2017, ഓഗസ്റ്റ് 22, ചൊവ്വാഴ്ച

സരസ്വതി സ്തുതി


ഒരു വട്ടം വന്നു,  പല വട്ടം വന്നു
അംബികേ നിന്നെ തൊഴുതു നിന്നു
വെൺപട്ട്  ചാർത്തി , ചന്തമൊടങ്ങനെ
'അമ്മ വിളങ്ങുന്നു ഈ നടയിൽ


അക്ഷര പൊരുളിലും , ആത്മാവിൻ  കതിരിലും
അമൃതം പൊഴിയുന്നു നിന്റെ നാമം
തംബുരു മീട്ടി , രാഗ വിലോലിനി
ശാലിനി ദേവി സരസ്വതിയായ്
എൻ നാവിൽ കുടികൊള്ളു  എന്നുമെന്നും

ഒരു വട്ടം വന്നു,  പല വട്ടം വന്നു


ചെമ്പക പുഷ്പ രാഗ സുഗന്ധം
സന്ധ്യകൾ  മാലയായി ചാർത്തിടുമ്പോൾ
അറിവിൻ കാഞ്ചന  കതിരൊളി ചൊരിയു
കലയുടെ വർണങ്ങൾ നീ പകരൂ
എന്റെ കനകാംബര  പൂക്കൾ നീ അണിയു



ഒരു വട്ടം വന്നു,  പല വട്ടം വന്നു
അംബികേ നിന്നെ തൊഴുതു നിന്നു
വെൺപട്ട്  ചാർത്തി , ചന്തമൊടങ്ങനെ
അമ്മ വിളങ്ങുന്നു ഈ നടയിൽ    ...   അമ്മ വിളങ്ങുന്നു ഈ നടയിൽ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ