2016, മാർച്ച് 13, ഞായറാഴ്‌ച

അംഗീകാരം (കഥ)


The  Award goes to  Kiran  Kumar  ..........
ഉയർന്ന കരഖോഷത്തിൻ നടുവിലുടെ , ആ വലിയ ഹാളിൻ , ചുവന്ന പരവതാനി വിരിയിലുടെ  അയാൾ പതിയെ നടന്നു വന്നു. ഒരു ജേതാവിനെ പോലെ .   അത് അയാൾക്കുള്ള  അവാർഡ്‌ ആയിരുന്നു . ആ വർഷത്തെ ഏറ്റവും നല്ല  'പ്രൊജക്റ്റ്‌ മാനേജർ' .  കമ്പനിയുടെ വിദഗ്ധ പാനൽ ആണ്   അവാർഡ്‌  നിർണയിച്ചത്.  കടുത്ത മത്സരത്തിൻ ഒടുവിൽ ആണ്  അവർ അയാളെ  വിജയി ആയി  പ്രഖ്യാപിച്ചത് .  കഴിഞ്ഞ വർഷം  ഏറ്റവും  വിജയകരമായി  'ഇമ്പ്ലിമെന്റ്'  ചെയ്ത പ്രോജക്റ്റ് അയാളുടെ ആയിരുന്നു. അതെ അവരുടെ ടീമിന്റെ ആയിരുന്നു. ഏതാനും മാസങ്ങൾ ആയി അയാളുടെ ശ്രദ്ധയും . ചിന്തയും , മനസും ഈ ഒരു പ്രോജക്ടിൽ മാത്രം ആയിരുന്നു.  അപ്രതീക്ഷിതമായി 'വിൽ‌സണ്‍ തോമസ് '  ഈ പ്രോജക്റ്റ് ലീഡ് ചെയുന്നതിൻ നിന്ന് പിൻ മാറി. 'ക്ലയന്റ്മായി' ഉണ്ടായ തർക്കം കമ്പനിക്കു വലിയ ക്ഷീണമായി. അങ്ങനെയാണ് വിൽസണ് പകരക്കാരൻ ആയി കിരണ്‍ വരുന്നത്. പറഞ്ഞ സമയത്തിനുള്ളിൽ പ്രോജക്റ്റ് തീർക്കുവാൻ കഴിയുമോ എന്ന് പല വട്ടം "CIO"   അയാളെ കണ്ട്  ഉറപ്പ് വരുത്തിയിരുന്നു. അയാൾക്ക് അതിനു കഴിഞ്ഞില്ല എന്നുണ്ടെങ്കിൽ അയാൾക്ക്  ആ ജോലി രാജി വയ്കേണ്ടി  വരും എന്നുള്ള സത്യം നന്നേ അറിവുണ്ടായിരുന്നു.  ഒരു വട്ടം പരോക്ഷമായി "CIO"അത്    അയാളോടായി സുചിപ്പികുകയും ചെയ്തിരുന്നു. പാലം കടക്കുന്ന വരെ നാരായണ എന്നും പാലം കടന്നു കഴിഞ്ഞാൽ കൂരായണ എന്നുള്ളത് 'IT' ക്കാരെ സംബന്ദിച്ചു യാഥാർത്ഥ്യം  ആണല്ലോ. ഒടുവിൽ എല്ലാ പ്രതി ബന്ധങ്ങളെയും തരണം ചെയ്തു അയാൾ വിജയിച്ചിരിക്കുന്നു . 
ഈ ഒരു അവസത്തിനു വേണ്ടി  അയാൾ കാത്തിരിക്കുക ആയിരുന്നു. ഒടുവിൽ ആശിച്ച പോലെ അർഹതക്കുള്ള അംഗീകാരം.   ചിന്തകളാൽ മധികുന്ന മനസുമായി അയാൾ സ്റ്റേജിലേക്ക്   കയറി.  ഹസ്തദാനം നല്കുവാൻ ആയി 'MD" യും , CIO യും മുന്നോട്ടു വന്നു.  പിന്നെ ആ മനോഹരമായ ക്രിസ്റ്ൽ ബാളിൽ  കമ്പനിയുടെ  ചിഹ്നം  പതിപ്പിച്ച  ഉപഹാരം 'MD"  അയാൾക്കായി  നീട്ടി .മാനേജിംഗ് ഡയരക്ടരുടെ ഹ്രസ്വമായ  പ്രസംഗത്തിന് ശേഷം   'CIO"  കിരണിനെ പ്രസംഗ വേദിയിലേക്ക് ക്ഷണിച്ചു .
അയാൾ ചെറുതായി ഒന്ന് ചുമച്ചു . പിന്നെ മൈക്ക് താഴ്ത്തി ചുണ്ടിനോടു അടുപ്പിച്ചു.  അയാളുടെ പ്രസംഗം കേൾക്കുവാനായി സദസ് കാതു  കുർപ്പിച്ചു . അയാൾ ചുറ്റും    കണ്ണോടിച്ചു .  അയാൾക്ക് പരിചിതമായ ഒരു പാടു മുഖങ്ങൾ .

അയാൾ  പ്രസങ്ങിക്കുവാൻ ആരംഭിച്ചു .   മാനേജുമെന്ടിനും , അയാളെ ഈ പ്രോജക്റ്റ് ചെയുവാൻ സഹായിച്ച  ടീം  മെംബേഴ്സിനും , കുടാതെ ഈ പ്രോജക്ടിനു വേണ്ടി  റിസോഴ്സ്  അല്ലോട്ട്‌    ചെയ്ത HR  ടീമിനും,   ഇതര സഹായങ്ങൾ ചെയ്ത  മറ്റു വ്യക്തികൾക്കും അയാൾ  പേര്  എടുത്തു പ്രത്യേകം നന്ദി രേഖപെട്ടുത്തി. 
അയാൾ  ഒന്ന് നിറുത്തിയ   ശേഷം വീണ്ടും ഒന്ന് തുടർന്നു .  ഇപ്പോൾ  ഇവിടെ നിൽകുമ്പോൾ എനിക്ക്  പറയുവാൻ  തോന്നുനത്  ഒരു കഥയാണ് .  ജീവിതം  രണ്ടു വശങ്ങൾ ഉള്ള ഒരു  കോയിൻ പോലെ ആണ്. ഇവിടെ ഇപ്പോൾ ഞാൻ നിൽകുനതു ഒരു വിജയി ആയിട്ടാണ്. പക്ഷെ എന്തിനും ഒരു മറുപുറം ഉണ്ടല്ലോ?
അവിടെ ഞാൻ തീർത്തും പരാജിതൻ ആണ്.  കുറച്ചു നേരത്തെ നിശബ്ദ്തക്ക് ശേഷം  അയാൾ വീണ്ടും തുടർന്നു . കുറച്ചു മുമ്പ് കൈ അടിച്ച്  പ്രോത്സാഹിപ്പിച്ച കൈകൾ ഇപ്പോൾ  നിശബ്ദ്മാണ് . എല്ലാവരും  അയാളെ ഭാവ   വ്യതാസത്താൽ നോക്കി.  അതെ നിങ്ങൾ കേട്ടതു ശരി ആണ്. ഇവിടെ ഞാൻ നിൽക്കുന്നത്  ഒരു പരാജിതൻ ആയിട്ടാണ്.  ഇത് വരെ എനിക്ക് കരിയർ എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു .

 അപ്രെസിലിനും ,  ബോണസും, പിന്നെ ബെസ്റ്റ് എമ്പ്ലോയീ ഓഫ് ദി  ഇയറിനും വേണ്ടി എന്ത് വേണമെങ്കിലും ഞാൻ ചെയുമായിരുന്നു .   പക്ഷെ തിരിഞ്ഞു നോകുമ്പോൾ ഞാൻ എന്ത് നേടി എന്ന ചോദ്യം എന്നോടു തന്നെ ഞാൻ ചോദിക്കുന്നു . ലാഭ നഷ്ടങ്ങൾ കൂട്ടിയും , കിഴിച്ചും നോക്കിയാൽ ജീവിതമാകുന്ന    'ബാലൻസ് ഷീറ്റിൽ'  കാണുന്ന അക്കങ്ങൾ എന്താണ്. 

ഇവിടെ നിൽകുമ്പോൾ  ഒരു കാര്യം ഞാൻ തുറന്നു പറയുവാൻ ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ള ഒരു വേദിയിൽ പറയേണ്ട കാര്യം അല്ല എന്നിരുന്നാലും എന്നെ പോലെ  ഒരു പാട് പേർ  കാണും .  അവർക്കുള്ള  ഒരു മുന്നറിയിപ്പായി മാത്രം എന്റെ ഈ വാക്കുകളെ കരുതിയാൽ മതി. 

ഒരിക്കലും ഞാൻ ഒരു നല്ല ഭർത്താവ് ആയിരുന്നില്ല.  എന്തിനു പറയന്നു, ഒരു നല്ല അച്ഛൻ പോലും ഞാൻ  ആയിരുന്നില്ല .  കുടുംബത്തിലെ കാര്യങ്ങൾ എന്റെ 'priority' യിൽ ഉണ്ടായിരുന്നില്ല .  ഉത്തരവാദിത്തതോടെ ഇവിടെ ജോലി ചെയ്തിരുന്ന ഞാൻ എന്റെ കുടുംബ കാര്യങ്ങളിൽ തികച്ചും നിരുത്തരവാദി ആയിരുന്നു.   മകന്റെ ഒരു സ്കൂൾ  ഇവൻറ്റിനും ഞാൻ പങ്കെടുത്തിട്ടില്ല. അതിനെല്ലാം ഞാൻ എന്റെതായ കാരണങ്ങൾ  നിരത്തി. ഞാൻ സംബാദിക്കുന്നത്  എനിക്ക് വേണ്ടി മാത്രമല്ല ,  കുടുംബത്തിനും കുടി ആണെന്നുള്ള   ന്യായം നിരത്തി  'ഗായത്രിയെ ; പ്രതിരോധിച്ചു . 
ഇന്ന് എന്നെ സംബന്ദിച്ചു വളരെ നല്ല ദിവസം ആണെന്ന് നിങ്ങൾ കരുതുണ്ടാകാം . പക്ഷെ കഴിഞ ദിനങ്ങൾ എന്നെ സംബന്ദിച്ചു എത്രമേൽ വിഷമം  പിടിച്ച   ദിനങ്ങൾ  ആയിരുന്നു എന്ന്  ഞാൻ മനസിലാക്കുന്നു.  കാരണം ഗായത്രി എന്നെ ഉപേക്ഷിച്ചു , മകനെയും കുട്ടി ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോയത് ഈ ദിവസങ്ങളിൽ  തന്നെ ആയിരുന്നു.  എനിക്ക് വേണ്ടപ്പോൾ എല്ലാം അവർ എന്ടെ കുടെ നിന്നീട്ടുണ്ട് .   എന്റെ വിജയങ്ങളിൽ അവൾ പങ്കാളി ആയിടുണ്ട് .  പക്ഷെ ഇന്ന്  എന്ടെ  ഈ വിജയത്തിൽ അവൾ   എന്ടെ കുടെ ഇല്ല . അത് യാഥാർത്യം ആണ്.

സ്വപ്ങ്ങൾ കാണുവാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ അവിടെ നിങ്ങളുടെ പരാജയം  തുടങ്ങുന്നു  . അത്  തന്നെ എന്ടെ  ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു . സ്വപ്ങ്ങൾ ഇല്ലെങ്കിൽ നിങ്ങൾക്ക് പ്രതീക്ഷകൾ ഇല്ല. പ്രതീക്ഷകൾ ഇല്ലെങ്കിൽ നിങ്ങൾക്ക് പ്രത്യാശകൾ  ഉണ്ടാകില്ല. ഇനി ഇതൊന്നും, ഇല്ലാതെ എനിക്ക് മുൻപോട്ടു പോകേണ്ടി വരുന്നു.  ഇങ്ങനെ ഒരു ദിനം വരുമെന്ന് ഞാൻ ചിന്തിച്ചിട്ട്‌  പൊലുമില്ല. 
ഇത്രയും കാലം കരുതിയിരുന്നത് എന്ടെ  ലോകം എന്റെ കമ്പനിയാണ് എന്നാണ് . മുൾമുനയിൽ നിന്ന് കൊണ്ടാണ് ഞാൻ ഈ പ്രോജക്റ്റ് തീർക്കുവാൻ ശ്രമിച്ചത്‌. ഇവിടെ ഞാൻ പരാജയപെട്ടാൽ അത് എന്ടെ ഏറ്റവും വലിയ പരാജയം ആയിരിക്കും എന്ന് ഞാൻ കരുതി.  ഓരോ പ്രോജക്റ്റ് ഏറ്റെടുക്കുംപോഴും എന്ടെ മനസ്സിൽ വിരിയുന്ന ചിന്തകൾ ഇത് തന്നെ ആയിരുന്നു.  ഒരിക്കൽ പോലും ഞാൻ പരാജയത്തിലേക്ക് ചിന്തിച്ചിട്ടില്ല. .

കഴിഞ്ഞ ദിവസങ്ങളിൽ  എന്ടെ മകൻ രോഗ ബാധിതൻ ആയി ആശുപത്രികിടക്കയിൽ ആയിരുന്നു. ഞാൻ എത്ര മാത്രം  സ്വാർത്ഥൻ  ആയിരിക്കുന്നു എന്ന് ഇപ്പോൾ, ഈ വൈകിയ വേളയിൽ  ഞാൻ തിരിച്ച്  അറിയുന്നു.  ആര്യന്ടെ  രോഗ വിവരം അന്വേഷികുവാൻ ഉള്ള സമയം പോലും ഞാൻ കണ്ടെത്തിയില്ല . പക്ഷെ എന്നെക്കാൾ  നന്നായി ഗായത്രി ആ 'പ്രോജക്റ്റ്' മാനേജ് ചെയും എന്ന് ഞാൻ കരുതി. ഒരിക്കൽ  പോലും  അവൾ എന്നെ നിരാശ പെടുത്തിയിട്ടില്ല. എന്ടെ ആ പ്രതീക്ഷ അവൾ ഇവിടെയും നിറവേറ്റി.

കുടുതൽ ദീർഖിപ്പികുന്നില്ല . ഞാൻ ഇവിടെ  വന്നിരിക്കുന്നത് എന്റെ രാജി കത്തും കൊണ്ടാണ് . "i quit this job" . കുടുതൽ ഒന്നും പറയാതെ അയാൾ അവിടെ നിന്നും പുറത്തേക്കു ഇറങ്ങി.  പരി പുർണ  നിശബ്തത.    സദസ്സിനെ നോക്കാതെ  അയാൾ  നടന്നു.

 അയാൾ  ഒട്ടും പ്രതീക്ഷിക്കാത്ത  ആ മിഴികൾ അങ്ങകലെയായി  അയാൾ കണ്ടു. ആളൊഴിഞ്ഞ  ഒരു കോണിൽ ഗായത്രിയും , ആര്യനും .  ആര്യൻ അയാളുടെ അരികിലേക്ക് ഓടി വന്നു. മുട്ട് കുത്തി ഇരുന്നു അയാൾ അവനെ കെട്ടി  പിടിച്ചു.  അയാളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു ഒഴുകി. ഒരു കൊച്ചു കുട്ടിയെ പോലെ അയാൾ  അവനെ ബലമായി കെട്ടി പിടിച്ചു . ആ കവിളുകളിൽ മാറി മാറി ഉമ്മ നല്കി.

 അയാളുടെ തോളിൽ ഒരു കര സ്പർശം അനുഭവപെട്ടു.  ആര്യനിൽ നിന്നും മുഖം  ഉയർത്തി  അയാൾ  നോക്കി . അത് ഗായത്രി ആയിരുന്നു. അവളുടെ കണ്ണുകളും  കലങ്ങി ഇരുന്നു. അയാൾ അവളുടെ കൈകളിൽ  ബലമായി പിടിച്ചു. പിന്നെ  ആ സദസ്സിനെ  ശ്രദ്ധിക്കാതെ അവർ നടന്ന് അകന്നു.

  



  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ