2016, ഡിസംബർ 19, തിങ്കളാഴ്‌ച

ലക്ഷ്‌മി നാരായൺ കോംമ്പ്ല്ക്സ്'


"അമ്മാ , ഇപ്പോൾ വേദന  കുറവുണ്ടോ ", കണ്ണ് തുറക്കുമ്പോൾ മുമ്പിൽ  നേർസ്  ലില്ലി. എപ്പോഴും  ചിരിക്കുന്ന  മുഖമാണ്  ലില്ലിക്ക് .  വെള്ള വസ്ത്രം  അണിഞ്ഞ ഒരു  മാലാഖ കുട്ടി . എത്ര വയസ് പ്രായം ഉണ്ടാകും അവൾക്കു? അധികം ഒന്നുമുണ്ടാവില്ല.  ഒരു ഇരുപതു - ഇരുപത്തിരണ്ടു . വയസ്സ്‌ ;എന്തായാലും അതിനുമപ്പുറം വരികയില്ല .

വാതിൽ  തുറന്നു ഡോക്ടർ  റൂഹി  അകത്തേക്ക് വന്നു.    ലില്ലിയെ പോലെയല്ല അവരുടെ പെരുമാറ്റം . എപ്പോഴും   ഒരു ഗൗരവ ഭാവം . സംസാരിക്കുമ്പോൾ പോലും  ഒരു മൃദുല ഭാവം അവർക്കില്ല . ആ കട്ടി കണ്ണട മാറ്റിയാൽ ചിലപ്പോൾ അവരുടെ ഭാവം മാറുമായിരിക്കും.

ഡോക്ടർ  ലില്ലിയോടായി ചോദിച്ചു .

"ഹൌ ഈസ്‌   ഷീ , "

 "ഷീ ഈസ്‌  ഓക്കേ  മാം, ഹാഡ്  എ  ഗുഡ് സ്ലീപ്‌  യെസ്റ്റെർഡേ "'

അതിനു മറുപടിയായി അവർ ഒന്ന്  മൂളി. ഡോക്ടറുടെ കൈ അവരുടെ നെറ്റിയിൽ  സ്പർശിച്ചു . പിന്നെ അവരുടെ റിപ്പോർട്ട്  എടുത്തു ഒരാവർത്തി വായിച്ചു.

"ചുമക്കുമ്പോൾ  ഇപ്പോഴും വേദനയുണ്ടോ? സ്റ്റെതസ്കോപ്പ്  നെഞ്ചിൽ ചേർത്ത് വച്ചുകൊണ്ട്  ഡോക്ടർ   റൂഹി  ചോദിച്ചു "

ഇല്ല എന്നർത്ഥത്തിൽ അവർ  തലയാട്ടി .

 അതിനിടയിൽ   അവരുടെ ഫോൺ ശബ്ദിച്ചു .

ഡോക്ടറുടെ മുഖഭാവം കണ്ടറിഞ്ഞു ലില്ലി  മൊബൈൽ  ഫോൺ എടുത്തു . പിന്നെ  ഡോക്ടറോടായി പറഞ്ഞു .

 "മകളാണ് , അമേരിക്കയിൽ നിന്നും"

 കുറച്ചു ദിവസത്തെ പരിചയമേ ഉള്ളൂ  എങ്കിലും ലില്ലിക്ക്  അവരുടെ കാര്യങ്ങൾ മുഴുവനും അറിയാം .  ദിവസത്തിൽ  രണ്ടും, മൂന്നും തവണ വീതം മകൾ  അമ്മയെ വിളിക്കാറുള്ളതല്ലേ.

അവർ  മകളോട് സംസാരിക്കുന്നത്  ഡോക്ടർ  റൂഹി  കേട്ടു നിന്നു .

" നിനക്ക് വരുവാൻ പറ്റുമോ എന്ന് നോക്കു മോളേ;  ഇവിടെ ഞാൻ ഒറ്റക്കല്ലേ , ചിറ്റ രാത്രി വരും കിടക്കുവനായി . അവൾക്കും ഇപ്പോൾ  വയ്യാതായിരിക്കുന്നു -ഞാൻ കാരണം  എല്ലാവർക്കും  ആകെ ബുദ്ധിമുട്ടായി .
 ആഹാരം കാന്റീനിൽ നിന്നും കൊണ്ടുവരും.  എല്ലാത്തിനും   സുഭദ്രയെ  എന്തിനു  വെറുതെ  ബുദ്ധിമുട്ടിക്കണം.  അവൾ തന്നെ വേണമല്ലോ എല്ലാം ഉണ്ടാക്കി കൊണ്ടുവരണം എന്നുണ്ടെങ്കിൽ തന്നെയും "

അവർ ഫോൺ വച്ചു കഴിഞ്ഞപ്പോൾ  റൂഹി  പറഞ്ഞു ഒരു ഇൻജക്ഷ്ൻ കൂടി ഉണ്ട്.  ലില്ലി സിറിഞ്ചിൽ  മരുന്ന്  നിറച്ചു .  സൂചി കുത്തുന്നതിന്നിടയിൽ  റൂഹി  ചോദിച്ചു , "എന്താ മകളുടെ പേര്? "

കണ്ണടച്ചുകൊണ്ട് അവർ ഉത്തരം പറഞ്ഞു-'ശ്വേത'

അവർ എഴുന്നേൽക്കുവാൻ  ശ്രമിച്ചു . കൈ കൊണ്ട് തടഞ്ഞ ശേഷം  റൂഹി   പറഞ്ഞു "വേണ്ടാ കിടന്നു കൊള്ളൂ . നന്നായി വിശ്രമം വേണം .  റൌണ്ട്സ്  കഴിഞ്ഞു ഞാൻ വീണ്ടും വരാം "

അതും പറഞ്ഞ് അവർ അടുത്ത മുറിയിലേക്ക് പോയി.

അവർ ലില്ലിയോടായി ചോദിച്ചു.

"എന്ത് പറ്റി   ഡോക്ടറമ്മക്ക്  ഇന്ന്  മൂശേട്ട സ്വഭാവം   തീരെ ഇല്ലല്ലോ "

ലില്ലി അവരെ നോക്കി  മറുപടി പറയാതെ  കണ്ണിറുക്കി ചിരിച്ചു .

അവർ വീണ്ടും കണ്ണടച്ചു കിടന്നു .

അവരോർത്തത്  ശ്വേതയെ കുറിച്ച് ആയിരുന്നു.   ഇനിയും രണ്ടു മാസം എടുക്കും അവൾക്കു തിരിച്ചു വരുവാൻ . പാവം കുട്ടി! അവൾ അവിടെ നിന്ന് തീ തിന്നുന്നുണ്ടാകും .രണ്ടു മാസത്തിനുള്ളിൽ അവളുടെ പ്രോജക്റ്റ് തീരും  എന്നാണ്  പറഞ്ഞത്.  അതിനിടയിൽ  അവിടെനിന്നും വിട്ടു പോരുക പ്രയാസം തന്നെ . അത് കഴിഞ്ഞാൽ  പിന്നെ വിജയിനെ തനിച്ചാക്കിയാണെങ്കിലും  അമ്മയുടെ  കൂടെ  ഒരു  നാലു മാസം എങ്കിലും നിൽക്കാം എന്ന് അവൾ സമ്മതിച്ചിട്ടുണ്ട് . ജോലി മതിയാക്കി വരികയാ . കുറച്ചു മാസം ഇവിടെ ചിലവഴിച്ച ശേഷം പിന്നെ തനിക്കും അവരുടെ  കൂടെ  പോകാം . ഇതാണ് അവളുടെ തിരുമാനം .

ചിലപ്പോൾ ശരിക്കും ഒറ്റക്കായി എന്ന് തോന്നും . ആരും  കൂട്ടിനില്ല എന്നുള്ള തോന്നൽ .  മുന്ന് മാസം കഴിഞ്ഞാൽ ഉണ്ണിയേട്ടന്റെ   ശ്രാദ്ധം ആണ്. അതും കൂടി കഴിഞ്ഞിട്ട് അമേരിക്കയിലേക്ക് പോകാം എന്നാണ് ശ്വേത  പറയുന്നത് .
ഉണ്ണിയെട്ടന്  അറിയാമായിരിക്കാം  ഒരിക്കൽ തന്നെ തനിച്ചാക്കിയിട്ടു ഇവിടം വിട്ടു പോകേണ്ടി വരുമെന്ന്.  അത് കൊണ്ടാകാം അതിനുള്ള മുൻ കരുതൽ എല്ലാം  പുള്ളിക്കാരൻ നേരത്തെ തന്നെ എടുത്തിരുന്നത്.

 ശ്വേതക്ക് മുന്ന്  മാസം പ്രായമുള്ളപ്പോൾ ആണ്  അവർ ആ വലിയ പട്ടണത്തിലേക്ക് പറിച്ചു നടുന്നത് . ഉണ്ണി കൃഷ്ണന്    അങ്ങോട്ടേക്ക് മാറ്റം കിട്ടിയപ്പോൾ താൻ ശരിക്കും  പകച്ചു പോയി. അറിയാൻ  പാടില്ലാത്ത ഭാഷ , അറിയാത്ത നാട്ടുകാർ . ഉണ്ണിയേട്ടൻ  രാവിലെ ജോലിക്ക് പോയാൽ പിന്നെ വരുവാൻ ഒരു നേരം ആകും  . മിണ്ടിയും , പറഞ്ഞും ഇരിക്കുവാൻ പോലും ആളില്ല . കക്ഷിയുടെ  ഒരു  ബന്ധു ഉണ്ടായിരുന്നു അവർ  താമസിച്ച  ഫ്ലാറ്റിന്റെ അടുത്തു തന്നെ - മീനാക്ഷി ആന്റി . അവരും  വിവാഹ ശേഷം ഈ നഗരത്തിലേക്ക് പറിച്ചുമാറ്റപെട്ടവൾ  തന്നെ . അവരുള്ളത് വലിയ ഒരു സൗകര്യം തന്നെ ആയിരുന്നു.   ആന്റി  തന്നെയാണ്  ഈ ഫ്ലാറ്റ് -  'ലക്ഷ്‌മി നാരായൺ കോംമ്പ്ല്ക്സ്'  എർപ്പാട് ചെയ്തുതന്നത്.

 മലയാളികൾ ആരും  കൂട്ടിനില്ല.  തൊട്ടപ്പുറത്ത്   ഫ്ലാറ്റിൽ താമസിക്കുന്നത് വിദുലയും  ഫാമിലിയും. അവർ മറാഠികൾ ആണ് .വിദുല ഒരു വക്കീൽ ആണ് .  ആദ്യമായി പരിചയപെടുവാൻ  വന്നവർ അവരായിരുന്നു. പക്ഷെ ഭാഷ അറിയാത്തത് ഒരു പ്രശ്നം തന്നെയാണ് . പിന്നെ  ദാസ് ആന്റി - ഭർത്താവ്   ബിപിൻ ദാ,   അങ്കിൾ  മരിച്ചു പോയി.  അവർ ബംഗാളികൾ ആണ്. ഒരു മകൻ   ഉണ്ട്, അവൻ  ലണ്ടനിൽ  ജോലി ചെയുന്നു.
വിദുല ഒഴിച്ചു പലരും പല ദിക്കിൽ നിന്നും വന്നവർ . താഴെ  അഞ്ഞുറ്റി രണ്ടിൽ  തന്റെ പ്രായത്തിൽ തന്നെയുള്ള  ജ്യോതിയും  കുടുംബവും - ഹൈദരാബാദിൽ നിന്നും വന്നവർ . ജ്യോതിയുടെ    ഭർത്താവിന് റിലൈൻസിൽ ആണ് ജോലി. അവരുടെ മകൾ  അനന്യക്കും  ഏകദേശം ശ്വേതയുടെ പ്രായം തന്നെ .

മീനാക്ഷി ആന്റി തന്നെയാണ്  വീട് തുടയ്ക്കുവാനും , തുണി നനയ്ക്കുവാനും ഒക്കെയായി പദ്‌മയെ  ഏർപ്പാടു്ചെയ്തത് . ശ്വേതയുടെ തുണികൾ തന്നെ ഒരു ദിവസം പല  വട്ടമായി നനക്കേണ്ടി വരുന്നു.
മൂത്രമൊഴിച്ച  തുണി മാറ്റുംപോഴെക്കും  അവൾ അപ്പിയിടും.  പിന്നെ അത് മാറുമ്പൊഴേക്കും വീണ്ടും മൂത്രമൊഴിക്കും . പെണ്ണിന്  ഇത് തന്നെയല്ലെയുള്ളൂ പണി.

പദ്മക്ക്  എപ്പോഴും തിരക്കാണ്  . ആ ഫ്ലാറ്റിൽ തന്നെ ഒരു പാടു  വീടുകളിൽ അവർ പോകുന്നുണ്ട് .  ഏകദേശം ഒരു മണിക്കൂർ കൊണ്ട് അവര് തുണിയും നനച്ചു, വീടും തുടച്ചു പോകും. ഒരു മിനുട്ട് അധികം നിൽക്കില്ല .പണ്ട്  പദ്മ  ആന്റിയുടെ വീട്ടിൽ നിന്നിരുന്നു.

വൈകുന്നേരങ്ങളിൽ  ബാൽക്കണിയിലൂടെ  താഴേക്ക് നോക്കിയാൽ കുട്ടികൾ  കളിക്കുന്നതു  കാണാം.  ഫ്ലാറ്റിനു താഴെയായി  നിരവധി കടകൾ . ഇന്റർകോമിലൂടെ വിളിച്ചു പറഞ്ഞാൽ ശംഭു  സാധനങ്ങൾ കൊണ്ടുവന്നു തരും. രൂപ പിന്നെ കൊടുത്താലും മതി. ആദ്യ ദിവസങ്ങളിൽ  ഒക്കെ ആന്റി ഇടക്കിടെ വരുമായിരുന്നു . ഇപ്പോഴും അവധി ദിനങ്ങളിൽ ആന്റിയും, അങ്കിളും വരും. ഒരു പാടു നേരം വർത്തമാനം  പറഞ്ഞിരിക്കും. അങ്കിളിന്  പരിചയം ഉള്ള ഒരു സർദാർജിയുടെതാണീ ഫ്ലാറ്റ് . ആറാമത്തെ  നിലയിലെ ഒറ്റ മുറി ഫ്ലാറ്റ്. ഒരു ബെഡ്‌റൂം , അടുക്കള , ചെറിയ ഒരു സിറ്റിംഗ് റൂം, പിന്നെ പേരിനു ഒരു ബാൽക്കണി . താഴെക്ക്  ലിഫ്റ്റ്‌ ഉണ്ട് . തങ്ങൾക്കു താമസിക്കുവാൻ ഇത് ധാരാളം .

ദിവസങ്ങൾ  കടന്നു  പോയി.  ആകെ കൂടെ ഒരു മരവിപ്പ് . മടുപ്പിക്കുന്ന ദിവസങ്ങൾ . എത്രയും വേഗം  ഉണ്ണിയേട്ടന് ട്രാൻസ്ഫർ കിട്ടി നാട്ടിൽ  പോകണം എന്നു തന്നെയായിരുന്നു ആഗ്രഹം .  പക്ഷെ അങ്ങനെ തിരിച്ചു പോകുവാൻ  ഉണ്ണികൃഷ്ണന്  തീരെ താല്പര്യം  ഉണ്ടായിരുന്നില്ല . നാട്ടിൽ നിന്നാൽ ഇത് പോലെ ഉയർച്ച ഉണ്ടാകുമോ . നമ്മുടെ തൊഴിലിൽ ഉന്നതി നേടണം എന്നുണ്ടെങ്കിൽ കേരളത്തിനു പുറത്തു ജോലി ചെയ്യണം . പൊട്ടകുളത്തിലെ തവളകൾ ആണ് കേരളീയർ. അവർ പുറത്തു പോയാൽ മാത്രമേ ജോലി  ചെയ്യുകയുള്ളു. വിശാലമായ ലോകം കാണണം എങ്കിൽ കേരളത്തിന് പുറത്തു തന്നെ പോകണം . അതാണ് പുള്ളിക്കാരന്റെ അഭിപ്രായം.

ഒടുവിൽ ഉണ്ണിയേട്ടൻ തന്നെ പറഞ്ഞു , പദ്മ യോടു  പറയൂ, ആരെങ്കിലും ഉണ്ടോ എന്ന് നോക്കുവാൻ,  തനിക്കു ഒരു കുട്ടിനായി. അങ്ങനെ പദ്മയോട്  വിവരം പറഞ്ഞു .പിറ്റേ ദിവസം രാവിലെ പദ്മയുടെ കൂടെ ഒരു പെൺകുട്ടിയുണ്ടായിരുന്നു . ഒരു പന്ത്രണ്ട് വയസു പ്രായം തോന്നിക്കും . തലമുടി ധാരാളമുള്ള  മെലിഞ്ഞ   പെൺകുട്ടി .  സുന്ദരമായ മുഖം. അവളെ കണ്ടാൽ  തന്നെ അറിയാം   ഏതോ നല്ല വീട്ടിലെ കുട്ടിയാണെന്ന് . അവളെ കണ്ടപ്പോൾ താൻ പദ്മയോടായി  ചോദിച്ചു .

"ഇത്ര ചെറിയ കുട്ടിയോ?"

"ഇവൾ ചെറിയ കുട്ടി ആണെന്ന് കരുതേണ്ടാ; എല്ലാ പണിയും അറിയാം. ദീദി കുറച്ചു ദിവസം നോക്കു . ഇഷ്ടപെട്ടില്ല എന്നുണ്ടെങ്കിൽ നമുക്ക് വേറെ ആളെ   നോക്കാം" പദ്മ പറഞ്ഞു.

അങ്ങനെ അവൾ വന്നു തുടങ്ങി. പദ്മ അവളെ ചോട്ടി എന്നാണ് വിളിച്ചത് . അവളെ  താനും അങ്ങനെ തന്നെ വിളിച്ചു തുടങ്ങി. പദ്മ  പറഞ്ഞത് ശരിയായിരുന്നു. അവൾ ഒരു മിടുക്കി തന്നെയായിരുന്നു . അവൾ ശ്വേതയെ  'കുട്ടുസ് ' എന്ന് വിളിച്ചു  . അവളുടെ വിളി കേട്ട് താനും ശ്വേതയെ അങ്ങനെ തന്നെ വിളിക്കുവാൻ തുടങ്ങി.

രാവിലെ തന്നെ അവൾ വരും. അവൾക്ക്  ഒരു ജോലിയും പറഞ്ഞു കൊടുക്കേണ്ടാ . അടുക്കളയും , ഗ്യാസും , സ്ലാബും , പാത്രങ്ങളും  എല്ലാം വൃത്തിയായി കഴുകി വയ്ക്കും .   ശ്വേതയുടെ പാൽ കുപ്പിയും, നിപ്പിളും  എല്ലാം ചുടു വെള്ളത്തിൽ  നന്നായി   തിളപ്പിച്ച് എടുത്തു വയ്ക്കും . അവൾ എഴുന്നേൽക്കും മുമ്പേ   തിളപ്പിച്ച  വെള്ളം ആറ്റി വയ്ക്കും.   അടുക്കള സ്ലാബിൽ ഒരു തുള്ളി വെള്ളം പോലുമില്ലാതെ കഴുകി , തുടച്ച്  വൃത്തിയായി വയ്ക്കും.   ചെറിയ കുട്ടി  ആയതുകൊണ്ട് താൻ അവൾക്ക്  കൂടുതൽ   അടുക്കള ജോലി   ഒന്നും കൊടുത്തിരുന്നില്ല.  പക്ഷെ എല്ലാം അവൾ അറിഞ്ഞു ചെയ്യുമായിരുന്നു .  കഷ്ണം മുറിക്കുക, പദ്മ പോയാലും വീട് വീണ്ടും അടിച്ചുവാരുക , ശ്വേതയെ   കുളിപ്പിച്ച് ഒരുക്കുക , ഇതെല്ലാം അവൾ നിറഞ്ഞ മനസോടെ തന്നെ ചെയ്തിരുന്നു.  കുഞ്ഞിന്റെ  കവിളിൽ ചുട്ടി  കുത്തണം  ദീദി എന്ന് പറഞ്ഞതും അവൾ തന്നെയായിരുന്നു.

 ഒരു പേപ്പർ പോലും അവൾ താഴെ വീഴുവാൻ  സമ്മതിക്കുകയില്ലായിരുന്നു .   കുളിമുറിയിലും , അടുക്കളയിലും , കിടപ്പ് മുറിയിലും എല്ലാം ഉണ്ണിയേട്ടൻ വായിച്ച  പത്രകടലാസുകൾ കാണും.  ഒരു അടുക്കും ചിട്ടയുമില്ല ഉണ്ണിയേട്ടന്  അതെല്ലാം അടുക്കി ടീപോയിൽ കൃത്യമായി വയ്ക്കും . താൻ തന്നെ
അതിശയിച്ചു പോയിട്ടുണ്ട് ഈ ചെറുപ്രായത്തിൽ എങ്ങനെ പഠിച്ചു ഈ കുട്ടി ഇതൊക്കെ എന്ന്!

പിന്നെ അവളുടെ കൂടെ കൂടി കുറച്ചോക്കെ ഹിന്ദി  പറയാം  എന്നായി.  അവൾ തന്റെ കൂടെ  കൂടിയ ശേഷം തനിയെ മലയാളവും പഠിച്ചു . മാർക്കറ്റിലും  മറ്റും ഇപ്പോൾ അവളുടെ  കൂടെ പോയി തുടങ്ങി.  ആ നഗരത്തോടുള്ള പേടി പതിയെ കെട്ടടങ്ങി .  ശ്വേതയെ  പ്രാമിൽ ഇരുത്തി അവിടുത്തെ  ഹനുമാൻ കോവിലും , കടകളും അങ്ങനെ വേണ്ടാ  മുക്കും , മൂലയും അവൾ കാണിച്ചു തന്നു. അവൾക്കു  അവിടുത്തെ ഇടവഴികൾ പോലും നല്ല പരിചയം ആയിരുന്നു.  അവളുടെ  കൂടെയുള്ള യാത്രകൾ  ശ്വേതക്കും വളരെ ഇഷ്ടമായിരുന്നു . 'കുട്ടുസ്സ്'  എന്ന അവൾ വിളിക്കുമ്പോൾ പല്ളില്ലാത്ത  മോണകാട്ടി ശ്വേത  ആഹ്ലാദപൂർവ്വം  ചിരിക്കുമായിരുന്നു .

വൈകുന്നേരങ്ങളിൽ  ശ്വേതയേയും കൊണ്ട് നടക്കുവാൻ ഇറങ്ങും . ആ സമയം  ഫ്ലാറ്റിലെ പെണ്ണുങ്ങൾ  എല്ലാം ചുറ്റും കൂടും . അങ്ങനെ ആ ഫ്ലാറ്റിൽ ഉള്ള എല്ലാവരും ആയി പതിയെ നല്ല പരിചയം ആയി.

ഒരു ദിവസം അവളോടു   ചോദിച്ചു . നീ എന്താ പഠിക്കുവാൻ  പോകാത്തത് എന്ന്. മൌനമായിരുന്നു അവളുടെ ഉത്തരം .  നാലാം ക്ലാസ്സ്‌ വരെ അവൾ പഠിച്ചു. പിന്നെ പഠിപ്പ് നിറുത്തി എന്ന് അവൾ പറഞ്ഞു.
ഉണ്നിയേട്ടനോടു അവളുടെ വിവരം പറഞ്ഞപ്പോൾ ഒരു ഉഴപ്പൻമട്ടായിരുന്നു . പക്ഷെ അങ്ങനെ വിട്ടു കൊടുക്കുവാൻ താൻ ഒരുക്കമായിരുന്നില്ല.

വൈകുന്നേരം  താൻ തന്നെ ഇക്കാര്യം  എല്ലാവരോടുമായി അവതരിപ്പിച്ചു. അവളെ  തുടർന്നും പഠിപ്പികണം അത് തന്നെയായിരുന്നു
ഏവരുടേയും  തിരുമാനം . അവരുടെ എല്ലാം സഹായത്തോടെയാണ്  ഒരു ബാങ്ക്  അക്കൗണ്ട് തുടങ്ങി. ഒരു ചെറിയ തുക അവളുടെ പേരിൽ  നിക്ഷേപിച്ചു .  പിന്നെ അവളുടെ അമ്മയോട് കാര്യം പറഞ്ഞു.   അവർക്ക്  മകളെ  പഠിപ്പിക്കണം എന്നുണ്ട് . പക്ഷെ അവരുടെ വരുമാനം കൊണ്ട് അത് സാധ്യമല്ല. .

ഫ്ലാറ്റിൽ താമസിച്ചിരുന്ന മിസ്സിസ് കപൂർ  ' ന്യൂ ഹൊറൈസൺ  ' സ്കുളിലെ പ്രധാന   അദ്ധ്യാപിക  ആയിരുന്നു . അവരുടെ ശ്രമഫലമായി അവൾക്ക്  ആ സ്‌കൂളിൽ തന്നെ അഡ്മിഷൻ കിട്ടി.  പഠിക്കുവാൻ മിടുക്കി ആയിരുന്നു അവൾ . സ്‌കൂൾ വിട്ടു കഴിഞ്ഞും അവൾ  ശ്വേതയെ  കാണുവാൻ ആയി ഓടി എത്തുമായിരുന്നു . അങ്ങനെ കുറച്ചു വർഷങ്ങൾ . അതിനിടയിൽ ഉണ്ണിയേട്ടന്  ട്രാൻസ്‌ഫർ ആയി.   വീണ്ടും ഒരു പറിച്ചു നടൽ .പിന്നെ പലയിടങ്ങളിൽ ആയി പല  വർഷങ്ങൾ . അവളെ വിട്ടു പോകുമ്പോൾ താനും കരഞ്ഞിരുന്നു.

"എന്താ മാം കരയുകയാണോ?" ലില്ലി ചോദിച്ചു.

"മകളെ  ഓർത്തിട്ടാണോ കരയുന്നത്?" താൻ ഒന്നും മിണ്ടിയില്ല . അല്ലെങ്കിൽ എന്ത് പറയും .  ലില്ലിയോട്  ഈ അനുഭവങ്ങൾ ഒന്നും പങ്കിടേണ്ട ആവശ്യം ഇല്ലല്ലോ

പെട്ടെന്ന്  റൂഹി കയറി വന്നു . അവളുടെ  കൂടെ ഒരു കൊച്ചു കുട്ടിയും ഉണ്ടായിരുന്നു. ഓമനത്തം തുളുമ്പുന്ന ഒരു നാല്  വയസ്സ്കാരി . കൈയിൽ ചെറിയ ഒരു പാവ കുട്ടിയുമായി  അവൾ  അവിടെയെല്ലാം  ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നു.  അവൾ  ആ ആശുപത്രിയിലെ നിത്യ സന്ദർശകയാണെന്ന് തോന്നി.  അവൾ പുഞ്ചിരിക്കുമ്പോൾ  നുണകുഴി ആ കുഞ്ഞു  കവിളിൽ തെളിഞ്ഞു നിന്നു.

താൻ   കിടക്കുന്ന കട്ടിലിൻ അരികിൽ  അവൾ വന്നു നിന്നു .  ഒരു പാടു മുടിയുള്ള കൊച്ചു  പെൺകുട്ടി.  ആ കുഞ്ഞിനെ അരികിലേക്ക് വിളിച്ചു , അവൾ ചോദിച്ചു എന്താ നിന്റെ പേര് . അവൾ മുറി മലയാളത്തിൽ പറഞ്ഞു .

'കുട്ടുസ് '

അത് കേട്ടിട്ട്  ലില്ലി ചിരിച്ചു.  ആ ചിരിയിൽ റൂഹിയും പങ്കു  ചേർന്നു.  അമ്പരന്നു അവരെ നോക്കിയപ്പോൾ  റൂഹി ചോദിച്ചു .

"ദീദിക്കു എന്നെ മനസിലായില്ലേ ? ആ പഴയ  ചോട്ടുവിനെ ,  ആ ചോട്ടുവാണ് ഞാൻ " .

തനിക്കു വിശ്വാസം വന്നില്ല! പദ്മയുടെ കൂടെ വന്ന ചോട്ടു . മുട്ടോളം മുടിയുള്ള  മെലിഞ്ഞ സുന്ദരികുട്ടി . അവൾ എത്ര മാറിയിരിക്കുന്നു .

 " നീ മലയാളം മറന്നില്ല അല്ലെ?".   അങ്ങനെ ചോദിക്കുവാൻ ആണ്  തോന്നിയത് .

"ഇല്ല ദീദിയല്ലേ  എന്നെ മലയാളം പഠിപ്പിച്ചത് , പിന്നെ എങ്ങനെ മറക്കാനാ! "

ഡോക്ടറുടെ  അസ്വാഭാവികത നിറഞ്ഞ ഈ സംസാരം കേട്ടിട്ട്  ലില്ലിക്ക് ഒന്നും മനസിലായില്ല.


അവൾ  ലില്ലിയെ നോക്കി പറഞ്ഞു

"ഈ ദീദി കാരണം ആണ് ഞാൻ ഡോക്ടർ റൂഹിയായത് . നന്നായി  പഠിക്കണം എന്ന് ആദ്യം ഉപദേശിച്ചതു ദീദിയാ,  ദീദിയെ പോലെ തന്നെ പലരും,.  അവരുടെ എല്ലാവരുടെയും സഹായം അത് ഒരിക്കലും മറക്കുവാൻ കഴിയില്ല.

അത് കൊണ്ട് തന്നെ വാശി ആയിരുന്നു.   നന്നായി പഠിക്കണം .    ജീവിതത്തിൽ എന്തെങ്കിലും ആയി തീരണം എന്നൊക്കെ. എൻട്രൻസ് എക്സാം കഴിഞ്ഞപ്പോൾ മെറിറ്റിൽ തന്നെ അഡ്മിഷൻ കിട്ടി. ഞാൻ പലരോടും ദീദിയെ പറ്റി  ചോദിച്ചു. അനുഗ്രഹം  വാങ്ങുവാൻ . പക്ഷെ അപ്പോഴേക്കും പലരും  ആ ഫ്ലാറ്റിൽ നിന്നും പോയി കഴിഞ്ഞിരുന്നു.  സ്കോളർഷിപ്പ്  ഉണ്ടായിരുന്നു , പിന്നെയും പലരും സഹായിച്ചു . പേര് അറിയാത്ത ഒരു പാടു പേർ.  "  അവളുടെ കണ്ണുകൾ നിറഞ്ഞു .

"ഞാൻ  ഇവിടെ  ചാർജ്  എടുത്തിട്ടു ഇപ്പോൾ രണ്ടു വര്ഷം ആയി . എൻ്റെ ഹസ്ബെന്റ്  മലയാളിയാണ് . ഇന്ന് ദീദിയെ  ഡിസ്ചാർജു ചെയുന്നു "

എന്തോ പറയുവാൻ തുടങ്ങിയ അവരുടെ ചുണ്ട്   പഴയ ചോട്ടുവിന്റെ   ഭാവത്താൽ  അവൾ പൊത്തി. ശ്വേത പതിയെ വന്നാൽ മതി. അതുവരെ   ദീദി ഇനി എൻ്റെ കൂടെയാ. അല്പം അധികാര സ്വരത്തിൽ  തന്നെ അവൾ പറഞ്ഞു.

അവൾ അവരുടെ കൈ പിടിച്ചു. അവരുടെ കണ്ണുകളും  നനഞ്ഞോ ?

അവൾ പഠിച്ചു ഡോക്ടർ ആയി എന്നുള്ളത്‌ കൊണ്ടല്ല. അതിനുപരി അവരുടെ എല്ലാം  എളിയ പ്രയത്‌നം ഇങ്ങനെ ഒരു ജീവിതം തന്നെ  മാറ്റി മറിക്കും എന്ന്  ഒരു പക്ഷെ  അന്ന് അവർ ആരും കരുതിയിട്ടുണ്ടാവില്ല . മറ്റുള്ളവരുടെ വേദന മനസിലാക്കുവാൻ കഴിയുന്നവൾക്കെ  ഒരു നല്ല ഡോക്ടർ  ആകുവാൻ കഴിയുകയുള്ളൂ . റൂഹിക്ക്  അതിനു കഴിയും .   കാരണം ഒരു പാടു പേരുടെ
നല്ല  മനസിൻ്റെ അടിത്തട്ടിൽ നിന്നും കണ്ടെടുത്ത വറ്റാത്ത നീരുറവയല്ലേ അവൾ.
  

2016, ഡിസംബർ 10, ശനിയാഴ്‌ച

മേടയിൽ പരമേശ്വരൻ


ആ വലിയ തറവാട്ടിന്റെ ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു സുലൈമാൻ ഹാജി പരിസരം വീക്ഷിച്ചു . മുറ്റത്തു കൂട്ടിയിട്ടുള്ള നാളികേരക്കൂമ്പാരം എണ്ണി നോക്കുന്ന തിരക്കിൽ ആണ് അബ്ദു.

സുലൈമാൻ ഹാജി ആ നാട്ടിലെ അറിയ പെടുന്ന ജന സേവകൻ ആണ് . മുട്ടറ്റം വരെ ഇറക്കമുള്ള വെള്ള കുപ്പായവും , മുണ്ടും ആണ്  സ്ഥിരം വേഷം . നെറ്റിയിൽ നിസ്കാര  തഴമ്പ് . പ്രായം എഴുപതു കഴിഞ്ഞിരിക്കുന്നു . പണ്ടൊരു  നമ്പൂരി മനയായിരുന്നു.  ഹാജിയാര് ആ മന മേടിച്ചു അല്പം പരിഷ്കരമോക്കെ വരുത്തി   സറീന മൻസിൽ എന്ന് പേരും  മുപ്പരു ഇട്ടു.  സറീന  ഹാജിയുടെ  രണ്ടാം ബീവിയാണ് .  . ആദ്യ ബീവി ബിവാത്തുവിന്  പ്രായം അറുപതു  കഴിഞ്ഞിരിക്കുന്നു . സറീന  വലിയ മൊഞ്ചത്തി ഒക്കെ യാണെന്നാലും അടുക്കള നിയന്ത്രിക്കുനത് ഇപ്പോഴും ബീവാത്തു തന്നെ .  രണ്ടു ബീവിമാർ ഉള്ളത് കൊണ്ട് ഹാജിയാര് ഒരു സമദുര സിദ്ധാന്തത്തിൽ വിശ്വസിച്ചു അങ്ങനെ മുന്നോട്ട് പോകുന്നു.

കുത്തനെയുള്ള പടികൾ കയറി വേണം മൻസിലിലേക്ക് പ്രവേശിക്കുവാൻ . പിറകു വശത്ത്  വടക്കെ മതിലിനിടു ചേർന്ന് കാറും , ലോറിയും വരുവാനുള്ള വഴി വേറെ ഉണ്ട്.  ചുറ്റും  തണൽ മരങ്ങൾ . അതിനിടയിലുടെ നടക്കുവാൻ ഉള്ള നട പാത . അങ്ങ് ദുരെയായി കുളവും , കൽ പടവുകളും കാണാം . ഹാജിയുടെ ബാപ്പ   , ഖദർ മാപ്പിള  , ശങ്കരൻ നമ്പൂരിയിൽ  നിന്നും മേടിച്ചതാണീ മന . ഖാദറിന് പണ്ട് ആക്രി കച്ചവടം ആയിരുന്നു . ഖാദറിന് നിധി കിട്ടി എന്നും അല്ല വേറെ എന്തോ  തരികിട പരിപാടി ആയിരുന്നു  എന്നും രണ്ടു പക്ഷമുണ്ട്. അതെന്തായാലും   ബാപ്പയിൽ    നിന്നും കച്ചവടം ഏറ്റെത്തിട്ടും  ഹാജിയുടെ കച്ചവടം കുടിയതല്ലാതെ കുറഞ്ഞിട്ടില്ല.  ഇരുമ്പ് കടയ്ക്ക് പുറമേ ഇപ്പോൾ ടൌണിൽ തുണി കടയുണ്ട് , പെട്രോൾ പമ്പുണ്ട്, അതും കുടാതെ തടി മില്ലും ഉണ്ട്.

ഹാജിയാർ നോക്കുമ്പോൾ പടി  കടന്നു മെല്ലെ വരുന്നു  തങ്ങൾ മുസ്ലിയാർ.  "എന്താ മുസ്ലിയാരെ ഈ ബഴിക്കു ", ഹാജിയാര് കുശലം ചോദിച്ചു .

"ഫോസിയയുടെ നിക്കഹ് ഉറപ്പിച്ചു" . മുസ്ലിയാർ  കുടുതൽ പറയും മുമ്പേ
ഹാജിയാർ  ചോദിച്ചു .

" ഇജ്ജു്  ആ കസാലയിൽ കുത്തിഇരിക്ക് .    ഇങ്ങൾ ഈ പടി കേറിയത്‌ ദു പറയാനാ . ഹാജിയാര് വിശേഷം ചോദിച്ചു .

ഹാജിയാർക്ക് തിന്നുവാൻ വച്ച ഏത്തപഴം നീട്ടിയീട്ട്  മുസ്ലിയരോടായി പറഞു .
"ബായക്ക കയികീൻ ,     അങ്ങാടീന്നല്ല , ഇബടെ  കുലച്ചതാ "

മുസ്ലിയാർ ഒരു പഴം  എടുത്ത് തൊലി പൊളിച്ചു കഴിക്കുവാൻ തുടങ്ങി

 പുയാപ്ള എവിടുന്നാ ?"   ഹാജിയാര് ചോദിച്ചു

" അങ്ങ് തെക്കുന്നാ,  പള്ളികുടം മാഷാ ..,"  മുസ്ലിയാർ പറഞ്ഞു .

  ഹാജിയാർ  ഒന്ന് മൂളി , പിന്നെ അകത്തേക്ക്  നോക്കി നീട്ടി  വിളിച്ചു് .  "ബീവാത്തു ",   മുപ്പരുടെ  ആ  വിളി കേട്ടാൽ   ബീവാത്തുമ്മക്ക് കാര്യം അറിയാം . അവർ ജനാലയിലുറെ എത്തി നോക്കി,  പിന്നെ അകത്തേക്ക് പോയി. അലമാര തുറന്നു കുറച്ചു രൂപ എടുത്തു ഹാജിയരുടെ  കൈയിൽ  കൊടുത്തു.

പിന്നെ ഹാജിയാർ മുസ്ലിയരോടായി പറഞ്ഞു ,  "ഈ   കായ്  കൈയിൽ  ബച്ചോളിൻ ,  പടച്ചോൻ    പെരുത്ത്‌ ഇഷ്ടമുള്ളവരെ കുടുതൽ പരീക്ഷിക്കും . പട്ടിണിയും , കടവും  ദുഃഖങ്ങളും തരും. ദുനിയാവിന്റെ മോഹ വലയത്തിൽ മയങ്ങാതെ അല്ലാഹുവിൽ  വിശ്വസിച്ചു ജീവിക്കുന്നവർക്ക്  മുക്തി ലഭിക്കും"

അത് പറഞ്ഞിട്ട് ബീവാത്തു തന്ന രൂപ ഹാജിയാർ മുസ്ലിയര്ക്ക് നൽകി .  അത് മേടിച്ച് കാലൻ കുട നിവർത്തി പടവുകൾ ഇറങ്ങി മെല്ലെ മുസ്ലിയാർ നടന്നു പോയി.

അരമതിലിനു ചെർന്നു നിൽക്കുന്ന മാവിൽ തളച്ചിരികുന്ന  മേടയിൽ  പരമേശ്വരൻ എന്ന തലയെടുപ്പുള്ള  കൊമ്പൻ    ഹാജിയുടെതാണ് . നല്ല ഒത്ത കൊമ്പൻ .  തടി മില്ലിലെ  പണിക്കു പുറമേ അവനെ  പുരത്തിന് തിടമ്പ് ഏറ്റാനും ഒക്കെ ഹാജി  പരമേശരനെ വിട്ട് നൽകാറുണ്ട് . വളരെ അടക്കവും , ഒതുക്കവും ഉള്ള  കൊമ്പൻ .   ആണ്ടിൽ നാല് മാസത്തോളം  ഉത്സവകാലം ആണ് .  ആ ദിവസങ്ങളിൽ അമ്പലങ്ങളിൽ നിന്ന് അമ്പലങ്ങളില്ക്ക് അവൻ യാത്രയിൽ ആയിരിക്കും.  നല്ല  കരി വീട്ടിയുടെ  നിറം , വരഞ്ഞ്  എടുത്ത കൊമ്പുകൾ , ഉയർന്ന മസ്തകം ,  ചെറിയ  കണ്ണുകൾ .  എണ്ണം പറഞ്ഞ നല്ല  നഖങ്ങൾ. എല്ലാം കൊണ്ടും  നല്ല ലക്ഷണം ഒത്ത കുട്ടി കൊമ്പൻ .  ഏതു  കുട്ടത്തിനു ഇടയിലും എന്നെ  ഒന്ന് നോക്കിക്കൊളു  എന്ന തോന്നൽ അവൻ നമ്മിൽ ഉളവാക്കും.  ആസാമിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കയറ്റിയാണ്   മേടയിൽ  ഹരി നാരായണൻ  അവനെ  കൊണ്ട് വന്നത്. ആനകമ്പം ഹരി നാരായണന്  കുറച്ചു കുടുതൽ ആണ് .   ആറേഴു ആനകൾ ഹരി നാരായണനുണ്ട്   ആസാമിലെ ആന ചന്തയിൽ നിന്നും ഇടക്ക് ഹരി ആനകളെ മേടിക്കും /. പിന്നെ  അവനെ മറിച്ചു  വിൽക്കും . ഹാജിയാര്  അവനെ  ഹരി നാരായണന്റെ  കൈയിൽ  നിന്നും  മേടിക്കുകയായിരുന്നു.   ഉത്സവത്തിനും മറ്റും കൊണ്ട് പോകുന്ന കൊണ്ട്   ബുദ്ധിമാനായ ഹാജിയാർ  മേടയിൽ  പരമേശ്വരൻ  എന്നാ ആ പേര് അങ്ങനെ  തന്നെ നില നിറുത്തി .

"  അവന്റെ പാപ്പൻ വാസു കുട്ടൻ   , അവനു പട്ട വെട്ടി കൊടുക്കുകയാണ് .  അര മതിലിനോട് ചേർന്ന  മാവിലാണ്  അവനെ തളച്ചിരിക്കുനത്.  കാവിമുണ്ടും , ഒരു ചാര ഷർട്ടും ആണ് അവന്റെ വേഷം.  മേടയിൽ വച്ചും അവൻ തന്നെയായിരുന്നു  പരമേശ്വരന്റെ പാപ്പാൻ .  പരമേശ്വരനും , വാസു കുട്ടനും ഒരുമിച്ചിട്ടു ഇപ്പോൾ നാലു വർഷത്തിൽ ഏറെയായി.

ബീവാത്തുഉമ്മയുടെ ഏറ്റവും  വിശ്വസ്തയായ ജോലിക്കാരി ആണ് ശാന്തമ്മ . അടിച്ചു തളിക്കൽ തൊട്ടു മൻസിലിലൈ കാര്യങ്ങൾ എല്ലാം നോക്കുനത്  ശാന്തമ്മ തന്നെയാണ് .  പ്രായം  മുപ്പത്തി  അഞ്ചു കഴിഞ്ഞിരിക്കുന്നു .  വിവാഹം കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി ശാന്തമ്മ   ബീവാത്തുഉമ്മയുടെ  കുടെ തന്നെയാണ് . നിലംബുരിൽ ബീവാത്തുഉമ്മയുടെ  വീടിനു അടുത്തു തന്നെ ആയിരുന്നു ശാന്തമ്മയുടെ വീട്. അവളുടെ അമ്മ കൊച്ചു  കാളിയും  അവരുടെ വീടിലെ പണിക്കാരി ആയിരുന്നു . കൊച്ചു കാളി മരിച്ചപ്പോൾ ആ ജോലി ശാന്തമ്മ ഏറ്റു എടുത്തു . ഹാജിയുടെ അടുത്തു ചെന്ന് സംസാരികുവാൻ പോലും ശാന്തമ്മക്ക്  ഭയമില്ല. അവൾ മൻസിലിൽ വന്നിട്ട് ഇപ്പോൾ ഏകദേശം ഇരുപതു വർഷം  ആകുന്നു.  പുറം പണിക്കർക്ക് എല്ലാവർക്കും ശാന്തമ്മയെ പേടിയാണ് . അവളുടെ കണ്ണ് വെട്ടിച്ച് അവിടെ ഒരു ഇല അനങ്ങുകയില്ല.   അവളോടു കിന്നരിക്കാൻ ചെന്ന ലോറി ഡ്രൈവർ  മണിയനെ ചുല് എടുത്തു ആട്ടിയതാണ്.   അവൾക്കു ദേഷ്യം വന്നാൽ പിന്നെ മുന്നും പിന്നും നോക്കുകയില്ല . അതാണ് പ്രകൃതം .

ശാന്തമ്മ അല്പം ബഹുമാനം കൊടുക്കുനത്  വാസു  കുട്ടന് മാത്രം ആണ്.  പരമേശ്വരനെ മേയ്ക്കുക എന്ന് വച്ചാൽ അത് ഒരു ചില്ലറ കാര്യം അല്ലല്ലോ. ചെറിയ പിച്ചാത്തിയും , പിന്നെ ആ  തോട്ടിയും വച്ച്  പരമേശ്വരനെ വാസുകുട്ടൻ വരച്ച  വരയിൽ നിറുത്തും.  തലയിൽ കെട്ടും കെട്ടി ,  പരമേശ്വരന്റെ പുറത്ത് കയറി വാസു കുട്ടന്റെ എഴുന്നെള്ളത്തു  ഒന്ന്  കാണേണ്ടത്  തന്നെയാണ് .

എന്നാലും അവൾക്കു അവനോടു ഒരു  കെറുവുണ്ട് വാസുവിനോട്‌.  ഒരു തവണ  അവൾ ചോദിച്ചപ്പോൾ  അവൻ അവൾക്കു ആന വാല് കൊടുത്തില്ല . അന്ന് അവൻ പറഞ്ഞ ന്യായം അവന്ടെ  വാലിൽ ആകെ കുടി നാലഞ്ചു രോമങ്ങളെ യുള്ളൂ . അത് നിങ്ങക്ക് ഞാൻ തരില്ല . ശാന്തയെക്കളും പ്രായം അവനു കുറവാണെങ്കിലും അവനും  ആള് ഒരു മോശടനാ . തരില്ല എന്ന് പറഞ്ഞാൽ പിന്നെ കെഞ്ചിയാലും അവൻ  തരില്ല .

ഇന്നലെകൾ മറക്കാനും ഇന്നിന്റെ കുടെ പോകുവാനും അല്ലെ നമ്മൾക്ക് എല്ലാവർക്കും ഇഷ്ടം.  അത് കൊണ്ട്  നമുക്ക് ഇനി ഇപ്പോൾ  ഇന്നത്തെ  കാര്യം നമുക്ക് സംസാരിക്കാം .   പരമേശ്വരന്  പട്ട  മുറിച്ചു കൊടുത്ത ശേഷം ഒരു ബീഡി എടുത്തു കത്തിക്കുകയായിരുന്നു വാസുകുട്ടൻ . പശുവിനെ കെട്ടുവാൻ വന്ന ശാന്തമ്മ അവനോടു  ലോഹ്യം ചോദിച്ചു

അവൾ ഒന്ന് മടിച്ചിട്ടു വെറുതെ ഒരു ലോഹ്യം ചോദിച്ചു.

"നീ എന്താ  വാസു കുട്ടാ  ഇങ്ങനെ പെണ്ണ്  കെട്ടാതെ നടക്കുന്നെ?"

 അവൻ അവളെ ഒന്ന്   ചുഴിഞ്ഞു നോക്കി.  പിന്നെ അവളോടായി ചോദിച്ചു "ഞാൻ ചേച്ചിയെ അങ്ങ് കെട്ടിയാലോ ?"

അത് അവളുടെ കരളിൽ  തന്നെ  കൊണ്ടു . എത്രയായാലും അവളും ഒരു പെണ്ണല്ലേ?  ഇത് പോലെ ഒരു ചോദ്യം ഒരു പുരുഷന്റെ അടുത്തു നിന്ന് വരിക എന്ന് വച്ചാൽ . അതും  വാസു കുട്ടനെ പോലെ കരുത്തൻആയ  ഒരു ആണ് ചോദിച്ചാൽ ? ആനയെ  മയക്കുന്ന വാസുക്കുട്ടനെ മോഹിക്കാത്ത പെണ്ണുണ്ടാകുമോ അന്നാട്ടിൽ ?

അവൾ അവനോടു ഒരു മറു ചോദ്യം എറിഞ്ഞു.

"എന്നാ പിന്നെ  ഞാൻ നിന്റെ കുടെ വരട്ടെ? "

" അത് തന്നെയല്ലേ ഞാൻ നിങ്ങളോട്ടായി പറഞ്ഞത് "

 അവൻ  അല്പം അരിശത്തോടെ  തന്നെ പറഞ്ഞു.

" നീ എന്നെ നോക്കുമല്ലോ അല്ലെ?   " അല്ലെ അവൾ വീണ്ടും നേരിയ സംശയത്തോടെ  തന്നെ ചോദിച്ചു.

"നിങ്ങക്ക് വിശ്വാസം വരണീല്ല എന്ന് വച്ചാൽ വേണ്ടാ "

  അവൻ  സ്വരം കടുപ്പിച്ചു.


അവൾ അവനെ ഒന്ന് കുടി തറപ്പിച്ചു നോക്കി. എന്നിട് പറഞ്ഞു "നിക്ക് ഞാൻ ഇപ്പോൾ വരാം ."

 അവൾ  പടികൾ  കയറി ഓടി ചെന്ന് ബീവാത്തു ഉമ്മയോടായി  ഒറ്റശ്വാസത്തിൽ പറഞ്ഞു .

"ഉമ്മ നാളെ മുതൽ ഞാൻ പണിക്കു വരുന്നില്ല.  ഞാൻ കെട്ടാൻ തിരുമാനിച്ചു . "
അവർ  അവളോടായി   അതിശയതോടെ ചോദിച്ചു  " ആരെ?"

"മ്മടെ വാസുട്ടനെ . അവൻ എന്നെ  പൊന്നു പോലെ നോക്കും . ഉമ്മയോട് പറഞ്ഞിട്ട് പോകാം എന്ന്  കരുതിയിട്ടാ വന്നത് ."

അവർ  അവളെ ചേർത്തു പിടിച്ചു. പിന്നെ പറഞ്ഞു " നിക്ക് ഞാൻ ഇപ്പോൾ വരാം "

" വേണ്ട ഉമ്മ നിക്കാൻ  തീരെ സമയം ഇല്ല. ഇനി അവൻ വാക്ക് വല്ലതും മാറ്റിയാൽ പിന്നെ എന്റെ ജീവിതം ഇവിടെ തന്നെ നിന്ന് മൊരടിക്കും . അവൻ നല്ല ഉശിരുള്ള ആൺകുട്ടിയാ .  ആനയെ മെരുക്കുന്ന ആൺകുട്ടി."

"നിക്ക് ശാന്തേ അവർ അവരോടായി പറഞ്ഞു.  ഞാൻ പോയി അനകുള്ള കായ് എടുത്തോണ്ട് വരട്ടെ ? "

" ഉമ്മ എനിക്ക് തരുവനുള്ള പണം ഹാജിയരോടു പറഞ്ഞു  ഉരുക്കി
പൊന്നാക്കി  തന്നാൽ   മതി . "

 അത് പറഞ്ഞു കൊണ്ട് ഉന്മേഷത്തോടെ ഒരു  പതിനേഴു കാരി പെൺകുട്ടിയെ  പോലെ അവൾ അവന്റെ അരികിലേക്ക് തന്നെ ഓടി .


2016, നവംബർ 27, ഞായറാഴ്‌ച

ഊഴം (കഥ)ഇത്  മന്ദിരാ കൌൾ .ബുക്കർ  പ്രൈസ് നേടിയ ഇന്ത്യൻ , ആംഗലേയ  എഴുത്തുകാരി . ഒരു ഇന്ത്യകാരി എന്നറിയുവാൻ അവർ  ആഗ്രഹിക്കുന്നില്ല..  സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന ഒരു പാടു  സഹോദരൻമാർ   മന്ദിരക്ക്  ഉണ്ട് .  കാശ്മീരിന് വേണ്ടി,   ഇന്ത്യയിലെ വിവധ സർവകലാശാലകൾക്കു വേണ്ടി, കേരളത്തിന്‌ വേണ്ടി .  പാക്സിസ്ഥാന് വേണ്ടി .    അങ്ങനെ പോരാടുന്ന ആ  പോരാളികൾക്ക്‌  വേണ്ടി അവൾ  തുലിക ചലിപ്പിചു് .. അവർക്ക്  പാടെ നിഷേധിച്ച അവകാശങ്ങൾക്കു വേണ്ടി മന്ദിര  സംസാരിച്ചു .  അവർക്ക് വേണ്ടി തുലിക പടവാൾ ആക്കുന്നത്തിൽ അവൾക്ക്  അഭിമാനമേ ഉണ്ടായിരുന്നുള്ളു .


അര്ഹിക്കുന്ന  അവകാശങ്ങൾ  ലഭിക്കാതെ  കഴിയുന്ന ഒരു പാടു പേരുണ്ട് ഈ രാജ്യത്തു .   അവരുടെ ഉന്നമനത്തിനായി ഉള്ള ശ്രമത്തിനു എതിരെ നിൽ ക്കുന്ന ഈ സർക്കാരിനെ ലോക ജനതയുടെ മുന്നിൽ തുറന്നു കാട്ടണം , നാണം കെടുത്തണം . ഇന്ത്യ  ഗ്രാമങ്ങളുടെയും , നാഗങ്ങളുടെയും , ദാരിദ്യത്തിന്ടെയും   നാടാണ്.  അവരുടെ ഉന്നതിക്കായ്‌ സഹായ ഹസ്തം നീട്ടുന്ന  രാജ്യങ്ങൾ ഉള്ളപ്പോൾ നമ്മൾ എന്തിനു വേണ്ട എന്ന് പറയണം. പിന്നെ ഇപ്പോൾ എല്ലാം ഒരു 'give and take policy ' അല്ലെ ? ഇങ്ങൊട്ടെക്കു  വൻ തുക  സംഭാവനയായി ലഭിക്കുമ്പോൾ   അവർക്കും  അവരുടെതായ ലക്ഷ്യങ്ങൾ ഉണ്ടായേക്കാം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെ ഒക്കെ മതപരിവർത്തനം എന്ന് പറയുവാൻ കഴിയുമോ.

അയൽ രാജ്യം ആയ പാകസിതാൻ  പോലും പട്ടിണി കൊണ്ട് പൊറുതി മുട്ടുമ്പോൾ  ഈ രാജ്യം  മാത്രം ഉന്നതി  
നേടേണ്ട . ഈ നാട് ഇങ്ങനെ നില  നിൽക്കേണ്ടത്  അവളുടെ  മാത്രം കടമയല്ല. ഈ സമരത്തിൽ പങ്കാളികൾ  ആയ ഒരുപാടു പേരുണ്ട് . ആ ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് അവൾ .


ഈ രാജ്യം കാക്കുവാൻ ഈ പട്ടാളക്കാരെ നിയോഗിച്ചത് ആരാണ്. ആരാണ് അവർക്കീ  പരമാധികാരം ചാർത്തി കൊടുത്ത് . സാധാരണ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ എന്ത് അർഹതയാണ് അവർക്കുള്ളത് .  ഒരിക്കലും ഇല്ല . അങ്ങനെയുള്ള  ഒരംഗീകാരവും അവർക്ക് ലഭിക്കുവാൻ ഇടയില്ല.  കശ്മീരിലെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ജനങ്ങളെ കൊല്ലുന്നവരല്ലേ  ഈ പട്ടാളക്കാർ. . അവിടെയുള്ള പെണ്ണുങ്ങളെ പിടിച്ചു കൊണ്ടുപോയി പിച്ചി ചീന്തുന്നവർ .

ഇതെല്ലം വിവരിച്ചു തന്നത്   റമീസ് ആണ് . വിശുദ്ധ യുദ്ധത്തിന്റെ ഭാഗം ആയി പോരാട്ടം നയിക്കുന്ന പോരാളി. കറുത്ത താടിയും, തൊപ്പിയും , പൈജാമയും ധരിച്ച ഒരു പാടു പേർ ഉണ്ട്  അവരുടെ  കൂട്ടത്തിൽ.  പത്തു വയസ് മാത്രം പ്രായം തോന്നിക്കുന്ന  കുട്ടികൾ വരെ.. ഈ യുദ്ധത്തിൽ മരിച്ചാൽ വീര സ്വർഗം  ലഭിക്കുവാൻ അർഹതയു ള്ളവർ.  മരിച്ചാൽ സ്വർഗത്തിൽ ഹുറികളുമായി രമിക്കാൻ ഭാഗ്യം സിദ്ധിച്ചവർ.

  എഴുത്തുകാരിയും, മനുഷ്യാവകാശ പ്രവർത്തകയും ആയ   മന്ദിരയ്ക്കു   എല്ലാ വിവരങ്ങളും  റമീസ്  വിവരിച്ചു തന്നു.  ഒരു പാടു ജിഹാദി സഹോദരങ്ങളെ അവൻ കാണിച്ചു തന്നു.  ലോകത്തിലെ  വൻശക്തിയായി മാറുവാൻ ശ്രമിക്കുന്ന ഇന്ത്യ . പാകിസ്താനി സഹോദരങ്ങളെ കൊന്നോടുക്കുന്നവർ .. അതിനു വേണ്ടി ആയുധങ്ങളും , വിമാനങ്ങളും , കപ്പലുകളും വാങ്ങി കുട്ടുന്ന ഇന്ത്യ . ഇവിടുത്തെ   ന്യുന പക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾ , കുട്ടകൊലകൾ , തുക്കിൽ ഏറ്റിയ നിരപരാധികൾ .  അതൊന്നും കാണുവാൻ കണ്ണുകൾ ഇല്ലാത്ത ഭരണ യന്ത്രം തിരിക്കുന്നവർ .  അങ്ങനെയുള്ള  അധികാരികൾ  ഭരികുമ്പോൾ  സ്വതന്ത്ര  കശ്മീരിന് വേണ്ടി ഒന്നും മുദ്രാവാക്യം പോലും അനുവദിക്കാത്ത കാട്ടാള നിയമങ്ങൾ പേറുന്നവർ  .   അവരാണീ രാജ്യം ഭരിക്കുന്നത്  .  അവരിൽ  നിന്നും നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കേണ്ടാ . ജനങ്ങളോട്  സൈന്യം   കാണിക്കുന്ന അതിക്രമങ്ങൾ . ഇതെല്ലാം പുറം ലോകം  അറിയണം . അല്ലെങ്കിൽ അറിയിക്കണം .  റമീസിന്റെ വിവരണം അവളെ  ഹരം കൊള്ളിച്ചു .  അവർക്ക്  ഇതെല്ലാം ലോകത്തോട്‌  വിളിച്ചു പറയണം എന്നുണ്ട്.  അതിനു അവളെ പോലുള്ളവർ വേണം .ആ ജോലി ചെയുന്നതിൻ ഉള്ള പ്രതിഭലം അവര് അമേരിക്കൻ ഡോളർ ആയി തരുന്നു എന്ന് മാത്രം.

കഷ്ടപെടുന്ന ഈ ജന സമുഹത്തെ അവഗണിച്ച് ലോകം ചുറ്റുന്ന  പ്രധാനമന്ത്രി . വികസനം മറയാക്കി എല്ലാ ആക്രമണത്തിനും ചുക്കാൻ പിടിക്കുന്ന പ്രധാനമന്ത്രി . എല്ലാവരും  'ഭരത് മാതാ കീ ജയ്‌ '  എന്ന് വിളിക്കണം പോലും.  യുവാക്കളുടെ സ്വപ്നം    രാജ്യ  പുരോഗതി ആയിരിക്കണം എന്ന് മാത്രം .   വിജ്ഞാനം എന്ന ശക്തിയാണ്  ഭാരതത്തിൻ അടിത്തറ . ഇങ്ങനെ അർത്ഥമില്ലാത്ത കുറെ ജൽപ്പന്നങ്ങൾ

 ഈ രാജ്യം നമ്മുടെ  അമ്മയാണ് പോലും. . അത് പോലെ തന്നെ പശുക്കൾ അമ്മയ്ക്ക്  തുല്യമാണ് .   ' ഗോ മാതാവ്‌ '    അങ്ങനെയാണെങ്കിൽ കാളകൾ  ഇവറ്റകൾക്ക്  അച്ഛൻ ആയി വരുമോ?   ഓരോ വിഡ്ഢിത്തം അതേറ്റു പിടിക്കാൻ  കഴുതകളും ....

എല്ലാ   ഉൽപ്പന്നങ്ങളും ഇനി  ഇന്ത്യയിൽ നിർമിക്കണം എന്നാണ് പുതിയ  തിരുമാനം.  അത് മുലം  ഇനി  ഭാരതത്തിൽ കുടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുമത്രെ ?   ഒരു 'make in india ' അത്  കേൾക്കുമ്പോൾ അവളുടെ  മുഖത്ത്  പുഛരസം കളിയാടിയിരുന്നു. പ്രധാനന മന്ത്രി പ്രഘ്യാപിച്ചിരിക്കുന്നു ഈ  നുറ്റാണ്ട് ഭാരതത്തിന്റെതാണ് എന്ന്  .  ലോക ജനതയെ കൈ പിടിച്ചു ഉയർത്തുവാൻ  കെൽപ്പുള്ളവർ ആണത്രേ ഭാരതീയർ.  അറിവിന്റെ സുര്യ കിരണങ്ങൾ  ആയ  വേദങ്ങളും , ഉപനിഷത്തും  ലോകത്തിനു സമ്മാനിച്ചത്  ഭാരതത്തിലെ  ഋഷി വര്യൻ മാർ ആയിരുന്നു.

 മറ്റുള്ള ലോക രാജ്യങ്ങളെ ഒപ്പം കുട്ടി ലോക പോലിസ് ആവാൻ ശ്രമിക്കുകയാണ് ഇന്ത്യ . ഇപ്പോൾ അമേരിക്കയും വശത്താക്കിയിരിക്കുന്നു . ലോകം മുഴുവനും നമുക്ക് എതിരെ തിരിഞ്ഞാലും നമ്മുടെ ഈ വിശുദ്ധ യുദ്ധം അവസാനിക്കുകയില്ല .  ഈ രാജ്യം തകരും വരെ ഞങ്ങൾ പോരാടും. അവൻ പ്രഖ്യാപിച്ചു .

അവളുടെ കണ്ണുകൾ ആരാധനയോടെ തിളങ്ങി. അവനെ ആലിംഗനം ചെയുവാൻ അവൾ ആഗ്രഹിച്ചു. അവൻ തന്നെയാണ് അവളെ ആ കൂടാ രത്തിലേക്ക് കൊണ്ട് പോയത് . എങ്ങും പുക ചുരുളുകൾ . മയക്ക മരുന്നിൻ ഗന്ധം പേറുന്ന   വൃത്തിഹീനമായ കൂടാരം   ഒരറ്റത്ത് കുറച്ചു തോക്കുകളും വെടി മരുന്നും കുട്ടി ഇട്ടിരിക്കുന്നു.  അവിടെ അവനെ പോലെ നാലു പേർ . പെട്ടെന്നാണ് അവന്റെ ബാലിഷ്ടമായ കൈകൾ അവളെ  അവരുടെ കുട്ടത്തിലേക്ക് തള്ളിയിട്ട് ത്   ."  യേ ഹിന്ദുസ്ഥാൻ ഹറാമിക്കോ ലേ ലൊ ,' അവന്റെ ശബ്ദം  അവിടെ ഉച്ചത്തിൽ മുഴുങ്ങി

അവൾക്കു ശബ്ദിക്കുവാൻ ശ്രമിച്ചപ്പോൾ  ആരുടെയോ  ബലിഷ്റ്റ്മായ് കൈകൾ അവളുടെ വായ  മുടി . അവളുടെ വസ്ത്രങ്ങൾ അയാൾ വലിച്ച്  കീറി . അവൾ  ഉച്ചത്തിൽ അലറാൻ ശ്രമിച്ചു .  പക്ഷെ അവളുടെ ശബ്ദം  പുറത്തേക്ക്  വന്നില്ല.  ദയനീയമായ കണ്ണുകളോടെ , അവൾ റമീസിനോടു  യാചിച്ചു . ഈ ദുഷ്ടൻ മാരിൽ  നിന്നും  അവളെ രക്ഷിക്കുവാൻ ... അവരുടെ അട്ടഹാസം മാത്രം അവിടെ ഉയർന്നു .

ഒരു പട്ടാളക്കാരൻ എങ്കിലും അവിടേക്ക് വന്നെങ്കിൽ  .  ഈ തീവ്രവാദികളെ ഉന്മുലനം ചെയ്തിരുന്നു എങ്കിൽ എന്ന്  അവൾ ആശിച്ചു .........

 വന്യ മൃഗത്തിൻ ക്രുരതയോടെ അവർ അവളെ  പിച്ചി ചീന്തുംമ്പോൾ  ഊഴം  കാത്തു നിൽകുന്ന സഹോദരനെ അവൾ അവ്യക്തമായി കണ്ടു.


2016, നവംബർ 26, ശനിയാഴ്‌ച

48 മണിക്കൂർ

അവൾ   പത്രം  വിടർത്തി  വായിച്ചു . അതിൽ ഗുണശേഖരന്റെ ചിത്രം  ഉണ്ടായിരുന്നു.   പിന്നെ അയാളെ പറ്റിയുള്ള  വാർത്തയും.


സുകുമാരൻ ഒരു സാധാരണക്കരാൻ ആയിരുന്നു .  വില്ലേജ്  ആഫീസിൽ ആയിരുന്നു അയാളുടെ  ജോലി. ആയാളും  ഭാര്യ മീനാക്ഷിയും,  സ്വർണലതയും അടങ്ങുന്ന ഒരു കൊച്ചു കുടുംബം . സ്വർണലത ഡിഗ്രിക്ക് പഠിക്കുന്നു . ഒന്നാം   വർഷ  വിദ്യാർഥിനീ.  സുകുമാരന്  ഉണ്ടായിരുന്ന ഒരു കുഴപ്പം അയാൾ  തികഞ്ഞ സത്യസന്ധൻ ആയിരുന്നു. ഈ കാലത്തിനു പറ്റിയ ഒരു  വ്യക്തി ആയിരുന്നില്ല സുകുമാരൻ . അയാൾ അഴിമതിക്കാരൻ ആയിരുന്നില്ല. എന്ന് മാത്രമല്ല അയാൾ  ഫയലുകൾ വൈകിപ്പിച്ചിരുന്നുമില്ല .   ക്രമകേടുകൾ ഉണ്ടെന്നു തോന്നുന്ന  ഫയലുകൾ അയാൾ  വിശദമായി പരിശോദിക്കുകയും  വേണ്ടി വന്നാൽ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ അയാൾ അകാരണമായി ശത്രുക്കളെ സമ്പാദിക്കുകയും ചെയ്തിരുന്നു. 
സുകുമാരന്റെ കുടുംബം സന്തോഷത്തോടെ തന്നെയാണ് ജീവിച്ചത് . ഇല്ലായ്മകൾ ഉണ്ടായിരുന്നു. ലതയെ നന്നായി പഠിപ്പിക്കണം. അവളെ നല്ല വീട്ടിലേക്കു അയക്കണം ഇതൊക്കെ തന്നെ ആയിരുന്നു സുകുമാരന്റെയും , മീനക്ഷിയുറെയും ചിന്തകൾ .  സ്വർണലത   പഠിപ്പിൽ മിടുക്കിയായിരുന്നു , ഒരു   നല്ല അദ്ധ്യാപികയാകണം എന്നായിരുന്നു അവളുടെ ആഗ്രഹം. അവൾ വീട്ടിൽ കൊച്ചു  കുട്ടികൾക്ക്   പ്രതിഭലം കുടാതെ  അവൾക്കിഷ്ട്മുള്ള വിഷയങ്ങൾ പറഞ്ഞു കൊടുക്കുമായിരുന്നു .

അപ്രതീക്ഷിതമായിട്ടയിരുന്നു സുകുമാരന്റെ മരണം .  അയാൾ ജോലി കഴിഞ്ഞു  വീടിലേക്ക്‌ മടങ്ങുന്ന വഴി ഒരു വാഹനം അയാളെ ഇടിച്ചു തെറുപ്പിച്ചു . ഹോസ്പിറ്റലിൽ എത്തും  മുമ്പേ സുകുമാരന്റെ ശ്വാസം നിലച്ചിരുന്നു.

 രണ്ടു മുന്ന് ദിനം മുന്നേ മാത്തച്ചൻ മുതലാളി അയാളെ കാണുവാൻ വന്നിരുന്നു . അയാൾ വാങ്ങിയ സ്ഥലത്തിന്റെ പോക്ക് വരവ് ശരിയല്ല എന്ന് കാണിച്ചു സുകുമാരൻ അയാളെ വിളിപ്പിച്ചിരുന്നു.  അന്ന്  മാത്തച്ചൻ സുകുമാരനോടു വളരെ കയർത്തു സംസാരിച്ചു . നിന്നെ പിന്നെ കണ്ടോളം എന്ന്   തരത്തിൽ  ഭീഷണി ഒക്കെ മുഴുക്കിയാണ് മാത്തച്ചൻ അന്ന് തിരികെ പോയത് . ആ സംഭവം കഴിഞ്ഞു രണ്ടാം ദിനം ആണ് സുകുമാരനു അപകടം ഉണ്ടായതു . പോലിസ് ഭാഷയിൽ അത് ഒരു അപകട മരണം ആയി ചിത്രീകരിക്കപെട്ടു . ചിലരെങ്കിലും അടക്കം പറഞ്ഞു അത് രു കൊലപാതകം ആണെന്ന് ....

ഒരൊറ്റ നിമിഷം കൊണ്ട് ആ കുടുംബം ശിധിലമായി.  എപ്പോഴും പ്രസരിപ്പാർന്ന,  പൊട്ടി ചിരിക്കുന്ന ലത മുകവതിയായി . ഭർത്താവിന്റെ അകാല മരണം മീനാക്ഷിയെ തളർത്തി . എങ്ങനെ ഇനി മുന്നോട്ടു പോകണം എന്നറിയുവാൻ കഴിയാത്ത അവസ്ഥ . ആകെ ഉണ്ടായിരുന്ന വരുമാനം സുകുമാരന്റെ ജോലി ആയിരുന്നു.

സുകുമാരന്റെ മരണതോടെ  മീനാക്ഷി രോഗിയായി . രോഗിയായ അമ്മയെ പരിചരിക്കുവാൻ  ഉള്ളത് കൊണ്ട്  മീനാക്ഷിക്ക് പലപ്പോഴും കോളേജിൽ പോകുവാൻ സാധിച്ചില്ല. ഇപ്പോൾ അവൾക്കു  ഏറെ ആവശ്യം ഒരു ജോലിയായിരുന്നു . പക്ഷെ ഒരു ജോലി കിട്ടുവാൻ ഉള്ള യോഗ്യത അവൾക്കു ഉണ്ടായിരുന്നില്ല.

സുകുമാരന്റെ ഓഫീസിലെ  റാണി മാഡം  പറഞ്ഞു അറിഞ്ഞു സുകുമാരന് വലിയ ഒരു തുക ഇന്ഷുറൻസ്  ആയി ലഭിക്കുവാൻ ഉണ്ടെന്നു. അതിനു വേണ്ടി അവൾ ഓഫീസിൽ കയറി ഇറങ്ങി. പക്ഷെ ഓരോ തവണയും ഓരോ നുലമാലകൾ പറഞ്ഞു  ഓഫീസിൽ നിന്നും അവർ  അവളെ തിരിച്ചയച്ചു .

അയാളുടെ ഡെത്ത്  സെർട്ടിഫീക്കറ്റ്  കിട്ടിയിരുന്നില്ല. സുകുമാരന്റെ ഡെത്തു  സെർട്ടിഫിക്കറ്റു ഇല്ലാതെ അയാളുടെ പണം എടുക്കുവാൻ അവർക്ക് അധികാരം ഉണ്ടായിരുന്നില്ല. അതിനുവേണ്ടി പലവട്ടം ഓഫീസുകളിൽ അവൾ കയറി ഇറങ്ങി.

ഓഫീസിലെ പ്യുൺ ചെല്ലപ്പൻ പറഞ്ഞു ,

"കൊച്ചെ ഉത് സർക്കാർ  ഓഫീസ്സ്  ആണ് . ഇവിടെ
കാര്യങ്ങൾ  നേരാം വണ്ണം നടക്കണം എന്നുണ്ടെങ്കിൽ അതിന്റെതായ ഒരു വഴി ഒക്കെയുണ്ട് . അതൊക്കെ ഞാൻ കൊച്ചിനോട് പറഞ്ഞു തരണമോ"

അയാൾ  ഉദ്ദേശിച്ചത് അവൾക്കു  മനസിലായി. കൈകുലി കൊടുക്കാതെ അവൾക്ക്  അവളുടെ അച്ഛന്റെ മരണപത്രം കിട്ടുകയില്ല എന്ന്.  സത്യസന്ധൻ ആയ അച്ഛന്റെ മകൾ ആണ് അവൾ . അത് കൊണ്ട് തന്നെ അവൾ കൈകുലി കൊടുക്കുവാൻ ഇഷ്ടപെട്ടിരുന്നില്ല.  ജീവിതകാലം മുഴുവനും ആത്മാർത്ഥമായി ജോലി ചെയ്ത  മനുഷ്യന്റെ അതെ ഗുണങ്ങൾൾ  മകളിലെക്കും പകർന്നു കിട്ടിയിരുന്നു .

അവളുടെ നിരന്തര പരിശ്രമം ഭലം  കണ്ടില്ല എന്ന് പറയുവാൻ കഴിയുമായിരുന്നില്ല.  ഇപ്പോൾ അവളുടെ അച്ഛന്റെ ഫയൽ  ഗുണശേഖരന്റെ പക്കൽ ആണ്.     അയാളുടെ ഒറ്റ ഒപ്പ് മാത്രം മതി അവൾക്കു ആ കടലാസ് കിട്ടുവാൻ.

ഓഫീസിൽ  വച്ച് തന്നെ ഗുണശേഖരൻ അവളെ നോട്ടം ഇട്ടിരുന്നു . പതിനെട്ടു തികയാത്ത ഒരു കൊച്ചു പെണ്ണ്.  അയാൾക്ക് വേണ്ടത് കൈകുലി അല്ലായിരുന്നു .  അയാൾ  ഒപ്പിട്ടു തരുവാൻ തൈയാറും  ആയിരുന്നു. പക്ഷെ  പകരം അയാൾക്ക്  വേണ്ടത് അവളുടെ ശരീരം ആയിരുന്നു.

ആകെ തകർന്ന പോയ അവളെ ആശ്വസിപ്പിച്ചത്‌ അവളുടെ കുട്ടുകാരി സിന്ധു ആയിരുന്നു.    സിന്ധുവിന്റെ നിർദേശ പ്രകാരം അവൾ എല്ലാ വിവരവും PMO ഓഫീസിലേക്ക്  അറിയിച്ചു .  ഗുണ  ശേഖരന്റെ  ആവശ്യവും , അവൾ എത്ര വട്ടം മരണ പത്രം ലഭിക്കുവാൻ ഓഫീസിൽ കയറി ഇറങ്ങി എന്നുള്ള  കാര്യങ്ങൾ  എല്ലാം  വിശദമായി തന്നെ  പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക്
 RTI  " റൈറ്റ്  ടൂ  ഇൻഫോർമേഷൻ ആക്ട്‌ '  വഴി അറിയിച്ചു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു . പ്രഥാനമന്ത്രിയുടെ ഓഫീസിൽ  നിന്നും അവളെ വിളിച്ചു.  കാര്യങ്ങൾ എല്ലാം തിരക്കിയ ശേഷം  48 മണിക്കുറിനു ഉള്ളിൽ തന്നെ അവളുടെ അച്ഛന്റെ മരണപത്രം അവൾക്ക് ലഭിച്ചു.

അതിന്റെ  കുട്ടത്തിൽ തന്നെ അന്നേ ദിനം ഗുണശേഖരനും  ഒരു മെമോ ലഭിച്ചു.  പിന്നെ അതിന്റെ പേരിൽ  ഉള്ള തുടരന്വേഷണം.   ഒടുവിൽ അയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായിടുള്ള അറിയിപ്പും. .  സംത്രിപ്തിയോടെ  അവൾ  പത്രം മടക്കി വച്ചു .    

2016, ഒക്‌ടോബർ 29, ശനിയാഴ്‌ച

കണ്ണീർ മഴയത്ത് (കഥ)
ഇന്ന് മ്രിദുലയുടെ പിറന്നാൾ ആണ്. ഏവർക്കും പ്രിയങ്കരം ആണല്ലോ ജന്മദിനം . അവൾ കണ്ണാടിയിൽ നോക്കി മുടി കോതി  ഒതുക്കി . അമ്മ അവൾക്ക് നല്കിയ ചുവന്ന പ്രിന്ടിൽ  പനി നീർ പുക്കൾ  ചാർത്തിയ മനോഹരമായ് ഫ്രോക്ക് ആണ് അവൾ ധരിക്കുവാൻ ഉദേശിക്കുന്നത് .

സുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ " ,   പിറകിൽ അമ്മ .

" ഇത്ര  ആയിട്ടും  പൊട്ട് മര്യാദക്ക് തൊടുവാൻ അറിയില്ല എന്ന് വച്ചാൽ കഷ്ടമാണ് കുട്ടി"

ഗീത അവളെ  ചേർത്തു പിടിച്ചു, നെറ്റിയിൽ പോട്ട് തൊടുവിച്ചു ..    "എന്താണ്   ഇന്ന്  അമ്മാളുവിനു വേണ്ടത് " ,   ഗീത അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു .

"ഒന്നും വേണ്ടാ അമ്മാ" ,  

അമ്മയുടെയും , മകളുടെയും കൊഞ്ചൽ  കേട്ട് കൊണ്ടാണ് അനുപ് അത് വഴി വന്നത് .

മ്രിദുലയെ നോക്കി അനുപ് പറഞ്ഞു

"ഹാപ്പി   ബർത്ത് ഡേ ,   മ്രിദുല "

അനുപ് പറഞ്ഞത് അവൾ ശ്രദ്ധിച്ചില്ല.

ഗീത പറഞ്ഞു, "അച്ചൻ  വിഷ്  ചെയ്തത് കേട്ടില്ലേ , say  thank you to him "

അവൾ ഒന്നും മിണ്ടിയില്ല. , ഗീത വീണ്ടും പറഞ്ഞു

"dont be rude , he is your father "

അനുപ്  ജോലിക്കുപോകുവാൻ ഒരുങ്ങുകയായിരുന്നു .ടൈ  കെട്ടുന്നതിടയിൽ  പറഞ്ഞു    “Don’t shout at her its her day"

അനൂപിന്റെ വാക്കുകൾ  കേട്ടപ്പോൾ മൃദുലയിൽ  ദേഷ്യം ഇരച്ചു കയറി . 

" shutup dad .i  dont need your wishes,  i  dont need your sympathy"   അവൾക്ക്‌ മുഴുമിപ്പികുവാൻ കഴിയും മുമ്പേ അവളുടെ  മുഖത്ത് ഗീത ശക്തിയായി അടിച്ചു .  

മൃദുല , ഗീതയെ വെറുപ്പോടെ നോക്കി. പിന്നെ അകത്തേക്ക് പോയി. അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു .

അനുപ് , ഗീതയുടെ തോളിൽ തൊട്ടു കൊണ്ട് പറഞ്ഞു .

"ഇത്രയ്ക്കു ദേഷ്യം എന്തിനാ ഗീത ,  അവൾ കുട്ടിയല്ലേ , എന്താ അത്  നീ ഓർക്കാത്തത് "
  
ഗീത  ദേഷ്യതൊടെയും , അതിൽ ഏറെ വിഷമത്തോടെയും   പറഞ്ഞു . " കുട്ടിയാണത്രെ, ലാളന കുടി പോയത് കൊണ്ടുള്ള കുഴപ്പമാ   അവൾക്ക്‌  പന്ത്രണ്ട്  വയസ്സായി .. , ശരിയും തെറ്റും , തിരിച്ചു അറിയുവാൻ ഉള്ള പ്രായം ആയി.  ഇനിയും ഇങ്ങനെ തുടർന്നാൽ "   ബാക്കി  ഗീത മുഴുമിപ്പിച്ചില്ല .

അവളുടെ മുഖം വിളറിയിരുന്നു . അനുപിനോടുള്ള മ്രിദുലയുടെ പെരുമാറ്റം അവളെ ശരിക്കും വേദനിപ്പിച്ചു .

"സാരമില്ലടോ , അനുപ് അവളെ സമാധാനിപ്പികുവാൻ ആയി പറഞ്ഞു . എല്ലാം ശരി ആകും" . അവളെ  സമാധാനിപ്പികുവാനായി അനുപ് അങ്ങനെ പറഞ്ഞു എങ്കിലും അവന്റെ വിഷമം അവൾക്കു മനസിലാകുമായിരുന്നു .

അനുപ് ജോലിക്ക് പോയ ശേഷവും മ്രിദുലയുടെ കോപം മാറിയില്ല. .  അവൾക്ക് ഒരിക്കലും  അനുപിനെ അച്ഛൻ  ആയി കാണുവാൻ കഴിഞ്ഞില്ല. . അവന്റെ സ്നേഹം ഉൾക്കൊള്ളുവാനും ....   

അവളുടെ അച്ഛന്റെ മരണത്തിനു കാരണക്കാരൻ അനുപ് ആണെന്ന്  അവൾ വിശ്വസിക്കുന്നു. ആ വിശ്വാസം അവളിലേക്ക്‌ പകർത്തിയതിൽ ശ്രീജയക്ക്‌ നല്ല പങ്കുണ്ട് . 

ഉച്ചക്കുള്ള  വിഭവങ്ങൾ ഒരുക്കുന്ന  തിരക്കിൽ ആയിരുന്നു ഗീത. അപ്പോഴാണ്  ഫോൺ ശബ്ദിച്ചത് . ആർച്ച്‌  ബിഷപ്‌  ആശുപത്രിയിൽ നിന്നും അനുപ് ഓടിച്ച വാഹനം അപകടത്തിൽ പെട്ടിരിക്കുന്നു എന്നും . ആശുപത്രിയിൽ അനുപിനെ അഡ്മിറ്റ്‌  ചെയ്തു എന്നുള്ള വിവരം അറിയിക്കുകയാണ് അവർ  ചെയ്തത്. അപകടനില തരണം ചെയ്തു എന്നറിയിച്ചു  എങ്കിലും    ഗീതയ്ക്കു ആധി  കയറി. 

മനസില്ല മനസോടെ യാണ് മൃദുല , ഗീത യോടൊപ്പം ആശുപത്രിയിലേക്ക് പോയത്.  .ആശു പത്രിയിൽ എത്തിയപ്പോൾ അനൂപിന് ബോധം വന്നിരിന്നു,  അപകടനില തരണം ചെയ്തു എന്നറിഞ്ഞപ്പോൾ  ഗീതയ്ക്കു  കുറച്ചു സമാധാനം ആയി.  പേടിക്കുവാൻ ഇല്ല എന്നും ചെറിയ ഒരു അപകടം ആയിരുന്നു എന്നും ഡോക്ടർ പറഞ്ഞ് അറിഞ്ഞു.  

ഗീത തിരുമാനിച്ചു , ഇനി അവൾ എല്ലാം അറിയുവാനുള്ള പ്രായം ആയി. അവളിൽ വിഷത്തിന്റെ വിത്തുകൾ പാകിയത്‌   പറിച്ചു കളയണം . ഇനിയും ഇങ്ങനെ തുടർന്നു പോയാൽ .  അനുപിനു നല്ല വിഷമം ഉണ്ട് .അത് താൻ അറിയതിരിക്കുവാൻ അനുപ് ശ്രദ്ധിക്കുന്നു എന്ന് മാത്രം. വണ്ടി ഓടിക്കുമ്പോൾ  ഒരിക്കലും അനൂപിന് അശ്രദ്ധ ബാധിച്ചു കണ്ടിട്ടില്ല. 
ഒരു പക്ഷെ രാവിലെ ഉണ്ടായ സംഭവം ആയിരിക്കാം അനുപിന്റെ ശ്രദ്ധ തെറ്റിച്ചത് . 

ഒന്നും സംഭാവിക്കാത്ത  മട്ടിൽ  കോറി ഡോറിലെ ഒഴിഞ്ഞ ഒരു കസേരയിൽ ഇരിക്കുക യായിരുന്നു മൃദുല.  ഗീത , അവളുടെ അടുത്ത്  ചെന്നിരുന്നു. 

പിന്നെ  അവളോടായി ചോദിച്ചു , "നിനക്ക് അച്ഛനെ കാണേണ്ടേ കുട്ടി? "   അവൾ ഒന്നും മിണ്ടാത്തത്‌ കൊണ്ടാകാം ഗീത തുടർന്നു .  

"നിനക്ക് അച്ഛനെ കുറിച്ച് എന്തറിയാം , ശ്രീജയ  പറഞ്ഞത് അല്ലാതെ ? "

"ഐ  ഡോണ്ട് വാണ്ട്‌ റ്റു കാൾ ഹിം ഡാഡ്‌ , ഐ ഹേറ്റ് ഹിം "  മൃദുല  അവജ്ഞയോടെ പറഞ്ഞു .

" എന്ത് തെറ്റാണു അനുപ്പ്  നിന്നോടു ചെയ്തത് ,   മകളെ പോലെ നിന്നെ സ്നേഹിക്കുന്നതോ?  നിനക്ക് ഒന്നും അറിയില്ല മോളെ , ഒന്നും അറിയില്ല. പക്ഷെ  ഇനി നീ  എല്ലാം അറിയണം .  ഇനി ഇതെല്ലം നീ അറിയേണ്ട പ്രായം ആയിരിക്കുന്നു. . ഞാൻ പറയുന്ന ക്ഷമയോടെ നീ കേൾ ക്കണം. മുഴുവനും കേട്ട് കഴിഞ്ഞു നിനക്ക് സ്വന്തമായ ഒരു തിരുമാനം എടുക്കാം".

ഗീത പറഞ്ഞു തുടങ്ങി.

"ജയദേവനും  , അനുപും ഒരുമിച്ചു പഠിച്ചു വളർന്നവർ ആയിരുന്നു. ഒരേ സ്കുളിലും കൊളെജിലുമായി. അടുത്തു അറിയാവുന്ന വീട്ടുകാർ . അതെ കോളേജിൽ തന്നെയാണ് ഞാനും പഠിച്ചിരുന്നത് . ഞാൻ അവരുടെ ജൂനിയർ ആയിരുന്നു . ഒരു ദിവസം   ജയേട്ടൻ എന്നോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു. എനിക്കും ജയെട്ടനെ  ഇഷ്ടമായിരുന്നു. അനുപിനും  ഞങ്ങളുടെ ബന്ധം അറിയാമായിരുന്നു .  ജയേട്ടന്റെ അച്ഛന് അനുപിനെ വലിയ വിശ്വാസം ആയിരുന്നു. അദ്ദേഹത്തിന്  ശ്രീജയയെ  അനുപിനെ കൊണ്ട് വിവാഹം കഴിപ്പികണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.  ശ്രീജയക്കും അനുപിനെ വലിയ ഇഷ്ടം ആയിരുന്നു.   അനുപിനെ സ്വന്തം ആകണം  എന്ന്  അവൾ അതിയായി ആഗ്രഹിച്ചിരുന്നു .  അനുപിനും അവളെ ഇഷ്ടമായിരുന്നു .

ആർഭാടമായി  ഞങ്ങളുടെ വിവാഹം നടന്നു.  അതിനു ശേഷം ശ്രീ ജയയുമായി അനുപിന്റെ വിവാഹ നിശ്ചയവും നടന്നു.   വിവാഹം കഴിഞ്ഞു ആറു മാസത്തിനുള്ളിൽ ഞാൻ നിന്നെ ഗർഭം ധരിച്ചു.  ജയേട്ടൻ അച്ഛൻ ആകുവാൻ പോകുന്ന ത്രില്ലിൽ ആയിരുന്നു.  യാത്രകൾ ഏറെ ഇഷ്ടപെട്ട ജയേട്ടൻ തന്നെയാണ് കുർഗിലെക്കു ഒരു യാത്ര തിരഞ്ഞെടുത്തത് .   എല്ലാവരും എതിർത്ത് പറഞിട്ടൂം , ഇപ്പോൾ യാത്രക്ക് സമയം അല്ല എന്ന്  അറിഞ്ഞിട്ടും . അതും ഗർഭിണിയായി ഇരിക്കുന്ന അവസരത്തിൽ ആയിട്ട് കുടി ജയേട്ടൻ ആ തിരുമാനം മാറ്റിയില്ല.  . ഒരു തിരുമാനം എടുത്താൽ പിൻ തിരിയുന്ന  സ്വഭാവം  നിന്ടെ  അച്ഛന് ഉണ്ടായിരുന്നില്ല.  അല്ലെങ്കിലും ജീവിതം തന്നെ ഒരു  വെല്ലു വിളി ആയിരുന്നു ജയേട്ടന് . ഒരു തിരുമാനം എടുത്താൽ  ആ തിരുമാനം പിന്നെ  പാറ പോലെ ഉറച്ചതായിരുന്നു.  ഇങ്ങനെ ഒരു യാത്ര വേണ്ട എന്ന്  ഏവരും   പറഞ്ഞിട്ടും . ജയേട്ടന്റെ പിൻ വാങ്ങിയില്ല.  അല്ലെങ്കിലും ആ പിടി  വാശി മാറ്റുക എളുപ്പമല്ല എന്നുള്ളത് കൊണ്ട് അച്ഛൻ ആണ് പറഞ്ഞത് അനുപിനോടും കുടി  കുടെ പോകുവാനായി.  അച്ചൻ പറഞ്ഞു , വണ്ടി അനുപ് ഓടിക്കണം . അത് അനുപ് സമ്മതിച്ചു . ആ ഉറപ്പിൻമേൽ ഞങ്ങൾ യാത്ര പുറപെട്ടു.

ജയെട്ടനും , അനുപും മുമ്പിലും , ഞാൻ പിറകിലുമായി യാത്ര തുടർന്നു . വളവും , തിരിവും ഉള്ള വഴികൾ. അനുപ് വളരെ സുക്ഷിച്ചാണ് വണ്ടി ഓടിച്ചിരുന്നത് .   പക്ഷെ ഒരു നിമിഷത്തെ അനുപിന്റെ ശ്രദ്ധ കുറവ് , വഴി അരികിൽ  മരത്തിൽ നിൽക്കുന്ന ഒരു കുരങ്ങനെ കാണിക്കുവാനായി അനുപ് എന്റെ നേർക്ക്‌ തിരിഞ്ഞു.  അങ്ങ് ദുരെയുള്ള മരത്തിലേക്ക് ചുണ്ടി കാണിച്ചത്‌ മാത്രം ഓർമയുണ്ട്. അപ്രതീക്ഷിതമായി വളവു തിരിഞ്ഞു വന്ന ഒരു ടെമ്പോ നിയന്ത്രണം വിട്ടു ഞങ്ങളുടെ കാറിൽ  വന്നിടിച്ചു . 
   
ബോധം വന്നപ്പോൾ ഞങ്ങൾ മുന്ന് പേരും  ആശുപത്രിയിൽ  ആയിരുന്നു. വാഹനം ഓടിച്ചത് അനുപ് ആയിരുന്നു എങ്കിലും അനുപിനു നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു . അഞ്ചു ദിവസത്തോളം ആശുപത്രിയിലെ തീവ്ര പരിചരണ  മുറിയിൽ  ബോധം മറഞ്ഞു ജയേട്ടൻ കിടന്നു.  ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഭലിക്കും  എന്ന്  തന്നെ എല്ലാവരും  കരുതി . പക്ഷെ  അന്ന്  രാത്രി തന്നെ നിന്റെ അച്ചൻ നമ്മളെ വിട്ടു പോയി.

എനിക്കത് വല്ലാത്ത ഷോക്ക് ആയി. അങ്ങനെ കുറെ നാളുകൾ .   ഇതെല്ലാം സംഭവിച്ചത് അനുപ് കാരണം ആണെന്നുള്ള കുറ്റബോധം അനുപിൽ ഉടലെടുത്തു .  ഒരു വിവാഹം കഴിക്കുവാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല അനുപ്. ശ്രീജയയുമായി നടക്കുവാൻ ഇരുന്ന വിവാഹം നടന്നില്ല.  അത്  മുടങ്ങി.അതിനിടയിൽ പല അപവാദങ്ങൾ . അനുപിനു എന്നെ ഇഷ്ടമായിരുന്നു എന്നും , എന്നെ വിവാഹം കഴിക്കുവാൻ വേണ്ടി കരുതികുട്ടി നടത്തിയ പദ്ധതി ആയിരുന്നു ആ അപകടം എന്നൊക്കെ പലരും പറഞ്ഞു . വിവാഹം നടക്കതിരുന്നതിനാൽ ശ്രീ ജയ അത് മുഴുവനും വിശ്വസിച്ചു. 

നാട്ടിൽ നിൽക്കുവാൻ വയ്യാത്ത അവസ്ഥയിൽ അനുപ് ഇവിടം വിട്ടു വിദേശത്ത് ജോലി തേടി  പോയി. അങ്ങനെ കുറച്ചു വർഷങ്ങൾ . ഒടുവിൽ വർഷങ്ങൾക്കു ശേഷം നിനക്ക് ആറു   വയസ്സുള്ളപ്പോൾ അനുപ് നാട്ടിൽ വന്നു. എന്നെ  കണ്ടപ്പോൾ     എല്ലാത്തിനും ഉത്തരവാദി അനുപ് ആണെന്നുള്ള ആ  ചിന്ത അനുപിനെ ഒരു  ഭ്രാന്തനെ  പോലെ യാക്കി . ആ കുറ്റബോധം കൊണ്ടായിരിക്കാം   എന്നെ വിവാഹം കഴിക്കുവാൻ  അനുപ് ആഗ്രഹം പ്രകടിപ്പിച്ചു. ആരും തുണയില്ലാതെ എത്ര നാൾ  ഇങ്ങനെ കഴിയും . പലരും എന്നെ ഉപദെശി ച്ചു .ജയേട്ടന്റെ അച്ഛനും അത് തന്നെ നിർദേശിച്ചു .   ഒടുവിൽ വീട്ടുകാരുടെ സമ്മതപ്രകാരം  ഞങ്ങളുടെ വിവാഹം നടന്നു.   

ഇക്കാലമത്രയും നിന്റെ മനസിൽ വിഷം നിറയ്ക്കുവാൻ ശ്രീജയക്ക്‌ കഴിഞ്ഞു.  അച്ഛന്റെ മരണത്തിനു  ഉത്തരവാദിയായ അനുപിനെ നീ വെറുത്തു . അതിനെ കൂട്ടത്തിൽ നീ എന്നെയും. പക്ഷെ കാലം എന്നോടുള്ള വെറുപ്പിൻ അകലം കുറപ്പിച്ചു.    

ഇത്രയും കാലവും അനുപ് നിന്നെ ഒരു മകളെ പോലെ അല്ലെ സ്നേഹിച്ചത് ?  ഇനി   ഞങ്ങൾക്ക് വേറെ ഒരു കുട്ടി കുടി വേണ്ടാ എന്ന് നിർദേശിച്ചത് അനുപ് തന്നെയാണ് .   നിന്നോടുള്ള സ്നേഹം കുറഞ്ഞാലോ എന്നുള്ള ചിന്തയിൽ. നിനക്ക് ഒരു വല്ലായ്മ വന്നാൽ ആ ഹൃദയം പിടയ്ക്കുന്ന്തു ഞാൻ അറിയാറുണ്ട് . നിന്റെ ഓരോ ജയതിലും എന്നേക്കാൾ ഏറെ ആ മനസ്  സന്തോഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നീ അകലം  പാലിക്കുംപോഴും ഒരു  നിഴൽ  പോലെ  അനുപ് നിന്നെ പിൻ തുടർന്നില്ലേ . അപ്പോഴെല്ലാം ഞാൻ സമാധാനിപ്പികുമായിരുന്നു ഒരു നാൾ എല്ലാം ശരിയാകും . അനുപും അങ്ങെനെ തന്നെ വിശ്വസിച്ചു . അല്ലെങ്കിൽ മനസിനെ വിസ്വസിപ്പികുവാൻ ശ്രമിച്ചു.

 ജയെട്ടനും , അനുപും ഒരേ പോലെ കഴിഞ്ഞവർ ആണ് .  ആര്  എന്തൊക്കെ പറഞ്ഞാലും എനിക്കറിയാം ആ മനസ് . അനൂപിന് ഒരിക്കലും ജയേട്ടനെ കൊല്ലുവാൻ കഴിയില്ല. ആ മനസ് കൊണ്ട് ഒരു ഉറുംബിനെ പോലും നോവിക്കുവാൻ ഉള്ള ശക്തി ഇല്ല. 

നിനക്ക് അറിയാമോ , ഇന്ന് തന്നെ യാണ് അനുപിനെ ജന്മദിനവും . അനുപ് ഒരിക്കലും അത് ആഘോഷിചിട്ടില്ല .നിന്റെ സന്തോഷതിൽ പങ്കു ചേരുക അതായിരുന്നു  അനുപിന്ടെ സന്തോഷം . 

ഇനി എങ്കിലും നീ അനുപിനെ മനസിലാക്കിഇല്ല എങ്കിൽ  നീ ചെയുന്ന ഏറ്റവും വലിയ ക്രുരത ആയിരിക്കും അത്.  

ഗീത പറഞ്ഞു നിറുത്തി. "

കുറച്ചു കഴിഞ്ഞു ഡോക്ടർ  പുറത്തേക്ക് വന്നു.  പെട്ടെന്ന് മൃദുല ചോദിച്ചു .
  
“How is  my father . Is he fine”

ഡോക്ടർ പറഞ്ഞു , 

"he is fine , you can meet him "

മൃദുല വാതിൽ തുറന്ന് അകത്തേക്ക്  കയറി.  അവൾ അനുപിനെ കൈയിൽ പിടിച്ചു .

അനുപ് , പതിയെ കണ്ണുകൾ തുറന്നു മ്രിദുലയെ നോക്കി പുഞ്ചിരിച്ചു .  പിന്നെ പറഞ്ഞു 

"ഹാപ്പി ബർത്ത് ഡേയ് മോളു "

മ്രിദുലയുടെ കണ്ണുകൾ നിറഞ്ഞു . 

"അവൾ പറഞ്ഞു .    "ഹാപ്പി ബർത്ത് ഡേയ്  അച്ഛാ അവൾ വിങ്ങി പൊട്ടി . ഇനി മുതൽ  നമ്മുടെ ബർത്ത് ഡേയ്  നമുക്ക് ഒരുമിച്ചു ആഘോഷിക്കണം ". 

കരച്ചിലിനിടയിലും  മൃദുല  അവന്റെ കൈ വിരലുകൾ  ചേർത്ത് പിടിച്ചു . 
   
വാതിലിൻ വിടവിലുടെ അച്ഛന്റെയും , മകളുടെയും കരച്ചിൽ , അന്യോന്യം  ആശ്വസിപ്പിക്കുന്ന  രംഗം   ഗീത കണ്ടു .  വർഷങ്ങൾക്കു ശേഷം അച്ഛന്റെയും , മകളുടെയും സ്നേഹ സംഗമം . 

അവൾ അകത്തേക്ക് പോയില്ല.  മൃദുല അപ്പോഴും കരയുന്നുണ്ടായിരുന്നു. 
ഇത്രയും നാൾ മനസ്സിൽ ഉറിഞ്ഞ ദേഷ്യം കണ്ണീർ മഴയായി പെയ്തു ഒഴിയട്ടെ .....

2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

പ്രകാശം പരത്തുന്ന പെൺകുട്ടി . (കഥ)


കഴിഞ്ഞ തവണ ഞാൻ നാട്ടിൽ പോയപ്പോൾ ചെങ്ങാതി  മനോഹരൻ ആണ് പറഞ്ഞതു നമ്മുടെ സ്കുളിൻ ഓഡിറ്റോറിയം   ഉത്ഘാടനം ഇന്നാണ് . നീ വരുന്നോ എന്ന് ചോദിച്ചപ്പോൾ പോയി കളയാം എന്ന് കരുതി.   എഴാം ക്ലാസ്സ്‌ തൊട്ടു , പത്തു വരെ പഠിച്ച വിദ്യാലയം . പഴയ ആദ്ധ്യാപകരെ  നേരിൽ കാണുവാൻ കഴിയുകയാണെങ്കിൽ അത് സന്തോഷം തന്നെ . 

സ്കുളിനു ഒരു പാട് മാറ്റം വന്നിരിക്കുന്നു .  വാസുവേട്ടന്റെ പെട്ടികട ഇരുന്നിടത് ഇന്ന് വലിയ വാർക്ക കെട്ടിടം. അതിനുള്ളിലായി ബേക്കറിയും  , ഫോൺ ബൂത്തും ഫോട്ടോസ്റ്റാറ്റ്   കടയും , സ്റ്റെഷനറി കടയും ആയി ഒരു പാടു കടകൾ .  എത്ര പെട്ടെന്നാണ് ഗ്രാമം നഗരത്തിന്റെ  പെരുമയിലേക്കു  നടന്നു അടുക്കുന്നത്.

സ്കുളിൽ ചെന്നപ്പോൾ  അടുത്ത് അറിയാവുന്ന പല അധ്യാപകരും മാറി കഴിഞ്ഞിരിക്കുന്നു.  കണക്ക് പഠിപ്പിക്കുന്ന  മാരാർ സാറിന്റെ ചുരൽ കഷായം ഏൽക്കാത്ത ഒരു വിദ്യാർഥി പോലും ഞങ്ങളുടെ  ക്ലാസിൽ ഉണ്ടായിരുന്നില്ല. നീട്ടി പിടിച്ച ചുർലുമായി സാർ നടന്നു വരുമ്പോൾ എത്ര വമ്പൻമാരായ കുട്ടികൾ പോലും ഒന്ന് വിറക്കും . ഇംഗ്ലീഷ് പഠിപ്പിച്ച പ്രസാദ് സാർ ,  ചരിത്രം പഠിപ്പിച്ച തോമസ് സാർ ,  അങ്ങനെ ഞാൻ അറിയുന്ന അധ്യാപകർ എല്ലാവരും പെൻഷൻ പറ്റി കഴിഞ്ഞിരിക്കുന്നു .

പുർവ വിദ്യാർഥി എന്നാ നിലയ്ക്ക് ഞങ്ങൾക്ക് ചില പരിഗണനകൾ കിട്ടി. ഒരധ്യാപകൻ ഞങ്ങളെ വേദിക്ക് അരികിലായി നിരത്തിയിട്ട കസേരകളിലേക്ക് ആനയിച്ചു.  ഞങ്ങൾ അവിടെ  ഉപവിഷ്ടരായി.  ഉത്ഘടക  പ്രസംഗം ആയിരുന്നു അപ്പോൾ അവിടെ നടന്നു കൊണ്ടിരൂന്നതു. . അധികം ഉയരം ഒന്നും ഇല്ലാത്ത ഒരു  സ്ത്രീ , അവരേ  പത്രങ്ങളിൽ പോലും കണ്ടതായി എനിക്കൊർമയില്ല. ആരാണ് അവർ . അടുത്തിരുന്ന മനോഹരനും ഒരു പിടിയും ഇല്ല. സിനിമ താരങ്ങളെയോ , രാഷ്ട്രീയ നേതാക്കളെ ഒക്കെ അല്ലെ നാം ഉത്ഘാടനത്തിനു പ്രതീക്ഷിക്കുക .  അവരുടെ മലയാളവും അത്ര നല്ലതായിരുന്നില്ല. . പെറുക്കി പെറുക്കി പറയുന്ന പോലെ. പക്ഷെ പറയുന്ന കാര്യങ്ങൾ കുട്ടികൾക്ക് ഉണർവ് ഏകുന്നവ  തന്നെ ആയിരുന്നു.

എനിക്ക്  അവർ  ആരെന്നു എത്ര ആലോചിച്ചിട്ടും മനസ്സിൽ അങ്ങനെ ഒരു  മുഖം തെളിഞ്ഞില്ല.   അവരുടെ പ്രസംഗം കഴിഞ്ഞപ്പോൾ ഞാൻ പുറത്തേക്കു ഇറങ്ങി.  അപ്പോൾ ആണ് ദുരെ  മാറി ഫോണിൽ സംസാരിക്കുന്ന  ബാലൻ  സാറിനെ കണ്ടത് . എട്ടിലും , ഒൻപതിലും  മലയാളം പഠിപ്പിച്ചത് സാർ ആയിരുന്നു. സൌമ്യൻ ആയ കവിതകൾ ഉറക്കെ ചൊല്ലുന്ന ബാലൻ സാർ .  എന്നെ സാറിന് മനസിലായില്ല. ഞാൻ ചെന്ന് സ്വയം പരിചയപെടുത്തി .   സാർ  എന്നെ സ്റ്റാഫ്‌ റൂമിലേക്ക്  കുട്ടി കൊണ്ട് പോയി. പഴയ വിദ്യാർഥി എന്ന നിലയിൽ  അവിടെ ഉണ്ടായിരുന്ന അധ്യാപകരെ പരിചയപെടുത്തി .

എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു . "സാർ ഇപ്പോൾ  പ്രസംഗിച്ചത് ആരാണ്"

 "അവർ ഇവിടുത്തെ പുർവ വിദ്യാർത്ഥി ആണ് . 'നിരഞ്ജന റെഡ്ഡി '     സാർ പറഞ്ഞു

"ഓ അപ്പോൾ മലയാളി അല്ല അല്ലെ, അതാണ് പ്രസംഗത്തിന് ഒരു ഒഴുക്ക് ഉണ്ടായിരുന്നില്ല. "  ഞാൻ പറഞ്ഞു

"അവർ  ശരിക്കും കർണാടകക്കാരിയാണ് .  അച്ഛൻ    ട്രാൻസ്ഫർ ആയി ഇവിടെ ഉണ്ടായിരുന്നപ്പോൾ മുന്ന് വര്ഷം ഈ സ്കുളിൽ ആണ് പഠിച്ചത് .  അങ്ങെനെ ഒരു ബന്ധം കുടി നിരഞ്ജനക്ക് ഈ സ്കൂളുമായി ഉണ്ട്.."  മാഷ് തുടർന്നു

"അവർ ഇപ്പോൾ കളക്ടർ ആണ് , ഗുജറാത്തിൽ .   അവരെ ഉത്ഘാടനത്തിന് വിളിക്കണം എന്ന് തിരുമാനിച്ചത് ഞാൻ ഉൾപടെയുള്ള കമ്മിറ്റീ ആണ് "

"അവരുടെ പ്രസംഗം മുഴുവനും കേട്ടിരുന്നോ ?"  എന്നോടായി സാർ വീണ്ടും ചോദിച്ചു .

"ഇല്ല , ഞങൾ വന്നപോഴേക്കും പ്രസംഗം തുടങ്ങിയിരുന്നു" .  ഞാൻ പറഞ്ഞു

".ഇന്ന് അവർ കുട്ടികളുമായി സംവാദിച്ചത് എന്താണ് എന്നറിയാമോ ?    സാർ പറഞ്ഞു തുടങ്ങി .

"നമ്മുടെ രോഗാവസ്ഥ നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രതിഭലിക്കുന്നു  ?  രോഗങ്ങളും , ദുരിതങ്ങളും നമ്മുടെ ജീവിതത്തെ വേട്ടയാടുമ്പോൾ അവയെ എങ്ങനെ തരണം ചെയ്യണം എനുള്ള ഓർമ പെടുത്തൽ . അവർ  തുറന്നു കാട്ടിയത് അവരുടെ ജീവിതം തന്നെയാണ് .

ഇന്ത്യൻ  ഭരണ വ്യവസ്ഥിതിയുടെ ഉന്നത പദവി അലങ്കരികേണ്ട പ്രധമ പരീക്ഷയായ   ഇന്ത്യൻ സിവിൽ സേർവിസ് പരീക്ഷയിൽ നാല്  വർഷം മുമ്പ് ഒന്നാം റാങ്ക് നേടിയ അപുർവ വ്യക്തിത്തം, അവരാണ് നിരഞ്ജന . 

നിരഞ്ഞനയുടെ  ഈ   വിജയത്തിന് മധുരം കുടുതൽ ആണ് . കാരണം  നട്ടെല്ല് വളയുകയും , കൈ കാലുകൾക്ക് ചലന ശേഷി നഷ്ട പെടുന്നതുമായ  'സ്കൊളിയാസ് രോഗം ' നിരഞ്ചനയേ കീഴ്  പെടുത്തുന്നത്  ചെറു പ്രായത്തിൽ തന്നെയാണ് .
  
 നാലടിയിൽ  അല്പം മാത്രം  ഉയരമുള്ള നിരഞ്ചന പൊരുതിയത് രോഗത്തോടു മാത്രമല്ല , തന്നെ പുച്ഛിച്ച്ത ള്ളിയ ഈ സമുഹത്തോടു കൂടിയാണ് . വേദന കൊണ്ട് പിടയുമ്പോഴും തളരാതെ  ഇച്ചാശക്തി  കൊണ്ട്   വേദനയുടെ മുള്ളൂകളെ  പുഞ്ചിരിയോടെ  അവൾ എതിരിട്ടു. ഒറ്റ  പെടുമ്പോഴും അറിവ് നേടണം , കുടുതൽ പഠിക്കണം എന്നാ ആഗ്രഹം അവൾ ഉപേക്ഷിച്ചില്ല .. രോഗം നാൾക്ക്  നാൾ കുടി വന്നിട്ടും രോഗത്തിന് എതിരായ    നിരഞ്ചനയുടെ പോരാട്ട വീര്യം വർദ്ധിച്ചു വന്നത്തെയുള്ളൂ.  ഒരു പക്ഷെ ശസ്ത്രക്രിയയിലുടെ രോഗത്തിൻ ശക്തി കുറയ്ക്കുവാൻ കഴിയുമായിരിക്കും. വിജയിക്കും എന്നുറപ്പിലാത്ത  ഒരു ശസ്ത്രക്രിയ ,  അങ്ങനെ ഒരു ഭാഗ്യ   പരീക്ഷണത്തിനു  നിരഞ്ചനയുടെ മാതാ പിതാക്കൾ  തെയ്യാർ ആയിരുന്നില്ല. 

കീഴടുങ്ങുവാൻ ഉള്ള മനശക്തി നിരഞ്ചനക്ക് ഉണ്ടായിരുന്നില്ല. പുസ്തകങ്ങൾ ആയിരുന്നു അവളുടെ കളി കുട്ടുകാർ . പഠിക്കുന്ന എല്ലാ ക്ലാസ്സിലും അവൾക്കായിരുന്നു ഒന്നാം റാങ്ക് . പലരിൽ നിന്നും  അപമാനവും , സഹതാപവും , വിവേചനവും തിരസ്കാരവും ഏറ്റിട്ടും  നിരഞ്ചന പതറിയില്ല.   


വേദന കാർന്നു തിന്നുപോഴും സ്വപ്നങ്ങൾ കണ്ടു. അവ നടപ്പിലാക്കുവാൻ തീവ്രമായി യത്നിച്ചു. ഇത് പോലെയുള്ള ഉന്നതമായ   വ്യക്തികൾ വേണ്ടേ , അവരുടെ   ജീവിതം അല്ലെ ഈ വളർന്നു വരുന്ന തലമുറക്ക്‌ ആവേശം പകരേണ്ടത് ".  സാർ  പറഞ്ഞു  നിറുത്തി.

ചിലപ്പോൾ നമ്മുടെ ആദ്യ കാഴ്ചയിൽ  ചിലരെ നമ്മൾ ഇഷ്ടപെട്ടില്ല എന്ന് വന്നേക്കാം . പിന്നെ അവരെ കുറിച്ച് അറിയുമ്പോൾ , നമ്മൾ അവരുടെ ആരാധകർ ആകുന്നു .  നമ്മുടെ ജീവിതത്തെ സ്വാധീനികുവാൻ കഴിവുള്ള   വ്യക്തിത്തത്തിൻ ഉടമയാവുക .തന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക്  പ്രചോദനം നൽകുക . എനിക്ക്  അവരോടു വലിയ ബഹുമാനം തോന്നി.  പ്രകാശം പരത്തുന്ന പെൺകുട്ടി .  
  2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ആരാധിക (കഥ)കഴിഞ്ഞ മുന്ന്  വർഷങ്ങൾ ആയി അവൾ പരിശ്രമിക്കുകയാണ് . ഈ വർഷം  എങ്കിലും ഒരു മികച്ച ചെറു  കഥയ്ക്കുള്ള  പുരസ്‌കാരം അവളെ തേടി  എത്തും  .  അതിന്  കാരണവും  ഉണ്ട് .  കാരണം ഈ വർഷത്തെ അവളുടെ രചന 'മഴയിൽ ഒളിച്ച ദൈവങ്ങൾ ' എന്ന കൃതി ഏറെ  ചർച്ച ചെയ്യപെട്ടിരുന്നു.  അവാർഡ്‌  പ്രഖ്യാപനം അവൾ കണ്ണടച്ചാണ് കേട്ടത് . പക്ഷെ  അവളുടെ  കഥയല്ല ജൂറി  പരിഗണിച്ചത് .  പകരം ചന്ദ്രമോഹന്റെ കഥയായ 'ഗോപാലന്റെ  നിശ്വാസം '   ആയിരുന്നു.
അവൾക്കു  നന്നായി  അറിയാം . അവൾക്കു കഴിവുണ്ട്., ഭാവനയുണ്ട് .  ചിന്തയെ തൂലികയിലുടെ സന്നിവേശിപ്പികുവാൻ ഉള്ള മനസും ഉണ്ട്. വർഷങ്ങൾ ആയി അവൾ ചെയുന്നത് ഇത് തന്നെ അല്ലെ?

'നിങ്ങൾക്ക് കഴിവില്ലെങ്കിൽ നിങ്ങൾക്ക് വിജയിക്കുവാൻ അവകാശം ഇല്ല. കഴിവുണ്ടായിട്ടും പരാജയപെടുക എന്ന് വച്ചാൽ' .  അവൾ അസുയയോടെ അവനെ നോക്കി .ഇന്നവൾ ഏറ്റവും വെറുക്കുന്ന    വ്യക്തി യാണ്  ചന്ദ്രമോഹൻ .   പ്രശസ്ഥ കഥാകൃത്തായ  പദ്മനഭ്നിൽ നിന്നും ചന്ദ്രമോഹൻ അവാർഡ്  സ്വീകരികുന്നത് അവൾ ഈർഷ്യയോടെ തന്നെ കണ്ടു. ചന്ദ്രമോഹനെ അനുമോദിച്ച പ്രസംഗത്തിന് ശേഷം അദ്ദേഹം തന്റെ പോക്കറ്റിൽ നിന്നും ഒരു പേന   എടുത്തു ചന്ദ്രമോഹന്  കൈമാറി.

അദ്ദേഹം തുടർന്നു.  " എന്റെ  ഒരു പാടു കഥകൾ  രചിക്കപെട്ടത് ഈ പേനയിൽ നിന്നാണ് . പഴകിയ എന്തിനും   വീര്യം കുടും എന്നാണല്ലോ പ്രമാണം . അതുകൊണ്ട് തന്നെ ഇവൻ എനിക്കേറെ പ്രിയപെട്ടത്‌ ആണ്.  എന്റെ ഒരു സ്നേഹ സമ്മാനമായി ഈ 'ലേഖനി ' ഞാൻ ചന്ദ്രമോഹന് സമ്മാനിക്കുന്നു .

അവൾ മനസ്സിൽ പറഞ്ഞു ഈ ബുദ്ധി ജീവികൾക്ക് ഒന്നും യഥാർത്ഥ രചനയെ കുറിച്ച് അറിവില്ല. അല്ലെങ്കിൽ അവർ തന്റെ കഥയെ പാടെ തിരസ്കരിക്കുകയില്ലയിരുന്നല്ലോ ?
അവൾക്കു അറിയാമായിരുന്നു അയാളുടെ  പല കഥകളും ഹൃദയസ്പർശി ആയിരുന്നു എന്ന്. ചില കഥകൾ സമുഹത്തിൻ നേരെ വിരൽ ചുണ്ടുന്നവ   തന്നെ ആയിരുന്നു. മുന വച്ച് അയാളുടെ ചോദ്യങ്ങൾക്ക്  മുന്നിൽ പലതിനും  ഉത്തമില്ലയിരുന്നു.

എന്ന് വച്ച് അവളുടെ കഥകൾ അമ്പേ തിരസ്കരിക്കപെടേണ്ട ഒന്നായിരുനില്ലല്ലോ . ഒരിക്കലും അർഹിക്കുന്ന ഒരു അംഗീകാരവും അവളെ  തേടി വന്നിട്ടില്ല.  സാമാന്യം സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിൽ ജനിച്ചത്‌ കൊണ്ട് തന്നെ ഒരു കഥ എഴുതി ജീവിക്കേണ്ട   ഗതികേട് ഒന്നും അവൾക്കു ഉണ്ടായിരുന്നില്ല.  പക്ഷെ ചന്ദ്രമോഹൻ അങ്ങനെയല്ലല്ലോ അവൾ സമാധാനിക്കുവാൻ ശ്രമിച്ചു .

 എന്താണ് തന്റെ കഥകൾ മാത്രം ഇങ്ങനെ തിരസ്കരിക്കപെടുന്നത് . ഒറ്റക്കായി ചിലർ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട് എന്നല്ലാതെ  .  എന്താണ്  തന്റെ കഥകൾക്ക്  ഇല്ലാത്ത  പുത്യേകത  ചന്ദ്രമോഹന്റെ കഥകൾക്ക്  ഉള്ളത്?  

ചെറുപ്പം മുതൽ തന്നെ അവളുടെ ആഗ്രഹം ഒരു നല്ല കഥാകാരിയായി അറിയപെടണം എന്ന് തന്നെ ആയിരുന്നു.  ഒരു പാടു നല്ല കഥകൾ അവൾ രചിച്ചിട്ടുണ്ട് . പക്ഷെ ഒന്നും ശ്രദ്ധിക്കപെട്ടില്ല എന്ന് മാത്രം.  പുസ്തക രൂപത്തിൽ അച്ചടിച്ചു വന്നിട്ടും വില്പനയിൽ ഒരു ചലനവും അവ സൃഷ്ടിച്ചിട്ടില്ല.  വായനയിൽ  നിന്നും   അകലുന്ന  യുവതലമുറയെ ഇരുത്തി ചിന്തിപ്പികുവാൻ കഴിയുന്ന ഒന്നും തന്റെ കഥകളിൽ ഇല്ലേ? 
അതിലും ഉപരി നിരന്തരം ചന്ദ്രമോഹനോടു എറ്റു  വാങ്ങുന്ന തോൽവി,   അതവളെ അലസോരപെടുത്തി .  ഒരു തവണ, ഒരു തവണത്തേക്ക്   മാത്രമെങ്കിലും ചന്ദ്രമോഹൻ അവളുടെ മുന്നിൽ നിരുപാധികം  കീഴSക്കണം എന്നുള്ള  അവാച്യമായ ആഗ്രഹത്താൽ അവളുടെ മനസ് വെമ്പി.

ചന്ദ്രമോഹൻ പരാജയപെടണം , അതിനു ഏതു വഴിയും സ്വീകരിക്കുവാൻ അവൾ തൈയാറായിരുന്നു .  ഒരിക്കൽ എങ്കിൽ ഒരിക്കൽ മാത്രം   അവൾ ചന്ദ്രമോഹനോടു ജയിക്കുവാൻ ആഗ്രഹിച്ചു.. 
നേരിൽ കണ്ടപ്പോൾ അവൾ അവനോടായി  ചോദിച്ചു 
"എന്തുകൊണ്ടാണ് എന്റെ കഥകൾ  ശ്രദ്ധിക്കപെടാത്തത് .   എന്ത് മേന്മയാണ് എന്റെ കഥകളേക്കാൾ നിങ്ങളുടെ കഥകൾക്ക് ഉള്ളത്?  "
അതിനു ഉത്തരമായി ചന്ദ്രമോഹൻ  ഒന്ന് ചിരിച്ചു . പിന്നെ പറഞ്ഞു .
"നീ ഇപ്പോഴും കഥകൾ രചിക്കുനത് മത്സരത്തിൽ  വിജയിക്കുവാൻ വേണ്ടി  മാത്രം ആണ് .  നീ മത്സരികുന്നത് എന്നെ തോല്പ്പികുവ്വാൻ വേണ്ടി  അല്ലെ ?  പക്ഷെ നീ  ഒരു കാര്യം  മറന്നു പോകുന്നു നീ മത്സരികേണ്ടത് നിന്നോടു തന്നെയാണെന്നുള്ള സത്യം.

നമ്മൾ എഴുതുന്ന കഥകൾ  നമ്മൾ  ഇഷ്ടപെട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ നമ്മൾ എന്തിനു എഴുതണം ?   നമ്മൾക്ക് ഇഷ്ടപെട്ടില്ല എന്നുണ്ടെങ്കിൽ അവ മറ്റുള്ളവരിൽ എങ്ങനെ  ചലനം സൃഷ്ടിക്കും? .

നമ്മളുടെ സൃഷ്ടികൾ നമ്മളെ ചിന്തിപ്പികുവനും , പ്രചോദിപ്പികുവനും , വേദനിപ്പിക്കുവാനും , ചിരിപ്പിക്കുവാനും   കഴിയുകയാണെങ്കിൽ നമ്മൾ എന്തിനു മത്സര ഭലത്തേ കുറിച്ച്  ആലോചിക്കുന്നു ?  നീ പുറത്തേക്കു നോക്കുന്നതിൻ ഒപ്പം തന്നെ നിന്റെ ഉള്ളിലേക്കും നോക്കൂ. നിനക്ക് തീർച്ചയായിട്ടും   നല്ല കഥകൾ എഴുതുവാൻ സാധിക്കും. "


അയാളുടെ ഉപദേശം കേട്ടപ്പോൾ അവളുടെ വാശി വർധിച്ചതേയുള്ളൂ . ഒരിക്കെലെങ്കിലും അവൾക്ക് ചന്ദ്രമോഹനെനെ ജയിക്കണം അതിനു വേണ്ടി തന്നെ  അവൾ പിന്നെയും എഴുതി.

 തോൽക്കുവാൻ കഴിയാത്ത ആ മനസ് ആയിരിക്കാം അവളെ ആ വർഷത്തെ പുരസ്കാരത്തിന്  അർഹയാക്കിയത്  .  അവൾ വേദിയിൽ അഭിമാനപുരിതയായി നിന്നു .  ട്രോഫിയും , സെർട്ടിഫിക്കറ്റും ,   ചെക്കും
അവൾ സ്വീകരിച്ചു . വേദിക്ക് അരികില്ലായി അവൾ കണ്ണോടിച്ചു . അവിടെ ചന്ദ്രമോഹൻ ഇരിപ്പുണ്ടായിരുന്നു . അവളുടെ ഹൃദയം നിറഞ്ഞു . മധുരമായ പ്രതികാരം .  
അയാൾ  അവളുടെ അരികിലേക്ക് നടന്നു വരുന്നത് കണ്ടിട്ടും അവൾ അയാളെ കാണാത്ത ഭാവത്തൽ ചുറ്റുമുള്ളവരോട് സംസാരിക്കുന്നതായി അഭിനയിച്ചു .     
"അഭിനന്ദങ്ങൾ"    അയാൾ അവളെ നോക്കി ചിരിച്ചു .
മനസ് പിടയുമ്പോഴും ഇങ്ങനെ ചിരിക്കുവാൻ കഴിയുന്നത്‌ ഒരു ഭാഗ്യം ആണ് .   അവൾ മനസ്സിൽ ഓർത്തു .

അവളോടായി അയാൾ പറഞ്ഞു .

 എനിക്കറിയാം നീ എത്ര മാത്രം ഈ അവാർഡ്‌ ആഗ്രഹിച്ചിരികുന്നു എന്ന്? "

അവൾ എന്തെങ്കിലും പറയും മുമ്പേ അയാൾ തുടർന്നു .
"ഇനി ഒരിക്കലും നിന്ടെ  എതിരാളിയായി ഞാൻ ഉണ്ടാവില്ല. അല്ലെങ്കിലും ഈ എഴുത്ത് ഒന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല . ഞാൻ എഴുതിയത് എന്ടെ  തന്നെ ജീവിതം ആണ് . ഞാൻ അനുഭവിച്ച വേദന , ചുറ്റും കണ്ട കാഴ്ചകൾ അതു മാത്രമേ ഞാൻ പകർത്തിയുള്ളൂ .  അതൊന്നും അത്രയ്ക്ക് മഹനീയം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല.  മനസ്സിൽ  തോന്നുന്നവ ഞാൻ കുത്തി കുറിക്കുന്നു അത്ര മാത്രം. "

"പറഞ്ഞില്ലല്ലോ ,  ഞാൻ ഇവിടം വിട്ടു പോകുകയാണ് .  അത് പറയുവാൻ കുടി ആണ് ഞാൻ ഇവിടെ വരെ വന്നത് . എനിക്ക് ഗൾഫിൽ ഒരു ജോലി ശരിയായി . സ്ഥിര വരുമാനം ഒന്നും ഇല്ലാതെ ഈ  എഴുത്ത് വച്ച് എത്ര കാലം ഇങ്ങനെ ജീവിക്കും. ഇനി ഈ പേന നിനക്ക് ഇരിക്കട്ടെ . "

  അയാൾ അയാൾക്ക് കിട്ടിയ ആ വിലയേറിയ സമ്മാനം അവളുടെ നേരെ നീട്ടി.
വാങ്ങിക്കണമോ  , വേണ്ടയോ എന്നറിയാതെ അവൾ മരവിച്ചു നിന്ന്.
 അവളുടെ കൈയിൽ  ആ പേന കൊടുത്തിട്ട് അയാൾ നടന്നു അകന്നു.  അവൾക്കു സ്വയം ചെറുതാകുന്ന പോലെ തോന്നി.

അവൾ അയാളെ വിളിച്ചു .

"ഇത് വരെ ഞാൻ എഴുതിയത് നിങ്ങൾ  പറഞ്ഞ പോലെ നിങ്ങളെ ജയിക്കുവാൻ തന്നെ  ആയിരുന്നു.  പക്ഷെ അതിനു ഇത്രയും വലിയ  ഒരു വില കൊടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല . തോൽവി  എനിക്കിഷ്ടമാണ് അത് നിങ്ങളോട് അണെങ്കിൽ .  അവൾ ആ പേന അയാളെ  തിരിച്ചു ഏൽപിച്ചു ."

" ഇനിയും നിങ്ങൾ എഴുതണം . എവിടെ  ഇരുന്നാലും അത് വായിക്കുവാൻ ഒരു ആരാധിക ഇവിടെ ഉണ്ടെന്നു ഓർത്താൽ മതി.  കാലത്തിനു മായിച്ചു കളയുവാൻ ആവാതെ മനസിന്ടെ  ഏതെങ്കിലും ഒരു കോണിൽ എന്റെ ഈ പേരും നിനക്ക് കുറിച്ചിടുവാൻ  ഈ പേന നിനക്കു  ആവശ്യം ഉണ്ടാകും ......"

   


2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഒരു പിറന്നാളിന്ടെ ഓർമയ്ക്ക് (കഥ)"അപ്പുപ്പാ" ,

ചന്ദ്രശേഖരൻ നായർ       ഉമ്മറത്തെ  ചുരൽ കസേരയിൽ ഇരുന്നു പത്രം  വായിക്കുകയായിരുന്നു.

അമ്മു അയാളോട് പറ്റി ചേർന്നു നിന്നു .

അയാൾ കണ്ണട മേൽപ്പോട്ട് നിവർത്തി  അവളെ നോക്കി പുഞ്ചിരിച്ചു ,

"എന്താ  അമ്മുകുട്ടി" , അയാൾ വാത്സല്യ പുർവം അവളോടായി  ചോദിച്ചു.

അമ്മു , അയാളോട് ഒട്ടി നിന്നു . അവൾക്ക്  എന്തോ കാര്യം കാണുവാൻ ഉണ്ട്  എന്ന്  അയാൾക്ക് മനസിലായി .

"അപ്പുപ്പാ "

അവൾ വീണ്ടും വിളിച്ചു.

"ഉം " അയാൾ മുളി 


"  നാളെ എന്റെ 'ബർത്ത് ഡേയ് ' ആണ് "

അയാൾ  അവളെ നോക്കി പറയു എന്നർത്ഥത്തിൽ തലയാട്ടി .

'My friends are asking for a treat "

"want to give a pizza party for them"

വാതിലിൽ ചാരി നിന്ന്  അമ്മു പറയുന്നത്  മഞ്ജു കേൾകുന്നുണ്ടായിരുന്നു . അവൾക്ക് അറിയാം കാര്യം സാധികണം എന്നുണ്ടെങ്കിൽ അപ്പുപ്പൻ തന്നെ വേണം എന്ന് .

അയാൾ തല തിരിച്ചു അവളെ നോക്കി ,  മോളെ ആ പേർസ് എടുത്ത് കൊണ്ട് വരൂ.

ഈ അച്ഛനാ അവളെ ഇങ്ങനെ കൊഞ്ചിച്ച്‌  വഷളാകുന്നെ  , അവൾ   അയാളെ  നോക്കി പറഞ്ഞ  ശേഷം  മേശ വരിപ്പിൽ നിന്നും അയാളുടെ  പേർസ്  എടുത്ത് അയാൾക്ക് നേരെ നീട്ടി .

പേർസിൽ നിന്നും  നുറിന്റെ കുറച്ചു രൂപ എടുത്തു അയാൾ  അമ്മുവിന്  കൊടുത്തു .

"thank you    അപുപ്പാ ",  അമ്മു ,  അയാളുടെ കവിളിൽ ഉമ്മ വച്ച ശേഷം ഉത്സാഹവതിയായി അകത്തേക്ക് പോയി.


-----------------------------------------------------------------------------------------------------------

"അമ്മെ   "

മഞ്ജു അരികിൽ നിന്ന അമ്മയെ നോക്കി വിളിച്ചു .  സംഗീത  പുറത്തു നനച്ചിട്ട തുണികൾ എടുത്ത് മടക്കി വയ്ക്കുകയായിരുന്നു.

"നാളെ എന്റെ ബർത്ത് ഡേയ് അല്ലെ "  . അവൾ മൊഴിഞ്ഞു .

"അച്ഛനോട് പറയാമോ എനിക്ക് ഒരു സൈകിൾ മേടിച്ചു തരുവാൻ "  .

ഗായത്രിക്കും,  വീണയ്കും , അഭിനവിനും  എല്ലാം ഉണ്ട് സൈകിൾ.  എനിക്ക് മാത്രം ഇല്ല.".  മഞ്ജു സങ്കടത്തോടെ പറഞ്ഞു .

സംഗീത ഒന്നും മിണ്ടാത്ത  കൊണ്ടാകാം  അവൾ  വീണ്ടും ആ ചോദ്യം ആവർത്തിച്ചു .

"അച്ഛനോട് ഒന്ന് പറയാമോ "  .  സംഗീത അപ്പോഴും ഒന്നും മിണ്ടിയില്ല .


പക്ഷെ അന്ന് രാത്രി ചന്ദ്രൻ   ജോലി കഴിഞ്ഞു  വന്നപ്പോൾ സംഗീത ചോദിക്കുന്നത്,   മഞ്ചു കേട്ടു.

"മോൾക്ക്‌ ഒരു സൈകിൾ  വേണം എന്ന് ,  അവളുടെ പിറന്നാളിനു  "

അയാൾ  സംഗീതയോയോടായി പറഞ്ഞു ,

"നിനക്ക് അറിയാമല്ലോ ഇപ്പോഴാതെ നമ്മുടെ അവസ്ഥ . ഇവിടെ ഒരു മാസം  എങ്ങെനെയാ  കഴിയുന്നത് എന്ന്?.   വാടക കൊടുത്തിട്ടില്ല.  പീറ്റർ ഇന്നലെയും ഓർപ്പിച്ചു .  ഞാൻ  അവധി പറഞ്ഞിരിക്കുകയാ "

"രണ്ടു മാസം കഴിയട്ടെ , നമുക്ക് നോക്കാം  " .  അയാൾ നിസ്സാരമെന്ന പോലെ പറഞ്ഞു .

സംഗീതയുടെ കണ്ണുകൾ നിറഞ്ഞു ,

"അവൾക്കും കാണില്ലേ  മോഹങ്ങൾ ,  അടുത്ത വീട്ടിലെ  എല്ലാ കുട്ടികൾക്കും ഉണ്ട് സൈകിൾ . അവൾക്ക് മാത്രം ഇല്ല"

ഷർട്  ഊരി  അയയിൽ ഇട്ടശേഷം  കൈലി ഉടുക്കുന്നതിനിടയിൽ ചന്ദ്രൻ   പറഞ്ഞു .

" നീ  കൂടി ഇങ്ങനെ പറഞ്ഞാൽ, നിനക്കും എന്നെ മനസിലാകില്ല എന്ന് വച്ചാൽ"

" എനിക്ക് മനസിലാകും പക്ഷെ അവൾക്കോ?"   സംഗീത   ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു.

" അവൾ  കുഞ്ഞല്ലേ , എത്ര ദിവസം ആയി അവളെയും കുട്ടി നമ്മൾ ഒന്ന്  പുറത്തു പോയി ആഹാരം കഴിച്ചിട്ട് ,  ഒന്ന് പാർക്കിൽ പോയിട്ട്, അവൾക്കു ഇടുവാൻ നല്ല ഒരു ഉടുപ്പ് പോലും ഇല്ല.  പല ഫ്രോക്കും അവൾക്കു ചെറുതായി "


"അവൾ അതെല്ലാം അടക്കി വയ്ക്കുന്നില്ലേ ,  എന്ന് തീരും നമ്മുടെ ഈ ദാരിദ്ര്യം"

സംഗീത  വിഷമതോടെ  പറഞ്ഞു


മഞ്ചു , അവർ പറയുന്നതു കുടുതൽ കേൾക്കാതെ നിരാശയോടെ അവളുടെ മുറിയിലേക്ക് പോയി.

  
പിറ്റേ ദിനം പതിവ് പോലെ കടന്നു പോയി. രാവിലെ  അവൾ  ഉണർന്ന്  എഴുനേൽക്കും  മുമ്പേ ചന്ദ്രൻ പോയിരുന്നു.

സംഗീത അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് പിറന്നാൾ ആശംസകൾ  നേർന്നു .  ചന്ദ്രൻ അന്ന്  പതിവിലും താമസിച്ചാണ്  വീട്ടിൽ  എത്തിയത്.  അച്ഛന്ടെ  കൈയിൽ  ഒരു പിറന്നാൾ സമ്മാനം അവൾ പ്രതീക്ഷിച്ചിരുന്നു.
പക്ഷെഅതുണ്ടായില്ല..

 ബാക്കിയുള്ള കുട്ടികൾ അച്ഛനും , അമ്മയും ഒരുമിച്ച്  വലിയ ഹോട്ടലിൽ   പിറന്നാൾ  ദിനം ആഹാരം കഴികുമ്പോൾ അവർ ആ ചെറിയ തീൻ മേശക്കരികിൽ  ഇരുന്നു സംഗീതയുണ്ടാക്കിയ സ്വാദിഷ്ടമായ ആഹാരം കഴിച്ചു .

 മഞ്ചു  കഴിക്കാതിരിക്കുനത് ചന്ദ്രൻ ശ്രദ്ധിച്ചു .

 " എന്താ മോളെ ഒന്നും കഴിക്കാത്തത് "  ..   അയാൾ ചോദിച്ചു ,

മഞ്ചു , അതിനു ഉത്തരം ഒന്നും പറഞ്ഞില്ല . സംഗീതക്ക് അറിയാമായിരുന്നു അവളുടെ വിഷമം . പക്ഷെ അവൾക്ക് എന്ത് ചെയുവാൻ കഴിയും.  അവൾക്കും അറിയാമല്ലോ ചന്ദ്രന്റെ അവസ്ഥ  അയാളുടെ   ബിസിനസ് ഇപ്പോൾ   നഷ്ടത്തിൽ ആണ് . കടം കുടി കുടി വരുന്നു . എന്ത് ചെയണം എന്ന്   അറിയാൻ വയ്യ ?


ഉണ് കഴിഞ്ഞ ശേഷം ചന്ദ്രൻ അയാളുടെ ബാഗ് തുറന്നു ഒരു  ചോക്ലേറ്റ്    ബോക്സ് എടുത്തു അവൾക്ക് നീട്ടി . എന്നിട്ട് പറഞ്ഞു  '"ഹാപ്പിബർത്ത്ഡേ മോളു "

താത് പര്യതോടെ  അല്ലെങ്കിലും  മഞ്ചു  കൈ നീട്ടി അച്ചൻ തന്ന സമ്മാനം  മേടിച്ചു . ബഹുവർണ കടലിൽ പൊതിഞ്ഞ ഒരു ചെറിയ പെട്ടി,

പുറത്തു ആരോ അപ്പോൾ കാളിംഗ് ബെൽ അമർത്തി .

പാത്രം കഴുകി കൊണ്ടിരിക്കുന്ന സംഗീത മഞ്ചുവിനോടായി പറഞ്ഞു ,

"മോളെ ഒന്ന്  പോയി നോക്കൂ  അരാ  എന്ന് ?" ,  അവൾ   മടിയോടെ വാതിലിൻ അരികിലേക്ക് നടന്നു .


പുറത്തു സേവിയർ ആയിരൂന്നു . ചന്ദ്രന്റെ കടയിൽ ജോലി ചെയുന്നയാൾ . അവൾ  ചന്ദ്രനെ വിളിക്കുവാനായി തിരിഞ്ഞു .

പെട്ടെന്ന് അവൾ വീണ്ടും  തിരിഞ്ഞു സേവിയറിനെ നോക്കി.   സെവിയറുടെ  പിറകിൽ  "പിങ്ക് നിറമുള്ള 'ലേഡി സിന്ദ്രില്ല  എന്ന് എഴുതിയ സൈകിൾ  '   അവളുടെ  മുഖം തുടുത്തു .

"മോൾക്ക്‌ ഇഷ്ടമായോ"  സേവിയറുടെ  ചോദ്യം  അവൾ കേട്ടില്ല എന്ന് തോന്നി . അവൾ ഓടി പോയി സൈകിളിൽ തൊട്ടു  ഭംഗി  ആസ്വദിച്ചു . പിന്നെ അതിനെ ബെൽ "ക്ലിം  ക്ലിം"  എന്ന ശബ്ദത്തിൽ മുഴക്കി

-----------------------------------------------------------------------------------------------------------------------

പുറത്തു സൈകിളിൽ   ആരുടെയോ  ബെൽ ശബ്ദം അവളുടെ കാതിൽ  മുഴുങ്ങി, അവൾ ഓർമകളിൽ  നിന്നും ഉണർന്നു .


"മോളെ കുറച്ചു ചായ കൊണ്ട് വാ"  മഞ്ചുവിനെ നോക്കി ചന്ദ്രശേഖരൻ നായർ  പറഞ്ഞു.   "ഒരു മിനുട്ട് അച്ഛാ "....   അവൾ അകത്തേക്ക് പോയി. അപ്പോഴും മഞ്ചുവിന്റെ കാതിൽ ആ പിങ്ക്  നിറമുള്ള  സൈക്കിളിന്റെ മണിയടി നാദം മുഴുങ്ങുന്നുണ്ടായിരുന്നു ....


2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഹർത്താൽ (കഥ)

തുടക്കം തന്നെ പറയട്ടെ ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവി ച്ചിരിക്കുന്നവരോ , മരിച്ചവരോ, ഇനി ജനിക്കുവാൻ പോകുന്നവരോ അല്ലെങ്കിൽ മരിക്കുവാൻ  പോകുന്നവരോ ആയിട്ട് ഒരു സാദ്ര്യശ്യവും ഇല്ല. ഇനി  നിങ്ങൾക്ക് അങ്ങനെ തോന്നുന്ന എങ്കിൽ അത് തികച്ചും യാദൃശ്ചികം  മാത്രമാണ്.  ഈ  കഥയിലെ കഥാപാത്രങ്ങൾ നിങ്ങളെ അലസോര പെടുത്തുന്നുവെങ്കിൽ അഥവാ നിങ്ങൾ ഒരു കമ്മ്യൂണിസ്റ് കാരനാണെങ്കിൽ  ലോനപ്പൻ എന്ന കഥാപാത്രത്തെ മാറ്റി അവിടെ സുകുമാരനെ പ്രതിഷ്ടിക്കുവാനുള്ള  നിങ്ങൾക്ക് അവകാശത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല.   ഇനി അഥവാ നിങ്ങൾ ഒരു കോൺഗ്രസ് അനുഭാവി ആണെങ്കിൽ സുകുമാരൻ എന്ന കഥാപാത്രത്തെ മാറ്റി അവിടെ ലോനപ്പനെ പുനസ്ഥാപിക്കുവാൻ ഉള്ള അവകാശവും  നിങ്ങളിൽ നിക്ഷിപ്‌തമായിരിക്കുന്നു എന്ന് വിനയപുരസ്സരം അറിയിക്കുന്നു .   ഈ ചെറിയ ഒരു മുന്നറിയിപ്പോടുകൂടി നമുക്ക് കഥയിലേക്ക്‌ കടക്കാം .


ഇന്ന് ഹർത്താൽ ആണ്.  കേരളത്തിന്റെ ദേശീയ ഉത്സവം.  ഓണവും , വിഷുവും, ബക്രീദും ഒന്നുമല്ലല്ലോ ഇപ്പോൾ മലയാളിയുടെ ഉത്സവങ്ങൾ.
ഏത് പാര്‍ട്ടി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആണെങ്കിലും കേരളത്തില്‍ അത് എന്നും എപ്പോഴും പൂര്‍ണമാണ്. എതിരഭിപ്രായം നിങ്ങൾക്ക് ഉണ്ടാകില്ല എന്ന് ഞാൻ കരുതുന്നു.

അങ്ങനെയുള്ള ഹർത്താൽ ദിനത്തിൽ അണ്  ഞങ്ങൾ കൂടിയത് . ഞങ്ങൾ എന്ന് വച്ചാൽ വക്കീൽ തോമാച്ചൻ . തോമസ് മാത്യു എന്ന തോമാച്ചൻ ഒരു കേസില്ല വക്കീൽ ആണ് . കൊടതിയിൽ  പോകുന്ന ദിനം തന്നെ അപൂർവ്വം.  പിന്നെ സഖാവ് ലോനപ്പൻ. മൂത്ത  കമ്മ്യൂണിസ്റ്കാരൻ . പാർട്ടി പത്രം മാത്രം വായിച്ചു അതിലെ വാർത്തകൾ തൊടാതെ വിഴുങ്ങുകയും, ആ വാർത്ത  മാത്രം ശരിയാണ് എന്ന്  കരുതി ജീവിക്കുകയും ,വിളമ്പുകയും ചെയുന്നതിൽ മുമ്പൻ.   കക്ഷി ലോക്കൽ കമ്മിറ്റിയിലെ മെമ്പർ ആണ് . അതിന്റെ അഹന്ത ആവോളം ഉണ്ട് താനും.

ഇതുപോലെയുള്ള ദിനങ്ങളിൽ ഞങ്ങൾ ഒത്തുകൂടും . മദ്യപിക്കുവാൻ ഓരോ കാരണം വേണ്ടേ ? എന്റെ ഗോഡൗണിൽ ഷട്ടർ ഇട്ട് മദ്യപാനത്തിനുള്ള വട്ടം കൂട്ടുകയായിരുന്നു ഞങ്ങൾ . കുപ്പി തലേദിവസം തന്നെ സംഘടിപ്പിച്ചിരുന്ന . ഹർത്താൽ ആയതു കൊണ്ട് ബിവെറേജ് തുറക്കില്ല എന്നത്  ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണല്ലോ.

സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹര്‍ത്താല്‍ എന്നു വേണമെങ്കില്‍ പറയാം. അതുകൊണ്ടു തന്നെ ആരും ജോലിക്കു പൊയില്ലെലും അന്നത്തെ ശംബളം കൃത്യമായും വീണിരിക്കും. കംപ്യൂട്ടർ ഗോ ബാക് എന്ന പ്രഘ്യപിച്ച പാർട്ടിയുടെ തലവനായ  മുഘ്യമന്ത്രി തന്നെ നവമാധ്യമമായ ഫേസ് ബൂക്കിലൂടെ ഹർത്താലിന് ആശംസകളും വിജയിപ്പിക്കണം എന്ന ആഹ്വാനം ചെയ്തതും വാർത്ത ആയിരുന്നു, കുപ്പി പൊട്ടിച്ചു മദ്യം ഗ്ലാസ്സിലേക്കു പകർത്തുമ്പോൾ ലോനപ്പൻ പറഞ്ഞു . 

"ഇന്നലെ ഞാൻ ഭാര്യയേയും കൂട്ടി അമ്പലത്തിൽ പോയിരുന്നു.  അവിടെയും നമ്മുടെ ദേശീയ പാനീയത്തിന്റെ മാഹാത്മ്യം വർണിക്കുന്നുണ്ടായിരുന്നു"

അതിനിടയിൽ വക്കീൽ "നിങ്ങടെ പാർട്ടി പ്രത്യയശസ്ത്ര പരമായി ദൈവ വിശ്വാസത്തിനു എതിരല്ലേ?"


ലോനപ്പൻ ഒന്ന് ഉരുണ്ടുകൊണ്ടു പറഞ്ഞു 
"അതെ, പക്ഷെ എന്റെ ഭാര്യക്കു വിശ്വാസം ഉണ്ടെങ്കിൽ അമ്പലത്തിൽ പോകുന്നതിൽ തെറ്റില്ലല്ലോ . സഖാവ് ഇ.എം.എസ് ,  സഖാവ് നായനാർ എന്നീ സഖാക്കന്മാരുടെ ഭാര്യമാരും ദൈവ വിശ്വാസികൾ ആയിരുന്നു."

വക്കീൽ വീണ്ടും ലോനപ്പനെ ചൊറിഞ്ഞു.
"സ്വന്തം  ഭാര്യയെപോലും നിങ്ങളിൽ വിശ്വാസം ചെലുത്താഞ്ഞിട്ടാണോ പാവം ജനങ്ങളോട്   ആരാധനാലയങ്ങളിൽ അതും ഹൈന്ദവ ആരാധനാലങ്ങളിൽ കയറരുത് , അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കരുത് എന്നൊക്കെ വച്ച് കാച്ചുന്നത് . അവന്മാര് പൊട്ടന്മാരാ കേൾക്കും നിങ്ങടെ പാർട്ടിക്ക് ചുണയുണ്ടെങ്കിൽ ഞങ്ങളുടെ മാമോദിസ നിറുത്തലക്ക് , അല്ലെങ്കിൽ പള്ളിയിൽ പോകേണ്ട എന്ന് പറഞ്ഞു നോക്ക്. വിവരം അറിയും. " . 
   
സംഗതി കുഴിയും എന്ന് മനസിലാക്കിയ ഞാൻ വീണ്ടും ചോദ്യം മാറ്റി.

"ദേശീയ പാനീയത്തിന്റെ മാഹാത്മ്യം അമ്പലത്തിൽ പറഞ്ഞുവെന്നോ? 

 " ചുമ്മാ തള്ളാതെ ലോനപ്പാ ..."

ദൈവത്തിനാണെ സത്യം . ലോനപ്പൻ സത്യ വാചകം ചൊല്ലി.

വക്കീൽ ചോദിച്ചു , അതിനു തനിക്കു ദൈവമുണ്ടോ ...

ലോനപ്പൻ ഉടനെ തിരുത്തി.  "എന്നാൽ കാറൽ മാർക്സ് മുത്തപ്പനാണേ സത്യം"

"അമ്പലത്തിൽ ഞാൻ കേട്ടതാ"  എന്ത് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ചോദിച്ചു.

നമ്മ മലയാളികളുടെ ആഘോഷം എന്ന് വച്ചാൽ ഇത് തന്നെയല്ലേ.  കുട്ടി ജനിക്കുമ്പോഴും, കല്യാണത്തിനും, മരിക്കുമ്പോഴും എല്ലാം . കുപ്പി പൊട്ടിച്ചില്ലെങ്കിൽ പിന്നെ നമുക്ക് എന്ത് ആഘോഷം " 

"അമ്പലത്തിൽ ഇതിനെക്കുറിച്ചു പറഞ്ഞു വെന്നോ" എനിക്ക് വിശ്വാസം വന്നില്ല ഞാൻ  വേണ്ടും ചോദ്യം ആവർത്തിച്ചു  

"അതെന്ന്   

"കുടി  യല്ലോ  ജനിക്കുന്ന നേരത്തും 
കുടി യല്ലോ  മരിക്കുന്ന  നേരത്തും 
മദ്യം ഇങ്ങനെ കാണുന്ന നേരത്തും 
മത്സരിക്കുന്നു നാം" 

രാമായണത്തിൽ പോലും മദ്യത്തിന്റെ ഗുണങ്ങളെ കുറിച്ച് വിശകലനം ചെയ്തിട്ടുണ്ട്. അത് എനിക്ക് ഇപ്പോഴാ മനസിലായത് ."   ലോനപ്പൻ ഒരു പണ്ഡിതനെപോലെ വിശദീകരിച്ചു    

അത് കേട്ടിട്ട് ഞാൻ പറഞ്ഞു .

"അങ്ങനെയല്ല ലോനപ്പാ , "ഇത് രാമായണത്തിലെ വരികൾ ഒന്നുമല്ല . ഇത് സാക്ഷാൽ പൂംന്താനത്തിന്റെ ജ്ഞാനപാനയിലെ   ഈരടികൾ ആണിവ "
  
'കൂടിയല്ലോ  പിറക്കുന്ന നേരത്തും   
കൂടിയല്ലോ  മരിക്കുന്ന  നേരത്തും     
മദ്ധ്യയിങ്ങനെ കാണുന്ന നേരത്തും 
മത്സരിക്കുന്നതെന്തിന് നാം വൃഥാ' 


ഞാൻ അവർക്കു വേണ്ടി അർഥം വിശദീകരിച്ചു . 

ആരുടെയും കൂട്ടില്ലാതെ  നമ്മൾ ജനിക്കുന്നു. അതുപോലെ മരിക്കുന്ന നേരത്തും നമുക്ക് ആരും കൂട്ടില്ല . നമ്മുടെ ജീവിതമെന്ന സംസാര ചക്രത്തിൽ എവിടെയെങ്കിലും വച്ചിട്ട് നമ്മൾ പരസ്പരം കണ്ടുമുട്ടുന്നു.അങ്ങനെ കണ്ടു മുട്ടുമ്പോൾ എന്തിനു നാം തമ്മിൽ മത്സരിക്കുന്നു  അഥവാ അന്യോന്യം എന്തിനു വെറുതെ പോരാടുന്നു.  എന്ന തത്വം ആണ്  പൂന്താനം ഇവിടെ പ്രതിപാദിച്ചിരിക്കുന്നു"

ഞാൻ ഇത് പറഞ്ഞപ്പോൾ വകീൽ തോമാച്ചൻ പറഞ്ഞു. അതിനു ഇയാൾക്കു വല്ല വിവരവും വേണ്ടേ . സ്‌കൂളിന്റെ പടി കയറാതെ 'ദേശാപമാനീ'  മാത്രം വായിച്ചാൽ എല്ലാമായി എന്നാ വിചാരം. 

തന്തക്കു വിളിച്ചാൽ ലോനപ്പൻ സഹിക്കും.  പക്ഷെ പാർട്ടിയെയോ,   പാർട്ടി പത്രത്തെയോ കുറിച്ച് വല്ലതും സംസാരിച്ചാൽ  അത് മാത്രം ലോനപ്പന് ദഹിക്കില്ല. 
  
അയാൾ പറഞ്ഞു "താൻ കോടതീയിൽ പോകുന്നതിനേക്കാൾ കുടുതൽ ഞാൻ സ്‌കൂളിൽ പോയിട്ടുണ്ട്. വലിയ വിവരം ഉണ്ടായിട്ടാണോ കേസില്ല വക്കീലായി ഇപ്പോഴും ഇവിടെ ഇരിക്കുന്നത്.  " ലോനപ്പന്  മുഷിഞ്ഞു എന്ന് മനസിലാക്കിയ ഞാൻ രംഗം  കുടുതൽ വഷളാക്കേണ്ട എന്ന് കരുതി വിഷയത്തെ ലഘുകരിച്ചുകൊണ്ടു പറഞ്ഞു. 

അല്ല ലോനപ്പാ ഇന്ന് എന്തിനാ ഈ ഹർത്താൽ .

"കർഷക ദോഷത്തിനു എതിരായി ആണ് ഇന്നത്തെ ഹർത്താൽ "

ഞാൻ ചോദിച്ചു , അതിനു കേരളത്തിൽ പച്ചക്കറിയും , അരിയും കൊണ്ടു വരുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നല്ലേ. അതിനു തമിഴ് നാട്ടിലും , മഹാരാഷ്ട്രയിലും ഒന്നും ഈ ഹർത്താൽ ഇല്ലല്ലോ?" 

ലോനപ്പൻ ഉഷാറായി .   കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില വർധനക്കെതിരെ , ഉദാര വൽക്കരണത്തിനെതിരെ  മാത്രവുമല്ല  നവ ലിബറൽ നയങ്ങളും , സാമ്രാജിത്വ  അടിമത്തവുമായ മുന്നോട്ടുപോകുന്ന സർക്കാരിന് എതിരായി പുതിയ കരുത്തൻ മുന്നേറ്റത്തെ മത നിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയുറെ വികാര പ്രതിഭലനമാണ് ഇന്നത്തെ ഹർത്താൽ"  

വക്കീലും, ഞാനും പരസ്പരം നോക്കി. ലോനപ്പൻ പറഞ്ഞത് എന്താണ് എന്ന്  ഞങ്ങൾക്ക് രണ്ടുപേർക്കും മനസിലായില്ല . ഇനി ലോനപ്പൻ പറഞ്ഞത് ലോനപ്പന് മനസിലായി കാണുമോ ആർക്കറിയാം .

ഞങ്ങൾക്ക് ഗുട്ടൻസ് പിടി കിട്ടി എന്ന് മനസിലാക്കിയ ലോനപ്പൻ വേറെ വിഷയം എടുത്തിട്ടു. "ഇന്നത്തെ ഹർത്താൽ എന്തായാലും വൻ വിജയമാക്കിതന്ന എല്ലാ ജനാധിപത്യ വിശ്വാസികൾക്കും എന്റെ പേരിലും പാർട്ടിയുടെ പേരിലും ഞാൻ നന്ദി അറിയിക്കുന്നു.  പക്ഷെ അതിന്റെ ഇടയിലും ചില കരിങ്കാലികൾ ഉണ്ടല്ലോ . സുകുമാരന്റെ കാര്യം ആണ് അയാൾ പറഞ്ഞു വന്നത് " 

സുകുമാരന് ഒരു പണി കൊടുക്കണം എന്ന് ലോനപ്പൻ കരുതിയിട്ടു നാള് കുറച്ചായി.സുകുമാരൻ ആ കോളനിയിലെ തന്നെ താമസക്കാരൻ ആണ് . ആള് മുടിഞ്ഞ കോൺഗ്രസ് പ്രവർത്തകൻ ആണ് . അച്ചൻ കേശവൻ വൈദ്യർ കോൺഗ്രസ് കാരനായിരുന്നു . അച്ഛന്റെ അച്ഛൻ പുകയില വില്പനക്കാരൻ നാരായണനും കോൺഗ്രസ് കാരനായിരുന്നു. അത് മാത്രവുമല്ല സുകുമാരന്റെ ഭാര്യയും , അനിയത്തിയും, അളിയനും എന്ന് വേണ്ട മുള്ളിത്തെറിച്ച ബന്ധത്തിൽ ഉള്ളവർ വരെ കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരാണ് . 

അതുകൊണ്ടു തന്നെ ലോനപ്പന് , സുകുമാരനെയും , സുകുമാരന് ലോനപ്പനെയും കണ്ടുകൂടാ . ശരിക്കും പറഞ്ഞാൽ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ എന്ന് പറയാം.  

ഹർത്താൽ ദിനം രാവിലെ സുകുമാരൻ സ്‌കുട്ടിയുമായി  പാല് മേടിക്കുവാൻ ഇറങ്ങിയതായിരുന്നു . ലോനപ്പനും , കുറച്ചു കുട്ടി സഖാക്കളുമായി കവലയിൽ ഇരയെ തേടി നടക്കുന്ന സമയം. ആ സമയത്താണ് ഒരു ഓട്ടോക്കാരൻ അവരുടെ മുന്നിൽ വന്നു പെട്ടത് . കണ്ണുകൾ ചുവന്നു കലങ്ങിയ ദാസപ്പന്റെ കൈയിൽ ഒരു വലിയ മര കഷ്ണം ഉണ്ടായിരുന്നു . ആ ദണ്ഡ് ഉയർത്തി അയാൾ ഓട്ടോയുടെ മുന്നിലെ ചില്ല് തകർത്തു .

" ഹേയ് എന്താ ഈ കാണിക്കുന്നേ?"  ഡ്രൈവർ തടയുവാൻ ശ്രമിച്ചു .

"ഡാ നിനക്കു അറിഞ്ഞുകൂടെ ഇന്ന് ഹർത്താൽ ആണെന്ന് . അതും ഞങ്ങളുടെ പാർട്ടിയുടെ "  കൂട്ടത്തിൽ ഉള്ള ഏതോ സഖാവ് ഡ്രൈവറോട് തട്ടിക്കയറി. 

"ഹർത്താൽ ആണെന്ന് വച്ച് വണ്ടി തല്ലി തകർക്കാനോ?"  ഓട്ടോ ഡ്രൈവർ ചോദിച്ചു.

"മിണ്ടിപോകരുത് , മിണ്ടിയാൽ നിന്നെയും , ഈ പാട്ട വണ്ടിയും ഇവിടെ പെട്രോൾ ഒഴിച്ചു കത്തിക്കും.  കാണണോ നിനക്ക് "
ഓട്ടോ ഡ്രൈവർ ഒന്നും മിണ്ടിയില്ല. അയാളുടെ കണ്ണുകളിൽ ഭയം അലയടിച്ചു.

ഇങ്ങനെ ഒരു സംഭവം കവലയിൽ അരങ്ങേറുമ്പോൾ ആണ് സുകുമാരൻ സ്‌കൂട്ടിയിൽ വരുന്നത് . സുകുമാരനെ കണ്ടതോടെ  അടുത്ത ഇരയെ കിട്ടിയ സന്തോഷത്തിൽ അക്രമികൾ അയാളുടെ മുന്നിലേക്ക് ചാടി വീണു. അവനെ  നോക്കിയിട്ടു ലോനപ്പൻ ചോദിച്ചു .

"ഇന്ന് ഹർത്താൽ ആണെന്ന് നിനക്കറിയില്ലേ? "

സുകുമാരൻ ഇന്നും മിണ്ടിയില്ല . "എടാ നായിന്റെ മോനെ  നിന്നോടാ ചോദിച്ചത്?"

ഉള്ളിൽ വമിച്ച ദേഷ്യം സുകുമാരൻ മറച്ചു പിടിച്ചു . സുകുമാരൻ ഒന്നും മിണ്ടാത്തത് കൊണ്ട് ലോനപ്പന്റെ കലി വർദ്ധിച്ചതേയുള്ളൂ .  അയാൾ റഫീഖിനെ നോക്കി പറഞ്ഞു

 "അഴിക്കേടാ വണ്ടിയുടെ കാറ്റ്‌ "

സുകുമാരൻ പറഞ്ഞു . ലോനപ്പാ , "ഇത് സ്കുട്ടിയല്ലേ"

"അതിനു , എന്താ ഇത് വാഹനം അല്ലെ?"  ഒരു വാഹനവും ഇതുവഴി  ഓടുവാൻ ഞങ്ങൾ അനുവദിക്കുകയില്ല. 

സുകുമാരൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും  റഫീഖ് കാറ്റ് കുത്തി കളഞ്ഞിരുന്നു . 

വണ്ടിയും തള്ളി നടക്കുമ്പോൾ സുകുമാരൻ  വിളിച്ചു പറഞ്ഞു , "എടാ ലോനപ്പാ എനിക്കും ഒരു ദിവസം വരും അപ്പോൾ നിന്നെ എടുത്തോളം."

"ഓ , നീ പോയി പിന്നീട് വാ,  അപ്പം ഞാൻ നിന്ന് തരാം എന്നെ എടുക്കുവാൻ"  ലോനപ്പന്റെ വഷളൻ തമാശയിൽ കുട്ടി സഖാക്കൾ പങ്കുകൊണ്ടു .

ഈ സംഭവത്തെ ഒരു ആന കാര്യം ആക്കിയാണ് ലോനപ്പൻ ഞങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത് . സുകുവിനോടുള്ള ചെരുക്ക്‌ ഇങ്ങനെയെങ്കിലും കാണിക്കുവാൻ കഴിഞ്ഞതിൻ സന്തോഷത്തിൽ ആയിരുന്നു ലോനപ്പൻ .

ഞങ്ങൾ അങ്ങനെ കള്ളും കുടിച്ചു തള്ളും പറഞ്ഞിരിക്കുമ്പോൾ ലോനപ്പന്റെ ഫോൺ ശബ്ദിച്ചു . ഞാൻ ആ റിങ് ടോൺ ശ്രദ്ധിച്ചു 

'ചോര വീണ മണ്ണിൽ നിന്നുയർന്ന വന്ന പുമരം      
ചേതനയിൽ നൂറു നൂറു പൂക്കളായി പൊലിയവെ'  അറബിക്കഥയിലെ പാട്ടിന്റെ സംഗീതം.  

ഫോൺ എടുത്തപ്പോൾ ലോനപ്പൻ കൈ കൊണ്ട് ഞങ്ങളോട് നിശബ്ദനാവാൻ ആംഗ്യം കാണിച്ചു. പിന്നെ ബഹുമാന പൂർവ്വം ശബ്ദം താഴ്ത്തി എന്തോ സംസാരിക്കുന്ന കേട്ടു. പാർട്ടി ഓഫീസിൽ നിന്നോ, ഏതെങ്കിലും  ലോക്കൽ കമ്മിറ്റീ നേതാവ് ആയിരിക്കും എന്ന് ഞങ്ങൾ ഊഹിച്ചു . അല്ലെങ്കിൽ ഇത്രയ്ക്കു ബഹുമാനം വേണ്ടല്ലോ. അവസാനം കുഴപ്പമാണോ എന്നാൽ ശരി ഞാൻ ഇപ്പോൾ തന്നെ  വരാം എന്ന് മാത്രം പറയുന്നത് കേട്ടു. 

 ഞാൻ  ചോദിച്ചു. " എന്ത്  പറ്റി ,"

ലോനപ്പൻ ബാക്കി ഇരുന്ന് ഗ്ലാസിലെ മദ്യം ഒറ്റ വലിക്കു കുടിച്ച ശേഷം അച്ചാർ തൊട്ടു നക്കി കൊണ്ട് പറഞ്ഞു 
"വീട്ടിലെന്നാ ഭാര്യ വിളിച്ചതാ , മോൾ കോണീ  പടിന്നു ഒന്ന് വീണു . ആശുപത്രിയിൽ കൊണ്ടുപോകണം".

ലോനപ്പൻ വലിയ നേതാവ് ആണെങ്കിലും സോണിയ ഗാന്ധിയെ കണ്ട മൻ മോഹൻ സിംഗിനെപ്പോലെയാണ്  സ്വന്തം ഭാര്യയുടെ മുന്നിൽ. വീട്ടിൽ  നേതാവിനു വലിയ പ്രതിച്ഛായ ഇല്ല എന്ന നഗ്ന സത്യം ഞങ്ങൾക്ക് മനസിലായി. പ്രതിപക്ഷബഹുമാനം ആവോളം കാണിക്കേണ്ടിതു കാണിച്ചല്ലെ പറ്റുകയുള്ളൂ.

ചിറി തുടച്ച ശേഷം ദേശാഭിമാനി പത്രം  ചുരുട്ടി കക്ഷത്തു വച്ച  ശേഷം ലോനപ്പൻ സ്റ്റാൻഡ് വിട്ടു. 

തോമാച്ചൻ എന്നെ നോക്കി ഒരു ചിരി ചിരിച്ചു . എന്താ ,  ഞാൻ ആംഗ്യം കാണിച്ചു . "അല്ല നേതാവിന്റെ വെപ്രാളം കണ്ടില്ലേ  ഭാര്യ വിളിച്ചപ്പോൾ . ഭാര്യയുടെ മുമ്പിൽ  ഇങ്ങേരു വെറും പൂച്ചയാ" . തോമാച്ചൻ പറഞ്ഞു.   

" ഇന്നത്തെ ഹർത്താൽ കൊണ്ട് ആർക്കാണ് ഒരു ഗുണം . ഇവന്മാര് ജോലി ചെയ്യുകയുമില്ല ,  ആരെയും ജോലി ചെയുവാൻ അനുവദിക്കുകയുമില്ല. നേതാക്കന്മാർക്ക്  കൊടിവച്ച  കാറിൽ പറന്നു നടന്നാമതിയല്ലോ.  ഈ അണികൾ എന്ന് പറയുന്നവർ ഇത്രമാത്രം കഴുതകൾ ആണോ? അല്ലെങ്കിൽ എന്തിനു പറയുന്നു . നമ്മളെ മാത്രം പറഞ്ഞാൽ മതിയല്ലോ. ആര്‍ക്കും സുഖമായി ഹര്‍ത്താല്‍ നടത്താനുള്ള ഇടമായി കേരളം അധ:പതിച്ചിരിക്കുന്നു എന്നല്ലേ ഈ ഹർത്താലുകൾ നമുക്ക് കാണിച്ചു തരുന്നത് .കേരളത്തില്‍ എന്തുമാവാം എന്ന ചിന്തയുടെ ഭാഗമാണോ ഇത്?. "

തോമാച്ചനോടൊപ്പം ഞാനും കൂടി . ഹര്‍ത്താല്‍ നടത്തുന്ന കാര്യത്തില്‍ നമ്മൾ  മലയാളികൾക്കു അത്രയ്ക്ക് ആത്‌മവിശ്വാസം ആണ്.  ഏതു ഈർക്കിലി പാർട്ടി വിചാരിച്ചാലും ഇവിടെ ജന ജീവിതം സ്തംഭിപ്പിക്കാം. ഇതര സംസ്ഥാനങ്ങളിൽ എവിടെയും വിജയിച്ചില്ലെങ്കിലും കേരളത്തിൽ നമ്മൾ വിജയിപ്പിക്കും. 
 ദൈവത്തിന്‍റെ സ്വന്തം നാടിനും നാട്ടാര്‍ക്കും  അക്കാര്യത്തിൽ അഭിമാനിക്കാം . അയല്‍‌പക്ക സംസ്ഥാനങ്ങളിലേക്ക് ഇടംകണ്ണിട്ട് നോക്കിയാലും കണ്ണിറുക്കി നോക്കിയാലും ഒരു ഹര്‍ത്താലോ ബന്ദോ ഒന്നും കാണാന്‍ കഴിയില്ല എന്നതാണ് ഇതിനെല്ലാം പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു സത്യം." 

വിജയകരമായ ഒരു ഹർത്താൽ ദിനം കുടി കടന്നുപോയി.     
പിറ്റേ ദിനം ഞാൻ സുകുമാരനെ കണ്ടു.  സുകുമാരൻ എന്നോട് പറഞ്ഞു . "ഇന്നലെ ഞങ്ങൾ ലോനപ്പന് ഒരു ഗമണ്ടൻ പണി കൊടുത്തു. 

"എന്നതാ, ഞാൻ ചോദിച്ചു" .  

"ഇന്നലെ ഉച്ച കഴിഞ്ഞു നമ്മുടെ പാർട്ടി വക ഒരു  അവലോകനം ഉണ്ടായിരുന്നു . ജന ദ്രോഹപരമായ ഹർത്താലും അതിന്റെ ഭവിഷത്തും എന്ന വിഷയത്തെ കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു..
അത് കഴിഞ്ഞു നമ്മുടെ വാസു കുട്ടനും,  മത്തായിയും,  ചന്ദ്രപ്പനും , പിന്നെ മട്ടഞ്ചേരിയിലെ  കുറച്ചു പിള്ളേരുമായി കവലയിൽ വന്ന തോമാച്ചന്റെ കട  തുറപ്പിച്ചു .  കട  തുറപ്പിച്ചത് നമ്മുടെ പിള്ളേർക്ക് രണ്ടെണ്ണം വീശുവാൻ  വേണ്ടി ആയിരുന്നു. അല്ലാതെ ഉച്ച  നേരത്തു ആർക്കുവേണം ചായ.   മഹാത്മാജിയുടെ ചിത്രം വച്ച പാർട്ടി ഓഫീസിൽ ഇരുന്നു കുടിക്കുന്നതു ശരിയല്ലല്ലോ ,  അപ്പോഴാ ഞാൻ  ലോനപ്പന്റെ  കാർ  വരുന്നത്  കണ്ടത്  . അവൻ രാവിലെ എനിക്കിട്ട് ഒരു പണി തന്നതാ .  അത് തിരിച്ചു കൊടുത്തില്ലെമെങ്കിൽ പിന്നെ ഉറക്കം വരികയില്ല."

ഞാൻ പിള്ളേരോട് പറഞ്ഞു ,

"ആ കാറിൽ വരുന്നവനു ഒരു ബംബർ കൊടുക്കണം . അവൻ മറ്റേപ്പാർട്ടിയുടെ വലിയ കൊണാണ്ടർ  ആണ്  എന്നാണ് അവന്റെ വിചാരം . അവന്റെ വണ്ടി ഇതുവഴി കടത്തി  വിടെണ്ടാ.   ഇപ്പം അവന്റെ ഒറ്റയാൾക്കാരും ഇവിടെയില്ല . ഹർത്താൽ വിജയിപ്പിച്ച സന്തോഷത്തിൽ നന്നായി വീശിയിട്ടു ബോധം ഇല്ലാതെ ഉറങ്ങുന്നുണ്ടാകും.  ഹർത്താലിന്റെ ബുദ്ധിമുട്ട് അവനും ഒന്നനുഭവിക്കട്ടെ . . അവരീ     ഫീൽഡിൽ പുതിയതാ . അതുകൊണ്ടു  തന്നെ നല്ല ഉശിരും ഉണ്ട് .  മട്ടാഞ്ചേരിക്കാർക്കു അറിയില്ലല്ലോ ഇങ്ങേരു ഇവിടെത്തെ വലിയ  സഖാവ്     ആണെന്ന് . അവന്മാർ ഒരു കാരണം കിട്ടുവാൻ നോക്കിയിരിക്കുകയാ . അവര് ചെന്ന്  കാർ തടഞ്ഞു, ലോനപ്പൻ  അവരെ ഒന്ന് വിരട്ടുവാൻ നോക്കി "

വാസുക്കുട്ടൻ നല്ല വെള്ളത്തിലായിരുന്നു . അവനു പിന്നെ മേലും , കീഴും ഒന്നും നോക്കുവാൻ ഇല്ലല്ലോ . "ഇറങ്ങടാ നായിന്റെ മോനെ എന്ന് പറഞ്ഞു ഒരൊറ്റ അലർച്ച . നീങ്ങടെ പാർട്ടി  ഇന്ന് ഹർത്താൽ   നടത്തി  ജനങ്ങളെ മുഴുവനും വലച്ചതല്ലേ .  അതിനു നീയും ഉണ്ടായിരുന്നല്ലോ മുൻനിരയിൽ.  എന്നിട്ട് നേതാവ് ഇപ്പോൾ സുഖമായി അങ്ങനെ സവാരി ഗിരിഗിരി നടത്തേണ്ട ."

 ഞാൻ ഒരു കാഴ്ചക്കാരനെ പോലെ ഇവിടെയെരിന്നു കളി  കണ്ടു രസിച്ചു . അവൻ എന്തോ പറഞ്ഞു, അവന്റെ മോളെ ആശുപത്രിയിൽ കൊണ്ടുപോകണം എന്നൊക്കെ . അവന്മാര് വിടുമോ.  ബാസ്റ്റിൻ പറഞ്ഞു , അത്രയ്ക്ക് തന്റെടം ഉണ്ടെങ്കിൽ നീ വണ്ടി എടുത്തോ. പക്ഷെ  ഇവിടെ നിന്ന് മുന്നോട്ടു എടുത്താൽ ഞങ്ങൾ ആ സ്പോട്ടിൽ ഈ വണ്ടി കത്തിക്കും  . അവനെ കണ്ടാൽ തന്നെ ആരും  ഒന്ന് പേടിക്കും . ഒരു കൊലക്കേസിലെ പ്രതിയായ അവൻ . അവൻ പറഞ്ഞാൽ പറഞ്ഞതാ . അവൻ ലോനപ്പന്റെ താടിക്കു ഒരു കിഴുക്കും  വച്ച് കൊടുത്തു . ലോനപ്പന്റെ മുട്ടിടിച്ചു.  അവൻ ഒന്ന്നും, രണ്ടും അവിടെ തന്നെ കഴിക്കും എന്ന് ഞാൻ കരുതി.
നേതാവ് വാലും ചുരുട്ടി കാറിൽ കയറി തിരികെ പോയി.  നേതാവ് ആണ് പോലും. " സുകുമാരൻ പുച്ഛ തോടെ പറഞ്ഞു നിറുത്തി.

ഞാൻ പറഞ്ഞു "അല്ലെങ്കിലും  അവനു നാലാൾ ഉണ്ടെങ്കിലേ ധൈര്യംവരു.
സാധാരണക്കാരുടെ നെഞ്ചത്ത് കയറുവാൻ അല്ലെ  എല്ലാ പാർട്ടികൾക്കും  കഴിയുകയുള്ളൂ ."  ഞാൻ പറഞ്ഞത്തിൻ    ആർത്ഥം സുകുവിന്  മനസിലായില്ല  എന്ന് തോന്നി.  അവൻ ആവേശത്തിൽ ആയിരുന്നു .

"അവനു മനസിലായിട്ടുണ്ടാകും ഇതിന്റെ പിറകിൽ ഞാൻ ആണെന്ന് . സുകു ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു  കളിക്കാൻ അറിയാമെങ്കിൽ പിറകിൽ ഇരുന്നു കളി   കണ്ടാൽ പോരെ, ഗോള് , പിള്ളേർ അടിക്കട്ടെ .  അതല്ലേ അതിന്റെ ഒരിത് ."

 സുകുമാരൻ  എന്നെ നോക്കിയിട്ടു  പറഞ്ഞു .." അല്ലെ, എന്താ തന്റെ അഭിപ്രായം."

ഞാൻ പറഞ്ഞു. "പിന്നല്ലതെ .  കൊടുക്കുമ്പോൾ നല്ല എട്ടിന്റെ പണി തന്നെ കൊടുക്കണം. "