2016, മേയ് 1, ഞായറാഴ്‌ച

വൈകിട്ട് എന്താ പരിപാടി (കഥ)


എടാ വർകീ  സാധനം കിട്ടിയോ ?  റഫീക്ക്  വർക്കിയെ  വിളിച്ചു  ചോദിച്ചു . കിട്ടി,  ഇപ്പം അവനു ഒടുക്കത്തെ ഒരു ജാഡയാ. പിന്നെ നമ്മുടെ കാര്യം  നടക്കേണ്ടാ?  മുന്ന് റിയാൽ കുടുതൽ കൊടുക്കേണ്ടി വന്നു. സംഗതി നടന്ന  ആശ്വാസത്താൽ  വർക്കിച്ചൻ പറഞ്ഞു.


അവർ  നാല്  പേർ   വർക്കിച്ചൻ , മാത്യു  സക്കറിയാ , റഫീക്ക് , ഹരി കൃഷ്ണൻ . നാല്  വ്യതസ്ത കമ്പനികളിൽ ജോലി ചെയുന്നവർ . വർക്കിച്ചൻ എന്ന  വർഗീസ്   ജോർജ് ,  ടോയോട്ടോ ഷോ റുമിലെ സെർവിസ്  അഡ് വൈസർ  ആണ്. സെർവിസിനു  വരുന്ന വാഹങ്ങളുടെ വിവരങ്ങൾ എല്ലാം  രേഖപെടുത്തി  'ജോബ്‌ കാർഡ്‌ '    തൈയാറാക്കണം . പിന്നെ ആ വിവരങ്ങൾ ടെക്നീഷ്യെനെ അറിയിക്കണം . അതിനിടയിൽ പാർട്സ് വല്ലതും മാറ്റണം എന്നുണ്ടെങ്കിൽ  കസ്റ്റമറിനെ വിളിച്ചു അതിന്റെ ഏകദേശം ചിലവു എത്ര വരും എന്ന് അറിയിക്കണം . സമ്മതം കിട്ടിയാൽ  പണി തുടങ്ങുവാനായി മെക്കാനിക്കൽ സെക്ഷനിൽ അറിയിക്കണം . പിന്നെ എല്ലാം കഴിഞ്ഞു  ജോബ്‌ കാർഡ്‌ ക്ലോസ്  ചെയുമ്പോൾ
കസ്റ്റമർ സെർവീസിൽ വിവരം ലഭിക്കും. വണ്ടി വാഷിങ്ങിനു എത്തിയിട്ടുണ്ട് എന്ന്. പിന്നെ അവിടെ നിന്ന് ആരെങ്കിലും  കസ്റ്റമറിനെ വിളിച്ചു വണ്ടി റെഡി  ആയ കാര്യം അറിയിക്കും. അത് കഴിഞ്ഞു  കസ്റ്റമർ ബിൽ  പേ ചെയ്തു കഴിഞ്ഞു വണ്ടി കൊണ്ട്   പോകാം .  ഈ ജോലി എല്ലാം ഒരു സെർവിസ്  അഡ് വൈസറിന്റെ ഭാഗം ആണ്.

മാത്യു സക്കറിയ ഒരു ഹോസ്പിറ്റലിലെ മേൽ നേഴ്സ് ആണ്.  ഷിഫ്റ്റ്‌ അനുസരിച്ചാണ് മാത്യവിന്റെ  ജോലി.  ചില ദിനങ്ങളിൽ രാത്രി ആയിരിക്കും അവന്റെ ഡ്യൂട്ടി .  കാനഡയിലോ,  ഐർലണ്ടിലോ  അല്ലേൽ  ന്യൂ സീലാണ്ടിലോ  ജോലി ചെയുന്ന  നേഴസിനെ  വിവാഹം കഴിച്ച്  അവിടുത്തെ  പൌരതം  സ്വീകരികണം എന്നായിരുന്നു അവന്റെ ആഗ്രഹം. പക്ഷെ വിധി അവനെ ഒമാനിൽ എത്തിച്ചു. അവൻ ജോലി ചെയുന്ന ഹോസ്പിറ്റലിൽ  അഞ്ചു പേർ  മാത്രമേ   മേൽ നേഴ്സ് ആയിട്ടുള്ളൂ . ബാക്കിയുള്ളവർ എല്ലാം വനിതകൾ ആണ്. അവരോടു കളിച്ചും , ചിരിച്ചും തമാശകൾ പറഞ്ഞും ഇപ്പോൾ  ജീവിതം മുന്നോട്ടു പോകുന്നു.

റഫീക്ക് ഒരു   ട്രാവൽ എജെന്റ് ആണ് . മാത്യവും, വർക്കിയും  ഹരിയും എല്ലാം ടിക്കറ്റ് എടുക്കുന്നത്  റഫീക്ക്   വഴിയാണ് .   ടിക്കറ്റ്  നിരക്ക് കുറയുന്നത് എപ്പോൾ ആണോ ആപ്പോൾ അവൻ അറിയിക്കും.  പണം  നാട്ടിൽ പോയി വന്നു കഴിഞ്ഞിട്ടായാലും  അവനു കൊടുത്താൽ മതി. പലരും നേരിട്ട് ഓൺ ലൈനിൽ  ഇപ്പോൾ ബുക്ക്‌ ചെയുന്ന കൊണ്ട് കച്ചവടം വളരെ കുറവ് ആണെന്ന്  അവൻ ഇടക്ക് പറയാറുണ്ട്  .

ഹരി  ഒരു ഇന്ത്യൻ സ്കുളിലെ കണക്കു അധ്യാപകൻ ആണ് .  ഉച്ചക്ക് മുന്ന് മണി ആകുമ്പോൾ അവൻ വീട്ടിൽ വരും. എല്ലാ ദിവസും ഇല്ലെങ്കിലും ആഴ്ചയിൽ മുന്ന്   ദിനം അവനു ട്യൂഷൻ ഉണ്ട്.  അതും ഒരു വരുമാന മാർഗം ആണ് ഹരിക്ക്. ഇവർ   നാലു പേരും തമ്മിൽ ഒരു മുൻ പരിചയവും ഉണ്ടായിരുന്നില്ല .  എന്തിനു ഒരേ ജില്ലക്കാര് പോലും അല്ല  .  മസ്കറ്റ് മലയാളി ആഘോഷത്തിൽ പങ്കെടുത്തപ്പോൾ തമ്മിൽ പരിചയപെട്ടു. അങ്ങനെ   അവർ സുഹ്രത്തുക്കളുമായി. ആരും അങ്ങോട്ടും ഇങ്ങോട്ടും അറിയുന്നില്ല എങ്കിലും ചിലരെ  തമ്മിൽ അടുപ്പികുവാൻ ചില ബന്ധങ്ങൾക്ക് കഴിയും.  ഇല്ലേ?

അവരിൽ ഫിറോസ്‌  മാത്രമാണ് വിവാഹിതൻ . കുടുംബം നാട്ടിൽ  ആണ് .  ഇവർ നാല് പേരും സൗകര്യം അനുസരിച്ച് ആരുടെയെങ്കിലും ഫ്ലാറ്റിൽ ഒത്തു കുടും.  ആദ്യം നമ്മൾ കേട്ട  റഫീക്കിന്റെ ഫോൺ വിളി ഇതിനോട് അനുബന്ധിച്ച് ആയിരുന്നു .  മദ്യം ലഭിക്കുന്ന അംഗീകൃത റെസ്റ്ററൻസ് അവിടെ ഉണ്ടെങ്കിലും അവിടെ പോയി  മദ്യം കഴിക്കുക എന്ന് വച്ചാൽ ചിലപ്പോൾ  കീശ   കാലിയാകും എന്നുള്ളതിനാൽ അവർ   ആ  ഉദ്യമത്തിന് മുതിരാതെ സാധനം ബ്ലാകിൽ മേടിക്കുകയാണ്  പതിവ്.

വൈകുന്നെരം  അന്ന് അവർ എല്ലാവരും വർക്കിയുടെ  ഫ്ലാറ്റിൽ ഒത്തു കുടി . അന്നത്തെ സംസാര വിഷയം ഗൾഫിനെ മൊത്തം പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചായിരുന്നു. ഓയിൽ വില ഇങ്ങനെ കുറയുകയാണെങ്കിൽ പതിയെ പതിയെ സ്ഥാപനങ്ങൾ എല്ലാം പൂട്ടി കെട്ടും.  മാത്യു പറഞ്ഞു, നുറു ഡോളറിന് മുകളിൽ ആയി ഉണ്ടായിരുന്ന  ഓയിലിന്റെ വില പടവലങ്ങ പോലെ താഴ്ന്നു വരുന്നു. ഇപ്പോൾ   30 ഡോളറിൽ  എത്തി നിൽകൂന്നു. ഇനി വേണേൽ ഇതിലും താഴാം . ഇനിയും താഴ്ന്നാൽ , അവൻ നിറുതി .

ഒരു പാടു പേർ നാട്ടിലേക്കു ഫാമിലിയെ അയക്കുന്നുണ്ട് . ഫിറോസ്‌ പറഞ്ഞു. ഇന്നലെയും രണ്ടു ടിക്കറ്റ് അങ്ങനെ ഇഷ്യൂ ചെയ്തിരുന്നു. അങ്ങനെ എത്ര പേർ .  ഹരി ഇതിൽ ഒന്നും ഇട പെടാതെ മദ്യം ഗ്ലാസ്സുകളിലേക്ക് പകർത്തി .  എല്ലാവരും ഗ്ലാസ്‌ ഉയർത്തി ചിയേർസ്  പറഞ്ഞു ഒരു കാവിൾ  അകത്താക്കി .  ഇത്  ഇവിടെ മാത്രം ബാധിക്കുന്ന പ്രശ്നം അല്ല മാത്യു തുടർന്നു . ആഗോളമായി ബാധിക്കുന്ന പ്രശ്നം ആണ്. പിടിച്ചു നിൽക്കുക  അത്ര എളുപ്പമല്ല . ഇറാന് മേലുള്ള ഉപരോധവും , അമേരിക്ക ഓയിൽ ഉത്പാദനം കുട്ടിയതും, സൌദിയുടെ പിടി വാശിയും  എല്ലാം ഓരോരോ കാരണങ്ങൾ.

വർക്കി പറഞ്ഞു ഇതെല്ലം ഒരു സൈക്കിൾ ആണ്. ഒരു ഇറക്കം ഉണ്ടെങ്കിൽ കയറ്റവും ഉണ്ടാകും.
ഇതിനും മുമ്പും ഈ പറയുന്ന റിസഷൻ  ഉണ്ടായിട്ടില്ലേ?   ഉണ്ട് . അവൻ തന്നെ  ആ ചോദ്യത്തിന് ഉത്തരം പറഞ്ഞു . ഇനിയും ഇത് പോലെ ഉണ്ടാകും . അത്  കൊണ്ടൊന്നും ഈ ലോകം   അവസാനിക്കുന്നില്ല. എത്ര പ്രയാസങ്ങൾ ഉണ്ടെങ്കിലും  മനുഷ്യൻ അതെല്ലാം അതി ജീവനത്തിൻ  പാതയിൽ  തന്നെ നേരിടും . അല്ല നേരിടണം ,  അങ്ങനെ തന്നെ അല്ലെ  വേണ്ടത് ..

ഇതിൽ ഒന്നും ഉൾപെടാതെ മിണ്ടാതെ ചിപ്സ് വായിൽ ഇട്ടു ചവച്ചു കൊണ്ടിരിക്കുകയാണ് ഹരി കൃഷ്ണൻ . ഫിറോസ്‌ പറഞ്ഞു നമുക്ക് നാട്ടിൽ പോയി വല്ല  ബിസിനസും തുടങ്ങിയാലോ ?
മാത്യു പറഞ്ഞു എന്ത് ബിസിന്സ് , അതിനോക്കെ കാശ് ഒരു പാടു വേണ്ടി വരില്ലേ?

മുടക്ക് മുതൽ  കുറവുള്ള , എന്നാൽ നമുക്ക് ഒരുമിച്ചു ചെയുവാൻ കഴിയുന്ന ചെറിയ  കച്ചവടം  അങ്ങനെയുള്ള വല്ലതും നമുക്ക് എന്ത് കൊണ്ട്  നോക്കിക്കുടാ? . അതേതാ അങ്ങനെ നമുക്ക് ചെയുവാൻ പറ്റുന്നത്.  ഫിറോസ്‌ പറഞ്ഞു . ഉണ്ടല്ലോ . കഴിഞ്ഞ ദിവസം  വാട്ട്സ് ആപ്പിൽ ഒരു വീഡിയോ കണ്ടു. ദോശ മാവും , ചപ്പാത്തിയും മറ്റും അരച്ച്  കൊടുത്ത്  അതിൽ നിന്നും ഉന്നത വരുമാനം ഉണ്ടാക്കിയ ഒരു വ്യക്തിയെ കുറിച്ച്.  അത് പോലെ വല്ലതും  നമുക്കും ചെയ്യാം.  ദോശ മാവ് കൊണ്ട് പോയി കൊടുക്കണോ , ഹെയ്  അതിനൊന്നും എനിക്ക് പറ്റില്ല. മാത്യു പറഞ്ഞു.   നീ കൊടുക്കേണ്ടാ , നമുക്ക് ആളെ വയ്പിക്കാം  വർക്കി  പറഞ്ഞു.

ഞാൻ ഒരു ഉദാഹരണം പറഞ്ഞതാ . നമുക്കും ഇത് പോലെ എന്തെങ്കിലും ചെയ്യണം . വർക്കി   പറഞ്ഞു എനിക്ക് അറിയാവുന്ന രണ്ടു പേർ  നാട്ടിൽ ഒരു ഡ്രൈ ക്ലീനിംഗ് സ്ഥാപനം നടത്തുനുണ്ട്. എഴോ , എട്ടോ ഫ്ലാറ്റിലെ തുണി തേപ്പും  നനക്കലും എല്ലാം അവരാണ് ചെയുന്നത്. പക്ഷെ    സംഗതി വളരെ ഹൈജീനിക്കാ , എല്ലാം വളരെ സിസ്റ്മാടിക് ആയി . സ്പെഷ്യൽ ഡ്രൈ ക്ലെനിംഗ് യൂനിറ്റ്  ആണ് അവര് ഉപയോഗിക്കുനത് .  കറ  കളയലും , നനക്കലും , ഉണക്കലും , തേപ്പും എല്ലാം യന്ത്രം ചെയ്തു  കൊള്ളും. തേപ്പും മാത്യു ചോദിച്ചു,   അതെ , സ്റ്റീം കംപ്രസ്സ്  ചെയ്യും . അങ്ങനത്തെ ഒരു ടെക്നോളജി .  പക്ഷെ കാശു മുടക്കുണ്ട് .

ആരും ഒന്നും മിണ്ടിയില്ല. ഒന്നും മിണ്ടാതിരിക്കുന്ന ഹരി കൃഷ്ണോടു റഫീക്ക് ചോദിച്ചു . ഹരി  , നിനക്ക് അഭിപ്രായം ഒന്നുമില്ലേ?  അവൻ ഒരു കവിൾ  മോന്തിയ ശേഷം ചിറി  തുടച്ചിട്ടു പറഞ്ഞു. ഞാൻ നിങ്ങളുടെ കുടെ എന്തിനും ഉണ്ട് . അധികം ഒന്നും മുടക്കാൻ എനിക്ക് പറ്റില്ല.    അധികം മുടക്കാൻ ആരുടെ കൈയില്ലാ   ഇവിടെ  ഇരിക്കുന്നെ ? റഫീക്ക് ചോദിച്ചു .  അത് കൊണ്ടല്ലേ നമ്മൾ ഒരുമിക്കാം എന്ന് തിരുമാനിച്ചത് .

വേറൊരു  ഐഡിയ  ഉണ്ട് . വർക്കി  പറഞ്ഞു. എന്നതാ , മാത്യു ചോദിച്ചു  .നമുക്ക് തേങ്ങാ ചിരണ്ടി  കൊണ്ട് പോയി  ഫ്ലാറ്റുകളിൽ കൊടുത്താലോ.  വർക്കി പറഞ്ഞു . പിന്നെ തേങ്ങ ചിരണ്ടി കൊടുത്തിട്ട് വേണ്ടേ നമുക്ക് ജീവിക്കാം.  റഫീക്ക്  പറഞ്ഞു , മാത്യു നീ അങ്ങനെ കുറച്ചു കാണേണ്ടാ ?  ഒരു   നല്ല തേങ്ങയിൽ നിന്നും ഏകദേശം 200 - 250 gm  ചിരുകിയ   തേങ്ങാപീര് കിട്ടും .  ഒരു തേങ്ങക്ക് 10 - 12 രൂപ . ഇത്  പ്രത്യേകം  തൈയ്യാറാക്കിയ കൂട്ടിൽ  പേര്  ഒക്കെ ഒട്ടിച്ച്  കുറഞ്ഞത്‌ 25 രൂപക്ക് എങ്കിലും വിൽക്കാം . എങ്ങനെ നോക്കിയാലും   ഒരു പാക്കറ്റിന്  50  -  70
%  വരെ  ലാഭം കിട്ടും. ഹേയ് അതോന്നും  ശരിയാവില്ല.  മാത്യു വീണ്ടും പറഞ്ഞു


അന്തോം , കുന്തോം ഇല്ലാതെ ആ ചർച്ച നീണ്ടു.  പതിവ് പോലെ  രാത്രി ഏറെ ആയപ്പോൾ ഉത്തരം കാണാതെ  എല്ലാവരും അവസാനം പിരിഞ്ഞു. ലാലേട്ടൻ ചോദിക്കുന്ന പോലെ  "വൈകിട്ട് എന്താ പരിപാടി'  എന്ന ചോദ്യത്തിന് മലയാളിക്ക് ഒരു കാരണം വേണമല്ലോ.  നാളെയും ,    മറ്റന്നാളും    ഇത് പോലുള്ള ചർച്ചകൾ  തുടർന്നു കൊണ്ടേ ഇരിക്കും.  റിസഷൻ ആയാലും , ഇല്ലേലും   മലയാളിക്ക് ആഘോഷിക്കേണ്ടേ?  ഇനി വല്ല കല്യാണമോ , മരണമോ , ജനനമോ എന്തായാലും വൈകിട്ടുത്തെ  ഈ പരിപാടിക്ക്  മുടക്കം വരുത്തേണ്ട ആവശ്യം ഇല്ലല്ലോ?























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ