2015, ഡിസംബർ 5, ശനിയാഴ്‌ച

മറവിബോംബെയില്കുള്ള ഒരു ട്രെയിൻ  യാത്ര . ഇന്ന് മുംബയ് ആണെങ്കിലും അയാൾക്ക് ബോംബെ എന്ന പേരെ നാവിൽ വരൂ . കേരളത്തിൽ തന്നെ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ തന്നെയാണ് അയാളുടെ ജോലി. ഹെഡ് ഓഫീസ് ബോംബെയിൽ ആയതിനാൽ ഇടക്കിടെ ഇത് പോലുള്ള യാത്രകൾ ഒരു പതിവാണ് .  സേൽസ് മാനേജർ ആയി അയാൾക്ക് പ്രോമോഷൻ കിട്ടിയിട്ട് കഷ്ടിച്ച് ഒരു വർഷം തികയുന്നെ യുള്ളൂ. സീസണ്‍ അല്ലാത്ത കൊണ്ടാകാം ട്രെയിനിൽ പൊതുവെ തിരക്ക് കുറവാണു.  എതിര് സീറ്റിൽ ഒരു ഗുജറാത്തി ഫാമിലിയാണ്.  തടിയാൻ ആയ   ഭർത്താവും , അയാൾക്ക് ചേർന്ന ഒരു ഭാര്യയും .  ഗുജറാത്തി സ്ത്രീകളുടെ സാരി യുടുക്കലുള്ള ഐക്യ ബോധം അയാളെ അത്ഭുത പെടുത്തിയിട്ടുണ്ട് . എങ്ങനെയുടുതാലും വയർ കാണിക്കണം എന്നുള്ളത് അവർക്ക് നിര്ബന്ധം ആണ്. ഗുജറാത്തിയെ    കണ്ടാൽ  അറിയാം അയാൾ ആൾ ഒരു സേട്ട് ആണെന്ന് .കായിൽ നിറയെ വജ്രവും, സ്വർണവും , വെള്ളിയും , മുത്തും ചേർന്ന  മോതിരങ്ങൾ . ഉച്ചത്തിൽ ഉള്ള അവരുടെ സംസാരം അയാൾക്ക് അസഹനീയമായി തോന്നി. കലഹമാണോ , അതോ അവരുടെ സംസാര രീതി ഇതാണോ  എന്നറിയാതെ അയാൾ പുറത്തേക്ക് നോക്കി ഇരുന്നു.

ട്രെയിൻ ആലുവ കഴിഞ്ഞിരിക്കുന്നു . ദൂരെയായി റോഡിലൂടെ  വാഹനങ്ങൾ പോകുന്ന കാണാം.  ഇലക്ഷൻ സ്ഥാനാർത്തികളുടെ ചിഹ്നം മതിലുകളിൽ പതിപ്പിച്ചു വച്ചിരിക്കുന്നു പ്രചരണത്തിൻ അവസാന ദിനങ്ങൾ ആയതിനലാകാം  കാൽ നടയായി വോട്ട് തെണ്ടുന്നവരെയും ,  മൈക്ക് കെട്ടിയ വാഹങ്ങളിൽ  ശുഭ്ര വസ്ത്രം  ധരിച്ച് , മുപ്പത്തി രണ്ടു  പല്ലുകളും  പുറത്തു കാണിച്ചു കൈ വീശി വോട്ടു ചോദിക്കുന്ന അത്ഭുത പ്രതിഭാസങ്ങളെയും വരെയും കാണാം.  എങ്ങാനും അവർ ജയിച്ചു പോയാൽ പിന്നെ അടുത്ത  ഇലക്ഷനിൽ അല്ലെ അവരെ കാണുവാൻ കഴിയു.

അവരുടെ സംസാരം ഒന്ന് നിന്നു എന്ന് തോന്നിയപ്പോൾ അയാൾ അവരെ വെറുതെ നോക്കി. സ്ത്രീ വലിയ ഒരു ഡബ്ബ തുറന്നു ചപ്പാത്തിയും , വെണ്ണ പുരട്ടിയ റൊട്ടിയും  പുറത്ത്  എടുത്തു . മറ്റൊരു പത്രത്തിൻ മുടി തുറന്നു   വച്ചിരിക്കുന്നു. അതിൽ നിന്നും ഉരുളകിഴങ്ങിൻ മണമുള്ള സബ്ജിയു്ടെ മണം അവിടെ പരന്നു. ഭാഗ്യം    ഇത് കഴിയും വരെ എങ്കിലും ഒന്ന് മിണ്ടാതിരിക്കുമല്ലോ  അയാൾ ഓർത്തു. സബ്ജിയുടെ മണം അയാളിൽ  അസ്വസ്ഥത വർദ്ധിപ്പിച്ചു.

വേറൊന്നും ചെയുവാൻ ഇല്ലതകൊണ്ട് അയാൾ മുകളിലത്തെ ബെർത്തിൽ കയറി കിടന്നു. ഉച്ച കഴിഞ്ഞിരിക്കുന്നു . AC യുടെ തണുപ്പിൽ ചൂട്‌ അനുഭവപെടുന്നില്ല കിടന്നപ്പോൾ രാവിലെ സംഭവിച്ച കാര്യങ്ങൾ അയാൾ വെറുതെ ഓർത്തു .ഭാര്യയുമായി ചെറിയ ഒരു കലഹം കഴിഞ്ഞ ശേഷമാണ്  അയാൾ സ്റ്റേഷനിലേക്ക് പുറപെട്ടത് . കഴിഞ്ഞ  തവണ പോയപ്പോൾ അവൾ ആവശ്യപെട്ട ബാഗും, ചുരിദാർ മെറ്റിരിയലും   മേടികുവാൻ മറന്നതിൽ ഉള്ള പരിഭവം പിണക്കത്തിൽ കലാശിച്ചു . വാങ്ങുവാൻ മറന്നത് ആയിരുന്നില്ല. മീറ്റിങ്ങും, ഓഫീസിലെ തിരക്കും , ബോസ്സുമായി ഉള്ള ഡിസ്ക്കഷനും മറ്റുമായി സമയം പോയത് അറിഞ്ഞില്ല. അവസാനം ട്രെയിൻ പോകുന്നതിൻ മുമ്പേ എങ്ങനെയോ രാജൻ ഭയ്യ കുർള   സ്റ്റേഷനിൽ എത്തിച്ചു . ആ തിരക്കിൽ ഒന്നും മേടിക്കുവാൻ കഴിഞ്ഞില്ല. സ്റ്റേഷനിലേക്ക് പോകും മുമ്പേ ആയിരത്തിൻ പന്ത്രണ്ടു നോട്ടുകൾ അയാളുടെ പോക്കറ്റിലേക്കു അവൾ തിരുകി വയ്ക്കുക യായിരുന്നു . ബാങ്ക് ഉദ്യോഗസ്ഥ  ആയതുകൊണ്ട് സ്വയം സമ്പാദിക്കുന്നു രൂപയാണെന്ന് ഉള്ള ധ്വനി അവളിൽ പ്രകടം ആയിരുന്നു. ATM കാർഡ്‌ ഉപയോഗിക്കുന്ന ശീലം ഉള്ളത് കൊണ്ട് അധികം രൂപ കൊണ്ട് നടക്കുന്ന ശീലം അയാൾക്ക്  ഉണ്ടായിരുന്നില്ല.  മാത്രവുമല്ല യാത്രയിൽ അധികം രൂപ കൈവശം വൈയ്ക്കുന്നതും അത്ര നല്ലതില്ലല്ലോ . എന്തായാലും ഇത്തവണ അവൾ പറഞ്ഞ സാധനങ്ങൾ എല്ലാം മേടിക്കണം . അയാൾ മനസ്സിൽ ഉറപ്പിച്ചു .

അയാൾ പതിയെ കണ്ണുകൾ അടച്ചു . കിടന്നു കൊണ്ട് തന്നെ പഴയ ഓർമ്മകൾ ചികെഞ്ഞെടുകുവാൻ  ശ്രമിച്ചു. എഞ്ചിനീയറിംഗ് പഠനം ബംഗ്ലൂരിൽ  ആയതിനാൽ ഇമ്മാതിരി യാത്രകൾ അയാളിൽ പുതുമ സ്രിഷ്ടികുന്നില്ല. അന്നൊക്കെ അയാളുടെ യാത്രകൾ പലപ്പോഴും സെക്കന്റ്‌ ക്ലാസ്സ്‌ അല്ലെങ്കിൽ മുന്നാം ക്ലാസ്സ്‌ കംബാർട്ട്മെന്റിൽ ആയിരുന്നു. പലപ്പോഴും മുൻകുട്ടി  തിരുമാനികാത്ത ആയിരിക്കും ഓരോ യാത്രയും. നാട്ടിൽ പോകണം എന്ന് തോന്നുമ്പോൾ പോകും. അത്ര തന്നെ . "whitefield" റെയിൽവേ സ്റ്റേഷന് അരികെ ആയിരുന്നു അയാളുടെ താമസം. ഏറിയാൽ ഒരു പത്തു മിനുട് നടത്തം . രാത്രി പത്തു മണി കഴിഞ്ഞു കത്ത്      "post " ചെയുവാൻ വേണ്ടി എത്രയോ വട്ടം "island express "വരുവാൻ അയാൾ കാത്തു നിന്നിരുന്നു.  കുട്ടുകാരെ കയറ്റി അയക്കുവാനും മറ്റുമായി പലപ്പോഴും  ആ സ്റ്റേഷനിൽ അയാൾ പ്രത്യക്ഷ പെട്ടിടുണ്ട്.  വെറും  കൈയോടെ പോലും അയാൾ യാത്രകൾ നടത്തിയിട്ടുണ്ട് . പരിചയമില്ലാത്ത മുഖങ്ങൾക്കിടയിൽ സൗഹൃദത്തിലേക്കുള്ള ദൂരം വെറും പത്തു മിനുട്ട് മാത്രമേയുള്ളൂ എന്നയാൾ മനസിലാക്കിയിടുണ്ട് .മിക്കപോഴും തുടക്കം സിഗരട്ടിനുള്ള തീപെട്ടി ചോദിച്ചു കൊണ്ടായിരിക്കും . ഇനി അഥവാ സിഗരറ്റ് ഇല്ലെങ്കിൽ  നാണമില്ലാതെ  സിഗരറ്റ്  തന്നെ ചോദിച്ചു വാങ്ങിയിട്ടുണ്ട് .

അത് വച്ച് നോക്കുമ്പോൽ AC കം ബാർട്ട് മെന്റിൽ ആളുകൾ തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കുന്നു. സംഭാഷണത്തിൽ മിതതത്ത്വം പാലിക്കുന്ന , പുഞ്ചിരിക്കുവാൻ മടിക്കുന്ന മുഖങ്ങൾ. അന്നൊക്കെ വഴി  വാണിഭക്കാരിൽ നിന്നും പേരക്കോയോ , കക്കടിയോ വാങ്ങി കഴികുമ്പോൾ ഒരിക്കൽ പോലും വയറിനോ , മനസിനോ ക്ഷീണം അനുഭവപെട്ടിട്ടില്ല. രാത്രിയോ , പകലോ ഭേദ മില്ലാതെ പ്യാൻസിൻ പോക്കറ്റിൽ തിരുകിയ ചെറിയ 'mcdowell ' കുപ്പികൾ പങ്കിട്ടു ട്രെയിനിനു പുറത്തേക്കുള്ള വാതിലിൽ ചാരി ഇരുന്നു എത്രയോ വയലാർ  - ദേവരാജ ഗാനങ്ങൾ പാടിയിട്ടുണ്ട് .ആ യാത്രകളിലെ സുഖമോ, സന്തോഷമോ ഒരിക്കലും  "AC " കംബാർട്ട് മെന്റിൽ യാത്ര ചെയുമ്പോൾ ലഭിക്കുമായിരുന്നില്ല.


"TC " യുടെ വിളി കേട്ടിട്ടാണ് ഓർമകളിൽ നിന്നും ഉണർന്നത് . അയാൾ കിടന്നു കൊണ്ട് പോക്കറ്റിൽ ടിക്കെറ്റിനായി   പരതി . പോക്കറ്റിൽ ഇല്ലാത്ത കൊണ്ട് പ്യൻസിൻ കീശയിൽ  നിന്നും പേർസ് എടുത്തു നോക്കി. ഇല്ല ടിക്കറ്റ്‌ എടുക്കുവാൻ മറന്നിരിക്കുന്നു .  അയാളെ സംശയ ഭാവത്തിൽ  നോക്കി ടിക്കറ്റ്  കളക്ടർ അയാളോട് ടിക്കറ്റ്  വീണ്ടും ചൊദിചു.  എന്ത്  ചെയ്യണം എന്നറിയാതെ അയാൾ ഒന്നമ്പരന്നു . പിന്നെ  ഒന്നും മിണ്ടാതെ ഷർട്ടിൻ പോക്കറ്റിൽ നിന്നും ഭാര്യ തന്ന നോട്ടുകൾ എടുത്തു പിഴ  അടച്ചു .  രസീതും , പിന്നെ ബാക്കി രൂപയും അയാൾ  പോക്കറ്റിൽ ഇട്ടു . അയാളുടെ മനസ്സിൽ  നിരാശ  പടരേണ്ടതായിരുന്നു .  പക്ഷെ ആ  മനസ്സിൽ  സംഭ്രമ ത്തിനു പകരം ഒരു ചെറു ചിരി പടർന്നിരുന്നോ ?അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ