2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

പ്രവാസി (കവിത)


ആകാശ കാഴ്ച കണ്ടു പൊങ്ങി,  താന്നു പറന്ന 
വിമാനത്തിൽ നിന്നും
പെട്ടിയും , ചുമലിൽ ബാഗും തൂക്കി നടക്കുമ്പോൾ ദൂരെയായി കണ്ടു ഞാൻ 
കാത്തു നില്കുന്നെൻ  പ്രാണ പ്രിയയേയും കിടാങ്ങളെയും 

കൈകളാൽ ചേർത്ത് പിടിച്ചു കവിളത്തു   മുത്തി 
ഞാനെൻ സ്നേഹം പങ്കിടവേ 
വീട്ടു മുറ്റതെന്നെ കാത്തു നില്കും  വൃദ്ധയാം മാതാവിൻ 
 കരതലം  നെഞ്ജോടു ചേർക്കവേ
ചുട്ടുപൊള്ളും നെഞ്ചിലെ ചൂടാ ഈർപ്പമാം
കരം ഏറ്റുവാങ്ങവെ 

പെട്ടി തുറന്നെൻ കുട്ടികള്ക്കായി മേടിച്ച 
കളിപാട്ട ക്കൂട്ടങ്ങൾ പൊട്ടിക്കവെ 
മിട്ടായി കടലാസിൽ പൊതിഞ്ഞ  മധുരം പങ്കുവയ്ക്കവേ 
മാൾബറോ സിഗരട്ടിൻ പാക്കറ്റ് അളിയനും
ഈന്ത പഴ കൂട്ടും , സോപും, പൌടറു പെങ്ങൾക്ക്  കൈമാറവെ 
ഇനി ഒന്നുന്മില്ല നൽകാൻ ശൂന്യമാം പെട്ടികുള്ളിലെ 
മുഴിഞ്ഞ പഴംതുണി കെട്ടല്ലതെ 

മിഴി പൂട്ടി തെല്ലൊന്നു വിശ്രമിക്കാൻ
കട്ടിലിൽ ചാരും നേരം
പ്രേമ സ്വരൂപിണി വന്നെൻ കവിളിൽ  ചുംബിച്ചു
എന്തെ എനിക്കൊന്നുമില്ലെ എന്ന് വെറുതെ
പരിഭവം ചൊദിക്കവെ?
ഗാഡമായി പുണർന്നാ മേനിയിൽ  ആഴ്നിറങ്ങവേ 
കാതിൽ മെല്ലെ ചൊല്ലി നിനക്കുള്ളതെല്ലെം
ഒതുങ്ങില്ലല്ലൊ ഓമലെ  വെറും  ഒരു പൊതികുള്ളിൽ

നിനക്ക് നല്കുവാൻ എന്നെ തന്നെ കാത്തു വച്ചു ഞാൻ
പ്രിയേ മൊത്തമായി അങ്ങ് എടുത്തോളു
 ഇനി ഒന്നും ബാക്കി വയ്കാതെ  നീ

പോകാൻ നേരമായി ഇനി  
ഉള്ളിലെ തേങ്ങൽ പൂട്ടി വച്ച് ആ  
പുഞ്ചിരി പൂ മൊട്ടുകൾ പൊഴിച്ചുകൊണ്ടു 
അച്ചാറും,  ചിപ്സും ,   പിന്നെ  മധുരവും 
പൊതിഞ്ഞു വെക്കും പ്രിയതമ തൻ മിഴി  നോക്കി നിൽക്കവേ  
അറിയുന്നുണ്ട് ഞാൻ ആ  മനസിലെ തിരയിളക്കും വൻ കടലിനെ 

ആരുമില്ലാത്ത നേരം നോക്കി പ്രേയസി, 
 അവൾ എൻ മാറിൽ ചാഞ്ഞു  നെഞ്ചു ന്നനക്കവെ 
മിഴി നീരിറ്റു വീഴും കണ്ണിൽ ഒരു ചുടു ചുംബനം നല്കി ചേർത്ത് പിടിക്കവേ എൻ കണ്ണിൽ നോക്കി  ഓർമിപ്പിക്കുന്നവൾ  

ഓർക്കുക   നിങ്ങൾ തൻ നക്ഷത്ര 
മുത്തുകളെ താലോലിച്ചിവിടെ 
ഏകയായി അശോകവനിയിൽ രണ്ടു വർഷം കാത്തിരിപൂ   ഞാൻ 
ഇനിയും ഒരു വസന്തത്തിനായി   

വിട ചൊല്ലി പോകവേ എൻ മനം എന്നോടു 

മന്ത്രിച്ചു കാത്തിരുപ്പു നീ  എൻ പൈതങ്ങൾ ക്കൊപ്പം 
കാത്തിരിക്കാം ഞാൻ ഈ ഓർമ തൻ മന്ദാര ചെപ്പും 
പേറി വീണ്ടും ഒരു വേനൽ മഴയ്ക്കായി  അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ