2015, മാർച്ച് 13, വെള്ളിയാഴ്‌ച

ഹെഡ്മാസ്ടറും ശിഷ്യനുംഅയാളുടെ  ഇന്റ്ർവ്യൂ ഇന്നാണ് .  ക ണ്ണാടിയിൽ  ഒരിക്കൽ കുടി  നോക്കി അയാൾ തൃപ്തി വരുത്തി. നെറ്റിയിലേക്ക് വീണ ചുരുണ്ട  മുടി ഇഴകൾ കൈ വിരൽ കൊണ്ട് കൊതി ഒതുക്കി.  വെള്ളയിൽ നീല  വരയുള്ള ടൈ   വീണ്ടും  മുറുക്കി കെട്ടി. വിരലുകൾ കൊണ്ട് മീശ ഒന്നും കുടി ഒതുക്കി താഴ്ത്തി  വച്ചു .
വയ്യാതെ കിടക്കുന്ന അച്ഛന്റെ  കാൽ തൊട്ടു  വന്ദിച്ചു അയാൾ യാത്രയായി. മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ഈശ്വരാ ഈ ജോലി എങ്കിലും കിട്ടണേ. അച്ഛൻ പഠിപ്പിച്ച കുട്ടികൾ എത്ര പേർ നല്ല നിലയിൽ ആയിരിക്കുന്നു. പക്ഷെ തനിക്കു മാത്രം ജോലി കിട്ടുവാൻ എന്തെ ഇത്ര കാലതാമസം?  ഘന ഗംഭീരനായി,  ശിരസ്  ഉയർത്തി  കൈയിൽ  നീണ്ട ചൂരൽ വടിയുമായി നടന്നു നീങ്ങുന്ന അച്ഛന്റെ ചിത്രം. കറ പുരളാത്ത വെള്ള പോളിസ്റ്ർ  മുണ്ടും, വെള്ള ഷർട്ടും അതായിരുന്നു എന്നും അച്ഛന്റെ വേഷം. എത്ര വിക്രതി കുട്ടികളും മാരാർ സാറിനെ കണ്ടാൽ ചൂളുമായിരുന്നു.  വെള്ളി കെട്ട്  കെട്ടിയ വളച്ചാൽ രണ്ടു അറ്റവും കുട്ടി മുട്ടുന്ന വള്ളി ചുരലിന്റെ സ്വാദ് അനുഭവിക്കാത്ത  തെമ്മാടി  കുട്ടികൾ ആ സ്കുളിൽ കുറവ് ആയിരുന്നു. ഉറച്ച സ്വരത്തിൽ  'എടാ'  എന്നുള്ള നീട്ടിയ ആ വിളി മാത്രം മതി. കുട്ടികൾ ഓടി ഒളിക്കുവാൻ . അങ്ങനെ യുള്ള മാരാർ സാർ ആണ് ഇന്ന് ശരീരം തളർന്നു കിടക്കുന്നത്. അച്ഛനടെ  ഈ കിടപ്പ് കാണാതെയാണ്  അമ്മ പോയത്,  അച്ഛൻ പെങ്ങൾ മാലിനി അമ്മായി ഉണ്ട് ഒരു സഹായത്തിനു. ബാലമാമ്മ  മരിച്ചപോൾ അച്ഛൻ പോയി കൂട്ടി കൊണ്ട് വന്നതാണ്‌. ഇപ്പോൾ അമ്മായി ഉള്ളത് അയാൾക്കും , ജാനകിക്കും  ഒരു വലിയ സഹായം തന്നെ ആണ് .എല്ലാവരും കരുതുന്ന പോലെ അത്ര  സ്നേഹ ശൂന്യൻ ആയിരുന്നില്ല അച്ഛൻ. വീട്ടിൽ അദ്ദേഹം ഒരിക്കലും മാരാർ സാർ ആയിരുന്നില്ല. തനിക്കും , ജാനകിക്കും സ്നേഹമുള്ള പിതാവ് തന്നെ ആയിരുന്നു. പക്ഷെ സ്കൂളിൽ  മകൻ ആണെന്ന് ഒരു സ്വതന്ത്ര്യും അദ്ദേഹം അനുവദിചു തന്നിരുന്നില്ല.  അച്ഛന്റെ ചൂരൽ കഷായം താനും ഏറ്റിട്ടുണ്ട് . ചെറു തെറ്റുകള്ക്ക് പോലും അദ്ദേഹം ക്രൂരമായി ശിക്ഷിക്കുമായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് 'കാലൻ മാഷ് ' എന്നാ വിളി പേരും ഉണ്ടായിരുന്നു.

ചിന്തകളിലൂടെ നടക്കവേ  നേരം പോയത് അറിഞ്ഞില്ല. തിരക്ക് പിടിച്ച ബസിൽ കയറി കോണിയിൽ ചാരി അയാൾ നിന്നു . അവസാനം അയാൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് വണ്ടി  നിറുത്തി. ഒരു സോഡാ കുടിച്ചാലോ. പിന്നെ വേണ്ട എന്ന് വച്ച്  നടന്നു. വേനൽ ചൂടിൽ  വിയർപ്പോടെ അയാൾ  നടക്കവേ ആ  കെട്ടിടം കണ്ടു. ''റേക്സോ ഇന്ട്ർ   നാഷനൽ ".  അയാൾക്ക് മുമ്പ് വന്ന ഒരു പാടു പേർ തങ്ങളുടെ ഊഴവും കാത്തിരിക്കുന്നു. ഒഴിഞ്ഞ ഒരു കസേരയിൽ അയാളും  ഇരുന്നു. A C യുടെ  സുഖശീതളത അയാളെ തഴുകി. പേര് വിളിക്കുന്ന ക്രമത്തിൽ ഓരോരുത്തരും അകത്തേക്ക്പോയിയും വന്നും കൊണ്ടേ ഇരുന്നു.

ഒടുവിൽ അയാളുടെ ഊഴവും വന്നു. മാനേജിംഗ്
ഡയരക്ടർ എന്ന  ബോർഡിന് മുകളിൽ  സോമനാഥൻ  നമ്പ്യാർ  എന്ന വെള്ള അക്ഷരത്തിൽ ഇംഗ്ലീഷിൽ എഴുതി വച്ച ബോർഡ്‌.ചാര നിറത്തിലുള്ള സുട്ട് .   സ്വർണ  നിറമുള്ള കണ്ണട,  ഏറിയാൽ  ഒരു അൻപത്തി അഞ്ചു വയസ് പ്രായം തോന്നും.  അവിടെ അവിടെയായി നരച്ച തലമുടികൾ.  നമ്പ്യാരുടെ  നോട്ടം കണ്ടാൽ അറിയാം  അയാളെ പിടിചിട്ടില്ല  എന്ന്. നമ്പ്യാർ ഇരിക്കുവാൻ  ആങ്ങ്യം കട്ടി. പിന്നെ ചൂണ്ട വിരൽ  കൊണ്ട് കണ്ണട ഒന്ന് പതുക്കെ ഉയർത്തി . അയാളെ നോക്കാതെ അയാളുടെ  സി.വി  സസൂക്ഷമം പരിശോധിച്ചു .  പിന്നെ പറഞ്ഞു '' you are not qualified for this job '  രണ്ടു വർഷം എങ്കിലും എക്സ്പിരിയനസ് ഉള്ളവർക്ക് മാത്രമേ ഈ ജോലിക്ക്  apply ചെയുവാൻ പാടുള്ളൂ എന്ന് കൃത്യമായി രേഘ പെടുത്തി ഇരുന്നല്ലോ.  നമ്പ്യാർ ഗൌരവത്തോടെ പറഞ്ഞു. അയാൾ  ആകെ വല്ലാതായി. ദയനീയ സ്വരത്തിൽ അയാൾ പറഞ്ഞു സാർ എനിക്ക് ഒരാവസരം തരണം. സാർ എന്നെ സെലക്ട്‌ ചെയ്‌താൽ ഞാൻ പ്രൂവ് ചെയ്യാം സാറിന്റെ തിരുമാനം ശരി ആയിരുന്നു എന്ന്.  ഇതും കുടി കിട്ടിയില്ലെങ്കിൽ.   എന്റെ അവസ്ഥ വളരെ കഷ്ടമാണ് സാർ.

അച്ഛൻ തളർന്നു കിടക്കുകയാണ്. അച്ഛന് മരുന്ന് മേടിക്കുവാൻ മാത്രെമേ പെൻഷൻ തുക തികയുകയുള്ളൂ.   ഈ ജോലി  കുടി കിട്ടിയില്ല എങ്കിൽ പിന്നെ അച്ഛന് താങ്ങാൻ ആവുകയില്ല.  സഹായിക്കണം സാർ . ഒരവസരം തരണം സാർ  നിറുത്താതെ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.

നമ്പ്യാർ അയാളെ നോക്കി.  ആദ്യമായിട്ടാണ് ഒരു ഉദ്യോഗാർഥി  ഇങ്ങനെ ജോലിക്ക് അപേക്ഷികുന്നത്. എത്രയോ വർഷങ്ങൾ , ഇത് പോലെ ഒരാളും ജോലിക്ക് വേണ്ടി  യാചിച്ചട്ടില്ല.  നമ്പ്യാർ അയാളെ നോക്കി ചോദിച്ചു അച്ഛന് എന്ത് പറ്റി. കഴിഞ്ഞ നാലു വർഷമായി അച്ഛൻ തളർന്നു കിടക്കുകയാണ് . പക്ഷാഘാതം ആണ്‌ .  ഇനി ഇപ്പോൾ മരുന്നുകൾ മാത്രം ആണ് ആശ്രയം.

അച്ഛന് ജോലി എന്തായിരുന്നു?  നമ്പ്യാർ വീണ്ടും ചോദിച്ചു.  അച്ഛൻ ഗണിതാ അധ്യാപകൻ ആയിരുന്നു.  മാരാർ സാർ എന്ന് പറയും.  കേരള വർമ സ്കൂളിലെ ഹെഡ് മാസ്റർ ആയി റിട്ടയർ ചെയ്തു.  ഇപ്പോൾ ആറു വർഷം ആകുന്നു.

നമ്പ്യാർ അയാളെ നോക്കി ചാരി ഇരുന്നു. അയാളുടെ ഓർമ്മകൾ പിന്നിലേക്ക്‌ പോയി. വർഷങ്ങൾക്കു മുമ്പ് അയാൾ  തൊഴു കൈയോടെ പറഞ്ഞ വാക്കുകൾ . സാർ എന്നെ പുറത്താക്കരുത് . ഞാൻ ചെയ്ത തെറ്റ് ഇനി ആവർത്തിക്കില്ല. പക്ഷെ എത്ര കേണു അപേക്ഷിച്ചിട്ടും അധ്യാപകൻ  അയാളെ ആ സ്കുളിൽ തുടരുവാൻ അനുവദിച്ചില്ല.  ടി  സി  നൽകി  പറഞ്ഞ്  അയച്ചു. സ്റ്റാഫ്‌ റൂമിൽ കയറി പരീക്ഷാ പേപ്പർ മോഷ്ടിച്ച് എന്നായിരുന്നു അയാൾ  ചെയ്ത കുറ്റം.

നമ്പ്യാർ അയാളെ നോക്കി. പിന്നെ പറഞ്ഞു ശരി ഞാൻ നിങ്ങൾക്ക് ഒരവസരം തരാം. മുന്ന് മാസം പ്രോബോഷ്ൻ പിരിയട് ആണ്. നിങ്ങൾ ഈ ജോലിയിൽ സമർഥൻ അല്ല എന്ന് കണ്ടാൽ നിങ്ങളെ പിരിച്ചു വിടുന്നതയിരിക്കും.

നമ്പ്യാരുടെ വാക്കുകൾ അയാൾക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല.  ഒരു ദേവദൂതന്ടെ  വാക്കുകൾ എന്ന പോലെ കാതിൽ വന്നലച്ചു . സന്തോഷം കൊണ്ട് അയാൾക്ക്  വാക്കുകൾ കിട്ടിയില്ല. പിന്നെ അയാൾ പറഞ്ഞു. അച്ഛൻ ഏറെ നാൾ ആയി കൊതിച്ച ഒരു വാർത്ത‍യാണിത്‌ . സാറിനു കോടി പുണ്യം കിട്ടും .

സന്തോഷത്തോടെ നടക്കുവാൻ ആരംഭിച്ച അയാളെ നമ്പ്യാർ പിറകിന്നു വിളിച്ചു.  തിരിഞ്ഞു നോക്കിയ അയാളോട് പറഞ്ഞു മാരാർ സാറിനെ ഞാൻ അന്വേഷിച്ചതായി പറയണം. ചോദ്യ ഭാവത്തിൽ നിൽകുന്ന അയാളോടായി നമ്പ്യാർ പറഞ്ഞു. 8 c  യിൽ ഉണ്ടായിരുന്ന സോമൻ . തല്ലുകൊള്ളി സോമൻ എന്ന് പറഞ്ഞാൽ മതി.

അയാൾ തല കുലുക്കി  പിന്നെ പതിയെ നടന്നു പോയി.  ചില്ല് ജനാലയിലൂടെ  അയാൾ മറയും വരെ നമ്പ്യാർ അയാളെ തന്നെ നോക്കി ഇരുന്നു.  പിന്നെ  മാരാർ  സാറിന്റെ ചുരൽ  കഷായം  ഏറ്റ  വലം കൈ നമ്പ്യാർ പതിയെ തടവി.  സുഖമുള്ള ഒരു  നൊമ്പരം. അപ്പോൾ  നമ്പ്യാരുടെ  ചുണ്ടിൽ  ഒരു   മന്ദസ്മിതം   തളിർക്കുന്നുണ്ടായിരുന്നു .അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ