2014, മാർച്ച് 8, ശനിയാഴ്‌ച

അച്ഛന്റെ മകൾ (2) (കഥ)






ഇന്നലത്തെ ഓർമകളുടെ സുഷുപ്തിയിൽ നിന്ന് ഉണരാൻ അവൾ മടിച്ചു . അലസതയോ , മടിയോ അവളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടില്ല.   പക്ഷെ എന്നിട്ടും സുഘകരമയ ആ ആലസ്യത്തിൽ  കുറച്ചു നേരെത്തെ കെങ്കിലും മൂടി പുതച്ചു കിടക്കുവാൻ അവൾ ആശിച്ചു. പും നാമ  നരകത്തിൽ നിന്നും പിതാവിനെ രക്ഷിക്കുന്നവൻ ആണ് പുത്രൻ , അപ്പോൾ പുത്രിയൊ?


ഇന്നാണ് അവളുടെ അച്ഛന്റെ ഓർമ ദിനം.  ആറു  വർഷങ്ങൾക്കു മുമ്പ് ഏഴു  വയസ്സുകാരിയുടെ തലയിൽ മുത്തി അനുഗ്രഹിച്ച ഉറങ്ങാൻ കിടന്ന അച്ഛൻ പിന്നെ ഉണർന്നില്ല . ഇത് അവളുടെ കഥയാണോ അതോ അവളുടെ അച്ഛന്റെ കഥയാണോ . വായിച്ചു നോക്കിയിട്ട് നിങ്ങൾക്ക് തിരുമാനിക്കാം .

വർഷങ്ങൾക്ക് മുമ്പ് സച്ചിൻ ടെൻടുൽകർ ക്രിക്കറ്റ് ബാറ്റ്    കാണുനതിനും മുമ്പേ കേരളത്തിലെ സ്കൂൾ മൈതാനങ്ങളിലും , പാടങ്ങളും മടൽ ബാറ്റും , റബ്ബർ പന്തും വച്ച് കുട്ടികൾ ക്രിക്കറ്റ്‌ കളിച്ചിരുന്നു . കപിലിന്റെ ചെകുത്താന്മാർ ആദ്യമായി ഇന്ത്യക്ക് ലോക കപ്പു സമ്മാനിച്ച വർഷം . അതെ 1983 - 1985  കാല ഘട്ടം. കിഴക്കേ ചിറ മൈതാനത്തിൽ നേരത്തെ പറഞ്ഞ പോലെ ബാറ്റ് വീശുകയാണ്അവൻ . ഇന്നത്തെ പോലെ സിക്സറുകൾ അത്രയ്ക്ക് പ്രാധാന്യം ഇല്ലാത്ത കാലം. ഗവാസ്കറും ,  മൊഹിന്ദെർ അമർനതിനെയും റോൾ മോഡൽ ആകുമ്പോൾ ആ ബാറ്റിൽ നിന്നും മനോഹരമായ ബൌണ്ടറികൾ പാഞ്ഞെക്കം പക്ഷെ ഉയർത്തി അടിച്ചു വിക്കറ്റ് കളയുക അയാളുടെ രീതി ആയിരുന്നില്ല. ബൌണ്ടറി ഭേദിച്ച് പന്ത് കാണികളുടെ കൈക്കൽ ചെന്ന് എത്തി ക്കുനതിനെക്കൽ മനോഹരമായ ടെക്സ്റ്റ്‌ ബുക്ക്‌ ശൈലി യിലൂടെ ഒരു സിംഗിൾ നേടുന്നത്തിൽ അയാൾ ആനന്ദം കണ്ടെത്തിയിരുന്നു .  ഒരർത്ഥത്തിൽ ജീവിതം അയാൾക്ക് ക്രിക്കറ്റ് തന്നെ ആയിരുന്നു. കളി കഴിഞ്ഞു അയാൾ കളിയെ കുറിച്ച് ശാസ്ത്രീയമായി സ്കൂൾ ഗ്രൌണ്ടിലെ വലിയ അരയാലിന്റെ കീഴിൽ ഇരുന്നു  അപഗ്രധിക്കുമായിരുന്നു. അത് കേട്ട് കുട്ടികൾ ആരാധനയോടെ അയാളെ ചുറ്റി പറ്റി നില്ക്കും.   കൊച്ചോ , ഗൈഡ് ചെയുവാൻ ആരും ഇല്ലേങ്കിലും  അയാളുടെ കളി പലരും ശ്രദ്ധിച്ചിരുന്നു.  സ്റ്റേറ്റ് ടീം  സെല്ക്ഷ്ൻ കിട്ടും മുമ്പാണ് അയാള്ക്ക് ആ അപകടം സംഭവിച്ചത്.  സ്കൂടറിൽ സുഹ്രത്തിന്റെ  പിറകെ ഇരുന്നു യാത്ര ചെയുമ്പോൾ ആണ് എതിരെ നിന്ന് വന്ന ടെമ്പോ ഇടിച്ചത് . കാൽ ഒടിഞ്ഞു ഏകദേശം നാലു മാസത്തോളം അയാൾക്ക്  ആശുപത്രി വാസം തന്നെ ആയിരുന്നു. ആ അപകടം തകർത്തത് അയാളുടെ ജീവിതം തന്നെ ആയിരുന്നു.   ക്രിക്കറ്റിൽ തോറ്റ അയാൾ ജീവിതത്തിലും തോറ്റുപോയിരുന്നു. ജീവിതതീൽ തോറ്റവനെ   നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടല്ലോ . അങ്ങനെയാണ് അയാൾ ബോംബെയിൽ എത്തപെടുന്നതു. ഒരുപാടു അലഞ അയാളെ ആ മഹാനഗരം വരവേറ്റു. അത് ബോംബെ നഗരത്തിന്റെ മാത്രം പ്രത്യേകത. ജീവിക്കുവാൻ മനസുണ്ടെങ്കിൽ ആ നഗരം നിങ്ങളെ ഒരിക്കലും  കൈ വിടുകയില്ല

ക്രിക്കറ്റിന്റെ ഈറ്റില്ലമായ ബോംബെ നഗരത്തിൽ അയാൾ ജൊലിക്കൊപ്പൊം മറ്റൊരു കളിയാണ്‌ തിരഞ്ഞെടുത്തത്‌. അതായിരുന്നു ചെസ്സ്‌ . മുന്നിൽ ഒരേ ഒരു എതിരാളി മാത്രം. എതിരാളിയെ ബുദ്ധി പൂർവമയി കീഴ്പെടുത്തുക . തോൽക്കുമ്പോൾ ഏറ്റവും കൂടുത്തൽ മാനസികമായി  തളരുന്ന മറ്റൊരു ഗെയിം ചെസ്സ്‌ പോലെ ഇല്ല . ബോംബയിലെ   ലോക്കൽ ടൂർണമെന്റിൽ അയാളുടെ പങ്കാളിത്തം സജീവമായിരുന്നു. പക്ഷെ ഒരിക്കലും ഒരു ടൂർണമെന്റിന്റെ ഫൈനൽ റൌണ്ടിൽ പോലും അയാൾ പ്രവെശിച്ചില്ല.അല്ലെങ്കിലും എന്നും തോല്ക്കുവാൻ വിധിക്ക പെട്ട ജന്മം ആയിരുന്നല്ലോ ആയാ ളുടെത്.

പക്ഷെ ആ നഗരം അയാൾക്ക് വേറെ ചിലതെല്ലാം നല്കി . ചെറിയ ജോലി , പിന്നെ അയാൾ ഒരു മറാഠി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു . അങ്ങനെയാണ് താൻ ഉണ്ടാകുനത് . അമ്മ പറഞ്ഞു കേട്ടിടുണ്ട് കടകളിൽ പോകുമ്പോൾ പോലും ഒരിക്കലും അമ്മക്ക് തന്നെ എടുക്കേണ്ടി വന്നിട്ടി ല്ല  എന്ന് . എത്ര ക്ഷീണം ഉണ്ടെങ്കിലും അച്ഛൻ തന്നെ എടുക്കണം. അവൾക്കും അത് നിർബന്ധ മായിരുന്നു.

  അച്ഛൻ തന്നെയാണ് തന്നെ ചെസ്സിന്റെ ബാല പാഠങ്ങൾ പഠിപ്പിച്ചത്. ഒറ്റ മുറി ഫ്ലാറ്റിൽ അച്ഛന്റെ ഒക്കത്തിരുന്നു സഹസ്ര നാമം ചൊല്ലി കേട്ട   ശേഷം ചെറിയ ചെസ്സ്‌ ബോർഡ്‌ തുറന്നു ഓരോരോ കരുക്കളെ തനിക്കു പരിചയ പെടുത്തി തന്നു. ആന , കുതിര , രാജാവ്‌ , മന്ത്രി ,  കാലാൾ പട എന്നിങ്ങനെ. ഓരോരുത്തരുടെയും ദൗത്യം അടി പതറാതെ മരണം വരെയും രാജാവിനെ കാക്കുക എന്നാണ് . പിന്നെ അത് ഒരു ദിനചര്യ ആയി. എന്നും ജോലി കഴിഞ്ഞു വന്നാൽ അടുത്തിരുത്തി കളിയുടെ തന്ത്രങ്ങൾ പറഞ്ഞു തരും .  എതിരാളിയുടെ ലൂസ് ബൌളിനു  വേണ്ടി ക്ഷമയോടെ കാത്തിരിക്കുക എന്നാ ഗവാസ്കറിന്റെ തന്ത്രം തന്നെയായിരുന്നു അച്ഛന്റെ തുറുപ്പു ചീട്ടു .  . തന്റെ ചെറു വിജയങ്ങൾ അച്ഛനെ വളരെ സന്തോഷിപ്പിച്ചിരുന്നു . തനിക്കു വേണ്ടി എന്നും അച്ഛൻ തോറ്റു തരുമായിരുന്നു. എപ്പോഴും നിങ്ങള്ക്ക് ഒരവസരം എതിരാളി തരും ആ അവസരം   ശരിയായ തരത്തിൽ വിനിയോഗിക്കുക എന്നാൽ വിജയം നിങ്ങളെ പിന്തുണക്കും .  അച്ഛന്റെ വാക്കുകളായിരുന്നു അത് ഇത്ര മാത്രം ചെ സ്സിനെ  സ്നേഹിച്ച അച്ഛന് പക്ഷെ ഒരിക്കലും വിജയം കൂട്ടാളി  ആയില്ല. അല്ലെങ്കിൽ മസ്റ്റെർസ് ടൂർണമെന്റിൽ ആദ്യമായി ഫൈനൽ റൌണ്ടിൽ കടന്നിട്ടും അച്ഛൻ പരാജയ പെടുകയില്ലയിരന്നല്ലോ? . അന്ന് കളി കഴിഞ്ഞു വന്നു രാത്രിയിൽ കളിച്ച കളി മുഴുവനും അച്ഛൻ എനിക്ക് വേണ്ടി വീണ്ടും  കാണിച്ചു തന്നു. ഇങ്ങനെ കളിക്കെണ്ടിയിരുന്നു  എന്നും പക്ഷെ ഞാൻ  അങ്ങനെ കളിച്ചില്ല എന്നും അച്ഛൻ പറഞ്ഞു.പിന്നെ എന്താ അച്ഛൻ അങ്ങനെ കളിക്കാഞ്ഞത് എന്നാ ചോദ്യം മനസ്സിൽ വന്നെങ്കിലും  അച്ഛനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ചോദിച്ചില്ല. എല്ലാം കഴിഞ്ഞു കിടക്കുനതിനു മുമ്പ് അച്ഛൻ തന്നെ  ചേർത്ത്ണച്ചു  . പിന്നെ ആ കൊച്ചു പെട്ടിയിൽ നിന്നും ആ പഴയ ചെസ്സ്‌ ബോർഡ്‌ എടുത്തു തന്നു.പൊട്ടിയ കരുക്കൾ ഉള്ള ചെസ്സ്‌ ബോർഡ്‌. പെട്ടി . എന്നിട്ട് ഇടറിയ സ്വരത്തിൽ  പറഞ്ഞു ഇത് എന്റെ ജീവിതം ആണ് അതിനി മോൾക്കുള്ളതാണ് .പിന്നെ തലയിൽ ചേർത്ത് ഉമ്മ വച്ചു . ആ കണ്ണുകൾ ആദ്യമായി നനയുനത് ഞാൻ കണ്ടു. ഒരു തോൽവിയിൽ പോലും അച്ഛന്റെ കണ്ണുകൾ ഈറൻ അണഞ്ഞു കണ്ടിട്ടില്ല . പക്ഷെ ഇതാദ്യമായി .   പിറ്റേന്ന് അച്ഛൻ ഉണർന്നില്ല. അമ്മയെയും തന്നെയും ഏക യാക്കി അച്ഛൻ ഒരിക്കലും തോൽക്കാത്ത ആ വലിയ  ഗ്രാൻഡ്‌ മാസ്റ്റരുറ്റെ   കളി കളത്തിലേക്ക്‌ പോയി.

ഓർത്തപ്പോൾ അവളുടെ കണ്ണുകളും നനഞു. കട്ടിലിന്റെ അടിയിൽ നിന്നും ആ പഴയ പൊട്ടിയ ചെസ്സ്‌ ബോർഡ്‌ പെട്ടി അവൾ തുറന്നു .  അതിൽ FIDE യുടെ ഒരു സമ്മാന പത്രം ഉണ്ടായിരുന്നു . ഇന്നലത്തെ ചടങ്ങിൽ വച്ച് ഫിദെ  PRESIDENT നേരിട്ട് നൽകിയ സമ്മാന പത്രം.  അവൾ അത്  ഒരാവർത്തി കൂടി വായിച്ചു നോക്കി. ഇന്ത്യയിൽ നിന്നും പ്രായം കുറഞ്ഞ GRANDMASTER ആകുന്ന ആദ്യ ബാലിക. പിന്നെ  വലിയ തുകയുടെ ഒരു ചെക്കുംകൂടാതെ   ഫിടെയിൽ ഒഫീഷ്യൽ ട്രെയിനെർ ആകുവാനുള്ള  കോണ്‍ട്രാക്റ്റും .

ഫൈനൽ റൌണ്ടിൽ മത്സരം കടുപ്പമാകും എന്ന് കരുതിയിരുന്നു. അച്ഛന്റെ തന്ത്രം സമർത്ഥമായി അവൾ പ്രയോഗിച്ചു . ജൂനിയർ വേൾഡ് ചാമ്പ്യൻ കാണിച്ച ഒരു ചെറിയ തെറ്റ് അല്ലെങ്കിൽ കൈപിഴ അതും അല്ലെങ്കിൽ മണ്ടത്തരം അത് അവൾ  സമർത്ഥമായി വിനിയോഗിച്ചു.  എതിരാളിക്ക് രക്ഷപെടാൻ അവസരം കൊടുക്കാതെ കുടുക്കിൽ നിന്നും ഊരാ കുടുക്കിലേക്ക് നയിക്കുക .കിട്ടിയ അവസരം ഉപയോഗിക്കുക പിന്നെ  ഒരു പുള്ളി പുലിയെ പോലെ എതിരാളിയെ ആക്രമിച്ചു കീ ഴ്പെടുത്തുക . അച്ഛൻ പറഞ്ഞു തന്ന മറ്റൊരു തന്ത്രം.

 ഈ കഴിഞ്ഞ ടൂർണമെന്റിൽ ഒന്നും ഒരു മത്സരം പോലും തൊൽക്കാതെ  യാണ് അവൾ വിജയിച്ചത്. അവൾ ഓർത്തെടുത്തു മിക്ക മത്സരങ്ങളിലും തോൽവി അവൾക്കു അന്യമായിരുന്നു.  ഓരോ കളിയിലും അച്ഛന്റെ അദൃശ്യ സാന്നിധ്യം അവൾക്കു അനുഭവ പെട്ടിരുന്നു . ഒരു പക്ഷെ ഇത്രയും കാലം  സ്വയം തോൽവി ഏറ്റു വാങ്ങി വി ജയത്തിന്റെ ഒരു  രക്ഷാ കവചം അച്ഛൻ അവൾക്കു വേണ്ടി  കരുതി വച്ചിട്ടുണ്ടാകാം .









.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ