2014, മാർച്ച് 29, ശനിയാഴ്‌ച

ഒരു ഫിലിപ്പിനീ പ്രണയകഥ (കഥ )



കഴിഞ്ഞ തവണ ദുബായിൽ പോയപോൾ ഞാൻ ഹോട്ടലിൽ നിന്നും അലക്സിനെ  വിളിച്ചിരുന്നു . ഒഫീഷ്യൽ ആയി ഒന്ന് രണ്ടു തവണ ഇതിനിടക്ക് ദുബായിൽ പോയിട്ടുണ്ടെങ്കിലും ആറേഴു വർഷത്തിനു ശേഷം അലക്സിനെ വീണ്ടും വിളിക്കുകയായിരുന്നു . അവനെ ഞാൻ താമസിക്കുന്ന ഹോട്ടലിലേക്ക് വിളിച്ചെങ്കിലും അവൻ എന്നെ അവന്റെ വീടിലേക്ക്‌ ക്ഷണിക്കുക ആയിരുന്നു.
അലക്സും ഞാനും ഏകദേശം രണ്ടു വർഷത്തോളം ഒരുമിച്ചു ജോലി ചെയ്തിടുണ്ട്. ഹ്യുണ്ടായി കമ്പന്യിൽ . അവിടത്തെ ഏറ്റവും നല്ല സേല്സ് മാൻ ആയിരുന്നു. അലക്സ് . എല്ലാ മാസവും കൃത്യമായി  ടാർഗറ്റ് അച്ചിവ് ചെയുന്ന സേല്സ് മാൻ . ഇൻസെൻറ്റീവ് എല്ലാ മാസവും കൃത്യമായി മേടിക്കുന്ന  ഏക സേല്സ് മാൻ. അതായിരുന്നു അലക്സ് . അവന്റെ വാചക കസർത്തിൽ വീഴാത്ത കസ്റ്മേർസ് ഇല്ല. വെറുതെ കാർ കാണുവാൻ വരുന്ന "വാക്ക് ഇൻ" ക്സ്റ്മേർസിനെ പോലും സ്വന്തം  വാചകത്താൽ കുപ്പിയിൽ ആകുന്ന കിടിലൻ സേല്സ്മാൻ. അത് കൊണ്ട് തന്നെ എം ഡി ക്കും അലക്സിനെ വലിയ കാര്യം ആയിരുന്നു. എല്ലാ വർഷവും മിക്കവാറും  ബെസ്റ്റ്  സേല്സ് മാൻ ഓഫ് ദി ഇയർ അലക്സ് തന്നെ ആയിരിക്കും.

കണ്ട മാത്രയിൽ ആർക്കും ഇഷ്ട പെടുന്ന പ്രകൃതം . കാഞ്ഞിര പള്ളിയിലെ പ്ലാന്റെർ കറിയാച്ചന്റെ മകൻ . അവനു ഈ ജോലി ഇല്ലെങ്കിലും നാട്ടിൽ സുഘമയി കഴിയുവാൻ ഉള്ള വക അവന്റെ പറമ്പിലെ  റബ്ബർ വിറ്റാലും കിട്ടും .
പക്ഷെ  അതു പോലെ ആയിരുന്നില്ല എന്റെ കാര്യം . രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ എനികീ ജോലി ആവശ്യം ആയിരുന്നു. ടാർഗറ്റ് അച്ചിവ് ചെയുന്ന കാര്യത്തിൽ ഞാൻ എപ്പോഴും പുറകിൽ ആയിരുന്നു. ടാർജെറ്റ്‌ ഒപ്പിക്കുവാൻ പാടു പെടുന്ന എന്നെ ചില അവസരങ്ങളിൽ  അവൻ തന്നെ പലപ്പോഴും അവന്റെ ചില  ക്സ്റ്മേർസിനെ എനിക്കായി തന്നിടുണ്ട്.  മാസാവസാനം സേല്സ് മീറ്റിംഗിൽ എം ഡി യുടെ അരീശം മുഴുവനും എന്നിൽ തീർക്കുമായിരുന്നു.


 അലക്സ് ഓഫീസിലും, ഓഫീസിനു പുറത്തും ഒരു റൊമിയോ തന്നെ ആയിരുന്നു. പെണ്‍ കുട്ടികളെ വരുതിയിലക്കുവാനും , അവരെ തന്നിലേക്ക്   ആകർഷിക്കുവാനും ഉള്ള അവന്റെ കഴിവ് അപാരമായിരുന്നു. എം ഡിയുടെ സെക്രട്ടറി മുതൽ , റഷ്യൻ പെണ്‍ കിടാങ്ങൾ വരെ. അവന്റെ കൂടെ കൂടി ബാറുകൾ തോറും ഞാനും കയറി ഇറങ്ങിയിട്ടുണ്ട്. സാധാരണ അച്ചായാൻ മാരെ പോലെ അല്ലായിരുന്നു . ദിർഹം  ചിലവാക്കാൻ അവനു ഒരു മടിയും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഇയാൻ പാറ്റകളെ പോലെ അവന്റെ ചുറ്റും പലരും വട്ടം കറങ്ങി കൊണ്ടേ ഇരുന്നു.

അവൻ പറഞ്ഞ വഴിയെ,  ഷെയ്ഖ് സാഹിദ് റോഡിലൂടെ ടാക്സിയി ൽ  അവന്റെ ഫ്ലാറ്റിലേക്ക് പോകുമ്പോൾ ഞാൻ ഓർത്തു ഇപ്പോൾ അവൻ  സേല്സ് മാനേജർ ആയിടുണ്ടാകും . സേല്സ് മാൻ  ജോലി വിട്ടു ദോഹയിലേക്ക് പോയതും പിന്നെ ഞാൻ അവിടെ അക്കൗണ്ട്‌ന്റ്റ്  ആയി ഒരു കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചതും,എല്ലാം ഒരു നിമിത്തം പോലെ ആയിരുന്നു. തന്നെ പറഞ്ഞു വിടാൻ സാധ്യത ഉണ്ടെന്നു അറിഞ്ഞ നിമിഷം " ഗൾഫ്‌ ന്യൂസിൽ " കണ്ട ജോലിക്ക്   അപേക്ഷിച്ചപോൾ കിട്ടിയതാണ് ഇപ്പോഴാതെ ഈ ജോലി. അന്ന് എന്തെങ്കിലും ഒരു ജോലി ആവശ്യം ആയിരുന്നു. ബി കോം ഡിഗ്രി ക്കാരനായ തനിക്കു പറ്റിയ ജോലി അല്ലായിരുന്നു ഹ്യുണ്ടായി പോലെ ഒരു കമ്പനിയിലെ  സേല്സ് മാൻ ആയ ജോലി.

ഗിസ്യ്സിൽ , അവൻ താമസിക്കുന്ന  അപ്പർറ്റ് മെന്റിൽ പ്രവേശിച്ച ശേഷം ലിഫ്റ്റിൽ കൈ അമർത്തി . നാലാം നിലയിൽ ഫ്ലാറ്റ് നമ്പർ 423 . കാളിങ്  ബെൽ അടിച്ചപോൾ തുറന്നു തന്നത് ഒരു  മെയിഡ് ആണെന്ന് തോന്നിപ്പിക്കുന്ന ഒരു  ശ്രീ ലങ്കൻ സ്ത്രീ ആയിരുന്നു. അകത്തു ഇരിക്കുവാൻ പറഞ്ഞ ശേഷം ശേഷം അവർ  അകത്തേ മുറിയിലേക്ക് പോയി. പിന്നെ കുറച്ചു കഴിഞ്ഞ ശേഷം വീൽ ചെയറിൽ വരുന്ന അലക്സിനെയാണ്  ഞാൻ  കണ്ടത് . ഒരു കാൽ വയ്പുകാല് മായ   അലക്സ് . ആ ഷൊക്കിൽ നിന്നും വിട്ടു മാറുവാൻ എനിക്ക് കുറച്ചു സമയം എടുത്തു. ഓടി ചാടി നടന്ന അലക്സിന്റെ രൂപം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. ലിഫ്റ്റ്‌ ഉപയോഗിക്കാതെ കോണി പടികൾ ചാടി കയറുന്ന  അലക്സ് . ഇപ്പോൾ ഈ വീൽ ചെയറിൽ . എന്റെ അമ്പരപ്പ് കണ്ടു അവൻ പറഞ്ഞു നീ അങ്ങ് വല്ലാതെ അപ്സെറ്റ് ഒന്നും ആകേണ്ട . ഒരു അക്സിടെന്റ്റ് പറ്റി . ജീവൻ പോയില്ല പകരം കാല് കൊടുക്കേണ്ടി വന്നു. അവൻ വളരെ ലഘവത്തോടെ പറഞ്ഞു . സ്വിച് അമർത്തിയാൽ ചലിക്കുന്ന വീൽ ചെയർ . അവൻ വീൽ ചെയർ ചലിപ്പിച്ച മേശ മേൽ വച്ചിരിക്കുന്ന റോത്മൻസ് പാക്കറ്റ് എടുത്തു എനിക്ക് നീട്ടി . ഇല്ല , ഞാൻ വലി നിറുത്തി അവനോടായി പറഞ്ഞു ,  അവൻ സിഗരട്ട് കത്തിക്കുന്നത് ഞാൻ നോക്കി ഇരുന്നു. അവൻ   പുക ഉള്ളിലേക്ക് എടുത്തിട്ടു പതിയെ ബാൽക്കണിയു്ടെ  ജനാല  ഗ്ലാസ്‌ തള്ളി മാറ്റി .. പിന്നെ പുക അതിലൂടെ പുറത്തേക്കു ഊതി വിട്ടു. പുക ച്ചുരുളകൾ അന്തരീക്ഷത്തിലൂടെ പുറത്തേക്കു പോകുനത് ഞാൻ നോക്കി ഇരുന്നു.


എന്റെ അമ്പരപ്പ് മാറി ഇരുന്നില്ല അപ്പോഴും. ഞാൻ അവനെ നോക്കുന്ന കണ്ടപ്പോൾ അവൻ ചോദിച്ചു എന്താടാ ഇത്ര പകപ്പ് . ഞാൻ ചോദിച്ചു നിന്റെ ജോലി . ജോലി ഒക്കെ പഴയത് തന്നെ. ഇപ്പോൾ നാഷ്നൽ  സേല്സ് മാനേജർ ആണ് .  എല്ലാ ദിവസും ഓഫീസിൽ പോകണം എന്നില്ല. വീട്ടിൽ ഇരുന്നു ജോലി ചെയുന്നു . ആവശ്യമുള്ള  ദിവസങ്ങളിൽ വെബ്‌ കോണ്‍ഫറൻസ് വഴി മീറ്റിംഗ് നടത്തും . പിന്നെ കമ്മ്യൂണികേട്ട് ചെയ്യാൻ ഇ മെയിലും , മൊബൈലും ഉണ്ടല്ലോ.  ആഴ്ചയിൽ രണ്ടു ദിവസം ഓഫീസിൽ പോകും . ബാക്കി  എല്ലാം വീട്ടിൽ ഇരുന്നു കംമ്ബുട്ടറിൽ ചെയുന്നു. പക്ഷെ പിടിപ്പതു പണി ഉണ്ട് .എല്ലാവരെയും വീട്ടിൽ ഇരുന്നു മേയ്ക്കുക എന്നത് അത്ര എളുപ്പമല്ല പക്ഷെ  വിട്ടു പോകാൻ എം ഡി സമ്മതിക്കുന്നില്ല.

ഞാൻ ചോദിച്ചു , അപ്പോൾ കുട്ടികൾ , അവന്റെ വിവാഹം കഴിഞ്ഞോ എന്നറിയുവാൻ ആണ് ചോദിച്ചത് . അതവനു മനസിലായി , എടാ നേരെ ചൊവ്വേ അങ്ങ് ചോദിച്ചാൽ പോരെ വിവാഹം കഴിഞ്ഞോ എന്ന്. അതിനേ വളഞ്ഞ വഴി ആവശ്യം ഉണ്ടോ. ഞാൻ ചിരിച്ചു.

പിന്നെ പറഞ്ഞു. വിവാഹം കഴിഞ്ഞു . കക്ഷിയെ നീ അറിയും , ഞാൻ ചോദിച്ചു  ആരാണ്?. അവൻ പറഞ്ഞു ജെന്നി. ഞാൻ ചോദിച്ചു ഏതു ജെന്നി. എടാ പണ്ട് ഞാൻ ലൈൻ അടിച്ചു നടന്നില്ലേ ,  എം ഡിയുടെ സെക്രട്ടറി ആയ ആ പഴയ ഫിലിപ്യ്നി പെണ്ണ് . ഞാൻ ചോദിച്ചു അതിനു ഞാൻ ഉള്ളപോൾ തന്നെ നീ അവളെ വിട്ടു വേറെ ആരുടെയോ പിറകെ പോയിരുന്നല്ലോ . അവളെ വിട്ടു ഒരു പാടു പേരുടെ പിറകെ ഞാൻ പോയി.പക്ഷെ ഞാൻ അവരെയും അവർ എന്നെയും സ്നേഹിച്ചിരുന്നില്ല എന്ന് വൈകിയാണ് ഞാൻ മനസിലാക്കിയത്. അതെന്താ അങ്ങനെ ഞാൻ ചോദിച്ചു. എന്തായാലും ഉച്ചക്ക് ജെന്നി വരും. നമുക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാം. അവൻ പറഞ്ഞു . ഇല്ല എനിക്ക് സമയം ഇല്ല , ഇന്ന് മുന്ന് മണിക്ക് മുമ്പ് ചെക്ക്‌ ഇൻ ചെയ്യണം. അതിനു മുമ്പ് എനിക്ക് പോകണം. ഞാൻ ചോദിച്ചു ജെന്നി, മലയാളം സംസാരികുമോ . പിന്നെ അസ്സലായി . നമ്മുടെ രഞ്ജിനി ഹരിദാസിനെക്കൽ ഭേദമായി സംസാരിക്കും .

നിനക്കും അറിയമയിരന്നല്ലോ എന്റെ പണ്ടത്തെ സ്വഭാവം . ഒരു ഓളത്തിന് ഒഴുകി നടക്കും പോലെ , കൈയിൽ ആവശ്യത്തിനു പണം , അത് ചിലവഴിക്കുവാൻ ഇവിടെ ധാരാളം മാർഗങ്ങൾ . അങ്ങനെ യാണ് ഞാൻ ആദ്യം ഞാൻ ജെന്നിയുമായി അടുത്തത് . എനിക്കവൾ സാധാരണ ഞാൻ കാണുന്ന ഏതൊരു സ്ത്രീയെ പോലെ തന്നെ ആയിരുന്നു. കുറച്ചു കഴിഞ്ഞു ഞാൻ അവളെ വിട്ടു , പിന്നെ അങ്ങനെ ഒരു പാടു വഴി വിട്ട ബന്ധങ്ങൾ . പക്ഷെ ജെന്നി എന്നെ പഴയ പോലെ തന്നെ കണ്ടു. ഞാൻ കരുതി അവൾക്കും വേറെ ബോയ്‌ ഫ്രണ്ട് ആയി കാണും എന്ന്. അതു കൊണ്ട് തന്നെ ഞാൻ അവളെ കുറിച്ച് കൂടുതൽ ഓർത്തില്ല . പക്ഷെ രണ്ടു വർഷം മുമ്പ് എനിക്ക് അബുദബിൽ  ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു. തിരിച്ചു വരുമ്പോൾ ജബലല്ലിയിൽ വച്ചാണ് നിയന്ത്രണം വിട്ട  ആ ട്രക്ക് എന്റെ വണ്ടിയിൽ വന്നിടിച്ചത്. ഒരു പക്ഷെ എനിക്ക് ജീവൻ തിരിച്ചു കിട്ടും എന്ന് ആരും പ്രതീക്ഷി ചിരുന്നില്ല. പക്ഷെ ആരുടെയോ ഒക്കെ പ്രാർത്ഥനയിൽ എനിക്ക് ജീവൻ തിരിച്ചു കിട്ടി. പക്ഷെ അതിന്റെ വില യായി  എന്റെ ഈ  കാൽ മുറിച്ചു കളയേണ്ടി വന്നു.    മുറിച്ച കാൽ തൊട്ടു കാണിച്ചു കൊണ്ടവൻ പറഞ്ഞു.  ഒരു പാടു നാൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു.

ആദ്യമൊക്കെ ഓഫീസിൽ നിന്നും ചിലർ ഒക്കെ എന്നെ വന്നു കണ്ടു കൊണ്ടിരുന്നു. പിന്നെ പിന്നെ അവരുടെ ഒക്കെ വരവുകൾ കുറഞ്ഞു കുറഞ്ഞു വന്നു. പക്ഷെ എന്നെ അത്ഭുത പെടുത്തി കൊണ്ട് ജെന്നി ദിനവും വന്നു കൊണ്ടിരുന്നു. ചുവന്ന റോസാ പൂക്കളുമായി എന്നും നിറ ചിരിയോടെ അവൾ വന്നു. ഹോസ്പിറ്റൽ ബെഡിൽ വച്ചു ഞാൻ  ജെന്നിയുടെ സ്നേഹം തിരിച്ചറിഞ്ഞു . പക്ഷെ ഞാൻ വൈകി പോയിരുന്നല്ലോ. ഒരിക്കൽ പുല്ലു പോലെ വലിച്ചു എറിഞ്ഞവളെ , ഈ ഒരവസരത്തിൽ എനിക്ക് ജീവിതത്തിലേക്ക് ക്ഷണിക്കുവാൻ ആവില്ലല്ലോ. അന്നാദ്യമായി ഞാൻ ഈശോയെ വിളിച്ചു കരഞ്ഞു. കുറ്റബോധത്താൽ  തളർന എനിക്ക് ജെന്നിയെ അഭിമുഘികരിക്കുവാൻ മടി തോന്നി. ഞാൻ അവളോടു അകലം പാലിക്കുംപോഴും  അവൾ എൻ അരികിലേക്ക് വന്നു കൊണ്ടേ ഇരുന്നു..

ഒരു ദിനം ഹോസ്പിറ്റലിൽ വച്ച് എന്റെ കൈ പിടിച്ചു കൊണ്ടവൾ പറഞ്ഞു
അലക്സ്‌,"  ഐ റിയലി ലവ് യു സൊ  മച്  ആൻഡ്‌ വാന്റ്റ്   റ്റു  മാരി യു "


ഞാൻ അവളോടായി പറഞ്ഞു ജെനി എനിക്കറിയാം നീ എന്നെ സ്നേഹിക്കുനുണ്ട് എന്ന്. പക്ഷെ ഇപ്പോഴാതെ ഈ അവസ്ഥയിൽ എന്നെ മുഴുമി പ്പി ക്കുവാൻ അനുവദിക്കാതെ  അവൾ പറഞ്ഞു . അലക്സ് അന്നും ഞാൻ നിന്നെ ഇത് പോലെ തന്നെ സ്നേഹിച്ചിരുന്നു . എന്റെ സ്നേഹത്തിനു ഒട്ടുംഉടവു  തട്ടി യിട്ടില്ല അലക്സ് .  നീ എന്നെ വിട്ടു പോയപോൾ ഞാൻ കരുതി ഒരു പക്ഷെ എനിക്ക് നീ അർഹിക്കുന്നില്ല  എന്ന് . എന്നേക്കാൾ നല്ല ഒരാൾ നിനക്ക് വന്നു ചേരും എന്നും ഞാൻ കരുതി. നിന്റെ സ്നേഹം ഒരു നാടകം ആണെന്ന് അറിഞ്ഞിട്ടും എനിക്ക് നിന്നെ വെറുക്കുവാൻ കഴിഞ്ഞില്ല.  നിനക്ക് നന്മ വരണം എന്നു മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ . ഒരു പക്ഷെ നിന്റെ ഇഷ്ടമനുസരിച്ച്  ജീവിക്കുവാൻ എനിക്ക് കഴിയില്ല എന്ന് ഞാൻ സ്വയം സമാധാനിച്ചു.  അല്ലെങ്കിൽ ഞാൻ നിനക്ക് ഒരിക്കലും ചെർന്നവൾ  അല്ല എന്ന് എന്നെ തന്നെ വിശ്വസിപ്പികുവാൻ ഞാൻ ശ്രമിച്ചു.  പക്ഷെ ഇപ്പോൾ എനിക്ക് നന്നായി അറിയാം നിനക്ക് ചെർന്നവൾ ഞാൻ തന്നെ യാണെന്ന് . ഇനിയും നീ "നോ" പറയുകയാണെങ്കിൽ അത് എനിക്ക് താങ്ങാൻ കഴിയില്ല അലക്സ്.

 ഒരു കാൽ പോലും ഇല്ലാതെ , നിനക്ക്  ചേരുന്ന ഭർത്താവ ആകുവാൻ കഴിയുമോ ജെന്നി, വിഷമത്തോട്  തന്നെയാന്നു ഞാൻ ജെന്നിയോടു അത് തോടു .  ജെന്നി  ചെറു പുഞ്ചിരിയോടെ  പറഞ്ഞു. ഇപ്പോൾ നിനക്ക് എന്നെ ആവശ്യം ഉണ്ട് അലക്സ് .  എനിക്കുറപ്പുണ്ട് ഈ അവസരത്തിൽ ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ വേറൊരു ആൾക്കും നിന്നെ സ്നേഹിക്കുവാൻ കഴിയില്ല. നിന്റെ കാര്യങ്ങൾ നോക്കുവന്നും കഴിയില്ല . അത് പറയുമ്പോൾ അവൾ വികാരാധീനയായത് പോലെ തോന്നിച്ചു .

 അങ്ങനെ യുള്ളവളെ പിന്നെ ഞാൻ എങ്ങനെ കെട്ടാതിരിക്കും . അലക്സിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു . എന്നെ നോക്കി അലക്സ് പറഞ്ഞു

ഞാൻ അവനോടായി ചോദിച്ചു ഒരു കഥയ്ക്കുള്ള  വകുപ്പ് ഒക്കെ ഉണ്ടല്ലോ നിന്റെ ജീവിതത്തിൽ . പിന്നല്ലാതെ വേണമെങ്കിൽ ,  നീ  ഇത് എഴുതികൊള്ളൂ , അലക്സ് പറഞ്ഞു . എന്തായാലും ജെന്നിക്ക് സന്തോഷം ആകും. ഞാൻ ചോദിച്ചു. അതെന്താ?  അതിനു അവൾ തന്നെ യല്ലേ ഈ കഥയിലെ നായികാ.  അലക്സിനു ഉത്തരമായി ഞാൻ പറഞ്ഞു , അതൊക്കെ  ശരി പക്ഷെ ഈ കഥയിൽ നായകൻ ഇന്റർവെൽ കഴിഞ്ഞേ വരികയുള്ളു . അലക്സ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി. ഞാൻ ചിരിയോടെ  പറഞ്ഞു അതിനു ആദ്യ പകുതിയിൽ നീ വില്ലൻ അല്ലെ. രണ്ടാം പകുതിയിൽ മാത്രമേ നീ നായകൻ ആകുന്നുള്ളൂ . എന്റെ ചിരിയിൽ അവനും പങ്കു ചേർന്നു .




2014, മാർച്ച് 24, തിങ്കളാഴ്‌ച

മുരുകൻ



വേലെടുത്തു വിളയാടും മുരുകനെ
പഴനി മല മേലെ വാഴും തോഴനെ
നീല മയിലേറി നീ   വാ വാ
നീലി  മല  താണ്ടി നീ വാ വാ

അഴലുണ്ടേ , കനൽ ഉണ്ടേ
ഞങ്ങടെ  ഉള്ളിൽ
ദുഃഖത്തിൻ   പെരു  മഴ ഉണ്ടേ   
ഞങ്ങടെ  ഉള്ളിൽ
തിരു നാഗ തള യെറും മണി വേലിൻ പ്രഭായലെ (2)
ഞങ്ങടെ അഴലെല്ലാം നീ പോക്കണേ

ബാല മുരുകാ നീ ഏഴേ തോഴനെ
ജ്ഞാന വേലനെ  ആറുമുഘനെ  (2)



കാറുണ്ടെ ,    ഇരുളുണ്ടേ      ഞങ്ങടെ  ഉള്ളിൽ
ദുർഘടമാം    വീഥി കളുണ്ടേ ഞങ്ങടെ  മുമ്പിൽ
പ്രണവത്തിൻ മന്ത്രം ചൊല്ലി ഇളം ചുണ്ടിൽ പുഞ്ചിരിയലെ (2)
ഞങ്ങടെ ദുരിതങ്ങൽ  നീ  നീക്കണേ

ബാല മുരുകാ നീ ഏഴേ തോഴനെ
ജ്ഞാന വേലനെ  ആറുമുഘനെ  (2)


കടപ്പാട് - ദക്ഷിണ മൂർത്തി സ്വാമിയുടെ വില്ലെടുത്ത് വിളയാടും ദൈവമേ എന്നാ ഗാനത്തിൽ നിന്നും


2014, മാർച്ച് 21, വെള്ളിയാഴ്‌ച

അഞ്ചരക്കുള്ള ലോക്കൽ (കഥ )


രാത്രി . സമയം ഏതാണ്ട് എട്ടു  മണിയോട്  അടുക്കുന്നു. സ്റ്റേഷനിൽ ചൂളം വിളിച്ചുകൊണ്ടു ഒരു വീരാർ ലോക്കൽ ട്രെയിൻ വന്നു നിന്നു.

അയാൾ ആ ലോക്കലിനെ നോക്കി  അക്ഷമനായി മൊബൈൽ ഫോണ്‍ ചെവിയിൽ വച്ചു . നാശം എന്താ ഫോണ്‍ എടുക്കാത്തതു . അയാൾ വീണ്ടും എന്തൊക്കെയോ    പിറുപിറുത്തു. ഫോണ്‍ തനിയെ ഡിസ് കണക്ട് ആയി. അയാൾ വീണ്ടും അതേ നമ്പർ തന്നെ  ഡയൽ ചെയ്തു . റിംഗ് ചെയ്യുന്നു എന്നല്ലാതെ ആരും എടുക്കുന്നില്ലാ. അടുത്ത രണ്ടു റിങ്ങിന് ശേഷം അയാൾ ഫോണ്‍  ഡിസ് കണക്ട് ചെയ്യുവാൻ  തീരുമാനിച്ചു. നിരാശ ഭാവം അയാളിൽ പ്രകടമായിരുന്നു. . പെട്ടെന്ന് മറുതലയ്ക്കു ഒരു പ്രായമായ സ്ത്രീയുടെ ശബ്ദം അയാൾ കേട്ടു . അയാൾ അവരോടായി പറഞ്ഞു

"ഇന്ന് രാത്രി നിങ്ങളുടെ മകളുടെ അവസാനരാത്രിയാണ് . അവൾ  മരിക്കും . മുമ്പേ രക്ഷിക്കുവാൻ കഴിയുമെങ്കിൽ  രക്ഷിച്ചോളൂ! "  അപ്പുറത്തുള്ള സ്ത്രീക്ക് എന്തെങ്കിലും പറയുവാൻ കഴിയും മുമ്പേ അയാൾ ഫോണ്‍  ഡിസ് കണക്ട് ചെയ്തു.


രണ്ടു മണിക്കൂർ മുമ്പ്. സമയം അഞ്ചരയോടടുക്കുന്നു .

അഞ്ചരക്കുള്ള ലോക്കൽ  വരാറായിരിക്കുന്നു . തിരക്കുള്ള ട്രെയിനിൽ ചാടി കയറുകയും ഇറങ്ങുകയും അയാളുടെ പതിവാണ്.  നിത്യ അഭ്യാസംകൊണ്ട് അയാൾ സായത്തമാക്കിയ ശീലം.  അന്നും പതിവ് പോലെ അയാൾ കയറിയത് ബാന്ദ്രയിൽ നിന്നാണ്. ട്രെയിൻ ബോറീവല്ലിക്കുള്ളതും. നിലത്തു കാൽ കുത്തുവാൻ കഴിയാത്തപോലെയുള്ള തിരക്ക്.  ജോലി കഴിഞ്ഞു തിരിച്ചു പാർപ്പിട സ്ഥലം ലക്ഷ്യമാക്കി യാത്ര ചെയുന്നവർ . ബോംബയിലെ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തവർക്കറിയാം ലോക്കലിലെ തിരക്ക്. പക്ഷെ ഈ തിരക്ക് അയാൾ ഇഷ്ടപെടുന്നു . ഇത് അയാളുടെ ജീവിതം തന്നെ  ആണ്. ഇനി മലാഡ് കഴിഞ്ഞാൽ മാത്രമേ തിരക്കിനു അല്പമെങ്കിലും കുറവ് അനുഭവപ്പെടുകയുള്ളൂ . ട്രെയിൻ അന്ധേരിയിൽ എത്തിയപ്പോൾ അയാൾ ആളുകളെ തള്ളി മാറ്റികൊണ്ട് ട്രെയിനിൽ നിന്നും  ഇറങ്ങി . പിന്നെ ഒരു നിമിഷം പോലും വൈകാതെ പാളത്തിന്റെ അരികിലൂടെ നടന്നു ഗല്ലി  വഴി തിരക്കിൽ അലിഞ്ഞു ചേർന്നു.  ചേരിയിലെ താമസ സ്ഥലത്ത്  എത്തിയ ശേഷം അയാൾ  അടിവസ്ത്രത്തിലെ   അകത്തെ കീശയിൽ  കൈ തിരുകി .അന്നത്തെ അദ്ധ്വാനത്തിന്റെ ഫലമായ  പേർസുകൾ പുറത്തേക്ക്  എടുത്തു.

അയാൾക്ക് ഇന്ദ്രജാലക്കാരനെ വെല്ലുന്ന കൈ അടക്കം ഉണ്ട് . വിദഗ്ദ്ധ നായ  ഒരു മാന്ത്രികനെ പോലെ,  കീശയിൽ  നിന്നോ , മടി സഞ്ചിയിൽ നിന്നോ,  ബാഗിന്റെ സിബ് തുറന്നോ   കൈ ഞൊടിക്കുന്ന നിമിഷത്തിനുള്ളിൽ  അയാളുടെ വിരലുകൾ മായാജാലം കാണിക്കും.ഏറെ അദ്ധ്വാനത്തിന് ശേഷം അയാൾ സ്വയം സായത്തമാക്കിയ  ചെപ്പടി  വിദ്യ.

അയാളുടെ കൈ വെള്ളയിൽ നാല് പേർസുകൾ . മുന്ന് പേർസുകൾ  ചെറുതും ഒന്ന് അല്പം വലിപ്പമേറിയതും.  അയാൾ ഓരോന്ന് ഓരോന്നായി ആ പണസഞ്ചികൾ  പരിശോദിച്ചു. ആദ്യത്തേതിൽ  ചില ചില്ലറ  തുട്ടുകളും ,  അമ്പത്തിന്റെയും ,, നൂറിന്റെയും കുറച്ചു  നോട്ടുകളും . അയാൾ മനസ്സിൽ കരുതി ഇന്നത്തെ ദിവസം കൊള്ളാം എന്ന് തോന്നുന്നു  .

മറ്റൊന്നിൽ കുറച്ചു കാർഡുകൾ മാത്രം . പിന്നെ ഇരു പത്തി ഏഴു രൂപയും . ഇത്  ആ ഐ ടി ക്കാരന്റെ പേർസ് ആണ് എന്ന് തോന്നുന്നു. അവന്റെ ഒരു ജാട  വർത്തമാനം.  കൈയിൽ ആണെങ്കിൽ പത്തു  പൈസ ഇല്ല. കുറച്ചു കാർഡുകൾ മാത്രം . അയാൾ  നീരസത്തോടെ  ആ   പേർസ് വലിച്ചെറിഞ്ഞു.

 പിന്നെ മൂന്നാമത്തെ പേർസും പരതി . അതിലും കാര്യമായ വകക്കുള്ള ഒന്നും ഉണ്ടായില്ല. ഡ്രൈവിംഗ്   ലൈസൻസും  കുറച്ചു  ക്രെഡിറ്റ്‌ കാർഡുകളും മാത്രം അയാൾ പിറു പിറുത്തു . ഇപ്പോൾ ആരും രൂപ കൊണ്ട് നടക്കുന്നില്ല  ആവശ്യം ഉണ്ടെങ്കിൽ എ ടി  എം കൗണ്ടർ   വഴി ആവശ്യത്തിനു രൂപ എടുക്കാമല്ലോ.  അദ്ധ്വാനം മാത്രം മിച്ചം . പിന്നെ കുനിഞ്ഞു ആ രണ്ടു   പേർഴു്സും  എടുത്തു ചേരിയിലെ  ഒഴുക്ക് ചാലിലേക്ക് വലിച്ചെറിഞ്ഞു . അയാളുടെ പ്രവർത്തി  മൂലം ആർക്കോക്കെ . എന്തൊക്കെ ബുദ്ധിമുട്ടലുകൾ സംഭവിക്കുന്നു എന്ന് അയാൾ ചിന്തിക്കാറില്ല.  ഇത് അയാളുടെ ഉപജീവനമാർഗം  ആണ് . വൈകാരികതയ്‌ക്കു  അടിമപ്പെട്ടു പോയാൽ ഈ തൊഴിൽ തുടരുവാൻ കഴിയില്ല.

മനസ്  അയാൾ അതിനായി പാകപെടുത്തിയിട്ടുണ്ട് .
ഭാര്യേയും , രണ്ടു കുട്ടികളെയും പോറ്റണം . നാളെയെക്കുറിച്ചയാൾ
ചിന്തിക്കാറില്ല. ഇന്ന് കഴിഞ്ഞിട്ട് വേണ്ടേ നാളെയാവാൻ .

രാഖിക്ക് പഴയ പോലെ  വീട്ടു ജോലിക്ക് പോകുവാൻ  വയ്യ. വലിവും , ആസ്ത്മയുടെ ശല്യവും കൂടി വരുന്നു.  നല്ലൊരു ഡോക്ടറെ കാണിക്കണം .രാത്രി  കുത്തി ഇരുന്നു   ദീർഘ ശ്വാസം എടുക്കുമ്പോൾ കഷ്ടം തോന്നും.

സാധാരണ ഈ തൊഴിലിൽ ഏർപെടുന്നവർ സംഘം ചേർന്നായിരിക്കും വരിക. ആദ്യം പോക്കറ് അടിക്കേണ്ട ആളെ നോക്കി വയ്ക്കും. അയാളുടെ അടുത്തു രണ്ടോ, മൂന്നോ പേർ  നിലയുറപ്പിക്കും .എന്നിട്ട് കൃത്രിമമായി തിരക്ക് സൃഷ്ടിക്കും. കൂട്ടത്തിൽ ഉള്ളവരാരെങ്കിലും ചിലപ്പോൾ മദ്യം കഴിച്ചപോലെ ആടി ആടി നില്കും .  ഒരു കശപിശ  ഉണ്ടാക്കുവാൻ അയാൾ തന്നെ ധാരാളം ആണ്. ആ ഒരു സമയം അത് നിർണായകമാണ് ഇതിനിടയിൽ ആരെങ്കിലും   പേഴ്‌സ്  കൈക്കലാക്കിയിട്ടുണ്ടാകും .

ഇനി എങ്ങാനും പോക്കറ് അടിച്ചു എന്ന് മനസിലാക്കിയാൽ , യാത്രക്കാരൻ ബഹളമുണ്ടാക്കിയാൽ പേഴ്‌സ് കൈവശം ഇല്ലാത്തയാൾ  അടുത്ത സ്റ്റേഷൻ എത്തുമ്പൊഴേക്കും ഇറങ്ങിയോടും . യാത്രക്കാരുടെ ശ്രദ്ധ ഓടിയ ആളുടെ പിറകെ പോകും. ആ സമയം മതി . സുരക്ഷിതമായ ആ സമയത്തിനുള്ളിൽ  പേഴ്‌സ്  കൈയിൽ ഉള്ള ആൾ ഒട്ടും തിടുക്കപ്പെടാതെ സ്റ്റേഷനിൽ ഇറങ്ങും

അയാൾക്കു പങ്കാളികൾ ഇല്ല. അതുകൊണ്ടു തന്നെ ലാഭവും , നഷ്ടവും പങ്കു വയ്‌ക്കേണ്ടിയും വരുന്നില്ല. അയാളുടെ   കലയിൽ അയാൾക്ക് പൂർണ വിശ്വാസം ഉണ്ട്. മാത്രവുമല്ല കുടുതൽ പേര്  ഉണ്ടെങ്കിൽ പിടിക്കപെടുവാൻ സാധ്യതയുണ്ടെന്നാണ് അയാളുടെ വിശ്വാസം .

നാലാമത്തേത്  അൽപം വലിപ്പമേറിയ  പേർസ് ആയിരുന്നു.  അത് തീർച്ചയായിട്ടും ഒരു പെണ്‍കുട്ടിയുടെ ആവാനെ തരമുള്ളൂ. അവസാനം ആണ് അയാൾ ആ നീളം കൂടിയ പേർസ് തുറന്നത്. അയാൾ ഓർത്തു അന്ധേരിയിൽ നിന്നിറങ്ങുമ്പോൾ ലേഡീസ് കമ്പാർട്ട്മെന്റിലേക്കു കയറാൻ തുടങ്ങിയ  മഞ്ഞ ചുരിദാർ ധരിച്ച മെലിഞ്ഞ പെണ്‍കുട്ടി . അവൾ ഒരു സ്വപ്ന ലോകത്തിൽ ആണെന്ന് കണ്ടപോഴേ തോന്നി. അവളെ മുട്ടിയിട്ടും അവൾ അറിഞില്ല. ആ മുട്ടലിന്റെ കൂടെ പോന്നതാണ് ഈ മനോഹരമായ വാലറ്റ്.

സാധാരണ അയാൾ പെണ്‍ കുട്ടികളുടെ സാധങ്ങൾ മോഷ്ടിക്കാറില്ല. പക്ഷെ ഇന്ന് അവസരം ഒത്തു വന്നപ്പോൾ അയാളുടെ കൈ അറിയാതെ ഇടപെട്ടു എന്ന് മാത്രം. പെൺ കുട്ടികളുടെ  പേർസുകളിൽ  സാധാരണ രൂപ അധികം കാണുകയില്ല . മാത്രവും അല്ല അല്ലറ ചില്ലറ  ഉപയോഗപ്രദമല്ലാത്ത സാധനങ്ങൾ കാണുകയും ചെയ്യും . അത് മാത്രവും അല്ല അങ്ങനെയുള്ള അത്തരം വലിയ  പേഴ്‌സുകൾ   പ്യാൻസിന്റെ  കീശയിൽ  തിരുകി കയറ്റാനും. ഒളിപ്പിക്കാനും പ്രയാസവും ആണ്.

അയാൾ സാവധാനം ആ പെർസു തുറന്നു . ഒരു  ചുവന്ന ലിപ്സടിക് , പിന്നെ ചെറിയ മുഖം നോക്കുന്ന കണ്ണാടി. മുഖം തുടക്കുവാൻ പറ്റിയ  പെർഫ്യൂ മിന്റെ മണമുള്ള ഒരു റ്റിഷ്യു . പിന്നെ ഏക ദേശം  എണ്‍പത് രൂപയും, പിന്നെ കുറച്ചു വിസിറ്റിംഗ് കാർഡുകളും  . അത്ര മാത്രം. അയാൾ തീരുമാനിച്ചു ഭംഗിയുള്ള ഈ പെർസു കളയേണ്ട രാഖിക്ക് കൊടുക്കാം. പിന്നെ വീണ്ടും എന്തോ ഉൾ പ്രേരണ എന്നാ പോലെ അയാൾ വീണ്ടും ആ പേർസിന്റെ അകത്തെ മൂല പരി ശോദിച്ചു . മടക്കിയ ഒരു കടലാസ് കഷ്ണം അയാളുടെ ശ്രദ്ധയിൽ പെട്ടു . അയാളിൽ ചെറിയ ആകാംഷ മൊട്ടിട്ടു . അയാളുടെ ജോലിയുടെ ഭാഗമായി അയാൾക്ക് പല പ്രേമ ലേഖനവും വായിക്കുവാൻ ഇട വന്നിട്ടുണ്ട് . ഇക്കിളി പെടുത്തുന്ന അങ്ങനെയുള്ള വരികൾ അയാൾ ഇഷ്ട പെടുന്നു. അയാൾ ആ കത്ത് തുറന്നു വായിച്ചു.

എനിക്കറിയില്ല നിന്നോടു എന്ത് പറയണം എന്ന്. എല്ലാം നഷ്ടപെട്ടവൾക്ക് ഇനി ഒന്നും നഷ്ടപെടുവാനായി ബാക്കിയൊന്നുമില്ലല്ലോ .ഒരു പക്ഷെ നീ ഈ കത്ത് വായിക്കും മുമ്പേ ഞാൻ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ടുണ്ടാകാം . എത്രത്തോളം ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്ന് നിനക്ക് അറിയാമോ എന്ന് എനിക്ക് അറിയില്ല .പക്ഷെ അത്ര ത്തോളം തന്നെ നീ എന്നെ വിഷമിപ്പിക്കുന്നു ഇന്ന്.  

ഇപ്പോൾ ജീവിതത്തിൽ ഞാൻ പ്രകാശം കാണുന്നില്ല.ഇപ്പോൾ ജീവിതത്തിൽ ഞാൻ സ്വപ്‌നങ്ങൾ കാണാറില്ല . ഉണരാൻ വേണ്ടി അല്ലാതെ വെറുതെ എഴുന്നേൽക്കുന്നു  . കാരണം എന്റെ നിറം പിടിപ്പിച്ച സ്വപ്‌നങ്ങൾ തകർത്തത് നീ ആയിരുന്നല്ലോ.നിന്നെ സ്നേഹിച്ച പോലെ ഞാൻ വേറെ ആരെയും സ്നേഹിച്ചി ട്ടുണ്ടാവില്ല .എന്റെ സ്നേഹത്തിനു പകരം നീ തന്നത് വെറും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമായിരുന്നല്ലോ .എന്നെ തന്നെയല്ലേ  ഞാൻ  നിനക്ക്   സമർപ്പിച്ചത്  . ഇപ്പോൾ ഞാൻ അനുഭവിക്കുന്ന വേദന,  അത് എനിക്ക് ഇവിടെ പകർത്തുവാൻ  ആവില്ലല്ലോ. കാരണം നീ നശിപ്പിച്ചത് എന്റെ ആത്മാവിനെ തന്നെയാണ്‌ . നിന്നിൽ ഉള്ള എന്റെ വിശ്വാസത്തെ ആണ്.

എനിക്കിപ്പോൾ വിശപ്പോ , ദാഹമോ ഒന്നും  അനുഭവപെടുന്നില്ല . ഞാൻ എല്ലാവരിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിക്കുന്നു . ഞാൻ നിന്നെ കണ്ട നാൾ മുതൽ ഒരു സ്വപ്ന ലോകത്തിൽ ആയിരുന്നു . ഞാൻ കരുതി എന്റെ സുഖം നിന്റെ സുഖം ആണെന്ന് . നിന്റെ ദുഃഖം എന്റെയും ദുഃഖം  ആണെന്ന് .  നിന്റെ സ്നേഹം ആത്മാർത്ഥ മാണെന്ന് ഞാൻ വിശ്വസിച്ചു. അല്ലെങ്കിൽ നീ അങ്ങനെ എന്നെ വിശ്വസിപ്പിച്ചു. പക്ഷെ നിനക്ക് ഞാൻ വെറും ഒരു ഉപകരണം മാത്രമാണെന്ന് വൈകിയാണ് ഞാൻ അറിയുന്നത്. നിന്നെ പറ്റി, നിന്റെ  ഇല്ലീഗൽ റിലെഷൻസിനെ  കുറിച്ച് എനിക്ക്    അറിവ് കിട്ടിയിട്ടും ഞാൻ നിന്നെ  അവിശ്വസിച്ചില്ല .

അത് എന്റെ തെറ്റ് . ഒരിക്കലും അത് സത്യമല്ല എന്ന് ,എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുവാൻ ഞാൻ ശ്രമിച്ചു .   കാരണം നിന്നോടു ഞാൻ കാണിച്ച പ്രേമം അത് സത്യമായിരുന്നു . വേറൊരു സ്ത്രീക്കും ഞാൻ നിന്നെ സ്നേഹിച്ച പോലെ നിന്നെ സ്നേഹിക്കുവാൻ കഴിയില്ല എന്ന് ഞാൻ കരുതി. വേറൊരു പുരുഷനെയും ഞാൻ ഇത്ര മേൽ സ്നേഹിച്ചിട്ടില്ല

നീ എന്റെ ഹൃദയം ആണ് വലിച്ചു കീറിയത് . എന്റെ വിശ്വാസം ആണ് നീ തകർത്തത് . എന്റെ ശ്വാസത്തിൽ വരെ നിന്നോടുള്ള പ്രേമം തുടിച്ചിരുന്നു. പക്ഷെ നീ നശിപ്പിച്ചത് എന്റെ പ്രതീക്ഷകളെ കൂടിയാണ്.

ഞാൻ പലപ്പോഴായി  ആഗ്രഹിച്ചു എന്റെ സ്നേഹം നീ എനിക്ക് ഒരിക്കൽ തിരിച്ചു തരും എന്ന്. നമ്മൾ ഒരുമിച്ചുള്ള ജീവിതം ആണ് ഞാൻ സ്വപ്നം കണ്ടത് . അതെല്ലാം മിഥ്യ ധാരണ ആയിരുന്നു എന്നറിയുവാൻ ഞാൻ വൈകി. ഇപ്പോൾ ഞാൻ തിരിച്ചു പോവുകയാണ് . ഉടഞ്ഞ സ്വപ്നങ്ങളുമായി .
ഇന്ന് ഞാൻ ഉറങ്ങാൻ പോകുന്നത്  ഇനി ഒരിക്കലുംഎഴുനേൽക്കാതിരിക്കുവാൻ വേണ്ടി മാത്രമാണ്. ഗുഡ് ബൈ
സൂരജ് . ഗുഡ് ബൈ . നിനക്ക് നന്മകൾ നേർന്നുകൊണ്ട് .

ദിയ ശർമ .


അയാൾ പേർസിൽ വീണ്ടും പരതി .  അതിൽ നിന്നും  അവളുടെ വിസിറ്റിംഗ് കാർഡ്‌ കൈയിൽ എടുത്തു. ദിയ ശർമ , HR അസിസ്റ്റന്റ്  , അവൾ ജോലി ചെയുന്ന കമ്പനിയുടെ പേരും , ആ കമ്പനിയുടെയും ടെലിഫോണ്‍ നമ്പറും , പിന്നെ അവളുടെ മൊബൈൽ നമ്പറും ആ കാർഡിൽ ഉണ്ടായിരുന്നു. ആ കാർഡും കൈയിൽ വച്ചുകൊണ്ട് അയാൾ പുറത്തേക്കു നടന്നു.

പിറ്റേ ദിനം  പ്രഭാതം

അന്ന് അയാൾ വളരെ വൈകിയാണ് എഴുന്നേറ്റത്‌  . പ്രഭാത കൃത്യം കഴിഞ്ഞയാൾ പുറത്തേക്കു ഇറങ്ങി.  പാൻ പരാഗിന്റെ പൊതി എടുക്കുവാൻ പോക്കറ്റിൽ പരതിയപ്പോൾ  ദിയയുടെ വിസിറ്റിംഗ് കാർഡ്‌ ആണ് കൈയിൽ തടഞ്ഞത് . ഒന്ന് ചിന്തിച്ച ശേഷം അയാൾ റെയിൽവേ സ്റ്റെഷനിലെക്കുനടന്നു.  കോയിനിട്ടു  വിളിക്കുന്ന ടെലിഫോണിൽ  ഒരു രൂപ തുട്ടിട്ടു അയാൾ ആ കാർഡ്  നോക്കി  നമ്പർ ഡയൽ ചെയ്തു. അപ്പുറത്ത് നിന്ന് ഒരു യുവതിയുടെ ശബ്ദം അയാൾ കേട്ടു . എന്ത് പറയണം എന്നറിയാതെ അയാൾ പതറി. പിന്നെ പറഞ്ഞു

"ഞാൻ ഇന്നലെ വിളിച്ചിരുന്നു . പിന്നെ അയാൾ നിറുത്തി."

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവൾ ചോദിച്ചു .

"ഇന്നലെ എന്റെ നഷ്ടപെട്ട  വാല്ലറ്റ് കിട്ടിയത് നിങ്ങൾക്കാണോ? "

അയാൾ ഒന്നും മിണ്ടിയില്ല .

അവൾ സന്തോഷത്തോടെ പറഞ്ഞു .

"'താങ്ക്യൂ വെരി മച് സർ . ഞാൻ നിങ്ങളോട് അങ്ങേയറ്റം കടപെട്ടിരിക്കുന്നു. "യു സേവ്ഡ്  മൈ ലൈഫ്"

 അവൾ സന്തോഷത്തോടെ പറഞ്ഞു .

 "സൂരജ് ഹാസ്  എഗ്രീഡ് ഫോർ മാര്യേജ്, വീ ആർ  ഗോയിങ്  റ്റു ഗെറ്റ് മാരിഡ് സൂൺ " . ഇന്നലെ എന്റെ മമ്മ സൂരജിനെ വിളിച്ചിരുന്നു . "രാത്രി സൂരജ് ഫ്ലാറ്റിൽ വന്നു. അവൻ വിവാഹത്തിന് സമ്മതിച്ചു  "

പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.    അവൾ   സന്തോഷത്തോടെ അയാൾക്ക്  വീണ്ടും നന്ദി പറഞ്ഞു. ഫോണ്‍  താഴെ  വച്ച ശേഷം  അയാൾ  തിരിഞ്ഞു  നോക്കി. ചെറിയൊരു  കുളിർകാറ്റ് അയാളെ തഴുകി കടന്നു പോയി. 

സമയം  എട്ടേ  മുപ്പത്തി ഏഴ് . ചർച്ച് ഗേറ്റിലേക്കുള്ള ലോക്കൽ ട്രെയിൻ  സ്റ്റേഷനിൽ വന്നു നിന്നു . തിക്കി തിരക്കി യാത്രക്കാർ ട്രെയിനിൽ കയറുകയും , ഇറങ്ങുകയും ചെയുന്നു . അയാൾ ട്രെയിനിന്റെ അരികെ എത്തിയപ്പോഴേക്കും ട്രെയിൻ പതിയെ നീങ്ങി തുടങ്ങി.  പിന്നെ പതിവു പോലെ   ഓടുന്ന ട്രെയിനിൽ  അയാൾ ചാടി കയറി ആ ട്രയിനിലെ ആൾ തിരക്കിൽ അലിഞ്ഞു ചേർന്നു   അയാളുടെ പതിവ് ജോലിക്ക് വേണ്ടി.







2014, മാർച്ച് 15, ശനിയാഴ്‌ച

അയ്യൻ (3)


ഇക്കാണും മലയും താണ്ടി
അക്കാണും മേടും കേറി
കാടായ കാടും താണ്ടി പോയാലോ
ഈ കുന്നായ കുന്നും  കേറി  പോയാലോ
മകര പൊൻ ദീപം പോലെ
മലയാള കരയിൽ വാഴും
അയ്യപ്പൻ വാഴും മല കാണാം
സ്വാമി,  അയ്യപ്പൻ വാഴും മല കാണാം


അങ്ങകലെ മല മേലെ
പുലി മേലെ എഴുന്നരുളും
പുരിക  കൊടിയാൽ അവിടം
മിഴിയാലെ ഒന്നോഴിയും
മണി വില്ലിൻ ഞാണോളീയാൽ
അതിരുകളെ കാത്തരുളും

അയ്യപ്പൻ വാഴും മല കാണാം
സ്വാമി,  അയ്യപ്പൻ വാഴും മല കാണാം


മയിലാടും കുന്നുകളിൽ
നരി വാഴും കാടുകളിൽ
കരിനാഗ പുറ്റുകളിൽ , തല നീട്ടും നാഗത്താൻ
ഉട വാളിൻ കൈ പിടിയാൽ
കാടെല്ലാം കാക്കും ഭഗവാൻ
തെളി നീരായി ഒഴുകും പുഴ പൊൽ
അണയാത്തൊരു ചൈതന്യം

അങ്ങകലെ അലയായി,,,,   ശരണം വിളി ഉയരുമ്പോൾ

അയ്യപ്പൻ വാഴും മല കാണാം
സ്വാമി,  അയ്യപ്പൻ വാഴും മല കാണാം


2014, മാർച്ച് 13, വ്യാഴാഴ്‌ച

അഴിമതിയുടെ വസന്ത കാലം



യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണം അഴിമതിയുടെവസന്തകാലമായിരുന്നു. ഇതുസംബന്ധിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന തമാശയുണ്ട്‌. എ ഫോര്‍ ആദര്‍ശ്‌ ഫ്ലാറ്റ്‌ അഴിമതി, ബി ഫോര്‍ ബൊഫോഴ്സ്‌, സി ഫോര്‍ കോമണ്‍വെല്‍ത്ത്‌ എന്നിങ്ങനെ നീളുന്ന പട്ടിക. പത്തുവര്‍ഷം കൊണ്ട്‌ എത്രായിരം കോടി രൂപയുടെ അഴിമതിയാണ്‌ നടന്നതെന്ന്‌ ആര്‍ക്കും വ്യക്തമല്ല. കോണ്‍ഗ്രസ്‌ ഭരണകാലത്ത്‌ നടന്ന സുപ്രധാനമായ അഴിമതിക്കേസുകളെക്കുറിച്ച്‌ ജന്മഭൂമി ദല്‍ഹി ലേഖകന്‍ എസ്‌. സന്ദീപ്‌

ടു ജി സ്പെക്ട്രം: 2001ല്‍ പുതിയ 122 ടെലികോം ലൈസന്‍സുകള്‍ വിതരണം ചെയ്തതില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വ്വം വരുത്തിയ വീഴ്ചയുടെ നഷ്ടം 1.76 ലക്ഷം കോടി രൂപ. ഇത്ര വലിയ തുക ആദ്യമായാണ്‌ മിക്ക ഇന്ത്യക്കാരും കേള്‍ക്കുന്നത്‌. 2008ല്‍ പുറത്തുവന്ന ഈ അഴിമതിക്കേസില്‍ ടെലികോം മന്ത്രി ഡി രാജയും കനിമൊഴി എംപിയുമെല്ലാം ജയിലിലായി.

വിവിഐപി ഹെലികോപ്റ്റര്‍: ആദര്‍ശവാനെന്ന പ്രതിച്ഛായ സ്വയം ഉണ്ടാക്കിയിട്ടുള്ള എ.കെ ആന്റ ണി ഭരിക്കുന്ന പ്രതിരോധ വകു പ്പിലുയര്‍ന്ന പ്രധാന അഴിമതിക്കേസ്‌ വിവിഐപി ഹെലികോപ്‌ ടാര്‍ ഇടപാടാണ്‌. ഇറ്റാലിയന്‍ കമ്പനിയില്‍ നിന്നു 3,600കോടി രൂപ മുടക്കി 12 ഹെലികോപ്റ്റര്‍ വാങ്ങാനുള്ള ക രാറില്‍ മുന്‍വ്യോമസേ ന മേധാവി എസ്‌.പി. ത്യാഗിയടക്കം കോഴ വാങ്ങിയിരുന്നു.

കല്‍ക്കരി അഴിമതിക്കേസ്‌: നടപടിക്രമങ്ങള്‍ പാലിക്കാതെ കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതു വഴി 1.86 ലക്ഷം കോടി രൂപ ഖജനാവിന്‌ നഷ്ടം ഉണ്ടായെന്നാണ്‌ കേസ്‌. 16 കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത സിബിഐ ഇന്നലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.
കല്‍ക്കരിമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിനു മേല്‍ വ്യക്തിപരമായി ഉയര്‍ന്ന ആദ്യ അഴിമതിക്കേസ്‌ കല്‍ക്കരിപ്പാടം വിതരണം ചെയ്തതിലെ ശതകോടികളുടെ വെട്ടിപ്പാണ്‌. സിബിഐ അന്വേഷണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടതും തിരുത്തലുകള്‍ നടത്തിയതുമെല്ലാം പുറത്തുവന്നു.

ആന്‍ഡ്രിക്സ്‌ ദേവാസ്‌ കരാര്‍: ആന്‍ഡ്രിക്സ്‌ ദേവാസ്‌ കരാര്‍അഴിമതിയേ തുടര്‍ന്നുണ്ടായ നഷ്ടം 2ലക്ഷം കോടി രൂപയാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ സിഎജി നടത്തിയ കണ്ടെത്തലുകള്‍ വലിയ തോതില്‍ വിവാദമാകാതിരുന്നത്‌ ഒരര്‍ത്ഥത്തില്‍ കേന്ദ്രത്തിന്‌ ആശ്വാസം നല്‍കി. ഐ.എസ്‌.ആര്‍.ഒ മേധാവി രാധാകൃഷ്ണന്‍ നായര്‍ മുന്‍മേധാവി മാധവന്‍നായര്‍ക്കെതിരെയാണ്‌ ആരോപണം ഉന്നയിച്ചത്‌.

ടട്ര ട്രക്ക്‌: 750 കോടി മുടക്കി. 1676 ടട്ര ട്രക്കുകള്‍ ഇന്ത്യന്‍ കരസേനയിലേക്ക്‌ വാങ്ങാന്‍ തനിക്ക്‌ 14 കോടി രൂപ ഇടനിലക്കാരന്‍ വാഗ്ദാനം ചെയ്തെന്ന കരസേനാധിപനായിരുന്ന വി.കെ സിങ്ങിന്റെ 2012ലെ വെളിപ്പെടുത്തലില്‍ തുടങ്ങിയ കേസാണിത്‌. നിരവധി കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്ന്‌ സ്പഷ്ടമായിട്ടും കേസന്വേഷണം പാര്‍ട്ടിയിലേക്ക്‌ എത്തിയില്ല. സിബിഐയ്ക്ക്കുരുക്കിട്ടതു തന്നെകാരണം.

സ്കോര്‍പ്പിയന്‍ അന്തര്‍വാഹിനി: സ്കോര്‍പ്പിയന്‍ അന്തര്‍വാഹിനിക്കരാറിനായി 500 കോടി രൂപ ഇന്ത്യയിലെ നേതാക്കള്‍ക്ക്‌ നല്‍കാന്‍ തയ്യാറായ വാര്‍ത്ത പുറത്തുവന്നതോടെ വൈകിയ കരാര്‍ പത്തുവര്‍ഷത്തിന്‌ ശേഷം ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനികള്‍ നാശോന്‍മുഖമായതോടെ വീണ്ടും ചര്‍ച്ചാവിഷയമായിട്ടുണ്ട്‌.

യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ വലിയ തട്ടിപ്പുകളായ സത്യം കമ്പ്യൂട്ടേഴ്സ്‌ കേസിലും കൊല്‍ക്കത്തയിലെ ശാരദാ ചിറ്റ്ഫണ്ട്‌ കേസിലുമെല്ലാം പ്രതികളെ ശിക്ഷിക്കുന്നതിനു പകരം സംരക്ഷിക്കുന്ന പൊതു നിലപാടാണ്‌ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്‌.

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌: ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസുമായി ബന്ധപ്പെട്ട്‌ 70,000 കോടി രൂപയുടെ അഴിമതി നടന്നതായാണ്‌ കേന്ദ്രവിജിലന്‍സ്‌ കമ്മീഷന്‍ കണ്ടെത്തിയത്‌. മുന്‍കേന്ദ്ര മന്ത്രി സുരേഷ്കല്‍മാഡിയടക്കം പ്രമുഖര്‍ക്‌ക്‍ഇതില്‍ അന്ധമുള്ളതായി തെളിഞ്ഞിരുന്നു.

വോട്ടിന്‌ കോഴ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ നാണക്കേടിന്റെ പരകോടിയിലെത്തിച്ച കേസാണിത്‌. വിശ്വാസ വോട്ടു തേടാന്‍ ബിജെപി അംഗങ്ങളായ അശോക്‌ അര്‍ഗാളിനും ഫഗാന്‍സിങ്‌ കുലാസ്തേയ്ക്കും മഹാവീര്‍ ഭാഗോരയ്ക്കും അമര്‍സിങ്ങിനെ ഉപയോഗിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം പണം നല്‍കുകയായിരുന്നു. ഈ പണം ലോക്സഭയില്‍ ഉയര്‍ത്തിക്കാട്ടി, കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിയതോടെ ജനാധിപത്യത്തെ കോണ്‍ഗ്രസ്‌ പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ കണക്കാക്കുന്നതെന്ന്‌ രാജ്യത്തിനു ബോധ്യമായി.

ആദര്‍ശ്‌ ഫ്ലാറ്റ്‌ തട്ടിപ്പ്‌ കേസ്‌: സൈനികര്‍ക്കും സൈന്യത്തില്‍നിന്നും വിരമിച്ചവര്‍ക്കുമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ അനര്‍ഹരായ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തട്ടിയെടുത്ത സംഭവം 2011ല്‍ കേന്ദ്രവിജിലന്‍സ്‌ കമ്മീഷനാണ്‌ പുറത്തെത്തിച്ചത്‌. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരായിരുന്ന നാലുനേതാക്കള്‍ക്ക്‌ പങ്കുണ്ടെന്നാണ്‌ കണ്ടെത്തല്‍. ലക്ഷക്കണക്കിന്‌ കോടി രൂപയുടെ തട്ടിപ്പാണ്‌ ആദര്‍ശ്‌ ഫ്ലാറ്റ്‌ കുംഭകോണം.

ഐപിഎല്‍ അഴിമതി: ഐപിഎല്‍ ക്രിക്കറ്റ്‌ മത്സരങ്ങളുമായി ബന്ധപ്പെട്ട്‌ കോടികളുടെ വാതുവെയ്പ്പ്‌ നടക്കുന്നതായി പോലീസ്‌ കണ്ടെത്തിയിരുന്നു. കേസ്‌ ഉന്നതങ്ങളിലേക്ക്‌ പോകാതെ ചില കളിക്കാരില്‍ മാത്രമായി അവസാനിപ്പിക്കാനാണ്‌ ശ്രമം.

റെയില്‍വേയിലെ അഴിമതി: റെയില്‍വേ ബോര്‍ഡ്‌ അംഗമാകാന്‍ റെയില്‍മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സലിന്റെ ബന്ധുവിന്‌ കൈക്കൂലി നല്‍കുന്നതിനിടെ സിബിഐ നടത്തിയ അറസ്റ്റുകളും പിന്നീട്‌ ബന്‍സലിനു തന്നെ രാജിവയ്ക്കേണ്ടിവന്നതും പത്തുവര്‍ഷം നടത്തിയ അഴിമതികളില്‍ പ്പെടുന്നവയാണ്‌.

തീര്‍ന്നില്ല, അഴിമതിക്കഥകള്‍… ഇവയെല്ലാംഅഴിമതികളില്‍ വലിയ വിവാദമുയര്‍ത്തിയവമാത്രം. ചെറുതും വലുതുമായ മറ്റനവധി അഴിമതികളും ഇക്കാലത്ത്‌ നടന്നിരുന്നു. പലതും മാധ്യമശ്രദ്ധപോലുമാകര്‍ഷിക്കാതെ യവനികയ്ക്കുള്ളില്‍ മറഞ്ഞു. അഴിമതി തന്നെ ഒരു വ്യവസായമായതിനെത്തുടര്‍ന്നാണ്‌ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ പ്രക്ഷോഭം തന്നെ ഉയര്‍ന്നത്‌. അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്ല്‌ വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. അവയില്‍ ടു ജി സ്പെക്ട്രം കേസില്‍ പെട്ട ഡിഎംകെ മന്ത്രി എ.രാജ ജയില്‍ കയറിയിരുന്നു. കേസ്‌ നടക്കുകയാണെന്ന സത്യം പോലും പരിഗണിക്കാതെയാണ്‌ രാജയെ ഒരിക്കല്‍ കൂടി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്‌. രാജ മാത്രമല്ല അഴിമതിക്കറ പറ്റിയവര്‍ പലരും ഇപ്പോഴുമുണ്ട്‌ രംഗത്ത്‌.....

2014, മാർച്ച് 10, തിങ്കളാഴ്‌ച

ഡിവൈൻ ഗിഫ്റ്റ് (കഥ)




"അച്ഛാ,  എന്റെ സിൻഡ്രല  ടോയ് എടുത്തു വച്ചോ? "

അമൂല്യ ഇതേ ചോദ്യം ആവർത്തിക്കുന്നത്  മൂന്നാമത്തെ  തവണയാണ് . പെട്ടിയിൽ സാധനങ്ങൾ അടുക്കി വയ്ക്കുകയായിരുന്ന വിനു അവളെ ചേർത്ത് പിടിച്ചു തല അവളുടെ നെറ്റിയിൽ മുട്ടിച്ചുകൊണ്ട് പറഞ്ഞു

"എടുത്തുവച്ചിടുണ്ട് കുഞ്ചു .'മോൾടെ മുമ്പിൽ വച്ചല്ലേ അച്ഛൻ  ടോയ് പെട്ടിയിൽ വച്ചത് " അവൾ തലയാട്ടി. അവൾ അവിടെത്തന്നെ ചുറ്റി നിൽക്കുന്ന  കണ്ടപ്പോൾ  വിനു പറഞ്ഞു .

"ഇനി   കുഞ്ചു പോയി കിടന്നു ഉറങ്ങികൊള്ളൂ ,  അച്ഛൻ  ഇത് പായ്ക്ക് ചെയ്തു കഴിഞ്ഞിട്ട് വരം."

അടുക്കളയിൽ നിന്നും സ്‌മിത  വിളിച്ചു പറഞ്ഞു .

"നാളെ രാവിലെ ചൊക്ലറ്റെസ് , ഫ്രിഡ്ജിൽ നിന്നും എടുത്തു വയ്ക്കാൻ  ഓർമി പ്പിക്കണേ  വിനു, അല്ലെങ്കിൽ കഴിഞ്ഞ തവണ പറ്റിയ പോലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും  വീണ്ടും ചൊക്ലറ്റെസ് മേടിക്കേണ്ടി  വരും "

 നാളെ രാവിലെ പതിനൊന്നു മണിക്കാണ് ഫ്ലൈറ്റ് . സ്‌മിത അടുക്കളയിൽ
പാത്രം കഴുകി  കൊണ്ടിരിക്കെ മനസ്സിൽ ഓർത്തു .

"മമ്മ കാൻ ഐ ഹാവ്  വണ്‍ മോർ കൂക്കി പ്ലീസ് . അമു  മുറി ഇംഗ്ലീഷിൽ കൊഞ്ചി കൊണ്ട് ചോദിച്ചു .

"നോ അമു  , ടൈം റ്റു സ്ലീപ്‌ ."

"എടുത്തു കൊടുക്ക്  സ്മി , "

അമ്മയ്ക്കുള്ള ടൈഗർ ബാമും ,  മരുന്നുകളും  പെട്ടിയിൽ അടുക്കി വയ്ക്കുന്നതിനിടെ വിനു വിളിച്ചു പറഞ്ഞു.

"മമ്മ തന്നിലെങ്കിൽ,   അച്ഛാ എടുത്തു തരാം കുട്ടാ അല്ലേല്ലും മമ്മക്കു
ഈയിടെയായി കുറച്ചു കുറുമ്പ്  കൂടുന്നുണ്ട്  അല്ലെ? . "

വിനു സ്മിത കേൾക്കുവാനായി  കുറച്ചു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

"നമുക്ക് നാട്ടിൽ ചെന്ന് അപ്പൂപ്പയോടു മമ്മയുടെ കുറുംബിനെ പറ്റി പറയാട്ടോ ."

സ്മിത വാതിലിൽ കൂടി ഒളിഞ്ഞു നോക്കി. അമു  ചിരിച്ചു കൊണ്ട് വിനുവിനെ നോക്കി തലയാട്ടുന്നു. അവൾ തിരിഞ്ഞു നിന്ന് വീണ്ടും  പാത്രം കഴുകി തുടങ്ങി പിന്നെ വിനു കേൾക്കാനായി  പറഞ്ഞു

"വിനുവാണ് അമുവിനെ ഇങ്ങനെ   വഷളാക്കുന്നത് "   അതിനു മറുപടിയായി അവൻ പറഞ്ഞു

."എന്റെ മോൾ അല്പം വഷളായാൽ ഞാൻ അങ്ങ് സഹിച്ചു , അല്ലേടാ കുഞ്ചു "

അത് കേട്ട് സ്മിത മന്ദഹസിച്ചു.

പായ്ക്ക് ചെയ്തു കഴിഞ്ഞു വിനു സ്മിതയെ വിളിച്ചു പറഞ്ഞു.

"എന്റെ പായ്ക്കിങ് കഴിഞ്ഞു. നീ ഒന്ന് വന്നു നോക്കിയേ ?"

"എനിക്ക് കുറച്ചും കൂടി ജോലിയുണ്ട്  വിനു,  ഇനി അച്ഛനും മോളും പോയി കിടന്നോളു "

 വിനു, അമുവിനെ  എടുത്തു കൊണ്ട് പറഞ്ഞു

'വാടാ കുട്ടാ നമുക്ക് ചാച്ചാം''

'വിനു,    അവളെ ബ്രഷ് ചെയിപ്പിക്കാൻ മറക്കല്ലേ'

അടുകളയിൽ നിന്നും സ്മിത വിളിച്ചു പറഞ്ഞു.

വിനുവിനെ എല്ലാം  ഒന്ന് ഓർമിപ്പിക്കണം   അത് പണ്ട് തൊട്ടേയുള്ള അവന്റെ ശീലം ആണ്.

അടുക്കളയിൽ നിന്നും വന്ന  സ്‌മിത വാഷിംഗ്‌ മെഷിനിൽ  നിന്നും നനഞ്ഞ തുണികൾ ബക്കറ്റിൽ   എടുത്തു മുമ്പിലെത്തെ  മുറിയിൽ കൊണ്ടുവച്ചു .
പിന്നെ ചാരി വച്ചിരിക്കുന്ന സ്റ്റാൻഡ് നിവർത്തിയിട്ടു. തുണികൾ ഓരോന്നായി എടുത്തു  സ്റ്റാൻഡിൽ വരി വരിയായി വിരിക്കാൻ തുടങ്ങി. അവരുടെ ഫ്ലാറ്റിൽ ബാൽക്കണി ഇല്ല. അതുകൊണ്ട് തന്നെ സ്‌മിത എന്നും രാത്രിയിൽ നനഞ്ഞ  തുണികൾ സ്റ്റാൻഡിൽ തൂക്കി ഇടും.  പിന്നെ ബാക്കി യുള്ളവ സോഫയിലും , ഊണ് മേശയിലും ഒക്കെ ആയി വിരിക്കും. വ്യായാമത്തിനു  വേണ്ടി  വിനു മേടിച്ച വാകിങ്‌  മെഷീനും സ്മിതയ്ക്ക് തുണികൾ തൂക്കിയിടുവാനുള്ള ഉപകരണമാണ്.   രാത്രി മുഴുവനും ഫാൻ ഇട്ടാൽ  ഫാനിന്റെ  കാറ്റ്  കൊണ്ട് തുണികൾ മുഴുവനും ,നേരം വെളുക്കുമ്പോഴേക്കും ഉണങ്ങി കഴിഞ്ഞിട്ടുണ്ടാകും

അതിനിടെ വിനു അമുവിനു  കഥ പറഞ്ഞു കൊടുക്കുന്നത് കേട്ടു . എന്നും രാത്രി കിടക്കുന്നതിനു മുമ്പ് ഈ കഥ പറച്ചിൽ ഒരു പതിവാണ് . വിനു തന്നെ പറഞ്ഞു കൊടുക്കണം എന്നാലെ അമുവിനു തൃപ്തിയാവുകയുള്ളു .

കൃഷ്ണന്റെ കാളിയ മർദനം കഥയാണ് അവൾക്കു ഏറെ ഇഷ്ടം.   ആമുവിന്റെ   ക്‌ളാസിലെ മിസ്സിന്റെ പേര്  കാളിന്ദി എന്നാണ് . കാളിന്ദിയാറ്റിൽ  കുളിക്കുവാൻ ഇറങ്ങുന്നതും , നീന്തി കളിക്കുമ്പോൾ കാളിയൻ വരുന്നതും , കാളിയന്റെ അഹങ്കാരം ശമിപ്പിക്കുന്നതുമായ കഥ  എത്രയോ തവണ വിനു പറഞ്ഞു കൊടുത്തിരിക്കുന്നു .  ആയിരം തലകളുള്ള കാളിയന്റെ തലയിൽ  നൃത്തം ആടുന്ന  കൃഷ്ണൻ,  ഓരോ തലയിലും ചവിട്ടി പത്തി  ചതച്ച കാളിയന്റെ  ധാർഷ്ട്യം തീർത്ത കഥ , അത് എത്ര കേട്ടാലും  അമുവിനു  മതിവരില്ല. കഥ വിവരിക്കുന്നതിൻ ഇടയിൽ  വിനുവിന്റെ  പതിവ് ചോദ്യം അവൾ കേട്ടു .

"കാളിയനു  എത്ര ഹെഡ് ആണ് ."

ആ ഉത്തരം പറയുവാൻ അവൾക്കു വളരെ ഇഷ്ടം ആണ്.  എല്ലാ ദിവസവും വിനു ഇതേ ചോദ്യം അവളോട്‌ ചോദിക്കും. താൻ കൂടി കേട്ടു കൊള്ളട്ടെ എന്ന്  ഭാവത്തിൽ അല്പം ഉച്ചത്തിൽ അമു  പറയുന്ന കേട്ടു

"തൌസണ്ട് ഹെഡ്"

തുണി വിരിച്ചിട്ട് , അടുക്കളയിലെ  സ്ളാബും വൃത്തി ആക്കി, കുടിക്കുവാനുള്ള  വെള്ളവും എടുത്തുകൊണ്ടു  സ്മിത കിടപ്പുമുറിയിലേക്ക് ചെല്ലുമ്പോഴേക്കും വിനു അമുവിനെ  കെട്ടി പിടിച്ചു ഉറങ്ങി കഴിഞ്ഞിരുന്നു. വിനു എപ്പോഴും അങ്ങനെയാണ് കിടന്നാൽ അപ്പോൾ തന്നെ ഉറങ്ങി കൊള്ളും . തന്റെ കാര്യം നേരെ മറിച്ചാണ്. അമു  ഏതോ ഒരു ആൽബം  നോക്കി എന്തോ തന്നെ സംസാരിച്ചു കൊണ്ട് കിടക്കുന്നുണ്ട്

"എന്തായി തമ്പ്രാട്ടി,  ഉറങ്ങാൻ ഭാവം ഇല്ലേ ."

അമുവിനോടായി  അവൾ ചോദിച്ചു . മമ്മ  ഇത് കണ്ടോ,  അവൾ തന്റെ പടം ചൂണ്ടി കാണിച്ചു.  സ്മിതയും , പ്രിയയും കൂടി ഉള്ള ഫോട്ടോ. രണ്ടു വർഷം മുമ്പ്  പ്രിയയുടെ കൂടെ ഹോട്ടലിൽ വച്ച് തന്റെ മൊബൈലിൽ നിന്നും പകർത്തിയ ഫോട്ടോ. സ്മിത പെട്ടെന്ന് തന്നെ  ആ ആൽബം എടുത്തു മേശ പുറത്തേക്കു എടുത്തു വച്ചു . പിന്നെ ലൈറ്റ് അണച്ച് അമുവിനെ  കെട്ടി പിടിച്ചു കൊണ്ട് കിടന്നു. കുറച്ചു നേരത്തിനുള്ളിൽ അമു  ഉറങ്ങി കഴിഞ്ഞിരുന്നു. അവൾ ഓർത്തു നാല് മാസം കൂടി കഴിഞ്ഞാൽ അവൾക്കു നാല് വയസ്സാകും. അരണ്ട വെളിച്ചത്തിൽ ശാന്തമായി  ഉറങ്ങുന്ന അമു. അവൾ പതിയെ അമുവിന്റെ കൊച്ചു കവിളിൽ ചുംബിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു അവൾക്കു ഉറക്കം വന്നില്ല.

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ പ്രിയയെ കണ്ടതാണ്. ഇപ്പോൾ രണ്ടു വർഷം കഴിയുന്നു. സ്മിതയും പ്രിയയും ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച കളി കൂട്ടുകാരികൾ. വളരെ സാമര്‍ത്ഥ്യമുള്ള പെൺകുട്ടി ആയിരുന്നു പ്രിയ. സ്മിതയാണെങ്കിൽ നേരെ മറിച്ചും .   ഒന്നും തന്നെ ചെയ്യുവാനുള്ള കഴിവില്ല. സ്മിതയ്ക്ക് എന്തിനും ഏതിനും പ്രിയയുടെ കൂട്ട് വേണം.

"പ്രിയ ഇടക്ക് പറയുമായിരുന്നു അല്പം ചൊടി ഒക്കെ വേണ്ടേ എപ്പോഴും ഞാൻ ഉണ്ടാകുമോ നിന്റെ കൂട്ടിന് ? "

കോളേജിലും അവർ ഒരുമിച്ചായിരുന്നു . അതിനിടക്ക് പ്രിയ ഒരു പ്രണയത്തിൽ ചെന്ന് ചാടി. റോബിനുമായി . പക്ഷെ അവളുടെ വീട്ടുകാർ ആ ബന്ധം എതിർത്തു . ആരെയും വക വയ്കാതെ അവർ രജിസ്റ്റർ മാര്യേജ് ചെയ്തു.

അതിനിടെ വിനുവുമായി തന്റെ വിവാഹം കഴിഞ്ഞിരുന്നു . ഇപ്പോൾ കഴിഞ്ഞ മുന്ന് വർഷമായി തങ്ങൾ  മ്സ്ക്ക്റ്റിൽ ആണ്. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ  അതായതു രണ്ടു വർഷം മുമ്പ് , പ്രിയയെ കണ്ടതാണ് . താൻ വന്നു എന്ന് അറിഞ്ഞു. അവൾ തന്നെ  വിളിച്ചിരുന്നു . തന്റെ വീട്ടിലേക്ക്‌ വരാൻ പറഞ്ഞപോൾ അവൾ പറഞ്ഞു

'ഇല്ല നിനക്ക് ഹോട്ടൽ സിൽവർ ഡയമണ്ടിൽ വരൻ പറ്റുമോ എന്ന് "

 വിനു, വിനുവിന്റെ വീട്ടിലായിരുന്നു  അതുകൊണ്ട് താൻ  ഒരു  ഓട്ടോ പിടിച്ചാണ് സിൽവർ ഡയമണ്ടിൽ പോയത് . കുറച്ചു നേരം കഴിഞ്ഞിട്ടാണ് അവൾ വന്നത് . അവൾ ആകെ മാറിയ പോലെ തോന്നി. കൂടെ അവളുടെ കുഞ്ഞും ഉണ്ടായിരുന്നു.  നല്ല  ഓമനത്തമുള്ള ഒരു കുഞ്ഞു വാവ. ഏറിയാൽ ഒരു  ഒന്നര വയസു തോന്നിപ്പി ക്കും. അവളുടെ കുഞ്ഞിനെ അന്ന് ഒരു പാടു നേരം എടുത്തു കൊഞ്ചിച്ചു . പിന്നെ ജ്യൂസ്‌ കൊണ്ട് തന്ന  ബെയററോടു പറഞ്ഞിട്ട്  തന്റെ മൊബൈലിൽ  പ്രിയയുടെയും , തന്റെയും ഫോട്ടോ എടുപ്പിച്ചു . അതിനിടയിൽ കുഞ്ഞ് ഉറങ്ങുകയും ചെയ്തു.

പിന്നെയാണ് പ്രിയ അവളുടെ കഥ പറയുന്നത്. അവൾ എടുത്ത ഏറ്റവും തെറ്റായ തീരുമാനം ആയിരുന്നു റോബിനുമായുള്ള വിവാഹം. റോബിൻ  ഒരു തികഞ്ഞ മദ്യപാനി ആയിരുന്നു. എന്നും രാത്രി മദ്യപിച്ചേ അവൻ വീട്ടിൽ വരികയുള്ളു .കുറെ പറഞ്ഞു നോക്കി. വൈകിയാണ്  അറിയുന്നത് അവൻ കാണിച്ച സ്നേഹം  വാജ്യമായിരുന്നു എന്ന്  . പകൽ ചില ദിവസങ്ങളിൽ അവൻ  ചിലപ്പോൾ പശ്ചാത്താപം പ്രകടിപ്പിക്കും . പക്ഷെ രാത്രി വീണ്ടും പഴയ പോലെ മൃഗീയമായി പെരുമാറും. റോബിൻ പ്രിയയുടെ സ്വത്തു കണ്ടു മോഹിച്ചാണ് അവളെ വിവാഹം കഴിച്ചത്. ജോലിക്കൊന്നും പോകാതെ എപ്പോഴും ബാറിൽ കൂട്ടുകരൊത്തു  മദ്യപിച്ചു ഇരിക്കും. ചില ദിനങ്ങളിൽ കൂട്ടുകാരെ വീട്ടിൽ വിളിച്ചു കൊണ്ട് വന്ന സൽകരിക്കും . എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ അവരുടെ മുമ്പിൽ വച്ച് ഉപദ്രവിക്കും .   ഒടുവിൽ സഹിക്കവയ്യതെ ആ ബന്ധം അവൾ  ഉപേക്ഷിച്ചു . അവളുടെ മുമ്പിൽ പ്രിയ പൊട്ടി കരഞ്ഞു.

"എനിക്കറിയില്ല സ്‌മിത  ഇനി ഞാൻ എന്ത് ചെയ്യണം എന്ന്"

അവളെു ആശ്വസിപ്പിക്കുവാൻ വാക്കുകൾ ഇല്ലാതെ സ്‌മിത  ഉഴറി .  പിന്നെ ചോദിച്ചു .

". നീ വീട്ടിൽ പോയില്ലേ?"

ഇല്ല അച്ഛനെ അഭിമുഖീകരിക്കുവാൻ എനിക്ക് ശക്തിയില്ല.

"വീണ്ടും അവൾ കരയുവാൻ തുടങ്ങി. എന്ത് പറഞ്ഞു   സമാധാനിപ്പിക്കും
അവളെ ...

കുറച്ചു നേരം കഴിഞ്ഞു പ്രിയ സമചിത്തത വീണ്ടെടുത്തു . പിന്നെ തന്റെ  കൈകൾ  ചേർത്ത് പിടിച്ചു. പിന്നെ ഒരു ചെറു പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു.

"ഞാൻ നിന്റെ മൂഡ്‌ കളഞ്ഞല്ലേ . സോറി സ്മിത ."

"ഹേയ് അത് സാരമില്ല"

സ്മിത വിഷമത്തോടെ   അവളോടായി പറഞ്ഞു. പ്രിയ ഹാൻഡ്‌ ബാഗ്‌ തുറന്നു അവളുടെ ഒരു കർചീഫ് എടുത്തു മുഖം തുടച്ചു.

"കുഞ്ചുവിനെ   നോക്കികൊള്ളണേ  ഞാൻ മുഖം കഴുകിയിട്ട് വരാം"  അവൾ നടന്നു പോകുന്നത് സ്‌മിത നോക്കിയിരുന്നു.

 മുഖം കഴുകാൻ പോയ പ്രിയ പിന്നെ  തിരികെ വന്നില്ല. കുറച്ചു കഴിഞ്ഞപോൾ ബെയറർ  വന്നു പറഞ്ഞു.

"ഇവിടെ ഇരുന്ന മാഡത്തിനു ആക്സിഡന്റ് പറ്റി "

 ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ വാരി എടുത്തുകൊണ്ടു താൻ പുറത്തേക്കു ഓടി . ഹോട്ടലിൻ എതിരെയുള്ള മെയിൻ റോഡിൽ ജനം കൂട്ടം കൂടി നില്കുന്നു . അവിടെ ചെന്നപൊൾ  കണ്ട കാഴ്ച  നടു റോഡിൽ  രക്തത്തിൽ കുളിച്ച പ്രിയ കിടക്കുന്നു. ആരോ പറയുന്ന കേൾക്കാമായിരുന്നു "

ചാവാൻ ഉറപ്പിച്ചു പോലെ ലോറിയുടെ മുന്നിലേക്കു വന്നു ചാടുക ആയിരുന്നു എന്ന് ."  ഒന്നുമറിയാതെ കുഞ്ഞ് അപ്പോഴും അവളുടെ തോളിൽ ചാഞ്ഞു ഉറങ്ങുകയായിരുന്നു .

അടുത്ത കിടക്കുന്ന കുഞ്ചുവിനെ തലമുടിയിൽ അവൾ വീണ്ടും ചുംബിച്ചു. "ദൈവം തന്ന അമൂല്യ സമ്മാനം" , അവൾ ഇപ്പോൾ തന്റെയും വിനുവിന്റെയും ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. കുഞ്ചുവിനെ ചേർത്ത് അണച്ച് കൊണ്ട് അവൾ കണ്ണുകൾ മെല്ലെ അടച്ചു .











2014, മാർച്ച് 9, ഞായറാഴ്‌ച

ബോംബെ


ബോംബെ നഗരത്തിൻ തിക്കിൽ നിന്നും
തെല്ലോന്നകന്നാ മലാടിൽ തന്നെ
ത്രിവേണി നഗറിലെ കൊച്ചു ഫ്ലാറ്റിൽ
ഞങ്ങൾ ഒരുമിച്ചു താമസിച്ചു

ഏഴല്ല, എട്ടല്ല , ഒൻപതോ , പത്തു പേർ
എത്ര പേര് ഉണ്ടോ അത്രയും പേർ
ഞങ്ങൾക്ക് കൂട്ടായി പണ്ടാ ഫ്ലാറ്റിൽ
തൂങ്ങി മരിച്ചൊരു കാർന്നോരും

കൊച്ചു പിണക്കങ്ങൾ എത്ര മാത്രം
എത്രയോ പാരകൾ അതെത്ര മാത്രം
പ്രേമവും , പ്രേമ നൈരാശ്യങ്ങളും
ഞങ്ങൾ ഒരുമിച്ചു പങ്കു വച്ചു

ജോലി ഇല്ലാത്തവർ എത്ര പേർ അത്രയും
ജോലി യുള്ളോർക്കൊരു ബാധ്യത യായി
ആത്മാർത്ഥ സ്നേഹത്തിൻ ആഴത്തിൻ അളവു കോൽ
എന്തെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു

പട്ടിണി പരിവട്ടം ആണെങ്കിലും
ആരും ധനികർ അല്ലെങ്കിലും
ഓണം , വിഷുവും ,   ദാന്ടിയയും
ഞങ്ങൾ ഉൻമത്തരായിട്ടാച്ചരിച്ചു

രാത്രി പകൽ എന്ന ഭേദമില്ല
ട്രെയിനുകൾ എത്രയോ മാറി കേറി
ദാദർ , മലാടോ , ചെംബൂരൊ
യാത്രക്കൊരിക്കലും ഭംഗമില്ല

വേനലും ശൈത്യവും എത്ര പോയി
വർഷങ്ങൾ എത്ര കടന്നു പോയി
എങ്കിലും മനസിന്റെ ചില്ലു കോണിൽ
ഓർമ്മകൾ ഇന്നലെ എന്ന പോലെ

വേനലും ശൈത്യവും എത്ര പോയി
വർഷങ്ങൾ എത്ര കടന്നു പോയി
എങ്കിലും മനസിന്റെ ചില്ലു കോണിൽ
ഓർമ്മകൾ ഇന്നലെ എന്നപോലെ

എങ്കിലും മനസിന്റെ ചില്ലു കോണിൽ
ഓർമ്മകൾ ഇന്നലെ എന്ന  പോലെ



  അടികുറുപ്പ്  -  മറക്കാത്ത കുറെ ഏറെ ഓർമ്മകൾ സമ്മാനിച്ച നഗരം ആണ് എനിക്ക് ബോംബെ . ഇന്ന് മുംബായ് അറിയ പെടുന്ന ഈ നഗരത്തിൽ ജോലി ഇല്ലാതെയും, ജോലി തേടിയും അലഞ്ഞ കുറെ ദിനങ്ങൾ ഉണ്ട്. ഭാഗ്യാന്വേഷികളായ ഞങ്ങൾ ഒരു പാടു പേർക്ക് അഭയം തന്ന നഗരം. സ്നേഹ നിർഭരമായ ഒരു പാടു നല്ല നിമിഷങ്ങൾ സമ്മാനിച്ച നഗരം. ആ ഓർമയിലെക്കൊരു തിരിഞ്ഞു നോട്ടം.



  

2014, മാർച്ച് 8, ശനിയാഴ്‌ച

അച്ഛന്റെ മകൾ (2) (കഥ)






ഇന്നലത്തെ ഓർമകളുടെ സുഷുപ്തിയിൽ നിന്ന് ഉണരാൻ അവൾ മടിച്ചു . അലസതയോ , മടിയോ അവളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടില്ല.   പക്ഷെ എന്നിട്ടും സുഘകരമയ ആ ആലസ്യത്തിൽ  കുറച്ചു നേരെത്തെ കെങ്കിലും മൂടി പുതച്ചു കിടക്കുവാൻ അവൾ ആശിച്ചു. പും നാമ  നരകത്തിൽ നിന്നും പിതാവിനെ രക്ഷിക്കുന്നവൻ ആണ് പുത്രൻ , അപ്പോൾ പുത്രിയൊ?


ഇന്നാണ് അവളുടെ അച്ഛന്റെ ഓർമ ദിനം.  ആറു  വർഷങ്ങൾക്കു മുമ്പ് ഏഴു  വയസ്സുകാരിയുടെ തലയിൽ മുത്തി അനുഗ്രഹിച്ച ഉറങ്ങാൻ കിടന്ന അച്ഛൻ പിന്നെ ഉണർന്നില്ല . ഇത് അവളുടെ കഥയാണോ അതോ അവളുടെ അച്ഛന്റെ കഥയാണോ . വായിച്ചു നോക്കിയിട്ട് നിങ്ങൾക്ക് തിരുമാനിക്കാം .

വർഷങ്ങൾക്ക് മുമ്പ് സച്ചിൻ ടെൻടുൽകർ ക്രിക്കറ്റ് ബാറ്റ്    കാണുനതിനും മുമ്പേ കേരളത്തിലെ സ്കൂൾ മൈതാനങ്ങളിലും , പാടങ്ങളും മടൽ ബാറ്റും , റബ്ബർ പന്തും വച്ച് കുട്ടികൾ ക്രിക്കറ്റ്‌ കളിച്ചിരുന്നു . കപിലിന്റെ ചെകുത്താന്മാർ ആദ്യമായി ഇന്ത്യക്ക് ലോക കപ്പു സമ്മാനിച്ച വർഷം . അതെ 1983 - 1985  കാല ഘട്ടം. കിഴക്കേ ചിറ മൈതാനത്തിൽ നേരത്തെ പറഞ്ഞ പോലെ ബാറ്റ് വീശുകയാണ്അവൻ . ഇന്നത്തെ പോലെ സിക്സറുകൾ അത്രയ്ക്ക് പ്രാധാന്യം ഇല്ലാത്ത കാലം. ഗവാസ്കറും ,  മൊഹിന്ദെർ അമർനതിനെയും റോൾ മോഡൽ ആകുമ്പോൾ ആ ബാറ്റിൽ നിന്നും മനോഹരമായ ബൌണ്ടറികൾ പാഞ്ഞെക്കം പക്ഷെ ഉയർത്തി അടിച്ചു വിക്കറ്റ് കളയുക അയാളുടെ രീതി ആയിരുന്നില്ല. ബൌണ്ടറി ഭേദിച്ച് പന്ത് കാണികളുടെ കൈക്കൽ ചെന്ന് എത്തി ക്കുനതിനെക്കൽ മനോഹരമായ ടെക്സ്റ്റ്‌ ബുക്ക്‌ ശൈലി യിലൂടെ ഒരു സിംഗിൾ നേടുന്നത്തിൽ അയാൾ ആനന്ദം കണ്ടെത്തിയിരുന്നു .  ഒരർത്ഥത്തിൽ ജീവിതം അയാൾക്ക് ക്രിക്കറ്റ് തന്നെ ആയിരുന്നു. കളി കഴിഞ്ഞു അയാൾ കളിയെ കുറിച്ച് ശാസ്ത്രീയമായി സ്കൂൾ ഗ്രൌണ്ടിലെ വലിയ അരയാലിന്റെ കീഴിൽ ഇരുന്നു  അപഗ്രധിക്കുമായിരുന്നു. അത് കേട്ട് കുട്ടികൾ ആരാധനയോടെ അയാളെ ചുറ്റി പറ്റി നില്ക്കും.   കൊച്ചോ , ഗൈഡ് ചെയുവാൻ ആരും ഇല്ലേങ്കിലും  അയാളുടെ കളി പലരും ശ്രദ്ധിച്ചിരുന്നു.  സ്റ്റേറ്റ് ടീം  സെല്ക്ഷ്ൻ കിട്ടും മുമ്പാണ് അയാള്ക്ക് ആ അപകടം സംഭവിച്ചത്.  സ്കൂടറിൽ സുഹ്രത്തിന്റെ  പിറകെ ഇരുന്നു യാത്ര ചെയുമ്പോൾ ആണ് എതിരെ നിന്ന് വന്ന ടെമ്പോ ഇടിച്ചത് . കാൽ ഒടിഞ്ഞു ഏകദേശം നാലു മാസത്തോളം അയാൾക്ക്  ആശുപത്രി വാസം തന്നെ ആയിരുന്നു. ആ അപകടം തകർത്തത് അയാളുടെ ജീവിതം തന്നെ ആയിരുന്നു.   ക്രിക്കറ്റിൽ തോറ്റ അയാൾ ജീവിതത്തിലും തോറ്റുപോയിരുന്നു. ജീവിതതീൽ തോറ്റവനെ   നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടല്ലോ . അങ്ങനെയാണ് അയാൾ ബോംബെയിൽ എത്തപെടുന്നതു. ഒരുപാടു അലഞ അയാളെ ആ മഹാനഗരം വരവേറ്റു. അത് ബോംബെ നഗരത്തിന്റെ മാത്രം പ്രത്യേകത. ജീവിക്കുവാൻ മനസുണ്ടെങ്കിൽ ആ നഗരം നിങ്ങളെ ഒരിക്കലും  കൈ വിടുകയില്ല

ക്രിക്കറ്റിന്റെ ഈറ്റില്ലമായ ബോംബെ നഗരത്തിൽ അയാൾ ജൊലിക്കൊപ്പൊം മറ്റൊരു കളിയാണ്‌ തിരഞ്ഞെടുത്തത്‌. അതായിരുന്നു ചെസ്സ്‌ . മുന്നിൽ ഒരേ ഒരു എതിരാളി മാത്രം. എതിരാളിയെ ബുദ്ധി പൂർവമയി കീഴ്പെടുത്തുക . തോൽക്കുമ്പോൾ ഏറ്റവും കൂടുത്തൽ മാനസികമായി  തളരുന്ന മറ്റൊരു ഗെയിം ചെസ്സ്‌ പോലെ ഇല്ല . ബോംബയിലെ   ലോക്കൽ ടൂർണമെന്റിൽ അയാളുടെ പങ്കാളിത്തം സജീവമായിരുന്നു. പക്ഷെ ഒരിക്കലും ഒരു ടൂർണമെന്റിന്റെ ഫൈനൽ റൌണ്ടിൽ പോലും അയാൾ പ്രവെശിച്ചില്ല.അല്ലെങ്കിലും എന്നും തോല്ക്കുവാൻ വിധിക്ക പെട്ട ജന്മം ആയിരുന്നല്ലോ ആയാ ളുടെത്.

പക്ഷെ ആ നഗരം അയാൾക്ക് വേറെ ചിലതെല്ലാം നല്കി . ചെറിയ ജോലി , പിന്നെ അയാൾ ഒരു മറാഠി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു . അങ്ങനെയാണ് താൻ ഉണ്ടാകുനത് . അമ്മ പറഞ്ഞു കേട്ടിടുണ്ട് കടകളിൽ പോകുമ്പോൾ പോലും ഒരിക്കലും അമ്മക്ക് തന്നെ എടുക്കേണ്ടി വന്നിട്ടി ല്ല  എന്ന് . എത്ര ക്ഷീണം ഉണ്ടെങ്കിലും അച്ഛൻ തന്നെ എടുക്കണം. അവൾക്കും അത് നിർബന്ധ മായിരുന്നു.

  അച്ഛൻ തന്നെയാണ് തന്നെ ചെസ്സിന്റെ ബാല പാഠങ്ങൾ പഠിപ്പിച്ചത്. ഒറ്റ മുറി ഫ്ലാറ്റിൽ അച്ഛന്റെ ഒക്കത്തിരുന്നു സഹസ്ര നാമം ചൊല്ലി കേട്ട   ശേഷം ചെറിയ ചെസ്സ്‌ ബോർഡ്‌ തുറന്നു ഓരോരോ കരുക്കളെ തനിക്കു പരിചയ പെടുത്തി തന്നു. ആന , കുതിര , രാജാവ്‌ , മന്ത്രി ,  കാലാൾ പട എന്നിങ്ങനെ. ഓരോരുത്തരുടെയും ദൗത്യം അടി പതറാതെ മരണം വരെയും രാജാവിനെ കാക്കുക എന്നാണ് . പിന്നെ അത് ഒരു ദിനചര്യ ആയി. എന്നും ജോലി കഴിഞ്ഞു വന്നാൽ അടുത്തിരുത്തി കളിയുടെ തന്ത്രങ്ങൾ പറഞ്ഞു തരും .  എതിരാളിയുടെ ലൂസ് ബൌളിനു  വേണ്ടി ക്ഷമയോടെ കാത്തിരിക്കുക എന്നാ ഗവാസ്കറിന്റെ തന്ത്രം തന്നെയായിരുന്നു അച്ഛന്റെ തുറുപ്പു ചീട്ടു .  . തന്റെ ചെറു വിജയങ്ങൾ അച്ഛനെ വളരെ സന്തോഷിപ്പിച്ചിരുന്നു . തനിക്കു വേണ്ടി എന്നും അച്ഛൻ തോറ്റു തരുമായിരുന്നു. എപ്പോഴും നിങ്ങള്ക്ക് ഒരവസരം എതിരാളി തരും ആ അവസരം   ശരിയായ തരത്തിൽ വിനിയോഗിക്കുക എന്നാൽ വിജയം നിങ്ങളെ പിന്തുണക്കും .  അച്ഛന്റെ വാക്കുകളായിരുന്നു അത് ഇത്ര മാത്രം ചെ സ്സിനെ  സ്നേഹിച്ച അച്ഛന് പക്ഷെ ഒരിക്കലും വിജയം കൂട്ടാളി  ആയില്ല. അല്ലെങ്കിൽ മസ്റ്റെർസ് ടൂർണമെന്റിൽ ആദ്യമായി ഫൈനൽ റൌണ്ടിൽ കടന്നിട്ടും അച്ഛൻ പരാജയ പെടുകയില്ലയിരന്നല്ലോ? . അന്ന് കളി കഴിഞ്ഞു വന്നു രാത്രിയിൽ കളിച്ച കളി മുഴുവനും അച്ഛൻ എനിക്ക് വേണ്ടി വീണ്ടും  കാണിച്ചു തന്നു. ഇങ്ങനെ കളിക്കെണ്ടിയിരുന്നു  എന്നും പക്ഷെ ഞാൻ  അങ്ങനെ കളിച്ചില്ല എന്നും അച്ഛൻ പറഞ്ഞു.പിന്നെ എന്താ അച്ഛൻ അങ്ങനെ കളിക്കാഞ്ഞത് എന്നാ ചോദ്യം മനസ്സിൽ വന്നെങ്കിലും  അച്ഛനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ചോദിച്ചില്ല. എല്ലാം കഴിഞ്ഞു കിടക്കുനതിനു മുമ്പ് അച്ഛൻ തന്നെ  ചേർത്ത്ണച്ചു  . പിന്നെ ആ കൊച്ചു പെട്ടിയിൽ നിന്നും ആ പഴയ ചെസ്സ്‌ ബോർഡ്‌ എടുത്തു തന്നു.പൊട്ടിയ കരുക്കൾ ഉള്ള ചെസ്സ്‌ ബോർഡ്‌. പെട്ടി . എന്നിട്ട് ഇടറിയ സ്വരത്തിൽ  പറഞ്ഞു ഇത് എന്റെ ജീവിതം ആണ് അതിനി മോൾക്കുള്ളതാണ് .പിന്നെ തലയിൽ ചേർത്ത് ഉമ്മ വച്ചു . ആ കണ്ണുകൾ ആദ്യമായി നനയുനത് ഞാൻ കണ്ടു. ഒരു തോൽവിയിൽ പോലും അച്ഛന്റെ കണ്ണുകൾ ഈറൻ അണഞ്ഞു കണ്ടിട്ടില്ല . പക്ഷെ ഇതാദ്യമായി .   പിറ്റേന്ന് അച്ഛൻ ഉണർന്നില്ല. അമ്മയെയും തന്നെയും ഏക യാക്കി അച്ഛൻ ഒരിക്കലും തോൽക്കാത്ത ആ വലിയ  ഗ്രാൻഡ്‌ മാസ്റ്റരുറ്റെ   കളി കളത്തിലേക്ക്‌ പോയി.

ഓർത്തപ്പോൾ അവളുടെ കണ്ണുകളും നനഞു. കട്ടിലിന്റെ അടിയിൽ നിന്നും ആ പഴയ പൊട്ടിയ ചെസ്സ്‌ ബോർഡ്‌ പെട്ടി അവൾ തുറന്നു .  അതിൽ FIDE യുടെ ഒരു സമ്മാന പത്രം ഉണ്ടായിരുന്നു . ഇന്നലത്തെ ചടങ്ങിൽ വച്ച് ഫിദെ  PRESIDENT നേരിട്ട് നൽകിയ സമ്മാന പത്രം.  അവൾ അത്  ഒരാവർത്തി കൂടി വായിച്ചു നോക്കി. ഇന്ത്യയിൽ നിന്നും പ്രായം കുറഞ്ഞ GRANDMASTER ആകുന്ന ആദ്യ ബാലിക. പിന്നെ  വലിയ തുകയുടെ ഒരു ചെക്കുംകൂടാതെ   ഫിടെയിൽ ഒഫീഷ്യൽ ട്രെയിനെർ ആകുവാനുള്ള  കോണ്‍ട്രാക്റ്റും .

ഫൈനൽ റൌണ്ടിൽ മത്സരം കടുപ്പമാകും എന്ന് കരുതിയിരുന്നു. അച്ഛന്റെ തന്ത്രം സമർത്ഥമായി അവൾ പ്രയോഗിച്ചു . ജൂനിയർ വേൾഡ് ചാമ്പ്യൻ കാണിച്ച ഒരു ചെറിയ തെറ്റ് അല്ലെങ്കിൽ കൈപിഴ അതും അല്ലെങ്കിൽ മണ്ടത്തരം അത് അവൾ  സമർത്ഥമായി വിനിയോഗിച്ചു.  എതിരാളിക്ക് രക്ഷപെടാൻ അവസരം കൊടുക്കാതെ കുടുക്കിൽ നിന്നും ഊരാ കുടുക്കിലേക്ക് നയിക്കുക .കിട്ടിയ അവസരം ഉപയോഗിക്കുക പിന്നെ  ഒരു പുള്ളി പുലിയെ പോലെ എതിരാളിയെ ആക്രമിച്ചു കീ ഴ്പെടുത്തുക . അച്ഛൻ പറഞ്ഞു തന്ന മറ്റൊരു തന്ത്രം.

 ഈ കഴിഞ്ഞ ടൂർണമെന്റിൽ ഒന്നും ഒരു മത്സരം പോലും തൊൽക്കാതെ  യാണ് അവൾ വിജയിച്ചത്. അവൾ ഓർത്തെടുത്തു മിക്ക മത്സരങ്ങളിലും തോൽവി അവൾക്കു അന്യമായിരുന്നു.  ഓരോ കളിയിലും അച്ഛന്റെ അദൃശ്യ സാന്നിധ്യം അവൾക്കു അനുഭവ പെട്ടിരുന്നു . ഒരു പക്ഷെ ഇത്രയും കാലം  സ്വയം തോൽവി ഏറ്റു വാങ്ങി വി ജയത്തിന്റെ ഒരു  രക്ഷാ കവചം അച്ഛൻ അവൾക്കു വേണ്ടി  കരുതി വച്ചിട്ടുണ്ടാകാം .









.




2014, മാർച്ച് 4, ചൊവ്വാഴ്ച

പട്ടിണി

അത്താഴ പട്ടിണിക്കാരനാം എനിക്ക് നീ
മൃഷ്ടാന്ന ഭോജനം  തരുമോ
അഷ്ടിക്കു വകയില്ലാത്തവനാം എൻ
കഷ്ടത മാറ്റിടുമൊ
നിന്റെ ഇഷ്ടനായി തീർത്തിടുമോ


വക്ഷസിൽ നാഗ മണി ഞ്ഞൊരു
ദേവാ ,
 നിൻ മുന്നിൽ കൊട്ടി പാടാം  (2)

ത്രി ക്കാൽക്കൽ വന്നു  ലക്ഷാർച്ചന   ചെയ്യാം
 കഷ്ട  കാലം കഴിവോളം ,
 എന്റെ ശിഷ്ടകാലം കഴിവോളം ,


വല്ലാതെ വലയുമ്പോൾ നീയല്ലാതെ
ആരുണ്ടിഹത്തിൽ തുണക്കായി (2)

നീറുമെൻ ഹൃത്തിൽ  സ്വാന്തനമായി നീ
മാനസം വാണിടുമോ
എന്റെ ജീവിതം പൂത്തിടുമോ

അത്താഴ പട്ടിണിക്കാരനാം എനിക്ക് നീ
മൃഷ്ടാന്ന ഭോജനം  തരുമോ
കഷ്ടിക്കു വകയില്ലാത്ത എന്നിൽ നീ ഒരു
ദക്ഷിണ എകിടുമോ
എന്റെ ഇഷ്ടനായി തീർന്നിടുമോ







   

2014, മാർച്ച് 2, ഞായറാഴ്‌ച

അയ്യപ്പസ്വാമി ( ഡിവോഷണൽ )



മല മേലെ  വാഴുന്ന സൂര്യന്റെ കിരണങ്ങൾ
ഉടയാട തീർക്കുന്നുവോ , സ്വാമിക്ക്
ഉടയാട തീർക്കുന്നുവോ?,

പൂനിലാ കുളിരിൽ പൂന്തേൻ ചാലിച്ച
പൈമ്പാൽ ചുരത്തുന്നുവോ?
പൗർണമി പൈമ്പാൽ ചുരത്തുന്നുവോ?

താരക മുത്തുക്കൾ മലർ മാലയായി
പൂണൂൽ കൊരുക്കുന്നുവോ?
അയ്യന്റെ മാറിൽ തളിർക്കുന്നുവോ?

മാമല വാഴുന്ന സൂര്യന്റെ കിരണങ്ങൾ
ഉടയാട തീർക്കുന്നുവോ , സ്വാമിക്ക്
ഉടയാട തീർക്കുന്നുവോ ,



സൂര്യനും ചന്ദ്രനും താരക ക്കൂട്ടവും
 ഒരുമിച്ചു ചെരുന്നുവൊ?
ഇരു മുടി കെട്ടെന്തി അഭിഷേക നെയ്യാടി
ഒരുമിച്ചു പടിയെറുന്നോ
തൃപ്പടി ഒരുമിച്ചു കയറുന്നുവോ

ഇക്കാടും മലകളും താണ്ടി , അക്കാണും മേടും കരേറി
വിശ്വാസ പൂത്തിരി കത്തിച്ച നെയ്‌ വിളക്കേന്തി നീ വീശുന്നുവോ
മന്ദ മാരുതൻ പാടുന്നുവോ ?

ജപമാല ചൂടി , മന്ത്രങ്ങൾ ചൊല്ലി ഹിമ ഗംഗ യായിട്ടൊഴുകി
നീരാടും അയ്യന്റെ പുണ്യം നുകർന്ന് നീ പമ്പ യായി പണ്ടേ നീ  മാറി
പുണ്യ പമ്പ യായി പണ്ടേ നീ മാറി


 മാമല വാഴുന്ന സൂര്യന്റെ കിരണങ്ങൾ
ഉടയാട തീർക്കുന്നുവോ , സ്വാമിക്ക്
ഉടയാട തീർക്കുന്നുവോ ,

പൂനിലാ കുളിരിൽ പൂന്തേൻ ചാലിച്ച
പ്യ്മ്പാൽ ചുരത്തുന്നുവോ
പൌർണമി പ്യ്മ്പാൽ ചുരത്തുന്നുവോ

ഫയെർഡ്‌ (കഥ)




സഹിക്കുവാൻ പറ്റാത്ത വേദന. ബോധം വന്നപ്പോൾ തൊട്ടു അയാൾ വേദന കടിച്ചു അമർത്തുകയാണ്.വലം കാലിൽ മുഴുവനും  പ്ലാസ്റ്ർ  ഇട്ടിരിക്കുന്നു   മുഖം മുഴുവനും മുറി പാടുകൾ , എല്ലുകൾ നുറുങ്ങിയ പോലത്തെ വേദന. ശരീരം അനക്കുവാൻ കഴിയുന്നില്ല. അടച്ചിട്ട മുറിയിൽ ഇപ്പോൾ ആരുമില്ല . ഇത് ഒരു  ഹോസ്പിടൽ ആണെന്ന് അയാൾക്ക്  മനസിലായി . പക്ഷെ ആര് തന്നെ ഇവിടെ അഡ്മിറ്റ്‌ ചെയ്തു. എത്ര ശ്രമിച്ചിട്ടും അത് അയാൾക്ക് അയാൾ ഓർത്തെടുക്കാൻ കഴിയുന്നില്ല.

കഴിഞ്ഞ ദിവസം ബോസ്സ് അയാളെ മുറിയിലേക്ക് വിളിപ്പിച്ചു . കൂടുത്തൽ ഒന്നും പറയാതെ അയാൾ ഒരു ലെറ്റർ തന്നു. പിന്നെ അല്പം ക്രൂര മയി അയാൾ പറഞ്ഞു "യു ആർ ഫയർഡു്  ".  തന്നെ കമ്പനിയിൽ നിന്നും പറഞ്ഞു വിട്ടിരിക്കുന്നു അതായിരുന്നു ഇതിവൃത്തം. ഇത് അയാളുടെ   ജീവിതത്തിലെ മുന്നാമത്തെ  ഫയറിംഗ് ആണ്. പ്രൊബൊഷൻ   പിരിട് കഴിഞ്ഞിരുനതിനൽ അയാൾ സന്തോഷിച്ചു ഇരിക്കുക ആയിരുന്നു. ഒരു പാടു ഇന്റർവ്യൂ അറ്റൻഡ് ചെയ്ത ശേഷം ആണ് അയാൾകീ ജോലി കിട്ടിയത്.    അയാളുടെ പ്രായത്തിൽ ഉള്ളവർ  എല്ലാം ഇപ്പോൾ വിവാഹിതരായി ഒന്നോ രണ്ടോ കുട്ടികളുടെ അച്ചനായി കഴിഞ്ഞിരിക്കുന്നു. അയാൾ മാത്രം ഇങ്ങനെ . അയാൾ ഒരു അലസനൊ അത്രയ്ക്ക് മടിയാണോ ഒന്നും ആയിരുനീല്ല .  ഇന്നത്തെ ലോകത്ത് പിടിച്ചു നിൽകുവാൻ ഉള്ള സ്മർറ്റ്നെസ്സ്  അതാണ് അയാൾക്കിലാത്തതും . അയാളെ കാൾ ജോലി അറിയാത്തവർ പോലും പ്രമൊഷനും , ഇന്ക്രിമെന്റിനും അർഹരായിടുണ്ട് . വീട്ടിൽ അമ്മ വിവാഹം ആലോചിച്ചു തുടങ്ങിയിരിക്കുന്നു . ഇവിടത്തെ പ്രൊബൊഷൻ   കഴിഞ്ഞിട്ട് മതി എന്ന് അയാളാണ് പറഞ്ഞത് . കഴിഞ്ഞ ആഴ്ച അയാൾ വിവാഹം ആലോചിക്കുവാൻ സമ്മതം മൂളുകയും ചെയ്തിരുന്നു. അതിനിടയിൽ ആണ് ഇങ്ങനെ സംഭവിച്ചത് .
അന്നയാൾ ഒരു പാട് മദ്യപിച്ചു . ബോധം പോകുന്നത് വരെ . മരിക്കാൻ തന്നെ ആയിരുന്നു അയാളുടെ തിരുമാനം. പക്ഷെ സ്വോബോധതോടെ അത് ചെയുവാൻ ഉള്ള ധൈര്യം അയാൾക്കില്ല. അതിനാലാണ് അയാൾ ഉച്ചക്ക് ബാറിൽ കയറിയ അയാൾ വൈകുനേരം വരെയും മദ്യപിച്ചത്  പിന്നെ   ബൈക്ക് ഓടിച്ചു പോയത് മാത്രം അയാള്ക്ക് ഓർമയുണ്ട് . പക്ഷെ ഈ ആശുപത്രി കിടക്കയിൽ ?അതയാൾക്ക് ഒട്ടും ഓർമ കിട്ടുന്നില്ല.

കുറച്ചു കഴിഞ്ഞപോൾ മുറി തുറന്നു ഒരു  നേഴ്സ് അരികിൽ വന്നു ചോദിച്ചു . വേദന ഉണ്ടോ . ഉണ്ടെന്നു അർത്ഥത്തിൽ അയാൾ തലയാട്ടി . മരവിപ്പിക്കാനായിരിക്കും പിന്നെ അവർ ഒരു ഐസ് ബാഗ് എടുത്തു കാൽക്കൽ വച്ചു. അരിച്ചു ഇറങ്ങുന്ന തണുപ്പിലും അയാൾ വേദന കൊണ്ട് പുളഞ്ഞു. പിന്നെ നെർസിനൊടായി പറഞ്ഞു വല്ലാത്ത വേദന,  പെയിൻ  കുറയാൻ വല്ല ഇന്ജ്ക്ഷൻ . ഇന്ജ്ക്ഷൻ തന്ന മയക്കത്തിൽ ആയിരുന്നു ഇത്ര നേരം. ഇനി ഇപ്പോൾ പറ്റില്ല. അവർ ഒരു മയം ഇല്ലാതെ പറഞ്ഞു. മരുന്ന് കയറ്റുന്ന ട്രിപ്പ് ഒരിക്കൽ കൂടി പരിശോധിച്ചിട്ടു അവർ പുറത്തേക്കു പോയി.

കുറച്ചു കഴിഞ്ഞപോൾ ആരോ വാതിൽ തള്ളി തുറന്നു അടുത്തേക്ക് വരുന്ന ശബ്ദം കേട്ട് അയാൾ തല തിരിച്ചു. ഒരു പതിനാല് പതിനഞ്ചു വയസൂ തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. അയാൾ ആലോചികുവാൻ ശ്രമിച്ചു ആരാണി വൾ.  അവൾ അരികിൽ വന്നു ചോദിച്ചു ഇപ്പോൾ വേദന തോന്നുണ്ടോ . ഉണ്ട് എന്നർത്ഥത്തിൽ അയാൾ തലയാട്ടി. ഞാൻ നേരത്തെ വരുമ്പോഴെല്ലാം നല്ല ഉറക്ക ത്തിൽ ആയിരുന്നു. അയാൾ മന്ത്രിച്ചു അതെ ഇപ്പോൾ ഉനർന്നതെ യുള്ളൂ.
അയാൾ വീണ്ടും അവളെ  ഓർത്തെടുക്കുവാൻ  ശ്രമിച്ചു. ഇല്ല. എത്ര ആലോചിച്ചിട്ടും അയാൾക്ക്  അവളെ തിരിച്ചു അറിയുവാൻ കഴിഞ്ഞില്ല. അയാളുടെ പ്രയാസം അവൾ അറിഞ്ഞു എന്ന് തോന്നുന്നു . അവൾ പതിയെ പറഞ്ഞു നിങ്ങള്ക്ക് എന്നെ അറിയില്ല. എന്റെ അമ്മ അപ്പുറത്തെ റൂമിൽ ആയിരുന്നു .

അയാൾ പ്രയസപെട്ടു ചോദിച്ചു അമ്മക്ക് എന്താണ് അസുഖം. അവൾ പറഞ്ഞു
അക്സിടെന്റ് ആയിരുന്നു.   അയാൾ  വീണ്ടും ചോദിച്ചു എന്താ സംഭവിച്ചത് . അത് അവൾ കേട്ടില്ല എന്ന് തോന്നി .  ഡോക്ടർ എന്ത് പറയുന്നു. അതിനും അവൾ ഉത്തരം പറഞ്ഞില്ല. അയാൾ വീണ്ടും ചോദിച്ചു അമ്മക്ക് എന്താ പറ്റിയത് . അവൾ അയാളെ വല്ലാത്ത ഭാവത്തൽ നോക്കി. പിന്നെ ചോദിച്ചു എന്താ പറ്റിയത് എന്നറിയണോ. അമ്മ മരിച്ചു. അയാൾ വല്ലാതായി. അവൾ പെട്ടെന്ന് അവനോടായി ചോദിച്ചു നിനക്ക് അറിയില്ലേ എന്താ പറ്റിയത് എന്ന്. അയാള്ക്ക് ഒന്നും മനസിലായില്ല. അവൾ അവന്റെ അരികിലേക്ക് വന്നു. നിനക്ക് അറിയില്ലേ എന്താ സംഭവിച്ചത് എന്ന്. അയാൾ ആകെ വല്ലാതായി. നീ,  നീയാണ് എന്റെ അമ്മയെ കൊന്നത് . നീ മാത്രം അവളുടെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു. വീണ്ടും അവൾ ആ വാക്കുകൾ തന്നെ പറഞ്ഞു.   അയാൾക്ക് ബോധം മറയും പോലെ തോന്നി.

ബാറിൽ നിന്നും ബൈക്കിൽ കയറിയപ്പോൾ അയാൾക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ഒരു അക്സിടെന്റ്റ് അതിൽ തീരണം. ഇനി ജീവിച്ചിട്ട് എന്ത് പ്രയോജനം . എല്ലാവരുടെയും മുൻപിൽ അപ ഹാസ്യ നായി. അവൻ ആ ലക്ഷ്യ പ്രാപ്തിക്കു വേണ്ടി  തന്നെ യാണ്‌ അതി വേഗം ബൈക്ക് പായിച്ചുത് . ഒറ്റ ഇടിക്കു തീരണം .  എതിരെ വരുന്ന ലൊറ്യിലെക്കു അയാൾ ഓടിച്ചതും ലോറി പെട്ടീന്ന് വെട്ടിചതും അയാളുടെ ബൈക്ക്  അടുത്തു ബസ് സ്റ്റൊപിലെക്കു പാഞ്ഞു കയറിയതും അവിടെ യുള്ള സ്ത്രീയെ ഇടിച്ചു തെറുപ്പിച്ചതും അയാൾക്ക് ഓർമ  വന്നു.


നീ ഇടിച്ചു തെറിപ്പിച്ചത് എന്റെ അമ്മയെ ആയിരുന്നു. നീ കൊന്നത് എന്റെ അമ്മയെ ആയിരുന്നു. നീ മരിക്കാൻ വേണ്ടിയല്ലേ ഈ പരാക്രമം കാണിച്ചത്‌.
നിന്നെ ഞാൻ സഹായിക്കാം . മരണം എന്താണ് എന്ന് നിനക്ക് ഞാൻ കാണിച്ചു തരാം. അവൾക്കു ഭ്രാന്ത്‌ പിടിച്ച പോലെ അവനു തോന്നി.  അവൾ അവന്റെ അരികിലേക്ക് കൂടുത്തൽ അടുത്തേക്ക് വന്നു. അവളുടെ കണ്ണുകൾ വന്യമായി തിളങ്ങുനുണ്ടാ യിരുനൂ.പെട്ടെന്നാണ് അവൾ  ആവേശതോടെ   കിടക്കയിൽ നിന്നും തലയിണ എടുത്തു അവന്റെ  മുഖത്തു   അമർത്തിയതു. ശ്വാസം കിട്ടാതെ അവൻ പിടഞ്ഞു. ഭ്രാന്തിയെ പോലെ അവൾ അപ്പോഴും എന്തോ പിറു പിറു ക്കുന്നു ണ്ടായിരുന്നു. .പിന്നെ പിന്നെ  ആ പിടച്ചലിനു ശക്തി കുറഞ്ഞു വന്നു.  ശ്വാസം നിലച്ച , നിശ്ചലനായി കിടക്കുന്ന അവന്റെ  മുഖത്തു  ഒ ന്നും കൂടി നോക്കിയാ ശെഷം ഒന്നും സംഭവിക്കാത്ത പോലെ അവൾ മുറിവിട്ടിറങ്ങി പോയി.