2016, മേയ് 24, ചൊവ്വാഴ്ച

ഇടവേളക്കൊടുവിൽ (കഥ)
ഒരിടത്ത്  , ഒരിടത്ത്   , ഒരിടത്ത്   ഒരു ചെറിയ കുന്നിൻ മുകളിൽ ഒരു കൊച്ചു പള്ളികുടം ഉണ്ടായിരുന്നു . ആ പള്ളികുടത്തിൽ  തന്നെയായിരുന്നു അവൻ പഠിച്ചിരുന്നത് . അതെ പള്ളികുടത്തിൽ തന്നെയായിരുന്നു  അവളും പഠിച്ചിരുന്നത് . അവൾ കുന്നു കയറി വരുവാൻ അവൻ ഇടവഴിയിൽ കാത്തു നിൽക്കും . പക്ഷെ ഒരിക്കലും അവൻ അവളോട് അവന്റെ ഇഷ്ടം തുറന്നു പറഞ്ഞില്ല.. അങ്ങനെ ദിവസങ്ങളും , മാസങ്ങളും കടന്നു പോയി. അവർ  രണ്ടു പേരും പത്താം ക്ലാസ്സിൽ ആയി.

സാമ്പത്തികമായി അവൻ അവളെക്കാൾ താഴ്ന്ന നിലയിൽ ആയിരൂന്നു. അത് കൊണ്ട് തന്നെ അവളോടു സംസരികുവാൻ അവനു ഒരു അപകർഷതാ ബോധം ഉണ്ടായിരുന്നു . അവൾക്കാകട്ടെ ഒരു പാട് സുഹ്രത്തുക്കൾ . ആൺ കുട്ടികളായും ,. പെൺകുട്ടികളായും  അവരിൽ  പ്രേമിക്കുന്ന ചില ആൺ കുട്ടികൾ അവളോടുള്ള പ്രേമം  അറിയിച്ചു . പക്ഷെ കഥാ  നായികാ അവരെ എല്ലാം നിഷ്കരുണം തള്ളി കളഞ്ഞു . ഈ വാർത്ത‍ കേൾക്കുമ്പോൾ സ്വാഭാവികമായും  അവനിൽ  സന്തോഷം നിറയേണ്ടതാണ്.  ഇനി ഇത് പോലെ തന്നെ അവനെയും അവൾ തള്ളി പറയുമോ എനുള്ള ഭയം അവനിൽ ഉടലെടുത്തു.

അവന്റെ ആത്മാർഥ സുഹ്രത്തിനു മാത്രം അവന്റെ  ദിവ്യ പ്രേമത്തേ കുറിച്ച്  അറിയാമായിരുന്നു . എടാ നീ ഇങ്ങനെ ഒരു വേണു നാഗവള്ളിയായാൽ അവളെ വല്ല  ചുള്ളൻ ചെക്കന്മാരും കെട്ടി കൊണ്ടുപോകും .  അത് കൊണ്ട് തന്നെ വല്ലതും ഉണ്ടെങ്കിൽ നേരിട്ട് പോയി പറയുക. ഇനി ഒരു ഹംസമായി ദുത് പോകുവാനും  ആ കുട്ടുകാരൻ തൈയാാർ ആയിരുന്നു.

അവൻ ആത്മാർഥമായി തന്നെ വിശ്വസിച്ചു അവൾ അവന്റെ പ്രേമം  തിരിച്ച്  അറിയുന്ന ദിനം വരും എന്ന്.

എത്രയോ രാത്രികളിൽ  അവൻ ഉറങ്ങാതെ ഇരുന്നു , അവൾക്കു വേണ്ടി കത്തുകൾ  എഴുതി.  എത്രയോ പ്രാവശ്യം അവൻ അവളെ സ്നേഹിക്കുന്നു എന്ന് പറയുവാൻ തുനിഞ്ഞു.  കഴിഞ്ഞില്ല. അവൾക്ക്  അവനെ ഇഷ്ടപെടുമോ എന്നുള്ള  സംശയം , ഭയം

 പത്താം ക്ലാസിലെ വാർഷിക പരീക്ഷ വരികയായി. പരീക്ഷ കഴിഞ്ഞാൽ സ്കുൾ അടക്കും.
                       

ഒരു ദിവസം  അശോക മര ചുവട്ടിൽ  ഏകാകിയായി അവൾ നിൽക്കുന്നു . ഒരു ശലഭമായി അവളുടെ മുടി ഇഴകളിൽ ചെന്ന്  തഴുകുവാൻ അവൻ മോഹിച്ചു .   അവളുടെ അരികിലേക്ക് നടന്നു ചെന്നിട്ടു അവളോടു പറഞ്ഞു

എനിക്ക് നിന്നോടു ഒരു കാര്യം  പറയുവാൻ ഉണ്ട്

അവൾ ചൊദിച്ചു , എന്ത് കാര്യം ?

അവൻ  ശബ്ദം താഴ്ത്തി പതിയെ പറഞ്ഞു . എനിക്ക് നിന്നെ ഇഷ്ടം ആണ് .

ഇത് പോലെയുള്ള  ചോദ്യങ്ങൾ അവൾ കേട്ടിടുണ്ട് , അതുകൊണ്ട്  ഒരു നിമിഷത്തെ ആലോചന പോലും ഇല്ലാതെ അവൾ പറഞ്ഞു  എനിക്ക് നിന്നെ ഇഷ്ടം അല്ലെങ്കിലോ ?

കുറച്ചു നേരത്തെ മൌനത്തിനു ശേഷം   അവൻ ചോദിച്ചു .. അതെന്താ

അവൾ ഒരു മയവും ഇല്ലാതെ പറഞ്ഞു നിന്നെ ഇഷ്ടപെടുവാൻ ഞാൻ ഒരു കാരണവും കാണുന്നില്ല.

അവൻ വല്ലാതായി . അവൻ വീണ്ടും  പറഞ്ഞു . ഞാൻ കളി പറയുന്നതല്ല .  ഞാൻ ജീവിതത്തിൽ ഇത് വരെ ഒരാളെ ഇഷ്ട പെട്ടിട്ടുള്ളൂ . അത് നിന്നെയാണ് ..

അവൾ വീണ്ടും ചോദിച്ചു , നിന്നെ ഇഷ്ടപെടുവാൻ  എന്തെങ്കിലും ഒരു  കാരണം വേണ്ടേ ? അതിനുള്ള ഒരു കാരണവും ഞാൻ  നിന്നിൽ കാണുന്നില്ല. നീ ആദ്യം കണ്ണാടിയിൽ പോയി നിന്റെ രൂപം ഒന്ന് നോക്കു .   നിന്ടെ  ഈ രൂപം കണ്ടാൽ ആരെങ്കിലും നിന്നെ ഇഷ്ടപെടുമോ

അവന്ടെ കണ്ണുകൾ  ന്നനഞൊ?   ഒരു പെണ്ണ് നേരെ നോക്കി തനിക്കു ഇഷ്ടമില്ല എന്ന് പറഞ്ഞാൽ അത് എങ്ങനെ ആയിരിക്കും   ഒരു ആൺകുട്ടി സഹിക്കുക?.  ഒരു പക്ഷെ ആ ഉത്തരം  അവനെ തന്നെ തകർത്തു കളയുമായിരിക്കും . സിനിമയിൽ കാണുന്ന പോലെ ഒരു പക്ഷെ അവൻ ഒരു തികഞ്ഞ മദ്യപാനി ആയി അധപതിച്ചീക്കാം


എന്നാൽ ഇവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയേണ്ടാ . ദുർഘടമായ  പാതയിലുടെ സഞ്ചരിച്ചു  യുദ്ധം ജയിച്ചു വന്ന്  വടക്കൻ പാട്ടിലെ  വീര നായകൻമാരെ  പോലെ  മനം കവർന്ന  പെണ്ണിനെ മംഗലം  കഴിച്ച വീരൻമാരെ  നിങ്ങൾ കണ്ടിട്ടുണ്ടാകും .

അതെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട് .  അങ്ങനെയുള്ള ഒരു വീര  നായകൻ ഒന്നുമല്ല  നമ്മുടെ കഥയിലെ നായകൻ .  എന്നാലും  ഈ കഥയിലെ നായകൻ അവൻ തന്നെ അല്ലെ?  അപ്പോൾ ഇനി അവൻ  എങ്ങനെ അവളെ സ്വന്തം ആക്കും .

ഇവിടെ കഥയുടെ ഇടവേള നടക്കുകയാണ് .

ഇടവേളക്കൊടുവിൽ  നിങ്ങൾക്ക്  എന്താണ് അറിയേണ്ടത് ?

അല്ല അറിയുവാൻ വൈയാതെ ഞാൻ ചോദിക്കുകയാ നിങ്ങൾക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ?  ഒരു ചെക്കന്റെയും , പെണ്ണിന്റെയും പിറകെ ഇങ്ങനെ  കറങ്ങി തിരിഞ്ഞു നടക്കുവാൻ . അവൾക്കു ഇഷ്ടമില്ലെങ്കിൽ അവനോടു പോകാൻ പറ .  സ്നേഹിച്ച പെണ്ണിനെ കിട്ടിയില്ലെങ്കിൽ  കിട്ടിയ പെണ്ണിനെ സ്നേഹിക്കുക.  അല്ലാതെ വെറുതെ  പണിക്കു ഒന്നും പോകാതെ തെണ്ടി തിരിഞ്ഞു  നടക്കുന്നവൻ ആയി അവൻ   ജീവിക്കണോ ..  എന്തിനും ഒരു യുക്തി വേണ്ടേ ?
  

2016, മേയ് 22, ഞായറാഴ്‌ച

താമര വിരിയും കാലം (കഥ)

ഞാൻ ഈ കുറിപ്പ് എഴുതുന്നത് 2016 , മെയ് പത്തൊൻപതിനാണ്. ഇപ്പോൾ ഇതിന്ടെ പ്രസക്തി എന്താണ് എന്ന് ചോദിച്ചാൽ കുറച്ചുകാലം പിറകിലേക്ക് നടക്കേണ്ടിവരും .

സന്ധ്യയാവാൻ ഇനിയും സമയം ബാക്കിയുണ്ട് . അന്ന് ഞങ്ങൾ നേരത്തെ തന്നെ ക്രിക്കറ്റ് കളി മതിയാക്കി.    അമ്പലമുറ്റത്തെ മഠത്തിൽ ഇരുന്ന് അന്നത്തെ കളിയെക്കുറിച്ച് വിശകലനം ചെയുകയായിരുന്നു. വേനൽ അവധിയാണ് , സ്കുൾ അടച്ചിരിക്കുന്നു. ബന്ധുക്കൾ എല്ലാവരും തറവാട്ടിൽ എത്തിയിട്ടുണ്ട് . അതുകൊണ്ട് തന്നെ ഒരു  ക്രിക്കറ്റ് ടീമിന് വേണ്ട കുട്ടികൾ  ഞങ്ങളായി തന്നെയുണ്ട്‌ .തറവാട്ടുവക അമ്പലം ആണ് .  തറവാട്ടിന്ടെ  എല്ലാവിധ ഐശ്വര്യങ്ങൾക്കും  കാരണഭുതയായ പരദേവത വാഴുന്ന ഇടം . പറമ്പ് കിളച്ചിട്ടിരിക്കുന്നു  . അമ്പലപറമ്പിൽ മത്തനും, പാവലും,  പയറും കിളിർത്തു നിൽക്കുന്നു .

ഞങ്ങളുടെ കൂട്ടത്തിൽ  ആരാണ് ആ നിർദേശം നൽകിയത് എന്നൊർമയില്ല. " നമുക്കീ  അമ്പലകിണർ  ഒന്ന്  വറ്റിച്ചാലോ?"

 ക്രിക്കറ്റ് കളിക്കുനതിൻ ഇടയിൽ സിക്സർ പറത്തുവാനായി ബാലപ്പൻ  ഉയർത്തി അടിച്ച പന്ത്  അന്ന് ആ കിണറ്റിൽ വീണിരുന്നു. വെള്ളിതറ  ഉണ്ണിയാണ് കിണറ്റിൽ ഇറങ്ങി പന്ത് എടുത്തത് . ഉണ്ണിക്കു പൊക്കം കുറവാണ് . ഒരു അഞ്ചടി പൊക്കം കാണുമായിരിക്കും . ഉണ്ണിയുടെ അരയ്ക്ക് മുകളിൽ വരെ മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ   .

അന്നൊക്കെ സന്ധ്യക്ക്‌  വിളക്ക് വയ്ക്കുവാൻ വരുമ്പോൾ കൃഷി ഇറക്കിയ ഇടങ്ങളിൽ  നനയ്ക്കാറുണ്ട് .  മോട്ടോർ ഉപയോഗിച്ചു  വെള്ളം മുകളി ലേക്ക് പമ്പ് ചെയ്തു തുടങ്ങിയിട്ടില്ല. കിണറ്റിൽ   നിന്നും വെള്ളം കോരി ചെമ്പ് കുടത്തിൽ നിറച്ച്‌ കുട്ടികൾ എല്ലായിടത്തും നടന്നു വെള്ളം തൂവും . അതും ഞങ്ങൾക്ക് ഒരു കളിയായിരുന്നു .  കാലിയായ ചെമ്പ് കുടം അടുത്തു നിൽകുന്ന കുട്ടിയുടെ  കൈകളിലേക്ക്  എറിയും. അങ്ങനെ കൈമാറി കൈമാറി കുടം  കിണറിൻ അരികിൽ എത്തും . ക്രികറ്റ് കളിക്കുമ്പോൾ ഉയർന്നു വരുന്ന പന്ത് നിലത്തു വീഴാതെ കൈവെള്ളയിൽയാക്കുന്ന  തന്ത്രം ആദ്യം സായത്തമാക്കിയതിനു ഞങ്ങൾ കടപെട്ടിരിക്കുന്നത്  അഗ്രം ചെളങ്ങിയ ആ ചെമ്പുകുടത്തിനോടാണ് .

     
അമ്പലകുളം തേവുന്നത്  ഞങ്ങൾ കണ്ടിട്ടുണ്ട് .  വലിയ തെങ്ങിൻ പാള  ചേർത്ത് ഒരു തൊട്ടിയുണ്ടാക്കും .    വലിയ ഒരു കുമ്പിൾ പോലെ ആ പാളതൊട്ടിയിൽ രണ്ടു - മുന്ന് ബക്കറ്റ് വെള്ളം കൊള്ളും . അതിന്ടെ  ഇരുവശവും കയർ ഇട്ട്  അമ്പലകുളത്തിൻ കരയിൽ രണ്ടു പേർ നിൽക്കും . പിന്നെ ഒരേ താളത്തിൽ  ആയത്തിൽ ആടിയ ഊഞ്ഞാൽ  മുകളിൽ  നിന്നും താഴേക്ക് വരുന്ന പോലെ  ആ തോട്ടി വെള്ളത്തിലേക്ക്‌ ഇറക്കും . പിന്നെ വെള്ളം നിറച്ച തോട്ടി കരയിലേക്ക് വലിക്കും . കരയിലേക്ക് എത്തുന്ന ആ നിമിഷത്തിൽ തന്നെ തോട്ടിലെ വെള്ളം കമഴ്ത്തി കളയും . ശരിക്കും ആയാസമുള്ള ജൊലിതന്നെ.   കരയിൽ ചാലുകൾ തീർത്തു തടം കെട്ടിയ തെങ്ങിനും,വാഴക്കുമായി വെള്ളം ഒഴുക്കിവിടും. ചാലു കീറി പറമ്പിലൂടെ വെള്ളം ചെറിയ ഒരു പുഴപോലെ വളഞ്ഞും , പുളഞ്ഞും ഒഴുകുന്നത്  ഒരു  സുഖകരമായ കഴ്ചതന്നെയാണ് . ഞങ്ങൾ കുട്ടികൾ  കടലാസ് വഞ്ചികൾ ഉണ്ടാക്കി  അതിലുടെ ഒഴുക്കിവിടും.


കിണറ്റിനുള്ളിൽ വട്ടത്തിലുള്ള ആറോ , എഴോ റിങ്ങുകൾ മാത്രമേ താഴേക്കുള്ളു.  മുകളിൽ നിന്നും നോക്കിയാൽ പച്ച പായൽ നിറഞ്ഞു കിടക്കുന്നു . ജലത്തിന് ഇരുണ്ട പച്ചനിറമായിരിക്കുന്നു. കരിങ്കല്ല് പാകിയ അടിഭാഗം മുഴുവനും കനത്ത ചെളിയാൽ മുടിയിരിക്കുന്നു . കാറ്റത്ത് വിണ കരിയിലകളും ,  പക്ഷിതുവലും  കൊണ്ട് ജലം അഴുകിയിരിക്കുന്നു ., ചിലന്തി കുട്ടിയ വലയിൽ ചെറിയ കരീയിലകൾ കിടക്കുന്നു.  ഞങ്ങൾ നോക്കുന്ന കണ്ടാകാം താഴെ വെള്ളത്തിന്‌ മുകളിലായി ഇരുന്ന മൊന്തൻ പച്ച തവള വെള്ളത്തിലേക്ക്‌  എടുത്തുചാടി. ആകെ കുടി വൃത്തിഹീനമായ കാഴ്ച .

അജി ചേട്ടന്ടെയും      , ബാബു ചേട്ടന്ടെയും   നേത്രുത്തം   അംഗീകരിച്ചു കൊണ്ട് ഞങ്ങൾ മുണ്ട് മാറ്റി തോർത്ത്‌ മുണ്ടുടുത്തു . അതാണല്ലോ അതിന്ടെ  പ്രാരംഭഘട്ടം.  ഏറ്റവും അടിയിലായി അജി ചേട്ടൻ ഇറങ്ങി നിന്നു .
 ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ 'ഫാസ്റ്റ് ബൌളർ ' ആണ്  കക്ഷി . എറിയുമ്പോൾ കൈ  മടക്കി ഏറിയും എന്ന് മാത്രം . ചേട്ടൻ ആണെനുള്ള ബഹുമാനം കൊണ്ട് ഞങ്ങൾ ആരും 'നോ'  വിളികാറില്ല എന്ന് മാത്രം .   ശ്രീലങ്കയുടെ  ലസിത് മലിംഗ തോറ്റു പോകുന്ന  തരത്തിലുള്ള യോർക്കറുകൾ    പുള്ളിയുടെ  പ്രത്യേകതയാണ് .  ഒന്നെങ്കിൽ  കാല് അല്ലെങ്കിൽ വികറ്റ് ഇതിൽ ഏതു വേണം എന്ന്    ബാറ്റ്സ്മാന് തിരുമാനിക്കാം .   പുള്ളിയുടെ ഏറു കൊണ്ട് വിക്കറ്റ് പോകാത്ത അധവാ വികറ്റ് പോയാലും മാറാത്ത ബാറ്റ്സ്മാൻ ബാബുചേട്ടൻ    ആണ് . LBW  നിയമം പുള്ളിക്കാരന്  അലിഘിതം ആണ്.  വിക്കറ്റിനു മുമ്പിൽ ആയാൽ പോലും ബാബുച്ചേട്ടൻ തർക്കിക്കും .

കിണറ്റിന്റെ റിങ്ങുകളിൽ എതിർ ദിശയിൽ ആയി ഞങ്ങൾ ഇറങ്ങി നിന്നു . കാൽ ചവിട്ടി നിൽകുവാൻ ഉള്ള വ്യാസം ഓരോ  റിങ്ങുകളിലും ഉണ്ട്. ബക്കറ്റ് മാറ്റി പാള തോട്ടി കയറിൽകെട്ടി . പിന്നെ കപ്പി വഴി തോട്ടി താഴെക്കിറക്കി . സന്ദീപും , ഞാനും മുകളിൽ . ഇളമുറക്കാരായ കുട്ടികളും മുകളിൽ തന്നെ .   വെള്ളം നിറഞ്ഞ തോട്ടി ഞങ്ങൾ കയറിട്ടു വലിക്കും . ആയസരഹിത്മക്കുവാൻ വേണ്ടി റിങ്ങുകളിൽ നിൽകുന്നവർ മുകളിലേക്ക്  തൊട്ടി തള്ളി വിടും . തള്ളി വിടുന്ന ശക്തിയിൽ കുറച്ചു വെള്ളം താഴേക്ക് വീഴും .

 അമ്പലപറമ്പിൻ  വടക്ക് വശത്താണ് ചന്ദ്രശേഖരന്ടെ വീട്. ചന്ദ്രശേഖരന്  അങ്ങാടിയിൽ ഒരു  ബേക്കറിയുണ്ട് . പുള്ളികാരന്റെ വീട്ടിൽ  തന്നെയാണ്  ബേക്കറി സാധനങ്ങൾ  ഉണ്ടാക്കുന്നത് . റൊട്ടിയും , ബിസ്ക്കറ്റും ഉണ്ടാകുന്ന മണം  കാറ്റിൽ ചിലപ്പോൾ  ഒഴുകിയെത്തും . കുട്ടിക ളായ  നവീനൊ , വിജുവോ പോയി റൊട്ടി മേടിച്ചു കൊണ്ടുവരും . അന്നും ഞങ്ങളെ  തേടി  ആ ഗന്ധം എത്തി.  അപ്പോൾ ഉണ്ടാകിയ ചുടുള്ള മൃദുവായ മധുരമുള്ള  റൊട്ടിയുടെ ഗന്ധം .

ശരിക്കും അധ്വാനിച്ചാൽ ഒരു രണ്ടു മണിക്കൂറിനുള്ളിൽ തീർക്കാവുന്ന വെള്ളമേയുള്ളൂ .  മണൽ  പ്രദേശം ആയതിനാൽ ഏഴോ , എട്ടോ  കോലിൽ കുടുതൽ  താഴേക്ക്  കുഴിക്കേണ്ട ആവശ്യം ഇല്ല.  വെള്ളം വറ്റി കഴിഞ്ഞാൽ  പിന്നെ ശ്രമകരമായ ജോലിയാണ് . ചിരട്ടകൊണ്ട് ചെളി മുഴുവനും      വടിച്ചു കളയണം.ചെളി  നിറച്ച തോട്ടി വലിച്ചു കയറ്റുക എന്നത് ക്ലെശമേറിയ   ജോലിയാണ് .  പതുക്കെ , പതുക്കെയായി  ചെളി നിറച്ച തോട്ടി മുകളിലേക്ക് വലിച്ചു കയറ്റും . പിന്നെ ചെളി മുഴുവനും കമഴ്ത്തി കളയും.
ചെളിക്ക് രൂക്ഷമായ  ഗന്ധമാണ് .  ചെളി മുഴുവനും നീക്കി കഴിഞ്ഞപോൾ കുളത്തിൻറെ  ഒരു കൊണിലെ   കരിങ്കല്ലിൻ ഇടയിൽ നിന്നും  ഞങ്ങളെ  വിസ്മയിപ്പിച്ചുകൊണ്ട്‌  ശക്തമായി ഉറവ പ്രത്യക്ഷപെട്ടു. ഇതെല്ലം

 കണ്ടുനിന്ന  വലിയമ്മാവൻ പറഞ്ഞു.
" കിണറിനു അനുയോജ്യമായ സ്ഥാനം കണ്ടെത്തുന്നത് 'കൂപശാസത്രം'  അനുസരിച്ചാണ് .    ശാസ്ത്രപ്രകാരം തന്നെ കിണറിന്റെ ആഴം ,  പാറയുടെ സ്ഥാനം ഇതെല്ലം ഗണിച്ചു കണ്ടുപിടിക്കുവാൻ കഴിയും. വടക്ക് കിഴക്ക് ഭാഗത്ത്‌ നിന്നാണ് ജല സ്രോതസ് ഉത്ഭവിക്കേണ്ടത് .  ശാസ്ത്രപ്രകാരം എല്ലാം കൃത്യമാണ് ."

വറ്റാത്ത നീരുറവ. കരിങ്കല്ലിൻ അടിയിൽ നിന്നും ശുദ്ധമായ തെളി നീര്  അത്  താഴെ നിന്നവരുടെ  പാദങ്ങളെനനച്ചു .മുകളിൽ   കയറിയിട്ടും ജലംനിറയുന്ന കാഴ്ച  ഏവരും  നോക്കിനിന്നു.

അതിനു ശേഷം ഞങ്ങളെല്ലാവരും അമ്പലകുളത്തിൽ പോയികുളിച്ചു .മുങ്ങാംകുഴിയിട്ട് അജിചേ ട്ടൻ  തണ്ടുകൾ പറിച്ചെടുത്തുകരയിലേക്ക് എറിഞ്ഞു . കുളി കഴിഞ്ഞ  ശേഷം വേരോടു കുടിയ  ആ താമര തണ്ടുകൾ പുള്ളികാരൻ ഉറവയാൽ  നിറയുന്ന കിണട്ടിലെക്കിട്ടു .അരികിൽ നിന്ന  ഞാൻ ചോദിച്ചു .

"ഈ താമരകൾവിരിയുമോ "

.അന്നു ചേട്ടൻ പറഞമറുപടി എനിക്ക് മനസിലായില്ല .

"മാറ്റം അനിവാര്യമാണ് ഉണ്ണി ,താമരകൾ വിരിയുക തന്നെചെയ്യും ".2016, മേയ് 1, ഞായറാഴ്‌ച

വൈകിട്ട് എന്താ പരിപാടി (കഥ)


എടാ വർകീ  സാധനം കിട്ടിയോ ?  റഫീക്ക്  വർക്കിയെ  വിളിച്ചു  ചോദിച്ചു . കിട്ടി,  ഇപ്പം അവനു ഒടുക്കത്തെ ഒരു ജാഡയാ. പിന്നെ നമ്മുടെ കാര്യം  നടക്കേണ്ടാ?  മുന്ന് റിയാൽ കുടുതൽ കൊടുക്കേണ്ടി വന്നു. സംഗതി നടന്ന  ആശ്വാസത്താൽ  വർക്കിച്ചൻ പറഞ്ഞു.


അവർ  നാല്  പേർ   വർക്കിച്ചൻ , മാത്യു  സക്കറിയാ , റഫീക്ക് , ഹരി കൃഷ്ണൻ . നാല്  വ്യതസ്ത കമ്പനികളിൽ ജോലി ചെയുന്നവർ . വർക്കിച്ചൻ എന്ന  വർഗീസ്   ജോർജ് ,  ടോയോട്ടോ ഷോ റുമിലെ സെർവിസ്  അഡ് വൈസർ  ആണ്. സെർവിസിനു  വരുന്ന വാഹങ്ങളുടെ വിവരങ്ങൾ എല്ലാം  രേഖപെടുത്തി  'ജോബ്‌ കാർഡ്‌ '    തൈയാറാക്കണം . പിന്നെ ആ വിവരങ്ങൾ ടെക്നീഷ്യെനെ അറിയിക്കണം . അതിനിടയിൽ പാർട്സ് വല്ലതും മാറ്റണം എന്നുണ്ടെങ്കിൽ  കസ്റ്റമറിനെ വിളിച്ചു അതിന്റെ ഏകദേശം ചിലവു എത്ര വരും എന്ന് അറിയിക്കണം . സമ്മതം കിട്ടിയാൽ  പണി തുടങ്ങുവാനായി മെക്കാനിക്കൽ സെക്ഷനിൽ അറിയിക്കണം . പിന്നെ എല്ലാം കഴിഞ്ഞു  ജോബ്‌ കാർഡ്‌ ക്ലോസ്  ചെയുമ്പോൾ
കസ്റ്റമർ സെർവീസിൽ വിവരം ലഭിക്കും. വണ്ടി വാഷിങ്ങിനു എത്തിയിട്ടുണ്ട് എന്ന്. പിന്നെ അവിടെ നിന്ന് ആരെങ്കിലും  കസ്റ്റമറിനെ വിളിച്ചു വണ്ടി റെഡി  ആയ കാര്യം അറിയിക്കും. അത് കഴിഞ്ഞു  കസ്റ്റമർ ബിൽ  പേ ചെയ്തു കഴിഞ്ഞു വണ്ടി കൊണ്ട്   പോകാം .  ഈ ജോലി എല്ലാം ഒരു സെർവിസ്  അഡ് വൈസറിന്റെ ഭാഗം ആണ്.

മാത്യു സക്കറിയ ഒരു ഹോസ്പിറ്റലിലെ മേൽ നേഴ്സ് ആണ്.  ഷിഫ്റ്റ്‌ അനുസരിച്ചാണ് മാത്യവിന്റെ  ജോലി.  ചില ദിനങ്ങളിൽ രാത്രി ആയിരിക്കും അവന്റെ ഡ്യൂട്ടി .  കാനഡയിലോ,  ഐർലണ്ടിലോ  അല്ലേൽ  ന്യൂ സീലാണ്ടിലോ  ജോലി ചെയുന്ന  നേഴസിനെ  വിവാഹം കഴിച്ച്  അവിടുത്തെ  പൌരതം  സ്വീകരികണം എന്നായിരുന്നു അവന്റെ ആഗ്രഹം. പക്ഷെ വിധി അവനെ ഒമാനിൽ എത്തിച്ചു. അവൻ ജോലി ചെയുന്ന ഹോസ്പിറ്റലിൽ  അഞ്ചു പേർ  മാത്രമേ   മേൽ നേഴ്സ് ആയിട്ടുള്ളൂ . ബാക്കിയുള്ളവർ എല്ലാം വനിതകൾ ആണ്. അവരോടു കളിച്ചും , ചിരിച്ചും തമാശകൾ പറഞ്ഞും ഇപ്പോൾ  ജീവിതം മുന്നോട്ടു പോകുന്നു.

റഫീക്ക് ഒരു   ട്രാവൽ എജെന്റ് ആണ് . മാത്യവും, വർക്കിയും  ഹരിയും എല്ലാം ടിക്കറ്റ് എടുക്കുന്നത്  റഫീക്ക്   വഴിയാണ് .   ടിക്കറ്റ്  നിരക്ക് കുറയുന്നത് എപ്പോൾ ആണോ ആപ്പോൾ അവൻ അറിയിക്കും.  പണം  നാട്ടിൽ പോയി വന്നു കഴിഞ്ഞിട്ടായാലും  അവനു കൊടുത്താൽ മതി. പലരും നേരിട്ട് ഓൺ ലൈനിൽ  ഇപ്പോൾ ബുക്ക്‌ ചെയുന്ന കൊണ്ട് കച്ചവടം വളരെ കുറവ് ആണെന്ന്  അവൻ ഇടക്ക് പറയാറുണ്ട്  .

ഹരി  ഒരു ഇന്ത്യൻ സ്കുളിലെ കണക്കു അധ്യാപകൻ ആണ് .  ഉച്ചക്ക് മുന്ന് മണി ആകുമ്പോൾ അവൻ വീട്ടിൽ വരും. എല്ലാ ദിവസും ഇല്ലെങ്കിലും ആഴ്ചയിൽ മുന്ന്   ദിനം അവനു ട്യൂഷൻ ഉണ്ട്.  അതും ഒരു വരുമാന മാർഗം ആണ് ഹരിക്ക്. ഇവർ   നാലു പേരും തമ്മിൽ ഒരു മുൻ പരിചയവും ഉണ്ടായിരുന്നില്ല .  എന്തിനു ഒരേ ജില്ലക്കാര് പോലും അല്ല  .  മസ്കറ്റ് മലയാളി ആഘോഷത്തിൽ പങ്കെടുത്തപ്പോൾ തമ്മിൽ പരിചയപെട്ടു. അങ്ങനെ   അവർ സുഹ്രത്തുക്കളുമായി. ആരും അങ്ങോട്ടും ഇങ്ങോട്ടും അറിയുന്നില്ല എങ്കിലും ചിലരെ  തമ്മിൽ അടുപ്പികുവാൻ ചില ബന്ധങ്ങൾക്ക് കഴിയും.  ഇല്ലേ?

അവരിൽ ഫിറോസ്‌  മാത്രമാണ് വിവാഹിതൻ . കുടുംബം നാട്ടിൽ  ആണ് .  ഇവർ നാല് പേരും സൗകര്യം അനുസരിച്ച് ആരുടെയെങ്കിലും ഫ്ലാറ്റിൽ ഒത്തു കുടും.  ആദ്യം നമ്മൾ കേട്ട  റഫീക്കിന്റെ ഫോൺ വിളി ഇതിനോട് അനുബന്ധിച്ച് ആയിരുന്നു .  മദ്യം ലഭിക്കുന്ന അംഗീകൃത റെസ്റ്ററൻസ് അവിടെ ഉണ്ടെങ്കിലും അവിടെ പോയി  മദ്യം കഴിക്കുക എന്ന് വച്ചാൽ ചിലപ്പോൾ  കീശ   കാലിയാകും എന്നുള്ളതിനാൽ അവർ   ആ  ഉദ്യമത്തിന് മുതിരാതെ സാധനം ബ്ലാകിൽ മേടിക്കുകയാണ്  പതിവ്.

വൈകുന്നെരം  അന്ന് അവർ എല്ലാവരും വർക്കിയുടെ  ഫ്ലാറ്റിൽ ഒത്തു കുടി . അന്നത്തെ സംസാര വിഷയം ഗൾഫിനെ മൊത്തം പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചായിരുന്നു. ഓയിൽ വില ഇങ്ങനെ കുറയുകയാണെങ്കിൽ പതിയെ പതിയെ സ്ഥാപനങ്ങൾ എല്ലാം പൂട്ടി കെട്ടും.  മാത്യു പറഞ്ഞു, നുറു ഡോളറിന് മുകളിൽ ആയി ഉണ്ടായിരുന്ന  ഓയിലിന്റെ വില പടവലങ്ങ പോലെ താഴ്ന്നു വരുന്നു. ഇപ്പോൾ   30 ഡോളറിൽ  എത്തി നിൽകൂന്നു. ഇനി വേണേൽ ഇതിലും താഴാം . ഇനിയും താഴ്ന്നാൽ , അവൻ നിറുതി .

ഒരു പാടു പേർ നാട്ടിലേക്കു ഫാമിലിയെ അയക്കുന്നുണ്ട് . ഫിറോസ്‌ പറഞ്ഞു. ഇന്നലെയും രണ്ടു ടിക്കറ്റ് അങ്ങനെ ഇഷ്യൂ ചെയ്തിരുന്നു. അങ്ങനെ എത്ര പേർ .  ഹരി ഇതിൽ ഒന്നും ഇട പെടാതെ മദ്യം ഗ്ലാസ്സുകളിലേക്ക് പകർത്തി .  എല്ലാവരും ഗ്ലാസ്‌ ഉയർത്തി ചിയേർസ്  പറഞ്ഞു ഒരു കാവിൾ  അകത്താക്കി .  ഇത്  ഇവിടെ മാത്രം ബാധിക്കുന്ന പ്രശ്നം അല്ല മാത്യു തുടർന്നു . ആഗോളമായി ബാധിക്കുന്ന പ്രശ്നം ആണ്. പിടിച്ചു നിൽക്കുക  അത്ര എളുപ്പമല്ല . ഇറാന് മേലുള്ള ഉപരോധവും , അമേരിക്ക ഓയിൽ ഉത്പാദനം കുട്ടിയതും, സൌദിയുടെ പിടി വാശിയും  എല്ലാം ഓരോരോ കാരണങ്ങൾ.

വർക്കി പറഞ്ഞു ഇതെല്ലം ഒരു സൈക്കിൾ ആണ്. ഒരു ഇറക്കം ഉണ്ടെങ്കിൽ കയറ്റവും ഉണ്ടാകും.
ഇതിനും മുമ്പും ഈ പറയുന്ന റിസഷൻ  ഉണ്ടായിട്ടില്ലേ?   ഉണ്ട് . അവൻ തന്നെ  ആ ചോദ്യത്തിന് ഉത്തരം പറഞ്ഞു . ഇനിയും ഇത് പോലെ ഉണ്ടാകും . അത്  കൊണ്ടൊന്നും ഈ ലോകം   അവസാനിക്കുന്നില്ല. എത്ര പ്രയാസങ്ങൾ ഉണ്ടെങ്കിലും  മനുഷ്യൻ അതെല്ലാം അതി ജീവനത്തിൻ  പാതയിൽ  തന്നെ നേരിടും . അല്ല നേരിടണം ,  അങ്ങനെ തന്നെ അല്ലെ  വേണ്ടത് ..

ഇതിൽ ഒന്നും ഉൾപെടാതെ മിണ്ടാതെ ചിപ്സ് വായിൽ ഇട്ടു ചവച്ചു കൊണ്ടിരിക്കുകയാണ് ഹരി കൃഷ്ണൻ . ഫിറോസ്‌ പറഞ്ഞു നമുക്ക് നാട്ടിൽ പോയി വല്ല  ബിസിനസും തുടങ്ങിയാലോ ?
മാത്യു പറഞ്ഞു എന്ത് ബിസിന്സ് , അതിനോക്കെ കാശ് ഒരു പാടു വേണ്ടി വരില്ലേ?

മുടക്ക് മുതൽ  കുറവുള്ള , എന്നാൽ നമുക്ക് ഒരുമിച്ചു ചെയുവാൻ കഴിയുന്ന ചെറിയ  കച്ചവടം  അങ്ങനെയുള്ള വല്ലതും നമുക്ക് എന്ത് കൊണ്ട്  നോക്കിക്കുടാ? . അതേതാ അങ്ങനെ നമുക്ക് ചെയുവാൻ പറ്റുന്നത്.  ഫിറോസ്‌ പറഞ്ഞു . ഉണ്ടല്ലോ . കഴിഞ്ഞ ദിവസം  വാട്ട്സ് ആപ്പിൽ ഒരു വീഡിയോ കണ്ടു. ദോശ മാവും , ചപ്പാത്തിയും മറ്റും അരച്ച്  കൊടുത്ത്  അതിൽ നിന്നും ഉന്നത വരുമാനം ഉണ്ടാക്കിയ ഒരു വ്യക്തിയെ കുറിച്ച്.  അത് പോലെ വല്ലതും  നമുക്കും ചെയ്യാം.  ദോശ മാവ് കൊണ്ട് പോയി കൊടുക്കണോ , ഹെയ്  അതിനൊന്നും എനിക്ക് പറ്റില്ല. മാത്യു പറഞ്ഞു.   നീ കൊടുക്കേണ്ടാ , നമുക്ക് ആളെ വയ്പിക്കാം  വർക്കി  പറഞ്ഞു.

ഞാൻ ഒരു ഉദാഹരണം പറഞ്ഞതാ . നമുക്കും ഇത് പോലെ എന്തെങ്കിലും ചെയ്യണം . വർക്കി   പറഞ്ഞു എനിക്ക് അറിയാവുന്ന രണ്ടു പേർ  നാട്ടിൽ ഒരു ഡ്രൈ ക്ലീനിംഗ് സ്ഥാപനം നടത്തുനുണ്ട്. എഴോ , എട്ടോ ഫ്ലാറ്റിലെ തുണി തേപ്പും  നനക്കലും എല്ലാം അവരാണ് ചെയുന്നത്. പക്ഷെ    സംഗതി വളരെ ഹൈജീനിക്കാ , എല്ലാം വളരെ സിസ്റ്മാടിക് ആയി . സ്പെഷ്യൽ ഡ്രൈ ക്ലെനിംഗ് യൂനിറ്റ്  ആണ് അവര് ഉപയോഗിക്കുനത് .  കറ  കളയലും , നനക്കലും , ഉണക്കലും , തേപ്പും എല്ലാം യന്ത്രം ചെയ്തു  കൊള്ളും. തേപ്പും മാത്യു ചോദിച്ചു,   അതെ , സ്റ്റീം കംപ്രസ്സ്  ചെയ്യും . അങ്ങനത്തെ ഒരു ടെക്നോളജി .  പക്ഷെ കാശു മുടക്കുണ്ട് .

ആരും ഒന്നും മിണ്ടിയില്ല. ഒന്നും മിണ്ടാതിരിക്കുന്ന ഹരി കൃഷ്ണോടു റഫീക്ക് ചോദിച്ചു . ഹരി  , നിനക്ക് അഭിപ്രായം ഒന്നുമില്ലേ?  അവൻ ഒരു കവിൾ  മോന്തിയ ശേഷം ചിറി  തുടച്ചിട്ടു പറഞ്ഞു. ഞാൻ നിങ്ങളുടെ കുടെ എന്തിനും ഉണ്ട് . അധികം ഒന്നും മുടക്കാൻ എനിക്ക് പറ്റില്ല.    അധികം മുടക്കാൻ ആരുടെ കൈയില്ലാ   ഇവിടെ  ഇരിക്കുന്നെ ? റഫീക്ക് ചോദിച്ചു .  അത് കൊണ്ടല്ലേ നമ്മൾ ഒരുമിക്കാം എന്ന് തിരുമാനിച്ചത് .

വേറൊരു  ഐഡിയ  ഉണ്ട് . വർക്കി  പറഞ്ഞു. എന്നതാ , മാത്യു ചോദിച്ചു  .നമുക്ക് തേങ്ങാ ചിരണ്ടി  കൊണ്ട് പോയി  ഫ്ലാറ്റുകളിൽ കൊടുത്താലോ.  വർക്കി പറഞ്ഞു . പിന്നെ തേങ്ങ ചിരണ്ടി കൊടുത്തിട്ട് വേണ്ടേ നമുക്ക് ജീവിക്കാം.  റഫീക്ക്  പറഞ്ഞു , മാത്യു നീ അങ്ങനെ കുറച്ചു കാണേണ്ടാ ?  ഒരു   നല്ല തേങ്ങയിൽ നിന്നും ഏകദേശം 200 - 250 gm  ചിരുകിയ   തേങ്ങാപീര് കിട്ടും .  ഒരു തേങ്ങക്ക് 10 - 12 രൂപ . ഇത്  പ്രത്യേകം  തൈയ്യാറാക്കിയ കൂട്ടിൽ  പേര്  ഒക്കെ ഒട്ടിച്ച്  കുറഞ്ഞത്‌ 25 രൂപക്ക് എങ്കിലും വിൽക്കാം . എങ്ങനെ നോക്കിയാലും   ഒരു പാക്കറ്റിന്  50  -  70
%  വരെ  ലാഭം കിട്ടും. ഹേയ് അതോന്നും  ശരിയാവില്ല.  മാത്യു വീണ്ടും പറഞ്ഞു


അന്തോം , കുന്തോം ഇല്ലാതെ ആ ചർച്ച നീണ്ടു.  പതിവ് പോലെ  രാത്രി ഏറെ ആയപ്പോൾ ഉത്തരം കാണാതെ  എല്ലാവരും അവസാനം പിരിഞ്ഞു. ലാലേട്ടൻ ചോദിക്കുന്ന പോലെ  "വൈകിട്ട് എന്താ പരിപാടി'  എന്ന ചോദ്യത്തിന് മലയാളിക്ക് ഒരു കാരണം വേണമല്ലോ.  നാളെയും ,    മറ്റന്നാളും    ഇത് പോലുള്ള ചർച്ചകൾ  തുടർന്നു കൊണ്ടേ ഇരിക്കും.  റിസഷൻ ആയാലും , ഇല്ലേലും   മലയാളിക്ക് ആഘോഷിക്കേണ്ടേ?  ഇനി വല്ല കല്യാണമോ , മരണമോ , ജനനമോ എന്തായാലും വൈകിട്ടുത്തെ  ഈ പരിപാടിക്ക്  മുടക്കം വരുത്തേണ്ട ആവശ്യം ഇല്ലല്ലോ?