2016, ഫെബ്രുവരി 14, ഞായറാഴ്‌ച

ഒരു പൈങ്കിളി കഥ (കഥ)
ഈ കഥ ഇവിടെ കേരളത്തിൽ നടക്കുമോ എന്ന് നിങ്ങൾ ചോദിച്ചേക്കാം?  തിരിച്ചപ്പോൾ ഞാൻ ഒരു മറു ചോദ്യം ചോദിക്കാം .

എന്ത് കൊണ്ട് ഈ കഥ ഇവിടെ നടന്നു കുടാ ?   ഇതൊരു ന്യൂ ജനറേഷൻ കഥയൊന്നുമല്ല . ഇത് പണ്ടും നടന്നിടുണ്ട് . ഇനിയും നടക്കുവാനിരിക്കുന്നു.

ഇന്ന് ഞാൻ ഒരു അമ്മയാണ് . സ്നേഹസമ്പന്നനായ ഭർത്താവിന്റെ ഉത്തമ ഭാര്യയാണ്  പോരെങ്കിൽ ഒരു സർക്കാർ ഉദ്യോഗസ്ഥയും . ഇതെല്ലാം കേട്ട് കഴിയുമ്പോൾ  നിങ്ങൾ ചിലപ്പോൾ ചോദിച്ചേക്കാം ഈ കഥ ഇപ്പോൾ പറയേണ്ട കാര്യം ഉണ്ടോ എന്ന് ?

എന്റെ   മനസാക്ഷിയോട് തന്നെ തിരിച്ചും , മറിച്ചും ചോദിച്ചിട്ടും എനിക്ക്  ശരിക്കും ഉത്തരം കിട്ടാത്ത ചോദ്യം തന്നെയാണിത് . ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ഒക്കലും എന്റെ ഭർത്താവ്‌     അറിയുവാൻ പാടുള്ളതല്ല. അത് പോലെ തന്നെ എന്റെ കുട്ടികളും.

അപ്പോൾ നിങ്ങൾ വീണ്ടും ചോദിച്ചേക്കാം അങ്ങനെ  ആരും അറിയേണ്ട    എന്നുണ്ടെങ്കിൽ ഈ കഥ ഇവിടെ വിശദീകരിക്കേണ്ട ആവശ്യകത ഉണ്ടോ എന്ന്?   പിന്നെ നിങ്ങൾ  എന്തിനീകഥ ഇപ്പോൾ പറയുന്നു എന്ന് ചോദിച്ചാൽ എനിക്ക് ഒരു ഉത്തരമേയുള്ളൂ . ഞാൻ ആദ്യം പറഞ്ഞുവല്ലോ എന്റെ മനസാക്ഷിയുടെ കാര്യം . അത് കൊണ്ടാണ് ഞാൻ ഇപ്പോൾ നിങ്ങളോട് ഈ കഥ പറയുന്നത് .

പക്ഷേ നിങ്ങൾ എനിക്ക് ഒരു വാക്ക് തരണം .ഞാൻ പറഞ്ഞ കാര്യങ്ങൾ , അല്ലേൽ   എന്റെ ഈ കുറിപ്പുകൾ നിങ്ങൾ ലോകരോട്‌ പറയില്ല എന്നുള്ള ഒറ്റ വാക്ക് . ആ ഉറപ്പിൻമേൽ ആണേ ഞാനിപ്പോൾ പറയുവാൻ പോകുന്നത്

ഞാൻ മായ മാത്യു .     മാത്യുസിന്റെയും , സുസിയുറെയും ഏക മകൾ. എന്റെ അപ്പൻ സൌദിയിൽ ആയിരുന്നു. രണ്ടു വർഷങ്ങൾ കുടുംപോൾ  എനിക്കും , മമ്മികും ഒരു പാടു സാധങ്ങളുമായി അപ്പൻ ടാക്സി കാറിൽ വരുമായിരുന്നു.  അപ്പൻ വന്നാൽ പിന്നെ ഒരു ആഘോഷം  തന്നെ ആയിരുന്നു.  ഒറ്റ മകൾ ആയതു കൊണ്ട്  തന്നെ എന്നെ അപ്പൻ കുടുതൽ കൊഞ്ചിക്കുമായിരുന്നു .

ഇനി വള്ളി പുള്ളി വിടാതെ    ഞാൻ കാര്യത്തിലേക്ക് കടക്കാം . ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം  'മൌന്റ്റ്‌ കാർമൽ' ഇംഗ്ലീഷ് മീഡിയം'   സ്കൂളിൽ ആയിരുന്നു എന്റെ പഠനം . അന്നത്തെ  എന്റെ ക്ലാസ്സ്‌ ' IX B ' യുടെ മോണിട്ടർ ആയിരുന്നു. വില്യം .  നന്നായി  പഠിക്കുകയും , പാടുകയും ചെയുന്ന വില്യമിനെ    എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു .

വില്യമിന്റെ അപ്പനും പേർഷ്യാക്കാരൻ ആയിരുന്നു . ക്ലാസ്സിൽ പെർഫും അടിച്ചു വരുന്ന രണ്ടു  കുട്ടികൾ ഞങ്ങൾ മാത്രമായിരുന്നു . ഞങ്ങൾ താമസിച്ചത് അടിവാരത്ത് ആയിരുന്നല്ലോ . പണ്ടവിടെ പള്ളി  പണിതപ്പോൾ ഉണ്ടാക്കിയ സ്കുൾ ആണ് ഇന്ന് ''മൌന്റ്റ്‌ കാർമൽ' ഇംഗ്ലീഷ് മീഡിയം സ്കൂൾ'  ആയി മാറിയിരിക്കുനതു.

ഇംഗ്ലീഷ്   മീഡിയം ആയിരുന്നു എങ്കിലും അവിടുത്തെ പ്രധാന അധ്യാപകരും ,  വിദ്യാർഥികളും മലയാളം  മാത്രമായിരുന്നു സംസാരി ച്ചിരുന്നത് . കാരണം ഞാൻ പറഞ്ഞല്ലോ ഇത് ഒരു ന്യൂ ജനറേഷൻ കഥയൊന്നുമല്ല എന്ന് .

ഒരു പാടു  പെൺ കുട്ടികൾ    വില്യമിനെ  ആരാധിച്ചിരുന്നു.  കുട്ടത്തിൽ  ഞാനും . സ്കൂൾ യുവജനോത്സവത്തിനു എന്റെയും വില്യമിന്റെയും  വക ഒരു യുഗ്മ ഗാനം ഉണ്ടായിരുന്നു . രാത്രി ഏറെയായിട്ടും ഞങ്ങളുടെ പരിപാടിയെ കുറിച്ച് അറിയിപ്പ് ഒന്നും  ഉണ്ടായില്ല.  ചെറിയ കുട്ടികളുടെ ഒരു നാടകം ഉണ്ടായിരുന്നു. അത് കഴിഞ്ഞിട്ടാണ് ഞങ്ങളുടെ യുഗ്മ ഗാനം എന്ന് തോമസ് സാർ പിന്നെ  വന്നു പറഞ്ഞു.  പ്രാക്ടിസ്  ചെയുവാൻ സാർ പറഞ്ഞ അനുസരിച്ച് ' VII C'  യിൽ പോയി ഞങ്ങൾ  പാട്ട് പ്രാക്ടിസ് തുടങ്ങി.

സദസ്സിനെ അഭിമുഖീകരിക്കുവാൻ പേടിയുള്ള കൂട്ടത്തിൽ   ആയിരുന്നു  ഞാൻ . വില്യം ഒരു പേടി തൊണ്ടൻ അല്ല. നന്നായി പാടുകയും , അസംബ്ലിയിൽ , ഡ്രിൽ അവതരിപ്പികുകയും ചെയ്യൂൂന്നത് വില്യം ആയിരുന്നു. ജനകുട്ടത്തിനു മുന്നിൽ വച്ച് ഒരു പാടു  സമ്മാനങ്ങൾ മേടിചിടുള്ള വില്യമിന് എത്ര ജനം മുന്നില് ഉണ്ടെങ്കിലും പേടിയോ , ധൈര്യ കുറവോ ഒട്ടും  ഉണ്ടായിരുന്നില്ല.  വീട്ടിൽ  വിളഞ്ഞ  വിത്ത്‌  ആണെങ്കിലും വേദിയിൽ കയറി  എല്ലാവരുടെയും മുന്നിൽ നിന്ന് പാടുന്ന കാര്യം ഓർത്തപ്പോൾ  തന്നെ  എന്റെ ധൈര്യം മുഴുവനും ചോർന്നു പോയി. വല്ലാത്ത ഭയം . ശരീരം മുഴുവനും ഒരു വിറയൽ .

പേടിച്ചു   അരക്ഷിതാവസ്ഥയിൽ ആയ എന്നെ അവൻ സമാധാനിപ്പിച്ചു .  ഒരു കുഴപ്പവും ഇല്ല കുടെ  അവനുണ്ട് എന്ന് പറഞ്ഞു അരികിൽ ചേർന്ന് നിന്ന് അവൻ എന്നെ ആശ്വസിപ്പിച്ചു . പിന്നെ ധൈര്യസമേതം അവൻ എന്റെ കൈകളിൽ ചുംബിച്ചു . ഗാഢമായ അവന്റെ ചുംബനം എന്നിലെ സ്ത്രീയെ ഉണർത്തി . അരണ്ട വെളിച്ചത്തിൽ  അവിടെ വച്ച് അരുതാതത് സംഭവിച്ചു .

പിന്നെയും ദിവസങ്ങൾ കടന്നു പോയി. എനിക്ക് വല്ലയമയും  , ക്ഷീണവും വർദ്ധിച്ചു . ഒടുവിൽ മമ്മി ആ സത്യം തിരിച്ചറിഞ്ഞു  ഞാൻ ഗർഭിണി ആണെന്ന് . ആരാണ് ഇതിനു ഉത്തരവാദി എന്ന് ചോദിച്ചപ്പോൾ ഞാൻ വില്യമിന്റെ പേര് പറഞ്ഞു . മമ്മി വില്യമിനോടു സംസാരികും എന്ന് തന്നെ ഞാൻ കരുതി . പക്ഷെ  അതുണ്ടായില്ല.

ഓണ പരീക്ഷ കഴിഞ്ഞ സമയം ആയിരുന്നു  . ഒരു മാസത്തിൽ ഏറെ അവധി . മമ്മിയുടെ നിർബന്ധപ്രകാരം ഇടുക്കിയിൽ ഉള്ള ആന്റിയുടെ അടുത്തുള്ള ആശുപത്രിയിലെ  ഡോക്ടറെ പോയി കണ്ടു. മമ്മിയുടെ ദയനീയമായ അവസ്ഥയും , എന്റെ ഭാവിയും എല്ലാം മമ്മി അവിടെ വിശദീകരിച്ചു.  മമ്മിയുടെ വലിയ പ്രാലോഭാന തുകയിൽ  ഡോക്ടർ  ഒടുക്കം  വീണുപോയി . അങ്ങനെ എന്നെ അവിടെ  ലേബർ റുമിൽ  പ്രവേശിപ്പിച്ചു . രണ്ടര മണിക്കുർ  ഞാൻ അനുഭവിച്ച വേദന. ഒടുവിൽ ഞാൻ ഒരു കുട്ടിക്ക് ജന്മം നൽകി . പക്ഷെ  അവൾക്ക് ജീവൻ ഉണ്ടായിരുന്നില്ല . എനിക്ക് ബോധം വന്നപ്പോൾ  മമ്മിയും , ആന്ടിയും  പറഞ്ഞു അത് നന്നായി എന്ന് . ഒരു മാസത്തോളം ആന്റിയുടെ വീട്ടിൽ  അജ്ഞാതവാസം.  മമ്മിയും , ആന്റിയും ഈ വിവരം രഹസ്യമാക്കി വച്ചു. അപ്പൻ പോലും അറിയാതെ .

ആര് പറഞ്ഞു സ്ത്രീകൾക്ക് രഹസ്യം സൂക്ഷിച്ചു വയ്ക്കുവാൻ കഴിവില്ല   എന്ന്. എന്റെ അനുഭവത്തിൽ ഏറ്റവും നന്നായി രഹസ്യം സുക്ഷികുവാൻ കഴിവുള്ളവർ സ്ത്രീകൾ ആണ്. അതും അവരെ സംബന്ധികുന്ന വിവരം ആണെങ്കിൽ  ജീവൻ പോയാലും അവർ പുറത്തു  പറയുകയില്ല.. എന്റെ മമ്മിയും, ആന്റിയും, ഈ ഞാനും  അതിൽ ആഗ്ര ഗണ്യർ ആയിരുന്നല്ലോ

ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം 'ഫ്ലാഷ്ബാക്ക്'   ആയിരുന്നല്ലോ.  ഇനി    നമുക്ക് 'ഫാസ്റ്റ് ഫോർവേഡ്' ചെയ്യാം . ഇന്ന് ജൂൺ 2014  . ഞാൻ നല്ലൊരു വീട്ടമ്മ .  സ്നേഹ സമ്പന്നയായ  ഭാര്യ , നല്ല ഉദ്യോഗസ്ഥ , രണ്ടു കുട്ടികളുടെ അമ്മ .  ഈ സംഭവം  പറയുമ്പോൾ തന്നെ  ഞാൻ പറഞ്ഞിരുന്നല്ലോ നിങ്ങൾ ഇത്  ആരോടും പറയരുത് എന്ന്.  പക്ഷെ എനിക്കറിയാം നിങ്ങൾ ഇത് പുറത്ത്  പറയും . പ്രതേകിച്ച് നിങ്ങളുടെ ഭാര്യയോടു . കാരണം നിങ്ങൾക്ക് രഹസ്യം സൂക്ഷികുവാൻ കഴിവില്ലല്ല്ലോ .

   

  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ