2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ബ്യു ട്ടിഫുൾ സ്മൈൽ



ഇതൊരു കഥ യാണോ, അതോ നടന്ന സംഭവം ആണോ എന്ന് നിങ്ങൾക് തിരുമാനിക്കാം. ഇത് എന്റെ ജീവിതത്തിൽ മാത്രമല്ല, ഒരു പക്ഷെ നിങ്ങളുടെ ജീവിതത്തിലും നടന്നിടുണ്ടാകാം. ഇനിയും ഒരു പക്ഷെ ഇതാവർത്തിക്ക് പെട്ടേക്കാം. ഓർമ്മകൾ പരതി നോക്കുമ്പോൾ ഞാൻ ഒരു ട്രെയിനിൽ ആണ്. ബാന്ഗ്ലൂരിൽ നിന്നും കേരളത്തിലെകുള്ള ഒരു ട്രെയിൻ യാത്ര. അക്കാലത്തു പഠനവശ്യത്തിനു ഇത് പോലുളള യാത്രകൾ ഒരു പതിവാണ്. മുൻ കൂട്ടി ഉറപ്പിച്ചും, അല്ലാതെയും ഉള്ള ട്രെയിൻ യാത്രകൾ. ചിലപ്പോൾ വിരസവും അല്ലെങ്കിൽ രസകരവും ആയ ട്രെയിൻ യാത്രകൾ. അന്നും പതിവ് പോലെ മുൻ കൂടി ഉറപ്പിച്ചല്ല ഞാൻ യാത്ര തിരുമാനിച്ചത്. റിസർവ് ചെയാത്തത് കൊണ്ട് ഒരു ജനറൽ കംപാർട്ട്മെന്റിൽ കയറി. സാധാരണ ഇങ്ങനെ യുള്ള അവസരങ്ങളിൽ ഞാൻ ടി ടി ഇ കണ്ടു ബർത്ത് ഒപ്പിക്കാ റുണ്ട്. അങ്ങനെ യുള്ള അവസരങ്ങളിൽ ടിക്കറ്റ് നിരക്കിനെകാൾ കൂടുത്തൽ ടി ടി ഇ പലപ്പോഴും ഈടാക്കാറുണ്ട്. ഇല്ല, ഇല്ല എന്ന് ആദ്യം പറയുമെങ്കിലും പലപ്പോഴും രാത്രി ആകുമ്പോഴേക്കും ടി ടി ഇ ഒരു ബർത്ത് തരപെടുത്തി തരും. അന്നും അതുപോലെ തന്നെ ഞാൻ ട്രെയിനിൽ ടി ടി ഇയെ ചുറ്റി പറ്റി നില്ക്കുകയാണ്., ബ്ന്ഗ്ലൂർ സ്റ്റേഷൻ കഴിഞ്ഞിട്ട് മുന്ന് നാലു മണികൂറായി. അതിനിടെട്രെയിൻ ഏതോ ഒരു സ്റ്റേഷനിൽ വന്നു നിന്നു. സാധാരണ അവിടെ സ്റ്റോപ്പ് പതിവില്ല. ഏകദേശം 20 മിനുട്ടോളം ട്രെയിൻ അവിടെ കിടക്കുകയാണ്. ഒറ്റ വരി പാത ആയതിനാൽ ചിലപ്പോൾ അര മണി കൂറിലധികം നേരം വരെ ട്രെയിൻ അങ്ങനെ പിടിച്ചി ടാറുണ്ട്. സിഗ്നൽ കിട്ടി ട്രെയിൻ പോകാൻ തുടങ്ങുമ്പോഴേക്കും ഒരു അന്ധ ബാലിക ട്രെയിനിലേക്ക് കയറി വന്നു. മുഴിഞ്ഞാ വസ്ത്രം. കുളിച്ചിട്ടുനാളുകൾ ഏറെ ആയി എന്ന് അവൾ അടുത്തു വരുമ്പോഴേ മനസിലാകും. വന്ന പാടെ അരോചക ശബ്ദത്താൽ ഒരു ഹിന്ദി പാടു പാടുവാൻ ആരംഭിച്ചു പാട്ട്പാടി കഴിഞ്ഞു പഴയ തകര പെട്ടി ഇളക്കി കൊണ്ട് ഞങ്ങളെ ഓരോരുത്തരെയും സമീപിച്ചു. യാചകരെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്, വൃത്തിയും, വെടിപ്പും ഇല്ലാത്ത വർഗം. ചിലര് പോകറ്റിൽ നിന്നും, പേർസിൽ നിന്നും നാണയ തുട്ടുകൾ പെറുക്കി എടുത്തു ആ തകര പെട്ടിയിൽ എറിഞ്ഞു കൊടുത്തു. അപ്പോഴാണ് അവരിൽ ഒരു വിരുതൻ പൊക്കറ്റിൽ നിന്ന് ഒരു കീറിയ പഴകിയ ഒറ്റ നോട്ട് എടുത്തു അവളുടെ കൈ വള്ളയിൽ വച്ച് കൊടുത്തത്. ആരും എടുക്കാത്ത് ഒറ്റ നോട്ട്. കൈ കൊണ്ടാ നോട്ടിൽ പരതിയ ശേഷം അവൾ അറിയാതെ ഉറക്കെ പറഞ്ഞു "ഏക് റുപ്പ്യ" അവളുടെ മുഘത്ത് അസാധാരണം ഒരു ചിരി വിടർന്നു. ആ മുഴിഞ്ഞ ഒറ്റ നോട്ട് ചുരുട്ടി പിടിച്ചു കൊണ്ട് അടുത്ത സ്റ്റേഷനിൽ ഇറങ്ങുവാനായി ട്രെയിനിന്റെ വാതിലിൽ, കമ്പിയിൽ പിടിച്ചവൾ നിന്നു. അപ്പോഴും അവളുടെ മുഘത്ത് നിന്ന ആ മന്ദഹാസം മറഞ്ഞിട്ടുണ്ടയിരുന്നില്ല. പിന്നീടുള്ള പല യാത്രകളിലും ആ സ്റ്റേഷൻ എത്തുമ്പോൾ ഞാൻ പുറത്തേക്കു എത്തി നോക്കും. പിന്നൊരിക്കലും മനോഹരമായി ചിരിച്ച ആ ബാലികയെ ഞാൻ കണ്ടിട്ടില്ല. പക്ഷെ ഇപ്പോഴും ആ ചിരിക്കുന്ന മുഖം എന്നിൽ മായാതെ നില്ക്കുന്നു.
 
 .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ