2014, മാർച്ച് 2, ഞായറാഴ്‌ച

ഫയെർഡ്‌ (കഥ)
സഹിക്കുവാൻ പറ്റാത്ത വേദന. ബോധം വന്നപ്പോൾ തൊട്ടു അയാൾ വേദന കടിച്ചു അമർത്തുകയാണ്.വലം കാലിൽ മുഴുവനും  പ്ലാസ്റ്ർ  ഇട്ടിരിക്കുന്നു   മുഖം മുഴുവനും മുറി പാടുകൾ , എല്ലുകൾ നുറുങ്ങിയ പോലത്തെ വേദന. ശരീരം അനക്കുവാൻ കഴിയുന്നില്ല. അടച്ചിട്ട മുറിയിൽ ഇപ്പോൾ ആരുമില്ല . ഇത് ഒരു  ഹോസ്പിടൽ ആണെന്ന് അയാൾക്ക്  മനസിലായി . പക്ഷെ ആര് തന്നെ ഇവിടെ അഡ്മിറ്റ്‌ ചെയ്തു. എത്ര ശ്രമിച്ചിട്ടും അത് അയാൾക്ക് അയാൾ ഓർത്തെടുക്കാൻ കഴിയുന്നില്ല.

കഴിഞ്ഞ ദിവസം ബോസ്സ് അയാളെ മുറിയിലേക്ക് വിളിപ്പിച്ചു . കൂടുത്തൽ ഒന്നും പറയാതെ അയാൾ ഒരു ലെറ്റർ തന്നു. പിന്നെ അല്പം ക്രൂര മയി അയാൾ പറഞ്ഞു "യു ആർ ഫയർഡു്  ".  തന്നെ കമ്പനിയിൽ നിന്നും പറഞ്ഞു വിട്ടിരിക്കുന്നു അതായിരുന്നു ഇതിവൃത്തം. ഇത് അയാളുടെ   ജീവിതത്തിലെ മുന്നാമത്തെ  ഫയറിംഗ് ആണ്. പ്രൊബൊഷൻ   പിരിട് കഴിഞ്ഞിരുനതിനൽ അയാൾ സന്തോഷിച്ചു ഇരിക്കുക ആയിരുന്നു. ഒരു പാടു ഇന്റർവ്യൂ അറ്റൻഡ് ചെയ്ത ശേഷം ആണ് അയാൾകീ ജോലി കിട്ടിയത്.    അയാളുടെ പ്രായത്തിൽ ഉള്ളവർ  എല്ലാം ഇപ്പോൾ വിവാഹിതരായി ഒന്നോ രണ്ടോ കുട്ടികളുടെ അച്ചനായി കഴിഞ്ഞിരിക്കുന്നു. അയാൾ മാത്രം ഇങ്ങനെ . അയാൾ ഒരു അലസനൊ അത്രയ്ക്ക് മടിയാണോ ഒന്നും ആയിരുനീല്ല .  ഇന്നത്തെ ലോകത്ത് പിടിച്ചു നിൽകുവാൻ ഉള്ള സ്മർറ്റ്നെസ്സ്  അതാണ് അയാൾക്കിലാത്തതും . അയാളെ കാൾ ജോലി അറിയാത്തവർ പോലും പ്രമൊഷനും , ഇന്ക്രിമെന്റിനും അർഹരായിടുണ്ട് . വീട്ടിൽ അമ്മ വിവാഹം ആലോചിച്ചു തുടങ്ങിയിരിക്കുന്നു . ഇവിടത്തെ പ്രൊബൊഷൻ   കഴിഞ്ഞിട്ട് മതി എന്ന് അയാളാണ് പറഞ്ഞത് . കഴിഞ്ഞ ആഴ്ച അയാൾ വിവാഹം ആലോചിക്കുവാൻ സമ്മതം മൂളുകയും ചെയ്തിരുന്നു. അതിനിടയിൽ ആണ് ഇങ്ങനെ സംഭവിച്ചത് .
അന്നയാൾ ഒരു പാട് മദ്യപിച്ചു . ബോധം പോകുന്നത് വരെ . മരിക്കാൻ തന്നെ ആയിരുന്നു അയാളുടെ തിരുമാനം. പക്ഷെ സ്വോബോധതോടെ അത് ചെയുവാൻ ഉള്ള ധൈര്യം അയാൾക്കില്ല. അതിനാലാണ് അയാൾ ഉച്ചക്ക് ബാറിൽ കയറിയ അയാൾ വൈകുനേരം വരെയും മദ്യപിച്ചത്  പിന്നെ   ബൈക്ക് ഓടിച്ചു പോയത് മാത്രം അയാള്ക്ക് ഓർമയുണ്ട് . പക്ഷെ ഈ ആശുപത്രി കിടക്കയിൽ ?അതയാൾക്ക് ഒട്ടും ഓർമ കിട്ടുന്നില്ല.

കുറച്ചു കഴിഞ്ഞപോൾ മുറി തുറന്നു ഒരു  നേഴ്സ് അരികിൽ വന്നു ചോദിച്ചു . വേദന ഉണ്ടോ . ഉണ്ടെന്നു അർത്ഥത്തിൽ അയാൾ തലയാട്ടി . മരവിപ്പിക്കാനായിരിക്കും പിന്നെ അവർ ഒരു ഐസ് ബാഗ് എടുത്തു കാൽക്കൽ വച്ചു. അരിച്ചു ഇറങ്ങുന്ന തണുപ്പിലും അയാൾ വേദന കൊണ്ട് പുളഞ്ഞു. പിന്നെ നെർസിനൊടായി പറഞ്ഞു വല്ലാത്ത വേദന,  പെയിൻ  കുറയാൻ വല്ല ഇന്ജ്ക്ഷൻ . ഇന്ജ്ക്ഷൻ തന്ന മയക്കത്തിൽ ആയിരുന്നു ഇത്ര നേരം. ഇനി ഇപ്പോൾ പറ്റില്ല. അവർ ഒരു മയം ഇല്ലാതെ പറഞ്ഞു. മരുന്ന് കയറ്റുന്ന ട്രിപ്പ് ഒരിക്കൽ കൂടി പരിശോധിച്ചിട്ടു അവർ പുറത്തേക്കു പോയി.

കുറച്ചു കഴിഞ്ഞപോൾ ആരോ വാതിൽ തള്ളി തുറന്നു അടുത്തേക്ക് വരുന്ന ശബ്ദം കേട്ട് അയാൾ തല തിരിച്ചു. ഒരു പതിനാല് പതിനഞ്ചു വയസൂ തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. അയാൾ ആലോചികുവാൻ ശ്രമിച്ചു ആരാണി വൾ.  അവൾ അരികിൽ വന്നു ചോദിച്ചു ഇപ്പോൾ വേദന തോന്നുണ്ടോ . ഉണ്ട് എന്നർത്ഥത്തിൽ അയാൾ തലയാട്ടി. ഞാൻ നേരത്തെ വരുമ്പോഴെല്ലാം നല്ല ഉറക്ക ത്തിൽ ആയിരുന്നു. അയാൾ മന്ത്രിച്ചു അതെ ഇപ്പോൾ ഉനർന്നതെ യുള്ളൂ.
അയാൾ വീണ്ടും അവളെ  ഓർത്തെടുക്കുവാൻ  ശ്രമിച്ചു. ഇല്ല. എത്ര ആലോചിച്ചിട്ടും അയാൾക്ക്  അവളെ തിരിച്ചു അറിയുവാൻ കഴിഞ്ഞില്ല. അയാളുടെ പ്രയാസം അവൾ അറിഞ്ഞു എന്ന് തോന്നുന്നു . അവൾ പതിയെ പറഞ്ഞു നിങ്ങള്ക്ക് എന്നെ അറിയില്ല. എന്റെ അമ്മ അപ്പുറത്തെ റൂമിൽ ആയിരുന്നു .

അയാൾ പ്രയസപെട്ടു ചോദിച്ചു അമ്മക്ക് എന്താണ് അസുഖം. അവൾ പറഞ്ഞു
അക്സിടെന്റ് ആയിരുന്നു.   അയാൾ  വീണ്ടും ചോദിച്ചു എന്താ സംഭവിച്ചത് . അത് അവൾ കേട്ടില്ല എന്ന് തോന്നി .  ഡോക്ടർ എന്ത് പറയുന്നു. അതിനും അവൾ ഉത്തരം പറഞ്ഞില്ല. അയാൾ വീണ്ടും ചോദിച്ചു അമ്മക്ക് എന്താ പറ്റിയത് . അവൾ അയാളെ വല്ലാത്ത ഭാവത്തൽ നോക്കി. പിന്നെ ചോദിച്ചു എന്താ പറ്റിയത് എന്നറിയണോ. അമ്മ മരിച്ചു. അയാൾ വല്ലാതായി. അവൾ പെട്ടെന്ന് അവനോടായി ചോദിച്ചു നിനക്ക് അറിയില്ലേ എന്താ പറ്റിയത് എന്ന്. അയാള്ക്ക് ഒന്നും മനസിലായില്ല. അവൾ അവന്റെ അരികിലേക്ക് വന്നു. നിനക്ക് അറിയില്ലേ എന്താ സംഭവിച്ചത് എന്ന്. അയാൾ ആകെ വല്ലാതായി. നീ,  നീയാണ് എന്റെ അമ്മയെ കൊന്നത് . നീ മാത്രം അവളുടെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു. വീണ്ടും അവൾ ആ വാക്കുകൾ തന്നെ പറഞ്ഞു.   അയാൾക്ക് ബോധം മറയും പോലെ തോന്നി.

ബാറിൽ നിന്നും ബൈക്കിൽ കയറിയപ്പോൾ അയാൾക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ഒരു അക്സിടെന്റ്റ് അതിൽ തീരണം. ഇനി ജീവിച്ചിട്ട് എന്ത് പ്രയോജനം . എല്ലാവരുടെയും മുൻപിൽ അപ ഹാസ്യ നായി. അവൻ ആ ലക്ഷ്യ പ്രാപ്തിക്കു വേണ്ടി  തന്നെ യാണ്‌ അതി വേഗം ബൈക്ക് പായിച്ചുത് . ഒറ്റ ഇടിക്കു തീരണം .  എതിരെ വരുന്ന ലൊറ്യിലെക്കു അയാൾ ഓടിച്ചതും ലോറി പെട്ടീന്ന് വെട്ടിചതും അയാളുടെ ബൈക്ക്  അടുത്തു ബസ് സ്റ്റൊപിലെക്കു പാഞ്ഞു കയറിയതും അവിടെ യുള്ള സ്ത്രീയെ ഇടിച്ചു തെറുപ്പിച്ചതും അയാൾക്ക് ഓർമ  വന്നു.


നീ ഇടിച്ചു തെറിപ്പിച്ചത് എന്റെ അമ്മയെ ആയിരുന്നു. നീ കൊന്നത് എന്റെ അമ്മയെ ആയിരുന്നു. നീ മരിക്കാൻ വേണ്ടിയല്ലേ ഈ പരാക്രമം കാണിച്ചത്‌.
നിന്നെ ഞാൻ സഹായിക്കാം . മരണം എന്താണ് എന്ന് നിനക്ക് ഞാൻ കാണിച്ചു തരാം. അവൾക്കു ഭ്രാന്ത്‌ പിടിച്ച പോലെ അവനു തോന്നി.  അവൾ അവന്റെ അരികിലേക്ക് കൂടുത്തൽ അടുത്തേക്ക് വന്നു. അവളുടെ കണ്ണുകൾ വന്യമായി തിളങ്ങുനുണ്ടാ യിരുനൂ.പെട്ടെന്നാണ് അവൾ  ആവേശതോടെ   കിടക്കയിൽ നിന്നും തലയിണ എടുത്തു അവന്റെ  മുഖത്തു   അമർത്തിയതു. ശ്വാസം കിട്ടാതെ അവൻ പിടഞ്ഞു. ഭ്രാന്തിയെ പോലെ അവൾ അപ്പോഴും എന്തോ പിറു പിറു ക്കുന്നു ണ്ടായിരുന്നു. .പിന്നെ പിന്നെ  ആ പിടച്ചലിനു ശക്തി കുറഞ്ഞു വന്നു.  ശ്വാസം നിലച്ച , നിശ്ചലനായി കിടക്കുന്ന അവന്റെ  മുഖത്തു  ഒ ന്നും കൂടി നോക്കിയാ ശെഷം ഒന്നും സംഭവിക്കാത്ത പോലെ അവൾ മുറിവിട്ടിറങ്ങി പോയി.
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ