2014, ജനുവരി 26, ഞായറാഴ്‌ച

ബ്ലാക്ക്‌ കാർ .
വൈകുനേരങ്ങളിൽ ബീച്ചിലുള്ള അയാളുടെ സായാഹ്ന സവാരി പതിവുള്ളതാണ്. നനഞ്ഞ മണ്ണിലൂടെ കാൽ പാദം മണ്ണിൽ ഊന്നി നടക്കുമ്പോൾ ചെറു തിര വന്നു കാൽ കഴുകി തിരിച്ചു പോകും. വീണ്ടും ഒരാവർത്തനം , അത് അയാള്ക്ക് ഒരു പ്രത്യേക അനുഭൂതി പകരും. എത്ര തിരക്കുണ്ടെങ്കിലും വൈകുനേരത്തെ ഈ പതിവ് നടത്തം അയാൾ മുടക്കാറില്ല. തണുത്ത കാറ്റിൽ  അയാളുടെ മുടി  അനുസരണ ഇല്ലാതെ ആടി ഉലഞ്ഞു .

നടത്തം മതിയാക്കി ബീച്ചിന്റെ ഓരത്തെ ചാരു ബെഞ്ചിൽ പോയി അയാൾ ഇരുന്നു. അപ്പോഴാണ് ആ ബെഞ്ചിന്റെ മറ്റേ അറ്റത്തിരിക്കുന്ന ഒരു കൊച്ചു കുട്ടിയെ അയാൾ ശ്രദ്ധിച്ചത്. അയാൾ നൊക്കുനതു കണ്ടു അവൾ ചോദിച്ചു . ഡാഡി , എന്താ ഇങ്ങനെ നൊക്കുനതു? അയാൾ അവൾ നൊക്കുന്ന ദിശയിലേക്കു മിഴി പായിച്ചു . അങ്ങ് ദൂരെ കുട്ടികൾ പട്ടം പറത്തി കളിക്കുനുണ്ടായിരുന്നു . ഡാഡി, ഇത്തവണ അല്പം ഉറച്ച ശബ്ദത്തിൽ അവൾ വീണ്ടും അവനെ വിളിച്ചു. അയാൾ അവളെ തുറിച്ചു നോക്കി. പിന്നെ ആങ്യം കൊണ്ട് അവൻ ആണോ എന്നർത്ഥത്തിൽ അവളെ നോക്കി. അതെ എന്ന് അവൾ തല കുലുക്കി.

അവൾ ഫ്രൊകിന്റെ പോക്ക്റ്റിൽ നിന്ന് കാട്ബറി ചൊക്ലട് എടുത്തു അവനു നേരെ നീട്ടി . വേണ്ട എന്നാ അർഥത്തിൽ   അവൻ തല യാട്ടി . പിന്നെ അവൻ അവളോടു ചോദിച്ചു ആരുടെ കൂടെയാണ് മോൾ ഈ ബീച്ചിൽ വന്നത്. വിത്ത്‌ യു ഡാഡി . അവൾ നിഷ്കളങ്കമായി പറഞ്ഞു. അവൻ വല്ലാതായി . പിന്നെ പറഞ്ഞു . ഐ അം നോട് യുവർ ഡാഡി. അവൾ അവനെ വിഷമ ഭാവത്തിൽ നോക്കി.

ഓക്കേ , അവൻ വിഷയം മാറ്റി ചോദിച്ചു ഈ ചൊക്ലറ്റെസ് ആരാ തന്നത് . യു ഡാഡി.  അവൾ പറഞ്ഞു.  അവൻ അല്പ ദീർഖ ശ്വാസം എടുത്തു പിന്നെ പതിയെ മനസ്സിൽ പറഞ്ഞു ഓക്കേ, ഓക്കേ . അവൾ വീണ്ടും പറഞ്ഞു കാറിൽ വച്ച് ഡാഡി അല്ലെ ചൊക്ലറ്റെസ് തന്നത് . അധികം കഴിക്കരതു എന്ന് പറഞ്ഞില്ലേ. അധികം ചൊക്ലറ്റെസ് കഴിച്ചാൽ പല്ല് മീരയുടെ പോലെ പുഴു പല്ലവും എന്ന് ഡാഡി അല്ലെ പറഞ്ഞത്. അവൾ കുഞ്ഞിനെ പോലെ തന്നെ സംസാരിച്ചു .  അവനു അല്പം ദേഷ്യം വന്നു. പൊട്ടി തെറിച്ചു കൊണ്ട് അയാൾ ചോദിച്ചു എപ്പോൾ പറഞ്ഞു ഞാൻ ?  അവന്റെ ഭാവ മാറ്റം കണ്ടിട്ട് പേടിയോടെ അവൾ പറഞ്ഞു . ഇന്ന് ബീച്ചിൽ,  കാറിൽ വരുമ്പോൾ . ആരുടെ കാറിൽ അവൻ വീണ്ടും അവളോടായി ചോദിച്ചു ? ഡാഡി യുടെ ബ്ലാക്ക്‌ കാറിൽ . അവൾ പതിയെ പറഞ്ഞു.

കുറച്ചു നേരം കണ്ണുകൾ അടച്ചു അയാൾ ഇരുന്നു.  പിന്നെ അവളോടായി   പറഞ്ഞു , അതിനു എനിക്ക് ബ്ലാക്ക്‌ കാർ ഇല്ലല്ലോ കുട്ടി . ഡാഡി യു ആർ ലയിംഗ് . യു ഗോട്ട് ദിസ്‌ കാർ ആസ് എ ഗിഫ്റ്റ്  ഫ്രം ഗ്രാന്റ് പാ  .ദേഷ്യവും അമർഷവും അയാളെ  മൂടി.മനസിനെ മയ പെടുത്തി കൊണ്ട് അയാൾ വീണ്ടും അവനോടു ചോദിച്ചു . എന്റെ  പേര് എന്താണ് . അവൾ ഒരു നിമിഷം പോലും വൈകാതെ  അയാളുടെ പേര്  കൃത്യമായി പറഞ്ഞു. അയാൾ  വല്ലാതായി .  വീണ്ടും അവളോടായി പറഞ്ഞു നോക്കു കുട്ടി ഞാൻ നിന്റെ ഡാഡി അല്ല. എവിടെയാ  നിന്റെ വീട് ഞാൻ അവിടെ കൊണ്ട് പോയി വിടാം. അയാൾ താമസിക്കുന്ന അപ്പർറ്റ്സ്മെന്റിന്റെ പേര് അവൾ പറഞ്ഞു. അയാളുടെ രോമ കൂപങ്ങൽ വിടർന്നു  ഭയം അയാളെ കാർന്നു  തുടങ്ങി. അവളുടെ പല്ലുകളിൽ നിന്ന് രണ്ടു ദംഷ്ട്രകൾ താഴേക്ക് ഇറങ്ങി വരുന്ന പോലെ . അവൾ തന്നെ കൊല്ലുമോ എന്ന് അയാൾ ഭയന്നു . അയാൾ അലറി കൊണ്ട് അവിടെ നിന്ന് ഓടി .  പിറകിൽ ഡാഡി എന്ന് വിളിച്ചു കൊണ്ട് അവളുടെ ശബ്ദം കേട്ടു .  എത്ര നേരം ഓടി എന്നയാൾക്ക് അറിയില്ല. പിന്നെ തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ ആരും ഇല്ല. അവൾ ആ മഞ്ഞിൽ അലിഞ്ഞു പോയ പോലെ. അണപ്പ്‌ തീരും വരെയും അയാളുടെ കണ്ണുകൾ അവളെ പരതി കൊണ്ടേയിരുന്നു. അയാൾ വേഗം വീടിലേക്ക്‌ നടന്നു. പതിയെ അയാൾ സ്തലകാല  ബോധം വീണ്ടെടുത്തു .


ഒരു പക്ഷെ തന്റെ തോന്നലാകാം. മനസ് ചിലപ്പോൾ അങ്ങനെ യാണ്. കാണാത്തത് കണ്ടു എന്ന് തൊന്നീപ്പിക്കും. ഭൂത പ്രേത പിശാചുകളെ കണ്ടു എന്നൊക്കെ ആളുകൾ പറയുന്നത് ഈ തൊന്നലിന്റെ അനുഭവത്തിൽ ആണ്. മാജിക് കാരന്റെ കൈ അടക്കതേക്കാൾ മനസ് വിഭ്രാന്തി   സൃഷ്ടിക്കും. അയാൾ വെറുതെ ചിരിച്ചു.


ചാരിയ വാതിൽ തുറന്നു അയാൾ അകത്തേക്ക് കയറി. അകത്തു അച്ഛനും അമ്മയും സംസാരിക്കുന്ന ശബ്ദം കേട്ടു . അയാളുടെ ശബ്ദം കേട്ടിട്ട് അവർ അയാളുടെ മുറിയിലേക്ക് വന്നു. പിന്നെ  ശബ്ദം ഉയർത്തി രണ്ടു പേരും കൂടി പറഞ്ഞു . "ഹാപ്പി ബർത്ത് ഡേ  മൈ സണ്‍ ". ഡാഡ്‌  , അയാളെ ചേർത്ത് പിടിച്ചു കൊണ്ട് കോട്ടിന്റെ പോകറ്റിൽ നിന്നും  ഒരു കാർ കീ എടുത്തു അയാളുടെ കൈയിൽ വച്ചു കൊടുത്തു.  പിന്നെ താഴാതെക്ക്‌  കൈ ചൂണ്ടി . ഇരുണ്ട വെളിച്ചതിൽ താഴെ കിടക്കുന്ന കാർ അയാൾ കണ്ടു.  ഒരു ബ്ലാക്ക്‌ കാർ .