2014, ജൂലൈ 11, വെള്ളിയാഴ്‌ച

നവംബർ 18th സ്ട്രീറ്റ് (കഥ)കഴിഞ്ഞ മുന്ന് മാസത്തിനുള്ളിൽ നവംബർ 18th സ്ട്രീറ്റിൽ  നടക്കുന്ന മുന്നാമത്തെ കൊലപാതകം ആണിത്. ഒരേ രീതിയിൽ നടന്ന മുന്ന് കൊലപാതകങ്ങൾ .... എന്തുകൊണ്ട് യാത്രക്കാർ അവിടെ അസമയത്ത്  കാർ നിറുത്തുന്നു.?  മുന്ന് പേരും കൊല്ലപെട്ടത്‌  ഡ്രൈവിംഗ് സീറ്റിൽ ഇരുന്നവർ.കഴുത്തിൽ കുരുക്കിട്ടു ഞരമ്പ്‌ മുറിഞ്ഞു നാക്ക്‌ തള്ളി മുൻ  സീറ്റിൽ മരിച്ച നിലയിൽ തന്നെ ആണ് എല്ലാവരുടെയും ശരീരം  കണ്ടെത്തിയത്.  അതും സഹയാത്രികർ ഇല്ലാതെ ഏകനായി വാഹനം ഓടിച്ചവർ.   മരിച്ച തിയതികളിൽ ഉള്ള സാമ്യം ആണ് ഒന്ന് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കാര്യം. ആദ്യത്തെ യുവാവ് കൊല്ലപ്പെടത്  7 ആം തിയതി, രണ്ടാമത്തെ ആൾ മരണപ്പെടത്  17 ആം തിയതിയും , മുന്നാമത്തെ ആൾ കൊല്ലപ്പെടത് 27 ആം തിയതിയും ആണ്. സമാനതകൾ ഏറെയുള്ള കൊലപാതകങ്ങൾ.

വളരെ നീണ്ട ഒരു വീഥി തന്നെ യാണ് നവംബർ 18th റോഡ്‌ . പോസ്റ്മോർട്ടം  റിപ്പൊർട്ട് അനുസരിച്ച്  എല്ലാവരും കൊല്ലപ്പെടത് പാതി രാത്രി കഴിഞ്ഞിട്ടാണ്. ചുറ്റും ഇട തുർന്ന യുക്കലിപ്റ്റ്സ് മരങ്ങൾ കൊണ്ട് ഇരു വശങ്ങളും മറഞ്ഞു കിടക്കുന്നു പാത . കൃത്യം നടത്തിയ ശേഷവും കുറ്റവാളിക്ക് വേണമെങ്കിലും എളുപ്പത്തിൽ രക്ഷപെടുവാൻ ഉള്ള സൗകര്യം പ്രക്രതി തന്നെ ഒരുക്കിയിട്ടുണ്ട്.

ഈ  കേസ് അന്വേഷണത്തിന്റെ ചുമതല എ സി പി നിയതി മേനോന് ആയിരുന്നു. പുറത്തു നില്കുന്ന മീഡിയയെ അഭിസംബോധന ചെയ്തുകൊണ്ട് നിയതി പറഞ്ഞു. കൊലയാളിയെ പറ്റി പൂർണ വിവരം പോലീസിന് ഇതുവരെ   ലഭിച്ചിട്ടില്ല. ദ്രിക്സക്ഷികൾ ഇല്ലാതെ യാണ് ഈ മുന്ന് കൊലപാതകങ്ങളും നടന്നിരികുന്നത്. കൊല്ലപെട്ട മുന്ന് പേരും തമ്മിൽ യാതൊരു വിധ ബന്ധവും കണ്ടെത്തുവാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പൂർവ  വൈരാഗ്യത്തിന്റെ പേരിലോ, ഇനി വേറെ എന്തെങ്കിലും ദുരുഹമായ കരങ്ങൾ ഈ കൊലക്കു പിന്നിൽ ഉണ്ടോ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു.  മരിച്ചവരിൽ രണ്ടു പേർ വിവാഹിതരും , ഒരാള് ആവി വിവാഹിതനും ആണ്. കൊല്ലപെട്ട  മുന്ന് പേരുടെ പ്രായത്തിലും വത്യസ്തത ഉണ്ട്. ഒരാൾക്ക് പതിനെട്ടു വയസും , മറ്റു രണ്ടു പേർക്കും മുപ്പത്തി മുന്നും, അൻപത്തി രണ്ടും വയസ്സാണ്.  ഇവരെ കൂട്ടി മുട്ടിക്കുവാൻ ഉതകുന്ന ഒരു തുമ്പ് പോലും പോലീസിന് ലഭിച്ചിട്ടില്ല.  ഒരു പക്ഷെ ഒരു സ്യ്കിക് കില്ലർ പണ്ട് നമ്മൾ റിപ്പർ എന്നൊക്കെ പറയുന്ന തരത്തിൽ ഉള്ള ഒരാൾ. അങ്ങനെ തന്നെ ഒരാൾ  അയാൾ തന്നെ  ആയിരിക്കാം ഈ കൊലപാതകം ആസുത്രണം ചെയ്തിരികുന്നത്. ഒരു പക്ഷെ നമ്മുടെ ഇടയിൽ തന്നെ അയാൾ മറഞ്ഞിരിപ്പുണ്ടാകാം?

എന്തായാലും അന്വേഷണം ആരംഭിച്ചിട്ടെ യുള്ളൂ. അത് കൊണ്ട് കുടുതൽ  ഒന്നും പറയുവാൻ  ഇപ്പോൾ ആവില്ല.  തള്ളി കൂടിയിരിക്കുന്ന റിപ്പൊർട്ടർമാരുടെ ചോദ്യങ്ങൾക്ക് കുടുതൽ ഉത്തരം നൽകാതെ അവരെ വകഞ്ഞുകൊണ്ട്‌ നിയതി പുറത്തേക്കു പോയി.

നിയതിയെ സംബന്ധിച്ചിടത്തോളം ഈ    കേസ് എവിടെ നിന്നും തുടങ്ങണം , എങ്ങനെ തുടങ്ങണം എന്നറിയാതെ ഉഴലുക ആയിരുന്നു. കഴിഞ്ഞ രണ്ടു ആഴ്ച തൊട്ടേ നൈറ്റ്‌ പട്രോളിംഗ് ശക്തമാക്കുവാൻ  പോലീസു കണ്ട്രോൾ റൂമിൽ വിളിച്ചു പറഞ്ഞു .ആദ്യം ഒക്കെ ഈ കേസ് ഒരു ഹരം പകർന്നിരുന്നു. ശക്തനായ പ്രതിയോഗി എതിരെ ഉണ്ടെങ്കിൽ കളിക്കുവാൻ നല്ല രസം ഉണ്ടല്ലോ. പക്ഷെ ഇപ്പോൾ ആ പഞ്ച് നഷ്ടപ്പെടിരിക്കുന്നു. ഇനിയും ഒരു ജീവൻ അയാൾ കവർന്നു എടുത്തു  ക്കൂടാ.  ഡി ജി പി ഇന്നും രാവിലെ വിളിച്ചു വരുത്തി കുറെ ശകാരിച്ചു . എല്ലാം കേട്ടു നിൽകുവാൻ  അല്ലാതെ തിരിച്ചു ഒരു ഉത്തരം പറയുവാൻ കഴിഞ്ഞില്ല. താഴെയുള്ള ഇന്സ്പെക്ടരുറെ മുമ്പിൽ വച്ച് അയാൾ തൊലി ഉരച്ചു.  ഡി ജി പി അല്ലെങ്കിലും തന്നെ വെറുതെ അപമാനിക്കുന്നതിൽ  ഒരു രസം കണ്ടെത്തുന്നുണ്ട് . അല്ലെങ്കിലും ചെറുപ്പക്കാരായ ഐ പി എ സ് കാരെ കാണുമ്പൊൾ അയാൾക്ക് ഉള്ളതാ.  കീഴ് നാഭിക്കിട്ടു ഒന്ന് കൊടുത്താൽ തീരുന്നതെയുള്ള് അയാളുടെ അസുഖം. ഒരു ദിവസം അത് വേണ്ടി വരും. അവൾ മനസ്സിൽ   ഓർത്തു .

മുന്നിൽ, തൊട്ടു മുന്നിൽ തന്നെ  ശക്തനായ ഒരു  എതിരാളി ഉണ്ട് ആരാണവൻ. അത് കണ്ടു പിടിച്ചേ മതിയാവൂ.

ഇനി ഒരു പക്ഷെ കൊലയാളി അടുത്ത എഴാം തിയതി വരെ കാത്തു നില്കുമോ? അതോ അതിനു മുമ്പ് വീണ്ടും ഒരു കൊലപാതകത്തിന് മുതിരുമോ. പത്രങ്ങളിൽ അസമയത് ആ വഴി പോകരുത് എന്ന വാർത്ത വന്നിരിക്കുന്നു. നൈറ്റ്‌ പട്രോളിംഗ് സംഘത്തോട്  സംശയാസ്പദമായി ആരെ രാത്രി നവംബർ 18th റോഡിൽ കണ്ടാൽ ഉടൻ തന്നെ അറസ്റ്റ് ചെയണം എന്ന് നിർദേശിച്ചിട്ടൂണ്ട്. നിയതി വാച്ചിൽ നോക്കി പതിനൊന്നിനു ഇനി പത്തു മിനുട്ട് .  റിവോൾവറിലെ തിര നിയതി എണ്ണി നോക്കി ഉറപ്പു വരുത്തി. പിന്നെ  ട്രാക്ക് പ്യന്റ്സ് എടുത്തു അണിഞ്ഞു. നിയതിയുടെ കാർ  നവംബർ 18th     സ്ട്രീറ്റ് ലക്ഷ്യമാക്കി യാത്ര തിരിച്ചു.

---------------------------------------------------------------------------------------------------------------

കാറിൽ ഇരുന്നവൾ വീണ്ടും ആ പേപ്പർ എടുത്തു ഒരാവർത്തി കൂടി  വായിച്ചു .രാത്രി കാലങ്ങളിൽ   ഇത് വഴി യാത്ര ചെയരുത് എന്ന്. ചെറിയ ഒരു അനക്കം കേട്ടാൽ അവൾ ഞെട്ടി തിരിഞ്ഞു പിറകിലേക്ക് നോക്കും.  ഇതിലെ പോകുന്ന ഒരു വണ്ടിയും ഇനി നിറുത്തില്ല. ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് അധികം നേരം അതും  ഈ അർത്ഥ രാത്രി.  പക്ഷെ അവളുടെ പ്രതീക്ഷകൾ അസ്തമിപ്പിച്ചു  കൊണ്ട്  ഹസാർഡ്‌ ലൈറ്റ് ഇട്ട് ഒരു   പഴയ  കാർ മുൻപിൽ വന്നു നിന്നു .  ആ കാറിൽ നിന്നും ആറടിയിൽ അധികം ഉയരമുള്ള ,അതിനു തക്ക വണ്ണമുള്ള   നരച്ച കുറ്റി താടി യുള്ള ഒരു മനുഷ്യൻ ഇറങ്ങി വന്നു.  അയാൾ നേരെ അവളുടെ കാറിനു നേരെ നടന്നു. കൈകളിൽ കറുത്ത ഗ്ലൌസ് അയാൾ അണിഞ്ഞിരുന്നു. . പിന്നെ അവളുടെ കാറിന്റെ ഗ്ലാസിൽ തട്ടി കൊണ്ട് അയാൾ ചോദിച്ചു. എന്ത് പറ്റി,  കാറിനു. അവൾ അയാളെ വല്ലാതെ നോക്കി. അവളുടെ മുഖം വല്ലാതെ ചുവന്നു തുടുത്തിരുന്നു . ഒന്നും പറയാതെ പരിഭ്രമിക്കുന്ന അവളെ നോക്കി അയാൾ  വീണ്ടും ചോദിച്ചു , വണ്ടി ബ്രേക്ക്‌ഡൌണ്‍ ആയോ?  ഞാൻ സഹായിക്കണോ. അവൾ ഭീതിയോടെ വേണ്ട എന്നർത്ഥത്തിൽ  തലയാട്ടി. അവൾ പറഞ്ഞത് കേൾക്കാതെ അയാൾ കൈയിലെ ചെറിയ കത്തി പോലെയുള്ള  ഒരു കീ ചെയിൻ കൊണ്ട് ബൊണറ്റ്  തുറന്നു. അവൾ കണ്ണടച്ചിരുന്നു. കുറച്ചു കഴിഞ്ഞപോൾ അയാൾ പറഞ്ഞു ഇത്   ശരി ആകും എന്ന് തോന്നുന്നില്ല. വരൂ, എവിടേയ പോകേണ്ടത് എന്ന് പറയു ഞാൻ കൊണ്ടുപോയി ആക്കം. ഒന്നും സംസാരിക്കുവാൻ ആവാതെ അല്പം വെറുപ്പോടെ വേണ്ട എന്നർത്ഥത്തിൽ അവൾ തലയാട്ടി.

അയാൾ വീണ്ടും  കുനിഞ്ഞു കൊണ്ട് പറഞ്ഞു. മാഡം ഈ സ്ട്രീറ്റ് അത്ര സുരക്ഷിതം അല്ല. പേപ്പറിൽ വായിച്ചിട്ടില്ലേ . എന്റെ പേര് തോമസ്‌ മാത്യു , ഞാൻ ഇവിടെ മിദാസ്  റ്റെക്കിലെ അക്കൌണ്ടന്റ് ആണ് .  കമ്പനിയിൽ ഓഡിറ്റ്‌ നടക്കുന്നു ന്നു. അതാണ് ഇത്ര രാത്രിയിൽ. അയാൾ മുഴുമിപ്പികതെ അയാളുടെ വിസിറ്റിംഗ് കാർഡ്‌ എടുത്തു കാണിച്ചു. അവൾ വ്യക്തമായി തോമസ്‌ മാത്യു എന്നെഴുതിയ വിസിറ്റിംഗ് കാർഡ്‌ കണ്ടു.

ഈ രാത്രി   ഇവിടെ  നിൽക്കുന്നത്  നമുക്ക് രണ്ട് പേർക്കും അപകടം ക്ഷണിച്ചു വരുത്തുകയെയുള്ളൂ. അത് കൊണ്ട് ദയവ് ചെയ്തു ഞാൻ പറയുന്നത് കേൾക്കു. അയാൾ അപേക്ഷയുടെ സ്വരത്തിൽ അവളോടായി പറഞ്ഞു. അവൾ ബാഗ്‌ പതിയെ തുറന്നു നോക്കി. പതിയെ    റോഡിൻറെ ഇരു വശതേക്കും നോക്കി. പിന്നെ    ഹാൻഡ്‌ ബാഗ്‌ കൈയിൽ എടുത്തു     കാർ പൂട്ടി അയാളുടെ കാറിൽ പിൻ സീറ്റിൽ പോയി ഇരുന്നു.

അയാളുടെ മുഘത്ത്‌ ഒരു  ചിരി വിടർന്നു. കീയ് ചെയനിലെ  ചെറിയ കത്തി കൊണ്ടയാൾ മുഖം തടവി. ബോണറ്റു അടക്കുകയാണെന്ന് ഭാവത്തിൽ അയാൾ വീണ്ടും ആ പരിസരം വീക്ഷിച്ചു. ചുറ്റും ഇരുട്ട് കട്ട കൂടി നില്ക്കുന്നു. ഗ്ലൗസ്  കൈയുറയലെ അയാൾ ബൊണറ്റ് പതിയെ അടച്ചു. വീണ്ടും പരിസരം  ഒന്നുകൂടി വീക്ഷിച്ചിട്ട് ശേഷം അയാൾ നടന്നു ഹസാർഡ്‌ ലൈറ്റ് സ്വന്തം കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
----------------------------------------------------------------------------------------------------------

അന്ന് രാവിലെ നൈറ്റ്‌ പട്രോളിനു പോയ പോലീസുകാര് തന്നെയാണ് സംശയാസ്പദമായ രീതിയിൽ ഒരു  പഴയ കാർ കണ്ടെത്തിയത്. .ആ പരിസരത്ത് വേറെ ഒരു വാഹനവും ഉണ്ടായിരുന്നില്ല.  പക്ഷെ  കുടുതൽ അന്വേഷണത്തിന് ശേഷം അല്പം ദൂരെയായി വേറെ ഏതോ ഒരു കാർ നിറുത്തിയ ടയർ അടയാളം പൊലിസിന്റെ ശ്രദ്ധയിൽ പെട്ടു.

 അതെ വീണ്ടും  ഒരു കൊലപാതകം കൂടി.നവംബർ  18th സ്ട്രീറ്റിലെ നാലാമത്തെ കൊലപാതകം. പിന്നിൽ നിന്നും കയർ ഇട്ടു കുരുക്കി വലിച്ചു പഴയ രീതിയിൽ തന്നെ. ആയുധങ്ങൾ ഒന്നും ഉപയോഗിക്കാതെ . കുരുക്ക് കഴുത്തിൽ മുറുക്കി , ബലവാനായ ഒരാൾക്ക് മാത്രം ചെയുവാൻ കഴിയുന്ന കൊലപാതകം. കുറ്റവാളി ആരാണ് എന്ന് ഇത് വരെ പോലീസിനു കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. പക്ഷെ മരണപെട്ട ആളെ പോലിസ് തിരിച്ചറിഞ്ഞു. മിദാസ്  റ്റെക്കിലെ അക്കൌണ്ടന്റ്, തോമസ്‌ മാത്യു.