2013, നവംബർ 26, ചൊവ്വാഴ്ച

ആറന്മുള വിമാനത്താവളംസ്ഥലം പരമു നായരുടെ കട . സ്ഥലത്തെ പ്രധാന  ദിവ്യൻസ് എല്ലാരും കൂടിയിട്ടുണ്ട് . പുളൂസ് വേലായുധൻ  പുളു അടി അല്പം കൂടുത്തൽ ആയതിനാൽ ആണ് ആ ദിവ്യ നാമം സിദ്ധിച്ചത്‌ .  ചട്ടുകാലൻ പത്രോസ് , മെമ്പർ കുഞ്ഞികണ്ണൻ അല്ലെങ്കിൽ സഘാവ് കുഞ്ഞികണ്ണൻ ,  ബാർബർ ഷാപ് കുമാരൻ , കറവ ക്കാരൻ മൊയ്തു , പത്രാസു ലോനപ്പൻ , കൃഷ്ണൻ മാസ്റ്റർ  ഇവർ    എല്ലാവരും ചേർന്ന് ഗാഡമായ ചർച്ചയിൽ ആണ്.  കടയിൽ  .വലിയ കണ്ണാടി ചെപ്പിൽ പുട്ട് കുറ്റികൾ നിക്ഷേപിച്സിടുണ്ട്. വേറെ തട്ടിൽ കുറച്ചു വെള്ള അപ്പം, വട എന്നിവയും പ്രദർശി പ്പിചിട്ടുണ്ട് .   ആ തിരക്കിനിടയിലേക്ക് ആണ് ഞാൻ കയറി ചെല്ലുനത്.


ഒരു ചായ പറഞ്ഞിട്ട് ഞാൻ വെറുതെ ഓരോരുത്തരെയായി നിരീക്ഷിച്ചു. നല്ല ഉശിരിൽ പത്രോസ് മെമ്പറെ നോക്കി കാച്ചുനുണ്ട് . ഇവിടെ ഒരു വിമാന താവളം വരുനത്‌ എന്ത് കൊണ്ടും നല്ലതാ. അത് നമ്മുടെ നാടിനു ഒരു അന്തസല്ലേ മെമ്പറെ. അതെന്താ നിങ്ങൾ ഓർക്കാത്തത് . പല കാര്യങ്ങല്കും ഞാൻ മെംബരിനു എതിര് ആണെങ്കിലും ഈ കാര്യത്തിൽ  ഞാൻ മെമ്പറിന്റെ കൂടെയാണ്.വരും തലമുറക്കും ഇവിടെ ജീവിക്കുവാൻ അവസരം ഉണ്ടാകേണ്ടതുണ്ട് . അത് നമ്മളുടെ കടമയാണ്.   വയലും കുളങ്ങളും നദികളും വറ്റി വരണ്ടിടു എന്ത് വികസനം. ഇപ്പോൾ തന്നെ തമിഴ്നാടിൽ നിന്നും അരി വന്നിലെങ്കിൽ നമ്മള് പട്ടിണിയാ. ഇതെല്ലം നമ്മൾ ആലോചികെണ്ടേ?


കൃഷ്ണൻ നായരുടെ   സപ്പോർട്ട് കൂടിയപോൾ കുഞ്ഞികണ്ണൻ ഉഷാറായി. ചൈന, കുബ മുതലായ വൻ നഗരങ്ങളിൽ പോലും ഇത്ര അധികം ഐർപോര്ടില്ല . പിന്നല്ലേ   ഈ കൊച്ചു കേരളത്തിൽ . ഞങൾ വലിയ ജനകീയ പ്രക്ഷോഭതോടെ ഇതിനെ എതിർകും . ഇവിടത്തെ കാര്യം വരുമ്പോൾ എന്തിനാ മെമ്പറെ വിദേശ രാജ്യങ്ങളെ കൂട്ട് പിടിക്കുനത്. വേണമെങ്കിൽ നമുക്ക് അയൽ സംസ്ഥാനത്തെ കൂട്ടു പിടിക്കാം.

 ഇടക്ക് കയറി  ബാർബർ  കുമാരൻ ചോദിച്ചു അല്ല സഘവേ നിങ്ങളുടെ പാർട്ടി അധികാരത്തിൽ ഇരുന്നപോൾ അല്ലെ ഈ എയർ പൊർറ്റിനു അനുമതി കൊടുത്തത്. ഇപ്പോൾ നിങ്ങൾ പ്രതി പക്ഷതിരികുംപോൾ എന്തിനാ ഇതിനെ എതിര്ക്കുനത്. ഇപ്പൊ ഇവർ പ്രതി പക്ഷതല്ലേ വീറ്റു പുട്ട് അടിക്കാൻ പറ്റില്ല. ഒറ്റയ്ക്ക് മറ്റവൻ മാര് മുഴുവൻ തട്ടുമല്ലോ എന്നോര്തിട്ട ഈ ജനകീയ പ്രക്ഷോഭം ഒക്കെ. അല്ലെങ്കിലും താൻ ബൂര്ഷസിയാണ് തന്നോടു സംസരികുവാൻ ഞാൻ ഇല്ല. മാത്രവുമല്ല എനിക്കിന്ന് ഒരു ലോക്കൽ കമ്മിടീ മീറ്റിങ്ങുല്ലതാ  . കുഞ്ഞികണ്ണൻ പതിയെ തടി ഊരി .ഇവിടിപ്പോ എയർ പോർട്ട്‌ വരുനത്‌ നല്ലതിനല്ലേ എന്ന്. മൊയ്തു അഭി പ്രായം പറഞ്ഞു. നായരേ നിങ്ങളുടെ പീടികയിൽ ചായക്ക് പാലില്ല ന്നു വചോലിൻ .നേരെ വിമാനം പിടിച്ചു ടൌണിൽ പോയി പാല് മേടിക്കാം. മാത്രമല്ല ഇനി ഇപ്പൊ വിരുന്നുകാര് വന്നു എന്ന് കരുതുക ഉച്ചക്ക് മീനില്ല , അള്ളാനെ വിളിച്ചിട്ട് കാര്യം ഉണ്ടോ. നേരെ വിമാനത്തിൽ കയറി അന്ത്രുന്റെ കടയിൽ നിന്നും മീനും മേടിച്ചു വരം. സമയം ലാഭമല്ല. മൊയ്തു തന്റെ അറിയാവുന്ന പൊതു വിജ്ഞാനം പ്രകടിപിച്ചു.

പത്രോസ് ലോനപ്പൻ മുരടനക്കി. അയാളുടെ ഭാര്യ മറിയാമ്മ അങ്ങ് അമേരികയിൽ നേഴ്സ് ആണ്. മറിയാമ്മ മാസം മാസം അയക്കുന്ന് ഡോളറിന്റെ ചിലവിൽ ആണ് ലോനപ്പൻ കഴിയുനത് . ആ പത്രാസു ഇടക്കിടെ ലോനപ്പൻ പുറത്തെടുക്കും . മറിയാമ്മ അമേരികയിൽ പോയിട്ട് പത്തിരുപതു വര്ഷം ആയി. പക്ഷെ ഇത് വരെയും ലോനപ്പനെ അവർ അമേരികയിലേക്ക് കൊണ്ടുപോയിട്ടില്ല. പുളൂസ് വേലായുധൻ പറയുന്നത് മരിയമ്മക്ക് അവിടെ വേറെ ചില തരികിടകൾ ഉണ്ടെന്നു അഭിപ്രായ കാരനാണ്. അല്ലെങ്കിൽ മറിയാമ്മയുടെ ഇളയ മകൾ ജെന്നി ഒരു കാപ്പിരി ആയി. ആ ചോദ്യം പുളൂസ് പലപോഴായി ചോടിചിട്ടുള്ളതാ .

ലോനപാൻ പറഞ്ഞു പത്തു പതിനെട്ടു മണിക്കൂർ യാത്ര ചെയ്തിട്ട മറിയാമ്മ ഇവിടെ കൊച്ചിയിൽ  എത്തുനത് . പിന്നെയും കൊച്ചിന് രണ്ടു മണിക്കൂർ യാത്ര ചെയെണ്ടേ ഇങ്ങോട്ട് എത്താൻ. വിമാന താവളം ഉണ്ടെങ്കിൽ നേരെ ഇവിടെ വന്നിരങ്ങം . മാത്രവും അല്ല ഇവിടെ വലിയ പദ്ധതികൾ രൂപം കൊള്ളും . വലിയ സൂപ്പർ മർകെറ്റുകൽ ,   ആശുപത്രികൾ എല്ലാം. മാത്രവുമല്ല സ്ഥലത്തിന്റെ വില വാണം വിട്ട പോലെ ഉയരും.

പിന്നെ കൃഷ്ണൻ മാസ്റ്റർ പറയുന്നത് പോലെ അരി ഭക്ഷണം മാത്രം കഴിച്ചിട്ടലോ അമേരികയിൽ ഒക്കെ ആളുകൾ താമസികുനത്. അവർ കഴികുനത് നല്ല ബർഗറും , പിസ യുംഒക്കെ യാണ്. ലോനപ്പൻ ഇതൊന്നും കഴിചീറ്റിലെങ്കിലും പ്രസ്താവന ആധികാരികം ആയിരുന്നു. പത്രോസേ ചോദിച്ചു എന്താ ലോനപ്പാ ഈ പിസ. ലോനപാൻ ഒന്ന് പരുങ്ങി. പിന്നെ പറഞ്ഞു നമ്മുടെ വലിയ ദോശ പോലെ വട്ടത്തിൽ ഇരിക്കും. കുറച്ചു കട്ടിയുണ്ടെന്നു മാത്രം. പണ്ടൊരിക്കൽ ജെന്നി നാട്ടിൽ വന്നപ്പോൾ കഴികുനത് ലോനപാൻ കണ്ടിട്ടുണ്ട്. അതോർത്തു പറഞ്ഞതാ.

ലോനപ്പാ ഒരു രാജ്യത്തിൻറെ പുരോഗതി നിർണയികുനതു വിമാന താവളം മാത്രമല്ല .  അതിനു ആദ്യം വേണ്ടത് സഞാര യോഗ്യമായ പാതകൾ ഉണ്ടാക്കുക എന്നാണ്. പൊട്ടി പൊളിഞ്ഞും, കുണ്ടും കുഴിയുമായ  നമ്മുടെ റോഡുകൾ നന്നാക്കാൻ  കഴിയാതെ  വിമാന താവളത്തിന്റെ പുറകെ പോകുകയല്ല ഇപ്പോൾ വേണ്ടത്. ആദ്യം ഉള്ള പാതകൾ സഞ്ചാര യോഗ്യമാകുവാൻ പ്രയത്നിക്കുക.  റോഡ്‌ അപകടങ്ങളിൽ എത്ര ജീവൻ  ഇവിടെ പൊലിയുന്നു.    ഇനി നെല്പാടം നികുത്തി വിമാനത്താവളം ഉണ്ടാക്കുമ്പോൾ വരൻ ഇരിക്കുന്ന വലിയ ദുരന്തത്തെ  ആർക്കു തടഞ്ഞു നിറുത്തുവാൻ ആകും. നെൽ പാടങ്ങളിൽ മണ്ണിട്ട്‌ മൂടുമ്പോൾ പ്രളയ കാലത്ത് ആ വെള്ളം എവിടേക്ക്  പോകും? നദിയിലെ ജല പരപ്പുയരുമ്പോൾ ആ വെള്ളം കെറുനത് പാടങ്ങളിലെക്കായിരുന്നു. ഇനീപ്പൊൽ അത് വീടുകളിക്കും  റോഡുകളില്ക്കും ഒക്കെ വ്യാപിക്കും.

ചർച്ച പരി സമപ്തിയിലേക്ക് ഏത്തതിനാലും , ചായ ഞാൻ കുടിച്ചു കാഴാഞ്ഞ്തിനാലും കുടിച്ച ചായയുടെ കാശും കൊടുത്തു ഞാൻ പുറത്തേക്കിറങ്ങി. അപ്പോഴും ചർച്ച അവിടേ  പുരൊഗമികുന്നുണ്ടായിരുന്നു.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ