2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

Finding Happiness


കഴിഞ്ഞ ആഴ്ച മസ് ക്ക്റ്റിലെ കൃഷ്ണ ക്ഷേത്രത്തിൽ സ്വാമിനി വിമലാനന്തയുടെ ഒരു പ്രഭാഷണം ഉണ്ടായിരുന്നു. സ്വാമിനി ചിന്മയ മിഷൻ സ്ഥാപകനായ ചിന്മായാനന്ദന്റെ ശിഷ്യയും, കൊയംബത്തുരിലെ ചിന്മയ മിഷൻന്റെ   ഡയരകടർ  സ്ഥാനം വഹിക്കുകയും ചെയുന്ന  വ്യക്തി കൂടി ആണ് .


പ്രഭാഷണത്തിനിടെ കാഴ്ചക്കാരിൽ ഒരാൾ ചോദിച്ചു, സ്വാമിനി  എങ്ങനെ യാണ് നമുക്ക് സന്തോഷം കണ്ടെത്തുവാൻ സാധിക്കുക ? സ്വാമിനി  ഉടൻ  തന്നെകുറച്ചു കാണികളെ ആ സ്റ്റേ ജിലേക്ക്  ക്ഷണിച്ചു . വിളി കേട്ട ക്ഷണം തിക്കി തിരക്കി കുറച്ചു പേർ  ആ സ്റ്റേ ജിൽ കയറി. വീണ്ടും കൂടുതൽ ആളുകൾ വരുവാൻ തുടങ്ങിയപ്പോൾ സ്വാമിനി ഇനി മതി എന്ന രീതിയിൽ  ആങ്ങ്യം കാണിച്ചു.  ബാക്കിയുള്ളവർ നിരാശരായി തിരികെ അവരവരുടെ ഇരിപ്പടങ്ങളിൽ പോയി ഇരുന്നു.

പിന്നെ സ്വാമിനി അവിടെ പ്രസാദ  വിതരണത്തിന് കരുതിയ ആപ്പിളുകൾ അടങ്ങിയ വലിയ പെട്ടി  കാണിച്ചു കൊണ്ട് പറഞ്ഞു ഇനി ഓരോരുത്തരും പോയി ഓരോ ആപ്പിൾ എടുത്ത ശേഷം അവരവരുടെ പേര് എഴുതുക.. അതിനു  ശേഷം ആ കൂടയിൽ കൊണ്ട് പോയി അവ നിക്ഷേപിക്കുക. കൂട കൈ ചൂണ്ടി കൊണ്ട് സ്വാമിനി  പറഞ്ഞു. അതിനായി ഒരു ചെറിയ മാർകർ പേനയും സ്വാമിനി   അവരിൽ ഒരാൾക്ക് നൽകി . അവർ ഓരോരുത്തരായി വന്നു സ്വന്തം പേര് എഴുതി ആ കൂടയിൽ ആപ്പിളുകൾ നിക്ഷേപിച്ചു. പിന്നെ സ്വാമിനി അവരോടായി പറഞ്ഞു ഇനി നിങ്ങൾ എല്ലാവരും സ്വന്തം ഇരിപ്പടത്തിൽ പോയി ഇരുന്നു കൊള്ളുവാൻ . അവരവരുടെ ഇരിപ്പടങ്ങളിൽ പോയി  അവർ ഇരുന്നു. സ്വാമിനി വീണ്ടും പ്രഭാഷണം തുടർന്നു . കുറച്ചു കഴിഞ്ഞ ശേഷം സ്വാമിനി ആപ്പിളുകൾ എടുത്തവരോട്  പറഞ്ഞു ഇനി നിങ്ങൾ പോയി അവരവരുടെ പേര് എഴുതിയ ആപ്പിളുകൾ മാത്രം  എടുത്തു കൊണ്ടുവരു. ആദ്യം കൊണ്ട് വരുന്നവര്ക്ക് ഒരു സമ്മാനം ഉണ്ട്. പക്ഷെ നിങ്ങൾക്ക് അനുവദിച്ച സമയം വെറും പതിനഞ്ചു സെക്നട്സ് മാത്രം ആണ്. വേറെ ഒരാളെ വിളിച്ചു അയാളോടായി  മൊബൈലിലെ സ്റ്റോപ്പ്‌ വാച്ച് നോക്കുവാൻ പറഞ്ഞു . സ്റ്റാർട്ട്‌ എന്നാ കേട്ടതോടെ ആളുകൾ തിക്കി തിരക്കി ആ കൂടയിലെ അവരവരുടെ  ആപ്പി ളുകൾ തിരയുവാൻ തുടങ്ങി. ശാന്തമായ അന്തരീക്ഷം ശബ്ദമുഘരിതമായി.   സെക്കണ്ടുകൾ കടന്നുപോയി. പെട്ടന്ന് സ്റ്റോപ്പ്‌ വാച്ച് നോക്കുന്ന ആൾ സ്റ്റോപ്പ്‌ പറയുന്ന ശബ്ദം കേട്ടു . അപ്പോഴും  അവർ സ്വന്തം ആപ്പിളുകൾ തിരയുന്നുണ്ടായിരുന്നു.

സ്വാമിനി അവരോടു നിറുത്തുവാൻ ആങ്ങ്യം കാണിച്ചു. പിന്നെ അവരോടായി പറഞ്ഞു   ഇനി ഓരോരുത്തരായി പോയി ഓരോ ആപ്പിൾ എടുത്ത ശേഷം അത് നിങ്ങളുടെത് അല്ലെങ്കിൽ  അതിൽ എഴുതി ഇരിക്കുന്ന പേര് വായിച്ചു അതിന്റെ  ഉടമസ്ഥനു കൈ  മാറു . വീണ്ടും പഴയ  ഭക്തനോടു  സ്റ്റോപ്പ്‌ വാച്ച് സ്റ്റാർട്ട്‌ ചെയ്തു കൊള്ളുവാൻ നിർദേശം കൊടുത്തു .

ഏകദേശം പത്തു സെക്കന്റ്‌ കഴിഞ്ഞപോൾ തന്നെ സ്വന്തം പേര് എഴുതിയ ആപ്പിളുകൾ എല്ലാം  തന്നെ അവരവരുടെ കൈയിൽ കിട്ടി.

സ്വാമിനി പറഞ്ഞു ,  നമ്മൾ  നമുക്ക് ചുറ്റും നോക്കി  ആനന്ദം   തിരഞ്ഞു കൊണ്ടിരിക്കുന്നു നമ്മൾ . മറ്റുള്ളവര്ക്ക് നന്മയും , ഉപകാര പ്രദവുമയ കാര്യങ്ങൾ ചെയുമ്പോൾ അവർ നമുക്കും അതെ പടി അവ  തന്നെ തിരിച്ചു നല്കുന്നു. സ്വാമിനി പറഞ്ഞു ഇത് തന്നെ യാണ് സന്തോഷം .ഇത് തന്നെയാണ് മനുഷ്യ ജീവിതത്തിന്റെ അർത്ഥവും.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ