2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ആരാധിക (കഥ)കഴിഞ്ഞ മുന്ന്  വർഷങ്ങൾ ആയി അവൾ പരിശ്രമിക്കുകയാണ് . ഈ വർഷം  എങ്കിലും ഒരു മികച്ച ചെറു  കഥയ്ക്കുള്ള  പുരസ്‌കാരം അവളെ തേടി  എത്തും  .  അതിന്  കാരണവും  ഉണ്ട് .  കാരണം ഈ വർഷത്തെ അവളുടെ രചന 'മഴയിൽ ഒളിച്ച ദൈവങ്ങൾ ' എന്ന കൃതി ഏറെ  ചർച്ച ചെയ്യപെട്ടിരുന്നു.  അവാർഡ്‌  പ്രഖ്യാപനം അവൾ കണ്ണടച്ചാണ് കേട്ടത് . പക്ഷെ  അവളുടെ  കഥയല്ല ജൂറി  പരിഗണിച്ചത് .  പകരം ചന്ദ്രമോഹന്റെ കഥയായ 'ഗോപാലന്റെ  നിശ്വാസം '   ആയിരുന്നു.
അവൾക്കു  നന്നായി  അറിയാം . അവൾക്കു കഴിവുണ്ട്., ഭാവനയുണ്ട് .  ചിന്തയെ തൂലികയിലുടെ സന്നിവേശിപ്പികുവാൻ ഉള്ള മനസും ഉണ്ട്. വർഷങ്ങൾ ആയി അവൾ ചെയുന്നത് ഇത് തന്നെ അല്ലെ?

'നിങ്ങൾക്ക് കഴിവില്ലെങ്കിൽ നിങ്ങൾക്ക് വിജയിക്കുവാൻ അവകാശം ഇല്ല. കഴിവുണ്ടായിട്ടും പരാജയപെടുക എന്ന് വച്ചാൽ' .  അവൾ അസുയയോടെ അവനെ നോക്കി .ഇന്നവൾ ഏറ്റവും വെറുക്കുന്ന    വ്യക്തി യാണ്  ചന്ദ്രമോഹൻ .   പ്രശസ്ഥ കഥാകൃത്തായ  പദ്മനഭ്നിൽ നിന്നും ചന്ദ്രമോഹൻ അവാർഡ്  സ്വീകരികുന്നത് അവൾ ഈർഷ്യയോടെ തന്നെ കണ്ടു. ചന്ദ്രമോഹനെ അനുമോദിച്ച പ്രസംഗത്തിന് ശേഷം അദ്ദേഹം തന്റെ പോക്കറ്റിൽ നിന്നും ഒരു പേന   എടുത്തു ചന്ദ്രമോഹന്  കൈമാറി.

അദ്ദേഹം തുടർന്നു.  " എന്റെ  ഒരു പാടു കഥകൾ  രചിക്കപെട്ടത് ഈ പേനയിൽ നിന്നാണ് . പഴകിയ എന്തിനും   വീര്യം കുടും എന്നാണല്ലോ പ്രമാണം . അതുകൊണ്ട് തന്നെ ഇവൻ എനിക്കേറെ പ്രിയപെട്ടത്‌ ആണ്.  എന്റെ ഒരു സ്നേഹ സമ്മാനമായി ഈ 'ലേഖനി ' ഞാൻ ചന്ദ്രമോഹന് സമ്മാനിക്കുന്നു .

അവൾ മനസ്സിൽ പറഞ്ഞു ഈ ബുദ്ധി ജീവികൾക്ക് ഒന്നും യഥാർത്ഥ രചനയെ കുറിച്ച് അറിവില്ല. അല്ലെങ്കിൽ അവർ തന്റെ കഥയെ പാടെ തിരസ്കരിക്കുകയില്ലയിരുന്നല്ലോ ?
അവൾക്കു അറിയാമായിരുന്നു അയാളുടെ  പല കഥകളും ഹൃദയസ്പർശി ആയിരുന്നു എന്ന്. ചില കഥകൾ സമുഹത്തിൻ നേരെ വിരൽ ചുണ്ടുന്നവ   തന്നെ ആയിരുന്നു. മുന വച്ച് അയാളുടെ ചോദ്യങ്ങൾക്ക്  മുന്നിൽ പലതിനും  ഉത്തമില്ലയിരുന്നു.

എന്ന് വച്ച് അവളുടെ കഥകൾ അമ്പേ തിരസ്കരിക്കപെടേണ്ട ഒന്നായിരുനില്ലല്ലോ . ഒരിക്കലും അർഹിക്കുന്ന ഒരു അംഗീകാരവും അവളെ  തേടി വന്നിട്ടില്ല.  സാമാന്യം സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിൽ ജനിച്ചത്‌ കൊണ്ട് തന്നെ ഒരു കഥ എഴുതി ജീവിക്കേണ്ട   ഗതികേട് ഒന്നും അവൾക്കു ഉണ്ടായിരുന്നില്ല.  പക്ഷെ ചന്ദ്രമോഹൻ അങ്ങനെയല്ലല്ലോ അവൾ സമാധാനിക്കുവാൻ ശ്രമിച്ചു .

 എന്താണ് തന്റെ കഥകൾ മാത്രം ഇങ്ങനെ തിരസ്കരിക്കപെടുന്നത് . ഒറ്റക്കായി ചിലർ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട് എന്നല്ലാതെ  .  എന്താണ്  തന്റെ കഥകൾക്ക്  ഇല്ലാത്ത  പുത്യേകത  ചന്ദ്രമോഹന്റെ കഥകൾക്ക്  ഉള്ളത്?  

ചെറുപ്പം മുതൽ തന്നെ അവളുടെ ആഗ്രഹം ഒരു നല്ല കഥാകാരിയായി അറിയപെടണം എന്ന് തന്നെ ആയിരുന്നു.  ഒരു പാടു നല്ല കഥകൾ അവൾ രചിച്ചിട്ടുണ്ട് . പക്ഷെ ഒന്നും ശ്രദ്ധിക്കപെട്ടില്ല എന്ന് മാത്രം.  പുസ്തക രൂപത്തിൽ അച്ചടിച്ചു വന്നിട്ടും വില്പനയിൽ ഒരു ചലനവും അവ സൃഷ്ടിച്ചിട്ടില്ല.  വായനയിൽ  നിന്നും   അകലുന്ന  യുവതലമുറയെ ഇരുത്തി ചിന്തിപ്പികുവാൻ കഴിയുന്ന ഒന്നും തന്റെ കഥകളിൽ ഇല്ലേ? 
അതിലും ഉപരി നിരന്തരം ചന്ദ്രമോഹനോടു എറ്റു  വാങ്ങുന്ന തോൽവി,   അതവളെ അലസോരപെടുത്തി .  ഒരു തവണ, ഒരു തവണത്തേക്ക്   മാത്രമെങ്കിലും ചന്ദ്രമോഹൻ അവളുടെ മുന്നിൽ നിരുപാധികം  കീഴSക്കണം എന്നുള്ള  അവാച്യമായ ആഗ്രഹത്താൽ അവളുടെ മനസ് വെമ്പി.

ചന്ദ്രമോഹൻ പരാജയപെടണം , അതിനു ഏതു വഴിയും സ്വീകരിക്കുവാൻ അവൾ തൈയാറായിരുന്നു .  ഒരിക്കൽ എങ്കിൽ ഒരിക്കൽ മാത്രം   അവൾ ചന്ദ്രമോഹനോടു ജയിക്കുവാൻ ആഗ്രഹിച്ചു.. 
നേരിൽ കണ്ടപ്പോൾ അവൾ അവനോടായി  ചോദിച്ചു 
"എന്തുകൊണ്ടാണ് എന്റെ കഥകൾ  ശ്രദ്ധിക്കപെടാത്തത് .   എന്ത് മേന്മയാണ് എന്റെ കഥകളേക്കാൾ നിങ്ങളുടെ കഥകൾക്ക് ഉള്ളത്?  "
അതിനു ഉത്തരമായി ചന്ദ്രമോഹൻ  ഒന്ന് ചിരിച്ചു . പിന്നെ പറഞ്ഞു .
"നീ ഇപ്പോഴും കഥകൾ രചിക്കുനത് മത്സരത്തിൽ  വിജയിക്കുവാൻ വേണ്ടി  മാത്രം ആണ് .  നീ മത്സരികുന്നത് എന്നെ തോല്പ്പികുവ്വാൻ വേണ്ടി  അല്ലെ ?  പക്ഷെ നീ  ഒരു കാര്യം  മറന്നു പോകുന്നു നീ മത്സരികേണ്ടത് നിന്നോടു തന്നെയാണെന്നുള്ള സത്യം.

നമ്മൾ എഴുതുന്ന കഥകൾ  നമ്മൾ  ഇഷ്ടപെട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ നമ്മൾ എന്തിനു എഴുതണം ?   നമ്മൾക്ക് ഇഷ്ടപെട്ടില്ല എന്നുണ്ടെങ്കിൽ അവ മറ്റുള്ളവരിൽ എങ്ങനെ  ചലനം സൃഷ്ടിക്കും? .

നമ്മളുടെ സൃഷ്ടികൾ നമ്മളെ ചിന്തിപ്പികുവനും , പ്രചോദിപ്പികുവനും , വേദനിപ്പിക്കുവാനും , ചിരിപ്പിക്കുവാനും   കഴിയുകയാണെങ്കിൽ നമ്മൾ എന്തിനു മത്സര ഭലത്തേ കുറിച്ച്  ആലോചിക്കുന്നു ?  നീ പുറത്തേക്കു നോക്കുന്നതിൻ ഒപ്പം തന്നെ നിന്റെ ഉള്ളിലേക്കും നോക്കൂ. നിനക്ക് തീർച്ചയായിട്ടും   നല്ല കഥകൾ എഴുതുവാൻ സാധിക്കും. "


അയാളുടെ ഉപദേശം കേട്ടപ്പോൾ അവളുടെ വാശി വർധിച്ചതേയുള്ളൂ . ഒരിക്കെലെങ്കിലും അവൾക്ക് ചന്ദ്രമോഹനെനെ ജയിക്കണം അതിനു വേണ്ടി തന്നെ  അവൾ പിന്നെയും എഴുതി.

 തോൽക്കുവാൻ കഴിയാത്ത ആ മനസ് ആയിരിക്കാം അവളെ ആ വർഷത്തെ പുരസ്കാരത്തിന്  അർഹയാക്കിയത്  .  അവൾ വേദിയിൽ അഭിമാനപുരിതയായി നിന്നു .  ട്രോഫിയും , സെർട്ടിഫിക്കറ്റും ,   ചെക്കും
അവൾ സ്വീകരിച്ചു . വേദിക്ക് അരികില്ലായി അവൾ കണ്ണോടിച്ചു . അവിടെ ചന്ദ്രമോഹൻ ഇരിപ്പുണ്ടായിരുന്നു . അവളുടെ ഹൃദയം നിറഞ്ഞു . മധുരമായ പ്രതികാരം .  
അയാൾ  അവളുടെ അരികിലേക്ക് നടന്നു വരുന്നത് കണ്ടിട്ടും അവൾ അയാളെ കാണാത്ത ഭാവത്തൽ ചുറ്റുമുള്ളവരോട് സംസാരിക്കുന്നതായി അഭിനയിച്ചു .     
"അഭിനന്ദങ്ങൾ"    അയാൾ അവളെ നോക്കി ചിരിച്ചു .
മനസ് പിടയുമ്പോഴും ഇങ്ങനെ ചിരിക്കുവാൻ കഴിയുന്നത്‌ ഒരു ഭാഗ്യം ആണ് .   അവൾ മനസ്സിൽ ഓർത്തു .

അവളോടായി അയാൾ പറഞ്ഞു .

 എനിക്കറിയാം നീ എത്ര മാത്രം ഈ അവാർഡ്‌ ആഗ്രഹിച്ചിരികുന്നു എന്ന്? "

അവൾ എന്തെങ്കിലും പറയും മുമ്പേ അയാൾ തുടർന്നു .
"ഇനി ഒരിക്കലും നിന്ടെ  എതിരാളിയായി ഞാൻ ഉണ്ടാവില്ല. അല്ലെങ്കിലും ഈ എഴുത്ത് ഒന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല . ഞാൻ എഴുതിയത് എന്ടെ  തന്നെ ജീവിതം ആണ് . ഞാൻ അനുഭവിച്ച വേദന , ചുറ്റും കണ്ട കാഴ്ചകൾ അതു മാത്രമേ ഞാൻ പകർത്തിയുള്ളൂ .  അതൊന്നും അത്രയ്ക്ക് മഹനീയം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല.  മനസ്സിൽ  തോന്നുന്നവ ഞാൻ കുത്തി കുറിക്കുന്നു അത്ര മാത്രം. "

"പറഞ്ഞില്ലല്ലോ ,  ഞാൻ ഇവിടം വിട്ടു പോകുകയാണ് .  അത് പറയുവാൻ കുടി ആണ് ഞാൻ ഇവിടെ വരെ വന്നത് . എനിക്ക് ഗൾഫിൽ ഒരു ജോലി ശരിയായി . സ്ഥിര വരുമാനം ഒന്നും ഇല്ലാതെ ഈ  എഴുത്ത് വച്ച് എത്ര കാലം ഇങ്ങനെ ജീവിക്കും. ഇനി ഈ പേന നിനക്ക് ഇരിക്കട്ടെ . "

  അയാൾ അയാൾക്ക് കിട്ടിയ ആ വിലയേറിയ സമ്മാനം അവളുടെ നേരെ നീട്ടി.
വാങ്ങിക്കണമോ  , വേണ്ടയോ എന്നറിയാതെ അവൾ മരവിച്ചു നിന്ന്.
 അവളുടെ കൈയിൽ  ആ പേന കൊടുത്തിട്ട് അയാൾ നടന്നു അകന്നു.  അവൾക്കു സ്വയം ചെറുതാകുന്ന പോലെ തോന്നി.

അവൾ അയാളെ വിളിച്ചു .

"ഇത് വരെ ഞാൻ എഴുതിയത് നിങ്ങൾ  പറഞ്ഞ പോലെ നിങ്ങളെ ജയിക്കുവാൻ തന്നെ  ആയിരുന്നു.  പക്ഷെ അതിനു ഇത്രയും വലിയ  ഒരു വില കൊടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല . തോൽവി  എനിക്കിഷ്ടമാണ് അത് നിങ്ങളോട് അണെങ്കിൽ .  അവൾ ആ പേന അയാളെ  തിരിച്ചു ഏൽപിച്ചു ."

" ഇനിയും നിങ്ങൾ എഴുതണം . എവിടെ  ഇരുന്നാലും അത് വായിക്കുവാൻ ഒരു ആരാധിക ഇവിടെ ഉണ്ടെന്നു ഓർത്താൽ മതി.  കാലത്തിനു മായിച്ചു കളയുവാൻ ആവാതെ മനസിന്ടെ  ഏതെങ്കിലും ഒരു കോണിൽ എന്റെ ഈ പേരും നിനക്ക് കുറിച്ചിടുവാൻ  ഈ പേന നിനക്കു  ആവശ്യം ഉണ്ടാകും ......"

   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ