2014, മാർച്ച് 29, ശനിയാഴ്‌ച

ഒരു ഫിലിപ്പിനീ പ്രണയകഥ (കഥ )



കഴിഞ്ഞ തവണ ദുബായിൽ പോയപോൾ ഞാൻ ഹോട്ടലിൽ നിന്നും അലക്സിനെ  വിളിച്ചിരുന്നു . ഒഫീഷ്യൽ ആയി ഒന്ന് രണ്ടു തവണ ഇതിനിടക്ക് ദുബായിൽ പോയിട്ടുണ്ടെങ്കിലും ആറേഴു വർഷത്തിനു ശേഷം അലക്സിനെ വീണ്ടും വിളിക്കുകയായിരുന്നു . അവനെ ഞാൻ താമസിക്കുന്ന ഹോട്ടലിലേക്ക് വിളിച്ചെങ്കിലും അവൻ എന്നെ അവന്റെ വീടിലേക്ക്‌ ക്ഷണിക്കുക ആയിരുന്നു.
അലക്സും ഞാനും ഏകദേശം രണ്ടു വർഷത്തോളം ഒരുമിച്ചു ജോലി ചെയ്തിടുണ്ട്. ഹ്യുണ്ടായി കമ്പന്യിൽ . അവിടത്തെ ഏറ്റവും നല്ല സേല്സ് മാൻ ആയിരുന്നു. അലക്സ് . എല്ലാ മാസവും കൃത്യമായി  ടാർഗറ്റ് അച്ചിവ് ചെയുന്ന സേല്സ് മാൻ . ഇൻസെൻറ്റീവ് എല്ലാ മാസവും കൃത്യമായി മേടിക്കുന്ന  ഏക സേല്സ് മാൻ. അതായിരുന്നു അലക്സ് . അവന്റെ വാചക കസർത്തിൽ വീഴാത്ത കസ്റ്മേർസ് ഇല്ല. വെറുതെ കാർ കാണുവാൻ വരുന്ന "വാക്ക് ഇൻ" ക്സ്റ്മേർസിനെ പോലും സ്വന്തം  വാചകത്താൽ കുപ്പിയിൽ ആകുന്ന കിടിലൻ സേല്സ്മാൻ. അത് കൊണ്ട് തന്നെ എം ഡി ക്കും അലക്സിനെ വലിയ കാര്യം ആയിരുന്നു. എല്ലാ വർഷവും മിക്കവാറും  ബെസ്റ്റ്  സേല്സ് മാൻ ഓഫ് ദി ഇയർ അലക്സ് തന്നെ ആയിരിക്കും.

കണ്ട മാത്രയിൽ ആർക്കും ഇഷ്ട പെടുന്ന പ്രകൃതം . കാഞ്ഞിര പള്ളിയിലെ പ്ലാന്റെർ കറിയാച്ചന്റെ മകൻ . അവനു ഈ ജോലി ഇല്ലെങ്കിലും നാട്ടിൽ സുഘമയി കഴിയുവാൻ ഉള്ള വക അവന്റെ പറമ്പിലെ  റബ്ബർ വിറ്റാലും കിട്ടും .
പക്ഷെ  അതു പോലെ ആയിരുന്നില്ല എന്റെ കാര്യം . രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ എനികീ ജോലി ആവശ്യം ആയിരുന്നു. ടാർഗറ്റ് അച്ചിവ് ചെയുന്ന കാര്യത്തിൽ ഞാൻ എപ്പോഴും പുറകിൽ ആയിരുന്നു. ടാർജെറ്റ്‌ ഒപ്പിക്കുവാൻ പാടു പെടുന്ന എന്നെ ചില അവസരങ്ങളിൽ  അവൻ തന്നെ പലപ്പോഴും അവന്റെ ചില  ക്സ്റ്മേർസിനെ എനിക്കായി തന്നിടുണ്ട്.  മാസാവസാനം സേല്സ് മീറ്റിംഗിൽ എം ഡി യുടെ അരീശം മുഴുവനും എന്നിൽ തീർക്കുമായിരുന്നു.


 അലക്സ് ഓഫീസിലും, ഓഫീസിനു പുറത്തും ഒരു റൊമിയോ തന്നെ ആയിരുന്നു. പെണ്‍ കുട്ടികളെ വരുതിയിലക്കുവാനും , അവരെ തന്നിലേക്ക്   ആകർഷിക്കുവാനും ഉള്ള അവന്റെ കഴിവ് അപാരമായിരുന്നു. എം ഡിയുടെ സെക്രട്ടറി മുതൽ , റഷ്യൻ പെണ്‍ കിടാങ്ങൾ വരെ. അവന്റെ കൂടെ കൂടി ബാറുകൾ തോറും ഞാനും കയറി ഇറങ്ങിയിട്ടുണ്ട്. സാധാരണ അച്ചായാൻ മാരെ പോലെ അല്ലായിരുന്നു . ദിർഹം  ചിലവാക്കാൻ അവനു ഒരു മടിയും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഇയാൻ പാറ്റകളെ പോലെ അവന്റെ ചുറ്റും പലരും വട്ടം കറങ്ങി കൊണ്ടേ ഇരുന്നു.

അവൻ പറഞ്ഞ വഴിയെ,  ഷെയ്ഖ് സാഹിദ് റോഡിലൂടെ ടാക്സിയി ൽ  അവന്റെ ഫ്ലാറ്റിലേക്ക് പോകുമ്പോൾ ഞാൻ ഓർത്തു ഇപ്പോൾ അവൻ  സേല്സ് മാനേജർ ആയിടുണ്ടാകും . സേല്സ് മാൻ  ജോലി വിട്ടു ദോഹയിലേക്ക് പോയതും പിന്നെ ഞാൻ അവിടെ അക്കൗണ്ട്‌ന്റ്റ്  ആയി ഒരു കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചതും,എല്ലാം ഒരു നിമിത്തം പോലെ ആയിരുന്നു. തന്നെ പറഞ്ഞു വിടാൻ സാധ്യത ഉണ്ടെന്നു അറിഞ്ഞ നിമിഷം " ഗൾഫ്‌ ന്യൂസിൽ " കണ്ട ജോലിക്ക്   അപേക്ഷിച്ചപോൾ കിട്ടിയതാണ് ഇപ്പോഴാതെ ഈ ജോലി. അന്ന് എന്തെങ്കിലും ഒരു ജോലി ആവശ്യം ആയിരുന്നു. ബി കോം ഡിഗ്രി ക്കാരനായ തനിക്കു പറ്റിയ ജോലി അല്ലായിരുന്നു ഹ്യുണ്ടായി പോലെ ഒരു കമ്പനിയിലെ  സേല്സ് മാൻ ആയ ജോലി.

ഗിസ്യ്സിൽ , അവൻ താമസിക്കുന്ന  അപ്പർറ്റ് മെന്റിൽ പ്രവേശിച്ച ശേഷം ലിഫ്റ്റിൽ കൈ അമർത്തി . നാലാം നിലയിൽ ഫ്ലാറ്റ് നമ്പർ 423 . കാളിങ്  ബെൽ അടിച്ചപോൾ തുറന്നു തന്നത് ഒരു  മെയിഡ് ആണെന്ന് തോന്നിപ്പിക്കുന്ന ഒരു  ശ്രീ ലങ്കൻ സ്ത്രീ ആയിരുന്നു. അകത്തു ഇരിക്കുവാൻ പറഞ്ഞ ശേഷം ശേഷം അവർ  അകത്തേ മുറിയിലേക്ക് പോയി. പിന്നെ കുറച്ചു കഴിഞ്ഞ ശേഷം വീൽ ചെയറിൽ വരുന്ന അലക്സിനെയാണ്  ഞാൻ  കണ്ടത് . ഒരു കാൽ വയ്പുകാല് മായ   അലക്സ് . ആ ഷൊക്കിൽ നിന്നും വിട്ടു മാറുവാൻ എനിക്ക് കുറച്ചു സമയം എടുത്തു. ഓടി ചാടി നടന്ന അലക്സിന്റെ രൂപം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. ലിഫ്റ്റ്‌ ഉപയോഗിക്കാതെ കോണി പടികൾ ചാടി കയറുന്ന  അലക്സ് . ഇപ്പോൾ ഈ വീൽ ചെയറിൽ . എന്റെ അമ്പരപ്പ് കണ്ടു അവൻ പറഞ്ഞു നീ അങ്ങ് വല്ലാതെ അപ്സെറ്റ് ഒന്നും ആകേണ്ട . ഒരു അക്സിടെന്റ്റ് പറ്റി . ജീവൻ പോയില്ല പകരം കാല് കൊടുക്കേണ്ടി വന്നു. അവൻ വളരെ ലഘവത്തോടെ പറഞ്ഞു . സ്വിച് അമർത്തിയാൽ ചലിക്കുന്ന വീൽ ചെയർ . അവൻ വീൽ ചെയർ ചലിപ്പിച്ച മേശ മേൽ വച്ചിരിക്കുന്ന റോത്മൻസ് പാക്കറ്റ് എടുത്തു എനിക്ക് നീട്ടി . ഇല്ല , ഞാൻ വലി നിറുത്തി അവനോടായി പറഞ്ഞു ,  അവൻ സിഗരട്ട് കത്തിക്കുന്നത് ഞാൻ നോക്കി ഇരുന്നു. അവൻ   പുക ഉള്ളിലേക്ക് എടുത്തിട്ടു പതിയെ ബാൽക്കണിയു്ടെ  ജനാല  ഗ്ലാസ്‌ തള്ളി മാറ്റി .. പിന്നെ പുക അതിലൂടെ പുറത്തേക്കു ഊതി വിട്ടു. പുക ച്ചുരുളകൾ അന്തരീക്ഷത്തിലൂടെ പുറത്തേക്കു പോകുനത് ഞാൻ നോക്കി ഇരുന്നു.


എന്റെ അമ്പരപ്പ് മാറി ഇരുന്നില്ല അപ്പോഴും. ഞാൻ അവനെ നോക്കുന്ന കണ്ടപ്പോൾ അവൻ ചോദിച്ചു എന്താടാ ഇത്ര പകപ്പ് . ഞാൻ ചോദിച്ചു നിന്റെ ജോലി . ജോലി ഒക്കെ പഴയത് തന്നെ. ഇപ്പോൾ നാഷ്നൽ  സേല്സ് മാനേജർ ആണ് .  എല്ലാ ദിവസും ഓഫീസിൽ പോകണം എന്നില്ല. വീട്ടിൽ ഇരുന്നു ജോലി ചെയുന്നു . ആവശ്യമുള്ള  ദിവസങ്ങളിൽ വെബ്‌ കോണ്‍ഫറൻസ് വഴി മീറ്റിംഗ് നടത്തും . പിന്നെ കമ്മ്യൂണികേട്ട് ചെയ്യാൻ ഇ മെയിലും , മൊബൈലും ഉണ്ടല്ലോ.  ആഴ്ചയിൽ രണ്ടു ദിവസം ഓഫീസിൽ പോകും . ബാക്കി  എല്ലാം വീട്ടിൽ ഇരുന്നു കംമ്ബുട്ടറിൽ ചെയുന്നു. പക്ഷെ പിടിപ്പതു പണി ഉണ്ട് .എല്ലാവരെയും വീട്ടിൽ ഇരുന്നു മേയ്ക്കുക എന്നത് അത്ര എളുപ്പമല്ല പക്ഷെ  വിട്ടു പോകാൻ എം ഡി സമ്മതിക്കുന്നില്ല.

ഞാൻ ചോദിച്ചു , അപ്പോൾ കുട്ടികൾ , അവന്റെ വിവാഹം കഴിഞ്ഞോ എന്നറിയുവാൻ ആണ് ചോദിച്ചത് . അതവനു മനസിലായി , എടാ നേരെ ചൊവ്വേ അങ്ങ് ചോദിച്ചാൽ പോരെ വിവാഹം കഴിഞ്ഞോ എന്ന്. അതിനേ വളഞ്ഞ വഴി ആവശ്യം ഉണ്ടോ. ഞാൻ ചിരിച്ചു.

പിന്നെ പറഞ്ഞു. വിവാഹം കഴിഞ്ഞു . കക്ഷിയെ നീ അറിയും , ഞാൻ ചോദിച്ചു  ആരാണ്?. അവൻ പറഞ്ഞു ജെന്നി. ഞാൻ ചോദിച്ചു ഏതു ജെന്നി. എടാ പണ്ട് ഞാൻ ലൈൻ അടിച്ചു നടന്നില്ലേ ,  എം ഡിയുടെ സെക്രട്ടറി ആയ ആ പഴയ ഫിലിപ്യ്നി പെണ്ണ് . ഞാൻ ചോദിച്ചു അതിനു ഞാൻ ഉള്ളപോൾ തന്നെ നീ അവളെ വിട്ടു വേറെ ആരുടെയോ പിറകെ പോയിരുന്നല്ലോ . അവളെ വിട്ടു ഒരു പാടു പേരുടെ പിറകെ ഞാൻ പോയി.പക്ഷെ ഞാൻ അവരെയും അവർ എന്നെയും സ്നേഹിച്ചിരുന്നില്ല എന്ന് വൈകിയാണ് ഞാൻ മനസിലാക്കിയത്. അതെന്താ അങ്ങനെ ഞാൻ ചോദിച്ചു. എന്തായാലും ഉച്ചക്ക് ജെന്നി വരും. നമുക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാം. അവൻ പറഞ്ഞു . ഇല്ല എനിക്ക് സമയം ഇല്ല , ഇന്ന് മുന്ന് മണിക്ക് മുമ്പ് ചെക്ക്‌ ഇൻ ചെയ്യണം. അതിനു മുമ്പ് എനിക്ക് പോകണം. ഞാൻ ചോദിച്ചു ജെന്നി, മലയാളം സംസാരികുമോ . പിന്നെ അസ്സലായി . നമ്മുടെ രഞ്ജിനി ഹരിദാസിനെക്കൽ ഭേദമായി സംസാരിക്കും .

നിനക്കും അറിയമയിരന്നല്ലോ എന്റെ പണ്ടത്തെ സ്വഭാവം . ഒരു ഓളത്തിന് ഒഴുകി നടക്കും പോലെ , കൈയിൽ ആവശ്യത്തിനു പണം , അത് ചിലവഴിക്കുവാൻ ഇവിടെ ധാരാളം മാർഗങ്ങൾ . അങ്ങനെ യാണ് ഞാൻ ആദ്യം ഞാൻ ജെന്നിയുമായി അടുത്തത് . എനിക്കവൾ സാധാരണ ഞാൻ കാണുന്ന ഏതൊരു സ്ത്രീയെ പോലെ തന്നെ ആയിരുന്നു. കുറച്ചു കഴിഞ്ഞു ഞാൻ അവളെ വിട്ടു , പിന്നെ അങ്ങനെ ഒരു പാടു വഴി വിട്ട ബന്ധങ്ങൾ . പക്ഷെ ജെന്നി എന്നെ പഴയ പോലെ തന്നെ കണ്ടു. ഞാൻ കരുതി അവൾക്കും വേറെ ബോയ്‌ ഫ്രണ്ട് ആയി കാണും എന്ന്. അതു കൊണ്ട് തന്നെ ഞാൻ അവളെ കുറിച്ച് കൂടുതൽ ഓർത്തില്ല . പക്ഷെ രണ്ടു വർഷം മുമ്പ് എനിക്ക് അബുദബിൽ  ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു. തിരിച്ചു വരുമ്പോൾ ജബലല്ലിയിൽ വച്ചാണ് നിയന്ത്രണം വിട്ട  ആ ട്രക്ക് എന്റെ വണ്ടിയിൽ വന്നിടിച്ചത്. ഒരു പക്ഷെ എനിക്ക് ജീവൻ തിരിച്ചു കിട്ടും എന്ന് ആരും പ്രതീക്ഷി ചിരുന്നില്ല. പക്ഷെ ആരുടെയോ ഒക്കെ പ്രാർത്ഥനയിൽ എനിക്ക് ജീവൻ തിരിച്ചു കിട്ടി. പക്ഷെ അതിന്റെ വില യായി  എന്റെ ഈ  കാൽ മുറിച്ചു കളയേണ്ടി വന്നു.    മുറിച്ച കാൽ തൊട്ടു കാണിച്ചു കൊണ്ടവൻ പറഞ്ഞു.  ഒരു പാടു നാൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു.

ആദ്യമൊക്കെ ഓഫീസിൽ നിന്നും ചിലർ ഒക്കെ എന്നെ വന്നു കണ്ടു കൊണ്ടിരുന്നു. പിന്നെ പിന്നെ അവരുടെ ഒക്കെ വരവുകൾ കുറഞ്ഞു കുറഞ്ഞു വന്നു. പക്ഷെ എന്നെ അത്ഭുത പെടുത്തി കൊണ്ട് ജെന്നി ദിനവും വന്നു കൊണ്ടിരുന്നു. ചുവന്ന റോസാ പൂക്കളുമായി എന്നും നിറ ചിരിയോടെ അവൾ വന്നു. ഹോസ്പിറ്റൽ ബെഡിൽ വച്ചു ഞാൻ  ജെന്നിയുടെ സ്നേഹം തിരിച്ചറിഞ്ഞു . പക്ഷെ ഞാൻ വൈകി പോയിരുന്നല്ലോ. ഒരിക്കൽ പുല്ലു പോലെ വലിച്ചു എറിഞ്ഞവളെ , ഈ ഒരവസരത്തിൽ എനിക്ക് ജീവിതത്തിലേക്ക് ക്ഷണിക്കുവാൻ ആവില്ലല്ലോ. അന്നാദ്യമായി ഞാൻ ഈശോയെ വിളിച്ചു കരഞ്ഞു. കുറ്റബോധത്താൽ  തളർന എനിക്ക് ജെന്നിയെ അഭിമുഘികരിക്കുവാൻ മടി തോന്നി. ഞാൻ അവളോടു അകലം പാലിക്കുംപോഴും  അവൾ എൻ അരികിലേക്ക് വന്നു കൊണ്ടേ ഇരുന്നു..

ഒരു ദിനം ഹോസ്പിറ്റലിൽ വച്ച് എന്റെ കൈ പിടിച്ചു കൊണ്ടവൾ പറഞ്ഞു
അലക്സ്‌,"  ഐ റിയലി ലവ് യു സൊ  മച്  ആൻഡ്‌ വാന്റ്റ്   റ്റു  മാരി യു "


ഞാൻ അവളോടായി പറഞ്ഞു ജെനി എനിക്കറിയാം നീ എന്നെ സ്നേഹിക്കുനുണ്ട് എന്ന്. പക്ഷെ ഇപ്പോഴാതെ ഈ അവസ്ഥയിൽ എന്നെ മുഴുമി പ്പി ക്കുവാൻ അനുവദിക്കാതെ  അവൾ പറഞ്ഞു . അലക്സ് അന്നും ഞാൻ നിന്നെ ഇത് പോലെ തന്നെ സ്നേഹിച്ചിരുന്നു . എന്റെ സ്നേഹത്തിനു ഒട്ടുംഉടവു  തട്ടി യിട്ടില്ല അലക്സ് .  നീ എന്നെ വിട്ടു പോയപോൾ ഞാൻ കരുതി ഒരു പക്ഷെ എനിക്ക് നീ അർഹിക്കുന്നില്ല  എന്ന് . എന്നേക്കാൾ നല്ല ഒരാൾ നിനക്ക് വന്നു ചേരും എന്നും ഞാൻ കരുതി. നിന്റെ സ്നേഹം ഒരു നാടകം ആണെന്ന് അറിഞ്ഞിട്ടും എനിക്ക് നിന്നെ വെറുക്കുവാൻ കഴിഞ്ഞില്ല.  നിനക്ക് നന്മ വരണം എന്നു മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ . ഒരു പക്ഷെ നിന്റെ ഇഷ്ടമനുസരിച്ച്  ജീവിക്കുവാൻ എനിക്ക് കഴിയില്ല എന്ന് ഞാൻ സ്വയം സമാധാനിച്ചു.  അല്ലെങ്കിൽ ഞാൻ നിനക്ക് ഒരിക്കലും ചെർന്നവൾ  അല്ല എന്ന് എന്നെ തന്നെ വിശ്വസിപ്പികുവാൻ ഞാൻ ശ്രമിച്ചു.  പക്ഷെ ഇപ്പോൾ എനിക്ക് നന്നായി അറിയാം നിനക്ക് ചെർന്നവൾ ഞാൻ തന്നെ യാണെന്ന് . ഇനിയും നീ "നോ" പറയുകയാണെങ്കിൽ അത് എനിക്ക് താങ്ങാൻ കഴിയില്ല അലക്സ്.

 ഒരു കാൽ പോലും ഇല്ലാതെ , നിനക്ക്  ചേരുന്ന ഭർത്താവ ആകുവാൻ കഴിയുമോ ജെന്നി, വിഷമത്തോട്  തന്നെയാന്നു ഞാൻ ജെന്നിയോടു അത് തോടു .  ജെന്നി  ചെറു പുഞ്ചിരിയോടെ  പറഞ്ഞു. ഇപ്പോൾ നിനക്ക് എന്നെ ആവശ്യം ഉണ്ട് അലക്സ് .  എനിക്കുറപ്പുണ്ട് ഈ അവസരത്തിൽ ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ വേറൊരു ആൾക്കും നിന്നെ സ്നേഹിക്കുവാൻ കഴിയില്ല. നിന്റെ കാര്യങ്ങൾ നോക്കുവന്നും കഴിയില്ല . അത് പറയുമ്പോൾ അവൾ വികാരാധീനയായത് പോലെ തോന്നിച്ചു .

 അങ്ങനെ യുള്ളവളെ പിന്നെ ഞാൻ എങ്ങനെ കെട്ടാതിരിക്കും . അലക്സിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു . എന്നെ നോക്കി അലക്സ് പറഞ്ഞു

ഞാൻ അവനോടായി ചോദിച്ചു ഒരു കഥയ്ക്കുള്ള  വകുപ്പ് ഒക്കെ ഉണ്ടല്ലോ നിന്റെ ജീവിതത്തിൽ . പിന്നല്ലാതെ വേണമെങ്കിൽ ,  നീ  ഇത് എഴുതികൊള്ളൂ , അലക്സ് പറഞ്ഞു . എന്തായാലും ജെന്നിക്ക് സന്തോഷം ആകും. ഞാൻ ചോദിച്ചു. അതെന്താ?  അതിനു അവൾ തന്നെ യല്ലേ ഈ കഥയിലെ നായികാ.  അലക്സിനു ഉത്തരമായി ഞാൻ പറഞ്ഞു , അതൊക്കെ  ശരി പക്ഷെ ഈ കഥയിൽ നായകൻ ഇന്റർവെൽ കഴിഞ്ഞേ വരികയുള്ളു . അലക്സ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി. ഞാൻ ചിരിയോടെ  പറഞ്ഞു അതിനു ആദ്യ പകുതിയിൽ നീ വില്ലൻ അല്ലെ. രണ്ടാം പകുതിയിൽ മാത്രമേ നീ നായകൻ ആകുന്നുള്ളൂ . എന്റെ ചിരിയിൽ അവനും പങ്കു ചേർന്നു .




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ