2015, മേയ് 4, തിങ്കളാഴ്‌ച

എന്നും എപ്പോഴും

രാത്രി ഒരു പോള കണ്ണ് അടച്ചിട്ടില്ല . ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടക്ക് എഴുനേറ്റു ശർദിക്കും , പിന്നെ വീണ്ടും വന്നു കിടക്കും. പോരാത്തതിനു തല പെരുക്കുന്ന വേദനയും . നിമ്മിയും ഒട്ടും ഉറങ്ങിയിട്ടുണ്ടയിരുന്നില്ല .വാഷ്‌ ബെസിനും , റ്റൊയിലറ്റും എല്ലാം രാത്രി കഴിച്ച     ഭക്ഷണം അത് പോലെ വിസർജിച്ചു ഇട്ടിരിക്കുക അല്ലായിരുന്നോ?. രാത്രി ആഹാരം പുറത്തു നിന്ന് ആയിരുന്നു . അത് പിടിച്ചില്ല.  പിന്നെ അവൾ തന്നെ എല്ലാം ഡെറ്റോൾ ഇട്ടു തുടച്ചു വൃത്തി ആക്കി.  ഓരോ തവണ ബാത്ത്റുമിലെക്കു വായ് പൊത്തി ഓടുമ്പോഴും അവൾ കുടെ വന്നു പുറം തിരുമി തരും.  പിന്നെ ക്ഷീണിച്ച്‌ അവശൻ ആയി കിടക്കയിലേക്ക് ഒരു വീഴ്ചയാണ് . നിവർന്നു നിൽക്കുവാൻ വയ്യാത്ത അവസ്ഥ.  വായ് കഴുകിയിട്ടും പോവാത്ത ശർദിലിന്റെ  ആവശിഷ്ടങ്ങൾ  . തൊണ്ട  പൊട്ടിയ പോലെ ? വീണ്ടും വീണ്ടും ശർദിക്കണം എന്ന  തോന്നൽ ?  അവൾ പലപ്പോഴും പറയാറുള്ള പല്ലവി ഞാൻ ഓർത്തു . മോളെ നോക്കുവാൻ ഇത്രയും  പ്രയാസം ഇല്ല.   വയറ്റിൽ ഉള്ള എല്ലാം ശർദിച്ചു കഴിഞ്ഞിരിക്കുന്നു. ശരീരത്തിന് ഭാരം ഇല്ലാത്ത അവസ്ഥ . തികട്ടി തികട്ടി വീണ്ടും ശർദിക്കുമോ  എന്ന പേടി.  വല്ലാത്ത  നെഞ്ച് എരിച്ചിൽ . കുറെ നേരം അങ്ങനെ കിടന്നു. അപ്പോൾ കുറച്ചു ആശ്വാസം . നിമ്മി ഉറങ്ങി പോയി എന്ന് തൊന്നൂന്നു . ഉച്ചത്തിൽ ഉള്ള നിമ്മിയുടെ ശ്വസോ ച്ചാസം  കേൾക്കാം .  പാവം ഉറങ്ങട്ടെ നാളെ ജോലിക്ക് പോകുവാൻ ഉള്ളതല്ലേ ?

കുറച്ചു ആശ്വാസം തോന്നി തുടങ്ങിയിരിക്കുന്നു. പൊട്ടുന്ന തലവേദനക്ക് അല്പം കുറവുള്ള പോലെ. ഇനി ഒന്ന് ഉറങ്ങിയാൽ എല്ലാം ശരി ആവും. കണ്ണുകൾ  അടച്ചു കിടന്നു. എ സി യുടെ തണുപ്പിൽ ശരീരം കുളിരുന്നു.   എഴുനേറ്റു പോയി എ സി ഓഫ്‌ ചെയണം എന്നുണ്ട് . പക്ഷെ മടിയും ക്ഷീണവും കാരണം ആ തണുപ്പിനെ സ്വീകരികുവാൻ തന്നെ  ഉറച്ചു.  ഇങ്ങനെ ഉറങ്ങാതെ കിടക്കുമ്പോൾ ആണ് ഞാൻ ഓർമ്മകൾ അയവിറക്കുനത്.  വേറെ ഒന്നും ചെയുവാൻ ഇല്ലെങ്കിൽ ഓർമ്മകൾ എങ്കിലും വേണ്ടേ കുട്ടായി. കുറച്ച് നാളായി എന്തെങ്കിലും എഴുതിയിട്ട്. മനസിൽ ഇട്ടു താലോലിച്ചു സത്ത് മാത്രം പിഴിഞ്ഞു എടുത്തു എഴുത്തിലേക്ക്‌ രൂപാന്തരം പ്രാപിക്കുന്ന രീതി അല്ല എന്റേത് . എഴുത്ത് ഒരു ഹോബി എന്നതിൽ  ഉപരി ഒരു ജീവന മാർഗം  ആയി ഞാൻ കണ്ടിട്ടേ ഇല്ല ഇത് വരെ. ചിലപ്പോൾ എഴുതുവാൻ വേണ്ടി ,  എഴുതുവാൻ വേണ്ടി മാത്രമായി എന്തെങ്കിലും കുത്തി കുറിക്കാറും ഉണ്ട്.

അങ്ങനെ തിരിഞ്ഞും മറിഞും കിടക്കുമ്പോൾ ആണ്  കാതിലേക്ക് ആ ചൂളം വിളി എത്തി നോവിപ്പിച്ചത്.   വർഷം 1997 .  സെപ്ത്മ്ബർ മാസം . സെപ്ടംബർ എനിക്ക്  ഏറെ പ്രാധാന്യം ഉള്ള മാസം ആണൂ . ജോലി സംബന്ദിച്ചു പല ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുള്ളത് എല്ലാം  ഇതേ മാസത്തിൽ  തന്നെ ആണ് . ബോംബെയിലെകുള്ള എന്ടെ  കന്നി  യാത്രയും  ഒരു സെപ്തംബർ മാസത്തിൽ തന്നെ ആയിരുന്നു.  നേത്രാവതി എക്സ്പ്രസ്സിൽ . എറണാകുളം  ജംഗഷനിൽ നിന്നും തീവണ്ടി കൃത്യ സമയത്ത് പുറപ്പെട്ടു . അന്ന് കൊങ്കണ്‍ വഴി അല്ല  നേത്രാവതി യാത്ര . മെട്രോ മാൻ എന്നറിയപെടുന്ന ശ്രീധരൻ സാർ ഏറെ പ്രശസ്തൻ ആകുന്നത്തിനു മുമ്പേ അദ്ദേഹത്തെ പ്രശസ്തിയുടെ പടവുകൾ കയറ്റി താലോലിച്ചത്‌    കൊങ്കണ്‍ പാതയുടെ  ഉപന്ജതാവ് എന്ന രീതിയിൽ ആണ്.  സായിപ്പന്മാർ വിചാരിച്ചിട് വേണ്ട എന്ന് കരുതിയത്‌ ആണ് അദ്ദേഹം നടപ്പിൽ വരുത്തിയത് . രത്നഗിരി   കുന്നുകളെ ഉഴുതു മുറിച്ചു  മംഗലാപുരതെയും , മഹാ രാഷ്ട്യെയും തമ്മിൽ ബന്ധിപ്പ്കുവ്വാൻ കഴിയും  എന്ന യാഥാര്ത്യം നടപ്പിൽ വരുത്തിയ മഹാൻ . ഞാൻ പറഞ്ഞല്ലോ ഈ യാത്ര കൊങ്കണ്‍ വഴി അല്ലായിരുന്നു എന്ന്. അങ്ങനെ ആ യാത്രയുടെ അവസാനം കുർള സ്റ്റേഷനിൽ  ആയിരുന്നു.   എന്റെ ബാഗും തോളിൽ ഇട്ടു വലിഞ്ഞു ഞാൻ  നടന്നത് ഇപ്പോഴും ഓർമ യുണ്ട്.   അന്ന് എന്റെ കുറെ സുഹ്രത്തുക്കൾ മലാടിൽ താമസം ഉണ്ടായിരുന്നു.  ഒരു ടാക്സി പിടിച്ചു അവർ  പറഞ്ഞ ആഡ്രസ്സിൽ ത്രിവേണി നഗർ എന്ന സ്ഥലത്ത് എത്തി ചേർന്നു . ത്രിവേണി നഗറിലെ ഒരു ഒറ്റ മുറി ഫ്ലാറ്റ് . ആദ്യ ദിനം സുഹ്രിത്തുക്കളുടെ ഒപ്പം തന്നെ ആയിരുന്നു.  ഓരോരുത്തരെയും വിമൽ പരിചയപെടുത്തി . ഞാനും വിമലും ഒരുമിച്ച് പഠിച്ചവർ ആയിരുന്നു. ബോംബെയിൽ  പല ഭാഗത്ത്‌ ആയി ജോലി ചെയുന്നവർ. രാത്രിയിൽ മാത്രം പലപ്പോഴും കാണുന്നവർ . ചിലർ ഉണരും മുമ്പേ അവരിൽ  ചിലർ ജോലിക്ക് പോയിടുണ്ടാകും.   അവരിൽ ഒരാളായി    ഭാഗ്യ അന്വേഷി ആയി ഞാനും. കുടി . അന്ന് ഞായർ ആഴ്ച ആയതിനാൽ ഞാൻ അവരുടെ കുടെ ഒന്ന്  നഗരം ചുറ്റി കറങ്ങി. ചർച്  ഗേറ്റും, വി ടി  സ്റ്റേഷനും , എല്ലാം വിമൽ കാണിച്ചു തന്നു.   മുംബായ് എന്ന് ഇന്ന് അറിയപെടുന്ന വലിയ മഹാ നഗരം . ഈ മഹാ നഗരത്തെ ഓർക്കൂമ്പോൾ അതുല്യൻ ആയ ഭാസ്കരൻ മാഷുടെ വരികൾ എൻ ചുണ്ടിൽ  എത്തും .

"നഗരം നഗരം മഹാ സാഗരം , മഹാ സാഗരം

കളിയും ചിരിയും വേറെ
ചളിയും ചുഴിയും താഴെ
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
പ്രിയം വിടാത്ത കാമുകി
പ്രിയം വിടാത്ത കാമുകി "

ബോംബെ നഗരം എല്ലാ അർത്ഥത്തിലും നമ്മെ വിടാതെ  മുറുക്കുന്ന കാമുകി തന്നെ ആണ്.
 
മെക്കാനിക്കൽ  എൻജിനീയരിംഗ് ബിരുദം കൈയിൽ ഉണ്ട്. പക്ഷെ അത് മാത്രം പോരല്ലോ ജോലിക്ക്.  പ്രവർത്തി പരിചയം ഇല്ലാതെ ജോലി കിട്ടുക അസാധ്യം തന്നെ. അന്ന് ഇത്രയും IT  കമ്പനികൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ കാംബസ് സെലെക്ഷനും കുറവ്. വിമൽ ഒരു  IT  ഇന്സ്ടിടുടിൽ ആണ് ജോലി ചെയ്തിരുനത് .  Y 2 K  പ്രൊജക്റ്റ്‌ എന്ന കാരണത്താൽ ഒരു പാടു പേർ അമേരിക്കയിലേക്ക് ചേക്കേറുന്ന കാലം ആയിരുന്നു അന്ന്.  അങ്ങനെ ഞാനും എന്റെ ഭാഗ്യം ആ വഴിയിലേക്ക് തിരിച്ചു വിടുവാൻ  ശ്രമിച്ചു. വിമലിന്റെ കുടെ  ഞാനും ആ ഇന്സ്ടിടുടിൽ ചേർന്നു .  ഇന്സ്ടിടുട്ടിലെ ഫീസ്‌ കൊടുത്തപോൾ കൊണ്ട് വന്ന രൂപ ഒട്ടു മുക്കാലും തീർന്നു. പക്ഷെ കാലം കുറച്ചു പിറകിലേക്ക് പോകണം . ഇന്നത്തെ കാലം അല്ല അന്ന്.  അങ്ങോട്ടും , ഇങ്ങോട്ടും നല്ല സഹകരണ മനോഭാവം ഉള്ള സുഹ്രത്തുക്കൾ. വിമൽ ഇടയ്ക്ക് പണം തന്നു സഹായിക്കുമായിരുന്നു  ,  അങ്ങനെ  കംമ്ബുട്ട്ർ പഠനം തുടർന്നു. ഏകദേശം ഒരു വർഷം  അങ്ങനെ ഉന്തി തള്ളി നീക്കി. ഇനി ഒരു ജോലി ഇല്ലാതെ മുമ്പോട്ടു പോകുക എന്ന് വച്ചാൽ വയാത്ത അവസ്ഥ ആയി. വിമൽ തന്നെ ഹാരിസ്  എന്ന സ്ഥാപന ഉടമയെ നേരിൽ കാണുവാൻ നിർദേശിച്ചത് .    ഹാരിസ് സാറിനു എന്നോടു എന്തോ മനസലിവ് തോന്നി . എന്നെ അങ്ങനെ അവിടുതെ ഒരു ഇൻസ്ട്രക്ടർ  ആക്കി   ജോലി ലഭിച്ചു . പറയത്തക്ക ശമ്പളം ഒന്നുമില്ല. എങ്കിലും വട്ട ചെലവ് കഴിഞ്ഞു കുടും.. അങ്ങനെ കുറെ മാസങ്ങൾ കടന്നു പോയി. ഞാൻ പല കുട്ടികൾക്കും എ  സ് 400 എന്ന ERP പാക്കജു  പഠിപ്പിച്ചു കൊടുക്കൽ ആയിരുന്നു എന്റെ ജോലി. സാമാന്യം കുഴപ്പം ഇല്ലാതെ ജീവിതം മുമ്പോട്ടു പോകുന്നു.

 അതിൻ ഇടയിൽ എന്റെ തന്നെ ഒരു കസിൻ   ഗോപൻ ചേട്ടൻ ഒരു പുതിയ അട്മിഷനുമായി ഇന്സ്ടിടുട്ടിൽ വന്നത്. ചേട്ടന്റെ ഒരു അകന്ന  ബന്ധു ആണ്  കുട്ടി . പുതിയ അഡ്മിഷൻ,  അവൾ ആയിരുന്നു . നീരജ . അവൾ മലയാളി ആണെങ്കിലും മുംബയിൽ ആണ് വളർന്നത്‌ . അത് കൊണ്ട് തന്നെ മലയാളതെക്കാൾ നന്നായി നീരജ   ഹിന്ദിയിൽ  സംസാരിക്കും . സംസാരിച്ചു കഴിഞ്ഞപോൾ എനിക്ക് മനസിലായി എങ്ങനെ യെങ്കിലും അവൾക്ക്  അമേരികയിലേക്ക് കടക്കണം അതാണ് അവളുടെയും  ഉള്ളിരിപ്പ്. അവളുടെ ഒന്ന് രണ്ടു കസിന്സ്  വിവാഹ ശേഷം അമേരിക്കയിലേക്ക് പോയിട്ടുണ്ട് . അത് തന്നെ യാണ് അവളുടെ ലക്ഷ്യവും . അവൾ അടുത്തു വരുമ്പോൾ തന്നെ ഒരു പ്രത്യേക ഗന്ധം ആണ് . ഷാംബു ചെയ്തു , ഒതുക്കം ഇല്ലാതെ പറക്കുന്ന മുടി ഇഴകൾ. നന്നായി മെലിഞ്ഞ കുട്ടി , കാണുവാനും തെറ്റില്ല.  ഒരു പക്വുത  ഇല്ലായ്മ സംസാരത്തിൽ ഉണ്ട്. ചിലപ്പോൾ എന്താണ് സംസരികുന്നത് എന്ന് അവൾക്കു തന്നെ അറിയില്ല.  ഞാൻ പഠിപ്പികുംപോൾ എന്റെ കണ്ണുകളിൽ തന്നെ അവൾ നോക്കി ഇരിക്കും.  ഉച്ച നേരങ്ങളിൽ അവൾ വീട്ടിൽ നിന്ന് കൊണ്ട് വരുന്ന പക്കാവട, അല്ലെങ്കിൽ എന്തെങ്കിലും സ്നാക്സ് മുതലായ വിഭവങ്ങൾ  ചിലപ്പോൾ എനിക്കും നല്കും.  എപ്പോഴും കലപില എന്ന് സംസാരിച്ചു കൊണ്ടേ ഇരിക്കും. ഷാ രുകിന്റെ വലിയ ആരാധിക ആണ്. അന്ന് ദിൽ  തോ പാഗൽ ഹേ ഇറങ്ങിയ സമയം ആണ്.

"Koi ladki hai jab voh hansti hai " 
"Chak dhum dhum chak dhum dhum "

അവൾ ആ പാട്ടു നന്നായി മുളും.  അത് കേൾക്കുവാൻ എനിക്കും വലിയ   ഇഷ്ടം ആണ്.  ഷാ  രുക്കിനെ കുറിച്ച് അവൾ വാ തോരാതെ സംസാരിക്കും .  ഷാ രുക്കിന്റെ ഹെയർ  സ്റൈൽ   , നുണ ക്കുഴിയും, വിക്കി വിക്കി യുള്ള ചില സംസാരങ്ങളും അവളെ ഏറെ മോഹിപ്പിച്ചു എന്നതാണ് സത്യം. 

മലയാള സിനിമ നടൻ മാരായ മമ്മൂട്ടിയുടെയും , മോഹൻ ലാലിന്റെയും ആരാധകൻ ആയ ഞാൻ ഉണ്ടോ ഷാ രുക്കിനെ സമ്മതിക്കുന്നു.   ഷാ രുകിനെ അഭിനയം അറിയില്ല എന്നും, വെറുതെ അവളെ ചോടിപ്പിക്കുവാനായി ഇടയ്ക്ക് ഒക്കെ പറയും.  അത് കേൾക്കുമ്പോൾ അവളുടെ   മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുക്കും.  എന്നോടു അവൾ തട്ടി കയറും. അവളുടെ കണ്ണുകളിൽ കോപത്തിൻ പുത്തിരി കത്തും .

പതിവിലാത്ത അന്ന്  ഒരു ദിനം മഴ നനഞു. പനി പിടിച്ച രണ്ടു ദിവസം ഞാൻ ഇന്സ്ടിടുടിൽ പോയില്ല. ഫ്ലാറ്റിൽ നിലത്തു കിടക്കവിരിയിൽ വെറുതെ പാട്ട് കേട്ട് കിടക്കുക ആയിരുന്നു.  അപ്പോഴാണ് കാളിംഗ് ബെൽ ശബ്ദിച്ചത് . തുറന്നു നോകുമ്പോൾ നീരജ . അവൾ ഒരു മഞ്ഞ ടി ഷർട്ടും, ജീൻസും ആണ് ധരിച്ചിരുന്നത്.  ഞാൻ ആകെ വല്ലാതായി . ആദ്യമായി ഒരു പെണ്ണ് ഞങ്ങളുടെ ഫ്ലാറ്റിൽ കയറുനത്. ആരെങ്കിലും കണ്ടാൽ അത് മതി. സെക്രട്ടറിക്ക് ബാച്ചിലേർസ് ആയ ഞങ്ങളെ അത്ര പിടുത്തം ഇല്ല. വാടക ഒരിക്കലും നേരെ ചൊവ്വ കൊടുക്കാറില്ല. പിന്നെ രാത്രി മുഴുവനും വെള്ളമടിച്ചു പാട്ട് കച്ചേരിയും . ഇനി ഇപ്പോൾ ഇതും കുടി അറിഞ്ഞാൽ എപ്പോൾ പുറത്തു ആക്കി എന്ന് നോക്കിയാൽ  മതി. ഞാൻ വാതിലിൽ നിന്ന് മാറാതെ ചോദിച്ചു . എന്താ നീരജ? ശ്രീക്ക് പനി ആണെന്ന് വിമൽ സാർ പറഞ്ഞു . അപ്പോൾ എന്തായാലും ഒന്ന് കണ്ടു പോകാം എന്ന് കരുതി. എന്റെ അനുവാദം ചോദിക്കാതെ തന്നെ അവൾ അകത്തേക്ക് കയറി.  ഞങ്ങൾ ഏഴെട്ടു പേർ  ചേർന്ന് താമസിക്കുന്ന ഒറ്റ മുറി ഫ്ലാറ്റ്. മുമ്പിലത്തെ മുറിയിലും, അകത്തെ മുറിയിലും ആയി തറയിൽ കിടക്ക് വിരിച്ചു ഞങ്ങൾ കിടക്കും. അവൾ നോക്കിയപ്പോൾ മുഴിഞ്ഞ തുണികൾ കൂട്ടി ഇട്ടിരിക്കുന്നു. ബനിയനും, കൈലിയും , അണ്ടർ വെയറും എല്ലാം. എല്ലാം കണ്ടിട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.

പിന്നെ അവൾ എന്റെ നെറ്റിയിൽ  കൈ വച്ച് നോക്കി പറഞ്ഞു. പനി  കുറവുണ്ടല്ലോ .  ഉവ് ഞാൻ വിക്കി വിക്കി പറഞ്ഞു. കാപ്പി വേണമോ ഞാൻ ഇട്ടു തരാം. എനിക്ക് അപ്പോഴും സംബ്രമാവസ്ഥയിൽ തന്നെ ആയിരുന്നു.  ഞാൻ പറഞ്ഞു വേണ്ട . സത്യം പറഞ്ഞാൽ ആ പനി  ചൂടിലും ഞാൻ വിയർത്തു . ഇവൾ  എന്ത് ഭാവിചിട്ടാണ് . പക്ഷെ അവൾക്കു ഒരു കുസലും ഇല്ല. ഞാൻ  പറയാതെ തന്നെ താഴെ വിരിച്ചിട്ട കിടക്കയിൽ അവൾ കാലു മടക്കി ഇരുന്നു. പിന്നെ എന്നെ നോക്കി അവൾ ചോദിച്ചു ശ്രീ എന്താ നില്കുന്നത്. അവളുടെ പെർഫുമിന്റെ മണം മുറിയിൽ  പരന്നു. പിന്നെ ചോദിച്ചു ഞാൻ വന്നത് ശ്രീക്ക് ഇഷ്ടമായില്ല എന്നുണ്ടോ? ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ ഒരു വിഡ്ഢിയെ പോലെ ചിരിച്ചു.   താഴെ ഇരിക്കുവാൻ അവൾ ആങ്ങ്യം കാണിച്ചു. ഒരു പാവയെ പോലെ അവൾ പറയുന്ന അനുസരിക്കുവനെ മന്ദൻ ആയ എനിക്ക് കഴിഞ്ഞുള്ളൂ. കഴിഞ്ഞ രണ്ടു ദിവസത്തെ ഇന്സ്ടിടുടു വിശേഷം അവൾ എന്നെ പറഞ്ഞു കേൾപ്പിച്ചു .  അവൾ കുറെ കുടി എന്നോടു  ചേർന്ന് ഇരുന്നു. സ്ത്രീയുടെ ഗന്ധം അത് പുരുഷനെ   മത്തു പിടിപ്പിക്കും.  പതിയെ അവളുടെ കൈ വിരലുകൾ  എന്റെ മുഘത് പരതി നടന്നു.  അപ്രതെക്ഷിത്മായി അവൾ എന്റെ കവിളിൽ ചുംബിച്ചു.
പെട്ടെന്ന് ഞാൻ മുഘം മാറ്റി. അവളുടെ ചുണ്ടുകള എന്റെ താടിയിൽ ഉരഞ്ഞു . അവൾക്ക് വേദനിച്ചു എന്ന് തോന്നി.

വല്ലാതായ ഞാൻ പറഞ്ഞു നീരജ ഇത് ശരിയല്ല. അവൾ ചോദിച്ചു എന്ത് ശരി അല്ല? നോക്കു  നീരജ  , എനിക്ക്  ഇപ്പോഴും ഒരു പഴയ  നാട്ടിൻ പുറത്തു കാരന്റെ മനസ് ആണ് . അത് കളങ്ക പെടുത്തുവാൻ എനിക്ക് ആവില്ല. ബോംബയിൽ ജനിച്ചു വളർന്ന നിനക്ക് അത് ചിലപ്പോൾ   മനസ്സിൽ ആവില്ല.  അവൾ പറഞ്ഞു ഞാൻ കരുതി ശ്രീക്ക് എന്നെ ഇഷ്ടം ആണെന്ന് . “I  really love you sree”.  


ഞാൻ ദേഷ്യത്തോടെ വാതിൽ  ചൂണ്ടി കൊണ്ട് പറഞ്ഞു .. OUT ... അവൾ വല്ലാതായി . പിന്നെ ഒന്നും പറയാതെ അവൾ പുറത്തേക്കു പോയി. സത്യം , ഞാൻ ഒരു ഭീരു ആയിരുന്നു. സദാചാരത്തെ , ചട്ടങ്ങളെ മുറുകി പിടിക്കുന്നവൻ എന്നും ഭീരു ആയിരിക്കുമല്ലോ. പിന്നെ പഴയ പോലെ അവൾ എന്റെ അടുത്തു വന്നില്ല. അവളെ അഭി മുഘീകരിക്കുവാൻ എനിക്കും മടി യുണ്ടായിരുന്നു. പിന്നെ കുറെ കഴിഞ്ഞു അവൾ വരാതായി. അതിനിടക്ക് ഞാൻ ആ ജോലി മാറി വേറെയിടം തേടി  പോയി. പിന്നെ ഒരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല. ഒരു പക്ഷെ ഇനി അവളെ കാണുവാൻ കഴിയില്ല എന്നും എനിക്കറിയാം . കാരണം എന്നിൽ നിന്ന് മാത്രമല്ല , ഈ ലോകം വിട്ടു തന്നെ അവൾ പറന്നു പോയിരിക്കുന്നു. ഒരു കഷ്ണം പേപ്പറിൽ അവൾ പോകുന്നു എന്ന് മാത്രം എഴുതി വച്ച്? ഞാൻ മുലം  ആണോ അവൾ ഈ ലോകത്ത് നിന്ന് യാത്ര യായത്‌? അവളുടെ ഓർമ്മകൾ  ഇന്നും എന്റെ കവിളിൽ ഒരു ചുംബന ചുടിൽ ഒളിഞ്ഞു ഇരിക്കുന്നു.  അത്രയ്ക്ക് വലിയ ഒരു തെറ്റ് ആണോ ഞാൻ ചെയ്തത് . അവളെ വലിയ ഒരു തെറ്റിൽ നിന്നും പിൻ  തിരിപ്പിക്കുക  എന്ന തെറ്റെ ഞാൻ ചെയ്തുള്ളൂ. പക്ഷെ ഈ ലോകം ഉപേക്ഷിച്ചു പോകുവാൻ മാത്രം  വിഡ്ഢിത്തം എന്തെ അവൾ  കാട്ടി. എന്നും ഒരു മുറി പാടായി ഓർമ്മകൾ മായാതെ ഇരിക്കുവാൻ വയ്യാത്ത വണ്ണം  എരിയുന്ന കനലായി നീരജ അവശേഷിക്കും എന്ന് ഞാൻ കരുതി ഇരുന്നില്ല.


ഹേയ് , എന്താ ശ്രീ . ഉറക്കത്തിൽ കരയുകയാണോ ? കണ്ണ് തുറക്കുമ്പോൾ നിമ്മി മുന്നിൽ . അവൾ എപ്പോൾ  ജോലി കഴിഞ്ഞ് വന്നു? ഒന്നും അറിഞ്ഞില്ല. കണ്ടത് സ്വപ്നം ആയിരുന്നോ? സ്വപ്നം കണ്ടാൽ നമ്മൾ കരയുമോ? ഞാൻ ഒന്നും മിണ്ടിയില്ല. അവൾ അരികിൽ വന്നിരുന്നു . എന്താ ശ്രീ ? വീണ്ടും വയ്യായ്ക തോന്നുന്നുണ്ടോ? അപ്പോഴും ഞാൻ ഒന്നും സംസാരിച്ചില്ല.  എന്റെ കണ്ണുകളിൽ  ഈറൻ തോർന്നിട്ടുണ്ടയിരുന്നില്ല. അവൾ പതിയെ എന്റെ മുടിയിൽ തഴുകി കൊണ്ടേ ഇരുന്നു. എന്താ ശ്രീ ഇത് കൊച്ചു കുട്ടികളെ പോലെ? ഒരു ചെറിയ അസുഖം വന്നിട്ടാണോ ? "ബി ബോൾഡ് "  ശ്രീയുടെ കുടെ  ഞാൻ ഇല്ലേ?  സത്യേട്ടന്റെ സിനിമ പോലെ "എന്നും എപ്പോഴും"  ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.  ഒന്നും മിണ്ടാതെ ഞാൻ കണ്ണുകൾ  മുറുക്കെ അടച്ചു . അപ്പോൾ എന്റെ മുമ്പിൽ തെളിഞ്ഞത് നീരജയുടെ  മുഖം  ആയിരുന്നില്ല. അത് എന്ടെ നിമ്മിയുടെ ആയിരുന്നു.