2013, നവംബർ 2, ശനിയാഴ്‌ച

ഇര (കഥ )


അവൾ ഓർത്തെടുക്കുവാൻ ശ്രമിച്ചു . എന്നാണ് അവനെ പരിചയ പെട്ടത് . അന്ന് സിന്ധുവിന്റെ വീട്ടിൽ പോയി വരുംപോഴയിരു,ന്നോ അവൻ ആദ്യമായി വിളിക്കുന്നത്‌ . അല്ല അപ്പൊഴല്ല , അന്ന് പത്താം ക്ലാസ്സിലെ മോഡൽ എക്സാമിന്  പഠിക്കുമ്പോൾ ആയിരുന്നോ?. അതെ അന്നായിരുന്നു . അമ്മ ഫ്ലാസ്കിൽ കട്ടൻകാപ്പി വച്ചിരുന്നു . ഉറക്കം തൂങ്ങിയപോൾ ഫ്ലാസ്ക് തുറന്നു കാപ്പി പകർത്തുംപോൾ ആയിരുന്നു അവളുറെ മൊബൈൽ ആദ്യമായി  റിംഗ് ചെയ്തത് . ഫോണ്‍ എടുത്തപ്പോൾ സിന്ധു അല്ലെ എന്നായിരുന്നു അവൻ ആദ്യം ചോദിച്ചത് . അല്ല എന്ന് പറഞ്ഞു അവൾ ഫോണ്‍ കട്ട്‌ ചെയ്തു.പിന്നെ രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അവൻ വീണ്ടും വിളിച്ചത് . അതും രാത്ര്യിൽ പഠിക്കുമ്പോൾ തന്നെ . ഇത്തവണ അവളുടെ പേര് പറഞ്ഞു തന്നെയാണ് അവൻ വിളിച്ചത്. അപ്പുറത്ത് മുറിയിൽ അച്ഛനും ഉറങ്ങുന്നുണ്ടായിരുന്നു. ഭയത്തോടെ അവൾ വീണ്ടും ഫോണ്‍ കട്ട്‌ ചെയ്തു . പിറ്റേന്ന് അവൾ സിന്ധുവിനോടു അവന്റെ ഫോണ്‍ വന്ന കാര്യം   പറഞ്ഞിരുന്നു . അവൾ ആണ് നിർദേശിച്ചത്     ഫോണ്‍ എടുത്തു നോക്കു . അവൻ എന്താണ് പറയുന്നത് എന്നറിയാമല്ലോ എന്ന് . അന്ന് രാത്രിയും പതിവ് പോലെ അവൻ വിളിച്ചു . രണ്ടും കല്പിച്ചു അവൾ ഇത്തവണ ഫോണ്‍ എടുത്തു . അവന്റെ സംസാരം വളരെ മൃദുലമായിരുന്നു. . ഫോണ്‍ എടുത്ത പാടെ അവൾ പറഞ്ഞു എന്നെ ദയവു ചെയ്തു ഇനി ശല്യ പെടുത്തരുത് എന്ന്. പക്ഷെ അവൻ അപേക്ഷയുടെ സ്വരത്തിൽ അവളോടു അഞ്ചു മിനിറ്റ് ചോദിച്ചു. അവൾക്കു അത് നിരാകരിക്കുവനയില്ല .  അവനു അവളെ കുറിച്ച് എല്ലാം അറിയാമായിരുന്നു. അവളുടെ കൂടു കാരിയുടെ പേര് വരെ. അവൾ ഇന്നലെ ധരിച്ച മഞ്ഞ പാവാടയും ബ്ലൗസും വരെ അവൻ പറഞ്ഞു. അവന്റെ ശബ്ദത്തിൽ എന്തോ പറഞ്ഞറിയിക്കുവാൻ ആവാത്ത ഒരു വശീകരണ ശക്തി ഉണ്ടായിരുന്നോ. വല്ലാത്ത ഒരു ആകർഷണീയത .  അവൻ പറഞ്ഞു അവൾ ഇല്ലാതെ അവനു ജീവിക്കുവാൻ കഴിയില്ല എന്ന്. അവന്റെ ശ്വാസത്തിലും , നിശ്വാസത്തിലും നിറഞ്ഞു നിൽകുന്നതു അവളാണെന്നും  . അവൾ ഇല്ലെങ്കിൽ പിന്നെ മരണം ആയിരിക്കും അവന്റെ  കൂട്ടുകാരി എന്നുവരെ അവൻ പറഞ്ഞിരുന്നു . അമ്പല നടയിൽ തോഴുകുംപോഴും സ്വപ്നത്തിലും പ്രത്യക്ഷ പെടുന്ന ദേവി അവൾ തന്നെ യാണെന്നും.

പിന്നെ അവന്റെ വിളികൾ തുടര്ച്ചയായി അവളെ തേടി എത്തി . രാത്രിയിൽ ഉറക്ക ചുവടോടു അവൾ എഴുനേറ്റു വരുമ്പോൾ ഒരു ദിനം അമ്മ പറഞ്ഞു പെണ്ണ് കോലം കേട്ടു . പരീക്ഷ ഒന്ന് കഴിഞ്ഞിട്ട് വേണം  ശരീരം നന്നാക്കി എടുക്കുവാൻ .

ഒരിക്കൽ അവൻ അവളെ കാണണം എന്ന് പറഞ്ഞു. ഒരു ദിനം സ്കൂൾ വിട്ടു വരുന്ന വഴിഅവർ തമ്മിൽ കണ്ടു. പിന്നെയും ആ സമാഗമം തുടർന്നു . പിന്നെ പിന്നെ അവനോടത്തു  അവൾ എവിടെ ഒക്കെയോ യാത്ര ചെയ്തു. പല ദേശങ്ങൾ , ഹൊട്ടലുകൽ, റിസോർട്ടുകൾ , അങ്ങനെ ഒരു പാടു ഒരു പാടു  സ്ഥലങ്ങൾ , അവൾ അറിയാത്ത് ഒരു പാടു പേർ . ചിലന്തിയ പോലെ അവൻ കൊരുത്ത് വലയിൽ പെട്ട് രക്ഷ പെടാൻ ആവാതെ അവൾ ഉഴറി . പിന്നെ ഒരിക്കൽ എങ്ങനെയോ അവൾ അവന്റെ വലയിൽ നിന്നും പുറത്തു ചാടി. ഒരു കുറിപ്പും , ഒഴിഞ്ഞ വിഷ കുപ്പിയും അവശേഷിപ്പിച്ചു അവൾ എന്നെക്കുമായി യാത്ര യായി. ഒരിക്കലും തിരിച്ചു വരാത്ത  ലോകത്തിലേക്ക്‌,  പത്രങ്ങളിലും , ചാനലിലും വാർത്ത‍ ആവാതെ  , കോടതിയിലും പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങാതെ അവൾ യാത്ര യായി.

 അവനാകട്ടെ  ഒരു  പുതിയ ഇരക്കുള്ള വല  വിരിക്കുക യായിരുന്നു അപ്പോഴും  അവൻ.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ