2014, ജനുവരി 28, ചൊവ്വാഴ്ച

അനുരാഗിണിഅനുരാഗിണി  നിനക്ക് എന്ത് നൽകാൻ 
അഭിലാഷ  പൂർണമാം ഈ ദിനത്തിൽ 
അനുമോദനം കൊണ്ട് മൂടുന്നു ഞാൻ 
അമലേ നിനക്കെന്റെ ആശംസകൾ 

 ചൈത്രം ചാലിച്ച ഈ സന്ധ്യയിൽ 
പ്രിയ ദർശിനി  നിനക്കെന്റെ ഗാനം 
നല്കുന്നു ഞാനെൻ വാടിയിലെ 
സ്വര രാഗ പുഷ്പങ്ങൾ കോർത്തിണക്കി 

വെണ്ണിലാ പൂമേനി തളിർത്തു  പോലെ 
ചന്ദ്രിക മോഹിച്ച നിൻ  രൂപം 
കന്മദ പൂ ഗന്ധം ഒഴുകിടും രാവിൽ  
ഇതു വഴി വന്നുവോ പൊൻ വസന്തം 

ഇന്ദു മുഖി  നിന്നെ കണ്ട നാളിൽ 
സങ്കല്പ തേരിൽ നീ വന്ന നാളിൽ 
ഹൃദയേശ്വരി നിനക്ക് ഏകുന്നു ഞാൻ 
അനുമോദനത്തിന്റെ നിറ മാലകൾ 

അനുരാഗിണി  നിനക്ക് എന്ത് നൽകാൻ 
അഭിലാഷ  പൂർണമാം ഈ ദിനത്തിൽ 
അനുമോദനം കൊണ്ട് മൂടുന്നു ഞാൻ 
അമലേ നിനക്കെന്റെ ആശംസകൾ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ