2015, ഡിസംബർ 28, തിങ്കളാഴ്‌ച

സ്വാതിതിരുനാളിന്‍ കാമിനീ (കഥ)ഹരീന്ദ്രന്റെ  ഫോണ്‍  വന്നപ്പോൾ ഞാൻ പാട്ട് കേട്ട് കൊണ്ടിരിക്കുകയായിരുന്നു .   രാവിലെ പ്രാതൽ കഴിച്ച  റൊട്ടി കഷ്ണത്തിൻ അവശിഷ്ടങ്ങൾ  പ്ലേറ്റിൽ തന്നെയുണ്ട് . തീൻ മേശ പുറത്തായി ഇന്നത്തെയും, ഇന്നലത്തേയും പത്രം കിടപ്പുണ്ട് . ഇന്ന് ഞായറാഴ്ചയാണ്.  അതുകൊണ്ടുതന്നെ ഫ്ലാറ്റ്  വൃത്തിയാക്കുവാൻ ഇന്ന് പയ്യൻ വരികയില്ല. സീനയ്ക്ക്  കണ്ണൂരിലേക്ക് ട്രാൻസ്ഫർ ആയതു കൊണ്ട്  സീന അവിടെയും ഞാൻ ഇവിടെയും ആയി കഴിയുന്നു .

കഴിഞ്ഞ ആഴ്ച കണ്ണൂരിലേക്ക് പോയതാ. ഇന്നലെ വൈകുന്നേരം പോകുവാൻ ഇരുന്നതായിരുന്നു. ആഴ്ച്ചകളിൽ  അങ്ങോട്ടേക്കും , ഇങ്ങോട്ടേക്കുമായുള്ള   യാത്രകൾ.  ചിലപ്പോൾ സീന  ഇവിടേക്ക് വരും, അല്ലെങ്കിൽ   ഞാൻ അങ്ങോട്ടേക്ക് പോകും . ഇന്നലെ വിളിച്ചപ്പോൾ ഇടറിയ ശബ്ദം തിരിച്ചറിഞ്ഞു സീന പറഞ്ഞു 

 "നാളെ അച്ചായൻ വരേണ്ട . ബസിൽ ഇരുന്നു കാറ്റ് അധികം കൊണ്ട് ജലദോഷം വരുത്തേണ്ടാ."  

മേശ പുറത്തു ഇരുന്ന വിൽസിൻ പാക്കറ്റ് തുറന്നു ഒരു സിഗരറ്റ് എടുത്തു കത്തിച്ചു . പുക ചുരുളുകൾ  ഇരുൾ മൂടിയ മുറിയിൽ വിലയം പ്രാപിക്കുന്നു . ചാനലുകൾ മാറ്റുന്നതിൻ ഇടയിൽ മിന്നായം പോലെ കണ്ടു .ടി. വി യിൽ   "ഹൃദയരാഗം" . റിമോട്ടിൽ നിന്നും  കൈ വിരലുകൾ എടുത്തു മാറ്റി .


ഭാവഗായകനായ ജയചന്ദ്രന്റെ മനോഹര സ്വരം..


സ്വാതിതിരുനാളിന്‍ കാമിനീ
സപ്തസ്വരസുധാ വാഹിനീ...
ത്യാഗരാജനും ദീക്ഷിതരും
തപസ്സുചെയ്തുണര്‍ത്തിയ സംഗമമോഹിനീ..ദക്ഷിണ മൂർത്തി സ്വാമിയും ,

ശ്രീകുമാരൻ തമ്പിയും ചേർന്ന് സമ്മാനിച്ച

അനശ്വരമായ ഗാനം.  ആ ഗാനത്തിൽ ലയിച്ചിരിക്കുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത് . അല്ലെങ്കിലും  അനവസരത്തിൽ നമ്മെ ബുദ്ധിമുട്ടികുവാൻ ആണല്ലോ ഈ 

മൊബൈൽ കണ്ടു പിടിച്ചിരിക്കുന്നത് .


നോക്കിയപ്പോൾ ഹരീന്ദ്രൻ ആണ്. അതല്ലേ ഞാൻ ആദ്യം  പറഞ്ഞത് പാട്ട് കേട്ടിരിക്കുമ്പോൾ  ആണ് ഹരിയുടെ ഫോണ്‍ വന്നുത് എന്ന്. 


എന്താ ഹരി എന്ന് ഞാൻ അവനോടു ചോദിക്കും മുന്നേ അവൻ പറഞ്ഞു , 

"തോമാച്ചാ നീ വേഗം ഒരുങ്ങി വാ. നമുക്ക് ഒരിടം വരെ അത്യാവശ്യമായി പോകണം ."

 ഞാൻ ചോദിച്ചു . "എവിടെ " 

"അതെല്ലാം പറയാം . നമ്മുടെ അനുപിന്റെ ഒരു കാര്യത്തിനാ . ഞാൻ പതിനഞ്ചു മിനുട്ടിനുള്ളിൽ നിന്റെ വീട്ടിൻ മുന്നിൽ എത്തും ."  എന്ന് പറഞ്ഞു ഹരീന്ദ്രൻ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.    


ഞാൻ എന്റെ രൂപം കണ്ണാടിയിൽ നോക്കി . ഷേവ് ചെയ്തിട്ടില്ല. കുളിച്ചിട്ടില്ല , ടോയിലറ്റിൽ പോയിട്ടില്ല. കുളിച്ചില്ലെങ്കിലും കുഴപ്പം ഇല്ല.  ഷേവ് ചെയ്യാതെ ഇറങ്ങുവാൻ കഴിയില്ല. അവിടെ അവിടെ ആയി നരച്ച രോമങ്ങൾ മുഴച്ച് നിൽക്കുന്നു . ഗ്ലാമർ മൊത്തം പോകും. അത്   കൊണ്ട് ഷേവിങ്ങ്  ഉപേക്ഷിക്കാതെ ,  കുളിയും , ബാക്കി പരിപാടികളും വേണ്ട എന്ന്  തന്നെ വച്ചു.  

അനുപും , ഹരീന്ദ്രനും, ഞാനും പ്രീ ഡിഗ്രി വരെ ഒരുമിച്ചു പഠിച്ചവർ . ഹരീന്ദ്രൻ ഫസ്റ്റ് ഗ്രൂപ്പിലും,  അനുപ് ഫോർത്ത് ഗ്രൂപ്പിനും ചേർന്നു . ഇത് രണ്ടിനും അഡ്മിഷൻ കിട്ടാത്ത ഞാൻ തേർഡ്  ഗ്രൂപ്പ്  എടുത്തു .  കാലം ഹരീന്ദ്രനെ ഒരു 
എഞ്ചിനീയർ ആക്കി. അനുപ്   അറിയപെടുന്ന ഒരു ചാർട്ടേർഡ്  അക്കൗണ്ടന്റ് ആയി. "പഠിക്കുവാൻ ബഹുമിടുക്കനായ ഞാൻ  പ്രീ ഡിഗ്രി കടന്നുകൂടിയപ്പോൾ  പത്രത്തിലെ ഒരു ഇന്റർവ്യൂ   വാർത്ത കണ്ടു.  എയർ ഫോർസിൽ .    വിജയകരമായി  ആ കടമ്പ കടന്നു  ഞാൻ  "എയർ മാൻ"  ആയി എയർഫോഴ്സിൽ ചേർന്നു.  അവിടെ  പതിനഞ്ച് വർഷങ്ങൾ . അത് കഴിഞ്ഞു ഞാൻ VRS എടുത്ത് നാട്ടിൽ തിരിച്ചെത്തി . ഇപ്പോൾ ഇവിടെ ഒരു  കമ്പനിയിൽ സെക്യൂരിറ്റി ഓഫീസർ  ആയി ജോലി ചെയുന്നു. 

അനുപിന് വലിയ ഒരു ഓഫീസ്  തന്നെയുണ്ട്.  അവന്റെ കീഴിൽ ആറേഴു പേർ ജോലി ചെയുന്നുമുണ്ട്.  എന്റെ മനസ്സിൽ ഉദിച്ച ചോദ്യം അപ്പോൾ അനുപിന്റെ പ്രശ്നം എന്താണ് എന്നായിരുന്നു?

ഇനി അവൻ വല്ല സാമ്പത്തിക ക്രമ കേടുകളിൽ വല്ലതും പെട്ടിടുണ്ടാകുമോ? അനുപിനെയും , ഹരിയും ഇപ്പോൾ കണ്ടിട്ട് തന്നെ മാസങ്ങൾ ആകുന്നു .  ഇടയ്ക്ക് വല്ലപ്പോഴും ഒക്കെ ഒന്ന് വിളിക്കും എന്നല്ലാതെ പഴയപോലെയുള്ള കൂടി കാഴ്ച്ചകൾ അങ്ങനെ പതിവില്ല. എല്ലാവർക്കും തിരക്കാണ് . ആഴ്ചകളിലെ   രണ്ടു ദിവസം അങ്ങൊട്ടെക്കും , ഇങ്ങോട്ടേക്കും ഉള്ള നെട്ടോട്ടത്തിൽ എവിടെ പഴയ കൂട്ടുകാരെ കാണുവാൻ നേരം. 

ഇപ്പോൾ ഇങ്ങനെ ഹരി വിളിച്ചു പറയുവാൻ കാരണം എന്തായിരിക്കും. പണ്ടും ഹരി ഇങ്ങനെ തന്നെ ആയിരുന്നു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ വിളിക്കും . ഒരു "സെക്കന്റ്‌ക്ലാസ്സ്‌ "  കാരന്റെ അനുഭവ ജ്ഞാനമോ , വീക്ഷണമോ  ഒരിക്കലും ഒരു ഫസ്റ്റ് ക്ലാസ്സ്‌ കാരനോ, അല്ലേൽ റാങ്ക് ഹോൾഡറിനോ ഉണ്ടാകില്ല. അതും കുടാതെ വഷളത്തരങ്ങൾ ആവശ്യത്തിൽ ഏറെ ഉള്ളതിനാലാകാം  ഏതു  പ്രശ്നങ്ങൾക്കും പരിഹാരം എന്റെ കൈയിൽ ഉണ്ടായിരുന്നു. 

അപ്പോഴേക്കും താഴെ  ഹരിയുടെ കാറിന്റെ ഹോൺ മുഴുങ്ങി. പ്യാനട്സ്  ഇട്ട ശേഷം , തല ഒന്ന് ചീകി എന്ന് വരുത്തി.  ആഴ്ച്ചകൾക്കു മുമ്പ്  കാലിയായ ഡിയോഡ്രന്റ്  കുപ്പി  നെഞ്ചിനോടും , കക്ഷത്തിനോടും  ചേർത്തമർത്തി  ഞെക്കി. പിന്നെ  അയയിൽ നിന്നും ഷർട്ട് എടുത്തു അണിഞ്ഞു. വാതിൽ പൂട്ടി  എന്ന് ഉറപ്പ് വരു
ത്തിയ ശേഷം , പേഴ്‌സ്  കീശയിൽ തിരുകി  ഇറങ്ങി. നടന്നു . ഷർട്ടിന്റെ കൈ  തെറുത്തു കയറ്റുകയും ,  ബട്ടൻസ് ഇടുകയും ഇതിനോടകം കഴിഞ്ഞിരുന്നു. 

ഹരിയുടെ കറുത്ത 'വാഗൺ R' എന്നെ കാത്ത് താഴെ കിടപ്പുണ്ടായിരുന്നു. എന്നെ കണ്ടതും ഹരി പറഞ്ഞു , "

വാ ,  പോകാം  ". 

 ഞാൻ കയറിയ ശേഷം  ഹരി കാർ സ്റ്റാർട്ട്‌ ചെയ്തു. വളവു കഴിഞ്ഞു പതിയെ അവന്റെ കാർ മെയിൻ റോഡിലേക്ക് കയറി. ഞായർ ആഴ്ച   ആയത്‌ കൊണ്ട് നിരത്തിൽ വലിയ  തിരക്ക് അനുഭവപെട്ടില്ല. മിക്ക കടകളും അടഞ്ഞു കിടക്കുന്നു. ഹരി ചോദിച്ചു.

"സീനയുണ്ടോ ഫ്ലാറ്റിൽ" . 

"ഇല്ല ഇന്നലെ അങ്ങോട്ടേക്ക്  പോകാൻ  ഇരുന്നതാ ,  ചെറിയ ഒരു ജലദോഷം . അതുകൊണ്ടു പോയില്ല "

ഹോണ്‍ അടിച്ചു കൊണ്ട് പിറകെ വരുന്ന സുപ്പർ ഫാസ്ടിനു  സൈഡ്  കൊടുത്ത ശേഷം ഹരി ചൂയിംഗത്തിൻ ഡബ്ബ എനിക്ക് നേരെ നീട്ടി . ഒരു ചൂയിംഗം എടുത്ത നുണഞ്ഞ ശേഷം ഞാൻ ചോദിച്ചു 

"എന്താ ഹരി, അനുപിന്റെ പ്രശ്നം? "

കാറിന്റെ AC അല്പം കൂട്ടിയ ശേഷം അവൻ എന്നോടു പറയുവാൻ തുടങ്ങി. " അനുപിന്റെയും , രേണുകയുടെയും പ്രണയ വിവാഹം തൊട്ടുള്ള കാര്യങ്ങൾ നിനക്കു അറിയാമല്ലോ ."

"വിവാഹത്തിന് മുമ്പേ എനിക്കവരെ അറിയാമല്ലോ. ഞാൻ രേണുവിനെ  വളയ്ക്കാൻ നോക്കിയിട്ട് സീൻ കീറിയത് അല്ലെ."

ഞാൻ ഒരു  വഷളൻ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു. 

"അവരുടെ ഒടുക്കത്തെ പ്രണയം ആയിരുന്നല്ലോ. ഒരു ഒന്ന് ഒന്നര പ്രണയം. "

ഞാൻ ഇത്രയും പറഞ്ഞിട്ടും ഹരി ചിരിച്ചില്ല. 
അസ്ഥാനത്ത്‌  തമാശ പറയുന്ന പോലെ എന്നെ അവൻ ദഹിപ്പിച്ചു നോക്കി. 

"അവര് തമ്മിൽ ഇപ്പോൾ അത്ര രസത്തിൽ അല്ല. അത് സംസാരിക്കുവാനാ നമ്മൾ പോകുന്നത്." 

 എന്റെ  ഈശോയെ  എന്ന്  പറഞ്ഞു ഞാൻ വാ പൊളിച്ചു ഇരുന്നു പോയി. ഷാരുഖ് ഖാനേയും , കാജലിനേയും പോലെ   ഒരേ കോളേജിൽ  പഠിക്കുമ്പോൾ , പ്രണയിച്ചു നടന്നവർ . അനൂപ് എങ്ങനെ രേണുവുമായി പ്രണയത്തിൽ ആയി? കാരണം രേണുവിനെ ഞാനും പ്രണയിച്ചിരുന്നല്ലോ . 

'കോളേജ് ഡേ' പരിപാടിയിൽ രേണുകയുടെ ന്യത്തം ഉണ്ടായിരുന്നു.  "കൃപയാ പാലയ ശൌരേ , കരുണാ രസ വാസാ " സ്വാതി തിരുനാൾ കൃതി . അന്നത്തെ അവളുടെ നടനം എനിക്ക് ഇപ്പോഴും ഓർമ്മ യുണ്ട്. അത് കണ്ടിട്ട് തന്നെ ആയിരിക്കും അനുപും അവളെ പ്രണയിച്ചത് .  അവനും നന്നായി പാടുമായിരുന്നല്ലോ . അതായിരിക്കാം അവരെ തമ്മിൽ അടുപ്പിച്ചത് .

ഏതൊരു പെൺകുട്ടിയെ കണ്ടാലും അവളോട്‌ ഇഷ്ടം തോന്നുക എന്ന സ്വഭാവ സവിശേഷത എന്നിൽ ഉടലെടുത്ത കാലമായിരുന്നു അക്കാലം . അതുകൊണ്ട്കൂടിയാകാം, രേണുകയെ ഞാനും പ്രേമിക്കുവാൻ ആരംഭിച്ചു.ഞാൻ രേണുകയെ പ്രേമിക്കുന്ന വിവരം  ഹരിയോടും, അനുപിനോടും പറഞ്ഞിരുന്നു . അന്ന് അനുപ് പറഞ്ഞ 
വാക്കുകൾ ഇപ്പോഴും ഓർമ്മയുണ്ട് .

"ഞങ്ങൾ ഇരിക്കുമ്പോൾ ഒരു നായര് കൊച്ചിനെ അങ്ങനെ ഒരു നസ്രാണി കയറി പ്രണയിക്കേണ്ടാ . "

ഇന്നാണെങ്കിൽ   "അസഹിഷ്‌ണുത" എന്ന പദം ഉപയോഗിക്കാമായിരുന്നു . എന്ത് ചെയ്യാം അന്നത്തെ നിഘണ്ടുവിൽ ആ പദം ഇന്നത്തെ പോലെ അത്ര പ്രശസ്തമായിരുന്നില്ല . ചാരു അല്ലെങ്കിൽ ചിരുത എന്ന് പറയുന്ന പോലെ   രേണു അല്ലെങ്കിൽ മറ്റൊരാൾ എനിക്ക് അത്രയേ ഉണ്ടായിരുന്നൂള്ളൂ. അങ്ങനെ ഞാൻ  രേണുവിന്  പകരം എലിസബത്തിനെ കണ്ടെത്തി . 


കോളേജ്  ഡേ  കഴിഞ്ഞിട്ട്   ഒരു ദിനം അനുപ് ഞങ്ങളോട് പറഞ്ഞു. എടാ ഇന്ന് ഒരു സംഭവം ഉണ്ടായി . എന്ത് സംഭവം ഹരിയും , ഞാനും ഒരുമിച്ച്  ചോദിച്ചു?

"ഇന്ന് രേണു എന്നോടു ഒരു കാര്യം ചോദിച്ചു ,

അനുപിനോടു ഞാൻ " ഇഷ്ടമാണ്  " എന്ന് പറഞ്ഞാൽ നീ അത് തമാശയായി എടുക്കുമോ അതോ കാര്യം ആയി തന്നെ എടുക്കുമോ ?"

"നീ എന്ത് പറഞ്ഞു അതിനുള്ള മറുപടി" . 

അവൻ  പറഞ്ഞു.
" ഞാൻ തമാശയായി കരുതും എന്ന്."

 ഞാൻ ഇടക്ക് കയറി പറഞ്ഞു. 

" കളഞ്ഞു . "ഇതാണ് എറിയുവാൻ അറിയുന്നവന്റെ കൈയിൽ ദൈവം വടി കൊടുക്കില്ല എന്ന് പറയുന്നത് ."

അവൻ ഒന്ന് നിറുത്തിയ ശേഷം പറഞ്ഞു .

"ഞാൻ അങ്ങനെ പറഞ്ഞപ്പോൾ രേണുവിന്റെ  മുഖം വാടി."

 കുറച്ചു കഴിഞ്ഞപോൾ ഞാൻ പറഞ്ഞു ...


“Because I know, you don’t like me ….. I know you love me;”  


ഞാൻ  ഹരിയെ നോക്കി പറഞ്ഞു ."

"ചെക്കൻ പുരോഗമിച്ചു !"


ഹരി  ഇറങ്ങാം എന്ന് പറഞ്ഞപോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത് . കാർ അനുപിന്റെ ഓഫീസിൽ പാർക്ക്‌ ചെയ്തിരിക്കുന്നു . അന്ന് ഞായറാഴ്ച ആയതിനാൽ ആരും ഓഫീസിൽ ഉണ്ടായിരുന്നില്ല.  വാതിൽ തുറന്നു ഞങ്ങൾ അകത്തു പ്രവേശിച്ചു . കുറെ അലമാരകൾ അതിലെല്ലാം കുറെ ഏറെ ഫയലുകൾ .  അനുപ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ . ഞങ്ങൾ അവനു  അഭിമുഖമായി ഇരുന്നു. അനൂപ്  എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു എന്ന് വരുത്തി.  ഞാൻ ഇരുന്ന ശേഷം ചുറ്റും ഒന്ന് നോക്കി. എന്നെ നോക്കി അനുപ് പറഞ്ഞു 

"ഹരി എല്ലാ വിവരവും പറഞ്ഞിട്ടുണ്ടാകുമല്ലോ, അല്ലെ ."   അവൻ വളരെ വ്യസനത്തോടെയാണ് സംസാരിച്ചത് . അണ്ടി കളഞ്ഞ അണ്ണാനെ പോലെയുള്ള മൂകഭാവം .

അതിനു മറുപടി എന്നോണം ഞാൻ ചോദിച്ചു.

"എന്താ അനുപ് പ്രശ്നം . നിങ്ങൾ എങ്ങനെ കഴിഞ്ഞിരിന്നുതാ ? രേണു ഇല്ലാതെ ജീവിക്കുവാൻ പറ്റില്ല എന്ന് പറഞ്ഞത് നീ തന്നെയല്ലേ."

അനുപ് ഒന്ന് മന്ദഹസിച്ചു എന്ന് വരുത്തി . പിന്നെ പറഞ്ഞു.

"പ്രേമിക്കുന്ന പോലെയല്ലല്ലോ ജീവിതം. ഞങ്ങൾക്കിടയിൽ ഒരു പാടു പ്രശ്നങ്ങൾ , പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങൾ .  ആകെ മടുത്തു. ഡിവോർസിന് അപ്ലൈ ചെയുവാൻ ഞാൻ തീരുമാനിച്ചു ."

ഉറച്ച തീരുമാനത്തോടെയാണ് അനുപ് ആ വാക്കുകൾ ഉരുവിട്ടത്.

ഹരി  ഇടയ്ക്ക് കയറി പറഞ്ഞു . 

"നീ ചാടി കയറി ഒന്നും ചെയേണ്ട . എല്ലാം നമുക്ക് ആലോചിച്ച് തീരുമാനിക്കാം."

"ഇല്ല,  ഇനി കുടുതൽ ആലോചിക്കുവാൻ ഒന്നും ഇല്ല. ഞാൻ ശരിക്കും ആലോചിച്ച ശേഷം ആണ് ഈ തീരുമാനത്തിൽ എത്തിയത് . അവൾ വല്ലാതെ പൊസസ്സിവ് ആണ്. പണ്ട് പ്രേമിച്ച നടന്ന പോലെ ഇപ്പോഴും നടക്കണം എന്ന്   ശാഠ്യം  പിടിച്ചാൽ .
ഞാൻ അവളെ കെയർ ചെയുന്നില്ല എന്നൊക്കെ പറയുന്നു.  എന്റെ ജോലിയുടെ അവസ്ഥ അവൾ മനസിലാക്കുവാൻ ശ്രമിക്കുന്നില്ല. 

ഞാൻ  ആരോടും അധികം സംസാരിക്കുവാൻ  പാടില്ല . എന്നെ അവളുടെ സാരി തുമ്പിൽ  കെട്ടി ഇടണം, അതാണ് അവളുടെ വിചാരം . എന്നെ മോശക്കാരൻ  ആകുവാൻ വേണ്ടി അവൾ അവളുടെ അച്ഛനോട് പറഞ്ഞു എനിക്ക് വേറെ ഒരു   ബന്ധം ഉണ്ട് എന്ന് വരെ . എന്നെയും  എന്റെ സെക്രട്ടറിയെയും ചേർത്ത് അപവാദം പറഞ്ഞു പരത്തി."

ഒരു ഗ്യാപ്  കിട്ടിയപ്പോൾ  ഇടയ്ക്ക് കയറി ഞാൻ ചോദിച്ചു.

"എന്താ അങ്ങനെ വല്ലതും ഉണ്ടോ". 

എന്നെ ദേഷ്യത്തോടെ  നോക്കിയിട്ട് ഹരി പറഞ്ഞു നിന്റെ സ്വഭാവം പോലെ അല്ല അനുപിന്റെത് .   ഇതൊന്നും ശ്രദ്ധിക്കാതെ അനുപ് പറഞ്ഞു കൊണ്ടേ ഇരുന്നു.  

"ഒരു ദിവസം ഓഫീസിൽ വന്നും അവൾ വലിയ ബഹളം  ഉണ്ടാക്കി. എല്ലാവരുടെയും  മുമ്പിൽ ഒരു വിഡ്ഢിയെ പോലെ എനിക്ക് തല കുനിച്ചു നിൽക്കേണ്ടി വന്നു .  
ഞാൻ  കഷ്ടപെടുന്നതും ബുദ്ധിമുട്ടുന്നതും അവൾക്കും കൂടി ആണെന്നുള്ള ചിന്ത പോലും അവൾക്കില്ല ."


അവനെ മുഴുവനും പറയുവാൻ അനുവദിക്കാതെ ഹരി പറഞ്ഞു . 

"എടാ പ്രശ്നങ്ങൾ ഇല്ലാത്തവർ  ആരാണ് . ഞാനും ദീപയും തമ്മിൽ ഇടയ്ക്കിടെ വഴക്ക് ഉണ്ടാകാറുണ്ട്. പക്ഷെ അത് കുറച്ചു കഴിഞ്ഞാൽ അങ്ങ് മാറും . ഇതിനൊക്കെ വിവാഹ മോചനം ആണോ ഒരു പരിഹാരം . അല്ലെ തോമാച്ചാ , എന്നെ നോക്കി ഹരി പറഞ്ഞു."

അത് വരെ മിണ്ടാതിരുന്ന ഞാൻ പറഞ്ഞു . 

"അനുപ് , നീ എന്തായാലും വിവാഹ മോചനത്തിനു തീരുമാനിച്ചില്ലേ . ധൈര്യമായി  ആ കരാർ  ഒപ്പിട്ടോളു . ഹരിയും , അനുപും എന്നെ  വല്ലാതെ നോക്കി. ഞാൻ ശാന്തനായി പറഞ്ഞു . ആ പേപ്പർ നീ   കൈയിൽ വച്ചോളു. ഇനി നിങ്ങൾ തമ്മിൽ ഇത് പോലെ  ഒരു പ്രശ്നം വരികയാണെങ്കിൽ നീ ഒട്ടും മടിക്കാതെ അവളുടെ കരണത്ത് ഒന്ന് പൊട്ടിച്ചേക്കണം. 

വേണമെങ്കിൽ  രണ്ടാകാം . അതിൽ  കൂടരുത് .  . പിരിയാൻ തീരുമാനിച്ചതല്ലേ . അപ്പോൾ അതും നല്ല ഒരു "എവിഡനസ്"   ആകും . 

ഒന്ന് പൊട്ടിച്ചതിന് ശേഷം നീ ഒപ്പിട്ട വിവാഹ മോചന കരാർ   അവളെ കാണിക്കുക. എന്നിട്ട് സമാധാനത്തോടെ നിങ്ങൾ പിരിഞോളു."  

എന്നെ കൊണ്ടുവന്നത്  തന്നെ അബദ്ധമായി എന്ന 
മട്ടിൽ  ഹരി എന്നെ ചുളിഞ്ഞുനോക്കി .

ഹരിയെ നോക്കി ഞാൻ പറഞ്ഞു .

"ഈ ചീള് കാര്യം സംസാരിക്കുവാനാണോ വളരെ അത്യാവശ്യം ആണെന്ന് പറഞ്ഞു  നീ എന്നെ വിളിപ്പിച്ചത്. മര്യാദക്ക് രണ്ടു സ്മാൾ അടിക്കേണ്ട സമയത്താ . "

ബാക്കി ഞാൻ മുഴുമിപ്പികും മുമ്പേ ഹരി എന്റെ വായ്‌ പൊത്തി .

ഈ സംഭവം നടന്ന ശേഷം ഇപ്പോൾ അഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.  അനുപിന്  വീണ്ടും ഒരു അവസരം രേണു കൊടുക്കുകയും ,  ഞാൻ പറഞ്ഞ പോലെ കിട്ടിയ അവസരം മുതലാക്കി  അനുപ്  രേണുവിന്റെ  കരണത്തടിക്കുകയും ചെയ്തു.  അന്നേ ദിവസം   അവിടെ വച്ച് തന്നെ അവൻ അവളെ പിരിയുകയാണെന്ന്  അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു,

പക്ഷെ  അതോടെ അവരുടെ പ്രശ്നം "മാന്നാർ മത്തായി സ്പീക്കിങ്ങിൽ"  ജനാർദനൻ , പറഞ്ഞ പോലെ "എല്ലാം കോംപ്ലിമെന്റ്റ്‌"  ആയി തീരുകയും ചെയ്തു .  സുഖകരമായ പരിണാമത്തിൻ അവസാനം അവൻ എന്നെ വിളിച്ചു  നന്ദി രേഖപെടുത്തുകയും ചെയ്തു. 

പക്ഷെ ഇപ്പോൾ ഞാനും ഹരിയും തമ്മിൽ കണ്ടാൽ മിണ്ടുകയില്ല.  അതിനും ഒരു കാരണം വേണ്ടേ?.  എന്നാൽ കേട്ടോളു . ഹരിയും , ദീപയും തമ്മിൽ ഒരു ദിനം പൊരിഞ്ഞ വഴക്ക് . അറ്റ കൈക്ക് ഹരി ഞാൻ പറഞ്ഞ "ഉപായം"  അങ്ങട് നടപ്പിൽ വരുത്തി . ദീപയുടെ കരണം നോക്കി ഹരി കണക്കിന് ഒന്ന് പൊട്ടിച്ചു. പക്ഷെ അത് ഒരു ഒന്ന് - ഒന്നര കൊടുപ്പ് ആയിരുന്നു.  എന്തായാലും അവരുടെ കാര്യം അതോടെ ശരിയായി . ഇപ്പോൾ "ഡിവോർസിന്"   രണ്ടു പേരും ചേർന്നു ഹർജി സമർപ്പിച്ചിരിക്കുകയാണ് .

നമ്മളെ കൊണ്ട് ഇത്രയൊക്കെ അല്ലേ പറ്റുകയുള്ളൂ , അല്ലാതെ പിന്നെ ......


      

      
വിൽക്കാനുണ്ട് സ്വപ്നങ്ങൾ


നട്ടുച്ച നേരത്ത് തൊടിയിലെ കിണറ്റിൽ നിന്നും വെള്ളം കോരി തലയിൽ ഒഴിച്ചു കുളിക്കുന്ന അഭയൻ . തോർത്ത് മാത്രം അരയിൽ ചുറ്റി  പതിനഞ്ചോ, ഇരുപതോ ബക്കറ്റ് വെള്ളം തലയിൽ ഇങ്ങനെ ഒഴിച്ചു കൊണ്ടേ ഇരിക്കും . ഒരു യന്ത്രത്തെ പോലെ...  അഭയനിൽ നിന്നാണ് ഈ കഥ തുടങ്ങുന്നത് . ഇന്നേരത്ത് ഇത് പോലെ ഒരു കുളി അവന് പതിവുള്ളതാണ് . പറമ്പിൽ നിന്നും കയറും മുമ്പേ ഒന്ന് കുളിക്കണം , അത് കഴിഞ്ഞേ  അവൻ ഉച്ച ഭക്ഷണം കഴിക്കുകയുള്ളൂ . അവനും , അമ്മ ഭവാനി അമ്മയും അതാണ് അവന്റെ കുടുംബം .  എട്ടാം ക്ലാസിൽ തോറ്റ് ഇനി  പഠിക്കണമോ വേണ്ടയോ  എന്ന് തിരുമാനിച്ചു ഉറപ്പികേണ്ട സമയത്ത് ആയിരുന്നു അച്ഛന്റെ മരണം. അതുകൊണ്ട് അവന്റെ തിരുമാനം അവൻ നടപ്പിൽ വരുത്തി. എട്ടാം ക്ലാസോടെ പഠിപ്പ് ഉപേക്ഷിച്ചു..

അവനും , അമ്മയ്ക്കും കുടി കഴിയുവാൻ ഉള്ള വക ആ അമ്പത് സെന്റ്‌ ഭുമിയിൽ നിന്നും കിട്ടും . വീട്  കഴിഞ്ഞ ബാക്കി ഉള്ള സ്ഥലം മുഴുവനും അവൻ കൃഷി ഇറക്കിയിട്ടുണ്ട് . കപ്പ, വാഴ , കവുങ്ങ്, തെങ്ങ് , വെണ്ട , വഴുതിന, മുളക് , തക്കാളി, അച്ചിങ്ങ, ജാതി, കുരുമുളക്  മുതലായവ എല്ലാം അവന്റെ തൊടിയിൽ ഉണ്ട്. ഇതൊക്കെയാണെങ്കിലും അഭയൻ ഒരു കഥയില്ലാത്തവൻ ആണെന്നാണ് ഭവാനി അമ്മയുടെ  അഭിപ്രായം. ഇങ്ങനെ ഒരു തിരു മണ്ടൻ തന്റെ വയറ്റിൽ വന്നു ജനിച്ചുവല്ലോ എന്ന് അവർ അവനോടു വഴകിടുമ്പോൾ പരിഭവിക്കും . ഇങ്ങനെ യുള്ള  പരിഭവം പറച്ചിലും , ശകാരവും അവരുടെ ജീവിതത്തിൽ പതിവുള്ളതാണ് . അവൻ  അതൊന്നും കാര്യം ആകാറില്ല. അല്ലെങ്കിൽ അതെല്ലാം കേട്ട് അവന്റെ  കാത്  തഴമ്പിച്ച് കാണും.

നാട്ടിൻ പുറം ആയതു കൊണ്ട് എല്ലാവരെയും അവനെ പരിചയം ഉണ്ട്. എങ്കിലും അവന്റെ ആത്മാർത്ഥ സ്നേഹിതൻ കേശവൻ കുട്ടിയാണ് . അവനെ പോലെ തന്നെ എട്ടിൽ തോറ്റ്‌  പഠിത്തം നിറുത്തിയ  വ്യക്തിത്വം  തന്നെയാണ് കേശവൻ കുട്ടിയുടെതും. കേശവൻ കുട്ടിക്ക് ഒരു പെട്ടി ഓട്ടോറിക്ഷ  യുണ്ട് . അതിൽ അവൻ  കായ് കുലകളും , പച്ച കറികളും ഒക്കെ  വെള്ളിയാഴ്ച ചന്തയിൽ  കൊണ്ട് പോകും. രണ്ടു പേരും മോഹൻലാലിൻറെ വലിയ ആരാധകർ ആണ്. അത് കൊണ്ട്  തന്നെ പടം  മാറി ലാലിൻറെ ചിത്രം വന്നാൽ എന്ത് വില കൊടുത്തും അത്  കണ്ടു കഴിഞ്ഞേ രാത്രി ഏറെ ആയിട്ടെ  അവർ  വീട്ടിൽ വരികയുള്ളു . മദ്യപിക്കുന്ന സ്വഭാവം അവനില്ല. ചന്ത ദിവസങ്ങളിൽ മകൻ വരുന്നതും  നോക്കി പാതി രാത്രിയോളം  ഭവാനി അമ്മ കാത്തിരിക്കും .

അവന്റെ പ്രായത്തിൽ ഉള്ള എല്ലാ ചെക്കന്മാരുറെയും വിവാഹം കഴിഞ്ഞിരിക്കുന്നു . എന്തിനു പറയുന്നു , കേശവൻ കുട്ടിയുടെ  വിവാഹം   പോലും കഴിഞ്ഞിരിക്കുന്നു . കേശവൻ കുട്ടിക്കു  ഇപ്പോൾ മക്കൾ രണ്ടാ .  ഇവൻ മാത്രം ഇങ്ങനെ നഷ്ട പ്രണയത്തിൻ ഓർമയിൽ ഇപ്പോഴും വിവാഹം വേണ്ട എന്ന നിർന്ധ ബുദ്ധിയിൽ ജീവിക്കുന്നു . എത്ര , എത്ര വിവാഹ ആലോചനകൾ വന്നതാ അതെല്ലാം ഒന്ന് കേൾക്കുക പോലും ചെയ്തെ എല്ലാം തള്ളി കളഞ്ഞിരിക്കുന്നു.  തെക്കേലെ രമണിക്ക് ഇപ്പോഴും അവനെ ഇഷ്ടം ആണ് . അവൻ ഒരു വാക്ക് ഒന്ന് മുളിയാൽ മതി. എന്താ അവൾക്കു ഒരു കുറവ് , പ്രൈമറി സ്കൂൾ ടീച്ചർ അല്ലെ?. ഇവൻ ഇങ്ങനെ ഒരു മന്ദ ബുദ്ധി ആയി പോയല്ലോ! അവർ വെറുതെ നെടുവീർപ്പിട്ടു .

 ഒരു നിമിഷം കൊണ്ട് തന്നെ അവരുടെ ചിന്ത മാറി മറഞ്ഞു. ജയയെ  അവനു അത്ര ഇഷ്ടം ആയിരുന്നല്ലോ . മനസ് കൊണ്ട് എല്ലാവരും അവരുടെ വിവാഹം നടന്നു കാണണം എന്ന്  ആശിച്ചിരുന്നല്ലോ. പിന്നെ ഇങ്ങനെ ഒക്കെ ആകും എന്നാ ആരാ കരുതിയത്‌ .  വിവാഹ കാര്യം അവതരിപ്പിച്ചപോൾ ഓപ്പ പറഞ്ഞ വാക്കുകൾ അവർ ഓർത്തു എടുത്തു .  എട്ടിൽ തോറ്റ അവനെ എങ്ങനയാ  ഒരു  "MA" കാരി വിവാഹം കഴിക്കുക . പണ്ട് കുട്ടികൾ ആയിരിക്കെ പലതും പറഞ്ഞിട്ടുണ്ടാകും .ഇവൻ ഇങ്ങനെ ഒരു അന്തോം , കുന്തോം ഇല്ലാതെ നടക്കും എന്ന് ഞാൻ കരുതിയോ. നീ തന്നെ പറ. ഞാൻ ഇവനെ എന്റെ മോളെ കെട്ടിച്ചു കൊടുക്കുക എന്ന് വച്ചാൽ... ബാക്കി  പറയാതെ ഓപ്പ  നിറുത്തി . അത് കേട്ട് തല കുനിച്ചു നിൽക്കാനെ   അവനും, അവർക്കും കഴിഞ്ഞിരിന്നുള്ളൂ.

 അവർക്ക് ഭർത്താവിന്റെ വാക്കുകൾ ഓർമ വന്നു. താൻ ഇടക്ക് അവനെ ശകാരിക്കുംപോഴും ഗോപാലകൃഷ്ണൻ അവന്റെ പക്ഷം പിടിച്ചേ സംസാരിക്കുകയുള്ളൂ .  അയാൾ പറയും എന്നാത്തിനാ നീ ഇങ്ങനെ അവനെ ശകരിക്കുന്നത്.  മനസ്സിൽ നന്മയുള്ളവനാ  അവൻ .  അവന് നല്ലതേ   വരൂ. എല്ലാം തന്നെ ഏല്പിച്ചു  ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞു പോയില്ലേ. അവർ മുണ്ടിൻ തുമ്പ് കൊണ്ട്  മുഖം തുടച്ചു .

ജയക്കും അവനെ ഇഷ്ടമായിരുന്നു . പക്ഷെ അവൾ ബുദ്ധിമതി ആയിരുന്നു. അതു കൊണ്ടാണല്ലോ ഗൾഫിൽ നിന്നും പ്രകാശന്റെ ആലോചന വന്നപ്പോൾ മറുത്തു ഒന്നും പറയാതെ സമ്മതിച്ചത് .അല്ലേലും  ഓപ്പയുടെ മോൾ അല്ലെ അവൾ .മുഖത്ത് ഒരു വിഷമം പോലും കാണിക്കാതെ യല്ലേ അവൾ  അനുഗ്രഹം മേടിക്കുവാൻ വന്നത് . ഒരു മുണ്ടും , നേര്യതും സമ്മാനികുകയും ചെയ്തു . ഓപ്പ അവനോടു പറഞ്ഞ പോലെ അതെ  വാചകം അവളും ഉരിയാടി . കല്യാണത്തിന്റെ സദ്യയും, ഒരുക്കങ്ങളും അഭയേട്ടൻ നോക്കി നടത്തണം.  അവൾ പറഞ്ഞ പോലെ എല്ലാം അവൻ നേരിട്ട് നോക്കി  നടത്തി. മണ്ടൻ . പക്ഷെ , കലവറയിൽ  നിന്നും സദ്യക്കുള്ള പഴം എടുക്കുവാൻ ചെന്നപ്പോൾ വേദനയോടെ അവൻ കരയുന്ന കണ്ടു   നോക്കി നിൽക്കുവാനെ കഴിഞ്ഞുള്ളൂ. എന്ത് പറഞ്ഞു അവനെ ആശ്വസിപ്പിക്കും .

പിന്നെ മനസ്സിൽ പറഞ്ഞു ഉറപ്പിച്ചു . അവൾ അവനു വിധിച്ചിട്ടില്ല എന്ന്. ഇനി എത്ര നാൾ , തന്റെ കാലം കഴിഞ്ഞാലും അവനു ഒരു തുണ വേണ്ടേ . അവരുടെ ഈ മനോവിചാരം ഒന്നും അറിയാതെ പ്ലാവിലയിൽ കഞ്ഞി വാരി കുടിക്കുന്ന അഭയനെ നോക്കി അവർ പറഞ്ഞു. എടാ , ഇന്ന്  നീ ബ്ലോക്ക്‌  ആപ്പിസിൽ പോയപ്പോൾ ദല്ലാൾ കൃഷ്ണൻ കുട്ടി വന്നിരുന്നു.  അവൻ കൊണ്ടുവന്ന ആലോചന കേട്ടപ്പോൾ തരകേടില്ല എന്ന് തോന്നി. നമുക്ക് ഒന്ന് പോയി കണ്ടാലോ . അവൻ അത് കേട്ട ഭാവം വയ്ക്കാതെ പറഞ്ഞു . എന്ത് പുളിയാ അമ്മെ ഈ കറിക്ക്.  ഉപ്പും ഇല്ല, എരിവും ഇല്ല. ഇത്ര നാൾ ആയിട്ടും വായ്ക്കു രുചിയുള്ള കറി വയ്ക്കുവാൻ അറിയില്ല എന്ന്  വച്ചാൽ . അവർ എന്തെങ്കിലും കുടുതൽ പറയും മുമ്പേ അവൻ പാത്രം തള്ളി നീക്കി എഴുനേറ്റു . ഭവാനി അമ്മ   കൂട്ടാനിൽ വിരൽ മുക്കി  നാക്കിൽ തൊട്ടു സ്വാദ് നോക്കി. ഇതിനു എരിവും , പുളിയും ഒക്കെ ഉണ്ടല്ലോ. അവർ അരി ശത്തോടെ പറഞ്ഞു . എനിക്ക് വയ്യ , ഇങ്ങനെ ദിവസവും കറിയും , കഞ്ഞിയും വച്ച് തരാൻ . അതിനാ നിനക്ക് ഒരാളെ വേണം എന്ന് പറയുന്നത് . ഇനി ആ ആലോചന വേണ്ടെങ്കിൽ രമണിയുടെ അച്ഛനോട് ഞാൻ സംസാരിക്കുവാൻ പോവുകയാ . അവൻ ഒന്നും മിണ്ടാതെ , പുറത്തു നിന്ന് കിണ്ടിയിൽ വെള്ളം വായിൽ എടുത്തു കുലുക്കുഴിഞ്ഞു പുറത്തേക്കു ആഞ്ഞു തുപ്പി. പിന്നെ അയയിൽ നിന്നും തോർത്തു  എടുത്തു മുഖം തുടച്ചു. ഉടുത്തിരിക്കുന്ന മുണ്ടിന്റെ തെറുപ്പിൽ നിന്നും ഒരു ബീഡി എടുത്തു കത്തിച്ചു   നീട്ടി പുറത്തേക്കു പുക തുപ്പി.  അത് കണ്ടു ഭാവനിയമ്മ എന്തോ പിറുപിറുത്തു കൊണ്ട് അവൻ കഴിച്ച പത്രം എടുത്തു കഴുകുവനായി പോയി.

 രാത്രി കിടന്നപ്പോൾ ഭവാനി അമ്മക്ക് ഉറക്കം വന്നില്ല. ഓപ്പയായാലും , മോൾ ആയാലും പുളിം കൊമ്പിൽ അല്ലെ പിടിക്കു . അല്ലേൽ ഒരു അഭിപ്രായ വ്യത്യാസം പോലും ഇല്ലാതെ ജയ ആ കല്യാണത്തിന് സമ്മതിക്കുമായിരുന്നോ?  യാത്ര പറഞ്ഞു പോകുമ്പോൾ ഒരു രാജകുമാരിയുടെ ഭാവം ആയിരുന്നില്ലേ അവൾക്ക് . ചങ്കു പൊട്ടി നിൽകുന്ന  അഭയനെ  ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ  പോയില്ലേ.  എന്നിട്ട് എന്തായി . കഷ്ടിച്ചു ഒരു വർഷം പോലും തികച്ച് പ്രകാശന്റെ കുടെ ജീവികുവാൻ അവൾക്ക് സാധിച്ചോ?  വണ്ടി ഇടിച്ചു മരിക്കുവാൻ അല്ലായിരുന്നോ  അവളുടെ കെട്ടിയോന്റെ വിധി. അന്നവൾ പൊഴിച്ച  കണ്ണ് നീരിൽ  കുടുതൽ അവൻ കരഞ്ഞിട്ടുണ്ട് .  എന്റെ മകന്റെ   കണ്ണീരിനു  ദൈവം ശിക്ഷ കൊടുക്കതിരിക്കുമോ ? ഇപ്പോൾ ഒരു കൊച്ചിനെയും വച്ച് അവൾ അനുഭവികുന്നില്ലേ ? അനുഭവിക്കട്ടെ . "  മൂധേവി " . അവർ ശാപവാക്കുകൾ മനസിൽ ഉരുവിട്ടു .

അമ്മയും , മകനും മാത്രമായി  പൊരുത്തവും, പൊരുത്ത കേടുകളുമായി  അവരുടെ ദിനങ്ങൾ കടന്നു പോയി. ഇതിനിടെ ദല്ലാൾ കൃഷ്ണൻ കുട്ടി വരികയും , വയർ  നിറയെ ചായയും , പലഹാരവും കഴിച്ചു പോവുകയും ചെയ്തു. അഭയൻ വാഴക്ക്‌ നനക്കു ന്ന തിരക്കിൽ ആയിരുന്നു. തൂംബ  എടുത്തു ചാലിലുടെ വെള്ളത്തിന്‌ തട വയ്കുമ്പോൾ ആണ്  പതിവില്ലാതെ അമ്മാമ്മ  വരുന്ന കണ്ടത്.  നരച്ച കാലൻ കുടയും , വെളുത്ത നിറമുള്ള ജുബ്ബയും  അമ്മാമയുടെ മുദ്രയാണ്. അമ്മാമ  വരുന്നത് അഭയൻ കണ്ടെങ്കിലും അവൻ അങ്ങോട്ടേക്ക് പോകുവാൻ കുട്ടാക്കിയില്ല.    അമ്മാമ്മ പോകും വരെ കിളച്ചും , വെള്ളം ഒഴിച്ചും , കള പറിച്ചും അവൻ പറമ്പിൽ തന്നെ കഴിചുകൂട്ടി. അമ്മാമ പോയി എന്ന് ഉറപ്പായപ്പോൾ അവൻ തൂംബയും  തുക്കി വീട്ടിലേക്ക് നടന്നു. കിണ്ടിയിലെ വെള്ളം എടുത്തു കാൽ കഴുകുമ്പോൾ ഉമ്മറത്ത്  തന്നെ ഭവാനി അമ്മ യുണ്ടായിരുന്നു.  അവരോടായി അവൻ ചോദിച്ചു , അയാൾ എന്തിനാ ഇവിടെ വന്നത് ? "ആര്" , ഭവാനിയമ്മ ഒന്നും മനസ്സിൽ ആവാത്ത ഭാവത്തിൽ ചോദിച്ചു.  അവൻ മുഖം വക്രിച്ച് ചോദിച്ചു . അയാൾ ,   തള്ളെടെ ഉടപിറന്നോൻ. ഓ , ഓപ്പയോ , അവർ നിസാര ഭാവത്തിൽ ചോദിച്ചു . അതെ അയാൾ തന്നെ . അല്ലാതെ ആരാ ഇപ്പം ഇവിടെ നിന്ന് ഇറങ്ങി പോയത്.


ആ ഓപ്പ,  ഒരു കാര്യം പറയുവാൻ  വന്നതാ. എന്നതാ  വല്ല കല്യാണ ആലോചന വല്ലതും ആണോ?  അതൊന്നുമല്ല . നിനക്ക് വിസ  ശരി ആയി. അതു പറയുവാനാ ഓപ്പ വന്നതു . "വിസയോ,"  അവൻ അത്ഭുതം കുറി . പത്താം ക്ലാസ്സ്‌ പാസ്‌ ആവാത്ത എനിക്ക് വിസയോ . അമ്മ എന്നതാ പറയുന്നേ?  അഭയന് ഒന്നും മനസിലായില്ല.  ജയയുടെ കമ്പനിയിൽ നിനക്ക് ഒരു  ജോലി ശരിപെടുത്തി യിട്ടുണ്ട് .  കേശവൻ കുട്ടി  വഴിയാ പസ്സ്പോര്ട്ട്  പേജും   , ഫോട്ടോയും മറ്റു പേപ്പറുകളും എല്ലാം   അയച്ചു കൊടുത്തത് .  അവന്റെ മുഖം വാടി. ജയയുടെ കമ്പനിയിലോ?  ഞാൻ പോകുന്നില്ല.  പിന്നെ അവൻ ആരോടെന്നെല്ലാതെ പറഞ്ഞു ഞാൻ പോയാൽ അമ്മെ  പിന്നെ ഇവിടെ നിങ്ങക്ക് ആരാ ?  പിന്നെ നിന്നെ കണ്ടു കൊണ്ടല്ലേ ഞാൻ ജീവികുന്നത് . നീ പോയാൽ   വടക്കേലെ ശാന്തമ്മ ഇവിടെ വന്നു കിടന്നോളും . ദൈവം സഹായിച്ചു എനിക്ക് നല്ല ആരോഗ്യം ഇപ്പോഴും ഉണ്ട് . ഭവാനിയമ്മ മറുപടി പറഞ്ഞു . അപ്പം ഇവിടുത്തെ കാര്യം ആര് നോക്കും. അതോർത്തു നീ പേടികെണ്ടാ . നീ പോകുന്നു ഞാനാ പറയുന്നേ . അവർ കടുത്ത  സ്വരത്തിൽ പറഞ്ഞിട്ട് അകത്തേക്ക് പോയി.

കേശവൻ കുട്ടിയും അവനോടു അത് തന്നെ പറഞ്ഞു. നീ പോകണം . എത്ര നാൾ ഇങ്ങനെ കഴിയും. നിനക്കും വേണ്ടെടാ ഒരു ജീവിതം . ഇത് നീ ആവശ്യപെടാതെ അവൾ നിനക്ക്  വേണ്ടി  ചെയ്തു തന്നതല്ലേ ?  അവനെ ചേർത്ത് പിടിച്ചു കേശവൻ കുട്ടി പറഞ്ഞു. കൈ നിറയെ സമ്പാദിച്ചു അറബിയെ പോലെ നീ വാടാ ഇങ്ങോട്ടേക്ക് . തിരിഞ്ഞും, മറിഞ്ഞും, നിന്നും അവൻ അതിനെ കുറിച്ച് ആലോചിച്ചു . അങ്ങനെ അവൻ ആ തിരുമാനത്തിൽ എത്തി .ഗൾഫിലേക്ക് പോകുക തന്നെ. അറബി കഥകളിലെ സുൽത്താനെ പോലെ കൈ നിറയെ പൊന്നും, പണവുമായി , വില കുടിയ സിഗരറ്റും വലിച്ച് ,  കറുത്ത കണ്ണടയും  ധരിച്ചു , അത്തറിൻ  സുഗന്ധവും പേറി അവൻ അവനെ തന്നെ ഒന്ന് സങ്കൽപിച്ചു .

കുടുതൽ മറുത്തൊന്നും പറയാതെ അവൻ പോകുവാൻ തിരുമാനിച്ചു . മലയാളികൾ വിയർപ്പ്  ഒഴുക്കി സമ്പന്നമാക്കിയ ദുബായിൽ  എമിരേറ്റ്സ് വിമാനം പറന്നിറങ്ങി . "ടെർമിനൽ  വണിൽ"  അവനെ സ്വീകരിക്കവാൻ ജയ യുണ്ടായിരുന്നു. കൃത്യമമായ ഗൗരവത്തോടെയാണ് ജയ അവനോടു സംസാരിച്ചത് . മുറ ചെറുക്കാനും , മുറ പെണ്ണും എന്നല്ലാതെ ഒരു മുതലാളിയും , തൊഴിലാളിയും  എന്ന പോലെ അവൾ അവനോടു സംസാരിച്ചു .  വർത്തമാനത്തിലും , മറ്റും നിശിതമായ അകലം അവൾ പാലിച്ചിരുന്നോ?. അവൾ അവനെ അവൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് കുട്ടി കൊണ്ട് പോയി. രണ്ടു മുറികൾ ഉള്ള സുന്ദരമായ ഫ്ലാറ്റ് .  അവനോടു അവിടെ താമസിച്ചുകൊള്ളുവാൻ അവൾ  പറഞ്ഞു. അവൾ അവനോടു ജോലി കാര്യം സംസാരിച്ചു . അവൾ ഒരു catering company നടത്തിപ്പ് കാരി ആണ്. ജബൽ അലിയിൽ പല കമ്പനികൾ ആയി  ഏതാണ്ട് 6000 പേർക്ക് ഭക്ഷണം കൊടുക്കുനത്  അവളുടെ സ്ഥാപനം ആണ്.  ഏതാണ്ട്  27 ഓളം പേർ ഉള്ള ഒരു കമ്പനി . ഭക്ഷണം ഉണ്ടാക്കുന്നതു പെണ്ണുങ്ങൾ മാത്രം . രാവിലെ രണ്ടരക്ക്  തുടങ്ങുന്ന ജോലി. രാവിലെ ആറരക്ക്  വണ്ടി വരുമ്പോൾ   ഡബ്ബകളിൽ ആയി പാകം ചെയ്ത പ്രഭാത ഭക്ഷണം കൊടുത്തു അയക്കണം.  അത് പോലെ  പതിനൊന്നരയോടു കൂടി ഉച്ച ഭക്ഷണം വണ്ടിയിൽ കൊണ്ട് പോകും. വൈകുനേരം ആറു  മണിയോടെ  രാത്രി ഭക്ഷണവും .അവനുള്ള ജോലി അവൾ പറഞ്ഞു കൊടുത്തു. ശ്രീ ഹരിയെ നോക്കണം . കാലത്ത് സ്കുൾ ബസ് വരുമ്പോൾ കൊണ്ട് ചെന്നാക്കണം . ഉച്ചക്ക് തിരികെ വിളിച്ചു കൊണ്ട് വരണം . പിന്നെ അവൾ വരുന്ന വരെ അവനു കൂട്ടിരിക്കണം . അത് പോലെ ഭക്ഷണ സാധനങ്ങൾ    അവളുടെ ഒപ്പം പോയി മേടിക്കണം . പിന്നെ അത് സ്റ്റോർ റുമിലെക്കു മാറ്റണം . ഇതൊക്കെ യാണ്  അവന്റെ ജോലി.  ഏലിയാമ്മ ചേടത്തി ബാക്കിയുള്ള   ജോലിക്കാരെ അവനു പരിചയ പെടുത്തി. പതിയെ സ്നേഹം നിറഞ്ഞ വർത്തമാനം ...അതായിരുന്നു ഏലിയാമ്മ ചേടത്തി. അവർ ആയിരുന്നു ആ സ്ഥാപനത്തിൻ നടത്തിപ്പുകാരി. ജയ അവർക്ക് മാത്രം അല്പം സ്വാതന്ത്യം അനുവദിച്ചിരുന്നു .

ഏലിയാമ്മ ചേടത്തി ആണ് അവനോടു  പഴയ കാര്യങ്ങൾ എല്ലാം വിശദീകരിച്ചത്. അബുദാബിയിൽ നിന്നും രാത്രി കാറിൽ വരിക ആയിരുന്നു പ്രകാശൻ . ക്ഷീണം കാരണം എന്തോ ഒന്ന് മയങ്ങി പോയി. നിയന്ത്രണം വിട്ടു വണ്ടി ചെന്ന് ഇടിച്ചത് ഒരു ലോറിയിൽ ആയിരുന്നു. ആശുപത്രിയ്ൽ എത്തിച്ചപ്പോഴെക്കും എല്ലാം കഴിഞ്ഞിരുന്നു .  അപ്പോൾ എട്ടു മാസം ഗർഭിണിയായ ആയിരുന്നു  ജയ. അവൾ എങ്ങനെ പിടിച്ചു നിന്നു  എന്ന്  എനിക്ക്  ഇന്നും അത്ഭുതമാണ് . അത് വരെ ഒരു ജോലിക്കും പോകാതെ വീട്ടമ്മയായി ഒതുങ്ങി കുടിയ അവളെ ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുവാൻ മുൻകൈ എടുത്തത് ഞങ്ങൾ എല്ലാവരും ചേർന്നാണ് . 'റിയൽ  ടേസ്റ്റ്    കേറ്റ്റിംഗ് എന്ന  പേര്  നിർദേശിച്ചത് പ്രകാശന്റെ  കുടെ ജോലി ചെയ്ത  രാജൻ മാത്യു .പ്രകാശന്  ഒരു പാടു നല്ല സുഹൃ ത്തു ക്കൾ ഉണ്ടായിരുന്നു. അവരിൽ പലരും സഹായിച്ചു. സാംബത്തികമായിട്ടും  അല്ലാതെയും . നമ്മൾ സ്വപ്നം കണ്ടാൽ അത് നടത്തി  തരുന്ന വലിയ നഗരം ആണ് ദുബായ്.   പ്രകാശന്റെ കമ്പനിയിലെ പത്ത് പേർക്ക് ഭക്ഷണം കൊടുത്തു തുടങ്ങിയ സ്ഥാപനം ഇന്ന് 6000   ത്തോളം പേരിൽ എത്തി നിൽക്കുന്നു . ജയയുടെ പരിശ്രമം അത്രത്തോളം ഉണ്ടായിരുന്നു ഈ സ്ഥാപനം ഇങ്ങനെ ഈ നിലയിൽ  ആക്കി തീർക്കുവാൻ . അവൾക്കിപ്പോൾ ഇത് ഒറ്റയ്ക്ക് നടത്തുവാൻ ബുദ്ധിമുട്ടായി തുടങ്ങി . അത് കൊണ്ട്  കുടി യാണ് നിനക്ക് വിസ തന്നു നാട്ടിൽ  നിന്നും വരുത്തിയത് .

ശ്രീ ഹരി അവനു വലിയ കുട്ടായി . അവൻ അഭയനോടു പെട്ടന്നു ഇണങ്ങി. സ്കുളിൽ നിന്നും അവനെ കൂട്ടി കൊണ്ട് വന്ന ശേഷം ഉച്ച തൊട്ടു മുഴുവനും അഭയൻ  അവന്റെ കുടി കളിച്ചും ചിരിച്ചും കഴിച്ചു കുട്ടി. അല്ലാത്ത സമയത്ത് ജയയുടെ കൂടെ സാധനങ്ങൾ മേടിക്കു വാനും ,  മറ്റു ഇട പാടുകാരെ കാണുവാനും അവളുടെ ഒപ്പം പോയി തുടങ്ങി. അവളുടെ ചില നേരങ്ങളിൽ  അവനോടുള്ള പെരുമാറ്റം വേദനാജനകം ആയിരുന്നു. ഒരു കാരണവും ഇല്ലാതെ വെറുതെ കോപിക്കുക . .  അതും മറ്റുള്ളവർ കേൾക്കെ , പലപോഴും അവൻ അതെല്ലാം ക്ഷമിച്ചു . കാരണം  ജയയെ അവനു ജീവനായിരുന്നു . ഒരു കാലത്ത് അവളെ സ്വന്തം ആകണം എന്ന് അവൻ മോഹിച്ചിരുന്നു. അവൾ വിവാഹം കഴിഞ്ഞു പോയപോഴും അവൻ അവളേ   വെറുത്തില്ല. പകരം അവൾ തനിക്കു വിധിച്ചിട്ടില്ല എന്ന് കരുതി സ്വയം സമാധാനിച്ചു .

ചിലപ്പോൾ തോന്നും അവൾക്കു അവനോടു സ്നേഹം ഉണ്ടെന്നു. അല്ലെങ്കിൽ നാട്ടിൽ നിന്നും അവനെ വരുത്തുമായിരുന്നോ ? അവളുടെ  കൂടേ  ഏതു ആവശ്യത്തിനും ഒരു നിഴൽ പോലെ തുണയാക്കുമോ?

ഒരു ദിവസം ഏലിയാമ്മ ചേടത്തി ജയയോട് സംസരികുന്നത് അഭയൻ മറഞ്ഞു നിന്ന് കേട്ടു . എന്തിനാ ജയേ ആ കൊച്ചനോടു ഇങ്ങനെ അന്യനെ പോലെ പെരുമാറുന്നത് ? ഒന്നുമില്ലേലും അവൻ നിന്റെ അമ്മാവന്റെ മകൻ അല്ലേ ?  ഒരു പാവത്തിനെ പോലെ നീ പറയുന്ന മുഴുവനും കേട്ട് അവൻ ഇവിടെ ജോലി ചെയുന്നില്ലെ? അവൻ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു . ആത്മാർഥമായി തന്നെ. ഒരു ചെറുപ്പക്കാരന്റെ സത്യസന്ധമായ പ്രേമം തിരിച്ച് അറിയാൻ യുഗങ്ങൾ ഒന്നും വേണ്ടാ . ഞാൻ പറയുന്ന കാര്യം നീ സ്വസ്ഥമായി ആലോചിച്ച്  നോക്കു . . ബാക്കി  പറയുന്ന കേൾക്കാതെ അവൻ പുറത്തേക്കു ഇറങ്ങി.

അന്ന് രാത്രിയും ജയ എന്തോ കാര്യത്തിന് അവനോടു തട്ടി കയറി.  അവന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അവൻ വ്യസനത്തോടെ പറഞ്ഞു . എനിക്ക് വേണ്ടാ നിന്റെ ജോലി. ഞാൻ നാട്ടിലേക്കു പോകുകയാ .എന്നെ എന്തിനാ ഇങ്ങനെ കെട്ടിയിട്ടു ശ്വാസം മുട്ടിക്കുന്നത് ?അത് പറയുമ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു . അവൻ വീണ്ടും എന്തോ പറയും മുമ്പേ , അവൻ   പോലും പ്രതീക്ഷിക്കാതെ അവൾ അവന്റെ ചുണ്ടുകൾ പൊത്തി. അവനോടു തൊട്ടു നിൽക്കുന്ന അവളുടെ നിശ്വാസം അവനു അനുഭവിക്കുവാൻ കഴിഞ്ഞു. പിന്നെ ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ ഒരു ചിരിയോടെ പറഞ്ഞു . അഭയേട്ടനെ കെട്ടിയിട്ടു ശ്വാസം മുട്ടിക്കുവാൻ തന്നെയാ എന്റെ തിരുമാനം . " ഒരു താലി ചരടിൽ".

      

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

അയ്യൻ (10)പതിനെട്ടാം പടിയേറി പുണ്യം തേടി
ഞാനെന്ടെ  അയ്യന്ടെ നടയിൽ എത്തി
തോരാത്ത കണ്ണ്നീർ അഭിഷേകമാക്കി
അയ്യന്ടെ    കാൽക്കൽ ഞാൻ ഒഴുക്കി
അയ്യന്ടെ    കാൽ ക്കൽ ഞാൻ ഒഴുക്കി

പതിനെട്ടാം പടിയേറി പുണ്യം തേടി
ഞാനെന്ടെ  അയ്യന്ടെ നടയിൽ എത്തി

പാദബലം  താ , ദേഹ ബലം  താ
പാദാരവിന്ദ പൂജ ചെയ്‌വാൻ

പണ്ടെന്ടെ ചിത്തതിൽ ചാർത്തിയ നെയ്ത്തിരി
ഭക്തി യായി ഇന്നെന്നിൽ   പുത്തിടട്ടെ   (2)

പതിനെട്ടാം പടിയേറി പുണ്യം തേടി
ഞാനെന്ടെ  അയ്യന്ടെ നടയിൽ എത്തി


ആനന്ദദായക , സച്ചിൻമയാ  നിൻ
മോഹന രൂപം കണ്ടിടട്ടെ  (2)

 ഇനിയുള്ള ചിന്തയിൽ സന്തതം നിൻ  രൂപം 
അന്തിമമായി  എന്നിൽ   വാണിടട്ടെ 
 അന്തിമമായി  എന്നിൽ   വാണിടട്ടെ  
 
പതിനെട്ടാം പടിയേറി പുണ്യം തേടി 
ഞാനെന്ടെ  അയ്യന്ടെ നടയിൽ എത്തി
തോരാത്ത കണ്ണ്നീർ അഭിഷേകമാക്കി
അയ്യന്ടെ    കാൽക്കൽ ഞാൻ ഒഴുക്കി
അയ്യന്ടെ    കാൽ ക്കൽ ഞാൻ ഒഴുക്കി

2015, ഡിസംബർ 5, ശനിയാഴ്‌ച

മറവിബോംബെയില്കുള്ള ഒരു ട്രെയിൻ  യാത്ര . ഇന്ന് മുംബയ് ആണെങ്കിലും അയാൾക്ക് ബോംബെ എന്ന പേരെ നാവിൽ വരൂ . കേരളത്തിൽ തന്നെ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ തന്നെയാണ് അയാളുടെ ജോലി. ഹെഡ് ഓഫീസ് ബോംബെയിൽ ആയതിനാൽ ഇടക്കിടെ ഇത് പോലുള്ള യാത്രകൾ ഒരു പതിവാണ് .  സേൽസ് മാനേജർ ആയി അയാൾക്ക് പ്രോമോഷൻ കിട്ടിയിട്ട് കഷ്ടിച്ച് ഒരു വർഷം തികയുന്നെ യുള്ളൂ. സീസണ്‍ അല്ലാത്ത കൊണ്ടാകാം ട്രെയിനിൽ പൊതുവെ തിരക്ക് കുറവാണു.  എതിര് സീറ്റിൽ ഒരു ഗുജറാത്തി ഫാമിലിയാണ്.  തടിയാൻ ആയ   ഭർത്താവും , അയാൾക്ക് ചേർന്ന ഒരു ഭാര്യയും .  ഗുജറാത്തി സ്ത്രീകളുടെ സാരി യുടുക്കലുള്ള ഐക്യ ബോധം അയാളെ അത്ഭുത പെടുത്തിയിട്ടുണ്ട് . എങ്ങനെയുടുതാലും വയർ കാണിക്കണം എന്നുള്ളത് അവർക്ക് നിര്ബന്ധം ആണ്. ഗുജറാത്തിയെ    കണ്ടാൽ  അറിയാം അയാൾ ആൾ ഒരു സേട്ട് ആണെന്ന് .കായിൽ നിറയെ വജ്രവും, സ്വർണവും , വെള്ളിയും , മുത്തും ചേർന്ന  മോതിരങ്ങൾ . ഉച്ചത്തിൽ ഉള്ള അവരുടെ സംസാരം അയാൾക്ക് അസഹനീയമായി തോന്നി. കലഹമാണോ , അതോ അവരുടെ സംസാര രീതി ഇതാണോ  എന്നറിയാതെ അയാൾ പുറത്തേക്ക് നോക്കി ഇരുന്നു.

ട്രെയിൻ ആലുവ കഴിഞ്ഞിരിക്കുന്നു . ദൂരെയായി റോഡിലൂടെ  വാഹനങ്ങൾ പോകുന്ന കാണാം.  ഇലക്ഷൻ സ്ഥാനാർത്തികളുടെ ചിഹ്നം മതിലുകളിൽ പതിപ്പിച്ചു വച്ചിരിക്കുന്നു പ്രചരണത്തിൻ അവസാന ദിനങ്ങൾ ആയതിനലാകാം  കാൽ നടയായി വോട്ട് തെണ്ടുന്നവരെയും ,  മൈക്ക് കെട്ടിയ വാഹങ്ങളിൽ  ശുഭ്ര വസ്ത്രം  ധരിച്ച് , മുപ്പത്തി രണ്ടു  പല്ലുകളും  പുറത്തു കാണിച്ചു കൈ വീശി വോട്ടു ചോദിക്കുന്ന അത്ഭുത പ്രതിഭാസങ്ങളെയും വരെയും കാണാം.  എങ്ങാനും അവർ ജയിച്ചു പോയാൽ പിന്നെ അടുത്ത  ഇലക്ഷനിൽ അല്ലെ അവരെ കാണുവാൻ കഴിയു.

അവരുടെ സംസാരം ഒന്ന് നിന്നു എന്ന് തോന്നിയപ്പോൾ അയാൾ അവരെ വെറുതെ നോക്കി. സ്ത്രീ വലിയ ഒരു ഡബ്ബ തുറന്നു ചപ്പാത്തിയും , വെണ്ണ പുരട്ടിയ റൊട്ടിയും  പുറത്ത്  എടുത്തു . മറ്റൊരു പത്രത്തിൻ മുടി തുറന്നു   വച്ചിരിക്കുന്നു. അതിൽ നിന്നും ഉരുളകിഴങ്ങിൻ മണമുള്ള സബ്ജിയു്ടെ മണം അവിടെ പരന്നു. ഭാഗ്യം    ഇത് കഴിയും വരെ എങ്കിലും ഒന്ന് മിണ്ടാതിരിക്കുമല്ലോ  അയാൾ ഓർത്തു. സബ്ജിയുടെ മണം അയാളിൽ  അസ്വസ്ഥത വർദ്ധിപ്പിച്ചു.

വേറൊന്നും ചെയുവാൻ ഇല്ലതകൊണ്ട് അയാൾ മുകളിലത്തെ ബെർത്തിൽ കയറി കിടന്നു. ഉച്ച കഴിഞ്ഞിരിക്കുന്നു . AC യുടെ തണുപ്പിൽ ചൂട്‌ അനുഭവപെടുന്നില്ല കിടന്നപ്പോൾ രാവിലെ സംഭവിച്ച കാര്യങ്ങൾ അയാൾ വെറുതെ ഓർത്തു .ഭാര്യയുമായി ചെറിയ ഒരു കലഹം കഴിഞ്ഞ ശേഷമാണ്  അയാൾ സ്റ്റേഷനിലേക്ക് പുറപെട്ടത് . കഴിഞ്ഞ  തവണ പോയപ്പോൾ അവൾ ആവശ്യപെട്ട ബാഗും, ചുരിദാർ മെറ്റിരിയലും   മേടികുവാൻ മറന്നതിൽ ഉള്ള പരിഭവം പിണക്കത്തിൽ കലാശിച്ചു . വാങ്ങുവാൻ മറന്നത് ആയിരുന്നില്ല. മീറ്റിങ്ങും, ഓഫീസിലെ തിരക്കും , ബോസ്സുമായി ഉള്ള ഡിസ്ക്കഷനും മറ്റുമായി സമയം പോയത് അറിഞ്ഞില്ല. അവസാനം ട്രെയിൻ പോകുന്നതിൻ മുമ്പേ എങ്ങനെയോ രാജൻ ഭയ്യ കുർള   സ്റ്റേഷനിൽ എത്തിച്ചു . ആ തിരക്കിൽ ഒന്നും മേടിക്കുവാൻ കഴിഞ്ഞില്ല. സ്റ്റേഷനിലേക്ക് പോകും മുമ്പേ ആയിരത്തിൻ പന്ത്രണ്ടു നോട്ടുകൾ അയാളുടെ പോക്കറ്റിലേക്കു അവൾ തിരുകി വയ്ക്കുക യായിരുന്നു . ബാങ്ക് ഉദ്യോഗസ്ഥ  ആയതുകൊണ്ട് സ്വയം സമ്പാദിക്കുന്നു രൂപയാണെന്ന് ഉള്ള ധ്വനി അവളിൽ പ്രകടം ആയിരുന്നു. ATM കാർഡ്‌ ഉപയോഗിക്കുന്ന ശീലം ഉള്ളത് കൊണ്ട് അധികം രൂപ കൊണ്ട് നടക്കുന്ന ശീലം അയാൾക്ക്  ഉണ്ടായിരുന്നില്ല.  മാത്രവുമല്ല യാത്രയിൽ അധികം രൂപ കൈവശം വൈയ്ക്കുന്നതും അത്ര നല്ലതില്ലല്ലോ . എന്തായാലും ഇത്തവണ അവൾ പറഞ്ഞ സാധനങ്ങൾ എല്ലാം മേടിക്കണം . അയാൾ മനസ്സിൽ ഉറപ്പിച്ചു .

അയാൾ പതിയെ കണ്ണുകൾ അടച്ചു . കിടന്നു കൊണ്ട് തന്നെ പഴയ ഓർമ്മകൾ ചികെഞ്ഞെടുകുവാൻ  ശ്രമിച്ചു. എഞ്ചിനീയറിംഗ് പഠനം ബംഗ്ലൂരിൽ  ആയതിനാൽ ഇമ്മാതിരി യാത്രകൾ അയാളിൽ പുതുമ സ്രിഷ്ടികുന്നില്ല. അന്നൊക്കെ അയാളുടെ യാത്രകൾ പലപ്പോഴും സെക്കന്റ്‌ ക്ലാസ്സ്‌ അല്ലെങ്കിൽ മുന്നാം ക്ലാസ്സ്‌ കംബാർട്ട്മെന്റിൽ ആയിരുന്നു. പലപ്പോഴും മുൻകുട്ടി  തിരുമാനികാത്ത ആയിരിക്കും ഓരോ യാത്രയും. നാട്ടിൽ പോകണം എന്ന് തോന്നുമ്പോൾ പോകും. അത്ര തന്നെ . "whitefield" റെയിൽവേ സ്റ്റേഷന് അരികെ ആയിരുന്നു അയാളുടെ താമസം. ഏറിയാൽ ഒരു പത്തു മിനുട് നടത്തം . രാത്രി പത്തു മണി കഴിഞ്ഞു കത്ത്      "post " ചെയുവാൻ വേണ്ടി എത്രയോ വട്ടം "island express "വരുവാൻ അയാൾ കാത്തു നിന്നിരുന്നു.  കുട്ടുകാരെ കയറ്റി അയക്കുവാനും മറ്റുമായി പലപ്പോഴും  ആ സ്റ്റേഷനിൽ അയാൾ പ്രത്യക്ഷ പെട്ടിടുണ്ട്.  വെറും  കൈയോടെ പോലും അയാൾ യാത്രകൾ നടത്തിയിട്ടുണ്ട് . പരിചയമില്ലാത്ത മുഖങ്ങൾക്കിടയിൽ സൗഹൃദത്തിലേക്കുള്ള ദൂരം വെറും പത്തു മിനുട്ട് മാത്രമേയുള്ളൂ എന്നയാൾ മനസിലാക്കിയിടുണ്ട് .മിക്കപോഴും തുടക്കം സിഗരട്ടിനുള്ള തീപെട്ടി ചോദിച്ചു കൊണ്ടായിരിക്കും . ഇനി അഥവാ സിഗരറ്റ് ഇല്ലെങ്കിൽ  നാണമില്ലാതെ  സിഗരറ്റ്  തന്നെ ചോദിച്ചു വാങ്ങിയിട്ടുണ്ട് .

അത് വച്ച് നോക്കുമ്പോൽ AC കം ബാർട്ട് മെന്റിൽ ആളുകൾ തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കുന്നു. സംഭാഷണത്തിൽ മിതതത്ത്വം പാലിക്കുന്ന , പുഞ്ചിരിക്കുവാൻ മടിക്കുന്ന മുഖങ്ങൾ. അന്നൊക്കെ വഴി  വാണിഭക്കാരിൽ നിന്നും പേരക്കോയോ , കക്കടിയോ വാങ്ങി കഴികുമ്പോൾ ഒരിക്കൽ പോലും വയറിനോ , മനസിനോ ക്ഷീണം അനുഭവപെട്ടിട്ടില്ല. രാത്രിയോ , പകലോ ഭേദ മില്ലാതെ പ്യാൻസിൻ പോക്കറ്റിൽ തിരുകിയ ചെറിയ 'mcdowell ' കുപ്പികൾ പങ്കിട്ടു ട്രെയിനിനു പുറത്തേക്കുള്ള വാതിലിൽ ചാരി ഇരുന്നു എത്രയോ വയലാർ  - ദേവരാജ ഗാനങ്ങൾ പാടിയിട്ടുണ്ട് .ആ യാത്രകളിലെ സുഖമോ, സന്തോഷമോ ഒരിക്കലും  "AC " കംബാർട്ട് മെന്റിൽ യാത്ര ചെയുമ്പോൾ ലഭിക്കുമായിരുന്നില്ല.


"TC " യുടെ വിളി കേട്ടിട്ടാണ് ഓർമകളിൽ നിന്നും ഉണർന്നത് . അയാൾ കിടന്നു കൊണ്ട് പോക്കറ്റിൽ ടിക്കെറ്റിനായി   പരതി . പോക്കറ്റിൽ ഇല്ലാത്ത കൊണ്ട് പ്യൻസിൻ കീശയിൽ  നിന്നും പേർസ് എടുത്തു നോക്കി. ഇല്ല ടിക്കറ്റ്‌ എടുക്കുവാൻ മറന്നിരിക്കുന്നു .  അയാളെ സംശയ ഭാവത്തിൽ  നോക്കി ടിക്കറ്റ്  കളക്ടർ അയാളോട് ടിക്കറ്റ്  വീണ്ടും ചൊദിചു.  എന്ത്  ചെയ്യണം എന്നറിയാതെ അയാൾ ഒന്നമ്പരന്നു . പിന്നെ  ഒന്നും മിണ്ടാതെ ഷർട്ടിൻ പോക്കറ്റിൽ നിന്നും ഭാര്യ തന്ന നോട്ടുകൾ എടുത്തു പിഴ  അടച്ചു .  രസീതും , പിന്നെ ബാക്കി രൂപയും അയാൾ  പോക്കറ്റിൽ ഇട്ടു . അയാളുടെ മനസ്സിൽ  നിരാശ  പടരേണ്ടതായിരുന്നു .  പക്ഷെ ആ  മനസ്സിൽ  സംഭ്രമ ത്തിനു പകരം ഒരു ചെറു ചിരി പടർന്നിരുന്നോ ?2015, നവംബർ 29, ഞായറാഴ്‌ച

അയ്യൻഇവിടം വരെ വന്നു ഒരു ദിനമെങ്കിലും അയ്യനെ തൊഴുകാതെ വയ്യ
അയ്യന്ടെ പാട്ടിന്ടെ ലഹരിയിൽ മുങ്ങി പമ്പയായി ഒഴുകാതെ വയ്യ
എൻ മനം പമ്പ പോൽ ഒഴുകാതെ വയ്യ  

പന്തള മന്നന്നായി  അവനിയിൽ വന്നു നീ ഭുലോക പാലകനായി
ആദരവായി ഏവർക്കും മുന്നിൽ നീ തന്നെ  ശ്വാശതമായി
ഭവ ഭയം തീർകുന്ന  കലിയുഗവരദാ കണ്‍ മുന്നിൽ വാഴുന്ന ദൈവമല്ലോ
മാനത്ത്  ഉദിച്ചൊരു പൊൻ താരകം പോലെ വഴി കാട്ടി  ആയതും നീയല്ലോ

ഇവിടം വരെ വന്നു ഒരു ദിനമെങ്കിലും അയ്യനെ തൊഴുകാതെ വയ്യ
അയ്യന്ടെ പാട്ടിന്ടെ ലഹരിയിൽ മുങ്ങി പമ്പയായി ഒഴുകാതെ വയ്യ


ജൻമ ജൻമാന്തര  കർമ സിദ്ധാന്തമായി  വൻ മല കേറുന്നു ഞങ്ങൾ
പാപം പകുത്തൊരു ഇരു മുടി ഏന്തി പുണ്യത്തിൻ പൊരുൾ തേടി  വന്നു
എന്തു തൻ വേണ്ടു എന്ന ഭാവേനെ നീ അങ്ങിരിപ്പു  എൻ ഭഗവാനെ
ഒന്നുമേ  വേണ്ടന്റെ  ചിത്തത്തിൽ നിത്യവും ആരാധ്യ മുർത്തി ആയി വാണരളൂ

ഇവിടം വരെ വന്നു ഒരു ദിനമെങ്കിലും അയ്യനെ തൊഴുകാതെ വയ്യ
അയ്യന്ടെ പാട്ടിന്ടെ ലഹരിയിൽ മുങ്ങി പമ്പയായി ഒഴുകാതെ വയ്യ
എൻ മനം പമ്പ പോൽ ഒഴുകാതെ വയ്യ  

2015, നവംബർ 22, ഞായറാഴ്‌ച

പൂവൻപഴംഹലോ, എന്താണ് പോകുന്നില്ലേ . വിശാഖയുടെ ചോദ്യം അയാൾ കേട്ടില്ല എന്ന്  തോന്നി. അവൾ വന്നു  പതിയെ അയാളുടെ പുറത്തു തട്ടി.  പിന്നെ കുറച്ചു ഉറക്കെ തന്നെ പറഞ്ഞു  പുറത്തു നല്ല മഴ പെയ്യുന്നു . മിലിന്ദും , സരസും , സുധീറും ഒക്കെ പോയി.  ജയന്തും , മാലയും പോകുവാൻ ഒരുങ്ങുന്നു. അയാൾ  ഈ ലോകത്തിൽ ആയിരുന്നില്ല . പ്രൊജക്റ്റ്‌ ഡെഡ് ലൈൻ കിട്ടിയിരിക്കുന്നു . ഇനി എഴു ദിവസം കുടി ഉണ്ട് . ടെസ്റ്റ്‌ ചെയുമ്പോൾ ഉള്ള 'bug fixing ' ഇനിയും കഴിഞ്ഞിട്ടില്ല . രാത്രിയും , പകലും ഇരുന്നു പണി ചെയ്താലും തീരും എന്ന് തോന്നുന്നില്ല. സവിത  കുൽകർണി  ബാഗ് എടുത്തു ഒരുക്കി വയ്ക്കുന്നു . വിക്ടർ ഒരു ചായ കപ്പുമായി  നിന്ന് രാകേഷിനോടു എന്തോ പറഞ്ഞ്  ആവി പറക്കുന്ന ചായ പതിയെ ഊതി ഊതി കുടിക്കുന്നു.. മല മറിഞ്ഞാലും വിക്ടറിന് കുലുക്കം ഉണ്ടാകില്ല.  ശില്പ, നീ വരുന്നോ . അഭിഷേക്  ചോദിക്കുന്ന കേട്ടു . അഭിഷേകിന്റെ  ഉദ്ദേശശുദ്ധി  തിരിച്ച് അറിഞ്ഞു ശില്പ അവനോടു പ്രതികരികുക ഉണ്ടായില്ല. അഭിഷേകിന്  അവിടെ തന്നെ ഒരു ഫ്ലാറ്റ് ഉണ്ട് .  അവിടെ അവൻ   ഒറ്റയ്ക്കാണ്  താമസിക്കുന്നത് . അവൻ ഒന്ന് ചൂളി എങ്കിലും അത് പുറത്തു കാണിക്കാതെ പുറത്തേക്ക്  നടന്നു.


ഇന്നലെ തൊട്ടു  ഇതേ പ്രശ്നവുമായി  ഇരിക്കുന്നതാ , ഒന്ന്  ശരിയാക്കുംപോൾ  വേറെ 'എറർ'  വരും.   അയാൾക്ക് നീലംബരിയോടു  വല്ലാത്ത  ദേഷ്യം തോന്നി. നീലാംബരി  ശ്രീവാസ്തവ ,  ഒരു ചുക്കും അറിയില്ല  .
ക്ലൈൻറ്റിനോട്‌  സംസാരിക്കുമ്പോൾ തേൻ ഒഴുകും പോലെ സംസാരിക്കും . ഒരു എസ്റ്റിമേഷനും, ടൈം ലൈനും ഒന്നും ഇല്ലാതെ എല്ലാം  കയറി അങ്ങ് സമ്മതിക്കും. പിന്നെ പണി മുഴുവനും അയാളെ പോലെ ചിലരുടെ തലയിൽ കെട്ടി വയ്ക്കും .  അഞ്ചര എന്ന സമയം ഉണ്ടെങ്കിൽ മാഡം പോയിട്ടുണ്ടാകും . അത്രയ്ക്ക് കൃത്യ നിഷ്ഠയാണ്. പോകുന്ന വഴി  എന്തെങ്കിലും ഒക്കെ ഒന്ന് പറഞ്ഞു എന്ന്  വരുത്തിയിട്ട്  മൊബൈലും ചെവിയിൽ വച്ച് അന്നനട  നടന്ന്  അങ്ങ് പോകും.  കഴിഞ്ഞ ദിനം  ഇങ്ങനെ പറഞ്ഞിട്ടാണ് നീലാംബരി പോയത്.

"hey , we  are  already a week delayed .
spoke to client, yesterday  ,  they seems to be upset on project status
make it fast , testing has to be completed before Monday ,
will discuss further tomorrow"


അയാൾ മനസ്സിൽ ഓർത്തു . ആ രാകേഷിന്റെ ടീമിൽ ആയിരുന്നു എങ്കിൽ. അമിതും, മിലിന്ദും രാകേഷിന്റെ ടീമിൽ ആണ് . അവർക്കൊന്നും  ഇത്രമേൽ ജോലി ഭാരം ഇല്ല.  രാകെഷിനു  മനസിൽ വ്യക്തമായ  പദ്ധതികൾ  ഉണ്ട്. കക്ഷി , പ്രോഗ്രമർ ആയി തുടങ്ങിയതാ . കഴിഞ്ഞ വർഷം പ്രമോഷൻ കിട്ടി.  ഇപ്പോൾ പ്രോജക്റ്റ് ലീഡർ ആണ് . മാത്രവുമല്ല "ടെക്നിക്കലി" നല്ല "സ്ട്രോങ്ങ്‌"  ആണ്. പറ്റില്ല എന്നുണ്ടെങ്കിൽ വ്യക്തമായി  ക്ലൈയന്റിനെ  കാര്യകാരണ സഹിതം പറഞ്ഞു മനസിലാക്കും. ഇത്രയ്ക്ക്  ഒന്നും  പ്രഷർ തരികയും   ഇല്ല.  . മാത്രവുമല്ല  ആശാന്റെ  "ലോജിക്കും"  അപാരം  ആണ്  . എന്ത് ചോദിച്ചാലും  ക്ഷമയോടെ മുഴുവനും കേൾക്കും , വേണ്ടി വന്നാൽ കൂടെ  ഇരുന്നു "കോഡിംഗ്"  വരെ  നോക്കി എന്നിരിക്കും.

വിശാഖയിൽ നിന്നും കണ്ണ് പിൻ വലിച്ചു അയാൾ വീണ്ടും സ്ക്രീനിലേക്ക് നോക്കി.  "ആരെ യാർ" , അവൾ വീണ്ടും അവനെ തോണ്ടി വിളിച്ചു.  അയാൾ പൊട്ടനെ പോലെ അവളെ നോക്കി .  വല്ലാതെ മഴ പെയുന്നു .എല്ലാവരും പോയി തുടങ്ങി . നീ പോകുന്നില്ലേ .  അവൾ ആധികാരികമായി തന്നെ അവനോടു   വീണ്ടും ചോദിച്ചു.  അല്ലെങ്കിലും
വിശാഖ അങ്ങനെയാണ് . അല്പം ഒരു വട്ടു കേസ് ആണ് .  അപ്പോഴേക്കും ബാഗും തുക്കി സവിത  നടന്നു കഴിഞ്ഞിരുന്നു.  സവിതയോടായി  വിശാഖ  പറഞ്ഞു.

"ട്രെയിൻ ഒന്നും ഓടുന്നില്ല എന്ന് കേട്ടു . എല്ലായിടവും വെള്ളം കയറിയിട്ടുണ്ട് .  സവി എങ്ങനെ പോകും?"

"നോക്കട്ടെ "  എന്ന് മാത്രം സവിത ഉത്തരം പറഞ്ഞു. സവിതയും , വിശാഘയും തമ്മിൽ അത്ര രസത്തിൽ അല്ല . ചെറിയ ഒരു സൌന്ദര്യ പിണക്കം , കഴിഞ്ഞ വർഷത്തെ  അപ്രൈസൽ  റേറ്റിങ്ങിൽ , വിശാഖയ്ക്കു  കുടുതൽ  "റേറ്റിങ്" ലഭിച്ചിരുന്നു . അതിന്റെ ഇഷ്ട്കേടു സവിതയുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്.

താടിക്കു ചൊറിഞ്ഞുകൊണ്ട്, സ്ക്രീനിലേക്ക്  നോക്കി ഒരു നിമിഷം അയാൾ  ചിന്തിച്ചു .  അയാളുടെ ചിന്ത വായിച്ചു അറിഞ്ഞ പോലെ വിശാഖ  പറഞ്ഞു.

 "ബഗ്  ഫിക്സിങ് " പിന്നെ ആകാം ,  പ്രണതി അവിടെ ഒറ്റയ്ക്കല്ലേ" . അയാൾ ഫോണിനായി പോക്കറ്റിൽ പരതി . ഫോൺ പോക്കറ്റിൽ  ഇല്ല എന്ന് കണ്ടു  മേശക്ക് അടിയിൽ നിന്നും ബാഗ്  വലിച്ചെടുത്തു. ഉള്ളിലെ കീശയിൽ നിന്നും ഫോണ്‍ എടുത്തു . പ്രണതിയുടെ എഴു മിസ്സ്ഡ്   കാളുകൾ . അവൾ വല്ലാതെ പരിഭ്രമിച്ചിരിക്കാം . അയാൾ ഫോണ്‍ എടുത്ത് പ്രണതിയെ വിളിക്കുവാൻ നോക്കി. പിന്നെ നിരാശയോടെ
വിശാഖയെ നോക്കി പറഞ്ഞു കിട്ടുന്നില്ല.

അവൾ  അയാൾക്കായി കാത്തു നിൽക്കുകയാണ് . അയാൾ ബാഗും എടുത്തു
വിശാഖയുടെ കുടെ പുറത്തേക്കു ഇറങ്ങി . രണ്ടര കഴിഞ്ഞട്ടേയുള്ളൂ . മഴയുടെ ശക്തി കുറഞ്ഞിട്ടില്ല.  ചാഞ്ഞും  ചെരിഞ്ഞും പെയ്തിറങ്ങുന്ന ശക്തിയായ മഴ .   നിരത്തിൽ മുഴുവനും  വാഹങ്ങളുടെ നീണ്ട നിര.  ബസും, കാറും , ബൈക്കും  ആമയെ പോലെ  നിരങ്ങി  നീങ്ങുന്നു.  ട്രെയിനിൽ പോകുവാൻ ഇന്നിനി പറ്റില്ല .  അയാൾ ഓർത്തു . പാളം മുഴുവനും വെള്ളം ആയിരിക്കും . ഞാൻ  അന്ധേരിക്കു പോകുന്നില്ല.  ചേച്ചിയുടെ ഫ്ലാറ്റിലേക്കു പോകുകയാ.  അവൾ അയാളോട്  വിട പറഞ്ഞിട്ട് എതിർ ദിശയിലേക്കു നടന്നകന്നു.

അയാൾ മൊബൈൽ എടുത്തു പ്രണതിയെ വിളിക്കുവാൻ  വീണ്ടും നോക്കി. അത് ചത്തിരിക്കുന്നു . നെറ്റ്‌വർക്ക് പോയിരിക്കുന്നു . നാശം അയാൾ  മനസ്സിൽ ഓർത്തു . ഇനി ബസ്‌ കത്ത് നിന്നിട്ട് കാര്യം ഇല്ല . അയാൾ നടക്കുവാൻ ആരംഭിച്ചു .  ഒരു പാടു പേർ നടന്നു പോകുന്നുണ്ട് .  മഴ നനഞും , ന്നനയാതെയും. അവരിൽ ഒരാൾ ആയി അയാളും കുടി.  ചേരിയിലെ കുട്ടികൾ മഴയിൽ കളിക്കുന്നു. . മറ്റുള്ളവരുടെ കുടെ  നടന്നു നീങ്ങുമ്പോൾ  അയാൾ ഓർത്തു പ്രണതി ഇപ്പോൾ എന്ത് ചെയുകയയിരിക്കും?  ഒരു പക്ഷെ തന്നെയും കാത്ത് ബാൽക്കണിയിൽ കണ്ണും നട്ട് കാത്തിരിപ്പുണ്ടാകാം .

അവൾക്കു എഴാം മാസം ആണ് .  വിവാഹം കഴിഞ്ഞിട്ട്   ആറു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു . കുട്ടികൾ പതിയെ  മതി എന്നായിരുന്നു  തീരുമാനം . പിന്നെ വർഷങ്ങൾ പോയതോടെ മാനസിക പിരി മുറുക്കം വർദ്ധിച്ചു . പിന്നെ  എപ്പോഴോ അവരുടെ പ്രാർത്ഥന ദൈവം കേട്ടു .

അയാൾക്ക്   വല്ലാത്ത ദേഷ്യവും  സങ്കടവും  തോന്നി.   ഏറ്റവും അടുത്തു ഇരിക്കേണ്ട സന്ദർഭത്തിൽ പോലും അവളുടെ അരികെ ഇരിക്കുവാൻ കഴിയുന്നില്ല . ശനിയും , ഞായറും വരെ  ഓഫീസിൽ പോകണം . നീലാം
ബരിയോടു  അയാൾക്ക് വല്ലാത്ത അരിശം തോന്നി. ഒരു മനുഷ്യപറ്റും ഇല്ലാത്ത സ്ത്രീ . അയാൾ മനസ്സിൽ ഓർത്തു . അവർക്ക് അവരുടെ കാര്യം മാത്രം. അവരുടെ   "അപ്രൈസലും, ബോണസും"  അതിൽ കുറഞ്ഞ ഒരു ചിന്തയില്ല.  ഇങ്ങനെ ചത്ത്‌ കിടന്നു പണി എടുക്കാൻ ഏതാനും  പേർ ഉണ്ടല്ലോ?

മഴയ്ക്ക് വീണ്ടും കട്ടികുടി എന്ന് തോന്നി. . റോഡിൽ മുഴുവനും വെള്ളം പൊങ്ങി വരുന്നു .  കാനയിൽ കുടെ കലക്കവെള്ളം കുത്തി മറിഞ്ഞു കൊണ്ട് ഒഴുകുന്നു. അയാൾ റെയിൽവേ പാളത്തിൻ നടുവിലുടെ നടന്നു . റോഡിലൂടെ നടക്കുക ചിലപ്പോൾ അപകടം ക്ഷണിച്ചു വരുത്തും. വെള്ളം കളയുവനായി വല്ല "മാൻ ഹോളും"  തുറന്നു വച്ചിട്ടുണ്ടാകും. അതിൽ എങ്ങാനും പെട്ടാൽ പിന്നെ നേരെ കടലിൽ ചെന്ന് തപ്പേണ്ടി വരും."ബോഡി"  കിട്ടണം എന്നുണ്ടെങ്കിൽ .  മഴകാലത്ത് ഇത് പോലെയുള്ള മരണങ്ങൾ  ഇവിടെ സ്വാഭാവികം ആണല്ലോ .മുമ്പിൽ  നടക്കുന്ന യുവാവ്‌ പാൻ ചവച്ചു അരച്ച ശേഷം  നീട്ടി തുപ്പി  ചെളി വെള്ളത്തിനെ ചുവപ്പിക്കുവാൻ വൃഥാ ശ്രമം നടത്തി .

വീണ്ടും മൊബൈൽ എടുത്തു അയാൾ പ്രണതിയെ  വിളിച്ചു. ഇപ്പോഴും നെറ്റ്‌വർക്ക്  കവറേജ് ഇല്ല. എന്ന "മെസേജു" മാത്രം ,  ഫ്ലാറ്റിന്   ബാക്കി അടക്കുവാനുള്ള "emi"  യെ കുറിച്ചോ , ഇപ്പോൾ ചെയുന്ന പ്രോജക്റ്റ് വർക്കിനെ കുറിച്ചോ ഒന്നും  അയാൾ ചിന്തിച്ചില്ല.  ഇന്ന് രാവിലെ പോരുമ്പോൾ പ്രണതി  പറഞ്ഞതാണ് പറ്റുമെങ്കിൽ നേരത്തേ ഇറങ്ങണം എന്ന്. പിന്നെ എന്തോ കുടി അവൾക്ക് പറയുവാൻ ഉണ്ട് എന്ന് തോന്നി. പിന്നെ മടിച്ചു മടിച്ചു അവൾ പറഞ്ഞു. വൈകുനേരം  വരുമ്പോൾ കുറച്ചു പൂവൻ പഴം മേടിച്ചു കൊണ്ടുവരണം .  അവളുടെ പറച്ചിൽ കേട്ടപ്പോൾ അയാൾക്ക്‌ ചിരി വന്നു. ഇതുപോലെയുള്ള കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ഈസമയത്തു  പതിവാണ് എന്ന് അടുത്ത ഫ്ളാറ്റിലെ ആന്റി പറഞ്ഞിട്ടുണ്ട്.  അയാൾ അതും  സമ്മതിച്ചിട്ടാണ് ഇറങ്ങിയത്‌.

മഴയിൽ നനഞ്ഞ്‌   അയാളുടെ ഷർട്ട് , ശരീരത്തോട് ഒട്ടി പിടിച്ചു കിടന്നു. കുടയിൽ നിന്നും വെള്ളം അരിച്ചിറങ്ങുന്നു . അത് മുക്കിലുടെ , വയറിലുടെ അരിച്ചിറങ്ങി. ഇങ്ങനെ  ഇടക്കുള്ള മഴ നല്ലതാണു .   മാലിന്യങ്ങൾ എല്ലാം കഴുകി കളയുവാൻ . കട്ട പിടിച്ച ചെളി വെള്ളം അരികിലുടെ ഒലിച്ചു   പോകുന്നു .  അതിൽ ചവിട്ടി അറപ്പിലാതെ  അയാൾ നടന്നു.  അങ്ങ് ദൂരെ അടച്ചിട്ടിരിക്കുന്ന ഒരു പെട്ടി കട . അതിന് പകുതി പടിയോളം വെള്ളം കയറി കഴിഞ്ഞിരിക്കുന്നു . വെള്ളം കയറാത്ത  പടിക്കു മുകളിലായി നനഞ്ഞ കറുത്ത പൂച്ച നിൽകുന്നു . ഒന്ന് തെന്നിയാൽ അത് വെള്ളത്തിൽ വീഴും . പിന്നെ ഒലിച്ചു പോകാം . കറുത്ത പൂച്ചയെ കാണുന്നത്  നന്നല്ലത്രേ . പണ്ട് അമ്മുമ്മ പറഞ്ഞ വാക്കുകൾ അയാൾക്ക് ഓർമ്മ വന്നു. മുട്ടറ്റം വരെ വെള്ളം കയറി കഴിഞ്ഞിരിക്കുന്നു. ട്രെയിൻ ഓടുന്നില്ല എങ്കിലും സ്റ്റേഷനിൽ നിറയെ ആളുകൾ .  ഇനി ഇന്ന് ട്രെയിൻ ഓടില്ല എന്ന് ഏവർക്കും അറിയാം . എങ്കിലും അവർ നിൽക്കുന്നു പ്രതീക്ഷയോടെ .

അയാൾക്ക് മുമ്പിലും , പിറകിലുമായി ആളുകൾ നടക്കുന്നു . അവരിൽ കുട്ടികളുണ്ട് , സ്ത്രീകളുണ്ട് ,പുരുഷൻമാരുണ്ട്.  ഒരു പക്ഷെ അയാളുടെ മുമ്പേ നീലംബരിയും ഇവരിൽ ഒരാളായി നടന്നിട്ടുണ്ടാകാം . ഇവിടെ ഈ പാളത്തിൽ കുടെ നടക്കുമ്പോൾ എല്ലാവരും ഒരു പോലെ .പാളത്തിനു എന്ത്  വ്യത്യാസം.  മേധാവി  എന്നോ കുലി എന്നോ ഉള്ള വ്യത്യാസം അതിനില്ലല്ലോ ? ഇതിലൂടെ  പോകുന്നവരിൽ  ഏവർക്കും ഒരേ ഒരു ജാതി മാത്രം,  മനുഷ്യ ജാതി.  എല്ലാവർക്കും ഏക ലക്ഷ്യം .  എത്രയും വേഗം താമസസ്ഥലം അണയുക.  അത്ര മാത്രം


മഴ അല്പം കുറഞ്ഞു തുടങ്ങി. നടക്കുന്നതിൻ ഇടയിൽ ഏഴോ , എട്ടോ സ്റ്റെഷനുകൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു . ഇനി   അല്പം കുടി നടന്നാൽ അയാൾക്കിറങ്ങേണ്ട സ്റേഷൻ എത്തും . ഇത്രയും ദൂരം അയാൾ നടന്നു കഴിഞ്ഞോ? ഉച്ചക്ക് തുടങ്ങിയ നടത്തം ആണ് . ഇപ്പോൾ എഴു മണിയോടെ അടുക്കുന്നു. രാത്രിയുടെ പ്രതീതി തോന്നിപ്പിക്കുന്ന  കട്ട പിടിച്ച ഇരുട്ട്.

നടക്കുന്നതിൻ  ഇടയിൽ  പ്രണതി പറഞ്ഞ പൂവമ്പഴത്തിൻ കാര്യം അയാൾക്ക് ഓർമ്മ വന്നു. . ഇനി ഇപ്പോൾ കട വല്ലതും തുറന്നിട്ടുണ്ടാകുമോ ?. ആ ചിന്തയോടെ അയാൾ സ്റ്റേഷനിൽ  നിന്നും പുറത്തു കടന്നു. ഈ മഴയത്തും ചിലർ വലിയ പ്ലാസ്റിക് കവർ ഇട്ടു മൂടി സിഗരറ്റും , പാനും വിൽക്കുന്നു.  കേശു ഭായിയുടെ കടയിൽ  പോയി നോക്കാം . അയാൾ  ഏന്തി ഏന്തി മുകളിലേക്കുള്ള പടികൾ കയറി തുടങ്ങി. നടന്നതിൻ ക്ഷീണം മുഴുവനും മുട്ടുകൾ ആവാഹിച്ച പോലെ. ഇത്രയും  നേരം വേദന അറിഞ്ഞിരുന്നില്ലാ  ഈ സമയത്ത്   പഴം കിട്ടുകയില്ല എന്ന് അയാൾക്ക് അറിവുള്ള കാര്യം ആയിരുന്നു .  എന്നാലും പ്രണതിക്ക്  വേണ്ടിയല്ലേ . ചിലപ്പോൾ കിട്ടിയാലോ ? കടയിൽ    എത്തിയപോൾ അയാളുടെ കണ്ണ്  പതിഞ്ഞത് തുക്കിയിട്ട കുലയിൽ ആയിരുന്നു . അവൾക്ക് ഭാഗ്യമുണ്ട് . അയാൾ മനസ്സിൽ ഓർത്തു . ഒരു ചെറിയ പടലയും , പിന്നെ പടലയിൽ നിന്നും അടർത്തിഎടുത്ത  സ്വർണ്ണ നിറമുള്ള പൂവൻപഴങ്ങൾ  അയാൾ അവൾക്കായി വാങ്ങി.

സ്റ്റേഷനിൽ നിന്നും അധികം ദൂരമില്ല . അയാളുടെ ഫ്ലാറ്റിലേക്ക് .  ബാഗ് തോളിലിട്ടു  കൈയ്യിലെ പൊതിയിൽ പൂവമ്പഴവുമായി അയാൾ നടന്നു. നടക്കുമ്പോൾ അയാൾ  ആലോചിച്ചു . നാളെ പനി പിടിക്കുമോ? അത്രയ്ക്ക് നനഞ്ഞിട്ടുണ്ട് . ചെന്നയുടനെ തല മുഴുവനും തോർത്തണം. നനഞ്ഞ മുടി ഇഴകൾ അയാൾ  കോതി ഒതുക്കി.  എന്തായാലും ഈ മഴ കൊണ്ട് ഒരു ഗുണം ഉണ്ട് . നാളെ ഓഫീസിൽ പോകുവാൻ പറ്റും എന്ന് തോന്നുന്നില്ല. ഇനി ട്രെയിനുകൾ ഓടണം എന്നുണ്ടെങ്കിൽ രണ്ടു ദിവസം കുടി കഴിയും. നാളെ  മിക്കവാറും അവധി പ്രഖ്യാപികുവാനും വഴിയുണ്ട്.

എന്തായാലും  നാളെ ഓഫീസിൽ പോകുന്നില്ല  അയാൾ മനസ്സിൽ ഉറപ്പിച്ചു . അവളുടെ കുടെ തന്നെ ഇരിക്കണം .  ബാൽക്കണിയിലുടെ  മഴയുടെ  ഭംഗി ആസ്വദിച്ചു , കട്ടൻ കാപ്പി കുടിച്ചു അങ്ങനെ മടിയോടെ ഇരിക്കണം.   അവളെ കെട്ടി പിടിച്ചു വെളിച്ചം വീഴും വരെയും കിടന്നുറങ്ങണം .

ദൂരെയായി അയാളുടെ ഫ്ലാറ്റ്  കാണാം . ഇനി ഇപ്പോൾ  ഇടവഴിയിലുടെ പോയി വലത്തോട്ട് തിരിഞ്ഞു  പോയാൽ മതി.  വിജനമായ വീഥി . ഒറ്റക്കു അയാൾ മാത്രമായി നടക്കുന്നു.   ഛെ , കേശു ഭായിയുടെ കടയിൽ  നിന്നും  മെഴുകുതിരി മേടിക്കുവാൻ മറന്നിരിക്കുന്നു . മെഴുകുതിരി ഉണ്ടാകുമോ  അവിടെ? അയാൾ മനസ്സിൽ ഓർത്തു .

ഏന്തി നടക്കുമ്പോൾ അയാളുടെ കാലൊന്നു തെന്നി.  കൈയ്യിലെ  പൊതി പൊട്ടി ,  പിടി വിട്ടു  താഴേ വെള്ളത്തിലേക്ക്‌  വീണു. അരണ്ട വെളിച്ചത്തിൽ    പൊതിയിൽ നിന്നും തെറിച്ചു പടലയിൽ നിന്നും വേർ പെട്ട് പൂവമ്പഴങ്ങൾ കലക്ക വെള്ളതിലൂടെ ഒഴുകി പോകുന്നത് അയാൾ കണ്ടു .  അവ  എടുക്കുവാനായി അയാൾ മുന്നോട്ടു് ഒന്ന് അഞ്ഞു.  ആ ഒരു നിമിഷത്തിനുള്ളിൽ ജലസ്രോതസ്സിന്റെ  ആഴത്തിലുള്ള ദ്വാരത്തിലൂടെ അയാൾ താഴേക്ക് പതിച്ചു. ഒരേ ഒരു നിമിഷം .... അയാൾക്ക് ഒന്നും ശബ്ദിക്കുവാൻ കഴിയും മുമ്പേ. ..............

അപ്പോഴും പടലയിൽ നിന്നും വേർപെട്ട പഴങ്ങൾ
ആ കലക്ക വെള്ളത്തിലൂടെ ഒലിച്ചു  നീങ്ങുന്നുണ്ടായിരുന്നു.**മലയാളത്തിന്റെ പ്രിയകഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ   പൂവൻ പഴം  എന്ന ചെറു കഥ ഓർമ്മിച്ചുകൊണ്ട്


2015, നവംബർ 12, വ്യാഴാഴ്‌ച

സാറാസ് വൈൻ ഹബ്ഏറ്റവും കൂടുതൽ, വിനോദ  സഞ്ചാരികൾ  സന്ദർശികുവാൻ ഇഷ്ടപെടുന്ന നഗരം  ആണ് പത്തയ . അവിടെ പോകുന്നവരോട് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട എന്താണ് എന്ന് ചോദിച്ചാൽ  ചിലർ പറഞ്ഞേക്കും , ഒരു പക്ഷെ  പ്രധാന ആകർഷണം അവിടുത്തെ സൂര്യൻ, അല്ലെങ്കിൽ മനോഹരമായ കടൽതീരം , വാണിഭ ശാലകളിൽ കയറി ഇറങ്ങുക, അല്ലെങ്കിൽ  ബിയർ  എന്നൊക്കെ . എന്നാൽ അവർ പറയാതെ പറയുന്ന കാര്യം അവിടുത്തെ തായ് സുന്ദരികളെ കുറിച്ചാണ് .  തായ്   തരുണി മണികൾ  ഇല്ല എന്നെങ്കിൽ ഒരു പക്ഷെ പത്തയ്യാ  ഇത്ര മനോഹരി ആകില്ല. അത് നിശ്ചയം .

 പല വേഷങ്ങളിൽ , നിറങ്ങളിൽ, രൂപങ്ങളിൽ അവർ നിങ്ങൾക്കായി  വഴി വക്കിൽ കാത്ത്‌ നിൽക്കുന്നു .  അവരുടെ കണ്ണുകൾ നിങ്ങളെ കൊത്തി വലിക്കും. ഒരു ഉഴിച്ചിലിന്  വേണ്ടി, അല്ലെങ്കിൽ വെറും ഒരു  ബിയറിനു വേണ്ടി . അല്ലെങ്കിൽ .....

അങ്ങനെയുള്ള പത്തയയിലെക്കയിരുന്നു ജെന്നിയുടെ യാത്ര . സുവർണ ഭൂമി വിമാന താവളത്തിൽ നിന്നും ഒന്നര മണികൂർ യാത്രയുണ്ട് പത്തയയിലേക്ക് .
 "a one royal cruise ഹോട്ടൽ "  . അവിടെ ആയിരുന്നു ജെന്നി താമസിചിരുന്ന  ഹോട്ടൽ . ഒരു കൊച്ചു കപ്പലിന്റെ രൂപത്തിൽ ആയിരുന്നു ആ ഹോട്ടൽ.  അകവും , പുറവും എല്ലാം ഒരു വലിയ  നൗകയെ  ഓർമിപ്പികുന്ന തരത്തില രൂപ കല്പന ചെയ്ത മനോഹരമായ വലിയ ഹോട്ടൽ .  പുറത്തേക്കു പോകണം എന്ന് കരുതി എങ്കിലും വല്ലാതെ ക്ഷീണം അവളെ കട്ടിലിലേക്ക് നയിചു .


Jenny ,I am getting married,”Aryan’s lips shivered while saying this.
“But…..”, Jenny  didn’t know what to say.
She looked towards him,with tears in her eyes. Her mind suddenly went blank.
“Aryan,You wanted to marry me right?”
“I had,but Mom and Dad have fixed my marriage.”
“When? You didn’t tell me,”Jenny  said looking towards him and holding his hand tightly.
“One month ago,and I am getting married next week.”
“Why didn’t you tell me earlier?” Jenny  asked him with tears in her eyes.
“Jenny ,it all happened in such a hurry…that I couldn’t talk to you about it. Don’t worry we will stay friends.” Aryan tried to persuade her."

ജെന്നി ഓർമകളിൽ നിന്നും ഉണർന്നു .  ധരിച്ച ടി  ഷർട്ട് മാറ്റി വേറെ ഒരെണ്ണം അവൾ എടുത്ത്  അണിഞ്ഞു. നരച്ച ജീൻസിൽ ചെളി പുരണ്ടത് അവഗണിച്ച്  റൂം പൂട്ടി  അവൾ പുറത്തേക്കു ഇറങ്ങി .
സമയം  എട്ടര കഴിഞ്ഞിരിക്കുന്നു.  ബോംബെയിലെ  തെരുവുകളിലുടെ  എത്രയോ  രാത്രികൾ ഇത് പോലെ അവൾ നടന്നിരിക്കുന്നു.  ഞെട്ടിപ്പിക്കുന്ന ഒരു  വാർത്തക്ക് വേണ്ടി, അല്ലേൽ  ചാനലിൻ സ്ഥാനക്രമം നില നിർത്തുവാൻ വേണ്ടി എവിടെ എവിടെ എല്ലാം അലയേണ്ടി വന്നിടുണ്ട്. സത്യ മല്ല കഴിഞ്ഞ വർഷത്തെ കേന്ദ്ര മന്ത്രിയുടെ അഴിമതി കഥകൾ പുറത്തു വിട്ടപ്പോൾ  ശമ്പള വർധനയ്ക്ക് പകരം  മാനേജ്റാമെന്റ്  തന്ന ഒരു വാഗ്ദാനം ആണ് ഇപ്പോഴത്തെ പത്തയ്യ യാത്ര . ഒരു വിശ്രമം ആനിവാര്യമായ  സമയം.അത് കൊണ്ട് തന്നെയാണ്  യാത്ര  നിഷേധിക്കാതിരുന്ന്ത് .  യാത്രകൾ അറിഞ്ഞിട്ടും തെറ്റായ വാർത്തകൾ എത്രയോ നൽകിയിടുണ്ട് . ഇപ്പോൾ എല്ലാം ശീലം ആയി കഴിഞ്ഞിരിക്കുന്നു .  "signoff " പറയാതെ ഒരു  യാത്ര .ക്യാമറ മാൻ അരുണ്‍ ഇല്ല എന്ന് മാത്രം.

എവിടെ നോക്കിയാലും, ബാർ  ആൻഡ്‌ റെസ്റ്റ്റൻന്റ്സ്  എന്ന പേരുകൾ  ,മദ്യപിക്കുവ്വാൻ ആയാലും, അല്ലേൽ  മസാജിനു ആയാലും പേരല്ലാം ഒന്ന് തന്നെ.  അൽപ വസ്ത്ര ധാരികളായ തായ് സുന്ദരികൾ  ചുറ്റും .

അവൾ ചുറ്റും നോക്കി , അരികിലായി  വ്യത്യസ്ഥമായ  ബോർഡ്‌  "സാറാസ്  വൈൻ ഹബ് "  . "ഹാപ്പി ഹൗർസ് , ഹൈനെക്കൻ  55   ബാത്ത് ഒണ്‍ലി "  എന്ന് ഇംഗ്ലീഷിൽ എഴുതി വച്ചിരിക്കുന്നു .     ജെന്നി അങ്ങോട്ട്‌ കയറി ചെന്നു . ഒരു സ്ത്രീ മാത്രമേയുള്ളൂ . അവൾ ആണ് ആ ശാലാ  നടത്തിപ്പ് കാരി എന്ന് തോന്നി .  വെളുത്ത , മെലിഞ  ഒരു സുന്ദരി . ഇറക്കം കുറഞ്ഞ മിനി സ്കർട്ടും,  ചുവന്ന ടി ഷർട്ടും അതായിരുന്നു അവളുടെ വേഷം. ആ വേഷം അവൾക്ക്   നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. ദൂരെ നിന്ന് നോക്കുമ്പോൾ വിദേശ വനിതകൾ അതി സുന്ദരികൾ ആണെന്ന് നമുക്ക് തോന്നും. പക്ഷെ ഒന്ന് അടുത്തു ചെന്നാൽ , ദേഹം മുഴുവനും അനാവ്യത മായ പല പാടുകളും അവരുടെ ശരീരത്തിൽ കാണുവാൻ കഴിയും. വീമാനം ഇറങ്ങിയ മുതൽ തായ് വനിതകളെ ശ്രദ്ധിച്ചു തുടങ്ങിയതാണ്. മിക്കവരും ചെറിയ ഒരു ഷോർട്ട്സ്  അല്ലെങ്കിൽ ഇറക്കം കുറഞ്ഞ പാവാട . അതാണ് അവരുടെ വേഷം. ഒരു തരി പോലും രോമം പുറത്തു കാണാത്ത മെലിഞ്ഞ സുന്ദരമായ കാലുകൾ ഉള്ള ഇവരുടെ മുമ്പിൽ വിദേശ വനിതകൾ ശരിക്കും നാണിച്ചു പോകും.

ഹെലോ മാഡം , അത്രയ്ക്ക് സ്ഫുടമല്ലാത്ത  ഇംഗ്ലീഷിൽ ആ തായ് വനിത  ജെന്നിയുടെ  അടുത്തേക്ക് വന്നു.

ഹാപ്പി  ഹവേർസ് മാഡം , 

what you want ?

hieneken , chang ,corona ,amstel , guinness

പേര് കേൾക്കാത്ത കൊണ്ട്  ജെന്നി  ചോദിച്ചു , "what  is chang?"

അവൾ മറുപടി പറഞ്ഞു , സ്പെഷ്യൽ തായ് ബിയർ മാം. "manufactured in  Thailand "

"want to try?"

ജെന്നി തലയാട്ടി

ഭക്ഷണ ശാലയിൽ  ആരും ഇല്ല. ജെന്നി മാത്രം. അവൾ ഒരു ഗ്ലാസും , 500 ML "chang"   കാനുമായി വന്നു.

അവൾ ഗ്ലാസ്സിലേക്ക്‌  ബി യർ പകർത്തവെ  ജെന്നിയൊടായി  ചോദിച്ചു

"you Indian" ,

ജെന്നി തലയാട്ടി ,  വീണ്ടും ചോദിച്ചു ,    "what  you  do "

ജെന്നി , അലസമായി പറഞ്ഞു . 'journalist'

അവൾക്കു മനസിലായില്ല എന്ന് തോന്നി . പിന്നെ ചോദ്യ ഭാവത്തിൽ അവൾ ജെന്നിയെ നോക്കി .

പിന്നെ  അവൾ സംശയത്തോടെ  ചോദിച്ചു "writer ?"

ജെന്നി  തലയാട്ടി .

ഓ , മനസിലായ എന്ന പോലെ അവൾ ഒന്ന് മൂളി.   "story  writer"

  അവൾ ആകാഷയോടെ ചോദിച്ചു .

രണ്ടു സിപ് നുണഞ്ഞ ശേഷം ജെന്നി വെറുതെ തല കുലുക്കി.

ഓ.. വീണ്ടും അവൾ മുളി , "you come  here for story ?"

അവൾ ചോദ്യ ഭാവത്തിൽ  ജെന്നിയെ നോക്കി ? ജെന്നി ഒന്നും  മിണ്ടിയില്ല.

അവൾ പോയി കുറച്ചു  ചിപ്സ്‌  എടുത്തു കൊണ്ട് വന്നു.


"u   hear  for story ?"   അവൾ വീണ്ടും ചോദ്യം  ചോദിച്ചു ?   ഇത്തവണ ജെന്നി  വെറുതെ പുഞ്ചിരിച്ചു


"you  want  story ?"  അവൾ ഒരു പുഞ്ചിരിയോടെ ചോദിച്ചു .

"i  will tell my story ? good  story .  you  write.."

അപ്പോഴേക്കും ജെന്നി ആ കാൻ കുടിച്ചു കഴിയരയിരുന്നു . ജെന്നി ചോദികാതെ തന്നെ  അവൾ വീണ്ടും ഒരു 500 ml  കാൻ എടുത്തു  ഗ്ലാസ്സിലേക്ക്‌ പകുത്തു ഒഴിച്ചു.

വീണ്ടും  ഒരിറക്കിനു  ശേഷം  ജെന്നി    ബിയർ  ഗ്ലാസ്   താഴെ വച്ചു .   ബിയർ  ജെന്നിയുടെ തലയിൽ  പതിയെ പ്രവർത്തനം  ആരംഭിച്ച്‌  തുടങ്ങിയിരുന്നു .

അവൾ ജെന്നിക്ക് അഭിമുഖമായി ഇരുന്നു . ജെന്നി ഒന്നും ചോദിക്കാതെ തന്നെ അവൾ പറഞ്ഞു  തുടങ്ങി.

അവൾ , അവളുടെ  പേര് പറഞ്ഞു . "അനൊങ്ങ്" , അതായിരുന്നു അവളുടെ പേര് ? ജെന്നി ചോദിച്ചു അനൊങ്ങ്?   അതെ "അനൊങ്ങ്"  means beautiful , അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. പേര് പോലെ മനോഹരി ആയിരുന്നു അവൾ . "nice name"    ജെന്നി പറഞ്ഞു.


അത് കേട്ട് ചിരിച്ചുകൊണ്ട് അവൾ അവളുടെ കഥ പറയുവാൻ തുടങ്ങി .ചിയങ്ങ് റായി എന്ന കൊച്ചു  ഗ്രാമത്തിൽ  ആയിരുന്നു ഞങ്ങൾ  താമസിച്ചിരുന്നത് . അച്ഛനും , അമ്മയും  രണ്ടു ചേട്ടൻ മാരും , ഒരു ചേച്ചിയും . അതായിരുന്നു ഞങ്ങളുടെ കുടുംബം .   ഏറ്റവും ഇളയവൾ ആയിരുന്നു ഞാൻ .  ചെറിയ നിലം ഉണ്ടായിരുന്നു . അവിടെ കൃഷി ചെയ്താണ് ഞങ്ങൾ  കഴിഞ്ഞിരുന്നത് . ഒരു TV  പോലും ഇല്ലാത്ത വീടായിരുന്നു എന്റേത്.  നിങ്ങൾ കാണുന്ന നഗര ജീവിതം പോലെ അല്ല  ഗ്രാമത്തിലെ അന്തരീക്ഷം . പട്ടിണിയും, ദുരിതവും എല്ലാം ഇഴകി  ചേർന്നതാണ് ,  കൃഷി ആയിരുന്നു  ഞങ്ങളുടെ വരുമാന മാർഗം എന്ന് പറഞ്ഞുവല്ലോ . പക്ഷെ മഴ ക്കാലം ഞങ്ങൾക്ക് ദുരിതം സമ്മാനിച്ചു .  മഴ അധികം ആയാൽ കൃഷി നശിക്കും ,  ഇനി വേനൽ  അധികമായാലോ  അപ്പോഴും കൃഷി നാശം സംഭവിക്കാം .

ഭാരിച്ച ഉത്തരവാദിത്തം   ഏറ്റെടുക്കുവാൻ താല്പര്യം ഇല്ലാത്ത മനുഷ്യൻ ആയിരുന്നു എന്റെ  അച്ഛൻ . അധികം പഠിപ്പിക്കണം എന്നാ ആഗ്രഹം അച്ഛനോ , അമ്മക്കോ  ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ചെറുപ്പത്തിൽ വീടിനു അരികിലുള്ള ഒരു തൊഴിൽ ശാലയിൽ  ജോലിക്ക് പോയി തുടങ്ങി. ശമ്പളം എല്ലാം വളരെ കുറവ് ആയിരുന്നു.

അതിനിടയിൽ ചേട്ടന്റെ  വിവാഹം നിശ്ചയിച്ചു . വധു വീട്ടുകാർ , ഞങ്ങളെക്കാൾ ഏറെ  സാമ്പത്തിക ഭദ്രതയുള്ള  കുട്ടർ  ആയിരുന്നു.അവർക്ക്  സ്വന്തമായി നിലവും , ഒരു ട്രാക്ടറും ഒക്കെ   ഉണ്ടായിരുന്നു. അച്ഛന്റെ വലിയ ഒരു മോഹം ആയിരുന്നു അത് പോലെ ഒരു ട്രാക്ടർ വാങ്ങിക്കണം എന്ന്. സ്ത്രീ ധനമായി ഏതാണ്ട് 1,00000 ബാത്ത് കൊടുക്കേണ്ടി വന്നു.  സ്ഥിര വരുമാനം ഇല്ലാത്ത അച്ഛനെ സംബന്ദിചു അത് വലിയ ഒരു തുകയായിരുന്നു . ആ വിവാഹം അച്ഛന് ഒരു പാടു ബാധ്യത വരുത്തി വച്ചു . വിവാഹം കഴിഞ്ഞ ശേഷം ചേട്ടൻ, അവരുടെ വീട്ടിലേക്കു താമസം മാറി. പിന്നെ വീട്ടിലേക്കുള്ള  വരവ്  വല്ലപ്പോഴും ആയി ഒതുങ്ങി.

അതിനിടയിൽ ഒരു ഫാക്ടറിയിൽ ജോലി ഉണ്ടായിരുന്ന ഇളയ സഹോദരന്റെ വിവാഹവും കഴിഞ്ഞു. അവർക്ക്  അത്ര നല്ല സാമ്പത്തിക സ്ഥിതി  ആയിരുന്നില്ലാ.  35,000 ബാത്ത് ആണ് സ്ത്രീ ധനം ആയി ലഭിച്ചത്.  രണ്ടാമത്തെ ചേട്ടന്റെ വിവാഹവും  കുടി നടന്നതോടെ  ഞങ്ങൾ  വലിയ കട കെണിയിൽ  പെടുകയാണ് ചെയ്തത് .   ആദ്യമേ പറഞ്ഞിരുന്നു അല്ലോ . ഉത്തരവാദിത്തങ്ങളിൽ നിന്നും അച്ഛൻ അകന്നു നിന്നിരുന്നു.   അച്ഛന്റെ മദ്യപാനം വർദ്ധിച്ചു  എന്നതിനാൽ അമ്മയും , ഞാനും കിട്ടുന്ന  പണികൾ എല്ലാം ചെയ്തു തുടങ്ങി. അമ്മയുടെ നിർദേശ പ്രകാരം ആകെ   ഉണ്ടായിരുന്നു നിലം പണയം വച്ചിട്ടായി രുന്നു ചേച്ചി യുടെ വിവാഹം നടത്തിയത്. അതിനിടയിൽ അമ്മ രോഗി ആയി.  എത്രയും വേഗം എനിക്ക്  മറ്റൊരു  ജോലി കണ്ടെത്തേണ്ടത്‌ ആവശ്യം ആയി മാറി .

ആയിടക്കാണ്‌ എന്റെ സുഹ്രത്ത് 'ഫെം '  പട്ടണത്തിൽ നിന്നും ഗ്രാമത്തിലേക്ക്  വരുന്നത് . വിലയേറിയ പല സമ്മാനങ്ങൾ  അവൾ എനിക്ക് നൽകി  . ഞാൻ അവളോടു എന്റെ ദയനീയ അവസ്ഥ വിവരിച്ചു.  അവൾ എന്നോടു ചോദിച്ചു , അവളുടെ കുടെ പോരുന്നോ എന്ന്? മറ്റൊന്നും ആലോചിക്കുവാൻ ഇല്ലാത്ത എനിക്ക് അവളുടെ കുടെ പോകുവാൻ നുറു വട്ടം സമ്മതം ആയിരുന്നു. അമ്മയും അത് ആഗ്രഹിച്ചിരുന്നു എന്ന് തോന്നി.

അങ്ങനെ ഞാൻ ഗ്രാമം വിട്ടു "പറുദീസകളുടെ നഗരം"  ആയ 'പത്തയ്യ' യിൽ ഞങ്ങൾ  എത്തി.  വഴി ചെലവ് എല്ലാം ഫെം ഏറ്റെടുത്തു .  അവളുടെ താമസ സ്ഥലത്ത് തന്നെ എന്നെയും അവൾ താമസിപ്പിച്ചു. ചെറിയ ഒരു മുറി . മുഴുവനും സൌന്ദര്യ  വർന്ധക വസ്തുക്കൾ . ലിപ് സ്ടിക്കും, പെര്ഫുമും , പിന്നെ പല പല  ഫേഷ്യൽ ക്രീമുകളും  കുത്തി നിറച്ച ഒരു മുറി.  ഫെം   ഒരു ബാർ ഗേൾ ആയിരുന്നു. രാത്രി എന്നെയും കുട്ടി നടക്കുമ്പോൾ ചുറ്റും ഉള്ള കാഴ്ചകൾ എന്നെ വല്ലാതെ അത്ഭുത പെടുത്തി.  അവൾ പറഞു നമ്മൾ നടക്കുന്ന ഈ പാതയുടെ പേര്  'walking  street ' എന്നാണ് . അൽപ വസ്ത്ര ധാരിണീകളായ  സുന്ദരികൾ എങ്ങും നിറഞ്ഞു നിൽക്കുന്നു .   മസാജ്  പാർലറുകളും, മദ്യ ശാലകളും മാത്രം. ഒരു പാടു വിദേശികൾ ചുറ്റും നടക്കുന്നു . എന്റെ ജീവിതത്തിൽ ഇത്രയും വിദേശികളെ ഞാൻ കണ്ടിട്ടേ ഇല്ല.  ചെറുപ്പക്കാരികൾ ആയ തായ് യുവതികൾകൊപ്പം , ചുറ്റി കറങ്ങുന്ന വയോധികന്മാരായ വിദേശികൾ. അവരുടെ കുടെ ഇഴകി ചേർന്ന് ഒരു മടിയും ഇല്ലാതെ  ചുണ്ടിൽ  ചായം തേച്ച് സ്ലീവ് ലെസ്സ് ടോപും,  മൈക്രോ മിനി ഷോർട്ട്സും ധരിച്ച  തായ് യുവതികൾ.  ഫെം എന്നെ അവൾ ജോലി ചെയുന്ന ബാറിലേക്ക് കൊണ്ട് പോയി. ഇട വിട്ടു കത്തുന്ന മങ്ങിയ വെളിച്ചം . ചെവി തുളച്ചു കയറുന്ന പാശ്ചാത്യ സംഗീതം .  മങ്ങിയ വെളിച്ചത്തിൻ അരണ്ടതയിൽ ഒന്ന് രണ്ടു തായ് സുന്ദരികൾ അർത്ഥ  നഗ്ന മേനി കാണിച്ചു ഇളകി ആടുന്നു. കൈയിൽ ബിയർ കുപ്പികളുമായി അത് കണ്ടു  ആസ്വദിച്ചു നിൽകുന്നു ചിലർ . ശബ്ദഘോഷത്താ
ൽ 'ഫെം' പറയുന്ന ഒന്നും എനിക്ക്  മനസിലായില്ല. അതിനിടെ ആരോ ഒരാൾ എന്നോടു വന്ന്  ഇംഗ്ലീഷിൽ എന്തോ സംസാരിച്ചു. "ഹലോ "എന്നോഴിച്ച് അയാൾ പറഞ്ഞത്‌  ഒന്നും മനസിലായില്ല.  ഞാൻ ഒഴിഞ്ഞു മാറി.

 'ഫെം' എന്നെ അകത്തേക്ക് വിളിപ്പിച്ചു ഒരാളെ പരിചയപെടുത്തി . അയാളായിരുന്നു ആ ബാറിലെ നടത്തിപ്പുകാരൻ . എന്റെ ജോലി കാര്യം ആണ് സംസാരിക്കുന്നത് ഏന്ന്  എനിക്ക് തോന്നി.  അങ്ങനെ അന്ന് പുലരി വരെ ഞങ്ങൾ ആ ബാറിൽ കഴിച്ചു.

പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നു എങ്കിലും ഫെം ഉണരാൻ താമസിച്ചു. ഉച്ചയോടെയാണ് അവൾ ഉറക്കം ഉണർന്നത് . ഉണർന്ന പാടെ അവൾ ചോദിച്ചു "എങ്ങനെ ഉണ്ടായിരുന്നു ഇന്നലെ"?  

ഒറ്റ രാത്രി കൊണ്ട് എനിക്ക് കാര്യങ്ങളുടെ അവസ്ഥ ശരിക്കും മനസിലായി.  അന്ന് രാവിലെ മുതൽ എന്റെ ചിന്താ മണ്ഡലത്തിൽ ആ ഒരൊറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു . ഇവിടെ നിൽകണമോ അതോ തിരിച്ചു പോകണമോ?  തിരിച്ചു പോയാൽ ? ചോദ്യ ചിഹ്നം  പോലെ ആ ചോദ്യം വലിഞ്ഞു മുറുക്കി.

എനിക്ക് ആലോചിക്കുവാൻ അധികം ഉണ്ടായില്ല. അങ്ങനെ ഞാനും  ഫെമിനെ പോലെ ആ ബാറിലെ ഒരു ജോലി ക്കാരി ആയി.  മസാജിനുള്ള പരിശീലനം ആണ് എനിക്ക് ആദ്യം ലഭിച്ചത് . ഞങ്ങളുടെ കൈ വിരലുകൾക്ക് ഒരു മന്ത്രികതയുണ്ട് . അത് കൊണ്ട് കുടിയാണ്  'തായ് മസാജ്' ലോക പ്രശസ്ത മായത്. കൈ വിരലുകൾ കൊണ്ട് ദേഹത്ത് ഒന്ന് കോറിയാൽ  ഏതു നടു വേദനക്കും കുറച്ചു നേരത്തേകെങ്കിലും ശമനം  നൽകുവാൻ ഞങ്ങളുടെ  വിരലുകൾക്ക്‌ കഴിയും.

ഉഴിയാൻ  വരുന്നവരെ തിരിച്ചു അറിഞ്ഞു , അവർക്ക് ചേർന്ന ഉഴിച്ചിൽ  നൽകണം . ഓയിൽ മസജു , ലവണ്ടർ മസജു , ഫീറ്റ്‌ മസാജു അങ്ങനെ പല രീതിയുൽ മസാജു ഉണ്ട്.  ചിലർ വരുന്നത് ഒരു രസത്തിനു വേണ്ടി ആയിരിക്കാം. തായ് സുന്ദരികളുടെ ശരീരം മസാജു ചെയുവാൻ താല്പര്യം ഉള്ളവർ ഏറെ യുണ്ട്  . പിന്നെ ഒരാഴ്ച ബാറിൽ വരുന്ന ഇടപാടുകാരുമായി എങ്ങനെ സംവദിക്കണം എന്ന സിദ്ധി വൈഭവം 'ഫെം' തന്നെ പകർന്നു തന്നു.

ഒരു മാസത്തിനുള്ളിൽ ഞാൻ  ഒരു സമർത്ഥയായ പത്തയ്യാ ക്കാരി ആയി മാറി  കഴിഞ്ഞിരുന്നു. ആദ്യമാസം തന്നെ എനിക്ക് 8,000 ബാത്ത് വീടിലേക്ക്‌ അയക്കുവാൻ കഴിഞ്ഞു.  'ഫെം' പറഞ്ഞു  തന്നിരുന്നു.കുറച്ചു സമ്പാദ്യം നമ്മൾ കരുതി വയ്ക്കണം എന്ന്. ഇടപാടുകാരിൽ ചിലർ വന്നു നമ്മളെ ഒരാഴ്ചത്തേക്ക് കൊണ്ട് പോകും . മുൻ കൂർ അനുവാദം ചോദിച്ചു  നമുക്ക് അവരുടെ കുടെ പോകാം.  വിദേശികൾ ആയ അവരിൽ  ചിലർ വിലയേറിയ  സമ്മാനങ്ങൾ നൽകി  എന്ന് വാരം  , ഓർമ പെടുത്തുന്ന ചില രാത്രികൾ , അല്ലെങ്കിൽ മറക്കുവാൻ ആഗ്രഹിക്കുന്ന രാത്രികൾ , നക്ഷത്ര ഹോട്ടലുകളിൽ താമസം , കഴിക്കുവാൻ വില  ഏറിയ ഭക്ഷണം , എല്ലാം ആ ഒരാഴ്ച്ചകളിൽ നമ്മൾക്ക് ലഭിക്കും. ധനികരും , ഉദാരമതികളുമായ ഇടപാടുകാർ ആണെങ്കിൽ ഒരു മാസത്തെ അധ്വാനത്തിൻ  ശമ്പളം ആ ഒരാഴ്ച്ചകുള്ളിൽ  തന്നെ  ലഭിക്കും. അത് കൊണ്ട് തന്നെ അല്പം മധ്യ വയസ്സൻ മാരായ ഇക്കുട്ടരെ ചെറുപ്പക്കരെക്കാൾ ഞാൻ ഇഷ്ടപെടുന്നു. നമ്മളെ ഇഷ്ടപെട്ടാൽ പിന്നെ അവർക്ക് പണം ഒരു പ്രശ്നമല്ല . ഒരു മടിയും ഇല്ലാതെ അവർ നമ്മളെ സൽക്കരിക്കും.  അവർക്ക് പല്ല് തെയ്ക്കുവാൻ ടൂത്ത് ബ്രഷിൽ , പേസ്റ്റ് ചലിച്ചു എടുത്തു കൊടുക്കുന്ന ചെറിയ  കാര്യങ്ങൾ അവരെ സംബന്ദിച്ചു വലുതാണ്  . അങ്ങനെ ഒരു അനുഭവം അവർക്ക് ഒരു പക്ഷെ കുട്ടി കാലത്ത്  മാത്രമേ അനുഭവ പെട്ടിടുണ്ടാകുകയുള്ളൂ . അവർ പറയുന്ന ബടായി കഥകൾ മനസിലായില്ല എങ്കിലും താൽപര്യതോടെ നമ്മൾ  കേട്ടിരിക്കുംപോൾ ,  കൈകൾ  ചേർത്ത് പിടിച്ചു ദേഹം ഉരുമി മറ്റുള്ളവരുടെ മുന്നിലുടെ  നടക്കുമ്പോൾ നമ്മൾ  അറിയാതെ തന്നെ നമ്മൾ  അവരുടെ പ്രിയപെട്ടവർ ആയി മാറുന്നു . അങ്ങനെ ഒരു തോന്നൽ ഉളവയാൽ പിന്നെ അവർ തിരിച്ചു പോയാലും ചിലപ്പോൾ നമ്മളെ തേടി   വീണ്ടും വന്നെന്നിരിക്കും . അല്ലെങ്കിൽ വിലയേറിയ സമ്മാനങ്ങൾ അയച്ചു തരും. അവരുടെ ഓർമകളിൽ ഞങ്ങൾ ഒരു വസന്തകാലം തന്നെ തീർക്കും . .

അങ്ങനെ വർഷങ്ങൾ കടന്നു പോയി. പല പല ബാറുകളിൽ ആയി ഞാൻ ജോലി ചെയ്തു . ഒരു പാടു പേരെ പരിചയപെട്ടു. അങ്ങനെ യാണ് ഒരു ദിനം ഞാൻ കെവിനേ പരിചയ പെടുന്നത്. അറുപതു കഴിഞ്ഞു ഒരു അമേരിക്കാകാരൻ. വിവാഹ മോചിതൻ ആയ ഒരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ .  മുന്നാഴ്ച കെവിൻ എന്റെ കുടെ തന്നെ ആയിരുന്നു . അല്ല ഞാൻ കെവിന്റെ കുടെ തന്നെ ആയിരുന്നു. തിരിച്ചു പോകും മുമ്പേ കെവിൻ  പറഞ്ഞു എന്റെ പ്രായം വല്ലാതെ കുറഞ്ഞ പോലെ . ഇനിയും ഞാൻ വരും. അയാൾ എന്റെ പേര് സാറ എന്നാക്കി.  . പറഞ്ഞ പോലെ കെവിൻ വീണ്ടും വന്നു. കെവിൻ തന്നെ യാണ് എനിക്ക് ഈ " വൈൻ ഹബ്"    സമ്മാനിച്ചത്‌ .  ഇതിനുള്ള   പേരും കെവിൻ  നിർദ്ദേശിച്ചു.  "സാറാസ്  വൈൻ ഹബ് "പക്ഷെ ഞാൻ അയാൾക്ക് ഒരു വാക്ക് കൊടുക്കണം ആയിരുന്നു . അയാൾ അല്ലാതെ എന്റെ ജീവിതത്തിൽ വേറെ ഒരു ഇട പാടു കാരൻ ഇനി ഉണ്ടാകരുത് എന്ന് .  വാക്കല്ലേ ഞാൻ അത് കൊടുത്തു .

അപ്പോൾ ജെന്നി ചോദിച്ചു . കെവിൻ  ഇല്ലാത്തപ്പോൾ ?   അപ്പോൾ  ഞാൻ പങ്കാളികളെ സുക്ഷിച്ചു മാത്രം തിരഞ്ഞു എടുക്കുന്നു . ഒഴിവാക്കെണ്ടാവരെ   എങ്ങനെ ഒഴിവാക്കണം എന്നും എനിക്കറിയാം. അവൾ മന്ദഹസിച്ചു .

ജെന്നി ചോദിച്ചു . നീ ചെയുന്ന ജോലിയിൽ നിനക്ക് കുറ്റബോധം ഇല്ലേ? അവൾ പറഞ്ഞു എന്തിനു?

ഇന്ന് എന്റെ വരുമാനം കൊണ്ട് വീട്ടുക്കാർ സുരക്ഷിതർ ആണ്. പണയത്തിൽ ആയ സ്ഥലം ഞാൻ തിരിച്ചു പിടിച്ചു. അച്ഛന് ഒരു ട്രാക്ടർ വാങ്ങി കൊടുത്തു. ഇതിൽ കുടുതൽ എന്താണ് ഞാൻ അവർക്ക് വേണ്ടി നല്കുക.  കഴിഞ്ഞ കാലത്തേ കുറിച്ച് ഞാൻ  ഓർക്കുന്നില്ല . ഇന്നലെകളിൽ  അല്ല എന്റെ ജീവിതം . ഇന്നിലാണ് . അല്ലെങ്കിൽ പഴയതിനെ കുറിച്ച് ആലോചിച്ചു എന്തിനു ഇപ്പോഴാതെ ജീവിതം വെറുതെ കളയുന്നു.

 കെവിനുമായി ഒരു വിവാഹം, ജെനി ചോദിച്ചു . അത് എനിക്ക് അറിയില്ല. പക്ഷെ കെവിൻ അല്ലെങ്കിൽ മറ്റൊരാൾ . ജീവിതം മുന്നോട് തന്നെ പോയി കൊണ്ടേ   ഇരിക്കും. അതിനിടക്ക് മറ്റൊരു കസ്റമർ അവിടെക്ക്  വന്നു.  ഹായ്  സ്റ്റീവ്  എന്ന് വിളിച്ച്  , നിറഞ ചിരിയോടെ  അവൾ അയാളുടെ അരികിലേക്ക് പോയി.  അയാളുമായി ചിരിച്ചു വർത്തമാനം പറയുന്ന അനോങ്ങിനെ അല്ല സാറയെ ജെന്നി നോക്കി ഇരുന്നു.


പിന്നെ ബാകിയുള്ള ബിയർ കുടി കുടിച്ചു   ചിറി  തുടച്ചു ശേഷം  , കുറച്ചു തായ് ബാത്ത്  ആ മേശ പുറത്തു  വച്ചിട്ട്  ജെന്നി  ഹോട്ടലിലേക്ക് നടന്നു. അവ്യക്തമായി അവളുടെ ചുണ്ടുകൾ  അപ്പോൾ മന്ത്രിച്ചു.   "go to hell Aryan"


ഈ ലോകം ഇവിടെ കുറെ മനുഷ്യർ


അയാൾ മൊബൈലിൽ വന്ന മെസേജ്‌ നോക്കി. ശമ്പളം വീണിരിക്കുന്നു . എല്ലാ മാസ അവസാനവും ഇങ്ങനെ സന്ദേശം കിട്ടുവാൻ അയാൾ കാത്തിരിക്കാറുണ്ട് . അല്ലെങ്കിൽ തന്നെ ജോലിക്ക് പോകുന്നത് ഈ ഒരൊറ്റ ദിനത്തിന്  വേണ്ടിയാണല്ലോ ?
മോൾടെ പിറന്നാൾ ആണ് വരുന്നത് . ഭാര്യ പറഞ്ഞിട്ടുണ്ട് ഇത്തവണ അവളുടെ ചെവിയിൽ ഇടുവാൻ ഒരു ജിമുക്കി മേടിക്കണം . കഴിഞ്ഞ തവണ ബോണസ് കിട്ടിയപ്പോൾ മേടിക്കാം എന്ന് കരുതിയതാ.  അപ്പോഴാല്ലേ  ആ അത്യാഹിതം സംഭവിച്ചത് .  നടന്നു പോകുന്ന അയാളെ പിറകിൽ  നിന്നും വന്ന ആ കരുത്തൻ കെട്ട ചെക്കൻ ബൈകിൽ വന്നിടിച്ചത് . എല്ലോടിഞ്ഞു എന്ന് കരുതിയതാ .  പക്ഷെ ഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല.  ആശുപത്രിയിൽ ചെന്നപ്പോളല്ലേ  പൂരം 
അത്യാഹിത വിഭാഗം എന്ന പേര് എഴുതിയ ഒരു വാർഡിൽ കിടത്തി എക്സ്റേ,  സ്കാൻ എല്ലാം ചെയ്തിട്ടും അവർക്ക് ഒന്നും കണ്ടു പിടിക്കുവാൻ പറ്റാത്തത് അയാളുടെ ഭാഗ്യം .  ഒന്നര ദിവസം അവിടെ കിടന്നതിനു എല്ലാം കുട്ടി 32655 രൂപയുടെ ബില്ലും തന്നു.  എന്നിട്ട്  ആശ്വസിപ്പി ക്കുന്ന പോലെ ഡോക്ടർ പറഞ്ഞു എന്തായാലും കുടുതൽ ഒന്നും പറ്റിയില്ല . ഇതിലും വലുത് വേറെ എന്തോ വരുവാൻ ഇരുന്നതാ . അത് ഇങ്ങനെ പോയി എന്ന് സമാധാനിക്കാം. അയാൾ മനസ്സിൽ പിറുപിറുത്തു ഇതിലും വലുത്   ഇനി എന്ത് സംഭവിക്കുവാൻ .  അങ്ങനെ കിട്ടിയ ബോണസ് ആശുപത്രികാര് കൊണ്ട് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ .
എന്തായാലും ഇത്തവണ അവളുടെ പിറന്നാളിന് കമ്മൽ മേടിച്ചു കൊടുക്കണം .    നടക്കുമ്പോൾ അയാൾ  മനസ്സിൽ ഓർത്തു . പ്യാൻ സിൻ കീശ ഒന്നും കുടി അയാൾ തപ്പി നോക്കി . ഉണ്ട് ബാങ്കിൽ നിന്നും   എടുത്ത രൂപ അവിടെ തന്നെ യുണ്ട് . ഇന്ന് വൈകുനേരം പുറത്തു നിന്നാകാം ആഹാരം . 
ശ്രദ്ധാലുവയിരിക്കുക, ആരെയും  വിശ്വസിക്കുവാൻ കഴിയുന്ന കാലം അല്ല . അയാൾ മനസ്സിൽ ഓർത്തു .  ബസിൽ കയറുമ്പോഴും അയാൾ   ശ്രദ്ധിച്ചു തന്നെയാണ് കയറിയത് . ഇടക്ക് പിറകിലത്തെ കീശ തപ്പി നോക്കി പണം അവിടെ ഉണ്ട് എന്ന് ഉറപ്പു വരുത്തും . ബസിൽ വല്ലാത്ത തിരക്ക് ഉണ്ടായിരുന്നു . ബസ്‌ ഒന്ന് ബ്രേക്ക്‌ പിടിച്ചു . അപ്പോൾ പിറകിൽ നിന്ന പൊക്കം കുറഞ്ഞ ആ മനുഷ്യൻ അയാളെ  മുന്നോട്ടു  ആഞ്ഞു തള്ളി. അയ്യാൾ, ആ കുള്ളനെ നോക്കി പറഞ്ഞു. എന്തിനാ  എന്നെ പിടിച്ചു നില്കുന്നത് . ആ കമ്പിയിൽ പിടിച്ചു  നിന്നാൽ പോരെ.  കുള്ളൻ അയാളെ നോക്കി പറഞ്ഞു, ചേട്ടാ കമ്പിയിൽ പിടിക്കുവാൻ ഉള്ള ഉയരം എനികില്ല . അത് കൊണ്ടാ . പിന്നെ അയാൾ ഒന്നും മിണ്ടിയില്ല.  

കുറച്ചു കഴിഞ്ഞു തിരക്കി പിടിച്ചു കുള്ളൻ ഇറങ്ങി പോകുന്നതും കണ്ടു. വണ്ടി വിട്ടു കഴിഞ്ഞപോൾ ആണ് അയാൾക്ക് സംശയം തോന്നിയത് . അയാൾ പിറകിലെ കീശ പരിശോധിച്ചു . ഇല്ല , പേർസ് അവിടെ ഇല്ല. അത് നഷ്ടപെട്ടിരിക്കുന്നു . അല്ല ആരോ  അത്  പോക്കറ്റ് അടിച്ചിരിക്കുന്നു . അയാൾ ഉച്ചത്തിൽ   വിളിച്ചു പറഞ്ഞു . വണ്ടി നിറുത്തുവാൻ . പെട്ടെന്ന് അയാൾക്ക് ആ കുള്ളനെ ഓർമ വന്നു . അയാൾ  മനപുർവം വന്നു കുട്ടി  ഇടിച്ചതല്ലേ ? അയാൾ തന്നെ . ആ സംശയം അയാൾ ഉറപ്പിച്ചു .   കണ്ട്ക്ട്ട്രോടു  ബസ്‌ നിറുത്തു വാൻ അയാൾ ആവശ്യപെട്ടു. പിന്നെ  അയാൾ  കണ്ട്ക്ടരോടു സംഭവം വിവരിച്ചു .  കണ്ടക്ടർ അത് കേട്ട് വളരെ നിസാര സംഭവം പോലെ പറഞ്ഞു . ഇതൊക്കെ ഇവിടെ പതിവാ . ഇനി അയാളെ നോക്കിയിട്ട് കാര്യം ഇല്ല. കഴിഞ്ഞ സ്റ്റോപ്പിൽ ഇറങ്ങിയ ആൾ അല്ലെ?    അയാൾ  എപ്പോഴെ കര പറ്റിയിട്ടുണ്ടാകും.  കുറച്ചു പേർ  അയാളെ സഹതാപത്തോടെ നോക്കി . ആരൊക്കെയോ അയാളോട് എത്ര രൂപ പേർസിൽ ഉണ്ടായിരുന്നു എന്നൊക്കെ അയാളോടായി ചോദിച്ചു.  അബോധാവസ്ഥയിൽ എന്ന പോലെ അയാൾ അവര്ക്കെല്ലാം ഉത്തരം   നൽകി.   

ബസ്‌ ഇറങ്ങി നിരാശൻ ആയി ഇരുട്ടിൽ അയാൾ നടന്നു വീടിലേക്ക്‌ പോയി.  മകളെ ഉറക്കുന്ന ചുമതല അയാൾക്കാണ്‌ . എന്നും രാത്രി ഓരോ കഥകൾ അയാൾ മകൾക്കായി പറഞ്ഞു കൊടുക്കും .നന്മയുടെ സ്പർശം  ഉള്ള കൊച്ചു കഥകൾ . അയാളുടെ മകൾക്കു അഞ്ചു   വയസെയുള്ളൂ . ഭാര്യ അടുക്കളയിൽ പത്രം കഴുകി , അടുക്കള വൃത്തിയാക്കുന്ന  തിരക്കിൽ ആയിരിക്കും.  അന്നെന്തോ അയാൾക്ക് മകൾക്ക് കഥ പറഞ്ഞു കൊടുക്കുവാൻ തോന്നിയില്ല.  കഥ വേണം എന്ന് അവൾ  ശാഠ്യം പിടിച്ചപോൾ മനസില്ല മനസോടെ അയാൾ  കഥ പറയുവാൻ ആരംഭിച്ചു.

 ഒരിടത്ത്  ഒരിടത്ത് ഒരു പാവം മനുഷ്യൻ ഉണ്ടായിരുന്നു.  ദിവസവും അതി രാവിലെ എഴുനേറ്റു അയാൾ ജോലിക്ക് പോകും. ആത്മാർത്ഥമായി അയാൾ ജോലി ചെയ്തിരുന്നു . എല്ലാവർക്കും അയാളെ ഇഷ്ടമായിരുന്നു . അയാളുടെ ഏറ്റവും വലിയ് ആഗ്രഹം ആയിരുന്നു മകളെ നന്നായി പഠിപ്പികണം എന്നുള്ളത്  . അപ്പോൾ  അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നിലെ അച്ഛാ ഇടക്ക് കയറി അവൾ  അയാളോടായി ചോദിച്ചു    . ഇല്ല . അതിനിടെ അവൾ പറഞ്ഞു അച്ഛാ , എന്റെ ക്ലാസ്സിലെ സാറയുടെ അമ്മയ്ക്കും ജോലി ഇല്ല . സാറ ഒരു "naughty" കുട്ടിയാണ് . ഇന്നലെ സാറയും , ആമിയും തമ്മിൽ  വഴക്കിട്ടു.  അത് അവളുടെ സ്വഭാവം ആണ്. എന്തെങ്കിലും പറയുവാൻ തുടങ്ങുപോഴെക്കും അവൾക്കു അറിയാവുന്ന എന്തെങ്കിലും വിഷയുവുമായി അത് ബന്ധ പെടുത്തുവാൻ അവൾ ശ്രമിക്കും.

അത് ശ്രദ്ധിക്കാതെ അയാൾ പറഞ്ഞു തുടങ്ങി. എല്ലാ മാസ അവസാനവും ജോലി   ചെയുന്നത്തിനു ശമ്പളം ലഭിക്കും . ആ മാസം അയാൾ നോക്കി ഇരുന്നു . കാരണം ആ മാസമായിരുന്നു അയാളുടെ മകളുടെ ജന്മദിനം .അച്ഛാ എന്റെ പിറന്നാളിന്  സ്കൂളിൽ ചോക്ലറ്റ്  കൊടുക്കണം .അവൾ വീണ്ടും ഇടക്ക് കയറി പറഞ്ഞു.  ഉം , അയാൾ മുളിയിട്ടു കഥ തുടർന്നു. ശമ്പളം കിട്ടിയപ്പോൾ അയാൾ തിരുമാനിച്ചു , മകൾക്ക് ഒരു സമ്മാനം കൊടുക്കണം . ഉം , അവൾ   മുളി കൊണ്ട് പറഞ്ഞു " surprice gift " അല്ലെ. 'barby  doll " ആണോ , പിങ്ക് നിറത്തിലുള്ള   'barby  doll " അയാൾ അത് ശ്രദ്ധിക്കാതെ  കഥ തുടർന്നു . അന്ന് അയാൾ  നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി.  ബാങ്കിൽ പോയി രൂപ എടുത്തു. പിന്നെ ഒരു   ബസ്‌ കയറി വീടിലേക്ക്‌ പോയി. അയാളുടെ മനസ്സിൽ അയാളുടെ മകളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു . പക്ഷെ ബസിൽ ഒരു കള്ളൻ ഉണ്ടായിരുന്നു . ആ കള്ളൻ എന്ത് ചെയ്തു . അയാൾ ചോദിച്ചു. അതെ ചോദ്യം അവളും തിരിച്ചു ചോദിച്ചു . ആ കള്ളൻ അയാളുടെ പേർസ്  കട്ടെടുത്തു. പാവം അയാൾ അത്  അറിഞ്ഞില്ല. പക്ഷെ കുറച്ചു നേരം കഴിഞ്ഞപോൾ അയാൾ പോക്കറ്റിൽ നോക്കി,  അപ്പോഴോ ? ആ പേർസ്  അവിടെ ഇല്ല. അയാൾക്ക് ആകെ സങ്കടം ആയി. അത് കേട്ടപ്പോൾ അവളുടെ കുഞ്ഞു മുഖവും  വല്ലാതായി. ആ കള്ളൻ എവിടെ പോയി അച്ഛാ ? അവൾ ചോദിച്ചു . കള്ളൻ പൈസയും കൊണ്ട് പോയില്ലേ . അയാൾ വേദന യോടെ പറഞ്ഞു.  അപ്പോൾ അയാൾ വളരെ "sad" ആയിടുണ്ടാകും അല്ലെ അച്ഛാ . അവൾ ചോദിച്ചു . അയാൾ ഒന്നും മിണ്ടിയില്ല.

സാരമില്ല   അയാൾക്ക് ആ പേർസ്   തിരിച്ചു കിട്ടും.  അയാളെ സമാധാനിപ്പിക്കുവാൻ എന്ന പോലെ അവൾ മൊഴിഞ്ഞു.  അയാൾ അവളുടെ കണ്ണിലേക്ക്  നോക്കി. പിന്നെ ഒന്ന് നിശ്വസിച്ചു .   അവളുടെ കുഞ്ഞു  കവിളിൽ  അയാൾ ഉമ്മ വച്ചു ,  പിന്നെ കൈ വിരലുകൾ നോക്കി എന്തൊക്കെയോ അവ്യക്തമായി  അവൾ മൊഴിഞ്ഞു.  അത്  അവളുടെ ശീലം ആ ണ് . ഉറങ്ങും മുമ്പ് കൈ വിരലുകൾ നിവർത്തിയും , മടക്കിയും ചെയുക . പിന്നെ അവയെ നോക്കി തനിയേ സംസാരികുക . നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ. അതിനിടയിൽ അവൾ ഉറങ്ങി കഴിഞ്ഞിരുന്നു.

ഉറങ്ങുന്ന അവളെ നോക്കി  കിടന്നു അയാൾ .കുട്ടികൾ ദൈവത്തിന്  തുല്യം ആണല്ലോ . അവരുടെ  മനസ്സിൽ കള്ളം  ഇല്ല എന്നല്ലേ  പറയാറ് .  കള്ളം ഉള്ളത് വലിയവരുടെ മനസിൽ അണല്ലോ.  അവളുടെ മുടി ഇഴകൾ അയാൾ തഴുകി. പിന്നെ  ഉറങ്ങുന്ന അവളെ നോക്കി പതിയെ പറഞ്ഞു. നിനക്ക് എന്ത് അറിയാം കുട്ടി,   ഈ ലോകത്തെ കുറിച്ച്.     സ്വാർത്ഥരായ മനുഷ്യരെ കുറിച്ച്?  അയാൾ ഒന്ന് നിശ്വസിച്ചു .  ഭാര്യ പണി കഴിഞ്ഞൂ വന്നപോഴേക്കും അയാൾ ഉറങ്ങേണ്ടത് ആയിരൂന്നു . ഉറക്കം വരാതെ കിടക്കുന്ന അയാളെ നോക്കി ഭാര്യ ചോദിച്ചു. എന്തേ ഉറങ്ങിയില്ലേ? അവൾക്കു ഉത്തരം നൽകാതെ അയാൾ തിരിഞ്ഞു കിടന്നു.

പിറ്റേ ദിനം പതിവ് പോലെ തന്നെ. ബസിൽ തുങ്ങി പിടിച്ചുള്ള യാത്ര . ഓഫീസിൽ എത്തിയ ശേഷവും അയാൾക്ക്  വല്ലാത്ത ഒരു അലസത അനുഭവപെട്ടു .  ഇന്നലെ നടന്ന സംഭവം ഭാര്യയോടു പോലും പറഞ്ഞിട്ടില്ല.അയാൾക്ക് അയാളോട് തന്നെ വെറുപ്പ് തോന്നി.  അപ്പോൾ ആണ് സെക്രട്ടറി  മരിയ അയാളെ വിളിച്ചത് . ഇനി ഇപ്പൊ എന്ത് പോല്ലപ്പാണോ? എന്ന് വിചാരിച്ചു അയാൾ  അവരുടെ അരികിലേക്ക് നടന്നു.  ഫോണ്‍ റീസിവർ അയാളുടെ നേരെ നീട്ടി. ഹലോ പരിചിതമല്ലാത്ത ശബ്ദം . അയാൾ ഹലോ പറയും മുമ്പേ അപ്പുറത്ത് നിന്ന് സംസാരം തുടങ്ങി.  എന്റെ പേര്  വിനയൻ എന്നാണ് . ഇന്നലെ ഒരു   പേർസ് ബസിൽ വച്ച് കിട്ടി.  അതിൽ ഇവിടുത്തെ കമ്പനിയുടെ കാർഡ്‌ ഉണ്ടായിരുന്നു. അത് നോക്കിയാണ് ഞാൻ  വിളിക്കുന്നത് .  ഇന്നലെ ആ ബഹളത്തിൽ ഇടയിൽ ഞാൻ നിങ്ങളെ  കണ്ടിരുന്നു.  പേർസ്  എന്റെ സീറ്റിൻ  അടിയിൽ വന്നു കിടക്കുകയായിരുന്നു.  പിന്നെയാണ് ഞാൻ കണ്ടത്. ഒരു പക്ഷെ  കള്ളനു അത് കൊണ്ടുപോകാൻ പറ്റിയില്ലയിരിക്കാം . ഇല്ലെങ്കിൽ പിടിക്കപെടും എന്നറിഞ്ഞു താഴെ  ഇട്ടതാവാം .  അല്ലേൽ  കീശയിൽ നിന്നും വീണു പോയതും ആവാം.  അയാൾ  നിറുത്താതെ പറഞ്ഞു കൊണ്ടേ ഇരുന്നു. എനിക്കും എറണാകുളത് തന്നെയാണ് ജോലി. വൈകുനേരം "മാധവ ഫർമസിയുടെ" മുമ്പിൽ വരികയാണെങ്കിൽ ഞാൻ   ചേട്ടന്റെ പേർസ്  തിരികെ ഏൽപ്പിക്കാം .  എന്റെ ഫോണ്‍ നംബർ എഴുതി എടുതോളു . അയാൾ  ശ്വാസം വിടാതെ പറഞ്ഞു .   ഫോണ്‍ നംബർ  എഴുതിയ ശേഷം  അയാൾക്ക്  തിരികെ  എന്തെങ്കിലും പറയും മുമ്പേ വിനയൻ   ഫോണ്‍ ഡിസ് കണകറ്റ്  ചെയ്തു..

നഷ്ട പെട്ട് എന്ന് കരുതിയ പണം , അയാൾക്ക് വല്ലാത്ത ആശ്വാസം തോന്നി.   അയാളെ സമാധാനിപ്പിക്കുവാൻ എന്ന പോലെ മകൾ പറഞ്ഞ ആ വാക്കുകൾ  അയാളിൽ  കുളിർ മഴയായി പെയ്തിറങ്ങി.,