2016, ഒക്‌ടോബർ 29, ശനിയാഴ്‌ച

കണ്ണീർ മഴയത്ത് (കഥ)




ഇന്ന് മ്രിദുലയുടെ പിറന്നാൾ ആണ്. ഏവർക്കും പ്രിയങ്കരം ആണല്ലോ ജന്മദിനം . അവൾ കണ്ണാടിയിൽ നോക്കി മുടി കോതി  ഒതുക്കി . അമ്മ അവൾക്ക് നല്കിയ ചുവന്ന പ്രിന്ടിൽ  പനി നീർ പുക്കൾ  ചാർത്തിയ മനോഹരമായ് ഫ്രോക്ക് ആണ് അവൾ ധരിക്കുവാൻ ഉദേശിക്കുന്നത് .

സുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ " ,   പിറകിൽ അമ്മ .

" ഇത്ര  ആയിട്ടും  പൊട്ട് മര്യാദക്ക് തൊടുവാൻ അറിയില്ല എന്ന് വച്ചാൽ കഷ്ടമാണ് കുട്ടി"

ഗീത അവളെ  ചേർത്തു പിടിച്ചു, നെറ്റിയിൽ പോട്ട് തൊടുവിച്ചു ..    "എന്താണ്   ഇന്ന്  അമ്മാളുവിനു വേണ്ടത് " ,   ഗീത അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു .

"ഒന്നും വേണ്ടാ അമ്മാ" ,  

അമ്മയുടെയും , മകളുടെയും കൊഞ്ചൽ  കേട്ട് കൊണ്ടാണ് അനുപ് അത് വഴി വന്നത് .

മ്രിദുലയെ നോക്കി അനുപ് പറഞ്ഞു

"ഹാപ്പി   ബർത്ത് ഡേ ,   മ്രിദുല "

അനുപ് പറഞ്ഞത് അവൾ ശ്രദ്ധിച്ചില്ല.

ഗീത പറഞ്ഞു, "അച്ചൻ  വിഷ്  ചെയ്തത് കേട്ടില്ലേ , say  thank you to him "

അവൾ ഒന്നും മിണ്ടിയില്ല. , ഗീത വീണ്ടും പറഞ്ഞു

"dont be rude , he is your father "

അനുപ്  ജോലിക്കുപോകുവാൻ ഒരുങ്ങുകയായിരുന്നു .ടൈ  കെട്ടുന്നതിടയിൽ  പറഞ്ഞു    “Don’t shout at her its her day"

അനൂപിന്റെ വാക്കുകൾ  കേട്ടപ്പോൾ മൃദുലയിൽ  ദേഷ്യം ഇരച്ചു കയറി . 

" shutup dad .i  dont need your wishes,  i  dont need your sympathy"   അവൾക്ക്‌ മുഴുമിപ്പികുവാൻ കഴിയും മുമ്പേ അവളുടെ  മുഖത്ത് ഗീത ശക്തിയായി അടിച്ചു .  

മൃദുല , ഗീതയെ വെറുപ്പോടെ നോക്കി. പിന്നെ അകത്തേക്ക് പോയി. അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു .

അനുപ് , ഗീതയുടെ തോളിൽ തൊട്ടു കൊണ്ട് പറഞ്ഞു .

"ഇത്രയ്ക്കു ദേഷ്യം എന്തിനാ ഗീത ,  അവൾ കുട്ടിയല്ലേ , എന്താ അത്  നീ ഓർക്കാത്തത് "
  
ഗീത  ദേഷ്യതൊടെയും , അതിൽ ഏറെ വിഷമത്തോടെയും   പറഞ്ഞു . " കുട്ടിയാണത്രെ, ലാളന കുടി പോയത് കൊണ്ടുള്ള കുഴപ്പമാ   അവൾക്ക്‌  പന്ത്രണ്ട്  വയസ്സായി .. , ശരിയും തെറ്റും , തിരിച്ചു അറിയുവാൻ ഉള്ള പ്രായം ആയി.  ഇനിയും ഇങ്ങനെ തുടർന്നാൽ "   ബാക്കി  ഗീത മുഴുമിപ്പിച്ചില്ല .

അവളുടെ മുഖം വിളറിയിരുന്നു . അനുപിനോടുള്ള മ്രിദുലയുടെ പെരുമാറ്റം അവളെ ശരിക്കും വേദനിപ്പിച്ചു .

"സാരമില്ലടോ , അനുപ് അവളെ സമാധാനിപ്പികുവാൻ ആയി പറഞ്ഞു . എല്ലാം ശരി ആകും" . അവളെ  സമാധാനിപ്പികുവാനായി അനുപ് അങ്ങനെ പറഞ്ഞു എങ്കിലും അവന്റെ വിഷമം അവൾക്കു മനസിലാകുമായിരുന്നു .

അനുപ് ജോലിക്ക് പോയ ശേഷവും മ്രിദുലയുടെ കോപം മാറിയില്ല. .  അവൾക്ക് ഒരിക്കലും  അനുപിനെ അച്ഛൻ  ആയി കാണുവാൻ കഴിഞ്ഞില്ല. . അവന്റെ സ്നേഹം ഉൾക്കൊള്ളുവാനും ....   

അവളുടെ അച്ഛന്റെ മരണത്തിനു കാരണക്കാരൻ അനുപ് ആണെന്ന്  അവൾ വിശ്വസിക്കുന്നു. ആ വിശ്വാസം അവളിലേക്ക്‌ പകർത്തിയതിൽ ശ്രീജയക്ക്‌ നല്ല പങ്കുണ്ട് . 

ഉച്ചക്കുള്ള  വിഭവങ്ങൾ ഒരുക്കുന്ന  തിരക്കിൽ ആയിരുന്നു ഗീത. അപ്പോഴാണ്  ഫോൺ ശബ്ദിച്ചത് . ആർച്ച്‌  ബിഷപ്‌  ആശുപത്രിയിൽ നിന്നും അനുപ് ഓടിച്ച വാഹനം അപകടത്തിൽ പെട്ടിരിക്കുന്നു എന്നും . ആശുപത്രിയിൽ അനുപിനെ അഡ്മിറ്റ്‌  ചെയ്തു എന്നുള്ള വിവരം അറിയിക്കുകയാണ് അവർ  ചെയ്തത്. അപകടനില തരണം ചെയ്തു എന്നറിയിച്ചു  എങ്കിലും    ഗീതയ്ക്കു ആധി  കയറി. 

മനസില്ല മനസോടെ യാണ് മൃദുല , ഗീത യോടൊപ്പം ആശുപത്രിയിലേക്ക് പോയത്.  .ആശു പത്രിയിൽ എത്തിയപ്പോൾ അനൂപിന് ബോധം വന്നിരിന്നു,  അപകടനില തരണം ചെയ്തു എന്നറിഞ്ഞപ്പോൾ  ഗീതയ്ക്കു  കുറച്ചു സമാധാനം ആയി.  പേടിക്കുവാൻ ഇല്ല എന്നും ചെറിയ ഒരു അപകടം ആയിരുന്നു എന്നും ഡോക്ടർ പറഞ്ഞ് അറിഞ്ഞു.  

ഗീത തിരുമാനിച്ചു , ഇനി അവൾ എല്ലാം അറിയുവാനുള്ള പ്രായം ആയി. അവളിൽ വിഷത്തിന്റെ വിത്തുകൾ പാകിയത്‌   പറിച്ചു കളയണം . ഇനിയും ഇങ്ങനെ തുടർന്നു പോയാൽ .  അനുപിനു നല്ല വിഷമം ഉണ്ട് .അത് താൻ അറിയതിരിക്കുവാൻ അനുപ് ശ്രദ്ധിക്കുന്നു എന്ന് മാത്രം. വണ്ടി ഓടിക്കുമ്പോൾ  ഒരിക്കലും അനൂപിന് അശ്രദ്ധ ബാധിച്ചു കണ്ടിട്ടില്ല. 
ഒരു പക്ഷെ രാവിലെ ഉണ്ടായ സംഭവം ആയിരിക്കാം അനുപിന്റെ ശ്രദ്ധ തെറ്റിച്ചത് . 

ഒന്നും സംഭാവിക്കാത്ത  മട്ടിൽ  കോറി ഡോറിലെ ഒഴിഞ്ഞ ഒരു കസേരയിൽ ഇരിക്കുക യായിരുന്നു മൃദുല.  ഗീത , അവളുടെ അടുത്ത്  ചെന്നിരുന്നു. 

പിന്നെ  അവളോടായി ചോദിച്ചു , "നിനക്ക് അച്ഛനെ കാണേണ്ടേ കുട്ടി? "   അവൾ ഒന്നും മിണ്ടാത്തത്‌ കൊണ്ടാകാം ഗീത തുടർന്നു .  

"നിനക്ക് അച്ഛനെ കുറിച്ച് എന്തറിയാം , ശ്രീജയ  പറഞ്ഞത് അല്ലാതെ ? "

"ഐ  ഡോണ്ട് വാണ്ട്‌ റ്റു കാൾ ഹിം ഡാഡ്‌ , ഐ ഹേറ്റ് ഹിം "  മൃദുല  അവജ്ഞയോടെ പറഞ്ഞു .

" എന്ത് തെറ്റാണു അനുപ്പ്  നിന്നോടു ചെയ്തത് ,   മകളെ പോലെ നിന്നെ സ്നേഹിക്കുന്നതോ?  നിനക്ക് ഒന്നും അറിയില്ല മോളെ , ഒന്നും അറിയില്ല. പക്ഷെ  ഇനി നീ  എല്ലാം അറിയണം .  ഇനി ഇതെല്ലം നീ അറിയേണ്ട പ്രായം ആയിരിക്കുന്നു. . ഞാൻ പറയുന്ന ക്ഷമയോടെ നീ കേൾ ക്കണം. മുഴുവനും കേട്ട് കഴിഞ്ഞു നിനക്ക് സ്വന്തമായ ഒരു തിരുമാനം എടുക്കാം".

ഗീത പറഞ്ഞു തുടങ്ങി.

"ജയദേവനും  , അനുപും ഒരുമിച്ചു പഠിച്ചു വളർന്നവർ ആയിരുന്നു. ഒരേ സ്കുളിലും കൊളെജിലുമായി. അടുത്തു അറിയാവുന്ന വീട്ടുകാർ . അതെ കോളേജിൽ തന്നെയാണ് ഞാനും പഠിച്ചിരുന്നത് . ഞാൻ അവരുടെ ജൂനിയർ ആയിരുന്നു . ഒരു ദിവസം   ജയേട്ടൻ എന്നോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു. എനിക്കും ജയെട്ടനെ  ഇഷ്ടമായിരുന്നു. അനുപിനും  ഞങ്ങളുടെ ബന്ധം അറിയാമായിരുന്നു .  ജയേട്ടന്റെ അച്ഛന് അനുപിനെ വലിയ വിശ്വാസം ആയിരുന്നു. അദ്ദേഹത്തിന്  ശ്രീജയയെ  അനുപിനെ കൊണ്ട് വിവാഹം കഴിപ്പികണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.  ശ്രീജയക്കും അനുപിനെ വലിയ ഇഷ്ടം ആയിരുന്നു.   അനുപിനെ സ്വന്തം ആകണം  എന്ന്  അവൾ അതിയായി ആഗ്രഹിച്ചിരുന്നു .  അനുപിനും അവളെ ഇഷ്ടമായിരുന്നു .

ആർഭാടമായി  ഞങ്ങളുടെ വിവാഹം നടന്നു.  അതിനു ശേഷം ശ്രീ ജയയുമായി അനുപിന്റെ വിവാഹ നിശ്ചയവും നടന്നു.   വിവാഹം കഴിഞ്ഞു ആറു മാസത്തിനുള്ളിൽ ഞാൻ നിന്നെ ഗർഭം ധരിച്ചു.  ജയേട്ടൻ അച്ഛൻ ആകുവാൻ പോകുന്ന ത്രില്ലിൽ ആയിരുന്നു.  യാത്രകൾ ഏറെ ഇഷ്ടപെട്ട ജയേട്ടൻ തന്നെയാണ് കുർഗിലെക്കു ഒരു യാത്ര തിരഞ്ഞെടുത്തത് .   എല്ലാവരും എതിർത്ത് പറഞിട്ടൂം , ഇപ്പോൾ യാത്രക്ക് സമയം അല്ല എന്ന്  അറിഞ്ഞിട്ടും . അതും ഗർഭിണിയായി ഇരിക്കുന്ന അവസരത്തിൽ ആയിട്ട് കുടി ജയേട്ടൻ ആ തിരുമാനം മാറ്റിയില്ല.  . ഒരു തിരുമാനം എടുത്താൽ പിൻ തിരിയുന്ന  സ്വഭാവം  നിന്ടെ  അച്ഛന് ഉണ്ടായിരുന്നില്ല.  അല്ലെങ്കിലും ജീവിതം തന്നെ ഒരു  വെല്ലു വിളി ആയിരുന്നു ജയേട്ടന് . ഒരു തിരുമാനം എടുത്താൽ  ആ തിരുമാനം പിന്നെ  പാറ പോലെ ഉറച്ചതായിരുന്നു.  ഇങ്ങനെ ഒരു യാത്ര വേണ്ട എന്ന്  ഏവരും   പറഞ്ഞിട്ടും . ജയേട്ടന്റെ പിൻ വാങ്ങിയില്ല.  അല്ലെങ്കിലും ആ പിടി  വാശി മാറ്റുക എളുപ്പമല്ല എന്നുള്ളത് കൊണ്ട് അച്ഛൻ ആണ് പറഞ്ഞത് അനുപിനോടും കുടി  കുടെ പോകുവാനായി.  അച്ചൻ പറഞ്ഞു , വണ്ടി അനുപ് ഓടിക്കണം . അത് അനുപ് സമ്മതിച്ചു . ആ ഉറപ്പിൻമേൽ ഞങ്ങൾ യാത്ര പുറപെട്ടു.

ജയെട്ടനും , അനുപും മുമ്പിലും , ഞാൻ പിറകിലുമായി യാത്ര തുടർന്നു . വളവും , തിരിവും ഉള്ള വഴികൾ. അനുപ് വളരെ സുക്ഷിച്ചാണ് വണ്ടി ഓടിച്ചിരുന്നത് .   പക്ഷെ ഒരു നിമിഷത്തെ അനുപിന്റെ ശ്രദ്ധ കുറവ് , വഴി അരികിൽ  മരത്തിൽ നിൽക്കുന്ന ഒരു കുരങ്ങനെ കാണിക്കുവാനായി അനുപ് എന്റെ നേർക്ക്‌ തിരിഞ്ഞു.  അങ്ങ് ദുരെയുള്ള മരത്തിലേക്ക് ചുണ്ടി കാണിച്ചത്‌ മാത്രം ഓർമയുണ്ട്. അപ്രതീക്ഷിതമായി വളവു തിരിഞ്ഞു വന്ന ഒരു ടെമ്പോ നിയന്ത്രണം വിട്ടു ഞങ്ങളുടെ കാറിൽ  വന്നിടിച്ചു . 
   
ബോധം വന്നപ്പോൾ ഞങ്ങൾ മുന്ന് പേരും  ആശുപത്രിയിൽ  ആയിരുന്നു. വാഹനം ഓടിച്ചത് അനുപ് ആയിരുന്നു എങ്കിലും അനുപിനു നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു . അഞ്ചു ദിവസത്തോളം ആശുപത്രിയിലെ തീവ്ര പരിചരണ  മുറിയിൽ  ബോധം മറഞ്ഞു ജയേട്ടൻ കിടന്നു.  ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഭലിക്കും  എന്ന്  തന്നെ എല്ലാവരും  കരുതി . പക്ഷെ  അന്ന്  രാത്രി തന്നെ നിന്റെ അച്ചൻ നമ്മളെ വിട്ടു പോയി.

എനിക്കത് വല്ലാത്ത ഷോക്ക് ആയി. അങ്ങനെ കുറെ നാളുകൾ .   ഇതെല്ലാം സംഭവിച്ചത് അനുപ് കാരണം ആണെന്നുള്ള കുറ്റബോധം അനുപിൽ ഉടലെടുത്തു .  ഒരു വിവാഹം കഴിക്കുവാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല അനുപ്. ശ്രീജയയുമായി നടക്കുവാൻ ഇരുന്ന വിവാഹം നടന്നില്ല.  അത്  മുടങ്ങി.അതിനിടയിൽ പല അപവാദങ്ങൾ . അനുപിനു എന്നെ ഇഷ്ടമായിരുന്നു എന്നും , എന്നെ വിവാഹം കഴിക്കുവാൻ വേണ്ടി കരുതികുട്ടി നടത്തിയ പദ്ധതി ആയിരുന്നു ആ അപകടം എന്നൊക്കെ പലരും പറഞ്ഞു . വിവാഹം നടക്കതിരുന്നതിനാൽ ശ്രീ ജയ അത് മുഴുവനും വിശ്വസിച്ചു. 

നാട്ടിൽ നിൽക്കുവാൻ വയ്യാത്ത അവസ്ഥയിൽ അനുപ് ഇവിടം വിട്ടു വിദേശത്ത് ജോലി തേടി  പോയി. അങ്ങനെ കുറച്ചു വർഷങ്ങൾ . ഒടുവിൽ വർഷങ്ങൾക്കു ശേഷം നിനക്ക് ആറു   വയസ്സുള്ളപ്പോൾ അനുപ് നാട്ടിൽ വന്നു. എന്നെ  കണ്ടപ്പോൾ     എല്ലാത്തിനും ഉത്തരവാദി അനുപ് ആണെന്നുള്ള ആ  ചിന്ത അനുപിനെ ഒരു  ഭ്രാന്തനെ  പോലെ യാക്കി . ആ കുറ്റബോധം കൊണ്ടായിരിക്കാം   എന്നെ വിവാഹം കഴിക്കുവാൻ  അനുപ് ആഗ്രഹം പ്രകടിപ്പിച്ചു. ആരും തുണയില്ലാതെ എത്ര നാൾ  ഇങ്ങനെ കഴിയും . പലരും എന്നെ ഉപദെശി ച്ചു .ജയേട്ടന്റെ അച്ഛനും അത് തന്നെ നിർദേശിച്ചു .   ഒടുവിൽ വീട്ടുകാരുടെ സമ്മതപ്രകാരം  ഞങ്ങളുടെ വിവാഹം നടന്നു.   

ഇക്കാലമത്രയും നിന്റെ മനസിൽ വിഷം നിറയ്ക്കുവാൻ ശ്രീജയക്ക്‌ കഴിഞ്ഞു.  അച്ഛന്റെ മരണത്തിനു  ഉത്തരവാദിയായ അനുപിനെ നീ വെറുത്തു . അതിനെ കൂട്ടത്തിൽ നീ എന്നെയും. പക്ഷെ കാലം എന്നോടുള്ള വെറുപ്പിൻ അകലം കുറപ്പിച്ചു.    

ഇത്രയും കാലവും അനുപ് നിന്നെ ഒരു മകളെ പോലെ അല്ലെ സ്നേഹിച്ചത് ?  ഇനി   ഞങ്ങൾക്ക് വേറെ ഒരു കുട്ടി കുടി വേണ്ടാ എന്ന് നിർദേശിച്ചത് അനുപ് തന്നെയാണ് .   നിന്നോടുള്ള സ്നേഹം കുറഞ്ഞാലോ എന്നുള്ള ചിന്തയിൽ. നിനക്ക് ഒരു വല്ലായ്മ വന്നാൽ ആ ഹൃദയം പിടയ്ക്കുന്ന്തു ഞാൻ അറിയാറുണ്ട് . നിന്റെ ഓരോ ജയതിലും എന്നേക്കാൾ ഏറെ ആ മനസ്  സന്തോഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നീ അകലം  പാലിക്കുംപോഴും ഒരു  നിഴൽ  പോലെ  അനുപ് നിന്നെ പിൻ തുടർന്നില്ലേ . അപ്പോഴെല്ലാം ഞാൻ സമാധാനിപ്പികുമായിരുന്നു ഒരു നാൾ എല്ലാം ശരിയാകും . അനുപും അങ്ങെനെ തന്നെ വിശ്വസിച്ചു . അല്ലെങ്കിൽ മനസിനെ വിസ്വസിപ്പികുവാൻ ശ്രമിച്ചു.

 ജയെട്ടനും , അനുപും ഒരേ പോലെ കഴിഞ്ഞവർ ആണ് .  ആര്  എന്തൊക്കെ പറഞ്ഞാലും എനിക്കറിയാം ആ മനസ് . അനൂപിന് ഒരിക്കലും ജയേട്ടനെ കൊല്ലുവാൻ കഴിയില്ല. ആ മനസ് കൊണ്ട് ഒരു ഉറുംബിനെ പോലും നോവിക്കുവാൻ ഉള്ള ശക്തി ഇല്ല. 

നിനക്ക് അറിയാമോ , ഇന്ന് തന്നെ യാണ് അനുപിനെ ജന്മദിനവും . അനുപ് ഒരിക്കലും അത് ആഘോഷിചിട്ടില്ല .നിന്റെ സന്തോഷതിൽ പങ്കു ചേരുക അതായിരുന്നു  അനുപിന്ടെ സന്തോഷം . 

ഇനി എങ്കിലും നീ അനുപിനെ മനസിലാക്കിഇല്ല എങ്കിൽ  നീ ചെയുന്ന ഏറ്റവും വലിയ ക്രുരത ആയിരിക്കും അത്.  

ഗീത പറഞ്ഞു നിറുത്തി. "

കുറച്ചു കഴിഞ്ഞു ഡോക്ടർ  പുറത്തേക്ക് വന്നു.  പെട്ടെന്ന് മൃദുല ചോദിച്ചു .
  
“How is  my father . Is he fine”

ഡോക്ടർ പറഞ്ഞു , 

"he is fine , you can meet him "

മൃദുല വാതിൽ തുറന്ന് അകത്തേക്ക്  കയറി.  അവൾ അനുപിനെ കൈയിൽ പിടിച്ചു .

അനുപ് , പതിയെ കണ്ണുകൾ തുറന്നു മ്രിദുലയെ നോക്കി പുഞ്ചിരിച്ചു .  പിന്നെ പറഞ്ഞു 

"ഹാപ്പി ബർത്ത് ഡേയ് മോളു "

മ്രിദുലയുടെ കണ്ണുകൾ നിറഞ്ഞു . 

"അവൾ പറഞ്ഞു .    "ഹാപ്പി ബർത്ത് ഡേയ്  അച്ഛാ അവൾ വിങ്ങി പൊട്ടി . ഇനി മുതൽ  നമ്മുടെ ബർത്ത് ഡേയ്  നമുക്ക് ഒരുമിച്ചു ആഘോഷിക്കണം ". 

കരച്ചിലിനിടയിലും  മൃദുല  അവന്റെ കൈ വിരലുകൾ  ചേർത്ത് പിടിച്ചു . 
   
വാതിലിൻ വിടവിലുടെ അച്ഛന്റെയും , മകളുടെയും കരച്ചിൽ , അന്യോന്യം  ആശ്വസിപ്പിക്കുന്ന  രംഗം   ഗീത കണ്ടു .  വർഷങ്ങൾക്കു ശേഷം അച്ഛന്റെയും , മകളുടെയും സ്നേഹ സംഗമം . 

അവൾ അകത്തേക്ക് പോയില്ല.  മൃദുല അപ്പോഴും കരയുന്നുണ്ടായിരുന്നു. 
ഇത്രയും നാൾ മനസ്സിൽ ഉറിഞ്ഞ ദേഷ്യം കണ്ണീർ മഴയായി പെയ്തു ഒഴിയട്ടെ .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ