2014, ജനുവരി 12, ഞായറാഴ്‌ച

ഉറക്കം (കവിത)



ഉറങ്ങുവാൻ കഴിയുന്നില്ലെനിക്കിപോഴും രാത്രിയിൽ
പണ്ടമ്മ ചൊല്ലി പഠിപ്പിച്ച മന്ത്രങ്ങൾ ഉച്ചത്തിൽ ചൊല്ലിയിട്ടും

നാമം ജപിച്ചു പ്രാർത്ഥിച്ചു കിടക്കുണ്ണി
ദുസ്വപ്നം കാണാതിരിക്കുവാൻ അമ്മ തൻ വാക്കുകൾ ഓർത്തെടുക്കുന്നു  ഞാൻ

പുലർ കാലെ ഉണരണം , ദിന ചര്യകൾ ചെയ്യും മുമ്പേ ഫോണിലെ മെസ്സജുകൾ
നോക്കണം,

ഫ്ലാറ്റിൻ EMI കൊടുക്കണം , കറന്റ്‌ ചാർജു അടക്കണം , മക്കൾ തൻ ഇംഗ്ലീഷ് സ്കൂളിൻ ഫീസും അടക്കണം

വാണം പോൽ ഉയരും പെട്രോൾ ചാർജു കണ്ടിട്ട് ഞെട്ടാതെ ബൈക്കിന് പെട്രോൾ അടിക്കണം

നാളെ പോരും വഴി ഭാര്യ ചൊല്ലി പഠിപ്പിച്ച പച്ച കറികൾ
മാർകറ്റിൽ നിന്നും മേടിക്കണം

മാസാവസാനം മേടിക്കും ശംമ്പളത്തിൻ പലിശ എന്നോണം
മേധാവി തൻ ശകാരം ഒറ്റയ്ക്ക് ഏറ്റ്‌ വാങ്ങിടണം ദിനമെല്ലാം


അരികിൽ  ശാന്തമായി ഉറങ്ങും മകളെ കാണുമ്പൊൾ
വിഷാദത്തോടോർക്കുന്നു ഞാൻ
ഇനിയും ഇതുപോലൊന്ന് ഉറങ്ങുവാൻ
കഴിയുമോ ഒരിക്കെലെങ്കിലും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ