2014, മാർച്ച് 9, ഞായറാഴ്‌ച

ബോംബെ


ബോംബെ നഗരത്തിൻ തിക്കിൽ നിന്നും
തെല്ലോന്നകന്നാ മലാടിൽ തന്നെ
ത്രിവേണി നഗറിലെ കൊച്ചു ഫ്ലാറ്റിൽ
ഞങ്ങൾ ഒരുമിച്ചു താമസിച്ചു

ഏഴല്ല, എട്ടല്ല , ഒൻപതോ , പത്തു പേർ
എത്ര പേര് ഉണ്ടോ അത്രയും പേർ
ഞങ്ങൾക്ക് കൂട്ടായി പണ്ടാ ഫ്ലാറ്റിൽ
തൂങ്ങി മരിച്ചൊരു കാർന്നോരും

കൊച്ചു പിണക്കങ്ങൾ എത്ര മാത്രം
എത്രയോ പാരകൾ അതെത്ര മാത്രം
പ്രേമവും , പ്രേമ നൈരാശ്യങ്ങളും
ഞങ്ങൾ ഒരുമിച്ചു പങ്കു വച്ചു

ജോലി ഇല്ലാത്തവർ എത്ര പേർ അത്രയും
ജോലി യുള്ളോർക്കൊരു ബാധ്യത യായി
ആത്മാർത്ഥ സ്നേഹത്തിൻ ആഴത്തിൻ അളവു കോൽ
എന്തെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു

പട്ടിണി പരിവട്ടം ആണെങ്കിലും
ആരും ധനികർ അല്ലെങ്കിലും
ഓണം , വിഷുവും ,   ദാന്ടിയയും
ഞങ്ങൾ ഉൻമത്തരായിട്ടാച്ചരിച്ചു

രാത്രി പകൽ എന്ന ഭേദമില്ല
ട്രെയിനുകൾ എത്രയോ മാറി കേറി
ദാദർ , മലാടോ , ചെംബൂരൊ
യാത്രക്കൊരിക്കലും ഭംഗമില്ല

വേനലും ശൈത്യവും എത്ര പോയി
വർഷങ്ങൾ എത്ര കടന്നു പോയി
എങ്കിലും മനസിന്റെ ചില്ലു കോണിൽ
ഓർമ്മകൾ ഇന്നലെ എന്ന പോലെ

വേനലും ശൈത്യവും എത്ര പോയി
വർഷങ്ങൾ എത്ര കടന്നു പോയി
എങ്കിലും മനസിന്റെ ചില്ലു കോണിൽ
ഓർമ്മകൾ ഇന്നലെ എന്നപോലെ

എങ്കിലും മനസിന്റെ ചില്ലു കോണിൽ
ഓർമ്മകൾ ഇന്നലെ എന്ന  പോലെ



  അടികുറുപ്പ്  -  മറക്കാത്ത കുറെ ഏറെ ഓർമ്മകൾ സമ്മാനിച്ച നഗരം ആണ് എനിക്ക് ബോംബെ . ഇന്ന് മുംബായ് അറിയ പെടുന്ന ഈ നഗരത്തിൽ ജോലി ഇല്ലാതെയും, ജോലി തേടിയും അലഞ്ഞ കുറെ ദിനങ്ങൾ ഉണ്ട്. ഭാഗ്യാന്വേഷികളായ ഞങ്ങൾ ഒരു പാടു പേർക്ക് അഭയം തന്ന നഗരം. സ്നേഹ നിർഭരമായ ഒരു പാടു നല്ല നിമിഷങ്ങൾ സമ്മാനിച്ച നഗരം. ആ ഓർമയിലെക്കൊരു തിരിഞ്ഞു നോട്ടം.



  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ