2017, ഓഗസ്റ്റ് 6, ഞായറാഴ്‌ച

കൊട്ടേഷൻ (കഥ )




കണ്ണു തുറക്കുമ്പോൾ അവൾ ആ വൃത്തിഹീനമായ മുറിയിലായിരുന്നു . മുഴിഞ്ഞു നാറിയ പുതപ്പിനുള്ളിൽ . മെല്ലെകറങ്ങുന്ന പൊടി പിടിച്ച പങ്കയ്‌ക്കൊപ്പമായി അവളുടെ മസ്തിഷ്‌കവും കറങ്ങുന്നപോലെ . എവിടെയാണിത് . എങ്ങനെ ഇവിടെയെത്തി.ആശുപത്രി മുറിയല്ല എന്നവൾ മനസിലാക്കി .ചുവരിൽ കൊതുകിനെ അടിച്ചുകൊന്നതിൻ രക്തക്കറ പറ്റിയിരിക്കുന്നു. മേശപ്പുറത്തു വെള്ളം കുടിക്കുവാനുള്ള ഒരു പാത്രം. പിന്നെ ഒരു കസേരയും , മേശയും . തറയിൽ നിറയെ സിഗരറ്റു കുറ്റികൾ.  ആരോ തന്നെ ഇവിടെ കൊണ്ടുവന്നതാണ് .

അമ്പരപ്പോടെ കൈകുത്തി എഴുനേൽക്കുവാൻ ശ്രമിച്ചുവെങ്കിലും തലയുടെ അമിതമായ ഭാരം കാരണം അതിനു കഴിയുന്നില്ല. മുക്കിനുള്ളിൽ ഒരു രൂക്ഷ ഗന്ധം തങ്ങിനിൽക്കുന്നു. ഒടുവിൽ അവൾക്കു കാര്യം മനസിലായി തന്നെ ആരോ ഇവിടെ തട്ടി കൊണ്ടുവന്നിരിക്കുന്നു.  ആരാണവർ . ആർക്കാണ് തന്നോടിത്ര ശത്രൂത. എന്തിന് വേണ്ടി ?   അതുകൊണ്ടു ആർക്കാണിത്ര പ്രയോജനം .

ഇപ്പോൾ അവൾക്കോർമ വന്നു .ഓഫീസിൽ നിന്നും പതിവിലും താമസിച്ചാണ് ഇറങ്ങിയത് . പിടിപ്പതു പണിയുണ്ട് . ഇരുന്നാലും തീരുകയില്ല.  തോമസ് സാർ കൊണ്ടാക്കാം എന്ന് പറഞ്ഞതാ . പിന്നെ  ഏലിയാമ്മക്ക് പറഞ്ഞു  നടക്കുവാൻ ഒരു കഥകൂടിയാകും. അതുകൊണ്ട് വേണ്ട എന്ന് പറഞ്ഞു.

ബസ്  സ്റ്റോപ്പിൽ നിൽക്കുമ്പോൾ   ആണ് നാളെത്തേക്കുള്ള ചായ പൊടി മേടിച്ചിട്ടില്ല എന്നവൾ  ഓർത്തത് .  ബസ്   സ്റ്റോപ്പിന് അരികിലുള്ള കുമാരന്റെ പലചരക്കു കടയിൽ നിന്നും  വീട്ടാവശ്യത്തിനുള്ള  സാധനങ്ങൾ മേടിച്ചു.
ഇപ്പോൾ എല്ലവരും മാളിൽ പോയി ആണല്ലോ സാധങ്ങൾ മേടിക്കുന്നത് . സുധീറിന് എവിടെ  സമയം . പാർട്ടിയുടെ വക്കീൽ ആണല്ലോ . വീട്ടിൽ വരുവാനോ , വന്നാൽ തന്നെ വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കുവാനോ തീരെ സമയം ഇല്ലല്ലോ .

പാർട്ടിയുടെ  ക്രിമിനൽസിനെ സംരക്ഷിക്കുന്ന കേസുകൾ വാദിക്കുക .  കഴിഞ്ഞ  ആഴ്ച സുധീർ വാദിച്ച  പ്രമാദമായ കേസിനു വിധി വന്നത് . മാസങ്ങളോളം ചാനലായ ചാനലുകളിലും , പത്രങ്ങളും നിറഞ്ഞു നിന്ന രമ്യ  കേസിന്റെ വിധി.  ക്രൂരമായി പീഡനത്തിന് ഇരയായി അവൾ വധിക്കപെടുകയായിരുന്നല്ലോ . ആ കേസിലെ  വേട്ടക്കാരൊടോപ്പം സുധീർ നിന്നു.  ചോദിച്ചാൽ പറയും ഇത് എന്റെ തൊഴിൽ. പാർട്ടി ഏല്പിക്കുന്ന കേസുകൾ കൈകാര്യം ചെയുക.  ഞാൻ വാദിച്ചില്ലെങ്കിൽ വേറെ ആരെങ്കിലും ഈ കേസുകൾ വാദിക്കും. ജഡ്ജിയെ വരെ സ്വാധീനിച്ചു വച്ചിരിക്കുകയാണ് . പിന്നെ .എങ്ങനെ ജയിക്കാതിരിക്കും. ഇപ്പോൾ അറിയപ്പെടുന്ന അഭിഭാഷകൻ ആയതു പാർട്ടിയുടെ കേസുകൾ മാത്രം വാദിച്ചത് കൊണ്ടാണ്. അല്ലേൽ കേസില്ലാ  വക്കീലായി തുരുമ്പു എടുത്തു പോയേനെ .

സുധീറിനോട്  പലപ്പോഴും വെറുപ്പ് തോന്നിയിട്ടുണ്ട് . തങ്ങൾക്കും പ്രായമായ ഒരു മകൾ  വളർന്നു വരുന്നുണ്ട് എന്ന് സുധീർ ഓർക്കുന്നില്ല.അല്ലെങ്കിൽ അതി ക്രൂരമായി പീഡിപ്പിച്ച  കൊലപ്പെടുത്തിയ പെൺകുട്ടിക്കെതിരെ എത്ര നിന്ദ്യമായ ഭാഷയിൽ ആണ് സുധീർ  കൊടതീയിൽ വാദിച്ചത് .  ആ നരാധമന്മാരെ വധശിക്ഷക്കു വിധികേണ്ടതല്ലായിരുന്നോ ? ഇങ്ങനെയുള്ള കേസുകളുടെ വക്കാലത്ത്  ഏറ്റെടുക്കരുത് എന്ന്  എത്ര വട്ടം പറഞ്ഞിരിക്കുന്നു. ആ അമ്മമാരുടെ ശാപവചനങ്ങളാൽ ഏറ്റാൽ  ഈ ജന്മത്തിൽ എന്നല്ല , ഇനി അടുത്ത  ജന്മത്തിൽ പോലും മോക്ഷം ലഭിച്ചില്ല എന്ന് വരാം.

സുധീർ പറഞ്ഞ ന്യായം ഇതായിരുന്നു .

അതി ക്രൂരമായ കൊലപാതകങ്ങളും , നാലും അഞ്ചും പേരെ കൊല പെടുത്തിയ കേസുകൾ വരെ കൊടതിയിൽ വരുന്നുണ്ട് .ഇവർക്കൊന്നും വധശിക്ഷ  നൽകാത്ത സാഹചര്യയത്തിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആ ചെറുപ്പക്കാരെ   വധശിക്ഷക്ക് വിധിക്കണം എന്നാരോപിക്കുവാൻ എങ്ങനെ കോടതിക്ക് കഴിയും. കോടതിക്ക് വേണ്ടത് തെളിവുകൾ ആണ്. വിശ്വസിനീയമായ തെളിവുകൾ .

കേസിലെ സാക്ഷികളുടെ വിശ്വാസ്യത ഉറപ്പുവരുത്തുവാനും , പഴുതുകളില്ലാതെ തെളിവുകൾ അവതരിപ്പിക്കുവാനും പ്രോസിക്കുഷന് സാധിച്ചില്ല എന്നും സുധീർ വാദിച്ചു .  മതിയായ  തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ  പ്രതികളെ നിരുപാധികം വെറുതെ വിട്ടുകൊണ്ടുള്ള വിധി ന്യായാധിപൻ പ്രസ്ഥാപിച്ചു ..

കുമാരന്രൂ   പണം കൊടുക്കുമ്പോൾ ആണ്  ഓർമിച്ചത്‌  പൂജാമുറിയിലെ ഗുരുവായൂരപ്പന്റെ ചിത്രം ഇളകിയിരിക്കുന്നു . എപ്പോൾ വേണമെങ്കിലും  താഴെ വീഴാം. ചില്ലുടഞ  ഫോട്ടോ പൂജാമുറിയിൽ വയ്ക്കുന്നത് ശരിയല്ലല്ലോ . അതുകൊണ്ട് ആണി ഉറപ്പിക്കുവാനായി ഒരു ചുറ്റിക ക്കുടി വാങ്ങി .  പ്രധാന പാതയിൽ നിന്നും തിരക്കൊഴിഞ്ഞ നിരത്തിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി അവൾ നടക്കുകയായിരുന്നു. കൈയിൽ  കുമാരന്റെ കടയിൽ നിന്നും വാങ്ങിയ  വീട്ടുസാധനങ്ങളും തൂക്കി. , നിരത്തിൽ മുഴുവനും ഇരുട്ടാണ് . സമയം ആറുമണിയോടെ അടുക്കുന്നു,  നിരത്തിലെ വഴി വിളക്കുകൾ ഒന്നും തെളിഞ്ഞിട്ടില്ല . കാറ്റു വീശുന്നുണ്ട് . ചിലപ്പോൾ മഴ പെയുമായിരിക്കും.  തോളത്തെ ബാഗിൽ  പോപ്പി കുട  മടക്കി വച്ചിട്ടുണ്ട് .

കഷ്ടിച്ച്അ നടന്നു പോകുവാനുള്ള ദുരമല്ല  വീട്ടിലേക്കുള്ളത് . മുന്നിൽ ഒരു മാരുതികാർ വന്നു നിന്നത് .  അതിനുള്ളിൽ രണ്ടു ചെറുപ്പക്കാർ , അവരിൽ ഒരാൾ വാതിൽ തുറന്നു ഇറങ്ങിയ ശേഷം ചോദിച്ചു , ഇതിൽ കാണുന്ന ചന്ദ്രശേഖരന്റെ വീട് എവിടെയാണ് .  ഗോകുലം എന്നാണ് വീട്ടുപേര്.

" മുഴുവനും അഡ്ഡ്രസ് പറയാമോ അവൾ ചോദിച്ചു "      അഡ്ഡ്രസ്, , മെലിഞ്ഞ ചെറുപ്പക്കാരൻ പോക്കറ്റിൽ നിന്നും ഒരു കടലാസ് കഷ്ണം എടുത്തു. അവൾ അതിൽ നോക്കുമ്പോൾ മുക്കിൽ എരിഞ്ഞു കയറുന്ന രൂക്ഷ ഗന്ധം . മൂക്കിന്മേൽ അമരുന്ന തണുത്ത പഞ്ഞി കഷ്ണം .

" നിങ്ങൾ എന്താ ചെയ്യുന്നേ എന്നവൾ ചോദിച്ചോ ?"



പെട്ടെന്ന് കതകു പുറത്തുനിന്നും തുറക്കപ്പെട്ടു . കറുത്ത മെലിഞ്ഞ ഒരാളും , പിന്നെ തടിച്ച വണ്ടി ഓടിചിരുന്ന ആളും വാതിലിൽ പ്രത്യക്ഷപെട്ടു. 

"എഴുനേറ്റു അല്ലെ. "  തടിച്ചവൻ ചോദിച്ചു.

"ആരാണ് നിങ്ങൾ "  ചിലമ്പിച്ച സ്വരത്തിൽ അവൾ ചോദിച്ചു. 

"എന്താ നിങ്ങളുടെ ഉദ്ദേശം ,  എന്തിനാണ് നിങ്ങൾ എന്നെ ഇവിടെ കൊണ്ട് വന്നിരിക്കുന്നത് . എന്നെ വച്ച് വിലപേശുവാണോ മറ്റോ ആണെങ്കിൽ അത് നടക്കില്ല . എന്റെ ഭർത്താവ് അറിയപ്പെടുന്ന ക്രിമിനൽ വക്കീൽ ആണ്.  നിങ്ങൾ കേട്ടിട്ടുണ്ടാകും  അഡ്വക്കറ് സുധീർ ,  ഈയിടെ പ്രശ്തമായ  കൊലപാതകക്കേസ് വാദിച്ചു ജയിച്ചത് എന്റെ ഭർത്താവ് ആണ്.  കൊട്ടേഷനോ മറ്റോ ആണെങ്കിൽ നിങ്ങൾക്കു ആള് തെറ്റി . "

കറുത്ത    തടിച്ചവൻ മെലിഞ്ഞവനെ ഒന്ന് നോക്കി. പിന്നെ   രണ്ടുപേരും ഒരുപോലെ ചിരിച്ചു. മെലിഞ്ഞവൻ കറുത്തവനോടായി പറഞ്ഞു. 

" അപ്പോൾ ആള്  തെറ്റിയിട്ടില്ല. പിന്നെ  അവളേ  നോക്കി അവൻ തുടർന്നു ,
നിങ്ങൾ പറഞ്ഞ പോലെ തന്നെ ഇത് ഒരു കൊട്ടേഷൻ ആണ് . അതും നിങ്ങളുടെ ഭർത്താവിന് വേണ്ടി. ധീര ശൂര പരാക്രമിയായ വക്കിൽ സാറിന് വേണ്ടി.  കേസുകൾ വാദിച്ചു ജയിക്കുന്ന മിടുക്കൻ അല്ലെ. വേണമെങ്കിൽ ഞങ്ങൾക്ക് വേണ്ടിയും അയാൾ വാദിക്കുമായിരിക്കും അല്ലെ?" 

പിന്നെ ക്രൂരമായ ചിരിയോടെ അവളുടെ നേർക്ക് അടിവെച്ചടിവച്ചവർ  നടന്ന് അടുത്തു.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ