2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

അബ്ദുവിന്റെ സംശയങ്ങൾ



ഇത് അബ്ദുൽ റസാക്കിന്റെ ജീവിതമാണ് . നിങ്ങൾക്ക്   അവനെ അബ്ദു എന്നോ , റസാക്ക് എന്നോ വിളിക്കാം . കേരളത്തിലെ അറിയപെടുന്ന ഒരു ചാനലിലെ 'ക്യാമറമാൻ '  അണ്  അബ്ദു.   വിനിത മോഹൻ എന്ന റിപ്പോർട്ടർ ക്കൊപ്പം  ക്യാമറ തുക്കി പിടിച്ചു നടക്കുകയാണ് ഇപ്പോൾ കക്ഷിയുടെ ജോലി,  അബ്ബ്ദു  ജോലിക്ക് കയറിയിട്ട് മുന്ന് മാസം ആയി. ഇനിയും മുന്ന് മാസം കുടി ഉണ്ട് ' പ്രോബ്ബോഷൻ'  കാലാവധി തീരുവാൻ. അത് കഴിഞ്ഞാൽ ചാനലിൽ സ്ഥിരമാകും എന്ന് വിനി ചേച്ചി പറഞ്ഞിട്ടുണ്ട്

അബ്ദുവിന്  ചിന്താഗതിക്ക്  ഈയിടെ ആയി അല്പം മാറ്റം വന്നിടുണ്ട്.   ചാനലിൽ വിളമ്പുന്ന കാര്യങ്ങൾ പലതിലും  എത്രത്തോളം സത്യ സന്ധതുയുണ്ടെന്നു    കാര്യത്തിൽ ?  പലപ്പോഴും ഒരു ഇരട്ട താപ്പു നയം , ഇല്ലാത്തതിനെ ഉണ്ടെന്നു ധരിപ്പികുന്ന വസ്തുത അതാണല്ലോ 'മായ'  . അത് പോലെ തന്നെ  അല്ലെ  ഈ ചാനലുകളും .    ഇപ്പോൾ പലരും വാർത്തകൾ  വായിക്കുന്നത്  പത്രങ്ങളിൽ നിന്നോ ,  TV  യിൽ നിന്നോ അല്ലല്ലോ . വിരൽ തുമ്പിൽ വിരിയുന്ന വായന  ,  ഫേസ് ബുക്കും , ട്വിറ്റ്റും,    വാട്ട്‌സ്  ആപ്പും   പിന്നെ  പല നവ മാധ്യമങ്ങളും ഉള്ള കാലം . എന്നിട്ടും പുച്ച കണ്ണടച്ചു പാല്  കുടിക്കും പോലെയുള്ള  ജല്പനങ്ങൾ പടച്ചുവിട്ടാൽ ?

ഈയിടെ ആയി  അവന്റെ മനസ്സും  കുന്തിരിക്കം പോലെ  പുകയുന്നു . 

"ശങ്കയാൽ നീറും എൻ  ചിത്തത്തിൽ 
ഇത്തിരി കത്തിക്കു   നീ  വെളിച്ചം "   

എന്നാണല്ലോ കവി വചനം. വഴിയോര ചായ കടയിൽ നിന്നും പരിപ്പുകടയും , ചായയും   കഴിക്കുന്ന  വിനിതയോട് അവൻ     തന്റെ വ്യാകുലതകൾ  പങ്ക് വച്ചു.   

അപ്പോൾ അവർ പറഞ്ഞു  മറുപടി അവനെ തൃപ്തി  പെടുത്തിയില്ല. ഓരോ ചാനലിനും ഓരോ നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടാകാം . അത്  ചാനലിനെ നിയന്ത്രിക്കുന്ന  വ്യക്തികളെ അനുസരിച്ചായിരിക്കും.  പരസ്യം ,  'റേറ്റിംഗ് ',  അല്ലെങ്കിൽ വേറെ എന്തെങ്കിലും ആനുകുല്യങ്ങൾ ഇവയെല്ലാം അനുസരിച്ച് ഓരോ തവണയും അഭിപ്രയങ്ങൾ മാറി കൊണ്ടേ ഇരിക്കും . അല്ലെങ്കിലും അഭിപ്രായം ഇരുമ്പുലക്ക ഒന്നും അല്ലല്ലോ? . അതും പറഞ്ഞ്   വിനിത  പരിപ്പുവട തിന്നുന്നതിൽ മുഴുകി.   

 ഈയിടെ ചാനൽ എടുത്ത  ചില  നിലപാടുകൾ അത് അവനെ ഏറെ ചിന്തിപ്പിച്ചു.

ഒരു   ദളിത വിദ്യാർത്ഥി  ആത്മഹത്യ  ചെയ്തപോൾ   അത് ആത്മഹത്യ അല്ല  കൊലപാതകം ആണെന്ന്  രീതിയിൽ  തന്നെയാണ്  അവരുടെ ചാനൽ  റിപ്പോർട്ട്  ചെയ്തത്.  ആത്മഹത്യ ചെയ്ത വ്യക്തിയുടെ മരണ കുറിപ്പിൽ രേഖ പെടുത്തിയ കാര്യം എന്റെ മരണത്തിൽ  ഞാൻ ഒഴിച്ച്  ആരും  ഉത്തര വാദി അല്ലെന്നും , അതിനാൽ എന്റെ മരണത്തിനു ശേഷം അരേയും ഇതിലേക്ക് വലിച്ചു ഇഴക്കരുത്  എന്നും അയാൾ  കൃത്യമായി തന്നെ   രേഖപെടുത്തിയിരുന്നു. എന്നിട്ടും വെറും രാഷ്ട്രീയ ലാഭത്തിനു വേണ്ടി മരിച്ച വിദ്യാർത്ഥി ദളിതൻ ആണെന്നും അതിന്റെ പേരിൽ   രാഷ്ട്രീയ ലാഭം കൈയാളാൻ പല   നേതാക്കളും  ശ്രമിക്കുന്നു.  അതിനെ എല്ലാം   ഒരു വിചാരണ പോലും ഇല്ലാതെ  മാധ്യമങ്ങൾ അനുകുല സമീപനം എടുക്കുന്നു.  ഇതെല്ലാം ആർക്കു  വേണ്ടി? 

 ഇനി ശരിക്കും ഈ   മരിച്ച   വിദ്യാർഥി ദളിതൻ ആണോ? അല്ല എന്ന്  തന്നെ  വിദ്യാർത്ഥിയുടെ അച്ഛനും , അമ്മുമ്മയും സാക്ഷി പെടുത്തുന്നു . എന്നിട്ടും  മാധ്യമങ്ങൾ വീണ്ടും വീണ്ടും അസത്യം ആവർത്തിക്കുന്നു . അസത്യം പല വട്ടം  ആവർത്തിച്ചാലും അത് സത്യം ആകില്ലല്ലോ ? 

ശരിക്കും ആരാണ് ദളിതൻ , മഹാരാഷ്ട്രയിലെ സാമുഹിക പരിഷ് കർത്താവായ 'മഹാത്മാ ഫുലെ'  യാണ് ആദ്യമായി ഈ പദം    ഉപയോഗിക്കുന്നത് . പൊടിക്കപെട്ടവൻ , അല്ലെങ്കിൽ അടിച്ചമർത്തപെട്ടവൻ എന്ന മറാട്ടി വാക്കിന് സമമായ 'ദൾ' എന്ന പദത്തിൽ നിന്നും രൂപം കൊണ്ട  പദം. അദ്ദേഹം അന്ന് ജാതിയുടെ പേരിൽ അല്ല ആ വാക്ക് ഉപയോഗിച്ചത് .

കഴിഞ്ഞ ദിവസങ്ങളിൽ  തന്നെ കേരളത്തിലെ ഒരു കലാലയത്തിൽ ഒരു ദളിത വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു . രാഷ്ട്രീയ്മായ് ഇടപെടലുകൾ നടന്നിടുണ്ട് എന്ന് ആ  കുട്ടിയുടെ അമ്മ പറഞ്ഞിട്ടും ഇവിടുത്തെ  ഒരു മാധ്യമവും ഈ സംഭവം വാർത്ത‍ ആയി കൊണ്ടാടിയില്ല. അത് പോലെ തന്നെ കേരളത്തിൽ രണ്ടു ദളിത വിദ്യാർത്ഥിനീകൾ പീഡിക്ക  പെട്ടപ്പോഴും ചാനലുകളിൽ നിറയാത്ത  വാർത്ത‍  ആയി അത് മാറി .  പക്ഷെ മഹാരാഷ്ട്രയിലെ ബീഫ് നിരോധനവും , അത് പോലെ മറ്റു സംസ് താനങ്ങളിലെ കൊലപാതകവും , പീഡനവും , എന്തിനു ആത്മഹത്യ വരെ വലിയ വാർത്ത‍ യായി ആഘോഷികുംപോൾ എന്തെ നമ്മുടെ ചാനലുകൾ  ഇവിടെ നടകുന്ന സമകാലീന  സംഭവങ്ങളിൽ മൌനം പാലിക്കുന്നു ?

ഇന്ത്യുടെ നാശം വരെ പോരാട്ടം തുടരും  " ഈ മുദ്രാ വാക്യം വിളിച്ചത്  'JNU '  വിദ്യാർത്ഥികൾ ആണ്. അജ്മൽ കസബിനെയും , അഫ്സൽ ഗുരുവിനെയും തുക്കിലേറ്റിയപ്പോൾ അവർക്കു ലഭ്യമാക്കേണ്ട മനുഷ്യാവകാശങ്ങളും , നീതിയും ,     ന്യായവും ലഭിച്ചില്ല എന്ന് പ്രസംഗിക്കുന്നവർ എന്തെ അറിയുന്നില്ല    

മുംബെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ,   പാർലമെന്റ് ആക്രമണത്തിൽ വധിക്കപ്പെട്ടവർക്കും , രാജ്യത്തിനു വേണ്ടി ജീവൻ ബലിദാനം അർപ്പിക്കുന്നവർക്കും  വേണ്ടി വാദിക്കുവാൻ എന്തെ ഈ മനുഷ്യാവകാശികൾ  എന്ന് അറിയപെടുന്നവർ ത്തെയാർ ആകുന്നില്ല?  




 തീവ്രവാദികളുടെ  വെടിയേറ്റും,  ബോംബു പൊട്ടി 

ചിതറിയും , കൊല്ലപ്പെടുന്ന നമ്മുടെ 

പട്ടാളക്കാർക്കും,  അത് ഹനുമന്തന്തപ്പയായാലും , നിരന്ജൻ  

കുമാർ     ആയാലും ,  ഇനി  ഒരു സാധാരണ മനുഷ്യൻ ആയാൽ 

പോലും   അവർക്കും അവരുടെ വീട്ടുകാർക്കും  ഇല്ലേ 

ഈ  പറയുന്ന  മനുഷ്യാവകാശങ്ങൾ.


ഇപ്പോൾ ഒരു കുട്ടം  വിദ്യാർത്ഥികൾ  പറയുന്നു  "കാശ്മീരിനെയും കേരളത്തെയും സ്വതന്ത്രമാക്കണം" എന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ കമ്മ്യൂണിസ്റ്റു അനുകൂല വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കുമ്പോൾ അവരെ ഭാരത സർക്കാർ പൊന്നാട നൽകി  ആദരിക്കണോ ? അതോ ചാവാലി പട്ടികളെ  പോലെ കുരകുന്ന  ആ  ശുനകൻമാരെ  കല്ലെറിഞ്ഞു കൊല്ലണമോ?

 നമ്മുടെ രാജ്യത്തിന്‌ വേണ്ടി  നമ്മുടെ പട്ടാളക്കാർ കൊല്ലപ്പെടുമ്പോൾ   ഈ 

ചെറുപ്പക്കാർ  എവിടെ  ഒളിച്ചിരിക്കുകയായിരുന്നു ....?


ഈ കാണിക്കുന്ന കൊപ്രായങ്ങൾ  അവർ പാകിസ്താന് 

എതിരെ കാണിക്കുമോ ?  



കഴിയില്ല ,  കാരണം ഇതിനു വിത്ത് വിത്യ്കുന്നവർ  എല്ലാം 

തന്നെ  ഈ ഭാരതം എന്ന  ചുവരിന്റെ 

സുരക്ഷിതത്വത്തിൽ  ഇരുന്നു 

പ്രസംഗിക്കാനേ കഴിയൂ.


ഇപ്പം അനുഭവിക്കുന്ന സ്വാതന്ത്ര്യവും 

സമാധാനവും  പൂർണമായും അനുഭവിച്ച്   ശേഷം ദേശ

ദ്രോഹികൾക്കുവേണ്ടി  ഇവെരെല്ലാം ഉയർത്തുന്ന ശബ്ദം 

മറ്റൊരു ദേശദ്രോഹമല്ലെ? 



ഒരുപാട് ധീരൻമാർ സ്വന്തം ജീവൻ  ബലികൊടുത്ത്

നിലനിർത്തുന്ന ഈ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും

വലിയ വിലയുണ്ട്‌.


ആ സ്വാതന്ത്ര്യം  ഉപയോഗിച്ചാണ്   ഈ 

അധമൻമാർ  അവരെ  പുച്ഛിക്കുന്നതും  നിരപരാധികളുടെ 

ജീവനെടുക്കാൻ  നടക്കുന്നവർക്കുവേണ്ടി  വാദിക്കുന്നതും 


അബ്ദുവിന്റെ ചോദ്യം കേട്ട് വിനി  ചോദിച്ചു.  നിനക്ക് എന്ത് പറ്റി അബ്ദു . നീ ഒരു മുസൽമാൻ  അല്ലെ? അതോ നീയും ഒരു സന്ഘി ആയോ?

അതെ ഞാൻ മുസൽമാൻ തന്നെയാണ് . രാജ്യത്തിന്‌ വേണ്ടി സംസാരിച്ചാൽ  ഞാൻ  സന്ഘി ആയി മുദ്ര കുത്തപെടുമോ?  

ഇത് പോലെയുള്ള രാജ്യ ദ്രോഹികളെ ക്കാാൾ ഞാൻ വില മതിക്കുനത്  സന്ഘി കളെ തന്നെയാണ് . ഇനി അതിന്റെ പേരിൽ   മുദ്രകുത്തപെടേണ്ട വന്നാലും എനിക്ക് ഒട്ടും വിഷമം ഇല്ല. മറിച്ചു അഭിമാനമേയുള്ളൂ .

അവൻ കഴുത്തിലെ ടാഗ്  അഴിച്ചു അവൾക്കു  നല്കി . പിന്നെ അവൻ നിധി പോലെ കൈയിൽ  സുക്ഷിച്ച ആ ക്യാമറയും .   എനിക്ക് വേണ്ടാ ഈ ജോലി എന്ന് പറഞ്ഞു അവൻ നടന്നു നീങ്ങുമ്പോൾ  വിനിതയുടെ ശബ്ദം അവന്റെ കാതിൽ വന്നലച്ചു .   
" നിങ്ങൾക്കായി ഈ വിവരങ്ങൾ നല്കിയത് ക്യാമറമാൻ സജി മാർക്കൊസിനോപ്പം വിനിത മോഹൻ"    




  

2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

പ്രമോഷൻ (കഥ)




അവൻ ലക്ഷ്യബോധമില്ലാതെ ആ തെരുവിലുടെ നടന്നു.   വഴി വാണിഭക്കാരുമായി വില പെശുന്ന യാത്രികർ.  ഇടുങ്ങിയ ആ വഴികളിലുടെ നിയന്ത്രണം ഇല്ലാതെ വാഹനങ്ങൾ  ചീറി പായുന്നു. ഈ തെരുവിൽ നല്ലതും , വില കുറഞ്ഞതുമായ 'ടി ഷർട്ടും, ജീൻസും , ഷോർട്ട്സും എല്ലാം ലഭിക്കും. പക്ഷെ വില പേശുവാൻ അറിയണം എന്ന് മാത്രം.  നടക്കുന്നതിനിടെ  അയാൾ ഒരു സിഗരട്ട് കത്തിച്ച് പുക ഊതി വിട്ടു. 

"സാർ", ആ      വിളി കേട്ട് അയാൾ തിരിഞ്ഞു നോക്കി. ഒരു കാക്കാലത്തി. മുഴിഞ്ഞ വസ്ത്രം ധരിച്ച , വലിയ കുങ്കുമ പൊട്ടു തൊട്ട്  അറുപതു വയസോളം പ്രായം തോന്നിക്കുന്ന  ഒരു സ്ത്രീ. 
" കൈ നോക്കട്ടെ സാർ" , അവർ ആശയോടെ  ചോദിച്ചു .  "ഭാവി , ഭുതം എല്ലാം പറയാം സാർ . ഒരു 100 രൂപ തന്നാൽ മതി."    



അയാൾ വേണ്ടാ എന്നർത്ഥത്തിൽ തലയാട്ടി.  
      
"മുഖലക്ഷണം നോക്കി  കൃത്യമായി സാറിന്റെ സ്വഭാവം പറയാം സാർ."  അവർ വിടുന്ന ലക്ഷണം ഇല്ല. വീണ്ടും അവർ  പറഞ്ഞു "ഒന്നും കഴിച്ചിട്ടില്ല  സാർ ഇന്ന് . പറയട്ടെ സാർ .   വേണ്ടാ എന്ന് പറയരുത് . " 

അയാൾക്ക് ആകെ ദേഷ്യം വന്നു. "എനിക്ക് കൈ ഒന്നും നോക്കേണ്ടാ  ആവശ്യം ഇല്ല."   

"ഇല്ല സാർ , സാറിനു ഒരു പ്രശനം ഉണ്ട് . സാറിന്റെ  മുഖം പറയുന്നുണ്ട് ". അവർക്ക് വിടുവനുള്ള ഭാവമില്ല.  

അയാൾ കുറച്ചു ഉറക്കെ പറഞ്ഞു . ഇത് വലിയ ശല്യം ആയല്ലോ. 
അവൾ അയാളുടെ അരികിലേക്ക് ചേർന്ന് നിന്ന്. അഴുക്കു മണം പേറുന്ന ചേലയുടെ ഗന്ധം അയാൾക്ക് അസഹ്യമായി തോന്നി. 

കൈ കൊണ്ട് അയാൾ അവരെ അകറ്റി നിറുത്തി.  വേണ്ടാ , രൂപ തന്നേക്കാം , ശല്യം ഒഴിഞ്ഞു പോകട്ടെ എന്ന് കരുതി അയാൾ പോക്കറ്റിൽ  തപ്പി. പിന്നെ ഒരു 100 രൂപാ നോട്ട് ഏടുത്ത് അവർക്ക് നേരെ നീട്ടി . 

നിറഞ്ഞ മനസോടെ അവർ ആ രൂപ സ്വീകരിച്ചു . തിരിഞ്ഞു നടന്നു പോകുന്ന അവനെ നോക്കി അവർ വിളിച്ചു .

"സാർ , സാറിന്റെ പേര് എന്താണ് ?"

"വേണ്ട, അതിന്റെ ആവശ്യം ഇല്ല."

 തിരിഞ്ഞു നോക്കാതെ അവൻ പറഞ്ഞു.       

"ശരി ഞാൻ ചോദിക്കുന്നില്ല , പക്ഷെ എന്റെ നന്ദി നിങ്ങൾക്ക് സ്വീകരിക്കാമല്ലോ?"

അവൻ അവരേ തിരിഞ്ഞു  നോക്കി.  

"എനിക്ക് നിങ്ങളുടെ നന്ദി ആവശ്യം ഇല്ല. അയാൾ  അല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു."   

"മോനെ,"  ഇത്തവണ   അവരുടെ വിളിയിൽ സ്നേഹം അനുഭവപെട്ടു .

" നിങ്ങളെ കണ്ടിട്ട് നിങ്ങൾ ഒരു നല്ല വ്യക്തി ആണെന്ന് തോന്നുന്നു . നിങ്ങളുടെ പേര് എന്താണ് എന്നെങ്കിലും പറഞ്ഞിട്ട് പോകൂ. "   


"വിനീത്"  , അയാൾ പറഞ്ഞു .

"വിനീത്. "  നല്ല പേര് അവർ അയാളെ നോക്കി പറഞ്ഞു . 

" ഇനി എന്നെ വിട്ടേക്കു ", അയാൾ  ദൈന്യതയോടെ പറഞ്ഞു.  

"ശരി.  നിങ്ങൾക്ക് പോകാം , അതിനു മുമ്പ് ഒരു കാര്യം ഞാൻ നിങ്ങളോട്  പറയട്ടെ" , അവർ അനുവാദത്തിനായി ചോദിച്ചു .
  

ഇത്തവണ സ്വരം കനപ്പിച്ചു അയാൾ  അവരോടായി പറഞ്ഞു . "ഇത് വലിയ ശല്യം ആയല്ലോ. നിങ്ങൾക്ക്‌  രൂപ തന്നില്ലേ . ഇനി എന്താ വേണ്ടത് ."

" എനിക്ക് നിങ്ങൾ രൂപ തന്നു . പക്ഷെ ഞാൻ നിങ്ങളുടെ കൈ നോക്കിയില്ലല്ല്ലോ ?"

എനിക്ക് അറിയാമായിരുന്നു നിങ്ങൾ അങ്ങോട്ടേക്ക് തന്നെ വീണ്ടും വരും എന്ന്. അയാൾ പരുഷ സ്വരത്തിൽ പറഞ്ഞു. 

"നിങ്ങൾക്കു നല്ല കാലം വരുവാൻ പോകുന്നു . ഇപ്പോൾ എന്തിനെ കുറിച്ച് വിഷമികുന്നുവൊ ആ വിഷമം നിങ്ങൾക്ക് ഇല്ലാതാകും . അവർ പ്രവചിക്കുന്ന പോലെ പറഞ്ഞു."


"അവൻ അവരെ പുച്ഛത്തോടെ നോക്കി. ഇങ്ങനെ പ്രവചിക്കുവാൻ നിങ്ങൾ ദൈവം ഒന്നും അല്ലല്ലോ .  ഇല്ല , ഞാൻ ദൈവം ഒന്നും അല്ല. പക്ഷെ ആ ദൈവം ആയിരിക്കാം എന്നെ കൊണ്ട് ഇങ്ങനെ പറയിപ്പികുന്നത്."

"എനിക്ക് നിങ്ങളുടെ ഉപദേശം ആവശ്യമില്ല ."

 അവൻ അവരെ നോക്കി പറഞ്ഞു. 

"സത്യമായും  നിങ്ങൾ വിശ്വസിച്ചാലും , നിങ്ങൾക്ക് നല്ല കാലം വരുവാൻ പോകുന്നു . "

അവൻ അവരെ പരിഹാസ ഭാവത്താൽ നോക്കി.  പിന്നെ അവൻ അവരെ നോക്കി പറഞ്ഞു . 

"നിങ്ങൾക്ക് എന്തറിയാം എന്നെ കുറി?   എന്റെ ഈ പേര് അല്ലാതെ.  ഞാൻ ഇവിടെ ഇൻഡസ് ടെക്നോവിഷനിൽ ജോലി ചെയുന്നു . ഞാൻ എന്റെ ബോസ്സിനെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ . അയാൾ ഒരു  മൊശടൻ ആണ് എന്തിനും ഏതിനും കുറ്റം മാത്രം കണ്ടു പിടിക്കുന്ന ഒരു വഷളൻ .  ഇത്രക്ക് കഠിന ഹൃദയനെ ഞാൻ കണ്ടിട്ടില്ല.  എന്റെ  അപ്രെസൽ  ചെയ്തിരിക്കുനത് അയാൾ ആണ്. എനിക്ക് ഉറപ്പുണ്ട് അയാൾ ഒരിക്കലും എനിക്ക് നല്ല 'റേറ്റിംഗ്'  തരികയില്ല.  ഇപ്പോൾ റിസഷൻ  ആണല്ലോ. ഓരോ കാരണം കണ്ടു പിടിച്ചു കമ്പനി ആളുകളെ പറഞ്ഞു വിടുവാൻ നോക്കുകയാണ് . 'മാൻ പവർ' എത്ര കുറഞ്ഞോ കമ്പനിക്ക് അത്രയും   ലാഭം ആണ് .  "

"അല്ലെങ്കിൽ കഴിഞ്ഞ വർഷം എനിക്ക് ലഭികെണ്ടേ പ്രൊമോഷൻ അയാൾ തടഞ്ഞു വച്ചില്ലേ .  മൊട്ട തലയൻ . എനിക്കറിയാം ഞാൻ അയാളുടെ 'ഹിറ്റ്‌ ലിസ്റ്റിൽ '   ഉണ്ട് . മിക്കവാറും അയാളുടെ  'ഇൻപുട്ട്'  കമ്പനി സ്വീകരിക്കും.  നിങ്ങൾക്ക് അറിയില്ല എന്റെ  ഇപ്പോഴത്തേ അവസ്ഥ,  ഈ ജോലി  എനിക്ക് അത്ര ആവശ്യം ആണ് . ഇപ്പോൾ എങ്ങാനും ജോലി പോയാൽ പിന്നെ ഒരു ജോലി കിട്ടണം എന്നുണ്ടെങ്കിൽ മാസങ്ങൾ തന്നെ എടുക്കും ."

 അത് പറയുമ്പോൾ അയാളുടെ കണ്ണുകള്‍ നിറഞ്ഞു .

ഒന്നും മിണ്ടാതെ അയാളെ നോക്കുന്ന അവരേ നോക്കി അവൻ ഒന്ന് ചിരിച്ചു . 

" നിങ്ങൾക്ക് ഒന്നും ചെയുവാൻ ഇല്ല. ഇത് എന്റെ വിധി. "

അവൻ പതിയെ  മുന്നോട്ടു നടന്നു .

  "ദൈവം രക്ഷിക്കട്ടെ മകനെ " നടന്നു പോകുന്ന അവനെ നോക്കി അവർ പറഞ്ഞു.  

 അവർ പറയുന്നത് അവൻ ശ്രദ്ധിച്ചില്ല. അവനു തന്നെ അറിയില്ല എന്താണ് ഇനി ചെയേണ്ടത് എന്ന്.  അവന്റെ മനസിൽ അവന്റെ ബോസ്സിനെ കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു . അയാളുടെ  മൊട്ട തലയും, വളിച്ച ഒരു ചിരിയും. ശരിക്കും ഒരു റേഡിയോ തന്നെ. അങ്ങോട്ടേക്ക് ഒന്നും പറയുവാൻ അനുവദിക്കാതെ തുടർച്ചയായി സംസാരിക്കുന്ന മനുഷ്യൻ. എന്നാ വല്ല വിവരം ഉണ്ടോ . അതൊട്ടില്ല താനും.   പണ്ടാരം അടങ്ങാൻ , വല്ല വണ്ടി ഇടിച്ചെങ്ങാനും ചത്താൽ മതി ആയിരുന്നു  . അവൻ മനസ്സിൽ പ്രാകി.  കഴിഞ്ഞ ദിനം തന്നെ ഒരു കാരണവും ഇല്ലാതെ അയാൾ ചുടായി. വെറുതെ ഒരു പ്രഹസനം. ടെസ്റ്റ്‌ റിസൽറ്റസ്  ശരിയായില്ല എന്ന് പറഞ്ഞു . ഇതൊക്കെ അയാൾക്ക് ചോർത്തി കൊടുക്കുന്ന ആ സ്റെല്ലയെ ആദ്യം തല്ലണം . ചിരിച്ചു കളിച്ചു കാര്യം നേടുവാൻ അവൾ മിടുക്കിയാ . വെറുതെ അല്ല 'BBC' എന്ന് അവളെ  എല്ലാവരും വിളിക്കുനത്‌. 

ചിന്തകളിൽ മുഴുകി അവൻ റോഡിന്  കുറുകെ നടക്കുകയായിരുന്നു. എതിർ ദിശയിൽ നിന്നും വേഗത്തിൽ പാഞ്ഞു വന്ന  ആ  കാർ അവൻ കണ്ടില്ല. ശ്രദ്ധ മരികുംപോൾ ആണല്ലോ അപകടം സംഭവിക്കുനത്. ദുരേക്ക്  അവൻ തെറിച്ചു വീണു. റോഡിലേക്ക് തല വെട്ടി കമഴ്ന്നു വീണു  അവന്റെ  അവന്റെ തലയിലും ശരീരത്തിലും രക്തം പടർന്നു . ആ ഇടിയുടെ  അഘാതത്താൽ കമഴ്ന്നു  ബ്ബോധമറ്റു കിടക്കുന്ന അയാളുടെ അരികിലേക്ക്   വാഹനം ഓടിച്ചയാൾ ഇറങ്ങി വന്നു. അപ്പോഴേക്കും കാഴ്ച്ചക്കാർ ചുറ്റും കുടി . 

അയാൾ അവരോടായി പറഞ്ഞു .  

"ഒന്ന് പിടിക്കു  നമുക്ക് എത്രയും വേഗം ആശുപത്രിയിൽ   കൊണ്ടുപോകാം ."

 കമഴ്ന്നു കിടക്കുന്ന  വിനീതിനെ  ആരോക്കെയോ  ചേർന്ന്  പൊക്കി എടുത്ത്  അയാളുടെ കാറിൽ  കിടത്തി.  അയാൾ കീ കൊടുത്തിട്ട് പറഞ്ഞു 

"നിങ്ങൾ ആരെങ്കിലും ഓടിക്കു   നമുക്ക് "മെഡിക്കൽ  സെന്റർ "   പോകാം ." 

അവരിൽ ഒരാൾ അയാളുടെ നിർദേശം അനുസരിച്ചു.   കാർ  ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.  

കാറിന്റെ പിൻ സീറ്റിൽ ഇരുന്ന അയാൾ വിനീതിന്റെ  മുഖം  എടുത്ത് മടിയിൽ വച്ചു . മടിയിൽ കിടക്കുന്ന വിനീതിന്റെ  മുഖം അയാൾ തിരിച്ച് അറിഞ്ഞു. അയാൾ , വിനീതിനെ കുലുക്കി വിളിച്ചു .

 "വിനീത് ."  

 അയാളുടെ  മൊട്ടതലയിലെ വേർപ്പ്   അയാൾ കൈ കൊണ്ട്  തടവി.  ആ രാത്രിയിലും അയാൾ വിയർത്തിരുന്നു.  "വിനീത് ",  അയാൾ വീണ്ടും വിളിച്ചു .

ആ മനുഷ്യനെ അവൻ പകുതി ബോധത്താൽ തിരിച്ചു അറിഞ്ഞു.   അവൻ പതിയെ അയാളെ നോക്കി വിളിച്ചു "രാഘവ് ". 

 രാഘവ് അയാളെ നോക്കി  പറഞ്ഞു , 

" ഒന്നും സംഭവിച്ചിട്ടില്ല  വിനീത് . നമ്മൾ ആശുപത്രിയിലേക്ക് പോകുകയാണ്. രക്തം വാർന്നു ഒഴുകുന്ന തല അയാൾ മടിയിൽ ചേർത്തു വച്ചു . അയാളുടെ ഷർട്ടിലും, പ്യാൻസിലും രക്തകറ പടർന്നു."    

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം രാഘവ്  വിനീതിനോടായി പറഞ്ഞു. 

"ഒരു കാര്യം  എനിക്ക് നിന്നോടു പറയുവാനുണ്ട് "

അഭിനന്ദനങ്ങൾ  വിനീത് , "യു ഗോട്ട്  പ്രമോട്ട്ട്  മാൻ".  

ഗോട്ട് ദി ലറ്റർ ടുഡേ ഫ്രം HR " .  


അയാളുടെ ആ വാക്കുകൾ  കേട്ട്  അവൻ പതിയെ  മന്ത്രിച്ചു.  

"താങ്ക് യ്യൂൂ  ബോസ്സ്," .  പിന്നെ ആ കണ്ണുകൾ അടഞ്ഞു . എന്നേക്കുമായി ..