2014, ഏപ്രിൽ 8, ചൊവ്വാഴ്ച

ബോംബെ 2 പൂനെ



വിവാഹം കഴിഞ്ഞ നാല് വർഷങ്ങൾക്കു ശേഷം ശേഷം ആണ്  ബോബന് പൂനക്ക്  ട്രാൻസ്ഫർ ആയതു . ബോബന്റെ പുതിയ  ഓഫീസ്    കല്യാണി നഗറിൽ ആയിരുന്നു  . അത് കൊണ്ട് തന്നെ യാണ് ബോബൻ ഓഫീസിന്  അടുത്തു തന്നെ ഫ്ലാറ്റ് അന്വേഷിച്ചത് . ബോംബയിൽ നിന്നും   പ്രമോഷനോടെ യാണ്  അവൻ പുനയിൽ ചാർജ് എടുക്കുന്നത്. ടീനയ്ക്ക് ബോംബെ വിട്ടു  പോരാൻ  ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.. വാശിയിൽ അവർ താമസിച്ച ഫ്ലാറ്റിന് അടുത്തുള്ള  സൈന്റ്റ്‌ ആൻറ്റണിസ് സ്കൂളിൽ ടീച്ചർ ആയിരുന്നു ടീന . നല്ല  സംസാര പ്രിയ യായ ടീനയ്ക്ക് മറാട്ടികൾ  അടക്കം ഒരു പാടു സുഹ്രത്തുക്കൾ അവൾ താമസിക്കുന്ന ലക്ഷ്മി നാരായണ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ പുനയിലേക്ക് മാറിയിട്ട് അഞ്ചു വർഷം കഴിഞ്ഞിട്ടും     ടീനയ്ക്ക് പുനയിലെ ജീവിതവുമായി പൊരുത്തപെടുവാൻ കഴിഞ്ഞില്ല. അവർ താമസിക്കുന്ന ലുങ്കർട്  ഹെറിറ്റെജിൽ 707  ആം ആപർറ്റ്മെന്റിൽ   പണ്ടൊരു ദുർ മരണം നടന്നിട്ടുണ്ടായിരുന്നു .ഒരു പാടു കാലമായി ആരും താമസിക്കാത്ത പൂടി ഇട്ട ഒരു ഫ്ലാറ്റ് ആയതു  കൊണ്ട് തന്നെ ഫ്ലാറ്റ് വാടക വളരെ കുറവായിരുന്നു . ബോബന് അത് ഒരു അനുഗ്രഹവും ആയി.

അല്ലെങ്കിൽ ഇത്രയും ചുളു വാടകയ്ക്ക് വിമാൻ  നഗറിൽ ഒരു ഫ്ലാറ്റ് കിട്ടുക എന്നത് ചിന്തിക്കുവാൻ കഴിയുമായിരുന്നില്ല . അവന്റെ ജോലി സ്ഥലമായ കല്യാണി നഗറിലേക്ക് വിമാൻ നഗറിൽ നിന്നും കഷ്ടിച്ച് എട്ടു കിലോമീറ്റർ ഓളം വരും . പണ്ട് വാശിയിൽ താമസിച്ചപോൾ രാവിലെ ഏഴു മണിയുടെ സ്റ്റാർടിംഗ് ട്രെയിൻ പിടിച്ച ബോബന് രാവിലെ എട്ടരക്ക് പോകുക എന്നത് ഒരു സൌഭാഗ്യം തന്നെ ആയിരുന്നു.റോയിക്ക് ഇനിയത്തെ ജൂണിൽ അഞ്ചു  വയസ് കഴിയും . അത് കഴിഞ്ഞു വല്ല ബേബി സിറ്റിങ്ങിലും ആക്കിയിട്ടു ജോലിക്ക് പോയി തുടങ്ങണം എന്നാ ആഗ്രഹം ടീനക്കുണ്ട് . ബോബനും അത് സമ്മതിച്ചിട്ടുണ്ട് .

കഴിഞ്ഞ കുറച്ചു ദിവസമായി റോയ്, തനിയെ ആരോടോ സംസാരിക്കുന്നത്  കാണാം. ആദ്യ മൊക്കെ അവൾ അത് അവന്റെ കളി ആയി മാത്രമേ കരുതിയുള്ളു. പലപ്പോഴും അവന്റെ പെരുമാറ്റം തൊട്ടടുത്ത്‌ ആരോ ഉള്ള പോലെ തന്നെ ആയിരുന്നു. റോയിയോടു ഇതിനെ കുറിച്ച് ചോദിച്ചപോൾ അവൻ ഉത്തരം പറഞ്ഞത് അവൻ അവന്റെ ഫ്രണ്ട് മായി ആണ് സംസാരിക്കുനത് എന്നായിരുന്നു. അവന്റെ പ്രായത്തിൽ ഉള്ള കുട്ടികൾ ആരും തന്നെ ആ ഫ്ലാറ്റിൽ വേറെ ഉണ്ടായിരുന്നില്ല. ആർക്കും കൊടുക്കാത്ത അവന്റെ കളി പാട്ട കാറുകൾ പോലും അവൻ അവന്റെ ഇമാജിനറി ഫ്രെണ്ടിനു കൊടുക്കുന്ന പോലെ അവൻ പെരുമാറി.ആദ്യം ഒക്കെ ടീന ഇത് അവന്റെ കളി മാത്രം ആണെന്ന് കരുതി . പക്ഷെ വൈകുനേരങ്ങളിൽ ചിലപ്പോൾ  ഫ്ലാറ്റിന്റെ  താഴേ ,  ഭോലനാതിന്റെ കടയിൽ നിന്നും പാലും , പച്ച കറികളും , അത്യാവശ സാധനങ്ങളും  മേടിക്കുവാൻ അവൾ പോകുമ്പോൾ അവൻ പറയും മമ്മി പോയ്കോളു , ഞാൻ ഇവിടെ കളിക്കട്ടെ എന്ന്. അവനെ നിർബന്ധിച്ച് കൊണ്ട്  പോയാൽ ഫ്ലാറ്റ് മുഴുവൻ കേൾപ്പിക്കും മാതിരി അവൻ ഒച്ച വച്ച് അലറി കരയുമായിരുന്നു. ഒരു ദിവസംഅവന്റെ മുറിയിൽ അവൾ ചെന്നപോൾ അവൻ ആരോടോ ഉറക്കെ സംസാരിക്കുന്ന പോലെ , അവൾക്കു തോന്നി. റോയി,  അവൾ ഉറക്കെ വിളിച്ചു . പെട്ടെന്ന് അവൻ തിരിഞ്ഞു അവളോടു ദേഷ്യത്തോടെ പറഞ്ഞു മമ്മിയോടു ഞാൻ പറഞ്ഞിട്ടില്ലേ , മമ്മി വരുകയാണെങ്കിൽ എന്റെ ഫ്രണ്ട് പോകും എന്ന്. കണ്ടില്ലേ അവൻ പോയി. അവൾ ചോദിച്ചു എവിടെ നിന്റെ ഫ്രണ്ട്. ഇവിടെ ഉണ്ടായിരുന്നല്ലോ. ഇപ്പോൾ മമ്മി വന്നപ്പോൾ അവൻ പോയി. അവൾ അവനോടു ചോദിച്ചു ഏതു വഴിയാണ് നിന്റെ ഫ്രണ്ട് പോയത്. അവൻ ബാൽക്കണി ജനാല കാണിച്ചു തന്നിട്ട് പറഞ്ഞു ഇത് വഴി,    എഴാം നിലയിൽ ആണ് അവരുടെ ഫ്ലാറ്റ് . അവൾ ചോദിച്ചു ഇവിടെ നിന്ന് എങ്ങനെ പോകും, റോയി നിഷ്കളൻകതയോടെ പറഞ്ഞു ഇത് വഴി ചാടി പോകും.   അവൾ ആകെ വല്ലാതായി.

അന്ന് രാത്രി ബോബൻ വന്നപ്പോൾ  ടീന  റോയിയുടെ വിചിത്രമായ പെരുമാറ്റം, രീതി  എല്ലാം വിശദമായി അവനെ പറഞ്ഞു കേൾപിച്ചു. അത് കഴിഞ്ഞു അവൾ അവനോടായി പറഞ്ഞു നമുക്ക് റോയിയെ വല്ല ഡോക്ടറെ കാണിച്ചാലോ. ഈ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് ഇത് പതിവാണ്. ടീന , അവർ തന്നെ ഒരു സ്വപ്ന ലോകത്താണ് . അത് കൊണ്ട് തന്നെ ഈ പ്രായത്തിൽ ഉള്ള  കുട്ടികൾക്ക് ഇങ്ങനെ  ഒക്കെ തോന്നുനത്.  കൂടുതൽ ഒന്നും പറയാതെ ബോബാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേ ദിനം ബോബൻ  ഓഫീസിൽ പോയി കഴിഞ്ഞ ശേഷം ടീന റോയികുള്ള പാൽ  അടുക്കളയിൽ ചൂടാക്കുക ആയിരുന്നു. റോയി എഴുനേൽക്കുമ്പോൾ  ഒൻപതു മണി കഴിയും.   പെട്ടെന്നാണ് റോയിയുടെ ഉച്ചത്തിൽ ഉള്ള ചിരി അവൾ കേൾക്കുന്നത്‌. . ടീന  നോക്കുമ്പോൾ  അവൻ പതിവ് പോലെ   അദ്രിശ്യതയിൽ നോക്കി എന്തൊക്കെയോ പറഞ്ഞു ഉറക്കെ ചിരിക്കുന്നു.  അവൾ ഉറക്കെ വിളിച്ചു റോയി, അവൻ അവളെ വല്ലാതെ നോക്കി. പിന്നെ അവൻ അവളോടായി പറഞ്ഞു മമ്മയോടു ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ കളിക്കുമ്പോൾ എന്റെ മുറിയിൽ ഇങ്ങനെ വരരുത് എന്നാൽ. മമ്മ ഉണ്ടെങ്കിൽ അവൻ കളിക്കാൻ വരിക ഇല്ല. ഇനി മമ്മ വന്നാൽ മമ്മയെ അവൻ കൊല്ലുമെന്ന് പറഞ്ഞു. അവൾ ആകെ വല്ലാതായി . അഞ്ചു വയസു തികഞ്ഞിട്ടില്ല . ആ റോയി ആണ് കൊല്ലും എന്നോ ക്കെ പറയുന്നത്. ദേഷ്യം വന്നിട്ട് അവൾ അവനെ അന്ന് ശരിക്കും അടിച്ചു .   അന്ന് പകൽ മുഴുവനും അവൻ കരഞ്ഞു കൊണ്ടേ യിരുന്നു. അവൾ തിരുമാനിച്ചു ബോബാൻ വന്നാൽ എത്ര ഇരുട്ടിയിട്ടായാലും റോയിയെ ഒരു ഡോക്ടറെ കാണിക്കണം.


അന്ന് ബോബാൻ അല്പം താമസിച്ചാണ് വന്നത്. അവൻ വന്നപോഴേക്കും റോയ് കരഞ്ഞു കരഞ്ഞു ഉറങ്ങി പോയിരുന്നു. ഉറക്കത്തിലും അവൻ ആകെ അസ്വസ്ഥാൻ ആയ പോലെ തോന്നിച്ചു . എന്തൊക്കെയോ ഉറക്കത്തിൽ അവൻ പിറു പിറുത്തു കൊണ്ടേ യിരുന്നു.ബോബൻ  വന്ന ഉടനെ തന്നെ ടീന റോയിയുടെ വത്യസ്തമായ പെരുമാറ്റാതെ കുറിച്ച്  ബോബനെ പറഞ്ഞു കേൾപ്പിച്ചു . പക്ഷെ ബോബൻ  അത് കാര്യമാക്കാതെ പറഞ്ഞു, ടീന ഞാൻ പറഞ്ഞതല്ലേ ഈ പ്രായത്തിൽ ഉള്ള കുട്ടികൾക്കെല്ലാം കാണപെടുന്ന ഒരു സ്വഭാവ വിശേഷം ആണിത് എന്ന് . നീ അവനെ കുറിച്ച് മാത്രം ചിന്തിച്ചിരികുന്നതു കൊണ്ടാണ് നിനക്ക് ഇങ്ങനെ തോന്നുന്നത്. അത്രയ്ക്ക് കാര്യമാക്കാൻ ഒന്നും ഇല്ല       അവന്ടെ നിസ്സംഗ ഭാവത്തിൽ ഉള്ള മറുപടി അവളെ വല്ലാതെ ചൊടിപ്പിച്ചു.

ബോബനിൽ നിന്നും ഇങ്ങനെ ഉള്ള ഒരു മറുപടി അല്ല അവൾ പ്രതീക്ഷിച്ചത് . അവൾ ഉറപ്പിച്ചതാണ് ഇന്ന് റോയിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം എന്ന്.അവൾ വീണ്ടും അവനോടു ദയനീയ മായി പറഞ്ഞു, ബോബൻ , റോയിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം . എനിക്ക്   വല്ലാതെ പേടി തോന്നുന്നു. ഇന്നവൻ  എന്നെ കൊല്ലും എന്ന രീതിയിൽ സംസാരിച്ചു. ഈ ഫ്ലാറ്റിന് പ്രേത ബാധ ഉണ്ടെന്നു പറയുന്നത്  ശരിയാണ് ബോബൻ . ഞാൻ എത്ര തവണ പറഞ്ഞതാ നമുക്ക് തിരിച്ചു ബോംബെക്ക് പോകാം എന്ന്. ബോബൻ ൻ വീണ്ടും നിസ്സാരമായി പറഞ്ഞു പുനയിൽ നമുക്കിതുപോലെ , ഇത്രയും കുറഞ്ഞ വാടകയ്ക്ക്  മറ്റൊരു  ഫ്ലാറ്റ് കിട്ടും എന്ന് ടീനയ്ക്ക് തോന്നുന്നുണ്ടോ? നിന്റെ മനസ്സ് ഇപ്പോഴും ബോംബയിൽ തന്നെ യാണ്. എത്ര വട്ടം ഞാൻ പറഞ്ഞതാ റോയിയെ വല്ല പ്ലേ സ്കൂളിൽ വിട്ടിട്ടു നീയും ജോലിക്ക് പോയി തുടങ്ങാൻ. എ പ്പോഴും റോയ്, റോയ് എന്ന് പറഞ്ഞു കഴിയാൻ പറ്റുമോ.

ടീനയ്ക്ക്   ദേഷ്യവും , സങ്കടവും ഒക്കെ കൂടി വന്നു.  പൊട്ടി തെറിച്ചു കൊണ്ട് അവൾ  ചോദിച്ചു. എനിക്കറിയില്ല ബോബൻ , യു ആർ ടൂ സെൽഫിഷ്‌ .  നിനക്ക് നിന്റെ കാര്യം മാത്രമേ  നിനക്ക് ചിന്ത യുള്ളൂ . എന്നെ കുറിച്ചോ , റോയിയെ കുറിച്ചോ നീ എന്താ ഓർക്കാത്തത്‌ .  എന്താ റോയിയുടെ അവസ്ഥ  മനസിലാക്കുവാൻ ശ്രമിക്കാത്തത്  ബോബ? . ബോബന് അവനെ ഇഷ്ടം അല്ല. അതല്ലേ സത്യം . യു ആർ ഹിസ്‌ ഡാഡ്‌ ബോബൻ . അവനു ട്രീട്മെന്റ്റ്ന്റെ  ആവശ്യം ഉണ്ട്.    ബോബൻ ദേഷ്യത്തോടെ ടീനയെ നോക്കി പറഞ്ഞു ട്രീട്മെന്റ്റ്,  അതിപ്പോൾ വേണ്ടത് നിനക്കാണ് ടീന .

അത് കേട്ട് അവൾ വല്ലാതായി. അവൾ അവന്റെ കോളറിൽ പിടിച്ചു  ചോദിച്ചു നീ എന്താ പറഞ്ഞത്. ബോബൻ ഒന്നും മിണ്ടിയില്ല. അവൾ അവനെ ഉലച്ചു കൊണ്ട് വീണ്ടും ചോദിച്ചു ,  നീ പറയുന്നത് എനിക്ക് ഭ്രാന്ത്‌ ആണെന്നാണോ , അവൻ ഒന്നും മിണ്ടാതെ തല കുനിച്ചു  നിന്നു . അവൾ വീണ്ടും വീണ്ടുംഅവനോടു ചോദിച്ചു കൊണ്ടേയിരുന്നു ,  ബോബൻ നീ റോയിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുനുണ്ടോ?


ഇത്തവണ അവൻ നിശബ്ദമായി , അവൾ കേൾക്കെ മന്ത്രിച്ചു . റോയി നമ്മുടെ കൂടെ ഇല്ല ടീന . അവൻ നമ്മളെ വിട്ടു പോയിട്ട് ഇപ്പോൾ ഒരു വർഷം ആകുന്നു .
നിനക്കും അത് അറിയാമല്ലോ , കടുത്ത പനി ബാധിച്ച അവനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തത് നമ്മൾ തന്നെ അല്ലെ  . പിന്നെ നമുക്ക് കിട്ടിയത് അവന്റെ വിറങ്ങലിച്ച ശരീരം മാത്രമല്ലെ . അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു  തുളുംബിയിരുന്നു.

അവൾ വിശ്വസിക്കുവാൻ ആകാതെ അവനെ നോക്കി


പക്ഷെ നിനക്ക് മാത്രം അത് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അത് ഉൾകൊള്ളുവാൻ നിനക്കായില്ല.  നീ ഒരു സ്വപ്ന ലോകത്തിൽ ആയിരുന്നു. ഞാൻ പറഞ്ഞിട്ടും നീയാണ് ഈ ഫ്ലാറ്റ് വിട്ടു പോകാൻ സമ്മതികഞ്ഞതു. കാരണം നിനക്ക് ഇവിടം വിട്ടു പോകുവാൻ  ആവുമായിരുന്നില്ല ടീന . നിന്റെ മുമ്പിൽ ഒരു നിഴൽ പോലെ എന്നും റോയ് ഉണ്ടായിരുന്നു. അവനെ വിട്ടു നിനക്ക് എവിടെയും  പോകുവാൻ കഴിയില്ലായിരുന്നു . അത് മനസിലകിയത് കൊണ്ടാണ് ഞാൻ നിന്റെ താളത്തിനൊപ്പം ഞാൻ തുള്ളിയത്. എനിക്കിനി നീ കൂടി നഷ്ടപെടുവാൻ വയ്യ ടീന . അവന്റെ  സ്വരം ഇടറിയിരുന്നു.

അവൾ ഒന്നും മിണ്ടാതെ അവന്റെ മുഘത്തേക്ക് നോക്കി .യാഥാർത്ഥ്യം തിരിച്ച റിഞ  പോലെ .  ഏറെ നേരത്തെ മൌനത്തിനു ശേഷം അവൾ , കൈകൾ കൊണ്ട വളുടെ കണ്ണുകൾ പൊത്തി .  ബോബൻ  അവളെ ചേർത്ത് പിടിച്ചു . ഒരു പാടു നാളുകൾക്കു ശേഷം ആ കണ്ണുകൾ വീണ്ടും നിറയുനതു അവൻ കണ്ടു. അവൻ മനസ്സിൽ പറഞ്ഞു , ടീന  നീ  കരഞ്ഞോളു ഇത്രയും കാലത്തേ കണ്ണുനീർ ഒട്ടും  ബാക്കി  വയ്കാതെ കരഞ്ഞു  തീർത്തോളു . ഒരു മഴ പെയ്തിറങ്ങുന്ന പോലെ  , അവളുടെ കണ്ണുകളിൽ നിന്നും കണ്ണ് നീർ തുള്ളികൾ അടർന്നു  വീണു കൊണ്ടേ യിരുന്നു. അവളെ ചേർത്ത് പിടിക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി കൊണ്ടേ യിരുന്നു.

മാസങ്ങൾക്ക് ശേഷം  അവന്റെ ആ പഴയ ടീനയെ തിരിച്ചു കിട്ടിയ സന്തോഷം. അത്  കണ്ണുനീരായി പൊഴിഞ്ഞു കൊണ്ടേയിരുന്നു.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ