2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

പ്രകാശം പരത്തുന്ന പെൺകുട്ടി . (കഥ)


കഴിഞ്ഞ തവണ ഞാൻ നാട്ടിൽ പോയപ്പോൾ ചെങ്ങാതി  മനോഹരൻ ആണ് പറഞ്ഞതു നമ്മുടെ സ്കുളിൻ ഓഡിറ്റോറിയം   ഉത്ഘാടനം ഇന്നാണ് . നീ വരുന്നോ എന്ന് ചോദിച്ചപ്പോൾ പോയി കളയാം എന്ന് കരുതി.   എഴാം ക്ലാസ്സ്‌ തൊട്ടു , പത്തു വരെ പഠിച്ച വിദ്യാലയം . പഴയ ആദ്ധ്യാപകരെ  നേരിൽ കാണുവാൻ കഴിയുകയാണെങ്കിൽ അത് സന്തോഷം തന്നെ . 

സ്കുളിനു ഒരു പാട് മാറ്റം വന്നിരിക്കുന്നു .  വാസുവേട്ടന്റെ പെട്ടികട ഇരുന്നിടത് ഇന്ന് വലിയ വാർക്ക കെട്ടിടം. അതിനുള്ളിലായി ബേക്കറിയും  , ഫോൺ ബൂത്തും ഫോട്ടോസ്റ്റാറ്റ്   കടയും , സ്റ്റെഷനറി കടയും ആയി ഒരു പാടു കടകൾ .  എത്ര പെട്ടെന്നാണ് ഗ്രാമം നഗരത്തിന്റെ  പെരുമയിലേക്കു  നടന്നു അടുക്കുന്നത്.

സ്കുളിൽ ചെന്നപ്പോൾ  അടുത്ത് അറിയാവുന്ന പല അധ്യാപകരും മാറി കഴിഞ്ഞിരിക്കുന്നു.  കണക്ക് പഠിപ്പിക്കുന്ന  മാരാർ സാറിന്റെ ചുരൽ കഷായം ഏൽക്കാത്ത ഒരു വിദ്യാർഥി പോലും ഞങ്ങളുടെ  ക്ലാസിൽ ഉണ്ടായിരുന്നില്ല. നീട്ടി പിടിച്ച ചുർലുമായി സാർ നടന്നു വരുമ്പോൾ എത്ര വമ്പൻമാരായ കുട്ടികൾ പോലും ഒന്ന് വിറക്കും . ഇംഗ്ലീഷ് പഠിപ്പിച്ച പ്രസാദ് സാർ ,  ചരിത്രം പഠിപ്പിച്ച തോമസ് സാർ ,  അങ്ങനെ ഞാൻ അറിയുന്ന അധ്യാപകർ എല്ലാവരും പെൻഷൻ പറ്റി കഴിഞ്ഞിരിക്കുന്നു .

പുർവ വിദ്യാർഥി എന്നാ നിലയ്ക്ക് ഞങ്ങൾക്ക് ചില പരിഗണനകൾ കിട്ടി. ഒരധ്യാപകൻ ഞങ്ങളെ വേദിക്ക് അരികിലായി നിരത്തിയിട്ട കസേരകളിലേക്ക് ആനയിച്ചു.  ഞങ്ങൾ അവിടെ  ഉപവിഷ്ടരായി.  ഉത്ഘടക  പ്രസംഗം ആയിരുന്നു അപ്പോൾ അവിടെ നടന്നു കൊണ്ടിരൂന്നതു. . അധികം ഉയരം ഒന്നും ഇല്ലാത്ത ഒരു  സ്ത്രീ , അവരേ  പത്രങ്ങളിൽ പോലും കണ്ടതായി എനിക്കൊർമയില്ല. ആരാണ് അവർ . അടുത്തിരുന്ന മനോഹരനും ഒരു പിടിയും ഇല്ല. സിനിമ താരങ്ങളെയോ , രാഷ്ട്രീയ നേതാക്കളെ ഒക്കെ അല്ലെ നാം ഉത്ഘാടനത്തിനു പ്രതീക്ഷിക്കുക .  അവരുടെ മലയാളവും അത്ര നല്ലതായിരുന്നില്ല. . പെറുക്കി പെറുക്കി പറയുന്ന പോലെ. പക്ഷെ പറയുന്ന കാര്യങ്ങൾ കുട്ടികൾക്ക് ഉണർവ് ഏകുന്നവ  തന്നെ ആയിരുന്നു.

എനിക്ക്  അവർ  ആരെന്നു എത്ര ആലോചിച്ചിട്ടും മനസ്സിൽ അങ്ങനെ ഒരു  മുഖം തെളിഞ്ഞില്ല.   അവരുടെ പ്രസംഗം കഴിഞ്ഞപ്പോൾ ഞാൻ പുറത്തേക്കു ഇറങ്ങി.  അപ്പോൾ ആണ് ദുരെ  മാറി ഫോണിൽ സംസാരിക്കുന്ന  ബാലൻ  സാറിനെ കണ്ടത് . എട്ടിലും , ഒൻപതിലും  മലയാളം പഠിപ്പിച്ചത് സാർ ആയിരുന്നു. സൌമ്യൻ ആയ കവിതകൾ ഉറക്കെ ചൊല്ലുന്ന ബാലൻ സാർ .  എന്നെ സാറിന് മനസിലായില്ല. ഞാൻ ചെന്ന് സ്വയം പരിചയപെടുത്തി .   സാർ  എന്നെ സ്റ്റാഫ്‌ റൂമിലേക്ക്  കുട്ടി കൊണ്ട് പോയി. പഴയ വിദ്യാർഥി എന്ന നിലയിൽ  അവിടെ ഉണ്ടായിരുന്ന അധ്യാപകരെ പരിചയപെടുത്തി .

എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു . "സാർ ഇപ്പോൾ  പ്രസംഗിച്ചത് ആരാണ്"

 "അവർ ഇവിടുത്തെ പുർവ വിദ്യാർത്ഥി ആണ് . 'നിരഞ്ജന റെഡ്ഡി '     സാർ പറഞ്ഞു

"ഓ അപ്പോൾ മലയാളി അല്ല അല്ലെ, അതാണ് പ്രസംഗത്തിന് ഒരു ഒഴുക്ക് ഉണ്ടായിരുന്നില്ല. "  ഞാൻ പറഞ്ഞു

"അവർ  ശരിക്കും കർണാടകക്കാരിയാണ് .  അച്ഛൻ    ട്രാൻസ്ഫർ ആയി ഇവിടെ ഉണ്ടായിരുന്നപ്പോൾ മുന്ന് വര്ഷം ഈ സ്കുളിൽ ആണ് പഠിച്ചത് .  അങ്ങെനെ ഒരു ബന്ധം കുടി നിരഞ്ജനക്ക് ഈ സ്കൂളുമായി ഉണ്ട്.."  മാഷ് തുടർന്നു

"അവർ ഇപ്പോൾ കളക്ടർ ആണ് , ഗുജറാത്തിൽ .   അവരെ ഉത്ഘാടനത്തിന് വിളിക്കണം എന്ന് തിരുമാനിച്ചത് ഞാൻ ഉൾപടെയുള്ള കമ്മിറ്റീ ആണ് "

"അവരുടെ പ്രസംഗം മുഴുവനും കേട്ടിരുന്നോ ?"  എന്നോടായി സാർ വീണ്ടും ചോദിച്ചു .

"ഇല്ല , ഞങൾ വന്നപോഴേക്കും പ്രസംഗം തുടങ്ങിയിരുന്നു" .  ഞാൻ പറഞ്ഞു

".ഇന്ന് അവർ കുട്ടികളുമായി സംവാദിച്ചത് എന്താണ് എന്നറിയാമോ ?    സാർ പറഞ്ഞു തുടങ്ങി .

"നമ്മുടെ രോഗാവസ്ഥ നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രതിഭലിക്കുന്നു  ?  രോഗങ്ങളും , ദുരിതങ്ങളും നമ്മുടെ ജീവിതത്തെ വേട്ടയാടുമ്പോൾ അവയെ എങ്ങനെ തരണം ചെയ്യണം എനുള്ള ഓർമ പെടുത്തൽ . അവർ  തുറന്നു കാട്ടിയത് അവരുടെ ജീവിതം തന്നെയാണ് .

ഇന്ത്യൻ  ഭരണ വ്യവസ്ഥിതിയുടെ ഉന്നത പദവി അലങ്കരികേണ്ട പ്രധമ പരീക്ഷയായ   ഇന്ത്യൻ സിവിൽ സേർവിസ് പരീക്ഷയിൽ നാല്  വർഷം മുമ്പ് ഒന്നാം റാങ്ക് നേടിയ അപുർവ വ്യക്തിത്തം, അവരാണ് നിരഞ്ജന . 

നിരഞ്ഞനയുടെ  ഈ   വിജയത്തിന് മധുരം കുടുതൽ ആണ് . കാരണം  നട്ടെല്ല് വളയുകയും , കൈ കാലുകൾക്ക് ചലന ശേഷി നഷ്ട പെടുന്നതുമായ  'സ്കൊളിയാസ് രോഗം ' നിരഞ്ചനയേ കീഴ്  പെടുത്തുന്നത്  ചെറു പ്രായത്തിൽ തന്നെയാണ് .
  
 നാലടിയിൽ  അല്പം മാത്രം  ഉയരമുള്ള നിരഞ്ചന പൊരുതിയത് രോഗത്തോടു മാത്രമല്ല , തന്നെ പുച്ഛിച്ച്ത ള്ളിയ ഈ സമുഹത്തോടു കൂടിയാണ് . വേദന കൊണ്ട് പിടയുമ്പോഴും തളരാതെ  ഇച്ചാശക്തി  കൊണ്ട്   വേദനയുടെ മുള്ളൂകളെ  പുഞ്ചിരിയോടെ  അവൾ എതിരിട്ടു. ഒറ്റ  പെടുമ്പോഴും അറിവ് നേടണം , കുടുതൽ പഠിക്കണം എന്നാ ആഗ്രഹം അവൾ ഉപേക്ഷിച്ചില്ല .. രോഗം നാൾക്ക്  നാൾ കുടി വന്നിട്ടും രോഗത്തിന് എതിരായ    നിരഞ്ചനയുടെ പോരാട്ട വീര്യം വർദ്ധിച്ചു വന്നത്തെയുള്ളൂ.  ഒരു പക്ഷെ ശസ്ത്രക്രിയയിലുടെ രോഗത്തിൻ ശക്തി കുറയ്ക്കുവാൻ കഴിയുമായിരിക്കും. വിജയിക്കും എന്നുറപ്പിലാത്ത  ഒരു ശസ്ത്രക്രിയ ,  അങ്ങനെ ഒരു ഭാഗ്യ   പരീക്ഷണത്തിനു  നിരഞ്ചനയുടെ മാതാ പിതാക്കൾ  തെയ്യാർ ആയിരുന്നില്ല. 

കീഴടുങ്ങുവാൻ ഉള്ള മനശക്തി നിരഞ്ചനക്ക് ഉണ്ടായിരുന്നില്ല. പുസ്തകങ്ങൾ ആയിരുന്നു അവളുടെ കളി കുട്ടുകാർ . പഠിക്കുന്ന എല്ലാ ക്ലാസ്സിലും അവൾക്കായിരുന്നു ഒന്നാം റാങ്ക് . പലരിൽ നിന്നും  അപമാനവും , സഹതാപവും , വിവേചനവും തിരസ്കാരവും ഏറ്റിട്ടും  നിരഞ്ചന പതറിയില്ല.   


വേദന കാർന്നു തിന്നുപോഴും സ്വപ്നങ്ങൾ കണ്ടു. അവ നടപ്പിലാക്കുവാൻ തീവ്രമായി യത്നിച്ചു. ഇത് പോലെയുള്ള ഉന്നതമായ   വ്യക്തികൾ വേണ്ടേ , അവരുടെ   ജീവിതം അല്ലെ ഈ വളർന്നു വരുന്ന തലമുറക്ക്‌ ആവേശം പകരേണ്ടത് ".  സാർ  പറഞ്ഞു  നിറുത്തി.

ചിലപ്പോൾ നമ്മുടെ ആദ്യ കാഴ്ചയിൽ  ചിലരെ നമ്മൾ ഇഷ്ടപെട്ടില്ല എന്ന് വന്നേക്കാം . പിന്നെ അവരെ കുറിച്ച് അറിയുമ്പോൾ , നമ്മൾ അവരുടെ ആരാധകർ ആകുന്നു .  നമ്മുടെ ജീവിതത്തെ സ്വാധീനികുവാൻ കഴിവുള്ള   വ്യക്തിത്തത്തിൻ ഉടമയാവുക .തന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക്  പ്രചോദനം നൽകുക . എനിക്ക്  അവരോടു വലിയ ബഹുമാനം തോന്നി.  പ്രകാശം പരത്തുന്ന പെൺകുട്ടി .  
  അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ