2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

മഴപ്പൊട്ടുകൾ (കവിത)

ഇന്നലെ പെയ്ത മഴയിൽ
വീണ്ടും ഞാനാ കുഞ്ഞു  ബാലനാക്കുന്നു
വള്ളി റ്റ്രൗസറും ,  കെയ്യിൽ പുസ്തക കെട്ടും ,
പിന്നെ പൊതി ചോറും
കുടയായൊരു തൂശനിലയും
കുപ്പായം നനഞൊട്ടി ചേർത്തെൻ ഉടൽ നനക്കുംപോൾ
പോലും നിനച്ചു ഞാൻ ഈ മഴ തോരാതിരുന്നെങ്കിൽ

-----------------------------------------------------------------------------------------------
മഴക്കാലമാണ് എന്നോമനെ
തല നനക്കാതെ , നീ നിൻ ഉടൽ നനക്കാതെ
മഹാ വ്യാധികൾ പടർത്തുന്നൊരു കാലമാ
ആധി കൊണ്ടെൻ അമ്മ ഓതും വാക്കുകൾ
കുളിർ മഴയായി ഇന്നും നനക്കുന്ന ഓർമ്മകൾ .
-----------------------------------------------------------------------------------------------
മഴകോള് മാറീല്ലോ , കളിക്കട്ടെ ഞാനീ മണ്ണിൽ
മറക്കേണ്ട ഉണ്ണി നീ മഴ നൂല് കെട്ടാനായി
പെരുത്തില്ല ഇനി ദൂരം
-----------------------------------------------------------------------------------------------
മഴ ക്കുടം ചോരുന്നുവോ, അതോ ആകാശത്താരോ  കമഴ്ത്തുന്നുവോ
ഇറ്റിറ്റു  വീഴുമീ ജല തുള്ളികൾ ഇഴകളായി കൊരുക്കുന്നതാരോ
മഴക്കുടം പേറും തമ്പുരാനോ?,
-----------------------------------------------------------------------------------------------
കർക്കിടകം വന്നെന്നു ഓതി കുരച്ചെത്തുന്നു രാമഴ
ഒലിച്ചിറങ്ങുമീ  മഴ തുംപിനോപ്പം കളികുന്നുവോ മഹാ വ്യാധികൾ
വിറയ്ക്കും കൈകളാൽ പകുത്തു എടുക്കുന്നു ഞാൻ
രാമായത്രകൾ പാടും ശീലുകൾ
 -----------------------------------------------------------------------------------------------
 ഒരു തുള്ളി വെള്ളം ചോദിച്ചപ്പോൾ
ഒരു മഴക്കാലം തന്നെ തന്നു തമ്പുരാൻ
വേണ്ട ഞങ്ങൾക്കീ മഴക്കാലം , തരിക നീ
രണ്ടു പെഗ്ഗിൻ ജലം  , അല്ലേൽ എൻ പാനപാത്രം
നിറക്കുവാൻ രണ്ടോ, മുന്നോ ഐസ് ക്യുബിൻ
ചെറു കഷ്ണങ്ങൾ മാത്രം
 -----------------------------------------------------------------------------------------------
വിയർ ത്തോ ഴുകും ചൂടിനെ ശമിപ്പികുവാൻ
വിരുന്നു എത്തുക നീ മഴക്കാലമേ
ഒരു ദിനം എങ്കിലും വരിക , ഈ മരുഭുവിൽ കാത്തിരിപ്പൂ
ഞാൻ നിന ക്കായി .
കൊരുക്കു നിൻ പ്രണയത്തിൻ വെള്ളി നുലുകൾ
എൻ നഗ്നമാം ശരീരത്തിൽ ഉടനീളം
തളിർക്കട്ടെ എൻ  ഉടൽ കോരി തരിക്കട്ടെ
നിൻ കുളിർ സ്പർശനതാൽ
 -----------------------------------------------------------------------------------------------
മാനത്തിന് എത്ര കൈകൾ
പത്തോ അതോ പതിനായിരമോ
കരയട്ടെ വാനം ഇനിയും
അപ്പോൾ എണ്ണി നോക്കിടാം  ഞാൻ ആ കൈകൾ
 -----------------------------------------------------------------------------------------------അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ