2015, ജൂൺ 23, ചൊവ്വാഴ്ച

ICU

ഇന്നലെ രാത്രി മുതൽ  അയാൾ ആ  ഇരിപ്പ് ഇരിക്കുകയാണ് .ഇടക്ക് വാതിൽ തുറന്നു നേഴ്സ് എന്തെങ്കിലും മരുന്ന് മേടിക്കുവാൻ പറയും. അതും  കഴിഞ്ഞു വീണ്ടും അയാൾ ആ കസേരയിൽ തന്നെ ഇരിക്കും. ആരോ പറഞ്ഞത് അയാൾ ഓർത്തു ശരിക്കും ദേവാലയങ്ങൾ ആശുപത്രികൾ ആണെന്ന്. ഇവിടെ വരുന്നവർക്ക് ജാതിയോ , മതമോ ഇല്ല. "ICU"  എന്ന് വച്ചാൽ ഒരർത്ഥത്തിൽ  ഞാൻ നിന്നെ കാണുന്നു. അതെ ദൈവം നമ്മെ കാണുന്നു. അപ്പോൾ ശരിയായ പ്രാർഥനാലയങ്ങൾ ആശുപത്രികൾ തന്നെ അല്ലെ?എവരും സമന്മാരായി ദൈവത്തെ  പ്രാപിക്കുവാൻ വെമ്പുന്നവർക്ക് തീർച്ചയായും  ആശുപത്രികൾ ദേവാലയം തന്നെ ആണ്.


വീണ മരിച്ചതിൽ പിന്നെ കല്യാണിക്ക് അയാൾ തന്നെ ആയിരുന്നു അമ്മയും അച്ഛനും. വീണയുടെ കുറവ് നികത്തുവാൻ അയാൾക്ക് ആവില്ലല്ലോ. എന്നിരുന്നാലും ഒരു പരിധി വരെ അയാൾ അവളെ അമ്മയുടെ ഓർമ്മകൾ തഴുകാതെ വളർത്തി . അച്ഛൻ എന്നതിൽ ഉപരി അയാൾ അവളുടെ ഏറ്റവും അടുത്ത സുഹ്രത്ത്  ആയിരുന്നു. കോളേജിലെ വിശേങ്ങൾ  വരെ അവൾ വള്ളി പുള്ളി വിടാതെ പറയുമായിരുന്നു. ആ ശീലം അയാൾ അവളിൽ വളർത്തി എടുത്തു എന്ന് പറയുക ആവും ശരി. സ്കൂളിൽ നിന്ന് അവൾ വരുമ്പോൾ അയാൾ ചോദിക്കുമായിരുന്നു ഇന്ന്   സ്കൂളിൽ എന്തായിരുന്നു വിശേഷം.   നവ്യുയുടെ പനി മാറി അവൾ ക്ലാസിൽ വന്നോ? കാളിന്ദി മാം എന്താണ് ഇന്ന് പഠിപ്പിച്ചത് ? നഷ്ടപെട്ട കണക്ക് പുസ്തകം കിട്ടിയോ?   എന്നൊക്കെ അയാൾ ചോദിക്കുമായിരുന്നു. ഇതെല്ലം അയാൾ വീണ ചോദിക്കുന്നത് കേട്ടിടുണ്ട് . വീണയുടെ അഭാവത്തിൽ ആ ചോദ്യങ്ങൾ പിന്നെ അയാളൂടെതായി.

അന്ന് കല്യാണിയുടെ ജന്മദിനം ആയിരുന്നു. അവളുടെ പന്ത്രണ്ടാം പിറന്നാൾ.
രാത്രി ആഹാരം പുറത്ത്  നിന്നാക്കം എന്നു തിരുമാനിച്ചു. വീണയും , ആയാളും  ശുദ്ധ സസ്യാഹാരികൾ ആണ്.  പക്ഷെ കല്യാണിക്ക് ചിക്കൻ ലോലിപോപ്പ് വലിയ ഇഷ്ടം  ആണ് . അത് കൊണ്ട് അന്നേ ദിനം അവളുടെ ഇഷ്ട രേസ്ടരന്റിൽ പോയത്. ചപ്പാത്തിയും, ചിക്കൻ കറിയും, നുദിൽസും , വെജ് കറികളും ആയി അവൾ ആ ദിനം ശരിക്കും ആഘോഷിച്ചു. രാത്രി ഏറെ ഇരുട്ടിയ ശേഷം ആണ് അവർ ഹോടലിൽ നിന്നും യാത്ര തിരിച്ചത്.  ദൈവം ചിലപ്പോൾ നമുക്ക് ചില ദുർ നിമിത്തങ്ങൾ കാണിച്ചു തരും എന്ന് കേട്ടിടുണ്ട്. കാറിൽ കയറുവാൻ കയറിയപ്പോൾ അറിഞ്ഞു താക്കോൽ എടുക്കുവാൻ മറന്നിരിക്കുന്നു എന്ന്. പിന്നെ തിരിച്ചു പോയി തീൻ മേശപുറത്ത്‌  മറന്ന പോയ താക്കോൽ എടുത്തു കൊണ്ട് വന്നു. രേസ്ടരന്റ്റ് അടക്കുവാൻ തുടങ്ങുക ആയിരുന്നു അപ്പോൾ . ഒരു മേശയിൽ മാത്രം ആഹാരം കഴിച്ചു കഴിഞ്ഞ ദമ്പതികൾ ബില്ലിന് വേണ്ടി കാത്തിരിക്കുന്നു.തിരിച്ചു കാറിൽ കയറിയപ്പോൾ എന്തോ, കാർ സ്റ്റാർട്ട്‌ ആകുന്നില്ല. എത്ര തിരിച്ചിട്ടും കാർ സ്റ്റാർട്ട്‌ ആകുന്നില്ല .  വീണ ചോദിച്ചു എന്ത് പറ്റി? അയാൾ തല കുലുക്കി കൊണ്ട് പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല. ബാറ്ററി ചാർജു പോയതാണോ അറിയില്ല. അയാൾ പറയന്ന കേട്ടപ്പോൾ കല്യാണി പറഞ്ഞു അച്ഛനോട് എത്ര വട്ടം പറഞ്ഞതാ ഈ ചടാക്ക്‌ വണ്ടി മാറ്റുവാൻ . അപ്പോൾ ഒരു  സെന്റിമെന്റ്സ്. അമ്മയും, അച്ഛനും കുടി ലോണ്‍ എടുത്തു മേടിച്ചതാ? എന്നൊക്കെ . ഇക്കാലത്ത് ലോണ്‍ എടുക്കാതെ ആരേലും വണ്ടി മേടിക്കുമോ? അവളുടെ അഭിപ്രായം അതിര് കടക്കുന്നു എന്ന് തോന്നിയപോൾ വീണ ഇടപെട്ടു. കല്ലു മതി.  അല്ലേലും അച്ഛനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ വീണക്കു സഹിക്കുംയിരുന്നുള്ള. അയാൾ    വീണ്ടും ഒന്നുകുടി ചാവി തിരിച്ചപോൾ കാർ സ്റ്റാർട്ട്‌ ആയി. പുറത്തു നല്ല ചാറ്റൽ മഴ . അത് കൊണ്ട് കാർ അയാൾ പതുക്കെയാണ് ഓടിച്ചത്. വെളിച്ചം കുറവായിരുന്നു. കല്ലു പിറകിൽ ഇരുന്നു പാട്ട് കേൾക്കുക  ആയിരുന്നു. കുറച്ചു കഴിഞ്ഞപോഴെക്കും മഴയുടെ ശക്തി കൂടി. കുതിച്ചു പെയുന്ന രാമഴ .മഴത്തുള്ളികൾ  ചില്ലിൽ വീണ് ഉടയുന്ന ശബ്ദം.  കട്ട പിടിച്ച ഇരുട്ട്.  മുമ്പിൽ പോകുന്ന വണ്ടികൾ പോലും കാണുവാൻ പറ്റാത്ത അവസ്ഥ. 'ഭം' എന്ന ശബ്ദത്തോടെ വണ്ടി ചെന്ന് ഇടിച്ചത് ഓർമ യുണ്ട് . എതിരെ നിന്ന് വന്ന സുപർ ഫാസ്റ്റ്  എന്തിനോ സൈഡ് കൊടുത്ത് മുന്നേറുമ്പോൾ നേരെ കാറിലേക്ക് വന്നു ഇടിച്ചത്. പിന്നെ ബോധം തെളിയുമ്പോൾ അയാൾ ആശുപത്രി കി ടക്കയിൽ  ആയിരുന്നു. അത് അയാൾക്ക് താങ്ങാൻ ആവാത്ത ദുരിതം സമ്മാനിക്കും എന്ന് കരുതിയില്ല.

പിന്നെയുള്ള ജീവിതം കല്യാണിക്ക് വേണ്ടി മാത്രമായിരുന്നു. ഒരു പക്ഷെ കല്യാണി ഇല്ലായിരുന്നു എങ്കിൽ ആയാൾ  എന്നെ വീണയുടെ അടുത്തു  എത്തിയേനെ?അയാൾക്ക്  അവൾ ഒരു എഞ്ചിനീയർ ആയി കാണുവാൻ ആയിരുന്നു ആഗ്രഹം. അയാളെ പോലെ തന്നെ. പക്ഷെ കല്യാണിയുടെ താല്പര്യം   ഒരു എഴുത്തുകാരി ആകണം എന്നായിരുന്നു. പക്ഷെ അവൾ ഒരു പത്ര പ്രവർത്തക ആയി മാറി. അറിയപെടുന്ന ചാനലിൽ ജോലിയും കിട്ടി. ആരെയും കുസാതെ സംസാരികുവാൻ ഉള്ള തന്റേടം അവൾക്ക് വീണയിൽ നിന്നും കിട്ടിയിരുന്നു. പറയുന്ന കാര്യങ്ങൾ ഭയക്കാതെ അവൾ തുറന്ന് അടിച്ചു . രാഷ്ട്രീയക്കാരുടെ വഴി വിട്ട  സ്വത്തുവിവരങ്ങൾ   പോതുജനങ്ങൾ  അറിയണം എന്ന് കരുതി അവൾ അവതരിപിച്ച പരിപാടി 'നോ യുവർ ലീഡർ'  ചാനലിൽ വലിയ ഹിറ്റ്‌ ആയി.  ആ ഷോവിൽ അവൾ രാഷ്ട്രീയ ക്കാരെ തൊലി ഉരച്ചു കാണിച്ചു.  വിദ്യാഭാസ മന്ത്രിയുടെ അവിഹിത ബന്ധവും, അനധികൃത സ്വത്തു സമ്പാദനം എല്ലാം അവൾ പൊതു ജനത്തിന് മുമ്പിൽ തുറന്നു കാണിച്ചു.പ്രതിപക്ഷം അത് ഏറ്റുപിടിച്ചു . അവസാനം മന്ത്രിക്കു രാജി വയ്ക്കേണ്ടി വന്നു.  അന്ന് അവൾ ഏറെ സന്തോഷിച്ചു. പക്ഷെ അതിന്റെ പരിണാമം ഇത്ര ഭീകരം ആകും എന്ന് ആരും  കരുതിയില്ല. അയാൾ തന്നെ ആയിരിക്കും അത് ചെയ്യിപിച്ചത്. അല്ലാതെ ആർക്കു കഴിയും. ഇത്ര നിഷ്ടൂരമായി അവൾ ഓടിച്ച സ്കൂടിയിലേക്ക്   ജീപ്പ് കൊണ്ട് വന്നു ഇടിപ്പികുവ്വാൻ.

വയ്യാ , ഇനി ഒരു ദുരുന്തം കുടി താങ്ങുവാൻ . അവസാനമായി വീണയുടെ കണ്ണുകൾ പറഞ്ഞത് കല്ലുവിനെ കുറിച്ച് ആയിരുന്നു. അവളെ നന്നായി നോക്കണം. പഠിപ്പികണം . വിവാഹം അങ്ങനെ എന്തെല്ലാം സ്വപ്നങ്ങൾ .  . ചില്ല് കൊട്ടാരം പോലെ എല്ലാം തകർന്ന് അടിഞ്ഞിരിക്കുന്നു.  ഒരു പാടു സ്വപ്നങ്ങളും പ്രതീക്ഷകളും അവൾക്കും ഉണ്ടായിരുന്നിരിക്കില്ലേ? അഴിമതിയുടെ കറപാടുകൾ കഴുകി കളയുവാൻ അല്ല അത് പുറത്തു കൊണ്ട് വരുവാൻ ആണ് അവൾ ശ്രമിച്ചത്‌. ജോലി  കിട്ടിയപ്പോൾ അയാൾ ഉപദേശിച്ചത് ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളു. നിനക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ സത്യ സന്ധമായി പുർത്തിയാക്കുക . അതിനു  അവൾ ശ്രമിച്ചതും.

അയാൾ ഒരു ഈശ്വര വിശ്വാസി ആയിരുന്നില്ല. മനുഷ്യനെ വിശ്വസിക്കുവാൻ അയാൾ ശ്രമിചിരുന്നു . പക്ഷെ ഇന്ന് അയാൾ ഈശ്വരനെ വിളിച്ചു . വീണയെ കൊണ്ടുപോയ പോലെ തന്റെ മകളെ കൊണ്ട് പോകരുത് എന്നയാൾ അപേക്ഷിച്ചു .

ICU  വാതിൽ തുറന്നു ഡോക്ടർ    രംഗനാഥൻ പുറത്തു ഇറങ്ങി. അയാൾ വല്ലാതെ വിയർത്തിരുന്നു .  അയാൾ ആകാംഷയോടെ ഡോക്ടറുടെ അരികിലേക്ക് ഓടി ചെന്ന്. നെറ്റിയിലെ വിയർപ്പു കണങ്ങൾ ഇടം കൈയാൽ തുടച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു . 'ഗോഡ് ഈസ്‌ ഗ്രേറ്റ്‌' വല്ലാത്ത ഒരു ഇച്ചാ ശക്തി യുണ്ട് നിങ്ങളുടെ മകൾക്ക് . അവൾ ജീവിച്ചിരിക്കണം എന്ന് തന്നെ യാണ് ഈശ്വരന്ടെ  തിരുമാനം.  operation is successful .  ഉറങ്ങുവാൻ ഉള്ള മരുന്ന് കുത്തി വച്ചിട്ടുണ്ട് . വല്ലാത്ത വേദന യുണ്ടാകും  സാരമില്ല.. 'she  will be alright '  കണ്ണു  നീർ  ഒലിച്ച  കവിളുകളിലോടെ  ഒന്നും പറയുവാൻ ആകാതെ അയാൾ ഡോക്ടറുടെ മുമ്പിൽ കൈ കുപ്പി നിന്നു .   ഈശ്വരനെ കണ്ടിട്ടുണ്ടോ എന്നുള്ള ചോദ്യതിന്  ഇനി അയാൾക്ക് ഉത്തരം ഉണ്ട് . അയാളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു കൊണ്ട് ക്ഷീണിതൻ  ആയി നടക്കുന്ന ഡോക്ടറെ അയാൾ നോക്കി നിന്നു .ബറോഡബറോഡയിൽ അയാൾ എത്തിയിട്ട് പതിമുന്ന് വർഷങ്ങൾ..അതിനിടയിൽ എവിടെ എല്ലാം മാറി മാറി ജോലി ചെയ്തു. ഒരിടത്തും നില ഉറപ്പിച്ചില്ല .  പക്ഷെ ഇപ്പോൾ നീണ്ട പതിമുന്ന്  വർഷങ്ങൾ. ഒരേ സ്ഥാപനത്തിൽ തന്നെ .  ജോലി. വാടക വീട് മാത്രം രണ്ടു തവണ മാറി.  അതും കുടെ  താമസിക്കുന്ന  മുരുഗന്ടെ നിർബന്ധ പ്രകാരം.   വേറെ ഒന്നിനും മാറ്റമില്ല.  ജോലി കഴിഞ്ഞു വന്നാൽ വീട്. മുരുഗനും ആയാളും  മാത്രം. മുരുഗൻ ജോലി ചെയുന്നത് ഒരു  ഫാർമസിക്കുട്ടിക്ക്ൽ കമ്പനിയിൽ ആണ്.  താഴെ താമസിക്കുന്ന ഗുജറാത്തിയുടെ  വീട്.  ഉടമാസ്ഥാന്ടെ  ഭാര്യ ഉണ്ടാകിയ  ഉണക്ക ചപ്പാത്തിയും ദാലോ , അല്ലെങ്കിൽ എന്തെങ്കിലും സബ്ജിയോ മുകളിൽ കൊണ്ട് വന്നു തരും. "മാറ്റമില്ല എന്ന് പറയുന്നവ ഒക്കെയും മാറി എങ്കിലും " ഈ പതിവുകൾക്ക്  മാത്രം മാറ്റമില്ല.

കുടെ ജോലി ചെയുന്ന മനോഹരാൻ സാർ ആണ് അയാളോട് പറഞ്ഞത്. ജയപലാൻ എനിക്ക് ഒരു സഹായം ചെയ്യണം. എനിക്ക് വേണ്ടപെട്ട ഒരു കുട്ടി ഇവിടെ " വഡോദര  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്ജിനിയറിങ്ങിൽ "
എലെക്ട്രോണിക്സിന്  പഠിക്കുനുണ്ട് .  അവളുടെ അച്ഛൻ എന്റെ ഒരു ബന്ധു  ആണ്. ജ്യോതി മാത്സിന്  കുറച്ചു മോശം ആണെന്നാണ് അയാൾ പറഞ്ഞത്.  താൻ അവൾക്കു  കണക്കിന്   റ്റുഷൻ   എടുത്തു കൊടുക്കണം. ഒഴിവു കഴിവുകൾ പറഞ്ഞെങ്കിലും മനോഹരൻ സാറിന്റെ നിർബന്ധ  പ്രകാരം  അയാൾ ആ കുട്ടിയെ  കണക്ക് പഠിപ്പിക്കാം എന്ന് ഏറ്റു.  അടുത്ത ആഴ്ച തൊട്ടു ശനി ഞായർ ദിവസങ്ങളിൽ അവളോടു ട്യൂഷനു  വന്നു കൊള്ളുവാനും  പറഞ്ഞു.

ആദ്യ ദിനം മനോഹരാൻ സാർ തന്നെ അവളെ വീട്ടിൽ കൊണ്ട് വന്നു വിട്ടു. വട്ട മുഖം,    നീണ്ട കണ്ണുകൾ, വലിയ നെറ്റി,  ഒരു സുന്ദരി കുട്ടി. എവിടെയോ കണ്ടു മറന്ന രൂപം.  ഏറിയാൽ ഒരു  പതിനെട്ട് വയസ്സ്  കാണുമായിരിക്കും.  തുടങ്ങിയപ്പോൾ തന്നെ മനസിലായി ആ കുട്ടിക്ക് പഠിക്കുവാൻ ഒരു ശ്രദ്ധയും ഇല്ല. കണ്ണുകളിൽ  എപ്പോഴും ഒരു വിഷാദ  ഭാവം.  ആരോ നിർബന്ധിച്ചു  പഠിപ്പിക്കുവാൻ വിട്ടതിനാൽ പഠിക്കുന്നു.


ചില ദിവസങ്ങളിൽ അവൾ നന്നായി സംസാരിക്കും. ചിലപ്പോൾ അവൾ മൂഡി ആകും. അങ്ങനെയുള്ള അവസ്ഥയിൽ പറഞ്ഞാൽ ഒന്നും തലയിൽ  കയറില്ല. വെറുതെ തുറിച്ച്  നോക്കി ഇരിക്കും. ആർക്കും  പ്രവചിക്കുവാൻ അവാത്ത  സ്വഭാവം .അങ്ങനെയുള്ള  ദിവസങ്ങളിൽ  അയാൾ ക്ലാസ്സ്‌  വേണ്ട എന്ന് വയ്ക്കും.  അവളുടെ ഈ സ്വഭാവം മാറ്റി എടുക്കണം . അയാൾ മനസ്സിൽ വിചാരിച്ചു. മൂഡ് ഔട്ട് ആയാൽ പിന്നെ ഒന്നും തലയിൽ കയറില്ല. പൊട്ടിയെ പോലെ വെറുതെ നോക്കി ഇരിക്കും. ചോദിച്ചാൽ തന്നെ ഒന്നും മിണ്ടുകയും ഇല്ല.

 അവളോടു കുടുതൽ  അടുക്കുവാൻ  ജയപാലൻ ശ്രമിച്ചു.  എന്തെങ്കിലും വിഷയം എടുത്തിട്ട് സംസാരിക്കുവാൻ  ശ്രമം  നടത്തും . ഒരു ദിവസം അയാൾ  എത്ര പറഞ്ഞു കൊടുത്തിട്ടും അവൾ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ അയാൾക്ക്  നന്നായി ദേഷ്യം വന്നു.

അന്ന് അയാൾ   അവളെ ഒരു പാടു  ശകാരിച്ചു . പഠിക്കുവാൻ താല്പര്യം ഇല്ലെങ്കിലിൽ  പഠിക്കേണ്ട , എന്തിനു വെറുതെ തന്റെ സമയം കളയുന്നു .
പെട്ടെന്നു അവൾ  പൊട്ടി കരഞ്ഞു. എങ്ങി എങ്ങി കരയുന്ന  അവളെ കണ്ടപ്പോൾ അയാൾക്കും വിഷമം തോന്നി.  എന്ത് പറഞ്ഞു അശസ്വസിപ്പികണം എന്ന് അറിയാത്ത  അവസ്ഥ. കുറച്ചു നേരം കഴിഞ്ഞപോൾ അവളുടെ മനസ് ശാന്തം  ആയി എന്ന് ജയപാലന് തോന്നി.

"അയാൾ അവളോടായി  ചോദിച്ചു. ജ്യോതിക്ക് വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? "

 ഇടക്ക് ഒക്കെ താൻ മൂഡ്‌ ഔട്ട്‌ ആകുന്നല്ലോ.  അവൾ ഒന്നുമില്ല എന്നർത്ഥത്തിൽ വെറുതെ തലയാട്ടി.  അയാൾ പുസ്തകം മടക്കി വച്ചു . ഇന്നിനി പഠികേണ്ട പിന്നെ ആകാം .

അവളോടു അയാൾ വെറുതെ വർത്തമാനം  പറയുവാൻ ആരംഭിച്ചു. ഇത്രയും നാൾ ആയിട്ടും അയാൾക്ക്  അവളേ കുറിച്ച് കുടുതൽ അറിവുണ്ടായിരുന്നില്ല.  ഒരു ഡോക്ടറുടെ  മകൾ  ആണെന്നു അറിയാം. അയാൾ ചോദിച്ചു. ജ്യോതിയുടെ വീട്ടിൽ ആരൊക്കെയുണ്ട് . അവൾ പറഞ്ഞു. അമ്മ, അച്ഛൻ, പിന്നെ സ്കൂളിൽ പഠിക്കുന്ന ഒരു അനിയൻ .അയാളുടെ ചോദ്യങ്ങൾക്ക് അവൾ മറുപടി നൽകി . പിന്നെ  തിരിച്ച്  ഒരു ചോദ്യം ഉന്നയിച്ചു.

"സാറിന്ടെ നാടും, ഫാമിലിയും . "

  അയാൾ ചിരിച്ചു. പിന്നെ പറഞ്ഞു

"അത് ഒന്നും പറഞ്ഞാൽ  ശരിയാവില്ല  കുട്ടി. അതൊരു നീണ്ട കഥയാണ്."

അങ്ങനെയാണ് പറഞ്ഞത്  എങ്കിലും അയാൾ അയാളുടെ കഥ പറയുവാൻ ആരംഭിച്ചു .

നാട്  ഒറ്റപലം . അച്ഛൻ നേരത്തെ മരിച്ചു പോയിരുന്നു.  ചേട്ടന്റെ   വരുമാനത്തിൽ ആയിരുന്നു അയാളുടെ പഠനം . BSC   പഠിക്കുന്ന കാലം  . എന്തിനും ഏതിനും ചേട്ടനെ ബുദ്ധിമുട്ടിക്കുവാൻ മടിയുണ്ട്. അല്ലേലും ചേട്ടന്ടെ  തുച്ചമായ ശമ്പളം കൊണ്ട് ഒരു വിധം കഴിയുന്നു എന്നെയുള്ളൂ. അത് കൊണ്ട് തന്നെ അന്ന് ഒരു പാരലൽ  കോളേജിൽ പഠിപ്പിച്ചിരുന്നു . 'പ്രീമിയർ  കോളേജ് " അതായിരുന്നു ആ കോളേജിനറെ  പേര്. അവിടെ വച്ച്
 പ്രീ ഡിഗ്രിക്ക്  പഠിക്കുന്ന സുനന്ദയെ പരിച്ചയപെടുന്നത്. ഇടതു പക്ഷ പ്രസ്ഥാനത്തിൻ സഹചാരിയും , കോളേജിലെ തീവ്ര  പ്രാസംഗികൻ ൻ   ആയ തന്നോടു അവൾ അടുപ്പം കാണിച്ചു തുടങ്ങി.  ഒരു പക്ഷെ അവളുടെ പ്രായം ആയിരിക്കാം എന്നിലേക്ക്‌  അവളെ അടുപ്പിച്ചത്.  പാർട്ടിയും, പ്രസ്ഥാനവും ആയി നടന്ന എന്നിലും പ്രേമത്തിൻ വിത്ത് മുള പൊട്ടി.   പിരിയുവാൻ പറ്റാത്ത വിധം ഞങ്ങൾ തമ്മിൽ  അടുത്തു .

മ്പത്തികമായി വലിയ അന്തരം  ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. അവൾ വലിയ ഒരു വീടിലെ കുട്ടി ഞാനോ?  അത് കൊണ്ട് തന്നെ  ഞങ്ങളുടെ ബന്ധം   അംഗീകരിക്കുവാൻ  അവളുടെ വീട്ടുകാർ   തയ്യാറായില്ല . ഒടുവിൽ ഞങ്ങൾ ഒളിച്ചോടുവാൻ തിരുമാനിച്ചു. വീട്ടുകാരെ അറിയിക്കാതെ ഞങ്ങൾ ഒളിച്ചോടി. വീട്ടിൽ അറിയിച്ചാൽ ഏട്ടനും ആ ബന്ധത്തിന് സമ്മതിക്കില്ല എന്ന് നന്നായി അറിയാമായിരുന്നു.  ഒളിച്ചോടിയ ഞങ്ങൾ വിവാഹിതരായി. കൊയംബത്തുരിൽ എന്റെ ഒരു സുഹ്രത്തുണ്ടായിരുന്നു. അവന്റെ സഹായത്താൽ കുറച്ചു കാലം അവിടെ പിടിച്ചു നിന്നു

 പതിയെ ഞങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ  തല പൊക്കുവാൻ  തുടങ്ങി. ഭാര്യയെ ശരിക്കും പോറ്റുവാൻ കഴിയാത്തവന്റെ  അപകർഷതാ ബോധം എന്നിൽ ഉടൽ എടുത്തു. ഉയർന്ന സാഹചര്യത്തിൽ ജീവിച്ച അവൾക്കു ഈ ജീവിത സാഹചര്യത്തിൽ പൊരുത്തപെടുവാൻ ബുദ്ധി മുട്ടയിരുന്നു. പക്വത ഇല്ലായ്മ രണ്ടു പേരുടെയും ജീവിതത്തിൽ പ്രതിഭലിച്ചു.  ഓരോ ദിവസും
വഴക്കിടുവാൻ ആയി ഓരോ കാരണങ്ങൾ  കണ്ടെത്തും . ദിവസവും കുടിച്ചു വന്ന്  അവളെ വഴക്ക് പറയുക എന്നത് ഞാൻ ശീലമാക്കി.

തോൽവിയിലേക്ക് പോകുമ്പോൾ  ആണല്ലോ മനുഷ്യൻ കുടിക്കുവാൻ തുടങ്ങുന്നത്.എന്നെ സഹിച്ചു അവൾക്കും മടുത്തു  കഴിഞ്ഞിരുന്നു. 
എടുത്ത തീരുമാനം തെറ്റായി പോയി എന്ന് എനിക്കും, അവൾക്കും തോന്നിയോ?

അവസാനം എന്നെ വിട്ടു അവൾ തിരികെ  അവളുടെ വീടിലേക്ക്‌ പോയി. ഗർഭിണി  ആണെന്ന് അറിഞ്ഞിട്ടും അവളെ തിരിച്ചു വിളിക്കുവാൻ ദുരഭിമാനം  എന്നെ അനുവദിച്ചില്ല. പിന്നെ ഒരു സ്ഥലത്തും നില്പ്   ഉറയ്ക്കാതെ  പല ജോലികൾ .ബാംഗ്ലൂർ, ബോംബെ,  പോണ്ടിച്ചേരി , ഹൈദ്രബാദ്, അവസാനം ബറോഡയിൽ  എത്തി.

അയാൾ ആദ്യമായി മനസ് തുറക്കുക ആയിരുന്നു. കുടെ  താമസിക്കുന്ന മുരുഗനോട് പോലും അയാൾ അയാളുടെ മനസ് തുറന്നിട്ടില്ല. പക്ഷെ  എന്തോ അവളെ കാണുമ്പൊൾ മനസ് പിന്നോട്ട് പായുന്നു. വല്ലാത്ത ഒരു അടുപ്പം.
അവൾക്കും തന്നോടു അങ്ങനെ തന്നെയല്ലേ?

അവളും പറഞ്ഞു. അമ്മയും, അച്ഛനും തമ്മിലുള്ള സ്വരചേർച്ച ഇല്ലായ്മ. അവളുടെ അച്ഛൻ ഒരു അപകടത്തിൽ  മരിച്ചു പോയി. ഇത് അമ്മയുടെ രണ്ടാം വിവാഹം ആണ്.  അതിൽ അവർക്ക് ആണ്‍കുട്ടി ഉണ്ട്. രമേഷ് . ഇപ്പോൾ ഏഴിൽ പഠിക്കുന്നു. അച്ഛൻ വലിയ ഡോക്ടർ ആണ്. അമ്മയും അച്ഛനും തമ്മിൽ ഒരിക്കലും മനസു തുറന്നു സംസരികുന്നത് കണ്ടിട്ടില്ല.

നേരത്തെ സാർ ചോദിചാല്ലോ ഞാൻ എന്താണ് മൂഡി ആയിരിക്കുനത് എന്ന്. അച്ഛന്റെയും, അമ്മയുടെയും കാര്യം ഓർത്താൽ അറിയാതെ മൂഡ്‌ ഔട്ട്‌ ആകും. വഴക്ക് ഒഴിഞ്ഞു ഒരു നേരവും ഇല്ല   അച്ഛന് ഹോസ്പിറ്റലും തിരക്കും കഴിഞ്ഞു വീട്ടിൽ  ഇരിക്കുവാൻ നേരമില്ല.  അമ്മയ്ക്ക് അത് മനസിലാക്കുവാൻ കഴിയു ന്നുമില്ല.  ഒരു വീട്ടിൽ  അച്ഛനും അമ്മയെ രണ്ടു ധ്രുവങ്ങളിൽ ആയി ജീവിക്കുന്നു എന്ന് മാത്രം.    രാത്രി എപ്പോഴെങ്കിലും
അച്ചൻ വരും, അമ്മയോട് സംസാരിക്കുകയില്ല . ചിലപ്പോൾ വല്ലതും കഴിക്കും . അത് കഴിഞ്ഞു കിടന്നുറങ്ങും. രാവിലെ ഹോസ്പിറ്റലിലേക്ക് പോകും. ആ വലിയ വീട് ഒരു തടവറ പോലെയാണ്.

മറ്റുള്ളവർ കാൺകെ ഞങ്ങളുടെ കുടുംബം സ്വർഗമാണ് . സ്നേഹ നിധിയായ ഭർത്താവും, ഭാര്യയും , പിന്നെ  രണ്ടു മക്കളും. എന്തിന്റെ കുറവാണ് . സ്വിമ്മിങ് പൂൾ  വരെ വീട്ടിൽ ഉണ്ട്. ആവശ്യത്തിന് പരിചാരകർ .

അച്ഛന് സ്നേഹം എന്ന് പറഞ്ഞാൽ വിലയുള്ള കാര്യങ്ങൾ മേടിച്ചു തരുന്നതിൽ അണ് .എന്നെ ഒന്ന് ലാളിക്കുകയായ, അടുത്തു വിളിച്ചു നല്ല വർത്തമാനം പറഞ്ഞതായോ എനിക്കോർമ്മയില്ല. എന്ത് പറഞ്ഞാലും അച്ചൻ പറയും എന്തിന്റെ കുറവാണ് നിങ്ങൾക്ക്. ഞാൻ കഷ്ടപെടുന്നത്   നിങ്ങൾക്ക് വേണ്ടിയാണു . മറ്റുള്ളവരുടെ വീടുകൾ നോക്കു . അവർക്കിത്ര സൗകര്യങ്ങൾ ഉണ്ടോ?. അവർ നമ്മളെപോലെയാണോ ജീവിക്കുന്നത് .പണം അതാണ് അച്ഛന് പ്രധാനം . അതുണ്ടെങ്കിൽ എല്ലാം ആയി . അതിനുവേണ്ടിമാത്രം ജീവിക്കുന്നു.


മറ്റുള്ളവരുടെ വീട്ടിലെ സൗകര്യങ്ങൾ ചുഴിഞ്ഞു നോക്കുന്ന അച്ഛനറിയില്ല
അവരുടെ വീട്ടിൽ സൗകര്യങ്ങൾ കുറവാണെങ്കിലും അച്ഛനും, അമ്മയും,  കുട്ടികളും തമ്മിൽ സ്നേഹമായി ജീവിക്കുന്നു എന്ന്. അതാണ് കുടുംബം എന്ന്. അല്ലാതെ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നതാണ് ജീവിതം എന്ന്  പറഞ്ഞു ജീവിക്കുന്നതിൽ അല്ല  സുഖമെന്ന്  .  എന്തെങ്കിലും മിണ്ടിയാൽ അപ്പോൾ അച്ചൻ ദേഷ്യപ്പെടും. പിന്നെ വീട്ടിൽ നിന്നും ഇറങ്ങി പോകും.

ക്ഷമിക്കുക എന്നതിനർത്ഥം നാം ശരി ആണെന്നും, മറ്റുള്ളവർ തെറ്റാണെന്നും അല്ല. മറിച്ചു ബന്ധങ്ങൾ നില  നിറുത്തുവാൻ  അവരെക്കാൾ കഴിവ് നമുക്കുണ്ടെന്ന് ആണ് . 

പഠിക്കുവാൻ ഇരുന്നാൽ  വീടിലെ അവസ്ഥ ഓർമ  വരും. പിന്നെ എങ്ങനെ പഠിക്കുവാൻ കഴിയും. പക്ഷെ ഇപ്പോൾ സാറിനോട് സംസാരിക്കുവാൻ  എന്തോ ഒരു സുരക്ഷിതബോധം. പഠിക്കുവാൻ വീണ്ടും താല്പര്യം.

ശരി ആയിരുന്നു. അയാൾക്കും അവളുടെ കാര്യങ്ങൾ  പലതും അറിയാമായിരുന്നു.  അവളുടെ ഫ്രണ്ട്സ് , ഇഷ്ട നിറം, ഇഷ്ടപെട്ട ആഹാരം, സിനിമകൾ  അങ്ങനെ എല്ലാം അയാൾ  ചോദിച്ചു അറിഞ്ഞിരുന്നു.ചിലപ്പോഴെല്ലാം അയാൾ അറിയുന്നു ജീവിതം മനോഹരമാണെന്ന് . അസ്തമിക്കുന്ന പകലുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു പുതിയ പുലരിയെ  ഓർത്താണ്.  നിലച്ചുപോയ ഘടികാരവും ദിവസത്തിൽ രണ്ടു പ്രാവശ്യം നമുക്ക് യഥാർത്ഥ സമയം കാണിച്ചു തരുന്നില്ല ..

അടുത്ത തവണ കണ്ടപ്പോൾ അവൾ പറഞ്ഞു. അടുത്ത ആഴ്ച അമ്മ വരുന്നുണ്ട്. ഞാൻ സാറിനെ കുറിച്ച് അമ്മയോട് പറഞ്ഞിട്ടുണ്ട്. അമ്മക്ക് സാറിനെ കാണണം എന്ന്.  അന്ന് അയാൾ മുകളിൽ തുണി അലക്കുക ആയിരുന്നു.  മുരുകൻ  ഒരു മുളി പാട്ടും പാടി  സിഗരട്ട് വലിച്ച്  നിൽക്കുന്നു . അപ്പോഴാണ് വീടിനു മുമ്പിൽ ഒരു കാർ വന്നു നിന്നത്. കാറിൽ നിന്ന് ജ്യോതി ഇറങ്ങി. പിന്നെ ജ്യോതിയുടെ കൂടെ അല്പം തടിച്ച ഒരു സ്ത്രീയും. എന്തോ പറഞ്ഞു  കൊണ്ട് ജ്യോതി ഉത്സാഹത്തോടെ  അവരുടെ വീട് ചൂണ്ടി കാണിക്കുന്നു. പെട്ടെന്ന് ആണ് അയാൾ കൂടെ വന്ന സ്ത്രീയെ ശ്രദ്ധിച്ചത്.

സുനന്ദ . അതെ വർഷങ്ങൾ കഴിഞ്ഞെങ്കിലും സുനന്ദക്കു വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. അയാൾക്ക്   എന്ത് ചെയ്യണം എന്നറിയില്ല. അപ്പോൾ ജ്യോതി,  വേണ്ട ഇനി ഒന്നും ഓർക്കേണ്ട . അല്ലെങ്കിൽ തനിക്കു എന്ത് അധികാരം?   ഈ അവസ്ഥയിൽ സുനന്ദ  തന്നെ കണ്ടാൽ , വേണ്ട അവൾ കാണേണ്ട. അയാൾ പെട്ടെന്ന് അവിടെ നിന്ന് ഒഴിഞ്ഞു മാറി. അടുത്തു നിന്ന് സിഗരട്ട് വലിക്കുന്ന മുരുഗനെ നോക്കി പറഞ്ഞു.

"ജ്യോതി വന്നിടുണ്ട്. അവളോടു പറയു ഞാൻ ഇവിടെ ഇല്ല എന്ന്. ഇനി രണ്ടാഴ്ച കഴിഞ്ഞേ മടങ്ങി വരികയുള്ളു."  ഒന്നും മനസിലായില്ല എങ്കിലും മുരുഗൻ മറു ചോദ്യം ചോദിച്ചില്ല. മുരുഗൻ താഴെ പോയി പറഞ്ഞതിനാൽ ആകണം അവർ രണ്ടു പേരും തിരികെ നടക്കുന്നതു അയാൾ ടെറസിൽ നിന്നും  നോക്കി നിന്നു.

നേർത്ത പ്രതീക്ഷകളുമായി ആരംഭിച്ച ഏതോ ഞായറാഴ്ച്ചയിൽ നിന്നും മറ്റൊരു ഞായറാഴ്ചയിലേക്കുള്ള ദുരം.  നാടകം ഇവിടെ അവസാനിക്കുകയാണോ അതോ പാതി വഴി കഴിഞ്ഞ ഇടവേളയാണോ .അയാൾ അങ്ങനെ ചിന്താവിഷ്ടനായി നിൽക്കുമ്പോൾ അവരുടെ കാർ അവിടെ നിന്നും  അകന്നു അകന്നു പോയി.
2015, ജൂൺ 10, ബുധനാഴ്‌ച

ന്യായവിധി.


കോടതി മുറിയിലെ ശാന്തത നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട് . സിനിമകളിൽ കാണുന്ന വിധി  ന്യായം പോലെ അല്ല കോടതികളിൽ സംഭവിക്കുന്നത് . കറുത്ത കുപ്പായം ഇട്ടു ഡ്രാക്കുള പ്രഭുവിനെ പോലെ പച്ചക്ക് ചോര കുടിക്കുന്ന വക്കീലൻമാരുടെ വാഗ്വാദങ്ങൾ നിങ്ങൾ സിനിമയിൽ കണ്ടേക്കാം . എന്നാൽ അതിനു സമാനമായ ഒരു  വാക് വിലാസം  എതിർ  ഭാഗം വക്കീലിന്റെ  ഭാഗത്ത്‌ നിന്ന് ഉണ്ടായി. പ്രതി കൃത്യം ചെയ്തത് അതി ക്രൂരമായി തന്നെ ആണ് എന്നും  മാപ്പ് അർഹിക്കാത്ത കുറ്റം ചെയ്ത പ്രതി മരണ ശിക്ഷയിൽ കുറഞ്ഞു ഒന്നും അർഹിക്കുന്നില്ല എന്നും വക്കീൽ വാദിച്ചു. അതി ക്രൂരമായി ഒരു കൊല പാതകം നടത്തിയ  വ്യക്തിക്ക് അതും ഒരു സ്ത്രീയെ നിഷ്ടൂരമായി കൊല പെടുത്തിയ  പ്രതിക്ക്  മരണ ശിക്ഷയിൽ കുറഞ്ഞ്  എന്താണ് കോടതിക്ക് നല്കുവാൻ ഉള്ളത്? .

മണിക്കുറിനു ലക്ഷങ്ങൾ പ്രതിഫലം മേടിക്കുന്ന  വക്കീലിന്റെ മികവിൽ ആർക്കും  സംശയം വേണ്ട . പണ്ട് പറഞ്ഞു കേട്ടിട്ടുള്ള  വാമൊഴി  പോലെ കുഞ്ഞിരാമൻ  വക്കീലിനു 5000 രൂപ കൊടുത്താൽ അത് ഏതു കൊല കേസ് ആണെങ്കിലും അദ്ദേഹം അത്  നിഷ്‌പ്രയാസം വാദിച്ചു ജയിപ്പിക്കും. അത് പോലെ തന്നെയുള്ള ക്രിമിനൽ കേസുകൾ മാത്രം വാദിക്കുന്ന പ്രഗൽഭൻ  ആയ വക്കീൽ ആണ്  ജേക്കബ്‌  വക്കീൽ . "ആർത്തി പണ്ടാരം "എന്ന് ചെല്ല പേരിൽ അദ്ദേഹം പ്രശസ്ത്ൻ ആണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും നൂറു ശതമാനം   വിശ്വസിക്കാം . അങ്ങേരു ഒരു കേസ് ഏറ്റെടുത്താൽ  പിന്നെ അത് ദൈവം തമ്പുരാൻ ആയാലും ശിക്ഷ ഉറപ്പ്. കാരണം മേടിച്ച കാശിനു  കൂറു പുലർത്തുന്നവൻ  ആണ് ജേക്കബ്‌ വക്കീൽ.  അങ്ങനെയുള്ള ജേക്കബ്‌ വക്കീൽ വാദിച്ചാൽ പിന്നെ ജയിക്കാതെ ഏതു കേസ്  ആണ് ഉള്ളത്?

തന്റെ  വിധി ന്യായം അവതരിപ്പിക്കുക വഴി പ്രതിക്ക് തക്കതായ ശിക്ഷ മേടിച്ചു കൊടുക്കണം എന്ന വാശി  ജേക്കബ്‌  വക്കീലിന്  ഉണ്ടായിരുന്നു.  കരുതി കൂട്ടി  ആലോചിച്ചു ഉറപ്പിച്ച ശേഷം ആണ് പ്രതി കുറ്റം ചെയ്തിരിക്കുന്നത്. സന്ദർഭം വിശദീകരിച്ചു  വക്കീൽ തന്റെ ഭാഗം  ഭംഗിയായി   അവതരിപ്പിച്ചു . രണ്ടു മുന്ന് ദിനമായി അയാളെ  ആ പരിസരത്ത് ചുറ്റി കറങ്ങി നടക്കുന്നത്  കണ്ടവർ  ഉണ്ട്. ദൃക്സാക്ഷി ആയ അപ്പുകുട്ടനെ വിസ്തരിച്ചു കഴിഞ്ഞതാണ് . തൊട്ടപ്പുറത്തെ വീട്ടിലെ ലില്ലി ചേച്ചിയോട് ആൻ മേരി മതിലിൻ അരികെ നിന്ന്  പറഞ്ഞ വിവരം .
.
" ഫോണ്‍ ശബ്ദിക്കുന്നില്ല " എന്ന വിവരം, ആ  പരാതി  ടെലിഫോൺ  എക്സ് ചേഞ്ചിൽ  ഒന്ന് വിളിച്ചു പറയുവാൻ അവൾ മതിൽക്കൽ നിന്ന ലില്ലികുട്ടിയോടു  പറഞ്ഞു .  ബുദ്ധിമാനായ കുറ്റവാളിക്കു   മുന്നിൽ  എന്നും ഒരു  അവസരം വന്നു ചേരുമല്ലോ. ആ  ഒരറ്റ അവസരം അത് മതി ആയിരുന്നു അയാൾക്ക്‌. ഫോണ്‍ നന്നാക്കുവാൻ എന്ന വ്യാജേന  അയാൾ ആ വീട്ടിൽ പ്രവേശിച്ചു . അയാൾ ഫോണ്‍ നന്നാക്കുന്നതിനിടെ അവളുടെ മൊബൈലിലേക്ക് ആരോ വിളിച്ചു. അവൾ അകത്തെ മുറിയിൽ സംസാരിക്കുന്ന അവസരത്തിൽ ആണ് അയാൾ ആ കൃത്യം നടത്തിയത് . കൈയിലെ ബാഗിൽ പൊതിഞ്ഞു വച്ച ഇരുമ്പ് ചുറ്റിക അയാൾ എടുത്തു . പിന്നെ  അതിക്രൂരമായി തല തകർന്ന അവസ്ഥയിൽ ആണ് ആനിന്റെ മൃതദേഹം കണ്ടുകിട്ടിയത്.

ഇനി വിധി പ്രസ്താവിക്കേണ്ട സമയം ആകുന്നു. ഏറെ  പ്രമാദമായ ആ കേസിന്റെ വിധി  അല്പനേരത്തിനുള്ളിൽ പ്രസ്താവിക്കും എല്ലാ കണ്ണുകളും  ന്യായാധിപനെ ശ്രദ്ധിച്ചു . അദ്ദേഹം പുറപ്പെടുവിക്കുവാൻ പോകുന്ന വിധി എന്തായിരിക്കും ? ജേക്കബ്‌  വക്കീൽ ഏറ്റ എടുത്ത ഈ കേസിനു വേറെ ഒരു ആന്റി ക്ലൈമക്സ് ഉണ്ടാകുമോ?

ന്യായാധിപൻ നല്ല  പ്രായം ചെന്ന് അനുഭവ സമ്പന്നൻ ആണ് . ഈ കേസ് അദ്ദേഹത്തെ   സംബന്ധിച്ചു  ഏറെ  സവിശേഷതകൾ  നിറഞ്ഞതാണ് .അടുത്ത ആഴ്ച അദ്ദേഹം  സേവനത്തിൽ നിന്നും വിരമിക്കുകയാണ് . നീതിയും, ന്യായം  നോക്കി മാത്രമേ അദ്ദേഹം വിധി ന്യായം പ്രഖ്യാപിക്കുകയുള്ളൂ. മുപ്പതു വർഷത്തിൽ ഏറെ നീണ്ടു കിടക്കുന്ന  അദ്ദേഹത്തിന്   സുദീർഘമായ ജോലി പരിചയത്തിനു എതിരായി ഒരിക്കൽ പോലും ഒരു അഴിമതി ആരോപണമോ. സ്വജനപക്ഷപാതമോ കേൾക്കുവാൻ കഴിഞ്ഞിട്ടില്ല.

കഷ്ടിച്ച്  22 വയസ് മാത്രം ആയ ചെറുപ്പക്കരാൻ ,  അയാൾ കുറ്റം നിഷേധിച്ചിട്ടില്ല . സ്വന്തമായി ഒരു വക്കീൽ പോലും ഇല്ല എന്ന് പറയുമ്പോൾ തന്നെ കേസ് വാദിച്ചു ജയിക്കുവാൻ പ്രയാസം ആണ് .ഒരു പക്ഷെ അയാളുടെ ഒരു നല്ല  ന്യായീകരണം മാത്രം മതി ആകും ചിലപ്പോൾ  അയാൾക്ക്‌ ഈ കേസിൽ നിന്നും ഊരി പോകുവാൻ . അല്ലെങ്കിൽ ഒരു ജീവപര്യന്തം എന്ന  നിലയിലേക്ക് മാറ്റുവാൻ .

ന്യായാധിപൻ മൂക്കിലേക്ക്‌ ഊർന്നു ഇറങ്ങിയ കണ്ണട അകത്തേക്ക് തള്ളി വച്ച ശേഷം ആ വിധി പകർപ്പ് ഒരാവർത്തി കൂടെ മനസ്സിൽ വായിച്ചു. പിന്നെ അയാളെ നോക്കി നിർവികാരൻ ആയി നിൽക്കുകയായിരുന്നു   അയാൾ.  അക്ഷോഭ്യൻ  ആയി,  കുറ്റം ചെയ്തതിന്റെ  ലാഞ്ചന പോലും അയാളിൽ പ്രകടമല്ല.

മാനസിക വിഭ്രാന്തിയുള്ള ഒരു പാട് കുറ്റവാളികളെ കണ്ടിട്ടുണ്ട് . പക്ഷെ ഇയാൾ അതിൽ നിന്നും എല്ലാം വ്യത്യസ്തനാകുന്നു. മോഷണശ്രമമോ , പീഡനമോ ഒന്നും നടന്നിട്ടിട്ടില്ല . പിന്നെ എന്തിനു വേണ്ടി ഇയാൾ ആ കുറ്റം ചെയ്തു..

 ഒരു പക്ഷെ തന്റെ മകനെക്കാൾ മുന്നോ , നാലോ വയസിനു ഇളപ്പം കാണുമായിരിക്കും. ഒട്ടും പശ്ചാത്താപം ഇല്ലാത്തെ അയാൾ നില്കുന്നു. ഈ കുരുന്നു പ്രായത്തിൽ കരിഞ്ഞു പോകേണ്ടതാണോ അയാളുടെ  ജീവിതം.?

ഒന്ന് ചുമച്ചു തൊണ്ടശുദ്ധി വരുത്തിയ ശേഷം ന്യായാധി പൻ  അയാളോടായി ചോദിച്ചു . നിങ്ങൾക്ക് എന്തെങ്കിലും ബോധിപ്പിക്കുവാൻ ഉണ്ടോ? കാണികൾ മുഴുവനും അയാളെ തുറിച്ചു നോക്കി. ദയക്ക് വേണ്ടി അയാൾ കേഴും എന്ന് അവർ കരുതി. അന്നത്തെ ചുടു വാർത്തക്ക് ഇരയെ ലഭിച്ച പോലെ ക്യാമറ കണ്ണുകൾ  ചിന്നി ചിതറി. പത്ര ലേഖകരും , TV   റിപ്പോർട്ടെഴ്സും കോടതി പരിസരത്തിൽ   ചൂടുള്ള വാർത്തക്കായി  കാത്തു നിൽക്കുന്നു.   ഉത്സവ പ്രതീതി തുടിക്കുന്ന അന്തരീക്ഷം. ഇരയെ  കൊത്തി  കീറുവാൻ വെമ്പുന്ന കഴുകന്മാരെ പോലെ അവർ കാത്തിരിക്കുന്നു  അയാളുടെ വാക്കുകൾക്കായി.

അയാളുടെ മനസ്സിൽ ആ രംഗം ഒന്നും കുടി കടന്നു  പോയി.ചുറ്റിക എടുത്തു ആൻമേരിയുടെ തല  തകർക്കുന്ന് രംഗം . ചോരയിൽ പിടഞ്ഞു അവൾ   പിടയുന്ന രംഗം . നാവ് തുറക്കുവാൻ വയ്യാതെ , ഒന്ന് അലറി കരയുവാൻ പോലും വയ്യാതെ പിടയുന്ന രംഗം. ആ പേര് ഒന്ന് കൊണ്ട് മാത്രം ആണ് ഇത്രയും കാലം ചാനലുകൾ മത്സരിച്ചു വാർത്തകൾ പുറത്തു  വിട്ടത് .


മന്ത്രിമാരുട്രെ ലീലകൾ  അവളുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നു. ഇപ്പോൾ പുറത്തു കൊണ്ട് വരും എന്ന് അവൾ വീമ്പു ഇളക്കിയ വലിയ തെളിവുകൾ .അവളുടെ നാവിൻ  തുമ്പിൽ നിന്നും വീണ മൊഴി മുത്തുകൾ ചാനലുകളിൽ അന്തി ചർച്ചകൾക്ക് വഴി ഒരുക്കി. തെരുവ് വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിന്റെ ഭാവശുദ്ധി അവൾക്കു ഉണ്ടായിരുന്നോ?  സെക്രട്ടറിയേറ്റിലെ ജീവനക്കാർ മുതൽ മന്ത്രിമാർ വരെ അവളെ ഉപയോഗിച്ചവരിൽ ഉണ്ടായിരുന്നു എന്ന് അവൾ പരസ്യമായി
തുറന്നു പറഞ്ഞു.  എന്തേ ആരും അവൾക്കെതിരെ മാനനഷ്ട കേസുകൾ കൊടുത്തില്ല.

അവർ  അവളെ ഉപയോഗിച്ചതോ അതോ അവൾ  അവരെ ഉപയോഗിച്ചോ ?.
കൊല്ലേണ്ടത് അവളെ അല്ല ശരിക്കും ജനങ്ങളെ വിഡ്ഢികൾ ആകുന്ന ഇടം വലം   താങ്ങുന്ന ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരെ ആണ്.  പരനാറികൾ എന്ന ഉളുപ്പില്ലാതെ വിളികേൾക്കുവാൻ  അർഹതപെട്ടവർ .

 ജനങ്ങളെ മണ്ടൻമാർ ആക്കുവാൻ കാണിക്കുന്ന സാമർഥ്യം അല്പം നാടിനു വേണ്ടി ഉപയോഗിച്ചു എങ്കിൽ നമ്മുടെ നാട്  എന്നെ നന്നായേനെ. അതിനു ഒരു മാറ്റം വരണം എന്നുണ്ടെങ്കിൽ  ഈ  രാഷ്ട്രീയ  ഹിജടകൾ ചത്ത്  തുലയണം. രാജാവ് നഗ്നൻ ആണ് എന്ന് പറയുവാൻ കഴിവില്ലാത്ത പ്രജകൾ . വാഴുമ്പോൾ , അതിനെ എതിർക്കുവാൻ ആരെങ്കിലും വേണ്ടേ . അത് വിളിച്ചു പറയേണ്ടേ?

ഒരു ജോലി അയാളെ സംബന്ധിച്ചു കിട്ടാ കനിയാണ് . ഉയർന്ന കുലത്തിൽ  ജനിച്ചു പോയി എന്നുള്ള തെറ്റ് . ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം നേടി എന്ന വേറെ തെറ്റ് .  ഇത് കൊണ്ടൊന്നും വീട്ടിൽ അടുപ്പ്  പുകയില്ലല്ല്ലോ . തേവരെ പൂജിച്ച കൈകൾ കൊണ്ട് മോഷ്ടിക്കുവാൻ കഴിയില്ലല്ലോ.

പണ്ട് കീഴാളന്മാരായി നിന്നവർ  രാഷ്ട്രീയം എന്ന കപട നാടകം കളിച്ചു കോടീശ്വരന്മാരായി വാഴുന്നു.   അവരുടെ മക്കളെ പഠിപ്പിച്ചു  വലിയ ഉന്നത നിലയിൽ ആക്കുന്നു.  അവർ  വലിയ കമ്പനികളിൽ
വിദേശത്തും, ഇവിടെയുമായി ഉയർന്ന  ജോലികളിൽ മുഴുകുന്നു. പഠിപ്പ് തികയാത്തവർ പോലും  കമ്പനി മേധാവികൾ ആകുന്നു. . പക്ഷെ തങ്ങളെ പോലുള്ളവർ ഇപ്പോഴും ഗതി ഇല്ലാത്ത പ്രേതാത്മാക്കളെ പോലെ ജോലിക്കുവേണ്ടി അലഞ്ഞു തിരിയുന്നു.

അവളെ മാത്രമേ കൊല്ലുവാൻ കഴിഞ്ഞുള്ളു. ആവർത്തന വിരസങ്ങൾ ആയ അവളുടെ വാക്കുകൾ  മാറി മറഞ്ഞു കൊണ്ടേ ഇരുന്നു. ആൻ  മേരി  ചാനലുകളിൽ നിറ  സാന്നിധ്യം ആയി. അവളുടെ ഓട്ടോ ഗ്രാഫ്  മേടിക്കുവാൻ വരെ  ആളുകൾ  ഉണ്ടായി. ഒരു താരത്തെ വെല്ലുന്ന  തരത്തിൽ  അവൾ ഉയർന്നു . എന്തിനു ഏറെ പറയുന്നു റിയാലിറ്റി ഷോകളിൽ ജഡ്ജി ആയും, സീരിയലിൽ വരെയും അവൾ അഭിനയിച്ചു. പണത്തിന്റെ അളവുകോൽ  അനുസരിച്ചു   ഇന്ന് പറയുന്ന വാക്കുകൾ നാളെ മാറ്റി പറയുവാൻ അവൾക്കു മടി ഇല്ലായിരുന്നു.

അവസരം കിട്ടിയിരുന്നു എങ്കിൽ അവളെ മാത്രമല്ല അവളെ ഉപയോഗിച്ച മന്ത്രി പുംഗവൻമാരെ കൂടി കൊല്ലണം  എന്ന് അയാൾക്ക് ഉണ്ടായിരുന്നു. അതിനു സാധിച്ചില്ല.ഇന്നത്തെ  ഈ ശരി നാളത്തേക്കുള്ള വലിയ  പ്രചോദനം ആകാം .

എന്തായാലൂം ആൻമേരിയുടെ ചരിത്രം ശുദ്ധമല്ല എന്ന്  എല്ലാവർക്കും അറിയാം. അതിനു മുമ്പും അവൾ പല പേരിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം ഏറെ വിവാദമുണ്ടാക്കി   മാധ്യമ  ശ്രദ്ധ നേടുന്നതിൽ അവൾ  വിജയിച്ചിട്ടുണ്ട്. ഭരണപക്ഷവും,   പ്രതിപക്ഷവും അങ്ങനെ ഒരു വ്യത്യാസമില്ലാതെ മാറി മാറി അവളെ ഉപയോഗിച്ച നിറം കെടുത്തുന്ന കഥകൾ വാരികയിൽ  ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുണ്ട് . നാണം കെട്ട മന്ത്രികൾ  അവളുടെ മുന്നിൽ  തൊഴുതു നിന്നിട്ടുണ്ട്.

പ്രജകൾക്ക് വേണ്ടി ഭരിക്കുന്നവർ ആകണം ഭരണാധികാരികൾ . അവർ പ്രജകളെ തൊഴുതു തന്നെ  നിൽക്കണം .കാരണം  പ്രജകൾ തിരഞ്ഞെടുത്തവർ ആണ് അവരെല്ലാം .പക്ഷെ ഇത് പോലെയുള്ള വാസവദത്തമാർക്കു മുമ്പിൽ തല കുനിക്കുവാൻ ഉള്ളതാണോ അവരുടെ വ്യക്തിത്വം.  ഇന്നൊരു മന്ത്രിക്കു എത്ര  പോലീസുകാരുടെ അകമ്പടി ഉണ്ടെങ്കിൽ ആണ് അവർ വോട്ട്  കൊടുത്ത ജയിപ്പിച്ച സ്വന്തം പ്രജകളെ അവരുടെ മണ്ഡലത്തിൽ പോയി കാണണമെങ്കിൽ. ഇതിൽ ഒരു തരി സുരക്ഷിതത്വം എങ്കിലും  സാധാരണജനങ്ങൾക്കു നൽകുന്നുണ്ടോ .

എത്ര കിട്ടിയാൽ ആണ്  ഇവളേ പോലുള്ളവരുടെ ആർത്തി തീരുക. അവൾ പൊട്ടിച്ച ബോംബ് കാരണം ഭരണപക്ഷത്തെ വേട്ടയാടിയ 51  വെട്ടോട്  കൂടിയ  കൊലപാതകം ആവി ആയി  പോയില്ലേ .  മന്ത്രിമാരുടെ  പേരിലുള്ള എല്ലാ അഴിമതി അന്വേഷണവും  ഇല്ലാതായില്ലേ . 

ഇത്  ഒരു പക്ഷെ ഒരു തുടക്കം ആണെങ്കിലോ.  ഇവൾക്ക് നേരെ താൻ പ്രതികരിച്ച പോലെ വാക്കിന് വിലയില്ലാത്ത  നേതാക്കളെ ഉൻമൂലനം ചെയുവാൻ പുതിയ അവതാര പിറവികൾ ഉടലെടുത്താലോ . മതത്തിന്റെ പേരിൽ പ്രീണനം നടത്തി അധികാര കസേരകളിൽ  എന്നും കടിച്ചു തൂങ്ങാം എന്ന് വ്യാമോഹിക്കുന്നവരെ തച്ചു തകർക്കേണ്ടേ . അവരുടെ പൊള്ളയായായ ബിംബങ്ങൾ അടിച്ചു തകർക്കേണ്ടേ . അതിനു താൻ ഒരു നിമിത്തം ആകുമെങ്കിൽ........

 ന്യായാധിപന്റെ ചോദ്യം അയാളെ വീണ്ടും ഉണർത്തി .

"നിങ്ങൾക്ക് എന്തെങ്കിലും ബോധിപ്പിക്കുവാൻ ഉണ്ടോ?"

 അയാൾ കണ്ണുകൾ പതിയെ തുറന്നു . അയാൾക്ക്  എന്ത് ചെയുവാൻ കഴിയും .
ഒരു സാധാരണ മനുഷ്യന് ഇതിൽ കുടുതൽ  എന്ത് സന്ദേശം നല്കുവാൻ കഴിയും. ഇനി എങ്കിലും ജനങ്ങൾ കണ്ണുകൾ  തുറക്കണം എന്നോ?  ചാനലുകൾ ആഭാസം വിളംബുന്നവർ ആകരുത് എന്നോ?  അവരല്ലേ ഇത് പോലെയുള്ള  അപഥ  സഞ്ചാരിണികളെ വളർത്തുന്നത്.

എല്ലാ കണ്ണുകളും അയാളെ  തന്നെ തുറിച്ചു നോക്കുന്നു.  ദയക്ക് വേണ്ടി കെഞ്ചുവാൻ  അയാൾ ആഗ്രഹിച്ചില്ല.  നല്ലവണ്ണം ആലോചിച്ചു എടുത്ത തീരുമാനം . അത് പുർത്തിയാക്കുവാൻ കഴിഞ്ഞു എന്നുള്ള ഒരു  സംതൃപ്തി മാത്രം അയാളിൽ നിറഞ്ഞു  കവിഞ്ഞു.

പിന്നെ ഒരു ദീർഘ  ശ്വാസം എടുത്ത ശേഷം, ന്യായാധിപനെ നോക്കി  അയാൾ ഉറക്കെ  പറഞ്ഞു .

" ഇല്ല എനിക്ക് ഒന്നും ബോധിപ്പികുവാൻ ഇല്ല.."

ന്യയാധിപാൻ അയാളെ ഒരിക്കൽ കൂടി അയാളെ നോക്കി.   പിന്നെ കുനിഞ്ഞാകടലാസിൽ ഒപ്പു വച്ചു .ആസന്നമായ മരണ വിധി .