2016, മേയ് 24, ചൊവ്വാഴ്ച

ഇടവേളക്കൊടുവിൽ (കഥ)
ഒരിടത്ത്  , ഒരിടത്ത്   , ഒരിടത്ത്   ഒരു ചെറിയ കുന്നിൻ മുകളിൽ ഒരു കൊച്ചു പള്ളികുടം ഉണ്ടായിരുന്നു . ആ പള്ളികുടത്തിൽ  തന്നെയായിരുന്നു അവൻ പഠിച്ചിരുന്നത് . അതെ പള്ളികുടത്തിൽ തന്നെയായിരുന്നു  അവളും പഠിച്ചിരുന്നത് . അവൾ കുന്നു കയറി വരുവാൻ അവൻ ഇടവഴിയിൽ കാത്തു നിൽക്കും . പക്ഷെ ഒരിക്കലും അവൻ അവളോട് അവന്റെ ഇഷ്ടം തുറന്നു പറഞ്ഞില്ല.. അങ്ങനെ ദിവസങ്ങളും , മാസങ്ങളും കടന്നു പോയി. അവർ  രണ്ടു പേരും പത്താം ക്ലാസ്സിൽ ആയി.

സാമ്പത്തികമായി അവൻ അവളെക്കാൾ താഴ്ന്ന നിലയിൽ ആയിരൂന്നു. അത് കൊണ്ട് തന്നെ അവളോടു സംസരികുവാൻ അവനു ഒരു അപകർഷതാ ബോധം ഉണ്ടായിരുന്നു . അവൾക്കാകട്ടെ ഒരു പാട് സുഹ്രത്തുക്കൾ . ആൺ കുട്ടികളായും ,. പെൺകുട്ടികളായും  അവരിൽ  പ്രേമിക്കുന്ന ചില ആൺ കുട്ടികൾ അവളോടുള്ള പ്രേമം  അറിയിച്ചു . പക്ഷെ കഥാ  നായികാ അവരെ എല്ലാം നിഷ്കരുണം തള്ളി കളഞ്ഞു . ഈ വാർത്ത‍ കേൾക്കുമ്പോൾ സ്വാഭാവികമായും  അവനിൽ  സന്തോഷം നിറയേണ്ടതാണ്.  ഇനി ഇത് പോലെ തന്നെ അവനെയും അവൾ തള്ളി പറയുമോ എനുള്ള ഭയം അവനിൽ ഉടലെടുത്തു.

അവന്റെ ആത്മാർഥ സുഹ്രത്തിനു മാത്രം അവന്റെ  ദിവ്യ പ്രേമത്തേ കുറിച്ച്  അറിയാമായിരുന്നു . എടാ നീ ഇങ്ങനെ ഒരു വേണു നാഗവള്ളിയായാൽ അവളെ വല്ല  ചുള്ളൻ ചെക്കന്മാരും കെട്ടി കൊണ്ടുപോകും .  അത് കൊണ്ട് തന്നെ വല്ലതും ഉണ്ടെങ്കിൽ നേരിട്ട് പോയി പറയുക. ഇനി ഒരു ഹംസമായി ദുത് പോകുവാനും  ആ കുട്ടുകാരൻ തൈയാാർ ആയിരുന്നു.

അവൻ ആത്മാർഥമായി തന്നെ വിശ്വസിച്ചു അവൾ അവന്റെ പ്രേമം  തിരിച്ച്  അറിയുന്ന ദിനം വരും എന്ന്.

എത്രയോ രാത്രികളിൽ  അവൻ ഉറങ്ങാതെ ഇരുന്നു , അവൾക്കു വേണ്ടി കത്തുകൾ  എഴുതി.  എത്രയോ പ്രാവശ്യം അവൻ അവളെ സ്നേഹിക്കുന്നു എന്ന് പറയുവാൻ തുനിഞ്ഞു.  കഴിഞ്ഞില്ല. അവൾക്ക്  അവനെ ഇഷ്ടപെടുമോ എന്നുള്ള  സംശയം , ഭയം

 പത്താം ക്ലാസിലെ വാർഷിക പരീക്ഷ വരികയായി. പരീക്ഷ കഴിഞ്ഞാൽ സ്കുൾ അടക്കും.
                       

ഒരു ദിവസം  അശോക മര ചുവട്ടിൽ  ഏകാകിയായി അവൾ നിൽക്കുന്നു . ഒരു ശലഭമായി അവളുടെ മുടി ഇഴകളിൽ ചെന്ന്  തഴുകുവാൻ അവൻ മോഹിച്ചു .   അവളുടെ അരികിലേക്ക് നടന്നു ചെന്നിട്ടു അവളോടു പറഞ്ഞു

എനിക്ക് നിന്നോടു ഒരു കാര്യം  പറയുവാൻ ഉണ്ട്

അവൾ ചൊദിച്ചു , എന്ത് കാര്യം ?

അവൻ  ശബ്ദം താഴ്ത്തി പതിയെ പറഞ്ഞു . എനിക്ക് നിന്നെ ഇഷ്ടം ആണ് .

ഇത് പോലെയുള്ള  ചോദ്യങ്ങൾ അവൾ കേട്ടിടുണ്ട് , അതുകൊണ്ട്  ഒരു നിമിഷത്തെ ആലോചന പോലും ഇല്ലാതെ അവൾ പറഞ്ഞു  എനിക്ക് നിന്നെ ഇഷ്ടം അല്ലെങ്കിലോ ?

കുറച്ചു നേരത്തെ മൌനത്തിനു ശേഷം   അവൻ ചോദിച്ചു .. അതെന്താ

അവൾ ഒരു മയവും ഇല്ലാതെ പറഞ്ഞു നിന്നെ ഇഷ്ടപെടുവാൻ ഞാൻ ഒരു കാരണവും കാണുന്നില്ല.

അവൻ വല്ലാതായി . അവൻ വീണ്ടും  പറഞ്ഞു . ഞാൻ കളി പറയുന്നതല്ല .  ഞാൻ ജീവിതത്തിൽ ഇത് വരെ ഒരാളെ ഇഷ്ട പെട്ടിട്ടുള്ളൂ . അത് നിന്നെയാണ് ..

അവൾ വീണ്ടും ചോദിച്ചു , നിന്നെ ഇഷ്ടപെടുവാൻ  എന്തെങ്കിലും ഒരു  കാരണം വേണ്ടേ ? അതിനുള്ള ഒരു കാരണവും ഞാൻ  നിന്നിൽ കാണുന്നില്ല. നീ ആദ്യം കണ്ണാടിയിൽ പോയി നിന്റെ രൂപം ഒന്ന് നോക്കു .   നിന്ടെ  ഈ രൂപം കണ്ടാൽ ആരെങ്കിലും നിന്നെ ഇഷ്ടപെടുമോ

അവന്ടെ കണ്ണുകൾ  ന്നനഞൊ?   ഒരു പെണ്ണ് നേരെ നോക്കി തനിക്കു ഇഷ്ടമില്ല എന്ന് പറഞ്ഞാൽ അത് എങ്ങനെ ആയിരിക്കും   ഒരു ആൺകുട്ടി സഹിക്കുക?.  ഒരു പക്ഷെ ആ ഉത്തരം  അവനെ തന്നെ തകർത്തു കളയുമായിരിക്കും . സിനിമയിൽ കാണുന്ന പോലെ ഒരു പക്ഷെ അവൻ ഒരു തികഞ്ഞ മദ്യപാനി ആയി അധപതിച്ചീക്കാം


എന്നാൽ ഇവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയേണ്ടാ . ദുർഘടമായ  പാതയിലുടെ സഞ്ചരിച്ചു  യുദ്ധം ജയിച്ചു വന്ന്  വടക്കൻ പാട്ടിലെ  വീര നായകൻമാരെ  പോലെ  മനം കവർന്ന  പെണ്ണിനെ മംഗലം  കഴിച്ച വീരൻമാരെ  നിങ്ങൾ കണ്ടിട്ടുണ്ടാകും .

അതെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട് .  അങ്ങനെയുള്ള ഒരു വീര  നായകൻ ഒന്നുമല്ല  നമ്മുടെ കഥയിലെ നായകൻ .  എന്നാലും  ഈ കഥയിലെ നായകൻ അവൻ തന്നെ അല്ലെ?  അപ്പോൾ ഇനി അവൻ  എങ്ങനെ അവളെ സ്വന്തം ആക്കും .

ഇവിടെ കഥയുടെ ഇടവേള നടക്കുകയാണ് .

ഇടവേളക്കൊടുവിൽ  നിങ്ങൾക്ക്  എന്താണ് അറിയേണ്ടത് ?

അല്ല അറിയുവാൻ വൈയാതെ ഞാൻ ചോദിക്കുകയാ നിങ്ങൾക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ?  ഒരു ചെക്കന്റെയും , പെണ്ണിന്റെയും പിറകെ ഇങ്ങനെ  കറങ്ങി തിരിഞ്ഞു നടക്കുവാൻ . അവൾക്കു ഇഷ്ടമില്ലെങ്കിൽ അവനോടു പോകാൻ പറ .  സ്നേഹിച്ച പെണ്ണിനെ കിട്ടിയില്ലെങ്കിൽ  കിട്ടിയ പെണ്ണിനെ സ്നേഹിക്കുക.  അല്ലാതെ വെറുതെ  പണിക്കു ഒന്നും പോകാതെ തെണ്ടി തിരിഞ്ഞു  നടക്കുന്നവൻ ആയി അവൻ   ജീവിക്കണോ ..  എന്തിനും ഒരു യുക്തി വേണ്ടേ ?
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ