2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

അതിഥി (കവിത)

നാളെ പുലർകാലേ  എന്നെ തേടി
അറിയാതോരതിഥി  വന്നെത്തുമല്ലോ  
ജയിലിൻറെ നാലു  ചുവരിൽ  നിന്നും
നെടുവീർപ്പിൻ ശബ്ദം ഉയരുന്നുവോ ?

തെല്ലും വിഷാദം എനിക്കില്ലല്ലോ 
അത്രയ്ക് പാതകം ചെയ്തു പോയി
എങ്കിലും ഉള്ളിന്റെ ഉള്ളിൽ നിന്നും
നൊമ്പരത്തിൻ മുറി പാടുയരുന്നുവോ ?

ആരുടെ ചേതനയിൽ നിന്നുണർനീ -
ജീവെനെടുക്കുവാൻ പ്രേരണയായി
പേടി തുളുംബുന്നോരെൻ മനസ്സിൽ  
കത്തി തൻ ശീൽകാരം ഒന്നുയർന്നു

പിന്നെ പിടയുന്ന പ്രാണൻ കണ്ടു
എന്തിനെന്നറിയാതെ ആർക്കു   വേണ്ടി
അറിയതെ ചെയ്തൊരുബദ്ധ മായി

പെങ്ങൾ തൻ മാനത്തിനുത്തരമായി
ചൂണ്ടിയ കത്തിയിൽ ചോര ചീന്തി
വിധിയുടെ മനസാക്ഷി കോടതിയിൽ
എന്നെ ഞാൻ  എന്നേക്കും  എഴുതി തള്ളി

പിടയുന്ന ജീവനിൽ നിന്നകന്നു 
തെല്ലൊന്നു്റങ്ങാൻ കഴിഞ്ഞുവെങ്കിൽ
ഇല്ലില്ല ശാന്തി തൻ ചെറു കണിക
തെല്ലുപോലും നിനക്ക്ന്യമല്ലോ

ഈ രാത്രി ഒന്ന് കഴിഞ്ഞുവെങ്കിൽ
പുലരി തൻ സാമിപ്യം അറിഞ്ഞു വെങ്കിൽ
മരണത്തിൻ കലൊച്ച  കേട്ട് നില്കെ
അവസാനം ശാന്തി അറിയുന്നു ഞാൻ








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ