2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ഒരു കുട്ടി കഥ


പണ്ടൊരിക്കൽ ഞാൻ കേട്ട ഒരു കഥയാണ് . ആര് പറഞ്ഞു, എപ്പോൾ പറഞ്ഞു എന്നൊന്നും എന്നോടു ചൊദിക്കരുത് .കാരണം    ചോദ്യങ്ങൾ കഥയിൽ പ്രസക്തി ഇല്ലല്ലോ. പണ്ട് പണ്ട് പണ്ട് ഏതോ ഒരു  നാട്ടിൽ ഒരു വൃദ്ധൻ ഉണ്ടായിരുന്നു. ഒരു പക്ഷെ അയാൾക്ക് എഴുപതോ, എണ്‍പതോ അല്ലെങ്കിൽ അതിൽ കുടുതാലോ വയസ്സ് ആയിടുണ്ടാകും.അയാൾ ഒരു മലയുടെ മുകളിൽ ആണ് താമസിചിരുന്നത്. അയാളുടെ വീട്ടിലെ പറമ്പിൽ ഒരു വലിയ മുവാണ്ടൻ    മാവ് നിൽപുണ്ടായിരുന്നു. ചെടികൾ നനക്കുന്ന കൂട്ടത്തിൽ    അയാൾ ആ മാവിനും വെള്ളം ഒഴിക്കുമായിരുന്നു.അയാളുടെ കൊച്ചു മകനും ചെടികൾ ന്നനക്കുവാൻ അയാളോടൊപ്പം ചേരുമായിരുന്നു. ഒരു ദിവസം ആ കൊച്ചു മകൻ അയാളോട് ചോദിച്ചു അപ്പുപ്പാ, എന്തിനാ ഇപ്പോഴും ഈ വലിയ മാവിന് വെള്ളം ഒഴിക്കുനത് . അത് വലുതയില്ലേ? വലുതായി, പക്ഷെ അതിന്റെ ശിഖരങ്ങൾ കുറച്ചു കൂടി ബലവത്താകണം. അപ്പോൾ നിനക്ക് കളിക്കുവാൻ ഞാൻ അതിൽ ഒരു    ഊഞ്ഞാൽ കെട്ടി തരാം. അപ്പോൾ നിനക്ക് ഊഞാലാടി ആകാശത്തെ തൊട്ടു താഴെ വരം.പറഞ്ഞ പോലെ തന്നെ അപ്പുപ്പൻ ആ  കൊച്ചു മകന്  അതിന്റെ താഴ്ന്ന കൊമ്പിൽ ഒരു ഊഞ്ഞാൽ കെട്ടി കൊടുത്തു. കുട്ടി എന്നും ഊഞ്ഞാല്ലിൽ   ആടും, മാവിനോടു വർത്തമാനം പറയും. മാമ്പഴം തിന്നാൻ വരുന്ന  അണ്ണാറക്കണ്ണനെയും , ചെറു കിളികളെയും നോക്കി നില്ക്കും. പിന്നെ അത് പോലെ മരത്തിൽ കയറുകയും, ചാടി   ഊർന്നു ഇറങ്ങുകയും ഒക്കെ ചെയ്യുമായിരുന്നു. ആ മരത്തിന്നും കുട്ടിയെ വലിയ ഇഷ്ടം ആയിരുന്നു.

വർഷങ്ങൾ ഏറെ കടന്നു പോയി. കുറച്ചു വലുതായപ്പോൾ കുട്ടി മാവിൽ കളിക്കുവാൻ വരാതായി . ഒരു ദിവസം മാവ് കുട്ടിയോട് ചോദിച്ചു , നീ എന്താ ഇപ്പോൾ എന്ടെ കൂടെ കളിക്കുവാൻ വരാത്തത്?    കുട്ടി പറഞ്ഞു , എനിക്ക് ഇപ്പോൾ മരത്തിൽ കളിക്കേണ്ട പ്രായം ഒന്നും അല്ലല്ലോ. എനിക്ക് കളിപാട്ടങ്ങൾ  വേണം. പക്ഷെ എനിക്ക് കളിപാട്ടം വാങ്ങിച്ചു തരുവാൻ ആരും ഇല്ലല്ലോ. അപ്പുപ്പൻ മരിച്ചു പോയില്ലേ. മാവിന് സങ്കടം തോന്നി. മാവ് പറഞ്ഞു പഴുത്തു നില്ക്കും  ഇളം മാമ്പഴങ്ങൾ പറിച്ച് നിനക്ക് വില്ക്കാം. അത് കൊണ്ട് നിനക്ക് ആവശ്യത്തിനു  കളിപ്പാട്ടങ്ങൾ മേടിക്കാം. കുട്ടി മാവ്  പറഞ്ഞ പോലെ ചെയ്തു.

പിന്നെയും വർഷങ്ങൾ കടന്നു പോയി. കുട്ടി വളർന്നു ഒരു യുവാവായി . അയാൾ മാവിന്റെ അടുത്തു വന്നു.  അവനെ കണ്ടപ്പോൾ മാവിന് സന്തോഷം ആയി. മാവ് പറഞ്ഞു എത്ര നാളായി നിന്നെ കണ്ടിട്ട് . വരൂ നമുക്ക് കളിക്കാം. യുവാവ്‌ പറഞ്ഞു എനിക്ക് ഇപ്പോൾ കളിക്കുവാൻ ഉള്ള  മാനസിക അവസ്ഥയിൽ അല്ല. എന്റെ വിവാഹം കഴിഞ്ഞു. ഇനി എനിക്ക് ഒരു വീട് വേണം. മാവ്  പറഞ്ഞു നിനക്ക് ഉപയോഗ പെടൂമെങ്കിൽ  എന്റെ ശിഘരങ്ങൾ മുറിച്ചു എടുത്തോളു. അയാള് അങ്ങനെ ആ മാവിന്റെ  ശിഘരങ്ങൾ അറുത്തു  വീടുപകരണങ്ങൾ നിർമിച്ചു .

വർഷങ്ങൾ വീണ്ടും കടന്നു പോയി. അയാൾ അപ്പോഴേക്കും ഒരു വൃദ്ധൻ ആയി കഴിഞ്ഞിരുന്നു.  വേനൽ കാലത്തേ അതി കഠിനമായ ചൂടിൽ നിന്നും രക്ഷ പെടുവാൻ അയാൾ വീണ്ടും ആ മരത്തിന്റെ അടുത്തു വന്നു.    അയാൾ മരത്തിനോടായി പറഞ്ഞു , വല്ലാത്ത ചൂട്. ഉഷ്ണം കൊണ്ട് ഞാൻ പൊറുതി   മുട്ടി.  വീട്ടിൽ ഇരിക്കുവാൻ വയ്യ. എനിക്ക് അല്പം തണൽ ആവശ്യം ഉണ്ട്. മരം അയാളോടായി പറഞ്ഞു എന്റെ മര ചുവട്ടിൽ ഇരുന്നോളു നിനക്ക് ആവശ്യം ഉള്ള തണൽ തരുവാൻ എനിക്ക് ഇപ്പോഴും കരുത്തുഉണ്ട് .  അയ്യാൾ ആ മര ചുവട്ടിൽ ഇരുന്നു ക്ഷീണം അകറ്റി, കുറച്ചു കഴിഞ്ഞപോൾ ഒരു നന്ദി വാക്ക് പോലും പറയാതെ അയാൾ തിരിച്ചു വീട്ടിന്നുള്ളിലേക്ക് കയറി പോയി.

ഒരു ദിവസം ആ വീടിൻ ഉള്ളിൽ നിന്നും ഒരു നിലവിളി ഉയർന്നു .   അത് ആ വൃദ്ധന്റെ മരണ വാർത്ത‍ അറിഞ്ഞിട്ടുള്ളതായിരുന്നു. പിന്നെ ചിത ഒരുക്കുന്ന തിരക്കിൽ അയാളുടെ മകൻ ആ മരത്തിന്റെ ചുവട്ടിൽ വന്നു. അപ്പോൾ ആ മരം യുവാവിനോട് പറഞ്ഞു.   നിന്റെ അച്ഛന്റെ ഓരോ ആവശ്യവും എന്നോടു പറയുമായിരുന്നു. ഞാൻ എന്നെ കൊണ്ട് പറ്റുന്ന  തരത്തിൽ  ഞാൻ  സന്തോഷതോടെ അവ നിർവഹിക്കുമയിരുന്നു .  ഇനി ഇപ്പോൾ ഒരു ആവശ്യം ചോദിച്ചു വരുവാൻ നിന്റെ അച്ഛൻ ഇല്ല. പക്ഷെ ആ മനസിലെ അവസാന ആവശ്യം ഞാൻ അറിയുന്നു. എന്റെ സുഹ്രത്തിന്റെ കൂടെ വെണ്ണിർ ആകുവാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ    
അങ്ങനെ ആ മരത്തിന്റെ തടികൾ ചെർത്ത  ചിതയിൽ അയാളുടെ ശരീരം ചാരമായി.

ശരിക്കും ആ മരം പോലെ തന്നെ അല്ലെ കുട്ടികളെ നമ്മുടെ അച്ഛൻ അമ്മ മ്മാർ. നമ്മൾ      കുട്ടികൾ ആവുമ്പോൾ അവരോടൊപ്പം കളിക്കുന്നു. ഒരു പാടു നേരം അവരോടു സംസാരിക്കുന്നു . പിന്നെ  പിന്നെ ഓരോരോ ആവശ്യത്തിനു മാത്രം നമ്മൾ അവരെ ചെന്ന് കാണുന്നു. അവസാനം അവരുടെ ജീവിതം തന്നെ നമുക്കുള്ള സമർപ്പണം ആണെന്ന് തിരിച്ചു അറിയുവാൻ  നാം വൈകുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ