2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

രക്തസാക്ഷി (കഥ )

"അവനവനു  വേണ്ടി  അല്ലാതെ
അപരന് ചുടു രക്തം ഊറ്റി
കുലം   വിട്ടു പോയവാൻ  രക്തസാക്ഷി

മരണത്തിലൂടെ ജനിച്ചവൻ
സ്മരണയിൽ ഒരു രക്ത താരകം  രക്തസാക്ഷി"   ("മുരുകൻ കാട്ടാക്കട")എത്ര നാളായി ഈ ഒളിച്ചുകളി തുടങ്ങിയിട്ട്? ആദ്യത്തെ രണ്ടു മുന്ന് ദിനം അണികളുടെ ഓരോ വീടുകളിൽ ആയി മാറി മാറി താമസിച്ചു. പിന്നെ  അവരിൽ  തന്നെ ചിലർ പറഞ്ഞു  ഇവിടെ അധികം സുരക്ഷിതമല്ല. ഏതു നേരവും പോലിസ് എത്താം. പിടിക്കപെട്ടാൽ പിന്നെ പാർടിക്ക് പോലും കാര്യമായി ഒന്നും ചെയുവാൻ കഴിയില്ല. അതിർത്തി  കടക്കുവാൻ നിർദേശിച്ചതും അവർ തന്നെ ആയിരുന്നു. അതിർത്തിക്ക്  അപ്പുറം എവിടെ എങ്കിലും ഒരു ഒളി താവളം. പോലോസോ, മറ്റ് ആരുമോ വന്നു ചേരാത്ത സുരക്ഷിതമായ ഒരിടം.  അതാണ് ഇപ്പോൾ ആവശ്യം .അങ്ങനെയാണ് തിമ്മന്ടെ കൂടെ കാടു കയറിയത്. തിമ്മന്  കാട്   നാട് തന്നെയാണ്.  കാട്ടിലെ ഏതു  ഊടു വഴിയും അവനു  പരിചിതം . ചുറ്റും വൻ വൃക്ഷങ്ങൾ , സുര്യന്റെ കിരണങളെ പോലും കടത്തി വിടുവാൻ അനുവദിക്കാതെ തലേടുപ്പോടെ നിൽക്കുന്ന വൻമരങ്ങൾ.  . അങ്ങിങ്ങായി ചെറിയ നീരുറവകൾ . ചീവിടിന്റെയും , കിളികളുടെയും കളമൊഴികൾ .നടക്കുമ്പോൾ വലിയ ഒരട്ട ഇഴഞ്ഞു പോകുന്ന കണ്ടു.  തിമ്മൻ പറഞ്ഞു പാത്തുന്ഗാ  അയ്യാ, ഇന്ത മാതിരി അട്ട കടിത്താൽ പിടി വിടുക ഇല്ല.   ഇതിനു മുമ്പും  കൃത്യം നടത്തിയ ശേഷം പലവട്ടം ഒളിവിൽ പോയിട്ടുണ്ട്. അന്നത്തെ പോലെ അല്ല ഇന്ന് കാര്യങ്ങൾ . ഇന്ന് സ്ഥിതി മറിച്ചാണ്.  എല്ലാം കൈവിട്ട പോലെ.   ആരെയും മൊബൈലിൽ പോലും ബന്ധപെടരുത് എന്നാണ് അവസാനം കണ്ടപ്പോൾ കീരി വാസു പറഞ്ഞത്. "കഴിഞ്ഞ തവണത്തെ    കൊലപാതകം പാർട്ടിക്ക് എൽപ്പിച്ച ക്ഷീണം ഇത് വരെ മാറിയിട്ടില്ല അത്രേ".

വല്ലാത്ത ക്ഷീണം , ഉറങ്ങാത്ത രാത്രികൾ കൊണ്ടായിരിക്കാം. നടന്നിട്ട് തിമ്മനു ഒപ്പം എത്തുവാൻ കഴിയുന്നില്ല . നടക്കുമ്പോൾ വെറുതെ ചോദിച്ചു കാട്ടു മൃഗങ്ങൾ ഉണ്ടാകുമോ ? തമിഴ്  കലർന്ന   സ്വരത്തിൽ അവൻ മറുപടി പറഞ്ഞു.പുലി   അന്ഗെ ഉള്ളെ ഇരിപ്പേ. നരി , സെന്നായ് , കുര്ങ്ങ്ൻ ഒക്കെ നെറെയെ ഇരിപ്പ് . വഴിയിൽ ഉണങ്ങിയ  ആന പിണ്ടം കണ്ടു അവൻ മുക്ക് കൊണ്ട് ചുറ്റും മണം പിടിച്ചശേഷം പറഞ്ഞു . ഇല്ല  അന  ഉള്ളെ ഇറിപ്പേ . ഇങ്കെ ഇല്ല. ഇത് തണ്ണി തേടി വന്ത ആന.  അവനു എല്ലാം നല്ല നിശ്ചയം ആണെന്ന് തോന്നി.എത്ര നേരം അങ്ങനെ  നടന്നു എന്ന് അറിയില്ല. വല്ലാത്ത ദാഹവും വിശപ്പും, കാലും , ശരീരവും മുൾ ചെടികൾ കൊണ്ട് മുറിഞ്ഞിട്ടുണ്ട്‌.   . മുമ്പിൽ കണ്ട ചെറിയ നീരുറവയിൽ നിന്നും കൈ കുമ്പിളിൽ വെള്ളം വാരി വാരി കുടിച്ചു . തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി. തലയിലും കുറച്ചു വെള്ളം കോരി ഒഴിച്ചു.  തിമ്മൻ പറഞ്ഞു . നേറമില്ല അയ്യാ,  വൈകുന്നേറത്തിനു മുമ്പേ കാട് ഇറങ്ങണം .  അന്ഗെ നിജമായും ഉങ്കളെ  പാത്ത് വണ്ടി ഇറിപ്പേ. അത് പറഞ്ഞു അവൻ നടന്നു തുടങ്ങി. ആയാസത്തോടെ    അവന്റെ കാലടികൾ പിൻതുടർന്നു. നടക്കുമ്പോൾ തോന്നി ഈ കാട് അവസാനിക്കില്ലേ എന്ന്? കൈയിലെ വടി കൊണ്ട് കുറ്റി ചെടികൾ വകഞ്ഞു കൊണ്ട് തിമ്മൻ അതി വേഗം നടക്കുന്നു. ഒരു കാട്ടു കുരങ്ങിനെ പോലെ .ക്ഷീണവും ഇല്ല, പരവശവും ഇല്ല. കാടിന്ടെ  മകൻ തന്നെ അല്ലെ അവൻ . അവനു പിറകെ നടന്നു എത്തുക അസാധ്യം എന്ന് തോന്നിപ്പിച്ചു. കുറെ ഏറെ നടന്ന ശേഷം അവൻ തിരിഞ്ഞു നോക്കും. പിന്നെ താൻ ഒപ്പം എത്തിയ ശേഷം അവൻ വീണ്ടും വേഗം നടക്കും.  പിന്നെ പിന്നെ പതിയെ വെളിച്ചം കണ്ടു തുടങ്ങി. സൂര്യന്റെ രശ്മികൾ  മരങ്ങളെ തഴുകി ഭൂമിയിൽ പതിച്ച പോലെ. പിന്നെയും ഒരു പാടു നടക്കേണ്ടി വന്നു.

അതിർത്തിയിൽ അയാളെ കാത്തു  കോഴികളെ കയറ്റുന്ന ഒരു പഴയ ടെമ്പോ കിടപ്പുണ്ടായിരുന്നു അയാളെ കണ്ടതും ടെമ്പോ ഡ്രൈവർ ഒരു മയമില്ലാതെ പറഞ്ഞു എത്ര നേരമായി കാത്തിരിക്കുന്നു. എനിക്ക് പോയിട്ട് വേറെ പണി ഉള്ളതാ. എവിടെ പോയി കിടക്കുകായിരുന്നു?. അയാളോട് ആരും ഇത് വരെ അങ്ങനെ സംസാരിച്ചിട്ടില്ല. എല്ലാവർക്കും അയാളെ പേടി ആയിരുന്നു. അയാളുടെ തുളച്ചു കയറുന്ന നോട്ടം അത് നേരിടുവാൻ ആരും ധൈര്യപ്പെട്ടി രുന്നില്ല.   വന്യവും, വസൂരി കുത്തേറ്റ അയാളുടെ മുഘം ആരിലും ഭീതി ജനിപ്പിച്ചിരുന്നു. അങ്ങനെയുള്ള അയാളോടാണ്   ഡ്രൈവറുടെ ആക്രോശം. അയാൾ ഒന്നും മിണ്ടിയില്ല. ഡ്രൈവർ തലയിലെ ചുവന്ന തോർത്തു അഴിച്ചു ഒന്ന് കുടഞ്ഞു .പിന്നെ വീണ്ടും ആ തോർത്തെടുത്  തലയിൽ കെട്ടി. പിന്നെ പാതി വലിച്ച ബീഡി കുറ്റി വിരൽ കൊണ്ടുതട്ടി എറിഞ്ഞു.  ജീപ്പിൽ മുമ്പിൽ കയറാൻ തുടങ്ങിയ അയാളോട് ഒരു ദാക്ഷിണ്യവും ഇല്ലാതെ ഡ്രൈവർ പറഞ്ഞു പിറകിൽ ഇരുന്നാൽ മതി. ഒന്നും മിണ്ടാതെ അയാള്   ആ കൊഴി ക്കൂട്ടിൻ  പിറകിൽ ഒളിച്ചു . കോഴി ക്കാട്ടത്തിൻ    രൂക്ഷ ഗന്ധം.  വണ്ടി ഓടി തുടങ്ങി. ചരൽ കല്ലുകൾ നിറഞ്ഞ പാതകൾ. ഉയർന്നും , ചെരിഞ്ഞും വണ്ടി ഓടുമ്പോൾ  ക്കുടുകൾ   തമ്മിൽ ക്കുട്ടി ഇടികുന്ന കണ്ടിട്ടും കേട്ടിട്ടും എന്തോ കോഴികൾ  പേടിയോടെ ചിറകടിച്ചു കൂവുന്നുണ്ടായിരുന്നു.

"നല്ല തീറ്റ കൊടുത്ത്  ആരോ വളർത്തുന്ന അറവുകൊഴികൾ ,  അവസാനം  ഒരു കത്തി മുനക്കുള്ളിൽ തന്നെ അവസാനിക്കുവാൻ അല്ലെ ഇവറ്റകളുടെ  വിധി"?  കുടുതൽ  ഓർക്കുവാൻ അയാൾ ഇഷ്ടപ്പെട്ടില്ല. ഏതോ ഇടവഴികളിലൂടെ ആണ് വണ്ടി ഓടുന്നത്‌. നേരെ പോയാൽ ചിലപ്പോൾ ചെക്കിംഗ് ഉണ്ടാകാം   ഒന്നും മിണ്ടാതെ ആ ആസഹ്യ ഗന്ധം സഹിച്ചു ആയാൾ കണ്ണടച്ചിരുന്നു.

കണ്ണ് തുറക്കുമ്പോൾ വണ്ടി എവിടെയോ നിറുത്തി ഇട്ടിരിക്കുന്നു.  ചുറ്റും നല്ല ഇരുട്ട്.  തെരുവ് വിളക്കുകൾ പോലും ഇല്ല.  കല്ലും , ചെംമണ്ണും ഇടകലർന്ന  ചെംകുത്തായ നീണ്ട പാത .  നിലാ വെളിച്ചത്തിൽ   അയാൾ കണ്ടു. വെട്ടി നിരത്താതെ  പാകിയ  ചെംകല്ലുകൾക്ക്   അപ്പുറം ചെറിയ റാന്തൽ വിളക്കിൻ പ്രകാശം. അവിടെ ഒരു ചെറിയ കൂര. ആരോ അവിടെ സംസാരിക്കുന്ന പോലെ തോന്നി.സൂക്ഷിച്ചു നോക്കിയപോൾ  ഡ്രൈവറും    പിന്നെ  ഒരു വരയാൻ നിക്കറും ധരിച്ച ഒരു തടിയൻ. കുറച്ചു കഴിഞ്ഞപോൾ ഡ്രൈവറും, ആ തടിയനും കൂടി ചെംകുത്തായ പടികൾ ഇറങ്ങി താഴെ വന്നു. പിന്നെ അയാളെ നോക്കി  ഡ്രൈവർ പറഞ്ഞു ഇത് മുത്തയ്യ. ഇയാളുടെ പരിചയത്തിൽ ഉള്ള ഒരു വീടാണ് . കുറച്ചു ദിവസം നിങ്ങൾക്ക് ഇവിടെ താമസിക്കാം. എല്ലാം മുത്തയാ നോക്കികൊളും. കറുത്ത തടിച്ച ഒരു മനുഷ്യൻ . തമിഴനാണോ , അതോ കന്നടിഗനോ ? ഒന്ന്  അറച്ച  ശേഷം അയാള് ഡ്രൈവറോടായി ചോദിച്ചു . ഇത് ഏതാ സ്ഥലം. അയാളുടെ ചോദ്യത്തെ അവഗണിച്ചു ഡ്രൈവർ ടെമ്പോ പിറകിലേക്ക് എടുത്തു. പിന്നെ മുന്നൊട്ടും,  പിറകൊട്ടൂം   തിരിച്ചു വണ്ടി അകലെ ഇരുട്ടിൽ അലിഞ്ഞു അകന്നു.

വീട് എന്ന് പറയാൻ പറ്റില്ല . ഒറ്റ മുറി .പാറ്റയും, പ്രാണികളും ഉള്ള വൃത്തി ഹീനമായ മുറി.   അയാൾ ചാരിയ വാതിലിനു ഇടവിലൂടെ  ദൂരേക്ക്‌ നോക്കി. അങ്ങ് ദൂരെ ദൂരെ ഒന്നോ രണ്ടോ ചെറു കുടിലുകൾ കാണാം. നിലാവിൽ  കുളിച്ച് കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന വരണ്ട മലമ്പ്രദേശം . അവിടെ അവിടെ ആയി ചില കുറ്റി ചെടികൾ .

 മുറി അയാൾ വീക്ഷിച്ചു . ചായ്പ് പോലും ഇല്ല. കാര്യം സാധികണം എന്നുണ്ടെങ്കിൽ പുറത്തേക്കു ഇറങ്ങണം. എന്തെങ്കിലും ഉണ്ട് എന്ന് പറയണം എന്നുണ്ടെങ്കിൽ കൂട്ടിനു ഒരു റാന്തൽ വിളക്ക് മാത്രം . ചാണകം കൊണ്ട് മെഴുകിയ തറ.  ആകെ കൂടി പൊടി പിടിച്ച ഇടം , കുറെ ഏറെ മടലുകൾ  തലങ്ങും , വിലങ്ങും വാരി വിതറിയിടുണ്ട്. മുത്തയ പോയ ശേഷം അയാള് ആ മടലുകൾ കാലു കൊണ്ട് വകഞ്ഞു.  തല ചായ്ക്കുവാൻ ഒരു ഇടം വേണ്ടേ?   കുറെ നേരം കിടന്നു . കിടന്നിട്ടു ഉറക്കം വരുന്നില്ല. ഇത് വരെ തോന്നാത്ത ഭീതി ഉള്ളിൽ. ഏതാണ് സ്ഥലം എന്ന്  പോലും അറിയില്ല. രാത്രി ആണെന്നു മാത്രം അറിയാം. സമയം അത് എത്ര ആയി. അറിയില്ല. ഇങ്ങനെ എത്ര നാളുകൾ .

 ദിവസങ്ങൾ കടന്നു പോയി കൊണ്ടേ ഇരുന്നു. മുഴിഞ്ഞ തുണി മാറുവാൻ പോലും പകരത്തിനു വേറെ ഇല്ല.  കുളിച്ചിട്ടു ദിവസങ്ങൾ ആയി.  ഇടക്ക് എപ്പോഴെങ്കിലും വല്ലപ്പോഴും മുത്തയ പഴം കഞ്ഞിയോ , അല്ലെങ്കിൽ എന്തെങ്കിലും കിഴങ്ങുകളോ  കൊണ്ടേ തരും. മടുപ്പിക്കുന്ന ഏകാന്തത . പുറത്തു ഇറങ്ങരതു  എന്ന് വിലക്ക് ഉണ്ട്. ഒരു ദിവസം ഒന്നും സംസാരിക്കില്ല എന്ന് അറിഞ്ഞിട്ടും അയാൾ തിമ്മയനോടു വെറുതെ പറഞ്ഞു.    മടുത്തു  ഇവിടെ, എത്ര നാൾ ഇങ്ങനെ പാറ്റയേയും , ഉറുമ്പിനെയും  നോക്കി ഇരിക്കും.  പോലീസിനു  കീഴാടങ്ങിയാലോ എന്ന് ആലോചിക്കുകയാ.. അയാൾ മനസിലാവാത്ത ഭാവത്തിൽ വെറുതെ തുറിച്ചു നോക്കി, പിന്നെ ഒന്നും മിണ്ടാതെ കഞ്ഞി പത്രം എടുത്തു പുറത്തേക്കു നടന്നു  പോയി.

ഇതിനു മുമ്പും പാർട്ടി പറഞ്ഞവരെ നശിപ്പിച്ചി ട്ടുണ്ട്.  കൈ , കാൽ, തല, ഉടൽ എല്ലാം അറപ്പില്ലാതെ വെട്ടി മാറ്റിയിട്ടുണ്ട്. കത്തി കയറുമ്പോൾ, പിടയുന്നവന്റെ വേദന അത് ഒരു സുഘമുള്ള അനുഭവം ആണ്. മദ്യത്തിനോ,  കഞാവിണോ  തരുവാൻ കഴിയാത്ത ലഹരി.  ചങ്കിൽ കത്തി കയറ്റി തിരിക്കുമ്പോൾ, പ്രാണൻ പിടി പെട്ട് പോകുമ്പോൾ ഉള്ള  നിസ്സഹായത.  അത് അയാൾ  ഏറെ കണ്ട്  അറിഞ്ഞിട്ടുണ്ട്. കൊട്ടേഷൻ സംഘാന്ഗമായ മുതൽ ജീവിതം സുരഭരിതമായിരുന്നു.  എന്ത് ആവശ്യവും കണ്ടു അറിഞ്ഞു നടത്തി തരൂന്ന പാർട്ടി. പിന്നെന്തിനു പേടിക്കണം.?

 അണികളും, നേതാക്കൻമാർ പോലും   അവരിൽ ഒരാളായ തന്നെ കണ്ട നാളുകൾ. കിട്ടുന്ന കൊട്ടേഷനുകൾ ഭംഗി ആയി തീർക്കുക . അത് മാത്രമായിരുന്നു ജോലി. കൂട്ടിന്നു കീരിയും കാണും. താൻ തന്നെയാണ് അവനെ കൂട്ടത്തിൽ  ക്കൂട്ടിയത്.  ഏറെ വിശ്വസിക്കുവാൻ പറ്റിയവൻ ഒരുവൻ തന്നെ വേണം ഈ ജോലിക്ക് ഇറങ്ങുമ്പോൾ .. ജയിലുകളിൽ ഒരു പാടു വട്ടം കയറി ഇറങ്ങി യിട്ടുണ്ട് . പാർട്ടി സ്വാധീനത്തിൽ തിരികെ പുറത്തു ഇറങ്ങിയിട്ടുമുണ്ട്.  ജയിലിൽ പോയാൽ തന്നെയും   സാക്ഷി മൊഴികളുടെ അഭാവത്താൽ  അധികം താമസിയാതെ പുറത്തു ഇറങ്ങാം. കാരണം ഇത് പോലെ ഉള്ള കൊലപാതകങ്ങൾക്ക്  സാക്ഷി പറയുവാൻ ആരും മുന്നോട്ടു വരികയില്ല. പാർടിക്കും  അത് ഉറപ്പുണ്ട്. മാത്രവുമല്ല എപ്പോഴും ഭരണ പക്ഷവും, പ്രതി പക്ഷവും തമ്മിൽ ഒരു പരസ്പര ധാരണ ഉണ്ട്. അതെന്നും അങ്ങനെ തന്നെ യാണ്.  അങ്ങനെ ഇരിക്കുംപോളാണ് ഈ കൊട്ടെഷ്ന് വന്നു പെട്ടത്. ഭരണപക്ഷത്തിൽ പെട്ട പാർട്ടിയുടെ ആൾ  അല്ല. പക്ഷെ കേന്ദ്രം ഭരിക്കുന്ന പാർട്ടി ,  അവരുടെ പ്രസ്ഥാനം പതിയെ പതിയെ വേര് പിടിച്ചു ഇറങ്ങുന്നു. ആണികൾ  ഒരുപാടു പേർ കൊഴിഞ്ഞു പോകുന്നു.   പാർട്ടിയുടെ അടിത്തറ നഷ്ടപെടും എന്ന് വരെ ആയി തീർന്നിരിക്കുന്നു  കാര്യങ്ങൾ. ജനങ്ങളെ വിശ്വാസം എടുക്കുവാൻ വേണ്ടി ഒരാൾ വേണം. അത് കൊണ്ട് തന്നെ യാണ്  വർഷങ്ങൾക്കു മുമ്പ്  കൊല്ലപെട്ട രക്തസാക്ഷിത്തം ജനങളുടെ  ഓർമയിലേക്ക് പാർടി കൊണ്ടുപോന്നത്.    ധീര നേതാക്കൾ അണികളെ നോക്കി പറഞ്ഞു പ്രതികാരം അതില്ലാതെ പകരം മറ്റൊന്നില്ല. പ്രതി പട്ടികയിൽ ഉണ്ടായെങ്കിലും പിന്നെ  വെറുതെ വിട്ട് അഞ്ചാം പ്രതിയെ അങ്ങനെ തിരഞ്ഞു എടുത്തു . എല്ലാം   പാർടിയുടെ കരുനീക്കങ്ങൾ .  മരിക്കുവാൻ വിധിക്ക്പ്പെടവന്റെ ദിനം ആയിരുന്നു. അന്ന്. കൊല്ലാൻ വിധിക്ക്പെട്ടവന്റെയും. അവർ സഞ്ചരിച്ച ജീപ്പിലേക്കു  ബോംബ്‌ എറിഞ്ഞത് കീരി  തന്നെ ആയിരുന്നു. . നിയന്ത്രണം വിട്ട വാഹനം തൊട്ടടുത്ത മതിലിൽ ഇടിച്ചു നിന്നു . ഈ സമയം അവിടെ പതുങ്ങി നിന്ന താൻ ചെന്ന് അവനെ വീറോടെ വെട്ടുകയാണ് ഉണ്ടായതു. എത്ര വെട്ടുകൾ. ഉടലും കഴുത്തും വേറിട്ട നിലയിൽ ആകണം എന്ന് തന്നെ ആയിരുന്നു നിർദേശം. ഒരു  ഭ്രാന്തനെ പോലെ   തുണ്ടം തുണ്ടമാക്കി വെട്ടുക ആയിരുന്നു. പിടിക്കപെടും എന്നോർത്തപ്പോൾ  കീരി തന്നെ  വലിച്ചു കൊണ്ട് പോകുക ആയിരുന്നു.

 ഇപ്പോൾ ഇവിടെ ഒളിവിൽ ഇനി എത്ര ദിവസം. മുത്തയ വല്ലപ്പോഴും വന്നാലായി. വന്നാൽ തന്നെ ഒരക്ഷരം സംസാരിക്കില്ല . ഇത് പോലെ അനുഭവം ആദ്യമാണ്. പണ്ടും ഇങ്ങനെ ഒളിവിൽ കഴിയേണ്ടി വന്നിടുണ്ട് . അന്നൊക്കെ മൊബൈൽ ഫോണ്‍ വഴിയോ, അല്ലെങ്കിൽ തന്നെ വിശസ്വസ്ഥരായ അണികളോ ആരെങ്കിലും തമ്മിൽ ബന്ധപെടുമായിരുന്നു. ഇത്തവണ തന്റെ മൊബൈൽ പോലും അവർ പിടിച്ചു എടുത്തു .  ആരോടും സംവദിക്കരുത് എന്നാണ് കർനമായ നിർദേശം.  ഈ പട്ടിക്കാടിൽ ഒരു മൊബൈൽ കിട്ടുക എന്ന് വച്ചാൽ ആരോടു ചോദിക്കും.

വല്ലാതെ മടുപ്പ്. പോലീസിനു കീഴടങ്ങിയാലോ ഇടക്കിടെ മനസ്സിൽ  തികട്ടി വരുന്ന ചോദ്യം.   കേസ് അന്വേഷണം കേന്ദ്ര ഏജന്സി ഏറ്റുടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. . അങ്ങനെ ആണെങ്കിൽ പാർട്ടിയുടെ ഒരു സ്വാധീനവും നടക്കുക ഇല്ല. അവരുടെ പോലീസിന്ടെ  കൈയിൽ കിട്ടിയാൽ അവർ ഇഞ്ചി ചതക്കുന്ന പോലെ തച്ചു കൊല്ലും. അവരിൽ നിന്നും ഒരു ദയയും പ്രതീക്ഷിക്കേണ്ടേ .അത് കൊണ്ട് തന്നെ അല്ലെ  ഏറെ ധാർഷ്ട്യം ഉള്ള നേതാക്കൾ പോലും ഇപ്പോൾ അകലം പാലിക്കുന്നത്?.

 ഒരു തരം   ഭയം  അയാളെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അത് പതിയെ പതിയെ സിരകളിലൂടെ  ഊർന്നു ഇറങ്ങുന്നു.   പാർട്ടി ബോധപൂർവം ഒരകലം സ്രിഷ്ടിക്കുന്നുവോ? . ഏതു സ്ഥലം ആണെന്ന് പോലും പറയാതെ ഉള്ള ഈ  തടവ് ഇത് അസഹ്യം തന്നെ.

ഓർമകളിൽ വേവുമ്പോൾ  പുറത്തു ആരുടെയോ കാൽ പെരുമാറ്റം കേട്ട്. ചെവി ഓർത്തു .  പോലീസിന്റെ ബൂട്ടിൻ ശബ്ദമാണോ?  അടുത്തു അടുത്തു വരുന്ന കാലടികൾ .  വല്ലാത്ത ഒരു പരവശം. ഒളിക്കുവാൻ സ്ഥലം ഇല്ല. ചുമരിനോടു ചേർന്നു പറ്റി ഇരുന്നു. പെട്ടെന്ന് വാതിൽ തള്ളി തുറന്നു ആരോ അകത്തു കടന്നു.  ഭീതിയോടെ പറ്റി ഇരിക്കുമ്പോൾ മച്ചാനെ എന്ന് പരിചിതമായ ശബ്ദം .  തല ചരിച്ചു നോക്കിയപോൾ  മുന്നിൽ കീരി വാസു. ശ്വാസം നേരെ വീണു.

നാലഞ്ചു ദിവസം കൊണ്ട് നീ അങ്ങ് മെലിഞ്ഞല്ലോ? കീരിയുടെ ചോദ്യത്തിൽ ഒരു പരിഹാസം ഉണ്ടായിരുന്നോ? തോന്നിയത് ആവാം . മുഷിഞ്ഞ വേഷവും , ഷേവ് ചെയാത്ത  താടിയും മറ്റും കണ്ടാൽ ആർക്കും തോന്നും. അവൻ മെല്ലെ  പരിസരം വീക്ഷിച്ചു . പിന്നെ പറഞ്ഞു മച്ചാനെ ഇത് എന്ത് പറപ്പണ്ടി  സ്ഥലാപ്പാ ?  മുഘം ഉയർത്തി പിടിച്ച കീരിയോടു അയാൾ ചോദിച്ചു നീ വരുന്നത് ആരെങ്കിലും കണ്ടോ? കീരി തിരികെ ഒരു മറു ചോദ്യംഎറിഞ്ഞു . ചോദിച്ചു . അതെന്താ നിനക്ക് പേടി ഉണ്ടോ?  അവന്റെ കണ്ണുകൾ  തിളങ്ങുന്നുണ്ടായിരുന്നു.

അവൻ മുന്നിൽ വന്നു നിന്നു . പിന്നെ പറഞ്ഞു ഞാൻ ഒരു കൊട്ടെഷനും കൊണ്ടാണ് വന്നിട്ടുള്ളത്. പേടിയോടെ അയാൾ പറഞ്ഞു എനിക്ക് വയ്യ കീരി . എനിക്ക് വയ്യ. അയാൾ പതിയെ മുരട്‌ അനക്കി.  അയാളെ നോക്കി കീരി ഉറക്കെ പൊട്ടി ചിരിച്ചു . ഭയപെടുതുന്ന പോലുള്ള ചിരി. പിന്നെ അവൻ കണ്ണിൽ നോക്കി പറഞ്ഞു .ഇത്തവണ എന്റെ കൊട്ടേഷൻ  മച്ചാൻ തന്നെയാ ? അത് പറഞ്ഞു അവൻ വീണ്ടും വല്ലാതെ ചിരിച്ചു. പെട്ടെന്ന് ചിരി നിറുത്തിയ ശേഷം അവൻ പറഞ്ഞു. കത്തി പിടിപ്പുകുവാൻ പഠിപ്പിച്ച ആശാന് ശിഷ്യന്റെ വക സമ്മാനം . അത് അങ്ങനെ തന്നെ അല്ലെ വേണ്ടേ മച്ചാനെ?  . അവൻ വീണ്ടും ഭയാനകമായി ചിരിച്ചു. അരുത് എന്ന  ഭാവത്തിൽ അയാൾ തലയും, കൈകളും   അനക്കി.

 അല്ല മച്ചാൻ കീഴടങ്ങുവാൻ പോകുന്നു എന്ന് മുത്തയ്യ പറഞ്ഞു. അങ്ങനെ ആയാൽ പാർടിയുടെ അസ്ഥിത്തം ഇളകി പോകില്ലേ?  പാർട്ടിക്ക് വേണ്ടി കൊല്ലാൻ നടക്കുന്നവരും, പാർട്ടിക്ക് വേണ്ടി മരിക്കുവാൻ കഴിയുന്നവരും . അങ്ങനെ ഉള്ളവർ  മാത്രമേ  നമ്മുടെ പാർട്ടിക്ക് ഇന്ന് ആവശ്യം ഉള്ളു. ആദ്യത്തെ ഭാഗം അവസാനിച്ചിരിക്കുന്നു. ഇനി മച്ചാന്  ആടുവാൻ ഉള്ളത് രണ്ടാമത്തെ ഭാഗം ആണ്. പുറത്തു ഇറങ്ങിയാലും മച്ചാൻ  ഇനി പാർട്ടിക്ക് ഒരു ബാധ്യത ആണ് . എത്രകാലം ഇങ്ങനെ സംരക്ഷിക്കും. പുറത്തു പോലീസ് മച്ചാന് വേണ്ടി വല വീശി കഴിഞിരിക്കുന്നു . ഏതു നേരവും പിടികകപെടാം .  . അല്ലെങ്കിൽ  നീങ  കൊന്നവന്റെ കൂട്ടത്തിൽ ഉള്ള ഒരുത്തന്റെ വടി വാൾ മച്ചാനെ കാത്തിരിപ്പുണ്ട്‌.  അപ്പോൾ പിന്നെ നിങ്ങ ഇല്ലാതെ ആകേണ്ടത്  പാർടിയുടെ ആവശ്യം ആല്ലേ? .  മച്ചാൻ  കൊല്ലപ്പെട്ടാൽ അത് അവർ മച്ചാനെ  വെട്ടി കൊന്നതായി പാർട്ടിക്ക് സ്ഥാപിക്കാം. ചിലപ്പോൾ ചുളുവിൽ ഒരു രക്തസക്ഷിതം മച്ചാന്  വീണു  കിട്ടി എന്നും വരം. പാർടിയുടെ ഒരു രക്തസാക്ഷി എന്ന് പറഞ്ഞാൽ പിന്നെ മച്ചാൻ ആരാ? അവൻ പരി ഹാസ ചുവയോടെ  പറഞ്ഞു. പിന്നെ ഒരു പ്രസ്താവന ഇറക്കിയാൽ  അത് വിശ്വസിക്കുവാനും ഒരു പാടു മണ്ടന്മാർ ഉണ്ടാകും. അണികൾ , അല്ലേലും അവർ എന്നും വിഡ്ഢികൾ തന്നെ ആണല്ലോ. കീരി വീണ്ടും നിറുത്താതെ ചിരിച്ചു. അയാൾക്ക് അവനോടു ചിരിക്കരുത് എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ അനങ്ങുവാൻ കഴിഞ്ഞില്ല.

അയാൾക്ക്  മനസിലായി . മരണം തന്റെ തൊട്ടു അടുത്തു എത്തി നില്ക്കുന്നു. അയാളുടെ ശക്തി ചോർന്നു ഒലിക്കുന്ന പോലെ.ഇതിനു മുമ്പും ഇത് പോലെ എത്ര ജീവനുകൾ . ഒരു മയവും ഇല്ലാതെ അയാൾ എടുത്തിടുണ്ട് . ആ മുഘങ്ങളിലെ ഭീതി അയാളിൽ പടർന്നു പിടിച്ചു .. ബനിയന്റെ ഉള്ളിൽ ഒളിപ്പിച്ച വലിയ കത്തി കീരി വലിച്ചു എടുത്തു.  പേടി  കൊണ്ട് അയാളുടെ ശബ്ദം പുറത്തേക്കു വന്നില്ലാ .

കീരിയുടെ ബലിഷ്ടമായ കൈകൾ  അയാളെ മതിലിനോട് തള്ളി  ചേർത്തു നിറുത്തി. കുതറുവാൻ അയാൾ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും  കീരിയുടെ  കൈകൾ അയാളുടെ  കഴുത്തിൽ മുറുകി . ശ്വാസം എടുക്കുവാൻ അയാൾ നന്നേ ബുദ്ധിമുട്ടി.  വലം കൈ കൊണ്ട് കീരി ആ കത്തി അയാളുടെ  ചങ്കിലേക്ക്‌ ആഞ്ഞു കുത്തി ഇറക്കി. പ്രാണൻ പിടയുന്ന വേദന. അയാളുടെ നിലവിളി കേൾക്കുവാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.കുടം കമഴ്ത്തിയ വെള്ളം പോലെ ചോര  ചുമരിലൂടെ ഒലിച്ചു ഇറങ്ങി. കണ്ണിൽ ഇരുട്ട് പടർന്നു. കടിച്ചു അമർത്തുവാൻ കഴിയാത്ത വേദന.  ചങ്കിൽ കത്തി കയറ്റി തിരിക്കുമ്പോൾ,  പ്രാണൻ പിടി പെട്ട് പോകുമ്പോൾ ഉള്ള വേദന . അയാൾ അത് ശരിക്കും അറിഞ്ഞു.  അലറുന്ന  അയാളെ നോക്കി    വല്ലാത്ത ഉന്മാദതൊടെ  കീരി വീണ്ടും വീണ്ടും കത്തി വലിച്ച്  ഊരി എടുത്തു  അയാളുടെ ചങ്കിൽ  കുത്തി ഇറക്കി കൊണ്ടേ ഇരുന്നു . ചുവരിൽ മുഴുവനും ചോര പാടുകൾ . അവസാനം തുളച്ചു കയറിയ കത്തിപിടിയാൽ  അവൻ അയാളെ  ബലമായി ചുമരിൽ നിന്നും ഒരടിയോളം  ഉയർത്തി. പിടയുന്ന ആ ശരീരത്തിൽ നിന്നും  അവൻ ആ കത്തി വലിച്ചൂരി . വാ പൊളിച്ചു ചുമരിൽ ചാഞ്ഞു നില്കുന്ന അയാളെ അവൻ തള്ളി താഴെ ഇട്ടു. പിന്നെ ചോര തുള്ളികൾ ഇറ്റു  വീഴുന്ന കത്തി  ഒന്ന് കുടഞ്ഞിട്ട്‌  ബനിയനു പിറകിലൂടെ അകത്തേക്ക് വച്ചിട്ട്  ഒന്നും സംഭവിക്കാത്ത പോലെ അതിവേഗം അവിടെ നിന്നും ഇരുട്ടിൽ അപ്രത്യക്ഷനായി.