2014, ജൂൺ 22, ഞായറാഴ്‌ച

നീല വെളിച്ചം (കഥ)
പണ്ട് നടന്ന ഒരു  കഥയാണിത് .  എന്റെ അമ്മുമ്മയ്ക്ക്  അഞ്ചു സഹോദരന്മാർ ആണ് . അവരിൽ പ്രധാനിയും , തറവാട്ടിലെ കാരണവരും ആയിരുന്നു  സോമശേഖരൻ ഇളയിടം.  നല്ല ഉയരം , അതിനൊത്ത തടി. മീശ വയ്‌ക്കുന്ന പതിവ് അന്ന് ആർക്കും ഉണ്ടായിരുന്നില്ല. നന്നായി  ക്ഷൗരം ചെയ്തു മുഖം ,  പോളിസ്റ്ർ മുണ്ട് ഉടുത്താണ് ഞാൻ അമ്മാമ്മയെ അധികവും കണ്ടിട്ടുള്ളത്. നെറ്റിയിൽ വലിയ ഒരു കുങ്കുമവട്ട പൊട്ടും കാണും. അല്പം പുളു അടിക്കുന്ന സ്വഭാവം അമ്മാമ്മക്ക് പണ്ടേ ഉണ്ടായിരുന്നു.പൊടിപ്പും തോങ്ങലും ചേർത്ത് അമ്മാവൻ സഭ കൂടുമ്പോൾ പറയുന്ന   കാര്യങ്ങൾ  കേട്ടിരിക്കുവാൻ ഞങ്ങൾ കുട്ടികൾക്ക് വലിയ ഇഷ്ടം  ആയിരുന്നു.   ഇങ്ങനെ ഒരു പാടു സംഭവങ്ങൾ, പലപ്പോഴും വടക്കൻ  പാട്ടിലെ പല  വീര ചരിതങ്ങൾ പോലെയുള്ള  സംഭവങ്ങൾ  അമ്മാവൻ പറയും അതിൽ എല്ലാം നായക കഥാപാത്രവും അമ്മാവൻ  തന്നെ ആയിരിക്കും.എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഞങ്ങളെ നോക്കി ഉറക്കെ കുലുങ്ങി കുലുങ്ങി ചിരിക്കും.

വലിയ മുരുക  ഭക്തൻ ആണ് അമ്മാവൻ . കാവടി എടുക്കുന്ന അവസരത്തിൽ നാക്കിലൂടെ തുളച്ചു ശൂലം കയറ്റുന്നതു  ഞങ്ങൾ കുട്ടികൾ ഒരു പാടു തവണ അതിശയത്തോടെ  കണ്ടുനിന്നിട്ടുണ്ട്  എല്ലാം കഴിഞ്ഞു അല്പം ഭസ്മം എടുത്തു വായിലേക്കിടും.  റെയിൽവേയിൽ ആയിരുന്നു അമ്മാമ്മക്ക് ജോലി. ജോലിയുടെ ഭാഗമായി ഒരു പാടു യാത്രകളും പതിവായിരുന്നു. യാത്രകളിലെ ഒരോ  സംഭവങ്ങൾ   അതിലെ രസ ചരടുകൾ  പൊട്ടാതെ  കോർത്തിണക്കി  വിശദീകരിക്കുമ്പോൾ ,  ആകാശത്തു പാറി പറക്കുന്ന പട്ടം പോലെ  ഞങ്ങൾ കുട്ടികൾ ഞങ്ങളുടെ ഭാവനയെ ചിറകു വിടർത്തി  പറക്കുവാൻ  അനുവദിക്കുമായിരുന്നു.

ആ   അമ്മാവൻ പറഞ്ഞ ഒരു സംഭവം തന്നെയാണ് ഞാൻ ഇവിടെ വിവരിക്കുവാൻ ഉദ്ദേശിക്കുന്നത് . ഇതിൽ എത്ര കണ്ടസത്യം ഉണ്ട് , ഇനി ഇത് ഒരു നുണ കഥയാണോ എന്നൊന്നും  എന്നോടു  ചോദിക്കരുത്. ഇതിന്റെ
സത്യാവസ്ഥ  വീണ്ടും ചോദിച്ചു മനസിലാക്കുവാൻ അമ്മാവൻ  ഇന്നില്ല .  സത്യം ഉണ്ടാകാം , ഉണ്ടാകാതിരിക്കാം കേട്ടറിഞ്ഞത് കൊണ്ട് നിങ്ങൾക്കായി  ഞാൻ ഇത് സമർർപ്പി ക്കുന്നു.

ഞാൻ ആദ്യമേ പറഞ്ഞല്ലോ, അമ്മാവന്  റെയിൽവേയിൽ ആയിരുന്നു  ജോലി എന്ന്. അന്ന് അമ്മാവന്  തമിഴ്നാട്ടിലെ ശിവകാശിയിൽ   എവിടെയോ ആയിരുന്നു ജോലി.  എന്നും വൈകുന്നേരം കർപ്പൂരാദി തൈലം  തേച്ചു കുളിക്കും മുമ്പേ ഒന്ന് ഉലാത്തുക പതിവുണ്ട് .  അങ്ങനെ ഉലാത്തുമ്പോൾ ആണ്  അമ്മാമ്മക്ക് ഒരു ഉൾവിളി പോലെ തോന്നുന്നത് .

അമ്മൂമ്മ വിളിക്കുന്ന പോലെ , ഒരു ദീനവും  ഇല്ലാതെ ഒരു  പറ ചോർ  ഒറ്റയ്ക്ക് പുഴുങ്ങുന്ന ആളാണ് അമ്മൂമ്മ.  അങ്ങനെയുള്ള
അമ്മൂമ്മയാണ് ,  സോമാ എത്രയും വേഗം എനിക്ക് നിന്നെ കാണണം എന്ന് സ്വപ്ന ദർശനം നൽകിയിരിക്കുന്നത് .

അമ്മാവന് എന്തോ ഒരു പന്തികേടു തോന്നി. ഇനി അമ്മൂമ്മയ്ക്ക്  വല്ല വയ്യായ്കയും ഉണ്ടോ? അന്ന് ഇന്നത്തെ പോലെ  ടെലിഫോണ്‍ സൗകര്യം ഒന്നും ഇല്ലാത്ത കാലം ആണെന്ന് ഓർക്കണം.  ഒരു   കത്ത് എഴുതി വിടുകയാണെങ്കിൽ അത്  വിലാസക്കാരന്  കിട്ടണം എന്നുണ്ടെങ്കിൽ തന്നെ ദിവസം പത്തു പന്ത്രണ്ടു എടുക്കും. ഉടൻ തന്നെ അമ്മാമ നാട്ടി ലേക്ക് പോകുവാൻ തീരുമാനിച്ചു. കുറച്ചു ദിവസത്തെ അവധിക്ക്  അപേക്ഷിച്ച് ശേഷം അമ്മാവൻ അന്ന് രാത്രി വണ്ടിക്കു തന്നെ പുറപ്പെട്ടുകയും ചെയ്തു .  അന്ന് ഇന്നത്തെ പോലെ തീവണ്ടി എല്ലാ ദിവസവും ഇല്ല.  മാത്രവും അല്ല ചിലപ്പോൾ തീവണ്ടി മാറി മാറി കയറി വരേണ്ടിയും വരും. റെയിൽവേയിൽ എൻജിനിയർ ആയതിനാൽ ചരക്കു വണ്ടിയിലും മറ്റും അദ്ദേഹം യാത്ര ചെയതിട്ടുണ്ട് എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.

ട്രെയിനിലും, ബസിലും , ലോറിയിലും ഒക്കെ മാറി കേറി മുന്നാം ദിവസം രാത്രി അമ്മാവൻ ഇടപ്പള്ളി വരെ എത്തി. അന്ന് എറണാകുളം  ഒട്ടും  തന്നെ വികസിച്ചിട്ടില്ല . രാത്രി ഒൻപതുമണി കഴിഞ്ഞിരിക്കുന്നു.  തറവാട്ട് വീട് കുറച്ചും കൂടി ദൂരെ യാണ് ഏകദേശം ഒരു ആറേഴു കിലോമീറ്റർ കൂടി   നടന്നാൽ വീട്ടിൽ  എത്താം .  ഇതിനു മുമ്പും പല വട്ടം രാത്രി അമ്മാമ്മ ആ വഴി കളിലൂടെ എത്രയോ വട്ടം നടന്നിടുണ്ട്.  അത് കൊണ്ട് തന്നെ അമ്മാവൻ  നടന്നു പോകുവാൻ തിരുമാനിച്ചു.  പക്ഷെ പോകുന്ന വഴി ഒരു പള്ളി സെമിത്തേരി ഉണ്ട് . പാലാരിവട്ടം കഴിഞ്ഞു , പുതിയ റോഡിനു മുമ്പായി , രാത്രി ആരും ആ വഴി നടക്കാറില്ല. രാത്രി ആയാൽ ഭൂത പ്രേത പിശാച്ചുക്കളുടെ ആവാസ കേന്ദ്രം ആണ് ആ സ്ഥലം എന്ന് പരക്കെ അഭിപ്രായം ഉണ്ട്. അഭിപ്രായം അല്ല അത് സത്യമാണെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും ആ പരിസരങ്ങളിൽ അരങ്ങേറിയിട്ടുണ്ട്. ഭയം അമ്മാമ്മയെ തൊട്ടു തീണ്ടാറില്ല. പക്ഷെ അമ്മാമ്മക്ക് അന്ന് എന്തോ ഒരു ഉൾഭയം പോലെ. വഴി അരികിൽ നിന്ന ഒരു പൂ പ്പരത്തിയുടെ ഒരു കൊമ്പും ഒടിച്ചാണ് മൂപ്പരുടെ  നടപ്പ്. ഇടക്ക് നായ ശല്യം ഉണ്ടാകും. ഓളി യിട്ട നായകൾ കൂടെ അനുഗമിക്കും.

രാത്രിയിൽ അതിലൂടെ സഞ്ചരിച്ചാൽ വഴി തെറ്റിപ്പിക്കുന്ന ചാത്തൻമാർ  ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ചാത്തന്മാർ നമ്മളെ ഇട്ട്  വട്ടം കറക്കി കൊണ്ടേ ഇരിക്കും. നടന്ന വഴിയിലൂടെ വീണ്ടും വീണ്ടും നടത്തിക്കും. എത്രവട്ടം നടന്നാലും വഴി ചില രാത്രികളിൽ അവസാനിക്കില്ല.  അത് പോലെയുള്ള അനുഭവങ്ങൾ അനുഭവസ്ഥർ  വിവരിച്ചു കേട്ടിടുണ്ട്.  പല ദുർ മരണങ്ങളും ആ പള്ളി സെമിത്തേരിക്ക് മുന്നിലായി നടന്നിട്ടുണ്ട് . അമ്മാവൻ നല്ല മുരുകഭക്തനാണ് . പോരാത്തത്തിന് തറവാട്ടുവക ദേവി  ക്ഷേത്രത്തിലെ കാരണവരും. അതുകൊണ്ടുതന്നെ പളനി ആണ്ടവനും , ഭഗവതിയും  തുണ ഉണ്ടെന്നു ഉറച്ച വിശ്വാസത്തിൽ ആണ് മൂപ്പരുടെ നടത്തം.

പണ്ട് പറഞ്ഞു  കേട്ട കഥയാണിത് . ആ   പരിസരത്ത് ഒരു  നമ്പുതിരി മനയുണ്ടായിരുന്നു. അവിടെത്തെ ചെറിയ തിരുമേനിയായിരുന്നു , വാമനൻ നമ്പൂതിരി.  തിരുമേനി ഇല്ലത്തിലെ  കാര്യസ്ഥന്റെ  മകൾ സുന്ദരി ആയ ഊണ്ണൂളീ എന്ന നായർ യുവതിയുമായി സ്നേഹത്തിൽ ആയി. ഏട്ടന്മാർ എതിർത്തിട്ടും അനുജൻ ആ ബന്ധം തുടർന്നുപോന്നു..ഒരു പക്ഷെ നാടു വാഴുന്ന പ്രതാപ ശാലികളായ അപ്ഫൻ നമ്പൂരിക്കും , ഏട്ടന്മാർക്കും അത് അംഗീകരിച്ചു കൊടുക്കുവാൻ മനസ്സുണ്ടായില്ല .  അവളെ  നശിപ്പിച്ചാൽ ഈ ബന്ധം മുറിയുമെന്ന് അവർ കരുതി. അതുകൊണ്ടു തന്നെ  ഒരുദിനം അവർ  അവളെ ഒരു പൊട്ട കിണറ്റിൽ തള്ളിയിട്ടു കൊന്നു . ഗതി കിട്ടാതെ അലഞ്ഞ ആ പ്രതികാര ദുർഗ ഒരു ദുരാത്മാവായി മാറി ,  ആ മനയും ,തായ് വഴിയും  ഊണ്ണൂളീ യക്ഷി  നശിപ്പിച്ചു. യക്ഷിയെ പേടിച്ചിട്ട്   രാത്രി  സമയം ആരും ആ വഴി നടക്കാറില്ല. വഴി തെറ്റി ഏതെങ്കിലും യാത്രക്കാർ   രാത്രി  ആ വഴിക്കു വന്നാൽ   ഊണ്ണൂളീ  അവരുടെ രക്തം ഊറ്റി  കുടിക്കും.

 ഭഗവതി മന്ത്രം ഉരുവിട്ട് കൊണ്ട് അമ്മാവൻ നടന്നു. നല്ല നിലാവുള്ള രാത്രി. അത് കൊണ്ട് ആ പരിസരം വരെ അമ്മാവൻ തപ്പി തടയാതെ വന്നെത്തി. ഞാൻ നേരത്തെ പറഞ്ഞല്ലോ  ഇന്നത്തെ പോലെ വിളക്ക് കാലുകളോ, കാവൽ മാടങ്ങളോ  ഒന്നും  അന്നില്ല.  ശ്മശാനത്തിൻ  പരിസരം എത്തിയപ്പോൾ പെട്ടെന്ന് അവിടെ കുരാ കുരിരുട്ടു വ്യാപിച്ചു.  അത് വരെ പ്രകാശിച്ചു കൊണ്ടിരുന്ന പൌർണമി എന്തോ കണ്ടു പേടിച്ചു മറഞ്ഞ പോലെ.  പട്ടികൾ വല്ലാതെ ഓരി ഇടുന്നു. വിശപ്പും , ദാഹവും, മൂന്നു ദിവസത്തെ യാത്രയുടെ ക്ഷീണവും ഒക്കെ ആയി അമ്മാവൻ വല്ലാതെ തളർന്നിരിക്കുന്നു. കണ്ണ് അടച്ച പോലത്തെ ഇരുട്ട്.  ഇനി ഒരടി നടക്കുവാൻ വയ്യ.  ഊണ്ണൂളീ യക്ഷി വാഴുന്ന സ്ഥലം . പനംകുല പോലെ മുടിയുള്ള സുന്ദരി രാത്രിയിൽ വഴിപോക്കരെ കണ്ടു ചുണ്ണാമ്പ് ചോദിക്കും .പിന്നെ  നഖവും , പല്ലുകളും മാത്രം ബാക്കി വയ്കുന്ന  ഊണ്ണൂളീ യക്ഷി വാഴുന്ന അരയാലിന് അടുത്തു എത്തി.  അത് വരെ സംഭരിച്ച ധൈര്യം മുഴുവനും ചോർന്നു പോകുന്ന പോലെ. ഒരടി നടക്കുവ്വാൻ വയ്യ.

പെട്ടെന്നാണ് കവിളത്ത്‌ ആരോ ശക്തിയായി അടിച്ച പോലെ അമ്മാവന്‌  തോന്നിയത്.   നോക്കുമ്പോൾ അങ്ങ് ദൂരെ യായി ഒരു ചെറിയ നീല വെളിച്ചം. ആരോ ചൂട്ടും  കത്തിച്ചു മുൻപിൽ നടക്കുന്ന  പോലെ . തിരിഞ്ഞു നോക്കാതെ ആ നീല വെളിച്ചം ലക്ഷ്യമാക്കി അമ്മാമ്മ നടന്നു.  ആരാണ് ഈ അസമയത്തു ചൂട്ടും കത്തിച്ചു ഈ  വഴി നടക്കുന്നത്‌. ഭയം ഒരു
വ്യാളിയെപോലെ നാക്ക്‌ നീട്ടി പുറത്തേക്കു വന്നു. രോമ കൂപങ്ങൾ
 എഴുന്നേ റ്റു. ആരായിരിക്കും  ചൂട്ട്  കത്തിച്ചു മുന്നിൽ നടക്കുനത് .  ഊണ്ണൂളീ യക്ഷിയാണോ ?

തന്റെ തൊട്ടു മുമ്പിൽ എന്ന പോലെ  ആരോ ഒരാൾ തന്ടെ തൊട്ടു  പിന്നിലും  ഉണ്ട് എന്ന തിരിച്ചറിഞ്ഞ നിമിഷം.  മുടി അഴിച്ചിട്ടു നിഴലുകൾ ഭീകര നൃത്തം ചെയുന്ന പോലെ.  കാലിലെ ചിലം ചിലം ചിലൊമ്പോലി ഒച്ച കേൾപ്പിച്ചു. ആരാണത്  . തിരിഞ്ഞു നോക്കണം എന്ന് തോന്നിയ സമയം  ഒരു  ശബ്ദം കാതിൽ മുഴുങ്ങി.

" മഠയാ , തിരിഞ്ഞു നോക്കി  ദുർ മരണത്തെ ക്ഷണിക്കേണ്ട "

 ആരുടെയോ അശരീരി പോലെ. പരദേവതാ  മന്ത്രം      ഉച്ചത്തിൽ ചൊല്ലി. പളനി ആണ്ടവനെയും മനസ്സിൽ ധ്യാനിച്ച് അമ്മാവൻ നടന്നു. തിരിഞ്ഞു നോക്കാതെ . മുന്നിലെ അരണ്ട നീല വെളിച്ചം ലക്ഷ്യമാക്കി. . തന്റെ ചുവടുകൾ നീങ്ങുന്നത് അനുസരിച്ച് മുന്നിലെ അരണ്ട നീല വെളിച്ചം തനിയെ  നീങ്ങി കൊണ്ടേ ഇരുന്നു. മരണം തൊട്ടു പിറകിൽ നിഴൽ പോലെ പിൻതുടരുന്നു  എന്നുള്ള തിരിച്ചറിവിലും അങ്ങനെ എത്ര നേരം നടന്നു എന്നറിയില്ല. ആ നീല വെളിച്ചം അമ്മാവനെ തറവാടിന്റെ മുമ്പിൽ വരെ എത്തിച്ചു .

ഇനി  ചെറിയ ഇടവഴി കഴിഞ്ഞാൽ തറവാടായി. എന്നും പൂജ ചെയ്തു ആരാധിക്കുന്ന ഭരദേവത  വാഴുന്ന തറവാട്. പെടുന്നനെ ആ നീല വെളിച്ചം അപ്രത്യക്ഷമായി. അർത്തസ്തംഭനായി നിൽകുമ്പോൾ ചൂട്ടും  കത്തിച്ചു വരുന്ന  . രാമൻ  നായര് പറയുന്ന ശബ്ദം  അമ്മാവൻ കേട്ടു .

"ഊർധാൻ" കഴിഞ്ഞു. ഇത് ഏറിയാൽ രണ്ടു വട്ടം കൂടി  വലിക്കും. അത് കഴിഞ്ഞാൽ തീരും. "

 എന്തായാലും അമ്മാവന് അമ്മൂമ്മയെ അവസാനമായി കാണുവാൻ കഴിഞ്ഞു. കുറച്ചു നേരത്തിനുള്ളിൽ  രാമൻ നായർ പ്രവചിച്ച പോലെ അമ്മൂമ്മയുടെ മരണം സംഭവിച്ചു.

തന്റെ വരവ് അറിഞ്ഞു തെക്കേലെ  കേശവൻ പറയുന്നതു അമ്മാവൻ  കേട്ടു .

"കഴിഞ്ഞ ആഴ്ച  വയ്കോൽ ക്കാരൻ പത്രോസ് മാപ്പിള  ഇതുപോലെ രാത്രി ആ വഴി  വരുമ്പോൾ എന്തോ കണ്ടു പേടിച്ചു .പനിപിടിപെട്ട്   പിച്ചും , പേയും പറഞ്ഞു  മാപ്പിളയുടെ അടക്കം  ഇന്നലെയായിരുന്നു. . രാത്രി ആ വഴി വരുനത്‌ അത്ര പന്തി അല്ല കേട്ടോ തംബ്രാ!"

തീർത്തും വിസ്മയിപ്പിച്ച സംഭവം . അത് പറയുമ്പോൾ അമ്മാവന്റെ  കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു . എന്റെ മനസ്സിൽ ചോദ്യ ശരങ്ങൾ ഉയർന്നു

"  ഞാൻ  ചോദിച്ചു അപ്പൊ അമ്മാമ്മക്ക് കൂട്ട് വന്ന നീല വെളിച്ചം അത് ആരായിരുന്നു.?  "

 അമ്മാമ്മ ഒന്നും മിണ്ടിയില്ല ,

"ഞാൻ പിന്നെയും ചോദിച്ചു\അമ്മാമയുടെ പിറകെ വന്നത് ഊണ്ണൂളീ യക്ഷിതന്നെ ആയിരുന്നോ. ?"


എന്റെ ചോദ്യം കേട്ട് അമ്മാവൻ  ഉറക്കെ , കുലുങ്ങി ചിരിച്ചു. ഉത്തരം പറയാതെ. ഇന്നും എന്നെ അമ്പരിപ്പിക്കുന്ന ചോദ്യം തന്നെ ആണിത്. ചില ചോദ്യങ്ങൾ അങ്ങനെ ആണല്ലോ. ഒരു പക്ഷെ എത്ര ഉത്തരം കണ്ടെത്തുവാൻ ശ്രമിച്ചാലും ഉത്തരം കണ്ടെത്തുന്ന വരെ  അവ നിങ്ങളെ പിൻതുടർന്നു കൊണ്ടേ ഇരിക്കും.


2014, ജൂൺ 19, വ്യാഴാഴ്‌ച

ഉത്രാട രാത്രി (കഥ)


നാട്ടിൽ ഒക്കെ എന്ത് ഓണം അപ്പ. ഇങ്ങു ഗൾഫിൽ അല്ലെ ഓണം. ഗോപാലകൃഷ്ണൻ എപ്പോഴും പറയാറുള്ള വാക്കുകൾ ആണ്. നാട്ടിൽ ഒരു പാടു തവണ ഓണം ആഘോഷിച്ചിട്ടുണ്ട്.     തിരുവോണത്തിന്റെ തലേ രാത്രി ഞങ്ങൾ കുട്ടികൾ കുളത്തിൽ നിന്ന് പൂഴി മണൽ വാരി
ചെളി ചേർത്ത് പിടിപ്പിച് ഓണത്തപ്പനെ വയ്കുവാനു ള്ള ഓണ കളം ഒരുക്കും. കളത്തിനു നടുക്ക് തറ പാകി ആ തറയിൽ ഓണത്തപ്പനെ പ്രതിഷ്ടിക്കും .  തറക്കു ചുറ്റും  ദീർഘ ചതുരാകൃതിയിൽ നാല് വശവും   ചെറിയ വാതായനങ്ങൾ വച്ചുള്ള ഓണകളം .  തറയിൽ ചാണകം മെഴുകി അതിൽ തുശനില വയ്കും. പിന്നെ ആ ഇലയിൽ അലങ്കരിച്ച  ഓണത്തപ്പനെ ഇരുത്തും . ചെറിയ കുരുത്തോല പന്തൽ കെട്ടി അലങ്കരിക്കും  പിറ്റേന്ന് ആ തുശൻ ഇലയിൽ നേദിച്ച അടയും, പായസവും വയ്ക്കും. പിന്നെ കുട്ടികൾ  ഞങ്ങൽ ഓണപൂകളം വരയ്ക്കും. അടുക്കളയിൽ അമ്മയും, അമ്മാവനും , അമ്മായിയും ചേർന്ന്  ഓണ സദ്യക്കുള്ള ഒരുക്കത്തിൽ ആയിരിക്കും .നാട്ടിലെ ഓണത്തിനെ കുരിച്ചുള്ള ഓർമ്മകൾ ഇതെല്ലം ആണ്.

ഞാനൊരിക്കലും അട്ടുക്കളയിൽ അമ്മയെ സഹായിക്കുവാൻ കൂടാക്കിയിട്ടില്ല. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല താനും . ഇവിടെ ഗൾഫിൽ വന്ന ശേഷം ഞങ്ങൾ എല്ലാരും ചേർന്നാണ് ഓണം ആഘോഷികുന്നത്. ഞാൻ,ഗോപാലകൃഷ്ണൻ , ഹബീബ് , തോമസ്‌ എന്നെ നാൽവർ സംഘം . ഉത്രാടത്തിന്റെ അന്ന് രാത്രിയിൽ കരാമ മാർകറ്റിൽ പോയി ആവശ്യത്തിനു പച്ച കറി കഷ്ണങ്ങൾ മേടിക്കും. അന്ന് കഷ്ണം മുറികുമ്പോൾ ഹബിബാണ്  നിന്റെ കാര്യം എടുത്തിട്ടത്. നമ്മളിൽ അവൻ മാത്രം നാട്ടിൽ ഇപ്പോഴും തെണ്ടി തിരിഞ്ഞു നടക്കുകയല്ലേ. ഒരു വിസ അവനും കൂടി ഒപ്പിച്ചു കൊടുക്കണം. നീ കരുതും പോലെ ഞങ്ങൾ  ഇവിടെ പോന്നു വാരി കൂടുകയോന്നുമായിരുന്നില്ല  . പിന്നെ നാട്ടിൽ വരുമ്പോൾ  എതു ഗൾഫുകാരെയും പോലെ മാൽബറോ സിഗരറ്റും , ഡ്യൂട്ടി ഫ്രീ ഷൊപിലെ മദ്യ കുപ്പികളും മേടികുന്നു എന്ന് മാത്രം. ഇവിടെ  ഒറ്റ മുറിയുള്ള ഫ്ലാറ്റിൽ ആണ് ഞങ്ങൾ  നാൽവരും താമസികുന്നത്.ഒരു ചെറിയ അടുക്കള , പിന്നെ ഒരു ബാത്ത് റൂം. ഇത്ര മാത്രം.  ടി. വി യും ഫ്രീഡ്ജും ,എ.  സി യും അധികമായി  ഉണ്ടെന്നു മാത്രം. തോമസാണ് കൂടെ ജോലി ചെയുന്ന പാലസ്തീനി അറബിയുമായി ഉടക്കി നില്കുകയനെന്നും ചിലപ്പോൾ അയാൾ പോയേക്കും എന്നും വിവരം തന്നത്. അല്ലെങ്കിലും ന്യൂസ്‌ പിടിക്കുവാൻ അവനെ കഴിഞ്ഞിട്ടേ യുള്ളൂ ആരും .  ഗോപാലകൃഷ്ണനാണു  അപ്പോൾ പറഞ്ഞത് അങ്ങനെയെങ്കിൽ  നിന്റെ കാര്യം ഒന്ന് കമ്പനിയിൽ  അവതരിപ്പിച്ചു കൂടെ എന്ന്. കൂടുകാർ പറഞ്ഞപോൾ ആ ദൗത്യം  ഞാൻ എറ്റെടൂത്തു . ഇംഗ്ലീഷിൽ ലെറ്റർ ടൈപ്പ് ചെയുവാൻ  കഴിയുന്ന ഒരു ആൾ വേണം അത്രെയേ ഉള്ളു. എന്തായാലും നീ വനജക് അകമ്പടി സേവിച്ചു ടൈപ്പ്  റയ്ടിങ് ഇന്സ്ടിറ്റുറ്റിൽ പണ്ട് കുറെ പോയതാണല്ലോ.പഠിപ്പ് കണക്കനെങ്ങിലും ആ പരിസരം കണ്ട സ്ഥിതിക്ക് നിനക്ക് മാനേജ് ചെയുവാൻ കഴിയുന്ന ജോലിയെ ഇവിടെ ഉള്ളു.   പലസ്തീനി ചെയ്ത ജോലി അല്ലെ . എന്തായാലും അയാളെക്കാളും ഭേദമായിരിക്കും നീ. അങ്ങനെ അർബാബിനോടു കാര്യം അവതരിപിച്ചു.പലസ്തീനിയെ ഒഴിവാക്കാൻ കാത്തി രിക്കുന്ന് സ്പോണ്‍സറിനും    അത് സമ്മതം ആയിരുന്നു. അന്ന് ഞങ്ങൾ നാല് പേരും കൂടി നിന്റെ പേരിൽ  ആഘോഷിച്ചു . തോമസ്‌ പറഞ്ഞു ഇതിന്റെ ചെലവ്  അവനിൽ നിന്നും പിടിക്കണം എന്നും. അന്ന് രാത്രിയിൽ തന്നെ യാണ് ഞാൻ നിനക്ക് കത്ത്  എഴുതുന്നത്.  നിന്റെ വിസ കാര്യം കമ്പനി സമ്മതിച്ചു എന്നും അതിന്റെ നീ മറുപടി എഴുതി ഇരുന്നല്ലോ. നിനക്ക് മാത്രമേ ഇങ്ങനെ തോന്നുകയുള്ളൂ എന്നും സ്വന്തം വീട്ടുകാർക്ക് പോലും ചെയ്തു തരാത്ത  ഉപകാരം ആണ്‌  എന്നും .ഒരു  ജോലിയും കൂലിയും ഇലാത്തത് കൊണ്ട്   പാർട്ടി ഓഫീസിന്റെ തിണ്ണ  നിരങ്ങുകയാണ് ഇപ്പോൾ എന്നും നീ മറുപടി  എഴുതിയിരുന്നല്ലോ. നിന്റെ കാര്യം ഉറപ്പയതോടി കൂടെ അറബി പലസ്തീനിയെ പിരിച്ചു വിട്ടു. അയാൾ അതിന്റെ പേരിൽ  നഷ്ട പരിഹാരം ചോദിക്കുകയും കേസ് കൊടുക്കുകയും ഒക്കെ  ചെയ്തു. അവസാനം സ്പോണ്‍സർ   പലസ്തീനി ചോദിച്ച നഷ്ട പരിഹാര തുക കൊടുത്തു പ്രശ്നം ഒതുക്കി തീർത്തു . അതിന്റെ  പേരിൽ  അങ്ങേർക്ക് കുറച്ചു കൂടുത്തൽ ദിർഹം ചിലവയെന്നു മാത്രം.


 ആറ്റു  നൊട്ടിരുന്ന് അവസാനം നിന്റെ വിസ എന്റെ കയിൽ  കിട്ടി. പിറ്റേന്നു ഗോപാലകൃഷ്ണനും , ഞാനും കൂടി നിന്നെ വിളിച്ചിരുന്നു.എത്രയും വേഗം നീ വരുവാൻ  തയാർ ആണെന്ന് നീ  എന്നെ ധരിപ്പികുകയും ചെയ്തിരുന്നല്ലൊ.  ഞാൻ ആ വിവരം അറബിയെ അറിയിക്കുകയും  ചെയ്തിരുന്നു. വിസ അയച്ചു തന്നിടും ദിവസങ്ങൾ  കഴിഞ്ഞിട്ടും നിന്റെ എഴുത്തോ ഒരു മറുപടിയോ എനിക്ക് നിന്റെ അടുത്തു നിന്നും കിട്ടിയതുമില്ല . അറബിയുടെ ചോദ്യത്തിന് നീ അടുത്ത ആഴ്ച വരും എന്ന് ഒഴിവു പറഞ്ഞു കുഴഞ്ഞു. പിന്നെ നിന്നെ വിളിച്ചപോൾ  പോലും നീ പറഞ്ഞിരുന്നല്ലോ അടുത്ത ആഴ്ച തന്നെ നീ വരും എന്ന്.

ഗോപാലകൃഷ്ണന് അത്യാവശ്യമായി  നാട്ടിൽ പോകേണ്ടി വന്നു ഇതിനിടയിൽ . നാട്ടിൽ  നിന്ന് അവൻ വിളിച്ചപോളാണ്  ഞാൻ കാര്യങ്ങൾ എല്ലാം അറിയുന്നത്.    നീ ലോക്കൽ  കമ്മിറ്റി  നേതാവയെന്ന്നും നിന്നെ ഇനി അങ്ങോട്ട്‌ പ്രതീക്ഷികേണ്ട എന്നും. അറബിയുടെ  കീഴിൽ  പ ണി ചെയുനത് ബൂര്ഷയുടെ കീഴിൽ  പണി ചെയുനതിനു തുല്യമാണെന്നും നീ അവനോടു പറഞ്ഞത്രേ  . പാർട്ടിയുടെ പ്രത്യായശാസ്ത്രം ഇതിനെല്ലാം എതിരാണത്രേ .    ഗോപാലകൃഷ്ണൻ വിളിച്ചു പറഞ്ഞപോൾ എന്ത്  ചെയ്യണം എന്നറിയാതെ  ഞാൻ അകെ തളർന്ന്  പോയിരുന്നു.   നിനക്ക് ഒരിക്കലെങ്കിലും  എന്നോടു പറയാമായിരുന്നു നീ വരുന്നില്ല എന്ന്.   അറബിയോട് ഞാൻ എന്ത് മറുപടി പറയും എന്നോർത്ത് ഞാൻ വല്ലാതായി. പറയാതെ നിവർത്തി  ഇല്ലല്ലോ. ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ അയാളോട് നിന്റെ കാര്യം പറഞ്ഞു. അയാൾ ആദ്യം അറബിയിൽ   കുറെ ചീത്ത വിളിച്ചു. അത് കൊണ്ടും അയാൾ അടങ്ങിയില്ല. പലസ്തീനിയോടുള്ള ദേഷ്യം അയാളിൽ വലിയ മുറിവായി ഉണങ്ങാതെ കിടക്കുകയായിരുന്നു.  അതിനെല്ലാം കാരണം ഞാനാണെന്നും പറഞ്ഞു അയാൾ എന്നെ ഒരു മോഷണ കേസിൽ  പ്രതി യാക്കി.  പോലീസ്  വന്നു  ചോദ്യം ചെയ്തു .അറബിയിൽ എന്തൊക്കെയോ ചോദിച്ചു. അവരുടെ ചോദ്യങ്ങള്ക്ക് ഉത്തരം പറഞ്ഞു മനസിലാക്കുവാനുള്ള കഴിവ്യം പരിജ്ഞാനവും  എനിക്കിലാതെ പോയി.  എനിക്ക് എതിരെ മൊഴി നല്കുവാൻ കമ്പനിയിൽ  ചിലർ  ഉണ്ടായിരുന്നു.  അങ്ങനെ  ഞാൻ ജയിലിലും ആയി.


ഇപ്പോൾ രണ്ടു വർഷം     കഴിഞ്ഞിരിക്കുന്നു. ഞാൻ ഇവിടെ എതു ജയിലില്  ആണെന്ന് എനിക്ക് പോലും നിശ്ചായം   ഇല്ല.  അത് കൊണ്ടായിരിക്കാം കൂടു കാർ ആരും എന്നെ കാണുവാൻ വന്നിട്ടില്ല .  എന്നെങ്ങിലും പോകുവാൻ കഴിയും എന്ന പ്രതീക്ഷയിൽ ഓരോ ദിനവും തള്ളി നീകുന്നു. കൂടത്തിലുള്ള  ഒരു മലയാളി പറഞ്ഞ അറിഞ്ഞു നാളെ തിരു വോണം ആണെന്ന്. ഞാൻ ഈ കത്ത് എഴുതുന്നത് ഉത്രാട രാത്രിയിൽ ആണ്. ഇത് എനിക്ക് പോസ്റ്റ്‌ ചെയുവാൻ പറ്റുമോ ഒന്നും അറിയില്ല. പക്ഷെ ഒന്ന് മാത്രം എനിക്കറിയാം  രണ്ടു വർഷങ്ങൾക്കു മുമ്പ് ഇതേ ഉത്രാട രാത്രിയിൽ ആണ് എന്റെ തല വര മാറ്റി മറിക്ക പെട്ടത് എന്ന് .2014, ജൂൺ 18, ബുധനാഴ്‌ച

അപരിചിതൻ (കഥ)
എനിക്ക് എന്നും  എന്റെ ജോലി  പ്രിയപ്പെടതാണ്. ഒരു പക്ഷെ ഞാൻ സ്നേഹിക്കുന്ന ,  എനിക്ക് പ്രിയപ്പെട്ടവ  എല്ലാം എന്റെ ഓഫീസ് മുറിയുടെ ചുറ്റുവട്ടത്തു തന്നെയുണ്ട്.പിങ്ക് റോസിന്റെ ചെടി. അച്ചുവിന്റെ ഫോട്ടോ. കംമ്പുട്ട്റിൽ തൊട്ടുവച്ചിരിക്കുന്ന വിഘ്നങ്ങൾഅകറ്റുന്ന ചെറിയ ഗണപതി.  ഒരു ദിവസം പോലും ലീവ് എടുത്തു വീട്ടിൽ ഇരിക്കുക എന്നത് എന്നെ സംബന്ധിച്ചു ആലോചികുവാൻ പോലും പ്രയാസം ഉള്ള കാര്യം ആണ് . കുട്ടികൾക്ക് അസുഖം വന്നു ആശുപത്രിയിൽ  പോകേണ്ടി വന്നാലും ഞാൻ നേരത്തെ പോകാറില്ല   അതെല്ലാം മീരയുടെ ജോലി ആണ്. പ്രമോഷൻ കിട്ടാൻ വേണ്ടി ബോസിന്റെ കാല് പിടിക്കാനും എനിക്ക് മടി  ഇല്ല. കാരണം ഓഫീസിനു വേണ്ടി സമർപ്പിക്കപെട്ട  ജീവിത മായിരുന്നല്ലോ എന്റേത്. ഇപ്പോൾ നിങ്ങൾക്ക് ഏകദേശം എന്റെ സ്വഭാവം പിടി കിട്ടികാണുമല്ലോ? എന്റെ മനസിലെ ഉയർച്ച താഴ്ചകളുടെ  കണക്കുകൾ ഞാൻ തന്നെ സൂക്ഷിക്കുന്നു.

  ജോലി ഭാരം ഇറക്കി വയ്കുന്നത്  ശനി ആഴ്ചകളിലെ വൈകുനേരങ്ങളിൽ മാത്രം ആണ്. അന്നെ ദിവസം ക്ലബ്ബിൽ പോകണം എന്നത് നിർബന്ധം  ആണ് . ക്ലബ്ബിൽ പോയി രണ്ടു ബിയർ അടിക്കുവാൻ മീര അനുവാദം തന്ന ദിനം. ബിയർ  മാത്രമേ അടിക്കുവാൻ പാടുള്ളൂ എന്നും, അത് രണ്ടിൽ കുടരുത് എന്നും കർശനമായ നിബന്ധന ഉണ്ട്. ചില ദിനങളിൽ അത് താൻ തെറ്റിക്കാറും  ഉണ്ട്.  ക്ലബ്ബിൽ ടെന്നീസ് , ബാറ്റ്മിന്ടൻ  , ചെസ്സ്‌ , കാർഡ്സ് ഇവ ഒക്കെ കളിക്കാം. ശാരിരിക അധ്വാനം കുടുതൽ ഉള്ളതിനാൽ  അവ അത്ര വേണ്ടാത്തതും ആയ  ചീട്ടുകളിയിലോ , ചെസ്സിലോ  ചേരുക ആണ് എന്റെ പതിവ്. അന്നും പതിവ് പോലെ ചെസ്സ്‌ ബോർഡിൽ കരുക്കൾ നിരത്തി വച്ചിട്ട് എതിരാളിയെ തിരയുക ആയിരുന്നു.  കിംഗ്‌ ഫിഷർ ബിയർ അല്പാല്പമായി നുണഞ്ഞു  ഞാൻ കാത്തിരുന്നു. ടോമിച്ചനോ,   നിക്സിയോ , സുനിലോ ആരെങ്കിലും ആവും പതിവുകാർ . പക്ഷെ അന്ന് അവർ ആരും തന്നെ വന്നില്ല. പക്ഷെ അപ്രതിക്ഷിത്മായി അയാൾ മുന്നിൽ വന്നു. ചാരനിറത്തിൽ ഉള്ള മുഴിഞ്ഞ പഴയ ഒരു കോട്ട് ധരിച്ച , മുടിയും , താടിയും നന്നായി വെളുത്തു നരച്ച  കൈയിൽ ഒരു തോൾ സഞ്ചിയുമായി ഒരാൾ  ,അയാളുടെ കണ്ണുകൾ , നല്ലവണ്ണം ചുവന്നിരുന്നു . എതിരെയുള്ള കസേരയിൽ ഇരുന്ന ശേഷം എന്നോടു  ഒന്നും ചോദിക്കാതെ തന്നെ  കറുത്ത കരുക്കൾ ആ മനുഷ്യൻ അടുക്കി   വയ്ക്കുവാൻ തുടങ്ങി. കരുക്കൾ നിരത്തിയ ശേഷം അയാൾ പറഞ്ഞു , തുടങ്ങിക്കോളൂ ജീവൻ , ഞാൻ അയാളെ ആദ്യമായി കാണുകയാണ് പക്ഷെ  അയാൾക്ക്  എങ്ങനെ എന്റെ പേര് മനസിലായി. ഒരിക്കൽ  പോലും അയാളുടെ  മുഖം കണ്ടതായി എനിക്ക് ഓർമ ഇല്ല .  ആരണീയാൾ. എന്റെ മനസ് വായിച്ച പോലെ അയാൾ പറഞ്ഞു കുടുതൽ തിരയേണ്ട . നമ്മൾ തമ്മിൽ ആദ്യമായി കാണുകയാണ് . അപ്പോൾ എങ്ങനെ എന്റെ പേര്?   നമ്മൾ തമ്മിൽ ഇതിനു മുമ്പേ കണ്ടിട്ടുണ്ടോ? ഞാൻ വിശ്വാസം വരാത്തത് പോലെ ചോദിച്ചു.

" ജീവിതത്തിൽ ആദ്യമായി കാണുക യാണെങ്കിലും പ്രണയബന്ധങ്ങളിൽ പതിവുള്ള പോലെ ഇയാളെ എവിടെയോ കണ്ടിടുണ്ടല്ലോ എന്ന് അവളും , ഇവളെ എപ്പോഴോ പരിചയപ്പെടിടുണ്ടല്ലോ എന്ന് അവനും വിചാരിക്കുമല്ലോ " അയാൾ ഒരു അസഹ്യമായ ചിരിയോടെ പറഞ്ഞു . അതിനു നമ്മൾ കമിതാക്കൾ ഒന്നുമല്ലല്ലോ ഞാൻ മനസ്സിൽ ഓർത്തു .

ഒന്നും മിണ്ടാതെ ഞാൻ മന്ത്രിയുടെ മുമ്പിലെ കരു രണ്ടു കളം തള്ളി. അയാൾ എന്നെ നോക്കാതെ മന്ത്രിക്കുന്ന കേട്ടു . "QUEENS GAMBIT "  . അയാൾ മന്ത്രിയുടെ മുമ്പിലെ കരു നീക്കിയിട്ട്‌ പറഞ്ഞു ജീവിതം എന്ന് പറയുന്നത് ഈ കരുക്കൾ പോലെയാണ് . വെമ്പൽ പുണ്ട് വെട്ടി പിടിച്ച് , മുനോട്ടു പോകുമ്പോൾ നഷ്ടപെടുന്നത്   ചിലപ്പോൾ നമുക്ക് വിലപെട്ട നമ്മുടെ ജീവിതം  തന്നെ ആയിരിക്കാം. "  ആനന്ദം വളർത്തി യില്ലെങ്കിലും ദുഖത്തിന്റെ തീവ്രത കുറക്കുന്നതാണോ  ജീവിതം" ആണോ ജീവൻ   അയാൾ വീണ്ടും എന്തോ അർത്ഥ ശൂന്യമായ വാക്കുകൾ പുലമ്പി.  അയാളുടെ അർത്ഥ മില്ലാത്ത വാക്കുകൾ എന്നെ വല്ലാതാ വീർപ്പു മുട്ടിച്ചു .

കളിക്കാതിരികുന്ന എന്നെ നോക്കി അയാൾ പറഞ്ഞു "മരണവും , പ്രണയവും തമ്മിൽ ഉള്ള വത്യാസം എന്താണ്   എന്ന് ജീവന് അറിയുമോ?  താൻ ഉത്തരം പറയാതെ ഇരുന്നത് കൊണ്ടാകാം  അയാൾ പറഞ്ഞു . ഒന്ന് ശരീരത്തെ ദ്രവിപ്പികുന്നു . പ്രണയം ആത്മാവിനെയും" അത് പറഞ്ഞു അയാൾ ഉച്ചത്തിൽ വീണ്ടും ചിരിച്ചു.

അയാൾ പിന്നെ  മുഖം ഉയർത്തി ചോദിച്ചു , ജീവൻ നിനക്ക് നിന്റെ മരണ ദിനം അറിയാമോ? ആ ചോദ്യം എന്നെ വല്ലാതാക്കി. ഒന്നും മിണ്ടാതെ ഞാൻ അയാളെ നോക്കി. ആദ്യം കണ്ടപോഴേ തോന്നി ഇയാൾ ഒരു വട്ടൻ ആണെന്ന് . പിന്നെ ശാന്തത കൈ വരുത്തി ഞാൻ ചോദിച്ചു ആർകെങ്കിലും അറിയുവാൻ കഴിയുമോ നമ്മുടെ മരണ ദിനം. അയാള് എന്നെ കുറച്ചു നേരം തുറിച്ചു നോക്കി. പിന്നെ പറഞ്ഞു എനിക്കറിയാം ,  എനിക്ക്  അത് കൃത്യമായി പ്രവചിക്കുവാൻ കഴിയും . കാരണം മരണത്തിന്റെ കണക്കു എഴുത്തു കാരൻ എഴുതുന്ന കുറിപ്പുകൾ വായിച്ചു എടുക്കുവാൻ ഞാൻ സമർത്ഥൻ  ആണ് .  ഒരാൾ മുമ്പിൽ ഇരുന്നു താൻ എന്നാണ് മരിക്കുക എന്ന് അറിയാം എന്ന് പറയുമ്പോൾ എന്താണ് അതിന്റെ അർഥം . മരണം തന്നെ തേടി എത്താറായി എന്നാണോ ? ആരണിയാൾ, ചില സമസ്യകൾ ഉത്തരം കിട്ടുന്ന വരെ  മനസിനെ ഭ്രമിപ്പിച്ചു കൊണ്ടേ ഇരിക്കും. അത് നിങ്ങൾക്കും  അനുഭവമുല്ലതല്ലേ.?

അയാളോട് ഒന്നും പറയാതെ ഞാൻ കളി മതിയാക്കി എഴുനേറ്റു . നിങ്ങൾ പോവുകയാണോ . അയാൾ ആ സഞ്ചി തുറന്നു ഒരു ചെറിയ കവർ എനിക്ക് നീട്ടി. . എന്റെ രണ്ടു പ്രവചനങ്ങൾ ഈ കവറിൽ ഉണ്ട് . പക്ഷെ ഇത് നിങ്ങൾ വീട്ടിൽ പോയ ശേഷം മാത്രമേ തുറക്കാവു . ഇനിയും ഒരു  കാഴ്ച ക്കുടി  അവസാനിക്കുവനുണ്ട്. നമ്മൾ തമ്മിൽ . അടുത്ത ആഴ്ച ഇതേ ദിവസം , ഇതേ സമയം നമ്മൾ വീണ്ടും കാണും.  ഞാൻ ഇവിടെ തന്നെ യുണ്ടാകും. അപ്പോൾ നിങ്ങൾ വരികയാണെങ്കിൽ എനിക്ക് പറയുവാൻ കഴിയും  എന്നാണ് നിങ്ങളുടെ മരണ ദിനം എന്ന്?  ഞാൻ അല്പം പുച്ഛത്തോടെ തന്നെ ചോദിച്ചു ,അപ്പോൾ അടുത്ത ആഴ്ച  വരെ ഞാൻ ജീവിക്കും എന്ന്  ഉറപ്പുണ്ടല്ലേ  അല്ലെ?  പിന്നെ പേഴ്സ് തുറന്നു കുടിച്ച ബിയറിന്റെ രൂപ അവിടെ ഇട്ടിട്ടു തിരിഞ്ഞു നോക്കാതെ നടന്നു. നടക്കുമ്പോൾ മനസ്സിൽ ഉറപ്പിച്ചു ഇനി ഇയാളെ കാണേണ്ട ആവശ്യംഎനിക്ക്  ഇല്ല. ഒരു ഭ്രാന്തന്ടെ ജല്പനങ്ങൾക്ക്  ആരാണ്  ചെവി കൊടുക്കുക. നടക്കുമ്പോൾ അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു . അടുത്ത ആഴ്ച നാം തമ്മിൽ കണ്ടില്ല എന്നുണ്ടെങ്കിൽ  പിന്നെ ജീവൻ നിനക്ക് എന്നെ തിരയേണ്ട ആവശ്യം ഉണ്ടാകില്ല. അയാളുടെ ഭ്രാന്തമായ അട്ടഹാസം അവിടെ മുഴുങ്ങി.

വീട്ടിൽ എത്തിയ ശേഷവും , അയാളുടെ രക്തനിറമുള്ള കണ്ണുകൾ  എന്നെ തുറിച്ചു നോക്കുന്ന പോലെ. എഴുനേറ്റു അയാൾ നീട്ടിയ ആ കവർ ഞാൻ തുറന്നു നോക്കി. അതിൽ ചുവന്ന ലിപികളിൽ എഴുതിയ വാക്കുകൾ ഞാൻ വായിച്ചെടുത്തു .

എനിക്കറിയാം നിങ്ങൾ ക്രിക്കറ്റ് ഭ്രാന്തമായി ഇഷ്ടപെടുന്നു എന്ന്. മറ്റന്നാൾ നടക്കുന്ന ഫൈനലിൽ ഒന്ന് നിങ്ങളുടെ ഇഷ്ട ടീം അല്ലെ? അതെ എന്ന് എനിക്കറിയാം. എന്റെ ഒന്നാമത്തെ പ്രവചനം ഇവിടെ ആരംഭിക്കുന്നു .നിങ്ങളുടെ ഇഷ്ട ടീം ഉയർന്ന സ്കോർ നേടും. അത് തീർച്ചയാണ് . എതിർ ടീമിന്റെ മുന്ന് വിക്കറ്റുകൾ ആദ്യത്തെ ഏഴു ഓവറിനുള്ളിൽ നഷ്ടപെടുമെങ്കിലും അവസാന ഓവറിൽ അവർ  മുന്ന് വിക്കറ്റിന്നു  വിജയിക്കുനത്‌ അവർ തന്നെ  ആയിരിക്കും.

ഞാൻ  ഓർത്തു മറ്റന്നാൾ ഫൈനൽ ആണ്. തന്റെ ഇഷ്ട ടീം ഫൈനലിൽ വിജയിക്കും എന്നാണ് ഇത് വരെയുള്ള മത്സരഗതി സൂചിപ്പികുനത്. അപ്പോൾ?

 അടുത്ത വരി വായിച്ചു. ഈ വരി വായിച്ചു കഴിയുമ്പോൾ സമയം രാത്രി പത്തേ നാൽപതു കഴിഞ്ഞിട്ടുണ്ടാകും.  സംശയം ഉണ്ടെങ്കിൽ വാച്ച് നൊക്കികൊളു . അയാൾ ചുമരിലെ ക്ലോക്കിലേക്ക് നോക്കി സമയം  പത്തെ നാൽപതു കഴിഞ്ഞിരിക്കുന്നു. എന്നാൽ പത്തെ നാല്പത്തി അഞ്ചു ആയിട്ടില്ല. ഞാൻ  ഉടൻ തന്നെ അപ്പുറത്തെ മുറിയിലെ ഡിജിറ്റൽ ക്ലോക്ക് നോക്കി. സമയം കൃത്യം പത്തേ നാല്പത്തി ഒന്ന് കഴിഞ്ഞു നാൽപ്പത്തി എട്ടു സെക്കണ്ടും.

ഞാൻ ആകെ വല്ലാതായി. "ഭയം അതിന്റെ തീകനൽ പോലുള്ള കയറു കൊണ്ട് എന്നെ വലിഞ്ഞു മുറുക്കുന്ന പോലെ" . പുറത്തു എവിടെയോ ഒരു കൊള്ളിയാൻ മിന്നിയതായി എനിക്ക് തോന്നി. എന്റെ ഭാവ മാറ്റം മീര ശ്രദ്ധിച്ചിരുന്നു . അവൾ എന്നും അങ്ങനെ തന്നെ ആയിരുന്നു. ഞാൻ ഒന്ന് വല്ലതായാൽ അവൾ ആ നിമിഷം അത് അറിയുമായിരുന്നു. തനിക്കു ഒരിക്കലും ഇല്ലാത്ത സിദ്ധി. പറയേണ്ട എന്ന് കരുതി എങ്കിലും എല്ലാ വിവരവും അവളോടു തുറന്നു പറഞ്ഞു.

അവൾ ആശ്വസിപ്പികുന്ന പോലെ എന്നോടു പറഞ്ഞു. ഹേ ഇത് വല്ല ട്രിക്കും ആയിരിക്കും. ഇത് പോലെ കഴിഞ്ഞ തവണ ടി വി യിൽ ഒരാളാടു   മജിഷ്യൻ മുതുകാട് ഇഷ്ടമുള്ള പാട്ടുകാരനെ മനസ്സിൽ വിചാരിക്കുവാൻ പറഞ്ഞിട്ട് ആ മനസ് വായിച്ചെടുത്ത പോലെ ഗോപിനാഥ്  മുതുകാടു "വേണുഗോപാൽ" എന്ന   ഉത്തരം    പറയുന്ന ഞാൻ കേട്ടിടുണ്ട് . അത് പോലെ വല്ല  ട്രിക്കും  ആയിരിക്കും ഇത്. അല്ലെങ്കിൽ ഒരു പക്ഷെ  ജീവനെ അറിയാവുന്ന ആരോ ഒരാൾ .  അല്ലെങ്കിൽ ജീവന്റെ വിവരങ്ങൾ ആരെങ്കിലും അയാൾക്ക് പറഞ്ഞു കൊടുത്തിട്ട് അത് പോലെ behave ചെയുക ആണെങ്കിലോ . അയാൾ ജീവനോടു  കാശ് വല്ലതും ചോദിച്ചോ .? ഞാൻ പറഞ്ഞു ഇല്ല. പക്ഷെ അടുത്ത ആഴ്ച കാണണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി അയാൾ വരില്ല  അവൾ എന്നെ അശ്വസി പ്പികുവാൻ പറയുമ്പോലെ തോന്നി എങ്കിലും അവളുടെ ഉള്ളം പിടയുന്നത് ഞാൻ അറിഞ്ഞു.

പിറ്റേ ദിവസം പതിവ് പോലെ കടന്നു പോയി.അന്ന് വൈകുനെരത്തെ  മത്സരം തുടങ്ങും മുമ്പേ ഞാൻ ടി വി  ഓണാക്കി . വിജയപ്രതീക്ഷ ഉയർത്തിയ  കുറ്റ്ൻ   സ്കോർ തന്നെ എന്റെ ഇഷ്ട ടീം  പടുത്ത്‌ ഉയർത്തി . അത് എന്നിൽ ആത്മ വിശ്വാസം വളർത്തി . പക്ഷെ   രണ്ടാം പകുതി തുടങ്ങിയപ്പോൾ അയാൾ പ്രവചിച്ച പോലെ കളിയുടെ തുടക്കം തന്നെ മുന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് എതിർ ടീം തോൽവി സമ്മതിച്ചു എന്ന മട്ടായി . പക്ഷെ കളി തിരിഞ്ഞത് അവിടെ വച്ചായിരുന്നു. ബൌണ്ടറികളും , സിക്സറുകളും തുടരെ തുടരെ പ്രവഹിച്ചു കൊണ്ടേ ഇരുന്നു. അയാളുടെ നിയന്ത്രണം വിട്ട പോലെ. പെട്ടെന്ന് മീര വന്നു ടി വി ഓഫ്‌ ചെയ്തു . പിന്നെ അവൾ അത് കാണുവാൻ സമ്മതിച്ചതെ ഇല്ല. പക്ഷെ പിറ്റേന്ന് പേപ്പർ വന്നപ്പോൾ ആദ്യം നോകിയത് കളിയുടെ വിവരം ആയിരുന്നു. അയാൾ പ്രവചിച്ച പോലെ ഞാൻ പ്രതീക്ഷ അർപ്പിച്ച  ടീം മത്സരം  തോറ്റിരുന്നു. ഞെട്ടിപ്പിക്കുന്ന അട്ടിമറി വിജയത്തോടെ എതിർ ടീം മുന്ന് വിക്കറ്റിനു  മത്സരം വിജയിച്ചിരിക്കുന്നു .

ഞാൻ ആകെ വല്ലാതായി. അപ്പോൾ എന്റെ മരണം അടുത്തിരിക്കുന്നു  എന്നാണോ  . ആരാണയാൾ , എന്ത് വന്നാലും അയാളെ പോയി കാണുവാൻ ഞാൻ തിരുമാനിച്ചു. അടുത്ത ശനി ആഴ്ചക്ക് വേണ്ടി ഞാൻ കാത്തിരുന്നു.ഓർമയിലെ ഇഴകൾ വേർ പെടുതുവാൻ എളുപ്പം അല്ല. അത് പോലെ കാത്തിരിപിന്റെ   ദൈർഘ്യം കുറയ്ക്കുകയും  എളുപ്പം അല്ല. അവസാനം ശനി ആഴ്ച വന്നെത്തി. അന്ന് പതിവിലും നേരത്തെ തന്നെ ഞാൻ ആ  പതിവ് കസേരയിൽ ഇരുപ്പ് ഉറപ്പിച്ചു. അയാളെയും  കാത്ത്. ആരാണയാൾ , മരണത്തിന്റെ ഗന്ധവും പേറി നടക്കുന്ന ദുർ മന്ത്ര
വാദിയെ പോലെ ? എന്നെ കണ്ടു ബാർ അറ്റണ്ടർ പീറ്റർ പറഞ്ഞു സാർ ഇന്ന് പതിവിലും നേരത്തെ ആണല്ലോ? അതിനു ഉത്തരം പറയാതെ എന്റെ കണ്ണുകൾ അയാളെ തിരഞ്ഞു കൊണ്ടേ ഇരുന്നു . പറഞ്ഞ പോലെ തന്നെ അയാൾ കൃതമായി എന്നെ തേടി എത്തി . കുറച്ചു നേരമായി അല്ലെ കാത്തിരിക്കുന്നു . വല്ലാത്ത ചിരിയോടെ അയാൾ ചോദിച്ചു . ജീവൻ  ഉത്തരം ഒന്നും പറഞ്ഞില്ല. പിന്നെ  അയാൾ ആ പഴയ സഞ്ചി തുറന്നു ഒരു കവർ എടുത്ത് നീട്ടി. ഇത് നിങ്ങൾക്കുള്ളത് ആണ്. നിങ്ങൾക്ക്  മാത്രം അയാൾ വീണ്ടും വിക്രതമായി ചിരിച്ചു. ജീവൻ അയാളോടായി ചോദിച്ചു നിങ്ങൾ എനിക്ക് തന്ന പോലെ അല്ല എന്നോടു പറഞ്ഞ പോലെ വേറെ ആർക്കെങ്കിലും അവരുടെ മരണ ദിനം പറഞ്ഞു കൊടുത്തിട്ടുണ്ടോ? . അതിനും അയാളുടെ ആ അളിഞ്ഞ ചിരി ആയിരുന്നു അവനുള്ള ഉത്തരം. പിന്നെ വെച്ച് വെച്ച് അയാൾ പതിയെ അവിടെ നിന്ന് പോയി.

ആ കവർ തുറക്കുവാൻ ഉള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല . ഒരു പക്ഷെ തന്റെ അവസാന ദിനം ഇന്നനെങ്കിലോ? അത് മല്ല എങ്കിൽ ഇനി തനിക്കു വിരൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം ആണ് ഉള്ളതെങ്കിലോ . മീര യെയും , മകൾ
 അച്ചുവിനെയും , എനിക്ക് ഓർമ വന്നു . താൻ ഇല്ലാതെ അവർ എങ്ങനെ സഹിക്കും. മീര തന്നെ സ്നേഹിച്ച പോലെ താൻ ഒരിക്കലും അവളെ സ്നേഹിച്ചിട്ടില്ല . എന്നിട്ടും ഒരു ഉപാധിയും ഇല്ലാതെ അവൾ തന്നെ സ്നേഹിക്കുന്നു. ഒരു പരിഭവം കുടാതെ . ഇപ്പോൾ ഈ നിമിഷങ്ങളിൽ താൻ അറിയുന്നു അവളുടെ പ്രേമം , "സ്നേഹം  വേദനാജനകം ആണ് . നെഞ്ച് പിളർക്കുന്ന പോലെ  വേദനജനകം ".  ഈർച്ച വാൾ കൊണ്ട് മുറിച്ചാലും ഒരു പക്ഷെ ഇത്രയ്ക്കു വേദനിക്കില്ല .  ചങ്ക് പിളർക്കുന്ന വേദന. മീര  ഇതെങ്ങനെ സഹിക്കും. ആറാം ക്ലാസിൽ എത്തും മുമ്പേ അച്ഛൻ നഷ്ടപെടുക എന്ന് പറഞ്ഞാൽ അച്ചുവിന്റെ വേദന എന്തായിരിക്കും. എനിക്ക് ഓർക്കുവാൻ കഴിഞ്ഞില്ല .

പക്ഷെ അന്ന് ഞാൻ തന്നെ  ഒരു തിരുമാനത്തിൽ എത്തി. ഇനിയുള്ള ദിനങ്ങൾ  എങ്കിലും അത് വിരൽ ഏണ്ണാവുന്നത് ആണെങ്കിലും അത് അവർക്ക് വേണ്ടി ചിലവിടാം.ഒരു പക്ഷെ എനിക്ക് കൊടുക്കുവാൻ കഴിയുന്ന എറ്റവും നല്ല ദിനങ്ങൾ ആയിരിക്കാം അവ.


തിരിച്ചു പോകുമ്പോൾ ഞാൻ ആ കത്ത് വലിച്ചു കീറി കാറ്റിൽ പറത്തി . കടല്സു കഷ്ണങ്ങൾ വായുവിൽ അമ്മാനമാടി താഴേക്ക് പതിച്ചു.   എന്റെ മരണം തിരുമാനികുവാൻ അയാള്ക്ക് എന്തർഹത . ഈ ലോകം എനിക്കും, നിനക്കും,
നമുക്കും ചേർന്നതല്ലേ? അപ്പോൾ എന്റെ ജീവിതത്തിന്റെ കാവൽ സൂക്ഷിപ്പുകാരൻ ഞാൻ മാത്രമാണ് . അതിനു വേറൊരു അപരിചിതന്റെയും ആവശ്യം ഇല്ല.

ആ സംഭവം നടന്നു കഴിഞ്ഞിട്ടു  ഇപ്പോൾ വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു . . എന്റെ ജാതകം പ്രവചിക്കുവാൻ വന്ന അപരിചിതനോട് എനിക്ക് തീരാത്ത നന്ദി യുണ്ട്.  ഇപ്പോൾ കുടുംബവും , ഓഫീസും ഒരു പോലെ കൊണ്ട് പോകുവാൻ എനിക്ക് കഴിയുനുണ്ട്. ഓഫീസിനെക്കാൾ ഒരു പടി കുടുതൽ ഞാൻ കുടുംബത്തിനു വേണ്ടി ചിലവഴിക്കാറുണ്ട് .പുറത്തേക്കുള്ള ഔടിങ്ങും , മോളെയും കൊണ്ട് പാർകിൽ പോവുകയും എല്ലാം ഇപ്പോൾ എന്ടെ  ദിനചര്യകളിൽ അലിഞ്ഞു നില്ക്കുന്നു. ആരാണ്  എന്ന് അറിയാതെ  എവിടെ നിന്നോ വന്ന ഒരാൾ , ഒരു പക്ഷെ ജീവിതം എന്താണ് എന്ന് എനിക്ക് പറഞ്ഞു തരിക ആയിരുന്നോ അയാളുടെ ഉദ്ദേശം?

അടുത്തു കിടക്കുന്ന മീരയുടെ  കൈകൾ എന്റെ നെഞ്ജിലേക്ക്  എടുത്തു വച്ച് പതിയെ ഞാനും കണ്ണുകൾ അടച്ചു.


.

2014, ജൂൺ 9, തിങ്കളാഴ്‌ച

ഇഷ്ടമാണ് പക്ഷെ (കഥ )ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് ഒരു പാടു നേരമായി കാണും. മരുന്നിന്റെയും, ലോഷന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. കണ്ണടച്ചു മനസ്സിൽ പ്രാർത്ഥിച്ചു ദൈവമേ രവിക്ക് ഒന്നും വരുത്തല്ലേ എന്ന്. അതിനിടക്ക് വിമൽഒരു  വട്ടം വിളിച്ചു ചോദിച്ചു , രവിയുടെ അവസ്ഥ എങ്ങനെ ഉണ്ട് എന്നറിയുവാൻ ?.രാവിലെ ഇവിടെ കൊണ്ടുവന്നാക്കിയിട്ടു പോയതാണ് വിമൽ.  വീണ ചേച്ചിയുടെ ഫോണ്‍ അറ്റൻഡ് ചെയ്തത് വിമൽ ആയിരുന്നു.

അതിനിടെ ഒന്ന് രണ്ടു വട്ടം സിസ്റ്റർ,  തിയെറ്റ്റിന് പുറത്തു വരികയും തിരക്കിട്ട്  വീണ്ടും അകത്തേക്ക് കയറി പോകുകയും ചെയ്തു. വല്ലാത്ത ഉൽഘണ്ട. സമയം    കടന്നു പോയി കൊണ്ടേ ഇരിക്കുന്നു. പിന്നെ സിസ്റ്റർ വീണ്ടും  പുറത്തു വന്നപ്പോൾ ചോദിച്ചു എന്തായി എന്ന് ?  ഇല്ല ഓപ്പേറേഷൻ  കഴിഞ്ഞിട്ടില്ല . പിന്നെ എന്തൊക്കെയോ മരുന്നുകളുമായി  അവർ വീണ്ടും ഓപ്പറെഷൻ തിയെറ്ററിലേക്ക്  കയറി പോയി .  നാല് സീറ്റ് അപ്പുറത്ത് തളർന്നിരിക്കുന്ന രവിയുടെ അച്ഛൻ. കൈ പത്തി കൊണ്ട്  മുറിഞ്ഞ വീഴുന്ന കണ്ണുനീർ  ഇടക്ക് തുടക്കുന്നുണ്ട് .  കുറച്ചു മുമ്പ് വരെ ചേച്ചി എന്ന് തോന്നിപ്പിക്കുന്ന സ്ത്രീ ഉണ്ടായിരുന്നു.  ഇത്ര നേരവും ഇവിടെ ഇരുന്നും   കരഞ്ഞും , നെടു വീർ പ്പിട്ടും   , വ്യസനിച്ചു  ഒക്കെ ഇരുന്ന അവരെ പിന്നെ ആരോക്കയെ ചേർന്ന്   മുറിയിൽ കൊണ്ടുപോയി ആക്കി. അവർ വല്ലാതെ തളർന്നിടുണ്ടായിരുന്നു .

ഇന്ന് രാവിലെ  വീണ ചേച്ചി വിളിച്ചു പറയുംപോഴാണ് താൻ വിവരം അറിയുനത്.  രവിക്ക് എന്തോ അക്സിടെന്റ്റ് പറ്റി . സിറ്റി ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത് . നീ ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കണം ,നവീൻ ചേട്ടന് ആകെ ഒരു സമാധാനവും ഇല്ല. ഹോസ്പിറ്റലിൽ വന്നപ്പോൾ ആണ് വിവരം മുഴുവനും അറിയാൻ കഴിഞ്ഞത്.

 രാത്രി രവി ഒടിച്ച കാർ നിയന്ത്രണം വിട്ടു ഏതോ തമിഴൻ ലോറിയിൽ  ഇടിച്ചതാണത്രേ. ഭാര്യമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാ?  അവന്റെ വിവാഹ ബന്ധം അത്ര സുഘകര മായിരുന്നില്ല എന്ന് നേരത്തെ കേട്ടിരുന്നു. അവനു ചേർന്ന ഭാര്യ  ആയിരുനില്ല വിനിത. അവർ തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ  വ്യതാസം  ഉണ്ടായിരുന്നു. സാമ്പത്തികമായി  അത്രയൊന്നും ഉന്നതിയിൽ ആയിരുന്നില്ല വിനിതയുറെ കുടുംബവും. പക്ഷെ പണ്ട് തൊട്ടേ ഒരു പിടി വാശി ക്കാരി ആയിരുന്നു വിനിത.  അവനു അവൾ ഒരു സമാധാനവും കൊടുക്കുന്നില്ല എന്നൊക്കെ പണ്ട് അമ്മായി വീണ ചേച്ചി പറഞ്ഞു അറിവുണ്ട്.  നേരത്തെ പിരിയാൻ തുടങ്ങിയ അവരെ വീടുകാർ വീണ്ടും കൂട്ടി   ചേർത്തതാ.  രാത്രി വഴക്കിട്ട്  സഹിക്കുവാൻ വയ്യാതെ വീട്ടിൽ നിന്നിറങ്ങിയതാ. ഇറങ്ങും മുമ്പേ അവൻ അമ്മയെ വിളിച്ചിരുന്നു. എല്ലാവർക്കും അവന്റെ അവസ്ഥ നന്നായി അറിയാമായിരുന്നു. അമ്മ  പറഞ്ഞതാ, രാവിലെ പോന്നാൽ മതി എന്ന്. അത് കൂട്ടാക്കാതെ പുറപ്പെടതാ . സമയം അല്ലാതെ എന്താ. അത്രയും ആയുസ്സേ അവനു  നീക്കി വച്ചിടുണ്ടാവുകയുള്ളോ ? വീണ്ടും വീണ്ടും ഇതേ പല്ലവി അപ്പുറത്ത് ഇരിക്കുന്ന കാർന്നോരു കണ്ടവരോടൊക്കെ പറയുന്നുണ്ടായിരുന്നു. വല്ലാതെ വീർപ്പ് മുട്ടുന്ന പോലെ തോന്നി.


 മടുത്തപ്പോൾ അവൾ  അപ്പുറത്തെ അവിടെ നിന്നും മാറി ഇരുന്നു. അന്ന് ഉത്സവകാലം ആയിരുന്നു. അമ്മയുടെ നാട്  മാവേലിക്കര  ആണ്.  തങ്ങൾ എറണാനകുളത്തു താമസിക്കുന്ന കൊണ്ട്  വെക്കെഷൻ വന്നാൽ ഉടനെ തന്നെ നാട്ടിലേക്കു ഒരു പോക്കുണ്ട്. അവിടെ ആണ് അമ്മയുടെ തറവാട് . അമ്മുമ്മയും, വലിയമ്മയും, അമ്മാവനും എല്ലാം അവിടെ തറവാട്ടിൽ തന്നെ . നാട്ടിൻ പുറമായത് കൊണ്ട് വർഷത്തിൽ ഒന്നോ , രണ്ടോ തവണ ചെല്ലുംപോഴും  അവിടുത്തെ  നാട്ടുകാർക്ക്‌.തന്നെ കണ്ടു നല്ല പരിചയം ആണ്.   . അമ്പലത്തിലും മറ്റും പോകുമ്പോൾ വഴിയിൽ വച്ച് ആരെ കണ്ടാലും വലിയമ്മ  പറയും അനിയത്തിയുടെ മകളാ . സ്കൂൾ അടച്ചപോൾ  വന്നതാ എന്നൊക്കെ.   ഒരു പരിചയം പോലും ഇല്ലെങ്കിലും നാട്ടുകാർ  ചിരിച്ചു പരിചിതമായ ഭാവതോടെ സംസാരിക്കും . വർത്ത്മാനത്തിൻ ഇടെ റോഡിലും, തൊടിയിലും നീട്ടി തുപ്പി, മുറുക്കാൻ കറ പല്ലിൽ ചാലിച്ച അമ്മമ്മ മാർ . ചിലര് പറയും തങ്കത്തിന്റെ തനി പകർപ്പാണ് എന്നൊക്കെ. വലിയമ്മയുറെയും , വലിയഛൻടെയും ഒറ്റ മോളായിരുന്നു വീണ ചേച്ചി.  തന്നെ ക്കാൾ നാല് വയസ്സ് മൂപ്പുണ്ട് . ഒറ്റ മോളായത് കൊണ്ട് കുറച്ചു പുന്നരിച്ചാണ് ചേച്ചിയെ വളർത്തിയത്‌. . അത് കൊണ്ട് തന്നെ   വീണ ചേച്ചിക്ക് കുറച്ചു കുറുമ്പ് കുടുത ൽ ആണ്. എന്നാലും ചേച്ചിക്ക് തന്നെ വലിയ കാര്യം ആണ് , വീണ ചേച്ചിയുടെ കൂടെ  കാവിലെ അൻപൊലി മഹോത്സവം കാണുവാൻ പോകുവാൻ തനിക്കു വലിയ ഇഷ്ടമായിരുന്നു.എറണാകുളത്   ഉള്ള അമ്പലങ്ങളിൽ അൻപൊലി ചടങ്ങ് ഇല്ല. ദേവിയെ എഴുനള്ളിച്ചു കൊണ്ട് വരുകയും, യാത്ര അയക്കുകയും ചെയുന്ന ചടങ്ങ്. നാട്ടിൽ ഉള്ള സകല ജനങ്ങളും കൂടും , ഭക്തി നിര്ഭരമായ ആ ചടങ്ങ് കാണുവാൻ .  പോറ്റി എന്ന് അറിയപെടുന്ന തിരുമേനി മുമ്പിലും , പിന്നെ വേറൊരു തിരുമേനി  പിറകിലും ആയി പല്ലക്ക് പൊലെ യുള്ള ദേവിയുടെ  തിടുമ്പ്  ഏറ്റി ദേവിയെ  എഴുന്നള്ളിച്ചു കൊണ്ട് നടക്കും. തിടുമ്പ് എറ്റുന്ന പോറ്റിയുടെ വൈഭവം കാണേണ്ട കാഴ്ച തന്നെ യാണ്. അന്യ ദെശങ്ങളിൽ ഉള്ളവർ പോലും ഉത്സവ സമയത്ത് ലീവ് എടുത്തു ഈ കളിയാട്ടം കാണുവാൻ എത്തും

തോളിൽ അമ്മയെ  എഴുന്നെള്ളിച്ച്‌   തിരുമേനി ഇടതോട്ടും, വലത്തോട്ടും തോള്  ചെരിച്ച് ,  ഓടിയും , നടന്നും , നൃത്ത ചുവടുകൾ വച്ചും ദേവിയെ എഴുനള്ളികുന്ന കാഴ്ച അത് കാണേണ്ടത് തന്നെ യാണ്.  വല്ലാത്ത ഒരു  സിദ്ധി തന്നെയാണ്  . കൈ കൊണ്ട് തൊടാതെ, തോള് ചെരിക്കുംപോൾ ഇപ്പോൾ താഴെ വീഴും എന്നാ മട്ടിൽ പൂർണമായും ദേവിയെ ഏറ്റി പിന്നെ വീണ്ടും എതിർ വശത്തേക്ക് ചരിച്ചു ബാലന്സ് ചെയുന്ന രീതി. പോറ്റി മാരുടെ  തോളിൽ അമ്മികുഴയുടെ  വലിപത്തിൽ  വലിയ തഴമ്പ് ഉണ്ടാകും. അൻപൊലി ഏറ്റിയ  അനുഭവം തഴംബായി രുപപെടുന്നതയിരിക്കാം. അപൂർവ  സിദ്ധിയും, ദൈവീകതയും, ആർപ്പണ മനോ ഭാവവും ഒരുമിച്ചു ചെരുന്നവർക്ക് മാത്രമേ   ദേവിയെ മനസിലേക്ക് ആവാഹിച്ചു ഇരുത്തുവാൻ കഴിയുകയുള്ളൂ. മനസിലേക്ക് ആവാഹിച്ചു കഴിഞ്ഞാൽ  ചെണ്ടയുടെ താളത്തിന് അനുസരിച്ച് അറിയാതെ തന്നെ കാൽ ചുവടു വച്ച് ചാഞ്ഞും  , ചെരിഞ്ഞും  നൃത്ത ചുവടുകൾ വച്ച് മണി ക്കുറൂകളോളം പോറ്റിമാർ ആ തിടുമ്പ് തോളത് എറ്റി ഒരു ക്ഷീണവും ഇല്ലാതെ  അവർ  നടക്കും.  സാധാരണ ഗതിയിൽ ആ തിടുമ്പ് എറ്റിയാൽ അഞ്ചു മിനുട്ടിനുള്ളിൽ അവ താഴെ വയ്ക്കും . അത്രയ്ക്ക് ഭാര കുടുതൽ ഉണ്ടാവക്ക്.   ഭഗവതി കടാക്ഷം ഉള്ളവർക്ക്  മാത്രം ചെയുവാൻ കഴിയുന്ന അപൂർവ സിദ്ധി. ഇതെല്ലം കണ്ടാൽ എതൊരു നിരീശ്വര വാദിയും അമ്മയുടെ ഭക്തനായി മാറും . അതിൽ ഒരു സംശയും വേണ്ട .

അന്ന് താൻ പ്രീ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്ന സമയം. വീണ ചേച്ചി MSC ഫസ്റ്റ് ഇയറും. അൻപൊലി കൂട്ടത്തിൻ ഇടെ  നടക്കുമ്പോൾ ആണ് നവീൻ ചേട്ടനെ ആദ്യമായി കാണുനതു. നല്ല കട്ടി മീശ ഒക്കെ ആയി,   ഉയരം ഉള്ള, ബട്ടന്സു തുറന്നു നെഞ്ചിൽ തിളങ്ങുന്ന സ്വർണമാല അണിഞ്ഞു സിനിമ നടാൻ ജോസിന്റെ ച്ചായ ഉള്ള   ഒരാൾ വീണ ചേച്ചിയോട് സംസാരിക്കുവാൻ വന്നു. കൂടെ മെലിഞ്ഞിട്ടു അല്പം വെളുത്ത ഒരു പയ്യനും ഉണ്ടായിരുന്നു. ചിരിക്കും പോൾ    ചെറിയ നുണക്കുഴി വിടർത്തുന്ന ഒരു പയ്യൻ , ചേച്ചി പരിചയ പെടുത്തി കൊടുത്തത് ഓർമ യുണ്ട് . ഇത് എന്റെ കസിൻ , എറണാകുളത്ത് നിന്ന് വന്നതാ .   തിരിച്ചു അയാളും പരിചയ   പെടുത്തി ഇത് എന്റെ കസിൻ രവി , ഇവിടെ ഹരിപ്പാട്ടു ആണ്  ഇവന്റെ വീട്. ഇവനും അൻപൊലി കാണുവാൻ വന്നതാ.   പോകുന്ന വഴി വീണ ചേച്ചിയോട് ചോദിച്ചു , ആരാ അവര് എതിരെയുള്ള വീടിലെ ചേട്ടൻ  ആണെന്നും . ചേച്ചിയുടെ ക്കൂട്ടുകാരി ഗോപികയുടെ മൂത്ത സഹോദരൻ ആണെന്നും പിന്നെ  ഹോളണ്ടിൽ എന്തോ ജോലി ഒക്കെ  തരമായി  നിൽക്കുക ആണെന്നു ചേച്ചി പറഞ്ഞു.   പിന്നെ ഒന്ന് രണ്ടു  വട്ടം കൂടി നവീൻ ചേട്ടനെ കണ്ടു. അപ്പോഴെല്ലാം ചേട്ടന്റെ കൂടെ  നിഴൽ പോലെ രവിയും  ഉണ്ടായിരുന്നു. ചേച്ചിയുടെയും , ചെട്ടന്റെയും പെരുമാറ്റത്തിൽ എനിക്ക് അന്ന് തന്നെ   ഒരു സംശയം തോന്നിയിരുന്നു. ഞാൻ നേരിട്ട് ചോദിച്ചപോൾ ചേച്ചി ആദ്യം ഒഴിഞ്ഞു മാറി. പക്ഷെ ചേച്ചി തന്നെ നവീൻ ചേട്ടനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു. ആദ്യം  ഒക്കെ എതിർപ്പ് ഉണ്ടായെങ്കിലും, . നല്ല ഒരു ജോലി തരമായത് കൊണ്ട് തന്നെ  അവസാനം വലിയച്ചനും, വലിയമ്മയും ആ വിവാഹത്തിന് സമ്മതിച്ചു

അടുത്ത വർഷം ഞാൻ bscക്ക്  സൈന്റ്റ്‌ തേരേസസിൽ  ചേർന്നു . ഒരു ദിവസം അമ്മയും , അച്ഛനും ഇല്ലാത്ത നേരം അപ്പോഴാണ് ആ ഫോണ്‍ കോൾ  എന്നെ തേടി വന്നത്. മറുതലക്കൽ  രവി ആയിരുന്നു. ഒരു മുഘവരയും കൂടാതെ രവി എന്നോടു പറഞ്ഞു എനിക്ക് തന്നെ ഇഷ്ടം ആണ് എന്ന്. ഞാൻ ആകെ വല്ലാതായി. ആദ്യമായി ഒരു പുരുഷൻ ഫോണിലൂടെ യാണെങ്കിലും  ഇഷ്ടമാണ് എന്ന് പറഞ്ഞാൽ ഏതു പെണ്ണിന്റെയും മനസ്സ് ഒന്ന് ഇളകും. ഒന്നും മിണ്ടാതെ പകച്ചു നിന്ന നേരം രവി വീണ്ടും ചോദിച്ചു , തനിക്കും എന്നെ ഇഷ്ടം അല്ലെ? എന്റെ മനസ്സും ഒന്ന് പതറി എന്നത് സത്യം. പിന്നെ ഒരു പെണ്ണും ഒരു പുരുഷനോടും പ്രേമം ആദ്യം തന്നെ ഏറ്റു പറയുക ഇല്ലല്ലോ. ഞാൻ രവിയോട് തീർത്തു പറഞ്ഞു മേലാൽ രവി എന്നെ വിളിച്ചു പോകരുത് എന്ന്. മാത്രവും അല്ല ഞാൻ രവിയെ ഒന്ന് ഭയ പെടുത്തുകയും ചെയ്തു , ഇനി വിളിച്ചാൽ ഞാൻ അച്ഛനോട് പറയും , പിന്നെ എന്താ സംഭവിക്കുന്ന എന്ന് എനിക്ക് പറയാൻ കഴിയില്ല എന്ന്. അത് ഏറ്റു എന്ന് തോന്നി. സ്വതവേ ഭീരു ആയിരുന്നു രവി. അതുകൊണ്ടാകാം  പിന്നെ കുറെ ദിവസങ്ങൾ  രവി വിളിച്ചില്ല. പിന്നെ ഒരിക്കൽ കൂടി രവി വിളിച്ചു. എന്റെ തിരുമാനം അനുകൂല മല്ല എന്ന് കണ്ടിട്ടാകണം പിന്നെ രവി എന്നെ വിളിച്ചില്ല. അതിനിടെ വീണ ചേച്ചിയുടെയും, നവീൻ ചേട്ടന്റെയും വിവാഹം കഴിയുകയും അവർ ഹോളണ്ടിലേക്ക് പോവുകയും ചെയ്തു. അവരുടെ വിവാഹത്തിൽ പങ്കു കൊള്ളുവാൻ ഞാനും പോയിരുന്നു. അന്ന്  രവിയെ കണ്ടെങ്കിലും രവി പരിചയ ഭാവം നടിച്ചില്ല. അതെനിക്ക് ആശ്വാസ മാവുകയും ചെയ്തു. കുറച്ചു മാസങ്ങള്ക്ക് ശേഷം വീണ ചേച്ചി എന്നെ ഹോളണ്ടിൽ നിന്നും വിളിച്ചു.  നവീൻ ചേട്ടനോട് രവി പറഞ്ഞത്രേ , രവിക്ക് നിന്നെ ഇഷ്ടമാണത്രെ . അവനു നിന്നെ വിവാഹം കഴിക്കുവാൻ ആഗ്രഹം ഉണ്ട് എന്നൊക്കെ. ചേച്ചി ചോദിച്ചു നിനക്ക് അങ്ങനെ വല്ലതും ഉണ്ടോടി എന്ന്? ഉണ്ടെങ്കിൽ ഞാൻ നിന്റെ അമ്മയോട് സംസാരിക്കാം എന്നൊക്കെ.  ഞാൻ വെറുതെ ചിരിച്ചു തള്ളി.

 തനിക്കു രവിയോട് വെറുപ്പ് ഒന്നും ഉണ്ടായിരുന്നില്ല. രവിയുടെ തമാശകൾ  തനിക്കും  ഇഷ്ടമായിരുന്നു.  പിന്നെ താൻ പട്ടണത്തിൽ വളർന്നു കൊണ്ടാകാം കുറച്ചും കൂടി പ്രാക്റ്റികൽ ആയിരുന്നു. സ്ഥിരമായി ജോലി ഇല്ലാത്ത ഒരാളെ വിവാഹം കഴിക്കുവാൻ അച്ഛനും അമ്മയും സമ്മതിക്കില്ല എന്ന് തിരിച്ചറിവ് . ഇവ യൊക്കെ ആകാം രവിയോട് അന്ന് അനുകൂല മനോഭാവം കാണിക്കാതതിൻ കാരണം. പക്ഷെ മനസിന്റെ ഒരു കോണിൽ തനിക്കു രവിയോട്  ഇഷ്ടം ഉണ്ടായിരുന്നോ?  അതും അറിയില്ല. കോളേജും , പുതിയ ക്കുട്ടുകാരികളും  ഒക്കെ ആയപോൾ ഒരു പുതിയ ലോകം തുറന്ന മട്ടായി . രവിയെ പിന്നെ കാണാത്തത് കൊണ്ടാകാം പതിയെ താൻ ആ കഥ മറന്നു. പിന്നൊരിക്കലും രവിയെ കണ്ടിട്ടില്ല. ഡിഗ്രി പാസ്സായി കഴിഞ്ഞപോൾ ആണ്  വിമലിന്റെ ആലോചന വരുന്നത്. അമ്മയുടെ കൂടെ ജോലി ചെയുന്ന സുലോചന ആന്ടിയുടെ മകൻ. നല്ല കുടുംബം, നല്ല സാമ്പത്തിക ഭദ്രത അങ്ങനെ ആ വിവാഹം നടന്നു. അതിനിടെ നാട്ടിൽ പോയപോൾ ആരോ പറഞ്ഞറിഞ്ഞു  രവിയുടെ വിവാഹം കഴിഞ്ഞു എന്നും അവർ തമ്മിൽ അത്ര സ്വര ചേർച്ച യില്ല എന്നും ഒക്കെ . അല്ലെങ്കിലും നാട്ടിൻ പുറത്തു എഷണികൾക്ക് ഒരു പഞ്ഞവും ഇല്ലല്ലോ.


കുറെ നേരം കഴിഞ്ഞപോൾ വാതിൽ തുറന്നു  ഡോക്ടർ പുറത്തേക്കു വരുന്നത് കണ്ടു.  തല കുമ്പിട്ടു , ക്ഷീണിതൻ  ആയി പുറത്തു നില്കുന്ന ആരോടോ പറയുന്ന കേട്ടൂ . സോറി, ഞങ്ങള്ക്ക്  ചെയ്യുവാൻ ആവുന്നതൊക്കെ  ഒക്കെ ചെയ്തു. പക്ഷെ  , ഇവിടെ കൊണ്ട് വരും മുമ്പേ രക്തം ഒരു പാടു വാർന്നു പോയിരുന്നു.  പിന്നെ ഒന്നും കേട്ടില്ല , അതിനു മുമ്പേ ആരൊക്കെയോ ഉറക്കെ കരയുന്ന ശബ്ദം കേട്ടു .  തല ചുറ്റുന്ന പോലെ തോന്നി. ആരൊക്കെയോ അകത്തേക്ക് ബോഡി കാണുവാനായി പോകുന്നുണ്ടായിരുന്നു. അവിടെ ഇരിക്കുന്ന ഒരു സ്ത്രീ തന്നെ നോക്കി പറഞ്ഞു , അകത്തു പോയി കാണേണ്ടേ? .വരുന്നോ എന്ന് .

 ഇല്ല . തനിക്കു കാണേണ്ട , തന്റെ മനസ്സിൽ  ചിരിക്കുബോൾ നുണ ക്കുഴി വിരിയുന്ന  ആ പഴയ മുറി മീശക്കാരന്റെ  രൂപം ആണ് ഉള്ളത്  . അതിനി മാറ്റി   ചതഞ്ഞ അരഞ്ഞ , മുറി പാടുകളാൽ , മുഖം തുന്നി കെട്ടിയ  , ചോര പാടുകൾ പൂണ്ട രവിയുടെ വേറൊരു മുഖം  പ്രതിഷ്ടി ക്കേണ്ടേ . അത് കാണാൻ തനിക്കു കരുത്തി ല്ല.  ആരോടും  ഒന്നും മിണ്ടാതെ , കൈയിലെ കർ ചീഫ് കൊണ്ട്  കവിളിനെ തഴുകിയ കണ്ണ് നീര് തുടച്ചു പതിയെ ഹോസ്പിറ്റലിനു പുറത്തേക്കു നടന്നു.

2014, ജൂൺ 2, തിങ്കളാഴ്‌ച

കയ്പും മധുരവും (കഥ)
സാധാരണ   റ്റ്യു ഷൻ കഴിഞ്ഞു വിജയൻ സാർ എത്തുമ്പോൾ എന്നും രാത്രി പതിനൊന്നു മണി കഴിയും. ചില കുട്ടികളുടെ വീട്ടിൽ പോയി ആണ് സാർ പഠി പ്പികുന്നത് , സാർ വീട്ടിൽ  എത്തും മുമ്പേ , സാറിനു കഴിക്കുവാൻ ഉള്ള ഭക്ഷണം എടുത്തു വച്ചിട്ട് ച്ച് രമണി ടീച്ചർ  ഉറങ്ങുകയാണ് പതിവ് . പക്ഷെ അന്ന് ടീച്ചർ  ഉറങ്ങിയിട്ടുണ്ടയിരുന്നില്ല. പൊതുവെ എന്തെങ്കിലും അത്യാവശം ഉള്ള കാര്യങ്ങൾ പറയുവാൻ ഉണ്ടെങ്കിൽ മാത്രം ആണ്   ടീച്ചർ   ഉറങ്ങാതെ കാത്തിരിക്കുന്നനത്  .രമണിടീച്ചറും  സാറും ഒരേ   സ്കുളിൾ തന്നെ ആണ് പഠി പ്പിക്കുനത് . സാറിൻറെ വിഷയം കണക്കും , ടീച്ചറുടെ  വിഷയം ഇംഗ്ലീഷും ആണെന്ന് മാത്രം.     ഊണ് വിളബുന്നതിൻ  ഇടെ   ടീച്ചർ പറഞ്ഞു, ഇന്ന് അരുണ്‍ വിളിച്ചിരുന്നു. അവനു എന്തോ അത്യാവശമായ   കാര്യം സംസാരിക്കുവാൻ ഉണ്ടത്രേ. സാർ അവരെ നോക്കി ചോദിച്ചു ?. എന്ത് കാര്യം? അവൻ   കൂടുത ൽ ഒന്നും പറഞ്ഞില്ല . പക്ഷെ എനിക്ക് സംശയം അവൻ എല്ലാം അറിഞ്ഞോ എന്നാണ്. വിവാഹത്തിന് ഇനി അധികം നാളുകൾ ഒന്നും ഇല്ലല്ലോ. ഒന്നും മിണ്ടാതെ ഊണ്   കഴിക്കുന്ന നിറുത്തി സാർ എഴുനേറ്റു. 

----------------------------------------------------------------------------------------------------------------


വിമാനം പതിയെ നെടുംബാശേരി എയർപോർട്ടിൽ ലാൻഡ്‌ ചെയ്തു .അയാൾ അവിടുന്നു തന്നെ ഒരു ടാക്സി വിളിച്ചു. പിന്നെ പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു.  പറഞ്ഞു കൊടുത്തപ്പോൾ  ഡ്രൈവറിനു  അറിവുള്ള പോലെ തോന്നി. പുറത്തു നല്ല ചൂട്.   റേഡിയോ മാൻഗോ അവതരികയുടെ കിളി കൊഞ്ചൽ കേൾക്കാം . വേനൽ ചൂടിൽ വരണ്ട പാട ശേഖരങ്ങൾ അകന്നു പോകുന്നത് ജനൽ ചില്ലയിലൂടെ അയാൾ കണ്ടു. . കൃഷി ഇറക്കിയിട്ടു വർഷങ്ങൾ ആയി കാണും. ടാക്സി കുതിച്ചു പായുന്നു. ബാക്ക് സീറ്റിലെക്കു ചാരി ഇരുന്നു  ശേഷം അയാൾ പതിയെ  കണ്ണുകൾ അടച്ചു.

 തഴ പായയിൽ കിടത്തിയ അച്ഛന്റെ ശരീരം. ബോധം മറയുകയും പിന്നെ വീണ്ടും വാവിട്ടു കരയുകയും ചെയുന്ന അമ്മ. ആ  അമ്മയെ ചുറ്റി പിടിച്ച് കരയുന്ന പത്തു വയസ്സുകാരൻ . തന്നെയും, അമ്മയെയും , കൂടെ പിറപ്പുകളായ രണ്ടു സഹോദരികളെയും തനിച്ചു ആക്കിയിട്ടു അച്ഛൻ ഒറ്റയ്ക്ക് യാത്ര ആയി. ഏൽപി  സ്കൂളിലെ ടീച്ചർ ആയിരുന്നു അമ്മ, ടീച്ചർ അമ്മ എന്ന് കുട്ടികൾ അടക്കം വിളിക്കുന്ന അമ്മ. കുട്ടികളെ  എല്ലാവരെയും മക്കളായി സ്നേഹിക്കുന്ന ടീച്ചറമ്മ. ഒരിക്കൽ പോലും അമ്മയുടെ കൈയിൽ വടി കണ്ടിട്ടില്ല. എത്ര വികൃതി കുട്ടികൾ ആണെങ്കിലും അമ്മയുടെ മുമ്പിൽ അവർ അനുസരണക്കാരായി   മാറും 
 മേനോൻ മാഷ് അമ്മയോട് ചോദിക്കുന്ന കേട്ടിടുണ്ട് , ടീച്ചർ വല്ല മന്ത്രവാദം പഠിച്ചിടുണ്ടോ , ഈ എരണം കേട്ട കുട്ടികൾ എങ്ങനെ ഇത്ര സാധുക്കളായി പെരുമാറുന്നു.   അമ്മ മറുപടി പറയുന്ന കേട്ടിടുണ്ട് അതിനു മാഷ് , മാഷിന്റെ മുശേട്ട  സ്വഭാവം  ഒന്ന് മാറ്റിയാൽ തന്നെ കുട്ടികൾ മാറും? ഉവ് ഉവ്വേ?  മേനോൻ മാഷ് വെറുതെ മൂളി.

അച്ഛന്റെ മരണം വല്ലാത്ത ശൂന്യത ആണ് സൃഷ്ടിച്ചത് . അമ്മയുടെ ജോലി ഉള്ളത് കൊണ്ട് കുടുംബം പട്ടിണി കിടന്നില്ല.  അച്ഛൻ ഇല്ല എന്നുള്ള ബോധം കൊണ്ട് തന്നെ  ആവാം , ഉത്തരവാദിത്തങ്ങളെ നേരിടുവാൻ മനസിനെ പരിശീലിപ്പിച്ചു എടുത്തു. രമണി പലപ്പോഴും പറയാറുണ്ട് ഒരു തമാശ കേട്ടാൽ പോലും തനിക്കു ചിരിക്കുവാൻ അറിയില്ല എന്നാണ്. മധുരത്തെക്കാൾ കയ്പ് നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോയതിനാലാകണം മനസ്സിൽ തമാശകൾ ക്കൊട്ടും സ്ഥാനം ഉണ്ടായിരുന്നില്ല.  പഠിക്കണം , എത്രയും വേഗം  ഒരു ജോലി സമ്പാദിക്കണം .  അച്ഛൻ  ഇല്ല എന്ന് വിഷമം അറിയിക്കാതെ അനിയത്തി മാരെ പഠിപ്പികണം . ഈ ഒരൊറ്റ ചിന്തയെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ദിന രാത്രങ്ങൾ കടന്നു പോയി. പ്രീ ഡിഗ്രി ക്ക് തൊട്ടേ   റ്റ്യു ഷൻ എടുത്തു തുടങ്ങിയതാണ് . അമ്മയെ കണ്ടു വളന്നു കൊണ്ടാകാം    അധ്യാപകൻ ആവണം എന്ന മോഹം അന്നേ മനസ്സിൽ തളിരിട്ടിരുന്നു. 

പതുക്കെ പതുക്കെ ആ വലിയ ആഘാതത്തിൽ നിന്നും കര കയറാൻ തുടങ്ങിയ  നാളുകൾ .പക്ഷെ വിധിയുടെ കളി തട്ടിൽ മനുഷ്യൻ നിസ്സഹയാൻ ആണല്ലോ . വേദനയെ കടിച്ചമർത്തുവാൻ ശീലിച്ച അമ്മ വേദന കൊണ്ട് പിടയുനത് കണ്ടു നിന്നിടുണ്ട്. വൈകി ആണ് ആ സത്യം അറിഞ്ഞത് അർബുദം അമ്മയെ കാർന്നു തിന്നു കഴിഞ്ഞിരിക്കുന്നു എന്ന്. അമ്മയുടെ വേദന കാണാൻ വയ്യാതെ ഒറ്റയ്ക്ക്  മുറിയിൽ ഇരുന്ന കരഞ്ഞ ദിനങ്ങൾ .  ഈശ്വരനെ വിളിച്ചു  പ്രാർത്തിച്ച  ദിവസങ്ങൾ .  പക്ഷെ അവിടെയും വിധി തങ്ങൾക്കു എതിരായിരുന്നു.     b s c ക്ക് പഠി ക്കുംപോളാണ് അമ്മയുടെ മരണം സംഭവിച്ചത്. പൂജാ  മുറിയിൽ വിഗ്രഹങ്ങൾ തട്ടി തെറുപ്പിച്ച   ഈശ്വരനെ ശപിച്ച ദിനങ്ങൾ . പ്രീ ഡിഗ്രി ക്ക് പഠിക്കുന്ന വിമലയും ,    പത്തിൽ പഠിക്കുന്ന ലതികയും. അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കൂടെ  ചേർന്നു  നിന്ന്  കരഞ്ഞ ദിനങ്ങൾ . മനസീൽ  നിന്നും പുറത്താക്കിയ ആ ഈശ്വരൻ തന്നെ കരുത്തേകി. വീടിലെ പശു കറവയും , പിന്നെ തന്റെ റ്റ്യുഷനും ഒക്കെ ആയി പഠിത്തം  തുടർന്നു .  തൊടിയിലും , പറമ്പിലും    ആവശ്യത്തിൽ കൂടുതൽ പച്ച കറികൾ വിളഞ്ഞു നിന്നിരുന്നു. അമ്മ  നട്ടു വളർത്തിയ സസ്യങ്ങൾ എല്ലാം അറിഞ്ഞു ഫലം തന്നു. ഒരു പക്ഷെ പരിണിത ഭലത്തെ കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരിക്കാം. . അമ്മ പോയപോൾ ആ സ്ഥാനം പിന്നെ വിമലക്കായി.  പശുവിനു തീറ്റ കൊടുക്കലും, പച്ച കറി തോട്ടം നോക്കുനതും എല്ലാം അവൾ ഒറ്റയ്ക്ക് ഏറ്റെടുത്തു .

M S C  c കഴിഞ്ഞു താൻ പാരലൽ കോളേജിൽ പടിപ്പികുമ്പോളാണു അമ്മാമ്മ ഒരു കല്യാണ ആലോചന കൊണ്ട് വരുന്നത്‌. ഗവണ്മെന്റ് ഓഫീസിൽ u d ക്ലാർക്ക് ആയ ദിനേശൻ . നല്ല പയ്യൻ , എല്ലാം കൊണ്ട് ചേർന്ന ബന്ധം എന്ന് കേട്ടപോൾ ആലോചിച്ചു. ജാതക പൊരുത്തവും ഉത്തമം. അങ്ങനെ ആ വിവാഹം തിരുമാനിച്ചു ഉറപ്പിച്ചു. അവൾ ബി s c ക്ക് പഠിക്കുമ്പോൾ ആയിരുന്നു അത്. വിവാഹം കഴിഞ്ഞും പഠനം തുടരാൻ എന്ന് പറഞ്ഞെങ്കിലും പിന്നെ ഒന്നും നടന്നില്ല. അതിനിടെ അവൾ ഗർ ഭിണി ആവുകയും ചെയ്തു. എല്ലാം ഒത്തു ചേർന്ന ജാതകം ,  ജോത്സ്യൻ ശങ്കര നാരായണ പണിക്കർ ചേർച്ച നോക്കിയാ  ജാതകം , എന്നിട്ടെഎന്തെ ആരും അത്  കാണാതെ പോയത്? അവളുടെ വിധി. എന്തിനും ഏതിനും നമുക്ക് കൂട്ട് പിടിക്കുവാൻ ഈ രണ്ടക്ഷരം ഉണ്ടല്ലോ. ഒരു സ്കൂടർ അക്സിടെന്റിൽ തീരുവാൻ ആയിരുന്നു ദിനേശന്റെ വിധി. അന്ന് നനുത്ത ചാറ്റൽ മഴ ഉണ്ടായിരുന്നു.  രാത്രിയുടെ ഇരുണ്ട വെളിച്ചത്തിൽ   സ്കൂടർ ഓടിച്ചു പോകുമ്പോൾ എതിരെ നിന്ന വന്ന പോത്തിൻ കൂട്ടം വട്ടം  ചാടിയതാ, അന്നൊക്കെ രാത്രി കൊല്ലുവാൻ കൊണ്ട് പോകുന്ന പോത്തുകളെയും, കാളയെയും വഴിയിലൂടെ  തെളിച്ചു കൊണ്ട് പോകുമായിരുന്നു. ഒരു  തമിഴൻ ചെക്കൻ ആയിരുന്നു പോത്തിനെയും കൊണ്ട് പോയത്. നിയന്ത്രണം വിട്ട സ്കൂട്ർ മറിഞ്ഞു തല ഒരു മൈൽ കുറ്റിയിൽ ചെന്നിടിച്ചു. പേടി കൊണ്ടെന്തോ അവൻ  അത് കാണാത്ത പോലെ പോയി.   രാത്രി ആയതു കൊണ്ട്  മണിക്കുറുകളോളം റോഡിൽ കിടന്നു. രക്തം വാർന്നു, വാർന്ന്  , ബോധം അറ്റ് കുറെ കിടന്നിടുണ്ടാകണം എന്നാണ് ഡോക്ടർ പറഞ്ഞത്.അതിനിടെ തനിക്കു കോളേജു ലെക്ചർ ആയി ജോലി കിട്ടി. വിമല പതിയെ ജീവിതവുമായി പൊരുത്ത പെടുവാൻ തുടങ്ങി. ലതികയുടെ വിവാഹം കഴിഞ്ഞു അവൾ അമേര്ക്കയിലേക്ക് പോയി. പിന്നെ ആയിരുന്നു തന്റെയും രമണിയുടെയും വിവാഹം. പ്രീ ഡിഗ്രിക്ക് ടുഷൻ എടുത്തു തുടങ്ങിയ ബന്ധം വിവാഹത്തിൽ കലാശിച്ചു.  പിന്നെയാണ്  ഖത്തറിലെ ബ്രിട്ടീഷ്‌ സ്കൂളിൽ ജോലി കിട്ടുനത്. രണ്ടു പേര്ക്കും ഒരുമിച്ചു ജോലി തര പെട്ടപോൾ ഘത്തറിലേക്ക് പറന്നു.  രമണി ഇടക്ക് പരിഭവം പറയും , വിമലയും കുട്ടികളും കഴിഞ്ഞേ തനിക്കു എന്തും ഉള്ളു എന്ന്. ഒരു പരിധി വരെ അത് സത്യം ആയിരുന്നു. അവളുടെ കുട്ടികളെ പഠിപ്പികണം , നല്ല നിലയിൽ എത്തിക്കണം എന്നുള്ള പ്രാർത്ഥന തന്നെ ആയിരുന്നു ജീവിതം. കുട്ടികൾ രണ്ടു പേരും  രമ്യയും , സൌമ്യയും നന്നായി പഠിക്കുമായിരുന്നു. സൗമ്യക്കു  ഇൻഫോസിസിൽ ജോലി തര പെടുകയും ചെയ്തു. പേര് പോലെ തന്നെ സൗമ്യ ആയിരുന്നു. സൗമ്യ എങ്കിൽ രമ്യ നേരെ മറിച്ചായിരുന്നു. അവളും എൻ ജി നീ യ റിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നു.  കാര്യങ്ങൾ മുൻ കൂട്ടി കാണാനും അതിനനുസരിച്ച് പ്രവർത്തിക്കുവാനും  രമ്യക്ക് ഒരു മിടുക്ക് ഉണ്ടായിരുന്നു. മുന്ന് പെണ്ണുങ്ങൾ മാത്രമുള്ള വീട്ടിൽ വളർന്നു കൊണ്ടാകാം സൗമ്യ കൂടെ യുള്ള സഹപ്രവർത്തകരോട് പോലും വ്യക്തമായി അകലം പാലിച്ചിരുന്നു. . അതിനിടെ ഗോപലാൻ നായര് സൗമ്യക്കു ഒരു വിവാഹ ആലോചനയുമായി വരുന്നത്‌. കുട്ടിയെ അവർക്ക് ഇഷ്ടപ്പെട്ടു എന്നും , വീട്ടുകാരെയും , സാമ്പത്തിക സ്ഥിതിയും എല്ലാം നന്നായി അറിയുന്നവർ ആണെന്നുള്ളത്‌ കൊണ്ടും തന്നെ യാണ്   ആ വിവാഹം തിരുമാനിച്ചു ഉറപ്പിച്ചത്. പക്ഷെ വിവാഹ നിശ്ചയത്തിനു ശേഷം സൌമ്യയുടെ സ്വഭാവം വല്ലാതെ മാറി. അവൾ വല്ലാതെ പരുഷമായി പെരു മാറാൻ തുടങ്ങി. വീട്ടിൽ മുറി അടച്ചു ചിന്തയിൽ  മുഴുകി. വല്ലാത്ത മൌനം , ചിലപ്പോൾ പൊട്ടി തെറിക്കും, ചിലപ്പോൾ തീരെ മിണ്ടാട്ട മില്ല.  വിമലക്ക് വല്ലാത്ത ഭയം തോന്നി തുടങ്ങി ഇരുന്നു. ഒരു ദിവസം സൗമ്യ തീർത്തു പറഞ്ഞു അവൾക്കു ഈ വിവാഹം വേണ്ട എന്ന്. എന്താണ് കാരണം എന്ന് എത്ര ചോദിച്ചിട്ടും സൗമ്യ പറയുന്നില്ല. ഒരു തരത്തിലും അവൾക്കു വേറെ ഒരു ബന്ധം ഉണ്ടാകുവാൻ തരമില്ല. എങ്കിലും മിണ്ടാപൂച്ച കലം ഉടക്കില്ല എന്ന് ആര് കണ്ടു. രമണിയൊടു അവൾക്കു മാതൃ സഹജം ആയ സ്നേഹം തന്നെ യാണ് . രമണി വിളിച്ചപോൾ അവൾ ചോദിച്ചു അമ്മായിക്ക് .എന്നെയാണോ അതോ എന്റെ വിവാഹം നടത്തി കാണുവാൻ ആണോ താല്പര്യം. രമണി തിരിച്ചു    ചോദിച്ചു എന്ത് ചോദ്യമാ  മോളെ ഞങ്ങള്ക്ക് എല്ലാവർക്കും നീ സന്തോഷമായി ഇരിക്കണം  എന്ന് തന്നെ അല്ലെ വിചാരം. നിനക്ക് അറിയാമല്ലോ നിന്റെ അമ്മാവനെ , നീ കഴിഞ്ഞിട്ടല്ലെ  ഇവിടത്തെ മാലുവിനെ കാണുന്നത് . പക്ഷെ അവൾ തറപ്പിച്ചു പറഞ്ഞു ഈ  വിവാഹം നടക്കുക ആണെങ്കിൽ നിങ്ങൾ കാണുന്നത് എന്റെ ശവ ശരീരം ആയിരിക്കും. വിവാഹ ബന്ധത്തിൽ അവൾക്കു താല്പര്യം ഇല്ല. ഒരു ഭർത്താവു എന്ന രീതിയിൽ അരുണിനെ സങ്കല്പികുവാൻ അവൾക്കു ആവുന്നില്ല. ആണുങ്ങൾ എല്ലാവരും ഒരേ തര ക്കാരാണത്രേ?. അല്ലെങ്കിൽ അരുണ്‍ ചോദിക്കില്ലാരുന്നില്ലല്ലോ  വിവാഹം കഴിഞ്ഞു എവിടെ യാണ് ഹണി മൂണീനു   പോകേണ്ടത് എന്ന്?. രമണി അവളെ പറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചു , വിവാഹം കഴിഞ്ഞാൽ ഇതെല്ലം പതിവാണെന്നും , ഇതൊക്കെ വിവാഹ ജീവിത ത്തിന്റെ ഭാഗം ആണെന്നും . പക്ഷെ ഒരു തരത്തിലും അവൾ വഴങ്ങുന്നുണ്ടയിരുന്നില്ല . 

 അവളുടെ നിബന്ധന ഒന്ന് മാത്രമായിരുന്നു ഈ കല്യാണം നടക്കില്ല എന്ന് ഇപ്പോൾ തന്നെ അരുണിന്റെ വീട്ടുകാരെ വിളിച്ചു പറയണം. അവസാനം ഗത്യന്തരം ഇല്ലാതെ രമണി പറഞ്ഞു , അമ്മാവൻ വരട്ടെ ഞാൻ പറയാം. മോൾ ആയിട്ട് തല്ക്കാലം ഒന്നും പറയേണ്ട.  ഇതെല്ലം കഴിഞപ്പോൾ തന്നെ ആണ് അരുണും  വിളിക്കുനത്‌. അരുണ്‍ ഒരു പക്ഷെ എല്ലാം അറിഞ്ഞിട്ടുണ്ടാകും . ഇനി ഈ വിവാഹം വേണ്ട എന്ന് പറയുവാൻ ആണോ അവൻ തന്നോടു  സംസാ രികണം എന്ന് ആവശ്യപെട്ടതു . അവന്റെ ഭാഗം നോകിയാലും കുറ്റം പറയുവാൻ കഴിയില്ല. അതോ ഇനി ഇത് ഒരവസരം ആക്കി  സ്ത്രീ ധനം വല്ലതും കൂട്ടി മേടിക്കുവാൻ ആണോ. ഇപ്പോഴാതെ തലമുറ മുഴുവനും ബന്ധങ്ങൾ വില കൽപ്പിക്കാത്തവർ ആണല്ലോ . ഇനി അരുണും  അത്തര ക്കാരൻ  ആവുമോ ?

സാർ വീടെത്തി. എന്ന് ടാക്സി ക്കരാൻ പറഞ്ഞപോൾ ആണ്  അയാൾ  ചിന്തകളിൽ നിന്ന് ഉണർന്നത് .വിമല താൻ വരുന്നതും കാത്തു ഉമ്മറ പടിയിൽ തന്നെ ഉണ്ടായിരുന്നു. കാശു കൊടുത്ത ടാക്സി ക്കാരനെ പറഞ്ഞു വിട്ടു. പിന്നെ വിമലയോടായി ചോദിച്ചു സൗമ്യ എവിടെ ?  ഇല്ല അവൾ വന്നിട്ടില്ല . അല്പം സമയത്തിനുള്ളിൽ അവൾ ഓഫീസിൽ നിന്നും വരും. വിമലയുടെ ദയനീയമായ നോട്ടം അയാളെ തളർത്തി . അയാൾ  മനസ്സിൽ ആലോചിച്ചു ഈശ്വരന് പരീക്ഷിച്ചു മതി ആയില്ലേ? അത്രയ്ക്ക് പാപം ഇവൾ ചെയ്തീട്ടുണ്ടോ. അവൾ കരയുന്ന പോലെ പറഞ്ഞു ഏട്ടൻ എങ്ങനെ   എങ്കിലും അവളെ പറഞ്ഞു സമ്മതിപ്പികണം . അയാൾ വെറുതെ മൂളി.   ചായ കുടിച്ചു കഴിഞ്ഞു അയാൾ അരുണിനെ വിളിച്ചു .  അയാൾ ചോദിച്ചു നാളെ അരുണിന് ഇവിടം വരെ ഒന്ന് വരുവാൻ പറ്റുമോ. വരം എന്ന് അരുണ്‍  അറിയിച്ചു. അന്നയാൾ സൌമ്യോടു ഒന്നും തന്നെ ചോദിച്ചില്ല. 

പിറ്റേന്ന് രാവിലെ അരുണ്‍ വന്നു. അരുണിനെ അയാൾ പണിത അടച്ചു പൂട്ടി കിടക്കുന്ന അടുത്ത പറമ്പിലെ സ്വന്തം വീടിലേക്ക്‌ കൊണ്ടുപോയി. പോകും വഴിയെ അയാൾ വിമലോയോടു പറഞ്ഞു , അരുണ്‍ വന്ന വിവരം സൌമ്യോടു പറയേണ്ട , പരിചയക്കാർ  ആരോ വന്നു എന്ന് പറഞ്ഞാൽ മതി. അവളോടു രണ്ടു ചായ അങ്ങോട്ടേക്ക് കൊണ്ടുവരാൻ പറയു. എങ്ങനെ തുടങ്ങണം എന്നറിയാതെ അയാൾ നിന്ന്.  അരുണിനും അറിയില്ല എന്ത് പറയണം  എന്ന് തോന്നി.  പിന്നെ അയാൾ പറഞ്ഞു അരുണ്‍ വിളിച്ചിരുന്നു അല്ലെ. ഉം അവൻ വെറുതെ മൂളി.  പിന്നെയും നീണ്ട മൌനം. 

അയാൾ പറഞ്ഞു തുടങ്ങി. സൌമ്യുടെ മനോഭാവം അരുണിനും  കുറച്ചൊക്കെ അറിയാമല്ലോ. ഉവ്വ് . ഞാൻ വിളിക്കുമ്പോൾ ഇപ്പോൾ സൌമ്യ ഫോണ്‍ എടുക്കുന്നില്ല. എനിക്കറിയാം ഇപ്പോൾ സൌമ്യക്ക്‌ ഈ വിവാഹത്തിന് താല്പര്യം ഇല്ല എന്ന്. അരുണ്‍ പറഞ്ഞു നിറുത്തി.

 അച്ഛൻ ഇല്ലാതെ വളർന്ന കുട്ടികൾ അല്ലെ. അത് കൊണ്ട് തന്നെ ആ ചെറിയ കുറവുകൾ അവരിൽ കാണും. അവൾക്കു ഓർമ വച്ചപ്പോഴെക്കും ദിനേശൻ പോയിരുന്നു. പിന്നെ  വിമല സഹിച്ച കഷ്ടപാടു ഞാൻ കണ്ടിടുണ്ട്. അവർ മുന്ന് പേരും മാത്രമുള്ള ജീവിതം അതയുമായിരുന്നല്ലോ ഇത്രകാലം. സൌമ്യക്ക്‌ പെട്ടെന്ന് ഈ ഒരു തിരുമാനതിലേക്ക് എത്തി ചേരുവാൻ കഴിയാത്ത അവസ്ഥ. അതാണ് ഇപ്പോൾ എന്നെ വ്വീഷമിപ്പികുനത്. അവളെ ഞാൻ ഇത് വരെ വേദനിപ്പിച്ചിട്ടില്ല. എങ്ങനെ അവളെ പറഞ്ഞു മനസിലാക്കണം എന്നും എനിക്കറിയില്ല .    

അരുണ്‍ പതിയെ പറഞ്ഞു . എനിക്ക് കുറച്ചൊക്കെ മനസിലാക്കുവാൻ കഴിയും സാർ  . പക്ഷെ എന്റെ വീട്ടുകാര്ക്ക് ചിലപ്പോൾ അത് സാധിച്ചില്ല എന്ന് വരാം . . സൌമ്യയെ  എനിക്ക് ഇപ്പോഴും ഇഷ്ടം തന്നെ യാണ്. എനിക്ക് ഒരു വിവാഹ ജീവിതം ഉണ്ടെങ്കിൽ അത് സൌമ്യോടു ഒപ്പം തന്നെ ആയിരിക്കും.  ഇനി ഈ വിവാഹം കുറച്ചു നീട്ടി വയ്ക്കണം എന്നുണ്ടെങ്കിൽ അതിനും ഞാൻ തൈയ്യാ റാണ് . സൌമ്യ മാനസികമായി എന്ന് പൊരുത്തപെടുന്നോ അന്ന് നടത്താം നമുക്കീ വിവാഹം.  അത് വരെ ഞാനും കാത്തിരിക്കാൻ തൈയ്യാറാണ് .  സാർ തന്നെ പറഞ്ഞില്ലേ ആണുങ്ങൾ ഇല്ലാതെ,  മുന്ന് പെണ്ണുങ്ങൾ മാത്രം ഉള്ള ഒരു വീട്ടിൽ വളർന്നു കൊണ്ടാകാം എന്ന് .  പക്ഷെ ആ വീട്ടിൽ  ആരെങ്കിലും വേണ്ടേ സാർ ഒരു തുണക്കയി . ആലോചിച്ചാൽ സൗമ്യക്കു ഇതെല്ലം മനസ്സിൽ ആകും.  നമുക്ക് സമയം കൊടുക്കാം. ഒരു  കൌന്സിലിങ്ങിന്റെയും ആവശ്യം വേണം എന്ന് എനിക്ക് തോന്നുനില്ല. ജീവിതം എന്ന് പറയുന്നത് കയ്പും മധുരവും ചേർന്നതല്ലേ സാറേ? അവൻ വലിയ  തത്വ ഞാനി യെ പോലെ പറഞ്ഞു. എനിക്കുറപ്പുണ്ട് എന്നെങ്കിലും ഒരിക്കൽ  സൗമ്യ എന്റെ സ്നേഹം തിരിച്ചറിയും , എന്നെ മനസിലാക്കും എന്ന്.  അത് വരെ ഞാൻ കാത്തിരുന്നോളം. 

പിന്നെ വീട്ടിൽ എന്ത് പറയും എന്നാണെങ്കിൽ അത് ഞാൻ  മാനേജു ചെയ്തു കൊള്ളം . കുറച്ചും കൂടി കാത്തിരിക്കുവാൻ എന്റെ വീട്ടുകാര്ക്ക് കഴിയും.  
പിന്നെ ഒന്നും പറയാതെ അവൻ പോകാനായി തിരിഞ്ഞു. പിറകിൽ നോക്കിയപോൾ സൗമ്യ , ചായ യുമായി നില്കുന്നു. അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു. അവൻ പറഞ്ഞത് എല്ലാം  അവൾ എല്ലാം കേട്ടു എന്ന് തോന്നുന്നു. അവൻ ഒന്നും  മിണ്ടാതെ ആ ട്രെയിൽ നിന്നും ചായ എടുത്തു കുടിച്ചു.  ചായ കുടിച്ച ശേഷം കപ്പ്  അവൾക്കു കൈ മാറിയിട്ട് ഒരു കള്ള ചിരിയോടെ ഒന്നും മിണ്ടാതെ അവൻ പുറത്തേക്കു പോയി. അവൻ പോകുന്ന നോക്കി അവർ ഇരുവരും നിന്ന്. 

അവളുടെ തോളിൽ കയിട്ടു കൊണ്ട് സാർ പറഞ്ഞു , ഈ ന്യൂ ജെനെറേഷൻ പിള്ളേർ എല്ലാം അത്ര മോശക്കാർ ഒന്നുമല്ല അല്ലെ?  അവളുടെ നനഞ കണ്‍ പീലികളിൽ  പ്രകാശം പടരുന്നത്‌ അയാൾ കണ്ടു. പിന്നെ അയാളുടെ ഉറക്കെ യുള്ള ചിരിയിൽ ചെറു നാണത്തോടെ അവളും അലിഞ്ഞു  ചേർന്നു.