2015, ഏപ്രിൽ 7, ചൊവ്വാഴ്ച

നമശിവായ (കീർത്തനം)





നാദം മുഴങ്ങുന്ന നേരത്ത്  നിന്നുടെ
ചാരത്ത് നിന്ന് ഞാൻ കൈ തൊഴുന്നേ
നാഗേന്ദ്ര  ഹാരായ ദേവാദി ദേവാ
ശംഭോ മഹാ ദേവ കൈ തൊഴുന്നേ

നസ്സിൽ കളിക്കുന്ന ദുർ മദ ചിന്തകൾ
മായ്ക്കുവാൻ നീ തുണ  തമ്പുരാനേ
എന്തെന്ന് ഞാൻ അറിഞ്ഞിട്ടുള്ള പാപങ്ങൾ
നാഗങ്ങളായി ചുറ്റിടുന്നു

ശിവ ശിവ എന്ന് വിളിക്കുന്ന മാത്രയിൽ
ശങ്കരാ നിൻ രൂപം  പാർത്തിടേണേ
മുക്കണ്ണാ, ത്രിക്കണ്ണിൽ  എരിയുന്നോരഗ്നിയാൽ
എൻ ജന്മ പാപം എരിച്ചിടേണേ

ല്ലാതെ വലയുന്ന നേരത്ത് നീയെന്ടെ
അരികത്ത്‌ വന്നോന്നിരുന്നിടേണേ
ചമ്രം പടിഞ്ഞു ഞാൻ ചൊല്ലുന്ന
മന്ത്രങ്ങൾ ഗൌരീശാ നീയൊന്നു കേട്ടിടേണേ

ന്ത്രം കണക്കെ ചലികുന്നരെൻ ജീവ ചലനം
നിലയ്കുന്നതെപ്പോഴെന്നോ
നിൻ നാമ മഹാത്മ്യമോതി കഴിയുവാൻ
ശിഷ്ടകാലം നീ തുണച്ചിടേണേ



2)

അവതര മുർത്തി യായി അവനിയിൽ വന്നു
അടിയന്ടെ  മനസ്സിൽ കുടി കൊണ്ടു
ഹരിതാഭ നിറയുന്ന ഈ മലർ ഭുവിൽ
തവരുപ ദർശനം  ഹന്ത ഭാഗ്യം


ശിവരാത്രി ദീപങ്ങൾ നിറയുന്ന  സന്ധ്യയിൽ
കൈലാസ മാക്കണേ  എൻ മനം നീ
ദാക്ഷായണിദേവി പൂജിച്ച ത്രിപാദ -
പദ്മത്തിൽ അലിയണമേ ഇനി എന്ടെ  ജന്മം

മുൻ ജന്മ ശാപങ്ങൾ നാഗങ്ങളായി
പാശം കണക്കെ ചുറ്റിടുമ്പോൾ
ആലംബഹീനനായി ഈയുള്ളവൻ
നിൻ പഞ്ചാക്ഷരി മന്ത്രം ചൊല്ലിടുന്നു

തമ്പുരാൻ വാഴുന്ന ആൽ  തറയിൽ
പലജന്മം അലയുന്നു പതിതൻ ആയി
അഴലുന്ന മനസ്സിൽ നിഴലായി നീ
തരികില്ലേ  ഇനി ശാപ മോക്ഷം



       

2015, ഏപ്രിൽ 4, ശനിയാഴ്‌ച

അയലത്തെ അദ്ദേഹം





മദിരാശിയിലേക്ക്ജോണിക്ക് ട്രാൻസ്ഫർ  ആയിരികുന്നു  .  മുംബയിൽ അവർ  വന്നിട്ട് ഇപ്പോൾ ഒരു വർഷം കഷ്ടിച്ച് കഴിയുന്നു. അതിനിടക്ക് വീണ്ടും ട്രാൻസ്ഫർ.  കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ജോണിക്ക്  ലഭിക്കുന്ന  മുന്നാമത്തെ ട്രാൻസ്ഫർ ആണ് ഇത് .

പപ്പയാണ്‌ സോഫിയോട്  പറഞ്ഞത് ജോണ്‍ അങ്കിളിന്റെ മകൾ  ടെസ്സി മദിരാശിയിൽ ഉണ്ടെന്ന് . പപ്പ തന്നെ തേടി പിടിച്ചു അവരുടെ ഫോണ്‍  നമ്പർ തന്നു.  ജോണ്‍ അങ്കിളും ,  ഗ്രേസി അന്ടിയും കുറച്ചു കാലം നാട്ടിൽ  അവരുടെ അയൽക്കാരായിരുന്നു. പപ്പയും , ജോണ്‍ അങ്കിളും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത് .  ഒരേ സെക്ഷനിൽ അല്ലായിരുന്നു എങ്കിലും അവരുടെ താമസം ഒരേ കൊർട്ടെഴു്സിൽ  തന്നെ ആയിരുന്നു.  211 ബി യും , 213  ബി  യും .  സോഫി , ടെസ്സിയെക്കാൾ നാലു വയസിനു ഇളയതാണ് . അവരുടെ കല്യാണം സൈന്റ്റ്‌ ഫ്രാൻസിസ് പള്ളിയൽ വച്ചായിരുന്നു. അത്  സോഫി കുടിയിരുന്നു. റോബിന് അന്ന് മുതലേ മദിരാശിയിൽ തന്നെ  ആണ് ജോലി. വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പിന്നെ ഇപ്പോഴാണ് ടെസ്സിയുമായി സംസാരിക്കുന്നത്. ടെസ്സിയുടെ  ബിൽഡിങ്ങിൽ തന്നെ ഒരു ഫ്ലാറ്റ് ഒഴിവു ഉണ്ടായിരുന്നു,  റോബിൻ തന്നെ ആണ് ആ ഫ്ലാറ്റ് അവർക്ക് ശരിയാക്കി കൊടുത്തത്.

റോബിനും സേൽസിൽ തന്നെ യാണ്  പക്ഷെ ജോണി  യാത്ര  ചെയുന്ന അത്രയും അലച്ചിൽ ഒന്നും റോബിനില്ല.  ജോണിക്ക് എന്നും യാത്രകൾ തന്നെ യാണ്. റോബിൻ നല്ല രസമായി സംസാരിക്കും. തമാശകളും,  കളിയാക്കിയും ഒക്കെ  സമയം പോകുന്നത്തെ അറിയില്ല. ടെസ്സിയും  സംഭാഷണ പ്രിയയാണ്‌. ശനിയാഴ്ച രാത്രികളിൽ ചിലപ്പോൾ അവരുടെ ഫ്ലാറ്റിലോ  അല്ലെങ്കിൽ ജോണിയുടെ  ഫ്ലാറ്റിലോ അവർ ഒത്തു കുടും.  ജോണിയും, റോബിനും കുടി  ഒന്ന് മിനുങ്ങും.  ജോണി മിതഭാഷി ആണ്. റോബിന്റെ ഉച്ചത്തിൽ ഉള്ള പൊട്ടിച്ചിരി അവിടെ മുഴുകും.  ടെസ്സി ഒരു സാമർഥ്യക്കാരി  ആണ്  എന്നാൽ അത് പോലെ തന്നെ വലിയ ഒരു   മടിച്ചി യും കുടി ആണ്. പാചകം ചെയുവാൻ തീരെ  താല്പര്യം ഉള്ള കുട്ടത്തിൽ അല്ല. തട്ടി കൂട്ടി എന്തെങ്കിലും ഉണ്ടാക്കി എന്ന് വയ്ക്കും. അത്ര തന്നെ. പകൽ സമയം സീരിയൽ കണ്ടു സമയം കളയും. പിന്നെ ആൾ ഒരു bbc ആണ്. എന്ത് ന്യൂസ്‌ ഉണ്ടെങ്കിലും അത് അപ്പോഴേ മണത്തു അറിയും.  വിഹിതവും, അവിഹിതവും, എല്ലാ ടെസ്സി കണ്ടെത്തിയിരിക്കും. ടെസ്സിയുറെ വീട് ജോലിക്കാരി കർപ്പകം നൽകുന്ന  വിവരങ്ങൾ ടെസ്സി പൊടിപ്പും തൊങ്ങലും ചാർത്തി അവതരിപ്പിക്കും. കർപ്പകം ആ ഫ്ലാറ്റിൽ മാത്രമല്ല വേറെ കുറെ  ഫ്ലാറ്റുകളിലും പോകുന്നുണ്ട്.   അങ്ങനെയാണ് മക്കൻ സിങ്ങിന്റെ ഭാര്യ ഗുർബിത് കൌർ  പിണങ്ങി പോയതും,  വസ്ത്ര വ്യാപാരി ആയ സുന്ദര ചെട്ടിയാർ , ഭാര്യ അഭിരാമിയുടെ മുമ്പിൽ പുച്ചയാണെന്നും , ഫ്ലാറ്റിലെ കുട്ടികളെ ഡാന്സ് പഠിപ്പികുവാൻ വരുന്ന   വെങ്കിടെശന് രണ്ടു ഭാര്യമാർ ഉണ്ടെന്നും,  ഒക്കെ വിവരം കിട്ടിയത്.

ജോണിക്ക് ആണെങ്കിൽ ടെസ്സിയു്ടെ വേഷം ഒട്ടും  ഇഷ്ടമല്ല. ചിലപ്പോൾ ഒരു കുട്ടി പാവാട ധരിച്ചു  ഒരു ചമ്മൽ പോലും ഇല്ലാതെ അവൾ ഫ്ലാറ്റിൽ കയറി വരും. ജോണി ഉണ്ടെന്നുള്ള വിചാരം ഒന്നും തന്നെ അവൾക്കില്ല . സായിപ്പും, മദാമ്മയും എന്നാണ് ജോണി അവരെ കളിയാക്കി വിളിക്കുനത്‌. ചില ദിവസങ്ങളിൽ  ടെസ്സി ഫ്ലാറ്റിൽ കയറി വരും. അടുക്കള മുഴുവനും ആ വലിയ കണ്ണുകൾ കൊണ്ട് ഉഴിയും.  ഫ്ലാറ്റിൽ എന്ത് പുതിയ സാധനം മേടിച്ചാലും ടെസ്സിയുടെ  കണ്ണുകൾ അവ കണ്ടെത്തി ഇരിക്കും.  ഉച്ചക്കുള്ള ആഹാരത്തിന്റെ ഒരു പങ്കു അവൾ റോബിന് വേണ്ടി കൊണ്ടുപോകും . നാണം എന്ന സംഗതി ഭർത്താവിനും , ഭാര്യക്കും അടുത്തു  കുടി പോയിട്ടില്ല എന്ന് ജോണി പറയും .ചിലപ്പോൾ  റോബിൻ തന്നെ കാണുമ്പൊൾ പറയും മീൻ കറി  അസ്സലായിരുന്നു.സോഫി യുടെ കൈപുണ്യം അപാരം എന്നൊക്കെ . ആദ്യമൊക്കെ അത് വെറും ഒരു പുകഴ്തലായി  കരുതി. ചിലപ്പോൾ കാണുമ്പൊൾ പറയും ഈ ചുരിദാർ നന്നായി  സോഫിക്ക്ചെ ചേരും.  പക്ഷെ  ചുരിദരിനെക്കാൽ  മോഡേണ്‍ വേഷം ആയിരിക്കും സോഫിക്ക് കുടുതൽ  ഇണങ്ങുക എന്നൊക്കെ.

ആദ്യം ഒക്കെ താൻ അത് നിസ്സാരമായി എടുത്തു. ചിലപ്പോൾ ഉച്ച സമയത്ത്  റോബിൻ വീട്ടിൽ വരും . ടെസ്സി ഇല്ല , പുറത്തു പോയിരിക്കുകയാണ് എന്നൊക്കെ പറഞ്ഞു  വെറുതെ വാചകം അടിച്ചു ഇരിക്കും.  ജോലി  സേൽസിൽ ആയതു കൊണ്ട് പുള്ളിക്കാരനു തോന്നുമ്പോൾ പോലെ പോയാൽ  മതി എന്നും തോന്നും. മാസാവസാനം ടാർജറ്റ് ഒപ്പിച്ചു  കൊടുത്താൽ  മതി  എന്നൊക്കെ വെറുതെ പൊങ്ങച്ചം പറയും. ഒരിക്കൽ അവൾ ജോണിയോട് ചോദിച്ചു  അച്ചായൻ  എന്നതിനാ ഇങ്ങനെ കഷ്ടപെടുന്നത്.  അപ്പുറത്തെ റോബിനെ നോക്കിയേ , റോബിൻ മിക്കപോഴും നേരത്തെ വീട്ടിൽ എത്തുമല്ലോ. നമുക്ക്  തിന്നാനും കുടിക്കാനും ഒള്ള വക കർത്താവു തന്നെ തന്നിടുണ്ടല്ലോ . അപ്പോൾ ജോണി പറഞ്ഞ ഉത്തരം .  നാളെ എന്നുള്ള ചിന്ത വല്ലോം അവറ്റകൾക്കു ഉണ്ടോ സോഫി കൊച്ചെ?  നമുക്ക് അത് പോലെ പറ്റുമോ?  കൊച്ചു സോഫി വരുവാൻ   തൈയ്യായി  ഇരിക്കുകയല്ലേ.  വയറിൽ തൊട്ടു കൊണ്ട്  അവൻ പറഞ്ഞു.

റോബിന്റെ ഇടക്കുള്ള വരവിൽ തനിക്കു തന്നെ തോന്നി എന്തോ ഒരു പന്തികേട് . എപ്പോഴും എന്തെങ്കിലും അവസരം ഉണ്ടാക്കി ഇങ്ങോട്ട് വന്നു സംസാരിക്കും. ജോണിയെക്കാൾ കുടുതൽ തന്നോടു സംസരികുവാൻ ആണോ റോബിന് താൽപര്യം ?  അത് തോന്നൽ ആണോ . അല്ല  അത്  യാഥാർത്യം തന്നെ എന്ന് അവൾ വൈകാതെ മനസിലാക്കി.

ജോണി യോട് പറയണം എന്നുണ്ട്. പക്ഷെ എങ്ങനെ പ്രതികരിക്കും. അതറിയില്ല. ജോണിക്ക് ദേഷ്യം അല്പം കുടുതൽ ആണ്.  അത് കൊണ്ട് തന്നെ അധികം സുഹ്രത്തു ക്കളും ഇല്ല.  ചിലപ്പോൾ താൻ തന്നെ പറയും ജോണി ദേഷ്യം അല്പം കുറക്കണം കേട്ടോ. ജോണി യോടു അവൾ എല്ലാം പറയുവാൻ ഉറച്ചു. മനസിൽ കടുപ്പിച്ചു ഒരു തിരുമാനവും എടുത്തു ഇനി  റോബിനുമയി അകലം പാലിക്കണം എന്ന് അവൾ തിരുമാനിച്ചുകഴിഞ്ഞിരുന്നു .

ചിലപ്പോൾ  ടെസ്സിയോട് സഹതാപം തോന്നും.  മുന്നാം കണ്ണും തുറന്നു പിടിച്ചു ലോകം നോക്കുന്നവൾ  സ്വന്തം ഭർത്താവിന്ടെ   ശീലക്കേടുകൾ അറിയില്ല എന്ന് വരുമോ?    റോബിൻ തന്നോടു ഇങ്ങനെ പെരുമാറുക യാണെങ്കിൽ അടുത്തു ഇട പെഴുകാൻ കഴിയുന്ന മറ്റു പെണ്‍കുട്ടികളോട് അയാൾ എങ്ങനെ ഒക്കെ ആകും പെരുമാറുക?

ജോണിയും എല്ലാം മനസിലക്കുന്നൂണ്ടായിരുന്നു . ഒരു ദിനം പ്രതീക്ഷികാതെ തന്നെ ജോണി സോഫിയോടു ചോദിച്ചു . റോബിൻ ആള് അത്ര ശരിയല്ല അല്ലെ? ഞാൻ കുറച്ചു നാളായി ശ്രദ്ധിക്കുന്നു , അവനു തന്നെ കാണുമ്പൊൾ   കുറച്ചു കിന്നാരം . അത് ഉള്ളത് തന്നെ അല്ലിയോ?   ജോണി ശബ്ദം കനപ്പിച്ചു ചോദിച്ചു.  എനിക്കും ആ സംശയം ഉണ്ട് ജോണിച്ചയാ , പിന്നെ അച്ചായാൻ എങ്ങനെ പ്രതികരിക്കും എന്നറിയാതെ അവൾ മുഴുമിപ്പിച്ചില്ല.  ജോണി ഘന സ്വരത്തിൽ മുളിയത് അല്ലാതെ ഒന്നും പറഞ്ഞില്ല.  അങ്ങനെ ആ ദിവസം കടന്നു പോയി.

പതിനൊന്നു മണിക്ക് കാല്ലിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു .  നോക്കിയപ്പോൾ റോബിൻ . അയാൾ നേരെ വന്നു സോഫയിൽ ഇരുന്നു. അപരിചിത ഭാവത്തിൽ താൻ അയാളെ നോക്കി. പിന്നെ ചോദിച്ചു റോബിൻ എന്നതാ  ഇവിടെ?  ടെസ്സി ഷോപ്പിങ്ങിനു പൊയിരിക്കുകയാണ് . അതിനു റോബിന്റെ കൈയിൽ വേറെ  താക്കോൽ ഇല്ലേയോ ?  റോബിൻ ചമ്മിയ ഒരു ചിരി ചിരിച്ചു. റോബിൻ വന്നത് ഇഷ്ടമല്ല  എന്നർത്ഥത്തിൽ  തന്നെ അവൾ  പറഞ്ഞു.  എനിക്ക് കിച്ചനിൽ കുറച്ചു പണിയുണ്ട് . റോബിൻ പോകണം. മാത്രവും അല്ല ജോനിച്ചായൻ  ഇല്ലാത്തപ്പോൾ  ഇവിടെ വരരുത്.  അയാൾ പെട്ടെന്ന് വല്ലാതായി.  താൻ അങ്ങനെ കടുപ്പിച്ചു പറയും എന്ന് റോബിൻ കരുതിയില്ല. ഒന്നും പറയാതെ അയാൾ പുറത്തേക്കു ഇറങ്ങാൻ തുടങ്ങി. വാതിൽ തുറന്നതും പുറത്തു ജോണി. ജോണിയെ കണ്ടു അയാൾ ഒന്ന് പകച്ചു. ജോണി ചോദിച്ചു റോബിൻ എന്താ ഇവിടെ.  അയാൾ വാക്കുകൾക്കായി പരതി .  ജോണി  ഗൌരവത്തിൽ പറഞ്ഞു ഇനി ഞാൻ ഇല്ലാത്തപ്പോൾ ഈ ഫ്ലാറ്റിൽ കയറി പോകരുത്. കയറിയാൽ നിന്റെ കരണം ഞാൻ അടിച്ചു പൊട്ടിക്കും. മനസിലയൊടാ .   ഒന്നും മിണ്ടാതെ അയാൾ വേഗം  ഇറങ്ങി പോയി.

അയാൾ പോയി കഴിഞ്ഞപോൾ ജോണി  ദേഷ്യത്തോടെ അവളോടു പറഞ്ഞു. സോഫി,  നീ ഒരു പെണ്ണല്ലേ ? ആളുകളെ അളക്കുവാൻ  പഠിച്ചിട്ടില്ലയോ?  നമ്മൾ കരുതും പോലെ അല്ല എല്ലാ ആണുങ്ങളും .  അകലം പാലികേണ്ട അടുത്തു അകലം പാലിക്കുക തന്നെ വേണം.

എല്ലാ പെണ്ണുങ്ങളും തങ്ങളുടെ വഴിക്ക് വരും എന്ന് കരുതുന്നവർ.   ഉണ്ട്. കുറച്ചു സ്വാതന്ത്ര്യം കൊടുത്താൽ അത് മുതലാക്കുവാൻ ശ്രമിക്കുന്നവർ ., സൂക്ഷികേണ്ടത് നമ്മൾ  തന്നെ  ആണ് . അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു.

ഒന്നും മിണ്ടാതെ കരയുവനെ അവൾക്കു കഴിഞ്ഞുള്ളൂ.  കണ്ണ് നീർ തുള്ളികൾ മിഴികളിലൂടെ ഒലിച്ചു ഇറങ്ങി. അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ  അയാളുടെ ദേഷ്യം  തണുത്തുറഞ്ഞു അലിഞ്ഞു ഇല്ലാതെ ആയി. കരയുന്ന അവളുടെ മിഴികൾ തുടച്ചു കൊണ്ട് അയാൾ അവളെ ചേർത്ത് പിടിച്ചു. പുറത്തെ ബാൽ ക്കണിയിൽ രണ്ടു ഇണക്കിളികൾ അപ്പോൾ ചേർന്ന്‌ ഇരിപ്പുണ്ടായിരുന്നു.