2015, നവംബർ 9, തിങ്കളാഴ്‌ച

അവൾ വിശ്വസ്തയായിരുന്നു വിവാഹം അയാളെ  സംബന്ധിച്ചു  ഒരു ഔപചാരികതയുടെ ഭാഗം ആയിരുന്നു. പക്ഷെ അവൾക്കോ?

അയാൾ ബോംബെയിൽ ജോലി ചെയുമ്പോൾ ആയിരുന്നു അവരുടെ വിവാഹം . അവളും ബോംബെയിൽ ജനിച്ചു വളർന്നവൾ തന്നെ ആയിരുന്നു. അയാൾ പുല്ലുവഴി എന്ന ഗ്രാമത്തിൽ  ജനിച്ചു വളർന്ന ഒരു നാട്ടിൻ പുറത്തു കാരൻ .അവളോ ബോംബെ എന്ന് പട്ടണത്തിൽ ജനിച്ചു വളർന്ന പരിഷ്കാരി . ആ ഒരു വ്യതാസം അവർ തമ്മിൽ ഉണ്ടായിരുന്നു.  അവളുടെ മുമ്പിൽ ഇംഗ്ലീഷിൽ സംസാരിക്കുവാൻ അയാൾക്ക് മടി ആയിരുന്നു. അവൾ സംസാരിക്കുന്ന പോലെ സ്ഫുടമായി അയാൾക്ക് ഒരിക്കലും ഇംഗ്ലീഷിൽ സംസാരിക്കുവാൻ കഴിഞ്ഞിരുന്നില്ല. ആ ഒരു അപകർഷത ബോധം അയാളിൽ എന്നും ഉണ്ടായിരുന്നു. വിവാഹം  കഴിഞ്ഞ ആദ്യ  മാസങ്ങൾ  അത്രയേറെ . വിരസം അല്ലാത്ത നാളുകൾ ആയിരുന്നു . വിവാഹത്തിൻ ആദ്യ നാളുകളിൽ  . അവർ ഒരുമിച്ചു ബോംബെ മൊത്തം കറങ്ങി. രാത്രിയോ, പകലോ എന്ന വത്യാസം ഇല്ലാതെ ദാദർ, മലാഡ് , ചേംബുർ , ബാന്ദ്ര അങ്ങനെ  ദിനം തോറും ഓരോ യാത്രകൾ .  ഒറ്റ മുറിയുള്ള ആ ഒരു പുതിയ അപ്പാർട്ട്മെന്റിൽ അവർ ഒരുപാടു സ്വപ്നങ്ങൾ  നെയ്തു.  ഇനി ഒരു ഫ്ലാറ്റ് മേടിക്കണം . അയാൾ അവളോടായി പറയുമായിരുന്നു.

യാത്രകൾ അയാളുടെ ജോലിയുടെ ഭാഗം ആയിരുന്നു . അല്ലെങ്കിലും സേൽസിൽ ഉള്ള ജോലി എന്ന് വച്ചാൽ അലച്ചിൽ ഉള്ളതാണല്ലോ .  ഓരോ  ബിസിനസ്സ് യാത്ര  കഴിഞ്ഞു  വരുമ്പോഴും അയാൾ അവൾക്ക് എന്തെങ്കിലും സമ്മാനങ്ങൾ കൊണ്ട് വരുമായിരുന്നു. 1997 ഏപ്രിലിൽ   അയാൾക്ക് ഒരു ബിസിനസ് കരാർ ഒപ്പ് വയ്ക്കുവനായി  ബാംഗ്ലൂരിലെ ക്ലൈന്റിൻ അടുത്തു പോകേണ്ടി വന്നു. അംഗീകരിവാൻ കഴിയാത്ത  നിബന്ധനകൾ ആയിരുന്നു ക്ലൈന്റു നിർദേശിച്ചത് . അവസാനം കംമ്പനി നിർദേശ പ്രകാരം ആ കോൺട്രാക്റ്റ് വേണ്ട എന്ന് വയ്ക്കുക ആയിരുന്നു. ആ കരാർ റദ്ദുചെയ്തതിനാൽ അയാൾ പിറ്റേ ദിനം  വൈകുന്നേരം ഫ്ലാറ്റിൽ തിരിച്ചെത്തി.

അവൾ  ജോലി കഴിഞ്ഞു എത്തിയിട്ടില്ല  എന്ന് കരുതി അയാൾ  ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച്  വാതിൽ തുറന്നു . വാതിൽ തുറന്നതും അയാൾ അവളെ കണ്ടു. അവൾ  അയാളെ കണ്ടു വല്ലാതായ പോലെ തോന്നി. ഒരു പക്ഷെ അവൾ  അയാളെ അന്ന് പ്രതീക്ഷിച്ചിരിക്കില്ല. അവൾ ആകെ പരിഭ്രാന്തനായി നില്കുന്ന കണ്ടു അയാൾ ചോദിച്ചു .  എന്ത് പറ്റി . അസുഖം വല്ലതും? ഇന്ന് ഓഫീസിൽ പോയില്ലേ?  എന്നാൽ അവൾ ഒരു നിർജീവ വസ്തുവിനെ  പോലെ അവിടെ നിന്നു എന്നല്ലാതെ ഒന്നും പറഞ്ഞില്ല

പെട്ടെന്നാണ് അയാൾ അകത്തു നിന്ന് ആ ശബ്ദം കേട്ടത് . ''Honey . who is there ?  SHORTS മാത്രം ധരിച്ച ഒരു പുരുഷൻ .

അയാൾക്ക് എല്ലാം കാര്യങ്ങളും  വ്യക്തമായി. ഇവിടെ ഒരു  തെറ്റിദ്ധാരണയുടെ ആവശ്യം ഇല്ലല്ലോ. ,

അയാളുടെ വീട്ടിൽ അസമയത്തു  ഒരു അന്യ പുരുഷന്റെ കുടെ അവൾ ..... അയാൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കുവാൻ  കഴിഞ്ഞില്ല.അയാൾ  ഇല്ലാത്ത സമയത്ത് മറ്റൊരു പുരുഷനെ കിടപ്പറയിലേക്ക് ക്ഷണിക്കുന്നവൾ .

ആ രാത്രി, അയാൾ  അവളോടു ഒന്നും സംസാരിച്ചില്ല . പല പല ചിന്തകൾ  അയാളുടെ  മസ്തിഷ്ക കോശങ്ങളെ  കാർന്നു തിന്നുകയായിരുന്നു അപ്പോഴൊക്കെ .

'അയാൾക്ക് അവളെ കൊല്ലണം എന്ന് തോന്നി.

'അയാളുടെ മനസ് അയാളോടായി ചോദിച്ചു  ഇനിയും നിനക്ക് അവളെ വേണമോ ? '

ഭ്രാന്ത് പിടിക്കുന്ന അവസ്ഥ

'അവളെ വിവാഹമോചനം ചെയ്യണമോ ?'

'ഇനി  എന്ത് ചെയ്യണം?'

'അയാൾ അവളൊടു സംസാരിക്കാൻ  തന്നെ തിരുമാനിച്ചു


പിറ്റേന്ന് അയാൾ   സംസാരിക്കാൻ വേണ്ടി അവളെ സമീപിച്ചപ്പോൾ അവൾ  ഒറ്റ വാക്കിൽ പറഞ്ഞു എനിക്ക് വിവാഹ മോചനം വേണം . ആ തിരുമാനം യെ ഞെട്ടിച്ചോ?

ആ തിരുമാനം അയാളുടെ മാതാപിതാക്കളെ അറിയിച്ചു.  മാതാ പിതാക്കളുടെ ഇട പെടലുകൾ  ഉണ്ടായിരുന്നു എങ്കിലും അവസാനം അവർ വേർ പിരിയുവാൻ തന്നെ തിരുമാനിച്ചു . നവംബർ 14ന്   അവരുടെ വിവാഹമോചനം നടന്നു.

ഇപ്പോൾ 18  വർഷത്തിനു ശേഷം ഒരു മാളിൽ വച്ച് അയാൾ വീണ്ടും  അവളെ  കണ്ടു. ക്ഷീണം തോന്നിയ അയാൾ ഒരു ബെഞ്ചിൽ ഇരിക്കുക യായിരുന്നു. എതിരെ അവൾ . അയാളെ കണ്ടയുടനെ അവൾ കൈ വീശി .  പിന്നെ  അയാളെ നോക്കി  മനോഹരമായി  പുഞ്ചിരിച്ചു. അയാളും അവളെ നോക്കി കൈ വീശി.  അയാൾ അവളുടെ അരികിലേക്ക് ചെന്നു . അവളുടെ കുടെ ഇരിക്കുവാൻ അനുവാദം ചോദിച്ചു .

അവളുടെ വെളുത്ത മുഖം കുറച്ചു കരുവാളിച്ചിരുന്നു.  ചുളിവുകൾ  അവിടെ ഒക്കെ പറ്റി പിടിച്ച പോലെ. നെറ്റിയിൽ അനുസരണയില്ലാതെ മുടി പാറി പറക്കുന്നു.

അവൾ വീണ്ടും വിവാഹം കഴിച്ചു എന്ന് അയാളോട് പറഞ്ഞു . അത് അവളുടെ കാമുകനെ തന്നെ ആയിരുന്നു. പക്ഷെ ആ ബന്ധം  അധികം നീണ്ടു നിന്നില്ല.  അവർ പിരിഞ്ഞു.

അവൾ എല്ലാത്തിനും ക്ഷമ ചോദിച്ചു . അയാളിലേക്ക്  മടങ്ങുവാൻ  അവൾ ആഗ്രഹിച്ചിരുന്നു .  . പക്ഷെ കുറ്റവാളികളായ അവളെ അയാൾ സ്വീകരികുമോ എന്നുള്ള ഭയം  അവളെ ആ ആഗ്രഹത്തിൽ നിന്നും പിൻതിരിപ്പിച്ചു.

അയാൾ മിണ്ടാതെ എല്ലാം കേട്ട് കൊണ്ടിരുന്നു.  പിന്നെ കുറച്ചു നേരം ഇരുട്ട് പോലെ നിശബ്ദത . ആ  നിശ്ശബ്ദത ഭഞ്ജിച്ചു അയാൾ  മറുപടി പറഞ്ഞു . ഞാൻ നിന്നെ സ്നേഹിക്കുന്നു ഇപ്പോഴും ' ഒരിക്കലും  ഒരു വിവാഹമോചനം ഞാൻ ആഗ്രഹിച്ചിരുന്നില്ല . അന്ന് നിന്നോടു സംസാരികുവാൻ ആണ് ഞാൻ വന്നത്. പക്ഷെ നീ  വിവാഹ മോചനം ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപോൾ ....

അവൾ പുഞ്ചിരിച്ചു . അവൾ അയാളെ കെട്ടിപ്പിടിച്ചു  യാതൊരു മടിയും കൂടാതെ. ഒന്നും സംഭവിചിട്ടില്ല  എന്ന പോലെ 

ഈ കഥ എങ്ങനെ വേണമെങ്കിലും നിങ്ങൾക്ക് അവസനിപ്പീക്കാം .  ഒരു നീണ്ട സിനിമ ഡയലോഗ്  പറഞ്ഞ ശേഷം വേണമെങ്കിൽ അയാൾക്ക് അവളെ ഉപേക്ഷിക്കാം. അല്ലെങ്കിൽ ശുഭ പര്യാപ്തമായ സത്യൻ അന്തികാട് സിനിമ പോലെ അവർക്ക് ഒന്നിക്കാം .

എന്ത് വേണം എന്ന് നിങ്ങൾ തിരുമാനിച്ചു കൊള്ളൂ .അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ