2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

കീർത്തിചക്ര (കഥ)
അവൾ ആ പഴയ ട്രങ്ക് പെട്ടിയുടെ അടപ്പ് തുറന്നു കൈകൾ പരതി ആ പഴയ ഇൻലൻഡ്‌ കയിൽ എടുത്തു. മഷി പടർന്ന പഴകിയ അക്ഷരങ്ങൾ. അവിടെ അവിടെയായി കുറച്ചൊക്കെ  ചിതൽ  അരിച്ചു  ദ്രവിച്ച പോലെ , എങ്കിലും തിളക്കമുള്ള , വടിവോത്ത്    അക്ഷരങ്ങൾ. മുപ്പതു വർഷം കഴിഞ്ഞിട്ടും ആ വരികളിലെ തിളക്കം നഷ്ടപെട്ടില്ല . അവൾ മേശ പുറത്തു നിന്നും  നിന്ന് കണ്ണട  എടുത്തു  ധരിച്ചു , പിന്നെ ആ കത്ത് ഒന്ന് കൂടി വീണ്ടും വായിക്കുവാൻ   അരംഭിച്ചു 


പ്രിയപെട്ട സുജേ,   


  കഴിഞ്ഞ കത്തിൽ ഞാൻ  സൂചിപ്പിച്ചിരുന്നല്ലോ 
എന്റെ അവധികുള്ള അപേക്ഷക്ക് ഞാൻ സമർപ്പിച്ചിടുന്ടെന്നു , ഇതു  വരെ അതിനു അനുകൂലമായ      മറുപടി കേണൽ സാബിന്റെ  അടുത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇവിടെ  അതിർത്തിയിൽ പ്രാകോപനപര മായ സംഭവങ്ങൾ ആണ് നിത്വവും ആവർത്തിച്ചു കൊണ്ടിരിക്കുനത്. വെടി നിറുത്തൽ കരാർ  ലംഖിച്ച പാക്കിസ്ഥാൻ ഇടക്കിടെ   ആക്രമണങ്ങൾ അഴിച്ചു വിടുന്നു . നേരീട്ടോരൂ യുദ്ധത്തിൽ നമ്മെ തകർക്കാൻ  ആവില്ലെന്നു അവർക്ക് നന്നായി അറിയാം . കഴിഞ്ഞ മാസം നാലോ അന്ജോ തവണ അവർ വെടി ഉതിർത്തു . ആ വെടി യുണ്ടകൾ നമ്മുടെ ജവാന്മാരുടെ വിലപ്പെട്ട ഏഴു ജീവനാണ്‌ അപഹരിച്ചത്. എന്ടെ ബറ്റാലിയനിലെ    തന്നെ സുഷിൽ കുമാർ പാണ്ടെയ് യും മരിച്ച ആ ഹത ഭാഗ്യരിൽഉൾപെടും . ഞങ്ങൾ സൈനികരെ സംബന്ധിച്ചിടതോളം ആ വാക്ക് ഉപയൊഗിക്കുവാൻ പാടുള്ളതല്ല.. ഒരു പട്ടാള ക്കാരന്റെ സ്വപ്നം , മാതൃ രാജ്യത്തിനു വേണ്ടി പോരാടി മരിക്കുക എന്നാണല്ലോ . ഇന്റലിജൻസ്  റിപ്പോർട്ട്‌ പ്രകാരം നമ്മുടെ രാജ്യം യുദ്ധത്തിനു സജ്ജമാണെനുള്ള രീതിയിൽ ഒരുക്കങ്ങൾ അരംഭിച്ചിടുണ്ട് . ഈ ഒരവസ്ഥയിൽ എതു സമയും യുദ്ധം പൊട്ടി പുറപെടാം .  അങ്ങനെആണെങ്കിൽ  ഞങ്ങൾ രണ ഭൂമിയിൽ ഉണ്ടാകും.കാവിലെ ദേവിയെ തോഴുകുമ്പോൾ നമ്മുടെ രാജ്യത്തിൻറെ പേരിലും, എന്റെ പേരിലും ഒരു അർച്ചന സമർപിക്കണം . ഈ  കത്ത് എന്ന് നിനക്ക് അവിടെ കിട്ടും എന്ന് എനിക്കറിയില്ല   

 കഴിഞ്ഞകത്തിൽ നീ എഴുതിയിരുന്നല്ലോ വിഷ്ണു കൊഞ്ചി  കൊഞ്ചി സംസാരിച്ചു തുടങ്ങി എന്ന് . ഞാൻ പോരുമ്പോൾ അവൻ മുന്ന് മാസം തികഞ്ഞിട്ടി ല്ലായിരുന്നു. അടുത്ത മാസത്തോടു കൂടി ഞാൻ പോന്നിട് രണ്ടു വര്ഷം തികയുന്നു. അച്ഛൻ എന്ന് അവൻ പറയുവാൻ തുടങ്ങിയോ. മലകളും , കിടങ്ങുകളും മാത്രമുള്ള ഒരു മൈതാനത്തിനു നടുവിലാണ് ഞങ്ങളുടെ ബറ്റാലിയൻ ഇപ്പോൾ താമസികുനത്. അവനു വേണ്ടി എന്ത് സമ്മാനമാണ് ഞാൻ ഈ അതിർത്തിയിൽ നിന്ന് അയച്ചു തരിക. നമ്മുടെ രാജ്യത്തിൻറെ ഒരു ചെറിയ കൊടി ഞാൻ ഇൻലൻഡ്‌ൽ  ഒട്ടിച്ചു  വച്ചിടുണ്ട് . അത് നീ  അവനു നൽകണം .  അച്ഛന്റെ സമ്മാനമാണെന്ന് പറയണം.ഇതിലും  അപ്പുറം ഒരു സമ്മാനം  നൽകുവാൻ ഇപ്പോൾ അച്ഛന് കഴിയില്ല എന്നും  നീ അവനോടു പറയണം. അവനു മനസിലാവില്ല, ഏങ്കിലും നിനക്ക് മനസിലാകുമല്ലോ ഇവിടത്തെ  അവസ്ഥ.

പിന്നെ അമ്മക്ക് വലിവു കുടുതൽ ഉണ്ടോ . കഷായം തീർന്നാൽ  വൈദ്യൻ നാരായണൻ നായരുടെ   പീടികയിൽ നിന്നും മരുന്ന് മേടിച്ചു കൊടുക്കണം . അച്ഛന്റെ നെഞ്ച് വേദനയ്ക്ക് കുറവുണ്ടോ . അടുത്ത തവണ  ലീവിന് വരുമ്പോൾ ടൌണിലെ ആശുപത്രിയിൽ പോയി ഒരു ചെക്ക്‌അപ്പ്‌  നടത്തണം. പിന്നെ കഴിഞ്ഞ എഴുത്തിൽ നീ എഴുതിയിരുന്നല്ലോ നമ്മുടെ നന്ദിനിക്ക് പേർ എടുത്തു നില്കുകയാണെന്ന്  , അവൾ പ്രസവിച്ചോ.മൂരിയാണോ, അതോ പൈആണോ. എന്തായാലും വിഷ്ണുവിനും കൂടെ കളിക്കുവാൻ ഒരു കൂടാകുമല്ലോ. നമ്മുടെ കൊടിയിലെ ചക്രം കാണുമ്പോൾ നിന്റെ നെറ്റിയിലെ വലിയ കുംകുമ  പൊട്ടിന്റെ ഓർമ്മകൾ എന്നിൽ ഉണരും.  രണ്ടു നാൾ കഴിഞ്ഞു സ്വാതന്ത്ര്യ ദിനമാണ് . 1983 ഓഗസ്റ്റ്‌  15.അന്ന് കേരള ശൈലിയിൽ   ഒരു ഊൗണൂ തരപെടുത്താം എന്ന് മെസ്സിലെ  വാസു ഏട്ടൻ ഉറപ്പു നല്കിയിടുണ്ട്. ലീവ് കിട്ടുകായനെങ്ങിൽ എത്രയും വേഗം നാട്ടിൽ വരണം എന്നും എല്ലാവരെയും കാണണം എന്നും കരുതുന്നു. അച്ഛനോടും, അമ്മയോടും , പിന്നെ നിന്റെ അമ്മയോടും ഞാൻ അന്വെഷിച്ചതായി പറയണം. ഇപ്പോൾ നിറുത്തട്ടെ , ഭാഗ്യമുണ്ടെങ്കിൽ  അടുത്ത മാസം നേരിട്ട് കാണാം എന്ന് കരുതുന്നു..

സ്നേഹപൂർവ്വം       
ഹവിൽദാർ രാജശേഖരൻ നായർ          


അമ്മെ ഇതെന്തു ഇരിപ്പാണ് . പുറകിൽ  നിന്നും വിഷ്ണുവിന്റെ ചോദ്യം അവളെ ഉണർത്തി . തിരിഞ്ഞു നോക്കുമ്പോൾ പട്ടാള  വേഷത്തിൽ മകൻ വിഷ്ണു . അമ്മെ ,എനിക്ക് പോകുവാൻ സമയമായി ,ട്രെയിൻ  വൈകുനേരം നാലു മണിക്കാണ് . അവൻ ഓർമിപ്പി ച്ചു . രാജേട്ടന്റെ   തനി പകർപ്പാർന്ന മുഖം .ഉയരം അല്പം കൂടുതൽ ഉണ്ടെന്നു മാത്രം. മാല  ചാർത്തിയ പട്ടാള വേഷ ധാരിയായ രാജേട്ടന്റെ ഫോട്ടോക്ക് മുമ്പിൽ സല്യൂട്ട് അർപ്പിച്ചു നിൽക്കുന്ന മകനെ കണ്ടപ്പോൾ അവൾ വിങ്ങി പൊട്ടി. രാജൻ പറഞ്ഞ വാക്കുകൾ അവൾ ഓർത്തു . കരഞ്ഞു കൊണ്ട് ഒരു പട്ടാള കാരനെ യാത്ര യാക്കരുത് . സാരി തലപ്പ്‌ കൊണ്ടവൾ മുഖം തുടച്ചു. കുനിഞ്ഞു അവന്റെ നെറ്റിയിൽ ചുംബിച്ചു . രാജേട്ടന് കൊടുത്ത സല്യൂട്ട് പോലെ വലം കൈ നെറ്റിയൊടു 
ചേർത്ത് പിടിച്ചു സല്യൂട്ട് തന്ന ശേഷം ഇടം കയ്യിൽ പെട്ടിയും വലം തോളിൽ ബാഗും ഏന്തി വിഷ്ണു നടന്നകന്നു . ഒരു പട്ടാള കാരന്റെ ചിട്ടയാർന്ന കാൽ വയ്പുകളോടെ.  
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ