2014, ഏപ്രിൽ 29, ചൊവ്വാഴ്ച

മുൻവിധിജീവിതത്തിലെ ഓരോ സാഹചര്യത്തോടുമുള്ള നമ്മുടെ പ്രതികരണം പരിശോധിച്ചാല്‍ മിക്കപ്പോഴും മുന്‍വിധിയാണ് നമ്മെ നയിക്കുന്നതെന്ന് കാണാം. 


ഇതുപറയുമ്പോള്‍ ഒരു കഥ ഓര്‍ക്കുകയാണ്. ഒരു മധ്യവയസ്‌കനും യുവാവായ മകനുംകൂടി ഒരു ഉദ്യാനത്തില്‍ നടക്കുകയായിരുന്നു. മകന്‍ ആവേശത്തോടുകൂടി ചോദിച്ചു, ''അച്ഛാ, നോക്കൂ! ഇതല്ലേ റോസാപുഷ്പം?'' 
അച്ഛന്‍ വളരെ സന്തോഷത്തോടെ പറഞ്ഞു, ''അതേ മോനെ. ഇതാണ് റോസാപ്പൂവ്. ''ഈ റോസാപ്പൂവിന്റെ നിറമാണോ ചുമപ്പെന്ന് പറയുന്നത്?'' ''അതേ മകനേ, ഇതാണ് ചുമപ്പു നിറം.'' വിശാലമായ പുല്‍ത്തകിടി കണ്ടിട്ട് യുവാവ് ചോദിച്ചു, ''അച്ഛാ, ഇതാണോ പുല്ല്, ഇതിന്റെ നിറമാണോ പച്ച?'' ''അതെ, മോനെ. ഇതാണ് പുല്ല്. ഇതിന്റെ നിറമാണ് പച്ച.'' ഇങ്ങനെ ചുറ്റുമുള്ള ഓരോന്നും ചൂണ്ടിക്കാണിച്ച് അവര്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം ഏകാന്തമായിരിക്കാനായി ആ ഉദ്യാനത്തിലെത്തിയ ഒരാള്‍ ഇതെല്ലാം കേട്ടുകൊണ്ട് അവിടെ ഇരിപ്പുണ്ടായിരുന്നു. തന്റെ ഏകാന്തത നഷ്ടപ്പെട്ടതില്‍ അയാള്‍ക്ക് കലശലായ ദേഷ്യംവന്നു. അയാള്‍ യുവാവിന്റെ അച്ഛനോട് പറഞ്ഞു, ''ഇത്തിരി മനഃശാന്തി കിട്ടുമല്ലോ എന്നുകരുതിയാണ് എന്നെപ്പോലുള്ളവര്‍ ഇവിടെ വരുന്നത്. നിങ്ങള്‍ രണ്ടുപേരും ഒച്ചവെക്കുന്നത് കാരണം എന്റെ ഉള്ള സ്വസ്ഥതകൂടി നഷ്ടമായി. മന്ദബുദ്ധിയായ ഒരു കുട്ടിയും അവന്‍ എന്തു വിഡ്ഢിത്തം ചോദിച്ചാലും അതെല്ലാം സമ്മതിക്കുന്ന ഒരച്ഛനും!''ഇതുകേട്ട് അച്ഛനും മകനും കുറച്ചുനേരം നിശ്ശബ്ദരായിനിന്നു. പിന്നീട് മനഃസംയമനം വീണ്ടെടുത്ത് അച്ഛന്‍ പറഞ്ഞു, ''ക്ഷമിക്കണം. എന്റെ മകന്‍ മന്ദബുദ്ധിയല്ല. അവന്‍ ജന്മനാ അന്ധനായിരുന്നു. രണ്ടുദിവസം മുന്‍പാണ് അവന്റെ കണ്ണിന് കാഴ്ച തിരിച്ചുകിട്ടാനുള്ള ഓപ്പറേഷന്‍ കഴിഞ്ഞത്. ഓപ്പറേഷന്‍ കഴിഞ്ഞ് കണ്ണിലെ കെട്ടഴിച്ചതിനുശേഷം മനോഹരമായ ഒരു സ്ഥലം അവനെ കൊണ്ടുപോയി കാട്ടാന്‍ ഞാന്‍ ആഗ്രഹിച്ചു. അതാണിവിടെ വന്നത്. ഈ ഉദ്യാനത്തിലെ സൗന്ദര്യം ആദ്യമായി കണ്ടപ്പോഴുള്ള സന്തോഷം കാരണം അവന്‍ ആവേശത്തില്‍ പലതും ചോദിച്ചതാണ്. സന്തോഷംകൊണ്ട് എല്ലാം മറന്ന് ഞാന്‍ ആവേശത്തോടെ മറുപടിപറയുകയും ചെയ്തു. കാണാതെപോയ ഒരു നിധി തിരിച്ചുകിട്ടുമ്പോള്‍ നമുക്ക് എത്ര സന്തോഷമുണ്ടാകും, പരിസരം മറക്കും. അതുപോലെ ഞങ്ങളും എല്ലാം മറന്നുപോയി. ഞങ്ങളോട് ക്ഷമിക്കണം.'' അതുകേട്ടപ്പോള്‍ ആ മനുഷ്യന് പശ്ചാത്താപം തോന്നി. ക്രൂരമായ വാക്കുകള്‍ പറഞ്ഞ് അവരെ വിഷമിപ്പിച്ചതിന് അദ്ദേഹം ക്ഷമചോദിച്ചു.

ക്രൂരമായ വാക്കുകള്‍ പറഞ്ഞ് അവരെ വിഷമിപ്പിച്ചതിന് അദ്ദേഹം ക്ഷമചോദിച്ചു. ''ഇനി ഞാന്‍ ഒരു മുന്‍വിധി വെച്ചുകൊണ്ട് ആരോടും ദേഷ്യപ്പെടുകയില്ല'' എന്ന് ആ ദിവസം അദ്ദേഹം പ്രതിജ്ഞയെടുത്തു. തന്റെ ദേഷ്യത്തിന് കാരണം തെറ്റിദ്ധാരണയും മുന്‍വിധിയുമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍, ആ ദേഷ്യം സ്‌നേഹമായി, കാരുണ്യമായി മാറി. സാഹചര്യങ്ങളെ ക്ഷമാപൂര്‍വം വിലയിരുത്താന്‍ കഴിഞ്ഞാല്‍ ഉള്ളിലെ സ്‌നേഹവും കാരുണ്യവും ഉണര്‍ത്താന്‍ നമുക്ക് തീര്‍ച്ചയായും സാധിക്കും. 


A story from - Matha Amrithanadamayee 

2014, ഏപ്രിൽ 27, ഞായറാഴ്‌ച

വാർ ആൻഡ്‌ ലവ് (കഥ)
പഴയപോലെയല്ല . ഇപ്പോൾ ഞാൻ വീണ്ടും പ്രഭാത സവാരിക്കടിപ്പെട്ടിരിക്കുന്നു .  എത്രനാൾ ഉണ്ടാകും എന്ന് കണ്ടറിയണം. രാവിലത്തെ കട്ടൻ കാപ്പി കുടിച്ചു കഴിഞ്ഞു ജോഗേഴ്‌സ് പാർക്കിന്റെ നടപ്പാതയിലൂടെ  മുന്നോ , നാലോ  വട്ടം നടക്കും.  ആ സവാരി നൽകുന്ന ഉൻമേഷം  ഒന്ന് വേറെ തന്നെയാണ് . രാവിലെ ആറു മണി മുതൽ ഏഴു മണി വരെ അതാണ് എന്റെ നടത്ത സമയം. കുട്ടികൾ തൊട്ടു പ്രായമായ ആൾക്കാർ വരെ പാർക്കിൽ  വ്യായാമത്തിനു വരാറുണ്ട് . രാവിലെ വന്നു കസർത്ത് കാണിച്ചിട്ട് ഉടൻ തന്നെ രണ്ടു സിഗരട്ട് വലിക്കുന്നവരും  കൂട്ടത്തിൽ ഉണ്ട്.  നല്ല ഉഷാറോടെ ട്രാക് സ്യൂട്ടും , സ്പോർട്സ് ഷുസും അണിഞ്ഞു സമയനിഷ്ഠ പാലിച്ചു കൃത്യമായി നടക്കുവാനോ , ഓടുവാനോ  വരുന്നവരെയും ജോഗേഴ്‌സ്  പാർക്കിൽ കാണാം . വർത്തമാനം പറഞ്ഞുകൊണ്ട് ഓടുന്നവരെയും , നടക്കുന്നവരെയും അവിടെ  കാണാം .  ചില കൊച്ചമ്മമാരാകട്ടെ  വ്യായാമത്തെക്കാൾ കുടുതൽ പരദൂഷണത്തിനും , പൊങ്ങച്ച സഞ്ചി തുറക്കുവാനുമാണ് ഈ വിശിഷ്ട സമയം ചിലവാക്കുന്നത് .അവർക്കിത് ഒരു നേരമ്പോക്ക് എന്നതിൽ കവിഞ്ഞു ഒരു സവിശേഷതയും കാണുവാനില്ല .

ചിലരാണെങ്കിൽ രണ്ടു ദിവസം വരും , പിന്നെ മുന്ന് ദിവസം മുടക്കമായിരിക്കും.  വീണ്ടും രണ്ടു മുന്ന് ദിവസം  കഴിഞ്ഞു പാർക്കിൽ വരും. അത് ഒരു പ്രക്രിയ പോലെ തുടരും. എന്തായാലും ഞാനും അത്തരത്തിൽ പെട്ട  ഒരാൾ തന്നേ . രാവിലെ എഴുന്നേറ്റു വരിക എന്നുള്ളത് മടുപ്പുളവാകുന്നകാര്യമല്ല പക്ഷെ മടിയുളവാകുന്ന കാര്യമാണല്ലോ .

പക്ഷെ അവരിൽ പലരെയും  പിന്നെ കണ്ടില്ലെങ്കിലും കൃത്യമായി അവിടെ വരാറുള്ള ഒരേ ഒരാളാണ് ക്യാപ്ടൻ അങ്കിൾ  എന്ന് ഞങ്ങൾ വിളിക്കുന്ന ക്യാപ്ടൻ തോമസ് മാത്യു.  ഒരു പക്ഷെ  ആർമിയിൽ  ക്യാപ്ടൻ ആയതുകൊണ്ടായിരിക്കാം എല്ലാവരും ആ പ്രായം ചെന്ന മനുഷ്യനെ ക്യാപ്ടൻ അങ്കിൾ എന്നാണ് സംബോധന ചെയ്തിരുന്നത് . പ്രായം എഴു പതിനോടു അടുത്തിരിക്കുന്നു . ആറടിയോളം ഉയരം,  അതിനൊത്ത വണ്ണം .
നല്ല ഉറച്ച ശരീരം , ഈ പ്രായത്തിലും  അങ്കിളിന്റെ കൈകൊണ്ട്  ഒന്ന് കിട്ടിയാൽ അതിരിപ്പതാ.  വയറുപോലും ചാടിയിട്ടില്ല. നരച്ച കട്ടി മീശ , എപ്പോഴും ഒരു റെയ്ബാൻ ഗ്ലാസ് കൊണ്ട്  ആ കണ്ണുകൾ മറച്ചിട്ടുണ്ടാകും . ടീഷർട്ടും , ട്രാക് സ്യൂട്ടും ആണ് വേഷം.

ഈ പ്രായത്തിലും ചുറു ചുറുക്കിന് ഒരു കുറവും ഇല്ല. പുഷ് അപ്സ്  , ജോഗിംഗ് , സ്ട്രെച്ചിംഗ് ഇങ്ങനെ എല്ലാ  അഭ്യാസവും  പുള്ളി ചിട്ടയോടെ ചെയ്യും . മടിയനായ എന്നെ കാണുമ്പൊൾ ഇടക്ക്  വ്യായാമത്തിന്റെ   മാഹാത്മ്യത്തെ കുറിച്ച് അങ്കിൾ വർണിക്കും .

ക്യാപ്ടനെ കാണുമ്പൊൾ കുറുക്കന്റെ കല്യാണം എന്ന  സിനിമയിൽ ശങ്കരാടി അവതരിപ്പിക്കുന്ന പട്ടാളക്കാരനായ കഥാപാത്രത്തെ കാണുമ്പൊൾ  മടിയനായ ജഗതി ശ്രീകുമാർ ചാടി എഴുന്നേറ്റു പെട്ടെന്ന് കാണിക്കുന്ന കോപ്രായങ്ങൾ എനിക്ക് ഓർമ വരും. ഏകദേശം അതുപോലെ തന്നെ ആയിരുന്നു എന്റെ അവസ്ഥയും. നമുക്ക് ഒരാളോടു തോന്നുന്ന മനോവികാരം ചിലപ്പോൾ പൂർണമായും തെറ്റി പോയി എന്ന് വന്നേക്കാം.
നമ്മുടേതായ  ദൃഷ്ടിയിലൂടെ   ഒരു പക്ഷെ വീക്ഷിക്കുന്നത് കൊണ്ടായിരിക്കാം.  പൊതുവെ പട്ടാളക്കാർ എന്ന് പറയുമ്പോഴും , കേൾക്കുമ്പോഴും അവർ   വെറും ബടായി അടിക്കുന്നവർഎന്നും അല്ലെങ്കിൽ പുളു  അടിയുടെ  ആശാന്മാർ എന്നും ഒക്കെയുള്ള ഒരു മുൻ ധാരണ നമുക്കുണ്ട് . പല സിനിമകളുൾപ്പടെ  പട്ടാളക്കാരെ അങ്ങനെ മോശമായി ചിത്രീകരിച്ചിട്ടുമുണ്ട് . ക്യാപ്ടന്റെ  ഉപദേശങ്ങൾ കേൾക്കുമ്പോൾ  അതേ  ധാരണ തന്നെയായിരുന്നു എനിക്കും . പ്രായം ചെന്ന മനുഷ്യൻ ആയതുകൊണ്ട്   ഞങ്ങൾ ആരും അദ്ദേഹത്തെ എതിർത്ത് ഒന്നും പറയാറില്ല എന്ന് മാത്രം.

ക്യാപ്ടൻ  എന്നും വരുന്നത് ബജാജ്  ചേതക്കിന്റെ  ഒരു പഴയ സ്കൂട്ടറിൽ ആണ്. കഴിഞ്ഞ ദിവസം വന്നപ്പോൾ  ശരീരം മുഴുവനും ചെളി പറ്റി , ചോര പൊടിഞ്ഞു മുഖവുമായി ആണ്  അങ്കിളിനെ കണ്ടത്  , സ്കൂട്ടറിലും ചെറിയ തട്ടോ മുട്ടോ പറ്റിയ പോലെ  നല്ലവണ്ണം ചളങ്ങിയിട്ടും ഉണ്ട്. കണ്ട പാടെ ഞാൻ ചോദിച്ചു

"എന്ത് പറ്റി ക്യാപ്ടൻ അങ്കിൾ  . "

"വരുന്ന വഴി ഒരു പട്ടി വട്ടം ചാടി. സ്കൂട്ടർ  വെട്ടി,  ഞാൻ താഴെ വീണു."

 ഞാൻ പറഞ്ഞു, "ചോര പൊടിയുന്നുണ്ടല്ലോ , നമുക്ക് ആശുപത്രിയിൽ പോയി ഒന്ന് ഡ്രസ്സ്‌ ചെയ്യാം"

ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും ഒടുവിൽ  ക്യാപ്ടൻ സമ്മതിച്ചു. അങ്ങനെ എന്റെ ബൈക്കിൽ ഞങ്ങൾ വിജയലക്ഷ്മി ഹോസ്പിറ്റലിലേക്ക് പോയി. സമയം രാവിലെ ഏഴു മണി  ആകുന്നെതേ ഉണ്ടായിരുന്നുള്ളു . ആശുപത്രിയിൽ  തിരക്ക് ഒന്നുമില്ല.പക്ഷെ ഒരു നേഴ്‌സ്  പോലും അങ്കിളിനെ  അറ്റൻഡ് ചെയ്യുവാൻ വന്നില്ല.  അങ്കിൾ  കുറച്ചു അസ്വസ്ഥനായ പോലെ എനിക്ക് തോന്നി. പട്ടാള ചിട്ടയിൽ ജീവിച്ച ആളല്ലേ അത് കൊണ്ടായിരിക്കും എന്ന് ഞാൻ കരുതി.  എനിക്ക് എതിരായി ഇരുന്ന കസേരയിൽ നിന്നും മാറി റിസ്പഷന്  അടുത്തുള്ള ഒഴിഞ്ഞ ചാരുബെഞ്ചിൽ പോയി അങ്കിൾ  ഇരുന്നു. ഞാൻ ഒന്നും മിണ്ടാതെ എല്ലാം നോക്കിയിരുന്നു.

ഇടയ്ക്കിടെ ക്യാപ്ടൻ വാച്ച് നോക്കുന്നുണ്ടായിരുന്നു.

"അസ്വസ്ഥതയോടെ അങ്കിൾ പറഞ്ഞു സമയം എട്ടാകുന്നല്ലോ ."

 ഞാൻ ചോദിച്ചു "അതിനെന്താ അങ്കിൾ .|"

"ക്യാപ്ടൻ എന്നെ നോക്കി പറഞ്ഞു ഇനി ഇപ്പൊൾ ഡ്രസ്സ്‌ ചെയ്തു പോകുവാൻ ഒരു സമയം ആകുമല്ലേ. ഡോക്ടർ വരണം  എന്നുണ്ടെങ്കിൽ ഒൻപതു മണി എങ്കിലും ആകുമായിരിക്കും അല്ലെ "

ഞാൻ പറഞ്ഞു. "നമ്മുടെ നാട് അല്ലെ ചിലപ്പോൾ താമസിക്കുവാനും വഴിയുണ്ട്. " ക്യാപ്ടന് ഞാൻ പറഞ്ഞത് ഇഷ്ടപെട്ടില്ല എന്ന് തോന്നി.

കുറച്ചുനേരത്തിനു ശേഷം അക്ഷമനായി  വീണ്ടും പറഞ്ഞു ,

 "അപ്പോൾ ഇനിയും താമസിക്കുമായിരിക്കും അല്ലെ."

 ഞാൻ വെറുതെ മൂളി. പിന്നെ ആരോടെന്നല്ലാതെ ക്യാപ്ടൻ  പറഞ്ഞു

"എനിക്ക് ഇന്ന് ഒരു അപ്പൊയിൻമെന്റ് ഉണ്ട് രാവിലെ."

 ഞാൻ ചോദിച്ചു   "എത്ര മണിക്ക് ."

"ഒൻപതു മണിക്ക്."

 ഞാൻ വീണ്ടും ചോദിച്ചു "എവിടെയാണ്   അപ്പൊയിൻമെന്റ് ?. "

"അത് എന്റെ വീട്ടിൽ തന്നെ "

. ഞാൻ വീണ്ടും ചോദിച്ചു "വീട്ടിലോ:? , ആരുമായിട്ട്. "

 ക്യാപ്ടൻ മറുപടി പറഞ്ഞു "എന്റെ ഭാര്യയുമായിട്ട്."

എനിക്ക് ചിരി വന്നു.  ഭാര്യയുമായിട്ടോ ? ഞാൻ മനസ്സിൽ ഓർത്തു ഓരോരോ ജന്മങ്ങൾ സ്വന്തം ഭാര്യയുമായി  സംസാരിക്കുവാൻ അപ്പൊയിൻമെന്റ് ഉണ്ടാക്കുന്ന ആളുകളും  ഉണ്ടോ ഈ ലോകത്തിൽ . എനിക്ക് അയാളുടെ പെരുമാറ്റത്തിൽ അല്പം കിറുക്ക് തോന്നി.

എന്റെ മനോഗതം ക്യാപ്ടൻ വായിച്ച പോലെ തോന്നി.  ക്യാപ്ടൻ  കുറച്ചുംകൂടി ചേർന്നിരുന്നു .

" ഞാൻ അവളെ എന്നാണ് ആദ്യമായി കണ്ടത് എന്നറിയാമോ?"

 ഞാൻ ഇല്ല എന്ന അർത്ഥത്തിൽ തലയട്ടി. ഞാൻ ക്യാപ്ടനെ പ്രോത്സാഹിപ്പിച്ചു . എന്തായാലും അങ്കിൾ പറയു,

"ഡോക്ടർ വരാൻ ഇനിയും സമയം ഉണ്ടല്ലലോ "

ക്യാപ്ടന്റെ കണ്ണുകൾ ചെറുതായി ഒന്ന് പ്രകാശിച്ചു.

"ഞാൻ ആദ്യമായി ജാസ്മിനെ കാനുനത്  വാർ ഫ്രണ്ടിൽ വച്ചാണ്  . ജാസ്മിൻ അതാണ് അവളുടെ പേര്."

 ഞാൻ മനസ്സിൽ കരുതി ദേ വീണ്ടും ഇങ്ങേരു പുളു കഥ അടിക്കുവാൻ തുടങ്ങുകയാണ് . പിന്നെ വിചാരിച്ചു സമയം പോകേണ്ടേ എന്തായാലും കേട്ടു കളയാം.

ക്യാപ്റ്റൻ  ഒന്ന് ചാഞ്ഞിരുന്നു .

അതെ അത് ഒരു വാർ ൻ ലവ് തന്നെ ആയിരുന്നു. യുദ്ധത്തിനിടെ വിരിഞ ഒരു പ്രണയ കഥ. നിഷ്കരുണം ശത്രുക്കളെ വെടി വച്ച് കൊല്ലുന്ന ഒരു പട്ടാളക്കാരന് പ്രണയിക്കുവാൻ കഴിയുമോ. അല്ലെങ്കിൽ യുദ്ധ ഭൂമിയിൽ പ്രണയം തളിരിടുമോ? കേട്ടിട്ടുണ്ട് വലിയ വലിയ യുദ്ധങ്ങൾ പ്രണയം മൂലവും, പ്രണയിനി മൂലവും ഉണ്ടായിട്ടുണ്ടെന്ന്.പക്ഷെ ഇത് അത് പോലത്തെ ഒരു കഥ യൊന്നുമല്ല. ക്യാപ്ടൻ പറഞ്ഞു കൊണ്ടേ ഇരുന്നു .

അന്ന് ഞാൻ കാഷ്മിരി റെജിമേന്റിൽആയിരുന്നു . ഇന്ത്യയും പാകിസ്ഥാനും തമ്മിൽ എതു സമയത്തും യുദ്ധം പൊട്ടി പുറപെടും എന്നുള്ള അവസ്ഥ. ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം കൂടുതൽ കൂടുതൽ  വഷളായി വന്നു കൊണ്ടിരുക്കുന്നു. അന്ന് കേണൽ നായിഡു വിന്റെ  ബാറ്റാലിയൻസ് പാകിസ്ഥാൻ അതിർത്തി കാശ്മീരിൽ ആയിരുന്നു. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് എന്ന് പറയിപ്പിച്ച സ്ഥലം. കശ്മീർ....നോക്കെത്താ ദൂരത്തോളം മഞ്ഞിൻ കണികകൾ കൊണ്ട് മൂടപ്പെട്ട ഭൂപ്രദേശം . . പ്രകൃതിയുടെ  പ്രതിഭാസം അത്ഭുതം നിറഞ്ഞതാണ്‌. വേനൽ കാലത്ത് ഈ മഞ്ഞു കട്ടകൾ ഉരുകി ഒലിച്ചു ചെറു നദികളും , ഉറവകലും ആയി രൂപപെടും . ചിലപ്പോൾ ഒരിറ്റു വെള്ളം പോലും ഇല്ലാത്ത മരുഭൂമി പോലെ ആ വലിയ പ്രദേശം തോന്നിപ്പിക്കും .

മഞ്ഞു കാലം വരുമ്പോൾ കുന്നും, സമതലങ്ങളും മഞ്ഞു കൊണ്ട് മൂടും .  വളരെ  ശ്രദ്ധാപൂർവം ചിലവഴിക്കണം . രാത്രിയോ , പകലോ എപ്പോൾ വേണമെങ്കിലുംആക്രമണം നടക്കാം . ചിലപ്പോൾ ഒരു പ്രകോപനവും ഇല്ലെങ്കിലും പാക്സിതാൻ പട്ടാളക്കാർ വെടിയുതിർക്കാം . ഞങ്ങൾ താമസിക്കുന്ന പരിസരത്തിനു അടുത്തു പോലും ആൾ താമസം  ഇല്ല. പക്ഷെ ഞങ്ങൾക്ക്  സൈനീക   ക്യാമ്പിലേക്ക് ആട്ടിൻ  പാലു മായി ഒരു കാശ്മീരി പെണ്‍കുട്ടി രാവിലെയും , വൈകുന്നേരവും വരുമായിരുന്നു. പരിശുദ്ധമായ ആട്ടിൻ പാൽ . ആ  ആട്ടിൻ പാലിൽ കുറുക്കി എടുക്കുന്ന ചായ ഞങ്ങൾക്ക് പട്ടാളക്കാർക്ക് വലിയ ഉന്മേഷം പകർന്നിരുന്നു.ന്നു. വൈകുന്നേരങ്ങളിൽ ഞാൻ റോന്ത് ചുറ്റുവാൻ  പോകുമ്പോളാണ് അവൾ പാലിൻ പാത്രവുമായി വരാറുള്ളത്. ചെറിയ സമതലങ്ങളും, കുന്നുകളും കൂടി ചേർന്ന പ്രദേശത്താണ് ഞങ്ങൾ ക്യാമ്പ്‌ ചെയ്തിരുന്നത് എന്ന് പറഞ്ഞുവല്ലോ . അതുകൊണ്ടുതന്നെ ഞങ്ങൾ  ജീപ്പിൽ  ഇടയ്ക്കിടെ  ആ പ്രദേശം മുഴുവനും ജീപ്പിൽ കറങ്ങും .അങ്ങനെയുള്ള ഒരു വേളയിലാണ്  ഞാൻ  അവളെ  ആദ്യമായി കാണുന്നത് .

.പാലിൻ കുടവുമായി വരുന്ന ഒരു ചെറിയ പെണ്‍ കുട്ടി. അവൾക്കു ഏറിയാൽ ഒരു പതിനാറു - പതിനെട്ടു വയസ്സ് കാണും. ഞങ്ങൾ പട്ടാളക്കാർക്ക്   എവരെയും സംശയം ആണ് . ആ ദൃഷ്‌ടിയോടെ മാത്രമേ ആരെയും സമീപിക്കുവാൻ പാടുള്ളൂ. ശത്രു  രാജ്യത്തിൻറെ  ചാരന്മാർ രഹസ്യം ചോർത്തുവാൻ ആരെയും നിയോഗിക്കും.  ഞാൻ ജീപ്പ് നിറുത്തി  അവളോടു ചോദിച്ചു  ആരാണ്  നീ എന്ന് , കൂടെ ഉണ്ടായിരുന്ന സുബേദാർ ഗോപാൽ ചവാൻ ആണ് അവൾ ആരെന്നു എനിക്ക് പറഞ്ഞു തന്നത്. രാവിലെയും വൈകുന്നേരവും ക്യാമ്പിൽ  പാൽ കൊണ്ടുവരുനത് അവൾ ആണ്.

"ഞാൻ അവളോടു ചോദിച്ചു നിന്റെ പേര് എന്താണ് "

. അവൾ മറുപടി പറഞ്ഞു "ജാസ്മിൻ" .  ജാസ്മിൻ പൂവിനെ പോലെ മനോഹരിയായ അവൾക്കു യോജിച്ച പേര് തന്നെ. ഞാൻ അവളോടു താമസ സ്ഥലം അന്വേഷിച്ചു.  അവൾ ദൂരെയായി ഉള്ള മല നിരകൾ ചൂണ്ടി കാണിച്ചു . ചവാൻ എന്നോടായി പറഞ്ഞു ആ മല നിരകളുടെ അപ്പുറത്ത് ഒരു ചെറിയ ഗ്രാമം ഉണ്ട്. അവിടെ കുറച്ചു ഗ്രാമീണർ മാത്രം. കൃഷിയും , ആടിനെ വളർത്തിയും   അവർ ഉപജീവനം കഴിക്കുന്നു.  ആർക്കും അധികം വിദ്യാഭാസം ഒന്നും ഇല്ല. അവർക്ക് പണം കൊടുത്തും , അവരുടെ ഇടയിൽ  ഉള്ള ചെറുപ്പക്കാരെ വരെ പാകിസ്ഥാൻ ആർമി   സ്വാധീനിക്കാറുണ്ട് .  ഞാൻ ആലോചിച്ചു അങ്ങ് ദൂരെ യുള്ള മല നിരകൾ എന്ന് പറയുമ്പോൾ ഏകദേശം നാലഞ്ചു കിലോ മീറ്റർ . ഒറ്റയ്ക്ക് ദിവസവും അവ താണ്ടി  നടന്നു  വരുന്ന പെൺകുട്ടി .

പിന്നെയും പല ദിനവും ഞാൻ  അവളെ കണ്ടു. എന്നെ  കാണുമ്പൊൾ സാബ് എന്ന് പറഞ്ഞു അവൾ അടുത്തു വരും. എന്തെങ്കിലും വിശേഷങ്ങൾ പറയും. ചുറു ചുറുചുറുകൊടെയുള്ള സംസാരം. ചിരിക്കുമ്പോൾ  മുത്ത്‌ മണികൾ അടർന്നു വീഴുമോ എന്ന് തോന്നും.  ആപ്പിളിന്റെ നിറമുള്ള ചുവന്നു തുടുത്ത കവിളിൽ നുണക്കുഴി  വിടർന്നു നിൽക്കും .

ചില ദിനങ്ങളിൽ അവൾ മനോഹരമായ പല വർണ  പൂക്കൾ എനിക്ക് സമ്മാനിക്കും.  വരുന്ന വഴി,   മലനിരകളിൽ നിന്നും പറിക്കുന്നതാണീ പൂക്കൾ . നാട്ടിൽ ഒന്നും  കാണാത്ത  തരത്തിൽ ഉള്ള പല നിറത്തിൽ  ഉള്ള ആരും കൊതിക്കുന്ന പൂക്കൾ . ആരും നട്ടു വളർത്താതെ  ഒരാളും താലോലിക്കുവാൻ ഇല്ലാതെ എന്തിനോ വേണ്ടി വിടരുന്ന പൂക്കൾ . പിന്നീടുള്ള രാത്രി  കിടക്കുമ്പോൾ എന്റെ മനസ്സിൽ ആ പൂക്കാരി പെണ്‍കുട്ടി തന്നെ ആയിരുന്നു. ആരും  താലോലിക്കുവാൻ ഇല്ലാതെ പ്രക്രതി യോട് മല്ലടിച്ച് സ്വയം വിടരുന്ന പൂക്കൾ . വളമോ , വെള്ളമോ ഇല്ലാതെ അവ വളരുന്നു . ഭൂമിക്കു സുഗന്ധവും , സൌരഭ്യും പകർത്തി സ്വയം കരിയുന്ന പൂക്കൾ . സ്വയം  മല്ലടിച്ച് ജീവിക്കുന്ന പട്ടാള ക്കാരനെ പോലെ. യുദ്ധ ഭൂമിയിൽ മരിച്ചു വീഴുന്ന പട്ടാള ക്കാരനെ പോലെ.  ആ ഉപമയെക്കൾ യോജിക്കുക ജാസ്മിന്റെ ജീവിതം തന്നെയാണ് .

നിർധനരും , നിരാലംബരും ആയ ഈ ഗ്രാമത്തിൽ  നിന്നും വളർന്നു വന്ന കാട്ടുപൂവ് . നഗരത്തിൽ പല പെണ്‍കുട്ടികളെയും  വെല്ലുന്ന സൌന്ദര്യം .  ഗ്രാമത്തിന്റെ  നിഷ്കളങ്കത . ദുരന്തങ്ങളെ അതി ജീവിച്ചു മുന്നേറാനുള്ള  മനോധൈര്യം  ഇതെല്ലാം ഞാൻ  ആ  പെൺകുട്ടിയിൽ കണ്ടു .ഇവളുടെയും ജന്മം ആ പൂക്കൾ പോലെയാകുമോ . വിടരും മുമ്പ് കൊഴിയാൻ തുടങ്ങുന്ന പനിനീർ  പുഷ്പം പോലെ.

മനസ്സിൽ വല്ലാത്ത അഭിനിവേശം. പ്രേമത്തിന്റെ പരിമളം എന്നിൽ പടർന്നു പന്തലിച്ച പോലെ. ഞങ്ങൾ തമ്മിൽ ഉള്ള പ്രായ വ്യത്യാസം  ഒന്നും ഞാൻ ആലോചിച്ചില്ല. ഇരുപത്തി  ഒൻപതു കഴിഞ്ഞ ചെറുപ്പക്കാരനും , പതിനേഴു  തികയാത്ത  പെണ്‍കുട്ടിയും തമ്മിൽ ചേരുമോ എന്ന ചിന്ത ഒന്നും എന്നിൽ ഉടൽ എടുത്തില്ല. പ്രസന്നത വിടർത്തുന്ന മുഖവും, ചുവന്നു തുടുത്ത കവിളും , മഞ്ഞിന്റെ   മൃദുത്വ വും ഉള്ള പെണ്‍കുട്ടി. ഞാൻ ഒരു കാമുകനായി മാറി എന്നതാണ് സത്യം. അല്ല അവൾ എന്നെ   കാമുകനാക്കി മാറ്റി. ഒരു ദിവസം പോലും അവളെ കാണാതിരിക്കുവാൻ ആകില്ല എന്ന് എനിക്ക് തോന്നി. അവളെ കണ്ടില്ല എങ്കിൽ മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ . അവളെ നഷ്ടപെടുന്നതിനെ കുറിച്ച് എനിക്ക് ആലോചിക്കുവനെ കഴിയില്ലായിരുന്നു. ഈ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അത് അവളെ മാത്രമായിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു.പരിമളം വിടർത്തുന്ന ഈ പെണ്‍കുട്ടിയെ ആർക്കും വിട്ടു കൊടുക്കില്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പികുവാൻ ശീലിച്ചു .

പിറ്റേന്ന് വൈകുന്നേരം അവളെ കണ്ടപ്പോൾ ഞാൻ എന്റെ പ്രേമം അവളോടു പറഞ്ഞു. എനിക്കറിയാമായിരുന്നു  അവൾക്കും എന്നെ ഇഷ്ടമായിരിക്കും എന്ന്.  പ്രായത്തിൽ കവിഞ്ഞ  പക്വത അവൾക്കുണ്ട് .  പക്ഷെ  ഞാൻ  പ്രതീക്ഷിക്കാത്ത ഉത്തരം ആണ് അവളിൽ നിന്നും ഉണ്ടായത്. അവൾ പറഞ്ഞു
"സാബിന് എന്നെ കുറിച്ച് ഒന്നും അറിയില്ല."

 ഞാൻ പറഞ്ഞു ജാസ്മിൻ എനിക്ക് നിന്നെ കുറിച്ച് കൂടുതൽ ഒന്നും അറിയേണ്ടതില്ല. മതമോ , ജാതിയോ, നീ വളർന്ന സാഹചര്യമോ ഞാൻ കാര്യമാക്കുന്നി ല്ല . ഇനി ഇതിൽ കൂടുതൽ  എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെയും അതിനെ കുറിച്ച് ചിന്തിക്കുവാൻ പോലും എനിക്ക് താൽപര്യം  ഇല്ല.  ഒരു പട്ടാള ക്കാരൻ വികാരാധീനൻ ആകുവാൻ പാടില്ല. പക്ഷെ ഞാൻ അപ്പോൾ വെറും ഒരു കാമുകനായി മാറി കഴിഞ്ഞിരുന്നു. അവളെ  നഷ്ടപെടുക എന്ന് വച്ചാൽ പിന്നെ മരിക്കുക. അങ്ങനെയാണെങ്കിൽ  ഞാൻ തീർത്തും ഒരു പട്ടാള ക്കാരൻ അല്ലാതായി തീരും . ചപലനായ ഒരു കാമുകൻ എന്ന് വിശേഷിപ്പിച്ചാലും  ഞാൻ ആ വിശേഷണത്തിന്  അർഹൻ ആയിരുന്നു.

എന്നെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ്  അവൾ എന്നോടു പറഞ്ഞത് . അവൾ വിവാഹിത യാണെന്ന്. രണ്ടു വർഷം മുമ്പ് അവളുടെ പതിനാലാം വയസിൽ അവളുടെ  വിവാഹം  കഴിഞ്ഞു എന്നുള്ള അവളുടെ വാക്കുകൾ എന്നെ വല്ലാതെ തളർത്തി .  അവളുടെ  ആ വാക്കുകൾ ഒരു ചാട്ടുളി പോലെ എന്റെ നെഞ്ചിൽ  തറഞ്ഞുകയറി. ഒരു വേള  ഒന്ന് മരിച്ചെങ്കിൽ  എന്നുവരെ ഞാൻ ചിന്തിച്ചു . പറഞ്ഞറിയിക്കുവാൻ  പറ്റാത്ത  ഹൃദയ വേദന. പിന്നെ കുറച്ചു ദിനം ഞാൻ അവളെ കാണാതിരിക്കുവാൻ ശ്രമിച്ചു.  അവൾ എനിക്കവകാശപെട്ടതല്ല  എന്നുള്ള സത്യം  ഞാൻ മനസിനെ പറഞ്ഞു പഠിപ്പിക്കുവാൻ ശ്രമിച്ചു.  അവളുടെ രൂപം മനസ്സിൽ നിന്നും മായ്കുവാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

പക്ഷെ എന്റെ മനസ്സിൽ പതിഞ്ഞ ജാസ്മിന്റെ രൂപം മായ്ക്കുവാൻ ശ്രമിക്കുമ്പോഴും  അവളുടെ ഓർമകൾ കുടുതൽ മികവോടെ  വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നതായി ഞാൻ അറിഞ്ഞു.പിറ്റേ ദിനം ഞാൻ ജാസ്മിനെ കാണുവാൻ തീരുമാനിച്ചു . എന്നെ കണ്ടിട്ടും കാണാതെ പോകാൻ ശ്രമിച്ച അവളെ ഞാൻ തടഞ്ഞു നിറുത്തി.

ഒരു പട്ടാളക്കാരന്റെ അധികാരത്തോടെ  കൂടെ തന്നെ. ഞാൻ പറഞ്ഞു ജാസ്മിൻ എനിക്ക് നിന്നോട്  സംസാരികണം. ഒരു ശത്രു വിനെ കാണുമ്പോലെ ഞാൻ അവളുടെ ഭർത്താവിനെ കണ്ടു. അവളെ സ്വന്തം ആക്കണം എന്നുണ്ടെങ്കിൽ ഒരു കൊലപാതകത്തിന് വരെ ഞാൻ  തയ്യാർ ആയിരുന്നു. അവളുടെ ഭർത്താവിനെ കൊന്നിട്ടെങ്കിലും അവളെ  നേടി എടുക്കുവാൻ കഴിയും എന്നുണ്ടെങ്കിൽ ഞാൻ അത് ചെയ്യുമായിരുന്നു.  അതെ ഉദ്ദേശത്തോടെ   തന്നെയാണ് ഞാൻ അവളുടെ ഭർത്താവിന്റെ വിവരം അന്വേഷിച്ചത്.

എന്റെ മാറ്റം അവളെ ഭയപെടുത്തി എന്ന് തോന്നിച്ചു. പക്ഷെ
വിവരങ്ങൾ അറിയാതെ അടങ്ങിയിരിക്കുവാൻ എനിക്കാവില്ലല്ലോ .
അന്നവൾ എല്ലാം തുറന്നു പറഞ്ഞു.

രണ്ടു വർഷം മുമ്പായിരുന്നു അവളുടെ വിവാഹം. അയൽ ഗ്രാമത്തിൽ നിന്നും ആയിരുന്നു വരൻ. വിവാഹം കഴിഞ്ഞ ആദ്യ ദിനങ്ങൾ എല്ലാം സാധാരണ പോലെ തന്നെ യായിരുന്നു. പക്ഷെ ജന്മസിദ്ധമായ ഒരു ക്രൂരത അയാളിൽ ഉടൽ എടുത്തിരുന്നു . ജാസ്മിനെ ഉപദ്രവിക്കുന്നത്തിൽ അയാൾ രസം കണ്ടെത്തിയിരുന്നു . സിഗരട്റ്റ് കുറ്റികൾ കൊണ്ട് കുത്തി മുറിവേൽപ്പിക്ക അയാളുടെ വിനോദം ആയിരുന്നു. ആദ്യം അവൾ എല്ലാം   സഹിച്ചു. ഒരു ദിനം അയാൾ ഈ ക്രൂര കൃത്യം അവളുടെ അനുജത്തിയുടെ നേർക്ക്‌ പ്രയോഗിച്ചു . എട്ട് വയസു പൊലും തികയാത്ത ജുവാനയുറെ നെറ്റിയിലും , കഴുത്തിലും, കൈ വെള്ളയിലും എല്ലാം അയാൾ സിഗരട്ട് കൊണ്ട് കുത്തി പൊള്ളിച്ചു. അത് കണ്ട കണ്ട ജാസ്മിൻ അന്നാദ്യമായി പൊട്ടിത്തെറിച്ചു. അവൾ   അബ്ബാജനോടും, ഗ്രാമ മുഖ്യനോടും അയാളുടെ ചെയ്തികളെ പറ്റി പരാതി പറഞ്ഞു. മാനസിക  വൈക്യതം പ്രാപിച്ച ഒരാളെ ഭർത്താവായി വേണ്ട എന്നവൾ തീർത്തു പറഞ്ഞു. പിന്നെ എങ്ങനെയോ ഗ്രാമവാസികൾ അറിഞ്ഞു അയാൾ ഒരു പാകിസ്ഥാൻ ചാരൻ ആണെന്നും, വിവരങ്ങൾ അതിർത്തിക്കപുറത്തേക്ക് ചോർത്തി കൊടുക്കുന്നുണ്ട്  എന്നും, പിന്നെ ഒരു സുപ്രഭാതത്തിൽ അയാളെ കാണാതായി. ഇന്ത്യൻ സേന അയാളെ വെടി വച്ച് കൊന്നു എന്നും, അല്ല അയാൾ   പാകിസ്ഥാനിലേക്ക് രക്ഷ പ്പെട്ടു  എന്നും  പറയപെടുന്നു . വാസ്തവം ആർക്കും അറിയില്ല. അയാൾ ജീവിച്ചിരിപ്പുണ്ടോ, അതോ മരിച്ചോ എന്ന് പോലും. അവളുടെ മനസ്സിൽ ഒരു നിസ്സംഗ ഭാവം.

അപ്പോൾ തന്നെ ഞാൻ  മനസ്സിൽ ഉറപ്പിച്ചു ഇനി ഒരിക്കലും ഇവളെ ആ കശ്മ ലനു വിട്ടു കൊടുക്കില്ല. ഞാൻ  അവളുടെ കൈകളിൽ പിടിച്ചു . പിന്നെ പറഞ്ഞു എനിക്ക് വേണം നിന്നെ . ഇനി ഒരാൾക്കും ഞാൻ  നിന്നെ വിട്ടു കൊടുക്കുകയില്ല .  അവളുടെ കണ്ണിൽ നിന്നും ഉരുണ്ട വീണ കണ്ണുനീർ എന്റെ  വിരലിൽ പതിച്ചു.  ഞാൻ അവളുടെ അബ്ബാജനുമായി സംസാരിച്ചു .ഈ നരകത്തിൽ നിന്നും അവളെ രക്ഷിക്കുവാൻ കഴിഞ്ഞാൽ അത് സാബ് ചെയുന്ന ഏറ്റവും വലിയ പുണ്യം ആണെന്ന് അബ്ബാജാൻ  പറഞ്ഞു.

പ്രതീക്ഷിച്ച പോലെ യുദ്ധം ഉണ്ടായില്ല. ഒരു യുദ്ധം ജയിച്ച പടയാളിയെ പോലെ ഞാൻ തിരിച്ചു  പോകുമ്പോൾ എന്റെ  കൈ പിടിച്ചു ആ പെണ്‍കുട്ടിയും  ഉണ്ടായിരുന്നു. ജാസ്മിൻ.

ക്യാപ്ടൻ പറഞ്ഞ കഥ പോലെ തോന്നിക്കുന്ന ജീവിതം  കേട്ടിട്ട്  എനിക്ക്  മറുത്തൊന്നും ചോദിക്കുവാനോ , പറയുവാനോ ഉണ്ടായില്ല. വികാരത്തിന്റെ തിര എന്റെ മനസ്സിൽ അലയടിച്ചു കൊണ്ടേ യിരുന്നു. എന്ത് സംസാരിക്കണം എന്നറിയില്ല. എനിക്കാ മനുഷനോടു വല്ലാത്ത ബഹുമാനം തോന്നി. ഒരു സിനിമ കഥ പോലെ , ക്യാപ്റ്റന്റെ  പ്രേമത്തിന്ടെ  ശക്തി എന്നെ അത്ഭുത പെടുത്തി.കുറച്ചു നേരത്തെ മൌനത്തിനു ശേഷം ഞാൻ ചോദിച്ചു.

"ഇപ്പോൾ എന്തെങ്കിലും സീരിയസ് ആയ കാര്യം മാഡത്തിനോട്  സംസാരിക്കുവാൻ ഉണ്ടൊ . "

ക്യാപ്ടൻ സീരിയസ് ആയി തന്നെ പറഞ്ഞു. എല്ലാ ദിനവും പോലെ ഇന്നും അവളുടെ കൂടെ ഇരുന്നു  പ്രഭാത ഭക്ഷണം കഴിക്കണം.

' That's my daily schedule since I married her”.

എനിക്ക് ചിരി വന്നു. പിന്നെ ഞാൻ പറഞ്ഞു . "ഓ എനിക്ക് മനസിലാക്കാൻ കഴിയും . അങ്കിൾ വന്നില്ല  എന്നുണ്ടെങ്കിൽ ആന്റി പരിഭ്രമിക്കും  അല്ലെ?"

  ഇല്ല ക്യാപ്ടൻ പറഞ്ഞു, അവൾ ഒരിക്കലും പരിഭ്രമിക്കില്ല .

 ഞാൻ ചോദിച്ചു , അതെന്താ .

" she has Alzheimer Disease. She didn’t recognize even her name"കഴിഞ്ഞ മുന്ന് വർഷമായി അവൾ ഈ രോഗത്തിന് അടിമയായിട്ടു. സ്വന്തം പേര്  പോലും ഓർമയില്ലാതെ , എന്റെ മുഖം പോലും ഓർമയില്ലാതെ "

ക്യാപ്ടൻ വിദൂരതയിലേക്ക് നോക്കി പറഞ്ഞു.ആ മനസ്സിൽ വലിയ കടൽ ഇരമ്പുന്ന  പോലെ എനിക്ക് തോന്നി. 
  
അപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു , അങ്ങനെ എങ്കിൽ എന്തിനാ ഇത്ര തിടുക്കം? 

"She doesn't know who you are!!!!"


Oh…Sweet ബോയ്‌ …ഒരു പക്ഷെ ജാസ്മിൻ എന്നെ തിരിച്ചു അറിയുന്നുണ്ടാകില്ല പക്ഷെ … I know her well and I know who she is”

  
അതിന്   എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല.

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

Finding Happiness


കഴിഞ്ഞ ആഴ്ച മസ് ക്ക്റ്റിലെ കൃഷ്ണ ക്ഷേത്രത്തിൽ സ്വാമിനി വിമലാനന്തയുടെ ഒരു പ്രഭാഷണം ഉണ്ടായിരുന്നു. സ്വാമിനി ചിന്മയ മിഷൻ സ്ഥാപകനായ ചിന്മായാനന്ദന്റെ ശിഷ്യയും, കൊയംബത്തുരിലെ ചിന്മയ മിഷൻന്റെ   ഡയരകടർ  സ്ഥാനം വഹിക്കുകയും ചെയുന്ന  വ്യക്തി കൂടി ആണ് .


പ്രഭാഷണത്തിനിടെ കാഴ്ചക്കാരിൽ ഒരാൾ ചോദിച്ചു, സ്വാമിനി  എങ്ങനെ യാണ് നമുക്ക് സന്തോഷം കണ്ടെത്തുവാൻ സാധിക്കുക ? സ്വാമിനി  ഉടൻ  തന്നെകുറച്ചു കാണികളെ ആ സ്റ്റേ ജിലേക്ക്  ക്ഷണിച്ചു . വിളി കേട്ട ക്ഷണം തിക്കി തിരക്കി കുറച്ചു പേർ  ആ സ്റ്റേ ജിൽ കയറി. വീണ്ടും കൂടുതൽ ആളുകൾ വരുവാൻ തുടങ്ങിയപ്പോൾ സ്വാമിനി ഇനി മതി എന്ന രീതിയിൽ  ആങ്ങ്യം കാണിച്ചു.  ബാക്കിയുള്ളവർ നിരാശരായി തിരികെ അവരവരുടെ ഇരിപ്പടങ്ങളിൽ പോയി ഇരുന്നു.

പിന്നെ സ്വാമിനി അവിടെ പ്രസാദ  വിതരണത്തിന് കരുതിയ ആപ്പിളുകൾ അടങ്ങിയ വലിയ പെട്ടി  കാണിച്ചു കൊണ്ട് പറഞ്ഞു ഇനി ഓരോരുത്തരും പോയി ഓരോ ആപ്പിൾ എടുത്ത ശേഷം അവരവരുടെ പേര് എഴുതുക.. അതിനു  ശേഷം ആ കൂടയിൽ കൊണ്ട് പോയി അവ നിക്ഷേപിക്കുക. കൂട കൈ ചൂണ്ടി കൊണ്ട് സ്വാമിനി  പറഞ്ഞു. അതിനായി ഒരു ചെറിയ മാർകർ പേനയും സ്വാമിനി   അവരിൽ ഒരാൾക്ക് നൽകി . അവർ ഓരോരുത്തരായി വന്നു സ്വന്തം പേര് എഴുതി ആ കൂടയിൽ ആപ്പിളുകൾ നിക്ഷേപിച്ചു. പിന്നെ സ്വാമിനി അവരോടായി പറഞ്ഞു ഇനി നിങ്ങൾ എല്ലാവരും സ്വന്തം ഇരിപ്പടത്തിൽ പോയി ഇരുന്നു കൊള്ളുവാൻ . അവരവരുടെ ഇരിപ്പടങ്ങളിൽ പോയി  അവർ ഇരുന്നു. സ്വാമിനി വീണ്ടും പ്രഭാഷണം തുടർന്നു . കുറച്ചു കഴിഞ്ഞ ശേഷം സ്വാമിനി ആപ്പിളുകൾ എടുത്തവരോട്  പറഞ്ഞു ഇനി നിങ്ങൾ പോയി അവരവരുടെ പേര് എഴുതിയ ആപ്പിളുകൾ മാത്രം  എടുത്തു കൊണ്ടുവരു. ആദ്യം കൊണ്ട് വരുന്നവര്ക്ക് ഒരു സമ്മാനം ഉണ്ട്. പക്ഷെ നിങ്ങൾക്ക് അനുവദിച്ച സമയം വെറും പതിനഞ്ചു സെക്നട്സ് മാത്രം ആണ്. വേറെ ഒരാളെ വിളിച്ചു അയാളോടായി  മൊബൈലിലെ സ്റ്റോപ്പ്‌ വാച്ച് നോക്കുവാൻ പറഞ്ഞു . സ്റ്റാർട്ട്‌ എന്നാ കേട്ടതോടെ ആളുകൾ തിക്കി തിരക്കി ആ കൂടയിലെ അവരവരുടെ  ആപ്പി ളുകൾ തിരയുവാൻ തുടങ്ങി. ശാന്തമായ അന്തരീക്ഷം ശബ്ദമുഘരിതമായി.   സെക്കണ്ടുകൾ കടന്നുപോയി. പെട്ടന്ന് സ്റ്റോപ്പ്‌ വാച്ച് നോക്കുന്ന ആൾ സ്റ്റോപ്പ്‌ പറയുന്ന ശബ്ദം കേട്ടു . അപ്പോഴും  അവർ സ്വന്തം ആപ്പിളുകൾ തിരയുന്നുണ്ടായിരുന്നു.

സ്വാമിനി അവരോടു നിറുത്തുവാൻ ആങ്ങ്യം കാണിച്ചു. പിന്നെ അവരോടായി പറഞ്ഞു   ഇനി ഓരോരുത്തരായി പോയി ഓരോ ആപ്പിൾ എടുത്ത ശേഷം അത് നിങ്ങളുടെത് അല്ലെങ്കിൽ  അതിൽ എഴുതി ഇരിക്കുന്ന പേര് വായിച്ചു അതിന്റെ  ഉടമസ്ഥനു കൈ  മാറു . വീണ്ടും പഴയ  ഭക്തനോടു  സ്റ്റോപ്പ്‌ വാച്ച് സ്റ്റാർട്ട്‌ ചെയ്തു കൊള്ളുവാൻ നിർദേശം കൊടുത്തു .

ഏകദേശം പത്തു സെക്കന്റ്‌ കഴിഞ്ഞപോൾ തന്നെ സ്വന്തം പേര് എഴുതിയ ആപ്പിളുകൾ എല്ലാം  തന്നെ അവരവരുടെ കൈയിൽ കിട്ടി.

സ്വാമിനി പറഞ്ഞു ,  നമ്മൾ  നമുക്ക് ചുറ്റും നോക്കി  ആനന്ദം   തിരഞ്ഞു കൊണ്ടിരിക്കുന്നു നമ്മൾ . മറ്റുള്ളവര്ക്ക് നന്മയും , ഉപകാര പ്രദവുമയ കാര്യങ്ങൾ ചെയുമ്പോൾ അവർ നമുക്കും അതെ പടി അവ  തന്നെ തിരിച്ചു നല്കുന്നു. സ്വാമിനി പറഞ്ഞു ഇത് തന്നെ യാണ് സന്തോഷം .ഇത് തന്നെയാണ് മനുഷ്യ ജീവിതത്തിന്റെ അർത്ഥവും.
വെറും ഒരു തോന്നൽ പോലെ (കഥ)ഇത്  സ്വാതിയുടെയും , അനൂപിന്റെയും  കഥ യാണ് . സ്വാതി നമ്പ്യാർ , ധനാഡ്യൻ ആയ   എ. ൻ  നമ്പ്യാരുടെ മകൾ .   പേര് കേട്ട തറവാടായിരുന്നു   നംബ്യരുടെത് .  അമ്മ  നേരത്തെ മരിച്ചത് കൊണ്ട് നമ്പ്യാർ സ്വാതിയെ കുറെ പുന്നരിച്ചാണ് വളർത്തിയത്‌ . എല്ലാത്തിനും അവൾക്കു തുണയായി അച്ഛമ്മയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവൾ ഒരു പിടി വാശി ക്കാരിയും ആയി.ആ പിടിവാശി തന്നെ യാണ് അവൾക്കു അനൂപിന്റെ കാര്യത്തിലും ഉണ്ടായിരുനത് . ഒരേ ഓഫീസിൽ ഒരുമിച്ചു ജോലി ചെയുന്നവർ , പക്ഷെ ഒരു സാധാരണ സ്കൂളിലെ കണക്കു  വാധ്യരുടെ മകനെ മരുമകൻ ആക്കുവാൻ നമ്പ്യാർക്ക്  താല്പര്യം ഉണ്ടായിരുന്നില്ല. അവരുടെ സാമ്പത്തിക സ്ഥിതിയും അത്ര മെച്ചം ഒന്നുമായിരുന്നില്ല. നമ്പ്യാർ ആവോളം പറഞ്ഞു നോക്കി . പക്ഷെ സ്വാതി വഴങ്ങിയില്ല. പ്രേമത്തിന് കണ്ണില്ല എന്നാണല്ലോ പറയുന്നത് . ഒടുവിൽ മനസില്ല മനസോടെ നമ്പ്യാർ  അവരുടെ വിവാഹത്തിനു സമ്മതിച്ചു.  ഇതാണ് ഈ കഥയുടെ ഫ്ലാഷ്ബാക്ക്. ഇനി നമുക്ക് സ്വാതിയുടെയും  , അനൂപിന്റെയും ഇന്നലെ നടന്ന ഒരു സംഭവത്തിലേക്ക് ഒന്ന് എത്തി നോക്കാം.

സ്വാതി ലാപ് ടോപ്പിൽ നോക്കി ഒരേ ഇരുപ്പാണ് . അനൂപ്‌ അടുക്കളയിൽ നിന്നും  ഉറക്കെ വിളിച്ചു ചോദിച്ചു.  സ്വാതി ടി . വി യുടെ റിമോട്ട് എവിടെ? സ്വാതി അനൂപിന്റെ വിളി കേൾക്കാതെ  ജോലിയിൽ ശ്രദ്ധിച്ചു . അടുക്കളയിൽ ആണെങ്കിൽ പോലും ടി. വി . യിലെ പാട്ടുകൾ കേൾക്കണം അത് അനൂപിന്റെ ഒരു ചിട്ടയാണ്. മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് അനൂപ്‌ പിന്നെ ആ ചോദ്യം അവിടെ ഉപേക്ഷിച്ചു.

സ്വാതി ജോലി നിറുത്തി അനൂപിനോട് വിളിച്ചു പറഞ്ഞു , അനൂപ്‌  ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വച്ചോളൂ , ഞാൻ റെഡി വല്ലാതെ വിശപ്പ്‌. . അടുക്കള പണി എല്ലാം അനൂപിന്റെ ജോലിയാണ്.  അടുക്കള പണി മാത്രമല്ല വീട്ടു ജോലി മുഴുവനും  അവൻ  ഒറ്റയ്ക്ക് ചെയ്യണം  അവസാനത്തെ രണ്ടു ദോശയും  കൂടി ചുട്ടു എടുത്തു,    ദോശയും , ചട്നിയും  പിന്നെ ഫ്ലാസ്കിൽ ചൂട് ചായയും അവൻ  തീൻ മേശയിൽ കൊണ്ടു പോയി വച്ചു . . സ്വാതിക്ക് ഇതൊന്നും ശീലം ഇല്ലല്ലോ. അപ്പോഴേക്കും സ്വാതി വേഷം മാറി വന്നു കഴിഞ്ഞിരുന്നു. അവൾ അനൂപിനെ നോക്കി . ഇനിയും റെഡി ആയില്ലേ . ഇന്നും ലേറ്റ് ആകുമോ ഓഫീസിൽ പോകുവാൻ? ഇല്ല സ്വാതി ഇപ്പോൾ റെഡി ആയി വരാം എന്ന് പറഞ്ഞു വായിലിട്ട പകുതി ദോശ ചവച്ചു  കൊണ്ട്  കഴിപ്പു നിറുത്തി  പ്ലെറ്റും എടുത്തു കൊണ്ട്  അവൻ അടുക്കളയിലേക്ക് പോയി. സ്വാതി കേൾ ക്കാതെ അവൻ മനസ്സിൽ പറഞ്ഞു നിനക്ക് കൊച്ചമ്മ   ചമഞ്ഞു ഇരുന്നാൽ മതി  അല്ലോ. വീട്ടിലെ ഏതെങ്കിലും  കാര്യം ഈ മൂശേട്ട അറിയുന്നുണ്ടോ ? ഇവളെ പ്രേമിക്കുമ്പോൾ എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു. വലിയ വീട്ടിലെ കുട്ടി , ആവശ്യത്തിനു  സ്വത്ത് . അങ്ങനെ എന്തെല്ലാം.  ഇനി പറഞ്ഞിട്ട് എന്ത് കാര്യം.  ഏതു നേരത്താണോ ഈ മാരണത്തെ പ്രേമിക്കുവാൻ തോന്നിയത് . വലിയ വീടിലെ പെണ്ണ് ആണെനുള്ള അഹന്തയാണ് . എന്ത് ചെയ്യാം സഹിക്കുക  അല്ലാതെ.

കാറിൽ ഇരിക്കുമ്പോൾ അവൾ പറഞ്ഞു , ഇന്നത്തെ ദിവസത്തിന്റെ പ്രത്യകത  എന്താണെന്നു അറിയാമോ. അനൂപ്‌ ഒന്നും മിണ്ടിയില്ല.  അനൂപ്‌ മറന്നു അല്ലെ എനിക്കറിയാം , ഇന്ന് നമ്മുടെ വിവാഹ വാർഷികം  അല്ലെ.  ഈയിടെ ആയി അനൂപിന് ഉപേക്ഷ കുറെ കൂടുന്നുണ്ട് . ഒരു കാര്യത്തിനും ഒട്ടും ശ്രദ്ധയില്ല. എല്ലാം എന്റെ  തലവിധി. അച്ഛൻ പറഞ്ഞതാ ഈ ബന്ധം വേണ്ട എന്ന് . ഇടക്കിടെ അവൾ പറയാറുള്ള പതിവ് പല്ലവി അവൾ ആവർത്തിച്ചു . അവൻ കൂടുതൽ  ഒന്നും പറയാതെ അവൻ കാർ ഓടിച്ചു കൊണ്ടേ ഇരുന്നു.  അവൻ മനസ്സിൽ ഓർത്തു അവളുടെ അല്ല തലവിധി , താൻ പെട്ടിരിക്കുന്നത് ഒരു മരണ കുടുക്കിൽ ആണ് . തന്റെയും അച്ഛൻ പറഞ്ഞതാ ഈ ബന്ധം നമുക്ക് ചേരില്ല എന്ന്.  പക്ഷെ അന്ന് താൻ അതി ബുദ്ധി കാണിച്ചു . അറിഞ്ഞിരുന്നില്ല ,  അവൾക്കു വേണ്ടത് കീ കൊടുക്കുമ്പോൾ അനുസരിക്കുന്ന ഒരു പാവയെ ആണ് . അല്ലാതെ ഒരു ഭർത്താവിനെ അല്ല.

പിന്നെ അവൻ സ്വരം മയപെടുത്തി പറഞ്ഞു ഇന്ന് ഞാൻ അല്പം താമസിക്കും. ഇന്ന്  ഓഡിറ്റിങ്  ഉള്ള ദിവസം ആണ്. അവൾ അവനെ രൂക്ഷമായി ഒന്ന് നോക്കി. ഉടൻ തന്നെ അവൻ ശബ്ദം താഴ്ത്തി പറഞ്ഞു . ഇല്ല താമസിക്കില്ല , നേരത്തെ വരുവാൻ നോക്കാം. അവൾ ഒന്ന് മൂളി. പിന്നെ പറഞ്ഞു ഇന്ന് പുറത്തു നിന്നാകാം ഡിന്നർ .  അവൻ ഒന്ന് നിശ്വസിച്ചു. അടുത്തിടെ ആണ് അനൂപ്‌ ജോലി മാറിയത് . എല്ലാവരുടെയും മുമ്പിൽ അവൾക്കു ഒരു മേധാവി ചമയൽ ഉണ്ട് . അത് അവനു സഹിക്കുവാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു. റസാക്ക്  കളിയാക്കി അവനോടു ചോദിച്ചിടുണ്ട്  ഇങ്ങളുടെ കൂട്ടത്തില ബീവി ആരാ, ഇങ്ങളാ അതോ ഓളൊ  എന്ന്  ?

സമയം വൈകുനേരം ഏഴു മണി കഴിഞ്ഞിരിക്കുന്നു. സ്വാതി അക്ഷമയോടെ വാച്ചിൽ നോക്കി. ഒരു കൃത്യ നിഷ്ഠയും ഇല്ല അനൂപിന്. പെട്ടെന്ന് കാളിഗ് ബെൽ അടിക്കുന്ന ശബ്ദം അവൾ കേട്ടു . അവൾ പോയി വാതിൽ തുറന്നു. കൈയിൽ ഒരു ബോക്കയുമായി അനൂപ്‌. അവൾ എന്തെങ്ങിലും പറയുന്നത്തിനു മുമ്പേ അവൻ പറഞ്ഞു . "ഹാപ്പി  വെഡ്ഡിങ്  ആനിവേർസറി, മൈ സ്വീറ്റ് ഹാർട്ട്‌ "
അനൂപിന്റെ  കൈയിലെ ബൊക്കെ കണ്ടപ്പോൾ അവളുടെ ദേഷ്യം അല്പം തണുത്തു .  പിന്നെ അവൾ  ചോദിച്ചു എത്ര നേരമായി ഞാൻ വെയിറ്റ് ചെയ്യുന്നു വല്ലാത്ത ട്രാഫിക്‌ , പിന്നെ ഈ ബൊക്കെ മേടിക്കുവനായി M G റോഡിൽ പോയി.   എന്തോ അവൾ അവനോടു  കൂടുതൽ ദേഷ്യം ഭാവിച്ചില്ല.  അനൂപ്‌ പോയി വേഗം റെഡി ആകു , നമുക്ക് ഡിന്നർ പുറത്തു നിന്നാകാം അവൾ പറഞ്ഞു. അകത്തു . അവളുടെ മൊബയിൽ റിംഗ് ചെയൂന ശബ്ദം കേട്ടിട്ട്  അവൾ അകത്തേക്ക് പോയി. അപരിചിതനെ പോലെ ഒരാൾ , അയാൾ പറഞ്ഞു ഇത് മിസ്സിസ് അനൂപ്‌ ആണോ? അവൾ പറഞ്ഞു അതെ .  ഇത് S . I ചന്ദ്രശേഖർ ആണ്. ഒരു ദുഃഖ വാർത്ത‍ യുണ്ട്  വൈകുനേരം നിങ്ങളുടെ  ഹസ്ബെന്റ്  M . G  റോഡിൽ വച്ച് മരിച്ചു. റോഡ്‌ ക്രോസ് ചെയുമ്പോൾ , എതിരെ നിന്നും ബസ്‌ വന്നിടിക്കുക ആയിരുന്നു. ദ്രിക് സാക്ഷികൾ പറയുന്നത് തിടുക്കത്തിൽ  റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ  ബസ്‌ വന്നു ഇടിക്കുക ആയിരുന്നു എന്നാണ്. പേർസിൽ നിന്നാണ് നിങ്ങളുടെ ഭർത്താവിന്റെ  കാർഡും , പിന്നെ നിങ്ങളുടെ കാർഡും  , പോലീസിന് കിട്ടിയത്. അവൾ ആകെ വല്ലാതായി.  ബോഡി  ഐഡൻടിഫി       ചെയുവാൻ നിങ്ങൾ നോർത്ത് പോലീസ് സ്റ്റേഷൻ വരെ ഒന്ന് വരണം.

എന്ത് പറയണം എന്നറിയാത്ത നിമിഷങ്ങൾ .അവൾ പതിയെ വിക്കി പറഞ്ഞു അതിനു , അനൂപ്‌ ഇപ്പോൾ വീട്ടിൽ ഉണ്ടല്ലോ . ഇല്ല , മാഡം  S . I പറഞ്ഞു. ഈ സംഭവം നടന്നിട്ട് കഷ്ടിച്ച് ഒരു മണിക്കൂർ ആകുന്നെ ഉള്ളു. സ്വാതിക്ക് ബോധം മറയുന്ന പോലെ തോന്നി. അവൾക്കു വിശ്വസിക്കുവാൻ ആയില്ല.  അപ്പോൾ ബൊക്കെയുമായി തൊട്ടു മുമ്പേ വന്നത്  അനൂപ്‌. തന്നെ അല്ലെ?  . അവൾ കഥകളിൽ  വായിച്ചിട്ടുണ്ട് നമ്മെ  വിട്ടു പിരിയുവാൻ വയ്യാത്ത ആത്മാക്കൾ നമ്മളെ തന്നെ ചുറ്റി പറ്റി നില്കും എന്ന്. അവൾ വേഗം മുൻപിലെ  മുറിയിലേക്ക് ഓടി ചെന്നു .  അനൂപ്‌ അവിടെ ഉണ്ടായിരുന്നില്ല. പിന്നെ ,കുളിമുറിയിലും , അകത്തെ  കിടപ്പ് മുറിയിലും  എല്ലാം അവൾ അവനെ തിരഞ്ഞു. ഇല്ല , അനൂപ്‌ അവിടെ  എങ്ങും ഇല്ല. അപ്പോൾ കുറച്ചു മുമ്പ് വന്നത് ആരാണ്?  അവളുടെ ധൈര്യം എല്ലാം ചൊർന്നു പോകും പോലെ. വികാര വിക്ഷേപത്താൽ  അവൾ വല്ലാതെ വീർപ്പു മുട്ടി.  അടുക്കളയിൽ ആരോ നടക്കുന്ന പോലെ അവൾക്കു തോന്നി.  പക്ഷെ  നോക്കിയപ്പോൾ  അവിടെയും  ആരും ഉണ്ടായിരുന്നില്ല .

 അനൂപ്‌ ഇല്ലാത്ത ലോകത്തെ കുറിച്ച് അവൾക്കു ചിന്തിക്കുവ്വാൻ ആവില്ല. അനൂപിന്റെ  സ്നേഹത്തിനു വേണ്ടി മാത്രം ആണ് അച്ഛനെ ധിക്കരിച്ചു ഈ വിവാഹത്തിന് അവൾ ഒരുങ്ങിയത്.   അവൾ ഓർത്തു , അനൂപിനു അവൾ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ല. അവളുടെ ഇഷ്ടം മാത്രം അനുസരിച്ച് അനൂപ്‌  ജീവിച്ചു.  ഒരിക്കലും ഒരു പരാതി പോലും പറയാതെ, അനൂപിനും ഉണ്ടായിരിക്കുമല്ലോ സ്വന്തം അഭിപ്രായങ്ങൾ  അവ ഒരിക്കൽ പോലും തന്നിൽ  അടിച്ചേ ൽ പ്പിക്കുവാൻ അനൂപ്‌ ശ്രമിച്ചിട്ടില്ല. . എന്നാൽ താനോ?   അവൾക്കു ശ്വാസം മുട്ടുന്ന പോലെ തോന്നി.

പെട്ടെന്ന് ആരോ മുമ്പിലെ വാതിൽ തുറക്കുന്ന പോലെ തോന്നി. നോക്കുമ്പോൾ വാതിൽ തള്ളി തുറന്നു മുൻപിൽ അനൂപ്‌. .  സത്യമാണോ , അതോ മിഥ്യ ആണോ എന്നുള്ള അവസ്ഥ. വല്ലാതെ നില്കുന്ന സ്വാതിയെ നോക്കി അനൂപ്‌ പറഞ്ഞു എന്റെ പേർസ്  ആരോ പോക്കറ്റ്‌ അടിച്ചു എന്ന് തോന്നുന്നു? കാറിൽ കാണുന്നില്ല.   അവൾ ഒന്നും മിണ്ടാതെ അവനെ ചെന്ന്  ഗാഡമായി കെട്ടിപിടിച്ചു .അവളുടെ കണ്ണുകളിൽ നിന്നും കണ്ണ് നീര്   അരിച്ചരിച്ച് ഇറങ്ങുനത് അവൻ കണ്ടു. ഒന്നും മനസിലാകാതെ അനൂപ്‌  അങ്ങനെ തന്നെ നില്കുംപോഴും കണ്ണടച്ചു , നിറ കണ്ണുകളോടെ അവനെ പുണർന്നു കൊണ്ട് അങ്ങനെ തന്നെ അവൾ നിന്നു .

Courtesy from What'sapp Message


2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

പോലിസ് ഡയറി (കഥ) അച്ഛന്റെ മകൾ. (6)
നാൽപ്പതു വർഷങ്ങൾക്കു മുമ്പുള്ള ഒരു പ്രഭാതം. ഇന്നത്തെ പോലെ ചാനലുകൾ ഒന്നും ഇല്ലാത്ത കാലം. പ്രമുഖ ദിന പത്രങ്ങളിൽ ആദ്യ പേജിൽ , ആദ്യ കോളത്തിൽ അച്ചടിച്ചു വന്ന വാർത്ത‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. വിദ്യാഭാസ മന്ത്രി ഇബ്രാഹിം കുട്ടി കൊല്ലപെട്ടിരിക്കുന്നു . അതി ക്രൂരമായ രീതിയിൽ ഉള്ള കൊലപാതകം. കൃത്യം നടത്തിയ ശേഷം  പ്രതി രക്ഷപെട്ടിരിക്കുന്നു .പോലീസിന്റെ നിഷ്ക്രിയത്തം, അനാസ്ഥ എന്നൊക്കെ പത്രങ്ങൾ എഴുതി തള്ളി. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും ജയിൽ ചാടിയ ശേഷം ആണ് പ്രതി കൃത്യം നിർവഹിച്ചത് എന്ന് കണ്ടെത്തി . അന്വേഷണത്തിന്റെ പേരിൽ കേസ് അന്വേഷിച്ച സർക്കിൾ ഇന്സ്പെക്ടർ മാധവനെ സസ്‌പെന്റ ചെയ്തു. പിന്നെ കുറെ നാളുകൾ കൊലയാളിയെ പറ്റി വിചിത്രവും , രസകരവുമയ  പല പത്ര കുറിപ്പുകൾ പുറത്തിറങ്ങി .  പത്രങ്ങൾ ആ വാർത്ത‍ ഏറെ കാലം കൊണ്ടു നടന്നു. പിന്നെ എപ്പോഴത്തെയും പോലെ  ജനങ്ങൾ ഈ വാർത്തയും വിസ്‌മ്രിതിയിൽ ആക്കി .


ഒന്നും ചെയുവാൻ ഇല്ലാത്ത അവസ്ഥ. രാകേഷ് പോയതിൽ പിന്നെ ആകെ ഒരു ശൂന്യത ആണ്. വീണ  ഇടയ്ക്ക് അമേരിക്കയിൽ നിന്നും വിളിക്കും.  ഇടയ്ക്കൊക്കെ അവളുടെയും , അരുണിന്റെയും കൂടെ ഓർലാൻഡോയിൽ പോയി താമസിക്കും. പക്ഷെ വീണ്ടും  മടുപ്പ് തോന്നും.  വിവാഹം കഴിഞ്ഞ ശേഷം അരുണിന്റെ   കൂടെ
അമേരിക്കയിലേക്ക് പോയതാണ് വീണ. അരുണ്‍ അവിടെ ഡോക്ടർ ആണ്. വീണ  അവിടുത്തെ ഒരു സർവകലാശാലയിൽ  ഗവേഷണ വിദ്യാർത്ഥിയാണ് .രണ്ടു പേർക്കും പരസ്‌പരം തമ്മിൽ കാണുവാൻ പോലും സമയം ഇല്ല.

അരുണിനു രാത്രിയിലും ചിലപ്പോൾ  ആശുപത്രിയിൽ  പോകേണ്ടി വരും. വീണയാണെങ്കിൽ ഒരു മടിച്ചിയാണ്. അടുക്കളയിൽ കയറി നല്ല  ഭക്ഷണം പോലും ഉണ്ടാക്കില്ല. എന്നും ബർഗറും , ഹോട്ട് ഡോഗും, സാൻഡു്വിച്ചും,   പിസായും. ഈ പിള്ളേർക്ക് ഇതൊന്നും  മടുക്കില്ലേ . എത്ര നേരമാ അവിടെ സമയം കളയാൻ ഇല്ലാതെ വെറുതെ ഇരിക്കുക.

അവൾ മേശ പുറത്തു വച്ചിരിക്കുന്ന രാകേഷിന്റെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി കൊണ്ടിരുന്നു. ചുരുണ്ട മുടിയും, തുടുത്ത കവിളുമായി ചിരിച്ചു നില്കുന്ന രാകേഷ്. രാകേഷ് എന്നും അങ്ങനെ ആയിരുന്നു. എപ്പോഴും ചിരിക്കുന്ന , മറ്റുള്ളവരെയും ചിരിപ്പിക്കുന്ന പ്രകൃതം . ആ പ്രസരിപ്പ് തന്നെ യാണ് തന്നെ രാകേഷിലേക്ക് ആകർഷിച്ചത് . മസ്സുരിയിലെ ലാൽ  ബഹദൂർ ശാസ്ത്രി  ട്രെയിനിംഗ് അക്കാഡമിയിൽ  പഠിക്കുമ്പോൾ  ആണ് രാകേഷിനെ ആദ്യമായി കാണുന്നത് . ഫോറിൻ സെർവിസിലെക്കയിരുന്നു   രാകേഷിന്റെ പരിഗണന . പക്ഷെ തൻ അവിടെയും  വ്യതസ്ഥത  പുലർത്തി. അച്ഛന്റെ ആഗ്രഹം ആയിരുന്നു തന്റെയും പരിഗണന. ജാതിയോ , മതമോ ,  സംസ്ഥാനമോ , പ്രൊഫഷനൊ നോക്കാതെ വിദ്യ ഉണ്ണിത്താൻ എന്ന നായർ യുവതിയും ,    രാകേഷ് കുൽക്കർണി എന്ന മറാട്ടി ബ്രാഹ്മിണ്‍ യുവാവും തമ്മിൽ പ്രണയ ബദ്ധരായി .രാകേഷ് മരിച്ചിട്ട് ഇപ്പോൾ മുന്ന്  വർഷം തികയുന്നു. ആ ഷോക്കിൽ നിന്നും ഇപ്പോഴും താൻ മുക്ത ആയിട്ടിലെന്നു തോന്നുന്നു. പണിക്കർ സാർ കഴിഞ്ഞ തവണ കണ്ടപോഴും പറഞ്ഞു വിദ്യക്ക്  ജോലി രാജി വയ്‌ക്കേണ്ട   ആവശ്യം  ഉണ്ടായിരുന്നില്ല എന്ന്.

മേശപുറത്തു  പൊടി പറ്റിയ  ആ പഴയ  ഡയറി എടുത്തു അവൾ പേജുകൾ  മറിച്ചു .   ചുവന്ന മഷിയിൽ അടിവരയിട്ട തല വാചകം അവൾ വായിച്ചു . മൂകാംബിക യാത്ര . അവളുടെ ഓർമ്മകൾ വീണ്ടും പിറകിലേക്ക് പോയി.

ദോഹയിൽ നിന്നും രാകേഷ് വന്നിട്ട് നാലഞ്ചു ദിവസം കഴിഞ്ഞിരിക്കുന്നു .അവിടുത്തെ ഇന്ത്യൻ എംബസ്സിയിൽ ഇന്ത്യൻ അംബാസിഡർ  ആയിരുന്നു രാകേഷ് . അന്ന് തനിക്കും  തിരക്കിന്റെ ദിനങ്ങൾ തന്നെ ആയിരുന്നു. ഒരാഴ്ച കഴിഞ്ഞാൽ രാകെഷിനു  ഡൽഹിയിലേക്കും , പിന്നെ അവിടെ  നിന്ന് ദോഹയിലേക്കും തിരിച്ചു പോകണം. വീണയ്ക്ക്  പരീക്ഷയായിരുന്നു. അത് കൊണ്ട് അവളെ കന്യാസ്ത്രീകൾ നടത്തുന്ന പാര്‍പ്പിടസൗകര്യത്തോടു കൂടിയ വിദ്യാലയത്തിൽ രാകേഷ് തന്നെ കൊണ്ട് പോയി ആക്കി.

അങ്ങനെ ആ  യാത്ര ആരംഭിച്ചു . മറാഠി ആയതു കൊണ്ട് തന്നെ സൌത്ത് ഇന്ത്യലെ പല  ക്ഷേത്രങ്ങളും രാകേഷ് കണ്ടിട്ടില്ല.  കഴിഞ്ഞ തവണ വന്നപ്പോൾ രാകേഷ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അന്ന് എന്തു കൊണ്ടോ ആ യാത്ര നടന്നില്ല. അല്ലെങ്കിലും ദേവി വിളിക്കാതെ മുകാബികയിൽ പോകുവാൻ കഴിയില്ലല്ലോ.   പണ്ട് അച്ഛന്റെയും അമ്മയുടെയും കൂടെ ഒരു വട്ടം മുകാ ബികയിൽ പോയി  ക്ഷേത്ര ദർശനം നടത്തയ  നേരിയ ഓർമ്മ മനസിലുണ്ട് . അന്ന് താൻ തീരെ കുട്ടി ആയിരുന്നു. ഏഴിലോ എട്ടിലോ പഠിക്കുന്ന പ്രായം . സൗപർണികയിൽ കുളി കഴിഞ്ഞു ഈറനോടെ മണ്ഡപത്തിനു  മുമ്പിൽ ഇരുന്ന് ദേവി സഹസ്ര നാമം ചൊല്ലുന്ന അച്ഛന്റെ ചിത്രം ഇന്നും മനസ്സിൽ മായാതെ ഉണ്ട്. ആ യാത്ര കഴിഞ്ഞിട്ടായിരുന്നല്ലോ അച്ഛന്റെ ആകസ്മിക മായുള്ള മരണം സംഭവിച്ചത്.

രാകേഷിനു ഡ്രൈവിംഗ് ഒരു ഹരം ആയിരുന്നു.കാറിൽ ആണ് യാത്ര പുറപ്പെ ട്ടത്. തനിയെ ഡ്രൈവ് ചെയ്തു പോകുവാൻ തീരുമാനിച്ചതും രാകേഷ് തന്നെ യാണ്.  രാവിലെ ആഹാരം കഴിച്ച ശേഷം യാത്ര ആരംഭിച്ചു . ഉച്ച ഭക്ഷണം  കോഴിക്കോട്ടു നിന്നുമായിരുന്നു. കണ്ണൂരും കഴിഞ്ഞു രാത്രി കാസർ ഗോട്‌ ഗസ്റ്റ്‌ ഹൌസിൽ താമസിച്ച ശേഷം പിറ്റേന്ന് പുലർച്ചക്ക് തന്നെ അവിടെ നിന്നും യാത്ര തിരിച്ചു. മംഗലാപുരം കഴിഞ്ഞു ഉടുപ്പിയിൽ എത്തിയപ്പോൾ , ഉടുപ്പി   കൃഷ്ണ ക്ഷേത്രത്തിൽ പോയി തൊഴുകാം എന്ന് കരുതി എങ്കിലും  സമയക്കുറവുകൊണ്ട്  ക്ഷേ ത്ര ദർശനം  തിരികെ വരുമ്പോൾ ആകാം എന്ന് തീരുമാനിക്കുയായിരുന്നു . കണ്ണന് കാര്യങ്ങൾ പറഞ്ഞാൽ മനസിലാകുമല്ലോ.

അങ്ങനെ ഉടുപ്പിയിൽ നിന്നും കൊല്ലൂരിലേ മുകാംബിക ക്ഷേത്രത്തിലേക്കുള്ള  യാത്ര ആരംഭിച്ചു .  മനസിനും ശരീരത്തിനും ഉണർവ് ഏകുന്ന യാത്ര. എല്ലാ ജോലി തിരക്കുകളും മറക്കുവാൻ ഉപകരിച്ച യാത്ര . പിന്നെ  ആ യാത്ര  ഞങ്ങളുടെ ഒരു ചെറിയ പിൽഗ്രിമേജ് കം ഹണി മൂണ്‍ ട്രിപ്പ്‌ തന്നെ ആയിരുന്നു. ക്ഷേത്രത്തിൽ തിരക്ക് ഒട്ടുമുണ്ടായിരുന്നില്ല . അത് കൊണ്ട്  തന്നെ നന്നായി തൊഴുതു . പിന്നെ മടക്ക യാത്ര .പിറ്റേ ദിനം ഉച്ചക്ക് ഉടുപ്പിയിൽ നിന്നും ആഹാരം കഴിച്ച അല്പം വിശ്രമിച്ച ശേഷം  വൈകുന്നേരത്തെ    ക്ഷേത്ര ദർശനം  കഴിഞ്ഞ ശേഷം   വീണ്ടും യാത്ര തുടരാം എന്ന് കരുതി .  അതിനിടെ വണ്ടിയുടെ ടയർ പഞ്ചർ ആയി.അങ്ങനെയാണ് അന്ന് ഉഡുപ്പി റെസിഡൻസിയിൽ ഒരു  മുറിയെടുക്കുന്നത് . ഹോട്ടലിൽ കണ്ട നരച്ച താടി ക്കാരനായ  സപ്പ്ളയറെ കണ്ടപ്പോൾ എവിടയോ കണ്ട പരിചയം .  ബിൽ പേ ചെയ്തു കഴിഞ്ഞു കാഷിയറൊടൂ പറഞ്ഞു   ആ താടിക്കാരന്റെ    കയ്യിൽ ഒരു  ചായ മുകളിലത്തെ മുറിയിലേക്ക് കൊടുത്തു വിടു.  ആഹാരം   കഴിച്ച ശേഷം രാകേഷ്  ഹോട്ടലിന് എതിരെയുള്ള  ടയർ  നന്നാക്കുന്ന കടയിലേക്ക് പോയി.

തിരിച്ചു മുറിയിൽ  എത്തിയശേഷവും  എത്ര ആലോചിച്ചിട്ടും ആ മുഖം  ഓർത്തെടുക്കുവാൻ കഴിഞ്ഞില്ല .എവിടെയോ വ്യക്തമായി  പതിഞ്ഞിട്ടുണ്ട് ഈ  മുഖം . ആരാണിയാൾ . പണ്ടെങ്ങോ പത്രത്തിൽ കണ്ട ഏതോ രേഖാചിത്രം പോലെ ആ മുഖം തെളിഞ്ഞു നില്ക്കുന്നു. ഒരു നിമിഷം അത് മതി ആയിരുന്നു അവൾക്കു . അവളുടെ കണ്ണുകൾ തിളങ്ങി .

പത്തു മിനുറ്റു കഴിഞ്ഞപോൾ വാതിലിൽ മുട്ടുന്ന ശബ്ദം കെട്ടു . ചായയുമായി അയാൾ വന്നു. അവൾ അയാളെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടേ യിരുന്നു.  ചായ  ട്രേയിൽ വച്ച ശേഷം അയാൾ ചോദിച്ചു.

" വേറെ എന്തെങ്കിലും വേണോ മാഡം."

 വേണ്ട എന്നർത്ഥത്തിൽ അവൾ തല കുലുക്കി .  തിരിഞ്ഞു പോകാൻ ശ്രമിച്ച അയാളെ അവൾ പിറകിൽ നിന്നും വിളിച്ചു.  അയാൾ തിരിഞ്ഞു അവളെ നോക്കി. പ്രായം ആറുപതിനോടു അടുത്തിട്ടുണ്ടാകാം . വളരെ ശാന്ത ഭാവം തോന്നിപ്പിക്കുന്ന  മുഖം . അവൾ അയാളോട് പേര് ചോദിച്ചു. അയാൾ പറഞ്ഞു .  "രാജൻ ".

അവൾ അല്പം   അജ്ഞാ ശക്തിയിൽ ചോദിച്ചു .

"അപ്പോൾ പേര് മാറ്റിയിട്ടില്ല അല്ലെ."

 അയാൾ അവളെ തുറിച്ചു നോക്കി. വീണ്ടും അതെ സ്വരത്തിൽ അവൾ ചോദിച്ചു.

" ഞാൻ ആരാണ് എന്നറിയാമോ. "

ഏറെ  നേരത്തെ മൌനത്തിനു ശേഷം അയാൾ പതിയെ ഓർത്തിട്ടോ എന്നപോലെ പതിയെ പറഞ്ഞു നിറുത്തി.

"മാധവൻ സാറിന്റെ ,"

"അപ്പോൾ നീ ഒന്നും മറന്നിട്ടില്ല അല്ലെ. അതെ സർക്കിൾ ഇന്സ്പെക്ടർ മാധവൻ ഉണ്ണിത്താന്റെ മകൾ. ശ്രീ വിദ്യ ഐ പി  എസ്, അസിസ്റ്റന്റ്‌ കമ്മീഷണർ ഓഫ്‌ പോലീസ്.  നീ കാരണം ജോലി നഷ്ടപ്പെട്ട , അല്ലെങ്കിൽ ആ വിഷമത്താൽ ഹൃദയം തകർന്ന് മരിച്ച പാവം പോലീസ് ഉദ്യോഗസ്ഥന്റെ മകൾ ."

അത് പറയുമ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. ഭ്രാന്തമായ ആവേശത്തോടെ തന്നെ ചോദിച്ചു.

" എല്ലാ കാലവും നിനക്ക് പോലീസിനെ കബളിപ്പിച്ചു നടക്കാം എന്ന് കരുതിയോ. ഒരു കൊലപാതകിയും നിയമത്തിന്റെ മുമ്പിൽ നിന്നും
രക്ഷപെട്ടിടില്ല .  നീ അല്ലെ അന്ന് വിദ്യാഭാസ മന്ത്രി ഇബ്രാഹിം കുട്ടിയെ കൊല പെടുത്തിയത് "

വിദ്യയെ  അംബരിപ്പിച്ചു കൊണ്ട് ഒട്ടും മടികൂടാതെ അതെ എന്ന അർത്ഥത്തിൽ അയാൾ തല കുലുക്കി. പിന്നെ പറഞ്ഞു

"അതെ ഞാൻ തന്നെയാണ് അയാളെ കൊന്നത്. കാരണം അയാൾക്ക്  ജീവിക്കുവാൻ അവകാശമുണ്ടായിരുന്നില്ല."   ശബ്ദം  താഴ്ത്തിയാണെങ്കിലും അയാളുടെ  വാക്കുകൾ  ദൃഢമായിരുന്നു.

"അത് തീരുമാനികേണ്ടത് നീയാണോ."

 വിദ്യ വീണ്ടും കോപത്തോടെ അവനെ നോക്കി ആക്രോശിച്ചു .  ശാന്തമായി അയാൾ  പറഞ്ഞു .

"അതെ,  അത് തീരുമാനിക്കുവാൻ ഉള്ള അവകാശം എനിക്ക് മാത്രമായിരുന്നു."

 ഇത് വരെയുള്ള പോലിസ് ജീവിതത്തിനിടെ ഒരു പാടു കുറ്റവാളികളെ   അവൾ കണ്ടിട്ടുണ്ട്. പക്ഷെ ഒട്ടും മടിയോ , പരി ഭ്രാന്തിയോ ഇല്ലാതെ താൻ ചെയ്ത കുറ്റം  സമ്മതിക്കുന്ന ഒരു കുറ്റവാളി , അതും ഏറെ വർഷങ്ങൾ കഴിഞ്ഞ ശേഷവും . അത്  അവളുടെ സർവീസിൽ തന്നെ  ആദ്യ അനുഭവം ആയിരുന്നു.


അവൾ ഒന്ന് തണുത്തു . പിന്നെ ചോദിച്ചു .

"എങ്ങനെയാണ് നീ കൃത്യം നടത്തിയത്. നിനക്ക് മിനിസ്ടരോടു എന്തെങ്കിലും വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നോ."

 അയാൾ പതിയെ  ആ സംഭവങ്ങൾ പറയുവാൻ ആരംഭിച്ചു .

രാജൻ അത് തന്നെ ആയിരുന്നു അയാളുടെ പേര്. അയാൾ അന്ന് MLA ആയ  ഇബ്രാഹിം കുട്ടിയുടെ  ഡ്രൈവർ ആയിരുന്നു. MLA യുടെ നിയോജക മണ്ഡലത്തിൽ തന്നെ ആയിരുന്നു അയാളുടെ വീട്. അയാളും , ഭാര്യയും , മകളും അടങ്ങിയ സന്തുഷ്ട കുടുംബം . ഇലക്ഷൻ പ്രചാരണത്തിനിടെ മണ്ഡലം ചുറ്റിയപോൾ MLA  ഒരിക്കൽ അയാളുടെ വീട്ടിലും വന്നിരുന്നു. അന്ന് പോക്ക റ്റിൽ നിന്നും 200 രൂപ അയാൾ മകൾക്ക് നല്കി. എല്ലാവരുടെയും മുമ്പിൽ വച്ച് കവിളിൽ തലോടി നന്നായി പഠിക്കണം എന്ന് സ്നേഹപൂർവ്വം ഉപദേശിച്ചു. നന്നായി പഠിക്കുന്ന കുട്ടി ആയതു കൊണ്ട് അവൾക്കും അത് സന്തോഷമായി. MLA വീട്ടിൽ സന്ദർശിച്ച വിവരം അവൾ സ്‌കൂളിലുള്ള  എല്ലാവരോടും പറഞ്ഞു .  ഇലക്ഷൻ  കഴിഞ്ഞു രണ്ടാം വട്ടവും ഇലക്ഷനിൽ ജയിച്ച ഇബ്രാഹിം കുട്ടി മന്ത്രി ആയി. തൊഴിലും , വിദ്യഭാസവും ആയിരുന്നു വകുപ്പുകൾ. അന്ന് ഒരു വെള്ളിയാഴ്ച ദിവസം . രാവിലെ വണ്ടി തുടച്ചു കൊണ്ടിരിക്കുമ്പോൾ മന്ത്രി പറഞ്ഞു നിന്റെ മകൾക്ക് തരാൻ ഒരു സമ്മാനം ഞാൻ  വാങ്ങി വച്ചിടുണ്ട് . ഇന്ന് വൈകുനേരം മോളെ കൂട്ടി ഗസ്റ്റ്ഹൗസിലേക്ക്  വരൂ . അപ്പോൾ സമ്മാനം നേരിട്ട് അവൾക്ക്  കൊടുക്കാമല്ലോ എന്ന്.

മോളോട് പറഞ്ഞപോൾ അവൾക്കും വലിയ സന്തോഷ മായി.  അന്ന് വൈകുന്നേരം ഞങ്ങൾ  മന്ത്രി ഗസ്റ്റ്ഹൗസിൽ  എത്തി. അന്ന് ഇന്നത്തെ പോലെ വലിയ എസ്കോർട്ടോ , ഇത്ര കാവൽക്കാരോ  ഒന്നുമില്ല. ചെല്ലുമ്പൊൾ അറിഞ്ഞു മന്ത്രി തൊഴിൽ വകുപ്പിന്റെ ഏതോ പദ്ധതിക്ക് വേണ്ടി വിദേശികളായ അറബികളു മായി ചർച്ചയിൽ ആണെന്ന്.അവൾ പുതിയ കുപ്പായം അണിഞ്ഞു വലിയ സന്തുഷ്ഠ ആയിരുന്നു. കുടിക്കുവാനായി ഞങ്ങൾക്ക് രണ്ടു പേർക്കും എന്തോ ജൂസ് കൊണ്ട് വന്നു തന്നു. പിന്നെ ഒന്നും ഓർമയ്യില്ല. ബോധം വന്നു ഞാൻ നോകുമ്പോൾ  എന്റെ മകളെ അവിടെ കാണുവാൻ  ഇല്ലായിരുന്നു.

പരിഭ്രാന്തനായി ഞാൻ ഓടി നടന്നു.  പിന്നെ ഞാൻ കാണുന്നത്  അകത്തെ ഒരു മുറിയിൽ നിശ്ചലയായി , പിച്ചി ചീന്തിയ ശരീരവുമയ   എന്റെ മകളെയാണ്. ആ കാട്ടാളൻ മാരോടൊപ്പം പന്ത്രണ്ടു പോലും തികയാത്ത കൊച്ചു പെണ്‍കുട്ടിയെ  നശിപ്പിച്ചതിനു കുറച്ചു പച്ച നോട്ടുകൾ അയാൾ എന്റെ നേരെ നീട്ടി. സമനില നശിച്ച ഞാൻ അവരെ കടന്നു ആക്രമിച്ചു. മദ്യപിച്ചു എത്തി  മന്ത്രിയെയും വിദേശികളെ കൈയേറ്റം ചെയ്തു എന്ന കുറ്റത്തിൽ ഞാൻ ജയിലിൽ ആയി. എന്റെ മകളുടെ ശരീരം അവർ എവിടെയോ നശിപ്പിച്ചു. അവളുടെ ശരീരം ഒന്ന് കാണുവാൻ പോലും അനുവദിക്കാതെ  . എന്റെ മനസ്സിൽ ഏറ്റ   അഘാതതെക്കൾ വലുതായിരുന്നു ശ്യാമളക്ക്. ഞാൻ കൂടി ജയിലിൽ പോയതോടു കൂടി വല്ലാതെ തകർന്ന  അവൾ ജീവിക്കേണ്ട എന്ന് തന്നെ തിരുമാനിച്ചു.   പുഴയിൽ കുളിക്കുവാൻ പോയവൾ  പിന്നെ തിരികെ വന്നില്ല.  എന്റെ മകൾക്കേറെ ഇഷ്ടമായ പുഴയുടെ മാറിൽ തന്നെ  അവൾ ജീവിതം അവസാനിപ്പിച്ചു .

അന്ന് ജയിലിൽ വച്ചാണ് ഞാൻ മാധവൻ സാറിനെ പരിച്ചയപെടുന്നത് . സാർ അന്ന് ജയിൽ വാർഡൻ ആയിരുന്നു. സത്യം   മാധവൻ സാറിന് അറിയാമായിരുന്നു. മാധവൻ സാർ എന്നെ ഒരു കുറ്റവാളിയായി കണ്ടില്ല. എല്ലാം വിധി എന്ന് കരുതി സമാധാനിക്കുവാൻ അദ്ദേഹം ഉപദേശിച്ചു.  പക്ഷെ എനിക്കങ്ങനെ  വിധിയെ പഴിച്ചുകൊണ്ടു ഉറങ്ങാൻ സാധിക്കുകയില്ലല്ലോ . നഷ്ടപെട്ടത് എനിക്കല്ലേ.  ഒരവസരത്തിന് വേണ്ടി ഞാൻ കാത്തിരുന്നു .  അവസരം വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു .

മോഷണകേസിലെ  പ്രതി ചേർക്കപെട്ട  കള്ളൻ കുമാരൻ എന്റെ സെല്ലിൽ വന്നതും ആയിടെയായിരുന്നു.  ജയിൽ ചാടുന്നതിൽ സമർത്ഥൻ ആയിരുന്നു കുമാരൻ. കുമാരനോടൊപ്പം  ഞാനും  ഒരു രാത്രി ജയിൽ ചാടി. അന്ന് രാത്രി ഞാൻ മന്ത്രിയുടെ  അയൽക്കാരനായ അബ്ദുള്ളയുടെ വീട്ടു വളപ്പിൽ റബ്ബർ ഷീറ്റുകൾ വയ്ക്കുന്ന ചെറിയ പുരയിൽ  കഴിഞ്ഞുകൂടി . റബ്ബർ ഷീറ്റിന്റെ മറവിൽ ആരും കാണാതെ അന്ന് പകൽ മുഴുവനും  ഒളിച്ചിരുന്നു .

അയാളെ കൊല്ലുവാൻ തന്നെ ആയിരുന്നു എന്റെ തീരുമാനം. കുമാരനും എന്നെ സഹായിക്കാം എന്ന് ഏറ്റു . അപ്പുറത്തെ വലിയ കശുമാവിൻ തോട്ടത്തിൽ കുമാരൻ പതിയിരുന്നു .  രാത്രി യായപ്പോൾ കുമാരൻ വേലി ചാടി  ഇബ്രാഹിംകുട്ടിയുടെ പുരയിടത്തിൽ എത്തി.  പിന്നെ ഇബ്രാഹിംകുട്ടിയുടെ വീട്ടിലെ ഓടിളക്കി അടുക്കളയിൽ കയറുകയും പിന്നെ എനിക്കായി  അടുക്കള  വാതിൽ തുറന്നു തരികയും ചെയ്തു. തീരുമാനിച്ച് ഉറപ്പിച്ച പോലെ കാര്യങ്ങൾ നടന്നു. അതിനു ശേഷം കുമാരൻ അവന്റെ വഴിക്ക് പോയി. ഞാൻ   അയാളുടെ അടുക്കളയിൽ നിന്നും എടുത്ത ഇറച്ചി കത്തിയുമായി ഉറങ്ങി കിടന്ന അയാളെ വിളിച്ചുണർത്തി. എന്നെ കണ്ട ഭയന്ന അയാളുടെ മുഖം ഇപ്പോഴും എനിക്ക് ഓർമ യുണ്ട്. കത്തിയുമായി എന്നെ കണ്ട അയാൾ ജീവന് വേണ്ടി യാചിച്ചു.       അയാളുടെ പേടിച്ച  ഇരുണ്ട മുഖത്തു ഞാൻ കാർക്കീച്ച് തുപ്പി. പിന്നെ വാശിയോടെ അയാളെ നെഞ്ചിൽ കയറി ഇരുന്നു ആഞ്ഞു ആഞ്ഞു ആ കത്തി കുത്തി ഇറക്കി . ചോരയിൽ പിടഞ്ഞ അയാളെ കരയുവാൻ  അനുവദിക്കാതെ വായ്‌ പൊത്തി പിടിച്ച് വീണ്ടും വീണ്ടും ആഞ്ഞു കുത്തി . എത്ര കുത്തുകൾ എന്ന് എനിക്കൊർമയുണ്ടയിരുന്നില്ല . എന്റെ മകൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ അച്ഛനാണെന്ന് പറഞ്ഞു ഞാൻ എന്തിനു ജീവിച്ചിരിക്കണം . അയാൾ വല്ലാതെ കിതയ്കുന്ന പോലെ തോന്നി.

അയാളുടെ മരണം ഉറപ്പു വരുത്തിയ ശേഷം ഞാൻ ആ കത്തിയുമായി മാധവൻ സാറിനെ കാണുവാൻ ചെന്നു . കീഴടങ്ങുവാൻ തന്നെ ആയിരുന്നു എന്റെ തീരുമാനം. ചോരയിൽ കുളിച്ച എന്നെ കണ്ട അദ്ദേഹം വല്ലാതായി. സാർ ആണ് എന്നോടു പറഞ്ഞത് രക്ഷ പെടുവാൻ . ഇപ്പോൾ എന്നെ അവർക്ക്  കിട്ടിയാൽ ഇനി ഒരു പ്രഭാതം കാണുവാൻ ഞാൻ ഉണ്ടാകില്ല എന്ന് സാർ പറഞ്ഞു.

" എനിക്ക് നിന്നെ മനസ്സിൽ ആകും. കാരണം അതെ പ്രായത്തിൽ ഉള്ള ഒരു മകൾ എനിക്കുണ്ട് . "

അന്ന്പുലർച്ച വരെ സാർ എന്നെ അവിടെ താമസിപ്പിച്ചു . എനിക്ക് ഭക്ഷണം തന്നു. ആഹാരം കഴികുമ്പോൾ അകത്തെ മുറിയിൽ പാതി ചാരിയ വാതിലിലൂടെ  ശാന്തയായി ഉറങ്ങുന്ന ഒരു  പന്ത്രണ്ടു വയസ്സുകാരിയെ ഞാൻ കണ്ടു .  സാറിന്റെ മകളെ , ഉറങ്ങുന്ന ആ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് വീണ്ടും എന്റെ മകളെ ഓർമ വന്നു. അവൾക്കു വേണ്ടി അത്രയും ചെയ്യുവാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസം

ജീവിക്കണം എന്ന ആശ എനിക്കുണ്ടായിരുന്നില്ല.   മകളും ,  ഭാര്യയും നഷ്ടപെട്ട ഒരാൾ  പിന്നെന്തിനു ജീവിക്കണം . പക്ഷെ മാധവൻ സാർ എന്നെ കീഴടങ്ങുവാൻ സമ്മതിച്ചില്ല. അന്ന് രാവിലെ സാറിന്റെ ഏതോ വിശ്വസ്തനോടൊപ്പം എന്നെ പഞ്ചാബിലേക്ക്  ലോഡും  കയറ്റി പോകുന്ന ഒരു ലോറിയിൽ കയറ്റി വിട്ടു. പിന്നെ അവിടെ യുള്ള ഒരു ഹേമന്ത് സിംഗിന്റെ വിലാസം തന്നു. പിന്നെ ആവശ്യത്തിനു കുറച്ചു പണവും.


ഞാൻ രക്ഷ പെട്ടതിന്റെ പേരിൽ സാർ ക്രൂശി ക്കപെട്ടിരുന്നു . പക്ഷെ മരിക്കുന്ന വരെ ഞാൻ എവിടെ ഉണ്ടെന്നു സാറിന് അറിയാമായി രുന്നു.  ഹേമന്ത് സിംഗ് എനിക്ക് ഒരു വർക്ക്‌ ഷോപ്പിൽ  ജോലി ശരി ആക്കി തന്നു.  ഒരിക്കൽ പോലും സാർ എന്നെ   കാട്ടി കൊടുത്തില്ല. പക്ഷെ അന്വേഷണ വിധേയമായി അദേഹം സസ്പെന്റ് ചെയ്യപെട്ടു എന്ന് ഹേമന്ത് സിംഗ് പറഞ്ഞു. അറിഞ്ഞു . എനിക്ക് വല്ലാത്ത വിഷമം തോന്നി. പക്ഷെ എന്റെ സംരക്ഷണം അദ്ദേഹം ഹേമന്ത് സിങ്ങിനോട് ആവശ്യപെട്ടിരുന്നു .  ചില പഞാബികൾ അങ്ങനെ യാണ് മരിച്ചാലും അവർ വാക്ക് മാറ്റില്ല .സിങ്ങും എന്നെ കീഴടങ്ങുവാൻ അനുവദിച്ചില്ല.  

ഒരു പക്ഷെ മാനസികമായി സാർ വല്ലാതെ തളർന്നിടുണ്ടാകുമായിരിക്കാം . അല്ലെങ്കിൽ ആരോടും പറയാതെ എല്ലാം സാർ മനസ്സിൽ കൊണ്ട് നടന്നിരിക്കാം  . ഒരു പക്ഷെ അതു കൊണ്ട് കൂടി ആയിരിക്കാം സാർ നേരത്തെ പോയത്. പിന്നെ മലയാളം  പേപ്പറിൽ വായിച്ചറിഞ്ഞു സാർ മരിച്ച വിവരം. പിന്നെ അവിടെ നിൽക്കുവാൻ തൊന്നിയില്ല .  പല പല സ്ഥലങ്ങൾ , പല പല പേരുകൾ, പല ജോലികൾ..  അവസാനം  ഇപ്പോൾ ഇവിടെ. അയാൾ പറഞ്ഞു നിറുത്തി .


വിദ്യ ഒരു കഥ കേട്ട  പോലെ അയാൾ പറയുന്നത്  മുഴുവനും കേട്ടിരുന്നു. കുറെ നേരത്തെ മൌനത്തിനു ശേഷം അയാളോടായി പറഞ്ഞു.  ഇത്രയ്ക്കൊന്നും  ഞാൻ അറിഞ്ഞിരുന്നില്ല. നിങ്ങൾ ചെയ്ത തീരുമാനം അതെന്തായാലും അത് ശരി തന്നെ ആയിരുന്നു .  നമ്മുടെ നാട്ടിൽ തെളിയിക്ക പെടാത്ത   ഒരു പാടു കേസുകൾ ഉണ്ട് . അതിൽ ഒന്ന് ക്കൂടി ആകട്ടെ ഇതും. നിങ്ങൾ  പൊയ്ക്കൊളു . സംശയത്തോടെ  അയാൾ നോക്കിയപ്പോൾ  അവൾ തുടർന്നു .  ഈ പറയുന്നത് അസിസ്റ്റന്റ്‌ കമ്മിഷണർ ശ്രീ വിദ്യ ആയിട്ടല്ല.  സർകിൾ ഇൻസ്പെക്ടർ മാധവൻ ഉണ്ണിത്താന്റെ മകൾ ശ്രീവിദ്യ ഉണ്ണിത്താനായിട്ടാണ്  . അയാൾ  ഒരു മന്ദനെ പോലെ കുറച്ചുനേരം ഒന്ന് പകച്ചു നിന്നു ,പിന്നെ  വാതിൽ ചാരി പുറത്തേക്കു നടന്നു  പോയി.

അവളുടെ അരികിൽ  അച്ഛൻ വന്നു നിൽക്കുന്ന  പോലെ തോന്നി. അവൾ പതിയെ  ആ ഡയറി മടക്കി വച്ചി ട്ട് കണ്ണുകൾ അടച്ചു .

2014, ഏപ്രിൽ 8, ചൊവ്വാഴ്ച

ബോംബെ 2 പൂനെവിവാഹം കഴിഞ്ഞ നാല് വർഷങ്ങൾക്കു ശേഷം ശേഷം ആണ്  ബോബന് പൂനക്ക്  ട്രാൻസ്ഫർ ആയതു . ബോബന്റെ പുതിയ  ഓഫീസ്    കല്യാണി നഗറിൽ ആയിരുന്നു  . അത് കൊണ്ട് തന്നെ യാണ് ബോബൻ ഓഫീസിന്  അടുത്തു തന്നെ ഫ്ലാറ്റ് അന്വേഷിച്ചത് . ബോംബയിൽ നിന്നും   പ്രമോഷനോടെ യാണ്  അവൻ പുനയിൽ ചാർജ് എടുക്കുന്നത്. ടീനയ്ക്ക് ബോംബെ വിട്ടു  പോരാൻ  ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.. വാശിയിൽ അവർ താമസിച്ച ഫ്ലാറ്റിന് അടുത്തുള്ള  സൈന്റ്റ്‌ ആൻറ്റണിസ് സ്കൂളിൽ ടീച്ചർ ആയിരുന്നു ടീന . നല്ല  സംസാര പ്രിയ യായ ടീനയ്ക്ക് മറാട്ടികൾ  അടക്കം ഒരു പാടു സുഹ്രത്തുക്കൾ അവൾ താമസിക്കുന്ന ലക്ഷ്മി നാരായണ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ പുനയിലേക്ക് മാറിയിട്ട് അഞ്ചു വർഷം കഴിഞ്ഞിട്ടും     ടീനയ്ക്ക് പുനയിലെ ജീവിതവുമായി പൊരുത്തപെടുവാൻ കഴിഞ്ഞില്ല. അവർ താമസിക്കുന്ന ലുങ്കർട്  ഹെറിറ്റെജിൽ 707  ആം ആപർറ്റ്മെന്റിൽ   പണ്ടൊരു ദുർ മരണം നടന്നിട്ടുണ്ടായിരുന്നു .ഒരു പാടു കാലമായി ആരും താമസിക്കാത്ത പൂടി ഇട്ട ഒരു ഫ്ലാറ്റ് ആയതു  കൊണ്ട് തന്നെ ഫ്ലാറ്റ് വാടക വളരെ കുറവായിരുന്നു . ബോബന് അത് ഒരു അനുഗ്രഹവും ആയി.

അല്ലെങ്കിൽ ഇത്രയും ചുളു വാടകയ്ക്ക് വിമാൻ  നഗറിൽ ഒരു ഫ്ലാറ്റ് കിട്ടുക എന്നത് ചിന്തിക്കുവാൻ കഴിയുമായിരുന്നില്ല . അവന്റെ ജോലി സ്ഥലമായ കല്യാണി നഗറിലേക്ക് വിമാൻ നഗറിൽ നിന്നും കഷ്ടിച്ച് എട്ടു കിലോമീറ്റർ ഓളം വരും . പണ്ട് വാശിയിൽ താമസിച്ചപോൾ രാവിലെ ഏഴു മണിയുടെ സ്റ്റാർടിംഗ് ട്രെയിൻ പിടിച്ച ബോബന് രാവിലെ എട്ടരക്ക് പോകുക എന്നത് ഒരു സൌഭാഗ്യം തന്നെ ആയിരുന്നു.റോയിക്ക് ഇനിയത്തെ ജൂണിൽ അഞ്ചു  വയസ് കഴിയും . അത് കഴിഞ്ഞു വല്ല ബേബി സിറ്റിങ്ങിലും ആക്കിയിട്ടു ജോലിക്ക് പോയി തുടങ്ങണം എന്നാ ആഗ്രഹം ടീനക്കുണ്ട് . ബോബനും അത് സമ്മതിച്ചിട്ടുണ്ട് .

കഴിഞ്ഞ കുറച്ചു ദിവസമായി റോയ്, തനിയെ ആരോടോ സംസാരിക്കുന്നത്  കാണാം. ആദ്യ മൊക്കെ അവൾ അത് അവന്റെ കളി ആയി മാത്രമേ കരുതിയുള്ളു. പലപ്പോഴും അവന്റെ പെരുമാറ്റം തൊട്ടടുത്ത്‌ ആരോ ഉള്ള പോലെ തന്നെ ആയിരുന്നു. റോയിയോടു ഇതിനെ കുറിച്ച് ചോദിച്ചപോൾ അവൻ ഉത്തരം പറഞ്ഞത് അവൻ അവന്റെ ഫ്രണ്ട് മായി ആണ് സംസാരിക്കുനത് എന്നായിരുന്നു. അവന്റെ പ്രായത്തിൽ ഉള്ള കുട്ടികൾ ആരും തന്നെ ആ ഫ്ലാറ്റിൽ വേറെ ഉണ്ടായിരുന്നില്ല. ആർക്കും കൊടുക്കാത്ത അവന്റെ കളി പാട്ട കാറുകൾ പോലും അവൻ അവന്റെ ഇമാജിനറി ഫ്രെണ്ടിനു കൊടുക്കുന്ന പോലെ അവൻ പെരുമാറി.ആദ്യം ഒക്കെ ടീന ഇത് അവന്റെ കളി മാത്രം ആണെന്ന് കരുതി . പക്ഷെ വൈകുനേരങ്ങളിൽ ചിലപ്പോൾ  ഫ്ലാറ്റിന്റെ  താഴേ ,  ഭോലനാതിന്റെ കടയിൽ നിന്നും പാലും , പച്ച കറികളും , അത്യാവശ സാധനങ്ങളും  മേടിക്കുവാൻ അവൾ പോകുമ്പോൾ അവൻ പറയും മമ്മി പോയ്കോളു , ഞാൻ ഇവിടെ കളിക്കട്ടെ എന്ന്. അവനെ നിർബന്ധിച്ച് കൊണ്ട്  പോയാൽ ഫ്ലാറ്റ് മുഴുവൻ കേൾപ്പിക്കും മാതിരി അവൻ ഒച്ച വച്ച് അലറി കരയുമായിരുന്നു. ഒരു ദിവസംഅവന്റെ മുറിയിൽ അവൾ ചെന്നപോൾ അവൻ ആരോടോ ഉറക്കെ സംസാരിക്കുന്ന പോലെ , അവൾക്കു തോന്നി. റോയി,  അവൾ ഉറക്കെ വിളിച്ചു . പെട്ടെന്ന് അവൻ തിരിഞ്ഞു അവളോടു ദേഷ്യത്തോടെ പറഞ്ഞു മമ്മിയോടു ഞാൻ പറഞ്ഞിട്ടില്ലേ , മമ്മി വരുകയാണെങ്കിൽ എന്റെ ഫ്രണ്ട് പോകും എന്ന്. കണ്ടില്ലേ അവൻ പോയി. അവൾ ചോദിച്ചു എവിടെ നിന്റെ ഫ്രണ്ട്. ഇവിടെ ഉണ്ടായിരുന്നല്ലോ. ഇപ്പോൾ മമ്മി വന്നപ്പോൾ അവൻ പോയി. അവൾ അവനോടു ചോദിച്ചു ഏതു വഴിയാണ് നിന്റെ ഫ്രണ്ട് പോയത്. അവൻ ബാൽക്കണി ജനാല കാണിച്ചു തന്നിട്ട് പറഞ്ഞു ഇത് വഴി,    എഴാം നിലയിൽ ആണ് അവരുടെ ഫ്ലാറ്റ് . അവൾ ചോദിച്ചു ഇവിടെ നിന്ന് എങ്ങനെ പോകും, റോയി നിഷ്കളൻകതയോടെ പറഞ്ഞു ഇത് വഴി ചാടി പോകും.   അവൾ ആകെ വല്ലാതായി.

അന്ന് രാത്രി ബോബൻ വന്നപ്പോൾ  ടീന  റോയിയുടെ വിചിത്രമായ പെരുമാറ്റം, രീതി  എല്ലാം വിശദമായി അവനെ പറഞ്ഞു കേൾപിച്ചു. അത് കഴിഞ്ഞു അവൾ അവനോടായി പറഞ്ഞു നമുക്ക് റോയിയെ വല്ല ഡോക്ടറെ കാണിച്ചാലോ. ഈ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് ഇത് പതിവാണ്. ടീന , അവർ തന്നെ ഒരു സ്വപ്ന ലോകത്താണ് . അത് കൊണ്ട് തന്നെ ഈ പ്രായത്തിൽ ഉള്ള  കുട്ടികൾക്ക് ഇങ്ങനെ  ഒക്കെ തോന്നുനത്.  കൂടുതൽ ഒന്നും പറയാതെ ബോബാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേ ദിനം ബോബൻ  ഓഫീസിൽ പോയി കഴിഞ്ഞ ശേഷം ടീന റോയികുള്ള പാൽ  അടുക്കളയിൽ ചൂടാക്കുക ആയിരുന്നു. റോയി എഴുനേൽക്കുമ്പോൾ  ഒൻപതു മണി കഴിയും.   പെട്ടെന്നാണ് റോയിയുടെ ഉച്ചത്തിൽ ഉള്ള ചിരി അവൾ കേൾക്കുന്നത്‌. . ടീന  നോക്കുമ്പോൾ  അവൻ പതിവ് പോലെ   അദ്രിശ്യതയിൽ നോക്കി എന്തൊക്കെയോ പറഞ്ഞു ഉറക്കെ ചിരിക്കുന്നു.  അവൾ ഉറക്കെ വിളിച്ചു റോയി, അവൻ അവളെ വല്ലാതെ നോക്കി. പിന്നെ അവൻ അവളോടായി പറഞ്ഞു മമ്മയോടു ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ കളിക്കുമ്പോൾ എന്റെ മുറിയിൽ ഇങ്ങനെ വരരുത് എന്നാൽ. മമ്മ ഉണ്ടെങ്കിൽ അവൻ കളിക്കാൻ വരിക ഇല്ല. ഇനി മമ്മ വന്നാൽ മമ്മയെ അവൻ കൊല്ലുമെന്ന് പറഞ്ഞു. അവൾ ആകെ വല്ലാതായി . അഞ്ചു വയസു തികഞ്ഞിട്ടില്ല . ആ റോയി ആണ് കൊല്ലും എന്നോ ക്കെ പറയുന്നത്. ദേഷ്യം വന്നിട്ട് അവൾ അവനെ അന്ന് ശരിക്കും അടിച്ചു .   അന്ന് പകൽ മുഴുവനും അവൻ കരഞ്ഞു കൊണ്ടേ യിരുന്നു. അവൾ തിരുമാനിച്ചു ബോബാൻ വന്നാൽ എത്ര ഇരുട്ടിയിട്ടായാലും റോയിയെ ഒരു ഡോക്ടറെ കാണിക്കണം.


അന്ന് ബോബാൻ അല്പം താമസിച്ചാണ് വന്നത്. അവൻ വന്നപോഴേക്കും റോയ് കരഞ്ഞു കരഞ്ഞു ഉറങ്ങി പോയിരുന്നു. ഉറക്കത്തിലും അവൻ ആകെ അസ്വസ്ഥാൻ ആയ പോലെ തോന്നിച്ചു . എന്തൊക്കെയോ ഉറക്കത്തിൽ അവൻ പിറു പിറുത്തു കൊണ്ടേ യിരുന്നു.ബോബൻ  വന്ന ഉടനെ തന്നെ ടീന റോയിയുടെ വത്യസ്തമായ പെരുമാറ്റാതെ കുറിച്ച്  ബോബനെ പറഞ്ഞു കേൾപ്പിച്ചു . പക്ഷെ ബോബൻ  അത് കാര്യമാക്കാതെ പറഞ്ഞു, ടീന ഞാൻ പറഞ്ഞതല്ലേ ഈ പ്രായത്തിൽ ഉള്ള കുട്ടികൾക്കെല്ലാം കാണപെടുന്ന ഒരു സ്വഭാവ വിശേഷം ആണിത് എന്ന് . നീ അവനെ കുറിച്ച് മാത്രം ചിന്തിച്ചിരികുന്നതു കൊണ്ടാണ് നിനക്ക് ഇങ്ങനെ തോന്നുന്നത്. അത്രയ്ക്ക് കാര്യമാക്കാൻ ഒന്നും ഇല്ല       അവന്ടെ നിസ്സംഗ ഭാവത്തിൽ ഉള്ള മറുപടി അവളെ വല്ലാതെ ചൊടിപ്പിച്ചു.

ബോബനിൽ നിന്നും ഇങ്ങനെ ഉള്ള ഒരു മറുപടി അല്ല അവൾ പ്രതീക്ഷിച്ചത് . അവൾ ഉറപ്പിച്ചതാണ് ഇന്ന് റോയിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം എന്ന്.അവൾ വീണ്ടും അവനോടു ദയനീയ മായി പറഞ്ഞു, ബോബൻ , റോയിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം . എനിക്ക്   വല്ലാതെ പേടി തോന്നുന്നു. ഇന്നവൻ  എന്നെ കൊല്ലും എന്ന രീതിയിൽ സംസാരിച്ചു. ഈ ഫ്ലാറ്റിന് പ്രേത ബാധ ഉണ്ടെന്നു പറയുന്നത്  ശരിയാണ് ബോബൻ . ഞാൻ എത്ര തവണ പറഞ്ഞതാ നമുക്ക് തിരിച്ചു ബോംബെക്ക് പോകാം എന്ന്. ബോബൻ ൻ വീണ്ടും നിസ്സാരമായി പറഞ്ഞു പുനയിൽ നമുക്കിതുപോലെ , ഇത്രയും കുറഞ്ഞ വാടകയ്ക്ക്  മറ്റൊരു  ഫ്ലാറ്റ് കിട്ടും എന്ന് ടീനയ്ക്ക് തോന്നുന്നുണ്ടോ? നിന്റെ മനസ്സ് ഇപ്പോഴും ബോംബയിൽ തന്നെ യാണ്. എത്ര വട്ടം ഞാൻ പറഞ്ഞതാ റോയിയെ വല്ല പ്ലേ സ്കൂളിൽ വിട്ടിട്ടു നീയും ജോലിക്ക് പോയി തുടങ്ങാൻ. എ പ്പോഴും റോയ്, റോയ് എന്ന് പറഞ്ഞു കഴിയാൻ പറ്റുമോ.

ടീനയ്ക്ക്   ദേഷ്യവും , സങ്കടവും ഒക്കെ കൂടി വന്നു.  പൊട്ടി തെറിച്ചു കൊണ്ട് അവൾ  ചോദിച്ചു. എനിക്കറിയില്ല ബോബൻ , യു ആർ ടൂ സെൽഫിഷ്‌ .  നിനക്ക് നിന്റെ കാര്യം മാത്രമേ  നിനക്ക് ചിന്ത യുള്ളൂ . എന്നെ കുറിച്ചോ , റോയിയെ കുറിച്ചോ നീ എന്താ ഓർക്കാത്തത്‌ .  എന്താ റോയിയുടെ അവസ്ഥ  മനസിലാക്കുവാൻ ശ്രമിക്കാത്തത്  ബോബ? . ബോബന് അവനെ ഇഷ്ടം അല്ല. അതല്ലേ സത്യം . യു ആർ ഹിസ്‌ ഡാഡ്‌ ബോബൻ . അവനു ട്രീട്മെന്റ്റ്ന്റെ  ആവശ്യം ഉണ്ട്.    ബോബൻ ദേഷ്യത്തോടെ ടീനയെ നോക്കി പറഞ്ഞു ട്രീട്മെന്റ്റ്,  അതിപ്പോൾ വേണ്ടത് നിനക്കാണ് ടീന .

അത് കേട്ട് അവൾ വല്ലാതായി. അവൾ അവന്റെ കോളറിൽ പിടിച്ചു  ചോദിച്ചു നീ എന്താ പറഞ്ഞത്. ബോബൻ ഒന്നും മിണ്ടിയില്ല. അവൾ അവനെ ഉലച്ചു കൊണ്ട് വീണ്ടും ചോദിച്ചു ,  നീ പറയുന്നത് എനിക്ക് ഭ്രാന്ത്‌ ആണെന്നാണോ , അവൻ ഒന്നും മിണ്ടാതെ തല കുനിച്ചു  നിന്നു . അവൾ വീണ്ടും വീണ്ടുംഅവനോടു ചോദിച്ചു കൊണ്ടേയിരുന്നു ,  ബോബൻ നീ റോയിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുനുണ്ടോ?


ഇത്തവണ അവൻ നിശബ്ദമായി , അവൾ കേൾക്കെ മന്ത്രിച്ചു . റോയി നമ്മുടെ കൂടെ ഇല്ല ടീന . അവൻ നമ്മളെ വിട്ടു പോയിട്ട് ഇപ്പോൾ ഒരു വർഷം ആകുന്നു .
നിനക്കും അത് അറിയാമല്ലോ , കടുത്ത പനി ബാധിച്ച അവനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തത് നമ്മൾ തന്നെ അല്ലെ  . പിന്നെ നമുക്ക് കിട്ടിയത് അവന്റെ വിറങ്ങലിച്ച ശരീരം മാത്രമല്ലെ . അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു  തുളുംബിയിരുന്നു.

അവൾ വിശ്വസിക്കുവാൻ ആകാതെ അവനെ നോക്കി


പക്ഷെ നിനക്ക് മാത്രം അത് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അത് ഉൾകൊള്ളുവാൻ നിനക്കായില്ല.  നീ ഒരു സ്വപ്ന ലോകത്തിൽ ആയിരുന്നു. ഞാൻ പറഞ്ഞിട്ടും നീയാണ് ഈ ഫ്ലാറ്റ് വിട്ടു പോകാൻ സമ്മതികഞ്ഞതു. കാരണം നിനക്ക് ഇവിടം വിട്ടു പോകുവാൻ  ആവുമായിരുന്നില്ല ടീന . നിന്റെ മുമ്പിൽ ഒരു നിഴൽ പോലെ എന്നും റോയ് ഉണ്ടായിരുന്നു. അവനെ വിട്ടു നിനക്ക് എവിടെയും  പോകുവാൻ കഴിയില്ലായിരുന്നു . അത് മനസിലകിയത് കൊണ്ടാണ് ഞാൻ നിന്റെ താളത്തിനൊപ്പം ഞാൻ തുള്ളിയത്. എനിക്കിനി നീ കൂടി നഷ്ടപെടുവാൻ വയ്യ ടീന . അവന്റെ  സ്വരം ഇടറിയിരുന്നു.

അവൾ ഒന്നും മിണ്ടാതെ അവന്റെ മുഘത്തേക്ക് നോക്കി .യാഥാർത്ഥ്യം തിരിച്ച റിഞ  പോലെ .  ഏറെ നേരത്തെ മൌനത്തിനു ശേഷം അവൾ , കൈകൾ കൊണ്ട വളുടെ കണ്ണുകൾ പൊത്തി .  ബോബൻ  അവളെ ചേർത്ത് പിടിച്ചു . ഒരു പാടു നാളുകൾക്കു ശേഷം ആ കണ്ണുകൾ വീണ്ടും നിറയുനതു അവൻ കണ്ടു. അവൻ മനസ്സിൽ പറഞ്ഞു , ടീന  നീ  കരഞ്ഞോളു ഇത്രയും കാലത്തേ കണ്ണുനീർ ഒട്ടും  ബാക്കി  വയ്കാതെ കരഞ്ഞു  തീർത്തോളു . ഒരു മഴ പെയ്തിറങ്ങുന്ന പോലെ  , അവളുടെ കണ്ണുകളിൽ നിന്നും കണ്ണ് നീർ തുള്ളികൾ അടർന്നു  വീണു കൊണ്ടേ യിരുന്നു. അവളെ ചേർത്ത് പിടിക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി കൊണ്ടേ യിരുന്നു.

മാസങ്ങൾക്ക് ശേഷം  അവന്റെ ആ പഴയ ടീനയെ തിരിച്ചു കിട്ടിയ സന്തോഷം. അത്  കണ്ണുനീരായി പൊഴിഞ്ഞു കൊണ്ടേയിരുന്നു.

2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

ഒരു ഇറ്റാലിയൻ പ്രണയകഥ
ഞാൻ ഒരു കഥ പറയട്ടെ . തുടങ്ങും മുമ്പ് ഞാൻ പറഞ്ഞു  കൊള്ളട്ടെ ഈ കഥയിൽ ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ , ഇനി ജീവിക്കുവാൻ പോകുന്നവരോ ആയി ഒരു  ബന്ധവും ഇല്ല. ഇനി അങ്ങനെ വല്ലതും തോന്നിപിച്ചാൽ  അത് തികച്ചും യാദ്രിശ്ചികം എന്നെ ഞാൻ പറയു അതിനു ഞാൻ ഉത്തരവാദി അല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ.  

ഒരിടത്തൊരിടത്ത്  Antonia Edvige Albina Maino എന്ന് പേരുള്ള ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.നാസികളുടെ വളണ്ടിയര്‍ ആയും കൂലിപ്പണി ചെയ്തും ജീവിച്ചിരുന്ന ഒരു ഇറ്റലിക്കാരന്‍റെ പുത്രി.കുടുംബത്തിലെ ദാരിദ്ര്യം നിമിത്തം ആ കുട്ടി ലണ്ടനിലേക്ക് വീമാനം കയറി...അവിടെ വെയിട്രെസ്സ് ആയി ജോലി ചെയ്തു...
അതിനിടയ്ക്ക് അവിടെ പഠിക്കാന്‍ പോയ ഒരു ഇന്ത്യക്കാരന്‍റെ കണ്ണില്‍ പെടുകയും അയാള്‍ക്ക്‌ പ്രേമം പൊട്ടി വിടരുകയും ചെയ്തു...
അവള്‍ അയാള്‍ക്ക് ഇടയ്ക്കിടയ്ക്ക് സാമ്പത്തിക സഹായങ്ങളും ചെയ്തു കൊടുത്തിരുന്നു...അങ്ങനെ അവര്‍ തമ്മില്‍ പിരിയാനാവാത്ത വിധം അടുക്കുകയും ആ ഇന്ത്യക്കാരന്‍ അവളെ കല്യാണം കഴിച്ചു ഇന്ത്യയിലേക്ക് കൊണ്ട് വരികയും ചെയ്തു...!!
ഇന്ത്യയിലെത്തി ഹിന്ദി പഠിക്കാന്‍ ആയില്ലെങ്കിലും നല്ല വണ്ണം സാരി ഉടുത്തു അമ്മായി അമ്മയെയും ചില ഇന്ത്യക്കാരെയും പ്രീതിപ്പെടുത്താന്‍ ആ കുട്ടിയ്ക്കായി...
കുട്ടിയുടെ അമ്മായി അമ്മയ്ക്ക്  പ്രധാനമന്ത്രിപ്പണി ആയതുകൊണ്ട് അമ്മായിയമ്മ പോരിനു ഒന്നും സമയം കിട്ടിയില്ല..


അങ്ങനെ ദാമ്പത്യവല്ലരിയില്‍ രണ്ടു അമുല്‍ ബേബികള്‍ വിരിഞ്ഞതിനു ശേഷം രാജ്യത്തിന്റെ നായകനായ ഭര്‍ത്താവ് അകാലത്തില്‍ കൊല്ലപ്പെട്ടു...
അപ്പോള്‍ ഇനി ഞങ്ങളെ നയിക്കാന്‍ ആരുമില്ലല്ലോ എന്ന് രാജ്യത്തെ ചില ജനങ്ങള്‍ അലമുറയിട്ടു കരഞ്ഞു...
അതുകണ്ട ഈ പെണ്‍കുട്ടി രാജ്യഭാരം മുഴുവന്‍ തന്റെ തലയില്‍ ഏറ്റാന്‍ തീരുമാനിച്ചു...പണ്ട് വെയിട്രെസ്സ് ആയിരുന്നപ്പോള്‍ ട്രേ ചുമന്നുള്ള പരിചയം മതി രാജ്യത്തെ പ്രശ്നങ്ങള്‍ ചുമക്കാന്‍ എന്ന് രാജ്യത്തെ പണ്ഡിതര്‍ തീട്ടൂരം ഇറക്കി...
പക്ഷെ ഇത്രയും ഭാരം ചുമക്കാന്‍ എ ഇളംതലയ്ക്കു ശേഷി ഇല്ല എന്ന് പറഞ്ഞു ചിലര്‍ ഇടങ്കോലിട്ടു ആ പെണ്‍കുട്ടിയുടെ തലയില്‍ നിന്നും ആ ഭാരം ഇറക്കി വെപ്പിച്ചു..പക്ഷെ ആ പെണ്‍കുട്ടി തളര്‍ന്നില്ല...മാര്‍ക്കറ്റില്‍ നിന്നും സാമ്പത്തികശാസ്ത്രം കൊണ്ട് നിര്‍മ്മിച്ച ഒരു പാവയെ വിലയ്ക്ക് വാങ്ങി അതിന്‍റെ തലയിലോട്ടു ആ ഭാരം മാറ്റി വെച്ച് കൊടുത്തു..
എന്നിട്ട് അതിനു കീയും കൊടുത്തു...
ആ പാവ ഈ പെണ്‍കുട്ടിക്ക് ഐശ്വര്യം കൊണ്ട് കൊടുത്തു..
കീ കൊടുത്താല്‍ ഉടനെ ആ പാവ ജനങ്ങളുടെ മുതലില്‍ കൈയ്യിട്ടു വാരി പെണ്‍കുട്ടിയുടെ കീശയില്‍ ഇട്ടു കൊടുത്തു തുടങ്ങി...
പെണ്‍കുട്ടി അത് സുരക്ഷിതമായി സൂക്ഷിക്കാന്‍ വേറൊരു രാജ്യത്ത്‌ ബാങ്കുകളെ ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നു..
എന്നിട്ട് തന്‍റെ മാതാപിതാക്കളോട് പറഞ്ഞു "നിങ്ങളുടെ ദാരിദ്ര്യം മാറ്റാന്‍ പോയ ഞാന്‍ ഇതാ നിങ്ങളെ കോടീശ്വരന്‍മാരാക്കിയിരിക്കുന്നു, ഇനി ഈ മാതൃക പിന്തുടരാന്‍ ഇറ്റലിയിലെ എല്ലാ പെണ്‍കുട്ടികളോടും പറയണം..
എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന മഹത്വചനം അന്വര്‍ഥമാക്കിയ ആ പെണ്‍കുട്ടിക്ക് നമോവാകം അര്‍പ്പിച്ചു കൊണ്ട് ഈ കഥ ഇവിടെ അവസാനിപ്പിക്കുന്നു...കടപ്പാട്  -   കെ സുരേന്ദ്രൻ ഫാൻ അസ്സോസിയെഷൻസ്  

2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

മോഡിയും കലാപങ്ങളും12 വർഷത്തെ മോഡി ഭരണത്തിനിടയിൽ ആകെ നടന്നത് ഒരു കലാപം... അതിന് കാരണവും എല്ലാവർക്കും അറിയാം പക്ഷെ പറയില്ല....കാരണം ന്യൂനപക്ഷ വോട്ട് പോകും....

അധികാരത്തിലെത്തി 2 മാസത്തിനുളളിൽ നടന്ന ഈ കലാപത്തിന് ശേഷം വീണ്ടുമൊരു കലാപം ഗുജറാത്തിൽ നടന്നട്ടില്ല...

ആ കഴിവിനെ മോഡിയുടെ ചോരക്കായി ദാഹിക്കുന്നവർ മനപൂർവ്വം മറന്ന മറ്റൊരു കാര്യമുണ്ട്... 

2002 ൽ നടന്നത് ഗുജറാത്തിലെ ആദ്യ കലാപമല്ല മറിച്ച് അവസാനത്തേതാണ്...
അതിന് മുൻപ് കോൺഗ്രസ്സ് ഭരണത്തിൽ 60 ഓളം കലാപങ്ങൾ ഗുജറാത്തിൽ നടന്നിട്ടുണ്ട്....

അതൊന്നും ഒരാൾക്കും പറയാൻ താൽപ്പര്യമില്ല..... മാത്രമല്ല..

കാശ്മീർ പണ്ഠിറ്റുകൾ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോളും, സിക്ക് കൂട്ടക്കൊല നടന്നപ്പോളും, മറാട്, മുസാഫർനഗർ കലാപങ്ങൾ നടന്നപ്പോളും മതേതര കപട മുഖങ്ങൾ മിണ്ടാതിരിന്നത് ഇവരുടെ പോയ്‌ മുഖം പുറത്തുകാണിക്കുന്നു


“ മുംബൈ കലാപസമയത്ത് മഹാരാഷ്ട്ര ഭരിച്ചിരുന്ന മുഖ്യമന്ത്രിയെ എത്രപേര്‍ ഓര്‍ക്കുന്നുണ്ട് ? മുംബൈ കലാപത്തിനു മുന്നില്‍ ഗുജറാത്ത്‌ കലാപം ഒന്നുമല്ലായിരുന്നു എന്നോര്‍ക്കണം. മല്യാന, മീററ്റ് കലാപസമയങ്ങളിലെ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയെ ആര്‍ക്കൊക്കെ അറിയാം ? ഭഗല്‍പൂരിലെയും ജംഷഡ്പൂരിലെയും കലാപസമയത്തെ ബീഹാര്‍ മുഖ്യമന്ത്രിയെ ? ആരും ഓര്‍ക്കില്ല .. കാരണം ഈ കലാപസമയങ്ങളിലൊക്കെ പ്രസ്തുതസംസ്ഥാനങ്ങളുടെ ഭരണം കോണ്‍ഗ്രസിനായിരുന്നു ! ഇന്ത്യ സ്വതന്ത്രമായ ശേഷം ഗുജറാത്ത്‌ മാത്രം നൂറുകണക്കിന് കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ ചിലത് 2002 കലാപത്തെക്കാള്‍ ഭീതിദവും. രണ്ടുമാസത്തില്‍ ഒരിക്കലെന്ന നിലയ്ക്കാണ് അവിടെ കലാപങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. ഡല്‍ഹിയിലെ സിഖ്‌ വംശഹത്യാസമയത്ത് ആരാണ് അവിടം ഭരിച്ചിരുന്നത് ? ഇങ്ങനെ ഒക്കെ ആയിട്ടും മോഡി മാത്രം എങ്ങനെ ചെകുത്താന്‍റെ പ്രതിരൂപം ആകും ? ”

സ്ഥിരമായുള്ള മോഡിവിരുദ്ധപ്രചരണത്താല്‍ ഇന്ത്യന്‍ രാഷ്ട്രീയം വിഷലിപ്തമായി മാറി. ഗ്രാമീണഗുജറാത്തിലെ മികച്ച നിരത്തുകളെക്കുറിച്ചോ ഗ്രാമ-നഗര ഭേദമെന്യേ ദിവസം മുഴുവനായുള്ള വൈദ്യുതിലഭ്യതയെക്കുറിച്ചോ മിണ്ടിയാല്‍ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയാണ്. കശ്മീര്‍ വിഘടനവാദികളെ പിന്തുണയ്ക്കാം, നിത്യേന ഭീകരന്‍മാരെ പരിശീലിപ്പിച്ചുവിടുന്ന പാകിസ്ഥാനുമായി സന്ധിസംഭാഷണമാവാം, മൂന്നാംകിട കൊലപാതകികളായ മാവോയിസ്റ്റുകളെ പാവങ്ങളുടെ പടനായകരായി ചിത്രീകരിക്കാം, അതിനൊരു തെറ്റുമില്ല, പക്ഷെ ഗുജറാത്തിലെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ പാടില്ല ! മാത്രവും അല്ല ഗുജറാത്ത്‌ കലാപം നടക്കും മുമ്പേ നടന്ന ഗോദ്ര സംഭവം പോലും ചോദിക്കുവാൻ പറ്റില്ല . അത് രാഷ്ട്രീയപരമായി ആത്മഹത്യാപരമാണ്, എന്തെന്നാല്‍ നിങ്ങള്‍ എന്നേക്കുമായി വര്‍ഗ്ഗീയവാദിയെന്നു മുദ്ര കുത്തപ്പെടും !