2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

നന്മയുടെ പൂക്കളംഅഞ്ചാം ക്ലാസിൽ പഠിക്കുന്ന എന്റെ മകൾ ആണ് വേണി  . പഠിപ്പിൽ മിടുക്കിയായ അനുസരണയുള്ള,  സുന്ദരി കുട്ടി. ചിലപ്പോൾ ചെറിയ ഒരു കാര്യം മതി അവൾക്കു കരയുവാൻ . അത് പോലെ  നിമിഷങ്ങൾക്കുള്ളിൽ തന്നെ അവൾ അവളുടെ  ആ ലോകത്തിലേക്ക്‌ തിരികെ എത്തും.അവളുടെ ക്ലാസ്സ്‌ ലീഡർ ആണ്  ഗിരിജ.  പഠിപ്പിൽ മിടുക്കിയും എന്നാൽ കുട്ടിത്തം ഇല്ലാതെ വലിയ വായിൽ സംസാരിക്കുകയും  ചെയുന്ന  ഗിരിജ അവളെ പല നേരങ്ങളിലും കളിയക്കാറുണ്ട് . അപ്പോഴെല്ലാം അവൾ വിഷാദവതി യാകുകയും ചെയാറണ്ട്.

ചില സമയങ്ങളിൽ വേണി  അവളുടെതായ ലോകത്ത് ആണ്. 'സിന്ദ്രില്ല' എന്ന കാർട്ടൂണ്‍ രാജകുമാരി ആണ് അവളുടെ റോൾ മോഡൽ . അവളുറെതായ ഒരു സാങ്കല്പിക ലോകം തീർത്തു രാജ് കുമാരിയോടും , തോഴി മാരോടും വർത്തമാനം പറഞ്ഞുള്ള കളി എത്ര നേരം വേണമെങ്കിലും അവൾക്ക്  തുടരാം.

അന്ന് രാത്രി കിടക്കുമ്പോൾ അവൾ എന്നോടു ചോദിച്ചു . അച്ഛാ ഈ മഹാബലി  ശരിക്കും ഓണത്തിന് നമ്മുടെ വീട്ടിൽ വരുമോ?  പൂക്കളം ഇട്ടപ്പോൾ അമ്മ പറഞ്ഞുവല്ലോ മഹാബലി  നമ്മുടെ വീടിലും വരുമെന്ന് . പക്ഷെ ഞാൻ അത് പറഞ്ഞപോൾ ഗിരിജ എന്നെ ഒരു പാട് കളിയാക്കി .

അവൾ പറയുകയാ ,എന്റെ വേണി, നീ ഇത്ര മണ്ടി ആയി പോയല്ലോ എന്ന് , ആരാ നിന്നോടു ഇങ്ങനത്തെ നുണ പറഞ്ഞ് തന്നത്. അവൾ മറ്റു കുട്ടികൾ കേൾക്കെ ഇതും പറഞ്ഞു എന്നെ ഒരു പാട്  കളിയാക്കി . 
അവളുടെ കുഞ്ഞു  ഹൃദയം തകർന്ന പോലെ തോന്നി അവൾ ആ സംഭവം വിവരിക്കുംപോൾ  അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ അവളെ  ചേർത്തു പിടിച്ചു . ഉറങ്ങും മുമ്പേ ഇത് പോലെ എന്തെങ്കിലും സംസാരിക്കുക ഞങ്ങളുടെ ഒരു പതിവ് ആണ്.  മൃദുല,   ആ നേരത്ത് അടുക്കളയിൽ ആയിരിക്കും. അവളെ ഉറക്കേണ്ട ചുമതല എന്റെതാണ് .പിറ്റേന്ന്  അതി രാവിലെ  എഴുനേറ്റാലെ  നേരം തെറ്റാതെ  അവൾക്കു സ്കൂളിൽ എത്തുവാൻ കഴിയുകയുള്ളൂ . ഞാൻ അവളെ ആശ്വസിപ്പികുവാൻ ശ്രമിച്ചു.  അവളുടെ നെറ്റിയിൽ മൃദുവായി തടവി കൊണ്ട് ഞാൻ പറഞ്ഞു നീ വലിയ കുട്ടി ആയില്ലേ ? ഇത് പോലെ ചെറിയ കാര്യങ്ങൾക്ക് കരയാമോ ?

അവൾ എന്നോടായി  വീണ്ടും ചോദിച്ചു അച്ഛാ , മാവേലി നമ്മുടെ വീടിലും വരുമോ ?  ഗിരിജ പറയുന്നു മാവേലി എന്ന് പറയുന്നത് ഒരു 'മിറാജ്‌'  പോലെ ആണെന്ന് ?  
ഞാൻ അവളോടായി പറഞ്ഞു . ഓല കുട ചുടി , കുട വയറുമായി , സ്വർണ കിരീടവും , ആഭരണങ്ങളും, മെതിയടിയും അണിഞ്ഞു വരുന്ന ആളല്ലേ  മോൾക്ക്‌ അറിയുന്ന മാവേലി . അതെ അവൾ  നിഷ്കളങ്കയായി പറഞ്ഞു. നന്മയുടെ കാലത്തേക്ക് ഉള്ള ഒരു തിരിച്ചു പോക്കാണ് ഓണം . അത് പോലെ ഒരു ഭരണാധികാരി ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ എന്നുള്ള ഓർമയിലേക്ക്.   
മഹാബലി ഉണ്ടെന്നു,  അല്ലെങ്കിൽ ഉണ്ടായിരുന്നു എന്ന് വിശ്വസിച്ചാൽ തീർച്ചയായും മഹാബലി ഒരു സാങ്കല്പിക  കഥാപാത്രം ആവുകില്ല . ഇനി അങ്ങനെയല്ല   മറിച്ചു  ചിന്തിക്കുകുയാണെങ്കിൽ ബലി  തികച്ചും സാങ്കൽപ്പിക കഥാപാത്രം ആയി മാറും. അവൾക്ക്   ഞാൻ പറഞ്ഞത് മനസിലായില്ല എന്ന് തോന്നി. 

അവൾ   വീണ്ടും ചോദിച്ചു , മാവേലി നമ്മുടെ ഫ്ലാറ്റിലും വരുമോ അച്ഛാ ?  ഗിരിജ  പറയുന്നത്‌  മഹാബലി ഒരു   മിറാജ്‌   ആണെന്ന് എന്താ  അച്ഛാ അത്?  ഞാൻ അവൾക്കു  മനസിലാകുവാൻ ആയി പറഞ്ഞു ,  മോളു , മിറാജ്‌ എന്നാൽ  മരീചിക. മരീചിക   എന്നാൽ എന്താണ്?  അവൾ ഒന്നും മിണ്ടിയില്ല . ഞാൻ തന്നെ അതിനു ഉത്തരവും കൊടുത്തു . ചുടു കൊണ്ട് എരിയുന്ന മരുഭുമിയിലും  ചിലപ്പോൾ വെള്ളത്തിൻ സാന്നിദ്ധ്യം ഉണ്ടെന്നു അല്ലെങ്കിൽ അങ്ങനെ ഉളവാകുന്ന  ഒരു തോന്നൽ . ആ തോന്നൽ , ഒരു പക്ഷെ അത് ഒരു മിഥ്യ ആയിരിക്കാം. ആ ഒരു മിഥ്യയാണ്  മരീചിക . അല്ലെങ്കിൽ  'മിറാജ്' .അത് കണ്ടറിയുമ്പോൾ  പ്രത്യാശയും മുന്നോട്ടു  നീങ്ങുവാൻ  ഊർജ്ജം തരുന്ന  ഒരു കുതിപ്പ്, അത് ഒരു ചെറിയ കാര്യം അല്ലല്ലോ.


ഒരു പക്ഷെ മഹാബലി യഥാർത്ഥത്തിൽ നിലവിൽ ഇല്ലയിരിക്കാം  അല്ലെങ്കിൽ പാടി പതിഞ്ഞ ഒരു കഥയായിരിക്കാം ., പക്ഷെ  മഹാബലിയുടെ ഓർമ്മകൾ നമ്മളെ  കുറച്ചും കുടി സത്യ സന്ധമായി  ജീവിതം നയിക്കുവാനും , എല്ലാവരിലും സന്തോഷം പകരുവാനും , അത് പ്രചരിപ്പിക്കുവാനും കഴിയും എന്ന വിശ്വാസം  നമ്മിൽ ജനിപ്പിക്കുന്നു . ആ   ഊർജം ,  ആ പ്രത്യാശയുടെ കിരണങ്ങൾ. അതാണ് നമ്മൾ   കണ്ട്  അറിയേണ്ടത്.  എല്ലവരെയും ഒന്ന് പോലെ കാണുവാനും , കള്ളവും ചതിയും ഇല്ലാത്ത ഒരു  കാലത്തിൻ  ഓർമകളെയും, നന്മയെയും  കുറിച്ചുള്ള  പ്രതീക്ഷകൾ കൊണ്ട് പൂക്കളം   തീർക്കുവാൻ ആണ് നാം ശ്രമികേണ്ടത് . ഈ പ്രതീക്ഷയാണ് മഹാബലി നമുക്ക് തരുന്നത്.  നിസ്വാർഥ സ്നേഹം പ്രകടിപ്പികുവാൻ ഉള്ള മാനസികമായ അവസ്ഥയിലേക്ക് മനസിനെ നയിക്കുവാൻ നമ്മെ മഹാബലിയുടെ വരവ് ഓർമ പെടുത്തുന്നു .


അപ്പോൾ നമ്മൾക്കും  മഹാബലിയെ പോലെ ആകുവാൻ കഴിയും അല്ലെ അച്ഛാ . അവൾ എന്നെ കെട്ടി പിടിച്ചു ഒരുമ്മ  തന്നു.  ഇപ്പോൾ ആ കണ്ണുകളിൽ കണ്ണ് നീരിനു പകരം  പ്രകാശം പരന്നു. പിന്നെ വലിയ ഒരു പുഞ്ചിരി  എനിക്ക് സമ്മാനിച്ച്‌  ക്ഷണ നേരം കൊണ്ട് കൊച്ചു  'സിന്ദ്രില്ലേയേ'  പോലെ അവൾ സുഖമായി നിദ്രയിലേക്ക്  വഴുതി വീണു. 

2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

ചിത്രാംഗദൻന്റെ കൈയ്യാപ്പ് (കഥ)കഴിഞ ദിവസം നാട്ടിലേക്കു വിളിച്ചപ്പോൾ ആണ് ഭാര്യ പറഞ്ഞത് മോൾടെ  ഫീസ്‌ അടക്കണം. അവധിക്കു നാട്ടിൽ പോയ  ഭാര്യും , കുട്ടികളും വരുവാൻ രണ്ടാഴ്ച ഇനിയും ഉണ്ട് . ഒരാഴ്ച്ചത്തെ സ്കൂൾ കളഞ്ഞിട്ടാണ് നാട്ടിൽ നിൽക്കുന്നത്. ഇനി ഫീസ്‌ അടച്ചില്ലെങ്കിൽ മതി വേറെ  പോല്ലപ്പിന് പിറ്റേന്ന് ശനി ആഴ്ച യാണ്. കഴിഞ്ഞ  വ്യാഴാഴ്ച ആണ് സ്കൂൾ തുറന്നത്.  സ്കൂൾ അടക്കുംപോഴും, തുറക്കുംപോഴും  ശരിയായ സമയത്ത്  എത്തണം എന്ന് ഉണ്ടെങ്കിൽ വിമാന കമ്പനിക്കാർ കനിയണം . അവർക്ക്  തോന്നും പോലെയല്ലേ നിരക്ക് കുത്തനെ ക്കൂട്ടുന്നത്.

ഭാര്യ ഇല്ല . അത് കൊണ്ട് തന്നെ ശരാശരി  മലയാളി ചെയുന്ന പോലെ രാത്രി മുഴുവനും മുക്കറ്റം കുടിച്ചു .  പിറ്റേന്ന് ബോധം വന്നപ്പോൾ പത്തു മണി.  ശനിയാഴ്ച അവധി ദിനം ആയതു കൊണ്ട് എല്ലാ കാര്യത്തിനും അലസത . പല്ല് തേച്ചു കൊണ്ടിരിക്കുമ്പോൾ  ആണ് തലേന്ന് ഭാര്യ പറഞ്ഞ ഫീസിന്റെ കാര്യം ഓർമ  വന്നത്.  ചായ കുട്ടി കുടിച്ചിട്ട് നേരെ സ്കുളിലേക്ക് പോയി. അവിടെ ചെന്നപ്പോളാ ഒരു അന്തോം , കുന്തോം ഇല്ലാത്ത അത്ര തിരക്ക്. 'അനകൊണ്ട' യുടെ വാല് പോലെ നീണ്ട  നീണ്ട നിര. ആ നീണ്ട നിരയുടെ അറ്റത്ത്  ഒരുവനായി ഞാനും കുടി .


-------------------------------------------------------------------------------------------------------------------

ഇല്ല , ഞാൻ  തറപ്പിച്ചു പറഞ്ഞു . അച്ഛൻ അപ്പോൾ  അതിനെക്കാൾ തറപ്പിച്ചു പറഞ്ഞു . ഈ കാര്യത്തിൽ തർക്കികുവാൻ  ഒന്നും ഇല്ല. നീ ഹോസ്റ്റ്ലിൽ നിന്ന് പഠിച്ചാൽ  മതി.  അച്ഛൻ പറഞ്ഞാൽ പറഞ്ഞതാ . ഇനി അതിനു അപ്പുറം മറുവക്കില്ല.

കുത്തനെയുള്ള റോഡ്‌,  അത് കഴിഞ്ഞു വലിയ ഒരു ചെരിവ് . അവിടെ നിന്ന് നോക്കിയാൽ  കാണാം സ്കൂൾ . വിശാലമായ  മൈതാനം , ചുറ്റും ചെറിയ പുൽ  ചെടികൾ .  മലർക്കെ  തുറന്നിട്ട പഴയ വലിയ മര  വാതിൽ  കടന്നു ഇട നാഴിയിലുടെ    ഞാൻ നടന്നു. ഒരു പക്ഷെ അന്നേരം ഒരായിരം ചിന്തകൾ എന്റെ മനസിലുടെ പറന്ന്  പോയിട്ടുണ്ടാകാം. ഹേയ് , പിറകിൽ  നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു   നിന്നു. അപ്പോൾ കൈയിൽ ഒരു ചുരലുമയി . പൊക്കം കുറഞ്ഞു , ആവശ്യത്തിൽ കുടുതൽ തടിയുള്ള  കട്ടി മീശ വച്ചോരാൾ . കണ്ടിട്ട്  അധ്യാപകൻ  ആണെന്ന് തോന്നി. എന്റെ കയിൽ ഉള്ള പേപ്പർ നോക്കിയ  ശേഷം എന്നോടു ഗൌരവത്തിൽ പറഞ്ഞു . പുതിയ അഡ്മിഷൻ ആണല്ലേ?  പിന്നെ എന്നെ  അടി മുടി നോക്കിയിട്ട് പറഞ്ഞു.  നിന്റെ വാർഡൻ ഞാൻ ആണ് . മര്യാദക്ക് നടന്നിലെങ്കിൽ എന്റെ ചുരലിന്റെ ചുടു നീ അറിയും. വല്ലാത്ത മുരൾച്ച യോടെ ആ അധ്യാപകൻ എന്നെ നോക്കി പറഞ്ഞു.  പിന്നെ എന്റെ കൈയിലുള്ള ഫോം പിടിച്ചു ഓഫീസ്  റൂമിലേക്ക്‌ കയറി പോയി. ഞാൻ  അധ്യാപകനെ അനുഗമിച്ചു .  ഓഫീസ്  മുറിയിലേക്ക് കയറും  മുമ്പ് എന്നോട്  അവിടെ നില്ക്കുവാൻ പറഞ്ഞു.  കുറച്ചു കഴിഞ്ഞ ശേഷം തിരികെ വന്നു  മാഷ്  പറഞ്ഞു . 8 ഇ യിൽ ആണ് നിന്റെ ക്ലാസ്സ്‌ .. അടുത്ത വർഷം  നന്നായി പഠിച്ച്  മാർക് മേടിച്ചാൽ  നിനക്ക് 9 എ യില്ലേക്ക് മാറ്റാം . എന്തോ വലിയ ഔദാര്യം ചെയ്യും പോലെ വാർഡൻ പറഞ്ഞു. പിന്നെ എനിക്ക് മനസിലായി എ ഡിവിഷനിൽ ആണ് നല്ല കുട്ടികൾ പഠിക്കുന്നത്. അപ്പോൾ ഉഴപ്പൻ മാരെല്ലാം അതിനു താഴോട്ടുള്ള ഡിവിഷനിൽ ആയിരുക്കുമാല്ലോ ? ഞാൻ എന്നോടു തന്നെ ചോദിച്ചു . അന്ന് ക്ലാസ്സ്‌ ഉള്ള ദിവസം ആയിരുന്നില്ല . അതുകൊണ്ട് സ്കുളിൽ കുട്ടികൾ ഉണ്ടായിരുന്നില്ല . വാർഡൻന്റെ പിറകെ ഞാൻ നടന്നു . ഹൊസ്റ്റലിൽ എന്റെ മുറി വാർഡൻ കാണിച്ചു തന്നു . എന്റെ മുറി എന്ന് പറയുവാൻ കഴിയില്ല . മുന്ന് കട്ടിലുകൾ . അതിൽ ഒഴിഞ്ഞ ഒരു കട്ടിൽ കാണിച്ചു പറഞ്ഞു അതാണ് നിന്റെ കട്ടിൽ . അതിനോട് ചേർന്ന് വലിയ ഒരു അലമാര അതിൽ ഒരു തട്ട് എനിക്ക് ഉപയോഗിക്കാം . ഒരു കട്ടിലിനു താഴെ പട്ടാളകാർ ഉപയോഗിക്കുന്ന പോലെ വലിയ ട്രങ്ക്  പെട്ടി. ചുവന്ന ബനിയൻ ഇട്ട സിനിമ നടൻ  ജയന്റെ ഒരു പോസ്റ്റർ ചുവരിൽ തുക്കി ഇട്ടിടുണ്ട് .  പിന്നെ  കൈയിൽ ബോൾ പിടിച്ചു ചാടി എറിയുവാൻ നിൽകുന്ന  വെള്ള സ്വെറ്റർ ഇട്ട കപിൽദേവിന്റെ വലിയ ചിത്രം. മുഴിഞ്ഞ കുറെ തുണികൾ ഒരറ്റത്ത് കുട്ടി ഇട്ടിരിക്കുന്നു.  എല്ലാം കാണിച്ച തന്ന ശേഷം വാർഡൻ പോയി. എനിക്കെന്തോ ശ്വാസം മുട്ടുന്ന പോലെ തോന്നി . വീട്ടിലെ അന്തരീക്ഷത്തിൽ നിന്നും മാറി താമസിക്കുവാൻ ഉള്ള വിമുഖത. എനിക്ക് വലിയ ഏകാന്തത അനുഭവപെട്ടു .  ജനാല തുറന്നു കിടക്കുന്നു . പുറത്തേക്കു നോക്കി വെറുതെ ഇരുന്നു .

കുറെ നേരം അങ്ങനെ ബെഡിൽ തുങ്ങി പിടിച്ചു ഇരുന്നു . എനിക്ക് കരച്ചിൽ വന്നു. ആദ്യമായി വീട്ടിൽ  നിന്നും മാറി നില്ക്കുകയാണ് . ഇത്ര വലുതയെങ്കിലും ഇന്നും ഞാൻ അമ്മയുടെ ചെല്ല കുട്ടിയാണ് . രാത്രി തനിച്ചു കിടക്കുവാൻ പേടിയുള്ള , പ്രേത  ഭയമുള്ള ഒരു സാധാരണ കുട്ടി. കുറച്ചു നേരം കുടി കഴിഞ്ഞു .  ഇരുട്ട് വീണു തുടങ്ങി ഇരിക്കുന്നു . അപ്പോളാണ് വാതിൽ തള്ളി തുറന്നു കൊണ്ട് മറ്റൊരാൾ ആ മുറിയിൽ  പ്രവേശിച്ചത്‌ . അത് ജീവൻ  ജോർജ് ആയിരുന്നു.  എന്റെ റൂം  മേറ്റ്‌ . ഞാൻ വന്നത് അവനു ഇഷ്ടപെട്ടില്ല എന്ന്  തോന്നി . അവന്റെ സാമ്രാജ്യത്തിൽ അനധികൃതമായി ഒരാൾ കുടി വന്നു എന്നുള്ള തോന്നൽ . രാത്രി  അവന്റെ കുടെ മെസ്സിലേക്ക് പോയി.  പച്ചരി ചോറ് ,   ചിക്കൻ കറിയുടെ ചാർ ,  കഷ്ണങ്ങൾ ഉണ്ടായിരുന്നോ . പിന്നെ രണ്ടു ഉണക്ക ചപ്പാത്തിയും. ഭക്ഷണം കണ്ടിട്ട് എനിക്ക് കഴിക്കുവാനോ ഇറക്കുവാനോ  തോന്നിയില്ല.  ഞാൻ തിരുമാനിച്ചു എനിക്ക് ഇവിടം ശരിയാവില്ല .

എന്റെ ഒരു അമ്മാവനെ കുറിച്ച് മറ്റു അമ്മാവൻമാർ  പറയുന്ന കഥ ഉണ്ട് . കഥ  അല്ല അത് സത്യം ആയിരുന്നു . പണ്ട് പുള്ളിക്ക് ബോംബയിൽ ജോലി കിട്ടി . പക്ഷെ അമ്മാമ്മക്ക്  നാട് വിട്ടു  ബോംബെക്ക് പോകുവാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല . അമ്മാവനെ മറ്റുള്ളവർ കൊണ്ട്  റെയിൽവേ സ്റ്റേഷനിൽ ചെന്നാക്കി .ട്രെയിൻ പോയ ശേഷം അവർ വീട്ടിൽ തിരിച്ചു എത്തി . അപ്പോൾ അമ്മാവൻ അവിടെ ഇരുന്നു കഞ്ഞി കുടിക്കുന്നു . ട്രെയിനിന്റെ മറ്റേ വാതിൽക്കൽ കുടി പുള്ളിക്കാരൻ ഇറങ്ങി പോയി അടുത്ത ബസ് പിടിച്ചു നേരെ വീട്ടിലേക്ക്‌ പോയി. അങ്ങനെയുള്ള അമ്മാവന്റെ മരുമകൻ ആണ് ഞാൻ.

രാത്രി  നേരത്തേ കിടക്കുന്ന കുട്ടത്തിൽ ആണ് ഞാൻ . അന്ന് എനിക്ക്  ഉറക്കം വന്നില്ല . ഒടുവിൽ ഞാൻ തിരുമാനിച്ചു എങ്ങനെയെങ്കിലും എനിക്ക് വീട്ടിൽ പോകണം . ഉറങ്ങാൻ തൈയാർ എടുക്കുന്ന ജീവനെ ഞാൻ കാര്യം ബോധിപ്പിച്ചു .

അവൻ എനിക്ക് ഹൊസ്റ്റലിൽ താമസിക്കുന്ന ഗുണാപദാനങ്ങൾ     പാടി കേൾപ്പിച്ചു . പഠിക്കുവാൻ ആരും നിർബന്ധിക്കില്ല. ശനിയും, ഞായറും വീട്ടിലേക്കു എന്ന്   പറഞ്ഞു മുങ്ങി സിനെമക്കോ വേറെ എവിടെ വേണെമെങ്കിലും പോകാം.    കാശും അത്യാ വശത്തിനു കൈയിൽ കാണും .  അങ്ങനെ ഒരു പാടു  ഗുണങ്ങൾ അവൻ പറഞ്ഞു . പക്ഷെ ഞാൻ വഴങ്ങിയില്ല .  എന്റെ  ദൃഢ നിശ്ചയം കണ്ടിട്ട് അവൻ പറഞ്ഞു ഒരു വഴിയുണ്ട് . 'മെർക്കുറിയെ ' പിടിച്ചാൽ കാര്യം നടക്കും . ഞാൻ ചോദിച്ചു മെർക്കുറിയോ . അതെ നമ്മുടെ വാർഡൻ . അതെന്താ അങ്ങേരെ അങ്ങനെ വിളീക്കുനതു . അങ്ങേരു പോകുന്ന കണ്ടിട്ടില്ലേ ഉരുണ്ടു ഉരുണ്ടു . രസ കുമിളകളെ പോലെ ഉരുണ്ടു പോകുന്ന അങ്ങേർക്ക് ചേരുന്ന പേരല്ലേ ?   ഇവിടത്തെ പ്യൂണ്‍ ആണ് പുള്ളി. പക്ഷെ ഇവിടത്തെ പ്രിൻസിപ്പലിനെക്കൾ പവർ ആണ് മെർക്കുറിക്ക് . അപ്പോൾ അങ്ങേരു  ഇവിടത്തെ സാർ അല്ലെ?. ഞാൻ അതിശയത്തോടെ  ചോദിച്ചു .  പിന്നെ ഒരു സാറ്,  ജീവൻ ചിറി  കൊട്ടികൊണ്ട് പറഞ്ഞു.

നമ്മളിൽ ആരെങ്കിലും കൈകുലി കൊടുക്കാത്തവർ ഉണ്ടോ?  ഉണ്ടാവില്ല അല്ലെ? ആരാണ് നമ്മളെ കൈകുലി  കാരക്കി മാറ്റുന്നത് .ചെറുപ്പത്തിൽ അച്ഛൻ അമ്മമാർ നമ്മളെ ചെറു സമ്മാനങ്ങൾ  തന്നു നമ്മളെ പ്രലോഭിതരാക്കുന്നു . അപ്പോൾ നമ്മൾ ജീവിക്കുന്ന ഈ  സമൂഹം  തന്നെ അല്ലെ നമ്മളെ കൈകുലി ക്കാരക്കി മാറ്റുന്നത് .അങ്ങനെ ഞാനും ഒരു കൈകുലിക്കാരൻ ആയി .

പറഞ്ഞു  വരാൻ തുടങ്ങിയത് ചിത്രാംഗദൻന്റെ   കാര്യം അല്ലെ.  ചിത്രാംഗദൻ എന്ന് ആദ്യം കേൾക്കുമ്പോൾ നിങ്ങൾക്ക്  തോന്നും ഇത് മറ്റേ പുള്ളി അല്ലെ എന്ന്. ഏതു  നമ്മുടെ കാലന്റെ കണക്കപ്പിള്ള.  അവിടെ നിങ്ങക്ക് തെറ്റി . അത്  ചിത്ര ഗുപ്തൻ ആണു . സാരമില്ല ഈ പേര് ആദ്യം കേട്ടപ്പോൾ ഞാനും അങ്ങേനെയാ വിചാരിച്ചത് .

പൊക്കം കുറഞ്ഞു , ഉരുണ്ടു  ചിത്രാംഗദൻ  അങ്ങനെ  എന്റെ ആദ്യത്തെ  ഇര യായി മാറി. അതോ അയാൾ എന്റെ വേട്ടക്കരനോ?

പന്ത്രണ്ടു രൂപ . അന്ന് അത് ചെറിയ തുകയല്ല . സ്കൂൾ കുട്ടിക്ക് അതിൽ കുടുതൽ രൂപ  കൈയിൽ ഉണ്ടാകില്ല .ഞാൻ ജീവനുമായി  അടി പിടി കുടി എന്നും , പിടിച്ചു മാറ്റുവാൻ ചെന്ന  ചിത്രാംഗദനെ   തള്ളി എന്നും പറഞ്ഞു അങ്ങേരു തന്നെ ഒരു കുറിപ്പ്  ഉണ്ടാക്കി.  പിന്നെ  അതിനടിയിൽ വലിയ ഒരു കൈ ഒപ്പും.  ചിത്രാംഗദൻ എന്ന് തന്നെ .  പേരും, ഒപ്പും ഒരുപോലെ.  എന്തായാലും  കാര്യം നടന്നില്ല . എനിക്ക് ടി. സി  കിട്ടിയുമില്ല. . ഞാൻ അവിടെ തന്നെ പഠിത്തം തുടർന്നു എന്നുള്ളത്  വേറെ കാര്യം . അങ്ങനെ എന്റെ ആദ്യത്തെ കൈകുലി  ഗോപി ആയി  എന്ന്ത്  ബാക്കിപത്രം .

അതിനിടക്ക് എന്റെ ഊഴം വന്നു . ഞാൻ ഫീസ്‌ അടച്ചു എന്റെ പാട്ടിനു പോയി.

2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

എലിജിബിൾ ബാച്ചലർ


ഇത്  ജോർജിന്റെയും , മലരിന്റെയും കഥയല്ല.  ഇത്  വിഷ്ണുവിന്റെ കഥയാണ് . ഞാൻ ഈ കഥ പറയുവാൻ പോകുന്ന ദിനം വിഷ്ണുവിനെ സംബന്ധിച്ച് വളരെ മോശം ദിവസം ആയിരുന്നു. ഗീതയും , വിഷ്ണുവും തമ്മിൽ പിരിയുവാൻ തിരുമാനിച്ച  ദിനം .

പ്രേമിക്കുന കാര്യത്തിൽ അവൻ ഒരു 'നിവിൻ പൊളി ' ആയിരുന്നു  . സ്കുളിൽ പഠിക്കുമ്പോൾ തൊട്ടേ അവൻ പ്രേമിച്ചിട്ടുണ്ട് . 7 ഇ യിൽ വച്ച് മോളിയോടയിരുന്നു അവനു ഇഷ്ടം . മോളിക്ക് വേണ്ടി അവൻ ജിജൊയുമയി ഇടി വരെ കുടിയിട്ടുണ്ട് . പക്ഷെ അവൾക്കു അവനെ ഇഷ്ടമായില്ല . പിന്നെ ഒൻപതിൽ വച്ച് മായയോടായി . സ്കുളിലെ താരമായ  മായയെ ഒരു പാടു പേർ പ്രേമിച്ചു . കുട്ടത്തിൽ  അവനും . പ്രേമിച്ചു  നടക്കാൻ കണ്ട  ഒരു പ്രായം , ചെവിയിൽ ഒരു നുള്ളും , ചന്തിയിൽ രണ്ടു ചുരൽ പെടയും മാരാർ സാറിന്റെ കൈയിൽ നിന്ന് കിട്ടിയതോടെ അവൻ മായയെ മനസില്ലാ മനസോടെ വേണ്ട എന്ന് വച്ചു . പിന്നെ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ സുസനോടായി പ്രണയം .സുസന്റെ  ഡാഡിക്ക് ടൌണിൽ ഒരു ബേക്കറി ഉണ്ടായിരുന്നു. ആദ്യമായി അവനെ പ്രേമിക്കുന്ന  പെണ്‍കുട്ടി സുസൻ ആയിരുന്നു.പക്ഷെ അത് വീട്ടിൽ പാട്ടായി . കളി കാര്യം ആയതോടെ നടക്കില്ല മോനെ എന്ന് അച്ഛൻ അച്ചട്ടായി പറഞ്ഞു . അല്ലെങ്കിലും പ്രേമിക്കുന്ന കാര്യം വരുമ്പോൾ അച്ഛനും അമ്മയും മുരാച്ചി മാരണല്ലോ . ജാതി വേറെ,  അങ്ങനെ ഒരു പാടു ഗുണ ദോഷങ്ങൾ . അവസാനം അതും വേണ്ട എന്ന് വച്ചു .

ഇപ്പോൾ അവൻ എഞ്ചിനീയറിംഗ് രണ്ടാം വർഷം .  മെക്കാനിക്കൽ എഞ്ചിനീയറിംഗ്. വളരെ കഷ്ടം പിടിച്ച ബാച്ച് ആണ്  മെക്കാനിക്കൽ. ഒരു പെണ്‍ കുട്ടി പോലും ഇല്ലാത്ത ബാച്ച് . അവന് മറ്റു ബാച്ച് കരോട് അസുയ തോന്നി. ഇവിടെ മാത്രമാണല്ലോ അച്ഛന് ചേർക്കുവാൻ  തോന്നിയത്.കഷ്ടം . അല്ലെങ്കിലും അച്ഛൻ , അമ്മമാർ  എന്നും മുരാച്ചി മാരണല്ലോ.  സെക്കന്റ്‌ ഇയർ പിള്ളേരെ റാഗ് ചെയുമ്പോൾ ആണ് ആദ്യമായി ഗീതയെ കണ്ടത് . പേടിച്ചു ഇരുണ്ട ഒരു മാൻപേട. പുസ്തകം മാറോടു ചേർത്ത് പിടിച്ച ഭയപാടോടെ നിൽകുന്നു . ജോണ്‍ ചോദിചപ്പോൾ അവൾ പേരും,  കോഴ്സും എല്ലാം പറഞ്ഞു.  ജോണ്‍ തിരിച്ചു അവളോടു ചോദിച്ചു, നിനക്ക് എന്റെ പേര് അറിയണം എന്നില്ലേ? എഞ്ചിനീയർ സാറ്‌ മാരോട് പേര് ചോദിക്കുന്ന രീതി ഒന്ന് വേറെ തന്നെ യാണ് .

“O mighty mighty  senior sir,
I am dirty dirty Junior
Honorable, Respectable Engineer Sir,

May I know your name place “


വല്ലാതെ പേടിക്കുന്നു  എന്ന് തോന്നിയപ്പോൾ അവൻ   ജോണിനോട് അവളെ വിട്ടെക്കുവാൻ പറഞ്ഞു.  പേടിച്ചു ഇരുണ്ടു അവൾ നടന്നു പോകുന്നത് അവൻ നോക്കി നിന്ന്. ശാലീന സുന്ദരി ആയ അവളെ  കണ്ട മാത്രേ അവനു അവളോടു ഇഷ്ടം തോന്നി. പ്രേമത്തിന് കണ്ണില്ല എന്നല്ലേ പറയുന്നത് . ഇത് വരെ അവൻ പ്രേമിച്ച എല്ലാ പെണ്‍കുട്ടികളെയും അവനു കണ്ട മാത്രയിൽ ഇഷ്ടം തോന്നിയതാണ് . പക്ഷെ,  ഗീതയോ?   ഗീതയെയും അവനു കണ്ട മാത്രയിൽ ഇഷ്ടം തോന്നി. അവൻ ജോണിനോട്‌ പറഞ്ഞു, അളിയാ  ഇതാഡാ  ഞാൻ തിരഞ്ഞ പെണ്ണ് . ഇതേ വാചകം അവൻ സ്കുൾ തലം തൊട്ടേ പറഞ്ഞിട്ടുണ്ട് . സാക്ഷികൾ മാത്രം മാറി എന്ന് മാത്രം.ഉണ്ണിയോടും,  ദാമോടദരനോടും , കുമാറിനോടും , പിന്നെ ഇപ്പോൾ ജോണിനോടും .   ഗീത വിഷ്ണു , ഹാ എത്ര ചേർച്ച , മോളി വിഷ്ണു, സുസൻ വിഷ്ണു അങ്ങനെ നോക്കുമ്പോൾ എന്തുകൊണ്ടും ഈ പേരിനു ചേർച്ച കുടും. അവൻ കുറച്ചു ഉറക്കെ തന്നെ പറഞ്ഞു

എന്ജിനിയറിഗ് രണ്ടാം വർഷം എന്ന് വച്ചാൽ അവർ ജൂനിയറിൽ നിന്ന് സീനിയർ ആകുന്നു. അതായത് പ്രൊമൊഷൻ കിട്ടി എന്ന് വേണേൽ പറയാം .  പിന്നെ വേണമെങ്കിൽ റാഗ് ചെയ്യാം , ജുനിയെർസിനെ പ്രേമിക്കാം അവന്റെ ജീവിതം പുഷ്പ സുരഭിലമായി . ആദ്യ ദിനം തന്നെ രക്ഷകൻ ആയി അവതരിച്ച വിഷ്ണുവിനോടു അവൾക്കും ചെറിയ താല്പര്യം  തോന്നി. അങ്ങനെ കാന്റീനിലും , ലൈബ്രറിയിലും ഒക്കെ ആയി അവരുടെ പ്രേമം പുത്തു തളിർത്തു.  അവൻ തന്നെ ടോയിലറ്റിൽ വിഷ്ണു + ഗീത എന്ന് എഴുതി വച്ചു . അത് വായിച്ചു അവൻ തന്നെ നിർവ്രതി അടഞ്ഞു.  അങ്ങനെ കുറെ ദിനങ്ങള്‍ കടന്നു പോയി. പക്ഷെ പതിവ് പോലെ തന്നെ ഈ പ്രേമവും  ചീറ്റി .    ന്യൂ ജെനെറെഷൻ  ഭാഷയിൽ പറഞ്ഞാൽ "പ്ലിംഗ്" ആയി എന്നർത്ഥം . ഗീത പോയതോടു കുടി അവൻ ആകെ വല്ലാതായി .ആത്മഹത്യക്ക് കുറിപ്പ് വരെ അവൻ എഴുതി.    അവൻ എഴുതിയ കുറിപ്പിൽ  തന്റെ ആത്മഹത്യയ്ക്ക് ആരെയും അവൻ കുറ്റപ്പെടുത്തി യില്ല.  ഇനി അത് എങ്ങനെ പ്രാവർത്തികം  ആക്കാം എന്ന് അവൻ ഗാഢമായി ചിന്തിച്ചു . ആത്മഹത്യാ നടപ്പാക്കാൻ കുറിപ്പ്  ഒരുക്കിയ ശേഷം  റെയിൽവേ ട്രാക്ക് , തുങ്ങി ചാകുവാൻ  ,  കൈത്തണ്ട മുറിക്കുക എന്നി  ഓപ്ഷനുകൾ  അവൻ വിശദമായി  ആലോചിച്ചു . വേദന ഇല്ലാതെ ജീവൻ ചീന്തണം . അതിനു ഏതാണ് ഏറ്റവും പറ്റിയ മാർഗം .  ഏറ്റവും വേദനയില്ലാത്ത വഴികൾ  തിരഞ്ഞു കണ്ടു പിടിക്കുക അത്ര എളുപ്പം അല്ല.  ഗൂഗിളിലും അവൻ തിരഞ്ഞു . അവൻ ആ ആത്മഹത്യ കുറിപ്പ് ഒരിക്കൽ കുടി വായിച്ചു നോക്കി.   തന്റെ മാതാപിതാക്കളെ  വിട്ടു പിരിയുന്നതിൽ  ഖേദിക്കുന്നു എന്നും അവരെ  അസഹ്യപ്പെടുത്തുന്നതു എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം ക്ഷമിക്കണം എന്നും അവൻ എഴുതി ചേർത്തു . അവൾ അവനെ ആഗ്രഹിക്കുന്നിലെങ്കിലും , ഗീതയെ ഇതിലേക്ക് വലിച്ചിറക്കുവാൻ അവന്റെ മനസാക്ഷി സമ്മതിച്ചില്ല .    എന്നാൽ പെട്ടെന്നു അവനെ കൂടാതെ തന്റെ മാതാപിതാക്കളുടെ ജീവിതം  എങ്ങനെ യായിരിക്കും എന്ന് അവൻ സങ്കല്പിക്കുകയും ആത്മഹത്യ എന്ന തന്റെ ആശയം ഒഴിവാക്കി.അവൻ വീണ്ടും കോളേജിൽ പോകുവാൻ തിരുമാനികുകയും ചെയ്തു .   അങ്ങനെ അവൻ വീണ്ടും  ഒരു "എലിജിബിൾ ബാച്ചലർ "ആയി.

ഗീതയെ പിരിഞ്ഞശേഷം അവൻ മൂഡി തന്നെ  ആയിരുന്നു .ഒരാഴ്ച്ചത്തേ  ദുഃഖത്തിനു ശേഷം അവൻ കോളേജിൽ  പോയി. തുടങ്ങി എന്ന് പറഞ്ഞല്ലോ . സുഹൃത്തുക്കളുമായി കോളേജ് കാന്റീനിൽ പോയി സമോസ കഴിക്കുമ്പോൾ ആണ് അവൻ അവളെ കണ്ടത് .  ഇത്ര സുന്ദരി ആയിട്ടും അവളെ  എങ്ങനെ കാണാതെ പോയി .  കോളേജിലെ ഏതാണ്ട് എല്ലാ പെൺകുട്ടികളെയും അവനു അറിയാമായിരുന്നു അവൻ അവരുടെ പേര്, ബ്രാഞ്ച് , നാട്  മുതലുള്ള അവർ പോലും അറിയുവാൻ ഇടയില്ലാത്ത കാര്യങ്ങൾ അവൻ മനസിലാക്കി.  ഇത്രയ്ക്കു ശ്രദ്ധ അവൻ പഠന കാര്യത്തിൽ കാണിച്ചു എങ്കിൽ ഫസ്റ്റ് യീറിലെ  ഏഴോളം പേപ്പറുകൾ  സപ്ലി ആയി എഴുതേണ്ടി വരികില്ല ആയിരുന്നു . മേത്തരമായ വിശദാംശങ്ങൾ  എല്ലാം ഒരു സുപ്പർ കംബ്യൂട്ടറിന്റെ ഹാർഡ്ഡിസ്ക് എന്ന പോലെ അവന്റെ തല ചോറിൽ ശേഘരിച്ചു വച്ചിരുന്നു . അതിനിടയിൽ എങ്ങനെ ഇവളെ മിസ്‌ ചെയ്തു? ഹോ വിശ്വസിക്കുവാൻ പറ്റുന്നില്ല.

അതോർക്കുംപോൾ അവനു വീണ്ടും അതിശയം . പിന്നെയും ആ ചോദ്യം അവൻ ചോദിച്ചു . ഇവള  എങ്ങനെ  മിസ്സ്‌ ആയി.  വീണ്ടും അവന്റെ മനസ്സിൽ ആ സ്പാർക്ക്  അനുഭവപെട്ടു. അതെ  വീണ്ടും ലഡ്ഡു പൊട്ടി.  അതെ ഇവൾ തന്നെ . ഇവളെയല്ലേ താൻ ഇത്രയും കാലം തിരഞ്ഞത്. ഗീത പോയത് ഒരു വിധത്തിൽ നന്നായി . അവൻ അല്പം ആശ്വസിച്ചു .  ഇനിയുള്ള ദിനങ്ങൾ ഏറെ കടമ്പ കടക്കുവാൻ ഉണ്ട്.

ദിവസം മുഴുവനും കഠിനാധ്വാനം ചെയ്തു അവൻ അവളെ കുറിച്ചുള്ള സകല വിവരവും കരസ്ഥമാക്കി . അവൾ ജ്യോതിക . 1st ഇയർ  ഇലക്ട്രോണിക്സ് വിദ്യാർഥിനീ.  വീട് തെവരയിൽ . അച്ഛൻ ബാങ്ക് മാനേജർ , ചേട്ടൻ ഇല്ല. അത് നന്നായി  ഉള്ളത് ഒരു ചേച്ചി . അവരുടെ കല്യാണം കഴിഞ്ഞു. അമ്മയ്ക്ക് ജോലി ഇല്ല.  ഒരാഴ്ച കൊണ്ട് അവൻ ജ്യൊതികയുമാ യി സൗഹൃദം സ്ഥാപിച്ചു ക്രമേണ ജ്യോതികക്ക് എന്തും പറയുവാൻ ഉള്ള  ഒരു സുഹൃത്തായി അവൻ മാറി കഴിഞ്ഞിരിക്കുന്നു

 സൗഹൃദത്തിൽ  നിന്നാണല്ലോ പ്രണയം തളിരിടുനത് . അന്ന് ഫെബ്രുവരി 14th ആയിരുന്നു . അന്നത്തെ ദിവസത്തിൻ പ്രാധാന്യം എ ല്ലാ ർക്കും അറിവുള്ളതാണല്ലോ . അന്നാണ് അവൻ അവളെ പ്രോപോസ് ചെയ്തത് . അത് അവൾ സന്തോഷ പുർവം അംഗീകരികുകയും ചെയ്തു. താമസിയാതെ കോളേജ് പുതിയ ദമ്പതികളെ കുറിച്ച്   ശ്രുതി വ്യാപിച്ചു.  അവരെ കുറിച്ചുള്ള ചർച്ചകൾ ആ ഇണ കുരുവികൾ അറിഞ്ഞില്ല. അല്ലെങ്കിൽ അതറിയുവാൻ അവർക്ക് നേരം ഉണ്ടായില്ല. അവരുടെ ചാറ്റിങ്ങുകൾ പാതി രാത്രി വരെ നീണ്ടു. മൊബൈൽ കമ്പനികൾ ജന്മം എടുത്തിരിക്കുനത്  ഇത് പോലെയുള്ള കാമുകി കാമുകന്മാർക്കു  വേണ്ടി യാണല്ലോ .

  അവർ തങ്ങളുടെ ചാറ്റ് 8 മണിക്കൂർ, 10 മണിക്കൂർ, അങ്ങനെ ഒരു പുതിയ റെക്കോഡ് ഓരോ ദിവസവും  ശ്രിഷ്ടിച്ചു കൊണ്ടേ ഇരുന്നു. .. ഭൂമി ഭ്രമണം ചെയുനത് അവർക്ക് വേണ്ടി എന്നാ പോലെ.

പക്ഷെ സന്തോഷത്തിനു ആയുസ് കുറവാണല്ലോ . അങ്ങനെ അധികം താമസിയാതെ അവർ വഴി
പിരിയുവാൻ തിരുമാനിച്ചു.

അവൻ വീണ്ടും  വിഷാദരോഗത്തിന്  അടിമപെട്ടു .  അവൻ മനസ്സിൽ  പിന്നെയും ആത്മഹത്യ എന്ന ആശയം ഉടലെടുത്തു . എന്നാൽ മരണം ഒന്നിനും ഉള്ള പരിഹാരം അല്ലല്ലോ.  താൻ  ആയി വീട്ടുകാര്ക്ക് ഒരു പേര് ദോഷം ഉണ്ടാക്കുക എന്ന് വച്ചാൽ  ?... അതോടെ ആ ആശയം   അവൻ ഒഴിവാക്കി.

വിഷാദരോഗത്തിന്  അടിമപെട്ട് ഒരു ആഴ്ച പിന്നിട്ട ശേഷം അവൻ വീണ്ടും ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ തീരുമാനിച്ചു . അവന്റെ സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയിൽ  പങ്കെടുക്കാൻ അവൻ പോയി.  രോഹന്റെ പിറന്നാൾ . അവിടെ വച്ച് അവൻ അവളെ കണ്ടു...

വീണ്ടും ആദ്യ കാഴ്ചയിൽ തന്നെ ...

അവൻ തന്റെ യഥാർത്ഥ സ്നേഹം കണ്ടുമുട്ടും  വരെയും  ഈ കഥ തുടർന്നു  കൊണ്ടേ ഇരിക്കും. ഇനിയും ഞാൻ പറഞ്ഞാൽ  അത് വലിയ ബോർ ആയി മാറും.  അത് കൊണ്ട് നിറുത്തുന്നു . വിഷ്ണു ഓൾ ദി ബെസ്റ്റ്.