2013, നവംബർ 26, ചൊവ്വാഴ്ച

ആറന്മുള വിമാനത്താവളം



സ്ഥലം പരമു നായരുടെ കട . സ്ഥലത്തെ പ്രധാന  ദിവ്യൻസ് എല്ലാരും കൂടിയിട്ടുണ്ട് . പുളൂസ് വേലായുധൻ  പുളു അടി അല്പം കൂടുത്തൽ ആയതിനാൽ ആണ് ആ ദിവ്യ നാമം സിദ്ധിച്ചത്‌ .  ചട്ടുകാലൻ പത്രോസ് , മെമ്പർ കുഞ്ഞികണ്ണൻ അല്ലെങ്കിൽ സഘാവ് കുഞ്ഞികണ്ണൻ ,  ബാർബർ ഷാപ് കുമാരൻ , കറവ ക്കാരൻ മൊയ്തു , പത്രാസു ലോനപ്പൻ , കൃഷ്ണൻ മാസ്റ്റർ  ഇവർ    എല്ലാവരും ചേർന്ന് ഗാഡമായ ചർച്ചയിൽ ആണ്.  കടയിൽ  .വലിയ കണ്ണാടി ചെപ്പിൽ പുട്ട് കുറ്റികൾ നിക്ഷേപിച്സിടുണ്ട്. വേറെ തട്ടിൽ കുറച്ചു വെള്ള അപ്പം, വട എന്നിവയും പ്രദർശി പ്പിചിട്ടുണ്ട് .   ആ തിരക്കിനിടയിലേക്ക് ആണ് ഞാൻ കയറി ചെല്ലുനത്.


ഒരു ചായ പറഞ്ഞിട്ട് ഞാൻ വെറുതെ ഓരോരുത്തരെയായി നിരീക്ഷിച്ചു. നല്ല ഉശിരിൽ പത്രോസ് മെമ്പറെ നോക്കി കാച്ചുനുണ്ട് . ഇവിടെ ഒരു വിമാന താവളം വരുനത്‌ എന്ത് കൊണ്ടും നല്ലതാ. അത് നമ്മുടെ നാടിനു ഒരു അന്തസല്ലേ മെമ്പറെ. അതെന്താ നിങ്ങൾ ഓർക്കാത്തത് . പല കാര്യങ്ങല്കും ഞാൻ മെംബരിനു എതിര് ആണെങ്കിലും ഈ കാര്യത്തിൽ  ഞാൻ മെമ്പറിന്റെ കൂടെയാണ്.വരും തലമുറക്കും ഇവിടെ ജീവിക്കുവാൻ അവസരം ഉണ്ടാകേണ്ടതുണ്ട് . അത് നമ്മളുടെ കടമയാണ്.   വയലും കുളങ്ങളും നദികളും വറ്റി വരണ്ടിടു എന്ത് വികസനം. ഇപ്പോൾ തന്നെ തമിഴ്നാടിൽ നിന്നും അരി വന്നിലെങ്കിൽ നമ്മള് പട്ടിണിയാ. ഇതെല്ലം നമ്മൾ ആലോചികെണ്ടേ?


കൃഷ്ണൻ നായരുടെ   സപ്പോർട്ട് കൂടിയപോൾ കുഞ്ഞികണ്ണൻ ഉഷാറായി. ചൈന, കുബ മുതലായ വൻ നഗരങ്ങളിൽ പോലും ഇത്ര അധികം ഐർപോര്ടില്ല . പിന്നല്ലേ   ഈ കൊച്ചു കേരളത്തിൽ . ഞങൾ വലിയ ജനകീയ പ്രക്ഷോഭതോടെ ഇതിനെ എതിർകും . ഇവിടത്തെ കാര്യം വരുമ്പോൾ എന്തിനാ മെമ്പറെ വിദേശ രാജ്യങ്ങളെ കൂട്ട് പിടിക്കുനത്. വേണമെങ്കിൽ നമുക്ക് അയൽ സംസ്ഥാനത്തെ കൂട്ടു പിടിക്കാം.

 ഇടക്ക് കയറി  ബാർബർ  കുമാരൻ ചോദിച്ചു അല്ല സഘവേ നിങ്ങളുടെ പാർട്ടി അധികാരത്തിൽ ഇരുന്നപോൾ അല്ലെ ഈ എയർ പൊർറ്റിനു അനുമതി കൊടുത്തത്. ഇപ്പോൾ നിങ്ങൾ പ്രതി പക്ഷതിരികുംപോൾ എന്തിനാ ഇതിനെ എതിര്ക്കുനത്. ഇപ്പൊ ഇവർ പ്രതി പക്ഷതല്ലേ വീറ്റു പുട്ട് അടിക്കാൻ പറ്റില്ല. ഒറ്റയ്ക്ക് മറ്റവൻ മാര് മുഴുവൻ തട്ടുമല്ലോ എന്നോര്തിട്ട ഈ ജനകീയ പ്രക്ഷോഭം ഒക്കെ. അല്ലെങ്കിലും താൻ ബൂര്ഷസിയാണ് തന്നോടു സംസരികുവാൻ ഞാൻ ഇല്ല. മാത്രവുമല്ല എനിക്കിന്ന് ഒരു ലോക്കൽ കമ്മിടീ മീറ്റിങ്ങുല്ലതാ  . കുഞ്ഞികണ്ണൻ പതിയെ തടി ഊരി .ഇവിടിപ്പോ എയർ പോർട്ട്‌ വരുനത്‌ നല്ലതിനല്ലേ എന്ന്. മൊയ്തു അഭി പ്രായം പറഞ്ഞു. നായരേ നിങ്ങളുടെ പീടികയിൽ ചായക്ക് പാലില്ല ന്നു വചോലിൻ .നേരെ വിമാനം പിടിച്ചു ടൌണിൽ പോയി പാല് മേടിക്കാം. മാത്രമല്ല ഇനി ഇപ്പൊ വിരുന്നുകാര് വന്നു എന്ന് കരുതുക ഉച്ചക്ക് മീനില്ല , അള്ളാനെ വിളിച്ചിട്ട് കാര്യം ഉണ്ടോ. നേരെ വിമാനത്തിൽ കയറി അന്ത്രുന്റെ കടയിൽ നിന്നും മീനും മേടിച്ചു വരം. സമയം ലാഭമല്ല. മൊയ്തു തന്റെ അറിയാവുന്ന പൊതു വിജ്ഞാനം പ്രകടിപിച്ചു.

പത്രോസ് ലോനപ്പൻ മുരടനക്കി. അയാളുടെ ഭാര്യ മറിയാമ്മ അങ്ങ് അമേരികയിൽ നേഴ്സ് ആണ്. മറിയാമ്മ മാസം മാസം അയക്കുന്ന് ഡോളറിന്റെ ചിലവിൽ ആണ് ലോനപ്പൻ കഴിയുനത് . ആ പത്രാസു ഇടക്കിടെ ലോനപ്പൻ പുറത്തെടുക്കും . മറിയാമ്മ അമേരികയിൽ പോയിട്ട് പത്തിരുപതു വര്ഷം ആയി. പക്ഷെ ഇത് വരെയും ലോനപ്പനെ അവർ അമേരികയിലേക്ക് കൊണ്ടുപോയിട്ടില്ല. പുളൂസ് വേലായുധൻ പറയുന്നത് മരിയമ്മക്ക് അവിടെ വേറെ ചില തരികിടകൾ ഉണ്ടെന്നു അഭിപ്രായ കാരനാണ്. അല്ലെങ്കിൽ മറിയാമ്മയുടെ ഇളയ മകൾ ജെന്നി ഒരു കാപ്പിരി ആയി. ആ ചോദ്യം പുളൂസ് പലപോഴായി ചോടിചിട്ടുള്ളതാ .

ലോനപാൻ പറഞ്ഞു പത്തു പതിനെട്ടു മണിക്കൂർ യാത്ര ചെയ്തിട്ട മറിയാമ്മ ഇവിടെ കൊച്ചിയിൽ  എത്തുനത് . പിന്നെയും കൊച്ചിന് രണ്ടു മണിക്കൂർ യാത്ര ചെയെണ്ടേ ഇങ്ങോട്ട് എത്താൻ. വിമാന താവളം ഉണ്ടെങ്കിൽ നേരെ ഇവിടെ വന്നിരങ്ങം . മാത്രവും അല്ല ഇവിടെ വലിയ പദ്ധതികൾ രൂപം കൊള്ളും . വലിയ സൂപ്പർ മർകെറ്റുകൽ ,   ആശുപത്രികൾ എല്ലാം. മാത്രവുമല്ല സ്ഥലത്തിന്റെ വില വാണം വിട്ട പോലെ ഉയരും.

പിന്നെ കൃഷ്ണൻ മാസ്റ്റർ പറയുന്നത് പോലെ അരി ഭക്ഷണം മാത്രം കഴിച്ചിട്ടലോ അമേരികയിൽ ഒക്കെ ആളുകൾ താമസികുനത്. അവർ കഴികുനത് നല്ല ബർഗറും , പിസ യുംഒക്കെ യാണ്. ലോനപ്പൻ ഇതൊന്നും കഴിചീറ്റിലെങ്കിലും പ്രസ്താവന ആധികാരികം ആയിരുന്നു. പത്രോസേ ചോദിച്ചു എന്താ ലോനപ്പാ ഈ പിസ. ലോനപാൻ ഒന്ന് പരുങ്ങി. പിന്നെ പറഞ്ഞു നമ്മുടെ വലിയ ദോശ പോലെ വട്ടത്തിൽ ഇരിക്കും. കുറച്ചു കട്ടിയുണ്ടെന്നു മാത്രം. പണ്ടൊരിക്കൽ ജെന്നി നാട്ടിൽ വന്നപ്പോൾ കഴികുനത് ലോനപാൻ കണ്ടിട്ടുണ്ട്. അതോർത്തു പറഞ്ഞതാ.

ലോനപ്പാ ഒരു രാജ്യത്തിൻറെ പുരോഗതി നിർണയികുനതു വിമാന താവളം മാത്രമല്ല .  അതിനു ആദ്യം വേണ്ടത് സഞാര യോഗ്യമായ പാതകൾ ഉണ്ടാക്കുക എന്നാണ്. പൊട്ടി പൊളിഞ്ഞും, കുണ്ടും കുഴിയുമായ  നമ്മുടെ റോഡുകൾ നന്നാക്കാൻ  കഴിയാതെ  വിമാന താവളത്തിന്റെ പുറകെ പോകുകയല്ല ഇപ്പോൾ വേണ്ടത്. ആദ്യം ഉള്ള പാതകൾ സഞ്ചാര യോഗ്യമാകുവാൻ പ്രയത്നിക്കുക.  റോഡ്‌ അപകടങ്ങളിൽ എത്ര ജീവൻ  ഇവിടെ പൊലിയുന്നു.    ഇനി നെല്പാടം നികുത്തി വിമാനത്താവളം ഉണ്ടാക്കുമ്പോൾ വരൻ ഇരിക്കുന്ന വലിയ ദുരന്തത്തെ  ആർക്കു തടഞ്ഞു നിറുത്തുവാൻ ആകും. നെൽ പാടങ്ങളിൽ മണ്ണിട്ട്‌ മൂടുമ്പോൾ പ്രളയ കാലത്ത് ആ വെള്ളം എവിടേക്ക്  പോകും? നദിയിലെ ജല പരപ്പുയരുമ്പോൾ ആ വെള്ളം കെറുനത് പാടങ്ങളിലെക്കായിരുന്നു. ഇനീപ്പൊൽ അത് വീടുകളിക്കും  റോഡുകളില്ക്കും ഒക്കെ വ്യാപിക്കും.

ചർച്ച പരി സമപ്തിയിലേക്ക് ഏത്തതിനാലും , ചായ ഞാൻ കുടിച്ചു കാഴാഞ്ഞ്തിനാലും കുടിച്ച ചായയുടെ കാശും കൊടുത്തു ഞാൻ പുറത്തേക്കിറങ്ങി. അപ്പോഴും ചർച്ച അവിടേ  പുരൊഗമികുന്നുണ്ടായിരുന്നു.



ഫ്രം അമേരിക റ്റു ദുബായ്‌ (കഥ)





ഞാൻ ഇന്ദിര, ഒരു  നാട്ടിൻ പുറത്തു കാരി . ഇത് എന്റെ കഥയാണ് .ഇതിൽ പറയുന്ന സംഭവങ്ങൾ ചിലപ്പോൾ നിങ്ങളുടെ ആരുടെയെങ്കിലും ജീവിതത്തിൽ  സംഭവിചിട്ടു ണ്ടെങ്കിൽ അതിനു ഞാൻ ഉത്തരവാദി അല്ല.  സിനിമ തുടങ്ങുപോൾ എഴുതി കാണിക്കും  പോലെ ഇതിലെ സംഭവങ്ങൾ തികച്ചും  യാദ്രിശ്ചികം മാത്രം. കൂടുതൽ ആമുഘ  മില്ലാതെ ഞാൻ എന്റെ ജീവിതത്തിലെ ഒരു  എട് ഇവിടെ പകർത്തട്ടെ .


എന്റെ പേര് ഞാൻ ആദ്യമേ പറഞ്ഞിരുനല്ലോ. ഇടത്തരം കുടുംബമാണ് എന്റേത്. അച്ഛൻ, അമ്മ, അമ്മൂമ്മ ,  പിന്നെ ഒരു അനിയത്തിയും . ഞാൻ കോളേജിൽ ഫൈനൽ ഇയർ പഠിക്കും പോളാണ് എന്റെ വിവാഹം ആലോചികുനത് . അച്ഛനും അമ്മയും പറഞ്ഞു അറിഞ്ഞു പയ്യൻ അമേരികയിൽ ആണ്. നല്ല ബന്ധം ആണ് എന്നൊക്കെ . പക്ഷെ അമേരിക്ക   എന്ന് കേട്ടതോടു കൂടി എന്റെ മനസ്സിൽ വല്ലാത്തആധി  ആയി. ഇത് വരെ വീട്ടിൽ നിന്നും മാറി നിനിട്ടില്ല  . ഹോസ്റ്റലിൽ പോലും പോയി നിന്ന് പഠിച്ചിട്ടില എന്തിനും ഏതിനും അമ്മ കൂടിനു വേണം . ഇപ്പോഴും മുടിയിൽ എണ്ണ തേച്ചു പിടിപ്പികുനത് അമ്മയാണ്. അപ്പോൾ ഇതെല്ലം വിട്ടിട്ടു അമേരികയിലേക്ക് പോകുക. അതും അത്രയും ദൂരെ അച്ഛന്റെയും അമ്മയുടെയും സഹായം ഇല്ലാതെ. ശരിക്കും ഞാൻ ഒരു മടിച്ചി യാണ് അമ്മ പറയും പോലെ ഒരു പേപ്പർ കണ്ടാൽ പോലും അവൾ സ്വയം പറക്കി കളയുകയില്ല . അതും അവളോടു പറയണം. പറഞ്ഞാലോ ആ ഒരു കഷ്ണം മാത്രം എടുത്തു കളയും. അതിനപ്പുറം ഇല്ലേ ഇല്ല. ഇത് പോലൊരു മടിച്ചി കോത . അനിയത്തിയും  പ്രായ മായി വരുകയാണ് . അത് കൊണ്ട് തന്നെ എന്റെ വിവാഹം വച്ചു താമസിപ്പികുവാൻ വീട്ട് കാർക്ക് താൽപര്യം ഉണ്ടായിരുരുന്നില്ല

വിവാഹ നിശ്ചയത്തിനു വിജയ്‌ വന്നില്ല. എന്റെ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടു എന്നും വിജയ്‌ ചേച്ചിയോട് പറഞ്ഞിരുന്നു. അങ്ങനെ ഞങൾ തമ്മിൽ കാണാതെ വിവാഹ നിശയം നടന്നു . വിവാഹ  നിശ്ചയതിനു ശേഷം വിജയ്‌ എന്നെ ഇടക്കിടെ ഫോണ്‍ ചെയുംമായിരുന്നു. അല്പം നെർവസ് ആയ ഞാൻ വിജയിനോട് സംസാരിക്കുവാൻ ഒരു വിമുഘത കാണിച്ചിരുന്നു ആദ്യമൊക്കെ. എനിക്ക് അങ്ങനെ വർത്തമാനം പറയുവാനും അറിയിലായിരുന്നു.ജീവിതത്തിൽ ഒരിക്കലും ഞാൻ പ്രണയിച്ചിട്ടില്ല . കൂടുകാരികൾ പലപ്പോഴും പ്രണയകഥകൾ പറയുമ്പോഴും എനികെന്തോ അതോകെ കേള്കുനത് പോലും പേടി ആയിരുന്നു. പിന്നെ ഞാൻ പഠിച്ചത് ഗേൾസ് കോളേജിൽ ആയിരുന്നു. അതുകൊണ്ട് പ്രേമവും പ്രേമ ലേഖനവും ഒരു പരിധി വരെ എനിക്ക് അപരിചിതം ആയിരുന്നു. വിജയ്‌ വിളിക്കും പോൾ  ഫോണ്‍ എടുകുന്നത് അനിയത്തി ആണെങ്കിൽ അവൾ എന്നെകൾ കൂടുത്തൽ വിശേഷങ്ങൾ ചോദിക്കുമായിരുന്നു. ഒരു മടിയും ഇല്ലാതെ  ചേട്ടാ , ചേട്ടാ എന്ന് അവൾ വിളിച്ചു സംസാരികുമ്പോൾ എനിക്ക് എന്തോ ഒരു അപരിചിതം  അനുഭവ പെട്ടി രുന്നു വിവാഹത്തിന് രണ്ടു ദിവസം മുമ്പാണ് വിജയ്‌ അമേരിക്കയിൽ നിന്നും വരുനത്‌. അന്ന് വൈകുനേരം തന്നെ ഏതോ ഒരു കൂട്ടു കാരനും ഒത്തു എന്നെ കാണുവാൻ വന്നു .  അന്നാണ് ആദ്യമായി തമ്മിൽ കാണുന്നത് . നാടിൻ പുറത്തെ സ്കൂളിൽ പഠിച്ച എനിക്ക് വിജയുമയി സംസാരികുപോൾ എന്തോ ഒരു അപകര്ഷത ബോധം ഉടലെടുത്തിരുന്നു.
വിജയ്‌ പഠിച്ചതും വളർനതും  ബോംബയിൽ ആയിരുന്നു. അത്  കൊണ്ട് തന്നെ മലയാളതെകാൾ  വിജയിക്ക് കൂടുത്തൽ വഴുങ്ങനത് ഹിന്ദിയും ,ഇൻഗ്ലി ഷും ആയിരുന്നു. ഹിന്ദി എനിക്ക് ഒട്ടും വഴങ്ങില്ല.  ഇങ്ങ്ലിഷും കഷ്ടിയാണ്‌ .  അതുകൊണ്ട് തന്നെ ഇടക്കൊക്കെ വിജയുടെ സംസാരം മലയാളത്തിൽ നിന്നും വഴുതി ഇൻഗ്ലി ഷി ലെക്കാകും . ഇംഗ്ലീഷ് കേട്ടാൽ മനസിലാകും എന്നല്ലാതെ തുടർച്ചായി സംസാരികുവൻ ഞാൻ ശീലിചിട്ടുണ്ടയിരുനില്ല . അത് കൊണ്ട് തന്നെ എനിക്ക് കുറച്ചു ചമ്മലും ഉണ്ടായിരുന്നു.   രണ്ടു ദിനം കഴിഞ്ഞു ഞങ്ങളുടെ  വിവാഹം നടന്നു.

വിവാഹം കഴിഞ ദിനം വിജയുടെ വീട്ടിലേക്ക് ഞാൻ പോയി. അകെ ഒറ്റപെട്ട പോലെ  തോന്നി എനിക്ക്. വിജയുടെ ചേച്ചി അന്ന് വന്നിട്ട് കുറച്ചു സംസാരിച്ചു.എങ്ങനെ വിജയിനോട് പേരു മാറണം എന്നൊക്കെ  അവർ പറഞ്ഞു തന്നു. എനികൂ ആകെ  വല്ലായ്ക . വേറെ വീട്. അറിയാത്ത ആളുകൾ , പരിചിതം അല്ലാത്ത  ചുറ്റുപാടുകൾ . രാത്രി തനിച്ചു ഒറ്റയ്ക്ക് ആ വലിയ ബെഡ് റൂമിൽ ഞാൻ ഇരുന്നു. വല്ലാത്ത ഒരു മടുപ്പും കുറച്ചൊക്കെ അസ്വസ്ഥതയും എനിക്ക് അനുഭവപെട്ടു . അമ്മയും അച്ഛനും ഇല്ലാതെ ഒരന്യ വീട്ടിൽ , ഇനി ഇതാണ് എന്റെ വീട് എന്ന് മനസിനെ പാക പെടുത്തുവാൻ ഞാൻ ശ്രമിച്ചു.

 എന്റെ വല്ലായ്മ കണ്ടിട്ടാകാം   അന്ന് രാത്രി വിജയ്‌ എന്നോടു പറഞ്ഞു ,

'ഐ നോ ഇന്ദിരാ ഇറ്റ്‌ ഈസ്‌ ഖുയട്  ഡിഫി കൽടു ഫോർ യു ലീവിങ്ങ് യുവർ പാരന്റ്സ് ആൻഡ്‌ കമിംഗ് അൾ     ദ വേ എലോങ്ങ്‌ വിത്ത്‌ മി. ഐ റെസ്പ്ക്റ്റ് യുവർ ഫീലിങ്ങ്സ്‌ .  വി ഹാവ്  റ്റു സ്റ്റാർട്ട്‌ എ ന്യൂ ലൈഫ് ഫ്രം റ്റുനൈറ്റ്‌ . ഐ വിൽ നെവെർ  ഡു എനി തിങ്ങ് ദാറ്റ്‌ വിൽ ഹർട്ട്  യു .'

പിന്നെ എന്റെ കൈവിരലിൽ  പിടിച്ചു കണ്ണിൽ നോക്കി വിജയ്‌ പറഞ്ഞു ഐ അം    ലക്കി റ്റു ഹാവ് സച് എ  ബ്യുടിഫുൾ ലൈഫ്   പാർട്ന്ർ . അത് വരെ യുള്ള എന്റെ പരിഭ്രമം എല്ലാം വിജയുടെ ആ വാക്കുകളിൽ അലിഞ്ഞു പോയി. അന്ന് രാത്രി ഒരു പാടു സംസാരിച്ച ശേഷം , വിജയ്‌ ഉറങ്ങിയ ശേഷമാണ് ഞാൻ ഉറങ്ങിയത്. വിജയിനെ കുറിച്ചുളള  മുൻ വിധികൾ മനസ്സിൽ നിന്നും മാഞ്ഞ പോലെ തോന്നി.

 ഉറങ്ങാൻ തുടങ്ങുനതിനു മുമ്പ് ഞാൻ അമ്മുമ്മ പറഞ്ഞ വാക്കുകൾ വിജയിനോട് പറഞ്ഞിരുന്നു. ദീർഖ സുമൻഗലി  യോഗം ഉണ്ടാകുവാൻ മുന്ന് ദിവസം വിവാഹ ശേഷവും കന്യകായി ഇരിക്കണം  എന്ന്. തിരിച്ചു വീട്ടിൽ വന്നു ഭർത്താവും ഒത്തു  കാവിലെ ദേവി ക്ഷേത്രത്തിൽ വന്ന ദേവിയെ തൊഴുത്‌ വ്രത ശുദ്ധി യോടെ  വേണം വിവാഹ ബന്ധം ആരംഭിക്കുവാൻ എന്ന്.

അപ്പോൾ വിജയ്‌ പറഞ്ഞു എന്തൊക്കെ ആചാരങ്ങൾ  ബൈ ദ വേ കിസ്സ്സ്  ആർ ഇൻക്ലുഡട് .എന്റെ ചുണ്ടിൽ   ഒരു ചിരി വിടർന്നു .   തിരിഞ്ഞു നോക്കുമ്പോൾ ഒരു കുട്ടിയെ പോലെ ഉറങ്ങുന്ന വിജയ്‌..


ഇരുപത്തി അഞ്ചു വർഷങ്ങൾ . ഇപ്പോൾ  ഓർക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോനുന്നു. അടുത്ത ആഴ്ച എന്റെ മൂത്ത മകളുടെ വിവാഹം ആണ് . പയ്യൻ  ഗൾഫിൽ ആണ്. എന്നെ പോലെ തന്നെ ഒരു തൊട്ടാ വാടി പെണ്ണാണ്‌ അവളും . അവളുടെ മനസിലും പരിഭ്രമവും , പേടിയും ഉണ്ട്. അമ്മയെ വിട്ടു പിരിയുവാൻ ഉള്ള മടി അവൾക്കും ഉണ്ട്. പക്ഷെ ഇപ്പോൾ എന്റെ മനസിലെ പ്രാർത്ഥന വിജയിനെ പോലെ തന്നെ ഭാര്യയെ മനസിലാകുന്ന ഒരു ഭർത്താവിനെ തന്നെ അവൾക്കും ലഭിക്കണേ എന്നാണ്.



2013, നവംബർ 22, വെള്ളിയാഴ്‌ച

അച്ഛൻടെ മകൾ (കഥ)




രാത്രി ഏറെ ആയിട്ടും മായയുടെ മുറിയിൽ വെളിച്ചം ഉണ്ടായിരുന്നു . അവൾ രാത്രി ഭക്ഷണം വേണ്ട എന്ന് പറഞ്ഞു ഉറങ്ങാൻ പോയതാണ്. മാനസികമായി അലട്ടുന്ന എന്തോ അവളുടെ മനസ്സിൽ ഉണ്ടെന്നു തോന്നുന്നു. അയാൾ കിടക്കയിൽ നിന്നും എഴുനേറ്റു അവളുടെ മുറിയിലേക്ക് ചെന്നു . അവൾ മേശപുറത്ത്‌ തല വച്ച് വെറുതെ കിടക്കുകയാണ്. കണ്ണുകൾ കലങ്ങിയിട്ടുണ്ട്. ഇത്രയും നേരം അവൾ കരയുകയായിരുന്നോ ? അയാൾ പുറകിൽ നില്ക്കു്നത് അവൾ അറിഞ്ഞില്ല എന്ന് തോന്നി.പുറകെ നിന്ന് പതിയെ അയാൾ വിളിച്ചു . മായേ ?  അവൾ വിളി കേട്ടില്ല . അവൾ ഈ ലോകത്ത് അല്ല എന്ന് തോന്നി. അവളുടെ തലമുടിയിൽ അയാൾ ആർദ്രമായി തൊട്ടു. അവൾ പതിയെ തല തിരിച്ചു. എന്ത് പറ്റി , മോളു?  അയാൾ അവളുടെ കവിളിൽ തൊട്ടുകൊണ്ട്‌ ചോദിച്ചു.

ഡാഡ്  യു ആർ റൈറ്റ് .  ഐ  ബ്രോക്ക് അപ്പ്‌ വിത്ത്‌ ഹിം ഡാഡ് അവൾ പതിയെ പറഞ്ഞു .  അയാൾ ഇതൊരിക്കലും പ്രതീക്ഷിചിരുന്നില്ല. വീണ്ടും അവളുടെ കണ്ണിൽ വെള്ളം നിറഞ്ഞു. കരയുന്ന മോളെ ചേർത്ത്    പിടിച്ചു അയാൾ അവളെ അശ്വസിപ്പികുവ്വാൻ ശ്രമിച്ചു.  വിനോദിനെ വ്യക്തി പരമായി അയാൾക്ക്  അത്ര ഇഷ്ടമല്ല. പങ്ക്   സ്റ്റൈലിൽ ഉള്ള   തലമുടിയും , ലോ വേസ്റ്റ് ജീൻസും   , പിന്നെ ആടിൻ താടിയെ ഓർമിപ്പികുന്ന  ഊശാൻ താടിയും ഒക്കെ ആയി ഒരു വൃത്തികെട്ട രൂപം  . ഈ വാർത്ത‍ അയാളിൽ സന്തോഷം   ജനിപ്പികെണ്ടാതാണ്. മായ ഇപ്പോൾ അയാളുടെ കൈ വിരൽ തുമ്പ് പിടിച്ചു നടക്കുന്ന കൊച്ചു കുട്ടിയൊന്നുമല്ല. അവളുടെ തിരുമാനം പ്രാവർത്തികം ആകുവാന്നുള്ള പ്രാപ്തിയും തന്റേടവും  അവൾക്കു ഉണ്ട്. പക്ഷെ മായയുടെ കണ്ണ് നനഞ്ഞാൽ  അയാളുടെ നെഞ്ച് പിടയും. അയാൾ ജീവികുന്നതു തന്നെ മായക്ക്‌ വേണ്ടി യാണ്.

ഓക്കേ, മായ   കാം ഡൌണ്‍ . എന്ത് സംഭവിച്ചു . അയാൾ ചോദിച്ചു . ഹി ഈസ്‌ ഇഗനോറിംഗ്  മി.  ഐ തിങ്ക്‌ ഹി ഈസ്‌ ഗോയിംഗ് എറൌണ്ട് വിത്ത്‌  സം വണ്‍ എൽസ്.    അപ്പോൾ അതാണ് കാര്യം. അയാൾ മനസ്സിൽ ഓർത്തു . പിന്നെ പറഞ്ഞു കൂൾ ബേബി , ഇറ്റ്‌'സ്  ടൈം റ്റു സ്ലീപ്‌ , നാളെ നിനക്ക് ഓഫീസിൽ പോകേണ്ടതല്ലേ . നമുക്ക് വഴി കണ്ടെത്താം. ഡോണ്‍'ട  വറി , ഐ അം വിത്ത്‌ യു ബേബി. സോറി ഡാഡ്, ഐ ഡിടണ്‍'റ്റ് ലിസൻ റ്റു  യു. അവൾ വീണ്ടും കരയുവാൻ ആരംഭിച്ചു.സാരമില്ല മോളു അയാൾ അവളെ   ആശ്വസിപ്പികുവാൻ ശ്രമിച്ചു. നമുക്ക് നാളെ സംസാരിക്കാം . ഇപ്പോൾ നിനക്ക് ഉറക്കം ആവശ്യമാണ് . അയാൾ ലൈറ്റ് അണച്ച് വാതിൽ ചാരി അയാളുടെ മുറിയിലേക്ക് പോയി.

പിറ്റേന്ന് രാവിലെ ഒന്നും സംഭാവികത്തത് പോലെ അവൾ അയാൾകുള്ള ബ്രേക്ക്‌ ഫാസ്റ്റ് പ്രീ പ്പയർ ചെയ്തിട്ട് ഓഫീസിലേക്ക് പോയി. വൈകുന്നേരം തിരിച്ചു വന്നപ്പോൾ അവൾ പറഞ്ഞു ഡാഡി , ഐ വാണ്ട്‌ ടോ ടോക്ക് റ്റു  യു. അയാൾ അവളെ ചോദ്യ ഭാവത്തിൽ നോക്കി.

അവൾ പറഞ്ഞു തുടങ്ങി. ഇന്ന് വിനോദ് ഓഫീസിൽ വച്ച് അപ്പോല്ജി പറഞ്ഞു. നീ എന്ത് പറഞ്ഞു . അയാൾ ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. ഐ ഡോന്റ്    വാണ്ട്‌ റ്റു റിപ്പീറ്റ് മൈ മിസ്‌ടേക്ക് എഗൈൻ . പക്ഷെ അവളുടെ ശബ്ദത്തിനു ഒരു ഇടർച്ച യുണ്ടായിരുന്നു.  അയാൾ ചോദിച്ചു , മായ ഡു യു സ്റ്റിൽ ലവ് ഹിം ?

ഐ അം നോട്  ഷുവർ ഡാഡ് . അവൾ പറഞ്ഞു . മെയ്‌ ബി ഷി മൈറ്റ് ഹാവ് ഡിച്ചട്‌  ഹിം . അവൾ പറഞ്ഞു. അയാൾ ചോദിച്ചു സൊ വാട്ട്‌ യു   ഡിസ്യ്ട്? അവൾ ചുണ്ട് കോറി യിട്ട് പറഞ്ഞു . ഐ ഡോണ്‍'ട്  നോ ഡാഡ് .  അയാള്ക്ക് അറിയാമായിരുന്നു അത്ര പെട്ടനൊന്നും അവൾക്കു വിനോദിനെ മറക്കുവാൻ ആവില്ല എന്ന്.

ഒരു   നിമിഷത്തെ മൌനത്തിനു ശേഷം അയാൾ പറഞ്ഞു . നാളെ നീ അവനോടു സംസാരിക്കണം. അവനു  പറയുവാൻ ഉള്ളത്  ക്ഷമയോടെ കേൾക്കണം . അവൾ ചോദ്യ ഭാവത്താൽ അച്ഛനെ നോക്കി. അയാൾ തുടർന്നു . ഒരു പക്ഷെ അവൻ ഒരവസരം  അർഹിക്കുന്നു വെങ്കിലൊ . നീയായിട്ടു അത് കാണാതെ പോകരത് . ഇല്ലെങ്കിൽ  ചിലപ്പോൾ ആ നീറ്റൽ നിന്നെ ജീവിതം മുഴുവനും എരിഞ്ഞു കൊണ്ടേയിരിക്കും. അവളുടെ കണ്ണിൽ പ്രകാശം  വിടരുന്നത് അയാൾ കണ്ടു. അവൾ ചോദിച്ചു ഇത് വർക്ക്‌ ഔട്ട്‌ ആകുമോ?. ഷുവർ  അയാൾ പുഞ്ചിരിയോടെ പറഞ്ഞു. താങ്ക്സ്   ഡാഡ്  അവൾ അയാളുടെ കൈ പിടിച്ചു.  ഐ വാസ് സ്കേയർഡ   ടു  ഡിസ്ക്സ്‌ ദിസ്‌ വിത്ത്‌ യു. ബട്ട്‌    നൗ ഐ അം ഹാപ്പി  അച്ഛാ. അപൂർവമായി മാത്രമാണ് അവൾ അച്ഛാ എന്ന് വിളിക്കരുളത്.   ഹൌ   ഡു യു നോ ആൾ  ദിസ്‌ ? അവൾ ചെറിയ കുട്ടിയെ പോലെ ചോദിച്ചു.

അയാൾ പറഞ്ഞു , വെൽ , എക്സ്‌പീരിയന്സ് . വെൻ യു ബികം ഓൾഡ്‌ , യു ബി മോർ മെചൂർ . അത് പറഞ്ഞു അയാൾ അയാളുടെ മുറിയിലേക്ക് പോയി.

അയാൾ കസേരയിലേക്ക് ചാഞ്ഞു .അന്നവൾ കരഞ്ഞു പറഞ്ഞിട്ടും അയാളുടെ ഈഗോ അയാളെ തോല്പിച്ചു കളഞ്ഞിരുന്നു. കാല് പിടിച്ചു മാപ്പ് അപേക്ഷിചിടും അയാൾ കുലുങ്ങിയില്ല . അവളുടെ ചെറിയ ഒരു തെറ്റ് ക്ഷമികുവാൻ അയളിലെ പൌരുഷം അനുവദിച്ചില്ല .  ഓഫീസിൽ നിന്നും തിരിച്ചു വന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നില്കുന്ന വീണയെ ആണ്. മായയെ ഓർക്കാൻ വീണയും , വീണയെ മനസിലാകുവാൻ ആയാളും ശ്രമിച്ചില്ല .

അയാൾ കാരണം മായക്ക്‌  നഷ്ടപെട്ടത് സ്വന്തം അമ്മയെ യാണ് .അന്ന് വീണ പറഞ്ഞത് കേട്ടിരുന്നു എങ്കിലോ?  ഇനിയും ഒരു നഷ്ടം കൂടി മായക്ക്‌  കൊടുക്കുവാൻ അയാൾ ആഗ്രഹികുന്നില്ല .  വീണ അയാളെ നോകുന്നത് പോലെ തോന്നി. ഭിത്തിയിൽ ഫ്രെയിം ചെയ്ത മനോഹരമായ ചിരികുന്ന വീണയുടെ  ഫോട്ടോ. ഐ അം സോറി വീണ, അയാൾ അവളെ നോക്കി പറഞ്ഞു.

എനികറിയാം വിനോദിനെ അത്ര പെട്ടന്ന് അവൾക്കു മറക്കുവാൻ സാധികില്ല എന്ന്. ഒരു പക്ഷെ എനിക്ക് വേണ്ടി അവൾ ആ സാഹസത്തിനു തുനിഞ്ഞേക്കും.  ഞാൻ അവളുടെ കൂടെ തന്നെ നില്കുവാൻ അല്ലെ നീയും നീ ആശിക്കുനത്.  അന്ന്  ഞാൻ ചെയ്ത് തെറ്റ്  തല്ലി  കെടുത്തിയത് നമ്മുടെ ജീവിതം തന്നെ അല്ലെ? എനിക്കറിയാം അവളുടെ സന്തോഷം അതല്ലേ നീയും ആഗ്രഹികുനത്. ഇപ്പോൾ അത് തന്നെയാണ്‌ എന്റെയും സന്തോഷം.  ഇനി അവളെ ദുഖിപ്പി ക്കുവാൻ ഞാൻ അനുവദിക്കില്ല .    ദിസ്‌  ഈസ്‌ മൈ പ്രോമിസ്   റ്റു യു വീണ.  നമുക്ക് ഇത് അങ്ങ്  നടത്തി കൊടുക്കാം  അല്ലെ ?  വീണയോടായി അയാൾ ചോദിച്ചു

 തുറന്നിട്ട ജനാലയിലൂടെ തഴുകുന്ന കുളിർ കാറ്റിൽ വീണയുടെ സമ്മതം അയാൾ  കേട്ടു .



2013, നവംബർ 14, വ്യാഴാഴ്‌ച

ഊതി കാച്ചിയ പോന്ന് (കഥ)



ഭാരതം കണ്ട എക്കാലതെയും  മികച്ച ക്രിക്കറ്റ്‌ ബാറ്സ്മന്റെ അവസാനത്തെ വേദി അത് ഇന്നാണ് ടി വി യിൽ കമൻട്രെറ്റർ ശബ്ദം മുഴുങ്ങി കൊണ്ടേ ഇരുന്നു     ടിക്ക്‌റ്റുകൾ മുഴുവനും വിട്ടഴിഞ്ഞിരിക്കുന്നു. വിജയ കൊടുമുടിയിലേക്ക് ഏകനായി ഇന്ത്യയെ നയിച്ച വീര യോദ്ധാവിനെ പോലെ എത്രോയോ മത്സരങ്ങൾ . തോക്കിൽ നിന്നും വെടിയുണ്ടകൾ ഉതിർത്തു ശത്രു രാജ്യത്തെ കീഴ്പെടുത്തിയ വീര സ്യ്യ്നികനെ പോലെ എത്രോയോ ഷൊട്ടുകളി ലൂടെ ബൌലെർ മാരുടെ വീര്യം കെടുത്തിയ ബാറ്റ്സ് മാൻ. അനുകരികുവാൻ   കഴിയാത്ത് ശൈലി. എത്രായിരം ഷോട്സ്, ലെഗ് ഗ്ലാന്സും,ഓണ്‍ ഡ്രൈവും , ലേറ്റ്  കട്ടും,  സ്ട്രെയിറ്റ് ഡ്രൈവും അങ്ങനെ  എത്ര എത്ര .  സ്പിനിനെയും പേ സിനെയും ഒരേ പോലെ ആധികാരികമായി ആക്രമിച്ചു കളിക്കുന്ന ഏക ബാറ്റ്സ് മാൻ .യവന സുന്ദരി മാരുടെ  നൃത്ത ചുവടുകളോടെ ക്രീസിൽ നിന്നും സ്റ്റെപ് ഔട്ട്‌ ചെയ്തു പന്ത് സിക്സെർ പറത്തുന്ന  അമാനുഷികൻ . അങ്ങനെ എന്തൊക്കെയോ കമൻട്രെറ്റർ പറഞ്ഞു കൊണ്ടേ ഇരുന്നു. ശരിയാണ് രാജ്യം ഇത് പോലൊരു വിട വാങ്ങൽ ചടങ്ങിനു സാക്ഷ്യം വഹിചിടുണ്ടാകില്ല. ഇത് പോലെ ഒരു വേദിയും ലോകത്തിലെ ഒരു ബാറ്റ്സ് മാനും ലഭിചിടുണ്ടാകില. ക്രികെറ്റ് ഇന്ന് വെറും വിനോദ ഉപാധി അല്ല.  കോര്പരെടുകല്കും , പരസ്യ് ക്മ്പനികല്ക്കും , ചാനലുകള്ക്കും പണം  വരുന്ന കുപ്പിയിൽ നിന്നും തുറന്നു വിട്ട ഭൂതം ആണ് . അയാൾ മടുപ്പോടെ ടി വി ഓഫ്‌ ചെയ്തു.


ഇപ്പോൾ അയാളാണ് ആ ഫ്ലാറ്റിന്റെ കാവൽ ക്കാരൻ . മകനും മരുമകളും ജോലിക്ക് പോയാൽ പിന്നെ അയാളുടെ ഏകാന്തതയ്ക്ക് കൂട്ട് ടി. വി മാത്രമാണ്. ഭവാനി മരിച്ചതിൽ പിന്നെ  മകൻ നിര്ബന്ധിച്ചു അയാളെ ഈ ഫ്ലാടിലേക്ക് കൂടി കൊണ്ടുവന്നത്. ആ ചെറിയ ഫ്ലാറ്റിൽ  അയാളെ ഒറ്റയ്ക്ക് വിട്ടു പോരുവാൻ മകനും മരു  മകള്ക്കും മടി ആയിരുന്നു. അങ്ങനെയാണ് അയാൾ ബോംബയിൽ നിന്നും മദിരാശിയിലേക്ക് പറിച്ചു മാറ്റ  പെട്ടത്.ഉച്ചക്ക് ഒന്നരയോടെ അയാളുടെ കൊച്ചു മകൻ സ്കൂളിൽ നിന്നും വരും . പിന്നെ അയാൾക്ക് അവന്റെ കൂടെ കളിക്കാം , ഹോം വർക്ക്‌ ചെയിക്കം . സമയം അങ്ങനെ പൊക്കോളും. കൊച്ചു മകന് നുടില്സ്അയാൾ  ഉണ്ടാക്കി കൊടുക്കും  . മരുമകൾ ചെയ്തു പോകുമെങ്കിലും അയാളാണ് പറഞ്ഞത് അത് വേണ്ട എന്ന് അവനു ചൂടോടെ ഭക്ഷണം കൊടുക്കാമല്ലോ. ഫ്ലാറ്റിന്റെ താഴെ ഗോപാലിന്റെ കട യുണ്ട്. അത്യാവശ്യ  സാമഗ്രികൾ എല്ലാം അവിടെ തന്നെ കിട്ടും. അയാൾ താഴേക്ക് പോയി നുടില്സും , പിന്നെ അജയിന് വൈകുനേരം കഴിക്കുവാനും ഉള്ള ബിസ്കറ്റും മേടിച്ചു. പ്ലാസ്റിക് നിർമാർജന കല മായതിനാൽ ഇപ്പോൾ പഴയ പോലെ പേപ്പറിൽ പൊതിഞ്ഞാണ് ഗോപാൽ സാധനങ്ങൾ തരുന്നത്.  നൂടില്സ് അജയ് വന്ന ശേഷം ഉണ്ടാകിയാൽ മതി. അയാൾ ബിസ്ക്ട്ടു ടിന്നിലേക്ക് പകർത്തുമ്പോൾ ആണ് ആ വാർത്ത‍ കണ്ടത്. പഴയ ഒരു  ബ്ലാക്ക്‌ ന് വൈറ്റ്  ഫോട്ടോ.നാലഞ്ചു കോളത്തിലെ ഒരു ചെറിയ ചരമ കുറിപ്പ്.

അയാൾ ആ പഴയ  പേപ്പർ കഷ്ണവുമായി സോഫയിൽ ചെന്നിരുന്നു. അയാളുടെ ഓർമ്മകൾ അയാളെ അന്ധെര്യിലുള്ള പഴയ മഫതലാൽ ബിൽഡിങ്ങിൽ എത്തിച്ചു. അയാള്ക്ക് അവിടെ  അക്കൌണ്ടിംഗ്  സെക്ഷനിൽ ആയിരുന്നു ജോലി. അവിടെ വച്ചാണ് അയാൾ വിശ്വാസ് ഗോമുഘിനെ പരിചയ പെടുനത്. ഏഴെട്ടു വർഷം ഒരു മിച്ചു ജോലി ചെയ്തു. ക്രികറ്റ് വിശ്വസിന്റെ ഹൃദയത്തിൽ അലിഞ്ഞു ചേർനിരുന്നു . മഫതലാൽ ക്രികറ്റ് ടീമിന്റെ കാപ്ടൻ ആയിരുന്നു അയാൾ . പെട്ടെന്നു അയാൾ എടുത്ത് ആ തിരുമാനം എല്ലാവരെയും ഞെട്ടിച്ചു. ഒരു സുപ്രഭാതത്തിൽ അയാൾ രാജി കത്ത് നല്കി. ഒരു ക്രികറ്റ് കൊച്ച ആകുവാൻ ആഗ്രഹികുന്നു എന്ന് പറഞ്ഞപോൾ ചിലര് അയാൾക്ക് ഭ്രാന്താണ് എന്ന് വരെ പറഞ്ഞു. അന്നത്തെ ഏറ്റവും വലിയ വസ്ത്ര വ്യാപാര കമ്പനിയായ    മഫതലാലി ലെ ജോലി ഉപേക്ഷിച്ചു ക്രികറ്റ് കോച് ആകുവാൻ പോകുക. ആര്ക്കും ഭ്രാന്തെന്ന് തോനുന്ന പ്രവർത്തി . അതെ വിശ്വസിനു ക്രികറ്റ് ഭ്രാന്ത്‌ തന്നെ ആയിരുന്നു. പിന്നെ അയാളെ കാണുനത്തു നാലഞ്ചു വർഷങ്ങൾക്കു ശേഷം ജിം ഖാന ഗ്രൗണ്ടിൽ വച്ചാണ്. നാലഞ്ചു കുട്ടികള്ക്ക് ബാറ്റിംഗ് ടിപ്സ് പറഞ്ഞു കൊടുക്കുന്നു. ആ നാലഞ്ചു വർഷം കൊണ്ടയാൾ വല്ലാതെ മാറിയിരുന്നു. മുടി   മുഴുവനും പോയി കഷണ്ടി ആയ ഒരു രൂപം. എനിക്ക് തോന്നി അയാൾ എടുത്ത ഏറ്റവും മണ്ടത്തരമായ തിരുമാനം ആയിരുന്നു അയാളുടെ അന്നത്തെ രാജി എന്ന്. ഞാൻ വിശ്വസിനോടു ചോദിച്ചു ഈ പീക്കിരി  കുട്ടികൾക്ക് ട്രെയിനിംഗ് കൊടുക്കുവനാണോ നീ രാജി വച്ചത്. അപ്പോൾ അവൻ എന്നോടു പറഞ്ഞത് ഇന്നും ഓര്ക്കുന്നു. നീ ആ പയ്യനെ കണ്ടോ. നെറ്റിൽ പ്രക്റ്റിസ് ചെയുന്ന ഒരു കൊച്ചു പയ്യൻ , ഏറിയാൽ ഒരു പത്തു പന്ത്രണ്ടു വയസ്സ് തോന്നിക്കും. നോക്കികോളു അവൻ  നാളെയുടെ താരം ആണ്. കടലിൽ ഏറെ  മുങ്ങി തപ്പിയാൽ മാത്രമേ നമുക്ക് യഥാർത്ഥ  മുത്തും പവിഴവും കിട്ടുകയുള്ളൂ. അത് അല്പം കഠിനകരമായ ജോലി തന്നെയാണ് . എന്റെ തലവര മാറ്റാൻ പോകുന്ന ജാതകം ആണ് ഈ പയ്യന്റെതെന്നു. കുറച്ചു നേരം അവന്റെ കളി വീക്ഷിച്ച ശേഷം ഞാൻ തിരിച്ചു പോയി.

വിശ്വസിന്റെ പ്രവചനം സത്യമായി. ആ പയ്യൻ ജൂനിയർ  ലെവലിലീകും , പിന്നെ സ്റ്റേറ്റ് ടീമിലേക്കും തിരഞ്ഞെടുക്കാ പെട്ടു . ഏറെ താമസിയാതെ തന്നെ ഇന്ത്യൻ കുപ്പായം ധരിക്കുന്ന് ഏറ്റയും പ്രായം കുറഞ്ഞ  ക്രിക്കട്ടറൂമായി . പിന്നെ അവനെ ഏറ്റെടുക്കുവാൻ ഒരു പാടു ആളുകൾ ഉണ്ടായി. അവൻ സ്വന്തം തലവര മാറ്റി എഴുതി. ആരും അറിയാതെ തന്റെ ഒറ്റ മുറി ഫ്ലാറ്റിൽ കാലം കഴിചു കൂടുവാനായിരിക്കും വിശ്വസിന്റെ വിധി.

 പക്ഷെ അവന്റെ മരണം പോലും താൻ അറിഞ്ഞില്ല. ഒരു  മീഡിയയും ആ മരണ വാർത്ത‍ ചർച്ച വിഷയമാക്കിയില്ല. അവൻ കണ്ടെടുത്ത ആ  താരമാണ് ഇന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി ഇരിക്കുനത്.  നന്ദി കേടിന്റെയും നെറി കേടിന്റെയും കഥകൾ മെനയുന്ന ഈ കാലത്ത് വിശ്വസിനെ തേടി ഒരു പുരസ്കാരവും ചെന്നെത്തിയില്ല . അവാർഡും , പദ്മ ഭൂഷനും മേടിച്ച കോടീശ്വരനായ  പ്രിയ താരവും  തന്റെ ആദ്യ ഗുരുവിനെ വിസ്മരിചിടുണ്ടാകണം .

എല്ലാം എളുപത്തിൽ  മറകുന്ന കാലവും വിശ്വസിനെ മറന്നു . ഊതി കാചിയെടുത്ത പൊന്നിന്റെ പിറകെ പോകുമ്പോൾ അതുണ്ടാക്കിയ തട്ടാനെ ആരു ഓർക്കാൻ?.



















2013, നവംബർ 9, ശനിയാഴ്‌ച

ടാക്സി (കഥ)



ദുബായ്  - മസ്‌കറ്റ്  വിമാനം  എയർപോർട്ടിൽ ലാൻഡ്‌  ചെയ്തു  എന്ന  അറിയിപ്പ് കിട്ടിയ ശേഷവും എനിക്ക് എയർപോർട്ടിൽ  കാത്തു നിൽക്കേണ്ടി വന്നു. ഏറെനേരം കഴിഞ്ഞിട്ടാണ്  അശ്വതി  ട്രോളി  ബാഗും തള്ളി പുറത്തേക്കു വന്നത്. രണ്ടുദിവസത്തെ ട്രെയിനിങ്ങിനായി ദുബായിലേക്ക് പോയതായിരുന്നു അവൾ . ആദ്യമായിട്ടാണ് ഒറ്റയ്ക്ക് ദുബായിൽ പോകുന്നത് . അതിന്റെ  പിരിമുറുക്കം അവളിൽ ഉണ്ടായിരുന്നു. പിന്നെ താൻ തന്നെയാണ് അവൾക്കു ധൈര്യം കൊടുത്തത് . നല്ലൊരു അവസരം കിട്ടിയിട്ട് അത് വേണ്ട എന്ന് വച്ചാൽ പിന്നെ അതോർത്തു  ദുഖിക്കുവാൻ ഇടയാകും .  ഒന്ന് പൊക്കി വിട്ടാൽ മതി , പിന്നെ പട്ടം പോലെ അവൾ പറന്നുകൊള്ളും എന്ന്  എനിക്ക് നന്നായി അറിയാം.  മനസില്ലാമനസോടെയാണെങ്കിലും ഇങ്ങനെയെല്ലാം പറഞ്ഞതുകൊണ്ടാണ് അശ്വതി   ദുബായിലേക്ക്  പോകുവാൻ  സമ്മതിച്ചത് . 
വന്ന പാടെ അവൾ ചോദിച്ചു, ഒരു പാടു നേരമായോ കാത്തു നിൽകുന്നു , ഒന്നു മൂളിയ ശേഷം  ട്രോളി  ബാഗ്‌ തള്ളി ഞാൻ  നടന്നു. പിറകെ അവളും. കാറിൽ കയറിയശേഷം ഞാൻ  ചോദിച്ചു  'എങ്ങനെ യുണ്ടായിരുന്നു ട്രെയിനിംഗ്.'

' ബോറിംഗ് , നമുക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെ , പിന്നെ  കുറച്ചു പരത്തി  പറയുന്നു.  അവർക്കും എന്തെങ്കിലും  ചെയ്തു കാട്ടി  എന്ന് കാണിക്കേണ്ട  അത്രതന്നെ'  അവൾ പുറത്തേകാഴ്ചകൾ നോക്കി പറഞ്ഞു.

മുമ്പിൽ പോകുന്ന  വലിയ ലോറിയെ മറികടന്നശേഷം ഞാൻ  വീണ്ടും ചോദിച്ചു.

'ഹോട്ടൽ എങ്ങനെയുണ്ടായിരുന്നു?.  വേറെ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലല്ലോ  അല്ലെ?'

'നല്ല ഹോട്ടൽ, നല്ല ഫുഡ്‌ , അതൊക്കെ കൊള്ളം . '

' അപ്പൊ നീ മധുരം ശരിക്കും കഴിച്ചു കാണുമല്ലോ?. '  അവൾ ഒന്നും മിണ്ടിയില്ല.

' ഐസ് ക്രീം ആൻഡ്‌ ഡെസേർട്സ് '  കണ്ടപ്പോൾ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല' .ക്ഷമാപണ സ്വരത്താൽ അശ്വതി പറഞ്ഞു .

'ഷുഗർ പേഷ്യന്റ് ആണെന്ന് ഇടയ്ക്ക്  ഓർക്കുന്നത്  നല്ലതാണു .'  എന്റെ അനിഷ്ടം ഞാൻ അറിയിച്ചു .

അവൾ ഒന്നും മിണ്ടിയില്ല . വെറുതെ  സീറ്റിലേക്ക്  ആഴ്ന്നു കിടന്നു .  മൌനം മുറിച്ചു  കൊണ്ട് ഞാൻ ചോദിച്ചു  

'ട്രെയിനിംഗ്  വേറെ ഹോട്ടലിൽ അല്ലായിരുന്നോ?  അപ്പോൾ ടാക്സി  ഹോട്ടലിൽ നിന്നും അറേഞ്ച് ചെയ്തോ ?'

'അല്ല എനിക്ക് നല്ലൊരു ടാക്സിക്കാരനെ എയർപോർട്ടിൽ നിന്നും കിട്ടി. ഒരു കാസർഗോഡ്‌ മലയാളി.  പ്രകാശൻ . എന്നെ ഹോട്ടലിൽ ഡ്രോപ്പ് ചെയ്തു കഴിഞ്ഞപോൾ ഞാൻ അയാളോട് ചോദിച്ചു ,  നാളെ രാവിലെ ബർദുബായിൽ പോകണം . രാവിലെ ഒന്ന് പിക്ക് ചെയ്യാമോ എന്ന്. അയാൾ സമ്മതിച്ചു.  ഒൻപതു  മണിക്ക് അയാൾ  വരാം  എന്ന് പറഞ്ഞു.  ഗോപന്  എന്റെ സ്വഭാവം അറിയാമല്ലോ  എട്ടര വരെ  ഞാൻ മൂടി പുതച്ചു കിടക്കുകയായിരുന്നു. റിസപഷനിൽ നിന്നും  വിളി വന്നു ടാക്സി വന്നിടുണ്ട് എന്ന്. പിന്നെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുവാൻ പോലും സമയം കിട്ടിയില്ല. 

ഒൻപതുമണിയായപ്പോഴേക്കും ഞാൻ താഴെ ലോബിയിൽ ചെന്നു .   പ്രകാശൻ അവിടെ കാത്തു നില്പുണ്ടായിരുന്നു. പോകുന്ന വഴി അയാളോട് പറഞ്ഞു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചില്ല  എന്ന്. അയാൾ ബർ ദുബായിൽ ശരവണ ഭവൻ  റെസ്റ്റ്റൻറ്റിന്റെ മുമ്പിൽ കാർ നിറുത്തി.  അവിടെ നിന്ന് മസാല ദോശ കഴിച്ചു. പിന്നെ ട്രെയിനിംഗ് നടക്കുന്ന ഹോട്ടലിൽ ഡ്രോപ്പ് ചെയ്തു.  ഞാൻ പ്രകാശനോടു  ചോദിച്ചു വൈകുനേരം നാല് മണിക്ക് ഇവിടെ വന്നു ഒന്ന്  പിക്ക് ചെയ്യാമോ എന്ന്.  പ്രകാശൻ  മൊബൈൽ നബർ തന്നു. അബുദാബിക്ക് വല്ല ഓട്ടവും കിട്ടിയാൽ  വരുവാൻ ആവില്ല എന്ന്  പറഞ്ഞുവെങ്കിലും ഞാൻ വിളിച്ചപ്പോൾ നാലു മണിക്കുശേഷം അയാൾ ഹോട്ടലിൽ മുന്നിൽ വന്നു.'

 പോകുന്ന വഴി ഞാൻ പ്രകാശനോടായി  വെറുതെ വിശേഷം ചോദിച്ചു 
'നാട്ടിൽ എവിടെയാ  എന്ന്,  കാസർഗോഡ്  ജില്ലയിലെ ചെറുവതുര്   ആണ് അയാളുടെ നാട് .മലയാളത്തിന്  ഒരു കന്നഡ  ചുവ, അതോ തുളുവോ .....     അവൾ നിറുത്താതെ പറഞ്ഞുകൊണ്ടേയിരുന്നു.  

 മുന്ന് വർഷമായി  അയാൾ മെട്രോ ടാക്സി ഓടിക്കുവാൻ തുടങ്ങിയിട്ട്. വളരെ സൌമ്യനായ , ഹൃദ്യമായ പെരുമാറ്റമുള്ള  ഒരു ചെറുപ്പകാരൻ . കണ്ടാൽ  ഒരു മുപ്പതു വയസ് തോന്നിക്കും .ജാക്കിഷറഫിനെ പോലെ നന്നായി ഷേപ്പ് ചെയ്ത കട്ടി മീശ. തേച്ചുമിനുക്കിയ  യുണിഫൊം .  കാഴ്ച്ചയിൽ സുമുഖൻ, കണ്ടാൽ ഒരു   എക്സിക്യൂട്ടീവ് ലുക്ക്‌ ഒക്കെ യുണ്ട്. '

ഞാൻ  വെറുതെ വിശേഷങ്ങൾ  ചോദിച്ചു. കുത്തികുത്തി  വിവരങ്ങൾ തീര ക്കുന്ന  ദുശീലം എനിക്കുണ്ടല്ലോ  . വിവാഹിതനാണോ എന്ന ചോദ്യത്തിന്   അയാൾ വെറുതെ ചിരിച്ചു എന്നല്ലാത്തെ അതിനു ഉത്തരം  തന്നില്ല .  എനിക്കയളെ അങ്ങനെ വെറുതെ വിടുവാൻ ഭാവം ഉണ്ടായിരുന്നില്ല . പിന്നെയും ചോദിച്ചപോൾ അയാൾ പറഞ്ഞു 

"അതിനൊക്കെ ഒരു യോഗം വേണ്ടെ  ചേച്ചി. "

"അതെന്താ ടാക്സി ഓടിക്കുന്നവർ വിവാഹം കഴിക്കുവാൻ പാടില്ല എന്നുണ്ടോ.? "

അപ്പോഴും അയാൾ  ചിരിച്ചു. സന്തോഷം  തുടിക്കുന്ന   ഭാവം  അയാൾ കൈ വിട്ടിരുന്നില്ല.  അലക്കി തേച്ച  ഈ വേഷം ഉണ്ടെന്നെയുള്ളൂ ... ഈ  ജോലി കൊണ്ട്  കഷ്ടിച്ചു കഴിഞ്ഞുപോകാം  അത്രയേയുള്ളൂ.

 'അതെന്താ?'  ഞാൻ വീണ്ടും ചോദിച്ചു.  'ഒരു കുടുംബത്തെ പോറ്റുവാൻ ഈ വരുമാനം മതിയാവില്ലേ ?'

അയാൾ ഉത്തരം പറയാതെ വീണ്ടും ചിരിച്ചു . പക്ഷെ എനിക്കങ്ങനെ വിടാൻ ഭാവമില്ല എന്ന് തോന്നിയതുകൊണ്ടാവാം  അയാൾ തുടർന്നു .

'എനിക്ക് ഏഴു വയസു തികയും മുമ്പേ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു വേറെ സ്ത്രീയെ വിവാഹം കഴിച്ചു പോയിരുന്നു. അച്ഛനെ കണ്ട നേരിയ ഓർമ  മാത്രമേ മനസ്സിൽ ഉള്ളു. അമ്മ അടുത്ത് വീട്ടിലൊക്കെ പണിക്കു പോകും. എന്നേക്കാൾ എട്ടു വയസിനു മൂപ്പുണ്ട്  ഏട്ടന്. അച്ഛൻ പോയതോടു കൂടി ഏട്ടൻ പഠിത്തം നിറുത്തി , പിന്നെ കുടുംബഭാരം ആ  ചുമലിൽ ആയി. അതൊരു നിയോഗമായി തന്നെ കണ്ടു ഏട്ടൻ.  എന്നെയും , അനുജത്തിയേയും പഠിപ്പിക്കണം , ഞങ്ങളെ നല്ല നിലയിൽ  ആക്കണം എന്നുള്ള  വാശി ഏട്ടന് ഉണ്ടായിരുന്നു. കൂലി വേല ചെയ്തും, മാർകറ്റിൽ  ചുവടു എടുത്തും, വീടിനു പെയിന്റ് അടിക്കുന്ന ജോലി ചെയ്തും ഒക്കെ ഏട്ടൻ ഞങ്ങളെ പോറ്റി .  ലതയെ ഒരു മകളെപ്പോലെയാ ഏട്ടൻ കണ്ടത് . അച്ഛനില്ലാത്ത  കുറവ് അവളെ അറിയിക്കാതെ തന്നെ വളർത്തി .ഏട്ടന്റെ അദ്ധ്വാനം കൊണ്ട്  ഭക്ഷണത്തിന്റെ അല്ലൽ ഞങ്ങൾ  അറിഞ്ഞില്ല. മുണ്ട് മുറുക്കിയുടുത്തും വിശപ്പടക്കി ഏട്ടൻ കഴിഞ്ഞിടുണ്ട് . ഈ കാണുന്ന തടി ഏട്ടന്റ്റെ  സമ്പാദ്യം ആണ്.  അത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു .

പ്രീഡിഗ്രി വരെ ഏട്ടൻ എന്നെ പഠിപ്പിച്ചു. അപ്പോഴേക്കും ഏട്ടന് മുനിസിപാലിറ്റിയിൽ ഒരു ജോലി തരമായി . കരാറുകാരനായി.  ഉടമ്പടിപ്രകാരമുള്ള ജോലി ആണെന്നാലും അത് സ്ഥിരമാകും എന്നുതന്നെ ഞങ്ങൾ എല്ലവരും കരുതി. വീട്ടുകളിലെയും , റോഡിന് അരികിലെയും മാലിന്യം എടുത്തു കൊണ്ട് പോകുക ഇതായിരുന്നു തൊഴിൽ.  അതിനിടെ ഏട്ടൻ വിവാഹിതനായി. ചേച്ചിയും കൂടി വീട്ടിൽ വന്നപ്പോൾ വീട് ഒന്ന് പുഷ്ടി  പെട്ടു. എട്ടന്  രണ്ടു ഇരട്ട കുട്ടികൾ അടക്കം മുന്ന് പെണ്‍കുട്ടികളും ആയി വീട്ടിൽ.

അമ്മയ്ക്ക്  വയായ്ക കൂടിയാതൊടു കൂടി അടുത്ത വീടുകളിലെ  പണിക്കു ചേച്ചിയും  പോയി തുടങ്ങി. കടത്തിൽ നിന്നും കര കയറി കൊണ്ടിരുന്ന നാളുകൾ . അപ്പോഴാണ് ദുബായിൽ ടാക്സി ഡ്രൈവർ ജോലിക്കുള്ള  പരസ്യം  കണ്ടത് . ആരോടേക്കെയോ  കടം മേടിച്ചു ഏതാണ്ട് ഒരു ലക്ഷം രൂപയോളം   എജ്ന്റിനു കൊടുത്തു. അങ്ങനെ എനിക്കുള്ള  വിസ ശരിയായി . ഞാൻ ദുബായിയിൽ പോയാൽ കുടുംബം രക്ഷപെടുമല്ലോ എന്ന് ഏട്ടൻ ഓർത്തു കാണും.  അങ്ങനെ ഞാൻ മെട്രോയിലെ ജീവനക്കാരനായി. 

കഴിഞ്ഞ വിഷുക്കാലം യുണിയനിലെ തൊഴിലാളികൾ  ശമ്പള വർധനവിനായി സമരം നടത്തി. കരാർജോലിക്കാരൻ ആയതിനാൽ  ഏട്ടൻ സമരത്തിൽ പങ്കെടുത്തില്ല. മുൻസിപാലിറ്റി തൊഴിലാളികൾ  ഏവരും 
സമരത്തിൽ ഏർപ്പെട്ടപ്പോഴും ഏട്ടൻ മറ്റുള്ളവരുടെ വീട്ടിലെ മാലിന്യം മാറ്റുന്ന  ജോലിയിൽ വ്യാപ്രിതനായി.  പക്ഷെ തൊഴിലാളികളുടെ കണ്ണിലെ കരടായി ഏട്ടൻ മാറി. അവർ ഒരു കരിങ്കാലിയായി ഏട്ടനെ മുദ്രകുത്തി .

സമരം ഒത്തു തീർന്നപോൾ എല്ലാവർക്കും ശമ്പളം കിട്ടിയിട്ടും എട്ടന് മാത്രം ശമ്പളം കിട്ടിയില്ല. ജോലിയിൽ നിന്നും പിരിച്ചുവിട്ടു എന്നുള്ള കടലാസ് ആണ് ഏട്ടന് ലഭിച്ചത് .  ജോലി ചെയ്തതിന്റെ കൂലിയായ ശമ്പളം പോലുമില്ലാതെ എത്ര നാൾ പിടിച്ചുനിൽക്കുവാൻ കഴിയും.. വീട്ടില്‍ പട്ടിണി കിടക്കുന്നത് സ്വന്തം ഭാര്യയും മക്കളുമാണ്. ഏട്ടൻ  നഗരസഭാ ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും കണ്ട്  കാര്യം അന്വേഷിച്ചു . പക്ഷെ അവർ കൈമലർത്തി ..

 നഗരസഭയുടെ മൊത്തം വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വികസനത്തിന്റെ തേരാളികള്‍ക്ക് ചവറുകോരിയുടെ കണ്ണീര്‍ക്കഥയില്‍ ശ്രദ്ധ പതിപ്പിക്കുവാൻ പറ്റിയിട്ടുണ്ടാവില്ല.  തോട്ടിപ്പണിക്കാരൻ  കോടികള്‍ കൊണ്ട് അമ്മാനമാടുന്നവനല്ലല്ലോ . 3770 രൂപ എന്നു പറഞ്ഞാല്‍ അവന്റെ 10 ദിവസത്തെ അദ്ധ്വാനത്തിന്റെ വിലയാണ്. കൂട്ടിക്കൊടുത്തും ബ്രോക്കര്‍ പണി ചെയ്തും, കമ്മീഷനടിച്ചും ജീവിക്കുന്നവരോട് അദ്ധ്വാനത്തിന്റെ വില എന്താണെന്നു പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ലല്ലോ.

യുണിയൻകാരും , ചെയർമാനും തമ്മിലുള്ള  ഒത്തു കളിയാണ്‌ അതെന്നു പാവം ഏട്ടൻ മനസിലാക്കിയതും ഇല്ല. എല്ലാ ദിവസവും ഏട്ടൻ മുനിസിപ്പൽ ഓഫീസിൽ പോകും അവിടുത്തെ സാറൂമാര് പറയുന്നതും കേട്ട് തിരികെ  വരും. ഒരു ദിനം  തമ്മിൽ ഒന്നും  രണ്ടും പറഞ്ഞത് തർക്കമായി .ഏട്ടൻ ചെയർമാനേ  പിടിച്ചു തള്ളി. അയാൾ മേശമേൽ വഴുക്കി വീണു. കൊലപാതകപ്രേരണ കുറ്റത്തിന് ഏട്ടന്റെ മേൽ കേസ് ചാർജ് ചെയ്തു. 

ഒടുവിൽ പൊലീസ് വിട്ടയച്ച ഏട്ടൻ  പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്നു എന്നോട് പറഞ്ഞു. സരിതയും കവിതയുമൊക്കെ സ്റ്റേഷനില്‍ വരുന്നത് സ്വപ്‌നം കണ്ടിരിക്കുന്ന ഏമാന്‍മാര്‍ ചവറുകൊരിയോട്  അതേ പ്രണയത്തോടെ ഇടപെടുമെന്നു വിചാരിക്കാന്‍ വയ്യല്ലോ . ചിലപ്പോള്‍ ഇടിച്ചു കാണും. അല്ലെങ്കില്‍ ഏട്ടൻ രാഷ്ട്രീയലക്ഷ്യത്തോടെ ഗൂഢാലോചന നടത്തി എന്ന ആരോപണത്താൽ പിതൃസഹജമായ വാല്‍സല്യത്തോടെ പൊലീസുകാര്‍ തൊട്ടപ്പോള്‍ അത് പീഡനവും മര്‍ദനവുമൊക്കെയായി എട്ടന് തോന്നിയതുമാവാം. എന്തായാലും ആകെ തകര്‍ന്ന മനസ്സുമായി  ഏട്ടൻ  വീട്ടിലെത്തി. 

 പിറ്റേന്ന് ഏട്ടത്തി  കാണുന്നത് ഏട്ടൻ കിണറ്റിൽ മരിച്ചുകിടക്കുന്നതാണ് .പക്ഷെ അതൊരു ആത്മഹത്യയാണെന്ന്, പൊലീസ്  കണ്ടെത്തിയില്ല.  രാത്രിയിൽ കുളിക്കാനോ മറ്റോ  വെള്ളം കോരുമ്പോൾ  ഒരു പക്ഷെ  കാൽ തട്ടി കിണറ്റിലേക്ക്  മറിഞ്ഞു വീണതാവാം  എന്ന നിലയിൽ പോലീസ്  FIR  തയ്യാറാക്കി . 

വലിയ വലിയ കേസുകള്‍ തെളിയിക്കുന്ന ഹൈടെക് പൊലീസാണ് ഈ മഹത്തായ കണ്ടുപിടിത്തം നടത്തിയത്.  ഏട്ടന്റെ മരണ വാർത്ത‍ അറിഞ്ഞു അമ്മയ്ക്ക് വീണ്ടും ദീനം കൂടി.  നാട്ടിൽ വന്ന ഞാൻ കേസിനു  ശ്രമിച്ചു. ഏട്ടൻ വഴുതി  വീണതായാലും,  സങ്കടം സഹിക്കവയ്യാതെ കിണറ്റില്‍ ചാടി മരിച്ചതാണെങ്കിലും നഗരസഭാ അധിപനും ,സെക്രട്ടറിക്കും മറ്റ് ഉന്നതന്‍മാര്‍ക്കും, ജനമൈത്രിക്കാരായ കേരള പൊലീസിനും ഈ വിജയം ഒരു പൊൻതൂവൽ ആകാം . അവർ എല്ലാവരും ചിയേഴ്‌സ് പറഞ്ഞ് ആഘോഷിച്ചിട്ടുണ്ടാകും. 

ഏട്ടന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക എന്നൊന്നും ആരും ആവശ്യപ്പെടാന്‍ പോയില്ല . കേസിനുപോയിട്ടും ഒരു കാര്യവും ഇല്ല എന്ന് എല്ലാവരും പറഞ്ഞതോടു കൂടി  പിന്നെ ഞാനും  കേസ് വേണ്ടെന്നു വച്ചു . ചേച്ചിയും അത് തന്നെ പറഞ്ഞു കേസിനു പോയാലും പോയ ആൾ ഇനി തിരിച്ചു വരില്ലല്ലോ എന്ന്.

നാല് മാസം ഞാൻ നാട്ടിൽ കഴിച്ചു കൂട്ടി. പിന്നെ  ഞാൻ തിരിച്ചു ഇങ്ങോട്ടേക്കു തന്നെ പോന്നു.  ഇപ്പോൾ വീണ്ടും ജോയിൻ ചെയ്തിട്ട് രണ്ടു  മാസം ആകുന്നു. ചേച്ചിയുടെ മനോധൈര്യം എന്നെ അത്ഭുതപെടുത്തുന്നു. കടങ്ങൾ വീട്ടണം .  ഒരു സിന്ധി പശുവിനെ മേടിക്കണം  അതിനു നാൽപ്പത്തി അയ്യായിരം രൂപ വരും.. അടുത്ത മാസം ആ രൂപ അയച്ചു കൊടുക്കുവാൻ കഴിയും.  പിന്നെ ചില്ലറ വീട്ടു  പണികളും , പാല് കൊടുത്തും ഒക്കെ ചേച്ചി ആ കുടുംബത്തെ നോക്കികൊള്ളും. .എന്നെ പഠി പ്പിച്ച  പോലെ ആ കുട്ടികളെയും പഠിപ്പികണം .  അനുജത്തിയുടെ വിവാഹം നടത്തണം . ഏട്ടൻ അനുഭവിച്ച കഷ്ടപാടിൻ ഒരു പങ്കു ഞാനും അനുഭവിക്കേണ്ട . ചിരി ഒഴിയാതെ അയാൾ പറഞ്ഞു.

ഞാൻ മനസിൽ വിചാരിച്ചു, എങ്ങനെ ഇയാൾക്ക്  ഇത്ര ലാഘവത്തോടെ ചിരിക്കുവാൻ കഴിയുന്നു.   അയാൾ ഇത്രയും പറഞ്ഞപ്പോഴേക്കും ടാക്സി ഞാൻതാമസിക്കുന്ന  ഹോട്ടലിനു മുമ്പിൽ  എത്തി കഴിഞ്ഞിരുന്നു .  അയാൾക്ക്  അമ്പതു ദിർഹം കുടുതൽ കൊടുത്തെങ്കിലും അത് മേടിക്കാതെ അയാൾ പോയി.  

അവൾ പറഞ്ഞു നിറുത്തി . ഞാനും പിന്നെ ഒന്നും ശബ്ദിച്ചില്ല. നിശബ്ദതയെ  ഭഞ്ജിച്ചു കൊണ്ട് ഇരുട്ടിൽ ഞങ്ങളുടെ  കാർ ഓടി കൊണ്ടേയിരുന്നു.


2013, നവംബർ 8, വെള്ളിയാഴ്‌ച

ഭീതിയുടെ നിമിഷങ്ങൾ

2013, നവംബർ 3, ഞായറാഴ്‌ച

ശ്വേത പീതാംബരം



ഞരമ്പ് രോഗത്തിന് പ്രായഭേദ മില്ല.  അതിന് കോണ്‍ഗ്രസ് എന്നോ സി പി എം എന്നോ ഭേദമില്ല. എം പി യെന്നോ മന്ത്രിയെന്നോ ഉള്ള വ്യത്യാസമില്ല.  ഒരു ആഗോള പ്രതിഭാസമാണത്. എന്നിരുന്നാലും 
കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രായം കൂടുന്തോറും ‘ശൗര്യം’ ഇത്തിരി കൂടുമെന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. എന്‍ ഡി തിവാരി, അഭിഷേക് സിംഗ്വി തുടങ്ങി നമ്മുടെ , ജോസെഫും  കുഞ്ഞാലി കുട്ടിയും,തെറ്റയിലും  കുര്യനും , ഉണ്ണിത്താനും  വരെ   എണ്ണിയാൽ  തീരത്ത് നിരവധി ഉദാഹരണങ്ങള്‍ അതിന് തെളിവായി മുന്നിലുണ്ട്. ‘ശൗര്യം’ കൂടി വരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടി കയിലേക്ക് വൈകിയാണെങ്കിലും പീതാംബരക്കുറുപ്പിനും കയറിക്കൂടാന്‍ പറ്റി. 

ജില്ലാ കലക്ടറുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിനെത്തിയ തന്നെ കാറില്‍ നിന്നും അപമാനിച്ചു. തുടര്‍ന്ന് വേദിയിലേക്കുള്ള നടത്തത്തിനിടയിലും പിന്നീട് വേദിയിലും വെച്ച് അപമാനിച്ചു എന്നൊക്കെയാണ് ശ്വേത മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. ഒരു ജനപ്രതിനിധിയാണ് അത് ചെയ്തതെന്നും പേര് പറയുന്നില്ലെന്നുമാണ് നടി വിശദീകരിച്ചിട്ടുള്ളത്. ശ്വേതയുടെ വാക്കുകളെ ഒരു നിലക്കും അവിശ്വസിക്കേണ്ട ആവശ്യമില്ല. കേരളീയ പൊതുസമൂഹത്തിനും പൊതുപ്രവര്‍ത്തകര്‍ക്കും തീര്‍ത്തും അപമാനകരമായ സംഭവങ്ങളാണ് നടന്നിട്ടുള്ളത്. ക്ഷണിച്ചു വരുത്തിയ ഒരു സിനിമാ താരത്തോട് പൊതുവേദിയില്‍ വെച്ച് ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തില്‍ ആഭാസകരമായി പെരുമാറി എന്നത് ആശ്ചര്യകരം തന്നെ. അതിലേറെ ആശ്ചര്യം ജനിപ്പിക്കുന്നത് ‘ബോള്‍ഡ് ആക്ട്രസ്’ എന്ന് കേരളത്തിലെ മാധ്യമങ്ങള്‍ മൊത്തത്തില്‍ വിശേഷിപ്പിക്കുന്ന ശ്വേത ഇത്തരമൊരു ആഭാസകരമായ പെരുമാറ്റത്തെ നേരിട്ട രീതിയാണ്.


ഇനി  ശ്വേതയോടൊരു ചോദ്യം . സ്വയം  ബോൾഡ് ആണെന്ന് പറയുകയും അഭിമാനിക്കുകയും ചെയുന്ന ശ്വേത എന്ത് കൊണ്ട്  സംഭവം നടന്നപോൾ തന്നെ എതിർക്കുവാൻ ശ്രമിച്ചില്ല? . സാധാരണ ഒരു സ്ത്രീ ആണെങ്കിൽ പോട്ടെ എന്ന് വയ്കാം.  സ്വന്തം പ്രസവം ലോകർക്ക്  കാട്ടി കൊടുക്കുവാൻ തയ്യാറായ നടി ആണ് ശ്വേത. അത്രയും പേരുടെ മുമ്പിൽ  വച്ച് ഒരു വാക്ക് ഉരി  യാടിയിരുനെങ്കിൽ , ഒന്ന് എതിർത്തു  എങ്കിൽ, അല്ലെങ്കിൽ ഒരു നോട്ടം നോക്കിയിരുന്നു എങ്കിൽ  ഈ  സംഭവം ആവർത്തിക്ക പെടുംമയിരുന്നോ. 
എല്ലാം കഴിഞ്ഞ ശേഷം എന്നെ അപമാനിച്ചു എന്ന് പറഞ്ഞു മുറവിളി കൂടിയിട്ടു എന്ത് കാര്യം. 


സ്ത്രീയുടെ രക്ഷ കുറച്ചൊക്കെ സ്ത്രീയുടെ കൈയ്യിൽ  തന്നെ യാണ്. സ്വയം ബോൾഡ് ആണെന്ന് പറഞ്ഞാൽ മാത്രം പോര സ്ത്രീത്തം ചൂഷണം ചെയ്യാ പെട്ട ശേഷം മാധ്യമങ്ങള്ക്ക്മുമ്പിൽ ചാരിത്ര്യ പ്രസംഗം  നടത്തുക യല്ല വേണ്ടത്.  വേണ്ട സമയത്ത് വേണ്ടത് പോലെ പ്രതികരിക്കാ തിരുന്നാൽ ഇനിയും ഇതുപോലെ സംഭവങ്ങൾ ആവർത്തിക പെട്ടെക്കൂം . അതിൽ കുറച്ചൊക്കെ സ്ത്രീകൾക്കും പങ്കുണ്ടെന്ന് വന്നേക്കാം . 




2013, നവംബർ 2, ശനിയാഴ്‌ച

ഇര (കഥ )


അവൾ ഓർത്തെടുക്കുവാൻ ശ്രമിച്ചു . എന്നാണ് അവനെ പരിചയ പെട്ടത് . അന്ന് സിന്ധുവിന്റെ വീട്ടിൽ പോയി വരുംപോഴയിരു,ന്നോ അവൻ ആദ്യമായി വിളിക്കുന്നത്‌ . അല്ല അപ്പൊഴല്ല , അന്ന് പത്താം ക്ലാസ്സിലെ മോഡൽ എക്സാമിന്  പഠിക്കുമ്പോൾ ആയിരുന്നോ?. അതെ അന്നായിരുന്നു . അമ്മ ഫ്ലാസ്കിൽ കട്ടൻകാപ്പി വച്ചിരുന്നു . ഉറക്കം തൂങ്ങിയപോൾ ഫ്ലാസ്ക് തുറന്നു കാപ്പി പകർത്തുംപോൾ ആയിരുന്നു അവളുറെ മൊബൈൽ ആദ്യമായി  റിംഗ് ചെയ്തത് . ഫോണ്‍ എടുത്തപ്പോൾ സിന്ധു അല്ലെ എന്നായിരുന്നു അവൻ ആദ്യം ചോദിച്ചത് . അല്ല എന്ന് പറഞ്ഞു അവൾ ഫോണ്‍ കട്ട്‌ ചെയ്തു.പിന്നെ രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അവൻ വീണ്ടും വിളിച്ചത് . അതും രാത്ര്യിൽ പഠിക്കുമ്പോൾ തന്നെ . ഇത്തവണ അവളുടെ പേര് പറഞ്ഞു തന്നെയാണ് അവൻ വിളിച്ചത്. അപ്പുറത്ത് മുറിയിൽ അച്ഛനും ഉറങ്ങുന്നുണ്ടായിരുന്നു. ഭയത്തോടെ അവൾ വീണ്ടും ഫോണ്‍ കട്ട്‌ ചെയ്തു . പിറ്റേന്ന് അവൾ സിന്ധുവിനോടു അവന്റെ ഫോണ്‍ വന്ന കാര്യം   പറഞ്ഞിരുന്നു . അവൾ ആണ് നിർദേശിച്ചത്     ഫോണ്‍ എടുത്തു നോക്കു . അവൻ എന്താണ് പറയുന്നത് എന്നറിയാമല്ലോ എന്ന് . അന്ന് രാത്രിയും പതിവ് പോലെ അവൻ വിളിച്ചു . രണ്ടും കല്പിച്ചു അവൾ ഇത്തവണ ഫോണ്‍ എടുത്തു . അവന്റെ സംസാരം വളരെ മൃദുലമായിരുന്നു. . ഫോണ്‍ എടുത്ത പാടെ അവൾ പറഞ്ഞു എന്നെ ദയവു ചെയ്തു ഇനി ശല്യ പെടുത്തരുത് എന്ന്. പക്ഷെ അവൻ അപേക്ഷയുടെ സ്വരത്തിൽ അവളോടു അഞ്ചു മിനിറ്റ് ചോദിച്ചു. അവൾക്കു അത് നിരാകരിക്കുവനയില്ല .  അവനു അവളെ കുറിച്ച് എല്ലാം അറിയാമായിരുന്നു. അവളുടെ കൂടു കാരിയുടെ പേര് വരെ. അവൾ ഇന്നലെ ധരിച്ച മഞ്ഞ പാവാടയും ബ്ലൗസും വരെ അവൻ പറഞ്ഞു. അവന്റെ ശബ്ദത്തിൽ എന്തോ പറഞ്ഞറിയിക്കുവാൻ ആവാത്ത ഒരു വശീകരണ ശക്തി ഉണ്ടായിരുന്നോ. വല്ലാത്ത ഒരു ആകർഷണീയത .  അവൻ പറഞ്ഞു അവൾ ഇല്ലാതെ അവനു ജീവിക്കുവാൻ കഴിയില്ല എന്ന്. അവന്റെ ശ്വാസത്തിലും , നിശ്വാസത്തിലും നിറഞ്ഞു നിൽകുന്നതു അവളാണെന്നും  . അവൾ ഇല്ലെങ്കിൽ പിന്നെ മരണം ആയിരിക്കും അവന്റെ  കൂട്ടുകാരി എന്നുവരെ അവൻ പറഞ്ഞിരുന്നു . അമ്പല നടയിൽ തോഴുകുംപോഴും സ്വപ്നത്തിലും പ്രത്യക്ഷ പെടുന്ന ദേവി അവൾ തന്നെ യാണെന്നും.

പിന്നെ അവന്റെ വിളികൾ തുടര്ച്ചയായി അവളെ തേടി എത്തി . രാത്രിയിൽ ഉറക്ക ചുവടോടു അവൾ എഴുനേറ്റു വരുമ്പോൾ ഒരു ദിനം അമ്മ പറഞ്ഞു പെണ്ണ് കോലം കേട്ടു . പരീക്ഷ ഒന്ന് കഴിഞ്ഞിട്ട് വേണം  ശരീരം നന്നാക്കി എടുക്കുവാൻ .

ഒരിക്കൽ അവൻ അവളെ കാണണം എന്ന് പറഞ്ഞു. ഒരു ദിനം സ്കൂൾ വിട്ടു വരുന്ന വഴിഅവർ തമ്മിൽ കണ്ടു. പിന്നെയും ആ സമാഗമം തുടർന്നു . പിന്നെ പിന്നെ അവനോടത്തു  അവൾ എവിടെ ഒക്കെയോ യാത്ര ചെയ്തു. പല ദേശങ്ങൾ , ഹൊട്ടലുകൽ, റിസോർട്ടുകൾ , അങ്ങനെ ഒരു പാടു ഒരു പാടു  സ്ഥലങ്ങൾ , അവൾ അറിയാത്ത് ഒരു പാടു പേർ . ചിലന്തിയ പോലെ അവൻ കൊരുത്ത് വലയിൽ പെട്ട് രക്ഷ പെടാൻ ആവാതെ അവൾ ഉഴറി . പിന്നെ ഒരിക്കൽ എങ്ങനെയോ അവൾ അവന്റെ വലയിൽ നിന്നും പുറത്തു ചാടി. ഒരു കുറിപ്പും , ഒഴിഞ്ഞ വിഷ കുപ്പിയും അവശേഷിപ്പിച്ചു അവൾ എന്നെക്കുമായി യാത്ര യായി. ഒരിക്കലും തിരിച്ചു വരാത്ത  ലോകത്തിലേക്ക്‌,  പത്രങ്ങളിലും , ചാനലിലും വാർത്ത‍ ആവാതെ  , കോടതിയിലും പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങാതെ അവൾ യാത്ര യായി.

 അവനാകട്ടെ  ഒരു  പുതിയ ഇരക്കുള്ള വല  വിരിക്കുക യായിരുന്നു അപ്പോഴും  അവൻ.



മഴ (കവിത)






കുട എടുക്കാതെ നനയാം ഒരു ചെറു  മഴ പെയ്തെങ്കിൽ  
വെള്ളം തട്ടി തെറുപ്പിച്ച്   ആർത്തു വിളിക്കാം  
ഒരു മഴ മഴ പെയ്തെങ്കിൽ  

പുസ്തക താള്  കീറി തോണി യുണ്ടാക്കി 
ഒഴുക്കം, കളിക്കാം, നനയാം   ഒരു മഴ പെയ്തെങ്കിൽ 

പാവാട തുമ്പു ഉയർത്തി തുടക്കുന്നവളുടെ 
കണ്ണിൽ പെടാതോന്നു  എത്തി നോക്കാം  
ഒരു മഴപെയ്തെങ്കിൽ 

ഇനിയും മഴ തോരാതെ പെയ്തെങ്കിൽ 
അടക്കും സ്കൂളെന്നു കൂടരോടു ഓതിടാം 
വാഴ ഇലത്തുമ്പിൽ തല നനയാതെ ന്നനഞു കൊണ്ട് ഓടാം 
പിന്നെ ഒരു കുട കീഴിൽ തോട്ടുരുമി  നടക്കാം 
ചെറു വെള്ളത്തിൽ തോണി തുഴഞ്ഞു 
രസിക്കാം   ഇനിയും മഴ പെയ്തെങ്കിൽ