2014, ഫെബ്രുവരി 5, ബുധനാഴ്‌ച

തട്ടത്തിൻ മറയത്ത്




എന്റെയും നിമ്മിയുടെയും വിവാഹം കഴിഞ്ഞിട്ട് പതിനെട്ടു വർഷങ്ങൽ   കഴിഞ്ഞിരിക്കുന്നു.  രണ്ടു മുന്ന്  ദിവസങ്ങൾക്ക് മുൻപ്  ഞങ്ങളുടെ വിവാഹ വാർഷികദിനം  ആയിരുന്നു.അന്നാണ് നിമ്മി എന്നോടു ആ വിചിത്രമായ  ആവശ്യം ഉന്നയിക്കുന്നത് .

"റ്റുഡേ ഈസ്  അവർ വെഡ്‌ഡിങ്  ആനിവേർസറി ,  ഐ വാണ്ട് റ്റു ടെൽ  യു സംതിങ് "  ഒരു മുഖവരയോടാണ്  നിമ്മി സം സാരിക്കുവാൻ ആരംഭിച്ചത് .

ഇത്തവണ ഇനി എന്താണാവോ അവൾ ആവശ്യപെടുവാൻ പോകുന്നത് എന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് ഞാൻ ചോദിച്ചു ...   വാട്ട്  യു വാണ്ട് ഫോർ ദിസ്  ആനിവേർസറി?  എനി തിങ് സ്പെഷ്യൽ ?  "

പക്ഷെ അവളുടെ ആവശ്യം  വളരെ വിചിത്രമായിരുന്നു .

'സോളമൻ , ഐ ലവ് യു , ബട്ട്‌  റ്റുഡേ , യു കാൻ ഗോ വിത്ത്‌ എ ഡേറ്റ് വിത്ത്‌ സിമ്രാൻ . '

ഞാൻ ചോദിച്ചു ,  


'നിമ്മി ആർ യു മാഡ്‌? '

'നോ സോളമൻ, ഐ ടോൾഡ്‌ യു,  ഐ ലവ്  യു, ബട്ട്‌ സിമ്രാൻ ആൾസോ ലവ്സ്  യു എ ലൊട്ട് .'

"നിമ്മി അത് കഴിഞ്ഞ കഥയല്ലേ? . വിവാഹ ശേഷം ഞാൻ നിന്നോടു എല്ലാം  പറഞ്ഞതല്ലേ ?  സിമ്രാനുമായി എന്റെ ഇഷ്ടവും , പിന്നെ ഒരു അന്യ ജാതിക്കാരനെ വിവാഹം കഴിക്കുവാൻ അവളുടെ ബാപ്പ സമ്മതിക്കാത്തതും എല്ലാം. പിന്നെ  എന്റെ വീട്ടിലും ആ വിവാഹത്തിന് എതിരായിരുന്നുവല്ലോ ?"

"'സോളമൻ , ഐ നോ എവരി തിങ്ങ്. ബട്ട്‌  യു ഷുഡ്‌ സ്പെന്റ്റ് സം ടൈം വിത്ത്‌ ഹെർ ഇഫ് യു ഡു സൊ ദാറ്റ് വിൽ ബി ദി പെർഫെക്റ്റ്
ആനിവേർസറി  ഗിഫ്റ്  ഫ്രം യുവർ ഏൻഡ് "

ചില സമയങ്ങളിൽ നിമ്മി അങ്ങനെയാണ് . അവളുടെ മനസിലിരുപ്പ്  എനിക്ക് പിടി കിട്ടുകെയേയില്ല .  സിമ്രാനെ എനിക്ക് ഇഷ്ടമായിരുന്നു .അവളെ വിവാഹം കഴിക്കുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ അതെല്ലാം കഴിഞ്ഞ  കഥയാണ് . നിമ്മി ജീവിതത്തിലേക്ക് വന്നപ്പോൾ ഞാൻ പതിയെ സിമ്രാനെ മറന്നു. ഇന്ന് ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ്സുകാരന്റെ  ഡാഡിയാണ് ഞാൻ . നിമ്മിയുടെ ഈ മാറ്റം എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല .

അവൾ ഉണ്ടാക്കിയ ഏലയ്ക്കയിട്ട  ചായ കപ്പ്   എനിക്ക് നേരെ നീട്ടിയ ശേഷം അവൾ പറഞ്ഞു .

"നാളെ എനിക്ക് ഡോക്ടറിന്റെ അടുത്തു അപ്പൊയിൻ ന്മെന്റ് ഉണ്ട്. നാളത്തെ ദിവസം വെറുതെ കുളം ആക്കേണ്ട സോളു , '

 ഞാൻ ചോദിച്ചു   'അത് വെറും റെഗുലർ ചെക്ക് അപ്പ്‌ അല്ലെ?,'

 അതെ അതാണ് പറഞ്ഞത്  

'യു വിൽ ഗെറ്റ്  ബോർഡ് , '

മനോഹരമായി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു ,

'യു കാൻ സ്പെന്റ്റ്  റ്റുമാറോ വിത്ത്‌ സിമ്രാൻ.'

'അല്ലെങ്കിലും നീ    ചെക്ക് അപ്പിന് പോകുമ്പോൾ ഞാൻ  വരാറില്ലല്ലോ'

 ഞാൻ അവളോടായി പറഞ്ഞു .

'എനിക്കറിയില്ല നിമ്മി , നീ ആ ബോറൻ എബ്രഹാമിനെ  എങ്ങനെ സഹിക്കുന്നു എന്ന്.  അയാളുടെ ഒരു ഊശാൻ  താടിയും , ഒരു അവിഞ്ഞ
വർത്തമാനവും.  വട്ടൻ ഡോക്ടർ !!!"

 അവൾ ഒന്നും പറയാതെ വീണ്ടും മനോഹരമായി ചിരിച്ചു..

"നിനക്കു  എന്താണ്   ഇത്ര നിർബന്ധം . യു ആർ  സൊ   സ്‌ട്രേനജ്   ദീസ്
ഡേയ്‌സ് , ആഫ്റ്റർ സൊ മെനി ഇയർസ് .... എത്ര വർഷങ്ങൾ ...   സിമ്രാൻ എവിടെ യുണ്ടെന്നു ആർക്കറിയാം . "

അവൾ പോയി പഴയ പേജുകൾ കീറിയ ഒരു ഡയറക്ടറി  എടുത്തു കൊണ്ട് വന്നു.

ഇതിൽ ഉണ്ടല്ലോ സിമ്രന്റെ നമ്പർ'  അവൾ എന്നെ അർത്ഥ ഗർഭമായി  നോക്കി.അല്ലെങ്കിലും അവൾ ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അത് ഉറച്ചതാ , ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും നിമ്മി  അതിൽ നിന്നും പിൻ മാറില്ല. അവളുടെ  ഈ സ്വഭാവം ചിലപ്പോഴക്കെ  ഗുണവും അതിലേറെ ദോഷവും  ഉണ്ടാക്കിയിട്ടുണ്ട് .

യാന്ത്രികമായി ഞാൻ ആ പേജുകൾ മറിച്ചു .  കടലാസിന്റെ വെളുത്ത നിറം മങ്ങി മഞ്ഞ നിറമായിരിക്കുന്നു . ചില പേജുകൾ ചിതൽ അരച്ചപോയ പോലെ. അധികം തപ്പേണ്ടി വന്നില്ല ഒരു മാറ്റവും ഇല്ലാതെ സിമ്രന്റെ  നമ്പർ തെളിഞ്ഞു നില്കുന്നു.

ഞാൻ മൊബൈലിൽ ആ നമ്പർ ഡയൽ ചെയ്തു. ഏറെ നേരത്തെ ബെല്ലിനു ശേഷം അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം കേട്ടു . ഞാൻ ചോദിച്ചു  'ഹലോ സിമ്രാൻ , '

ഇപ്പോൾ കൊടുക്കാം ആ സ്ത്രീ ശബ്ദം മൊഴിഞ്ഞു. ഞാൻ മനസിൽ വിചാരിച്ചു ...സെർവെന്റ് ആയിരിക്കാം!!.

കാത്തിരിപ്പിന് ശേഷം ഞാൻ ആ സ്വരം കേട്ടു . സിമ്രന്റെ സ്വരം. ഞാൻ പതിയെ വിളിച്ചു ..'സിമ്രാൻ, '

'ഏറേ  നേരത്തെ നിശബ്ദദക്കു ശേഷം അവൾ പറഞ്ഞു

 "'സോളമൻ ",

അതെ ഞാൻ  അൽഭുതതോടെതന്നെ  പറഞ്ഞു. '  ഒരുപക്ഷെ സിമ്രാൻ എന്നെ ആദ്യം വിളിക്കുകയാണെങ്കിൽ  ഞാൻ ആ ശബ്ദം തിരിച്ചറിയുമായിരുന്നോ ? ഇല്ല  , ആ ശബ്ദം ഞാൻ  എന്നേ മറന്നു  കഴിഞ്ഞിരുന്നല്ലോ ....

എത്ര നേരം ഞങ്ങൾ സംസാരിച്ചു എന്നറിയില്ല , പിന്നെ അവസാനം സിമ്രാൻ സമ്മതിച്ചു , നാളെ ഉച്ച കഴിഞ്ഞു ഹോട്ടൽ സീ ഗേറ്റിൽ കണ്ടു മുട്ടാം എന്ന്.

ഫോണ്‍ ചെയ്തുകഴിഞ്ഞു തിരിഞ്ഞു ബെഡ് റൂമിൽ ചെന്നപ്പോഴേക്കും നിമ്മി ഉറങ്ങി കഴിഞ്ഞിരുന്നു. ശാന്തമായി ചെറു പുഞ്ചിരിയോടെ അവൾ ഉറങ്ങുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. പിന്നെ നിമ്മിയെ ഉണർത്താതെ ഒരു സിഗരട്ട് കത്തിച്ച് പുറത്തെ ജനാലയിലൂടെ പുക ഊതി വിട്ടു.

വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ സിമ്രാൻ ആകെ മാറിയിട്ടുണ്ടാകാം .. തട്ടമിട്ടു മറച്ചാലും അനുസരണയില്ലാത്ത ഭംഗിയുള്ള നീണ്ട  മുടിയിഴകൾ  കൈവിരൽ കൊണ്ട് ഒതുക്കി ,  ചിരിക്കുമ്പോൾ  കവിളിണയിൽ നുണ കുഴി വിരിയിക്കുന്ന സിമ്രാൻ . അവൾ അടുത്തു വരുമ്പോൾ  ദുബായിൽ നിന്നും അവളുടെ വാപ്പച്ചി കൊണ്ടുവന്ന അത്തറിൻ പരിമളം ആ പരിസരം മുഴുവനും പരക്കും.  

ഇപ്പോൾ ഒരു പക്ഷെ വിവാഹം കഴിഞ്ഞു തടിച്ചു ചീർത്തിട്ടുണ്ടാകം . രണ്ടോ , മുന്നോ കുട്ടികളുടെ ഉമ്മയും ആയിട്ടുണ്ടാകാം . താനും എത്രയോ മാറി ഇരിക്കുന്നു. അന്നത്തെ ആ നനുത്ത് പയ്യൻ അല്ലല്ലൊ  ഇന്ന്.   ആവശ്യത്തിലേറെ  വണ്ണവും, കഷണ്ടി കയറിയ നെറ്റിയും.... ഞാൻ  അറിയാതെ  മുടി കൊഴിഞ്ഞ തലയിൽ  കൈ വിരൽ ഓടിച്ചു .

ഏറെ വൈകിയ ശേഷം ആണ് അന്ന് ഉറങ്ങിയത്. ഉച്ചയ്ക്ക് ശേഷം  നിമ്മിയെ ഹോസ്പിറ്റലിൽ കൊണ്ട് വിട്ട ശേഷം ഞാൻ നേരെ സീ ഗേറ്റിലേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും സിമ്രാൻ വന്നു .  'ക്ഷമാപണത്തോടെ അവൾ ചോദിച്ചു കുറേ നേരമായോ വന്നിട്ട്?.'

' ഇല്ല ഇപ്പോൾ വന്നതെയുള്ളു.'   ഞാൻ  അവളെ നോക്കി.  എന്റെ പ്രതീക്ഷകൾക്ക് അപ്പുറമായി പഴയപോലെ തന്നെ സിമ്രാൻ . ഒരു മാറ്റവും ഇല്ല. തടിപോലും   കൂടിയിട്ടില്ല . അവളുടെ പഴയ  ചുരിദാർ ഇപ്പോഴും അവൾക്കു നന്നായി ചേരും . ഒരു വ്യതാസവും ഇല്ലാതെ തന്നേ .

കുറച്ചു നേരം ഞങ്ങൾ  അങ്ങനെ തന്നെ ഇരുന്നു. ആര്  , എന്ത് പറയണം എന്നറിയാതെ...

പിന്നെ ഞാൻ തന്നെ ചോദിച്ചു..

'ഹൌ  ആർ യു  സിമ്രാൻ, ...., ഹൌ യു  അർ  മെയിൻറ്റയിനിങ്‌  യുവർ ഷേപ്പ് സിമ്രാൻ, ഇപ്പോഴും സ്ലിം ബ്യുടി ആയി ?. പണ്ടത്തേക്കാൾ ഇയാൾ  മെലിഞ്ഞിട്ടുണ്ടോ എന്ന്  എനിക്ക് സംശയം!'

അവൾ വെറുതെ ചിരിച്ചു. പിന്നെ പറഞ്ഞു

'അത്  സോളമനു  തോന്നുന്നതാ,  നമ്മൾ ഒരു പാട് നാൾ ആയില്ലേ കണ്ടിട്ട് ..
'പതിനെട്ടു വർഷങ്ങൾ ....  അല്ലേ.   വേണമെങ്കിൽ പറയാൻ ഒരു     മാറ്റമുണ്ട് പഴയ മുടി ഒക്കെ പോയി. '

"തനിക്കു എന്തിനാ മുടി, അതും ഈ തട്ടം ഇട്ടു   മറയ്ക്കുവാനല്ലേ?
 ഇപ്പോഴും അതു തന്നെയല്ലേ  താൻ ചെയുന്നത് .  എത്ര സുന്ദരമായ ഈ മുടിയിഴകൾ എന്തിനാ ഇങ്ങനെ മറച്ചുകളയുന്നത് ." പണ്ട് പല ആവർത്തി ചോദിച്ച ആ പഴയ ചോദ്യം ഞാൻ വീണ്ടും സിമ്രാനോടായി  ചോദിച്ചു.

ഒരു നൊസ്റ്റാൾ ജിക്ക് സ്മൈൽ അവളിൽ വിടർന്നോ ?..

'ഞാൻ ചോദിച്ചു കുട്ടികൾ '. അവൾ അതിനുത്തരം പറയാതെ ഒഴിഞ്ഞു മാറി. '  ഒരു പാട് സംസാരിച്ച  ശേഷം  ഏറെ വൈകിയാണ് ആണ് അന്ന് ഞങ്ങൾ പിരിഞ്ഞത്...

'പിരിയുമ്പോൾ അവൾ എന്നോടു പറഞ്ഞു സോളമൻ ഐ അം ഹാപ്പി,,
 നന്ദി യുണ്ട് ഇത് പോലെ ഒരു സായാഹ്നം എനിക്ക് നല്കിയതിനു.''

ഞാൻ ചോദിച്ചു .  'പഴയ കവിത എഴുതുന്ന സ്വഭാവം ഇപ്പോഴും ഉണ്ടല്ലേ?''

അവൾ മധുരമായി  ചിരിച്ചു .

തിരിച്ചു വീട്ടിൽ എത്തിയപ്പോൾ നിമ്മി ചോദിച്ചു 'ഹൌ വാസ് യുവർ ഡേറ്റ്. '

' ഫൈൻ  എന്ന മറുപടിയിൽ ഒതുക്കിയതല്ലാതെ കുടുതൽ ഒന്നും അവളോട്‌ പറയുവാൻ  തോന്നിയില്ല . '

അവൾ വീണ്ടും ചോദിച്ചു

'ഹൌ ഈസ്‌ സിമ്രാൻ? '   ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി. പിന്നെ പതിയെ എന്റെ കയിൽ പിടിച്ചുകൊണ്ട് നിമ്മി  പറഞ്ഞു . '

സോളമൻ ഷി ലവ്സ് യു എ ലോട്ട്. '   പിന്നെ എന്റെ കൈ വിട്ടു അവൾ പതിയെ അകത്തേക്ക് പോയി.

നിമ്മിക്ക് എന്നോടു എന്തോ  പറയാൻ ഉള്ളത് പോലെ?  അപ്പോഴാണ് ഞാൻ ഓർത്തത്‌ ഹോസ്പിറ്റലിൽ പോയ നിമ്മിയൊട്  ചെക്കപ്പിന്റെ  വിശേഷം തിരക്കിയില്ലല്ലൊ എന്ന് . തിരിച്ചു ചെന്നപ്പോൾ കട്ടിലിൽ ഒരു വശം തിരിഞ്ഞു അവൾ  കിടക്കുന്നുണ്ടായിരുന്നു.  ഞാൻ ചെന്ന്  അവളുടെ അരികിൽ ഇരുന്നു .

' എന്താ നിമ്മി , നിനക്ക് സുഖമില്ലെ ? '  എന്തെങ്കിലും വയ്യായ്ക ? '

അപ്പോഴും എനിക്ക് മുഖം തരാതെ അവൾ തിരിഞ്ഞു കിടക്കുകയായിരുന്നു. അവൾ കരഞ്ഞ പോലെ എനിക്ക് തോന്നി.

'നിമ്മി നീ പറഞ്ഞിട്ടല്ലേ ഞാൻ സിമ്രാനെ കാണുവാൻ പോയത്.  പിന്നെ എന്തിനാ ഈ ഗോഷ്ടി. '  എനിക്ക് കശലായ ദേഷ്യം വന്നു.

പിറ്റേന്ന് ഞാൻ ഉണർന്നത് ഒരു മരണവാർത്ത‍  കേട്ടിട്ടായിരുന്നു . എന്നിൽ നിന്ന്  ആ രഹസ്യം നിമ്മി മറച്ചു പിടിക്കുകയായിരുന്നല്ലോ?  ഒരു പക്ഷെ അവൾ എന്നോടു ആ രഹസ്യം പറഞ്ഞിരുന്നു എങ്കിൽ?   ആദ്യത്തെ ഒന്ന് രണ്ട തവണ ഒഴികെ ഞാൻ  ഡോക്ടർ എബ്രഹമിന്റെ ഹോസ്പിറ്റലിൽ പോയിട്ടില്ല.

ആശുപത്രിയിൽ വച്ചാണ് നിമ്മി ആ ഞെട്ടിക്കുന്ന രഹസ്യം അറിഞ്ഞത്. കീമോ തെറാപ്പിക്ക് വിധേയയായ സിമ്രാനെ,  ഡോക്ടർ  രാജഗോപാലിന്റെ
പേഷിയന്റ്  ആയി നിമ്മി ആദ്യം കാണുന്നത് ഇതേ ഹോസ്പിറ്റലിൽ വച്ചാണ് .

'ഷി  ഈസ്‌ എ  ഡൈയിംഗ്    പേഷിയന്റ്  !!! '

എന്ന് അവളോടു പറഞ്ഞത്   ഡോക്ടർ എബ്രഹാം തന്നെ ആണ്.  അപ്പോൾ ആ രഹസ്യം അറിഞ്ഞു കൊണ്ടാണ് നിമ്മി തന്നോടു  സിമ്രാനെ പോയി കാണുവാൻ  ആവശ്യ പെട്ടത്.  ഒന്നും പറയുവാൻ കഴിയാതെ സ്തബ്ധനായി  ഇരിക്കുന്ന എന്നെ നിമ്മി ചേർത്തു പിടിച്ചു . അവളുടെ കണ്ണുകളും നനഞ്ഞിരുന്നു.  അപ്പോൾ ഞാൻ സിമ്രന്റെ വാക്കുകൾ ഓർത്തെടുത്തു .

"സോളമൻ നന്ദിയുണ്ട് ഇത് പോലെ ഒരു സായാഹ്നം എനിക്ക് വീണ്ടും നല്കിയതിന് ."



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ