2014, ഫെബ്രുവരി 26, ബുധനാഴ്‌ച

ശിവരാത്രി



ശംഭോ മഹാ ദേവ ശങ്കര ശ്രീകന്ട
ഗൗരി പതേ ദേവ കൈ തൊഴുന്നേ
ശ്രിംഗാരാ  രൂപിയം നിൻ നടനം
എന്നും ഭക്തർ തൻ ചിത്തതിൽ   ആനന്ദം,   അമൃതം

ശംഭോ മഹാ ദേവ ശങ്കര കണ്ഠം
ഗൗരി പതേ ദേവ കൈ തൊഴുന്നേ


അമ്പല കെട്ടിലെ മതിലകത്ത്
സ്വർണ തളികയിൽ നേദിച്ച പൂക്കളുമായി (2)
ഭഗവതി ഹൊമിച്ച ശിവ രാത്രി
ഭവാൻ ത്രി കണ്ണിൽ ഉഴിയുന്ന    ശിവ രാത്രി

ശംഭോ മഹാ ദേവ ശങ്കര ശ്രീകൻട
ഗൗരി പതേ ദേവ കൈ തൊഴുന്നേ

ദേവാദി ദേവകൾ കാത്തിരുന്നു
പ്രാർത്ഥനയോടവർ കൂട്ടിരുന്നു  (2)
ഭക്തർ തൻ സങ്കടം കാണുമ്പോൾ അലിയുന്ന ആ
ഹൃത്തിൻ മാഹാത്മ്യം ഓർത്തിരുന്നു

ശംഭോ മഹാ ദേവ ശങ്കര ശ്രീകൻട
ഗൗരി പതേ ദേവ കൈ തൊഴുന്നേ


ഉള്ളത്തിൽ നിറയുന്ന ഭക്തി തൻ പുഷ്പങ്ങൾ
ചാലിച്ചു ഞാനിന്ന്  നൊംബെടുത്തു  (2)
നന്ദിയെ പോലെ നിന്റെ  ചാരത്തു വാഴുവാൻ
ശംഭോ എനിക്കും വരം   തരണേ

ശംഭോ മഹാ ദേവ ശങ്കര ശ്രീകൻട
ഗൗരി പതേ ദേവ കൈ തൊഴു

ലോകരെ കാക്കുവ്വാൻ ഉഗ്ര  വിഷത്തെ
കണ്ഠത്തിൽ ഏറ്റിയ ദേവ ദേവാ
പഞ്ചാക്ഷരി പൂക്കൾ അർപ്പിച്ചു ഞാനിന്നു
ശുദ്ധിയാൽ ത്രി പാദ  പൂജ ചെയ്യാം (2)


ശംഭോ മഹാ ദേവ ശങ്കര ശ്രീകൻട
ഗൗരി പതേ ദേവ കൈ തൊഴുന്നേ
ശ്രിംഗാരാ  രൂപിയം നിൻ നടനം
എന്നും ഭക്തർ തൻ ചിത്തതിൽ   ആനന്ദം അമൃതം





2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

ദൈവത്തിന്റെ കൈ വിരൽ

കഴിഞ്ഞ ആഴ്ച ആണ് അയാളുടെ ഭാര്യ മരിച്ചത് . അത് ഒരു ആത്മഹത്യ് ആയിരുന്നു .  ബിൽഡിംഗ്‌ മുകളിൽ  നിന്നും ചാടി , പോലീസ് അന്വേഷണം , പത്ര വാർത്തകൾ എല്ലാം. അതൊന്നും അവസാനിച്ചിട്ടില്ല . അവൾക്കു ഡിപ്രഷൻ ആയിരുന്നു. അത് മാത്രമല്ല തനിക്കു വേറെ ഏതോ ബന്ധം ഉള്ളതായും അവൾ സംശയിച്ചിരുന്നു . ഓഫീസിൽ ഇരിക്കുമ്പോഴും ഇടക്കൊക്കെ അവൾ ഫോണ്‍ ചെയ്യും . പിന്നെ പെട്ടെന്ന് വീട്ടി ലേക്ക്‌ വരാൻ ആവശ്യ പെടും . ആദ്യ മൊക്കെ അവളെ പറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചിരുന്നു .

പക്ഷെ എത്ര [പറഞ്ഞിട്ടും അവൾ അയാളെ മനസിലാക്കുവാൻ ശ്രമിച്ചില്ല . ഉയരങ്ങളിൽ നിന്നും എടുത്തു ചാടി സ്വയം ജീവിതം അവസനിപ്പിച്ചി രിപ്പി ക്കുന്നു .ഏതു ഭർത്താവും ആഗ്രഹിക്കുന്നതാണ് ഭാര്യയുടെ സ്നേഹം . പക്ഷെ സ്നേഹം അധിക മായാലും ആപത്താണ് . അതാണല്ലോ അയാളുടെ അനുഭവം .


പോലീസ്പോ  ഇത് പൂർണമായും ഒരു  ആത്മഹത്യാ ആണെന്ന് കരുതുന്നില്ല. അല്ലെങ്കിൽ അവർ അയാളെ തുടർച്ചയായി ചോദ്യം ചെയ്യുക ഇല്ലല്ലോ. അയാൾ പറഞ്ഞ കഥകൾ അവർ വിശ്വസിച്ചോ ? പക്ഷെ ഒന്ന് ഉറപ്പുണ്ട് ഇന്നലെങ്കിൽ നാളെ ആ സത്യം തിരിച്ചു അറിയും എന്ന്.

ഒരു പക്ഷെ ദൈവത്തിന്റെ കൈ വിരൽ ആണോ അയാളെ കൊണ്ടത്‌ ചെയ്യി പ്പിച്ചത് .  നമുക്കും കാത്തിരിക്കാം സത്യം പുറത്തു വരുവോളം . 

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

കർമഫലം



കഴിഞ്ഞ ദിവസം ഗീത ക്ലാസ്സിൽ പോയപ്പോൾ പാർവതി മാം വായിച്ച വരികൾ ഓര്ക്കുന്നു.
Karmanye Vadhikaraste, Ma phaleshou kada chana

കൃഷ്ണൻ അർജുനനോടു പറഞ്ഞ വാക്കുകൾ 
ആർജുനാ , നിനക്ക് കർമം ചെയ്യുവാനെ ആധികാരമുള്ളൂ .   ബാക്കി  ഒന്നിനെ കുറിച്ചും നീ  ചിന്തിക്കേണ്ട ആവശ്യം ഇല്ല 

Ma Karma Phala Hetur Bhurmatey Sangostva Akarmani 
കർമഫലം ഇച്ചിക്കാതെ പ്രവർത്തിക്കുക .

ഇത് തന്നെയല്ലേ കഴിഞ്ഞാഴ്ച ഇന്ക്രിമെന്റിനെ കുറിച്ച് ചോദിച്ചപോൾ ബോസ്സും പറഞ്ഞത് .


2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ്‌ അല്ലാതാക്കി (കവിത)






പണ്ടെൻ അച്ഛൻ കൈ നീട്ടി
ആകാശ പുഴ കാണിച്ചു
ദൂരെ കണ്ടു മാനത്ത് , അരി വാൾ കല പോൽ അമ്പിളിയും
അതിന്റെ കൂടെ ഉദിച്ചു ഉയർന്നു
പൊന്നിൽ പൂത്തൊരു നക്ഷത്രം


വളരും തോറും അറിഞ്ഞു ഞാൻ
പ്രസ്ഥാനത്തിൻ മാഹാത്യമം
ചോര കൊടുത്തും ഉയിര് കൊടുത്തും
പടുത്തുയർത്തിയ പ്രസ്ഥാനം
പാവപ്പെട്ടവനു അന്നം കിട്ടാൻ
പാടു പെടുന്നൊരു പ്രസ്ഥാനം
ധീര സഖാക്കൾ ചീന്തിയ ചോരയിൽ
ചെംകൊടി ചാർത്തിയ പ്രസ്ഥാനം

വിത്ത്‌ നടാനും ഞാറു നടാനും
കന്നു  പൂട്ടാനും ,
 പറയൻ വേണം, പുലയൻ വേണം
ചെറുമി പെണ്ണും വേണം

ജന്മി തിന്മകൾക്കതീതമായി
ജാതി ചിന്തക്കതീതമായി
പട്ടിണി മാറ്റുവാൻ ഒന്ന് ചേർന്നവർ
മുഷ്ടി ചുരുട്ടി ആർത്തു വിളിച്ചു
ഇൻകുലാബ് സിന്ദാബാദ്‌
ഇൻകുലാബ് സിന്ദാബാദ്‌

പാലും തേനും ഒഴുക്കാതെ
ചെംകൊടി എന്തും കൈകളുമായി
അവകാശങ്ങൾ നേടി എടുക്കാൻ
പാർട്ടി നയിച്ചൊരു മുന്നേറ്റം
ജന ലക്ഷങ്ങൾ ഏറ്റു പറഞ്ഞു
ഇൻകുലാബ് സിന്ദാബാദ്‌
ഇൻകുലാബ് സിന്ദാബാദ്‌



.................................................................

കാലം മാറി കഥ മാറി
കോലം കെട്ടിയ പാർടിക്ക് ഒപ്പം
ഓർമ്മകൾ പോലും മൂരാച്ചി


പാർട്ടി വിട്ടവർ "കുലം കുത്തി"
പാർട്ടി പറഞ്ഞാൽ വെട്ടി കൊല്ലും
കാശുള്ളവനെ ഞെക്കി പിഴിയും
കിട്ടിയ ചില്ലി കാശിനു പകരം
ആദർശങ്ങൾ ഒറ്റു കൊടുക്കും
പാർടിക്ക് എന്നും വികസന മന്ത്രം


അഴിമതി  അവമതി എന്തായാലും
ആരുണ്ടിവിടെ ചോദിക്കാൻ?

നാടും വീടും നന്നാവേണ്ട
നന്നാക്കാനായി നോകേണ്ട
കട്ടു മുടിച്ചും , കൂട്ട്  പിടിച്ചും
വോട്ട്  പിടിക്കും എക്കാലം

അഴിമതി  അവമതി എന്തായാലും
ആരുണ്ടിവിടെ ചോദിക്കാൻ?

----------------------------------------------------------------


വളരും തോറും അറിഞ്ഞു ഞാൻ
പ്രസ്ഥാനത്തിൻ "മാഹാത്യമം"
ചോര എടുത്തും വെട്ടി കൊന്നും
പടുത്തുയർത്തും  പ്രസ്ഥാനം
പാവപെട്ടവനു അന്നം മുട്ടാൻ
ഗുണ്ടകൾ വിളയും പ്രസ്ഥാനം

ചുവപ്പ് മാറി ഉണർന്നു മാനം
വീണ്ടും പൂക്കാനായി
അരികിൽ നിൽക്കും മകനെ ചൂണ്ടി
ആകാശ പുഴ കാണിച്ചു  
അവന്റെ ചുണ്ടുകൾ മന്ത്രിച്ചു 

വിരിഞ്ഞു നിൽകും പുലരി പൂവിൽ 
നവ മുകുളങ്ങൾ വിടരട്ടെ 
ഉണർന്ന്  ഏഴുനേൽക്കുന്നു ഞങ്ങൾ  
പുതിയൊരു പുലരിയെ വര വേൽക്കാൻ  











  

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

നാരായണ (ഡിവോഷണൽ )




നാരായണ എന്നാ നാമം
നാവിൽ തുളുമ്പുന്ന നാമം
നാമറിയാതെ നാവിൽ കുടി കൊണ്ടാൽ
വിട്ടു പിരിയാത്ത നാമം
ഇത് നാരായണ എന്നാ നാമം

നാരദരാദി മുനീശ്വര യോഗികൾ
നിത്യം ജപിക്കുന്ന നാമം
ഭക്തർക്ക്‌ മുക്തിയാം ചെന്താമര പോലെ
നീന്തി തുടിക്കുന്ന നാമം
വിശ്വൈക  നാഥനാം വിശ്വ നാഥാൻ പോലും
എന്നും സ്മരികുന്ന നാമം ഇത്
നാരായണ എന്നാ നാമം

പട്ടേരി പാടിനും പൂന്താനതിനും
ഏറെ  പ്രിയംകരമീ  നാമം
പണ്ഡിത പാമാര ഭേദ മില്ലാതെ
ആരും ജപിക്കുന്ന നാമം
മാനവരാശിക്ക് എപ്പോഴും എന്നെന്നും
മാർഗ പ്രദായക മീ നാമം
ഇത് നാരായണ എന്നാ നാമം

തെറ്റും കുറ്റവും ഒക്കെ   ഒക്കെ അകറ്റി
സൽ ഗതി ഏകുന്ന ഏക നാമം
ഭക്തി തൻ ചീന്തിൽ ചേർത്തു ജപിച്ചാൽ
മുക്തി പ്രദായക മീ നാമം
അന്തകൻ വന്നു വിളിക്കുന്ന  നേരത്തും
മോക്ഷ പ്രദായകമീ നാമം  ഇത്

നാരായണ എന്നാ നാമം
നാവിൽ തുളുമ്പുന്ന നാമം
നാമറിയാതെ നാവിൽ കുടി കൊണ്ടാൽ
വിട്ടു പിരിയാത്ത നാമം
ഇത് നാരായണ എന്നാ നാമം




2014, ഫെബ്രുവരി 9, ഞായറാഴ്‌ച

ഏകാന്തം (കഥ)


ആശുപത്രിയുടെ വരാന്തയിലെ ചാരു ബെഞ്ചിൽ ചാഞ്ഞിരുന്നു ഓരോ രോഗികളെയും അവരുടെ കൂടെ വന്നിരിക്കുന്ന ആളുകളെയും നോക്കി ഇരിക്കുകയാണ് ഇപ്പോൾ അയാളുടെ പ്രധാന ജോലി. ഇടയ്ക്കു കോണി പടികൾ കയറി മുകളിലത്തെ ഇടനാഴിയിൽ എത്തി അവിടുത്തെ തിരക്ക് നോക്കി ഇരിക്കും. മുകളിലത്തെ ജനാലയിലൂടെ  നോക്കിയാൽ   അങ്ങ്  അകലെയായി കടലു കാണാം . കടലും , ആകാശവും  ഒരു നേർത്ത
രേഖയായി കൂട്ടിമുട്ടുന്നപോലെ .

വാർഡിന്റെ വരാന്തയിൽ എത്തിയാൽ വിളറിയ  മുഖങ്ങൾ കാണാം . കട്ടിൽ കിട്ടാത്തവർ അവിടെ അവസരം നോക്കി ഇരിക്കുന്നു. ഡെറ്റോളിന്റെ ഗന്ധത്തേക്കാൾ  ഉയർന്നു നില്കുന്നത് രോഗത്തിന്റെ ഗന്ധം ആണെന്ന് തോന്നും. അഴകിയ വ്രണങ്ങളുടെയോ , മലിനമായ ശരീരത്തിന്റെയോ , ചലം പുരണ്ട വസ്ത്രങ്ങളുടെയോ മണം.വറ്റുകൾ പൊങ്ങിയ കഞ്ഞി പത്രം കൊണ്ട് മുമ്പിലൂടെ ഒരു ചെറുക്കൻ നടക്കുന്നു. 

വെള്ളം  പോലെ തോന്നിക്കുന്ന ദ്രാവകം സ്റ്റാൻഡിൽ ഉറപ്പിച്ചു നിറുത്തി അമ്മാവന്റെ ചുളിഞ്ഞ കൈ തണ്ടയിലേക്കു ഇറ്റു  വീഴുന്ന  തുള്ളികളെ നിയന്ത്രിച്ചിരുന്ന നേഴ്‌സ് പുറത്തേക്കു പോയി.

അയാളുടെ അമ്മാവൻ ഈ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിട്ട് ഇപ്പോൾ ഒരാഴ്ചയിൽ ഏറെ ആയി. നാട്ടിൽ ഇപ്പോൾ ചെറുപ്പക്കാരെ കണി കാണുവാൻ ഇല്ലല്ലോ. ഇപ്പോൾ എല്ലാവരും ഒന്നുകിൽ വിദേശത്ത് അല്ലെങ്കിൽ ജോലി സംബന്ധമായി എവിടെയോ, അല്ലെങ്കിൽ  തന്നെ എവിടെയാ അവർക്ക് സമയം. കൂടെ പഠിച്ച എല്ലാവരും ഇപ്പോൾ പുറത്താണ്. അമ്മാവന്റെയും അമ്മായിയുടെയും രണ്ടു മക്കളും പുറത്താണ്. ഒരാൾ ദുബായിലും , മറ്റൊരാൾ സൗദിയിലും.

കുറച്ചു മുമ്പ് ഡോക്ടർ വന്നു അമ്മായിയോട് പറയുന്ന കേട്ടു . എല്ലിന് പൊട്ടൽ   ഉണ്ട്.  പക്ഷെ അതല്ല ഇപ്പോൾ  പ്രശ്നം. ഹാർട്ട് വീക്ക് ആണ്. ഓപ്പറേഷൻ വേണ്ടി വരും. ഇപ്പോഴത്തെ അവസ്ഥയിൽ അതിനു  പറ്റില്ല . ഇത് കഴിഞ്ഞിട്ട്  നോക്കാം .  തല ചെറുതായി ചൊറിഞ്ഞു കൊണ്ട് ഡോക്ടർ പറഞ്ഞു, അല്ലെങ്കിലും അതിനൊന്നും ഇവിടെ സൗകര്യം ഇല്ല.
കാർഡിയോഗ്രാം,സ്കാനിംഗ് ,ബ്ലഡ് ടെസ്റ്റ് , അതൊക്കെ ചെയ്തു നോക്കണം . എന്തായാലും ഇവിടെ വേണ്ട. അത്രയും   പറഞ്ഞിട്ട് ഷൂസിട്ട കാലുകൾ അകന്നു പോയി.

പ്രീഡിഗ്രി തോറ്റ പഠിപ്പ് നിറുത്തിയ അയാൾ മാത്രം ആണ് ഇപ്പോൾ ആ ചുറ്റുവട്ടത്തെ വീട്ടിൽ  അവശേഷിക്കുന്ന ഏകആണ്‍തരി. ഈ അമ്മാവൻ തന്നെ വള്ളി ചൂരലിൽ എത്ര തവണ ചന്തി പുകച്ചിട്ടുണ്ട് . പക്ഷെ
ഒരാവശ്യത്തിനു കടയിൽ പോകുവാനും, ആശുപത്രിയിൽ  നിൽക്കുവാനും പുകഞ്ഞ കൊള്ളിയായി അയാൾ മാത്രം അവശേഷിക്കുന്നു.

മക്കളെ കുറിച്ച് അമ്മായിക്ക് നല്ല ഗർവ്വായിരുന്നു . എത്രയോ തവണ സ്വന്തം മക്കളെ പുകഴ്ത്തിയും തന്നെ താഴ്ത്തിയും അമ്മയോട് അമ്മായി സംസരിച്ചിട്ടുണ്ട് . അന്ന് അവർക്കത്‌ ഒരു രസം ആയിരുന്നു . അന്നും ഇന്നും അയാൾക്കാരോടും മനസിൽ പോലും  ശത്രുത പൊട്ടി മുളച്ചിട്ടില്ല. ഒരു  പക്ഷെ പണ്ടേ തൊട്ടേ   മന്ദൻ  എന്ന വിളിപേർ  ഉൾകൊണ്ടിട്ടായിരിക്കം . വീട്ടുകാർക്കു  വേണ്ടാത്ത  അയാൾ തന്നെ അവർക്കാശ്രയമായി എന്നത് യാഥാർഥ്യം

കുത്തി നോവിച്ച വാക്കുകൾക്കിടയിലും അമ്മയുടെ മൗനം പലപ്പോഴും അയാളെ അത്ഭുതപെടുത്തിയിട്ടുണ്ട്. അമ്മായിയുടെ മുന്നിൽ ഉത്തരങ്ങൾ ഇല്ലാഞ്ഞിട്ടാണോ അതോ അമ്മയുടെ നിസ്സഹായാവസ്ഥ കൊണ്ടാണോ 'അമ്മ അന്ന് ഒരു വാക്ക് പോലും ഉരിയാടാഞ്ഞത്. പലവട്ടം ഇതേ ചോദ്യം അയാൾ ചോദിച്ചിട്ടുണ്ട് . തന്നോട് തന്നെ. അന്ന്  അതിന് ഉത്തരം ഉണ്ടായില്ല. . പക്ഷെ ഇപ്പോൾ അറിയുന്നു. എന്തുകൊണ്ടാണ്  അമ്മ മറുവാക്കുകൾ പറയാഞ്ഞത് എന്ന്.വിളക്കി ചേർക്കുവാൻ കഴിയാത്ത വിധം ബന്ധങ്ങളുടെ കണ്ണി  അറ്റു പോകരുത് എന്ന് കരുതിയാവാം ..

തല്ലു കൊള്ളുവാൻ എന്തെങ്കിലും കാരണം ഉണ്ടായിരുന്നോ, അറിയില്ല, ഇല്ലെങ്കിൽ അതിനുള്ള  കാരണം അയാൾ  തന്നെ ഉണ്ടാക്കുമായിരുന്നു.
പണ്ട് രാഘവേട്ടൻ പറഞ്ഞിട്ട് മച്ചിനകത്തു കയറിയ കാര്യം ഓർത്തു. ഇപ്പോൾ രാഘവേട്ടൻ ദുബായിൽ ആണ്. വലിയ വീട്ടിലെ പെണ്ണിനെ  കെട്ടി അവിടെ കഴിയുന്നു. ആണ്ടിൽ ഒരിക്കൽ വന്നാൽ ആയി .

ഭഗവതി മച്ചിനകത്താണ് . എല്ലാവർക്കും  ഭഗവതിയെ ഭയമാണ് . പക്ഷെ അവനു ഭയമില്ലായിരുന്നു.  എന്തിനു ഭയക്കണം . ഭഗവതി  മനുഷ്യരെ  രക്ഷിക്കുന്നവൾ അല്ലെ?  അപ്പോൾ എന്തിനു ഭയപ്പെടണം.

മച്ചിന്നു  മുന്നിലൂടെ എച്ചിലായിട്ടോ, അയിത്തമായോ നടക്കുവാൻ പാടില്ല . മച്ചിന്റെ  വാതിലിനു നേരെ കിടക്കുവാൻ  പാടില്ല .  എന്തെങ്കിലും ഭഗവതിക്ക് പിടിക്കാത്തത്‌ ചെയ്താൽ പിന്നെ ഓർക്കേണ്ട . വിത്ത് എറിയും.   വിത്ത് എന്നാൽ വസൂരി . ആ ദീനം വന്നാൽ   തീർന്നത് തന്നെ.

മച്ചിനകത്തു ചൊവ്വയും , വെള്ളിയും  വിളക്കു കത്തിക്കുവാൻ അവനു അനുവാദമുണ്ട്. അന്നേ  ദിവസം  അത് ചെയുന്നത് അവനാണ്. കർപ്പൂരം ഉണ്ടെങ്കിൽ അതും  കത്തിക്കാം . കാവിലെ ശാന്തിക്കാരൻ   ചെയ്യും പോലെ കർപ്പൂരം ഉഴിഞ്ഞു പൂജിക്കാം . പക്ഷെ ആഴ്ച്ചയിൽ രണ്ടു ദിവസം മാത്രമേ പറ്റുകയുള്ളു . അതാണ് നിയമം . ബാക്കിയുള്ള ദിനങ്ങൾ എല്ലാം മച്ചിന്റെ   വാതിൽ അടച്ചിട്ടും.

രാഘവേട്ടൻ പറഞ്ഞു,

" എടാ , ഇന്ന്  തിങ്കളാഴ്ച അല്ലെ, നിനക്കു എന്ത് കൊണ്ട്
ഇന്ന് മച്ചിൽ വിളക്കു കത്തിച്ചു കൂടാ? നീ പോയി കത്തിക്ക് . ഭഗവതിക്കിഷ്ടമാകും "

 അങ്ങനെ ഉച്ചക്ക് എല്ലാവരും ഉറങ്ങുന്ന നേരം താനും  , രാഘവേട്ടനും കൂടി മച്ചിനകത്തു കയറുവാൻ തീരുമാനമായി. അടുത്തു  എത്തിയപ്പോൾ രാഘവേട്ടൻ പറഞ്ഞു

"നീ   അകത്തു കയറിക്കോ, ഞാൻ പുറത്തു കാവലിരിക്കാം , ആരെങ്കിലും വന്നാൽ വിസിൽ ഊതാം ."

അകത്തു കയറി വിളക്ക്   കത്തിക്കുന്നതിനിടയിൽ രാഘവേട്ടൻ ഉച്ച  മയക്കത്തിൽ ആയിരുന്ന അമ്മായിയെ വിളിച്ചുണർത്തി . പിന്നെ പോരെ പൂരം.

" അശ്രീകരം. ഭഗവതി പൊറുക്കണമേ . നിന്റെ  തോന്നിവാസം കൊണ്ട് ഈ തറവാട് മുടിക്കും.ഇങ്ങനെ ഒരു മന്ദൻ  ഈ തറവാട്ടിൽ ജനിച്ചല്ലോ. സുകൃതക്ഷയം." എന്നൊക്കെ പറഞ്ഞു വലിയവായിൽ  ഒച്ചയുണ്ടാക്കി.

എന്ത് പറയുവാൻ , വലിയമ്മാവൻ ഉണർന്നു. രാഘവേട്ടൻ ചൂരൽ  എടുത്തു അമ്മാവന് കൊടുത്തു. പിന്നെ  ചന്തി പൊട്ടും വരെ അടിച്ചു.

കുറച്ചു നേരം കഴിഞ്ഞപോൾ അയാളുടെ അരികിലായി വേറെ ഒരാൾ വന്നിരുന്നു. മുടി എല്ലാം നരച്ച  നന്നായി പ്രായം തോന്നിപ്പിക്കുന്ന ഒരു വയസ്സൻ. നരച്ച ജുബ്ബ , ജുബ്ബക്ക് മുകളിലായി  ഒരു രണ്ടാം മുണ്ട് ചുറ്റിയിട്ടുണ്ട് . കട്ടി കണ്ണട  ധരിച് അയാൾക്ക് സിനിമ നടൻ തിലകന്റെ  ഛായ  ഉള്ളതായി തോന്നി . കഴിഞ്ഞ രണ്ടു മുന്ന് ദിവസമായി ഈ മനുഷ്യനെ അയാൾ ഇവിടെ കണ്ടിട്ടുണ്ട് . 102 ലോ 105 ലോ അയാളുടെ ഭാര്യ ആണെന്ന് തോന്നുന്ന സ്ത്രീ അഡ്മിറ്റ്‌ ആയിട്ടുണ്ട്. പലപ്പോഴും വരാന്തകളിലൂടെ നടക്കുമ്പോൾ വാതിൽ തുറന്നിട്ട  മുറികൾ അയാളുടെ കണ്ണുകൾ  ഉഴിയാറുണ്ട് . അത് അത്ര നല്ല ശീലം അല്ലെങ്കിലും , ഇനി ഇപ്പോൾ ശീലവും ശീലക്കേടുകളും മാറ്റുവാൻ പറ്റുമോ .  പക്ഷെ ഇത് വരെ ആ മനുഷനുമയി സംസാരിക്കുവാൻ  കഴിഞ്ഞിട്ടില്ല. അയാൾ വൃദ്ധനെ നോക്കി വെറുതെ ഒന്ന് മുരടു അനക്കി. വൃദ്ധൻ വേറെ ഏതോ ലോകത്താണെന്നു തോന്നിച്ചു .

ആരോടും ഒരു മറയും ഇല്ലാതെ കയറി സംസാരിക്കുന്നതു അയാളുടെ സ്വഭാവം ആയിരുന്നു. അല്ലെങ്കിലും അതിനുള്ള  വകതിരുവല്ലേ അയൾക്കുള്ളു.  അയാൾ പതിയെ വൃദ്ധനെ തൊട്ടു കൊണ്ട് ചോദിച്ചു
"ആരാ   ആശുപത്രിയിൽ ."

 അയാൾ അവനെ തുറിച്ചു നോക്കി പിന്നെ പറഞ്ഞു.

" ജാനകി, എന്റെ ഭാര്യ  "  .പിന്നെയും കുറച്ചു നേരത്തെ മൌനത്തിനു ശേഷം അയാൾ വീണ്ടും   എന്തോ ചോദിച്ചു . വൃദ്ധൻ അത് കേട്ടില്ലേ എന്ന് തോന്നി.

"എന്തൊരു ഉഷ്ണം , "

വൃദ്ധൻ മേൽ മുണ്ട് പതിയെ വീശി. പിന്നെ  പുറത്തേക്കു നോക്കികൊണ്ട്‌  പറഞ്ഞു .

"ചിലപ്പോൾ ഇന്ന് മഴ പെയ്തേക്കും . അതായിരിക്കാം ഇത്രയ്ക്കു ഉഷ്ണം "

അയാൾ വൃദ്ധനെ അനുകൂലിച്ചു പറഞ്ഞു .

"എന്റെ അമ്മാവൻ 112 ൽ ഉണ്ട് . കഴിഞ്ഞ ആഴ്ച  ബാത്ത് റൂമിൽ വഴുക്കി വീണു എല്ല് പൊട്ടി.   മൂന്ന് നാല് ദിവസം കൂടി കിടക്കേണ്ടി വരുമായിരിക്ക്കും
അല്ലെ?"

അയാളുടെ പൊട്ടത്തരത്തിനു എന്തോ വൃദ്ധൻ   ഉത്തരം പറഞ്ഞില്ല .  ഒന്നും പറയാത്തകൊണ്ടാകാം അയാൾ വീണ്ടും ചോദിച്ചു

"അമ്മച്ചിക്കെന്താ പറ്റിയത്?"

കുറച്ചു നേരത്തെ മൌനത്തിനു ശേഷം വൃദ്ധൻ പറഞ്ഞു .

"നെഞ്ച് വേദന എന്ന് പറഞ്ഞു കൊണ്ട് വന്നതാണ്‌ . അറ്റാക്കായിരുന്നു . ഭാഗ്യത്തിന് സമയത്ത് എത്തിക്കുവാൻ പറ്റി . അല്ലെങ്കിൽ എന്റെ ജാനകി "

അയാൾ പറഞ്ഞു നിറുത്തി.


"മക്കൾ ആരും വന്നിട്ടില്ലേ , അരികിൽ ആരേയും കാണാത്തത് കൊണ്ട് ചോദിച്ചതാ . "

" മക്കൾ ",   വൃദ്ധൻ അല്പം അരിശത്തോടെ പറഞ്ഞു നിറുത്തി .

"അതെന്താ?" വൃദ്ധനെ വിടുവാൻ അയാള്ക്ക് ഭാവം ഇല്ലായിരുന്നു.

"ആണായിട്ടും ,  പെണ്ണായിട്ടും ഒരുത്തനേ  ഉള്ളു , ഇപ്പോൾ അവൻ ഞങ്ങളുടെ അടുത്തില്ല . എവിടേയാ എന്ന് ദൈവം തമ്പുരാനേ അറിയൂ. " .

 അയാൾ വ്യസന ഭാവത്താൽ കൈ മലർത്തി .

"അതെന്താ അങ്ങനെ മകൻ ഇപ്പോൾ  എവിടേയാന്നു  , അറിയില്ലേ ?"

"വൃദ്ധൻ പറഞ്ഞു  കോയമ്പത്തൂരിൽ എവിടെയോ ഉണ്ട് എന്ന് തോന്നുന്നു . . കഴിഞ്ഞ ആഴ്ച അനിയന്റെ മകൻ , ശശി  അവനെ ട്രെയിനിൽ വച്ച് കണ്ടിരുന്നു.  അവൻ വന്നു പറഞ്ഞ പ്രകാരം അവൻ ഇപ്പോൾ കോയമ്പത്തൂരിൽ  ആണ്."


"അതെന്താ അവൻ അവിടെ നിൽക്കുന്നതു ഇപ്പോൾ മകൻ തുണ
ആകേണ്ടതല്ലേ ."

" കഴിഞ്ഞാഴ്ച  എനിക്ക് തീരെ വയ്യായിരുന്നു ശശി അക്കാര്യം  അവനോടു പറഞ്ഞു അപ്പോൾ അവൻ പറയുകയാ അവനു ഇങ്ങനെ ഒരു അച്ഛനും അമ്മയും ഇല്ല   എന്ന് കരുതിക്കോളൂ എന്ന്"

 ഒന്നും മനസിലാകാതെ തുറിച്ചു നോക്കിയ അയാളെ നോക്കി വൃദ്ധൻ തുടർന്നു .

"എല്ലാം കർമഫലം , അനുഭവിക്കുക അല്ലാതെ എന്താ."

 പൊട്ടനാണെൻങ്കിലും  അയാൾക്ക് കാര്യം കുറച്ചു പിടി കിട്ടി. ഒറ്റ മകൻ , വിവാഹ ശേഷം ഭാര്യയുടെ  താല്പര്യപ്രകാരം അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചിട്ടുണ്ടാകാം.ഇപ്പോഴത്തെ  സീരിയലുകൾ പറയുന്ന കഥ ഇത് തന്നെയാണല്ലോ.

"വൃദ്ധൻ നിറുത്തുവാൻ തയ്യാറാവാതെ തുടർന്നു . വിവാഹ ശേഷം ഏറെ നാളുകൾ കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാതെ ജാനകിയുടെ നിർബന്ധ പ്രകാരം ആണ് അങ്ങനെ ഒരു സാഹസത്തിനു മുതിർനതു . എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല അവൾ നിര്ബന്ധിച്ചു വയസാൻ കാലത്ത് ഒന്ന് ആശുപത്രി വരെ പോകണം എന്നുണ്ടെങ്കിൽ , ഒന്ന് കൊണ്ട് പോയി ആക്കുവാൻ ആരെങ്കിലും വേണ്ടേ . അവസാനം വൈകിയാണെങ്കിലും ഞാൻ സമ്മതിച്ചു . വൃദ്ധൻ തുടർന്നു .


അങ്ങനെ എന്റെ നാല്പത്തി ആറാം വയസീൽ ആണ് അവനെ ഞങ്ങൾ ദത്ത് എടുക്കുന്നത് .മേരി മാതാ ഓർഫനെജിൽ നിന്നും. ആദ്യം ഒന്നും അവൻ ഞങ്ങളുടെ മകൻ അല്ല എന്ന് പറഞ്ഞിരുന്നില്ല . ഒരു അല്ലലും
അറിയിക്കാതെ ആണ് അവനെ വളർത്തിയത് . ഞാൻ പത്തനാപുരം സ്കൂളിലെ സയൻസ് അദ്ധ്യാപകൻ ആയിരുന്നു. ആ സ്കൂളിലെ ഗണിത   അദ്ധ്യാപിക ആയിരുന്നു ജാനകി. ഞങ്ങുളുടെ ഒരു പ്രേമ വിവാഹം ആയിരൂന്നു.വിവാഹ ശേഷം  അല്പം യാഥാസ്തിക ചിന്താഗതിക്കാരായ ജനകിയുടെ വീടുകാർ ഞങ്ങളിൽ നിന്നും അകന്നു.വീട്ടുകാരെ പിരിഞ്ഞ ജാനകിക്ക് ഇനിയും ഒരു വിഷമം തങ്ങേണ്ടി വരരുത്  എന്ന് കരുതിയാണ് ഇഷ്ടമില്ലാഞ്ഞിട്ടും ആ ദത്തിനു സമ്മത്തിച്ചത് .  അങ്ങനെയാണ്  പ്രതാപൻ   ഞങ്ങളുടെ  ജീവിതത്തിലേക്ക് കടന്നു വരുനത്‌. . സന്തോഷത്തിന്റെ  നാളുകൾ ആയിരുന്നു ആദ്യമൊക്കെ "

പഠനത്തിൽ  അവൻ പിറകോട്ടായിരുന്നു. കൂട്ട് കൂടി നടക്കണം .  എത്ര
ഗുണദോഷിച്ചിട്ടും അവനു യാതൊരു മാറ്റവും ഉണ്ടായില്ല. പിന്നെ പിന്നെ അവനു വലിയ അപകർഷതാ ബോധം തോന്നി  തുടങ്ങിയിരുന്നു . വെളുത്ത അച്ഛനും അമ്മയ്ക്കും ഉണ്ടായ കറുത്ത കുട്ടി . നിറത്തിൽ ഒന്നും കാര്യമില്ല എന്ന് ഞാൻ അവനെ പറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചു. പക്ഷെ പ്രായം ചെല്ലും തോറും അവൻ എങ്ങനയോ ആ സത്യം മനസിലാക്കി.  ഒടുവിൽ അവന്റെ മുമ്പിൽ ഞങ്ങൾ മനസ് തുറന്നു . അതോടെ അവനു ഞങ്ങളോട്  ഒരു വാശി പോലെ. വീട്ടിൽ വന്നാലും മിണ്ടാട്ടം ഒന്നുമില്ല . ഏറെ നേരം കതകു അടച്ചു ഇരിക്കും. എന്തിനും ഏതിനും  കുറ്റം പറയും. അവന്റെ കൂട്ടുകെട്ട് അപകടത്തിൽ ആകുന്നവിധം പാർട്ടി ഗുണ്ടകളും , കൊട്ടേഷൻ അംഗങ്ങളും ഒക്കെ ആയിരുന്നു.  ഞങ്ങൾ എല്ലാവരും ഗുണദോഷിച്ചു , ഇങ്ങനെ നിന്നാൽ അവൻ വല്ല കൊലപാതകക്കേസിലും പ്രതി ആകുമെന്ന് വരെ പറഞ്ഞു.ഇവനെപ്പോലുള്ള പൊട്ടന്മാരെ ആണല്ലോ നേതാക്കൾ  വളർത്തി എടുക്കുന്നത് .

പ്രീഡിഗ്രി പാസ്സായ അവന് വളരെ കഷ്ട പെട്ടിട്ടാണ്  ഒരു എഞ്ചിനീയറിംഗ് സീറ്റ്   പേയ്‌മെന്റ് കോട്ടയിൽ  മേടിച്ചു കൊടുത്തത് . അത് അവനു അനുഗ്രഹമായി . ഹൊസ്റ്റലിൽ ചേർന്ന അവൻ വീടിലേക്ക്‌ വരാതായി.
രൂപ ആവശ്യം ഉള്ളപ്പോൾ അവൻ വിളിച്ചു പറയും .പിന്നെ പിന്നെ ആവശ്യങ്ങൾ കൂടി കൂടി വന്നു . എത്ര രൂപ അയച്ചാലും അവനു മതി ആവില്ല. ബൈക്ക് വേണമെന്ന് നിർബന്ധം പിടിച്ച അവനു ബൈക്കും മേടിച്ചു കൊടുത്തു . എന്നിട്ടും അവന്റെ ആവശ്യങ്ങൾ തീർന്നില്ല.

തല നരച്ച ഞാൻ ഹൊസ്റ്റലിൽ  ചെല്ലുന്നത്  അവനു ഇഷ്ട മായിരുന്നില്ല . കൂടുകരോട് അവൻ എന്നെ പറ്റി പറഞ്ഞത്   ഒരു കെയർട്ടേക്കർ  ആണെന്നാണ് . റാഗിങ്ങ് കേസിൽ പ്രതിയായ അവനെ കോളേജിൽ നിന്നും സസ്പെണ്ട് ചെയ്തു . കോളേജിൽ നിന്നും പുറത്താക്കിയ   അവനെ ഞാൻ ഒരുപാടു വഴക്ക് പറഞ്ഞു. എതിർത്തു പറഞ്ഞ എന്നെ അവൻ തള്ളി താഴെയിട്ടു. അപ്പോൾ ജാനകിയാണ് അവനോട് ഇറങ്ങി പോകുവാൻ  പറഞ്ഞത്. നിന്നെപ്പോലെ ഒരു മകനെ ഞങ്ങൾക്കാവശ്യം ഇല്ല എന്നവൾ തറപ്പിച്ചു റഞ്ഞു. ഇത്രയും കാലം നിന്റെ പാപം ഞങ്ങൾ ക്ഷമിച്ചു . ഇനി വയ്യ . എങ്ങോട്ടു വേണമെങ്കിലും പൊയ്ക്കോളൂ  .


അന്ന്  അവൻ വീട് വിട്ടു ഇറങ്ങിയതാ പിന്നെ ഒരു വിവരവും ഇല്ല. . ഇപ്പോൾ അവൻ പറയുന്നു അവന്റെ ജീവിതം തുലച്ചത് ഞങ്ങൾ ആണത്രേ . ഇനി ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും അവനു വേണ്ട  എന്ന്. എല്ലാം അനുഭവിക്കുക . അല്ലാതെ എന്താ ചെയുക...."

102 ലെ ആരെങ്കിലും ഉണ്ടോ? നേഴ്സ് വിളിക്കുന്ന ശബ്ദം കേട്ട് പതിയെ പതിയെ   കാലുകൾ വച്ച്  വൃദ്ധൻ  പോകുന്നത്  അയാൾ നോക്കിയിരുന്നു.





2014, ഫെബ്രുവരി 8, ശനിയാഴ്‌ച

ഓഫീസ് ബോയ്‌



പണ്ട്  കേട്ട ഒരു തമാശ കഥ ഞാൻ ഇവിടെ ആവർത്തിക്കുന്നു .

ഒരു ജോലിയും കിട്ടാതു കൊണ്ടാണ് അയാൾ ആ കമ്പനിയിൽ 'ഓഫീസ് ബോയ്‌' യുടെ ജോലിക്ക് വേണ്ടി അപേക്ഷിച്ചത് . അവസാനം അയാളെ ഇന്റെർവ്യൂ നു വിളിച്ചു.  അയാളോട് തറ തുടക്കുവാനും , ചായ ഉണ്ടാക്കാനും ,  ചില പേപ്പർ ഫയൽ ചെയുവനും ആവശ്യ പെട്ട്. എല്ലാം കഴിഞ്ഞു അയാളോട് അവസാനം     ഇന്റെർവ്യൂർ   പറഞ്ഞു നിങ്ങളെ സെലക്ട്‌ ചെയ്തിരിക്കുന്നു , ഇനി നിങ്ങളുടെ ഇമെയിൽ അഡ്രസ്‌ പറയു, നിങ്ങൾ ള്ള അപ്ലിക്കേഷൻ ഫോം ഇമെയിൽ ചെയ്തു തരാം എന്ന്. അപ്പോൾ അയാൾ പറഞ്ഞു എനിക്ക് അതിനു ഇമെയിൽ ഇല്ലല്ലോ. ഉടൻ തന്നെ ഇന്റെർവ്യൂർ  അയാളെ നോക്കി പറഞ്ഞു ഇമെയിൽ ഐഡി ഇല്ല എന്ന്  വച്ചാൽ നിങ്ങൾ  ഇല്ല എന്നാണ് അർഥം . അതുകൊണ്ട് നിങ്ങൾ ഈ ജോലിക്ക് അർഹൻ അല്ല. നിരാശനായ അയാൾ തല കുമ്പിട്ടു പുറത്തേക്കു പോയി. അയാള്ക്കാകെ ദേഷ്വും ,  സങ്കടവും  വന്നു. അയാള്ക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. പുറത്തേക്കു പോകുന്ന വഴി അയാൾ ഒരു ചെറിയ സൂപ്പർ മാർകറ്റ്‌ കണ്ടു. അയാൾ പോക്ക്റ്റിൽ കയ്യിട്ടു. ആകെ കൂടി കയിൽ ഉള്ളത് നൂറിന്റെ ഒരു ഒറ്റ നോട്ട് ആണ്. പിന്നെ ഒന്നും അലൊചിക്കാതെ  അയാൾ ആ സൂപ്പർ മാർകറ്റിലെക്കു കയറി. പിന്നെ നൂറു രൂപക്ക് അയാൾ കുറച്ചു് തക്കാളി മേടിച്ചു.പിന്നെ അയാൾ ഓരോരോ ഫ്ലാറ്റുകളിൽ കയറി ഈ തക്കാളി വിൽക്കുവാൻ ആരംഭിച്ചു . ഒരു മണിക്കുറില്ലിൽ   അയാൾ ആ തക്കാളി എല്ലാം വിറ്റു  തീർത്തു . മാത്രവും അല്ല അയാളുടെ കയ്യിൽ  ആദ്യം ഉണ്ടായിരുന്ന 100 രൂപക്ക് പകരം 200 രൂപ കയ്യിൽ വന്നു. അയാൾ പഴയ പരിപാടി വീണ്ടും വീണ്ടും ആവർത്തിച്ചു . അങ്ങനെ മുന്ന് മണികൂറിനുള്ളിൽ അയാളുടെ കയ്യിൽ 600 രൂപ കയ്യിൽ വന്നു.

അത് അയാള്ക്ക് ഒരു തിരിച്ചറിവായിരുന്നു . എന്തിനു മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യണം. അയാൾ ചിന്തിച്ചു .  ചുരുങ്ങിയ കാലം കൊണ്ട് അയാൾ നല്ല ഒരു കച്ചവട കാരനായി പേരെടുത്തു. ഇപ്പോൾ അയാള്ക്ക് കാറുണ്ട്, വലിയ ഓഫീസുണ്ട് , അയാള്ക്ക് വേണ്ടി ജോലി ചെയൂന്ന തൊഴിലാളികൾ ഉണ്ട്.  അഞ്ചു വർഷത്തിനുള്ളിൽ അയാളുടെ കച്ചവടം വളർന്നു പന്തലിച്ചു .

അപ്പോൾ അയാൾ ആലൊചിചു ഇനി ഒരു ഇൻഷുറൻസ് പോളിസി എടുക്കണം , അതിനായി അയാൾ ഒരു  എജന്ടിനെ വിളിപ്പിച്ചു .ഇൻഷുറൻസ് ബ്രൊക്കാറുമായി സംസാരിക്കവേ അയാളോട് എജ്ന്റു  ചോദിച്ചു. കുറച്ചു   ഫൊർമ്സ് ഫിൽ ചെയ്യണം , അതിനു നിങ്ങളുടെ  ഇമെയിൽ ഐ ഡി   ആവശ്യം ഉണ്ട് .  അത് കേട്ട് കച്ചവട കാരൻ പറഞ്ഞു അതിനു എനിക്ക് ഇമെയിൽ ഇല്ലല്ലോ.


എജനറ്  അത്ഭുത ത്തോടെ ചോദിച്ചു ഒരു ഇമെയിൽ  ഐ ഡി  പോലും ഇല്ലാതെ ഇത്രയും വളർച്ച ക്ക് പ്രാപ്തനായ നിങ്ങള്ല്ക് ഒരു ഇമെയിൽ  ഐഡി ഉണ്ടായിരുനെങ്കിൽ  നിങ്ങൾ ഇപ്പോൾ എന്തായി തീർനേനെ?

അല്പം ആലോചിച്ച ശേഷം   കച്ചവട കാരൻ  മറുപടി പറഞ്ഞു . ഇമെയിൽ  ഐഡി   ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഒരു പക്ഷെ ഇപ്പോഴും ഒരു ഓഫീസു ബോയ്‌ ആയി ജോലി ചെയുന്നുണ്ടാകു മായിരിക്കും .




2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

പ്രവാസി (കവിത)


ആകാശ കാഴ്ച കണ്ടു പൊങ്ങി,  താന്നു പറന്ന 
വിമാനത്തിൽ നിന്നും
പെട്ടിയും , ചുമലിൽ ബാഗും തൂക്കി നടക്കുമ്പോൾ ദൂരെയായി കണ്ടു ഞാൻ 
കാത്തു നില്കുന്നെൻ  പ്രാണ പ്രിയയേയും കിടാങ്ങളെയും 

കൈകളാൽ ചേർത്ത് പിടിച്ചു കവിളത്തു   മുത്തി 
ഞാനെൻ സ്നേഹം പങ്കിടവേ 
വീട്ടു മുറ്റതെന്നെ കാത്തു നില്കും  വൃദ്ധയാം മാതാവിൻ 
 കരതലം  നെഞ്ജോടു ചേർക്കവേ
ചുട്ടുപൊള്ളും നെഞ്ചിലെ ചൂടാ ഈർപ്പമാം
കരം ഏറ്റുവാങ്ങവെ 

പെട്ടി തുറന്നെൻ കുട്ടികള്ക്കായി മേടിച്ച 
കളിപാട്ട ക്കൂട്ടങ്ങൾ പൊട്ടിക്കവെ 
മിട്ടായി കടലാസിൽ പൊതിഞ്ഞ  മധുരം പങ്കുവയ്ക്കവേ 
മാൾബറോ സിഗരട്ടിൻ പാക്കറ്റ് അളിയനും
ഈന്ത പഴ കൂട്ടും , സോപും, പൌടറു പെങ്ങൾക്ക്  കൈമാറവെ 
ഇനി ഒന്നുന്മില്ല നൽകാൻ ശൂന്യമാം പെട്ടികുള്ളിലെ 
മുഴിഞ്ഞ പഴംതുണി കെട്ടല്ലതെ 

മിഴി പൂട്ടി തെല്ലൊന്നു വിശ്രമിക്കാൻ
കട്ടിലിൽ ചാരും നേരം
പ്രേമ സ്വരൂപിണി വന്നെൻ കവിളിൽ  ചുംബിച്ചു
എന്തെ എനിക്കൊന്നുമില്ലെ എന്ന് വെറുതെ
പരിഭവം ചൊദിക്കവെ?
ഗാഡമായി പുണർന്നാ മേനിയിൽ  ആഴ്നിറങ്ങവേ 
കാതിൽ മെല്ലെ ചൊല്ലി നിനക്കുള്ളതെല്ലെം
ഒതുങ്ങില്ലല്ലൊ ഓമലെ  വെറും  ഒരു പൊതികുള്ളിൽ

നിനക്ക് നല്കുവാൻ എന്നെ തന്നെ കാത്തു വച്ചു ഞാൻ
പ്രിയേ മൊത്തമായി അങ്ങ് എടുത്തോളു
 ഇനി ഒന്നും ബാക്കി വയ്കാതെ  നീ

പോകാൻ നേരമായി ഇനി  
ഉള്ളിലെ തേങ്ങൽ പൂട്ടി വച്ച് ആ  
പുഞ്ചിരി പൂ മൊട്ടുകൾ പൊഴിച്ചുകൊണ്ടു 
അച്ചാറും,  ചിപ്സും ,   പിന്നെ  മധുരവും 
പൊതിഞ്ഞു വെക്കും പ്രിയതമ തൻ മിഴി  നോക്കി നിൽക്കവേ  
അറിയുന്നുണ്ട് ഞാൻ ആ  മനസിലെ തിരയിളക്കും വൻ കടലിനെ 

ആരുമില്ലാത്ത നേരം നോക്കി പ്രേയസി, 
 അവൾ എൻ മാറിൽ ചാഞ്ഞു  നെഞ്ചു ന്നനക്കവെ 
മിഴി നീരിറ്റു വീഴും കണ്ണിൽ ഒരു ചുടു ചുംബനം നല്കി ചേർത്ത് പിടിക്കവേ എൻ കണ്ണിൽ നോക്കി  ഓർമിപ്പിക്കുന്നവൾ  

ഓർക്കുക   നിങ്ങൾ തൻ നക്ഷത്ര 
മുത്തുകളെ താലോലിച്ചിവിടെ 
ഏകയായി അശോകവനിയിൽ രണ്ടു വർഷം കാത്തിരിപൂ   ഞാൻ 
ഇനിയും ഒരു വസന്തത്തിനായി   

വിട ചൊല്ലി പോകവേ എൻ മനം എന്നോടു 

മന്ത്രിച്ചു കാത്തിരുപ്പു നീ  എൻ പൈതങ്ങൾ ക്കൊപ്പം 
കാത്തിരിക്കാം ഞാൻ ഈ ഓർമ തൻ മന്ദാര ചെപ്പും 
പേറി വീണ്ടും ഒരു വേനൽ മഴയ്ക്കായി  



ദൃശ്യം (നിരൂപണം)





കോടികളുടെ കിലുക്കവുമായി ഒരു മലയാള സിനിമ ഇത് പണ്ട് മാതൃഭൂമി ആഴ്ച പതിപ്പിൽ മുഘ ചിത്ര പേജിൽ വന്ന ഒരു റിപ്പോർട്ട്‌ ആണ്. അത് സിനിമ കിലുക്കം . വലിയ സിനിമ ആസ്വാദകൻ ആയിട്ടും ഞാൻ എന്റെ ബ്ലോഗിൽ ഇതു വരെയും ഒരു സിനിമയെ കുറിച്ചും എഴുതി യിട്ടില്ല.  ഇന്ന് മലയാളത്തിലെ  ഇത് വരെ ഇറങ്ങിയ എല്ലാ ചിത്ര ങ്ങല്‌ ലുറ്റെയും  കളക്ഷൻ  റെകൊർഡുകൾ തകർത്ത ഈ ചിത്രത്തെ പറ്റി എഴുതാം എന്ന് കരുതിയത് ഇത് കൊണ്ട് തന്നെ യാണ് . 

കുറ്റകൃത്യവും ദുരൂഹതയും അന്വേഷണവും മലയാള  സിനിമയില്‍ അത്ര പുതിയ സമവാക്യം ഒന്നുമല്ല . ആദ്യചിത്രമായ ‘ഡിറ്റക്ടീവി’ലുടെയും മുന്നാമത്തെ ചിത്രമായ ‘മെമറീസി’ലൂടെയും ഇത് തെളിയിച്ച സംവിധായകനാണ് ജീത്തു ജോസഫ്. പക്ഷെ ദൃശ്യം ഇവിടെ  വേറിട്ട്‌ നിൽക്കുന്നതു മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത കുടുംബത്രില്ലര്‍ ഗണത്തിലായത് കൊണ്ടാണ്. മലയോരഗ്രാമത്തിലെ സാധാരണ കുടുംബത്തിലുണ്ടാകുന്ന ഗൗരവകരമായ പ്രതിസന്ധി തന്ത്രപരമായി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് ത്രില്ലടിപ്പിക്കും വിധം പറഞ്ഞാണ് ദൃശ്യത്തെ സംവിധായകന് സമ്പന്നമാക്കുന്നത്. കൂട്ടിന് മോഹന്ലാലിനെ അഭിനയവഴക്കവും. ഇവ രണ്ടുമാകുമ്പോള് ദൃശ്യംദൃശ്യാനുഭവമാകുന്നു.

ഇടുക്കിയിലെ രാജാക്കാട്ടെ സാധാരണ കേബിള്‍ ഓപറേറ്റാണ് ജോര്‍ജുകുട്ടി (മോഹന്‍ലാല്‍). ഭാര്യ റാണിയും (മീന), രണ്ടു പെണ്‍മക്കളും (അന്‍സിബ, എസ്തര്‍) അടങ്ങുന്ന സന്തുഷ്ട കുടുംബം. പ്ളസ്ടുകാരിയായ മൂത്തമകളുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന വരുണ്‍ എന്ന യുവാവ് അവരുടെ കുടുംബതാളം തെറ്റിക്കുന്നു. തുടര്‍ന്ന് ഇതില്‍നിന്ന് കരകയറാന്‍ ജോര്‍ജുകുട്ടിയുടെ  കുടുംബം നടത്തുന്ന ചെറുത്തുനില്‍പ്പാണ് ഈ സാധാരണ ചിത്രത്തിന്റെ കഥാസാരം.

നിഷ്കളങ്ക നാട്ടുപുറത്തുകാരനായി ലാലിനെ പണ്ടേ തൊട്ടു മലയാളികൾ കണ്ടിട്ടുണ്ട്. ആദ്യ പകുതിയിൽ  ചിലപ്പോഴെങ്കിലും ബാലേട്ടനോ, ഇവിടം സ്വര്‍ഗമാണോ അതുപോലെ വേറെന്തെങ്കിലുമോ ആയിപോകുമോ എന്നു പ്രേക്ഷകര്‍ക്ക് തോന്നിപ്പോകും വിധത്തിൽ ചിത്രം തുടങ്ങുനത്‌ . വലിയ പുതുമ അവകാശ പെടാൻ ഇല്ലാത്ത ആദ്യപകുതി അവിടെ നിന്നും സാധാരണമായ ഈ കഥപറച്ചിലില്‍ നിന്ന് രണ്ടാംപകുതിയില്‍ ഒരു മികച്ച ത്രില്ലറായി മാറുന്നിടത്താണ് ദൃശ്യം വ്യത്യസ്തമാകുന്നത്.

നാലാംക്ളാസുകാരനായ ജോര്‍ജുകുട്ടിയുടെ   തിരുമാനങ്ങൾ സംശയസ്പദ് മില്ലാതെ പ്രേക്ഷകർ കിടയിലേക്ക് എത്തിച്ച ജിത്തു തീർച്ചയായും  അഭിനന്ദനം അർഹിക്കുന്നു.എന്നാലും അത്ര ഉദാത്ത മായ സൃഷ്ടി ഒന്നുമല്ല ദൃശ്യം . ഉദാഹരണത്തിന്  ജോർജ്  കുട്ടി വരുണിന്റെ മൊബൈൽ കാർഡ്‌ മാറ്റുവാൻ കടയിൽ കയറുനത് പോലീസ് കണ്ടേത്താതത്. പിന്നെ സിനിമ ഭ്രമം മുത്ത്‌ പ്രായമായ മകളും ഭാര്യം ഉള്ള സ്വന്തം വീടിലേക്ക്‌ ചില  രാത്രികൾ പോലും ചെല്ലാത്തത് . ഇതിൽ എല്ലാം ചെറിയ തിരകഥ പാളിച്ചകൾ ഉണ്ടെങ്കിലും അതിനൊന്നും ചോദ്യം ചെയ്യിക്കുവാൻ ഇട വരുത്താത്തെ ചിത്രത്തിലെ       .ഈ ചെറിയ പാളീച്ചകൾ പോലും  നായകന്റെ ചില ശീലങ്ങളിലൂടെ ബുദ്ധിപരമായി സംവിധയകാൻ കൊർത്തിണക്കിയിട്ടുണ്ട് .രണ്ടാംപകുതിയില്‍ ചിലേടത്ത് എങ്കിലുമുള്ള ഈ  പ്രശ്നങ്ങള്‍ പ്രേക്ഷകര്‍ക്ക് പോരായ്മയാ തോന്നാത്തത് ഈ  പറഞ്ഞ ഈ തിരക്കഥയിലെ അച്ചടക്കവും വേഗവും തന്നെയാണ്. കൂടാതെ ചടുലതക്കൊപ്പം, പ്രേക്ഷകന്റെ മനസിനത്തെന്നെ പിടിച്ചുലക്കുന്ന രീതിയില്‍ വൈകാരികമായി തന്നെ തിരക്കഥ ഇടപെടുന്നതും ‘ലൂപ്പ് ഹോള്‍സ്’ മറികടക്കാന്‍ സംവിധായകനെ ഏറെ സഹായിച്ചു. സ്വന്തം അനുഭവം പോലെ ശ്വാസമടക്കിപ്പിടിച്ച് കാണുന്ന രീതിയിലേക്ക് പ്രേക്ഷകനെ ഈ ആഖ്യാനശൈലി എത്തിക്കും.

മോഹന്‍ലാല്‍ എന്ന നടനെ കുടുംബങ്ങള്‍ ഇഷ്ടപ്പെടുംവിധത്തില്‍ ഏറെ നാളുകള്‍ക്ക് ശേഷം ‘ദൃശ്യം’ തിരികത്തെന്നു. ഈവര്‍ഷം അദ്ദേഹത്തിന്റെ പ്രതിഭയെ അല്‍പമെങ്കിലും ഉപയോഗിച്ച സിനിമകള്‍ ഉണ്ടായില്ലെന്ന പരാതിക്ക് വര്‍ഷാന്ത്യം കിട്ടിയ മറുപടി. ജോര്‍ജുകുട്ടിയുടെ പ്രതിസന്ധികള്‍ ഇത്രയും യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിക്കാന്‍ മലയാളത്തില്‍ മറ്റൊരു നടന്‍ ഇല്ലെന്നതും മറ്റൊരു സത്യം. എങ്കിലും അനേകം ഭാവവൈവിധ്യങ്ങളിലൂടെ ഇതിനുമുമ്പും കടന്നുപോയിട്ടുള്ള മോഹന്‍ലാലിന്റെ മാസ്റ്റര്‍ പീസ് വേഷമൊന്നുമായില്ല ജോര്‍ജുകുട്ടി.

എടുത്തുപറയേണ്ട വേഷം കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച ദുഷ്ടനായ സഹദേവന്‍ പൊലീസിന്റെതാണ്. മിമിക്രി, കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട മികച്ച അഭിനേതാവിന്റെ ഭാവഭേദം!മീനക്ക് ശക്തമായൊരു തിരിച്ചുവരവാണ് രണ്ടുകുട്ടികളുടെ അമ്മയായ റാണിയുടെ വേഷം. ജോര്‍ജുകുട്ടിയുടെ ഇളയമകളായി വന്ന എസ്തറാണ് വിസ്മയിപ്പിച്ച മറ്റൊരുതാരം. കൈ്ളമാക്സിലുള്‍പ്പെടെ എസ്തറിന്റെ പ്രകടനം ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ആശാ ശരതും സിദ്ദിഖും അഭിനയമികവ് തെളിയിച്ചു.

പോലീസിനെ തെറ്റിധരിപ്പിച്ച സ്വന്തം കാര്യത്തിന് വേണ്ടി നില നിലക്കുന ജോർജ് കുട്ടിയിലൂറെ ചിത്രം നല്കുന്ന സന്ദേശം തെറ്റാണെങ്കിലും . നേരിട്ടല്ലെങ്കിലും കൗമാരക്കാര്ക്ക് ചെറിയൊരു നല്ല  ഉപദേശവും ചിത്രം നല്കുന്നു.പ്രശ്നങ്ങള് മാതാപിതാക്കളെ അറിക്കേണ്ടപ്പോള്‍ അറിയിച്ചാല് എത്രമാത്രം പിന്തുണ അവര് നല്കുമെന്ന ഓര്മപ്പെടുത്തല് കൂടിയാണിത് ഈ ചിത്രം നൽകുന്നത് . അതു പോലെ തന്നെ മാതാ പിതാക്കളെ ഒളിപ്പിച്ച സ്വന്തം റൂമിൽ ഒരു പ്രൈ വസിയുറ്റെയും ആവശ്യമില്ല എന്നും , മക്കൾ എന്ത് ചെയുന്നു എന്ന് മാതാ പിതാക്കൾ അറിഞ്ഞിരിക്കേണം എന്നും    സിദ്ദികിലൂറ്റെ സംവിധയകാൻ പറയുവാൻ ശ്രമിക്കുനുണ്ട്‌ .


 സിനിമ ഒരു വിനോദ മാധ്യമമായി കാണുന്ന ഒരാളാണ് ഞാൻ . അത് കൊണ്ട് ഈ ചെറിയ കുറവുകൾ ഒരു കുറവായി ഞാൻ കാണുന്നില്ല. വിമർശിച്ചു കീറി മുറിക്കുവാൻ ഞാൻ ഒരു നിരൂപകനൊ , ബുദ്ധി ജീവിയോ അല്ല.  ഒരു പക്ഷെ മറ്റുള്ളവർക്ക് അഭിപ്രായ വ്യതാസം ഉണ്ടായേക്കാം. ഒരു മികച്ച തിരക്കഥകൃത്തിന്റെ ചിത്രമാണ് ‘ദൃശ്യം’. അത് ഭംഗിയായി പകര്‍ത്താനുള്ള സംവിധാന മികവും പകർന്നാടാൻ കഴിവുള്ള  അസാമാന്യപ്രതിഭകളും കൂടിയായപ്പോള്‍ അടുത്തിടെ വന്ന മികച്ച കുടുംബ ത്രില്ലറായി ചിത്രം മാറുന്നു. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വൻ വിജയുവും തെളിയിക്കുനത് .


2014, ഫെബ്രുവരി 5, ബുധനാഴ്‌ച

തട്ടത്തിൻ മറയത്ത്




എന്റെയും നിമ്മിയുടെയും വിവാഹം കഴിഞ്ഞിട്ട് പതിനെട്ടു വർഷങ്ങൽ   കഴിഞ്ഞിരിക്കുന്നു.  രണ്ടു മുന്ന്  ദിവസങ്ങൾക്ക് മുൻപ്  ഞങ്ങളുടെ വിവാഹ വാർഷികദിനം  ആയിരുന്നു.അന്നാണ് നിമ്മി എന്നോടു ആ വിചിത്രമായ  ആവശ്യം ഉന്നയിക്കുന്നത് .

"റ്റുഡേ ഈസ്  അവർ വെഡ്‌ഡിങ്  ആനിവേർസറി ,  ഐ വാണ്ട് റ്റു ടെൽ  യു സംതിങ് "  ഒരു മുഖവരയോടാണ്  നിമ്മി സം സാരിക്കുവാൻ ആരംഭിച്ചത് .

ഇത്തവണ ഇനി എന്താണാവോ അവൾ ആവശ്യപെടുവാൻ പോകുന്നത് എന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് ഞാൻ ചോദിച്ചു ...   വാട്ട്  യു വാണ്ട് ഫോർ ദിസ്  ആനിവേർസറി?  എനി തിങ് സ്പെഷ്യൽ ?  "

പക്ഷെ അവളുടെ ആവശ്യം  വളരെ വിചിത്രമായിരുന്നു .

'സോളമൻ , ഐ ലവ് യു , ബട്ട്‌  റ്റുഡേ , യു കാൻ ഗോ വിത്ത്‌ എ ഡേറ്റ് വിത്ത്‌ സിമ്രാൻ . '

ഞാൻ ചോദിച്ചു ,  


'നിമ്മി ആർ യു മാഡ്‌? '

'നോ സോളമൻ, ഐ ടോൾഡ്‌ യു,  ഐ ലവ്  യു, ബട്ട്‌ സിമ്രാൻ ആൾസോ ലവ്സ്  യു എ ലൊട്ട് .'

"നിമ്മി അത് കഴിഞ്ഞ കഥയല്ലേ? . വിവാഹ ശേഷം ഞാൻ നിന്നോടു എല്ലാം  പറഞ്ഞതല്ലേ ?  സിമ്രാനുമായി എന്റെ ഇഷ്ടവും , പിന്നെ ഒരു അന്യ ജാതിക്കാരനെ വിവാഹം കഴിക്കുവാൻ അവളുടെ ബാപ്പ സമ്മതിക്കാത്തതും എല്ലാം. പിന്നെ  എന്റെ വീട്ടിലും ആ വിവാഹത്തിന് എതിരായിരുന്നുവല്ലോ ?"

"'സോളമൻ , ഐ നോ എവരി തിങ്ങ്. ബട്ട്‌  യു ഷുഡ്‌ സ്പെന്റ്റ് സം ടൈം വിത്ത്‌ ഹെർ ഇഫ് യു ഡു സൊ ദാറ്റ് വിൽ ബി ദി പെർഫെക്റ്റ്
ആനിവേർസറി  ഗിഫ്റ്  ഫ്രം യുവർ ഏൻഡ് "

ചില സമയങ്ങളിൽ നിമ്മി അങ്ങനെയാണ് . അവളുടെ മനസിലിരുപ്പ്  എനിക്ക് പിടി കിട്ടുകെയേയില്ല .  സിമ്രാനെ എനിക്ക് ഇഷ്ടമായിരുന്നു .അവളെ വിവാഹം കഴിക്കുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ അതെല്ലാം കഴിഞ്ഞ  കഥയാണ് . നിമ്മി ജീവിതത്തിലേക്ക് വന്നപ്പോൾ ഞാൻ പതിയെ സിമ്രാനെ മറന്നു. ഇന്ന് ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ്സുകാരന്റെ  ഡാഡിയാണ് ഞാൻ . നിമ്മിയുടെ ഈ മാറ്റം എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല .

അവൾ ഉണ്ടാക്കിയ ഏലയ്ക്കയിട്ട  ചായ കപ്പ്   എനിക്ക് നേരെ നീട്ടിയ ശേഷം അവൾ പറഞ്ഞു .

"നാളെ എനിക്ക് ഡോക്ടറിന്റെ അടുത്തു അപ്പൊയിൻ ന്മെന്റ് ഉണ്ട്. നാളത്തെ ദിവസം വെറുതെ കുളം ആക്കേണ്ട സോളു , '

 ഞാൻ ചോദിച്ചു   'അത് വെറും റെഗുലർ ചെക്ക് അപ്പ്‌ അല്ലെ?,'

 അതെ അതാണ് പറഞ്ഞത്  

'യു വിൽ ഗെറ്റ്  ബോർഡ് , '

മനോഹരമായി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു ,

'യു കാൻ സ്പെന്റ്റ്  റ്റുമാറോ വിത്ത്‌ സിമ്രാൻ.'

'അല്ലെങ്കിലും നീ    ചെക്ക് അപ്പിന് പോകുമ്പോൾ ഞാൻ  വരാറില്ലല്ലോ'

 ഞാൻ അവളോടായി പറഞ്ഞു .

'എനിക്കറിയില്ല നിമ്മി , നീ ആ ബോറൻ എബ്രഹാമിനെ  എങ്ങനെ സഹിക്കുന്നു എന്ന്.  അയാളുടെ ഒരു ഊശാൻ  താടിയും , ഒരു അവിഞ്ഞ
വർത്തമാനവും.  വട്ടൻ ഡോക്ടർ !!!"

 അവൾ ഒന്നും പറയാതെ വീണ്ടും മനോഹരമായി ചിരിച്ചു..

"നിനക്കു  എന്താണ്   ഇത്ര നിർബന്ധം . യു ആർ  സൊ   സ്‌ട്രേനജ്   ദീസ്
ഡേയ്‌സ് , ആഫ്റ്റർ സൊ മെനി ഇയർസ് .... എത്ര വർഷങ്ങൾ ...   സിമ്രാൻ എവിടെ യുണ്ടെന്നു ആർക്കറിയാം . "

അവൾ പോയി പഴയ പേജുകൾ കീറിയ ഒരു ഡയറക്ടറി  എടുത്തു കൊണ്ട് വന്നു.

ഇതിൽ ഉണ്ടല്ലോ സിമ്രന്റെ നമ്പർ'  അവൾ എന്നെ അർത്ഥ ഗർഭമായി  നോക്കി.അല്ലെങ്കിലും അവൾ ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അത് ഉറച്ചതാ , ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും നിമ്മി  അതിൽ നിന്നും പിൻ മാറില്ല. അവളുടെ  ഈ സ്വഭാവം ചിലപ്പോഴക്കെ  ഗുണവും അതിലേറെ ദോഷവും  ഉണ്ടാക്കിയിട്ടുണ്ട് .

യാന്ത്രികമായി ഞാൻ ആ പേജുകൾ മറിച്ചു .  കടലാസിന്റെ വെളുത്ത നിറം മങ്ങി മഞ്ഞ നിറമായിരിക്കുന്നു . ചില പേജുകൾ ചിതൽ അരച്ചപോയ പോലെ. അധികം തപ്പേണ്ടി വന്നില്ല ഒരു മാറ്റവും ഇല്ലാതെ സിമ്രന്റെ  നമ്പർ തെളിഞ്ഞു നില്കുന്നു.

ഞാൻ മൊബൈലിൽ ആ നമ്പർ ഡയൽ ചെയ്തു. ഏറെ നേരത്തെ ബെല്ലിനു ശേഷം അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം കേട്ടു . ഞാൻ ചോദിച്ചു  'ഹലോ സിമ്രാൻ , '

ഇപ്പോൾ കൊടുക്കാം ആ സ്ത്രീ ശബ്ദം മൊഴിഞ്ഞു. ഞാൻ മനസിൽ വിചാരിച്ചു ...സെർവെന്റ് ആയിരിക്കാം!!.

കാത്തിരിപ്പിന് ശേഷം ഞാൻ ആ സ്വരം കേട്ടു . സിമ്രന്റെ സ്വരം. ഞാൻ പതിയെ വിളിച്ചു ..'സിമ്രാൻ, '

'ഏറേ  നേരത്തെ നിശബ്ദദക്കു ശേഷം അവൾ പറഞ്ഞു

 "'സോളമൻ ",

അതെ ഞാൻ  അൽഭുതതോടെതന്നെ  പറഞ്ഞു. '  ഒരുപക്ഷെ സിമ്രാൻ എന്നെ ആദ്യം വിളിക്കുകയാണെങ്കിൽ  ഞാൻ ആ ശബ്ദം തിരിച്ചറിയുമായിരുന്നോ ? ഇല്ല  , ആ ശബ്ദം ഞാൻ  എന്നേ മറന്നു  കഴിഞ്ഞിരുന്നല്ലോ ....

എത്ര നേരം ഞങ്ങൾ സംസാരിച്ചു എന്നറിയില്ല , പിന്നെ അവസാനം സിമ്രാൻ സമ്മതിച്ചു , നാളെ ഉച്ച കഴിഞ്ഞു ഹോട്ടൽ സീ ഗേറ്റിൽ കണ്ടു മുട്ടാം എന്ന്.

ഫോണ്‍ ചെയ്തുകഴിഞ്ഞു തിരിഞ്ഞു ബെഡ് റൂമിൽ ചെന്നപ്പോഴേക്കും നിമ്മി ഉറങ്ങി കഴിഞ്ഞിരുന്നു. ശാന്തമായി ചെറു പുഞ്ചിരിയോടെ അവൾ ഉറങ്ങുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. പിന്നെ നിമ്മിയെ ഉണർത്താതെ ഒരു സിഗരട്ട് കത്തിച്ച് പുറത്തെ ജനാലയിലൂടെ പുക ഊതി വിട്ടു.

വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ സിമ്രാൻ ആകെ മാറിയിട്ടുണ്ടാകാം .. തട്ടമിട്ടു മറച്ചാലും അനുസരണയില്ലാത്ത ഭംഗിയുള്ള നീണ്ട  മുടിയിഴകൾ  കൈവിരൽ കൊണ്ട് ഒതുക്കി ,  ചിരിക്കുമ്പോൾ  കവിളിണയിൽ നുണ കുഴി വിരിയിക്കുന്ന സിമ്രാൻ . അവൾ അടുത്തു വരുമ്പോൾ  ദുബായിൽ നിന്നും അവളുടെ വാപ്പച്ചി കൊണ്ടുവന്ന അത്തറിൻ പരിമളം ആ പരിസരം മുഴുവനും പരക്കും.  

ഇപ്പോൾ ഒരു പക്ഷെ വിവാഹം കഴിഞ്ഞു തടിച്ചു ചീർത്തിട്ടുണ്ടാകം . രണ്ടോ , മുന്നോ കുട്ടികളുടെ ഉമ്മയും ആയിട്ടുണ്ടാകാം . താനും എത്രയോ മാറി ഇരിക്കുന്നു. അന്നത്തെ ആ നനുത്ത് പയ്യൻ അല്ലല്ലൊ  ഇന്ന്.   ആവശ്യത്തിലേറെ  വണ്ണവും, കഷണ്ടി കയറിയ നെറ്റിയും.... ഞാൻ  അറിയാതെ  മുടി കൊഴിഞ്ഞ തലയിൽ  കൈ വിരൽ ഓടിച്ചു .

ഏറെ വൈകിയ ശേഷം ആണ് അന്ന് ഉറങ്ങിയത്. ഉച്ചയ്ക്ക് ശേഷം  നിമ്മിയെ ഹോസ്പിറ്റലിൽ കൊണ്ട് വിട്ട ശേഷം ഞാൻ നേരെ സീ ഗേറ്റിലേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും സിമ്രാൻ വന്നു .  'ക്ഷമാപണത്തോടെ അവൾ ചോദിച്ചു കുറേ നേരമായോ വന്നിട്ട്?.'

' ഇല്ല ഇപ്പോൾ വന്നതെയുള്ളു.'   ഞാൻ  അവളെ നോക്കി.  എന്റെ പ്രതീക്ഷകൾക്ക് അപ്പുറമായി പഴയപോലെ തന്നെ സിമ്രാൻ . ഒരു മാറ്റവും ഇല്ല. തടിപോലും   കൂടിയിട്ടില്ല . അവളുടെ പഴയ  ചുരിദാർ ഇപ്പോഴും അവൾക്കു നന്നായി ചേരും . ഒരു വ്യതാസവും ഇല്ലാതെ തന്നേ .

കുറച്ചു നേരം ഞങ്ങൾ  അങ്ങനെ തന്നെ ഇരുന്നു. ആര്  , എന്ത് പറയണം എന്നറിയാതെ...

പിന്നെ ഞാൻ തന്നെ ചോദിച്ചു..

'ഹൌ  ആർ യു  സിമ്രാൻ, ...., ഹൌ യു  അർ  മെയിൻറ്റയിനിങ്‌  യുവർ ഷേപ്പ് സിമ്രാൻ, ഇപ്പോഴും സ്ലിം ബ്യുടി ആയി ?. പണ്ടത്തേക്കാൾ ഇയാൾ  മെലിഞ്ഞിട്ടുണ്ടോ എന്ന്  എനിക്ക് സംശയം!'

അവൾ വെറുതെ ചിരിച്ചു. പിന്നെ പറഞ്ഞു

'അത്  സോളമനു  തോന്നുന്നതാ,  നമ്മൾ ഒരു പാട് നാൾ ആയില്ലേ കണ്ടിട്ട് ..
'പതിനെട്ടു വർഷങ്ങൾ ....  അല്ലേ.   വേണമെങ്കിൽ പറയാൻ ഒരു     മാറ്റമുണ്ട് പഴയ മുടി ഒക്കെ പോയി. '

"തനിക്കു എന്തിനാ മുടി, അതും ഈ തട്ടം ഇട്ടു   മറയ്ക്കുവാനല്ലേ?
 ഇപ്പോഴും അതു തന്നെയല്ലേ  താൻ ചെയുന്നത് .  എത്ര സുന്ദരമായ ഈ മുടിയിഴകൾ എന്തിനാ ഇങ്ങനെ മറച്ചുകളയുന്നത് ." പണ്ട് പല ആവർത്തി ചോദിച്ച ആ പഴയ ചോദ്യം ഞാൻ വീണ്ടും സിമ്രാനോടായി  ചോദിച്ചു.

ഒരു നൊസ്റ്റാൾ ജിക്ക് സ്മൈൽ അവളിൽ വിടർന്നോ ?..

'ഞാൻ ചോദിച്ചു കുട്ടികൾ '. അവൾ അതിനുത്തരം പറയാതെ ഒഴിഞ്ഞു മാറി. '  ഒരു പാട് സംസാരിച്ച  ശേഷം  ഏറെ വൈകിയാണ് ആണ് അന്ന് ഞങ്ങൾ പിരിഞ്ഞത്...

'പിരിയുമ്പോൾ അവൾ എന്നോടു പറഞ്ഞു സോളമൻ ഐ അം ഹാപ്പി,,
 നന്ദി യുണ്ട് ഇത് പോലെ ഒരു സായാഹ്നം എനിക്ക് നല്കിയതിനു.''

ഞാൻ ചോദിച്ചു .  'പഴയ കവിത എഴുതുന്ന സ്വഭാവം ഇപ്പോഴും ഉണ്ടല്ലേ?''

അവൾ മധുരമായി  ചിരിച്ചു .

തിരിച്ചു വീട്ടിൽ എത്തിയപ്പോൾ നിമ്മി ചോദിച്ചു 'ഹൌ വാസ് യുവർ ഡേറ്റ്. '

' ഫൈൻ  എന്ന മറുപടിയിൽ ഒതുക്കിയതല്ലാതെ കുടുതൽ ഒന്നും അവളോട്‌ പറയുവാൻ  തോന്നിയില്ല . '

അവൾ വീണ്ടും ചോദിച്ചു

'ഹൌ ഈസ്‌ സിമ്രാൻ? '   ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി. പിന്നെ പതിയെ എന്റെ കയിൽ പിടിച്ചുകൊണ്ട് നിമ്മി  പറഞ്ഞു . '

സോളമൻ ഷി ലവ്സ് യു എ ലോട്ട്. '   പിന്നെ എന്റെ കൈ വിട്ടു അവൾ പതിയെ അകത്തേക്ക് പോയി.

നിമ്മിക്ക് എന്നോടു എന്തോ  പറയാൻ ഉള്ളത് പോലെ?  അപ്പോഴാണ് ഞാൻ ഓർത്തത്‌ ഹോസ്പിറ്റലിൽ പോയ നിമ്മിയൊട്  ചെക്കപ്പിന്റെ  വിശേഷം തിരക്കിയില്ലല്ലൊ എന്ന് . തിരിച്ചു ചെന്നപ്പോൾ കട്ടിലിൽ ഒരു വശം തിരിഞ്ഞു അവൾ  കിടക്കുന്നുണ്ടായിരുന്നു.  ഞാൻ ചെന്ന്  അവളുടെ അരികിൽ ഇരുന്നു .

' എന്താ നിമ്മി , നിനക്ക് സുഖമില്ലെ ? '  എന്തെങ്കിലും വയ്യായ്ക ? '

അപ്പോഴും എനിക്ക് മുഖം തരാതെ അവൾ തിരിഞ്ഞു കിടക്കുകയായിരുന്നു. അവൾ കരഞ്ഞ പോലെ എനിക്ക് തോന്നി.

'നിമ്മി നീ പറഞ്ഞിട്ടല്ലേ ഞാൻ സിമ്രാനെ കാണുവാൻ പോയത്.  പിന്നെ എന്തിനാ ഈ ഗോഷ്ടി. '  എനിക്ക് കശലായ ദേഷ്യം വന്നു.

പിറ്റേന്ന് ഞാൻ ഉണർന്നത് ഒരു മരണവാർത്ത‍  കേട്ടിട്ടായിരുന്നു . എന്നിൽ നിന്ന്  ആ രഹസ്യം നിമ്മി മറച്ചു പിടിക്കുകയായിരുന്നല്ലോ?  ഒരു പക്ഷെ അവൾ എന്നോടു ആ രഹസ്യം പറഞ്ഞിരുന്നു എങ്കിൽ?   ആദ്യത്തെ ഒന്ന് രണ്ട തവണ ഒഴികെ ഞാൻ  ഡോക്ടർ എബ്രഹമിന്റെ ഹോസ്പിറ്റലിൽ പോയിട്ടില്ല.

ആശുപത്രിയിൽ വച്ചാണ് നിമ്മി ആ ഞെട്ടിക്കുന്ന രഹസ്യം അറിഞ്ഞത്. കീമോ തെറാപ്പിക്ക് വിധേയയായ സിമ്രാനെ,  ഡോക്ടർ  രാജഗോപാലിന്റെ
പേഷിയന്റ്  ആയി നിമ്മി ആദ്യം കാണുന്നത് ഇതേ ഹോസ്പിറ്റലിൽ വച്ചാണ് .

'ഷി  ഈസ്‌ എ  ഡൈയിംഗ്    പേഷിയന്റ്  !!! '

എന്ന് അവളോടു പറഞ്ഞത്   ഡോക്ടർ എബ്രഹാം തന്നെ ആണ്.  അപ്പോൾ ആ രഹസ്യം അറിഞ്ഞു കൊണ്ടാണ് നിമ്മി തന്നോടു  സിമ്രാനെ പോയി കാണുവാൻ  ആവശ്യ പെട്ടത്.  ഒന്നും പറയുവാൻ കഴിയാതെ സ്തബ്ധനായി  ഇരിക്കുന്ന എന്നെ നിമ്മി ചേർത്തു പിടിച്ചു . അവളുടെ കണ്ണുകളും നനഞ്ഞിരുന്നു.  അപ്പോൾ ഞാൻ സിമ്രന്റെ വാക്കുകൾ ഓർത്തെടുത്തു .

"സോളമൻ നന്ദിയുണ്ട് ഇത് പോലെ ഒരു സായാഹ്നം എനിക്ക് വീണ്ടും നല്കിയതിന് ."