളം നിറയെ സ്നേഹം ആണെന്ന് അമ്മ പറയാറുണ്ട്. മുശേട്ട സ്വഭാവം കൊണ്ട് ആവരണം ചെയ്യപെട്ടിടുന്ടെങ്കിലും  ആ മനസിന്റെ നൈർമല്യം താൻ തോട്ടറിഞ്ഞിട്ടുണ്ട്. അച്ഛനും ഒന്നിച്ചു അമ്മ ജീവിക്കുവാൻ തിരുമാനിച്ചപോൾ പടക്ക് പുറപെട്ട അതെ അമ്മമ്മ തന്നെയാണ് അച്ഛൻ മരിച്ചപോൾ കുഞ്ഞു പെങ്ങള്ക്ക് തുണയായതും.അമ്മയെ ചേർത്ത് നിറുത്തി വിങ്ങി പൊട്ടുന്നതു താൻ കണ്ടിടുണ്ട്.

 തന്നെ ബാൻഗ്ലൂർക്കു ജോലിക്ക് വിടുവാൻ അമ്മാമ്മക്ക് താല്പര്യം ഒട്ടും തന്നെ യില്ല. എപ്പോഴും അമ്മാമ്മയുടെ തണലിൽ കഴിയുവാൻ ആകില്ലല്ലോ. അതിനു ഒരു ജോലി ആവശ്യമായിരുന്നു. അവസാനം തന്റെ നിർബന്ധത്തിനു അമ്മാമ്മ വഴങ്ങി.  അവിടം വരെയും അമ്മമ്മ വരുവാൻ ഒരുക്കവും ആയിരുന്നു. പക്ഷെ താൻ  തന്നെയാണ്  പോക്കോളം എന്ന് പറഞ്ഞത്. ദേഷ്യക്കാരനയ   അമ്മമ്മ അവിടെയും തനിക്കു വേണ്ടി വഴങ്ങി.  അവിടെ സ്റ്റേഷനിൽ നേഹ വരാം എന്ന് പറഞ്ഞിട്ടുണ്ട്. അവൾ വഴിയാണ് ഈ ജോലി തരപെട്ടതും. നേഹ കൂടിനു ഉണ്ടല്ലോ എന്ന വിശ്വാസം ആണ് തന്നെ ഒറ്റയ്ക്ക് ആ വലിയ നഗരത്തിലേക്ക് അയക്കുവാൻ  അമ്മയെയും പ്രേരിപിച്ചത്‌ .

ട്രെയിൻ  പോകുവോളം അമ്മമ്മ സ്റ്റേഷനിൽ കൂട്ട്  നിന്നു . പക്ഷെ ഉപദേശം ഒന്നും അമ്മമ്മയുടെ ഭാഗത്ത്‌ നിന്നുണ്ടായില്ല. താൻ വലിയ കുട്ടി ആയി എന്നുള്ള അറിവായിരിക്കും. അല്ലെങ്കിൽ ഒറ്റയ്ക്ക് കാര്യങ്ങൾ ചെയുവാൻ പ്രാപ്ത ആയി എന്ന് അമ്മാമ്മക്ക് തോന്നിയിട്ടുഉണ്ടാകാം .  ട്രെയിൻ പോകുമ്പോൾ കാലൻ കുട പിടിച്ചു പതിയെ നടന്നു പോകുന്ന അമ്മാമയെ കണ്ടപ്പോൾ എന്തോ ഒരു മനസ്താപം.

സ്പെഷ്യൽ ട്രെയിൻ ആയിട്ടും ട്രെയിനിൽ വലിയ തിരക്ക് ഉണ്ടായില്ല. ജനാലയിലൂടെ തണുത്ത കാറ്റ് അനുവാദം ചൊദിക്കാതെ മുടി ഇഴകളെ തഴുകി കൊണ്ടിരുന്നു. ആദ്യമായിട്ടാണ് ഒറ്റക് ട്രെയിനിൽ യാത്ര ചെയുനതു. അമ്മാമ്മ വരാം എന്ന് പറഞ്ഞിട്ടും താൻ തന്നെയാണ് വേണ്ട എന്ന് പറഞ്ഞത്. എന്തിനു ഇനിയും വെറുതെ അമ്മാമ്മയെ ബുദ്ധി മുട്ടിക്കണം ,  അമ്മാമ്മക്ക് അതൊരു ബുദ്ധിമുട്ട് അല്ലെങ്കിൽ കൂടിയും. ഒറ്റ ക്കായപോൾ മനസിലുള്ള ധൈര്യം  എല്ലാം പറന്നു അകന്ന പോലെ.

 അവൾ ബാഗ്‌ തുറന്നു ആ ചെറിയ കാള കൂട്ടനെ എടുത്തു മടിയിൽ വച്ചു മണിയൻ അതാണ് അവന്റെ വിളി  പേര് . അഴകുള്ള ചെറിയ കാള കുട്ടി . അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു . ഇപ്പോഴും ഇതിന്റെ പുതുമ നഷ്ടപെട്ടില്ല. ചെറിയ മണി കഴുത്തിൽ കെട്ടി തൂകിയിട്ടുണ്ട് . ചെറിയ കൊമ്പുകൾ . വാലിൽ നിറയെ രോമം. കുളമ്പുകൾ വരെ വ്യക്തം . ഇതുണ്ടാകിയ ശില്പിയെ പ്രണമിക്കാതെ വയ്യ.  മാർ  അതനെഷിൽ അഡ്മിഷൻ കിട്ടിയപോൾ ആധി ആയിരുന്നു. വീട്ടിൽ നിന്നും മാറി താമസിക്കണം . പക്ഷെ അച്ഛന് നിര്ബന്ധം ആയിരുന്നു അവിടെ തന്നെ പഠിക്കണം എന്ന്. അമ്മയെയും തന്നെയും ഒരു അല്ലല്ലും അറിയിക്കാതെ യാണ് അച്ഛൻ വളർത്തിയത്‌.  ഹോസ്ടൽ കോളേജിന്റെ അടുത്തു തന്നെ ആയിരുന്നു. വെള്ളിയാഴ്ചകളിൽ വീടിലേക്ക്‌ പോകും.  ചേർന്ന ആദ്യ ദിനങ്ങളിൽ എന്തോ സഹ പ്രവർത്തകരുടെ ചോദ്യം ചെയലുകളിൽ താൻ കരഞ്ഞതായി  ഓർക്കുന്നു . പിറ്റേ ദിനം  അപ്രതിക്ഷിതമായി മഴ പെയ്തു. കുട എടുക്കാ തെയാണ് താൻ ഹോസ്റ്റലിൽ നിന്നും ഇറങ്ങിയത്‌. അധികം ദൂരം ഒന്നും നടക്കുവാൻ ഇല്ല.  പക്ഷെ ചെറു ചാറ്റൽ മഴയല്ല . മുഴുവനും നനഞു എങ്ങനെ ക്ലാസ്സിലേക്ക് പോകും. കടയോരത്ത് മഴ  മാറുനത്തും നോക്കി  നില്കെ ,  അപ്പോഴാണ് ആ  അവൻ അടുത്തേക്ക്  നടന്നു വന്നത്. പിന്നെ പതിയെ  പറഞ്ഞു വരൂ. ഞാൻ ക്ലാസ്സിൽ കൊണ്ടുപോയി ആക്കം. മടിച്ചു നിന്നപോൾ അവൻ പറഞ്ഞു ബെൽ അടിച്ചു. മഴ ഇപ്പോൾ തീരും എന്ന് തോന്നുന്നില്ല. മടിയോടെ അവന്റെ കൂടെ നടന്നു. ഒന്നും ചൊദിക്കാതെ തന്നെ അവൻ തന്നെ തന്റെ ക്ലാസ്സിൽ കൊണ്ടുവന്നാക്കി . പിന്നെ കുട മടക്കി ചുമരിനോടു ചേർത്ത് വച്ച് അവൻ   പിറകിലത്തെ ഒരു ബെഞ്ചിൽ പോയി ഇരുന്നു. അവൻ ഈ ക്ലാസ്സിൽ തന്നെ ആയിരുണോ? അവനെ താൻ ശ്രദ്ധിചിരുന്നത്തെ യില്ല. അന്ന് തന്നെ ഫ്രീ പിരിടിൽ അയാൾ  വന്നു സംസരിച്ചു. കെമിസ്ട്രി ലാബിൽ അറിയാതെ കൈ തട്ടി അപ്പരടുസ് താഴെ വീണു പൊട്ടിയപ്പോൾ   സൽഫുറിക്ക് ആസിഡ് എന്ന അപര നാമത്തിൽ അറിയ പെടുന്ന അറ്റ്ണ്ട്ർ   ദാമോദരൻ പിള്ള എല്ലാവരുടെയും മുമ്പിൽ വച്ച് വഴക്ക് പറഞ്ഞപോൾ കണ്ണുകൾ നനഞ്ഞു ഒഴുകി . അപ്പോൾ  അയാളോട് തട്ടി കയറിയത് അവൻ ആയിരുന്നു.    രോഹിത്‌ . എല്ലാം കഴഞ്ഞപോൾ അവൻ  പറഞ്ഞു താൻ ഇങ്ങനെ  ഒരു തൊട്ടാവാടി ആവല്ലേ . കുറച്ചൊക്കെ ധൈര്യം വേണ്ടേ? ബി എ ന്യ്റ്റ്ര്സ് ഒക്സയിട് .


പിറ്റേന്ന് അവൻ തനിക്കു ഒരു ചെറിയ ഗിഫ്റ്റ് കവറിൽ പൊതിഞ്ഞു ഒരു സമ്മാനം തന്നു.  താൻ ഹോസ്റ്റലിൽ കൊണ്ടുപോയി തുറന്നു നോക്ക്. ഇനി കൂടിന്നു ഇവൻ ഉണ്ടാകും. എന്ത് വിഷമവും തനിക്കു ഇവനോട് പറയാം. ആശ്വാസം കിട്ടും നോക്കികോളു  .  അങ്ങനെ ആയിരുന്നു മണിയന്റെ വരവ്. അവൻ പറഞ്ഞ പോലെ തന്നെ ഹോസ്റ്റലിൽ ഒറ്റകാവുമ്പോൾ താൻ അവനോടു ഒരു പാട് സംസാരിച്ചു.  താൻ പറയുന്നത് മുഴുവനും അവൻ കൊമ്പ് കുലുക്കി കേൾകുന്ന പോലെ തന്നെ ആയിരുന്നു. വീട്ടു പിരിയാത്ത  കൂടായിരുന്നു മണിയൻ പിനീടാങ്ങോട്ടെക്ക്. താൻ എവിടെ പോകുമ്പോഴും അവൻ തന്റെ കൂടെ തന്നെ വരുമായിരുന്നു. ഉറങ്ങുപോൾ പോലും അവൻ തന്നോടു ചേർന്നു കിടക്കുമായിരുന്നു.

അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭാവികുനത് പെട്ടന്നയിരിക്കുമല്ലോ. അത് തന്നെയാണ് തന്റെ  ജീവിടത്തിലും  സംഭവിച്ചത് . അന്ന് ക്ലാസ്സിൽ ഇരിക്കുമ്പോളാണ് പ്യൂണ്‍ മോഹനൻ  വന്നു  തന്റെ പേര് വിളിച്ചത് .  സാറിൻറെ അനുമതിയോടെ മോഹന്റെ പുറകെ നടക്കുമ്പോൾ ദൂരെ യായി നില്കുന്ന അമ്മാമയെ കണ്ടു. അതും വർഷങ്ങൾക്കു ശേഷം. അമ്മയുടെ വിവാഹത്തിന് ശേഷം ഒരിക്കലും അമ്മാമ തന്റെ വീടിലേക്ക്‌ വന്നിട്ടില്ല. ആ ജന്മ ശത്രുവിനെ പോലെ യാണ് അച്ഛനെ കണ്ടിരുനത് .  അമ്മാമയുടെ കൂടെ ഇറങ്ങുപോൾ ഒന്ന് മാത്രം പറഞ്ഞു അച്ഛന് ഒരു അപകടം പറ്റി  കുട്ടി , ആശുപത്രിയിൽ ആണ്. കുടുത്തൽ ഒന്നും പറയാനോ ചോദികുവാണോ ഒന്നും അമ്മമ്മ  അനുവദിച്ചുമില്ല. ഹൊസ്റ്റലിൽ നിന്നും ബാഗും എടുത്തു  പുറത്തേക്കു വരുമ്പോൾ അന്ന് ഓർത്തി രുനില്ല  ഇനി ഒരിക്കലും ആ കാമ്പസിലേക്ക്‌ തിരിച്ചു പോകും എന്ന്  . അച്ഛന്റെ മരണം അത്  അമ്മയ്ക് ഏല്പിച്ച    ആഘാതം വളരെ വലുതായിരുന്നു.  നിസ്സഹാആയി കരയുന്ന അമ്മയെ കണ്ടപ്പോൾ അമ്മാമയുടെ മനം  അലിഞ്ഞിട്ടുഉണ്ടാകാം.

ആ വർഷം പിന്നെ കോളേജിൽ പോകുക ഉണ്ടായില്ല. പിന്നെയാണ് ഇവിടുത്തെ കൊല്ലെജിൽ തുടർ പഠനം ആരംഭിച്ചത്. അഞ്ചു വർഷങ്ങൾ . ഇതിനിടക്ക് എപ്പോഴെക്കെയോ രോഹിതിനെ ഓർത്തു . പിന്നെ പിന്നെ ആ ഓർമ്മകൾ പതിയെ മങ്ങി  തുടങ്ങി. രോഹിതിനു തന്നോടു പ്രണയം  ഉണ്ടായിരുന്നോ. അറിയില്ല .   അല്ലെങ്കിൽ അവൻ ഒരിക്കലും അവന്റെ പ്രണയം തന്നെ  അറിയിച്ചിട്ടില്ല.  ഇനി തനിക്കു അവനോടു പ്രണയം തോന്നിയിരുന്നോ . അതും അറിയില്ല . ആരോടും പറയാതെ അമ്മാമയുടെ പിറകെ നടന്നു  പോന്നതാണ് . ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

 അവൻ പറഞ്ഞ ന്യ്ട്ര്സ് ഒക്സിഡ  അർഥം പിന്നെയാണ് മനസിലായത്.  N2o എന്നാ അപര നാമത്തിൽ അറിയ പെടുന്ന   ലാഫിംഗ് ഗ്യാസ്. ഇപ്പോൾ അവൻ  എവിടെ ആയിരിക്കും. ഒരു പക്ഷെ തന്നെ മറന്നു കഴിഞ്ഞിട്ടുണ്ടാകും. ഇനി അതെല്ലാം ഓർത്തിട്ടു എന്ത് കാര്യം. ഒരു ശിശിരമാസത്തിൽ കണ്ടു മുട്ടി പറന്നകന്ന കിളികളെ പോലെ. ഓർമ്മകൾ എന്നും സുഘമുള്ള ഒരു നൊമ്പരം ആണല്ലൊ ?

 വണ്ടി മജ്സ്റിക്  സ്റ്റേഷനിൽ എത്തിയപോഴേക്കും ആളുകൾ എല്ലാം ഇറങ്ങി കഴിഞ്ഞിരുന്നു. നേഹ പറഞ്ഞിരുന്നു അവൾ ഈ സ്റ്റേഷനിൽ കാത്തു നില്ക്കാം എന്ന്. സമയം  മുന്നരയോടടുക്കുന്നു. പുറത്തു മഴ പെയുനതിനാൽ സൂര്യ വെളിച്ചം കുറഞ്ഞിരിക്കുന്നു.  നെഹയെ നോക്കിയിട്ട്  കാണുന്നില്ല.ഇനി അവൾ വന്നിട്ടില്ല എന്ന് വരുമോ. മൊബൈൽ എടുത്തു അവളെ വിളിക്കുവാൻ ശ്രമികുംപോൾ പിറകില നിന്നും ആരോ വിളിച്ച പോലെ തോന്നി. ഹലോ  n2o     തിരിഞ്ഞു നോകിയപ്പോൾ രോഹിത് . അപ്രതീക്ഷിതമയിട്ടുള്ള കണ്ടുമുട്ടൽ . ഒരു മാറ്റവും ഇല്ല രോഹിതിന് . അന്നത്തെ പോലെ തന്നെ . ചിരിക്കുംപോൾ വിരിയുന്ന നുണ കുഴികൾ . രോഹിത് എന്താ ഇവിടെ? അതു കൊള്ളം . അതൊക്കെ പറയാം വരൂ. ഒരു നിമിഷം ശങ്കിചു നിന്നപോൾ രോഹിത് പറഞ്ഞു. ഇല്ല നേഹ വരില്ല .ചോദ്യ ഭാവത്തിൽ അവനെ നോക്കിയപോൾ രോഹിത് പറഞ്ഞു മടികേണ്ട ഞാനും അതെ കമ്പനിയിൽ ആണ്. താൻ  വരുന്ന കാര്യം നേഹ പറഞ്ഞിരുന്നു. അവൾക്കു വരുവാൻ കഴിഞ്ഞില്ല പകരം ആണ് ഞാൻ വന്നത്. വരൂ. അനുവാദം ചോദികാതെ തന്റെ ബാഗ്‌ എടുത്തു അവൻ നടന്നു.  സറ്റേഷനു  പുറ ത്തു അപ്പോഴും മഴ പെയുനുണ്ടായിരുന്നു. കുടയിൽ അവനോടൊപ്പം ചേർന്ന് നടക്കുമ്പോൾ അനുസരണ യില്ലാത്ത ആ കാറ്റ് അവളെ തഴുകി കൊണ്ടേ യിരുന്നു.







2014, ജനുവരി 4, ശനിയാഴ്‌ച

ശബരിമല (Devotional)



ദൂരെയായി ക്ഷേത്രം കണ്ടു കൊടിമരം കണ്ടു
പതിനെട്ടു പടി കണ്ടു ഞാൻ വാവരെ കണ്ടു
അയ്യനയ്യപ്പൻ വാഴുമീ സന്നിധാനം
ശബരി മലയെന്നു  ഞാൻ അറിഞ്ഞു
ഇതു ശബരി മലയെന്നു  ഞാൻ അറിഞ്ഞു
ദൂരെയായി ക്ഷേത്രം------


വൃശ്ചിക കുളിരിൽ മുങ്ങും വേളയിൽ
സചിന്മയ  രൂപം നോക്കി നിൽക്കെ (2)

അയ്യനും ഞാനും  ഒന്നെന്നു സത്യവും
ഏകമാം പൊരുളും ഞാൻ അറിഞ്ഞു
ഇതു ശബരി മലയെന്നു  ഞാൻ അറിഞ്ഞു
ദൂരെയായി ക്ഷേത്രം------


പ്രദിക്ഷണ വീഥിയിൽ വലം വച്ചു പറക്കും
ശ്രീ കൃഷ്ണ പരുന്തിനെ ഞാൻ കണ്ടു (2)

ശരണ  ഘോഷത്താൽ മുഴുകാ മാ വേളയിൽ
മാനത്ത് മിന്നുന്ന ജ്യൊതി കണ്ടു
ഇതു ശബരി മലയെന്നു  ഞാൻ അറിഞ്ഞു
ദൂരെയായി ക്ഷേത്രം------