2015, നവംബർ 29, ഞായറാഴ്‌ച

അയ്യൻ







ഇവിടം വരെ വന്നു ഒരു ദിനമെങ്കിലും അയ്യനെ തൊഴുകാതെ വയ്യ
അയ്യന്ടെ പാട്ടിന്ടെ ലഹരിയിൽ മുങ്ങി പമ്പയായി ഒഴുകാതെ വയ്യ
എൻ മനം പമ്പ പോൽ ഒഴുകാതെ വയ്യ  

പന്തള മന്നന്നായി  അവനിയിൽ വന്നു നീ ഭുലോക പാലകനായി
ആദരവായി ഏവർക്കും മുന്നിൽ നീ തന്നെ  ശ്വാശതമായി
ഭവ ഭയം തീർകുന്ന  കലിയുഗവരദാ കണ്‍ മുന്നിൽ വാഴുന്ന ദൈവമല്ലോ
മാനത്ത്  ഉദിച്ചൊരു പൊൻ താരകം പോലെ വഴി കാട്ടി  ആയതും നീയല്ലോ

ഇവിടം വരെ വന്നു ഒരു ദിനമെങ്കിലും അയ്യനെ തൊഴുകാതെ വയ്യ
അയ്യന്ടെ പാട്ടിന്ടെ ലഹരിയിൽ മുങ്ങി പമ്പയായി ഒഴുകാതെ വയ്യ


ജൻമ ജൻമാന്തര  കർമ സിദ്ധാന്തമായി  വൻ മല കേറുന്നു ഞങ്ങൾ
പാപം പകുത്തൊരു ഇരു മുടി ഏന്തി പുണ്യത്തിൻ പൊരുൾ തേടി  വന്നു
എന്തു തൻ വേണ്ടു എന്ന ഭാവേനെ നീ അങ്ങിരിപ്പു  എൻ ഭഗവാനെ
ഒന്നുമേ  വേണ്ടന്റെ  ചിത്തത്തിൽ നിത്യവും ആരാധ്യ മുർത്തി ആയി വാണരളൂ

ഇവിടം വരെ വന്നു ഒരു ദിനമെങ്കിലും അയ്യനെ തൊഴുകാതെ വയ്യ
അയ്യന്ടെ പാട്ടിന്ടെ ലഹരിയിൽ മുങ്ങി പമ്പയായി ഒഴുകാതെ വയ്യ
എൻ മനം പമ്പ പോൽ ഒഴുകാതെ വയ്യ  

2015, നവംബർ 22, ഞായറാഴ്‌ച

പൂവൻപഴം



ഹലോ, എന്താണ് പോകുന്നില്ലേ . വിശാഖയുടെ ചോദ്യം അയാൾ കേട്ടില്ല എന്ന്  തോന്നി. അവൾ വന്നു  പതിയെ അയാളുടെ പുറത്തു തട്ടി.  പിന്നെ കുറച്ചു ഉറക്കെ തന്നെ പറഞ്ഞു  പുറത്തു നല്ല മഴ പെയ്യുന്നു . മിലിന്ദും , സരസും , സുധീറും ഒക്കെ പോയി.  ജയന്തും , മാലയും പോകുവാൻ ഒരുങ്ങുന്നു. അയാൾ  ഈ ലോകത്തിൽ ആയിരുന്നില്ല . പ്രൊജക്റ്റ്‌ ഡെഡ് ലൈൻ കിട്ടിയിരിക്കുന്നു . ഇനി എഴു ദിവസം കുടി ഉണ്ട് . ടെസ്റ്റ്‌ ചെയുമ്പോൾ ഉള്ള 'bug fixing ' ഇനിയും കഴിഞ്ഞിട്ടില്ല . രാത്രിയും , പകലും ഇരുന്നു പണി ചെയ്താലും തീരും എന്ന് തോന്നുന്നില്ല. സവിത  കുൽകർണി  ബാഗ് എടുത്തു ഒരുക്കി വയ്ക്കുന്നു . വിക്ടർ ഒരു ചായ കപ്പുമായി  നിന്ന് രാകേഷിനോടു എന്തോ പറഞ്ഞ്  ആവി പറക്കുന്ന ചായ പതിയെ ഊതി ഊതി കുടിക്കുന്നു.. മല മറിഞ്ഞാലും വിക്ടറിന് കുലുക്കം ഉണ്ടാകില്ല.  ശില്പ, നീ വരുന്നോ . അഭിഷേക്  ചോദിക്കുന്ന കേട്ടു . അഭിഷേകിന്റെ  ഉദ്ദേശശുദ്ധി  തിരിച്ച് അറിഞ്ഞു ശില്പ അവനോടു പ്രതികരികുക ഉണ്ടായില്ല. അഭിഷേകിന്  അവിടെ തന്നെ ഒരു ഫ്ലാറ്റ് ഉണ്ട് .  അവിടെ അവൻ   ഒറ്റയ്ക്കാണ്  താമസിക്കുന്നത് . അവൻ ഒന്ന് ചൂളി എങ്കിലും അത് പുറത്തു കാണിക്കാതെ പുറത്തേക്ക്  നടന്നു.


ഇന്നലെ തൊട്ടു  ഇതേ പ്രശ്നവുമായി  ഇരിക്കുന്നതാ , ഒന്ന്  ശരിയാക്കുംപോൾ  വേറെ 'എറർ'  വരും.   അയാൾക്ക് നീലംബരിയോടു  വല്ലാത്ത  ദേഷ്യം തോന്നി. നീലാംബരി  ശ്രീവാസ്തവ ,  ഒരു ചുക്കും അറിയില്ല  .
ക്ലൈൻറ്റിനോട്‌  സംസാരിക്കുമ്പോൾ തേൻ ഒഴുകും പോലെ സംസാരിക്കും . ഒരു എസ്റ്റിമേഷനും, ടൈം ലൈനും ഒന്നും ഇല്ലാതെ എല്ലാം  കയറി അങ്ങ് സമ്മതിക്കും. പിന്നെ പണി മുഴുവനും അയാളെ പോലെ ചിലരുടെ തലയിൽ കെട്ടി വയ്ക്കും .  അഞ്ചര എന്ന സമയം ഉണ്ടെങ്കിൽ മാഡം പോയിട്ടുണ്ടാകും . അത്രയ്ക്ക് കൃത്യ നിഷ്ഠയാണ്. പോകുന്ന വഴി  എന്തെങ്കിലും ഒക്കെ ഒന്ന് പറഞ്ഞു എന്ന്  വരുത്തിയിട്ട്  മൊബൈലും ചെവിയിൽ വച്ച് അന്നനട  നടന്ന്  അങ്ങ് പോകും.  കഴിഞ്ഞ ദിനം  ഇങ്ങനെ പറഞ്ഞിട്ടാണ് നീലാംബരി പോയത്.

"hey , we  are  already a week delayed .
spoke to client, yesterday  ,  they seems to be upset on project status
make it fast , testing has to be completed before Monday ,
will discuss further tomorrow"


അയാൾ മനസ്സിൽ ഓർത്തു . ആ രാകേഷിന്റെ ടീമിൽ ആയിരുന്നു എങ്കിൽ. അമിതും, മിലിന്ദും രാകേഷിന്റെ ടീമിൽ ആണ് . അവർക്കൊന്നും  ഇത്രമേൽ ജോലി ഭാരം ഇല്ല.  രാകെഷിനു  മനസിൽ വ്യക്തമായ  പദ്ധതികൾ  ഉണ്ട്. കക്ഷി , പ്രോഗ്രമർ ആയി തുടങ്ങിയതാ . കഴിഞ്ഞ വർഷം പ്രമോഷൻ കിട്ടി.  ഇപ്പോൾ പ്രോജക്റ്റ് ലീഡർ ആണ് . മാത്രവുമല്ല "ടെക്നിക്കലി" നല്ല "സ്ട്രോങ്ങ്‌"  ആണ്. പറ്റില്ല എന്നുണ്ടെങ്കിൽ വ്യക്തമായി  ക്ലൈയന്റിനെ  കാര്യകാരണ സഹിതം പറഞ്ഞു മനസിലാക്കും. ഇത്രയ്ക്ക്  ഒന്നും  പ്രഷർ തരികയും   ഇല്ല.  . മാത്രവുമല്ല  ആശാന്റെ  "ലോജിക്കും"  അപാരം  ആണ്  . എന്ത് ചോദിച്ചാലും  ക്ഷമയോടെ മുഴുവനും കേൾക്കും , വേണ്ടി വന്നാൽ കൂടെ  ഇരുന്നു "കോഡിംഗ്"  വരെ  നോക്കി എന്നിരിക്കും.

വിശാഖയിൽ നിന്നും കണ്ണ് പിൻ വലിച്ചു അയാൾ വീണ്ടും സ്ക്രീനിലേക്ക് നോക്കി.  "ആരെ യാർ" , അവൾ വീണ്ടും അവനെ തോണ്ടി വിളിച്ചു.  അയാൾ പൊട്ടനെ പോലെ അവളെ നോക്കി .  വല്ലാതെ മഴ പെയുന്നു .എല്ലാവരും പോയി തുടങ്ങി . നീ പോകുന്നില്ലേ .  അവൾ ആധികാരികമായി തന്നെ അവനോടു   വീണ്ടും ചോദിച്ചു.  അല്ലെങ്കിലും
വിശാഖ അങ്ങനെയാണ് . അല്പം ഒരു വട്ടു കേസ് ആണ് .  അപ്പോഴേക്കും ബാഗും തുക്കി സവിത  നടന്നു കഴിഞ്ഞിരുന്നു.  സവിതയോടായി  വിശാഖ  പറഞ്ഞു.

"ട്രെയിൻ ഒന്നും ഓടുന്നില്ല എന്ന് കേട്ടു . എല്ലായിടവും വെള്ളം കയറിയിട്ടുണ്ട് .  സവി എങ്ങനെ പോകും?"

"നോക്കട്ടെ "  എന്ന് മാത്രം സവിത ഉത്തരം പറഞ്ഞു. സവിതയും , വിശാഘയും തമ്മിൽ അത്ര രസത്തിൽ അല്ല . ചെറിയ ഒരു സൌന്ദര്യ പിണക്കം , കഴിഞ്ഞ വർഷത്തെ  അപ്രൈസൽ  റേറ്റിങ്ങിൽ , വിശാഖയ്ക്കു  കുടുതൽ  "റേറ്റിങ്" ലഭിച്ചിരുന്നു . അതിന്റെ ഇഷ്ട്കേടു സവിതയുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്.

താടിക്കു ചൊറിഞ്ഞുകൊണ്ട്, സ്ക്രീനിലേക്ക്  നോക്കി ഒരു നിമിഷം അയാൾ  ചിന്തിച്ചു .  അയാളുടെ ചിന്ത വായിച്ചു അറിഞ്ഞ പോലെ വിശാഖ  പറഞ്ഞു.

 "ബഗ്  ഫിക്സിങ് " പിന്നെ ആകാം ,  പ്രണതി അവിടെ ഒറ്റയ്ക്കല്ലേ" . അയാൾ ഫോണിനായി പോക്കറ്റിൽ പരതി . ഫോൺ പോക്കറ്റിൽ  ഇല്ല എന്ന് കണ്ടു  മേശക്ക് അടിയിൽ നിന്നും ബാഗ്  വലിച്ചെടുത്തു. ഉള്ളിലെ കീശയിൽ നിന്നും ഫോണ്‍ എടുത്തു . പ്രണതിയുടെ എഴു മിസ്സ്ഡ്   കാളുകൾ . അവൾ വല്ലാതെ പരിഭ്രമിച്ചിരിക്കാം . അയാൾ ഫോണ്‍ എടുത്ത് പ്രണതിയെ വിളിക്കുവാൻ നോക്കി. പിന്നെ നിരാശയോടെ
വിശാഖയെ നോക്കി പറഞ്ഞു കിട്ടുന്നില്ല.

അവൾ  അയാൾക്കായി കാത്തു നിൽക്കുകയാണ് . അയാൾ ബാഗും എടുത്തു
വിശാഖയുടെ കുടെ പുറത്തേക്കു ഇറങ്ങി . രണ്ടര കഴിഞ്ഞട്ടേയുള്ളൂ . മഴയുടെ ശക്തി കുറഞ്ഞിട്ടില്ല.  ചാഞ്ഞും  ചെരിഞ്ഞും പെയ്തിറങ്ങുന്ന ശക്തിയായ മഴ .   നിരത്തിൽ മുഴുവനും  വാഹങ്ങളുടെ നീണ്ട നിര.  ബസും, കാറും , ബൈക്കും  ആമയെ പോലെ  നിരങ്ങി  നീങ്ങുന്നു.  ട്രെയിനിൽ പോകുവാൻ ഇന്നിനി പറ്റില്ല .  അയാൾ ഓർത്തു . പാളം മുഴുവനും വെള്ളം ആയിരിക്കും . ഞാൻ  അന്ധേരിക്കു പോകുന്നില്ല.  ചേച്ചിയുടെ ഫ്ലാറ്റിലേക്കു പോകുകയാ.  അവൾ അയാളോട്  വിട പറഞ്ഞിട്ട് എതിർ ദിശയിലേക്കു നടന്നകന്നു.

അയാൾ മൊബൈൽ എടുത്തു പ്രണതിയെ വിളിക്കുവാൻ  വീണ്ടും നോക്കി. അത് ചത്തിരിക്കുന്നു . നെറ്റ്‌വർക്ക് പോയിരിക്കുന്നു . നാശം അയാൾ  മനസ്സിൽ ഓർത്തു . ഇനി ബസ്‌ കത്ത് നിന്നിട്ട് കാര്യം ഇല്ല . അയാൾ നടക്കുവാൻ ആരംഭിച്ചു .  ഒരു പാടു പേർ നടന്നു പോകുന്നുണ്ട് .  മഴ നനഞും , ന്നനയാതെയും. അവരിൽ ഒരാൾ ആയി അയാളും കുടി.  ചേരിയിലെ കുട്ടികൾ മഴയിൽ കളിക്കുന്നു. . മറ്റുള്ളവരുടെ കുടെ  നടന്നു നീങ്ങുമ്പോൾ  അയാൾ ഓർത്തു പ്രണതി ഇപ്പോൾ എന്ത് ചെയുകയയിരിക്കും?  ഒരു പക്ഷെ തന്നെയും കാത്ത് ബാൽക്കണിയിൽ കണ്ണും നട്ട് കാത്തിരിപ്പുണ്ടാകാം .

അവൾക്കു എഴാം മാസം ആണ് .  വിവാഹം കഴിഞ്ഞിട്ട്   ആറു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു . കുട്ടികൾ പതിയെ  മതി എന്നായിരുന്നു  തീരുമാനം . പിന്നെ വർഷങ്ങൾ പോയതോടെ മാനസിക പിരി മുറുക്കം വർദ്ധിച്ചു . പിന്നെ  എപ്പോഴോ അവരുടെ പ്രാർത്ഥന ദൈവം കേട്ടു .

അയാൾക്ക്   വല്ലാത്ത ദേഷ്യവും  സങ്കടവും  തോന്നി.   ഏറ്റവും അടുത്തു ഇരിക്കേണ്ട സന്ദർഭത്തിൽ പോലും അവളുടെ അരികെ ഇരിക്കുവാൻ കഴിയുന്നില്ല . ശനിയും , ഞായറും വരെ  ഓഫീസിൽ പോകണം . നീലാം
ബരിയോടു  അയാൾക്ക് വല്ലാത്ത അരിശം തോന്നി. ഒരു മനുഷ്യപറ്റും ഇല്ലാത്ത സ്ത്രീ . അയാൾ മനസ്സിൽ ഓർത്തു . അവർക്ക് അവരുടെ കാര്യം മാത്രം. അവരുടെ   "അപ്രൈസലും, ബോണസും"  അതിൽ കുറഞ്ഞ ഒരു ചിന്തയില്ല.  ഇങ്ങനെ ചത്ത്‌ കിടന്നു പണി എടുക്കാൻ ഏതാനും  പേർ ഉണ്ടല്ലോ?

മഴയ്ക്ക് വീണ്ടും കട്ടികുടി എന്ന് തോന്നി. . റോഡിൽ മുഴുവനും വെള്ളം പൊങ്ങി വരുന്നു .  കാനയിൽ കുടെ കലക്കവെള്ളം കുത്തി മറിഞ്ഞു കൊണ്ട് ഒഴുകുന്നു. അയാൾ റെയിൽവേ പാളത്തിൻ നടുവിലുടെ നടന്നു . റോഡിലൂടെ നടക്കുക ചിലപ്പോൾ അപകടം ക്ഷണിച്ചു വരുത്തും. വെള്ളം കളയുവനായി വല്ല "മാൻ ഹോളും"  തുറന്നു വച്ചിട്ടുണ്ടാകും. അതിൽ എങ്ങാനും പെട്ടാൽ പിന്നെ നേരെ കടലിൽ ചെന്ന് തപ്പേണ്ടി വരും."ബോഡി"  കിട്ടണം എന്നുണ്ടെങ്കിൽ .  മഴകാലത്ത് ഇത് പോലെയുള്ള മരണങ്ങൾ  ഇവിടെ സ്വാഭാവികം ആണല്ലോ .മുമ്പിൽ  നടക്കുന്ന യുവാവ്‌ പാൻ ചവച്ചു അരച്ച ശേഷം  നീട്ടി തുപ്പി  ചെളി വെള്ളത്തിനെ ചുവപ്പിക്കുവാൻ വൃഥാ ശ്രമം നടത്തി .

വീണ്ടും മൊബൈൽ എടുത്തു അയാൾ പ്രണതിയെ  വിളിച്ചു. ഇപ്പോഴും നെറ്റ്‌വർക്ക്  കവറേജ് ഇല്ല. എന്ന "മെസേജു" മാത്രം ,  ഫ്ലാറ്റിന്   ബാക്കി അടക്കുവാനുള്ള "emi"  യെ കുറിച്ചോ , ഇപ്പോൾ ചെയുന്ന പ്രോജക്റ്റ് വർക്കിനെ കുറിച്ചോ ഒന്നും  അയാൾ ചിന്തിച്ചില്ല.  ഇന്ന് രാവിലെ പോരുമ്പോൾ പ്രണതി  പറഞ്ഞതാണ് പറ്റുമെങ്കിൽ നേരത്തേ ഇറങ്ങണം എന്ന്. പിന്നെ എന്തോ കുടി അവൾക്ക് പറയുവാൻ ഉണ്ട് എന്ന് തോന്നി. പിന്നെ മടിച്ചു മടിച്ചു അവൾ പറഞ്ഞു. വൈകുനേരം  വരുമ്പോൾ കുറച്ചു പൂവൻ പഴം മേടിച്ചു കൊണ്ടുവരണം .  അവളുടെ പറച്ചിൽ കേട്ടപ്പോൾ അയാൾക്ക്‌ ചിരി വന്നു. ഇതുപോലെയുള്ള കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ഈസമയത്തു  പതിവാണ് എന്ന് അടുത്ത ഫ്ളാറ്റിലെ ആന്റി പറഞ്ഞിട്ടുണ്ട്.  അയാൾ അതും  സമ്മതിച്ചിട്ടാണ് ഇറങ്ങിയത്‌.

മഴയിൽ നനഞ്ഞ്‌   അയാളുടെ ഷർട്ട് , ശരീരത്തോട് ഒട്ടി പിടിച്ചു കിടന്നു. കുടയിൽ നിന്നും വെള്ളം അരിച്ചിറങ്ങുന്നു . അത് മുക്കിലുടെ , വയറിലുടെ അരിച്ചിറങ്ങി. ഇങ്ങനെ  ഇടക്കുള്ള മഴ നല്ലതാണു .   മാലിന്യങ്ങൾ എല്ലാം കഴുകി കളയുവാൻ . കട്ട പിടിച്ച ചെളി വെള്ളം അരികിലുടെ ഒലിച്ചു   പോകുന്നു .  അതിൽ ചവിട്ടി അറപ്പിലാതെ  അയാൾ നടന്നു.  അങ്ങ് ദൂരെ അടച്ചിട്ടിരിക്കുന്ന ഒരു പെട്ടി കട . അതിന് പകുതി പടിയോളം വെള്ളം കയറി കഴിഞ്ഞിരിക്കുന്നു . വെള്ളം കയറാത്ത  പടിക്കു മുകളിലായി നനഞ്ഞ കറുത്ത പൂച്ച നിൽകുന്നു . ഒന്ന് തെന്നിയാൽ അത് വെള്ളത്തിൽ വീഴും . പിന്നെ ഒലിച്ചു പോകാം . കറുത്ത പൂച്ചയെ കാണുന്നത്  നന്നല്ലത്രേ . പണ്ട് അമ്മുമ്മ പറഞ്ഞ വാക്കുകൾ അയാൾക്ക് ഓർമ്മ വന്നു. മുട്ടറ്റം വരെ വെള്ളം കയറി കഴിഞ്ഞിരിക്കുന്നു. ട്രെയിൻ ഓടുന്നില്ല എങ്കിലും സ്റ്റേഷനിൽ നിറയെ ആളുകൾ .  ഇനി ഇന്ന് ട്രെയിൻ ഓടില്ല എന്ന് ഏവർക്കും അറിയാം . എങ്കിലും അവർ നിൽക്കുന്നു പ്രതീക്ഷയോടെ .

അയാൾക്ക് മുമ്പിലും , പിറകിലുമായി ആളുകൾ നടക്കുന്നു . അവരിൽ കുട്ടികളുണ്ട് , സ്ത്രീകളുണ്ട് ,പുരുഷൻമാരുണ്ട്.  ഒരു പക്ഷെ അയാളുടെ മുമ്പേ നീലംബരിയും ഇവരിൽ ഒരാളായി നടന്നിട്ടുണ്ടാകാം . ഇവിടെ ഈ പാളത്തിൽ കുടെ നടക്കുമ്പോൾ എല്ലാവരും ഒരു പോലെ .പാളത്തിനു എന്ത്  വ്യത്യാസം.  മേധാവി  എന്നോ കുലി എന്നോ ഉള്ള വ്യത്യാസം അതിനില്ലല്ലോ ? ഇതിലൂടെ  പോകുന്നവരിൽ  ഏവർക്കും ഒരേ ഒരു ജാതി മാത്രം,  മനുഷ്യ ജാതി.  എല്ലാവർക്കും ഏക ലക്ഷ്യം .  എത്രയും വേഗം താമസസ്ഥലം അണയുക.  അത്ര മാത്രം


മഴ അല്പം കുറഞ്ഞു തുടങ്ങി. നടക്കുന്നതിൻ ഇടയിൽ ഏഴോ , എട്ടോ സ്റ്റെഷനുകൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു . ഇനി   അല്പം കുടി നടന്നാൽ അയാൾക്കിറങ്ങേണ്ട സ്റേഷൻ എത്തും . ഇത്രയും ദൂരം അയാൾ നടന്നു കഴിഞ്ഞോ? ഉച്ചക്ക് തുടങ്ങിയ നടത്തം ആണ് . ഇപ്പോൾ എഴു മണിയോടെ അടുക്കുന്നു. രാത്രിയുടെ പ്രതീതി തോന്നിപ്പിക്കുന്ന  കട്ട പിടിച്ച ഇരുട്ട്.

നടക്കുന്നതിൻ  ഇടയിൽ  പ്രണതി പറഞ്ഞ പൂവമ്പഴത്തിൻ കാര്യം അയാൾക്ക് ഓർമ്മ വന്നു. . ഇനി ഇപ്പോൾ കട വല്ലതും തുറന്നിട്ടുണ്ടാകുമോ ?. ആ ചിന്തയോടെ അയാൾ സ്റ്റേഷനിൽ  നിന്നും പുറത്തു കടന്നു. ഈ മഴയത്തും ചിലർ വലിയ പ്ലാസ്റിക് കവർ ഇട്ടു മൂടി സിഗരറ്റും , പാനും വിൽക്കുന്നു.  കേശു ഭായിയുടെ കടയിൽ  പോയി നോക്കാം . അയാൾ  ഏന്തി ഏന്തി മുകളിലേക്കുള്ള പടികൾ കയറി തുടങ്ങി. നടന്നതിൻ ക്ഷീണം മുഴുവനും മുട്ടുകൾ ആവാഹിച്ച പോലെ. ഇത്രയും  നേരം വേദന അറിഞ്ഞിരുന്നില്ലാ  ഈ സമയത്ത്   പഴം കിട്ടുകയില്ല എന്ന് അയാൾക്ക് അറിവുള്ള കാര്യം ആയിരുന്നു .  എന്നാലും പ്രണതിക്ക്  വേണ്ടിയല്ലേ . ചിലപ്പോൾ കിട്ടിയാലോ ? കടയിൽ    എത്തിയപോൾ അയാളുടെ കണ്ണ്  പതിഞ്ഞത് തുക്കിയിട്ട കുലയിൽ ആയിരുന്നു . അവൾക്ക് ഭാഗ്യമുണ്ട് . അയാൾ മനസ്സിൽ ഓർത്തു . ഒരു ചെറിയ പടലയും , പിന്നെ പടലയിൽ നിന്നും അടർത്തിഎടുത്ത  സ്വർണ്ണ നിറമുള്ള പൂവൻപഴങ്ങൾ  അയാൾ അവൾക്കായി വാങ്ങി.

സ്റ്റേഷനിൽ നിന്നും അധികം ദൂരമില്ല . അയാളുടെ ഫ്ലാറ്റിലേക്ക് .  ബാഗ് തോളിലിട്ടു  കൈയ്യിലെ പൊതിയിൽ പൂവമ്പഴവുമായി അയാൾ നടന്നു. നടക്കുമ്പോൾ അയാൾ  ആലോചിച്ചു . നാളെ പനി പിടിക്കുമോ? അത്രയ്ക്ക് നനഞ്ഞിട്ടുണ്ട് . ചെന്നയുടനെ തല മുഴുവനും തോർത്തണം. നനഞ്ഞ മുടി ഇഴകൾ അയാൾ  കോതി ഒതുക്കി.  എന്തായാലും ഈ മഴ കൊണ്ട് ഒരു ഗുണം ഉണ്ട് . നാളെ ഓഫീസിൽ പോകുവാൻ പറ്റും എന്ന് തോന്നുന്നില്ല. ഇനി ട്രെയിനുകൾ ഓടണം എന്നുണ്ടെങ്കിൽ രണ്ടു ദിവസം കുടി കഴിയും. നാളെ  മിക്കവാറും അവധി പ്രഖ്യാപികുവാനും വഴിയുണ്ട്.

എന്തായാലും  നാളെ ഓഫീസിൽ പോകുന്നില്ല  അയാൾ മനസ്സിൽ ഉറപ്പിച്ചു . അവളുടെ കുടെ തന്നെ ഇരിക്കണം .  ബാൽക്കണിയിലുടെ  മഴയുടെ  ഭംഗി ആസ്വദിച്ചു , കട്ടൻ കാപ്പി കുടിച്ചു അങ്ങനെ മടിയോടെ ഇരിക്കണം.   അവളെ കെട്ടി പിടിച്ചു വെളിച്ചം വീഴും വരെയും കിടന്നുറങ്ങണം .

ദൂരെയായി അയാളുടെ ഫ്ലാറ്റ്  കാണാം . ഇനി ഇപ്പോൾ  ഇടവഴിയിലുടെ പോയി വലത്തോട്ട് തിരിഞ്ഞു  പോയാൽ മതി.  വിജനമായ വീഥി . ഒറ്റക്കു അയാൾ മാത്രമായി നടക്കുന്നു.   ഛെ , കേശു ഭായിയുടെ കടയിൽ  നിന്നും  മെഴുകുതിരി മേടിക്കുവാൻ മറന്നിരിക്കുന്നു . മെഴുകുതിരി ഉണ്ടാകുമോ  അവിടെ? അയാൾ മനസ്സിൽ ഓർത്തു .

ഏന്തി നടക്കുമ്പോൾ അയാളുടെ കാലൊന്നു തെന്നി.  കൈയ്യിലെ  പൊതി പൊട്ടി ,  പിടി വിട്ടു  താഴേ വെള്ളത്തിലേക്ക്‌  വീണു. അരണ്ട വെളിച്ചത്തിൽ    പൊതിയിൽ നിന്നും തെറിച്ചു പടലയിൽ നിന്നും വേർ പെട്ട് പൂവമ്പഴങ്ങൾ കലക്ക വെള്ളതിലൂടെ ഒഴുകി പോകുന്നത് അയാൾ കണ്ടു .  അവ  എടുക്കുവാനായി അയാൾ മുന്നോട്ടു് ഒന്ന് അഞ്ഞു.  ആ ഒരു നിമിഷത്തിനുള്ളിൽ ജലസ്രോതസ്സിന്റെ  ആഴത്തിലുള്ള ദ്വാരത്തിലൂടെ അയാൾ താഴേക്ക് പതിച്ചു. ഒരേ ഒരു നിമിഷം .... അയാൾക്ക് ഒന്നും ശബ്ദിക്കുവാൻ കഴിയും മുമ്പേ. ..............

അപ്പോഴും പടലയിൽ നിന്നും വേർപെട്ട പഴങ്ങൾ
ആ കലക്ക വെള്ളത്തിലൂടെ ഒലിച്ചു  നീങ്ങുന്നുണ്ടായിരുന്നു.



**മലയാളത്തിന്റെ പ്രിയകഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ   പൂവൻ പഴം  എന്ന ചെറു കഥ ഓർമ്മിച്ചുകൊണ്ട്


2015, നവംബർ 12, വ്യാഴാഴ്‌ച

സാറാസ് വൈൻ ഹബ്



ഏറ്റവും കൂടുതൽ, വിനോദ  സഞ്ചാരികൾ  സന്ദർശികുവാൻ ഇഷ്ടപെടുന്ന നഗരം  ആണ് പത്തയ . അവിടെ പോകുന്നവരോട് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട എന്താണ് എന്ന് ചോദിച്ചാൽ  ചിലർ പറഞ്ഞേക്കും , ഒരു പക്ഷെ  പ്രധാന ആകർഷണം അവിടുത്തെ സൂര്യൻ, അല്ലെങ്കിൽ മനോഹരമായ കടൽതീരം , വാണിഭ ശാലകളിൽ കയറി ഇറങ്ങുക, അല്ലെങ്കിൽ  ബിയർ  എന്നൊക്കെ . എന്നാൽ അവർ പറയാതെ പറയുന്ന കാര്യം അവിടുത്തെ തായ് സുന്ദരികളെ കുറിച്ചാണ് .  തായ്   തരുണി മണികൾ  ഇല്ല എന്നെങ്കിൽ ഒരു പക്ഷെ പത്തയ്യാ  ഇത്ര മനോഹരി ആകില്ല. അത് നിശ്ചയം .

 പല വേഷങ്ങളിൽ , നിറങ്ങളിൽ, രൂപങ്ങളിൽ അവർ നിങ്ങൾക്കായി  വഴി വക്കിൽ കാത്ത്‌ നിൽക്കുന്നു .  അവരുടെ കണ്ണുകൾ നിങ്ങളെ കൊത്തി വലിക്കും. ഒരു ഉഴിച്ചിലിന്  വേണ്ടി, അല്ലെങ്കിൽ വെറും ഒരു  ബിയറിനു വേണ്ടി . അല്ലെങ്കിൽ .....

അങ്ങനെയുള്ള പത്തയയിലെക്കയിരുന്നു ജെന്നിയുടെ യാത്ര . സുവർണ ഭൂമി വിമാന താവളത്തിൽ നിന്നും ഒന്നര മണികൂർ യാത്രയുണ്ട് പത്തയയിലേക്ക് .
 "a one royal cruise ഹോട്ടൽ "  . അവിടെ ആയിരുന്നു ജെന്നി താമസിചിരുന്ന  ഹോട്ടൽ . ഒരു കൊച്ചു കപ്പലിന്റെ രൂപത്തിൽ ആയിരുന്നു ആ ഹോട്ടൽ.  അകവും , പുറവും എല്ലാം ഒരു വലിയ  നൗകയെ  ഓർമിപ്പികുന്ന തരത്തില രൂപ കല്പന ചെയ്ത മനോഹരമായ വലിയ ഹോട്ടൽ .  പുറത്തേക്കു പോകണം എന്ന് കരുതി എങ്കിലും വല്ലാതെ ക്ഷീണം അവളെ കട്ടിലിലേക്ക് നയിചു .


Jenny ,I am getting married,”Aryan’s lips shivered while saying this.
“But…..”, Jenny  didn’t know what to say.
She looked towards him,with tears in her eyes. Her mind suddenly went blank.
“Aryan,You wanted to marry me right?”
“I had,but Mom and Dad have fixed my marriage.”
“When? You didn’t tell me,”Jenny  said looking towards him and holding his hand tightly.
“One month ago,and I am getting married next week.”
“Why didn’t you tell me earlier?” Jenny  asked him with tears in her eyes.
“Jenny ,it all happened in such a hurry…that I couldn’t talk to you about it. Don’t worry we will stay friends.” Aryan tried to persuade her."

ജെന്നി ഓർമകളിൽ നിന്നും ഉണർന്നു .  ധരിച്ച ടി  ഷർട്ട് മാറ്റി വേറെ ഒരെണ്ണം അവൾ എടുത്ത്  അണിഞ്ഞു. നരച്ച ജീൻസിൽ ചെളി പുരണ്ടത് അവഗണിച്ച്  റൂം പൂട്ടി  അവൾ പുറത്തേക്കു ഇറങ്ങി .
സമയം  എട്ടര കഴിഞ്ഞിരിക്കുന്നു.  ബോംബെയിലെ  തെരുവുകളിലുടെ  എത്രയോ  രാത്രികൾ ഇത് പോലെ അവൾ നടന്നിരിക്കുന്നു.  ഞെട്ടിപ്പിക്കുന്ന ഒരു  വാർത്തക്ക് വേണ്ടി, അല്ലേൽ  ചാനലിൻ സ്ഥാനക്രമം നില നിർത്തുവാൻ വേണ്ടി എവിടെ എവിടെ എല്ലാം അലയേണ്ടി വന്നിടുണ്ട്. സത്യ മല്ല കഴിഞ്ഞ വർഷത്തെ കേന്ദ്ര മന്ത്രിയുടെ അഴിമതി കഥകൾ പുറത്തു വിട്ടപ്പോൾ  ശമ്പള വർധനയ്ക്ക് പകരം  മാനേജ്റാമെന്റ്  തന്ന ഒരു വാഗ്ദാനം ആണ് ഇപ്പോഴത്തെ പത്തയ്യ യാത്ര . ഒരു വിശ്രമം ആനിവാര്യമായ  സമയം.അത് കൊണ്ട് തന്നെയാണ്  യാത്ര  നിഷേധിക്കാതിരുന്ന്ത് .  യാത്രകൾ അറിഞ്ഞിട്ടും തെറ്റായ വാർത്തകൾ എത്രയോ നൽകിയിടുണ്ട് . ഇപ്പോൾ എല്ലാം ശീലം ആയി കഴിഞ്ഞിരിക്കുന്നു .  "signoff " പറയാതെ ഒരു  യാത്ര .ക്യാമറ മാൻ അരുണ്‍ ഇല്ല എന്ന് മാത്രം.

എവിടെ നോക്കിയാലും, ബാർ  ആൻഡ്‌ റെസ്റ്റ്റൻന്റ്സ്  എന്ന പേരുകൾ  ,മദ്യപിക്കുവ്വാൻ ആയാലും, അല്ലേൽ  മസാജിനു ആയാലും പേരല്ലാം ഒന്ന് തന്നെ.  അൽപ വസ്ത്ര ധാരികളായ തായ് സുന്ദരികൾ  ചുറ്റും .

അവൾ ചുറ്റും നോക്കി , അരികിലായി  വ്യത്യസ്ഥമായ  ബോർഡ്‌  "സാറാസ്  വൈൻ ഹബ് "  . "ഹാപ്പി ഹൗർസ് , ഹൈനെക്കൻ  55   ബാത്ത് ഒണ്‍ലി "  എന്ന് ഇംഗ്ലീഷിൽ എഴുതി വച്ചിരിക്കുന്നു .     ജെന്നി അങ്ങോട്ട്‌ കയറി ചെന്നു . ഒരു സ്ത്രീ മാത്രമേയുള്ളൂ . അവൾ ആണ് ആ ശാലാ  നടത്തിപ്പ് കാരി എന്ന് തോന്നി .  വെളുത്ത , മെലിഞ  ഒരു സുന്ദരി . ഇറക്കം കുറഞ്ഞ മിനി സ്കർട്ടും,  ചുവന്ന ടി ഷർട്ടും അതായിരുന്നു അവളുടെ വേഷം. ആ വേഷം അവൾക്ക്   നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. ദൂരെ നിന്ന് നോക്കുമ്പോൾ വിദേശ വനിതകൾ അതി സുന്ദരികൾ ആണെന്ന് നമുക്ക് തോന്നും. പക്ഷെ ഒന്ന് അടുത്തു ചെന്നാൽ , ദേഹം മുഴുവനും അനാവ്യത മായ പല പാടുകളും അവരുടെ ശരീരത്തിൽ കാണുവാൻ കഴിയും. വീമാനം ഇറങ്ങിയ മുതൽ തായ് വനിതകളെ ശ്രദ്ധിച്ചു തുടങ്ങിയതാണ്. മിക്കവരും ചെറിയ ഒരു ഷോർട്ട്സ്  അല്ലെങ്കിൽ ഇറക്കം കുറഞ്ഞ പാവാട . അതാണ് അവരുടെ വേഷം. ഒരു തരി പോലും രോമം പുറത്തു കാണാത്ത മെലിഞ്ഞ സുന്ദരമായ കാലുകൾ ഉള്ള ഇവരുടെ മുമ്പിൽ വിദേശ വനിതകൾ ശരിക്കും നാണിച്ചു പോകും.

ഹെലോ മാഡം , അത്രയ്ക്ക് സ്ഫുടമല്ലാത്ത  ഇംഗ്ലീഷിൽ ആ തായ് വനിത  ജെന്നിയുടെ  അടുത്തേക്ക് വന്നു.

ഹാപ്പി  ഹവേർസ് മാഡം , 

what you want ?

hieneken , chang ,corona ,amstel , guinness

പേര് കേൾക്കാത്ത കൊണ്ട്  ജെന്നി  ചോദിച്ചു , "what  is chang?"

അവൾ മറുപടി പറഞ്ഞു , സ്പെഷ്യൽ തായ് ബിയർ മാം. "manufactured in  Thailand "

"want to try?"

ജെന്നി തലയാട്ടി

ഭക്ഷണ ശാലയിൽ  ആരും ഇല്ല. ജെന്നി മാത്രം. അവൾ ഒരു ഗ്ലാസും , 500 ML "chang"   കാനുമായി വന്നു.

അവൾ ഗ്ലാസ്സിലേക്ക്‌  ബി യർ പകർത്തവെ  ജെന്നിയൊടായി  ചോദിച്ചു

"you Indian" ,

ജെന്നി തലയാട്ടി ,  വീണ്ടും ചോദിച്ചു ,    "what  you  do "

ജെന്നി , അലസമായി പറഞ്ഞു . 'journalist'

അവൾക്കു മനസിലായില്ല എന്ന് തോന്നി . പിന്നെ ചോദ്യ ഭാവത്തിൽ അവൾ ജെന്നിയെ നോക്കി .

പിന്നെ  അവൾ സംശയത്തോടെ  ചോദിച്ചു "writer ?"

ജെന്നി  തലയാട്ടി .

ഓ , മനസിലായ എന്ന പോലെ അവൾ ഒന്ന് മൂളി.   "story  writer"

  അവൾ ആകാഷയോടെ ചോദിച്ചു .

രണ്ടു സിപ് നുണഞ്ഞ ശേഷം ജെന്നി വെറുതെ തല കുലുക്കി.

ഓ.. വീണ്ടും അവൾ മുളി , "you come  here for story ?"

അവൾ ചോദ്യ ഭാവത്തിൽ  ജെന്നിയെ നോക്കി ? ജെന്നി ഒന്നും  മിണ്ടിയില്ല.

അവൾ പോയി കുറച്ചു  ചിപ്സ്‌  എടുത്തു കൊണ്ട് വന്നു.


"u   hear  for story ?"   അവൾ വീണ്ടും ചോദ്യം  ചോദിച്ചു ?   ഇത്തവണ ജെന്നി  വെറുതെ പുഞ്ചിരിച്ചു


"you  want  story ?"  അവൾ ഒരു പുഞ്ചിരിയോടെ ചോദിച്ചു .

"i  will tell my story ? good  story .  you  write.."

അപ്പോഴേക്കും ജെന്നി ആ കാൻ കുടിച്ചു കഴിയരയിരുന്നു . ജെന്നി ചോദികാതെ തന്നെ  അവൾ വീണ്ടും ഒരു 500 ml  കാൻ എടുത്തു  ഗ്ലാസ്സിലേക്ക്‌ പകുത്തു ഒഴിച്ചു.

വീണ്ടും  ഒരിറക്കിനു  ശേഷം  ജെന്നി    ബിയർ  ഗ്ലാസ്   താഴെ വച്ചു .   ബിയർ  ജെന്നിയുടെ തലയിൽ  പതിയെ പ്രവർത്തനം  ആരംഭിച്ച്‌  തുടങ്ങിയിരുന്നു .

അവൾ ജെന്നിക്ക് അഭിമുഖമായി ഇരുന്നു . ജെന്നി ഒന്നും ചോദിക്കാതെ തന്നെ അവൾ പറഞ്ഞു  തുടങ്ങി.

അവൾ , അവളുടെ  പേര് പറഞ്ഞു . "അനൊങ്ങ്" , അതായിരുന്നു അവളുടെ പേര് ? ജെന്നി ചോദിച്ചു അനൊങ്ങ്?   അതെ "അനൊങ്ങ്"  means beautiful , അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. പേര് പോലെ മനോഹരി ആയിരുന്നു അവൾ . "nice name"    ജെന്നി പറഞ്ഞു.


അത് കേട്ട് ചിരിച്ചുകൊണ്ട് അവൾ അവളുടെ കഥ പറയുവാൻ തുടങ്ങി .



ചിയങ്ങ് റായി എന്ന കൊച്ചു  ഗ്രാമത്തിൽ  ആയിരുന്നു ഞങ്ങൾ  താമസിച്ചിരുന്നത് . അച്ഛനും , അമ്മയും  രണ്ടു ചേട്ടൻ മാരും , ഒരു ചേച്ചിയും . അതായിരുന്നു ഞങ്ങളുടെ കുടുംബം .   ഏറ്റവും ഇളയവൾ ആയിരുന്നു ഞാൻ .  ചെറിയ നിലം ഉണ്ടായിരുന്നു . അവിടെ കൃഷി ചെയ്താണ് ഞങ്ങൾ  കഴിഞ്ഞിരുന്നത് . ഒരു TV  പോലും ഇല്ലാത്ത വീടായിരുന്നു എന്റേത്.  നിങ്ങൾ കാണുന്ന നഗര ജീവിതം പോലെ അല്ല  ഗ്രാമത്തിലെ അന്തരീക്ഷം . പട്ടിണിയും, ദുരിതവും എല്ലാം ഇഴകി  ചേർന്നതാണ് ,  കൃഷി ആയിരുന്നു  ഞങ്ങളുടെ വരുമാന മാർഗം എന്ന് പറഞ്ഞുവല്ലോ . പക്ഷെ മഴ ക്കാലം ഞങ്ങൾക്ക് ദുരിതം സമ്മാനിച്ചു .  മഴ അധികം ആയാൽ കൃഷി നശിക്കും ,  ഇനി വേനൽ  അധികമായാലോ  അപ്പോഴും കൃഷി നാശം സംഭവിക്കാം .

ഭാരിച്ച ഉത്തരവാദിത്തം   ഏറ്റെടുക്കുവാൻ താല്പര്യം ഇല്ലാത്ത മനുഷ്യൻ ആയിരുന്നു എന്റെ  അച്ഛൻ . അധികം പഠിപ്പിക്കണം എന്നാ ആഗ്രഹം അച്ഛനോ , അമ്മക്കോ  ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ചെറുപ്പത്തിൽ വീടിനു അരികിലുള്ള ഒരു തൊഴിൽ ശാലയിൽ  ജോലിക്ക് പോയി തുടങ്ങി. ശമ്പളം എല്ലാം വളരെ കുറവ് ആയിരുന്നു.

അതിനിടയിൽ ചേട്ടന്റെ  വിവാഹം നിശ്ചയിച്ചു . വധു വീട്ടുകാർ , ഞങ്ങളെക്കാൾ ഏറെ  സാമ്പത്തിക ഭദ്രതയുള്ള  കുട്ടർ  ആയിരുന്നു.അവർക്ക്  സ്വന്തമായി നിലവും , ഒരു ട്രാക്ടറും ഒക്കെ   ഉണ്ടായിരുന്നു. അച്ഛന്റെ വലിയ ഒരു മോഹം ആയിരുന്നു അത് പോലെ ഒരു ട്രാക്ടർ വാങ്ങിക്കണം എന്ന്. സ്ത്രീ ധനമായി ഏതാണ്ട് 1,00000 ബാത്ത് കൊടുക്കേണ്ടി വന്നു.  സ്ഥിര വരുമാനം ഇല്ലാത്ത അച്ഛനെ സംബന്ദിചു അത് വലിയ ഒരു തുകയായിരുന്നു . ആ വിവാഹം അച്ഛന് ഒരു പാടു ബാധ്യത വരുത്തി വച്ചു . വിവാഹം കഴിഞ്ഞ ശേഷം ചേട്ടൻ, അവരുടെ വീട്ടിലേക്കു താമസം മാറി. പിന്നെ വീട്ടിലേക്കുള്ള  വരവ്  വല്ലപ്പോഴും ആയി ഒതുങ്ങി.

അതിനിടയിൽ ഒരു ഫാക്ടറിയിൽ ജോലി ഉണ്ടായിരുന്ന ഇളയ സഹോദരന്റെ വിവാഹവും കഴിഞ്ഞു. അവർക്ക്  അത്ര നല്ല സാമ്പത്തിക സ്ഥിതി  ആയിരുന്നില്ലാ.  35,000 ബാത്ത് ആണ് സ്ത്രീ ധനം ആയി ലഭിച്ചത്.  രണ്ടാമത്തെ ചേട്ടന്റെ വിവാഹവും  കുടി നടന്നതോടെ  ഞങ്ങൾ  വലിയ കട കെണിയിൽ  പെടുകയാണ് ചെയ്തത് .   ആദ്യമേ പറഞ്ഞിരുന്നു അല്ലോ . ഉത്തരവാദിത്തങ്ങളിൽ നിന്നും അച്ഛൻ അകന്നു നിന്നിരുന്നു.   അച്ഛന്റെ മദ്യപാനം വർദ്ധിച്ചു  എന്നതിനാൽ അമ്മയും , ഞാനും കിട്ടുന്ന  പണികൾ എല്ലാം ചെയ്തു തുടങ്ങി. അമ്മയുടെ നിർദേശ പ്രകാരം ആകെ   ഉണ്ടായിരുന്നു നിലം പണയം വച്ചിട്ടായി രുന്നു ചേച്ചി യുടെ വിവാഹം നടത്തിയത്. അതിനിടയിൽ അമ്മ രോഗി ആയി.  എത്രയും വേഗം എനിക്ക്  മറ്റൊരു  ജോലി കണ്ടെത്തേണ്ടത്‌ ആവശ്യം ആയി മാറി .

ആയിടക്കാണ്‌ എന്റെ സുഹ്രത്ത് 'ഫെം '  പട്ടണത്തിൽ നിന്നും ഗ്രാമത്തിലേക്ക്  വരുന്നത് . വിലയേറിയ പല സമ്മാനങ്ങൾ  അവൾ എനിക്ക് നൽകി  . ഞാൻ അവളോടു എന്റെ ദയനീയ അവസ്ഥ വിവരിച്ചു.  അവൾ എന്നോടു ചോദിച്ചു , അവളുടെ കുടെ പോരുന്നോ എന്ന്? മറ്റൊന്നും ആലോചിക്കുവാൻ ഇല്ലാത്ത എനിക്ക് അവളുടെ കുടെ പോകുവാൻ നുറു വട്ടം സമ്മതം ആയിരുന്നു. അമ്മയും അത് ആഗ്രഹിച്ചിരുന്നു എന്ന് തോന്നി.

അങ്ങനെ ഞാൻ ഗ്രാമം വിട്ടു "പറുദീസകളുടെ നഗരം"  ആയ 'പത്തയ്യ' യിൽ ഞങ്ങൾ  എത്തി.  വഴി ചെലവ് എല്ലാം ഫെം ഏറ്റെടുത്തു .  അവളുടെ താമസ സ്ഥലത്ത് തന്നെ എന്നെയും അവൾ താമസിപ്പിച്ചു. ചെറിയ ഒരു മുറി . മുഴുവനും സൌന്ദര്യ  വർന്ധക വസ്തുക്കൾ . ലിപ് സ്ടിക്കും, പെര്ഫുമും , പിന്നെ പല പല  ഫേഷ്യൽ ക്രീമുകളും  കുത്തി നിറച്ച ഒരു മുറി.  ഫെം   ഒരു ബാർ ഗേൾ ആയിരുന്നു. രാത്രി എന്നെയും കുട്ടി നടക്കുമ്പോൾ ചുറ്റും ഉള്ള കാഴ്ചകൾ എന്നെ വല്ലാതെ അത്ഭുത പെടുത്തി.  അവൾ പറഞു നമ്മൾ നടക്കുന്ന ഈ പാതയുടെ പേര്  'walking  street ' എന്നാണ് . അൽപ വസ്ത്ര ധാരിണീകളായ  സുന്ദരികൾ എങ്ങും നിറഞ്ഞു നിൽക്കുന്നു .   മസാജ്  പാർലറുകളും, മദ്യ ശാലകളും മാത്രം. ഒരു പാടു വിദേശികൾ ചുറ്റും നടക്കുന്നു . എന്റെ ജീവിതത്തിൽ ഇത്രയും വിദേശികളെ ഞാൻ കണ്ടിട്ടേ ഇല്ല.  ചെറുപ്പക്കാരികൾ ആയ തായ് യുവതികൾകൊപ്പം , ചുറ്റി കറങ്ങുന്ന വയോധികന്മാരായ വിദേശികൾ. അവരുടെ കുടെ ഇഴകി ചേർന്ന് ഒരു മടിയും ഇല്ലാതെ  ചുണ്ടിൽ  ചായം തേച്ച് സ്ലീവ് ലെസ്സ് ടോപും,  മൈക്രോ മിനി ഷോർട്ട്സും ധരിച്ച  തായ് യുവതികൾ.  ഫെം എന്നെ അവൾ ജോലി ചെയുന്ന ബാറിലേക്ക് കൊണ്ട് പോയി. ഇട വിട്ടു കത്തുന്ന മങ്ങിയ വെളിച്ചം . ചെവി തുളച്ചു കയറുന്ന പാശ്ചാത്യ സംഗീതം .  മങ്ങിയ വെളിച്ചത്തിൻ അരണ്ടതയിൽ ഒന്ന് രണ്ടു തായ് സുന്ദരികൾ അർത്ഥ  നഗ്ന മേനി കാണിച്ചു ഇളകി ആടുന്നു. കൈയിൽ ബിയർ കുപ്പികളുമായി അത് കണ്ടു  ആസ്വദിച്ചു നിൽകുന്നു ചിലർ . ശബ്ദഘോഷത്താ
ൽ 'ഫെം' പറയുന്ന ഒന്നും എനിക്ക്  മനസിലായില്ല. അതിനിടെ ആരോ ഒരാൾ എന്നോടു വന്ന്  ഇംഗ്ലീഷിൽ എന്തോ സംസാരിച്ചു. "ഹലോ "എന്നോഴിച്ച് അയാൾ പറഞ്ഞത്‌  ഒന്നും മനസിലായില്ല.  ഞാൻ ഒഴിഞ്ഞു മാറി.

 'ഫെം' എന്നെ അകത്തേക്ക് വിളിപ്പിച്ചു ഒരാളെ പരിചയപെടുത്തി . അയാളായിരുന്നു ആ ബാറിലെ നടത്തിപ്പുകാരൻ . എന്റെ ജോലി കാര്യം ആണ് സംസാരിക്കുന്നത് ഏന്ന്  എനിക്ക് തോന്നി.  അങ്ങനെ അന്ന് പുലരി വരെ ഞങ്ങൾ ആ ബാറിൽ കഴിച്ചു.

പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നു എങ്കിലും ഫെം ഉണരാൻ താമസിച്ചു. ഉച്ചയോടെയാണ് അവൾ ഉറക്കം ഉണർന്നത് . ഉണർന്ന പാടെ അവൾ ചോദിച്ചു "എങ്ങനെ ഉണ്ടായിരുന്നു ഇന്നലെ"?  

ഒറ്റ രാത്രി കൊണ്ട് എനിക്ക് കാര്യങ്ങളുടെ അവസ്ഥ ശരിക്കും മനസിലായി.  അന്ന് രാവിലെ മുതൽ എന്റെ ചിന്താ മണ്ഡലത്തിൽ ആ ഒരൊറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു . ഇവിടെ നിൽകണമോ അതോ തിരിച്ചു പോകണമോ?  തിരിച്ചു പോയാൽ ? ചോദ്യ ചിഹ്നം  പോലെ ആ ചോദ്യം വലിഞ്ഞു മുറുക്കി.

എനിക്ക് ആലോചിക്കുവാൻ അധികം ഉണ്ടായില്ല. അങ്ങനെ ഞാനും  ഫെമിനെ പോലെ ആ ബാറിലെ ഒരു ജോലി ക്കാരി ആയി.  മസാജിനുള്ള പരിശീലനം ആണ് എനിക്ക് ആദ്യം ലഭിച്ചത് . ഞങ്ങളുടെ കൈ വിരലുകൾക്ക് ഒരു മന്ത്രികതയുണ്ട് . അത് കൊണ്ട് കുടിയാണ്  'തായ് മസാജ്' ലോക പ്രശസ്ത മായത്. കൈ വിരലുകൾ കൊണ്ട് ദേഹത്ത് ഒന്ന് കോറിയാൽ  ഏതു നടു വേദനക്കും കുറച്ചു നേരത്തേകെങ്കിലും ശമനം  നൽകുവാൻ ഞങ്ങളുടെ  വിരലുകൾക്ക്‌ കഴിയും.

ഉഴിയാൻ  വരുന്നവരെ തിരിച്ചു അറിഞ്ഞു , അവർക്ക് ചേർന്ന ഉഴിച്ചിൽ  നൽകണം . ഓയിൽ മസജു , ലവണ്ടർ മസജു , ഫീറ്റ്‌ മസാജു അങ്ങനെ പല രീതിയുൽ മസാജു ഉണ്ട്.  ചിലർ വരുന്നത് ഒരു രസത്തിനു വേണ്ടി ആയിരിക്കാം. തായ് സുന്ദരികളുടെ ശരീരം മസാജു ചെയുവാൻ താല്പര്യം ഉള്ളവർ ഏറെ യുണ്ട്  . പിന്നെ ഒരാഴ്ച ബാറിൽ വരുന്ന ഇടപാടുകാരുമായി എങ്ങനെ സംവദിക്കണം എന്ന സിദ്ധി വൈഭവം 'ഫെം' തന്നെ പകർന്നു തന്നു.

ഒരു മാസത്തിനുള്ളിൽ ഞാൻ  ഒരു സമർത്ഥയായ പത്തയ്യാ ക്കാരി ആയി മാറി  കഴിഞ്ഞിരുന്നു. ആദ്യമാസം തന്നെ എനിക്ക് 8,000 ബാത്ത് വീടിലേക്ക്‌ അയക്കുവാൻ കഴിഞ്ഞു.  'ഫെം' പറഞ്ഞു  തന്നിരുന്നു.കുറച്ചു സമ്പാദ്യം നമ്മൾ കരുതി വയ്ക്കണം എന്ന്. ഇടപാടുകാരിൽ ചിലർ വന്നു നമ്മളെ ഒരാഴ്ചത്തേക്ക് കൊണ്ട് പോകും . മുൻ കൂർ അനുവാദം ചോദിച്ചു  നമുക്ക് അവരുടെ കുടെ പോകാം.  വിദേശികൾ ആയ അവരിൽ  ചിലർ വിലയേറിയ  സമ്മാനങ്ങൾ നൽകി  എന്ന് വാരം  , ഓർമ പെടുത്തുന്ന ചില രാത്രികൾ , അല്ലെങ്കിൽ മറക്കുവാൻ ആഗ്രഹിക്കുന്ന രാത്രികൾ , നക്ഷത്ര ഹോട്ടലുകളിൽ താമസം , കഴിക്കുവാൻ വില  ഏറിയ ഭക്ഷണം , എല്ലാം ആ ഒരാഴ്ച്ചകളിൽ നമ്മൾക്ക് ലഭിക്കും. ധനികരും , ഉദാരമതികളുമായ ഇടപാടുകാർ ആണെങ്കിൽ ഒരു മാസത്തെ അധ്വാനത്തിൻ  ശമ്പളം ആ ഒരാഴ്ച്ചകുള്ളിൽ  തന്നെ  ലഭിക്കും. അത് കൊണ്ട് തന്നെ അല്പം മധ്യ വയസ്സൻ മാരായ ഇക്കുട്ടരെ ചെറുപ്പക്കരെക്കാൾ ഞാൻ ഇഷ്ടപെടുന്നു. നമ്മളെ ഇഷ്ടപെട്ടാൽ പിന്നെ അവർക്ക് പണം ഒരു പ്രശ്നമല്ല . ഒരു മടിയും ഇല്ലാതെ അവർ നമ്മളെ സൽക്കരിക്കും.  അവർക്ക് പല്ല് തെയ്ക്കുവാൻ ടൂത്ത് ബ്രഷിൽ , പേസ്റ്റ് ചലിച്ചു എടുത്തു കൊടുക്കുന്ന ചെറിയ  കാര്യങ്ങൾ അവരെ സംബന്ദിച്ചു വലുതാണ്  . അങ്ങനെ ഒരു അനുഭവം അവർക്ക് ഒരു പക്ഷെ കുട്ടി കാലത്ത്  മാത്രമേ അനുഭവ പെട്ടിടുണ്ടാകുകയുള്ളൂ . അവർ പറയുന്ന ബടായി കഥകൾ മനസിലായില്ല എങ്കിലും താൽപര്യതോടെ നമ്മൾ  കേട്ടിരിക്കുംപോൾ ,  കൈകൾ  ചേർത്ത് പിടിച്ചു ദേഹം ഉരുമി മറ്റുള്ളവരുടെ മുന്നിലുടെ  നടക്കുമ്പോൾ നമ്മൾ  അറിയാതെ തന്നെ നമ്മൾ  അവരുടെ പ്രിയപെട്ടവർ ആയി മാറുന്നു . അങ്ങനെ ഒരു തോന്നൽ ഉളവയാൽ പിന്നെ അവർ തിരിച്ചു പോയാലും ചിലപ്പോൾ നമ്മളെ തേടി   വീണ്ടും വന്നെന്നിരിക്കും . അല്ലെങ്കിൽ വിലയേറിയ സമ്മാനങ്ങൾ അയച്ചു തരും. അവരുടെ ഓർമകളിൽ ഞങ്ങൾ ഒരു വസന്തകാലം തന്നെ തീർക്കും . .

അങ്ങനെ വർഷങ്ങൾ കടന്നു പോയി. പല പല ബാറുകളിൽ ആയി ഞാൻ ജോലി ചെയ്തു . ഒരു പാടു പേരെ പരിചയപെട്ടു. അങ്ങനെ യാണ് ഒരു ദിനം ഞാൻ കെവിനേ പരിചയ പെടുന്നത്. അറുപതു കഴിഞ്ഞു ഒരു അമേരിക്കാകാരൻ. വിവാഹ മോചിതൻ ആയ ഒരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ .  മുന്നാഴ്ച കെവിൻ എന്റെ കുടെ തന്നെ ആയിരുന്നു . അല്ല ഞാൻ കെവിന്റെ കുടെ തന്നെ ആയിരുന്നു. തിരിച്ചു പോകും മുമ്പേ കെവിൻ  പറഞ്ഞു എന്റെ പ്രായം വല്ലാതെ കുറഞ്ഞ പോലെ . ഇനിയും ഞാൻ വരും. അയാൾ എന്റെ പേര് സാറ എന്നാക്കി.  . പറഞ്ഞ പോലെ കെവിൻ വീണ്ടും വന്നു. കെവിൻ തന്നെ യാണ് എനിക്ക് ഈ " വൈൻ ഹബ്"    സമ്മാനിച്ചത്‌ .  ഇതിനുള്ള   പേരും കെവിൻ  നിർദ്ദേശിച്ചു.  "സാറാസ്  വൈൻ ഹബ് "പക്ഷെ ഞാൻ അയാൾക്ക് ഒരു വാക്ക് കൊടുക്കണം ആയിരുന്നു . അയാൾ അല്ലാതെ എന്റെ ജീവിതത്തിൽ വേറെ ഒരു ഇട പാടു കാരൻ ഇനി ഉണ്ടാകരുത് എന്ന് .  വാക്കല്ലേ ഞാൻ അത് കൊടുത്തു .

അപ്പോൾ ജെന്നി ചോദിച്ചു . കെവിൻ  ഇല്ലാത്തപ്പോൾ ?   അപ്പോൾ  ഞാൻ പങ്കാളികളെ സുക്ഷിച്ചു മാത്രം തിരഞ്ഞു എടുക്കുന്നു . ഒഴിവാക്കെണ്ടാവരെ   എങ്ങനെ ഒഴിവാക്കണം എന്നും എനിക്കറിയാം. അവൾ മന്ദഹസിച്ചു .

ജെന്നി ചോദിച്ചു . നീ ചെയുന്ന ജോലിയിൽ നിനക്ക് കുറ്റബോധം ഇല്ലേ? അവൾ പറഞ്ഞു എന്തിനു?

ഇന്ന് എന്റെ വരുമാനം കൊണ്ട് വീട്ടുക്കാർ സുരക്ഷിതർ ആണ്. പണയത്തിൽ ആയ സ്ഥലം ഞാൻ തിരിച്ചു പിടിച്ചു. അച്ഛന് ഒരു ട്രാക്ടർ വാങ്ങി കൊടുത്തു. ഇതിൽ കുടുതൽ എന്താണ് ഞാൻ അവർക്ക് വേണ്ടി നല്കുക.  കഴിഞ്ഞ കാലത്തേ കുറിച്ച് ഞാൻ  ഓർക്കുന്നില്ല . ഇന്നലെകളിൽ  അല്ല എന്റെ ജീവിതം . ഇന്നിലാണ് . അല്ലെങ്കിൽ പഴയതിനെ കുറിച്ച് ആലോചിച്ചു എന്തിനു ഇപ്പോഴാതെ ജീവിതം വെറുതെ കളയുന്നു.

 കെവിനുമായി ഒരു വിവാഹം, ജെനി ചോദിച്ചു . അത് എനിക്ക് അറിയില്ല. പക്ഷെ കെവിൻ അല്ലെങ്കിൽ മറ്റൊരാൾ . ജീവിതം മുന്നോട് തന്നെ പോയി കൊണ്ടേ   ഇരിക്കും. അതിനിടക്ക് മറ്റൊരു കസ്റമർ അവിടെക്ക്  വന്നു.  ഹായ്  സ്റ്റീവ്  എന്ന് വിളിച്ച്  , നിറഞ ചിരിയോടെ  അവൾ അയാളുടെ അരികിലേക്ക് പോയി.  അയാളുമായി ചിരിച്ചു വർത്തമാനം പറയുന്ന അനോങ്ങിനെ അല്ല സാറയെ ജെന്നി നോക്കി ഇരുന്നു.


പിന്നെ ബാകിയുള്ള ബിയർ കുടി കുടിച്ചു   ചിറി  തുടച്ചു ശേഷം  , കുറച്ചു തായ് ബാത്ത്  ആ മേശ പുറത്തു  വച്ചിട്ട്  ജെന്നി  ഹോട്ടലിലേക്ക് നടന്നു. അവ്യക്തമായി അവളുടെ ചുണ്ടുകൾ  അപ്പോൾ മന്ത്രിച്ചു.   "go to hell Aryan"


























ഈ ലോകം ഇവിടെ കുറെ മനുഷ്യർ


അയാൾ മൊബൈലിൽ വന്ന മെസേജ്‌ നോക്കി. ശമ്പളം വീണിരിക്കുന്നു . എല്ലാ മാസ അവസാനവും ഇങ്ങനെ സന്ദേശം കിട്ടുവാൻ അയാൾ കാത്തിരിക്കാറുണ്ട് . അല്ലെങ്കിൽ തന്നെ ജോലിക്ക് പോകുന്നത് ഈ ഒരൊറ്റ ദിനത്തിന്  വേണ്ടിയാണല്ലോ ?
മോൾടെ പിറന്നാൾ ആണ് വരുന്നത് . ഭാര്യ പറഞ്ഞിട്ടുണ്ട് ഇത്തവണ അവളുടെ ചെവിയിൽ ഇടുവാൻ ഒരു ജിമുക്കി മേടിക്കണം . കഴിഞ്ഞ തവണ ബോണസ് കിട്ടിയപ്പോൾ മേടിക്കാം എന്ന് കരുതിയതാ.  അപ്പോഴാല്ലേ  ആ അത്യാഹിതം സംഭവിച്ചത് .  നടന്നു പോകുന്ന അയാളെ പിറകിൽ  നിന്നും വന്ന ആ കരുത്തൻ കെട്ട ചെക്കൻ ബൈകിൽ വന്നിടിച്ചത് . എല്ലോടിഞ്ഞു എന്ന് കരുതിയതാ .  പക്ഷെ ഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല.  ആശുപത്രിയിൽ ചെന്നപ്പോളല്ലേ  പൂരം 
അത്യാഹിത വിഭാഗം എന്ന പേര് എഴുതിയ ഒരു വാർഡിൽ കിടത്തി എക്സ്റേ,  സ്കാൻ എല്ലാം ചെയ്തിട്ടും അവർക്ക് ഒന്നും കണ്ടു പിടിക്കുവാൻ പറ്റാത്തത് അയാളുടെ ഭാഗ്യം .  ഒന്നര ദിവസം അവിടെ കിടന്നതിനു എല്ലാം കുട്ടി 32655 രൂപയുടെ ബില്ലും തന്നു.  എന്നിട്ട്  ആശ്വസിപ്പി ക്കുന്ന പോലെ ഡോക്ടർ പറഞ്ഞു എന്തായാലും കുടുതൽ ഒന്നും പറ്റിയില്ല . ഇതിലും വലുത് വേറെ എന്തോ വരുവാൻ ഇരുന്നതാ . അത് ഇങ്ങനെ പോയി എന്ന് സമാധാനിക്കാം. അയാൾ മനസ്സിൽ പിറുപിറുത്തു ഇതിലും വലുത്   ഇനി എന്ത് സംഭവിക്കുവാൻ .  അങ്ങനെ കിട്ടിയ ബോണസ് ആശുപത്രികാര് കൊണ്ട് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ .
എന്തായാലും ഇത്തവണ അവളുടെ പിറന്നാളിന് കമ്മൽ മേടിച്ചു കൊടുക്കണം .    നടക്കുമ്പോൾ അയാൾ  മനസ്സിൽ ഓർത്തു . പ്യാൻ സിൻ കീശ ഒന്നും കുടി അയാൾ തപ്പി നോക്കി . ഉണ്ട് ബാങ്കിൽ നിന്നും   എടുത്ത രൂപ അവിടെ തന്നെ യുണ്ട് . ഇന്ന് വൈകുനേരം പുറത്തു നിന്നാകാം ആഹാരം . 
ശ്രദ്ധാലുവയിരിക്കുക, ആരെയും  വിശ്വസിക്കുവാൻ കഴിയുന്ന കാലം അല്ല . അയാൾ മനസ്സിൽ ഓർത്തു .  ബസിൽ കയറുമ്പോഴും അയാൾ   ശ്രദ്ധിച്ചു തന്നെയാണ് കയറിയത് . ഇടക്ക് പിറകിലത്തെ കീശ തപ്പി നോക്കി പണം അവിടെ ഉണ്ട് എന്ന് ഉറപ്പു വരുത്തും . ബസിൽ വല്ലാത്ത തിരക്ക് ഉണ്ടായിരുന്നു . ബസ്‌ ഒന്ന് ബ്രേക്ക്‌ പിടിച്ചു . അപ്പോൾ പിറകിൽ നിന്ന പൊക്കം കുറഞ്ഞ ആ മനുഷ്യൻ അയാളെ  മുന്നോട്ടു  ആഞ്ഞു തള്ളി. അയ്യാൾ, ആ കുള്ളനെ നോക്കി പറഞ്ഞു. എന്തിനാ  എന്നെ പിടിച്ചു നില്കുന്നത് . ആ കമ്പിയിൽ പിടിച്ചു  നിന്നാൽ പോരെ.  കുള്ളൻ അയാളെ നോക്കി പറഞ്ഞു, ചേട്ടാ കമ്പിയിൽ പിടിക്കുവാൻ ഉള്ള ഉയരം എനികില്ല . അത് കൊണ്ടാ . പിന്നെ അയാൾ ഒന്നും മിണ്ടിയില്ല.  

കുറച്ചു കഴിഞ്ഞു തിരക്കി പിടിച്ചു കുള്ളൻ ഇറങ്ങി പോകുന്നതും കണ്ടു. വണ്ടി വിട്ടു കഴിഞ്ഞപോൾ ആണ് അയാൾക്ക് സംശയം തോന്നിയത് . അയാൾ പിറകിലെ കീശ പരിശോധിച്ചു . ഇല്ല , പേർസ് അവിടെ ഇല്ല. അത് നഷ്ടപെട്ടിരിക്കുന്നു . അല്ല ആരോ  അത്  പോക്കറ്റ് അടിച്ചിരിക്കുന്നു . അയാൾ ഉച്ചത്തിൽ   വിളിച്ചു പറഞ്ഞു . വണ്ടി നിറുത്തുവാൻ . പെട്ടെന്ന് അയാൾക്ക് ആ കുള്ളനെ ഓർമ വന്നു . അയാൾ  മനപുർവം വന്നു കുട്ടി  ഇടിച്ചതല്ലേ ? അയാൾ തന്നെ . ആ സംശയം അയാൾ ഉറപ്പിച്ചു .   കണ്ട്ക്ട്ട്രോടു  ബസ്‌ നിറുത്തു വാൻ അയാൾ ആവശ്യപെട്ടു. പിന്നെ  അയാൾ  കണ്ട്ക്ടരോടു സംഭവം വിവരിച്ചു .  കണ്ടക്ടർ അത് കേട്ട് വളരെ നിസാര സംഭവം പോലെ പറഞ്ഞു . ഇതൊക്കെ ഇവിടെ പതിവാ . ഇനി അയാളെ നോക്കിയിട്ട് കാര്യം ഇല്ല. കഴിഞ്ഞ സ്റ്റോപ്പിൽ ഇറങ്ങിയ ആൾ അല്ലെ?    അയാൾ  എപ്പോഴെ കര പറ്റിയിട്ടുണ്ടാകും.  കുറച്ചു പേർ  അയാളെ സഹതാപത്തോടെ നോക്കി . ആരൊക്കെയോ അയാളോട് എത്ര രൂപ പേർസിൽ ഉണ്ടായിരുന്നു എന്നൊക്കെ അയാളോടായി ചോദിച്ചു.  അബോധാവസ്ഥയിൽ എന്ന പോലെ അയാൾ അവര്ക്കെല്ലാം ഉത്തരം   നൽകി.   

ബസ്‌ ഇറങ്ങി നിരാശൻ ആയി ഇരുട്ടിൽ അയാൾ നടന്നു വീടിലേക്ക്‌ പോയി.  മകളെ ഉറക്കുന്ന ചുമതല അയാൾക്കാണ്‌ . എന്നും രാത്രി ഓരോ കഥകൾ അയാൾ മകൾക്കായി പറഞ്ഞു കൊടുക്കും .നന്മയുടെ സ്പർശം  ഉള്ള കൊച്ചു കഥകൾ . അയാളുടെ മകൾക്കു അഞ്ചു   വയസെയുള്ളൂ . ഭാര്യ അടുക്കളയിൽ പത്രം കഴുകി , അടുക്കള വൃത്തിയാക്കുന്ന  തിരക്കിൽ ആയിരിക്കും.  അന്നെന്തോ അയാൾക്ക് മകൾക്ക് കഥ പറഞ്ഞു കൊടുക്കുവാൻ തോന്നിയില്ല.  കഥ വേണം എന്ന് അവൾ  ശാഠ്യം പിടിച്ചപോൾ മനസില്ല മനസോടെ അയാൾ  കഥ പറയുവാൻ ആരംഭിച്ചു.

 ഒരിടത്ത്  ഒരിടത്ത് ഒരു പാവം മനുഷ്യൻ ഉണ്ടായിരുന്നു.  ദിവസവും അതി രാവിലെ എഴുനേറ്റു അയാൾ ജോലിക്ക് പോകും. ആത്മാർത്ഥമായി അയാൾ ജോലി ചെയ്തിരുന്നു . എല്ലാവർക്കും അയാളെ ഇഷ്ടമായിരുന്നു . അയാളുടെ ഏറ്റവും വലിയ് ആഗ്രഹം ആയിരുന്നു മകളെ നന്നായി പഠിപ്പികണം എന്നുള്ളത്  . അപ്പോൾ  അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നിലെ അച്ഛാ ഇടക്ക് കയറി അവൾ  അയാളോടായി ചോദിച്ചു    . ഇല്ല . അതിനിടെ അവൾ പറഞ്ഞു അച്ഛാ , എന്റെ ക്ലാസ്സിലെ സാറയുടെ അമ്മയ്ക്കും ജോലി ഇല്ല . സാറ ഒരു "naughty" കുട്ടിയാണ് . ഇന്നലെ സാറയും , ആമിയും തമ്മിൽ  വഴക്കിട്ടു.  അത് അവളുടെ സ്വഭാവം ആണ്. എന്തെങ്കിലും പറയുവാൻ തുടങ്ങുപോഴെക്കും അവൾക്കു അറിയാവുന്ന എന്തെങ്കിലും വിഷയുവുമായി അത് ബന്ധ പെടുത്തുവാൻ അവൾ ശ്രമിക്കും.

അത് ശ്രദ്ധിക്കാതെ അയാൾ പറഞ്ഞു തുടങ്ങി. എല്ലാ മാസ അവസാനവും ജോലി   ചെയുന്നത്തിനു ശമ്പളം ലഭിക്കും . ആ മാസം അയാൾ നോക്കി ഇരുന്നു . കാരണം ആ മാസമായിരുന്നു അയാളുടെ മകളുടെ ജന്മദിനം .അച്ഛാ എന്റെ പിറന്നാളിന്  സ്കൂളിൽ ചോക്ലറ്റ്  കൊടുക്കണം .അവൾ വീണ്ടും ഇടക്ക് കയറി പറഞ്ഞു.  ഉം , അയാൾ മുളിയിട്ടു കഥ തുടർന്നു. ശമ്പളം കിട്ടിയപ്പോൾ അയാൾ തിരുമാനിച്ചു , മകൾക്ക് ഒരു സമ്മാനം കൊടുക്കണം . ഉം , അവൾ   മുളി കൊണ്ട് പറഞ്ഞു " surprice gift " അല്ലെ. 'barby  doll " ആണോ , പിങ്ക് നിറത്തിലുള്ള   'barby  doll " അയാൾ അത് ശ്രദ്ധിക്കാതെ  കഥ തുടർന്നു . അന്ന് അയാൾ  നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി.  ബാങ്കിൽ പോയി രൂപ എടുത്തു. പിന്നെ ഒരു   ബസ്‌ കയറി വീടിലേക്ക്‌ പോയി. അയാളുടെ മനസ്സിൽ അയാളുടെ മകളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു . പക്ഷെ ബസിൽ ഒരു കള്ളൻ ഉണ്ടായിരുന്നു . ആ കള്ളൻ എന്ത് ചെയ്തു . അയാൾ ചോദിച്ചു. അതെ ചോദ്യം അവളും തിരിച്ചു ചോദിച്ചു . ആ കള്ളൻ അയാളുടെ പേർസ്  കട്ടെടുത്തു. പാവം അയാൾ അത്  അറിഞ്ഞില്ല. പക്ഷെ കുറച്ചു നേരം കഴിഞ്ഞപോൾ അയാൾ പോക്കറ്റിൽ നോക്കി,  അപ്പോഴോ ? ആ പേർസ്  അവിടെ ഇല്ല. അയാൾക്ക് ആകെ സങ്കടം ആയി. അത് കേട്ടപ്പോൾ അവളുടെ കുഞ്ഞു മുഖവും  വല്ലാതായി. ആ കള്ളൻ എവിടെ പോയി അച്ഛാ ? അവൾ ചോദിച്ചു . കള്ളൻ പൈസയും കൊണ്ട് പോയില്ലേ . അയാൾ വേദന യോടെ പറഞ്ഞു.  അപ്പോൾ അയാൾ വളരെ "sad" ആയിടുണ്ടാകും അല്ലെ അച്ഛാ . അവൾ ചോദിച്ചു . അയാൾ ഒന്നും മിണ്ടിയില്ല.

സാരമില്ല   അയാൾക്ക് ആ പേർസ്   തിരിച്ചു കിട്ടും.  അയാളെ സമാധാനിപ്പിക്കുവാൻ എന്ന പോലെ അവൾ മൊഴിഞ്ഞു.  അയാൾ അവളുടെ കണ്ണിലേക്ക്  നോക്കി. പിന്നെ ഒന്ന് നിശ്വസിച്ചു .   അവളുടെ കുഞ്ഞു  കവിളിൽ  അയാൾ ഉമ്മ വച്ചു ,  പിന്നെ കൈ വിരലുകൾ നോക്കി എന്തൊക്കെയോ അവ്യക്തമായി  അവൾ മൊഴിഞ്ഞു.  അത്  അവളുടെ ശീലം ആ ണ് . ഉറങ്ങും മുമ്പ് കൈ വിരലുകൾ നിവർത്തിയും , മടക്കിയും ചെയുക . പിന്നെ അവയെ നോക്കി തനിയേ സംസാരികുക . നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ. അതിനിടയിൽ അവൾ ഉറങ്ങി കഴിഞ്ഞിരുന്നു.

ഉറങ്ങുന്ന അവളെ നോക്കി  കിടന്നു അയാൾ .കുട്ടികൾ ദൈവത്തിന്  തുല്യം ആണല്ലോ . അവരുടെ  മനസ്സിൽ കള്ളം  ഇല്ല എന്നല്ലേ  പറയാറ് .  കള്ളം ഉള്ളത് വലിയവരുടെ മനസിൽ അണല്ലോ.  അവളുടെ മുടി ഇഴകൾ അയാൾ തഴുകി. പിന്നെ  ഉറങ്ങുന്ന അവളെ നോക്കി പതിയെ പറഞ്ഞു. നിനക്ക് എന്ത് അറിയാം കുട്ടി,   ഈ ലോകത്തെ കുറിച്ച്.     സ്വാർത്ഥരായ മനുഷ്യരെ കുറിച്ച്?  അയാൾ ഒന്ന് നിശ്വസിച്ചു .  ഭാര്യ പണി കഴിഞ്ഞൂ വന്നപോഴേക്കും അയാൾ ഉറങ്ങേണ്ടത് ആയിരൂന്നു . ഉറക്കം വരാതെ കിടക്കുന്ന അയാളെ നോക്കി ഭാര്യ ചോദിച്ചു. എന്തേ ഉറങ്ങിയില്ലേ? അവൾക്കു ഉത്തരം നൽകാതെ അയാൾ തിരിഞ്ഞു കിടന്നു.

പിറ്റേ ദിനം പതിവ് പോലെ തന്നെ. ബസിൽ തുങ്ങി പിടിച്ചുള്ള യാത്ര . ഓഫീസിൽ എത്തിയ ശേഷവും അയാൾക്ക്  വല്ലാത്ത ഒരു അലസത അനുഭവപെട്ടു .  ഇന്നലെ നടന്ന സംഭവം ഭാര്യയോടു പോലും പറഞ്ഞിട്ടില്ല.അയാൾക്ക് അയാളോട് തന്നെ വെറുപ്പ് തോന്നി.  അപ്പോൾ ആണ് സെക്രട്ടറി  മരിയ അയാളെ വിളിച്ചത് . ഇനി ഇപ്പൊ എന്ത് പോല്ലപ്പാണോ? എന്ന് വിചാരിച്ചു അയാൾ  അവരുടെ അരികിലേക്ക് നടന്നു.  ഫോണ്‍ റീസിവർ അയാളുടെ നേരെ നീട്ടി. ഹലോ പരിചിതമല്ലാത്ത ശബ്ദം . അയാൾ ഹലോ പറയും മുമ്പേ അപ്പുറത്ത് നിന്ന് സംസാരം തുടങ്ങി.  എന്റെ പേര്  വിനയൻ എന്നാണ് . ഇന്നലെ ഒരു   പേർസ് ബസിൽ വച്ച് കിട്ടി.  അതിൽ ഇവിടുത്തെ കമ്പനിയുടെ കാർഡ്‌ ഉണ്ടായിരുന്നു. അത് നോക്കിയാണ് ഞാൻ  വിളിക്കുന്നത് .  ഇന്നലെ ആ ബഹളത്തിൽ ഇടയിൽ ഞാൻ നിങ്ങളെ  കണ്ടിരുന്നു.  പേർസ്  എന്റെ സീറ്റിൻ  അടിയിൽ വന്നു കിടക്കുകയായിരുന്നു.  പിന്നെയാണ് ഞാൻ കണ്ടത്. ഒരു പക്ഷെ  കള്ളനു അത് കൊണ്ടുപോകാൻ പറ്റിയില്ലയിരിക്കാം . ഇല്ലെങ്കിൽ പിടിക്കപെടും എന്നറിഞ്ഞു താഴെ  ഇട്ടതാവാം .  അല്ലേൽ  കീശയിൽ നിന്നും വീണു പോയതും ആവാം.  അയാൾ  നിറുത്താതെ പറഞ്ഞു കൊണ്ടേ ഇരുന്നു. എനിക്കും എറണാകുളത് തന്നെയാണ് ജോലി. വൈകുനേരം "മാധവ ഫർമസിയുടെ" മുമ്പിൽ വരികയാണെങ്കിൽ ഞാൻ   ചേട്ടന്റെ പേർസ്  തിരികെ ഏൽപ്പിക്കാം .  എന്റെ ഫോണ്‍ നംബർ എഴുതി എടുതോളു . അയാൾ  ശ്വാസം വിടാതെ പറഞ്ഞു .   ഫോണ്‍ നംബർ  എഴുതിയ ശേഷം  അയാൾക്ക്  തിരികെ  എന്തെങ്കിലും പറയും മുമ്പേ വിനയൻ   ഫോണ്‍ ഡിസ് കണകറ്റ്  ചെയ്തു..

നഷ്ട പെട്ട് എന്ന് കരുതിയ പണം , അയാൾക്ക് വല്ലാത്ത ആശ്വാസം തോന്നി.   അയാളെ സമാധാനിപ്പിക്കുവാൻ എന്ന പോലെ മകൾ പറഞ്ഞ ആ വാക്കുകൾ  അയാളിൽ  കുളിർ മഴയായി പെയ്തിറങ്ങി.







,






2015, നവംബർ 9, തിങ്കളാഴ്‌ച

അവൾ വിശ്വസ്തയായിരുന്നു



 വിവാഹം അയാളെ  സംബന്ധിച്ചു  ഒരു ഔപചാരികതയുടെ ഭാഗം ആയിരുന്നു. പക്ഷെ അവൾക്കോ?

അയാൾ ബോംബെയിൽ ജോലി ചെയുമ്പോൾ ആയിരുന്നു അവരുടെ വിവാഹം . അവളും ബോംബെയിൽ ജനിച്ചു വളർന്നവൾ തന്നെ ആയിരുന്നു. അയാൾ പുല്ലുവഴി എന്ന ഗ്രാമത്തിൽ  ജനിച്ചു വളർന്ന ഒരു നാട്ടിൻ പുറത്തു കാരൻ .അവളോ ബോംബെ എന്ന് പട്ടണത്തിൽ ജനിച്ചു വളർന്ന പരിഷ്കാരി . ആ ഒരു വ്യതാസം അവർ തമ്മിൽ ഉണ്ടായിരുന്നു.  അവളുടെ മുമ്പിൽ ഇംഗ്ലീഷിൽ സംസാരിക്കുവാൻ അയാൾക്ക് മടി ആയിരുന്നു. അവൾ സംസാരിക്കുന്ന പോലെ സ്ഫുടമായി അയാൾക്ക് ഒരിക്കലും ഇംഗ്ലീഷിൽ സംസാരിക്കുവാൻ കഴിഞ്ഞിരുന്നില്ല. ആ ഒരു അപകർഷത ബോധം അയാളിൽ എന്നും ഉണ്ടായിരുന്നു. വിവാഹം  കഴിഞ്ഞ ആദ്യ  മാസങ്ങൾ  അത്രയേറെ . വിരസം അല്ലാത്ത നാളുകൾ ആയിരുന്നു . വിവാഹത്തിൻ ആദ്യ നാളുകളിൽ  . അവർ ഒരുമിച്ചു ബോംബെ മൊത്തം കറങ്ങി. രാത്രിയോ, പകലോ എന്ന വത്യാസം ഇല്ലാതെ ദാദർ, മലാഡ് , ചേംബുർ , ബാന്ദ്ര അങ്ങനെ  ദിനം തോറും ഓരോ യാത്രകൾ .  ഒറ്റ മുറിയുള്ള ആ ഒരു പുതിയ അപ്പാർട്ട്മെന്റിൽ അവർ ഒരുപാടു സ്വപ്നങ്ങൾ  നെയ്തു.  ഇനി ഒരു ഫ്ലാറ്റ് മേടിക്കണം . അയാൾ അവളോടായി പറയുമായിരുന്നു.

യാത്രകൾ അയാളുടെ ജോലിയുടെ ഭാഗം ആയിരുന്നു . അല്ലെങ്കിലും സേൽസിൽ ഉള്ള ജോലി എന്ന് വച്ചാൽ അലച്ചിൽ ഉള്ളതാണല്ലോ .  ഓരോ  ബിസിനസ്സ് യാത്ര  കഴിഞ്ഞു  വരുമ്പോഴും അയാൾ അവൾക്ക് എന്തെങ്കിലും സമ്മാനങ്ങൾ കൊണ്ട് വരുമായിരുന്നു. 1997 ഏപ്രിലിൽ   അയാൾക്ക് ഒരു ബിസിനസ് കരാർ ഒപ്പ് വയ്ക്കുവനായി  ബാംഗ്ലൂരിലെ ക്ലൈന്റിൻ അടുത്തു പോകേണ്ടി വന്നു. അംഗീകരിവാൻ കഴിയാത്ത  നിബന്ധനകൾ ആയിരുന്നു ക്ലൈന്റു നിർദേശിച്ചത് . അവസാനം കംമ്പനി നിർദേശ പ്രകാരം ആ കോൺട്രാക്റ്റ് വേണ്ട എന്ന് വയ്ക്കുക ആയിരുന്നു. ആ കരാർ റദ്ദുചെയ്തതിനാൽ അയാൾ പിറ്റേ ദിനം  വൈകുന്നേരം ഫ്ലാറ്റിൽ തിരിച്ചെത്തി.

അവൾ  ജോലി കഴിഞ്ഞു എത്തിയിട്ടില്ല  എന്ന് കരുതി അയാൾ  ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച്  വാതിൽ തുറന്നു . വാതിൽ തുറന്നതും അയാൾ അവളെ കണ്ടു. അവൾ  അയാളെ കണ്ടു വല്ലാതായ പോലെ തോന്നി. ഒരു പക്ഷെ അവൾ  അയാളെ അന്ന് പ്രതീക്ഷിച്ചിരിക്കില്ല. അവൾ ആകെ പരിഭ്രാന്തനായി നില്കുന്ന കണ്ടു അയാൾ ചോദിച്ചു .  എന്ത് പറ്റി . അസുഖം വല്ലതും? ഇന്ന് ഓഫീസിൽ പോയില്ലേ?  എന്നാൽ അവൾ ഒരു നിർജീവ വസ്തുവിനെ  പോലെ അവിടെ നിന്നു എന്നല്ലാതെ ഒന്നും പറഞ്ഞില്ല

പെട്ടെന്നാണ് അയാൾ അകത്തു നിന്ന് ആ ശബ്ദം കേട്ടത് . ''Honey . who is there ?  SHORTS മാത്രം ധരിച്ച ഒരു പുരുഷൻ .

അയാൾക്ക് എല്ലാം കാര്യങ്ങളും  വ്യക്തമായി. ഇവിടെ ഒരു  തെറ്റിദ്ധാരണയുടെ ആവശ്യം ഇല്ലല്ലോ. ,

അയാളുടെ വീട്ടിൽ അസമയത്തു  ഒരു അന്യ പുരുഷന്റെ കുടെ അവൾ ..... അയാൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കുവാൻ  കഴിഞ്ഞില്ല.അയാൾ  ഇല്ലാത്ത സമയത്ത് മറ്റൊരു പുരുഷനെ കിടപ്പറയിലേക്ക് ക്ഷണിക്കുന്നവൾ .

ആ രാത്രി, അയാൾ  അവളോടു ഒന്നും സംസാരിച്ചില്ല . പല പല ചിന്തകൾ  അയാളുടെ  മസ്തിഷ്ക കോശങ്ങളെ  കാർന്നു തിന്നുകയായിരുന്നു അപ്പോഴൊക്കെ .

'അയാൾക്ക് അവളെ കൊല്ലണം എന്ന് തോന്നി.

'അയാളുടെ മനസ് അയാളോടായി ചോദിച്ചു  ഇനിയും നിനക്ക് അവളെ വേണമോ ? '

ഭ്രാന്ത് പിടിക്കുന്ന അവസ്ഥ

'അവളെ വിവാഹമോചനം ചെയ്യണമോ ?'

'ഇനി  എന്ത് ചെയ്യണം?'

'അയാൾ അവളൊടു സംസാരിക്കാൻ  തന്നെ തിരുമാനിച്ചു


പിറ്റേന്ന് അയാൾ   സംസാരിക്കാൻ വേണ്ടി അവളെ സമീപിച്ചപ്പോൾ അവൾ  ഒറ്റ വാക്കിൽ പറഞ്ഞു എനിക്ക് വിവാഹ മോചനം വേണം . ആ തിരുമാനം യെ ഞെട്ടിച്ചോ?

ആ തിരുമാനം അയാളുടെ മാതാപിതാക്കളെ അറിയിച്ചു.  മാതാ പിതാക്കളുടെ ഇട പെടലുകൾ  ഉണ്ടായിരുന്നു എങ്കിലും അവസാനം അവർ വേർ പിരിയുവാൻ തന്നെ തിരുമാനിച്ചു . നവംബർ 14ന്   അവരുടെ വിവാഹമോചനം നടന്നു.

ഇപ്പോൾ 18  വർഷത്തിനു ശേഷം ഒരു മാളിൽ വച്ച് അയാൾ വീണ്ടും  അവളെ  കണ്ടു. ക്ഷീണം തോന്നിയ അയാൾ ഒരു ബെഞ്ചിൽ ഇരിക്കുക യായിരുന്നു. എതിരെ അവൾ . അയാളെ കണ്ടയുടനെ അവൾ കൈ വീശി .  പിന്നെ  അയാളെ നോക്കി  മനോഹരമായി  പുഞ്ചിരിച്ചു. അയാളും അവളെ നോക്കി കൈ വീശി.  അയാൾ അവളുടെ അരികിലേക്ക് ചെന്നു . അവളുടെ കുടെ ഇരിക്കുവാൻ അനുവാദം ചോദിച്ചു .

അവളുടെ വെളുത്ത മുഖം കുറച്ചു കരുവാളിച്ചിരുന്നു.  ചുളിവുകൾ  അവിടെ ഒക്കെ പറ്റി പിടിച്ച പോലെ. നെറ്റിയിൽ അനുസരണയില്ലാതെ മുടി പാറി പറക്കുന്നു.

അവൾ വീണ്ടും വിവാഹം കഴിച്ചു എന്ന് അയാളോട് പറഞ്ഞു . അത് അവളുടെ കാമുകനെ തന്നെ ആയിരുന്നു. പക്ഷെ ആ ബന്ധം  അധികം നീണ്ടു നിന്നില്ല.  അവർ പിരിഞ്ഞു.

അവൾ എല്ലാത്തിനും ക്ഷമ ചോദിച്ചു . അയാളിലേക്ക്  മടങ്ങുവാൻ  അവൾ ആഗ്രഹിച്ചിരുന്നു .  . പക്ഷെ കുറ്റവാളികളായ അവളെ അയാൾ സ്വീകരികുമോ എന്നുള്ള ഭയം  അവളെ ആ ആഗ്രഹത്തിൽ നിന്നും പിൻതിരിപ്പിച്ചു.

അയാൾ മിണ്ടാതെ എല്ലാം കേട്ട് കൊണ്ടിരുന്നു.  പിന്നെ കുറച്ചു നേരം ഇരുട്ട് പോലെ നിശബ്ദത . ആ  നിശ്ശബ്ദത ഭഞ്ജിച്ചു അയാൾ  മറുപടി പറഞ്ഞു . ഞാൻ നിന്നെ സ്നേഹിക്കുന്നു ഇപ്പോഴും ' ഒരിക്കലും  ഒരു വിവാഹമോചനം ഞാൻ ആഗ്രഹിച്ചിരുന്നില്ല . അന്ന് നിന്നോടു സംസാരികുവാൻ ആണ് ഞാൻ വന്നത്. പക്ഷെ നീ  വിവാഹ മോചനം ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപോൾ ....

അവൾ പുഞ്ചിരിച്ചു . അവൾ അയാളെ കെട്ടിപ്പിടിച്ചു  യാതൊരു മടിയും കൂടാതെ. ഒന്നും സംഭവിചിട്ടില്ല  എന്ന പോലെ 

ഈ കഥ എങ്ങനെ വേണമെങ്കിലും നിങ്ങൾക്ക് അവസനിപ്പീക്കാം .  ഒരു നീണ്ട സിനിമ ഡയലോഗ്  പറഞ്ഞ ശേഷം വേണമെങ്കിൽ അയാൾക്ക് അവളെ ഉപേക്ഷിക്കാം. അല്ലെങ്കിൽ ശുഭ പര്യാപ്തമായ സത്യൻ അന്തികാട് സിനിമ പോലെ അവർക്ക് ഒന്നിക്കാം .

എന്ത് വേണം എന്ന് നിങ്ങൾ തിരുമാനിച്ചു കൊള്ളൂ .



2015, നവംബർ 3, ചൊവ്വാഴ്ച

അഞ്ചിൽ ഒരാൾ




വിവേക്  വരുന്നതും നോക്കി ഞാൻ നിന്നു . സ്വപ്നങ്ങൾ  പാടെ തകർന്ന് , ഒട്ടിയ കവിളെല്ലുകളോടു ഇരുണ്ട കണ്ണാൽ അവൻ എന്നെ നോക്കി . അവന്ടെ  നിഴൽ വരണ്ട ഭിത്തിയിൽ തെളിഞ്ഞു വന്നു.  ഞാൻ അവനെ നോക്കി ,വിഷാദത്മകമായി  ഒന്ന് പുഞ്ചിരിക്കുവാൻ  ശ്രമിച്ചു. പക്ഷെ അവൻ എന്നെ നിസ്സംഗൻ ആയി നോക്കിയതെയുള്ളൂ

ഞങ്ങളെ വേർതിരിക്കുന്ന വലിയ കമ്പി പാളി . നരച്ച വെള്ള കുപ്പായം ധരിച്ച  വെളുത്ത സുന്ദരൻ ആയ വിവേകിനെ ഇപ്പോൾ ആരെങ്കിലും കണ്ടാൽ തിരിച്ച് അറിയുമോ? അനുസരണയില്ലാതെ വളർന്ന  താടി രോമങ്ങൾ . ഒരു പാട് നാളുകൾക്ക് ശേഷം ഞാൻ അവനെ കാണുന്ന പോലെ? . ഇപ്പോൾ ഞാനാണോ അതോ അവനാണോ തടവ് പുള്ളി. കുറച്ചുനേരം ഞാൻ അവനെ തന്നെ നോക്കിനിന്നു .ആമുഖം ഇല്ലാതെ ഞാൻ പറഞ്ഞു തുടങ്ങി.  വക്കിൽ പറഞ്ഞത്   ജാമ്യാപേക്ഷക്ക് നല്ല  പുരോഗതി ഉണ്ട് എന്നാണ്. നിനക്ക് ജാമ്യം കിട്ടും വിവേക് ഞാൻ ഉറപ്പു പറഞ്ഞു .  വക്കിലിനു നിന്നെ ഇറക്കി കൊണ്ട് വരാൻ കഴിയും . ഞാൻ അവനിൽ ആത്മവിശ്വാസം ഉണർത്തുവാൻ ശ്രമിച്ചു . പക്ഷെ എന്റെ വാക്കുകൾ അവനിൽ പ്രതീക്ഷയുടെ തിരി നാളം തെളിയിക്കില്ല എന്ന് ഞാൻ അറിഞ്ഞു.

അവന്  എന്നോടു ഒന്നും സംസാരിക്കുവാൻ ഇല്ലേ? വിവേക് ഞാൻ മൃദുവായി  അവനെ വിളിച്ചു. നമുക്ക് ഈ കേസ് ജയിക്കുവാൻ കഴിയും . നിന്റെ അപ്പോഴത്തെ മനോ നിയന്ത്രണം, സമതല തെറ്റിയ മനസ് ഇതൊക്കെ വക്കിലിന്  തെളിയിക്കുവാൻ കഴിയും. അവൾ നിന്റെ എല്ലാം എല്ലാം ആയിരുന്നല്ലോ ? നീ അത് ചെയ്തു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കുവാൻ കഴിയുന്നില്ല .  ഇപ്പോൾ ശരിക്കും വിശ്രമം ആവശ്യം ഉണ്ട് . ഒരു പുനരധിവാസ കേന്ദ്രം  അതാണ് നിനക്ക് ആവശ്യം, അല്ലാതെ തടവറയല്ല.

അവൻ പതിയെ പറഞ്ഞു . ഇല്ല ഗോപൻ എനിക്ക് ഇപ്പോൾ അറിയാം, ഞാൻ തന്നെയാണ് അവളെ കൊന്നത്. എന്റെ ഇന്ദ്രിയങ്ങൾ   അത് സമ്മതിച്ചു തരുന്നില്ല എങ്കിലും. ഞാൻ തന്നെ , എന്റെ ഈ കൈകൾ കൊണ്ട്? അവൻ മുഷ്ടി ചുരുട്ടി ആ കമ്പിയിൽ ഇടിച്ചു .  ഞാൻ അവളെ കൊന്നു  അത് തന്നെയാണ്  സത്യം . ഇനി ഒരു മോചനം ഞാൻ ആഗ്രഹിക്കുന്നില്ല .

കാവൽക്കാരൻ എനിക്ക് അനുവദിച്ച സമയം  അഞ്ച് മിനിറ്റ്  ആയിരുന്നു. അയാൾ സമയം തീർന്നു എന്ന്  ആംഗ്യം  കാണിച്ചു . പോകുന്നതിനുമുമ്പ് ഞാൻ അവനെ  ജാമ്യാപേക്ഷയിൽ നിർബന്ധമായി ഒപ്പ്  വയ്പ്പിച്ചു . അവൻ പേപ്പർ ഒപ്പിടുന്നതിൻ ഇടയിൽ ഞാൻ വീണ്ടും പറഞ്ഞു .എനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ട് വിവേക് .  നമുക്കീ കേസ് ജയിക്കുവാൻ കഴിയും . പിന്നെ ആ പേപ്പർ ഭദ്രമായി  എന്റെ ബാഗിൽ വച്ചു .


 ആ അഭിശപ്ത ദിവസത്തിൻ ഓർമ്മകൾ കൃത്യമായി എനിക്ക് മുമ്പിൽ തെളിഞ്ഞു.


* * *

(മുന്ന് മാസങ്ങൾക്ക് മുമ്പ് )

ഞങ്ങളെ ആറു   പേർ, അശ്വിൻ ആണ് ലോനാവാല നിർദേശിച്ചത്. ഒരു ദിവസം അവിടെ താമസിച്ചിട്ട് പൂനക്ക് മടങ്ങുവാൻ ആയിരുന്നു പദ്ധതി . അശ്വിൻ, മീനാക്ഷി, വിവേക്, ജെന്നിഫർ , പിന്നെ  സാമും, ഞാനും. ബൈക്കിൽ ആണ് ഞങ്ങൾ പുറപ്പെട്ടത് .  ആശ്വിനും , മീനാക്ഷിയും  ഒരു ബൈക്കിൽ , വിവേകും , ജേന്നിഫറും  വിവേകിന്റെ ബൈക്കിൽ , പിന്നെ ഞാനും സാമും എന്റെ ബൈക്കിൽ .   ക്യാമ്പ്‌ ഫയറിനുള്ള സ്ഥലം കണ്ടു പിടിച്ചത് അശ്വിൻ തന്നെ ആയിരുന്നു. അവനും മീനാക്ഷിയും ഇതിനു മുന്നേ ഒരു വട്ടം അവിടെ വന്നിടുണ്ടായിരുന്നു.  അടുത്ത രാവിലെ ചില പദ്ധതികൾ ആവിഷ്കരിച്ചു ഉറപ്പിച്ച ശേഷം വിവേകും, ആശ്വിനും   രാത്രി ആഘോഷിക്കുവാനുള്ള  മരുന്ന്   മേടിക്കുവാനായി ലോനാവാലയിലെക്ക് പോയി.

മീനാക്ഷിയും , ജെന്നിഫറും  ഉറങ്ങിയോ എന്ന് ഉറപ്പിക്കുവാൻ ഞാൻ അവരുടെ ടെന്റിലേക്ക്‌ പോയി.  അവരുടെ ഉച്ചത്തിൽ ഉള്ള പൊട്ടി ചിരി അവിടെ മുഴുങ്ങുന്നുണ്ടായിരുന്നു . എന്നെ കണ്ടതും ജെന്നിഫർ ചോദിച്ചു എന്താ ഗോപൻ . ഞാൻ ചിരിയോടെ പറഞ്ഞു നിങ്ങൾ ഉറങ്ങിയോ എന്നറിയുവാൻ വന്നതാ ? വിവേക് എവിടെ  എന്ന ജെന്നിയുടെ ചോദ്യത്തിന്  ഞാൻ പരുങ്ങലോടെ പറഞ്ഞു . അവൻ പുറത്തു പോയി. ഒരു നിമിഷം കൊണ്ട് അവൾ എന്റെ മനസ് വായിച്ചു എടുത്തു . ഞങ്ങളെ ഉറക്കിയിട്ട്‌ വേണം കുപ്പി പൊട്ടിക്കുവാൻ അല്ലെ?  അതിനല്ലേ ഈ വരവ് . ഞാൻ ശരിക്കും ജെന്നിയുടെ മുമ്പിൽ ചമ്മിയ പോലെ വിളറി.  അല്ല അറിയുവാന്മേലഞ്ഞിട്ടു ചോദിക്കുകയാ ആണുങ്ങൾക്ക്   ഇത് മാത്രമേയുള്ളൂ വിനോദം.  ഒരവസരം കിട്ടിയാൽ അപ്പോൾ പൊട്ടിക്കണം കുപ്പി. ഞാൻ വരണ്ട  ചിരി ചിരിച്ചു. മീനാക്ഷി അതിനകം അവളുടെ ഉറക്ക ബാഗുകൾ തൈയാറാക്കി കഴിഞ്ഞിരുന്നു, പിന്നെ ഗുഡ് നൈറ്റ്‌ പറഞ്ഞു അവൾ കിടന്നു. കുറച്ചു നേരം  കുടി ഞാൻ ജെന്നിയുമായി വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു . അതിനിടയിൽ മീനാക്ഷി എപ്പോഴോ ഉറങ്ങിയിരുന്നു.  ഞാൻ കൂടാരം വിട്ടുപോയപ്പോൾ ജെന്നിയും ഉറങ്ങുവാനു ള്ള   തൈയാറെടുപ്പിൽ ആയിരുന്നു.

മദ്യത്തിൻ ചുട്  ഉണ്ടെങ്കിലും തണുപ്പ് ശരീരത്തിലേക്ക് അരിച്ചു ഇറങ്ങുന്നു. എപ്പോഴോ ഞങ്ങൾ ഉറങ്ങി. മീനാക്ഷിയുടെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ടിട്ടാണ് ഞങ്ങൾ എഴുനേറ്റത്‌ . അശ്വിൻ എന്നെ വിളിച്ച് ഉണർത്തുക ആയിരുന്നു. ഞാൻ അവനെ തുറിച്ചു നോക്കി. അവൻ എന്നോടായി ചോദിച്ചു  മീനാക്ഷി അല്ലെ കരയുന്നത് . എന്റെ  രാത്രിയിലെ കെട്ട്  ഇറങ്ങിയില്ല എന്ന് അവനു  തോന്നി. അശ്വിൻ   അവളുടെ അരികിലേക്ക് ഓടി പോകുകയായിരുന്നു . മന്ദനെ പോലെ ഞാനും അവന്റെ പിന്നാലെ പോയി.

വല്ലാത്ത ഒരു കാഴ്ച ആയിരുന്നു അത്. ജീവിതകാലം  മുഴുവനും മറക്കുവാൻ ആവാത്ത കാഴ്ച അവിടെ ജെന്നി ,  അവൾ തന്റെ വായ് ചെറുതായി തുറന്ന, തറയിൽ കിടക്കുന്നു . അവളുടെ കണ്ണുകൾ ഏറെക്കുറെ തുറന്നും  , വയറ്റിൽ നിന്നും  കട്ട പിടിച്ച രക്തം . തറയിലും , ശരീരത്തിലും എല്ലാം രക്തം.

അപ്പോഴാണ് ഞാൻ വിവേകിനെ ശ്രദ്ധിച്ചത് .  ശ്വാസം നിലച്ച പോലെ . അവന്റെ കണ്ണുകൾ  ഭയത്താൽ  ചുവന്നിരുന്നു . അവന്റെ പ്രിയപെട്ടവൾ രക്തത്തിൽ കുളിച്ച് മരിച്ച കിടക്കുന്നതു  കണ്ടിട്ടാകാം . അവൻ അവൾക്കു അരികിലേക്ക്  ഓടിച്ചെന്നു. അവളുടെ ശരീരം അവൻ എടുത്തു ഉയർത്തി മടിയിലേക്ക്‌ വച്ചു ... ജെന്നി , ജെന്നി  എന്ന് അവൻ പുലമ്പി കൊണ്ടേ ഇരുന്നു .  അവന്റെ ശരീരത്തിലും , വസ്ത്രങ്ങളിലും രക്തം പടർന്നിരുന്നു . എനിക്ക് അവന്റെ ദുഃഖം മനസ്സിലാക്കുവ്വാൻ കഴിയുമായിരുന്നു  ഭ്രാന്തനെ പോലെ അവൻ വിലപിച്ചുകൊണ്ടേയിരുന്നു. . സ്നേഹം അത് കൈകുമ്പിളിൽ  കോരി എടുക്കുവാൻ ആർക്കും കഴിയില്ലല്ലോ . അത് ഹൃദയത്തിൽ നിന്നും പകർത്തുവാനല്ലേ കഴിയു. .ഇനി അവൾ തിരിച്ചു വരില്ല എന്ന് യാഥാർഥ്യം . അവനു  ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല എന്ന് തോന്നി.


സൂര്യൻ പൊൻ വർണങ്ങളിൽ, പീലി ഉഴിഞ്ഞു നിൽക്കുന്നു . ഒരു കുരുത്തോല  പോലെ മലയുടെ കീഴിലേക്ക്  വർണ വെളിച്ചം പടർത്തി ഇറങ്ങുന്നു. മീനാക്ഷിയുടെ കണ്ണുകൾ ഇപ്പോഴും തോർന്നിട്ടുണ്ടയിരുന്നില്ല . അശ്വിൻ അവളെ  ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. സാമും , ഞാനും ഒരു  വാക്കു പോലും ഉരിയാടാൻ  വയ്യാതെ  അവരെ നോക്കി ഇരുന്നു . വിവേക്  അടുത്തുള്ള ഒരു പാറമേൽ ഇരുന്നു തന്റെ മുഖം മൂടുകയും, പിന്നെ എന്തോ പുലംബുകയും ചെയ്തു കൊണ്ടേയിരുന്നു.

പോലിസ് അവരുടെ തിരച്ചിൽ തുടങ്ങി കഴിഞ്ഞിരിക്കുന്നു . കൊലയാളി ഞങ്ങളുടെ ഇടയിൽ തന്നെ ഉണ്ട് എന്ന് അവർക്ക് അറിയാം എന്നാ പോലെ.
ഒരു ദശലക്ഷം ചിന്തകൾ എന്റെ തലയിൽ  പ്രവർത്തിയ്ക്കുന്ന പോലെ  ജെന്നി ,  എപ്പോഴും പൊട്ടി ചിരിക്കുന്ന , നിറുത്താതെ സംസാരിക്കുന്ന , ഏവരിലും ആത്മവിശ്വാസം  പ്രദാനം ചെയൂന്നവൾ . അവളാണ് കൊല ചെയ്യപെട്ടു കിടക്കുന്നത് .  അവൾ  ഇനി ഇല്ല.,......  ഇപ്പോഴും വളഞ്ഞ വഴികളിലൂടെ കാര്യം കാണുവാൻ മിടുക്കനായിരുന്നു വിവേക്. ഒരിക്കൽ അതെ പാട്ടി ചോദിച്ചപ്പോൾ അവൻ പറഞ്ഞു.

"ജീവിത യാത്രയിലെ അവസാന വഴികാട്ടി മരണമാണ്. എനിക്കേറെ ദുരം യാത്ര ചെയേണ്ടതുണ്ട്, അതുകൊണ്ടു തന്നെ ഞാൻ വളഞ്ഞ വഴികൾ ഇഷ്ടപെടുന്നു."

ഇൻസ്പെക്ടർ ആദിത്യ ആയിരുന്നു ആ കേസ് അന്വേഷിച്ചത് .  ആർക്കാണ്  അങ്ങനെ മൃഗീയമായി അവളെ കൊല്ലുവാൻ കഴിയുക? ഇൻസ്പെക്ടറെ സംബന്ധിച്ചു  ഞങ്ങൾ അഞ്ചു പേർ . ഇവരിൽ ഒരാൾ ?  അഞ്ചിൽ ഒരാൾ . ആരാണ് അയാൾ?

ഇൻസ്പെക്റ്റ്‌റുടെ    കൈ നെറ്റിയിൽ തടവി കൊണ്ടേയിരുന്നു. അത്  ആദിത്യയുടെ ശീലം ആണ്. വല്ലാതെ ആലോചിക്കുംപോൾ അയാൾ പോലും അറിയാതെ കൈ വിരലുകൾ നെറ്റിയിൽ തടവി കൊണ്ടേ ഇരിക്കും.

മീനാക്ഷി അറിഞ്ഞില്ല എന്ന് വച്ചാൽ ?  . അശ്വിൻ , സാം , ഗോപൻ . വിവേക് , മീനാക്ഷി .  ഇവരിൽ ഒരാൾ ? ആരാണയാൾ ?

ഇൻസ്പെക്ടർക്കു ഉറപ്പായിരുന്നു , ആ രാത്രി ഞങ്ങൾ അല്ലാതെ  വേറെ ആരും അവിടെ വന്നിട്ടില്ല.   ആദ്യമായി ബോഡി കണ്ടത് മീനാക്ഷി ആയിരുന്നു . അയാൾ മീനാക്ഷിയെ ടെന്റിലേക്ക്  വിളിപ്പിച്ചു . കുടെ പോകുവാൻ തുനിഞ്ഞ ആശ്വിനെ അയാൾ തടഞ്ഞു .

വിവേകും , ജെന്നിയും തമ്മിൽ രാത്രി വഴക്കിട്ട കാര്യം  അവൾ പറഞ്ഞു.  അവൾ ഉറങ്ങുക യായിരുന്നു . അവരുടെ വഴക്ക് കേട്ടിട്ടാണ് അവൾ ഉണർന്നത് . സാമിന്റെ പേര് ചേർത്ത് വിവേക് അവളോടു കയർക്കുന്നുണ്ടായിരുന്നു . ജെന്നിയെ  കൊല്ലും എന്ന് വിവേക്  ഭീഷണിപെടുത്തിയ കാര്യവും അവൾ ഇൻസപ്പെകടറിനൊട്  പറഞ്ഞു.  പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം ആയിരുന്നു വിവേകിന്റെത് . ദേഷ്യം നിയന്ത്രിക്കുവാൻ കഴിയാത്ത സ്വഭാവം . ജെന്നി പറയുന്ന ഒന്നും അവൻ കൂട്ടാക്കിയില്ല. അവൾ എന്തോ പറയും മുമ്പേ  ഒരടിയുടെ ശബ്ദം കേട്ടു.  പിന്നെ ജെന്നിയുടെ തേങ്ങലും .അവളെ അടിക്കുന്ന ശബ്ദം കേട്ടിട്ടാണ് മീനാക്ഷി  അവരുടെ അടുത്തേക്ക് ചെന്നത്. കവിളിൽ കൈ തലം ചേർത്ത് പിടിച്ച ജെന്നിയുടെ കണ്ണുനീർ അവൾ കണ്ടു.

എഴുനേറ്റു ചെന്ന മീനാക്ഷി  വിവേകിനോടു പുറത്തേക്കു പോകുവാൻ ആജ്ഞാപിച്ചു . വിവേക് പുറത്തേക്കു പോകുവാൻ കുട്ടാക്കിയില്ല . മീനാക്ഷി അശ്വിനെ വിളിക്കുവാൻ തുടങ്ങിയപ്പോൾ വിവേക് മുരണ്ടു കൊണ്ട് പുറത്തേക്കു പോയി. ആദിത്യ ചോദിച്ചു . അപ്പോൾ വിവേക് ആയിരിക്കുമോ ജെന്നിയെ കൊന്നത് .അവൾ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല.

ഇൻസ്പെക്ടർ ആദിത്യ അവളോടു പൊയ്‌ക്കൊള്ളുവാൻ പറഞ്ഞു. സാം , വിവേക് , അയാൾ കൈ വിരലുകൾ ചുരുക്കുകയും , നിവർത്തുകയും ചെയ്തു. തൊപ്പി ഊരി മാറ്റി വിയർപ്പ് പൊടിഞ്ഞ നെറ്റി ആദിത്യ തുടച്ചു. ആരായിരിക്കും ?  കോളേജിൽ പഠിക്കുന്ന കുട്ടികൾ ആണ് . ഒരു കൈ അബദ്ധം പോലെ സംഭവിച്ചത് അല്ല. മനപുർവം കൊല്ലണം എന്ന് കരുതി കുത്തിയതാണ് .ജെന്നിയോടു അത്രയ്ക്ക് ദേഷ്യം ഇവരിൽ  ആർക്കാണ് ഉണ്ടാകേണ്ടത്?

പിന്നെ ഇന്സ്പെക്ടർ വിളിപ്പിച്ചത് സാമിനെ ആയിരുന്നു.  മദ്യ ലഹരിയിൽ ഉറങ്ങിയ അവൻ ഒന്നും അറിഞ്ഞില്ല എന്ന പല്ലവി പറഞ്ഞു കൊണ്ടേയിരുന്നു. ജെന്നിയെ സാമിന് ഇഷ്ടമായോ എന്ന ചോദ്യത്തിനും അവൻ ഇല്ല  എന്ന  ഉത്തരം നൽകിയിരുന്നു .ഇതിനു മുമ്പ് ഇത് പോലെ സംഭവം ഉണ്ടായിടുണ്ടോ എന്ന  ചോദ്യത്തിന് ആദ്യം അവൻ ഇല്ല എന്ന ഉത്തരം  പറഞ്ഞു. പക്ഷെ മീനാക്ഷി പറഞ്ഞല്ലോ അവൻ കോളേജിൽ വച്ച് ഇത് പോലെ വഴക്ക് കുടിയിട്ടുണ്ട് എന്ന  ഇൻസ്പെക്റ്ററുടെ   ചോദ്യത്തിനു  മുന്നിൽ  അവൻ പതറി.  പിന്നെ ഒരു തവണ വിവേക് കോളേജു കാന്റീനിൽ വഴക്കിട്ട സംഭവം  സാം ഇൻസ്പെക്റ്റരൊറ്റു വിവരിച്ചു .

വിവേകിന് അവനോടുള്ള നീരസത്തിനു കാരണവും അവൻ  വ്യക്തമായി ഉത്തരം നൽകി യില്ല. സാം പറഞ്ഞു  വിവേകിന് ജെന്നിയെ  ഇഷ്ടമായിരുന്നു . അവൻ അവളെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നു . അല്ല ഭ്രാന്തമായി തന്നെ സ്നേഹിച്ചിരുന്നു "ജെന്നിയോട് ആരും സംസാരിക്കുന്നത് വിവേകിനിഷ്ടമായിരുന്നില്ല അല്ലെ?"
.ആ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല.

ഇടക്ക് കയറി ആദിത്യ വീണ്ടും  ചോദിച്ചു

"വിവേക് drugs കഴിക്കുമായിരുന്നോ? "

സാം ഒന്നും മിണ്ടിയില്ല. ആദിത്യ കനപ്പിച്ചു ആ ചോദ്യം വീണ്ടും ആവർത്തിച്ചു . .  അവൻ അറിയാതെ തല കുലുക്കി.

ആദിത്യ അവന്റെ  ഉത്തരങ്ങളിൽ പുർണ ത്രിപ്തൻ ആയിരുന്നില്ല. ഇനിയും സാമിനെ വിളിപ്പികും എന്ന് പറഞ്ഞു  അവനെ വിട്ടു.

അത് കഴിഞ്ഞു എന്നെയും , അശ്വനേയും ചോദ്യം ചെയ്തു . തിരിച്ചും മറിച്ചും കുറെ ചോദ്യങ്ങൾ .  എന്തിനു കൊന്നു , ബോഡി ഒളിപ്പിക്കുവാൻ സമയം കിട്ടിയില്ല അല്ലെ  എന്നൊക്കെ? ഈ സ്ഥലം തിരെഞ്ഞെടുത്തു അശ്വിൻ ആയിരുന്നു അല്ലോ? സമുഹത്തിൽ ഉന്നത സ്വാധീനം ഉള്ള മക്കൾ ആണെങ്കിൽ ഏതു കേസും മാറ്റി മറക്കുവാൻ പറ്റും എന്ന് കരുതുന്നുണ്ടോ  അങ്ങനെ ഒരു പാട് ചോദ്യങ്ങൾ .

അശ്വിനും , ഞാനും വല്ലാതെ ഭയന്നു   എങ്കിലും ഞങ്ങൾ  ധൈര്യം കളഞ്ഞില്ല. കുറ്റം ചെയ് തെങ്കിലല്ലേ  പേടിക്കേണ്ട  ആവശ്യം ഉള്ളു.

 പിന്നെ ഇൻസ്പെക്ടർ വിവേകിനെ വിളിപ്പിച്ചു . അവനും  ആദ്യം ഒന്നും അറിയില്ല എന്ന് തന്നെ പറഞ്ഞു. അപ്പോഴാണ് ആദിത്യ , കോണ്‍സ്റ്റടബിൽ കുൽക്കർണിയോട്  എന്തോ  കൊണ്ട് വരുവാൻ പറഞ്ഞത്.  അയാൾ  തെളിവ് മുതൽ പോലെ പൊതിഞ്ഞ എന്തോ കൊണ്ട് വന്നു . അത് ജെന്നിയുടെ രക്തം പുരണ്ട  കത്തി ആയിരുന്നു.  ആദിത്യ പറഞ്ഞു ഇത്  ഞങ്ങൾ നിന്റെ  സ്ലീപ്പിംഗ് ബാഗിൽ  ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതാണ്

ഇനി നീ ഒന്നും പറയെണ്ടേ . ബാക്കി എല്ലാം ഞങ്ങൾ പറയാം . കോണ്‍സ്റ്റബിൾ കുൽക്കർണി  പറഞ്ഞു. .

"ഇന്നലെ വഴക്ക് കഴിഞ്ഞു  പോയി വീണ്ടും നീ മരുന്ന് അടിച്ചു അല്ലെ. നിന്റെ ബാഗിൽ  നിന്ന് അതും കണ്ടെത്തിയിട്ടുണ്ട് .   നിങ്ങൾ എല്ലാവരും നന്നായി മദ്യപിച്ചിരുന്നു . അത് കൊണ്ട് തന്നെ എല്ലാവരും നന്നായി ഉറങ്ങും എന്നും  നിനക്ക് അറിയാമായിരുന്നു, ആരും  ഒരു ശബ്ദം കേട്ടാലും ഉണരില്ല എന്നും നീ  കരുതി.നീ വീണ്ടും ജെന്നിയുടെ ടെന്ടിലേക്ക്  പോയി. ജെന്നി ഉറങ്ങിയിരുന്നില്ല. പക്ഷെ ഇത്തവണ നീ അവളോടു പരമാവധി സ്നേഹം പ്രകടിപ്പിച്ചു. ഇരുട്ടിൽ  അവളെ പുറത്തേക്കു ഇറങ്ങുവാൻ പ്രേരിപ്പിച്ചു. അവൾ ഒരു പൊട്ടി ആയിരുന്നു. അവൾ നിന്റെ വാക്ക് വിശ്വസിച്ചു. നിന്റെ ലക്‌ഷ്യം അവളെ കൊല്ലുക എന്ന് തന്നെ ആയിരുന്നു .  അവസരം കിട്ടിയപ്പോൾ നീ അത് ഭംഗി ആയി നിറവേറ്റി. ഒറ്റ കുത്തിൽ പിടഞ്ഞു വീണ അവളെ വലിച്ചു ഇഴച്ചു താഴ്വവരയിലേക്ക് വലിച്ചിടുവാൻ ആയിരുന്നു നിന്റെ ഉദ്ദേശം . പക്ഷെ അവിടെ നിന്റെ കണക്കു കൂട്ടലുകൾ പിഴച്ചു. അതിനിടയിൽ ആരോ എഴുനേറ്റു അല്ലെ?"

"അതെ"  ഞാൻ  അറിയാതെ  പറഞ്ഞു പോയി

. എന്തിനാണ് നിങ്ങൾ എഴുനേറ്റതു .   ആദിത്യയുടെ ചോദ്യം പെട്ടെന്നായിരുന്നു.

ഞാൻ അത് പ്രതീക്ഷിച്ചില്ല. ഉത്തരം പറയാതിരിക്കുവാൻ ആവില്ല. 


"വല്ലാത്ത ദാഹം തോന്നി വെള്ളം കുടിക്കണം എന്ന് കരുതി എഴുനേറ്റു . വിവേകിന്റെ ടെന്റിലെക്കു പോയി വെള്ളം കുടിക്കാം എന്ന് കരുതി. പോകുവാൻ തുനിഞ്ഞതാണ്. അപ്പോൾ പകുതി ഒഴിഞ്ഞ പെപ്സി കണ്ടു. അത് കൊണ്ട് അത് കുടിച്ചിട്ടു  കിടന്നു."

"അപ്പോൾ നീ വേറെ ഒന്നും കേട്ടില്ലേ "

". ഇല്ല പുറത്തിരുട്ടായിരുന്നു .  അത് കഴിഞ്ഞു ഞാൻ കിടന്നു."

 കാലിയായ പെപ്സി ബോട്ടിൽ എന്റെ ടെന്റിൽ നിന്നും  അവർ കണ്ടെടുത്തി രുന്നു .

" ഗോപൻ   എഴുന്നേറ്റു എന്ന  കാരണത്താൽ നീ ബോഡി അവിടെ ഇട്ടിട്ടു  വേഗം നിന്റെ ടെന്ടിലേക്ക് പോയി.  ചോര പൊടിഞ്ഞ  കത്തി  നിനക്ക് കളയുവാൻ കഴിഞ്ഞില്ല . അത് നീ സ്ലീപ്പിംഗ്  ബാഗിൽ ഒളിപ്പിച്ചു. പിന്നെ നീ അത് കളയാം എന്ന് കരുതി എങ്കിലും നിനക്കതിനു സമയം കിട്ടിയില്ല . അതല്ലേ  സത്യം. നിന്റെ കോട്ടിലും രക്തകറ  കണ്ടെത്തിയിട്ടുണ്ട് "


"ഇതല്ലേ നടന്നത് ."

  ആദിത്യ വീണ്ടും ഉറക്കെ ചോദിച്ചു. വിവേകിന് ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല . കുറ്റ  ബോധത്താൽ അവൻ മുഖം കുനിച്ചു . പോലിസ്   അവനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.


* * *

(ഇന്നത്തെ ദിനം)

ഞാൻ കാറിൽ കയറി ഇരുന്നു . പിന്നെ പോകും മുമ്പ് അവൻ ഒപ്പിട്ട ആ പേപ്പർ  തുണ്ട് തുണ്ടായി  കീറി കാറ്റിൽ പറത്തി. ഇത് അനിവാര്യം ആയിരുന്നു. ഇല്ലെങ്കിൽ രാജശേഖര മേനോൻന്ടെ മകൻ എന്ന്  എനിക്ക് അഭിമാനിക്കുവാൻ കഴിയുമോ? വിവേകിൻെറ അച്ഛനും , എന്റെ അച്ഛനും ബിസിനസ്‌ പങ്കാളികൾ ആയിരുന്നു. ഒടുവിൽ ചതിയിൽ എല്ലാം തട്ടി യെടുത്ത അച്ഛനെ ആട്ടി പായിച്ച ആ രംഗം ഇന്നും മനസ്സിൽ ഓർമയുണ്ട് . തകർന്നു പോയെങ്കിലും അച്ഛൻ ഭീരു ആയിരുന്നില്ല . വീണ്ടും ഒന്നിൽ നിന്നും തുടങ്ങി. പിന്നെ ഒരു വട വൃക്ഷം പോലെ പടർന്നു പന്തലിച്ചു. പക്ഷെ  അച്ഛന്റെ മനസ്സിൽ ഒടുങ്ങാത്ത പക ജ്വലിക്കുന്നുണ്ടായിരുന്നു. ആ പക മരിക്കും മുമ്പേ അച്ഛൻ എന്നിലേക്ക്‌  ആവാഹിപ്പിച്ചു. വിവേകിന്റെ അച്ഛനെ കൊല്ലണം എന്ന് അന്നേ  കരുതിയതാണ് .

ചാണക്യൻ ആയിരുന്ന  അച്ഛൻ  പറഞ്ഞത് ഓർമ വന്നു. അവനെ കൊല്ലണം എന്നുണ്ടെങ്കിൽ എനിക്ക് എന്നേ ആകാമായിരുന്നു . പക്ഷെ അവന്റെ ദൌർബല്യം ഒറ്റ മകൻ ആയ വിവേക് ആണ് . അവനിലുടെ അയാളെ തളർത്തുവാൻ നിനക്കു കഴിയണം . അതാണ് അവനു കൊടുക്കെണ്ട ഏറ്റവും വലിയ ശിക്ഷ .     അച്ഛന്റെ ഉപദേശം. അനുസരിച്ച് ആദ്യം അവന്റെ സൗഹൃദ വലയത്തിൽ കയറി പറ്റി . പിന്നെ പതിയെ പതിയെ മദ്യത്തിന്റെയും, ലഹരിയുടെയും ആഴമുള്ള കയത്തിലേക്ക്  അവനെ തള്ളിയിട്ടു. എന്നിട്ടും തീർന്നിരുന്നില്ല അവനോടുള്ള പക. ആ പക ഒരു ലഹരി പോലെ അണയാതെ സൂക്ഷിച്ചു. പിന്നെ സാവധാനം ഇരയെ കാത്തിരിക്കുന്ന വേട്ട മൃഗത്തെ പോലെ  ഇത്രയും നാൾ കാത്തിരുന്നു .  അശ്വിൻ  ഈ യാത്ര നിശ്ചയിച്ചപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചു. എല്ലാ കാത്തിരിപ്പിനും ഒരവസാനം വേണമല്ലോ ?  വിവേകിന്റെ മനസിൽ സാമിനെയും , ജെന്നിയും കുറിച്ചുള്ള ഇല്ലാ കഥകൾ കുത്തി വച്ചതും അതിനു വേണ്ടി തന്നെയാരുന്നു  .


അന്ന്  രാത്രി  ജെന്നിയെ  വിളിച്ചിറക്കിയത് കൊല്ലുവാൻ തന്നെ ആയിരുന്നു. പക്ഷെ ബോഡി നശിപ്പിക്കുവാൻ സമയം കിട്ടിയീല്ല . ആരോ ഉണർന്നു  എന്നാ തോന്നൽ . പിന്നെ പിടിക്കപെടതിരിക്കുവാൻ ഉള്ള ശ്രമം .  വിവേക് മയക്കമരുന്നു കുത്തിവയ്ക്കുന്നു  കണ്ടിരുന്നു. അത് കഴിഞ്ഞു അവൻ  ജെന്നിയും , മീനാക്ഷിയും തമ്മിൽ  വഴക്ക് ഇടുന്നതും  ആയ ആ രംഗം  വീണ്ടും മനസ്സിൽ തെളിഞ്ഞു.   മീനാക്ഷി  തീർച്ചയായും ആ രംഗം പോലിസിനെ അറിയിക്കും എന്ന്  എനിക്കറിയാമായിരുന്നു.റിയാമായിരുന്നു.  പക്ഷെ അത് പോരല്ലോ . ശക്തമായ ഒരു തെളിവ് വേണമല്ലോ.

 അത് കൊണ്ട് തന്നെയാണ്  കത്തി ഒളിപ്പിക്കുവാൻ കണ്ടെത്തിയത് വിവേകിന്റെ  ടെന്റ് തന്നെ ആയിരുന്നു.  രക്തം പുരണ്ട ആ കത്തി അത് മതി അവൻ അകത്ത് ആകുവാൻ.  .കത്തിയുടെ ചോര പാട്ടുകൾ അവന്റെ കോട്ടിൽ പടർത്തിയത് മനഃപൂര്വ്മായിരുന്നു. അതിനുശേഷം ചോരപുരണ്ട കത്തി അവന്റെ സ്ലീപ്പിങ് ബാഗിൽ ഒളിപ്പിച്ചു  വയ്ക്കുകയും ചെയ്തു.

 ചോദ്യം ചെയ്യലിൽ മീനാക്ഷിയുടെ മൊഴികൾ വിവേകിന് എതിരായ തെളിവുകൾ  ആയി മാറി. മയക്കുമരുന്നിന് അടിമയായായ  അവന്റെ ഉപബോധ മനസ് അവൻ കുറ്റം ചെയ്തു എന്ന പ്രതീതി അവനിൽ ഉളവാക്കി.

പിന്നെ ഞാൻ നിശ്ചയിച്ചു ഉറപ്പിച്ച പോലെ  സാമും, അശ്വിനും , പിന്നെ ഞാനും ഞങ്ങളുടെ ഭാഗം നന്നായി അഭിനയിച്ചു. പാവങ്ങൾ   അവർ അറിഞ്ഞിരുന്നില്ലല്ലോ  അവർ എന്റെ ചതുരംഗ പലകയിലെ  വെറും കരുക്കൾ മാത്രം ആണെന്ന്?

  എനിക്ക് അവനോടു വിഷമം ഒട്ടുമില്ല  . വിഷമം തോന്നേണ്ടേ ആവശ്യം ഇല്ലല്ലോ? ഇത്രയും ചെയ്തിട്ട് രക്ഷപ്പെടെണ്ടത്  എന്റെ ആവശ്യം ആണല്ലോ ?   ആരെങ്കിലും ഒരാൾ ശിക്ഷിക്കപ്പെടണം  .അവൻ തന്നെ കുറ്റം ഏറ്റു പറഞ്ഞ സ്ഥിതിക്ക് അവനു  രക്ഷപെടുവാനുള്ള  വഴി ഞാൻ എന്തിനു ഒരുക്കി കൊടുക്കണം . . വിവേകിന്റെ  ഉപബോധ മനസ്സിൽ ആ കുറ്റം ചെയ്തത് അവൻ തന്നെ എന്ന  ആ തോന്നൽ ഉണ്ട്. ഞാൻ ആയിട്ട് എന്തിനു എന്റെ  മുഖംമുടി വലിച്ചു മാറ്റണം . ഇനി അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. അവൻ പറഞ്ഞിട്ടുണ്ടല്ലോ ജീവിതയാത്രയിൽ അവസാന സുഹൃത്തും , വഴികാട്ടിയും മരണം ആണെന്ന്. അങ്ങനെയാണെങ്കിൽ  ആ സുഹൃത്തിന്റെ അടുക്കലേക്കു അവനെ നയിക്കുക എന്ന കടമ ചെയേണ്ടത് അവന്റെ സുഹൃത്തായ ഞാൻ തന്നെ അല്ലെ..